💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 23

khalbil nee mathram

രചന: ഷംസീന ഫിറോസ്

ഇനി എന്താവും മുബിക്ക പറയാൻ പോകുന്നത് എന്ന് ചിന്തിച്ച് നമ്മക്ക് തലയ്ക്കു വട്ടായി. എത്ര നേരമെന്ന് വെച്ചാ ഇങ്ങനെ മുഖത്തേക്ക് നോക്കി നിൽക്കാ.. നമ്മള് രണ്ടും കല്പിച്ചു നല്ല ദേഷ്യത്തിൽ മുബിക്കാനോട് കാര്യം ചോദിച്ചു. നമ്മളിവിടെ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളുമ്പോൾ മുബിക്കയുണ്ട് പെട്ടെന്ന് ചിരിക്കുന്നു. ഞങ്ങള് മൂന്നാളും കാര്യം എന്താണെന്ന് അറിയാതെ അന്തം വിട്ട് നിന്നു. "എന്റെ നൂറാ.. നീ ഇങ്ങനെ ചൂടാവല്ലേ.. ഞാൻ ഒന്ന് പറയട്ടെ.. ഒരു സന്തോഷ വാർത്തയുണ്ട്. ഇപ്പച്ചിനെയും കൂട്ടി നാളെ ഞാൻ വരുന്നുണ്ട് നിങ്ങളെ വീട്ടിലേക്. കാര്യങ്ങളൊക്കെ ഞാൻ ഉപ്പച്ചിനോട് പറഞ്ഞു. ആദ്യം കുറച്ച് എതിർത്തെങ്കിലും പിന്നീട് ഉമ്മിന്റെ നിർബന്ധവും കൂടി ആയപ്പോൾ സമ്മതം നൽകി. " മുബിക്ക പറഞ്ഞത് കേട്ട് ഞങ്ങള് മൂന്നാളും സന്തോഷം കൊണ്ട് തുള്ളിചാടാൻ തുടങ്ങി. നമ്മള് മുബിക്കന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്ത് നമ്മളെ പരിഭവം പറഞ്ഞു. "എന്നാൽ നിങ്ങൾക്ക് അത് ആദ്യേ പറഞ്ഞാൽ മതിയായിരുന്നില്ലേ?? മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ..

എന്നാലും കൊഴപ്പുല്ല്യ.. നമ്മള് ഹാപ്പിയായി.. പിന്നെ മുബിക്ക ഇങ്ങളെ ഉപ്പച്ചിക്ക് പൂർണ സമ്മതാണോ.. ഇനി ജെസിനെ ഇഷ്ടപ്പെടാതെ വരോ..? " "ഒന്ന് പോടീ അവിടെന്ന്.. വെറുതെ എന്റെ പെണ്ണിനെ കൂടി പേടിപ്പിക്കാൻ. ഉപ്പച്ചിക്ക് ഇഷ്ടക്കുറവുണ്ടേൽ നാളെ വരാന്ന് സമ്മതം പറയുമായിരുന്നോ..?? എന്റ്റുപ്പച്ചി ആയോണ്ട് പറയല്ല.. ആളൊരു പ്രത്യേക ടൈപ്പാ.. കാര്യം പറഞ്ഞപ്പോൾ ആദ്യം വലിയ താല്പര്യമൊന്നും കാണിച്ചില്ല. പിന്നെ ഉമ്മി പറഞ്ഞപ്പോൾ മറുത്തോന്നും പറയാതെ എന്നോട് സമ്മതം മൂളിയതാണ്.. അപ്പൊ എങ്ങനെയാ, എന്റെ പെങ്ങളുട്ടി നാളെ ന്റെ പൊന്നാര ബീവിനെ ഒന്ന് നല്ലോണം ഒരുക്കി നിർത്തുവല്ലോ.. " മുബിക്കാൻറ്റെ സന്തോഷം കണ്ട് നമ്മക്കും പെരുത്ത് സന്തോഷായി. എന്നാൽ എല്ലാം പറഞ്ഞത് പോലെ നാളെ കാണാന്നും പറഞ്ഞ് മുബിക്ക പോയി. നമ്മളും ജെസിയും സന്തോഷം കൊണ്ട് എങ്ങനെയാ വീട് വരെ എത്തിയതെന്ന് പോലും നമ്മക്ക് അറിയില്ല. വീട്ടിൽ എത്തിയപ്പോൾ തന്നെ നമ്മള് മൂത്താപ്പനോട് കാര്യം പറഞ്ഞു. ശേഷം മൂത്തുമ്മനോടും ഉമ്മച്ചിനോടുമൊക്കെ പറഞ്ഞു. രാത്രി ഉപ്പച്ചി വന്നപ്പോൾ തന്നെ മൂത്താപ്പ ഉപ്പച്ചിനോട് വിവരങ്ങളൊക്കെ പറഞ്ഞു.

നാളെ മുബിക്ക വരുന്ന കാര്യത്തിനെക്കുറിച്ച് ആണ് പിന്നീട് എല്ലാർക്കും ചർച്ച. അങ്ങനെ വേണം ഇങ്ങനെ വേണം നമ്മളെ ജെസിന്റെ ചെർക്കനാണ് വരാൻ പോകുന്നതെന്ന് നമ്മളെ ഉപ്പച്ചി. നമ്മക്കും ജെസിക്കും സന്തോഷം കൊണ്ട് ഉറങ്ങാൻ വരെ പറ്റുന്നില്ലേന്നു.നാളത്തെ കാര്യങ്ങളൊക്കെ എങ്ങനെ ആവുമെന്ന് ചർച്ച ചെയ്തോണ്ട് നമ്മളും ജെസിയും എപ്പളോ ഉറങ്ങിപ്പോയി. എന്നും രാവിലെ നമ്മളെ സുബഹി നിസ്കരിക്കാൻ വിളിക്കുന്നത് ജെസിയാണ്. ഇന്ന് ഫോർ a ചേഞ്ച്‌ നമ്മളാണ് എല്ലാരേക്കാളും മുന്നേ എണീറ്റത്. സത്യം പറഞ്ഞാൽ ജെസി മുബിക്കാൻറ്റെ സ്വന്തം ആവാൻ പോകാണല്ലോന്നോർത്ത് ആരെക്കാളും സന്തോഷം നമ്മക്കാണ്. അതാണ് നമ്മളെ ഉറക്കം വരെ പോയി കിട്ടിയത്. നമ്മള് ഫ്രഷ് ആയി വന്ന് നിസ്കരിച്ചതിന് ശേഷമാണ് ജെസിനെ വിളിച്ചത്. നമ്മള് ഓളെക്കാളും നേരത്തെ എഴുന്നേറ്റതു കണ്ട് ഓള് നമ്മക്ക് നല്ലോണം താങ്ങുന്നുണ്ട്. കുറച്ചു നേരം കഴിഞ്ഞ് നമ്മള് താഴേക്ക് ഇറങ്ങി. അടുക്കളയിൽ ചെന്ന് നോക്കുമ്പോൾ ഉമ്മച്ചിയും മൂത്തുമ്മയും പിടുപ്പത് പണിയിലാണ്.

മൂത്താപ്പയും ഇപ്പച്ചിയും വേറെ എന്തൊക്കെയോ തിരക്കിലാണ്. ഹോ ഒരു പെണ്ണുകാണലിന് ഇത്രയൊക്കെ ഒരുക്കങ്ങൾ വേണോന്ന് നമ്മക്ക് അറിഞ്ഞില്ലല്ലോ..പത്തു മണി ആവുമ്പോഴേക്കും വരുമെന്നാ മുബിക്ക പറഞ്ഞത്.ഉമ്മച്ചിന്റെ വർത്താനം കേട്ട് നമ്മള് ജെസിനെ അതിനു മുന്നേ തന്നെ ഒരുക്കി എടുത്തു.ശെരിക്കും പറഞ്ഞാൽ ഇന്നാണല്ലോ ജെസിന്റെ ആദ്യത്തെ പെണ്ണുകാണൽ.അതും അവൾ സ്നേഹിക്കുന്ന മുബിക്കായുമായി.അല്ലാതെ തന്നെ പെണ്ണ് മൊഞ്ചത്തിയാണ്.ഇന്നിപ്പോ ഈ ഒരുക്കവും ഒപ്പം സന്തോഷവുമൊക്കെ കാരണം പെണ്ണൊരു അഡാർ ലുക്കിൽ തന്നെയാണ്.ഇന്ന് ഇവളെ കണ്ടാൽ മുബിക്കാൻറ്റെ ഉപ്പാന്നല്ല നമ്മളെ ദുൽകർ സൽമാൻ വരെ ഇഷ്ടപ്പെട്ടു പോകും.അത്രക്കും മൊഞ്ജാണ് നമ്മളെ ജെസിക്ക് പടച്ചോൻ കൊടുത്തിരിക്കുന്നത്. താഴെ നിന്നും വണ്ടിന്റെ ശബ്‌ദം കേട്ടപ്പോൾ നമ്മളും ജെസിയും താഴേക്ക് ഇറങ്ങി. അപ്പോഴേക്കും മൂത്താപ്പയും ഇപ്പച്ചിയും കൂടി അവരെ സ്വീകരിക്കാൻ വരാന്തയിലേക്ക് ഇറങ്ങി നിന്നിരുന്നു. നമ്മളും ജെസിയും മുബിക്കാൻറ്റെ ഉപ്പാനെ കാണാൻ ഉള്ള ആകാംഷയിലാണ്.

പടച്ചോനെ.. മുബിക്കാൻറ്റെ ഉപ്പച്ചി മുബിക്കാനെക്കാളും മൊഞ്ചൻ ആണല്ലോ. വയസ് ഇത്രയൊക്കെ ആയിട്ടും എന്തൊരു ഗെറ്റ് അപ്പ്‌ ആണ്. നമ്മളെ മാമ്മുക്കാനെ പോലും വെല്ലും. പക്ഷെ ആ മുഖത്ത് മുബിക്ക പറഞ്ഞത് പോലെത്തന്നെ ഗൗരവമാണ്‌.മുബിക്കാനെയും ഉപ്പച്ചിനെയും മൂത്താപ്പ അകത്തേക്ക് സ്വീകരിച്ചിരുത്തി. മുബിക്ക നല്ല പുഞ്ചിരി തൂകിക്കൊണ്ട് മൂത്താപ്പനോടും ഉപ്പച്ചിനോടും സംസാരിക്കുന്നുണ്ട്. മുബിക്കാൻറ്റെ ഉപ്പച്ചി ആണെങ്കിൽ നല്ലോണം എയർ പിടിച്ചിരിക്കയാണ്. ഒരക്ഷരം മിണ്ടുന്ന് പോലുമില്ല. ജെസി ചായയും കൊണ്ട് ചെന്നപ്പോൾ അവളോട്‌ വരെ ഒരു പുഞ്ചിരിയില്ല. ചായ കാണിച്ചപ്പോൾ വേണ്ടാന്നും പറഞ്ഞു. "ഇതാണോ മുബാറക്കെ നീ പറഞ്ഞ പെണ്ണ് " പെട്ടെന്ന് ആയിരുന്നു മുബിക്കാൻറ്റെ ഉപ്പച്ചിന്റെ ചോദ്യം. അത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി.കൂടെ മുബിക്കയും.പക്ഷെ അത് പുറത്ത് കാണിക്കാതെ മുബിക്ക ചിരിച്ചോണ്ട് അതെന്ന് തലയാട്ടി "എന്താ ഇവരുടെ യോഗ്യത..??" മൂത്താപ്പനെ നോക്കിക്കൊണ്ട് ഉള്ള മുബിക്കാൻറ്റെ ഉപ്പച്ചിന്റെ ചോദ്യം കേട്ട് വീണ്ടും എല്ലാവരും ഒന്ന് വല്ലാതായി.മുബിക്ക എന്താണെന്ന ഭാവത്തിൽ ഉപ്പച്ചിനെ നോക്കി. "എന്താ ഉപ്പാ ..??"

"മുബാറക്കെ ഞാൻ ചോദിച്ചത് കേട്ടില്ലേ..എന്താ ഇവരുടെ യോഗ്യതാന്ന്..വേണ്ട. .നീ പറയണ്ട..ഇവര് തന്നെ പറയട്ടെ " ന്നും പറഞ്ഞോണ്ട് മുബിക്കാൻറ്റെ ഉപ്പച്ചി മൂത്താപ്പന്റെ നേരെ തിരിഞ്ഞു. "ഈ മേലേക്കൽ തറവാട്ടിൽ സുൽത്താൻ ഹാജിയോട് ഒപ്പം നിൽക്കാൻ എന്ത് യോഗ്യതയാ നിങ്ങക്ക് ഉള്ളത്..?നിങ്ങളെ കയ്യിൽ എന്ത് ഉണ്ടായിട്ടാ എന്റെ മകനെ കണ്ട് നിങ്ങള് മോഹിച്ചത്??" ആ ചോദ്യം കേട്ട് മുബിക്ക ഉൾപ്പടെ ഞങ്ങളെല്ലാവരും തരിച്ചു പോയി. "ഉപ്പാ.....നിങ്ങള്..... നിങ്ങള് എന്തൊക്കെ....നമ്മളെവിടെയാ ഉള്ളതെന്ന്...... ഇതിനാണോ നമ്മള് വന്നത്..??" "മുബാറക്കെ..ഇയ്യ് മിണ്ടാതെ ഇരുന്നോ..എനിക്ക് സംസാരിക്കേണ്ടത് ഇവരോടാ..മുതിർന്നവർ സംസാരിക്കുമ്പോൾ അതിന്റെ ഇടയിൽ ഇയ്യ് വാ തുറക്കണ്ട. അന്നോടല്ല എനിക്ക് പറയാൻ ഉള്ളത്.." ന്നും പറഞ്ഞ് മുബിക്കാൻറ്റെ ഉപ്പച്ചി വീണ്ടും മൂത്താപ്പന്റെ നേരെ തിരിഞ്ഞ് ഗൗരവത്തോടെ തുടർന്നു..

"നാല് തലമുറക്ക് ഇരുന്നുണ്ണാനുള്ള സ്വത്തുണ്ട് ഈ സുൽത്താൻ ഹാജിന്റെ കൈ വശം.എല്ലാം അദ്വാനിച്ചുണ്ടാക്കിയതാ..അതോക്കെയും എന്റെ രണ്ട് മക്കൾക്ക്‌ ഉള്ളതാണ്.എന്റെ ഈ നിലക്കും വിലക്കും ഒത്തു നിൽക്കുന്ന ഒരു ബന്ധത്തിനോടാണ് എനിക്ക് താല്പര്യം.അല്ലാതെ നിങ്ങളെപ്പോലെ ഉള്ളൊരു കുടുംബത്തിന്ന് ഒരുത്തിനെ എടുക്കാനല്ല..അതെന്റെ സ്റ്റാറ്റസ്നു ചേരില്ല.സുൽത്താൻ ഹാജിന്റെ മോൻ മുബാറക്‌ ഒന്നിനും വക ഇല്ലാത്ത ഒരു പെണ്ണിനെയാണ് നിക്കാഹ് ചെയ്യുന്നതെന്ന് നാട്ടുകാർ അറിഞ്ഞാൽ അതെനിക്ക് കുറച്ചിലാ. പോരാത്തതിന് മുബാറക്കിന്റെ നിക്കാഹ് ഞാൻ എന്നേ ഉറപ്പിച്ചു വെച്ചതാ.." "ഉപ്പാ.....!!!" മുബിക്കന്റെ അലർച്ചയാണ് നമ്മളെ കൂടി ആ ഷോക്കിന്ന് മാറ്റിയത്.എന്തൊക്കെയാ റബ്ബേ ഇവിടെ സംഭവിക്കുന്നത്. "മുബാറക്കെ..അന്നോടാ പറഞ്ഞത് മിണ്ടാതെ ഇരിക്കാൻ..ഞാൻ പറഞ്ഞ് കഴിഞ്ഞിട്ടില്ല.

.എല്ലാ കാര്യങ്ങളും ഓപ്പൺ ആയി പറയുന്ന ടൈപ്പ് ആണ് ഞാൻ.അതിനി ആർക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..നിന്റെ നിക്കാഹ് ഞാൻ ഉറപ്പിച്ചു വെച്ചതാ..പക്ഷെ നിന്നോട് പോലും ഞാൻ അത് പറഞ്ഞില്ലാന്നെയുള്ളൂ..ദേ ഈ ഇരിക്കണ എന്റെ മോൻ മുബാറക്കിന്റെ നിക്കാഹിന്റെ കാര്യത്തിൽ എനിക്ക് കുറച്ച് സങ്കല്പമൊക്കെയുണ്ട്.എന്റെ ഫാമിലി ഫ്രണ്ടും ബിസ്സിനെസ്സ് പാർട്ണറും ആയ അഹമ്മദ് ഹാജിന്റെ മോളുമായിട്ടുള്ള ഓന്റെ നിക്കാഹ് ഞാൻ അന്നേ ഉറപ്പിച്ചതാണ്..ദേ മുബാറക്കെ അഹമദിനു ഞാൻ വാക്ക് കൊടുത്തു.അനക്ക് അറിയാല്ലോ.. ഈ സുൽത്താൻ ഹാജിക്ക് ഒരൊറ്റ വാക്കേ ഉള്ളുന്ന്..അതിന്റെ ഇടക്കാ ഇയ്യ് ഇങ്ങനത്തെ ഒരു കാര്യം കാണിച്ചു വെച്ചത്. അതും കൊറച്ച് കാശുള്ള വീട്ടിലെ ഒരുത്തി ആണെങ്കിൽ എങ്ങനേലും നമ്മക്ക് നോക്കാമായിരുന്നു...ഇതൊരുമാതിരി..എന്ത് കണ്ടിട്ടാ ഇയ്യ്??അന്റെ വാപ്പാനെ നാട്ടുകാർടെ മുന്നിൽ നാണം കെടുത്താനാണോ അന്റെ പരിപാടി?? "

നമ്മള് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നമ്മളെ മുന്നിൽ നടന്നോണ്ടിരിക്കുന്നത്.മുബിക്കാൻറ്റെ ഉപ്പച്ചിന്റെ മുന്നിൽ തല താഴ്ത്തി ഇരിക്കുന്ന മൂത്താപ്പനെയും ഉപ്പച്ചിനെയും കണ്ട് നമ്മക്ക് സഹിച്ചില്ല. "ഉപ്പാ..നിങ്ങള് ഇതൊന്നും അല്ലല്ലോ വീട്ടീന്ന് പറഞ്ഞത്..?അവിടന്ന് പോരുമ്പോൾ ഇങ്ങള് ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞത്..?സമ്മതം അല്ലെങ്കിൽ അവിടെന്ന് തന്നെ ഇങ്ങക്ക് പറയാമായിരുന്നില്ലേ.?എന്തിനാ വെറുതെ ഇവിടെ വന്ന്....?? " "ഹാ നിന്നോട് കാര്യങ്ങൾ പറഞ്ഞാൽ നിനക്കതൊന്നും മനസ്സിലാവില്ലെന്ന് എനിക്ക് തോന്നി.പിന്നെ അന്റുമ്മച്ചിന്റെ സപ്പോർട്ടും അനക്ക് ഉണ്ടല്ലോ...ഓളെ മുന്നിന്ന് ഞാൻ സമ്മതം അല്ലാന്ന് പറഞ്ഞാൽ ഓൾക് അത് വിഷമാവും.. അതെങ്ങനെയാ ഓളെ മയക്കി വെച്ചേക്കല്ലേ ഇവിടത്തെ പെണ്ണ്..ഇനി ഇഷ്ടപ്പെടാത്ത വാർത്ത കേട്ട് അസുഗം കൂടണ്ടാന്ന് കരുതിയാ ഞാൻ അവിടെന്ന് ഒന്നും പറയാത്തത്..പിന്നെ ഇവരോടും കൂടി കാര്യങ്ങളൊക്കെ പറയണോല്ലോ..ഇവർക്കും കൂടി ഒക്കെ അറിയട്ടെ..

പിന്നെ ഇവിടെ നടന്നതൊന്നും സഫിയാനോട് പോയി പറയാൻ നിക്കണ്ട.മനസ്സിലായോ അനക്ക്.." മുബിക്കാൻറ്റെ ഉപ്പച്ചിനോട് ഒരു വാക്ക് പോലും പറയാൻ കഴിയാതെ മൂത്താപ്പ തളർന്നിരിക്കയാണ്.ഞങ്ങള് കാരണം മൂത്താപ്പ ഇന്ന് ആദ്യമായി ഒരാളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നു.മുബിക്കാൻറ്റെ ഉപ്പച്ചിയായിപ്പോയി.ഇല്ലേൽ കാണാമായിരുന്നു.. ഇതിനുള്ള മറുപടിയൊക്കെ നമ്മള് കൊടുത്തേനെ.. "അനക്ക് എന്റ്റെ മോനെ കിട്ടിയുള്ളു വളച്ചെടുക്കാൻ..അതെങ്ങനെയാ വലിയ വീട്ടിലെ ആൺകുട്ട്യോളെ തന്നെ വേണോല്ലോ.. ഈ തൊലി വെളുപ്പിന്റ്റെ അഹങ്കാരമാണോ നീ കാണിച്ചത്..? അല്ല വീട്ടുകാർ പഠിപ്പിച്ചു തന്നതാണോ..? " "മതി.. നിർത്ത്... !!" ജെസിന്റെ നേരെയുള്ള മുബിക്കാൻറ്റെ ഉപ്പച്ചിന്റെ ചോദ്യം തീരുന്നതിനു മുന്നേ മൂത്താപ്പന്റെ ശബ്‌ദം ഉയർന്നിരുന്നു. "മതി.. നിങ്ങൾക്ക് പറയാൻ ഉള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെങ്കിൽ പോവാം.. നിങ്ങളെ കയ്യിലെ പൂത്ത കാശ് കണ്ടിട്ട് ഒന്നുമല്ല നിങ്ങളെ മോനോട് ഇങ്ങോട്ടേക്കു വരാൻ പറഞ്ഞത്.. എന്റെ മോൾക്ക്‌ ഓനെ ഇഷ്ടാണ്ന്ന് പറഞ്ഞു.

ഓൻക്കും അങ്ങനെ തന്നെയാണെന്ന് പറഞ്ഞു. കുട്ട്യോൾടെ ഇഷ്ടം അതാണെങ്കിൽ അത് നടത്താന്നെ ഞങ്ങള് വിചാരിച്ച്ള്ളു.. അല്ലാതെ നിങ്ങളെ മോന്റെ പണവും സൗന്ദര്യവും കണ്ട് എന്റെ കുട്ടി വീണിട്ടില്ല.. നിങ്ങളെ മോനെ വീഴ്ത്തിട്ടുമില്ല.. ഇതിനെക്കാളുമൊക്കെ എത്രയോ കൊമ്പത്തെ ആലോചനകള് അവക്ക് വന്നതാ.. നിങ്ങളെ മോൻ ഇന്ന് വരും നാളെ വരുംന്ന് പറഞ്ഞ് കാത്തിരുന്നതാ അവള്.... ഇനി നിങ്ങളെ മോന്ക്ക് ഇവളെ തന്നെ വേണോന്നു പറഞ്ഞ് വന്നാലും തരില്ലഡോ എന്റെ കുട്ടീനെ.. ഇതിനെക്കാളുമൊക്കെ വല്യ നിലയിലേക്ക് കെട്ടിച്ചയക്കും ഞാൻ എന്റെ മോളെ.... " മൂത്താപ്പന്റെ ദേഷ്യം പിടിച്ചുള്ള വർത്താനം കൂടി ആയപ്പോൾ ജെസി കരഞ്ഞോണ്ട് റൂമിലേക്ക്‌ ഓടി. ഓൾടെ പിന്നാലെ മൂത്തുമ്മയും. മുബിക്കാൻറ്റെ ഉപ്പച്ചി ആണെങ്കിൽ വീണ്ടും കൊറെ അഹങ്കാരങ്ങള് മുഴക്കി ഇറങ്ങിപ്പോയി..

മുബിക്ക നിറഞ്ഞു മിഴികളോടെ നിസ്സഹായവസ്തയിൽ നമ്മളെയും മൂത്താപ്പനെയും നോക്കി നിന്നു. "എന്ത് കണ്ടോണ്ട് നിൽക്കാടാ അവിടെ.. മതി ആയില്ലേ നിനക്ക്..?? ഇറങ്ങി വാടാ " ന്നും പറഞ്ഞ് മുബിക്കാൻറ്റെ ഉപ്പച്ചി പുറത്തുന്ന് ബഹളം വെച്ചു. മുബിക്ക മൂത്താപ്പനെ മറി കടന്ന് നമ്മളടുത്തെക്ക് വന്നു. "ഈ ജീവിതത്തിൽ മുബാറക്കിനൊരു പെണ്ണുണ്ടെങ്കിൽ അത് നിന്റെ ജസി മാത്രമായിരിക്കും.അവളോട്‌ പറയണം മുബാറക് വരും അവൾക്കുള്ള മെഹറുമായി. അത് എന്റെ ഉപ്പച്ചിനെ എതിർത്തിട്ടാണെങ്കിലും..വിട്ട് കൊടുക്കില്ല അവളെ വേറെ ഒരാൾക്കും . കാത്തിരിക്കാൻ പറയണം... " ഈറനണിഞ്ഞ മിഴികളോട് കൂടി മുബിക്ക നമ്മളോട് അത് പറഞ്ഞ് ഇറങ്ങിപ്പോയി. നമ്മളപ്പോ തന്നെ കരഞ്ഞോണ്ട് ജെസിന്റടുത്തേക്ക് ചെന്നു. ജെസി കതക് അടച്ചിരിക്കുകയാണ്. മൂത്തുമ്മ പുറത്തുന്ന് വാതിലിന് മുട്ടുന്നുണ്ട്. എത്ര തട്ടീട്ടും തുറക്കാതെ ആവുമ്പോൾ നമ്മള് മൂത്താപ്പനെയും ഇപ്പച്ചിനെയും വിളിച്ചോണ്ട് വന്നു. അവസാനം ഉന്തി തള്ളി വാതിൽ തുറന്നു. അകത്തേക്ക് കയറിയ നമ്മള് ജെസിന്റെ അവസ്ഥ കണ്ട് അലറി വിളിച്ചു. ""ജസീ.....!!!"".... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story