💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 27

khalbil nee mathram

രചന: ഷംസീന ഫിറോസ്

ഇനി എന്തും സംഭവിക്കുമെന്ന നിലയിൽ നമ്മള് ഓന്റെ മുന്നിൽ അങ്ങനെ നിന്നു കൊടുത്തു. "ഡോ... കൈ വിടടോ.. എന്റെ കയ്യിന്നു വിടാനാ പറഞ്ഞെ. " തെറ്റ് നമ്മളെ ഭാഗത്താണെന്നറിഞ്ഞിട്ടും നമ്മള് നല്ല കലിപ്പിൽ തന്നെ ഫസ്റ്റ് ഡയലോഗ് അടിച്ചു. എവടെ.. നമ്മള് പറഞ്ഞതോന്നും ആ നാറി ഒരു വകയ്ക്ക് എടുത്തിട്ടില്ല. നമ്മളെ കയ്യിൽ മുറുക്കി പിടിച്ചോണ്ട് ഇപ്പോളും ഫോണിൽ സംസാരിക്കുകയാണ്. ഓന്റെ പിടുത്തത്തിന്റെ വേദന സഹിക്ക വയ്യാതെ നമ്മള് കൈ വിടുവിക്കാൻ കൊറെ ശ്രമം നടത്തി നോക്കി. ഓൻ ഫോണിൽ സംസാരിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതിനനുസരിച്ചു നമ്മളെയും ഓന്റെ താളത്തിനൊത്ത് വലിക്കുകയാണ്. ശ്രദ്ധ മുഴുവൻ ഫോണിൽ ആണെങ്കിലും നമ്മളെ കയ്യിലുള്ള ഓന്റെ പിടുത്തം അയഞ്ഞിട്ടില്ല. നമ്മളെ കൈ വിടുവിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിനെ തുടർന്ന് നമ്മള് ഓന്റെ നേർക്ക്‌ കുരച്ചു ചാടി. "ഡോ തന്നോടാ പറഞ്ഞെ കയ്യിന്ന് വിടാൻ.. ആരോടു ചോദിച്ചിട്ടാ താൻ എന്റെ കയ്യിൽ കയറി പിടിച്ചത്..?"

നമ്മളെ ചോദ്യം കേട്ട ഓൻ ഓന്റെ ഫോണും കട്ട്‌ ചെയ്ത് നമ്മളെ കയ്യിലുള്ള ഓന്റെ പിടുത്തം ഒന്നുടെ മുറുക്കി. എന്നിട്ട് രൂക്ഷമായൊരു നോട്ടവും. "ആരോടു ചോദിച്ചിട്ടാ നീ എന്റെ വണ്ടിയിൽ തൊട്ടത്.. ആരു പറഞ്ഞിട്ടാ എന്റെ വണ്ടിന്റെ കീ എടുത്തത്..? പറയെടി.. " നമ്മളെ വിറപ്പിച്ചു കൊണ്ടുള്ള ഓന്റെ ചോദ്യത്തിനു മുന്നിൽ നമ്മള് ഒരു മറുപടിക്കായി പരതി.എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ ഈ സീനിനു നമ്മള് തന്നെയാണ് ഉത്തരവാദി. ഈ നാറിക്ക് പുറകിലും കണ്ണുണ്ട് ന്ന് നമ്മക്ക് അറിയില്ലേനു. "എന്താടി ചോദിച്ചതു കേട്ടില്ലേ.. ആരോടു ചോദിച്ചിട്ടാ നീ ഈ കീ എടുത്തതെന്ന്..?? " "അത്.. അത് ഞാൻ.... " "അത്.. ഞാൻ.. പറയെടി.. അപ്പൊ മനുഷ്യന്മാരുടെ മെക്കിട്ട് കയറൽ മാത്രമല്ല നിന്റെ പരിപാടി. മോഷണം കൂടി നിന്റെയൊരു തൊഴിൽ ആണല്ലേടി.. കള്ളി.. പെരുങ്കള്ളി.. "

ഓനോട്‌ ഒരു സോറി പറയാന്ന് നമ്മള് വിചാരിച്ചതേനു. പക്ഷെ ഓന്റെ ഇപ്പോഴത്തെ വർത്താനത്തിൽ നമ്മള് പറയാൻ വന്ന സോറി വരെ അതിന്റെ പാട്ടിനു പോയി. "ഡോ.. സൂക്ഷിച്ചു സംസാരിക്കണം. നമ്മളൊന്നു മിണ്ടാതെ ഇരുന്നെന്നു കരുതി തനിക്ക് എന്ത് അനാവശ്യം വേണമെങ്കിലും പറയാം എന്നാണോ.. താനാദ്യം എന്റെ കയ്യിന്നു വിട് . എന്നിട്ട് മതി തന്റെ സംസാരവും ചോദ്യം ചെയ്യലുമൊക്കെ.. " നമ്മള് ഇത് പറഞ്ഞോതോണ്ടെങ്കിലും ഓൻ നമ്മളെ കയ്യിലുള്ള പിടി വിടുമെന്നാ നമ്മള് കരുതിയത്. ഓൻക്ക് നമ്മളോട് ഉള്ള സകല ദേഷ്യവും ഓൻ നമ്മളെ കയ്യിൽ തന്നെ തീർക്കുന്നുണ്ട്. വേദന കൊണ്ട് നമ്മളെ കണ്ണ് വരെ നിറയാറായി. പക്ഷെ അങ്ങനെ ഓന്റെ മുന്നിൽ തോറ്റു കൊടുക്കാൻ നമ്മള് തയാറല്ല.. കാരണം നമ്മള് നൂറയാണ്.. "വിട്ടില്ലെങ്കിൽ നീ എന്ത് ചെയ്യും.. അതും കൂടി പറ..? മോഷണം ചെയ്യാൻ ശ്രമിച്ച ഒരുത്തിനെ കണ്മുന്നിൽ കണ്ടിട്ടും കയ്യോടെ പിടിക്കാതെ വിടുന്നത് ശരിയാണോ.. ദേ ഞാൻ സകല നാട്ടുകാരെയും വിളിക്കാൻ പോവാ..

നീ എന്റെ വണ്ടി മോഷ്ടിക്കാൻ ശ്രമിച്ചുന്ന് പറഞ്ഞ് ഞാൻ എല്ലാവരെയും വിളിച്ചു കൂട്ടാൻ പോവാന്ന്.. അതൊക്കെ ചെയ്തിട്ടും എന്താല്ലേ കാര്യം..അല്പമെങ്കിലും നാണവും മാനവും ഉള്ളവർക്കേ അതിലൊരു അഭിമാന കുറവ് തോന്നുകയുള്ളൂ...ഡീ പുല്ലേ.. മനുഷ്യൻമാരായാൽ കുറച്ചു ഒക്കെ മര്യാദ വേണം...നിന്നോട് അന്നേ ഞാൻ പറഞ്ഞതാ അടങ്ങി ഒതുങ്ങി നടന്നോളാൻ.. കോപ്പ്..എവിടെ ചെന്നാലും അവിടെയൊക്കെ എത്തിക്കോളും രാക്ഷസി..." "ഇതാണോ താൻ പറഞ്ഞ മര്യാദ..ഇതാണോ തന്റെ മര്യാദന്ന്..??ഒരു പെൺകുട്ടിയുടെ അനുവാദം ഇല്ലാതെ അവളുടെ കയ്യിൽ കേറി പിടിക്കുന്നതാണോ താനിപ്പോ പറഞ്ഞ ആ വാക്കിന്റെ അർത്ഥം..?? ആദ്യം പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് പഠിക്ക്..എന്നിട്ട് മതി ഉപദേശിക്കലൊക്കെ." ന്നും പറഞ്ഞ് നമ്മള് കൈ ശക്തിയായി ഇട്ടു കുലുക്കാൻ തുടങ്ങി.നമ്മളെ വർത്താനം കേട്ടിട്ട് ആണോ അല്ല നമ്മളെ കാട്ടി കൂട്ടലു കണ്ടിട്ട് ആണോന്ന് അറിയില്ല

ഓൻ നമ്മളെ കയ്യിലെ പിടുത്തം വിട്ടു.നമ്മളെ കൈ കണ്ടിട്ട് നമ്മളെ ബോധം പോയി.നല്ല ചെറിപ്പഴം പോലെ ചുവന്നിട്ടുണ്ട് നമ്മളെ കൈ.നമ്മള് ഓനെയും നമ്മളെ കൈയിനെയും മാറി മാറി നോക്കിക്കൊണ്ട് നമ്മളെ കൈ നല്ലോണം അങ്ങ് തടവി കൊടുത്തു.അപ്പോഴേക്കും ഓൻ നമ്മളെ മറ്റേ കയ്യിൽ പിടുത്തമിട്ട് നമ്മളെ മുൻകൈ ഓന്റെ കൈക്കുള്ളിൽ ചുരുട്ടി വെച്ചു.നമ്മള് കാര്യം അറിയാതെ ഷോക്ക് അടിച്ച പോലെ ഓനെ നോക്കി നിക്കുമ്പോ ഓൻ നമ്മളെ കയ്യിലുള്ള ഓന്റെ ചാവി കൈക്കലാക്കി കഴിഞ്ഞിരുന്നു. "യൂ ബ്ലഡി.....#%#%#... " വന്ന ദേഷ്യമൊക്കെ നല്ലൊരുഗ്രൻ തെറിയായി ഓന്റെ മോന്തക്ക് നോക്കി തന്നെ നമ്മള് വിളിച്ചു തീർത്തു.ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത ഓന്റെ മുഖം കണ്ട് നമ്മള് രണ്ടടി പിറകോട്ടു പോയി.പേടിച്ചിട്ട് ഒന്നുമല്ലാട്ടോ..വെറുതെ ഓന്റെ കൈക്ക് പണി ഉണ്ടാക്കണ്ടാന്ന് കരുതിയാ...

"എന്താടാ തെണ്ടി നോക്കി പേടിപ്പിക്കുന്നെ.. ഓന്റെയൊരു അവിഞ്ഞ മോന്തയും ഒരു പൂച്ചകണ്ണും കുറ്റിതാടിയും.... കണ്ടേച്ചാലും മതി.. മനുഷ്യന്മാരെ മെനക്കെടുത്താൻ വേണ്ടി ഇറങ്ങിക്കോളും. ഇന്റെ പടച്ചോനെ.. എവിടെ തിരിഞ്ഞാലും ഈ പണ്ടാറക്കാലന്റെ മുന്നിലേക്ക് ആണല്ലോ നിയെന്നെ ഇട്ടു കൊടുക്കുന്നത്. " ഓന്റെ മുഖത്തേക്ക് നോക്കി നമ്മള് വിളിച്ച തെറിയും പിന്നെ ഈ ഡയലോഗുമൊക്കെ കേട്ട് ഓൻ നമ്മളെ വിളിച്ചതും പറഞ്ഞതും എന്താണെന്ന് വരെ നമ്മക്ക് പിടുത്തം കിട്ടിയില്ല. പക്ഷെങ്കിൽ ഒരു കാര്യം നമ്മക്ക് മനസ്സിലായി. ഈ നാറിനെ ഇങ്ങോട്ടേക്കു കെട്ടി എടുത്തത് ഏതോ സായിപ്പ്ന്റെ നാട്ടിന്നാണ്. അങ്ങനത്തെ അഡാറ് ഇംഗ്ലീഷ് തെറികളാണ് ഓൻ നമ്മളെ വിളിച്ചത്. അത് മുഴുവൻ ആക്കുന്നതിന് മുന്നേ ഓൻക്കൊരു ഫോൺ കാൾ വന്നു. ഫൈവ് മിനിറ്റ്ൽ എത്താഡാന്നും പറഞ്ഞ് ഫോൺ വെച്ച് ഓൻ നമ്മളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ഓന്റെ വണ്ടീൽ കേറി. ഓന്റെ ഭാഗ്യത്തിനാ ഓൻക്കാ കാൾ വന്നത്.. ഇല്ലേൽ കാണാമായിരുന്നു.

നമ്മളെ വായിലുള്ള പുളിച്ച തെറി കേട്ട് ഓന്റെ കാറ്റ് പോയേനെ. വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോഴും ഓൻ നമ്മളെ നോക്കി പൂരപ്പാട്ടാണ്. "ഡീ രാക്ഷസി.. നീ രക്ഷപെട്ടുന്ന് കരുതണ്ട. ഇനിയൊരിക്കൽ കൂടി എന്റെ മുന്നി വന്നു ചാടിയാൽ അന്ന് നിന്റെ അവസാനമായിരിക്കും.. സ്റ്റുപ്പിഡ്.. " ഓഹ്.. പിന്നെ ഒലത്തും. ഓന്റെ ഭീഷണിക്ക് ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നമ്മള് ഓൻക്ക് നേരെ കുറച്ച് പുച്ഛം വാരിയെറിഞ്ഞു. ഇനി നമ്മള് എന്ത് നോക്കി നിക്കാന്നും കരുതി നമ്മളവിടുന്ന് തിരിഞ്ഞതും എന്തോ വണ്ടി മറിഞ്ഞ പോലൊരു ശബ്‌ദം കേട്ട് നമ്മള് വീണ്ടും തിരിഞ്ഞു നോക്കി. നമ്മള് അന്ന് ഓൻക്ക് കൊടുത്ത അതേ പണി ഓൻ നമ്മക്ക് തിരിച്ചു തന്നതാണ്. നമ്മളെ വണ്ടിന്റെ അവസ്ഥ കണ്ട് നമ്മളെ കണ്ട്രോൾ പോയി. ഓൻ ആണെങ്കിൽ ഓന്റെ വണ്ടിന്റെ ആക്സിലറെറ്ററും തിരിച്ചോണ്ട് നമ്മളെ നോക്കി ഒരു ലോഡ് പുച്ഛം വിതറുന്നുണ്ട്.

"ഡാാ തെണ്ടീ... നാറീ... മരപ്പട്ടി... . %%%%... " നമ്മള് ഓന്റെ അടുത്തേക്ക് പാഞ്ഞടുക്കുമ്പോഴേക്കും പോടീ പുല്ലേന്നും പറഞ്ഞ് ഓൻ അവിടുന്ന് പറപ്പിച്ചു. നമ്മള് നമ്മളെ വണ്ടിനെ ഒന്നെഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അനു നമ്മളെയും തിരഞ്ഞോണ്ട് വരുന്നത്. "ഹേ..... നൂറാ... എന്താ... എന്തു പറ്റിയെടീ.. എങ്ങനെയാ വീണേ.. എന്താ സംഭവിച്ചേ.. നിനക്ക് എന്തെങ്കിലും പറ്റിയോ..? " "ഹോ.. ഉണ്ടമാക്രി.. കാര്യോക്കെ ഞാൻ പറയാ.. ഞാൻ ന്റെ വണ്ടിനെയൊന്നു ശെരിക്ക് നിർത്തിക്കോട്ടെ... നോക്കി നിക്കാതെ ഒന്ന് സഹായിക്കെടീ.. " "പിന്നെ.. ദുൽകർ സൽമാനെക്കാളും സ്റ്റൈൽ ആയിട്ട് ബുള്ളറ്റ് പറപ്പിക്കണ നിനക്ക് നിന്റെ വണ്ടീനെ തന്നെ പൊക്കാൻ നമ്മളെ സഹായം വേണോ...? " "ടീ പോത്തേ.. പിടിക്കെടി.. " കാര്യം വണ്ടി നമ്മളതാണ്. അതിനേക്കാളും വലിയ കാര്യം ഇതിനെ നമ്മള് അസ്സലായി പറപ്പിക്കയും ചെയ്യും. എന്നാലും ഇതിനെയൊന്നു പൊക്കി നിർത്താൻ ഉള്ള ശേഷി നമ്മളെ ഈ സ്ലിം ബ്യൂട്ടിയിൽ ഇല്ല. വണ്ടിയൊന്നു നിവർത്തി വച്ചതിനു ശേഷം നമ്മള് അനുനോട് ഉണ്ടായതൊക്കെ പറഞ്ഞു.

ഒക്കെയും കേട്ട് കഴിഞ്ഞ് ഓള് നമ്മളെ നോക്കി തലങ്ങും വിലങ്ങും ചിരിയാണ്. നമ്മളിവിടെയൊരു യുദ്ധം കഴിഞ്ഞതിന്റെ ക്ഷീണം തീരാതെ നിക്കുമ്പോൾ ഓള് ഓൾടെ അവസാനത്തെ ചിരിയിലാണ്. "എന്റെ ഈശ്വരാ.. എനിക്ക് വയ്യാ..എന്നാലും എന്റെ നൂറാ എങ്ങോട്ട് തിരിഞ്ഞാലും നീ അവന്റെ മുന്നിൽ ചെന്ന് തന്നെയാണല്ലോ വീഴാ.. നിന്നെയൊക്കെ സഹിക്കാൻ മാത്രം എന്ത് പാപമാണോ ഓൻ ചെയ്തത്?? ഓന്റെയൊക്കെയൊരു യോഗം.. അല്ലാതെന്തു പറയാൻ.. അപ്പൊ വെറുതെയല്ല നേരത്തെ നിന്റെ വണ്ടി അവിടെ സ്റ്റെക്കായതല്ലേ.. നിന്നെ പേടിക്കുന്നവർ മാത്രല്ല നീ പേടിക്കുന്നവരും ഉണ്ടല്ലോ ഈ നാട്ടിൽ.. ഹ..ഹാ.. ഹാ.. ചേഹ്.. ഇന്നത്തെ ഡയലോഗും സീനുമൊന്നും ഞാൻ കണ്ടില്ലല്ലോ.. ഒരു ഗ്രേറ്റ്‌ ലോസ് ആയിപ്പോയി " ന്നും പറഞ്ഞ് അനു വീണ്ടും വീണ്ടും ചിരിക്കയാണ്.നമ്മള് ഓളെ കൈ നല്ലോണം മാന്തിപ്പറിച്ചു.

"ഇത്രയൊക്കെ കൊലച്ചിരി ചിരിക്കാൻ മാത്രം എന്താടി ഇവിടെ?? ഞാൻ എന്താ നിന്റ്റെ മുന്നിൽ തുണി ഇല്ലാതെ നിക്കുവാണോ.. " "അതായിരുന്നേലും ചിരി കണ്ട്രോൾ ചെയ്യാമായിരിന്നു. ഇതിപ്പോ നീയൊരു കള്ളത്തി ആയില്ലേ നൂറാ.. അല്ലാ, എന്തിന്റെ സൂക്കേടാ നിനക്ക്?? ഇങ്ങനെയൊരു ഉഗ്രൻ ബുള്ളറ്റ് കിടന്നിട്ടും നീ എന്തിനാ ഓന്റെ വണ്ടി മോഷ്ടിക്കാൻ നോക്കിയേ.. ചേഹ്.. എന്നാലും നൂറാ.. വണ്ടിയോട് നിനക്ക് ഇത്രയൊക്കെ ആർത്തിയുണ്ടെന്നു ഞാൻ കരുതിയില്ല.., അതും കണ്ട ആണ്പിള്ളേരുടെ വണ്ടീലാണ് ഓൾടെ കണ്ണ്.. " ന്നും പറഞ്ഞ് പിന്നെയും അനു നമ്മളെ കളിയാക്കി. ആ നാറിനെ വിളിച്ച് നമ്മള് ബാക്കി വെച്ചിരുന്ന കുറച്ച് തെറി ഉണ്ടായിരുന്നല്ലോ അത് നമ്മള് ഇവളുടെ നേരെ പാടിക്കൊടുത്തു. അത് കേട്ടപ്പോ അവൾക്ക് തൃപ്തിയായി. പിന്നെ അധികനേരം അവിടെ നിക്കാതെ ഓളെ വണ്ടിയും ഇറക്കി ഞങ്ങള് രണ്ടു പേരും അവിടന്ന് പോന്നു.

അനുന്റെ വണ്ടി ഇറക്കാൻ നമ്മളെ പോക്കറ്റ് കാലിയാക്കേണ്ടി വന്നു. ആൾറെഡി അതിനു മുടക്കാൻ ഉള്ള കാശ് നമ്മളെ കൈ വശം ഉണ്ടെന്ന് ഓൾക് അറിയുന്നതോണ്ട് നമ്മക്ക് തടി തപ്പാനും പറ്റിയില്ല. നമ്മള് വീട്ടിൽ എത്തുന്നതും കാത്തു നമ്മളെ ഇപ്പച്ചി പുറത്തു തന്നെ നിൽപ്പുണ്ട്. ഇന്നെന്താണാവോ മൂപ്പര് മാർക്കറ്റിലേക്ക് ഒന്നും പോയില്ലേ. "ഹസിയെ..മോളെത്തി.." നമ്മള് വണ്ടി ഒതുക്കി വരാന്തയിലേക്ക് കയറുമ്പോൾ തന്നെ അകത്ത്ന്നു ഒരു കൂട്ടം മനുഷ്യൻമാർ പുറത്തേക്ക് വരുന്നുണ്ട്.കൂടെ നമ്മളെ ഉമ്മച്ചിയും. "ഹാ..ഇജ്ജ് വന്നോ.. കേട്ടോ ഇക്കാ,, ഇന്നലെയും കൂടെ ഇവള് പറഞ്ഞതെയുള്ളൂ കാക്കുനെയും അമ്മായിനൊക്കേ ഈ ഭാഗത്തേക്ക്‌ കാണാനില്ലെന്ന്.. സാബി വന്നതിൽ പിന്നെ ഇവളെ മറന്നുന്ന് ആണ് ഇവളുടെ പരാതി. " ഇപ്പൊ നിങ്ങക്ക് മനസ്സിലായല്ലോ ഇവിടെ വന്നിരിക്കുന്നതു ആരൊക്കെയാണെന്ന്. നമ്മളെ കാക്കുവും അമ്മായിയുമാണ്‌.

കാക്കു സിനുനെ പോലെത്തന്നെ ആള് കലിപ്പനാണ്. അമ്മായി ആണെങ്കിൽ സാബിക്കാനെ പോലെയൊരു പാവവും. പക്ഷെങ്കിൽ രണ്ടു പേർക്കും നമ്മളോട് പെരുത്ത് ഇഷ്ടാണ്. ആ ഇഷ്ടം കൊണ്ട് തന്നെയാണ് നമ്മളെ സാബിക്കാക്ക് ആലോചിച്ചതും. ഏതായാലും ആ കാര്യത്തുന്ന് നമ്മള് രക്ഷപെട്ടു. അതും സിനുവും സാബിക്കായും കാരണം. നമ്മള് കാക്കുനോടും അമ്മായിനോടും നല്ലോണം കത്തി അടിച്ചോണ്ടിരുന്നു. "നൂറോ.. നമ്മളും കൂടി ഉണ്ടേ ഇവിടെ.." "ആഹാ സാബിക്കാ.. ഇങ്ങളും കൂടി ഉണ്ടായിരുന്നോ.. എന്നിട്ട് നമ്മള് കണ്ടില്ലല്ലോ.. ഉമ്മച്ചി,, ഇങ്ങള് അടുക്കളെൽ വല്ല സ്പെഷ്യൽ ഫുഡ്‌ ഐറ്റംസും ഉണ്ടാക്കി വെച്ചിട്ടുണ്ടോ.. അതായിരിക്കുല്ലേ സാബിക്കാനെ പുറത്തേക്ക് കാണാത്തത്.." നമ്മള് സാബിക്കാനെ കാണുമ്പോൾ തന്നെ തുടങ്ങി നമ്മളെ സ്ഥിരം പരിപാടി.പിന്നെ സാബിക്കാനോടും കൂടി കുറച്ച് നേരം കത്തി അടിച്ചിരുന്നു.

അപ്പോഴാണ് കാക്കു നമ്മളെ കല്യാണകാര്യം എടുത്തിട്ടത്.നമ്മളപ്പോ തന്നെ റൂമിലേക്ക്‌ ഓടി.പക്ഷെങ്കിൽ താഴെ സംസാരിക്കുന്നത് നമ്മള് നല്ല വൃത്തിയായി കേട്ടു.നമ്മളെ കുറിച്ചുള്ള ആവലാതികൾ ഹസീനാത്ത നന്നായി വിളമ്പി കൊടുക്കുന്നുണ്ട്.അപ്പോഴാണ് സാബിക്ക നമ്മളടുത്തേക്ക് വന്നത്.സാബിക്ക ഒരുതവണ വന്ന് നമ്മളെ ഉപദേശിച്ചതിൽ നമ്മക്ക് എന്തേലും മാറ്റമുണ്ടോന്ന് അറിയാൻ വേണ്ടിയാണ് വന്നത്.നമ്മള് അതിനു നല്ല വൃത്തിയായി ഇല്ലാന്ന് തലയാട്ടി കൊടുത്തു.കൂടെ മറ്റൊന്നും ചോദിച്ചു.ഷാജഹാൻറ്റെ കാര്യം.സിനു പറഞ്ഞ് ഏറെക്കുറെയൊക്കെ സാബിക്കാക്ക് നമ്മളെ കാര്യമെല്ലാം അറിയാം.അതിനു നമ്മളൊരു ചിരി പാസ്സാക്കി കൊടുത്ത് തടി തപ്പാൻ നോക്കി.സാബിക്ക നമ്മളെ ഒരു തരത്തിലും വിടുന്ന ലക്ഷണമില്ലാന്ന് കണ്ടപ്പോൾ നമ്മള് ആ വിഷയം പെട്ടെന്ന് മാറ്റി സാബിക്കന്റെ കല്യാണ കാര്യത്തിലേക്ക് എത്തി.

അപ്പോഴാണ് നമ്മക്ക് ഒരു കാര്യം അറിഞ്ഞത്. സാബിക്കാക്ക് ഒരു മൊഞ്ചത്തിക്കുട്ടിനെ നോക്കി വെച്ചിട്ടുണ്ട്. ഒക്കെയും ശെരിയായാൽ ഈ ആഴ്ച തന്നെ എൻഗേജ്മെന്റ് ഉണ്ടാവും. അത് കഴിഞ്ഞാൽ ദുബായിലേക്ക് മടങ്ങുന്നതിന് മുന്നേ നിക്കാഹും. ആ കാര്യം അവതരിപ്പിക്കാൻ വേണ്ടിയാണ് ഇന്ന് വന്നിരിക്കുന്നത്. അവര് ഇറങ്ങിയതിനു ശേഷം നമ്മക്ക് ആകെയൊരു ബോറടിയായി .നമ്മള് കുളിച്ചു നിസ്കാരമൊക്കെ കഴിഞ്ഞ് കട്ടിലിലേക്ക് മലർക്കേ വീണു. കുറെ നാളുകളായി നമുക്ക് ഷാജഹാനെ കുറിച്ച് ഒരു ചിന്തയും ഇല്ലായിരുന്നു. മുബീക്കനെ വീണ്ടും കണ്ടുമുട്ടിയതിന് ശേഷം മനസ്സിന് വല്ലാത്തൊരു വേദനയാണ്. പിന്നെ അസിയും സിനുവും പറഞ്ഞ കാര്യങ്ങളാണ് മനസ്സ് നിറയെ. ഷാജഹാൻ.....? ഒരെത്തും പിടിയും കിട്ടാത്ത വല്ലാത്തൊരു സംഭവമാണ്. ആ പേര് ഓർക്കുമ്പോൾ തന്നെ പൊട്ടിക്കരചിലാണ് വരുന്നത്. എന്നാലും എവിടെ ആയിരിക്കും ആ പഹയൻ...

നമ്മളിങ്ങനെ മുമ്പത്തെ ഓരോ കാര്യങ്ങളും ചിന്തിചോണ്ട് നമ്മളെ പില്ലോയും കെട്ടിപിടിച്ചു മറുഭാഗത്തെക്ക് തിരിഞ്ഞ് കിടക്കുമ്പോഴാണ് നമ്മളെ കൈയിക്ക് പെട്ടന്നൊരു വേദന വന്നത്. നമ്മളപ്പോ തന്നെ കൈപൊക്കി നോക്കി. അപ്പോഴല്ലെ നമ്മക്ക് വൈകുന്നേരത്തെ സംഭവം ഓർമ വന്നത്. ആ നാറിന്റെ പിടുത്തത്തിൽ നമ്മളെ കൈ അത്രക്കും നന്നായി വേദനിച്ചിട്ടുണ്ട്. കൈ ചുവന്നതും പോരാഞ്ഞിട്ട് ഓന്റെ അഞ്ചു വിരലും നമ്മളെ കയ്യിലുണ്ട്. ഓർക്കുമ്പോൾ തന്നെ ഓനെ കൊല്ലാനാണ് നമ്മക്ക് തോന്നുന്നത്. എന്തൊരു ജന്തുവാണ് ഓൻ. ഇങ്ങനെയും ഉണ്ടാവോ മനുഷ്യന്മാർ.. ഹാ പിന്നെ നമ്മള് തന്നെയാണല്ലോ തുടങ്ങി വെച്ചത്.. നമ്മള് അത്രയൊക്കെ പറയുമ്പോൾ ഓന്റെ ഗ്ലാമർനെ വെച്ച് പറയണ്ടായിരുന്നു. അത്രക്കും മൊഞ്ചുള്ള ഓന്റെ മുഖത്തേക്ക് നോക്കി ഞാൻ എങ്ങനെയാ അവിഞ്ഞ മോന്താന്നൊക്കെ പറഞ്ഞെ.

ഹൂ സമ്മതിച്ചു തരണം ഇന്നെ.. നമ്മളെ പുച്ഛിക്കാൻ വേണ്ടിട്ടാണ് എങ്കിലും ഓൻ ഒന്നു ചിരിച്ചു തന്നിട്ടുണ്ട്. ഓന്റെ ആ ചിരി നമ്മളെവിടെയോ കണ്ട് മറന്നതു പോലെ.. നമ്മള് ഇഷ്ടപ്പെടുന്ന ആരോ ഒരാളുമായി സാമ്യമുള്ളത് പോലെ.. ആദ്യമായി ഓനെ കണ്ടന്നു തന്നെ നമ്മക്ക് അതിനു മുന്നേ അവനെ എവിടെയോ വച്ച് കണ്ടത് പോലെ തോന്നിയിരുന്നു. ഇന്നിതാ ഓന്റെ ചിരിയും കൂടി ആയപ്പോൾ നമ്മക്ക് അത്രക്കും അടുത്ത് അറിയുന്ന ആരോ ഒരാളെപ്പോലെ.. പക്ഷെ ആര്.. എവിടെ..? നമ്മക്ക് ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ.. എന്നാലും ഇതിനൊക്കെ മുൻപ് നമ്മള് ഓനെ എവിടെയോ വച്ച് കണ്ടിട്ടുണ്ട്. ഓ പിന്നേയ്. കണ്ടിട്ടുണ്ട്,, മണ്ണാങ്കട്ട.. നാണമില്ലല്ലോ നൂറാ നിനക്ക്, നിന്റെ നേർക്ക്‌ ഇത്രക്കും തട്ടി കേറിയ ഒരുത്തനെക്കുറിച്ച് ആലോചിച്ചോണ്ടിരിക്കാൻ. അയ്യേ.. നമ്മള് ആ ടൈപ്പിൽ ആലോചിച്ചതല്ലാട്ടോ. ഒരു പരിചയം പോലെ.. ന്റെ പൊന്നാര നൂറോ.. ഒന്നുറങ്ങാൻ നോക്കെടീ..ആ ചിന്തകൾക്കൊക്കെ ബൈ പറഞ്ഞ് നമ്മള് നല്ല ഉറക്കത്തിലേക്ക് വഴുതി വീണു. പെട്ടെന്ന് നമ്മളൊരു സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു.

സമയം നോക്കുമ്പോൾ മൂന്നു മണി ആയതേയുള്ളൂ. ആ പണ്ടാരക്കാലനെ ചിന്തിച്ചോണ്ട് കിടന്നിട്ട് സ്വപ്നത്തിൽ പോലും ഓൻ ആണ്. ഉറക്കത്തിൽ വരെ ഓൻ നമ്മക്ക് സമാദാനം തരൂലേ റബ്ബേ. പക്ഷെ നമ്മളോട് കലി തുള്ളുന്ന ഓന്റെ മുഖമല്ല നമ്മള് ഇപ്പൊ കണ്ടത്, പകരം പുഞ്ചിരി തൂകിക്കൊണ്ട് ഉള്ള മുഖമാണ്‌. ആ ചിരി....നമ്മള് ആർക്കോ കണ്ടതാണ് ആ ചിരി.പക്ഷെ ആർക്ക്..? ചിരി,പുഞ്ചിരി..പിന്നെ ഒലക്കയാണ് ഒലക്ക..ദിവസവും ഓരോ ചെകുത്താൻറ്റെ മുന്നിൽ ചെന്ന് ചാടേം ചെയ്യും. എന്നിട്ട് രാത്രിയിൽ അവറ്റകളെയൊക്കെ ഓർത്തോണ്ട് കിടന്നോളും. ഓനെ ഓർത്തു കിടന്നോണ്ടാവും സ്വപ്നത്തിൽ ഓനെ തന്നെ കണ്ടത്. പക്ഷെ റിയൽ ലൈഫ് ലെ പോലെ സ്വപ്നത്തിൽ ഓൻ നമ്മളെ കാലനല്ല. രക്ഷകനാണ്. എന്താണ് റബ്ബേ ഇതിന്റെയൊക്കെ പൊരുൾ.. നമ്മള് ആകെ വിയർത്തു വല്ലാതെയായി. നമ്മളപ്പോ തന്നെ എഴുന്നേറ്റ് വുളുഹ് എടുത്തു വന്ന് രണ്ടു റകഹത്ത് സുന്നത് നമസ്കരിച്ചു.

മനസ് കുറച്ച് ശാന്തമായപ്പോൾ നമ്മള് വീണ്ടും കിടന്നു. നമ്മളെ സംശയം അനുനോടോ സിനുനോടോ ചോദിച്ചാൽ പിന്നെ നമ്മളെ അവസാനമായിരിക്കും. ഈ സ്വപ്നതിന്റെ കാര്യം ആരോടെങ്കിലും പറയാതെ നമ്മക്ക് ഒരു സമാധാനവും കിട്ടില്ല. സിനുനോട് പറഞ്ഞാൽ തന്നെ ഓനെ ഓർത്ത് കിടന്നിട്ട് ആണെന്ന് പറയും. ഇന്നും സ്ഥിരം പല്ലവി പോലെ നമ്മള് ലേറ്റ് ആണ്. നമ്മളെ കാണാത്തോണ്ട് അനു കോളേജിലേക്ക് വിട്ടുന്ന് ഓളെ അമ്മ പറഞ്ഞു. അഞ്ചു റിബൽസും ഇന്ന് സ്ഥിരം വാകച്ചോട്ട് വിട്ട് ഗേറ്റ്ന്റെ അവിടെ ഹാജരാണ്. നമ്മളെ കണ്ടതും സിനു ഒഴികെ ബാക്കി നാലും ഒന്നടങ്കം ചിരിക്കാൻ തുടങ്ങി. അപ്പൊ ഇന്നലെത്തെ സംഭവത്തിന്റെ റിപ്പോർട്ട്‌ അനു ഇവിടെ അവതരിപ്പിച്ചു കഴിഞ്ഞു. നമ്മള് വണ്ടിന്നിറങ്ങുന്നതിന് മുന്നേ അവരുടെ ചിരിയും താങ്ങലും കൊണ്ട് നമ്മളെ ചെവി നിറഞ്ഞു.

ഇതൊക്കെ പോരാഞ്ഞിട്ട് അജുവും അഖിയും നമ്മളെ നോക്കി ഒരു കള്ളച്ചിരിയോടെ ഷാജഹാൻ ഷാജഹാൻ എന്ന് വിളിച്ചു കൂവുന്നുണ്ട്. നമ്മള് ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നോക്കിയത് അസിന്റെ മുഖത്തെക്കാണ്. ഓളപ്പൊ നമ്മളെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ഒന്ന് തലയാട്ടി ചിരിച്ചു. അപ്പൊ അസ്‌നയും ഓളെ ജോലി ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. അജുനും അഖിക്കും കൂടിയെ അറിയാൻ ബാക്കി ഉണ്ടായിരുന്നുള്ളു. അതിലും ഒരു തീരുമാനമായി. "ഷാജഹാൻറ്റെ പുന്നാര ബീവി എഴുന്നേൽക്കാൻ ലേറ്റ് ആയോ" അഖിയാണ്. "അഖി....നമ്മളെ മൊഞ്ചത്തി ഷാജഹാനെ സ്വപ്നം കണ്ടുറങ്ങിയതായിരിക്കും ..അതാവും ലേറ്റ് ആയത്.. അല്ലെ നൂറാ." അജുവാണ്. നാലും കൂടി നമ്മളെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ സിനു ഓന്റെ കലിപ്പ് മോഡ് ഓണാക്കി. "എന്തായിരുന്നെടീ ഇന്നലെത്തെ പ്രശ്നം. ഓൻ പിന്നേയും വന്നു. അല്ലെ..? ആ ജന്തുന് അന്ന് ഇവിടെന്ന് കിട്ടിയതു മതിയായിട്ടില്ല അപ്പൊ. " "സിനു.. നീ വെറുതെ അവനെ പറയണ്ട. നിന്നോട് ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞതല്ലേ.

ദേ ഇന്നലെത്തെ പ്രശ്നത്തിനു കാരണക്കാരി നിന്റെ ഈ പെങ്ങള് തന്നെയാ. ഇവള് തന്നെയാ ഇന്നലെ വെറുതെ ഓരോന്ന് ഉണ്ടാക്കി വെച്ചത്.. " "ഞാനോ....ഞാൻ എന്തു ചെയ്തുന്നാ.. ആ നാറി എന്നെ ചെയ്തതു എന്താന്ന് നീ കണ്ടോ.. നോക്കിയേ... എന്റെ കയ്യൊന്നു നോക്കിയേ നിങ്ങള്.. വേദനിച്ചിട്ട് വയ്യാ.." "അവൻ നിന്റെ കൈക്ക് കയറി പിടിക്കുമ്പോ നീ എന്താ ഒന്നും പ്രതികാരിക്കാത്തെ.. പിടിച്ചോട്ടെന്ന് കരുതി നോക്കി നിന്നതാണോ. മോന്ത അടക്കി ഒന്ന് പൊട്ടിക്കായിരുന്നില്ലേ നിനക്ക്" "സിനു.. നീ ഒറ്റ ഒരുത്തൻ കാരണമാ ഇവളിത്രക്കും തല തെറിച്ചു പോയത്. ആരേലും എന്ത് കാട്ടിയാലും കൈ പൊക്കി അടിക്കാൻ പഠിപ്പിച്ചതു നീയാ ഇവളെ.. അതും കണ്ട ആൺകുട്ട്യോളെയൊക്കെ..അവളോ അങ്ങനെ ആയിപ്പോയി..നീയല്ലേ പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടത്.. അവൻ നല്ലൊരുത്തനായതോണ്ടാ ഇവളുടെ കരണം പുകയാത്തതു.

അല്ലെങ്കിൽ ഇവളുടെ കാട്ടി കൂട്ടലിന് കിട്ടുന്നതു എന്താണെന്ന് നമ്മക്ക് കാണാമായിരുന്നു" "അതല്ല അനു.. ഇവള് എല്ലാരോടും പ്രശ്നത്തിനു നിക്കണമെന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം. പണ്ടൊരുത്തൻ ഇവളുടെ കൈക്ക് കയറി പിടിച്ചെന്ന് പറഞ്ഞ് ഓന്റെ മോന്തക്കിട്ട് ഒന്ന് പൊട്ടിച്ചതും പോരാഞ്ഞിട്ട് ഓന്റെ അടി നാവി ചവിട്ടി കലക്കിയവളാ ഇവള്..അന്ന് ഇവളെ ഉപദേശിക്കാൻ ചെന്ന എന്നോട് ഈ പുന്നാര പെങ്ങള് പറഞ്ഞതെന്താണെന്ന് അറിയോ നിനക്ക്... ഈ നൂറയുടെ ശരീരത്തിൽ പൂർവാധികം ശക്തിയോടും അധികാരത്തോടും കൂടി സ്പർശിക്കാൻ അവകാശമുള്ള ഒരേയൊരു പുരുഷൻ ഷാജഹാൻ മാത്രമായിരിക്കുമെന്ന്..അതല്ലാതെ മറ്റാരായാലും അവന്റെയൊക്കെ ഗതി ഇതായിരിക്കുമെന്ന്..ഓർമയുണ്ടോ എന്റെ അനിയത്തിക്ക് അത്..എന്നിട്ട് എന്തുപറ്റി ഇന്നലെ..

എവിടെപ്പോയി ആ വാശിയൊക്കെ..എന്തേ അവനെ കാണുമ്പോൾ നിന്റെ ഷാജഹാൻ ആണെന്ന് തോന്നിയോ അല്ല നിന്റെ കയ്യിൽ കയറി പിടിക്കാൻ മാത്രം ധൈര്യം ഉണ്ടായ അവൻ ഷാജഹാനാണെന്ന് നീ ഉറപ്പിച്ചോ." ഒരിക്കൽ പോലും ഷാജഹാനെ ഞാൻ കണ്ടുമുട്ടില്ലാ എന്നുള്ളത് സത്യമായിരിക്കാം.എന്ന് കരുതി ആ നാറിനെ ഞാൻ ഷാജഹാൻ ആക്കി എന്നാണോ?? കണ്ട തെണ്ടികളെയൊക്കെ ഞാൻ ഷാജഹാൻ ആയി കരുതി എന്നാണോ സിനു പറഞ്ഞതിന്റെ അർത്ഥം.അങ്ങനെ ആരെങ്കിലും വന്നാൽ പോകുന്നതാണോ ഈ മനസ്സിൽ ഷാജഹാനുള്ള സ്ഥാനം. ആ ചോദ്യത്തിനൊരു മറുപടി നൽകാൻ കഴിയാതെ തരിച്ചു നിൽക്കുന്ന എന്റെ നേർക്ക്‌ വീണ്ടും സിനു കലിതുള്ളിക്കൊണ്ട് വരുമ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story