കാവ്യമയൂരം: ഭാഗം 1

kavyamayooram

രചന: അഭിരാമി ആമി

' ദേവരാഗം ' എന്ന് സ്വർണലിപികളിൽ കൊത്തിവച്ച കൂറ്റൻ ഗേറ്റ് കടന്ന് ജില്ലാകളക്ടറുടെ ഔദ്യോഗിക വാഹനം അകത്തേക്ക് കയറിവന്നു. " അമ്മേ....ഞാനിറങ്ങുവാ.... " മുകളിൽ നിന്നും ധൃതിയിൽ താഴേക്ക് ഇറങ്ങിവന്ന സിദ്ധാർഥ് ഹാളിൽ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞു. ഇൻസെർട്ട് ചെയ്ത വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റ്സുമായിരുന്നു അവന്റെ വേഷം. ഇടംകയ്യിൽ വാച്ചും വലംകയ്യിൽ ഒരു ബ്രേസ്ലെറ്റും അവൻ ധരിച്ചിരുന്നു. വെട്ടിയൊതുക്കിയ താടിയും മുടിയും തിളങ്ങുന്ന നീലക്കണ്ണുകളും അവന്റെ പ്രത്യേകതകളായിരുന്നു. " ഞാൻ പറഞ്ഞതൊക്കെ നീ മറന്നോ കണ്ണാ ?? " അടുക്കളയിൽ നിന്നും അങ്ങോട്ട്‌ വന്നുകൊണ്ട് അരുന്ധതി ചോദിച്ചതും അവൻ അസ്വസ്തതയോടെ മുഖം ചുളിച്ചു. " അമ്മയ്‌ക്കേത് നേരവും ഇത് മാത്രമേ പറയാനുള്ളോ??? ഈ നിലംതൊടാതോടുന്ന തിരക്കിനിടയിൽ ഇനി...

അല്ലെങ്കിൽ തന്നെ എനിക്കിതിലൊന്നും താല്പര്യമില്ലെന്നറിയാല്ലോ അമ്മയ്ക്ക്....പിന്നെന്തിനാ എന്നേയിങ്ങനെ നിർബന്ധിക്കുന്നത് ?? " " നിനക്ക് താല്പര്യമില്ലെങ്കിൽ വേണ്ട പക്ഷേ എനിക്ക് താല്പര്യമുണ്ട് നിന്റെ അച്ഛനും. പിന്നെ നീ ജില്ലാകളക്ടർ ഒക്കെ ആയിരിക്കും. പക്ഷേ അതൊക്കെ അങ്ങ് പുറത്ത് മതി ഇവിടെ ഞാൻ പറയുന്നത് നീ കേട്ടെപറ്റു. അല്ലെങ്കിൽ കളക്ടറാണെന്നൊന്നും ഞാൻ നോക്കില്ല നല്ല തല്ലുകൊള്ളും നീ... " അവനെ നോക്കി കൃത്രിമഗൗരവം കാണിച്ചുകൊണ്ട് അരുന്ധതി പറഞ്ഞതും ആ അമ്മയുടെയും മകന്റെയും സംസാരം കേട്ടുകൊണ്ട് പൂമുഖത്ത് നിൽക്കുകയായിരുന്ന പോലിസ് കോൺസ്റ്റബിൾ അടക്കിച്ചിരിച്ചു. അതുകൂടി കണ്ടതും സിദ്ധാർഥിന്റെ മുഖം വീണ്ടും വീർത്തു. " എന്റമ്മേ ഒന്ന് പതുക്കെ പറ ഞാൻ ഉച്ചക്ക് തന്നെ വന്നോളാം ഇനി അതിന്റെ പേരിലൊരു പിണക്കം വേണ്ട. '' ഇനിയും തർക്കിച്ചാൽ പ്രശ്നമാകുമെന്ന് അറിയാവുന്നത് കൊണ്ടുതന്നെ അവൻ പറഞ്ഞു. " എന്നാ നിനക്ക് തന്നെ കൊള്ളാം അല്ലെങ്കിൽ എപ്പോഴാണെങ്കിലും ഇങ്ങോട്ട് തന്നെയാ വരേണ്ടതെന്ന് എന്റെ പൊന്നുമോൻ ഓർത്തോണം " ഗൗരവം വിടാതെ തന്നെ അവൻ പറഞ്ഞു. " ഓഹ് ആയിക്കോട്ടന്റെ പൊന്നേ ഉച്ചക്ക് കൃത്യം ഒരുമണിക്ക് ഞാനിവിടെ ഹാജരായിരിക്കും. ഇപ്പൊ ഞാൻ പൊക്കോട്ടെ??? " " മ്മ്ഹ്ഹ്.... സൂക്ഷിക്കണേ കണ്ണാ... "

പിന്നിൽ നിന്നും കേട്ടവാക്കുകൾക്ക് ഒരു പുഞ്ചിരി മറുപടി നൽകി അവൻ വേഗത്തിൽ പുറത്തേക്കിറങ്ങി. അവൻ മുറ്റത്തേക്ക് ഇറങ്ങുമ്പോഴേക്കും അവിടെ നിന്നിരുന്ന പോലീസുകാരൻ ഓടിചെന്ന് കാറിന്റെ ഡോർ തുറന്നുകൊടുത്തു. അവൻ കയറിയുടൻ ആ കാർ പുറത്തേക്ക് പാഞ്ഞു. " എന്തായെടോ അവൻ വരുമോ ?? " കാർ പോയിക്കഴിഞ്ഞതും അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞ അരുന്ധതിയേ നോക്കി ഒരു ചിരിയോടെ നരേന്ദ്രനാഥ്‌ ചോദിച്ചു. " ഓഹ് ഒന്നുംപറയണ്ടെന്റെ നരേട്ടാ ഒരുവിധത്തിൽ സമ്മതിപ്പിച്ചിട്ടുണ്ട്. ഈ ചെക്കനിങ്ങനായാൽ എന്ത് ചെയ്യും. എപ്പോഴും ഓഫീസും തിരക്കുകളും മാത്രമായിങ്ങനെ ഓടി നടന്നാൽ മാത്രം മതിയവന്. " " എല്ലാം ശരിയാകുമെടോ താൻ വിഷമിക്കാതെ... " ഭാര്യയെ ആശ്വസിപ്പിച്ചുകൊണ്ട് നരേന്ദ്രൻ പറഞ്ഞു. " ഇതെങ്കിലുമൊന്ന് നടന്നാൽ മതിയായിരുന്നു. ഫോട്ടോ കണ്ടപ്പോൾ തന്നെ ഞാനാ കുട്ടിയെ അത്രക്ക് ആഗ്രഹിച്ചുപോയി. കണ്ണനുമായി നല്ല ചേർച്ചയാ. നല്ല ശ്രീത്വം തുളുമ്പുന്ന മുഖം. ആ ഫോട്ടോ കണ്ടത് മുതൽ അവളീ വീടിന്റെ പടിചവിട്ടുന്നതും സ്വപ്നം കണ്ടിരിക്കുവാ ഞാൻ. ഇനി അവനായി പതിവ് ഉടക്കുകളൊന്നും പറയാതിരുന്നാൽ മതിയായിരുന്നു. "

പറഞ്ഞുകൊണ്ട് അരുന്ധതി അടുക്കളയിലേക്ക് തന്നെ നടന്നു. ഒരു ചിരിയോടെ നരേന്ദ്രൻ പൂമുഖത്തേക്കും പോയി. ഇതാണ് ദേവരാഗം വീട്. ദേവരാഗം ഗ്രുപ്സ് ഓഫ് കമ്പനീസിന്റെ എംഡി നരേന്ദ്രനാഥിന്റെ വീട്. അദ്ദേഹത്തിന്റെ ഭാര്യ അരുന്ധതി മൂത്തമകൻ സഞ്ജയ് നരേന്ദ്രനാഥ്‌ ഭാര്യ മൃദൂല സഞ്ജയ് ഇളയമകൻ സിദ്ധാർഥ് നരേന്ദ്രനാഥ്‌ എന്നിവരാണ് ഈ വലിയ വീട്ടിലെ അന്തേവാസികൾ. സഞ്ജയും ഭാര്യ മൃദുലയും അച്ഛന്റെ പാത പിന്തുടർന്ന് ബിസ്നെസ്സിലേക്ക് ഇറങ്ങിയപ്പോൾ സിദ്ധാർഥിന് താല്പര്യം പൊതുജനസേവനത്തിൽ ആയിരുന്നു. ആ തീരുമാനം അവനെ കൊണ്ടെത്തിച്ചത് ജില്ലാകളക്ടർ എന്ന പദവിയിൽ ആണ്. ഈ കക്ഷിയുടെ പെണ്ണുകാണലിനാണ് ഇപ്പൊ അരുന്ധതിയുടെ നേതൃത്വത്തിൽ ഒരുക്കം നടക്കുന്നത്. 💝💝💝💝💝💝💝💝💝💝💝💝💝💝💝💝 " എന്റെ പൊന്ന് ചാരു നീയൊന്ന് പോയി കുളിച്ചിട്ട് വാ... എണീറ്റപടി നിക്കുവാ ഇപ്പോഴും. മണി പതിനൊന്ന് കഴിഞ്ഞു ഇനിയെപ്പോ വേണമെങ്കിലും അവരിങ്ങെത്താം. "

" എന്റെ പൊന്നമ്മേ ഇങ്ങനെ കിടന്നൊച്ച വെക്കണ്ട. കുളിച്ചില്ലെന്നൊഴിച്ചാൽ എനിക്കിപ്പോ എന്താ ഒരു കുഴപ്പം ??? നല്ല ഭംഗിയില്ലേ ?? " അടുക്കളയുടെ സ്ലാബിൽ കയറിയിരിന്നുകൊണ്ട് സീതയുടെ കവിളിൽ പിച്ചിക്കൊണ്ട് അവൾ ചോദിച്ചു. " ഉവ്വുവ്വേ... ഞഞ്ഞായിട്ടുണ്ട്... " ഒരു ടീഷർട്ടും ലോങ്ങ്‌ സ്‌കർട്ടുമിട്ട് ആഭരണങ്ങളൊന്നുമിടാതെ മുടി മുഴുവനും കൂടി ഉച്ചിയിൽ വാരിക്കെട്ടിവച്ചുകൊണ്ട് ഇരിക്കുന്ന അവളെ നോക്കി പുച്ഛിച്ചുകൊണ്ട് സീത പറഞ്ഞു. " എന്താ പെണ്ണേ ഒരു പുച്ഛം ??? " " ദേ പെണ്ണേ നീയിന്നെന്റെ കൈ വാങ്ങിക്കും. നിന്ന് കൊഞ്ചാതെ പോയി കുളിക്കാൻ നോക്ക്. " താഴെക്കിറങ്ങി പിന്നിലൂടെ തന്നേ പുണർന്നുകൊണ്ട് ചോദിച്ച അവൾക്ക് നേരെ കണ്ണുരുട്ടിക്കൊണ്ട് അവർ പറഞ്ഞു. പിന്നീടവിടെ നിൽക്കാതെ ഒരു പൊട്ടിച്ചിരിയോടെ ചാരു മുകളിലേക്ക് ഓടി. മുറിയിൽ എത്തിയതും മാറ്റാനുള്ള ഡ്രസ്സുമെടുത്ത് അവൾ ബാത്‌റൂമിലേക്ക് കയറി. ഷവറിൽ നിന്നും വീണ തണുത്ത വെള്ളം മുഖത്തുകൂടി ശരീരത്തിലേക്ക് ഒഴുകിപ്പടരുമ്പോൾ അവളുടെ അധരങ്ങളിലൊരു മൂളിപ്പാട്ട് സ്ഥാനം പിടിച്ചിരുന്നു. "

കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ നീ കൊഞ്ചാതെ കൊഞ്ച് വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ ഹോയ് തുള്ളുന്നു നെഞ്ച് ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലേ വരുമവന്‍ ആയീ യായീ യായി യി യായീ യായീ യായീ യോ ആയീ യായീ യായി യി യായീ യായീ യായീ യോ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ ഇനി മിണ്ടാതെ നില്ല് വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല് ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍ " ( പ്യാട്ട് കുട്ടിയുടെ ഒരു വീക്ക്‌നെസ്സാണ് കേട്ടോ. പക്ഷേ ബാത്റൂം ഒൺലി ആണെന്ന് മാത്രം. ) " ചാരു കഴിഞ്ഞില്ലേ പാട്ടുംകൂത്തും. മതി കുളിച്ചത് ഇറങ്ങിവാ ഇങ്ങോട്ട്.... " ഡോറിൽ തട്ടികൊണ്ടുള്ള സീതയുടെ വിളി കേട്ടപ്പോഴാണ് പെണ്ണിന് സമയത്തേ പറ്റിയുള്ള ബോധം വന്നത്. അവൾ വേഗത്തിൽ ഡ്രസ്സ്‌ ചെയ്ത് ടവൽ കൊണ്ട് മുടി ചുറ്റിക്കെട്ടിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി. " ദാ ഇതുടുക്ക്. " പുറത്തേക്ക് വന്ന അവളെ കണ്ടതും കയ്യിലിരുന്ന സാരി കാണിച്ചുകൊണ്ട് സീത പറഞ്ഞു.

" യ്യോ സാരിയോ ഇതൊന്നും വേണ്ടമ്മേ... ഈ ഒരുക്കമൊക്കെ കണ്ടാൽ കല്യാണവും ഇന്നുതന്നെ ഉണ്ടെന്ന് തോന്നുമല്ലോ. സാധാരണ ഡ്രസ്സ്‌ ഏതെങ്കിലും പോരെ. " " പോരാ ഇന്നൊരുദിവസം നിന്റെ പട്ടികടിച്ച തുണിയൊന്നും വേണ്ട. മര്യാദക്ക് ഇതുടുക്ക്. " മുന്നിൽ ചുണ്ട് പിളർത്തി നിൽക്കുന്ന അവളെ മൈൻഡ് ചെയ്യാതെ പറഞ്ഞുകൊണ്ട് അവർ പുറത്തേക്ക് പോയി. മനസ്സില്ലാമനസോടെ അവൾ ബെഡിലിരുന്ന സാരി കയ്യിലെടുത്ത് മാറിൽ ചേർത്തുവച്ചുനോക്കി. റോയൽ ബ്ലൂ കളറിൽ ഗോൾഡൻ സ്റ്റോൺ വർക്ക് ചെയ്ത ഒരു സാരിയായിരുന്നു അത്. അതിന് മാച്ചിംഗ് വളകളും ഇയർ റിങ്സുമെല്ലാം ഒപ്പം തന്നെ വച്ചിരുന്നു. കുറച്ചുസമയമെടുത്തിട്ടാണെങ്കിലും അവൾ ഭംഗിയായി സാരി ഞൊറിഞ്ഞുടുത്തു. രണ്ട് കയ്യിലും ഓരോ സിമ്പിൾ വളയും കാതിലൊരു വലിയ ജിമിക്കിയും ഇട്ടു.

മുടി ഇരുവശത്ത് നിന്നും അല്പമെടുത്ത് ക്ലിപ്പ് ചെയ്ത് പിന്നിൽ വിടർത്തിയിട്ടു. കണ്ണുകൾ വിടർത്തിയെഴുതി നെറ്റിയിലൊരു സ്റ്റോൺ പൊട്ടും തൊട്ടു. ഒരുക്കമൊക്കെ കഴിഞ്ഞ് നേരെ താഴേക്ക് വരുമ്പോൾ ഹാളിൽ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സീതയും ശിവപ്രസാദും. സീതയുടെ കണ്ണുകൾ ഇടയ്ക്കിടെ പുറത്തേക്കും സഞ്ചരിക്കുന്നുണ്ട്. ചാരുശ്രീ എന്ന ചാരുവിന്റെ അച്ഛനമ്മമാരായ ശിവപ്രസാദും സീതയും കോളേജ് അധ്യാപകരാണ്. ചാരുവിനെ കൂടാതെ ഒരു മകൾ കൂടിയുണ്ടവർക്ക്. ചൈതന്യ. അവൾ വിവാഹം കഴിഞ്ഞ് ഭർത്താവുമായി വിദേശത്താണ്. അതുകൊണ്ട് തന്നെ ' സ്മൃതി ' എന്ന വീട്ടിൽ ഇപ്പോ ആകെ മൂന്നുപേരാണ് അന്തേവാസികൾ. ചാരു പഠനമൊക്കെ കഴിഞ്ഞ് ജോലിക്കായി ട്രൈ ചെയ്തുകൊണ്ടിരിക്കുന്നു. " എങ്ങനെയുണ്ട് ?? കളക്ടറേമാൻ വരുന്നവഴി മൂക്കുംകുത്തി വീഴുമോ ?? " സ്റ്റെയറിറങ്ങി അവരുടെ മുന്നിലേക്ക് വന്നുനിന്നുകൊണ്ട് അവൾ ചോദിച്ചതും ശിവപ്രസാദ് ചിരിച്ചു. " അതിനിപ്പോ ഇതൊന്നുമില്ലേലും എന്റെ കുറുമ്പിപ്പാറൂനെ അവർക്കിഷ്ടാകും " അരികിലേക്ക് വന്നിരുന്ന അവളെ ചേർത്തുപിടിച്ച് തലോടിക്കൊണ്ട് അയാൾ പറഞ്ഞതും കണ്ടോ എന്ന ഭാവത്തിൽ അവൾ സീതയെ നോക്കി. " ഇപ്പൊ ഇങ്ങനിരുന്ന് കൊഞ്ചിക്കൊ നീ നാളെയാ വീട്ടിൽ ചെന്നുകയറുമ്പോൾ കാണാല്ലോ ആരാ ഇങ്ങനെ കൊഞ്ചിക്കാനുള്ളതെന്ന്. " " ഈ അമ്മേടെ ഭാവം കണ്ടാൽ തോന്നും ഇപ്പൊതന്നെ കെട്ട് നടത്തി എന്നേ കൊണ്ടുപോകാനാ അവർ വരുന്നതെന്ന്. " കൃത്രിമ ഗൗരവം നടിച്ചുകൊണ്ട് സീത പറഞ്ഞതും ചുണ്ട് കോട്ടി ഇരുവശത്തേക്കും ചലിപ്പിച്ചുകൊണ്ട് കുറുമ്പോടെ പറഞ്ഞ് ചിരിച്ചുകൊണ്ട് അവളൊന്നുകൂടി അച്ഛന്റെ മാറിലേക്ക് ചേർന്നു. 💝💝💝💝💝💝💝💝💝💝💝💝💝💝💝💝

" മോളെ മൃദു.... സഞ്ജു ഇതുവരെ എത്തിയില്ലല്ലോ ... " " ഇപ്പൊ വിളിച്ചിരുന്നമ്മേ ഉടനെ എത്തുമെന്ന് പറഞ്ഞു. " പോകാനൊക്കെ റെഡിയായി താഴേക്ക് ഇറങ്ങുന്നതിനിടയിൽ മൃദുല പറഞ്ഞു. അവൾ താഴെയെത്തുമ്പോൾ അക്ഷമയോടെ പുറത്തേക്ക് നോക്കി വാതിക്കൽ തന്നെയുണ്ടായിരുന്നു അരുന്ധതി. സമയം കടന്നുപോകുന്നതിന്റെ ടെൻഷൻ അവരുടെ മുഖത്ത് നന്നേ ഉണ്ടായിരുന്നു. " താനിങ്ങനെ ടെൻഷനടിക്കാതെടോ അവനിങ്ങെത്തിക്കോളും. " ഷർട്ടിന്റെ സ്ലീവ്സ് മടക്കി വച്ചുകൊണ്ട് അങ്ങോട്ട് വന്ന നരേന്ദ്രൻ പറഞ്ഞെങ്കിലും അതൊന്നും അരുന്ധതിയെ അല്പം പോലും സമാധാനിപ്പിച്ചില്ല. അവരുടെ മിഴികൾ അപ്പോഴും ഗേറ്റിലേക്ക് തന്നെയായിരുന്നു. " അമ്മയിവിടെ വന്നിരിക്ക് ഞാനവനെ ഒന്നുകൂടി വിളിച്ചുനോക്കാം. " പറഞ്ഞുകൊണ്ട് മൃദൂല ഫോൺ കയ്യിലെടുത്തതും ഗേറ്റ് കടന്ന് സഞ്ജയുടേയും സിദ്ധാർഥിന്റെയും കാറുകൾ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. " ആഹ് ദേ അവരെത്തി.... " നിറഞ്ഞ പുഞ്ചിരിയോടെ തിരിഞ്ഞുനോക്കി അരുന്ധതി പറഞ്ഞു. അപ്പോഴേക്കും കാറുകൾ പോർച്ചിൽ നിർത്തി അവരിരുവരും അകത്തേക്ക് വന്നു. " ഒരഞ്ചുമിനുട്ടമ്മേ ഞാനൊന്ന് ഫ്രഷായിട്ട് വരാം. മൃദു വാ... "

വന്നവരവിൽ അരുന്ധതിയോട് പറഞ്ഞിട്ട് മൃദുലയേം കൂട്ടി സഞ്ജയ് മുകളിലേക്ക് പോയി. ഫോണിൽ സംസാരിച്ചുകൊണ്ട് സിദ്ധാർഥ് സോഫയിലേക്കും ഇരുന്നു. " നിനക്ക് ഫ്രഷാകുവൊന്നും വേണ്ടേ കണ്ണാ..." സംസാരിച്ചുകഴിഞ്ഞ് ഫോൺ മാറ്റിയതും അരുന്ധതി ചോദിച്ചു. " അതിന് ഈ വേഷത്തിനെന്താ കുഴപ്പം??? " ഫോണിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ഒട്ടും താല്പര്യമില്ലാത്തത് പോലെ അവൻ ചോദിച്ചു. " എന്റെ കണ്ണാ നീയീ മൂശേട്ട സ്വഭാവം മാറ്റിവച്ച് ചെന്നൊന്ന് ഫ്രഷായിവാ. അവരൊക്കെ എന്ത് വിചാരിക്കും ?? " " ഈ അമ്മേടെയൊരു കാര്യം... " പിന്നീട് തർക്കിക്കാൻ നിൽക്കാതെ പിറുപിറുത്തുകൊണ്ട് അവൻ മുകളിലേക്ക് പോയി. കുറച്ചുസമയത്തിനുള്ളിൽ എല്ലാവരും റെഡിയായിറങ്ങി. മെറൂൺ നിറമുള്ളൊരു ഷർട്ടും ബ്ലൂ ജീൻസുമായിരുന്നു സിദ്ധാർഥിന്റെ വേഷം. ചെമ്പൻ മുടിയിഴകൾ നെറ്റിയിലേക്ക് വീണുകിടന്നിരുന്നു. പിന്നീട് ഒട്ടും താമസിക്കാതെ രണ്ട് കാറുകളിലായി അവർ പുറപ്പെട്ടു. " ഇതെന്തൊരു കഷ്ടാ എത്ര നേരായി ഇങ്ങനെ ഒരുങ്ങിക്കെട്ടി ഇരിക്കാൻ തുടങ്ങിയിട്ട് ?? ദേ അമ്മേ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. ഒരുമണിയെന്ന് പറഞ്ഞിട്ടിപ്പോ മണിയൊന്നരയായി.

അയാള് കളക്ടറൊക്കെയായിരിക്കും എന്നുവച്ച് നമ്മുടെ സമയത്തിനൊന്നും ഒരു വിലയുമില്ലെ... പബ്ലിക് സെർവന്റായ ഒരാൾക്ക് ആദ്യം വേണ്ടത് കൃത്യനിഷ്ടയാ.... " ദേഷ്യത്തോടെ ഒച്ചവച്ചുകൊണ്ട് ചാരു ഹാളിലേക്ക് വന്ന അതേ സമയം തന്നെയായിരുന്നു മുറ്റത്തേക്ക് രണ്ട് കാറുകൾ വന്നുനിന്നത്. അത് കണ്ടതും സീത ഓടിവന്ന് അവളുടെ വായ പൊത്തിപിടിച്ചു. " ഒന്ന് മിണ്ടാതിരി ചാരു അവരൊക്കെ ഇങ്ങെത്തി. " " ആ എത്തിയെങ്കിൽ ഒരു ചായ കൊടുത്തുവിട്ടേക്ക്. അവരുടെ സൗകര്യത്തിന് ഒരുങ്ങിക്കെട്ടി നിൽക്കാൻ എന്നേക്കിട്ടില്ല. ഹും... " " ദേ പെണ്ണേ അഹങ്കാരമിത്തിരി കൂടുന്നുണ്ട്. മര്യാദക്കിങ്ങോട്ട് വാ... " പറഞ്ഞിട്ട് വെട്ടിത്തിരിഞ്ഞ് മുകളിലേക്ക് പോകാൻ പോയ അവളുടെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് സീത അടുക്കളയിലേക്ക് പോയി. അപ്പോഴേക്കും ശിവപ്രസാദ് എല്ലാവരെയും അകത്തേക്ക് സ്വീകരിച്ചിരുത്തിയിരുന്നു. " മോളെ ചാരു.... " പരസ്പരം പരിചയപ്പെടലും കുശലാന്വേഷണവുമൊക്കെ കഴിഞ്ഞ് അകത്തേക്ക് നോക്കി അദ്ദേഹം വിളിച്ചു. " ദാ കൊണ്ടുക്കൊടുക്ക് " " ഇതൊക്കെ അമ്മ കൊടുത്താൽ പോരെ ?? " " ദേ ചാരു കൊഞ്ചാതെ ചെല്ലുന്നുണ്ടോ നീ. "

ദേഷ്യപ്പെട്ട് സീത പറഞ്ഞതും ചായയുമെടുത്ത് അവൾ പൂമുഖത്തേക്ക് നടന്നു. '' ഇതാണ് എന്റെ ഇളയ മോൾ. ചാരു... " നിറപുഞ്ചിരിയോടെ അവളെ നോക്കിയിരിക്കുന്നവരോടായി പരിചയപ്പെടുത്തിക്കൊണ്ട് ശിവപ്രസാദ് പറഞ്ഞു. എല്ലാവരെയും നോക്കി അവളുമൊന്ന് പുഞ്ചിരിച്ചു. പക്ഷേ അപ്പോഴും നമ്മുടെ കളക്ടർ സാറ് മാത്രം ഫോണിൽ എന്തോ അന്താരാഷ്ട്ര കാര്യം തിരയുകയായിരുന്നു. അത് കൂടി കണ്ടതും ചാരുവിന് അടിമുടി വിറച്ചുകയറി. '' ഇയാളാരാന്നാ ഇയാൾടെ വിചാരം ഇരുപ്പ് കണ്ടാൽ തൊന്നും അങ്ങേരടെ അച്ഛന് പെണ്ണുകാണാൻ വന്നതാണെന്ന്. എത്ര സമയമെടുത്താ ഇതൊക്കെ ചുറ്റിക്കെട്ടി വച്ചത് എന്നിട്ട് ഒന്ന് നോക്കുന്നുപോലുമില്ല. ജാഡത്തെണ്ടി.... " മുഖം വീർപ്പിച്ചുവച്ചുകൊണ്ട് അവളോർത്തു. അരുന്ധതിയും നരേന്ദ്രനും മൃദുലയുമെല്ലാം അവളോടെന്തൊക്കെയൊ ചോദിച്ചുവെങ്കിലും സിദ്ധാർഥ് മാത്രമപ്പോഴുമൊന്ന് മൈൻഡ് പോലും ചെയ്തില്ല. അതവളെ തെല്ലൊന്നുമായിരുന്നില്ല ചൊടിപ്പിച്ചത്. " എനിക്ക് ഇയാളോടൊന്ന് സംസാരിക്കണം... " മറ്റുള്ളവരൊക്കെ എന്തൊക്കെയൊ സംസാരത്തിലും ചാരു മനസ്സിൽ അവനെ ചീത്തവിളിച്ചുകൊണ്ടും നിൽക്കുമ്പോഴായിരുന്നു പെട്ടന്ന് സിദ്ധാർഥ് എണീറ്റുകൊണ്ട് പറഞ്ഞത്. പെട്ടന്ന് എല്ലാവരും നിശബ്ദരായി അന്തംവിട്ടവനെ നോക്കി. അത് മൈൻഡ് ചെയ്യാതെ അവൻ മുറ്റത്തേക്കിറങ്ങി. പിന്നാലെ ശിവപ്രസാദിന്റെ മൗനാനുവാദവും വാങ്ങി ചാരുവും. "

എന്...." " കൂടുതലൊന്നും പറയാനില്ല എനിക്കീ വിവാഹത്തിലൊന്നും താല്പര്യമില്ല. എന്റെ ജോലിയുടെ സ്വഭാവം വച്ച് അതിനുവേണ്ടിയൊന്നും ചിലവാക്കാൻ എന്റെ കയ്യിൽ സമയവുമില്ല. പിന്നെ ഇവിടെ വന്നതെന്റമ്മേടെ ഒറ്റ നിർബന്ധം കൊണ്ട് മാത്രാ... " അരികിലേക്ക് വന്ന് എന്താണെന്ന് ചോദിക്കും മുന്നേ അവനിൽ നിന്നും കേട്ടവാക്കുകളിൽ അവളുടെ ഉള്ള ബോധം കൂടിപ്പോയി. പക്ഷേ അപ്പോഴും അവളുടെ നോട്ടം അവന്റെ നീലക്കണ്ണുകളുടെ ആഴങ്ങളിലേക്കൂളിയിട്ടുകൊണ്ടിരുന്നു. ആ കണ്ണുകളുടെ മാസ്മരികതയിൽ അവളത്രമേൽ അലിഞ്ഞുപോയിരുന്നു. " ഡോ താൻ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ ?? " പെട്ടന്ന് അവൻ മുന്നിലേക്ക് വന്ന് വിരൽ ഞൊടിച്ചുകൊണ്ട് ചോദിച്ചപ്പോഴാണ് അവൾ നോട്ടമവനിൽ നിന്നും മാറ്റിയത്. ആ കണ്ണുകളുടെ മാന്ത്രികതയിൽ നിന്നകന്നതും അവൻ പറഞ്ഞതോർത്ത് അവൾക്ക് വീണ്ടും ദേഷ്യം വന്നു. " ഏഹ് ഇയാളിതെന്ത് തേങ്ങയാ ഈ പറയുന്നേ... ഇയാൾടെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ലോകത്തുള്ള ഐഎഎസ് കാരാരും സമയമില്ലാത്തോണ്ട് കല്യാണം കഴിക്കുന്നില്ലെന്ന്. " അന്തംവിട്ട് നിന്നുകൊണ്ട് ആത്മഗതിച്ചതാണെങ്കിലും അവനത് വ്യക്തമായി കേട്ടുവെന്ന് അവന്റെ നോട്ടം വ്യക്തമാക്കിയിരുന്നു. തുടരും... 💞💞💞💞 ഈ വഴി ആദ്യമാണ് അതുകൊണ്ട് എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാകുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം അഭിരാമി💞💞💞💞

Share this story