💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 21

khalbil nee mathram

രചന: ഷംസീന ഫിറോസ്

നമ്മള് അങ്ങോട്ട്‌ എന്തെങ്കിലും പറയുന്നതിന് മുന്നേ മുബിക്ക നമ്മളോട് ഇങ്ങോട്ട് പറഞ്ഞ കാര്യം കേട്ട് നമ്മളെ നെഞ്ച് നീറിപ്പോയി. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് നമ്മളപ്പോ തന്നെ ഫോൺ കട്ട്‌ ചെയ്തു. "നൂറാ. എന്താ മുബിക്ക പറഞ്ഞെ. നീ കാര്യങ്ങളൊക്കെ പറഞ്ഞോ?? എപ്പോഴാ ഇങ്ങോട്ടേക്കു വരാന്നു ചോദിച്ചോ?? " "ജെസി...അതല്ലടി.." "എന്താടി.. എന്താ നൂറാ..??" "അത്.. മുബിക്ക ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. മുബിക്കാൻറെ ഉമ്മിക്ക് പെട്ടെന്ന് വയ്യാതായെന്ന്.. ഐ സി യു വിൽ ആണത്രേ." "അല്ലാഹ്..അപ്പൊ നമ്മളിനി എന്താ ചെയ്യാ??" "ഇനി ഒന്നെ ചെയ്യാൻ ഉള്ളു..മുബിക്കാൻറെ ഉമ്മിൻറെ അവസ്ഥയും കൂടി മൂത്താപ്പനോട് പറയാം.. നാളെ രാവിലെ തന്നെ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകണം " പിറ്റേന്ന് രാവിലെ തന്നെ നമ്മള് മൂത്താപ്പനോടും ഇപ്പച്ചിനോടും കാര്യങ്ങളൊക്കെ പറഞ്ഞു.സ്കൂളിലേക്ക് പോകുന്നതിന് മുന്നേ ഹോസ്പിറ്റലിൽ പോയി വരട്ടെന്നും കൂടി ചോദിച്ചു.

മൂത്താപ്പൻറെ സമ്മതം വാങ്ങിച്ചു ഞങ്ങള് അനുനെയും കൂട്ടി പോകാം എന്ന് കരുതി അവളുടെ വീട്ടിലേക്കു ചെന്നു.അനീഷ് ഏട്ടൻ ഞങ്ങളെ ഹോസ്പിറ്റലിൽ ആക്കി തരാമെന്ന് പറഞ്ഞപ്പോൾ ഞങ്ങക്ക് സമാധാനമായി. ഐ സി യു വിന്റെ പുറത്തു തന്നെ തളർന്നിരിക്കുന്ന മുബിക്കാനെ കണ്ട് നമ്മളെ നെഞ്ച് വീണ്ടും പിടച്ചു.ഞങ്ങളെ കണ്ടപ്പോൾ തന്നെ മുബിക്ക ഞങ്ങളെ അടുത്തേക്ക് വന്നു.അനീഷ് ഏട്ടൻ മുബിക്കാനോട് വിവരങ്ങളൊക്കെ അന്വേഷിക്കുന്നുണ്ട്.ICU വിലെക്ക് ആരെയും കടത്തി വിടില്ലെന്ന് പറഞ്ഞതോണ്ട് ഞങ്ങക്ക് ഉമ്മിനെ കാണാൻ പറ്റിയില്ല.മുബിക്ക ഇവിടെ ഒറ്റക്ക് ആയതു കൊണ്ട് പൂർണമായും തളർന്നിട്ടുണ്ട്.ഈ അവസ്ഥയിൽ മുബിക്കാനോട് മൂത്താപ്പ പറഞ്ഞ കാര്യങ്ങളൊന്നും പറയാൻ നമ്മക്ക് കഴിഞ്ഞില്ല.പക്ഷെ വേറൊരു കാര്യം നമ്മക്ക് അറിയാൻ കഴിഞ്ഞു.ഉമ്മിക്ക് കൂടുതൽ വയ്യാതായത് കൊണ്ട് മുബിക്കാൻറെ ഉപ്പച്ചി രണ്ട് ദിവസത്തിനുള്ളിൽ തന്നെ നാട്ടിൽ എത്തും.

ഉപ്പച്ചി മാത്രമാണോ അതോ നമ്മളെ ഷാജഹാൻ കൂടി വരുന്നുണ്ടോന്ന് നമ്മക്ക് ചോദിക്കണമെന്നുണ്ട്.പക്ഷെ എന്തോ ചോദിക്കാൻ കഴിഞ്ഞില്ല.പിന്നെ പടച്ചവൻ വിധിച്ച സമയത്തല്ലേ ഞാൻ ഷാജഹാനെ കാണുള്ളു.. അങ്ങനെയൊരു ദിവസം എന്തായാലും കണ്ടുമുട്ടിയിരിക്കും.ഒരു പക്ഷെ നൂറയ്ക്കും ഷാജഹാനുമിടയിലെ ദൂരം ഇനി രണ്ട് ദിവസം മാത്രം ആയിരിക്കാം. സ്കൂളിലേക്ക് പോകാൻ ഉള്ളത് കൊണ്ട് ഞങ്ങക്ക് അവിടെ കൂടുതൽ സമയം നിൽക്കാൻ കഴിഞ്ഞില്ല.ഉമ്മിൻറെ അവസ്ഥ എന്താണെന്ന് അറിഞ്ഞിട്ട് വിളിക്കണമെന്ന് പറഞ്ഞു ഞങ്ങളിറങ്ങി.സ്കൂളിൽ എത്തിയിട്ടും മനസ്സ് നിറയെ വേദനയാണ്. മുബിക്കാൻറെ ഉമ്മിൻറെ അവസ്ഥ ഓർത്ത് നമ്മക്കും ജെസിക്കും നല്ലോണം വിഷമമുണ്ട്. പിന്നെ ഇനി മുബിക്കാൻറെ ഉപ്പച്ചിൻറെ തീരുമാനം എന്താകും എന്നോർത്തുള്ളോരു പേടിയും. ഇതിന്റെയൊക്കെ ഇടയിൽ ഷാജഹാനെക്കുറിച്ച് ഉള്ള ഓർമ്മകളും. ഒരു പക്ഷെ ഉപ്പാന്റെ കൂടെ തന്നെ ഷാജഹാൻ വരുന്നുണ്ടെങ്കിൽ ഷാജഹാനും നൂറയ്ക്കുമിടയിലെ കാത്തിരിപ്പിന് ഇനി രണ്ടെ രണ്ടു ദിവസങ്ങൾ മാത്രം.

കാണ മറയത്ത് നിന്നും ഷാജഹാൻ കണ്മുന്നിലേക്ക് വരുന്നത് ഓർക്കുമ്പോൾ തന്നെ ശരീരമാസകലം ഒരു കുളിര് കയറുകയാണ്. നൂറയുടെ സ്വപ്‌നങ്ങളിൽ മാത്രം വിരിഞ്ഞ ഷാജഹാൻ നൂറയുടെ കണ്മുന്നിലേക്ക് വരാൻ പോകുകയാണ്..ഷാജഹാനെക്കുറിച്ച് ഇതുവരെ ഒരു രൂപവും മനസ്സിൽ തെളിഞ്ഞിട്ടില്ല. ആളെ കാണാൻ എങ്ങനെ ആയിരിക്കും?? ഇനി എങ്ങനെ ആയാലും എന്താ.. ആ മുഖമോ ശരീരമോ അല്ല നൂറയെ ഷാജഹാനിലെക്ക് ആകർഷിച്ചതും അടുപ്പിച്ചതും. എന്നെ മാത്രം സ്നേഹിക്കുന്ന ആ ഖൽബിനെയാണ് ഞാൻ പ്രണയിച്ചത്.ഇതുവരെ ഈ വെള്ളാരം കണ്ണുകൾ ആർക്കുവേണ്ടിയും ഇങ്ങനെ കാത്തിരുന്നിട്ടില്ല. ഇന്നിതാ ആദ്യമായി ഷാജഹാനു വേണ്ടി.... വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ മൂത്താപ്പയും ഇപ്പച്ചിയും മുബിക്കാൻറെ ഉമ്മിൻറെ കാര്യം അന്വേഷിച്ചു.നമ്മക്ക് കാണാൻ പറ്റിയിട്ടില്ലെന്ന് പറഞ്ഞു

.എന്നാലും കേട്ടതൊക്കെ വെച്ച് നോക്കുമ്പോൾ കുറച്ചു സീരിയസ് ആണെന്ന് പറഞ്ഞു.പിന്നെ ഇന്നലെ മുബിക്കാനെക്കുറിച്ച് നമ്മളോട് സംസാരിക്കുമ്പോഴുണ്ടായ ആ തിളക്കമൊന്നും ഇന്ന് മൂത്താപ്പൻറെ മുഖത്തില്ല. രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും മൂത്താപ്പ ആകെ നിശബ്ദതയിലായിരുന്നു. നമ്മളോട് ഒന്നും സംസാരിച്ചില്ല. ഇവിടത്തെ മനുഷ്യന്മാർക്കൊക്കെ ഓരോ സമയത്തും ഓരോ അവസ്ഥയാണല്ലോന്നും ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് നമ്മളെ ന്യൂ ഫോൺ കിടന്നു കരയുന്നത്. നമ്മള് അപ്പൊത്തന്നെ റൂമിലേക്ക്‌ പോയി. മുബിക്കയാണ് വിളിച്ചത്. നമ്മള് വിളിക്കണമെന്ന് പറഞ്ഞതോർത്ത്‌ വിളിച്ചതാവാം. ഉമ്മിക്ക് ഇന്നലത്തതിനെക്കാളും ഇന്ന് ഭേദമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. നമ്മക്ക് കുറച്ചു ആശ്വാസമായി. പിന്നീട് ഉള്ള രണ്ടു ദിവസം നമ്മളങ്ങോട്ടൊരു തള്ളി നീക്കലായിരുന്നു.

സമയത്തിന് അത്രയേറെ ദൈർഘമുണ്ടെന്നറിയുന്നത് പ്രാണനു തുല്യമായി സ്നേഹിക്കുന്ന ഒരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശനിയാഴ്ച രാവിലെ നമ്മള് ഉറക്കമെണീക്കുന്നത് മുബിക്കാൻറെ ഫോൺ കോളിലൂടെയാണ്.അറ്റൻഡ് ചെയ്തത് ജെസി ആണെങ്കിലും സുബഹി ഖളാഹ് ആവാൻ ആയെന്നും പറഞ്ഞ് അവള് ഫോൺ നമ്മക്ക് നേരെ നീട്ടി ബാത്‌റൂമിലേക്ക് ഓടി.ഉമ്മിനെ ഇന്ന് രാവിലെ തന്നെ ഡിസ്ചാർജ് ആക്കുമെന്ന് പറയാൻ ആണ് വിളിച്ചത്.കൂടെ മറ്റൊരു സന്തോഷ വാർത്തയും.മുബിക്കാൻറെ ഉപ്പച്ചി രാത്രി ലാൻഡ് ആയിട്ടുണ്ട് പോലും. അപ്പോളും നമ്മക്ക് അറിയണ്ടത് മറ്റൊന്നാണ്.. ഷാജഹാൻ....?? മുബിക്ക അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. നമ്മള് ചോദിക്കട്ടെന്ന് കരുതിയാവും. നമ്മളും ചോദിച്ചില്ല. മുബിക്കാൻറെ ഉപ്പച്ചിക്കൊരു അനിയൻ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അവരും ഫാമിലിയായി ഗൾഫിൽ തന്നെയാണ്. അവരും മുബിക്കാൻറെ ഉപ്പച്ചിയും നമ്മളെ ഷാജഹാനുമൊക്കെ ഒന്നിച്ചു നാട്ടിലേക് വരാനായിരുന്നു പ്ലാൻ. ഉപ്പച്ചി ഇപ്പൊൾ തിരക്ക് പിടിച്ചു വന്നത് ഉമ്മിക്ക് വയ്യാത്തോണ്ടാണ്.

അവിടെ ബിസ്സിനെസ്സ് മൊത്തത്തിൽ വിട്ട് മുബിക്കാൻറെ ഉപ്പച്ചി പോരില്ല. ഒരുപക്ഷേ ഷാജഹാനെ ഏല്പിച്ചിട്ടാവും വന്നിരിക്കുക. അപ്പൊ ഷാജഹാനും ബാക്കി ഉള്ളവരും ഇനി ഒന്നിച്ചാണോ വരിക??അപ്പൊ ഷാജഹാൻ വന്നിട്ടുണ്ടാവില്ലേ??ചിലപ്പോ വന്നു കാണും, ഉമ്മിക്ക് വയ്യാത്തതല്ലേ... നമ്മക്ക് ഒരു പ്രതീക്ഷയൊക്കെ ഉണ്ട്. "രാവിലെ തന്നെ ചിന്താവിഷ്ടയായി കിടക്കാണ്ട് എണീറ്റ്‌ നിസ്കരിക്കാൻ നോക്കെഡീ.. പിന്നെ ഇക്ക എന്താ പറഞ്ഞെ.." മുബിക്ക വിളിച്ചതിൻറെ കാര്യം എന്താണെന്ന് നമ്മള് ജെസിനോട് പറഞ്ഞു. "ഓഹോ.. അപ്പൊ വെറുതെയല്ല രാവിലെ തന്നെ സ്വപ്നലോകത്തേക്ക് ചേക്കേറിയത്.അന്റെ ഷാജഹാൻ വന്നിട്ടുണ്ടാകുമോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ വിഷയം, അല്ലെ?? ഹോ... എന്റെ നൂറോ...മനസ്സിൽ ലഡ്ഡു പൊട്ടാൻ തുടങ്ങിയോ..?

അല്ല, വന്നിട്ടുണ്ടെങ്കിൽ തന്നെ നീ എങ്ങനെയാടി ഷാജഹാനെ തിരിച്ചറിയാ.മുബിക്ക കാണിച്ചു തരാതെ തന്നെ അനക്ക് മനസ്സിലാക്കാൻ പറ്റുവോ.. അല്ല..അന്നെ ഷാജഹാന് മനസ്സിലാവോ..അതൊക്കെ പോട്ടെ, ഇയ്യ് എന്താ ആദ്യം സംസാരിക്കാ..അതും പോട്ടെ , നീ എന്താ വിളിക്കാ..ഷാനുക്കാന്നോ.. അല്ല.. അന്റെ സ്ഥിരം പരിപാടി പോലെ പേര് വിളിക്കാനാണോ പ്ലാൻ?? " "ഇന്റെ ജെസിയെ..നമ്മക്ക് വരെ ഇല്ലാത്ത സംശയങ്ങളും ടെൻഷനും ആണല്ലോ അനക്ക്..നീ ചോദിച്ചതിനുള്ള ഉത്തരമൊന്നും ഇപ്പോൾ എന്റെ കയ്യിലില്ല.ഏതായാലും ഇത്രയും നാള് ഖൽബിൽ കൊണ്ട് നടന്നതല്ലേ..അപ്പൊ അതിനുള്ള ഉത്തരമൊക്കെ നേരിട്ട് കാണുമ്പോൾ വന്നോളും... പിന്നെ മുബിക്ക പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ???നൂറയുടെയും ഷാജഹാൻറ്റെയും ചിന്തകൾ പോലും ഒരേ ദിശയിലാണെന്ന്. ഇഷ്ടങ്ങൾ പോലും ഒരേ തരത്തിൽ ആണെന്ന്..അങ്ങനെയുള്ള ഈ നൂറയ്ക്ക് ഷാജഹാനെ മനസ്സിലാക്കാനും തിരിച്ചറിയാനും ആരുടേയും സഹായം വേണ്ട മോളെ...

ഇതാണ് എന്റെ ഷാനുന്ന് മുബിക്ക പറഞ്ഞു തരുന്നതിനു മുന്നേ ഈ നൂറ ഷാജഹാനോട് അങ്ങോട്ട്‌ ചോദിച്ചിരിക്കും...,ഇതല്ലേ നൂറയുടെ ഷാജഹാനെന്ന്.." "ഹ്മ്മ്....മതി മോളെ..,അധികം ഡയലോഗ് അടിച്ച് രാവിലെ തന്നെ ഇയ്യ് മനുഷ്യൻമാരെ വെറുപ്പിക്കല്ലേ. കാണാൻ പോകുന്നത് നമ്മക്ക് കണ്ട് തന്നെ അറിയാം.ഇപ്പൊ എണീറ്റ്‌ നിസ്കരിക്കാൻ നോക്കെടി.." "നിനക്ക് നന്നായി തന്നെ ഞാൻ കാണിച്ചു തരാടി..ഈ നൂറയുടെ പെർഫോമൻസ്,അതും വിത്ത്‌ ഷാജഹാൻ.... " "ഇന്റെ പടച്ചോനെ..ഷാജഹാനോടുള്ള പ്രണയം തലക്ക് പിടിച്ച് ഇവക്ക് വട്ടായെന്നാ തോന്നുന്നേ..കാണാതെ തന്നെ ഇങ്ങനെ ആണെങ്കിൽ കണ്ടു കഴിഞ്ഞാൽ എന്താവും ഇവളുടെ ഹാല്.. റബ്ബി...ഇങ്ങള് കാത്തോളണേ" ജെസിൻറെ താങ്ങലിനു വല്യ വില കൊടുക്കാതെ നമ്മള് ബാത്‌റൂമിലേക്ക് വെച്ച് പിടിച്ചു.അവള് പറഞ്ഞത് പോലെ ഇപ്പൊ നമ്മളെ മെയിൻ ഹോബി സ്വപ്നം കാണലാണ്.സാരല്ല്യ..നമ്മളെ ഷാജഹാനെയല്ലേ.. വേറെ ആരെയും അല്ലല്ലോ.. നമ്മളും ജെസിയും പെട്ടന്ന് തന്നെ കുളിച്ചു മാറ്റി ഹോസ്പിറ്റലിലേക്ക് പോകാൻ ഒരുങ്ങി.

ഇനി മൂത്താപ്പനോട് സമ്മതം ചോദിക്കുലാണ് റിസ്ക്. താഴെ ചെന്നു നോക്കുമ്പോൾ മൂത്താപ്പയില്ല. ഇപ്പച്ചി പിന്നെ എന്നും ഉണ്ടാവാറില്ലല്ലോ. നമ്മള് മൂത്തുമ്മനോട് വിവരം പറഞ്ഞ് പോവട്ടെന്ന് സമ്മതം ചോദിച്ചു. മൂത്താപ്പ അറിഞ്ഞാൽ വഴക്ക് പറയും വേണ്ടാന്ന് പറഞ്ഞ് മൂത്തുമ്മ നമ്മളെ മടക്കാൻ നോക്കി. നമ്മളെയും ജെസിന്റെയും കെഞ്ചലുകൾക്കൊടുവിൽ മൂത്താപ്പ വരുന്നതിനു മുന്നേ പെട്ടെന്ന് പോയി വന്നോളിന്നും പറഞ്ഞ് മൂത്തുമ്മ സമ്മതം നൽകി. ഞങ്ങള് അനുനെയും കൂട്ടി ഒരു ഓട്ടോ പിടിച്ച് പോവാൻ ഒരുങ്ങി. ഓട്ടോയിൽ കയറിയതു തൊട്ട് നമ്മക്ക് ആകെയൊരു പരവേഷമാണ്‌. ഇതുവരെ ഇല്ലാത്ത എന്തൊക്കെയോ ഒരു ഫീലിംഗ്. കൈക്കും കാലിനുമൊക്കെ ഒരു വിറയലാണ്. നമ്മളെ വെപ്രാളവും കാട്ടി കൂട്ടലുമൊക്കെ കണ്ട് ജെസിയും അനുവും കൂടി നമ്മളെ ഇറച്ചി തിന്നാൻ തുടങ്ങി.ജെസി രാവിലെ ചോദിച്ചത് പോലെയുള്ള ഒരായിരം ചോദ്യങ്ങളാണ് മനസ്സിൽ ഇപ്പോൾ.

എന്താണ് റബ്ബേ ഷാജഹാനോട് സംസാരിക്കാ..?? എങ്ങനെയാ ആദ്യമായൊന്നു പെരുമാറാ?? പടച്ചോനെ.. ഇപ്പോൾ തോന്നുന്നു ഹോസ്പിറ്റലിലേക്ക് എത്തരുതേന്ന്.. "നൂറാ.. ഷാജഹാൻ വന്നിട്ടുണ്ടാവോ " "ഇല്ലാതെ പിന്നെ. വന്നിട്ടുണ്ടാവും ജെസി... ഇവൾടെ കളി കണ്ടാൽ അറിഞ്ഞൂടെ.. പെണ്ണിന് ഇരിക്കപ്പൊറുതിയില്ലാതെയായി ഷാജഹാനെ കാണാഞ്ഞിട്ട്.. ഡീ ഒരു പത്തു മിനിറ്റ് കൂടിയെ ഉള്ളു ഹോസ്പിറ്റലിലേക്ക്..." ഹോ..കഴുതകള്.നമ്മളെ നെഞ്ചിലെ തീ ഇവരൊക്കെ കാണുന്നുണ്ടോ??രണ്ടിനും കളിയാക്കിയാൽ മാത്രം മതിയല്ലോ.എന്റെ അവസ്ഥ എനിക്കല്ലേ അറിയുള്ളു.ഒരു രൂപവുമില്ലാത്ത ഷാജഹാൻ എന്ന സങ്കല്പത്തെ നേരിട്ട് കാണാൻ പോകുന്നതിലുള്ള ആകാംഷയാണോ, പേടിയാണോ എനിക്ക്? എന്താണ് റബ്ബേ ഇതൊക്കെ?? ആദ്യമായൊരു കൂടി കാഴ്ച എങ്ങനെയൊക്കെ ആവണമെന്ന് സ്വപ്നം കണ്ടതാ.എന്നിട്ട് ഇപ്പൊ ഹോസ്പിറ്റലിൽ വെച്ച് ആയിരിക്കുന്നു.എങ്കിലും ആ ഉമ്മിൻറെയും ഉപ്പിന്റെയും പിന്നെ എന്റെ സ്വന്തം മുബിക്കാന്റെയും മുന്നിൽ വെച്ചാണല്ലോ ഷാജഹാനെ നൂറ ആദ്യമായി പരിചയപ്പെടാൻ പോകുന്നത് എന്നൊരു സന്തോഷമുണ്ട്.

വെറുമൊരു പരിചയപ്പെടൽ മാത്രമാണോ നൂറാ നിനക്ക് ഷാജഹാനുമായുള്ള കൂടി കാഴ്ച.ചിന്തകൾക്കും ചോദ്യങ്ങൾക്കുമൊടുവിൽ ഓട്ടോ ഹോസ്പിറ്റലിനു മുന്നിലെത്തി.ഇനിയിപ്പോ മുബിക്കാന്റെ ഉപ്പാന്റെ പെരുമാറ്റം എങ്ങനെയാണെന്ന് ഓർത്തുള്ള ആധിയും കൂടിയുണ്ട് നമ്മക്ക്.പക്ഷെ ഉമ്മിക്ക് സന്തോഷമാകും ഞങ്ങളെ കാണുമ്പോൾ.എന്തായാലും എല്ലാം വരുന്നിടത്തു വെച്ചു കാണാന്നും വിചാരിച്ച് നമ്മള് സമാദാനിച്ചു. "ഡീ ഇറങ്ങെടീ..പെണ്ണ് ഇതുവരെയും കിനാവ് മതിയാക്കിട്ടില്ല.. ഹോസ്പിറ്റൽ എത്തിയെടീ.. " "നൂറാ..ഇനി വെറുതെ കൂടുതൽ സ്വപ്നം കണ്ടു കൂട്ടണ്ടാ..ദേ ഷാജഹാനെ കാണാൻ പോവല്ലേ.. ജസീ..നിന്റെ നൂറയെ ഇങ്ങനെയൊരു അവസ്ഥയിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാട്ടോ..ഭാവി വരനെ കാണുന്നതിന് മുന്നേ പെണ്ണിന്റെ നാവെല്ലാം കുറഞ്ഞിട്ടുണ്ട്..." "ഹോ എനിക്ക് വയ്യെന്റെ അനുവേ..രാവിലെ എന്തൊക്കെ മാസ്സ് ഡയലോഗ് ആണെന്നറിയോ ഇവള് കാച്ചിയത്..ഷാജഹാനോട് അങ്ങനെ ചോദിക്കും, ഇങ്ങനെ ചോദിക്കും..

എന്റെ പെർഫോമൻസ് നിങ്ങളൊക്കെ കാണാൻ പോവുന്നതെയുള്ളൂ..എന്നിട്ട് ഇപ്പൊ അവൾടെയൊരവസ്ത നോക്കിയേ..." "ചിരിക്കെടീ ചിരിക്ക്..രണ്ടിനും ഞാൻ കാണിച്ചു തരുന്നുണ്ട് ദുഷ്ടകളെ..." ന്നും പറഞ്ഞ് നമ്മള് രണ്ടിനും കൂടി നല്ല പിച്ച് കൊടുത്തു. ഓട്ടോയിൽ നിന്നിറങ്ങി ഹോസ്പിറ്റലിലെക്ക് നടക്കാൻ വരെ നമ്മക്ക് പറ്റുന്നില്ലേനു.നെഞ്ചിന്റെ ഉള്ളിൽ നിന്നും ബാന്റടിയാണ്.ഇങ്ങനെ പോയാൽ മിക്കവാറും നമ്മളെ ഹൃദയം മിടിച്ച് മിടിച്ച് പുറത്തേക്ക് ചാടി വരും.നമ്മള് ഈ ഹോസ്പിറ്റലിൽ തന്നെ ഒരു റൂമും ബുക്ക്‌ ചെയ്യേണ്ടി വരും.നമ്മള് നെഞ്ചത്തും കൈ വച്ച് പതിയെ നടക്കാൻ തുടങ്ങി.കാലൊക്കെ വിറച്ചിട്ട് ആണെങ്കിൽ ഒരടി എടുത്തു വെക്കാൻ പറ്റുന്നില്ല. എന്താ നൂറ നിനക്ക് പറ്റുന്നത്?? അതിന് ഷാജഹാൻ വന്നിട്ടുണ്ടോന്ന് പോലും നിനക്കറിയില്ല.അതിനു മുന്നേ നീ ഇങ്ങനെ പേടിച്ചാൽ ഇനി ഷാജഹാൻറ്റെ മുന്നിൽ നിക്കുമ്പോഴുള്ള നിന്റെ അവസ്ഥ എന്തായിരിക്കും.എന്തായാലും റിലാക്സ് നൂറാന്നും വിചാരിച്ചോണ്ട് നമ്മള് രണ്ടിനെയും കൂട്ടി ഹോസ്പിറ്റലിന്റെ പടി കയറിയതും..................... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story