💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 12

khalbil nee mathram

രചന: ഷംസീന ഫിറോസ്

ജെസി പറഞ്ഞ കാര്യം കേട്ട് നമ്മളും ടെൻഷനിലായി. "ജെസിയെ നീ വിഷമിക്കാതിരിക്കെടീ. ഒരു റിസൾട്ട്‌ വരുന്ന കാര്യത്തിനാണോ നീ ഇങ്ങനെ ടെൻഷൻ ആവുന്നത്. നിനക്ക് ഫുൾ A പ്ലസ് ഉണ്ടാവും. നീ ധൈര്യമായിരിക്ക്.. പിന്നെ എന്റേത് എങ്ങനെ ഉണ്ടാവുമെന്നൊന്നും എനിക്കറിയില്ല. " "അതൊന്നുമല്ല നൂറ, മാർക്ക്‌ന്റെ കാര്യം ഓർത്ത് എനിക്ക് ടെൻഷൻ ഒന്നുമില്ല. നമ്മളിനി വേറെ വേറെ സ്കൂളിൽ ആവുമോന്നാണ് എന്റെ പേടി" ജെസി പറയുമ്പോഴാണ് നമ്മളും അതിനെക്കുറിച്ച് ഓർക്കുന്നത്.എന്തായാലും ജെസിടെ അത്രയും മാർക്ക്‌ നമ്മക്ക് ഉണ്ടാവൂല.അവള് പറഞ്ഞതിനെ കുറിച്ച് ഓർത്ത് നമ്മക്കും നല്ല ടെൻഷൻ ഉണ്ട്.ഭാഗ്യം എങ്ങനെയാണെന്നൊന്നും പറയാൻ പറ്റില്ലല്ലോ.ഒരേ സ്കൂളിൽ തന്നെ പ്ലസ് വണ്ണിനു അഡ്മിഷൻ കിട്ടിയാൽ മതിയായിരുന്നു.പണ്ട് എട്ടാം ക്ലാസിന്ന് ഡിവിഷൻ മാറ്റിയതിന് വാവിട്ട് കരഞ്ഞ ജെസിയാണ് ഇത്. അവസാനം അവൾടെ സങ്കടം കണ്ട് ടീച്ചർ നമ്മളെ ക്ലാസ്സിൽ തന്നെ ആക്കിയതാണ് ഇവളെ. നമ്മള് ഇല്ലാതെ ഇവളെന്തായാലും സ്കൂളിലെക്ക് പോവില്ല.

അതിനി എത്ര നല്ല സ്കൂളും ഫ്രണ്ട്സുമൊക്കെ ആണെങ്കിലും.ഇവൾക്കെവിടെയും ധൈര്യം നമ്മളാണ്. നമ്മളെ അവസ്ഥയും ഏതാണ്ട് അങ്ങനെതന്നെയാണ്. ഈ തൊട്ടാവാടി ഇല്ലാതെ നമ്മക്കും പറ്റില്ല. "ജെസി നീയതൊക്കെ വിട്ടേ. നാളെയല്ലേ റിസൾട്ട്‌. അപ്പൊ നോക്കാം. എന്തിനാ വെറുതെ ഇപ്പോളെ ടെൻഷൻ അടിക്കുന്നത്.നീ ധൈര്യമായിരിക്ക്. അല്ലെങ്കിൽ വേണ്ട.. എനിക്കും നിന്റെയത്ര തന്നെ മാർക്ക് ഉണ്ടാവാൻ പ്രാർത്ഥിക്ക്. അപ്പൊ നമ്മളെന്തായാലും ഒരുമിച്ച് ആവുമല്ലോ" "അപ്പൊ നിനക്ക് മാർക്ക്‌ കുറയുമെന്നാണോ? നിന്നോട് ഞാൻ നന്നായി പഠിക്കാൻ പറഞ്ഞതല്ലേ. അപ്പൊ കേട്ടില്ല. അതെങ്ങനെയാ നിന്റെ കുരുത്തക്കേട് തീർന്നിട്ട് വേണ്ടേ പഠിക്കാൻ " "ഓഹോ ഇപ്പൊ അങ്ങനെ ആയോ?? എന്നാൽ ഇനി ഞാൻ വരുന്നില്ലെടി നിന്റെ കൂടെ. എനിക്ക് മാർക്ക്‌ കുറഞ്ഞാലും സീറ്റ്‌ കിട്ടുന്നിടത്ത് പോയി ഞാൻ പഠിച്ചോളാം. നീ നിന്റെ കാര്യം നോക്കിയ മതി" "പിണങ്ങല്ലേ നൂറ, ഞാൻ വെറുതെ പറഞ്ഞതല്ലേ" "പിണങ്ങിട്ടൊന്നുമില്ല. ഇയ്യ് നിന്ന് കിണുങ്ങാതെ വരുന്നുണ്ടെങ്കിൽ വാ.എനിക്കുറക്കം വരുന്നു.അല്ല ഇവിടെ നിന്ന് ഇനിയും സ്വപ്നം കാണാനാണ് പരിപാടിയെങ്കിൽ ആയിക്കോട്ടെ,,ഞാൻ പോവുവാ"

നമ്മള് ജെസിയെയും കൂട്ടി റൂമിലേക്ക്‌ ചെന്നു.ഉറങ്ങുന്നതിനു മുൻപ് അമ്മായിയുടെ അടുത്തുന്ന് ഒരു കഥ കേൾക്കൽ നമ്മക്ക് പതിവുള്ളതാണ്.അമ്മായി റൂമിലേക്ക്‌ വരുന്നത് വരെ നമ്മളും ജെസിയും എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു.ശേഷം അമ്മായിയുടെ കഥയും കേട്ട് സുഖമായി കിടന്നുറങ്ങി. രാവിലെ എഴുന്നേൽക്കുമ്പോഴും ഇവിടെ ഒരുത്തിടെ മോന്ത അർബുധം വന്ന് ചവാൻ കിടക്കുന്ന പേഷ്യന്റിന്റെ അവസ്ഥയിലാണ്.ഇവളെ കൊണ്ട് നമ്മള് തോറ്റല്ലോ പടച്ചോനെ.ഇങ്ങനെ പോയാൽ റിസൾട്ട്‌ കേൾക്കാൻ ഇവള് ബാക്കി ഉണ്ടാവൂല.അപ്പോഴേക്കും ടെൻഷൻ അടിച്ച് തട്ടി പോവുമെന്നാ നമ്മക്ക് തോന്നുന്നത്.അവളെ പറഞ്ഞിട്ടും കാര്യമില്ല.അവളുടെ റിസൾട്ട്‌ എന്താവുമെന്ന് ഓർത്തിട്ടല്ല അവളുടെ പേടി,പകരം നമ്മളുടെതു എന്താവുമെന്നോർത്തിട്ടാണ്.നമ്മളതൊന്നും വല്യ കാര്യമാക്കാതെ നമ്മളെ സ്ഥിരം കളികളിൽ ഏർപ്പെട്ടും കുട്ട്യോൾടെ കൂടെ കൂടിയും സമയം കളഞ്ഞു.

മൂന്ന് മണി ആവുമ്പോഴേക്കും ഞങ്ങളുടെ റിസൾട്ട്‌ വന്നു.റിസൾട്ട്‌ നോക്കിയ നമ്മക്ക് ഹാർട്ട്‌ അറ്റാക്ക് വരെ വരണ്ടതേനു.നമ്മള് പ്രതീക്ഷിച്ചതു പോലെത്തന്നെ ജെസിക്ക് ഫുൾ A പ്ലസ് ആണ്.അതൊന്നുമല്ല വിഷയം.നമ്മള് പ്രതീക്ഷിക്കാത്ത മാർക്കാണ് നമ്മക്ക് കിട്ടിയത്.എട്ട് A പ്ലസ്സും രണ്ട് A യും.നമ്മള് സ്വപ്നത്തിൽ പോലും അങ്ങനെയൊന്നും നമ്മക്ക് കിട്ടുമെന്ന് വിചാരിച്ചതല്ല.കൂടി പോയാൽ ഒരു നാലെണ്ണം മാത്രെ നമ്മള് പ്രതീക്ഷിച്ചിരുന്നുള്ളൂ.എന്തായാലും നമ്മക്ക് തൃപ്തിയായി.നമ്മളെ റിസൾട്ട്‌ കണ്ട് നമ്മക്ക് ഇല്ലാത്തത്രയും സന്തോഷം ജെസിക്കാണ്.വീട്ടുകാരെല്ലാം ഓളെ നന്നായി പ്രശംസിക്കുന്നുണ്ടെങ്കിലും ഓളതൊന്നും കാര്യമാക്കാതെ നമ്മളെ കെട്ടിപിടിച്ചു കരയാണ്.ഈ പെണ്ണിന്റെയൊരു കാര്യം.സങ്കടം വന്നാലും കരയും, സന്തോഷം വന്നാലും കരയും.വീട്ടിന്ന് ഉപ്പച്ചിയും ഉമ്മച്ചിയും വിളിച്ച് ജെസിയെയും നമ്മളെയും അഭിന്ദിക്കലോടു കൂടി അഭിനന്ദിക്കൽ.നമ്മക്ക് ആണെങ്കിൽ എല്ലാരുടെയും ചോദ്യവും പറച്ചിലും കേട്ട് ആകെ ബോറടിച്ചു.

ഈ പത്താം ക്ലാസ്സ്‌ പാസ്സ് ആവുന്നത് ഇത്രയും വല്യ കാര്യമാണോ.ആവോ നമ്മക്കറിയില്ല.എന്തയാലും ഇവിടെ എല്ലാവരും ഹാപ്പിയാണ്. ജെസിക്കും നമ്മക്കും വേണ്ടി ഒരുഗ്രൻ പാർട്ടി തന്നെയായിരുന്നു അന്നവിടെ നടന്നത്. നമ്മളെ വീട്ടിലും നമ്മള് ഹാപ്പി ആണെങ്കിലും ഇവിടെ അതിലേറെ ഹാപ്പിയാണോന്നൊരു തോന്നല്. അത്രയ്ക്കും നമ്മൾ ഇവിടെ എൻജോയ് ചെയ്യുന്നുണ്ട്. രാത്രി നമ്മളെ അടിക്കലും പൊളിക്കലും ഒക്കെയായി പരിപാടികളൊക്കെ കഴിഞ്ഞ് കിടക്കാൻ നേരമാണ് ഇപ്പച്ചി വീണ്ടും വിളിക്കുന്നത്. ഇപ്പച്ചിയുടെ വർത്താനം കേട്ട് നമ്മളാകെ വിഷമത്തിലായി. നാളെ മൂത്താപ്പ ഇങ്ങോട്ടേക്കു പോരുന്നുണ്ടെന്നും നമ്മളെല്ലാവരും നാളെ അങ്ങോട്ടേക്ക് തിരിക്കണമെന്നുമാണ്‌ ഇപ്പച്ചി പറഞ്ഞത്. നമ്മള് ജസിയോടും കാര്യം പറഞ്ഞു. ഓൾക്കും നല്ല വിഷമമുണ്ട്.പിറ്റേ ദിവസം നമ്മള് എഴുന്നേറ്റതു തന്നെ ആകെ മൂഡ് ഓഫീലായിരുന്നു.ഇന്നിവിടെന്ന് തിരിക്കണമല്ലോന്നോർക്കുമ്പോൾ എന്തോ ഒരു വിഷമം.കുട്ട്യോളെയൊക്കെ പിരിയുന്നതോർക്കാനെ വയ്യ.അത്രയ്ക്കും എൻജോയ് ആയിരുന്നു നമ്മളിവിടെ.

പിന്നെ ജെസിയും നമ്മളെ കൂടെ പോരുന്നുണ്ടല്ലോന്ന് ഓർക്കുമ്പോൾ നമ്മക്ക് സമാധാനമായി.ഉച്ച കഴിഞ്ഞ് നമ്മളെ കൂട്ടാൻ മൂത്താപ്പ വന്നു.അടുത്ത വെക്കേഷനു വീണ്ടും വരാമെന്ന് പറഞ്ഞ് നമ്മളിറങ്ങി.നമ്മക്ക് ഉള്ളത് പോലെത്തന്നെ ജെസിടെ വീട്ടുകാർക്കും ഭയങ്കര വിഷമമുണ്ട്.നമ്മളെല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.വീട്ടിലെത്തിട്ടും നമ്മള് വല്യ ഉഷാറായിട്ടൊന്നുമില്ല. ഇപ്പച്ചിക്കും ഇമ്മച്ചിക്കും ആണെങ്കിൽ കൊറേ നാളായി നമ്മളെയും ജെസിയെയും കാണാത്തതിന്റെ പരിഭവമാണ്‌.നമ്മളും ജെസിയും കൂടി അവിടത്തെ വിശേഷങ്ങളൊക്കെ മൊത്തത്തിൽ അരച്ചു കലക്കി ഉമ്മിക്കും ഉപ്പിക്കും പറഞ്ഞ് കൊടുത്തു. പിറ്റേ ദിവസം രാവിലെ തന്നെ നമ്മളനുവിന്റെ വീട്ടിലേക് ചെന്നു. അവളുടെ റിസൾട്ട്‌ന്റെ കാര്യമൊന്നും അറിഞ്ഞിട്ടില്ല. അന്വേഷിക്കുമ്പോൾ ഓൾക്കും നല്ല റിസൾട്ട്‌ ഉണ്ട്. സിനുവിനും തരക്കേടില്ലാത്ത റിസൾട്ട്‌ ആണ്. അന്ന് ഉച്ച കഴിഞ്ഞ് സിനു വീട്ടിലേക് വന്നതോണ്ട് നമ്മള് വീണ്ടും ഹാപ്പി. അങ്ങനെ വെക്കേഷൻ ദിനങ്ങളൊക്കെ നല്ല കൂൾ ആയി കടന്നു പോയി.

ജെസിക്ക് സയൻസ് പഠിക്കണമെന്നാണ് ആഗ്രഹം. നമ്മക്ക് ആണെങ്കിൽ കോമേഴ്‌സ് മതിയെന്നും. ചോദിക്കുമ്പോൾ സിനുവും അനുവും കോമേഴ്‌സ്നു തന്നെയാണ് കൊടുക്കുന്നതെന്നും. നമ്മളില്ലാതെ ജെസിക്കും സയൻസ് വേണ്ടെന്ന് പറഞ്ഞ് അവളും കോമേഴ്‌സ്നു തന്നെ അപ്ലൈ ചെയ്തു. പിന്നെ ഞങ്ങളുടെ പേടി നാലാൾക്കും ഒരേ സ്ഥലത്ത് കിട്ടുമോ എന്നതായിരുന്നു. അവസാനം അലോട്മെന്റ് വരുമ്പോൾ നമ്മള് ഹാപ്പിയോട് ഹാപ്പി. നാലാൾക്കും നമ്മള് പഠിച്ച സ്കൂളിൽ തന്നെ കോമേഴ്‌സ്നു കിട്ടിയിരിക്കുന്നു. പിന്നെ കൊറച്ച് ദിവസം ഞങ്ങള് നാലാളും സ്കൂൾ തുറക്കാനുള്ള കാത്തിരിപ്പിലായി. അങ്ങനെ നമ്മളെ പ്ലസ് വണ്ണിന്റെ ആദ്യദിനം വന്നെത്തി. നമ്മളും ജെസിയും കൂടി രാവിലെ നേരത്തെ തന്നെ ഒരുങ്ങി അനുവിന്റെ വീട്ടിലേക് ചെന്നു. അവിടെന്ന് അവളെയും കൂട്ടി നേരെ ബസ്‌സ്റ്റോപ്പിലേക്ക് വിട്ടു. സിനു വേറെ റൂട്ട് ആണ്. നമ്മള് പഠിച്ച സ്കൂളിലേക്ക് തന്നെ ആയതോണ്ട് വല്യ പേടിയൊന്നുമില്ലാതെയാണ് നമ്മള് ചെന്നത്. സംഭവം പഠിച്ച സ്കൂളൊക്കെ തന്നെ ആണെങ്കിലും HSS ന്റെ ഭാഗത്തേക്ക്‌ നമ്മളധികം ചെന്നിട്ടില്ല.

ഇന്നാണ് എല്ലാം ശെരിക്കുമൊന്നു കാണുന്നത്. ഞങ്ങള് നാലു പേരും വീണ്ടും ഒരേ ക്ലാസ്സിൽ തന്നെ ആയതോണ്ട് നമ്മക്ക് ഫ്രണ്ട്സ്നെ തേടി നടക്കേണ്ടി വന്നില്ല. ആദ്യ ദിവസം തന്നെ നമ്മള് നല്ല ഹാപ്പി ആയി. പ്ലസ് വൺ ലൈഫ് സംഭവം കളറാകുമെന്ന് ഒറ്റ ദിവസം കൊണ്ട് തന്നെ നമ്മക്ക് മനസ്സിലായി. ഫസ്റ്റ് ഡേയ് ആയതുകൊണ്ട് നമ്മക്ക് ഉച്ച വരെ ക്ലാസുണ്ടായിരുന്നുള്ളൂ. കുറച്ച് നേരം അവിടെയൊക്കെ ചുറ്റിക്കറങ്ങാമെന്ന് വിചാരിക്കുമ്പോഴാണ് ജെസിയും അനുവും നമ്മളെയും വലിച്ചോണ്ട് ബസ്‌ സ്റ്റോപ്പിലേക്ക് ഓടുന്നത്. കാര്യം തിരക്കുമ്പോൾ ഇന്ന് ബസ്സ് കുറവാണെന്ന്. കിട്ടുന്ന ബസ്സും പിടിച്ച് വേഗം വീട്ടിലെത്താൻ നോക്കാമെന്ന് പറഞ്ഞ് അനു നമ്മളെയും വലിച്ചു നടന്നു. ബസ്‌ സ്റ്റോപ്പിലേക്കെത്തിയപ്പോൾ അവിടെ ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ല. ബസ്‌ കുറവായത് കൊണ്ട് എല്ലാവരും നേരത്തെ പോയിട്ടുണ്ടാവും. അനു നമ്മളെ നോക്കി കണ്ണുരുട്ടി എന്തൊക്കെയോ പറയുന്നുണ്ട്. ജെസിടെ കാര്യം പറയണ്ടല്ലോ. ഇനി ബസ്‌ ഉണ്ടാവൂലേന്ന് കരുതി ടെൻഷൻ അടിക്കാൻ തുടങ്ങി.

നമ്മള് അതൊന്നും കാര്യമാക്കാതെ കൂൾ ആയി അവിടെ നിക്കുമ്പോഴാണ് ഒരാള് വന്നു പറയുന്നത് : "ഇനി ഇവിടെ നിന്നാൽ ബസ്സ്‌ ഒന്നും കിട്ടില്ല. അങ്ങാടിയിലെന്തോ പ്രശ്നമാണ്‌. നിങ്ങൾ ടൗണിലേക്ക് നടന്നോളു. ഇന്നിനി ഈ റൂട്ടിൽ ഒന്നും ബസ്സ് വരൂല. അവിടന്നെ കിട്ടുള്ളു" ഇയാൾ ഇവിടെ പറഞ്ഞു തീരേണ്ട താമസം അനു നമ്മളെയും ജെസിയെയും വലിച്ചോണ്ട് അവിടന്നും ഓടാൻ തുടങ്ങി. ഈ പെണ്ണിതെന്തൊരു ടൈപ്പ് ആണ്. ഇവക്ക് വല്ല ഒളിമ്പിക്സിലും പോയി ഓടാമായിരുന്നു. അള്ളോഹ് നമ്മക്കവളത്രയും ഓടി പ്രാക്ടീസ് ഇല്ലാത്തോണ്ട് നമ്മള് അവളുടെ കയ്യും വിട്ട് പതിയെ നടക്കാൻ തുടങ്ങി. നമ്മളുടെ സ്പീഡ് കുറഞ്ഞാൽ പിന്നെ ഓട്ടോമാറ്റികലി ജെസിയുടെയും കുറയുമല്ലോ. അനു ബസ്‌ സ്റ്റോപ്പിലേക്ക് എത്തിയതിനു ശേഷമാണ്‌ നമ്മളെത്തിയത്. അവിടെ എത്തിയപ്പോഴാണ് ബസ്‌ വരാൻ ഇനിയും അരമണിക്കൂർ ഉണ്ടെന്നറിയുന്നത്. ഇന്നിനി ആ ബസ്‌ മാത്രമേ നമ്മളെ റൂട്ടിൽ കൂടി പോകുന്നുള്ളുവെന്നും അറിഞ്ഞു. പരിസരത്തോന്നും ഒറ്റ മനുഷ്യന്മാരില്ല. എങ്കിലും നമ്മളെ സ്ഥിരം പരിപാടി ഉണ്ടല്ലോ,, വായിനോട്ടം..

അതിനൊരു കുറവും വരുത്തിയില്ല. ഞാനും അനുവും കൂടി റോഡിലൂടെ പോവുന്നവരെയൊക്കെ കമന്റ്‌ അടിച്ചോണ്ട് ഇരിക്കുകയാണ്. ജെസിക്ക് അതിലൊന്നും പണ്ടേ താല്പര്യമില്ലാത്തോണ്ട് അവള് നമ്മളെ മൈൻഡ് ആക്കാതെ വേറെ എങ്ങോട്ടൊക്കെയോ നോക്കി ഇരുന്നു. അപ്പോഴാണ് ബസ്‌ സ്റ്റോപ്പിന്റെ മുന്നിൽ ഒരു മൾട്ടി കാറും അതിനുള്ളിൽ നിന്ന് അതിനേക്കാളും മൾട്ടിയായ ഒരുത്തനും പുറത്തിറങ്ങി വരുന്നത്. സംഭവം ആ ചെക്കനെ കണ്ടപ്പോൾ നമ്മള് ജെസിയെയാണ് ആദ്യം നോക്കിയത്. എന്നിട്ട് നമ്മളവളെ തോണ്ടി ആ പീസിനെ ഓൾക്കും കൂടി കാണിച്ചു കൊടുത്തു. എന്നിട്ട് നമ്മളും അനുവും കൂടി ജെസിയെ നോക്കി പൊരിഞ്ഞ ചിരിയാണ്. കാരണം എന്താണെന്നോ??? ജെസിക്ക് പൂച്ചകണ്ണുള്ളവരെ ഭയങ്കര ഇഷ്ടമാണ്. നിക്കാഹ് കഴിക്കുന്നുണ്ടെങ്കിൽ ഒരു പൂച്ച കണ്ണനെ മാത്രെ കഴിക്കുള്ളൂന്ന് ഓള് പണ്ട് നമ്മളോട് പറഞ്ഞതാണ്. ഇപ്പൊ വന്നിറങ്ങിയിരിക്കുന്ന ആ മൾട്ടി പീസിനും പൂച്ച കണ്ണാണ്. പോരാത്തതിന് ടിപ്ടോപ് മൊഞ്ചനും.

നമ്മള് ജെസിയെയും ഓനെയും നോക്കി കളിയാക്കാൻ തുടങ്ങി. അപ്പോഴാണ് അയാള് ബസ്‌ സ്റ്റോപ്പിലേക്ക് കയറി വന്നത്. സംഭവം നമ്മളെ ചിരിയും കളിയുമൊന്നും അയാള് കണ്ടിട്ടില്ല. എങ്കിലും അയാള് നമ്മളെ തന്നെ നോക്കുകയാണ് . കൂടുതലായി ജെസിയെ. സംഭവം ചെക്കൻ ആള് ടിപ്ടോപ്പും മൊഞ്ചനുമൊക്കെ ആണെങ്കിലും അസ്സല് വായി നോക്കി ആണെന്ന് നമ്മക്ക് മനസ്സിലായി. ഓന്റെ ആ നോട്ടം കണ്ടാൽ അറിയാം., ഓനാള് ശെരിയല്ലെന്ന്.പോരാത്തതിന് ജെസിന്റെ അടുത്ത് വന്ന് നിന്നിട്ട് ഓളെ മൊത്തത്തിൽ വീക്ഷിക്കുകയാണ്.നമ്മള് ഓനെ ശ്രദ്ധിക്കുന്നുണ്ടെന്നറിയുമ്പോൾ ഓൻ നമ്മളെയും ഒരു വൃത്തികെട്ട നോട്ടം നോക്കി.ഓൻ ആകെപ്പാടെ ആള് ശെരിയല്ലെന്ന് ഓന്റെ ആ നോട്ടത്തിലും നിർത്തത്തിലും നമ്മക്ക് നല്ലോണത്തിൽ മനസ്സിലായി.ഓൻ പിന്നെയും നീങ്ങി നീങ്ങി ജെസിടെ അടുത്ത് വന്ന് നിന്നു. ഈ പെണ്ണിന്റെയൊരു ഒടുക്കത്തെ മൊഞ്ചു കാരണം നമ്മക്ക് എപ്പോളും പണി ആണല്ലോ.ഇന്നും ഇവള് കാരണം നമ്മളെ കൈക്ക് പണി കിട്ടുമെന്നാ തോന്നുന്നത്.നമ്മള് അതും ചിന്തിച്ചോണ്ട് നിക്കുമ്പോഴാണ് ഓന്റെ ചോദ്യം;അതും ജെസിയോട്. "

എന്താ മോൾടെ പേര് " ജെസി ആണെങ്കിൽ ഓന്റെ നിർത്തവും ചോദ്യവും കേട്ട് ആകെ പേടിച്ച് വിറച്ചു നമ്മളെ അടുത്ത് വന്ന് കയ്യിൽ മുറുക്കി പിടിച്ചു. ജെസി നമ്മളെ അടുത്തേക്ക് വന്നത് കണ്ട് ഓനും നമ്മളെ അടുത്ത് വന്നു നിന്നു. എന്നിട്ട് ജസീനെ അടിമുടിയൊന്നു നോക്കി കൊണ്ട് തലയും ചൊറിഞ്ഞിട്ട് ഓന്റെയൊരു വർത്താനം: "നീ ആളൊരു ഫിഗർ തന്നെയാണല്ലോ,, എന്താടി മോളെ നിന്റെ പേര്??? " ഓനെ കൊല്ലേണ്ട ദേഷ്യം നമ്മളെ ശരീരത്തിലെക്ക് അരിച്ചു കയറിയെങ്കിലും ജെസിടെ പേടി കാരണം നമ്മളൊന്നും മിണ്ടിയില്ല. പിന്നെയും ഓന്റെ ക്യുസ്ടിയൻ റിപീറ്റ് ചെയ്യുമ്പോൾ നമ്മള് പറഞ്ഞു : "മോൾക്ക്‌ പേരിട്ടിട്ടില്ല, ഇടുമ്പോൾ തന്നെ അറിയിക്കാം " "നിന്നോട് ആരാടി ചോദിച്ചത്. ഞാൻ ചോദിച്ചത് ഇവളോടാണ്. നിന്നോട് ചോദിക്കുമ്പോൾ മാത്രം നീ വായ തുറന്നാൽ മതി " "ഓഹോ!!അങ്ങനെയാണോ?? നീ പറഞ്ഞിട്ട് മാത്രം വാ തുറക്കാൻ ഞാൻ നിന്റെ വീട്ടിലെ സെർവന്റല്ല. നിന്റെ കെട്ടിയോളോട് പോയി പറയെടാ " മ്മളെ വർത്താനം കേട്ട് ഓൻ നമ്മളെ മുന്നിലേക്ക് കൊരച്ചു ചാടി.

ഇത് കണ്ട് അനുവും ജെസിയും നമ്മളെ കയ്യിൽ പിടിച്ച് വലിച്ച് അവിടെന്ന് കുറച്ചു നീങ്ങി നിന്നു. പക്ഷെ ആ വൃത്തികെട്ടവൻ നിക്കെടീന്നും പറഞ്ഞ് നമ്മളെ മുന്നിൽ കേറി നിന്നു. "ഇവള് മാത്രല്ലാട്ടാ,, നീയും കൊള്ളാം.. മൊത്തത്തിൽ ഓക്കേയാ" ഓന്റെ പറച്ചിലിന്റെ കൂടെ ഒരു വൃത്തികെട്ട നോട്ടവും നമ്മളെ മേലിൽ പതിഞ്ഞു. "ഡോ സൂക്ഷിച്ച് സംസാരിക്കണം " "ഇല്ലെങ്കിൽ നീ എന്തു ചെയ്യുമെടീ " ഓന്റെ ചോദ്യത്തിനു മറുപടി കൊടുക്കാൻ അറിഞ്ഞിട്ടും നമ്മള് വേണ്ടാന്ന് വെച്ച് ഓനെ രൂക്ഷമായി നോക്കികൊണ്ട് രണ്ടാളെയും വലിച്ച് ബസ്‌ സ്റ്റോപ്പിനു വെളിയിലേക്ക് ഇറങ്ങി. അപ്പോഴാണ് ആ ജന്തു വീണ്ടും നിക്കെടീ അവിടെന്നും പറഞ്ഞ് ജെസിടെ കയ്യിൽ കേറി പിടിച്ചത്. ജെസി ആണെങ്കിൽ ഇപ്പൊ കരയുമെന്ന അവസ്ഥയിലായി. ഇതൊക്കെ കണ്ട് നമ്മള് വെറുതെ ഇരിക്കോ?? പൊട്ടിച്ചു,,

ഓന്റെ ചെകിട് നോക്കി ഒരെണ്ണം. നമ്മളെ കൈ ഓന്റെ മോന്തക്ക് പതിയുമ്പോഴേക്കും ഓൻ ജെസിടെ കയ്യിൽ നിന്ന് പിടി വിട്ട് ഓന്റെ കവിളിൽ പിടിച്ചിരുന്നു. പിന്നെ ഓന്റെയൊരു അലർച്ചയായിരുന്നു അവിടെ. "ഡീീീ നീ എന്നെ അടിച്ചല്ലേ. ഞാൻ ആരാണെന്ന് നിനക്കറിയില്ല ടീ" "ഇല്ലടാ അടിച്ചിട്ടില്ല.. ഒന്നു തലോടിയിട്ടെ ഉള്ളൂ. നീ ആരാണെന്നൊന്നും എനിക്കറിയില്ല. അറിയോ വേണ്ട. കൊറച്ച് ഗ്ലാമറും പണവും ഉണ്ടെങ്കിൽ എന്ത് തോന്നിവാസവും കാണിക്കാമെന്നാണോ നിന്റെ വിചാരം. നീ ആരായാലും എനിക്കൊന്നുല്ല. മേലിൽ ഇനി നിന്റെ ഈ സ്വഭാവം നീ കാണിക്കരുത്. ഇപ്പൊ ഇവിടെ ആരുമില്ലാത്തതു നിന്റെ ഭാഗ്യം. അതോണ്ട് എന്റെ കയ്യീന്ന് മോന്റെ കരണം പുകഞ്ഞത് ആരും അറിഞ്ഞിട്ടുണ്ടാവില്ല.മോൻ സ്ഥലം വിടാൻ നോക്ക് " നമ്മളെ പ്രവർത്തിയും ഡയലോഗും കേട്ട് ഇവിടെ രണ്ടെണ്ണത്തിന്റെ കിളി പോയിട്ടുണ്ട്.ആ വൃത്തികെട്ടവനാണെങ്കിൽ ചെകിടത്ത് കയ്യും വച്ച് നമ്മളെ നോക്കി ദഹിപ്പിക്കുന്നുണ്ട്. "ടീ ഇതിനുള്ളത് നിനക്ക് ഞാൻ തരുമെടീ..

നിനക്ക് ഞാൻ കാണിച്ചു തരാടീ.. നിന്റെ ഈ കൈ പൊങ്ങിയത് ആർക്ക് നേരെ ആണെന്ന് വൈകാതെ നീ അറിയും. കാത്തിരുന്നോ" "ആയിക്കോട്ടെ,, നിനക്കെന്താ ചെയ്യാൻ പറ്റാന്ന് നീ കാണിക്ക്. ഒന്നു പോടാ അവിടുന്ന്,,, ആദ്യം പെൺകുട്ടിയോളോട് മര്യാദക്ക് പെരുമാറാൻ പഠിക്ക്., എന്നിട്ട് മതി നിന്റെ വെല്ലുവിളിയൊക്കെ" നമ്മള് ഇത്ര പറയുമ്പോഴേക്കും നമ്മളെ ബസ്സ് വന്നിരുന്നു. പിന്നെ നമ്മളവിടെ നിന്നില്ല. നിന്നില്ലെന്നല്ല.. അനുവും ജെസിയും കൂടി നമ്മളെ നിർത്തിയില്ല. വലിച്ചു ബസ്സിലേക്കൊരു തള്ളലായിരുന്നു രണ്ടും കൂടി. വീട്ടിലെത്തുന്നതു വരെ രണ്ടിനും ഇതിനെ കുറിച്ച് മാത്രെ പറയാനുള്ളു. "എന്നാലും നൂറ അയാളെ അടിക്കേണ്ടിയിരുന്നില്ല. " "ഹാ അതേ. ജെസി പറഞ്ഞതാണ് ശെരി,, അടിക്കേണ്ടിയിരുന്നില്ല. ഇനി അയാളെന്തെങ്കിലും പ്രതികാരവുമായി വന്നാലോ " "ഓഹ്,, പേടിത്തൊണ്ടികൾ.. പ്രതികാരം..., പിന്നെ മാങ്ങാ തൊലി.. പ്രതികാരം ചെയ്യാൻ ഓൻ ആരാ?? വല്ല വടയക്ഷിയോ പ്രേതമോ മറ്റുമാണോ??

നിങ്ങള് പറ,, ഞാനെന്താ പിന്നെ ചെയ്യേണ്ടത്. ഇവളുടെ കയ്യിൽ കേറി പിടിച്ചാൽ നോക്കി നിക്കണമെന്നാണോ?? ഇവളായിട്ട് ഏതായാലും ഒന്ന് പൊട്ടിക്കില്ല. അതോണ്ടാ ഞാൻ ചെയ്തത്. " "എന്നാലും നൂറ, വേണ്ടായിരുന്നു" "ഹോ.. ന്റെ പൊന്നാര ജെസിയെ,, ഒരെന്നാലുമില്ല. നീ എപ്പഴാടി ഒന്നു ബോൾഡ് ആവുക. നീ സ്‌ട്രോങ് ആവുന്ന വരെ നമ്മള് ഇങ്ങനെ വല്ലവന്റെയും മെക്കിട്ട് കേറേണ്ടി വരും " "ലുക്ക്‌ ഒക്കെ കണ്ട് അവനൊരു പണക്കാരനാണെന്നാ തോന്നുന്നത്.ഇനി അതിന്റെയൊക്കെ ബലത്തിൽ ഓൻ നമ്മളോട് കളിക്കാൻ വന്നാലോ " "അനൂ, നിനക്ക് പേടി ഉണ്ടേൽ നീ ഇനി എന്റെ കൂടെ വരണ്ട. അവനിനി ഏതു കൊമ്പത്തെ ആയാലും എനിക്കൊരു പ്രശ്നവുമില്ല" "അങ്ങനെ നിന്നെ നമ്മള് ഒറ്റക്ക് വിടുമെന്ന് നീ കരുതണ്ട, പിന്നെ പറഞ്ഞിട്ടും കാര്യമില്ല. അങ്ങനെ ആര് പറഞ്ഞാലും മാറുന്നതല്ലല്ലോ നിന്റെ ക്യാരക്റ്റർ" "ഹാ അതാണ്‌.അപ്പൊ പൊന്ന് മക്കള് ആ കാര്യമൊക്കെ വിട്ടേക്ക്. എന്നിട്ട് മര്യാദക്ക് റോഡും നോക്കി നടന്നാട്ടെ"

നമ്മളും അനുവും ആ കാര്യമൊക്കെ വിട്ട് വീണ്ടും നമ്മളുടെതായ കത്തിയടിയിലേർപ്പെട്ട് വീട്ടിലെക്കെത്തി.അനുന്റെ വീട് കഴിഞ്ഞിട്ടാണ് നമ്മളെ വീട്.അനു പോയി കഴിഞ്ഞിട്ടും ജെസി നമ്മളോട് ഒന്നും മിണ്ടുന്നില്ല.പെണ്ണാകെ ഡള്ളായിരിക്കുകായാണ്.കാര്യം നേരത്തത്തെ ഇഷ്യൂ ആണെന്ന് നമ്മക്ക് മനസ്സിലായി.ഓൾക്കിനി ഇന്നേക്ക് ഇതുമതി.നമ്മള് ഓളെ പറഞ്ഞ് സമാധാനിപ്പിച്ചു വീട്ടിലേക്കെത്തി.വീട്ടിൽ ആരോടും ഇതിനെ കുറിച്ച് പറയണ്ടാന്ന് നമ്മള് ഓളോട് പ്രത്യേകം പറഞ്ഞു.ആരെങ്കിലും അറിഞ്ഞാൽ പിന്നെ അത് മതി.വീട്ടിൽ എത്തീട്ടും ജെസിടെ മുഖത്തൊരു തെളിച്ചം കാണുന്നില്ല.നമ്മള് ഓളെയും കൂട്ടി റൂമിലേക്ക്‌ പോയി കാര്യം തിരക്കി.എന്ത് ചോദിച്ചിട്ടും പെണ്ണ് കരയുന്നതല്ലാതെ കാര്യം പറയുന്നില്ല. "ജെസിയെ നീ കാര്യം പറയെടി.ഇങ്ങനെ കരയാൻ മാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്.ദേ എനിക്ക് ദേഷ്യം വരൂട്ടോ" "നൂറാ..അ..അത് ഞാൻ കാരണമല്ലേ ടീ നിനക്കിന്നയാളെ അടിക്കേണ്ടി വന്നത്.ഞാൻ കാരണം തന്നെയാ എപ്പോഴും നിനക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ഇനി അയാള് നിന്നെ വല്ലതും ചെയ്യാൻ വന്നാലോ??? " "നിന്നെ ഞാൻ ഇനി എങ്ങനെയാടീ പറഞ്ഞു മനസ്സിലാക്കുക.നിന്റെ പ്രശ്നം അതെന്റെതും കൂടിയല്ലേ.നീ കാരണാ എനിക്ക് പ്രോബ്ലെംസ് ഉണ്ടാവുന്നെന്ന് ആരാ പറഞ്ഞെ. അയാൾ ഇനി എന്ത് ചെയ്യാൻ വരുമെന്നാ നീയീ പറയുന്നത്. അതിന് നമ്മൾ ആരാ എന്താന്നൊക്കെ അയാൾക്കറിയോ? നീയൊന്നു സമാദാനിക്ക് ജെസിയെ " "അതല്ല നൂറ,, നീ ഉള്ളത് കൊണ്ടാ ഞാൻ എപ്പോഴും ഇങ്ങനെയോരോ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടുന്നത്. അല്ലെങ്കിൽ......... നീ എത്ര നാള് എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നാ. . നീ ഇല്ലെങ്കിൽ ഞാനില്ല നൂറ, എന്റെ ഏതു വിഷമഘട്ടത്തിലും നീ കൂടെ ഉണ്ടായിരുന്നു. എന്റെ എല്ലാ ധൈര്യവും നീയാണ്. പക്ഷെ എത്ര നാളെന്നു വെച്ചാ. എന്തായാലും നമ്മള് വേറെ ആവൂലെ. നമ്മള് പെൺകുട്ട്യോളല്ലെ. വേറെ വീട്ടിലേക് ചെല്ലണ്ടവരല്ലെ. അപ്പൊ എന്താ ചെയ്യാ??? നീ ഇല്ലാതെ ഞാൻ എവിടെയും പോവൂല. നീ എപ്പോഴും എന്റുടെ വേണം." "പടച്ചോനെ... നീ എന്തൊക്കെയാ ജെസിയീ പറയുന്നത്. എന്താ നീ ഉദ്ദേശിച്ചത്.

നമ്മളെ കല്യാണക്കാര്യമാണോ. അതിനൊക്കെ ഇനി എത്ര നാള് കിടക്കുന്നു. നീ എന്തിനാ ഇപ്പോഴേ അതൊക്കെ ചിന്തിക്കുന്നത്. ഇനി ഞാൻ അറിയാതെ നിനക്ക് വല്ല ദുരുദ്ദേശവുമുണ്ടോ" പെണ്ണിനെയൊന്നു ചിരിപ്പിക്കാന്ന് വിചാരിച്ച് മ്മള് എന്തൊക്കെയോ പറഞ്ഞു നോക്കി. എവടെ?? ഒന്നും ഏൽക്കുന്നില്ല. "ജെസി നീ ഇപ്പൊ അതൊന്നും ചിന്തിക്കണ്ട. ഇപ്പൊ നമ്മള് പടിക്കല്ലേ. പിന്നെന്താ നിന്റെ പ്രശ്നം. നമ്മള് കല്യാണം കഴിഞ്ഞ് വേറെ വേറെ വീട്ടിലാവുമെന്നാണോ. എന്നാൽ അങ്ങനെ വേണ്ട. നമുക്ക് മൂത്താപ്പയോടും ഇപ്പച്ചിയോടും പറയാം,,നമ്മളെ ഒരു വീട്ടിലേക് തന്നെ കഴിച്ച് വിടാൻ. അങ്ങനെയൊരു പ്രൊപോസൽ വന്നാൽ മാത്രമേ സമ്മതിക്കുള്ളൂന്ന് പറയാ. എന്തേയ് ഓക്കേയാണോ. നീയും ഹാപ്പി ഞാനും ഹാപ്പി. " ഹാ ഇത് ഏറ്റിട്ടുണ്ട്. ഇപ്പൊ പെണ്ണ് നല്ല ഹാപ്പി ആയി. കണ്ണൊക്കെ തുടച്ചു നമ്മളെ കെട്ടിപ്പിടിച് ഉമ്മ വെക്കുകയാണ്. "ചെഹ്,, വിടെടീ. കല്യാണം കാര്യം പറഞ്ഞതെ ഉള്ളു. അപ്പോഴേക്കും പെണ്ണ് തുടങ്ങിയോ. നീ അപ്പൊ ആ ടൈപ്പ് ആണല്ലേ മോളെ ജെസി"

നമ്മള് ജെസിനെയും ഹാപ്പി ആക്കി ഓളോട് എന്തൊക്കെയോ സംസാരിച്ചോണ്ട് റൂമിൽ ഇരിക്കുമ്പോഴാണ് താഴെ നിന്നും മൂത്താപ്പയുടെ ശബ്‌ദം കേക്കുന്നത്.സാദാരണ എന്നത്തേയും പോലെയല്ല,,മൂത്താപ്പന്റെ സംസാരം ഉറക്കെയാണ്.ഭയങ്കര ദേഷ്യത്തിൽ ആണെന്ന് നമ്മക്ക് മനസ്സിലായി.എന്താ കാര്യംന്ന് അറിയാൻ വേണ്ടി നമ്മള് ജെസിയെയും കൂട്ടി താഴേക്ക് ഇറങ്ങി.നോക്കുമ്പോൾ മൂത്താപ്പ നല്ല ഉഗ്രൻ ചൂടിൽ ആണ്.മൂത്താപ്പ മാത്രമല്ല, മൂത്തുമ്മയും. മൂത്താപ്പയും മൂത്തുമ്മയും നല്ല മുട്ടൻ വഴക്കിലാണ്.ഇതൊന്നും ഇവിടെ പതിവില്ലാത്തതാണല്ലോ.ഇപ്പച്ചി ആണെങ്കിൽ വന്നിട്ടുമില്ല.മൂത്തുമ്മ മൂത്താപ്പയോട് ദേഷ്യപ്പെടുന്നുണ്ടെങ്കിലും ആകെ സങ്കടത്തിലാണ്.കണ്ണീന്ന് കണ്ണീരൊക്കെ വരുന്നുണ്ട്.നമ്മളെ ഇമ്മച്ചി ആണെങ്കിലും ആകെ വിഷമത്തിലാണ്.നാഫിയും എത്തീട്ടില്ല.ജെസിക്ക് ഇത്രയും മതിയല്ലോ.പെണ്ണ് കാര്യമെന്താ ഏതാന്നൊക്കെ തിരക്കാതെ വീണ്ടും കരയാൻ തുടങ്ങി.നമ്മള് ഇമ്മച്ചിന്റെ അടുത്ത് ചെന്ന് കാര്യമെന്താണെന്ന് ചോദിച്ചു.കാര്യം കേട്ട നമ്മളും ആകെ വിഷമത്തിലായി. നമ്മള് ഒട്ടും പ്രതീക്ഷിക്കാത്തതാണ് ഇമ്മച്ചി പറഞ്ഞത്..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story