💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 13

khalbil nee mathram

രചന: ഷംസീന ഫിറോസ്

കാര്യം കേട്ട നമ്മളും ആകെ വിഷമത്തിലായി. നമ്മള് ഒട്ടും പ്രതീക്ഷിക്കാത്തതാണ് ഇമ്മച്ചി പറഞ്ഞത്. മൂത്താപ്പയുടെ ജോലി നഷ്ടപ്പെട്ടതാണ് വിഷയം. ഇവിടെ അടുത്തുള്ള ഒരു വലിയ കൺസ്ട്രക്ഷൻ കമ്പനിയിൽ തരക്കേടില്ലാത്ത ജോലിയാണ് മൂത്താപ്പയ്ക്ക്.അതിന്റെ ഓണർ വലിയ ബിസ്സിനെസ്സ് ഒക്കെ ഇറക്കുന്ന പാർട്ടിയാണ്. ഈ ഇടെയായി അവരിറക്കിയ ബിസ്സിനെസ്സിൽ വലുതായി എന്തോ ഒരു നഷ്ടം സംഭവിച്ചു. വിവരം അന്വേഷിക്കുമ്പോൾ മൂത്താപ്പന്റെ കൂടെ അവിടെത്തന്നെ വർക്ക്‌ ചെയ്യുന്ന ഒരാൾ എന്തോ തരികിട നടത്തിയതാണ്. ശെരിക്കു പറഞ്ഞാൽ അവിടത്തെ കാശുമായി അയാള് മുങ്ങി. പക്ഷെ അന്നത്തെ ആ ബിസ്സിനെസ്സ് ഡീലിന്റെ ചാർട്ട് ഒക്കെയും മൂത്താപ്പയുടെ കയ്യിൽ ആയിരുന്നു.

അതോണ്ട് തന്നെ ലോസ് വന്നപ്പോൾ മൂത്താപ്പ കാരണക്കാരാനായി. അവിടെ നിന്നും കാശ് നഷ്ടപ്പെട്ടതിന് മൂത്താപ്പയാണ് ഉത്തരവാദി എന്നാണ് ബോസ്സ്ന്റെ പറച്ചില്.അവരീ ബിസ്സിനെസിന് വേണ്ടി ഇറക്കിയ മൊത്തം കാശും മൂത്താപ്പ കൊടുക്കണം എന്നാണ് അയാൾ പറയുന്നത്.ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ വരെ കേറ്റുംമെന്ന്. മൂത്താപ്പന്റെ ബോസ്സ് ആള് വല്യ പണക്കാരൻ ആണെങ്കിലും ഒരു തരി പോലും മനുഷ്യത്വം ഇല്ലാത്ത ദുഷ്ടനാണ് പോലും. മൂത്താപ്പയ്ക്ക് പണം തിരിച്ചടയ്ക്കാൻ വേണ്ടി ആറു മാസത്തെ അവധി കൊടുത്തിരിക്കുകയാണ്. പണം തിരിച്ച് കൊടുത്തില്ലെങ്കിൽ ബാക്കി എന്താ വേണ്ടതെന്നു അയാൾക്കറിയുമത്രെ. അയാൾക്ക്‌ പണം പോയ കാര്യത്തിൽ മൂത്താപ്പാനെ സംശയിക്കാൻ കാരണം വേറെയും ഉണ്ട്. നമ്മള് ആദ്യം പറഞ്ഞില്ലേ, കൂടെ ജോലി ചെയ്യുന്ന ഒരാള് മുങ്ങിയതാണെന്ന്,,,

അയാൾ മൂത്താപ്പന്റെ അകന്ന ഒരു ഫ്രണ്ട് ആയിരുന്നു. ജോലി ഇല്ലാ, കഷ്ടപ്പാട് ആണെന്നൊക്കെ പറഞ്ഞ് മൂത്താപ്പന്റെ കൂടെ കൂടിയതാണ്. അവസാനം നിവർത്തി ഇല്ലാതെ മൂത്താപ്പയുടെ റെക്കമ്മെന്റ്റെഷനിൽ അവിടെ ജോലി വാങ്ങിച്ചു കൊടുത്തതാണ്. അപ്പോഴേ മൂത്തുമ്മ വിലക്കിയതാണ്.., അയാൾ ഒരു ചതിയൻ ആണെന്ന് മൂത്തുമ്മ പറഞ്ഞതാണ്, അന്ന് മൂത്താപ്പ അത് കേട്ടില്ല. അയാളുടെ സങ്കടത്തിനു മുന്നിൽ മൂത്താപ്പ ചെയ്തതാണ്.അതാണ്‌ മൂത്തുമ്മ ഇപ്പൊ ഇത്രയും ദേഷ്യപ്പെടാൻ കാരണം. ഇപ്പൊ ബോസ്സ് പറയുന്നത് അയാൾ പണവും കൊണ്ട് മുങ്ങിയത് മൂത്താപ്പന്റെയും അറിവും സപ്പോർട്ടും കൊണ്ടാണെന്നാ.... ഇപ്പൊ ഇത്രയും തുക ഒരുമിച്ച് എവിടെ നിന്നും ഉണ്ടാക്കുമെന്നുള്ള ടെൻഷനിലാണ് മൂത്താപ്പ. ഇമ്മച്ചിടെ വായിന്ന് ഇതൊക്കെ കേട്ടപ്പോൾ നമ്മൾ ആകെ വിഷമത്തിൽ ആയി. ഇനി എന്താ ചെയ്യാന്ന് ഒരു നിവർത്തിയും ഇല്ലല്ലോ. ബാങ്കിന്ന് ലോൺ എടുക്കാന്ന് വെച്ച അതൂടെ പറ്റൂല, ആൾറെഡി ഇതിനു മുന്നേ എന്തോ ഒരാവശ്യത്തിനു മൂത്താപ്പ ലോൺ എടുത്തിട്ടുണ്ട്. അതിന്റെ അടവ് ഇനിയും കഴിഞ്ഞിട്ടില്ല.

ജെസിടെയും മൂത്തുമ്മയുടെയും വിഷമം കണ്ട് നമ്മളും വല്ലാതായി. എങ്കിലും നമ്മള് തളരാതെ നിന്ന് അവരെ എന്തൊക്കെയോ പറഞ്ഞ് ആശ്വാസിപ്പിച്ചു. കുറച്ചു കഴിയുമ്പോൾ ഇപ്പച്ചിയും നാഫിയും വന്നു. പിന്നെ അവര് തമ്മിലായി ചർച്ചയൊക്കെ. എന്തെന്നായിട്ടും ഒരു ആശ്വാസ വാക്കുകളിലേക്ക് എത്താൻ ആർക്കും കഴിഞ്ഞില്ല. നസിയുടെ വിവാഹം കഴിഞ്ഞ് കുറച്ചു നാളെ ആയുള്ളൂ. അതുകൊണ്ട് തന്നെ ഇപ്പച്ചിയും നല്ല ടൈറ്റിലാണ്. നമ്മള് കൂടുതലായി അവരുടെ ചർച്ചയിൽ കൂടാതെ ജെസിയെയും വിളിച്ച് റൂമിലേക്ക്‌ പോയി. അവിടെ അധികം നേരം നിന്നാൽ നമ്മളും മൊത്തത്തിൽ ബേജാർ ആവും. ജെസിയെ നമ്മള് എന്തൊക്കെയോ പറഞ്ഞ് സമാദാനിപ്പിച്ചു. എന്നിട്ട് കിടക്കാൻ പറഞ്ഞു. എങ്ങനെ കിടന്നിട്ടും ഉറക്കം വരുന്നില്ല. അവസാനം നമ്മള് എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. ക്ലാസ്സ്‌ ഉള്ളതോണ്ട് നമ്മള് രാവിലെ എണീറ്റ്‌ സ്കൂളിലേക്ക് പോവാൻ റെഡിയായി. രാവിലെ തന്നെ എല്ലാവരെയും വിഷമിപ്പിക്കണ്ടാന്നു കരുതി നമ്മള് ഇന്നലത്തെ കാര്യത്തിനെ കുറിച്ചൊന്നും ചോദിച്ചില്ല.

സ്കൂളിൽ എത്തീട്ടും നമ്മളും ജെസിയും വല്യ ഹാപ്പി ഒന്നുമായില്ല. സിനുവും അനുവും കാര്യം തിരക്കി എങ്കിലും നമ്മളൊന്നും പറയാൻ കൂട്ടാക്കിയില്ല. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ വീട്ടിൽ ആകെയൊരു നിശബ്ദത ആയിരുന്നു. ആർക്കും വല്യ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല. പിന്നെയും സ്കൂളിൽ ചെല്ലുമ്പോഴാണ് നമ്മള് കുറച്ച് ഹാപ്പി ആവുക. പിന്നീട് മൂത്താപ്പയോട് ഇതിനെ കുറിച്ച് ചോദിക്കുമ്പോൾ അവര് അവധി നീട്ടി തന്നിട്ടുണ്ട്, ബാങ്ക് ലോൺ ശെരിയാവുംന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറും. പിന്നെ മൂത്താപ്പയും മൂത്തുമ്മയും വലിയ ടെൻഷൻ ഒന്നും കാണിക്കാത്തതു കൊണ്ട് നമ്മള് വീണ്ടും പഴയ പോലെ തന്നെ ഹാപ്പി ആയി. സ്കൂൾ ലൈഫ് ഒക്കെ തരക്കേടില്ലാതെ പോകുന്ന സമയം. ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞ് ബസ്‌ സ്റ്റോപ്പിൽ നിക്കുമ്പോഴാണ് അന്ന് വന്ന ആ വൃത്തികെട്ടവൻ വീണ്ടും വരുന്നത്. ഇന്നവൻ എന്തോ തീരുമാനിച്ചുറപ്പിച്ച വരവാണെന്ന് ഓന്റെ ഭാവം കണ്ടപ്പോഴെ നമ്മക്ക് മനസ്സിലായി.

ഓൻ കാറും സൈഡ് ആക്കി ബസ്‌ സ്റ്റോപ്പിലേക്ക് കയറുന്നതിനു മുന്നേ തന്നെ അനുവും ജെസിയും കൂടി നമ്മളെ നോക്കി പേടിപ്പിക്കാൻ തുടങ്ങി. ഒപ്പം അവരും പേടിക്കാൻ തുടങ്ങി. "നൂറ,, നിന്നോട് ഞാൻ അന്നെ പറഞ്ഞതാ വേണ്ടായിരുന്നെന്ന്. ഇപ്പൊ എന്തായി.. നോക്കെടീ. എനിക്ക് പേടി ആവുന്നു" "ഇപ്പൊ എന്തായിന്നാ ജെസി നീ പറയുന്നത്. എന്ത് നോക്കാൻ?? അതിനും മാത്രം നോക്കാൻ അവനെന്താ ഉള്ളത്.. ഹാ നിനക്ക് കാണുമല്ലോ നോക്കാൻ..., അവന്റെ കണ്ണായിരിക്കും. അല്ലെ? " "ചിരിക്കെടീ നീ ചിരിക്ക്.. കൊലച്ചിരി ആണെടീ നിന്റേത്. ദേ അവനിങ്ങോട്ടാ വരുന്നത്" നമ്മള് ജെസിനെ കളിയാക്കി പറഞ്ഞെങ്കിലും അവൻ നമ്മളെ നോക്കുന്നത് കണ്ടപ്പോൾ നമ്മളെ ഉള്ളിലെന്തോ ചെറിയൊരു ഭയം തോന്നി. അതവൻറ്റെ കണ്ണിലെ തീ കണ്ടിട്ടാണ്. ബസ്‌ സ്റ്റോപ്പിൽ അത്രയൊക്കെ ആൾകാരുണ്ടായിട്ടും അവൻ നമ്മളെ ലക്ഷ്യം വെച്ച് നടന്ന് ഞങ്ങളുടെ മുന്നിൽ തന്നെ വന്നു നിന്നു. അവന്റെ നോട്ടമാണ്‌ നമ്മളെ വല്ലാതാക്കുന്നത്. അത്രയ്ക്കും വൃത്തികെട്ട രീതിയിൽ അവൻ നമ്മളെയും ജെസിനെയും മാറി മാറി നോക്കി.

എന്ത് വന്നാലും നമ്മളോട് വായ തുറക്കരുതെന്ന് അനു പ്രത്യേകം പറഞ്ഞതാണ്, കൈ പൊക്കരുത് എന്ന് ജെസിയും. പക്ഷെ മിക്കവാറും നമ്മളതൊക്കെ ധിക്കരിക്കേണ്ടി വരും. "എന്താടീ സുഖമാണോ രണ്ടു പേർക്കും" നമ്മളെ നോക്കി കൊണ്ട് നമ്മളെ തൊട്ടു മുന്നിൽ നിന്ന് കൊണ്ടുള്ള ഓന്റെ ചോദ്യം കേട്ടിട്ടും നമ്മള് കേൾക്കാത്ത ഭാവം നടിച്ചു. വെറുതെയൊരു പ്രശ്നം വേണ്ടെന്ന് കരുതിയാണ്. അന്നത്തെപ്പോലെയല്ല.ഇന്ന് ബസ്‌ സ്റ്റോപ്പ്‌ മുഴുവനും ആൾക്കാരാണ്. പിന്നെയും ഓന്റെ ചോദ്യം : "ഡീ ഓർമ്മയുണ്ടോ നിനക്കെന്നെ?? നിനക്ക് മറന്നിട്ടുണ്ടെങ്കിലും ഞാൻ മറന്നിട്ടില്ല. " ഇപ്രാവശ്യം ഓന്റെ ശബ്‌ദത്തിനു കാഠിന്യം കൂടിയിട്ടുണ്ട്. എന്തായാലും ഇവനെ പേടിച്ചു മിണ്ടാതെ ഇരിക്കാനൊന്നും നമ്മളെ കൊണ്ട് വയ്യ. "ഇതുവരെ എന്റെ ഓർമയ്ക്കും ബുദ്ദിക്കുമൊന്നും ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല. അതോണ്ട് തന്നെ നിന്നെ മറന്നിട്ടുമില്ല. പിന്നെ,, നീയെന്നെ മറക്കാത്തത്,അതീ കയ്യിന്റെ ചൂട് ഓർമയുള്ളതോണ്ടാ " "അതേടീ,അതോണ്ട് തന്നെ എനിക്കൊരു ആഗ്രഹം.നിന്റെ കൈക്ക് ഇത്രേം ചൂടുണ്ടെങ്കിൽ നിന്റെ ഈ ശരീരത്തിനെന്തോരം ചൂടുണ്ടാവും.

അതും കൂടി ഒന്നറിയിച്ചു താടീ.. ആ ചൂടും കൂടി ഞാനൊന്നറിയട്ടെ " ഓന്റെ ഈ വൃത്തികേടിന് മറുപടി കൊടുക്കാൻ നമ്മളെ നാവല്ല പൊങ്ങിയത്, കയ്യാണ്. വീണ്ടും പൊട്ടിച്ചു ഓന്റെ കരണം നോക്കിയൊന്ന്. അപ്രതീക്ഷിതമായ അടി ആയതുകൊണ്ട് തന്നെ ഓൻ മാത്രമല്ല, ബസ്‌ സ്റ്റോപ്പിൽ ഉള്ള മുഴുവൻ ആൾകാരും ഞെട്ടിയിരുന്നു. അനുവും ജെസിയും തലയ്ക്കു കൈയ്യും വെച്ചോണ്ട് നിക്കാണ്. അവിടെയുള്ള ആൾക്കാരുടെയൊക്കെ ശ്രദ്ധ ഇപ്പൊ നമ്മളെ നേർക്കാണ്. ആൾക്കാര് മൊത്തത്തിൽ നമ്മളെ തന്നെ നോക്കുന്നുള്ളതോണ്ട് നമ്മള് കൊടുത്ത അടി തിരിച്ചു തരാൻ ഓൻ മുതിർന്നില്ല. പകരം മോന്തയും തടവിക്കൊണ്ട് നമ്മളെ നോക്കി ചോര കുടിക്കുകയാണ്. "ഡീ.. നീ.... നീ വീണ്ടും എന്നെ അടിച്ചല്ലേ?? " "ഡാ നീയെന്താ പൊട്ടനാണോ?മോന്തയടക്കിയൊന്നു പൊട്ടിച്ചിട്ടും ഓൻക്കറിഞ്ഞിട്ടില്ലെന്ന്.ഇപ്പൊ അറിഞ്ഞോ ചൂട് എത്രത്തോളം ഉണ്ടെന്ന്.അറിഞ്ഞിട്ടില്ലേൽ ഒന്നൂടി തെരാടാ.. അന്നേ നിന്നോട് ഞാൻ പറഞ്ഞതാ ഇനി മേലിൽ ഈ പണിക്ക് ഇറങ്ങരുതെന്ന്.എവടെ??

ഓൻക്ക് ഒരിക്കൽ കിട്ടിയതൊന്നും മതിയായിട്ടില്ലെന്ന്,വീണ്ടും വന്നിരിക്കുന്നു ചൂടും തണുപ്പുമൊക്കെ അറിയാൻ.ഇപ്പൊ സമാധാനമയോ??നീയൊക്കെ ഒരു പുരുഷനാണോ ഡാ.ആൺ വർഗ്ഗത്തിന്റെ പേരു കളയാൻ.നിനക്കെന്തേ വീട്ടിൽ ഉമ്മായും പെങ്ങമ്മാരോന്നുമില്ലേ.വൃത്തികെട്ടവൻ.ഇനി ഒരിക്കൽ കൂടി നീ ഈ തോന്നിവാസത്തിനിറങ്ങിയാൽ ഇത് മാത്രമായിരിക്കില്ല നിനക്ക് കിട്ടാൻ പോകുന്നത്" ഓന്റെ നേരെ കൈ ചൂണ്ടികൊണ്ട് നമ്മള് പറഞ്ഞ ഓരോ വാക്കുകളും നമ്മളെ പച്ചയ്ക്ക് കത്തിക്കാൻ മാത്രം ദേഷ്യം ഓനിൽ ഉളവാക്കുന്നതായിരുന്നു.നമ്മളെ വർത്താനം കേട്ട് ബസ്‌ സ്റ്റോപ്പിൽ ഉള്ള കുറച്ച് പേര് ഓനെ നോക്കി എന്തൊക്കെയോ അടക്കം പറയുന്നുണ്ട്.മുതിർന്ന രണ്ടു മൂന്ന് സ്തത്രീകാളാണെങ്കിൽ ഓന്റെ മെക്കിട്ട് കേറാൻ തുടങ്ങിയിട്ടുണ്ട്.ടോട്ടലി ആൾക്കൂട്ടമൊക്കെ ആയി വീണ്ടും അഭിമാനം നഷ്ടപ്പെട്ടാണ് ഓൻ ബസ്‌ സ്റ്റോപ്പിന്ന് ഇറങ്ങി പോയത്.കാർ കയറി പോകുമ്പോഴും ഓന്റെയാ രണ്ട് കണ്ണുകളും നമ്മളെ നേർക്ക് ആയിരുന്നു.ഇനി ഒരിക്കൽ കൂടി ഓൻക്കൊരവസരം കിട്ടിയാൽ നമ്മള് ബാക്കി ഉണ്ടാവില്ല എന്നതായിരുന്നു

ഓന്റെയാ നോട്ടത്തിന്റ്റെ അർത്ഥം.മനസ്സിൽ അന്നുവരെ നിഴലിക്കാത്ത ഒരു പേടിയാണ് നമ്മക്കപ്പോ ഉണ്ടായത്.എങ്കിലും നമ്മളതു പുറത്തു കാണിക്കാതെ അനുനെയും ജെസിനെയും ദയനീയമായി ഒന്ന് നോക്കി.ജെസിയുടെ മുഖം നമ്മള് വിചാരിച്ചത് പോലെത്തന്നെ ഒരു മഴയ്ക്കുള്ള ലക്ഷണമുണ്ട്.അനുവാകട്ടെ നമ്മളെ പുഴുങ്ങി തിന്നാനുള്ള ദേഷ്യത്തിലും.അന്നും വീട് എത്തുന്നതു വരെ അനുവിന്റെ ഉപദേശമായിരുന്നു നമ്മക്ക്.നമ്മള് എല്ലാം കേട്ട് നിന്നതല്ലാതെ അനുവിനോട് തർക്കിക്കാനൊന്നും പോയില്ല.അവള് പറയുന്നത് പോലെത്തന്നെ നമ്മളെ എടുത്തു ചാട്ടമാണ്‌ ഏറെക്കുറെയൊക്കെ പ്രശ്നങ്ങൾ വരുത്തി വെക്കുന്നത്.ജെസിയെ ഒന്ന് സമാദാനിപ്പിക്കാൻ വേണ്ടി നമ്മള് പെടാപാട് പെട്ടു.ഇന്നും ഇതൊക്കെയും വീട്ടിൽ പറയരുതെന്ന് നമ്മള് ജെസിയോട് പ്രത്യേകം പറഞ്ഞു. പിറ്റേ ദിവസം ക്ലാസ്സിൽ ചെന്ന് നമ്മള് സിനുനോട് ഉണ്ടായതൊക്കെ പറഞ്ഞു.ഓനോട്‌ എല്ലാം പറഞ്ഞാലേ നമ്മക്കൊരു സമാധാനം ആവൂ. സംഭവം അങ്ങനെയാണ് ഇങ്ങനെയാണ് സൂക്ഷിക്കണമെന്നൊക്കെയാണ് ഓൻക്കും പറയാൻ ഉള്ളത്.

ഇപ്പൊ നമ്മക്ക് മൊത്തത്തിൽ പേടി കേറിയിട്ടുണ്ട്.ഒരാവേഷത്തിനു ചെയ്തു പോയതാണ് ഒക്കെയും.പിന്നെ ഓന്റെ അങ്ങനത്തെ വർത്താനത്തിനു രണ്ട് പൊട്ടിക്കൽ അല്ലാണ്ട് വേറെ നിവർത്തിയും ഉണ്ടായിരുന്നില്ല. ആ സംഭവങ്ങളൊക്കെ വിട്ട് നമ്മള് വീണ്ടും ഹാപ്പി ആയി നടക്കാൻ തുടങ്ങി.പിന്നെ കുറച്ചു നാളുകൾക്ക് ഓന്റെ ശല്യമൊന്നും ഉണ്ടായിരുന്നില്ല.അങ്ങനെ തട്ടി മുട്ടി നമ്മളെ പ്ലസ് one ലൈഫും ഏകദേശം തീരാറായി.മൂത്താപ്പന്റ്റെ പ്രശ്നത്തിന്റെ കാര്യമൊക്കെ എന്തായിന്ന് അന്വേഷിക്കുമ്പോൾ അവരുടെ ബോസ്സ് ഇപ്പോൾ സ്ഥലത്തില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.അതോണ്ട് തന്നെ കാശിന്റ്റെ കാര്യം ചോദിച്ച് ആരും വന്നിട്ടില്ലെന്ന്.ഇനി അയാൾ ഏതെങ്കിലും സുപ്രഭാതത്തിൽ വന്ന് ചോദിക്കുമോ എന്നൊന്നും മൂത്താപ്പക്കറിയില്ലെന്ന്,അയാളങ്ങനെത്തെയൊരു ടൈപ്പ് ആണെന്ന്. അങ്ങനെ പ്ലസ് വണ്ണിന്റ്റെ എക്സാം എല്ലാം നല്ല വൃത്തിയായി കഴിഞ്ഞ് പ്ലസ് ടു ക്ലാസും തുടങ്ങി.ഒരു ദിവസം രാവിലെ സ്കൂളിലെക്ക് പോവുമ്പോഴാണ് അനു പറയുന്നത് : നെക്സ്റ്റ് വീക്ക് ഓൾടെ കസിൻറ്റെ മാര്യേജ് ആണ്.അതുകൊണ്ട് ഇന്നുച്ചയ്ക്കു ശേഷം അവള് ഷോപ്പിംഗ് ന് പോകുന്നെന്ന്.അനീഷ് ഏട്ടൻ കൂട്ടാൻ വരാംന്ന് പറഞ്ഞിട്ടുണ്ട് പോലും.

അപ്പൊ വൈകുന്നേരം ഞാനും ജെസിയും മാത്രെ ഉണ്ടാവൂ.അനു ഇല്ലെങ്കിൽ ഒരു സുഖമില്ല.എന്നാലും അഡ്ജസ്റ്റ് ചെയ്തല്ലേ പറ്റൂ. അനു ഉച്ചയ്ക്ക് ശേഷം അനീഷ് ഏട്ടന്റെ കൂടെ പോയി.ഞാനും ജെസിയും വൈകുന്നേരം ബസ്സും പിടിച്ച് നമ്മളെ സ്റ്റോപ്പിൽ വന്നിറങ്ങി.എന്നിട്ട് വീട്ടിലേക്കു നടക്കാൻ തുടങ്ങുമ്പോഴാണ് ബസ്‌ സ്റ്റോപ്പിൽ നമ്മളെ കൂടെ പത്തിൽ പഠിച്ച ശ്രുതിയെ കാണുന്നത്.അവളിപ്പോ വേറെ സ്കൂളിലാണ്.അവളെ കണ്ടപ്പോ ഞങ്ങള് ബസ്‌ സ്റ്റോപ്പിലേക്ക് കയറി ചെന്നു.ഓളോട് വിശേഷങ്ങളൊക്കെ ചോദിച്ചു പറഞ്ഞും ഞങ്ങള് കുറച്ച് നേരം അവിടെ തന്നെ നിന്നു.ഓളോട് ബൈയും പറഞ്ഞ് ബസ്‌ സ്റ്റോപ്പ്‌ന്ന് ഇറങ്ങുമ്പോഴാണ് നമ്മളെ മുന്നിലേക്ക് ഒരു കാർ വന്നു നിർത്തുന്നത്.കാർ കണ്ടപ്പഴേ നമ്മക്ക് മനസ്സിലായി.,ഇതാ വൃത്തികെട്ടവനാണെന്ന്.നമ്മളെ മനസ്സിൽ എന്തോ പേടി വന്ന് കൂടിയ പോലെ.ചുറ്റുവട്ടത്താണെങ്കിൽ അധികമൊന്നും ആൾക്കാരില്ല,കൂടെ അനുവും ഇല്ല.ആകെ ഉള്ളത് ഈ പേടിത്തൊണ്ടി ജെസി മാത്രമാണ്.ഓൻ കാറിൽ നിന്നിറങ്ങി ഞങ്ങളെ മുന്നിൽ വന്ന് നിന്നു.ഇന്നോനൊറ്റയ്ക്കല്ല, കൂടെ വേറെ ഒരുത്തനുമുണ്ട്. അപ്പൊ ഓൻ രണ്ടും കല്പ്പിച്ചുള്ള വരവാണ്. നമ്മള് ഓനെ മൈൻഡ് ആക്കാതെ ജെസിയെയും പിടിച്ച് അവിടെന്ന് പോകാൻ ഒരുങ്ങുമ്പോൾ ഓൻ ഞങ്ങളെ മുന്നിൽ കേറി നിന്നു.

നമ്മളതും മൈൻഡ് ചെയ്യാതെ ഓന്റെ മുന്നിൽ നിന്ന് വീണ്ടും മാറി നടക്കാൻ നോക്കുമ്പോൾ ഓന്റെ കൂടെ ഉണ്ടായിരുന്ന പട്ടിയും നമ്മളെ മുന്നിൽ കേറി നിന്നു. ജെസി ആകെ പേടിച്ചു വിറച്ചു നമ്മളെ കയ്യിൽ അമർത്തുന്നുണ്ട്. നമ്മക്കും ചെറിയൊരു പേടി വന്നിട്ടുണ്ട്. നമ്മള് രണ്ട് പേരെയും രൂക്ഷമായൊന്ന് നോക്കി അവിടെന്ന് വീണ്ടും മാറാൻ നോക്കുമ്പോഴാണ് ആ വൃത്തികെട്ടവൻ വായ തുറക്കുന്നത്. "ഡീ എവിടെക്കാടീ ഇത്ര തിരക്കിട്ട്... ഇവിടെ നമ്മള് രണ്ട് ചെക്കൻമാര് നിക്കുന്നത് നീ കാണുന്നില്ലേ? ഒന്നവിടെ നിക്ക്ന്നേ,, നമ്മക്ക് കൊറച്ച് വർത്താനമൊക്കെ പറഞ്ഞ് പതിയെ പോകാന്നേ " "ഡാാ മാറി നിക്കെഡാ മുന്നിന്ന് " "ഇല്ലെങ്കിൽ നീയെന്ത് ചെയ്യുമെടീ.. അടിക്കുവോ?? എന്നാൽ അടിക്കെടീ" "ഡാ അപ്പൊ നിനക്ക് കിട്ടിയതൊന്നും മതിയായിട്ടില്ലേ" "ഇല്ലല്ലോ.. എന്താ ഒന്നൂടി തരുന്നുണ്ടൊ നീ.. എന്നാൽ താ ടീ." ന്നും പറഞ്ഞോണ്ട് ഓൻ നമ്മളെ കയ്യിൽ കേറി പിടിച്ചു. ഓന്റെ വലത്തേ കൈ നമ്മളെ ഇടത്തെ കൈയിൽ പതിയുമ്പോഴേക്കും നമ്മളെ വലത്തേ കൈ ഒരിക്കൽ കൂടി ഓന്റെ മോന്തക്ക് പതിച്ചിരുന്നു.

ഇപ്രാവശ്യം ഓൻ നമ്മളെ അടികൊണ്ടു ഞെട്ടിയിട്ടില്ല. പകരം കൂടെ ഉള്ളവനാണ് ഞെട്ടിയത്. ഓൻ നമ്മളെ തല്ലും കൊണ്ട് മുഖവും തടവി കൊണ്ട് ചിരിച്ചോണ്ട് നിന്നു. അതും ഒരു വൃത്തികെട്ട ചിരി. എന്നിട്ട് "ഡീീീ നീ മാത്രം അങ്ങനെ ഷൈൻ ചെയ്താൽ പോരല്ലോ. നീ എവിടം വരെ പോകുമെന്ന് നോക്കി നിന്നതാ ഞാൻ. കഴിഞ്ഞോ നിന്റെ പെർഫോമൻസ്.., അല്ല ഇനിയും ഉണ്ടോ കയ്യിൽ സ്റ്റോക്ക് വച്ചത് വല്ലതും? ഇല്ലല്ലോ,, എന്നാൽ ഇനി ഞാൻ തുടങ്ങട്ടെ.. എന്തൊക്കെയാ നീ എന്നെ പറഞ്ഞത്, എന്തൊക്കെയാ ചോദിച്ചത്?? നീയൊക്കെ പുരുഷൻ ആണോന്നോ???? കാണിച്ചു തരാടി എന്റെ പൗരുഷം എത്രത്തോളം ഉണ്ടെന്ന്,,, ഈ ശിഹാബിന്റെ മുന്നിൽ കളിച്ച ഒരുത്തിയെയും ഞാൻ വെറുതെ വിട്ടിട്ടില്ല,കിട്ടിയതൊക്കെ പതിൻ മടങ്ങായി തിരിച്ചു കൊടുത്തിട്ടേയുള്ളു. ദേ നിന്റെ ഇവളെ ഒന്ന് തൊട്ടതിനല്ലേ നീ ആദ്യമായി എന്റെ മുഖത്ത് കൈ വച്ചത്.

എന്നാൽ ഇനി ഞാൻ ഇവളെ എന്തൊക്കെയാ ചെയ്യാൻ പോകുന്നതെന്ന് നീ കണ്ടോ. ഈ ശിഹാബ് ഒരു പെണ്ണിനെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അവളെ നേടാൻ ഏതറ്റം വരെയും പോകും. അതൊക്കെ നിനക്ക് ഞാൻ വഴിയേ കാണിച്ചു തരാം. അതിനു മുൻപ് നമ്മള് തമ്മിലുള്ള കണക്കങ്ങു തീർത്തേക്കാം " ന്നും പറഞ്ഞോണ്ട് ഓന്റെ കൈ നമ്മളെ മുഖത്തേക്കാഞ്ഞു വീശി. അപ്രതീക്ഷിതമായ ഡയലോഗ്സും ആക്ഷനുമൊക്കെ ആയതോണ്ട് നമ്മക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. നമ്മള് മൂന്നെണ്ണം കൊടുത്തതല്ലേ, അതിലൊന്നെങ്കിലും തിരിച്ചു വാങ്ങിക്കാമെന്ന് കരുതി നമ്മളെയാ തുടുത്ത കവിളും കാട്ടി നമ്മള് കണ്ണുമടച്ചു നിന്നു. മണിക്കൂർ ഒന്നായിട്ടും പടക്കം പൊട്ടുന്നില്ലല്ലോന്ന് കരുതി നമ്മള് കണ്ണു തുറന്ന് നോക്കുമ്പോൾ നമ്മളെ മുന്നിലതാ ഒരാൾ ഓന്റെ കൈക്കും കേറി പിടിച്ച് നിൽക്കുന്നു.ഇതിപ്പോ നമ്മളെ കഥയിൽ നമ്മളറിയാത്ത ഈ പുതിയ കഥാപാത്രം ആരാണെന്നറിയാൻ വേണ്ടി നമ്മളാ മുഖത്തേക്ക് നോക്കി.ഈ ജന്മത്ത് നമ്മള് പ്രതീക്ഷിക്കാത്ത ആളെയാണ് നമ്മളെ മുന്നിൽ കണ്ടത്..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story