💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 22

khalbil nee mathram

രചന: ഷംസീന ഫിറോസ്

എന്തായാലും റിലാക്സ് നൂറാന്നും വിചാരിച്ചോണ്ട് നമ്മള് രണ്ടിനെയും കൂട്ടി ഹോസ്പിറ്റലിന്റെ പടി കയറിയതും നമ്മളെ പുറകിന്ന് ആരോ വിളിച്ചു. നോക്കുമ്പോൾ മുബിക്കയാണ്. "ഇങ്ങളെന്താ മുബിക്കാ പുറത്തു നിൽക്കുന്നത്. ഉമ്മിയെ ഡിസ്ചാർജ് ചെയ്തോ?? അല്ല, ഉപ്പച്ചി എവിടെ?? " " ഉമ്മിന്റെ ഡ്രസ്സ്‌ ഒക്കെ ഉണ്ടായിരുന്നു.. അതൊക്കെ വണ്ടീൽ വെക്കാൻ വന്നതാ.. ഉമ്മിനെ ഡിസ്ചാർജ് ചെയ്തു. ഉപ്പച്ചി ഉമ്മിന്റെ അടുത്തുണ്ട്.. ഇങ്ങള് വന്നത് നല്ല നേരത്താ.. കുറച്ചൂടി കഴിഞ്ഞാൽ ഞങ്ങള് പുറപ്പെടുമായിരുന്നു. വാ ഉമ്മിനെ കാണേണ്ടേ.. ഉപ്പച്ചിനെ മീറ്റ് ചെയ്യേണ്ടേ.? " "അല്ല, മുബിക്കാ.. ഉപ്പച്ചിനോട് ഇങ്ങള് ഞങ്ങളെ പറ്റി പറഞ്ഞില്ലല്ലോ.. പിന്നെ എന്തു പറഞ്ഞാ ഇപ്പൊ പരിചയപ്പെടുത്തുകാ.. " "ഹാ അതും ശെരിയാണല്ലോ.. എന്തേലും പറയാം.. അല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ ഉപ്പച്ചി അറിയേണ്ടതല്ലേ നിങ്ങളെ.. ഉപ്പച്ചിന്റെ മരുമക്കളായി വരാൻ പോകുന്നവരല്ലേ നിങ്ങള്.."

അതും പറഞ്ഞ് മുബിക്ക ഞങ്ങളെയും കൂട്ടി ഉമ്മിയുള്ള റൂം ലക്ഷ്യമാക്കി നടന്നു.മുബിക്കാന്റെ കൂടെ നടക്കുമ്പോഴും നെഞ്ചിന്റകത്ത് ഒരു വൈബ്രേഷനാണ്.ഷാജഹാൻ വന്നിട്ടുണ്ടാവോ??ഈയൊരു ചോദ്യത്തിനുള്ള ഉത്തരം കിട്ടാതെ നമ്മക്ക് ഇനി ഒരടി പോലും എടുത്ത് വെക്കാൻ പറ്റില്ല എന്നുറപ്പായി.അവസാനം നമ്മള് മുബിക്കാനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു. "മുബിക്കാ..." "എന്താ നൂറാ.. " "മുബിക്കാ...അത്....അതെനിക്ക്...ഒരു.. ഒരു കാ...." ഇന്റെ പടച്ചോനെ..എങ്ങനെയാ ഒന്നു ചോദിക്കാ..ഒന്നും ചോദിക്കാൻ പറ്റുന്നില്ലല്ലോ..തൊണ്ടക്കുഴിന്ന് ഷാജഹാൻ ന്നുള്ള പേര് പോലും പുറത്തേക്ക് വരുന്നില്ല.നമ്മളെ വിറയലൊക്കെ കണ്ട് മുബിക്ക വീണ്ടും കാര്യം എന്താണെന്ന് ചോദിച്ചു.ജെസിന്റെയും അനുന്റെയും മുഖം കണ്ടാൽ അറിയാം അവർക്ക് കാര്യം മനസ്സിലായിട്ടുണ്ടെന്ന്. "അ...അത് മുബിക്കാ..."

"എന്താ മോളെ എന്താ നിനക്ക് പറ്റിയത്..ഉപ്പച്ചിനെ കാണാൻ പോകുന്നതിലുള്ള പേടിയാണോ..ഉപ്പച്ചി എങ്ങനെ പെരുമാറും എന്നോർത്തുള്ള ടെൻഷൻ ആണോ നിനക്ക്..?എനിക്ക് മനസ്സിലായി..അത് തന്നെയാണ് നിന്റെ പ്രശ്നം..നീ പേടിക്കാതെ..ഉപ്പച്ചിനോട് ഞാനെല്ലാം സാവകാശം പറയുന്നുണ്ട്.ആദ്യം ഒന്ന് വീട്ടിലേക്കെത്തട്ടെ..ഉപ്പച്ചി ഇന്നലെ വന്നത് തൊട്ടേ ഇവിടെയല്ലേ..അതോണ്ടാ ഞാൻ ഇതുവരെ ഒന്നും പറയാത്തത്.." നമ്മക്ക് എന്താ ചോദിക്കാനുള്ളത്.. മുബിക്ക എന്താ പറയുന്നത്..റബ്ബേ എങ്ങനെയാ ഒന്ന് ഷാജഹാനെക്കുറിച്ച് ചോദിക്കാ..ഉപ്പച്ചിന്റെ പെരുമാറ്റം എങ്ങനെ ആകുമെന്നോർത്ത് ടെൻഷൻ ഒക്കെയുണ്ട്.എന്നാലും അതിനേക്കാളുമൊക്കെ ഇപ്പൊ എന്റെ പ്രശ്നം ഷാജഹാൻ അല്ലെ.? "എന്താ നൂറാ..നിനക്ക് ഇപ്പോളും സമാദാനമായില്ലേ??ദേ ഈ പേടിത്തൊണ്ടിക്ക് വരെ ഇല്ലാത്ത പേടിയാണല്ലോ നിനക്ക്..ഇന്നെന്തു പറ്റി ആവോ??"

മുബിക്ക അതും പറഞ്ഞ് നമ്മളെയും ജെസിയെയും നോക്കി ചിരിക്കാൻ തുടങ്ങി.നമ്മള് ചോദിക്കാൻ വന്ന കാര്യം അതുതന്നെയാണെന്ന് മുബിക്കാനോട് യോജിച്ചു കൊടുത്തു.എന്നിട്ട് ജെസിനെയും അനുനെയും നോക്കി.നമ്മളെ മനസ്സിലുള്ളത് എന്താണെന്ന് അവർക്കല്ലേ അറിയുള്ളു.നമ്മളെ മുഖത്തെ ഭാവവും ഈ പൊട്ടൻകളിയുമൊക്കെ കണ്ട് രണ്ടും വായും പൊത്തി പിടിച്ച് ചിരിക്കുന്നുണ്ട്.ചിരി കൺട്രോൾ ചെയ്യാൻ ഉള്ള അവരെ കഷ്ടപ്പാട് കാണുമ്പോൾ തന്നെ നമ്മക്ക് മനസ്സിലായി നമ്മളെ അവസ്ഥ എത്രത്തോളം മോശമാണെന്ന്.ഷാജഹാൻ വന്നിട്ടുണ്ടെങ്കിൽ ഏതായാലും ഉമ്മിന്റെ കൂടെ ഉണ്ടാവും. ഇനി ബാക്കി ഉള്ളത് അവിടെ വെച്ച് കാണാന്നും വിചാരിച്ച് ഞങ്ങള് മുബിക്കന്റെ ഒപ്പം ഉമ്മിയുള്ള റൂമിലേക്ക്‌ കയറി ചെന്നു. നമ്മളൊരു ശ്വാസം വലിച്ചു വിട്ട് റൂമിലേക്ക്‌ ചുറ്റും കണ്ണോടിച്ചു.

ഉമ്മി അല്ലാതെ വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല. ഉമ്മി ബെഡിലേക്ക് ചാരി കണ്ണടച്ച് ഇരിക്കുകയാണ്. ആൾ പെരുമാറ്റം കേൾക്കുമ്പോൾ തന്നെ ഉമ്മി കണ്ണു തുറന്ന് നോക്കി. മുബിക്കാന്റെ ഒപ്പം ഞങ്ങളെ കണ്ടതും ഉമ്മിന്റെ മുഖം പ്രകാശിക്കാൻ തുടങ്ങി. അപ്പോഴാണ് നമ്മക്ക് മുബിക്കാന്റെ ഉപ്പച്ചിന്റെ കാര്യം ഓർമ വന്നത്. നമ്മള് അപ്പൊത്തന്നെ മുബിക്കാനോട് ഉപ്പച്ചി എവിടെന്ന് ചോദിച്ചു. അതു കേട്ട് ഉമ്മി പറഞ്ഞു ഉപ്പച്ചി ഡോക്ടർന്റെ റൂമിൽ ആണെന്ന്. എന്നിട്ടൊരു പരിഭവം പറയലും. "അപ്പൊ മക്കള് വന്നത് വയ്യാണ്ടായി കിടക്കുന്ന ഉമ്മിനെ കാണാൻ അല്ലാല്ലേ.." അതിനു മറുപടി എന്നോണം ഞങ്ങള് മൂന്നു പേരും ഉമ്മിന്റെ വശം ചേർന്നിരുന്ന് വിവരങ്ങളൊക്കെ അന്വേഷിക്കാൻ തുടങ്ങി.അനുനെ പരിചയം ഇല്ലാത്തോണ്ട് അവളെ കുറിച്ച് ആയിരുന്നു ഉമ്മിക്ക് ആദ്യം അറിയേണ്ടത്.ഞങ്ങള് മൂന്ന് പേരും കൂടി കുറേ നേരം ഉമ്മിനോട് സംസാരിച്ചിരുന്നു.

ഉമ്മിക്ക് സ്‌ട്രെയിൻ എടുക്കാൻ പാടില്ല കൂടുതൽ സംസാരിപ്പിക്കല്ലേന്ന് ഇടയ്ക്കിടെ മുബിക്കാൻറ്റെ ഓർഡർ ഉണ്ട്.പക്ഷെ ഉമ്മി അതൊന്നും വക വെക്കാതെ നമ്മളെയും ജെസിനെയും തലോടിക്കൊണ്ട് പിന്നേയും കൂടുതലായി എന്തൊക്കെയോ ചോദിക്കുന്നുണ്ട്.പക്ഷെ ഇപ്പൊ നമ്മളതൊന്നും ശ്രദ്ധിക്കുന്നില്ല.നമ്മളെ കണ്ണുകൾ റൂമിന് പുറത്തേക്കാണ്.നമ്മള് ഡോർന്റവിടെക്ക് കണ്ണും നട്ടിരിക്കയാണ്.നമ്മളെ കണ്ണുകൾ ഷാജഹാനെ തിരയുകയാണ്..ഉമ്മി ചോദിക്കുന്നതിനൊപ്പം മുബിക്കായും നമ്മളോട് ഒരുപാട് കാര്യങ്ങൾ ചോദിക്കുന്നുണ്ട്.നമ്മളെ ശ്രദ്ധ അവിടെയൊന്നും അല്ലാന്നു മുബിക്കാക്ക് മനസ്സിലായി. "നൂറോ. നീ ആരെയാ നോക്കുന്നത്..??" മുബിക്കന്റെ ചോദ്യമാണ്‌ നമ്മളെ ഉണർത്തിയത്. "ഞാ...ഞാനോ...ഞാൻ ആ....ആരെ നോക്കാനാ..??" നമ്മളൊരു വിക്കലോടെ ചോദിച്ചു.

"അങ്ങനെയല്ലല്ലോ മോളെ..നിന്റെ മനസ്സ് ഇവിടെ ഒന്നും അല്ല..നിന്റെ കണ്ണുകൾ ആരുടെയോ വരവിനായി പ്രതീക്ഷിക്കുന്ന പോലുണ്ടല്ലോ.. ആരെയാ നൂറാ.." എല്ലാം അറിഞ്ഞു വെച്ചിട്ടും നമ്മളെക്കൊണ്ട് തന്നെ പറയിപ്പിക്കാൻ വേണ്ടി കളിയാക്കികൊണ്ടുള്ള മുബിക്കാന്റെ ചോദ്യം കേട്ട് നമ്മക്ക് ദേഷ്യം വന്നു.അതിനേക്കാളെറെ ചമ്മലും..ആ ചോദ്യത്തിനു മറുപടിയായി എനിക്ക് പറയണമെന്നുണ്ട്, ഈ വെള്ളാരം കണ്ണുകൾ കാത്തിരിക്കുന്നത് ഷാജഹാന് വേണ്ടിയാണെന്ന്..ഈ കണ്ണുകൾ അലസമായി സഞ്ചരിക്കുന്നത് ഷാജഹാനെ തേടിയാണെന്ന്.. പക്ഷെ നമ്മക്ക് അങ്ങനെ പറയാൻ പറ്റോ..?നാണക്കേടല്ലേ.. മുബിക്കന്റെ ചോദ്യവും ഉത്തരം മുട്ടി നിൽക്കുന്ന നമ്മളെ മുഖവുമൊക്കെ കണ്ട് ജെസിയും അനുവും പൊരിഞ്ഞ ചിരിയിലാണ്.കൂടെ മുബിക്കാൻറ്റെ ഉമ്മിയും. ഉമ്മി...

ഇങ്ങളും കൂടി നമ്മളെ ഇങ്ങനെ ചെയ്യുമെന്ന് നമ്മള് വിചാരിച്ചില്ലാട്ടോ.. മുബിക്ക വീണ്ടും ചോദ്യം ആവർത്തിച്ച് നമ്മളെ കളിയാക്കാൻ തുടങ്ങി. "മുബിക്കാ.. നിങ്ങളെന്തൊക്കെയാ പറയുന്നത്.. ഞാൻ ആരെ നോക്കിന്നാ.. ആരെ പ്രതീക്ഷിച്ചെന്നാ..അ... അങ്ങനെയൊന്നുല്ല.. അതൊക്കെ ഇങ്ങക്ക് വെറുതെ തോന്നുന്നതാ.. " "ഹ്മ്.. ഉവ്വ് ഉവ്വേ.. മുബിക്കാനോട് കള്ളം പറയാ നീ.. ഈ കാത്തിരിപ്പിന്റെ അർത്ഥം എന്താണെന്ന് മറ്റാരേക്കാളും നന്നായി ഈ മുബിക്കാക്ക് അറിയുന്നതല്ലേ.. ഉപ്പച്ചി മാത്രെ വന്നിട്ടുള്ളു.. ഷാനു വന്നില്ല.. ഷാജഹാന് നൂറയുടെ മുന്നിലേക്ക് വരാൻ സമയം ആയിട്ടില്ല.." മുബിക്ക പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് നമ്മക്ക് മനസ്സിലായില്ല. എങ്കിലും ഷാജഹാൻ വന്നില്ലെന്ന് മാത്രം വ്യക്തമായി. അത് കേട്ട് നമ്മളെ ഉള്ളൊന്ന് നീറി. നമ്മളെ മുഖത്തെ ചിരിയും ആകാംക്ഷയുമൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതായി. നമ്മക്ക് പെട്ടെന്ന് എന്തോ പൊട്ടി കരയാൻ ഒക്കെ തോന്നുവാണ്.

"അതേ മോളെ ഷാനു വന്നില്ല..അവൻ വരാൻ ഇനിയും ഒരാഴ്ച എടുക്കും.നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ആപ്പയും ഫാമിലിയും അവിടെ ഞങ്ങളുടെ കൂടെ തന്നെയാണെന്ന്..അവര് നെക്സ്റ്റ് വീക്ക്‌ നാട്ടിലേക്ക് വരുന്നുണ്ട്.ഷാനു ഉപ്പച്ചിന്റെ കൂടെ വരാൻ നിന്നതാ..ഉപ്പച്ചി പെട്ടെന്ന് വന്നതോണ്ട് അവന് വരാൻ കഴിഞ്ഞില്ല.ഇനി ഏതായാലും അവരുടെ കൂടെ അവൻ വരുള്ളു.. നൂറോ..നീ വിഷമിക്കാതെ..എന്തായാലും വിത്ത്‌ ഇൻ വൺ വീക്ക്‌ ഷാനു നിന്റെ മുന്നിൽ എത്തിയിരിക്കും. നിന്നെയോർത്ത് അവനും അവിടെ നിൽപ്പുറക്കുന്നില്ല. ഇരുപത്തി നാല് മണിക്കൂറും നിന്നെക്കുറിച്ച് ചോദിക്കാനെ ഉള്ളു അവന്.. നിനക്ക് ഉള്ളതിനെക്കാൾ ആകാംഷയാണ് ഷാനുന്.. " മുബിക്ക പറഞ്ഞതെല്ലാം കേട്ട് നിന്നതല്ലാതെ നമ്മളൊന്നും പിന്നെ ചോദിക്കാനോ പറയാനോ പോയില്ല. ഒരുപാട് ആഗ്രഹിച്ച എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ..

കാണാൻ ഇത്രയൊക്കെ കൊതിച്ചിട്ടും... സമയം ആയിട്ടില്ല നൂറാ... ഷാജഹാനെ കാണാൻ ഇനിയും ഒരാഴ്ച്ച കാത്തു നിൽക്കണം. എങ്ങനെയാ റബ്ബേ.. ഈ രണ്ടു ദിവസം തന്നെ എങ്ങനെയാ തള്ളി നീക്കിയതെന്ന് നമ്മക്ക് വരെ അറിയില്ല. ഇതൊക്കെ ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് നമ്മളെ ഫോൺ റിംഗ് ചെയ്യുന്നത്. നോക്കുമ്പോൾ നമ്മളെ ഉമ്മച്ചിയാണ്.മൂത്താപ്പ നേരത്തെ എത്തി ഞങ്ങളെ അന്വേഷിച്ചവിടെ ദേഷ്യപ്പെടുന്നുണ്ടെന്നു പറയാനാ ഉമ്മച്ചി വിളിച്ചത്.നമ്മള് അപ്പൊത്തന്നെ ജെസിനോടും അനുനോടും കാര്യം പറഞ്ഞു.ശേഷം മുബിക്കാനോടും പറഞ്ഞു.പക്ഷെ മുബിക്കാൻറ്റെ ഉപ്പച്ചിനെ കാണാതെ എങ്ങനെയാ പോവാന്ന് നമ്മള് ചോദിച്ചപ്പോൾ ഞാൻ പോയൊന്ന് ഉപ്പച്ചിനെ നോക്കട്ടെന്നും പറഞ്ഞ് മുബിക്ക ഡോക്ടർടെ റൂമിലേക്ക്‌ പോയി.കുറച്ചു സമയം കഴിഞ്ഞ് മുബിക്ക തിരിച്ചു വന്നു.

ഉപ്പച്ചിനെ അവിടെ എവിടെയും കാണുന്നില്ല, ഫോൺ ആണെങ്കിൽ ബിസിയാണെന്നും പറഞ്ഞു.എന്നാൽ സാരല്ല്യ ഇനിയൊരു തവണ കാണാം, ഞങ്ങക്ക് കുറച്ചു തിരക്കുണ്ട്, മൂത്താപ്പ വഴക്കു പറയുന്നൊക്കെ പറഞ്ഞ് ഞങ്ങള് മുബിക്കാനോടും ഉമ്മിയോടും യാത്ര പറഞ്ഞു. ഞങ്ങളെ ഉപ്പച്ചിക്ക് പരിചയപ്പെടുത്തി കൊടുക്കാൻ പറ്റാത്തതിൽ മുബിക്കാക്ക് നല്ല വിഷമമുണ്ട്. അതൊന്നും കൊഴപ്പമില്ല, ഇനി ഏതായാലും ഉപ്പച്ചി കുറച്ചു ദിവസത്തേക്ക് നാട്ടിൽ തന്നെ കാണുമല്ലോന്നും പറഞ്ഞ് ഞങ്ങളിറങ്ങി. ഷാജഹാൻ വന്നിട്ടുണ്ടാവുംന്ന് കരുതിയാണ് നമ്മള് മെയിൻ ആയും പോയത്.എന്തായാലും അത് നടന്നില്ല.പിന്നെ ഉപ്പച്ചിനെ പരിചയപ്പെടാൻ വേണ്ടിയും.അതും നടന്നില്ല.പിന്നെ ആകെയൊരു ആശ്വാസം ഉമ്മിയെ കണ്ടല്ലോ എന്നുള്ളതാണ്.ഇനി വീട്ടിൽ എത്തിയിട്ട് മൂത്താപ്പന്റെ വക എന്താവും കിട്ടാന്നോർത്ത് ടെൻഷൻ അടിച്ച് നമ്മളും ജെസിയും ഒരു വിധത്തിലായി.അനുനോട് തിങ്കളാഴ്ച കാണാമെന്നു പറഞ്ഞ് നമ്മള് പിരിഞ്ഞു. മൂത്താപ്പ വരാന്തയിൽ തന്നെ ഇരുന്നിട്ടുണ്ട്. മൂപ്പര് നല്ല ഗൗരവത്തിൽ ആണെന്ന് ആ ഇരുത്തം കണ്ടാൽ അറിയാം.

ഞങ്ങള് വലിയ ഭാവ വ്യത്യാസമൊന്നും കാണിക്കാതെ അകത്തേക്ക് കയറുമ്പോൾ തന്നെ പ്രതീക്ഷിച്ചത് മൂത്താപ്പ ചോദിച്ചു. "ഹ്മ്മ്മ്.... എവിടെയായിരുന്നു രണ്ടാളും.. " ഗൗരവത്തോടു കൂടിയുള്ള മൂത്താപ്പന്റെ ചോദ്യം കേട്ട് നമ്മളൊന്നു പതറിയെങ്കിലും നിന്ന് പരുങ്ങാതെ നമ്മള് സംഭവങ്ങളൊക്കെ പറഞ്ഞു. മൂത്താപ്പ രണ്ടാമതൊന്ന് ചോദിക്കുന്നതിന് മുന്നേ ഞങ്ങള് റൂമിലേക്ക്‌ പോയി. നമ്മളും ജെസിയും കൂടി സംസാരിച്ചോണ്ടിരിക്കുമ്പോഴാണ് മൂത്തുമ്മ റൂമിലേക്ക്‌ കയറി വന്നത്. മൂത്തുമ്മ ഹോസ്പിറ്റലിലെ വിശേഷങ്ങളൊക്കെ ചോദിച്ചു. "എന്താ നിങ്ങളെ മുബാറക്കിന്റെ വർത്താനം.. ഓൻ എപ്പോഴാ ഇങ്ങോട്ടേക്കു വരാ.. ഓനോട്‌ പെട്ടെന്ന് തന്നെ വന്ന് മൂത്താപ്പനോട് സംസാരിക്കാൻ പറഞ്ഞോളി.. ഓൻ ഇന്ന് വരും നാളെ വരുംന്ന് ഇങ്ങള് പറയുന്നതല്ലാതെ ഓനെ ഇങ്ങോട്ടേക്കു കണ്ടില്ലാല്ലോ.. ഇവിടെ ആ ശിഹാബ് ആണെങ്കിൽ മൂത്താപ്പനെ വിളിച്ച് ഒരു സ്വസ്ഥതയും കൊടുക്കണില്ല..

മൂത്താപ്പക്ക് അവനെ നല്ലോണം ബോധിച്ചതായിരുന്നു.പക്ഷെ എന്താ ചെയ്യാ..ഇന്റെ മോൾക്ക്‌ അവനെ പറ്റിയില്ലല്ലോ..അവന് ജെസിനെ തന്നെ വേണോന്നു പറഞ്ഞ് ഓന്റെ വാപ്പാന്റടുത്ത് വാശി പിടിക്കാണത്രേ..ഓന്റെ വാപ്പച്ചിയും മൂത്താപ്പനെ രാവിലെ വിളിച്ചിട്ടുണ്ടാർന്നു...എത്ര നാളെന്ന് വെച്ചാ മൂത്താപ്പ നിങ്ങളെ രണ്ടാളെയും ഇങ്ങനെ സ്വന്തം ഇഷ്ടത്തിനു വിടാ..മൂത്താപ്പ നിങ്ങളോട് ഒന്നും ചോദിച്ചില്ലേ..മൂപ്പര് നേരത്തെ നല്ല ചൂടിലായിരുന്നല്ലോ.." "അതുമ്മച്ചിയെ..മുബിക്കാൻറ്റെ ഉമ്മിക്ക് വയ്യാത്തോണ്ടല്ലേ..പിന്നെ ഉപ്പച്ചി ഇന്ന് രാവിലെ നാട്ടിലേക് വന്നതെയുള്ളൂ.." "അതേ മൂത്തുമ്മ..മുബിക്ക പെട്ടന്ന് തന്നെ ഇങ്ങോട്ടേക്കു വരും.പിന്നെ ഇങ്ങളെന്താ പറഞ്ഞെ..ആ ശിഹാബ് മൂത്താപ്പനെ വിളിച്ചെന്നോ..അതെന്തിനാ??ഓനോട്‌ പറഞ്ഞില്ലേ ജെസിക്ക് ഓനെ ഇഷ്ടപ്പെട്ടില്ലാന്ന്..ജെസിക്ക് വേണ്ടെങ്കിൽ പിന്നെ ഓനെന്തിനാ വാശി പിടിക്കുന്നത്..ഓൻക്ക് മാത്രം ഇഷ്ടപ്പെട്ടാൽ മതിയോ??ഓന് കാശിന്റെ ഹുങ്കാ..കാശുള്ളതോണ്ട് ആഗ്രഹിച്ചതൊക്കെ നേടാമെന്നുള്ള അഹങ്കാരാ..എന്നാലേ ജെസിനെ അവന് കിട്ടില്ലാന്ന് തന്നെ പറഞ്ഞോളി.."

"ഇജ്ജ് എന്തിനാ നൂറ ഇത്രക്കും ദേഷ്യം പിടിക്കുന്നത്.ഓനെക്കുറിച്ച് അനക്ക് എങ്ങനെയാ അതൊക്കെ അറിയാ..ഇജ്ജ് പറഞ്ഞത് ശെരിയാ.. കയ്യിൽ കാശുള്ളതിന്റെ അഹങ്കാരമൊക്കെ ഓന്റെ വാപ്പക്കുണ്ട്.എന്നു വെച്ച് ആ ചെറുക്കന് അതൊന്നുല്ലാ.. അതൊരു പാവം പിടിച്ച പയ്യനാ.. അവന്റെ സംസാരം കേട്ടാൽ തന്നെ ആർക്കും ഓനെ ഇഷ്ടപ്പെട്ടു പോവും. കാശുള്ള വീട്ടിലെ ചെക്കനാണ്ന്നെ പറയില്ല. അതൊക്കെ പോട്ടെ.. ഇങ്ങള് മുബാറക്കിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തോളി.. വെറുതെ മൂത്താപ്പനെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട.. " മൂത്തുമ്മ പോയതിനു ശേഷം ഞങ്ങളെ സംസാര വിഷയം മൂത്തുമ്മ പറഞ്ഞ കാര്യമാണ്‌.മുബിക്ക എന്നാ ഇങ്ങോട്ടേക്കു വരാ.. ഇനി മുബിക്കാൻറ്റെ ഉപ്പച്ചിന്റെ അഭിപ്രായം എന്തായിരിക്കും.. ഉപ്പച്ചി സമ്മതിച്ചില്ലെങ്കിൽ മുബിക്ക വരില്ലേ.. ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ ഉണ്ട് നമ്മളെ ഉള്ളിൽ ഇപ്പൊ..

രാത്രി നമ്മള് മുബിക്കാനെ വിളിച്ചു.ഉമ്മിന്റെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞതിന് ശേഷം നമ്മള് മൂത്താപ്പ പറഞ്ഞതൊക്കെ മുബിക്കാനോട് പറഞ്ഞു.ഉപ്പച്ചിനോട് നാളെ ഇതിനെക്കുറിച്ച് സംസാരിച്ചതിന് ശേഷം വിളിക്കാമെന്ന് പറഞ്ഞ് മുബിക്ക ഫോൺ വെച്ചു.ഞായറാഴ്ച രാത്രി വരെ നമ്മള് കാത്തു നിന്നിട്ടും മുബിക്ക വിളിച്ചതെയില്ല.മൂത്താപ്പ ആണെങ്കിൽ ഇവിടെ നമ്മക്ക് ഒരു സമാദാനവും തരുന്നില്ല.ഒരാഴ്ചയായി മൂത്താപ്പ ആളാകെ മാറിപ്പോയിട്ടുണ്ട്.ഇനി ആ ഷിഹാബും ഓന്റെ പരട്ട തന്തയും കൂടി ഇതിനിടയിൽ വല്ല കളിയും കളിക്കുന്നുണ്ടാവോ..??നമ്മക്ക് ആണെങ്കിൽ മുബിക്കാൻറ്റെ വിവരമൊട്ടറിയാതെ ഒരു സമാധാനവുമില്ല. മോഡൽ എക്സാം അടുക്കാറായതു കൊണ്ട് ഞങ്ങക്ക് ഇപ്പൊ ഉച്ച വരെ ക്ലാസ്സ്‌ ഉള്ളു.

തിങ്കളാഴ്ച ഉച്ചക്ക് ക്ലാസും കഴിഞ്ഞ് വന്ന് ബസ്‌ സ്റ്റോപ്പിൽ വന്നിറങ്ങുമ്പോൾ നമ്മളെ കണ്ണുകൾ തിരഞ്ഞതു മുബിക്കാനെയാണ്.നമ്മളെ പ്രാർത്ഥന പടച്ചോൻ കേട്ടത് പോലെ മുബിക്ക അവിടെ ഉണ്ടായിരുന്നു.ഞങ്ങള് മൂന്നാളും സന്തോഷത്തോടെ മുബിക്കാൻറ്റെ അടുത്ത് ചെന്നു.മുബിക്കാനെ കാണുമ്പോൾ തന്നെ നമ്മക്ക് മനസ്സിലായി മൂപ്പര് എന്തോ വിഷമത്തിൽ ആണെന്ന്..പിന്നെ നമ്മക്ക് വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിക്കാത്തതിന്റെ പരിഭവവും നമ്മക്ക് മുബിക്കാനോടുണ്ട്.അതോണ്ട് നമ്മളൊന്നും മിണ്ടിയില്ല.ജെസി മുബിക്കാനോട് കാര്യം ചോദിച്ചു.മുബിക്ക ഞങ്ങളെ നോക്കി നിക്കുന്നതല്ലാതെ ഒരക്ഷരം മിണ്ടുന്ന് പോലുമില്ല.ഇനി എന്താവും മുബിക്ക ഞങ്ങളോട് പറയാൻ പോവുന്നതെന്ന് ചിന്തിച്ച് നമ്മക്ക് തലക്ക് വട്ടായി........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story