💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 26

khalbil nee mathram

രചന: ഷംസീന ഫിറോസ്

"എന്താ നിന്റെ ഉദ്ദേശം?? എന്താ നിന്റെ മനസ്സിൽ..? പറ... പറയെടി..?? " "എന്ത്...?? എന്ത് പറയാൻ..?? എന്താ സിനു.. എനിക്ക് ഒന്നും മനസ്സിലായില്ല... " "മനസ്സിലാവാത്തതാണോ.. മനസ്സിലായില്ലെന്ന് നീ അഭിനയിക്കാണോ...? ഞാൻ ചോദിച്ചത് ഷാജഹാനെക്കുറിച്ചാ.." "ഷാജഹാനോ.... !!" "ഞെട്ടണ്ട നീ... എന്താ ആ പേര് നീ ഇതിനു മുൻപ് കേട്ടിട്ടില്ലേ..? എനിക്ക് അറിയണം നൂറാ.. എന്താ നിന്റെ മനസ്സിലെന്ന്..? ഈ കാത്തിരിപ്പ് ഷാജഹാന് വേണ്ടിയാണോന്ന്..?? ആ കുട്ടി അന്ന് ഓൾടെ ഇക്കാക്കാന്റെ പേര് ഷാജഹാൻ ആണെന്ന് പറഞ്ഞപ്പോൾ അന്റെ മുഖത്ത് വിരിഞ്ഞ അത്ഭുതം ഞാൻ കണ്ടതാ.. ദേ ഇന്നും അവളോട്‌ ആ പേര് ചോദിക്കുമ്പോൾ നിന്റെ മുഖത്ത് ഉണ്ടായ ആകാംഷ ഞാൻ ശ്രദ്ധിച്ചതാ.. ഷാജഹാൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ നീ ഇത്രക്കും സന്തോഷവതി ആകുന്നുവെങ്കിൽ അതിനും മാത്രം ഇപ്പോഴും എന്താ നിന്റെ മനസ്സിൽ.. ??

Do യു സ്റ്റിൽ ലവ് ഹിം?? പറ... " "അ.... അതിന്.. എപ്പോഴാ ഞാൻ..... ഞാൻ ഷാജഹാനെ സ്നേഹിച്ചിട്ടുള്ളത്....? അന്നും സ്നേഹിച്ചിട്ടില്ല.. ഇന്നും സ്നേഹിക്കുന്നുമില്ല.. നീ വെറുതെ ഓരോന്ന്... " "വേണ്ട നൂറാ.. നീ കൂടുതൽ കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ട.അതും എന്നോട്..മറ്റാരേക്കാളും നന്നായി നിന്നെ അറിയുന്ന എന്റെ മുന്നിൽ തന്നെ വേണം നിന്റെ ഈ അഭിനയം..ഈ നുണ പറച്ചില് അനക്ക് ഒട്ടും ചേരുന്നില്ല നൂറാ.. എന്താ നിന്റെ അവസ്ഥ..എനിക്ക് അത് അറിഞ്ഞേ പറ്റൂ.. സാബിക്കായുമായുള്ള അന്റെ നിക്കാഹ് വീട്ടുകാരൊക്കെ ഉറപ്പിക്കാൻ നേരം എനിക്കതിൽ പൂർണ സന്തോഷം ഉണ്ടായിട്ടും അനക്ക് അതിൽ താല്പര്യം ഇല്ലാന്ന് അറിഞ്ഞിട്ടാ വീട്ടുകാരോട് ഒക്കെ ഞാൻ ഒരു എതിരഭിപ്രായം പറഞ്ഞത്.. അപ്പൊ ഞാൻ കരുതി അനക്ക് എന്റെ ഇക്കാനെ ആ തരത്തിൽ കാണാൻ പറ്റാത്തോണ്ടാണെന്ന്.. പിന്നെ അന്നെ പോലെ തന്നെയാണ് സാബിക്കായും പറഞ്ഞത്.. അപ്പോഴും നിന്നോട് ഞാൻ ഒന്നും ചോദിച്ചില്ല. പക്ഷെ അത് അല്ലെങ്കിലും വേറൊരു നിക്കാഹിനു നീ സമ്മതം മൂളണമല്ലോ.അതും ഇല്ല.

എന്താ ഇതിന്റെയൊക്കെ അർത്ഥം.എന്താ ഞാൻ മനസ്സിലാക്കെണ്ടത്..ആർക്ക് വേണ്ടിയാ നിന്റെ ജീവിതം നീ ഇങ്ങനെ നശിപ്പിക്കുന്നത്..ഈ ജന്മത്തിൽ ഒരു നിക്കാഹ് വേണ്ടാന്ന് തന്നെയാണോ അന്റെ തീരുമാനം.. " "സിനു.. നിനക്ക് എല്ലാം അറിയുന്നതല്ലേ.. ആ നീ തന്നെ.. വയ്യ സിനു.. ഒന്നിനും വയ്യ.. നീ പറഞ്ഞത് തന്നെയാ എന്റെ തീരുമാനം.. നിക്കാഹ് എന്നൊരു വാക്കിനോട് പോലും വെറുപ്പാ.. പേടിയാ സിനു... എന്റെ ജെസി... നിനക്ക് ഒക്കെയും അറിയണതല്ലേ.. എന്നിട്ടും നീ ഇങ്ങനെ ചോദിക്കല്ലേ സിനു.. " "നൂറാ... നീയൊരു കാര്യം മനസ്സിലാക്കണം. എല്ലാ ആണുങ്ങൾക്കും ശിഹാബിന്റെ മുഖമല്ലടി.. എല്ലാരേം നീ ഷിഹാബ് ആയി കാണല്ലേ.. അതൊക്കെ പോട്ടെ.. ഇന്നലെ മുബിക്കാനെ കണ്ട കാര്യം എന്താ നീ എന്നോട് പറയാത്തത്..? ഷാജഹാനെക്കുറിച്ച് ഞാൻ ചോദിക്കുന്ന് കരുതിട്ടാണോ..? എന്നോട് അസിയെല്ലാം പറഞ്ഞു.., മുബിക്കാനെ കണ്ടതും ഇയ്യ് എല്ലാം അവളോട്‌ പറഞ്ഞ് കരഞ്ഞതും.. ഏതായാലും മുബിക്ക നാട്ടിൽ ഉണ്ടല്ലോ.. ഞാൻ ഒന്ന് കാണാൻ പറ്റോന്ന് നോക്കട്ടെ..

ഷാജഹാനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോന്ന് അറിയാല്ലോ.. എന്റെ നൂറാ...നീ ഇങ്ങനെ വേദനിക്കുന്നതു കാണാൻ എനിക്ക് വയ്യെടി..ഏതായാലും ഞാൻ ഷാജഹാനെക്കുറിച്ച് അന്വേഷിക്കാൻ പോവാ....ഈ ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും ഞാൻ കണ്ടെത്തി തരും നൂറാ അന്റെ ഷാജഹാനെ.. " "വേണ്ട സിനു.. അതിന്റെയൊന്നും ആവശ്യമില്ല.. ഈ കാര്യവും ചിന്തിച്ചോണ്ട് ഞാൻ വിഷമിക്കുന്നുന്ന് അന്നോട് ആരാ പറഞ്ഞെ..നിങ്ങളോട് ഒപ്പം ഞാൻ ഹാപ്പിയല്ലേ സിനു.. നീ കരുതുന്ന പോലെ ഷാജഹാനോട് എനിക്ക് അങ്ങനെ അടങ്ങാത്ത മുഹബ്ബത്ത് ഒന്നുല്ല.. മുബിക്കായിൽ നിന്നും കേട്ടറിഞ്ഞ ഷാജഹാനോട് പക്വതയില്ലാത്ത പ്രായത്തിൽ എനിക്ക് തോന്നിയൊരു ആരാധന... എന്തോ ഒരു ഇഷ്ടം..അത്രേയുള്ളൂ... അതൊക്കെ കഴിഞ്ഞില്ലേ.. എല്ലാം ഞാൻ മറന്നതുമാണ്‌..അഥവാ ഇനി ഒക്കെയും മാറി മറിഞ്ഞു അവസാനം വിധി ഷാജഹാനെ എന്റെ എന്റെ കണ്മുന്നിൽ കൊണ്ടെത്തിച്ചാലും നിറഞ്ഞ മനസ്സോടെ ഷാജഹാൻറ്റെ ജീവിതത്തിലേക്ക് എന്നെ ക്ഷണിച്ചാലും എനിക്ക് വേണ്ട അങ്ങനെയൊരു ഭാഗ്യം..

മുബിക്കന്റെ ബീവിയായി മുബിക്കന്റെ ഉമ്മാന്റെ മരുമകളായി ആ വീടിന്റെ പടി കയറി ചെല്ലണമെന്ന് എന്റെ ജെസി എത്ര ആഗ്രഹിച്ചതാ.. ഈ ദുനിയാവിൽ അവൾക്ക് കിട്ടാത്തൊരു ഭാഗ്യവും എനിക്കും വേണ്ടാ.. ജെസിനെ നഷ്ടപ്പെട്ട അന്ന് മുതൽ എന്റെ ആഗ്രഹങ്ങളെയും ഞാൻ മറന്നതാണ്.ജെസി ഇല്ലാതെ ഇനിയൊരിക്കലും ആ പഴയ നൂറയില്ല സിനു..നിനക്ക് ഒക്കെയും അറിയുന്നതല്ലേ.." "നൂറാ......" സിനുന്റെ വിളിക്കു ചെവി കൊടുക്കാതെ ഈറനണിഞ്ഞ നമ്മളെ മിഴികളെയും തുടച്ചു കൊണ്ട് നമ്മള് ബാക്കി ചങ്ങായീസിന്റെ അടുത്തേക്ക് ചെന്നു.അസ്‌ന നമ്മളെ രണ്ടു പേരെയും ശ്രദ്ദിക്കുന്നുണ്ടായിരുന്നു. "എന്ത് പണിയാടി നൂറാ നീ കാണിച്ചത്..ആ കുട്ടിനെ വിളിച്ചു ഇവിടെ നിർത്തീട്ട് നീ ഇതെങ്ങോട്ടാ പോയെ??" അഖിയാണ്. "ഹേ...അവള് പോയൊ..??" "ഒന്ന് പോടീ ദുഷ്ടത്തി..വെറുതെ പോവണ എന്റെ പെണ്ണിനേയും വിളിച്ചു വരുത്തിട്ട്.... പാവം അവള് ഇവിടെ വന്ന് എന്താന്ന് ചോദിക്കുമ്പോൾ നിന്നെ കാണാനില്ല.. എന്തായിരുന്നു അപ്പോഴേക്കും അനക്കും അന്റെ സിനുനും അത്രക്കൊരു സ്വകാര്യം പറച്ചില്..?

പാവം എന്റെ മൊഞ്ചത്തിക്കുട്ടി.. പിന്നെ നൂറാ..അവളെ കുറച്ച് നേരം ഇങ്ങനെ അടുത്തുന്നു കാണാൻ പറ്റിയല്ലോ.. അതിന് അനക്ക് ഒരു ബിഗ് താങ്ക്സ് " അജുവാണ്. "അതൊരു പാവം കുട്ടിയാടി..അതിനെ വെറുതെ തോണ്ടണ്ടാന്ന് കരുതി അസി അപ്പൊത്തന്നെ അവളോട്‌ പോവാൻ പറഞ്ഞു.." അനുവാണ്. എല്ലാരും കാര്യങ്ങൾ ഒക്കെ പറയുമ്പോഴും നമ്മളെ മനസ്സിൽ വേറെ എന്തൊക്കെയോ ചിന്തയാണ്. മനസ്സിന് ആകെയൊരു വേദനയാണ്.എങ്കിലും ഇവരുടെ മുന്നിൽ അല്ലെ ഒക്കെയും മറന്നു ചിരിക്കാൻ പറ്റുന്ന് കരുതി നമ്മളും അവരുടെ കൂടെ ചേർന്നു. അസി നമ്മളോട് കാര്യം ചോദിച്ചു.ഇനി ഓളോട് എന്തിനാ മറച്ചു വെക്കുന്നതെന്ന് കരുതി സിനു ചോദിച്ചതും പറഞ്ഞതുമെല്ലാം നമ്മള് അസിയോട് പറഞ്ഞു.നമ്മളെ ആശ്വസിപ്പിക്കുന്നതിന്റെ ഇടയിലും ഓള് അറിയാൻ ശ്രമിച്ചത് നമ്മക്ക് ഇപ്പോളും ഷാജഹാനോട് ഇഷ്ടം ഉണ്ടോ എന്നാണ്.

നമ്മളതിൽ നിന്നും നൈസ് ആയി ഊരിയിട്ട് ക്ലാസ്സിൽ ചെന്നിരുന്നു. ടീച്ചർസിന്റെ വെറുപ്പിക്കൽ സഹിക്കു വയ്യാണ്ട് ഉച്ചവരെ നമ്മള് ക്ലാസ്സിൽ കൂർക്കം വലിച്ചു. ഉച്ചക്ക് ക്യാന്റീനിൽ പോയി സിനുന്റെ ചെലവിൽ മൂക്ക് മുട്ടെ ബിരിയാണിയും കേറ്റി. അതിന്റെ ക്ഷീണം തീർക്കാൻ ഉച്ചക്ക് ശേഷവും നമ്മള് ഇരുന്നുറങ്ങി. ഇന്ന് വൈകുന്നേരം ക്ലാസ്സ്‌ കഴിയുമ്പോൾ തന്നെ കോളേജ് കടക്കണം എന്നാണ് അനുന്റെ ഓർഡർ. അസി പോകുന്നതു വരെയൊന്നും നിക്കാൻ ഓള് നമ്മളെ അനുവദിച്ചില്ല.ഓൾടെ വണ്ടി ഗാരേജ് ൽ കിടക്കല്ലേ.ക്ലാസ്സ്‌ കഴിഞ്ഞു നമ്മള് അനുനെയും കൂട്ടി ഗാരേജ് ലക്ഷ്യമാക്കി വിട്ടു. ഗാരേജ്ന്റെ തൊട്ട് മുന്നിൽ എത്തുമ്പോൾ തന്നെ നമ്മള് ബ്രേക്ക്‌ പിടിച്ചു. കാരണം അവിടെ നിക്കുന്ന ആളെ കണ്ടു പേടിച്ചിട്ടാണ്. ഗാരേജ്ന്റെ മുന്നിൽ ആ പൂച്ച കണ്ണനെയാണ് നമ്മള് കണ്ടത്. അവസാനമായി ആ ബസ്‌ സ്റ്റോപ്പ്‌ന്ന് കണ്ടുമുട്ടിയത് ഓർക്കുമ്പോ തന്നെ നെഞ്ചിന്റെ ഉള്ളിൽ ഇപ്പോഴും ബാന്റടിയാണ്. പോരാത്തതിന് അന്നത്തെ ദേഷ്യത്തിൽ ഓന്റെ വണ്ടി ചവിട്ടിത്തെറിപ്പിച്ചിട്ടല്ലേ നമ്മള് പോന്നത്.

ദേ അതേ വണ്ടി അവിടെ മുന്നിൽ നിർത്തിയിട്ട് അതുമ്മേലെ ചാരി നിന്ന് ഫോണിൽ സംസാരിക്കുകയാണ് ശവം. ഓന്റെ മുന്നിൽ ചെന്നു പെടുന്നതിനെക്കാൾ നല്ലത് ഇവിടന്ന് തന്നെ മടങ്ങുന്നതാണ്. "ഡീ എന്താടി എന്തു പറ്റി..?? ഇങ്ങനത്തെ ബ്രേക്ക്‌ ആണ് നീ പിടിക്കുന്നതെങ്കിൽ ഇത് നിന്റെ അവസാനത്തതാ നൂറാ.. ന്റെ പ്രാണൻ പോയല്ലോ ഈശ്വരാ.. എന്നെ ഇപ്പോ അപ്പറത്തെ പറമ്പിന്ന് വാരേണ്ടി വന്നേനെ.. ഗാരേജ് കാണുമ്പോൾ തന്നെ നിന്റെ വണ്ടി പണി തന്നോ?? " "അനു.. നീ ഇറങ്ങിക്കെ.. " "എന്താടി.. എന്താ കാര്യം..? " "അത്...ഒന്നുല്ല.. നീ അങ്ങോട്ടെക്കു നടന്നോ.. ഞാൻ ദേ വരാ.. " "ആഹാ.. ഡീ കാശു തരാതെ മുങ്ങാൻ ആണോ നിന്റെ പ്ലാൻ? " "ഓ.. ജന്തു.. പോടീ.. ഞാൻ ഇതാ വരുന്നു.. " ഓളോട് നമ്മക്ക് കാര്യം പറയാൻ പറ്റോ. നാണക്കേട് അല്ലെ. ഓനെ പേടിച്ചിട്ടാണ് വണ്ടി ഇവിടെ നിർത്തിയതെന്ന് പറഞ്ഞാൽ.. അല്ല, ഞാൻ എന്തിനാ ആ നാറിനെ പേടിക്കുന്നത്. ഓൻ ആര്.. അസുര ചക്രവർത്തിയോ.. ഓൻ നമ്മളെ കണ്ടാൽ എനിക്ക് എന്താന്നും ചിന്തിച്ചോണ്ട് നമ്മള് വണ്ടിയെടുത്ത് ഗാരേജ്ന്റെ മുന്നിൽ തന്നെ കൊണ്ട് പോയി നിർത്തി.

അതും ഓന്റെ വണ്ടിക്ക് മുട്ടി മുട്ടില്ലാന്നുള്ള തരത്തിൽ. ഇടി മുഴക്കം പോലുള്ള നമ്മളെ ബുള്ളറ്റ്ന്റെ ശബ്‌ദം കേട്ടിട്ടും ആ ജന്തു അനങ്ങിട്ടില്ല. നമ്മള് വണ്ടി നിർത്തിയതിന്റെ അടുത്തായി തന്നെ ഓന്റെ വണ്ടിക്കും ചാരി നമ്മക്ക് പുറം തിരിഞ്ഞു നിന്ന് ഓൻ ഫോണിൽ തൂങ്ങുകയാണ്. ഓന്റെ മറ്റവളോട് ആയിരിക്കും. അതല്ലേ ഇവിടെ ഇങ്ങനത്തെ ശബ്‌ദം കേട്ടിട്ടും അനങ്ങാതെ പോസ്റ്റ്‌ പോലെ നിക്കുന്നത്. ഓന്റെ ഇത്ര അടുത്ത് നമ്മള് ഉണ്ടായിട്ടും നമ്മളെ ഓൻ കണ്ടില്ലല്ലോന്നുള്ള നിർവൃതിയിൽ നമ്മളൊരു വിസിലൊക്കെ വലിച്ചോണ്ട് ചാവിയും കറക്കി നല്ല സ്ലോ മോഷനിൽ ഗാരേജ് ലക്ഷ്യം വെച്ചു നടന്നു. ഒരു രണ്ടടി മുന്നോട്ട് നടന്നപ്പോഴാണ് നമ്മളെ തലയിലൊരു കാഞ്ഞ ബുദ്ധി ഉദിച്ചത്.നമ്മളപ്പോ തന്നെ പുറകോട്ടു തിരിഞ്ഞ് നമ്മളെ വണ്ടിന്റടുത്ത് ചെന്നു.ആ നാറി ഇപ്പോഴും അതേ നിൽപ്പിലാണ്.ഹോ..

എന്താണാവോ അതിനും മാത്രം ആ ഫോണിലൂടെ ഇങ്ങോട്ടേക്കു പ്രവഹിക്കുന്നത്.ഏതേലും പെൺകുട്ട്യോളായിരിക്കും. വായിനോക്കി.. പെൺകോന്തൻ. ശോ..നമ്മള് വന്നത് ഓനെ നിരീക്ഷിക്കാൻ അല്ലല്ലോ.പകരം ഓന്റെ വണ്ടിൽ തിരുകി വച്ചിരിക്കുന്ന ഓന്റെ വണ്ടിന്റെ ചാവി കൈക്കലാക്കാനാണ്.ഒന്നുല്ലേലും അന്ന് നമ്മളെ നല്ലോണം പേടിപ്പിച്ചു വിട്ടതല്ലേ.. ഓന്റെ വണ്ടിക്ക് നമ്മള് എന്തു നല്ല തൊഴി കൊടുത്തതാണ്. എന്നിട്ടും ഒരു ചുക്കും സംഭവിച്ചില്ലേ.. രണ്ടിനും മുടിഞ്ഞ കപ്പാസിറ്റി ആണ്. അതിനൊക്കെ കൂടിയുള്ള പണി നിനക്ക് ഞാൻ തരാടാ നാറിന്നും വിചാരിച്ചോണ്ട് നമ്മള് പതിയെ ഓന്റെ ബുള്ളറ്റ്ന്ന് കീ ഊരിയെടുത്തു.

ഇതില്ലാതെ നീ എങ്ങനെ ഇതും കൊണ്ട് ഇവിടുന്ന് പോകുംന്ന് നമ്മക്ക് ഒന്ന് കാണണം തെണ്ടീ.നമ്മള് ഗാരേജ്ന്ന് മടങ്ങി വരുമ്പോൾ ഓൻ ഇതും തപ്പിക്കൊണ്ട് ഇവിടെ നടത്തുന്ന ഡിസ്കോയൊക്കെ നമ്മക്ക് ഒന്ന് കണ്ണ് നിറച്ചു കണ്ടാസ്വദിക്കണം.ഹോ. ഇനിക്ക് വയ്യ ന്റെ പടച്ചോനെ...നമ്മളിപ്പോ ചിരിച്ചു മയ്യത്ത് ആവും. നമ്മക്ക് വന്ന ചിരിയൊക്കെ നമ്മള് കണ്ട്രോൾ ചെയ്തു ശബ്‌ദമുണ്ടാക്കാതെ ചാവിയും എടുത്തോണ്ട് അവിടുന്ന് തിരിഞ്ഞതും നമ്മളെ കയ്യിൽ ആരോ പിടിത്തം ഇട്ടിരുന്നു. നമ്മളൊരു ഞെട്ടുലോടെ തിരിഞ്ഞു നോക്കുമ്പോൾ ആ നാറി ഓന്റെ ബലിഷ്ടമായ കൈ കൊണ്ട് നമ്മളെ കയ്യിൽ കയറി പിടിച്ചിരിക്കുവാണ്. നമ്മള് വീണ്ടും ഞെട്ടിപ്പോയി.. അപ്പൊ ഓനെല്ലാം കണ്ടിരുന്നോ റബ്ബേ... ഇന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ഇനി എന്തും സംഭവിക്കുമെന്ന നിലയിൽ നമ്മള് ഓന്റെ മുന്നിൽ അങ്ങനെ നിന്നു കൊടുത്തു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story