💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 18

khalbil nee mathram

രചന: ഷംസീന ഫിറോസ്

നമ്മളും ജെസിയും വിശദമായി ബെഡിൽ ഇരുന്ന് അത് പൊട്ടിക്കലും വാതിലിൽ ആരോ മുട്ടലും ഒന്നിച്ചായിരുന്നു.നമ്മള് പൊട്ടിച്ച ഗിഫ്റ്റ് ചടപടാന്ന് എടുത്ത് കട്ടിലിന്റെ അടിയിലെക്ക് ഉന്തി വച്ചു.എന്നിട്ട് അതിന്റെ കവർ ഒക്കെ പെറുക്കി ജെസിയോട് വാതിൽ തുറക്കാൻ പറഞ്ഞു. "നൂറാ..ആരെങ്കിലും കണ്ടു കാണുവോ..?" "കണ്ടാൽ തന്നെ എന്താ? ഇത് ബോംബ് ഒന്നുമല്ലല്ലോ..എന്തേലും പറയാം. പോയി തുറക്കെടി " പെണ്ണ് പറ്റില്ലെന്ന് പറഞ്ഞെങ്കിലും നമ്മള് കണ്ണുരുട്ടിയപ്പോ പോയി തുറന്നു. അവളോട്‌ അങ്ങനെ പറഞ്ഞെങ്കിലും നമ്മക്കും പേടിയുണ്ട്. "നാ.... നാഫിയോ.. എ.. എന്താ നാഫി..? ആ ഗിഫ്റ്റിൽ എന്താണെന്നറിയാൻ വന്നതാണോ?? നമ്മളും നോക്കിട്ടില്ല... " പടച്ചോനെ!ഇവള് കൊളമാക്കും. ബെസ്റ്റ് ജെസി.. ഇവളിതു വീട്ടുകാരെ മൊത്തം അറിയിക്കും. നമ്മളവളെ തള്ളി മാറ്റി വാതിലിന്റവിടെ ചെന്ന് നിന്നു.

നമ്മളവളെ നോക്കി കണ്ണുരുട്ടിയപ്പോൾ പെണ്ണ് വായും പൊത്തി തലയും ചൊറിഞ്ഞൊണ്ട് നിൽക്കുന്നു. "എന്താടാ നിനക്കെന്താ ഇവിടെ കാര്യം" "അല്ല.. ജെസിത്ത എന്താ പറഞ്ഞെ..? ഗിഫ്റ്റോ.. എവടെ.. എന്താ.. ഞാനും കൂടി കാണട്ടെ " ന്നും ചോദിച്ച് ചെക്കൻ അകത്തേക്ക് കയറി. നമ്മള് ജെസിക്കൊരു പിച്ചും കൊടുത്ത് നാഫിയെ പിടിച്ച് നിർത്തി. "ഗി.. ഗിഫ്റ്റോ... മണ്ണാങ്കട്ട.. ഒന്ന് പോടാ ചെർക്കാ അവിടുന്ന്..എന്താ നിനക്ക് വേണ്ടത്..? " "നീ പോടീ രാക്ഷസി.. ജെസിത്താ.. എന്താ ഇവിടെയൊരു ചുറ്റിക്കളി? നിങ്ങള് രണ്ട്പേരും ചേർന്ന് ഇവിടെ എന്താ പരിപാടി..,എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് മണക്കുന്നുണ്ടല്ലോ" "ഉണ്ടെടാ.. സ്പെല്ലിങ് മിസ്റ്റേക്ക് തന്നെയാ..അന്റെ കെട്ടിയോളെ തട്ടി കൊണ്ട് വന്ന് നമ്മളിതിനകത്തിട്ട് ബലാത്സംഗം ചെയ്യുവായിരുന്നു.എന്താ നീയും കൂടി കൂടുന്നോ? " "നീ ചെയ്യുമെടീ കൂറെ..അതല്ല അതിന്റപ്പുറം വരെ ചെയ്യുമെന്ന് എനിക്കറിയാം.

നിന്നെയൊക്കെ വിശ്വസിച്ച് ഞാൻ എങ്ങനെയാ പടച്ചോനെ ഒരു പെണ്ണൊക്കെ കെട്ടാ? പെൺകുട്ട്യോളെ മാത്രമല്ല.. ആൺകുട്ടിയോളെ വരെ പീഡിപ്പിക്കുന്ന ജാതിയാ നീ " "നിന്ന് വാചകമടിക്കാതെ ഇറങ്ങി പോടാ കൊരങ്ങാ " "നിന്നോട് വാചകമടിക്കാനല്ല നമ്മള് വന്നത്.ജെസിത്താ.. ഇങ്ങളെ മൂത്താപ്പ അന്വേഷിക്കുന്നുണ്ട്. ഇങ്ങളെ വിളിക്കാനാ നമ്മള് വന്നത്.ദേ അധികം ഇവൾടുടെ ചേരല്ലേട്ടൊ.പിന്നെ ഇങ്ങളെയും നന്നാക്കാൻ പറ്റാതെ വരും " ഓന്റെ വർത്താനം കേട്ട് നമ്മള് ഡാന്ന് അലറിക്കൊണ്ട് ഓന്റെ നേരെ ചാടുമ്പോഴേക്കും ഓൻ റൂമിൽ നിന്ന് പുറത്ത് കടന്നിരുന്നു.ഓന്റെ ഭാഗ്യം കൊണ്ടാ ഓൻ രക്ഷപെട്ടത്.ഇല്ലേൽ ഇപ്പൊ കാണാമായിരുന്നു.. ഓന്റെ വാരിയെല്ല് നമ്മള് വലിചൂരിയെനെ.. ജെസിയും കാര്യം തിരക്കി വരാമെന്നു പറഞ്ഞ് താഴേക്ക് ഇറങ്ങി.നമ്മള് വീണ്ടും ഡോർ ലോക്ക് ചെയ്ത് ഒരു നെടു വീർപ്പിട്ടു കൊണ്ട് കട്ടിലിനടിയിൽ കയറ്റിയതൊക്കെ പുറത്തേക്ക് എടുത്തു.നമ്മള് സമാധാനത്തോടെ അത് ബെഡിൽ വെച്ച് അതിലേക്കു തന്നെ നോക്കി ഇരുന്നു.

ജെസി വരട്ടെന്നും കരുതിയാ നമ്മളിങ്ങനെ ഇരിക്കുന്നത്.നമ്മക്ക് ആണെങ്കിൽ ഇത് തുറക്കാതെ ഒരു സമാധാനവുമില്ല.അവസാനം അവളെ കാണാതായപ്പോൾ നമ്മളതു തുറക്കാൻ തീരുമാനിച്ചു.ആ ബോക്സ്‌ തുറന്നപ്പോൾ പിന്നെയും അതിന്റെ ഉള്ളിലൊരു ബോക്സ്‌ ആണ്.പടച്ചോനെ.. ഇതവസാനം വരെ ഇങ്ങനെ ബോക്സെ കാണുള്ളൂ..ഏതായാലും നല്ല മൊഞ്ചുള്ള ബോക്സാണ്. നമ്മളതും തുറന്നു നോക്കി.അതിന്റെയുള്ളിൽ നല്ല ഗോൾഡൻ കളർ ഷൈനിങ്ങുള്ള ഒരു പൊതി.ഇതെന്തൊരു കഷ്ടാണ് റബ്ബേ..ഇതിന്റെ ഉള്ളിൽ എന്തെങ്കിലും കാണുവോന്ന് ചിന്തിച്ചോണ്ട് നമ്മളാ പൊതി ദേഷ്യത്തിൽ വലിച്ചു കീറി.അപ്പോഴുണ്ട് അതിന്റെയുള്ളിൽ നിന്ന് കൊറേ ചോക്ലേറ്റ്സ് തെറിച്ചു വീഴുന്നു. അതും നമ്മക്കിഷ്ടമുള്ള ഫ്ലെവർ. നമ്മക്ക് പണ്ടേ ചോക്ലേറ്റ്നോട് ആർത്തിയുള്ളോണ്ട് അത് കാണുമ്പോൾ തന്നെ നമ്മക്ക് പെരുത്ത് സന്തോഷായി. അതിലേറെ ദുഃഖവും. ഈ ചോക്ലേറ്റ്സ് കിട്ടാൻ വേണ്ടിയാണോ ഇത് പോലെ നൂറ് കിലോയുള്ള ഒരു പെട്ടിയും അതിനു കൊറെ ഡെക്കറേഷൻസും ഒക്കെ.നമ്മളാ ചോക്ലേറ്റ്സ് ഒക്കെ പെറുക്കി ബോക്സിലേക്ക് ഇടാൻ നേരമാണ്‌

അതിൽ നമ്മള് വേറൊന്ന് കണ്ടത്.ഒരു പരന്ന ഗ്ലാസ്‌ ബോക്സ് ആയിരുന്നു അത്.വെറുതെയല്ല ഇതിനിത്രയും വെയ്റ്റ് ഉണ്ടായത്.ഇനി ഇതെന്താണാവോന്നും ചിന്തിച്ചോണ്ട് നമ്മളതെടുത്ത് തുറന്നു നോക്കി.അത് കണ്ട നമ്മക്ക് അത്ഭുതം കൊണ്ട് കണ്ണ് തള്ളിപ്പോയി.ഹാർട്ട്‌ ഷേപ്പിലുള്ള വലിയൊരു ഗ്ലാസ്‌ ഫ്രെയിം ആയിരുന്നു അതിൽ.അതും നമ്മക്കേറ്റം ഇഷ്ടമുള്ള പിങ്ക് ആൻഡ് വൈറ്റ് നിറത്തിലുള്ളത്.അതിനേക്കാളുമൊക്കെ നമ്മക്കിഷ്ടപ്പെട്ടത് അതിലെഴുതിയിരിക്കുന്ന ഒരേ ഒരു വാചകമാണ്‌.നമ്മളിന്നേവരെ കാണാത്ത മോഡലിൽ ഉള്ള ആ ഫ്രെയിമിൽ *ഖൽബിൽ നീ മാത്രം* എന്ന് നല്ല സ്റ്റൈലായി എഴുതി വെച്ചിട്ടുണ്ട്. അതല്ലാതെ മറ്റൊരക്ഷരം പോലും നമ്മളതിൽ കണ്ടില്ല.അത്രയ്ക്കും ഭംഗി ഉണ്ട് ആ ഫ്രെയിം കാണാൻ.നമ്മള് സന്തോഷം കൊണ്ട് അതിനെ മറിച്ചും തിരിച്ചുമൊക്കെ നോക്കുമ്പോഴാണ് ജെസി വന്ന് വാതിൽ മുട്ടുന്നത്.നമ്മളതും കെട്ടിപ്പിടിച്ചോണ്ട് തന്നെ പോയി വാതിൽ തുറന്നു. ഓൾ ആണെങ്കിൽ നമ്മളെ മട്ടും മാതിരിയൊക്കെ കണ്ട് അത്ഭുതത്തോടെ ചോദിച്ചു :

"എന്താ..!! എന്തായിരുന്നു നൂറാ അതില്....നിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ. ഇനി നീ നേരത്തെ പറഞ്ഞ പോലെ വല്ല ബോംബും തന്നെയാണോ?? " ഓള് പറയുമ്പോഴാണ് നമ്മളും ശ്രദ്ധിച്ചത്.നമ്മളെ കണ്ണ് നിറഞ്ഞിട്ടുണ്ട്. സന്തോഷം കൊണ്ടാണ്. ആദ്യമായിട്ടാണ് നമ്മളെ ബർത്ത് ഡേയ്ക്ക് ഇത്രയും സർപ്രൈസ് ആയിട്ടുള്ള ഗിഫ്ട് നമ്മക്ക് കിട്ടുന്നത്.അതും എന്റെ ഇഷ്ടങ്ങൾ എന്താണ് ഏതാണ് ന്നൊക്കെ ഒരിക്കൽ പോലും ചോദിച്ചറിയാത്തോരാൾ നൽകുന്നത്... നമ്മള് ജെസിക്കത് കാണിച്ചു കൊടുത്തു. "വോവ്.... !! *ഖൽബിൽ നീ മാത്രം * ആണോ നൂറാ..?അന്റെ ഖൽബിലും അങ്ങനെ തന്നെയാണോ...? അസ്സല് ഗിഫ്റ്റ് ആണല്ലോ ഷാജഹാൻ നൂറക്ക് സമ്മാനിച്ചത്. അതും അന്റെ ഫേവ്റൈറ്റ് കളറിൽ തന്നെയാണല്ലോ . ഇനി നമ്മളൊക്കെ അറിയാതെ നീ ഷാജഹാനോടായി വല്ല കോൺടാക്ട് ഉണ്ടോ നൂറാ.. " അവളതും പറഞ്ഞോണ്ട് നമ്മളെയൊരു സംശയ ഭാവത്തിൽ നോക്കി. "പോടീ..നിയൊക്കെ കൂടിയാ ഷാജഹാനെ എന്റെ തലയിൽ കെട്ടി വെച്ചത്. എന്നിട്ടിപ്പോ ഓള് ചോദിക്കുന്നത് നോക്കിയേ "

"എന്തോ... എങ്ങനെ?? എന്നിട്ട് നമ്മള് അന്റെ തലയിൽ കെട്ടി വച്ച കളിയല്ലല്ലോ നീ കളിക്കുന്നത്" ഓളതും പറഞ്ഞോണ്ട് ബെഡിൽ ചെന്നിരുന്നു. നമ്മളൊരു ചിരിയും പാസ്സാക്കി കൊടുത്ത് ഓൾടെ കൂടെ ചെന്നിരുന്നു. "നൂറാ.. എന്ത് ചന്തമാ ഈ ബോക്സിന്..... വൗ.. ഇതിൽ ചോക്ലേറ്റ്സും ഉണ്ടോ " ഓളതിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്ത് നമ്മളെ തുറുക്കനെ നോക്കി. "ഇനി എന്താ...?? " "സത്യം പറ നൂറോ.. ഇതും അന്റെ ഫേവ്റിറ്റാണല്ലോ.. ഇതൊക്കെ എങ്ങനെയാ ഷാജഹാൻ അറിഞ്ഞേ? ഇനി വല്ല ചുറ്റിക്കളിയും" ന്നും ചോദിച്ചോണ്ട് ഓള് പിന്നെയും നമ്മളെ നോക്കി ഇളിക്കാൻ തുടങ്ങി. "അസൂയപ്പെടാണ്ട് എഴുന്നേറ്റു പോടീ " "അസൂയയോ.. അന്റെ സന്തോഷം തന്നെയല്ലേ നമ്മക്ക് കാണേണ്ടത് നൂറാ. നീ എപ്പോളും ഇങ്ങനെ ഹാപ്പി ആയിരുന്നാൽ മതി. അപ്പൊ മുബിക്ക നിനക്ക് വേണ്ടി കണ്ടുപിടിച്ചയാൾ മോശക്കാരനല്ല.. " "അതെങ്ങനെയാ മോളെ ജെസി മോശക്കാരൻ ആവുക.. നമ്മളെ മുബിക്കാന്റ്റെയല്ലേ അനിയൻ.. ജസീ.. നീയീ ചോക്ലേറ്റ് ഒക്കെ കൊണ്ടുപോയി നാഫിക്ക് കൊടുത്തേ.

നമ്മള് കൊടുത്താൽ ഒരായിരം ചോദ്യങ്ങൾ വരും. നിന്നോട് പിന്നെ അവന് ഭയങ്കര സ്നേഹമായതോണ്ട് എന്ത് കൊടുത്താലും വാങ്ങിച്ചോളും " "അവന് കൊടുക്കുന്നതിന് മുൻപേ നമ്മള് രണ്ടെണ്ണം കേറ്റട്ടെ " ന്നും പറഞ്ഞ് അവളൊരു ചോക്ലേറ്റ് എടുത്തു പൊട്ടിച്ചു. പൊട്ടിച്ചത് മാത്രമെ നമ്മള് കണ്ടുള്ളു. പിന്നെ പെണ്ണിന്റെ ഒരു അലർച്ച ആയിരുന്നു. "നൂറാ..... " നമ്മളവളുടെ വാ പൊത്തിപിടിച്ച് കണ്ണുരുട്ടി നോക്കി. "എന്താടി..? ഇവിടുള്ളോരെ മൊത്തം വിളിച്ചു കൂട്ടാൻ ആണോ നിന്റെ പരിപാടി. അതിലെന്താ വല്ല കറന്റ് കണക്ഷനും ആണോ.അവൾടെയൊരു സൗണ്ട്... ഹൂ.. ഞാൻ വല്ല തുണിയും തിരുകി കേറ്റും. " "നൂറാ.. അതല്ലടി.. ഇത് നോക്കിക്കേ.. " ന്നും പറഞ്ഞ് അവളൊരു അത്ഭുതത്തോടെ നമ്മക് നേരെ ഒരു കടലാസ് കഷ്ണം നീട്ടി. നമ്മളതു വാങ്ങിച്ചു നോക്കി. 'ഒരായിരം ജന്മങ്ങളിൽ ഷാജഹാന് കൂട്ടായി നീ വേണം ' എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. നമ്മളാകെ വണ്ടർ അടിച്ചു പോയി. ജെസിയും ഏതാണ്ട് നമ്മളെ അവസ്ഥയിൽ തന്നെയാണ്. "ഇത്...... ഇതെവിടുന്നാ??? "

നമ്മള് ആകാംക്ഷയോടെ ജെസിയോട് ചോദിച്ചു. "ഡീ നൂറാ.... എന്താ ഇത്?? ഇതാ ചോക്ലേറ്റ്ന്ന് കിട്ടിയതാ " അവളത് പറഞ്ഞു തീരലും നമ്മളവിടെ കിടക്കുന്ന ചോക്ലേറ്റ്ന്ന് ഒരെണ്ണം എടുത്ത് പൊട്ടിച്ചു നോക്കി. അതിലും ഇതേപോലെയൊരു കടലാസ് തുണ്ട്. നമ്മള് വീണ്ടും ഒന്നെടുത്തു നോക്കി. അതിലും ഉണ്ട്. നമ്മളും ജെസിയും ഫ്യൂസ് പോയ അവസ്ഥയിലായി പരസ്പരം മുഖത്തൊടു മുഖം നോക്കിയിരുന്നു. ഇനി ഇതൊന്നും ആർക്കും കൊടുക്കാൻ കഴിയില്ല. അങ്ങനത്തെ പണിയാണ് നമ്മളെ ഷാജഹാൻ ചെയ്തു വച്ചിരിക്കുന്നത്. ഇതൊക്കെ ഒറ്റയടിക്ക് നമ്മളും ജെസിയും കൂടി അകത്താക്കേണ്ടി വരും. നമ്മളും ജെസിയും അവിടെ കിടക്കുന്ന മുഴുവൻ ചോക്ലേറ്റ്സും പൊട്ടിച്ചു നോക്കി. എല്ലാത്തിലും ഉണ്ട് ഓരോ തുണ്ടുകൾ. കാണാമറയത്തെ മൊഞ്ചത്തിക്ക് വേണ്ടി, വെള്ളാരം കണ്ണുള്ള എന്റെ പെണ്ണിനായി, തട്ടത്തിൻ മറയത്ത് ആരും കാണാതെ ഒളിപ്പിച്ചു വച്ച നൂറയുടെ മൊഞ്ച് ഷാജഹാനുള്ളതാണ്, കിനാവിലും ഖൽബിലും നീ മാത്രമാണ്, ഷാജഹാനും നൂറയ്ക്കും തമ്മിൽ ഇനി ദിവസങ്ങളുടെ ദൂരം മാത്രം എന്നിങ്ങനെ വേണ്ട വരികളാണ് ഓരോ ചോക്ലേറ്റ്സിലും ഉണ്ടായത്.

നമ്മളതോരോന്നും പെറുക്കി വായിച്ചെടുത്ത് ജെസിയുടെ മുഖത്തേക്ക് നോക്കിയിരുന്നു. പെണ്ണ് നമ്മളെ നോക്കി പൊരിഞ്ഞ ചിരിയിലാണ്. നമ്മക്ക് ആണെങ്കിൽ ഈ ചോക്ലേറ്റ്സ് ഒക്കെ തിന്നണോ അതോ ഇതൊക്കെ വായിച്ചു തീർക്കണോ എന്ന അവസ്ഥയിലായി. നമ്മളതോരോന്നും വായിച്ചെടുക്കും തോറും നമ്മളെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.ഷാജഹാൻറ്റെ സ്നേഹം നമ്മളെ വല്ലാണ്ട് വീർപ്പുമുട്ടിക്കുന്ന പോലെ... നമ്മള് സന്തോഷം കൊണ്ട് ജെസിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. "പടച്ചോനെ.. എന്റെ അവസ്ഥ നീ കാണുന്നില്ലേ? ഷാജഹാന് കിട്ടേണ്ട ഓരോ കിസ്സും നമ്മക്ക് ആണല്ലോ റബ്ബേ കിട്ടുന്നത്.ഇക്കണക്കിനു പോയാൽ ഷാജഹാൻ വരുമ്പോഴേക്കും ഇവളുടെ കിസ്സും കെട്ടിപ്പിടിക്കലുമൊക്കെ കൊണ്ട് നമ്മള് മയ്യത്താവും. ഡീ എന്നെ കെട്ടിപ്പിടിക്കാനും മുത്തം താരനുമൊക്കെ വേറെ ആളുണ്ട്. വിടെടി എന്നേ.. " ന്നും പറഞ്ഞ് ജെസി നമ്മളെ തള്ളി മാറ്റി.നമ്മളാണെങ്കിൽ ആകെ കൂടെ സന്തോഷത്തിൽ തുള്ളി ചാടുകയാണ്.

"നൂറോ..ഷാജഹാനോട് കുറച്ച് മയത്തിൽ ഒക്കെ പെരുമാറണെ, ഇതാണ് നിന്റെ അവസ്ഥ എങ്കിൽ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞ് സെക്കന്റ്‌ നൈറ്റ്‌ കാണാൻ ഷാജഹാൻ ബാക്കി ഉണ്ടാവൂല " നമ്മള് എല്ലാത്തിനും കൂടി ജെസിക്കൊരു അവിഞ്ഞ ചിരി പാസ്സാക്കി കൊടുത്തു. ഇനി ഇവിടെ നിന്നാൽ മുബിക്കാക്ക് കാണാൻ നമ്മള് ബാക്കി ഉണ്ടാവില്ലാന്നും പറഞ്ഞ് ജെസി താഴേക്ക് ഇറങ്ങിപ്പോയി. അപ്പോഴാണ് ജെസി നേരത്തെ ചോദിച്ച കാര്യം നമ്മളെ ഓർമയിൽ വന്നത്. എന്റെ ഇഷ്ടങ്ങളൊക്കെ ഷാജഹാൻ എങ്ങനെ അറിഞ്ഞു. ഫേവ്റിറ്റ് ചോക്ലേറ്റ്, ഫേവ്റിറ്റ് കളർ അങ്ങനെ നൂറയുടെ എല്ലാ ഫേവ്റിറ്റ്സും ഷാജഹാൻ മനസ്സിലാക്കിയിരിക്കുന്നു. പക്ഷെ, എങ്ങനെ?? മുബിക്കാനോട് നമ്മളിതു വരെ ഇതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. ഇനി എനിക്കും ഷാജഹാനും ഇടയിൽ മുബിക്ക അല്ലാതെ വേറെ ആരെങ്കിലും??? അങ്ങനെ ഒരാൾ ഉണ്ടാവുമോ?? ഹേയ്, എവിടുന്ന്?? പിന്നെ ഷാജഹാൻ ഇതൊക്കെ ഇത്ര കറക്റ്റ് ആയി എങ്ങനെ അറിഞ്ഞു. എന്ത് തന്നെ ആയാലും എന്റെ ഇഷ്ടങ്ങളൊക്കെ ഷാജഹാൻ അറിഞ്ഞിരിക്കുന്നു.

ഇനി ഷാജഹാൻറ്റെ ഇഷ്ടങ്ങളൊക്കെ നമ്മളെങ്ങനെയാ ഒന്നറിയുക. മുബിക്കാനോട് ചോദിച്ചാലോ? അത് വേണ്ടാ.. നമ്മളറിയാതെ ഷാജഹാൻ അറിഞ്ഞത് പോലെത്തന്നെ നമ്മക്കും അറിയണം, ഷാജഹാനെക്കുറിച്ച്... അവന്റെ ഇഷ്ടങ്ങളെക്കുറിച്ച്. നമ്മളാ ഗിഫ്റ്റും കയ്യിൽ പിടിച്ച് കൊറേ നേരം അതിലേക്ക് നോക്കി ഇരുന്നു. കൂടെ ഷാജഹാനെ കിനാവും കണ്ടുന്ന് പറഞ്ഞാൽ മതിയല്ലോ. എന്തൊക്കെ പറഞ്ഞാലും ഇതുപോലെയൊരു സർപ്രൈസ് ഗിഫ്റ്റ് നമ്മക്ക് ഇതുവരെ കിട്ടിയിട്ടില്ല. നമ്മളോരോ കടലാസ് തുണ്ടുകളുമെടുത്ത് ആ ബോക്സിലേക്ക് ഇട്ട് വെച്ചു, കൂടെ ആ ഫ്രെയിമും. എന്നിട്ട് അത് കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു. ജെസി പറഞ്ഞത് സത്യമാണ്‌... അടുത്തുണ്ടായിരുന്നെങ്കിൽ ഷാജഹാന് കിട്ടേണ്ടതായിരുന്നു ഈ പ്രണയ സമ്മാനം. നമ്മളത് നന്നായി ഷെൽഫിൽ വച്ചു പൂട്ടി. നൂറയ്ക്ക് ഷാജഹാൻ നൽകിയ ആദ്യ പ്രണയ സമ്മാനം.

ഇതൊരു തുടക്കമാണ്‌, അവസാനം വരെ ഇതെന്നോട് ഒപ്പം ഉണ്ടാകും. ഇത് മാത്രമല്ല, ഷാജഹാനും. ഈ നൂറയുടെ അവസാന ശ്വാസം വരെ ഷാജഹാൻ എന്നോടൊപ്പം ഉണ്ടാകണമെന്നൊരു പ്രാർത്ഥനയാണ് ഇപ്പോൾ മനസ്സ് നിറയെ. നൂറയുടെ ഖൽബിൽ നിന്നും ഷാജഹാനെ വേർപ്പെടുത്താൻ പടച്ചോനല്ലാതെ മറ്റൊരാൾക്കും ഇനി സാധ്യമല്ല, അത്രയ്ക്കും ആഴ്ന്നിറങ്ങിയിരിക്കുന്നു ഷാജഹാൻ ഈ നെഞ്ചിൽ.ആ നെഞ്ചോടു ചേർന്ന് ഇരിക്കാൻ, ചേർന്നുറങ്ങാൻ കൊതിക്കുകയാണ് ഈ നെഞ്ചമിപ്പോൾ. ഷാജഹാൻ പറഞ്ഞത് പോലെ കാണാ മറയത്തെ പ്രണയത്തിനു ഇനി ദിവസങ്ങളുടെ ദൂരം മാത്രം... "നൂറാ...." "ദേ വരുന്നു ജസീ...." നമ്മള് റൂമൊക്കെയൊന്ന് അടുക്കി പെറുക്കി വച്ച് താഴേക്കിറങ്ങി ചെന്നു. "എന്താടി... " "അത് നിന്നെ ഉപ്പച്ചി വിളിക്കുന്നു... " "മൂത്താപ്പായോ.. എന്തിനാ..?? "

"അത് നിന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടെന്ന് " ജെസിയുടെ മുഖത്തെ വല്ലായ്മ കണ്ട് നമ്മള് കാര്യം തിരക്കി. "എന്നോടോ.. എന്താ..? ജസീ..മൂത്താപ്പ നിന്നെ എന്തിനാ നേരത്തെ വിളിച്ചെ " "അതോ.. ഉപ്പച്ചി എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. അവിടെയും ഇവിടെയും തട്ടാതെ കുറേ കാര്യങ്ങൾ പറഞ്ഞു തന്നു. എന്തിനാണെന്ന് ഒന്നും എനിക്കറിഞ്ഞിട്ടില്ല. ഞാൻ പിന്നെ ഉപ്പച്ചിനോട് അധികമൊന്നും ചോദിക്കില്ലാന്നു നിനക്കറിയില്ലേ. അതോണ്ട് ബാക്കി നിന്നോട് പറയാൻ ആവും. ചെന്നാട്ടെ " എന്താ കാര്യം. ജെസി പറഞ്ഞതൊന്നും നമ്മക്ക് മനസ്സിലാവാത്തോണ്ട് നമ്മള് മൂത്താപ്പന്റ്റെ അടുത്ത് ചെന്ന് വിവരം തിരക്കി. നമ്മളെ നെഞ്ചിലെക്ക് ആയിരം കത്തി കുത്തി ഇറക്കുന്ന പോലെ മൂത്താപ്പ നമ്മളോട് ആ കാര്യം പറഞ്ഞു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story