💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 1

khalbil nee mathram

രചന: ഷംസീന ഫിറോസ്

 "ഡീ അനുവേ ഒന്ന് ചവിട്ടിവിടെടീ.അന്റെ ഈ പോക്ക് പോയാൽ മ്മള് ഇന്ന് രാത്രിയായക്കൂടി കോളേജിലെത്തൂലാട്ടോ" "ന്റെ പൊന്ന് നൂറാ.ഇതന്റെ പൊരേലെ ബുള്ളറ്റ് അല്ല മോളെ ചവിട്ടിവിടാന്,ഇന്റെ സ്കൂട്ടിയാണ്.ഇതിങ്ങനെയൊക്കെ പോവുള്ളൂ..അനക് വേണേൽ ഇരുന്നാൽ മതി.അല്ലേൽ മോള് ഇറങ്ങിയാട്ടെ." "അനൂ,നീ അന്റെ കലിപ്പ് മോഡ് ഓൺ ആക്കല്ലേ.മ്മള് കാര്യം പറഞ്ഞതാട്ടോ.എട്ടര ആവുമ്പോള് എത്തിയില്ലേൽ മ്മടെ മയ്യത്തായിരിക്കും ഇന്ന്." "നിക്ക് അത് വേണോടീ,അന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ.ആദ്യായിട്ട ഓൾ കോളജിൽ പൂവാൻ ഇത്രക്ക് ഉത്സാഹം കാട്ടണെ.അതും പഠിക്കാനൊന്നുമല്ലാല്ലോ.അന്റെ കുരുത്തക്കെട് ഒപ്പിക്കാനല്ലെ." "മതി,മതി.നീ വണ്ടിയൊന്നു സൈഡാക്കിയെ."

"ന്തിനാടീ.ഇപ്പൊ തന്നെ ലേറ്റ് ആണല്ലോ." "അതൊക്കെയാണ്‌.ഇപ്പൊ ലേറ്റ് മാത്രെ ആയിട്ടുള്ളു.ഇയ്യ് വണ്ടി വിട്ടാൽ മ്മള് ഓവർ ലേറ്റ് ആവും.അതോണ്ട് മോള് ബാക്കിലോട്ട് നീങ്ങിക്കോട്ടാ.ഇനി അങ്ങോട്ട്‌ ഞാനെടുത്തോളാം അന്റെ ഈ പാട്ട വണ്ടി." "ടീ എന്റെ വണ്ടിയെ പറഞ്ഞാലുണ്ടല്ലോ." "അനു നീ ഇങ്ങനെ അലാറാണ്ട് വണ്ടി ഒന്ന് ഒതുക്കിക്കോ.ഇല്ലെങ്കിൽ അന്നേ ഞാൻ തള്ളി താഴെയിടും.ഉറങ്ങീക്കെടക്കണ ആ ചെക്കൻമാരെയൊക്കെ മ്മളാ കോഴി കൂവണെയിന് മുന്നേ വിളിച്ചെണീപ്പിച്ചത്.എന്നിട്ട് അവറ്റകള് എട്ടു മണിക്കേ കോളേജിൽ ലാൻഡ് ആയേക്കണ്.അപ്പൊ തൊട്ട് മ്മളെ വിളിച്ച് ഓല് പൂരപ്പാട്ടാണ്." അല്ല. ഇപ്പൊ ഇങ്ങളെന്താ ചിന്തിക്കണത്.മ്മളൊക്കെ ആരാന്നല്ലെ.മ്മളാണ് ഈ കഥയിലെ നായിക, നൂറാ ഷെറിൻ.എല്ലാവരുടെയും നൂറാ.ഇനി അങ്ങോട്ട്‌ ഇങ്ങളും അങ്ങനെന്നെ വിളിച്ചോളി.ഇപ്പൊ മ്മടെ പുറകീലിരിക്കണ സാധനാണ് മ്മടെ ബെസ്റ്റി, അനുഷ.ഓർമ വെച്ച കാലം തൊട്ടേ ഈ കുരുപ്പ് ഇന്റ്റുടെ ചേർന്നതാ.ഇതുവരെ ഒഴിഞ്ഞിട്ടില്ല.

അട്ടേടെ സൈസാ.ഹാ പിന്നെ,മ്മള് ഇപ്പോ എവിടെക്കാ ഈ പറപ്പിക്കണെന്നല്ലെ.കോളേജിലെക്കാണ്.മ്മള് BBA ഫൈനൽ ഇയർ പഠിക്കാണ്.പിന്നെ ഇന്നിത്ര തെരക്ക് എന്താണെന്ന് ചോയിച്ചാൽ ഇന്നാണ് കോളെ ജിൽ ഫസ്റ്റ് യേർസ് വരുന്നത്.എന്നുവെച്ചാ മ്മടെ ജൂനിയർസിന്റെ ലാൻഡിംഗ്.രണ്ടു വർഷം മുൻപ് ഇങ്ങനെയൊരു ദിവസം കോളേജ്ന്നു മ്മക്കും കിട്ടിയതാണ് നല്ല പതിനെട്ടിന്റെ പണി.അതിന്ന് പലിശ സഹിതം മ്മള് ഇവറ്റകൾക്ക് തിരിച്ച് കൊടുത്തിരിക്കും.അല്ലേലും മ്മള് പണ്ടേ അങ്ങനെയാണ്.കിട്ടിയതൊക്കെ ഡബിളായി തിരിച്ച് കൊടുത്തില്ലെങ്കില് മ്മടെ മനസ്സിന് ഒരു സുഖോo സമാധാനോം ഉണ്ടാവൂല.എട്ടര ആവുമ്പൊള് കോളേജിൽക്ക് എത്തണമെന്ന് മ്മളാ മ്മടെ ചങ്ങായിമാർക്ക് നിർദേശം കൊടുത്തെ.എന്നിട്ടിപ്പോ മ്മള് തന്നെ വൈകിപ്പോയല്ലോ പടച്ചോനെ!!ആ പിന്നെ മ്മടെ ചങ്ങായിമ്മാരെ കുറിച്ചൊന്നും പറഞഞീലല്ലോ. മ്മള് ആറു പേരാട്ടോ.

ദേ ഒന്നെന്റ്റെ പുറകീലുള്ള മൊതല് തന്നെയാ.പിന്നെ സിനാൻ,അജ്മൽ,അഖിൽ, അസ്‌ന എന്നിവരാണ്.ഫൈനൽ ഇയർ ആയതിന്റെ എല്ലാ അഹങ്കാരവും കുരുത്തക്കേടും മ്മടെ കയ്യിലുണ്ട്.അല്ലേലും കുരുത്തക്കേടിനു പണ്ടേ മ്മക്കൊരു കൊറവും ഇല്ലാട്ടോ.മ്മടെ വീട്ടിലെ പെൺ പുലിയാണ് മ്മള്.ഫാമിലിലൊക്കെ എല്ലാരും മ്മളെ പുലിക്കുട്ടിന്നൊക്കെയാ വിളിക്കാ..മ്മക്കതൊന്നും ഒരു പ്രശ്നേയല്ല.മ്മളായി മ്മടെ പാടായി എന്ന മട്ടിലാണ്.പിന്നെ കോളേജിൽ മ്മള് റിയൽസ് ആണ്.എങ്കിലും എല്ലാരും മ്മളെ റിബൽസ്ന്നെ വിളിക്കുള്ളൂ.അത്രക്കും സ്നേഹം ആണെ മ്മളോട്.സെക്കന്റ്‌ ഇയർസ്നൊക്കെ മ്മളെ ഭയങ്കര ബഹുമാനാണ്.ടീച്ചേർസിന്റെ കാര്യാണേൽ പിന്നെ പറയേ വേണ്ടാ.അവറ്റകൾക്കൊക്കെ മ്മളെ കാണൽ തന്നെ ഹറാമാണ്‌. പടച്ചോനെ!! ഇങ്ങളോടോക്കെ മ്മടെ ചരിത്രം പറഞ്ഞ് തന്ന് കോളേജ് ഗേറ്റ് വരെ കടന്നതറിഞ്ഞിട്ടില്ലാട്ടോ. മ്മള് വണ്ടി സൈഡ് ആക്കി അതുമ്മലെന്ന് ഇറങ്ങണ്ട താമസം.മ്മളെ റിയൽസ് മ്മക്ക് ചുറ്റും വളഞ്ഞിരിക്കയാണ്.

ഓലെ നിൽപ്പ് കണ്ടാൽ തോന്നും മ്മക്ക് നേരെ കൊട്ടേഷൻ വാങ്ങിയുള്ള വരവാണെന്ന്.മ്മള് ഇതിപ്പോ എന്താ കഥയെന്നും കരുതി വാ തുറക്കാൻ നിന്നതും അവറ്റകളുടെ പൂരപ്പാട്ട് തൊടാങ്ങിയെക്കണ്.തുറന്ന വായ മ്മള് അടച്ച് പിടിച്ചു.ഇനി മ്മള് തൊറന്നിട്ടും കാര്യമൊന്നൂല്ലെ.ഇതിങ്ങടെ വായ തുറന്നാലുള്ള അവസ്ഥ എന്താണെന്ന് മ്മക്കറിയാല്ലോ.. "ഡീ അന്നെ ഞാൻ കൊല്ലുവെടി.മര്യാദക്ക് മൂടിപ്പുതച്ചു കിടന്നുറങ്ങണ ഇന്നെ ആറു മണിക്ക് വിളിച്ചെഴുന്നേൽപ്പിച്ചതും പോരാഞ്ഞിട്ട് എട്ടുമണിക്ക് കോളജിലേക്കെത്തണോന്ന്,എട്ടു മണിക്കേ മ്മടെ പരിപാടി തൊടങ്ങണോന്ന്.എന്നിട്ടവൾടെ എൻട്രി എപ്പാന്ന് നോക്കിയേ" സിനാനാണ്. ചെക്കൻ നല്ല കട്ടക്കലിപ്പിലാണ്.അതിനു കാരണവും ഉണ്ടല്ലോ.ഫസ്റ്റ് ഹവർ കഴിയാണ്ട് കോളേജ്ന്റ്റെ പടി കടക്കാത്ത ആളാണ്‌ ഇന്ന് മ്മടെ വിളി കേട്ട് എട്ടു മണിക്കേ ലാൻഡ് ആയേക്കണത്.മ്മള് അതിനൊരു മറുപടി കൊടുക്കാൻ വേണ്ടി പിന്നെയും വാ തുറന്നതും ദേ അടുത്തത്. എവടെ??മ്മക്കൊരു ചാൻസ് കിട്ടണില്ലല്ലോ പടച്ചോനെ!! "

എവിടെയായിരുന്നെടി ഇയ്യ്.ആരെ കാണാൻ പോയതാ?? മ്മളാണെങ്കിൽ ഈ മഴയത്ത് രാവിലെ മുതൽ നിർത്താത്ത ബസ്സിനും കൈകാണിച്ച് കഷ്ട്ടപ്പെട്ടു കേറിയിറങ്ങിയാണ് ഇങ്ങോട്ടെക്കെത്തിയത്." ഇത് മ്മടെ അസ്‌നയാണ്. അല്ലേൽ ഒരു വിധത്തിലൊന്നും ദേഷ്യം കേറാത്ത ആളാണ്‌ ഇന്ന് മോന്തയും വീർപ്പിച്ചു നിക്കണത്.മ്മള് എല്ലാത്തിനും കൂടി ഒരു അസ്സല് ചിരി പാസാക്കിക്കൊണ്ട് നിൽക്കാണ്. അഖിലാണെങ്കിൽ മ്മളെ കണ്ടിട്ടും കാണാത്ത മട്ടാണ്.പിന്നെ മ്മള് നോക്കിയത് അജുൻറ്റെ മോത്തേക്കാണ്.അവനാണെൽ ഇതൊന്നുമറിയാത്ത ഭാവത്തിൽ മ്മളെ നോക്കി പുഞ്ചിരിക്കാണ്.അവനല്ലേലും അങ്ങനാണ്.ഒരു പാവം പിടിച്ച ചെക്കനാണ്.വായിൽ വിരലിട്ടാൽ കൂടി കടിക്കൂല.ഇവനെങ്ങനെയാ മ്മടെ ഗാങ്ങിൽ അകപ്പെട്ടേന്നാ ഇപ്പൊളത്തെ മ്മടെ ബല്യ സംശയം.ഞാനുൾപ്പടെ ബാക്കി അഞ്ചണ്ണവും വായിൽ വിരലിട്ടില്ലേലും അങ്ങോട്ട്‌ പോയി തോണ്ടി മാന്തി കടിക്കണ സൈസ് ആണേ.സിനുവും മ്മളുമാണ്‌ മെയിൻ.കലിപ്പിൻറെ കാര്യത്തിൽ മ്മളാണ് ഇവരെക്കാളൊക്കെ മുന്നിലെങ്കിലും ഇപ്പള് മ്മക്കങ്ങനെ ഓലെടുത്ത് ചൂടാവാൻ പറ്റൂലല്ലോ.മിസ്റ്റേക്ക് മ്മടെ ഭാഗത്തായി പോയില്ലേ.മ്മളല്ലേ നേരം വൈകിയെത്തിയത്.

"ഇന്റെ പൊന്ന് ചങ്ങായീസെ, മ്മളല്ലാട്ടോ ചെയ്തെ.ദേ, ഓളാണ്.ഓൾടെ വണ്ടീൽ എന്ന് പോന്നോ അന്നൊക്കെ ഇങ്ങനാണ്.ഓരോ സ്റ്റോപ്പിലെത്തുമ്പൊഴും ഓൾടെ വണ്ടി മ്മക്ക് നല്ല മുട്ടൻ പണിയാണ്ട്ട്ടോ തന്നത്." മ്മള് പറഞ്ഞ് നാക്ക് വായിലേക്കിടും മുന്നേ അനു മ്മളെ പിടിച്ച് തള്ളാണ്. "ഡീ ഇപ്പൊ ൻറെ വണ്ടിക്കായോ കുറ്റം.നിന്നോട് ഞാൻ പറഞ്ഞോ അതിൽ കേറാൻ.വല്യ ബുള്ളറ്റ് ഒന്ന് ഇണ്ടാർന്നല്ലോ വീട്ടിൽ.എന്നിട്ടെന്തേയ്‌ എന്റെ കൂടെ പോന്നേ.ഇനി നീ വാട്ടോ എന്റെ വണ്ടീൽ കേറാൻ.അപ്പൊ അനക്ക് കാണിച്ച് തരാട്ടോ ഞാൻ." ഓൾ ഇപ്പൊ പറഞ്ഞത് മ്മളെ വണ്ടിയെ പറ്റിയാണ് ട്ടോ.മ്മക്കും ഉണ്ട്ട്ടോ ഒരു ബുള്ളറ്റ്.ഒരു കിടിലൻ വണ്ടിയാണ്.പണ്ട് മ്മടെ വല്യ സ്വപ്നാർന്നു.അവസാനം ഇപ്പച്ചിടെ അടുത്ത്ന്ന് മ്മക്ക് കിട്ടീതാണ്.പക്ഷെ അതൊരു ഗിഫ്റ്റ് ആയിട്ടോ പൂർണസന്തോഷത്തോടു കൂടിയോ ഒന്നുമല്ല ഇപ്പച്ചി മ്മക്ക് വാങ്ങിത്തന്നത്.പകരം മറ്റൊന്നിനാണ്.

അതൊക്കെ ഇങ്ങള് പതിയെ അറിയുട്ടോ. രാവിലെ ഒരുങ്ങിയിറങ്ങി വണ്ടീടെ മണ്ടമ്മലെ കേറിയപ്പോളാണ് മ്മക്ക് മ്മടെ ബുള്ളറ്റ് ഒരു പാരയാവണത് .എത്ര ചവിട്ടിട്ടും സ്റ്റാർട്ടായിട്ടില്ല. "ഡീ അനുവേ ഇയ്യിങ്ങനെ കെടന്ന് ചൂടാവല്ലേ.മ്മക്ക് ഇങ്ങളൊക്കെ തന്നെയല്ലേ ഉള്ളൂ. അന്റെ വണ്ടി മ്മടെ മുത്താണ് ട്ടോ. വല്ലപ്പോഴുമൊക്കെ നേരം വൈകിയാണെലും മ്മളെ ഇവടെ എത്തിക്കണതു അന്റെ വണ്ടിയാണ് ട്ടാ." "നൂറാ ഇയ്യതൊക്കെ വിട്ടേരെ.ന്താ ഇപ്പൊ പരിപാടി.ന്താ അന്റെ പ്ലാൻ.ഇവടെ ഇങ്ങനെ നിക്കാൻ തൊടങ്ങീട്ട് മണിക്കൂർ ഒന്നാവണ് ട്ടോ." മ്മടെ അജുവാണ്. "പ്രിൻസിപ്പാൾ പ്രത്യേകം പറഞ്ഞതാണ്, റാഗിംഗ് ഒന്നും വേണ്ടെന്ന്.ആരുടേലും കംപ്ലയിന്റ് കിട്ടിയാൽ പിന്നെ സസ്പെന്ഷൻ ആയിരിക്കും കിട്ടാ.മ്മളോട് അയാൾ അതിലുമൊക്കെ പ്രത്യേകം പറഞ്ഞതാണ്, തല്ലുകൊള്ളിത്തരത്തിനൊന്നും നിക്കണ്ടാന്ന്.അങ്ങനെ വല്ല പ്ലാനും ഇണ്ടേൽ വിട്ടേക്കാൻ.ഇല്ലേൽ സസ്പെന്ഷന് പകരം ഡിസ്മിസ്സലാവും ഞമ്മക്കെന്ന്." സിനുവാണ്.

"ഡാ ഇങ്ങക്കൊക്കെ പേടിയാണേൽ വേണ്ട മക്കളെ.ഇനിക്കറിയാം എന്താ വേണ്ടെന്ന്.ഇത് നൂറയാണ്.മ്മക്കൊന്നും ഒരു കൊരങ്ങനെയും പേടിയില്ല.ഇനി എന്തൊക്കെ വന്നാലും മ്മക്കതൊക്കെ നേരിടാനും അറിയാം.ഇങ്ങളൊക്കെ പറ്റുവാണേൽ വാ." "അന്നെ നമ്മക്കറിയാണതല്ലേ നൂറാ, ഇനിയിപ്പോ മ്മള് വന്നില്ലേലും ഇയ്യ് അന്റെ പ്ലാൻ ഒന്നും മാറ്റൂലാന്ന്.ശെരിക്കും ന്താ ഇയ്യ് ചെയ്യാൻ പോണേ.ജൂനിയർസിനെ ഇന്നു തന്നെ ഓടിക്കോ നീ." അസ്‌നയാണ്. "അവൾടെ പ്ലാൻ ന്തായാലും അന്റേത് പോലെ മോശാവൂലാട്ടോ അസ്‌ന.ഇയ്യ് പൊളിക്ക് നൂറാ. മ്മളൊക്കെ അന്റെ കൂടെയല്ലേ." "ഓഹ് ഒരു നൂറായും സിനാനും.ഇയ്യ് ഒന്നു പോയെ സിനു.ഓളെ ഇത്രയ്ക്കും വഷളാക്കിയതു ഇയ്യ് ഒരുത്തനാണ്." സിനുവും മ്മളും തമ്മിൽ ഈ റിയൽ റിബൽ റിലേഷൻഷിപ് അല്ലാണ്ട് മറ്റൊരു ചെറിയ ബന്ധം കൂടിയുണ്ട് ട്ടോ.ഓനെൻറെ കാക്കുവിന്റെ മോനാണ്.

എന്നുവെച്ചാൽ മ്മള് കസിൻസാണ്.ഓൻ ആളിത്തിരി ചൂടനും കലിപ്പനുമൊക്കെ ആണേലും മ്മളോട് ഭയങ്കര സ്നേഹവും കാര്യവുമാണ്‌.മ്മക്ക് എന്തിനും ഏതിനും കട്ട സപ്പോർട്ട് ഓനാണ്.മ്മള് ഇത്രയൊക്കെ വശളായതിന് കാരണവും ഓനാണെന്ന മ്മടെ പൊരേലും പറച്ചില്.ന്തായാലും ഇന്റെ എല്ലാ പ്രശ്നങ്ങളിലും ഓൻ ഇന്റെ കൂടെയുണ്ടാർന്നു. ഇന്റെ ഏത് വിഷമോം മ്മള് പറഞ്ഞില്ലെലും ഓന് മനസ്സിലാവും.ഓന്റെ ഒറ്റ ഒരാളുടെ സപ്പോർട്ടും കേയറിങ്ങും കൊണ്ടാണ് ഈ നൂറാ ഇന്നും ഇങ്ങനെയുള്ളതു.ഇടയിലൊന്നു പതറിയെങ്കിലും ഇന്ന് ഞാൻ ആ പഴയ നൂറ തന്നെയാണ്.മ്മളെ ഫ്ലാഷ് ബാക്ക് ഒക്കെ ഇങ്ങളോട് പറയാനുള്ള സമയം മ്മക്ക് ഇപ്പൊളില്ലാട്ടോ.ഫസ്റ്റ് ഇയർസിനു വേണ്ടി മ്മളെന്തേലും മുട്ടൻ പണിയൊരുക്കട്ടേ. "നൂറാ.. അപ്പൊങ്ങനെയാ,മ്മള് തൊടങ്ങല്ലേ??" "എന്ത് ചോദ്യാണ്ട് ടാ അഖി.മ്മള് തൊടങ്ങിയല്ലോ."

മ്മള് അഞ്ചണ്ണത്തിനെയും കൂട്ടി കോളേജ് ഗേറ്റിന്റെ അവിടെക്ക് നീങ്ങി.അതാണ്‌ മ്മടെ സ്ഥിരം പരിപാടികളൊക്കെ നടത്തണ സ്ഥലം.ഗേറ്റ്നോടു ചേർന്നുള്ള വാകമരവും അതിന്റെ ചുറ്റുപാടും മ്മക്ക് സ്വന്താണ്‌.മ്മക്ക് മാത്രം.അതിന്റെ പരിസരത്തുടെ പോലും ഒറ്റ ഒരു മനുഷ്യനും എത്തിനോക്കുല. മ്മളെ അത്രക്കും നന്നായി അറിയാം എല്ലാത്തിനും. "ഇയ്യ് ന്താ ചെയ്യാ. പ്ലാൻ പറഞ്ഞില്ലാട്ടോ." "അജു ഇയ്യ് ഒന്നിരിക്കെടാ ഇവടെ.മ്മള് പറഞ്ഞു തരാം.പിന്നെ,വല്ല പെൺപിള്ളേരടുത്ത് പേര് ചോദിക്കാൻ പറയുമ്പൊഴ് നിന്നു പരുങ്ങല്ലട്ടാ.അന്റെ പേടിത്തൂറി സ്വഭാവം അവറ്റകളെ മുന്നിലെടുത്താൽ ഫസ്റ്റ് ഡേ തന്നെ ഈ റിയൽ റിബൽസിന്റെ പേര് പോവുമെ.ഇയ്യ് ഒന്ന് ഉഷാറായിക്കോളി." "അതൊന്നും ഓർത്തു ഇയ്യ് പേടിക്കണ്ട നൂറാ.അതൊക്കെ മ്മള് നോക്കിക്കോളാ. ഈ സിനാൻ കാണിച്ചു തെരാ എങ്ങനാ റാഗു ചെയ്യാന്ന്" "ഡാ സിനു ഇയ്യ് ഓവർ ആക്കരുത്" അസ്‌നയാണ്. "എന്റെ പോന്നോ അസ്ന...ഇയ്യ് ഒന്ന് വായ അടക്കിക്കോളിട്ടാ.ഇല്ലേൽ അന്റെ കൊങ്ങക്കായിരിക്കും മ്മള് പിടിക്കാ" "അള്ളോഹ്!!നൂറാ... വേണ്ട മ്മളൊന്നും മിണ്ടണില്ല.ഇയ്യ് ന്താ വെച്ചാ ചെയ്യ്.അയിന്റോക്കെ കൂടെ ചേരാന്നല്ലാണ്ടിപ്പോ ന്താ മ്മള് വേറെ ചെയ്യാ?" "അങ്ങനെ വാ വഴിക്ക്.അപ്പൊ ഗയ്‌സ്,എങ്ങനെ മ്മള് തൊടങ്ങല്ലേ?? ഈ റിബൽ റിയൽസിന്റെ കളി തൊടങ്ങല്ലേന്ന്??അല്ലേൽ വേണ്ട,ഈ നൂറയുടെ കളി തൊടങ്ങാണ്.കളി മാത്രല്ല.മ്മടെ കഥയും കൂടി തൊടങ്ങാണിവിടെന്ന്..........." തുടരും.

Share this story