💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 28

khalbil nee mathram

രചന: ഷംസീന ഫിറോസ്

 ആ ചോദ്യത്തിനൊരു മറുപടി നൽകാൻ കഴിയാതെ തരിച്ചു നിൽക്കുന്ന എന്റെ നേർക്ക്‌ വീണ്ടും സിനു കലിതുള്ളിക്കൊണ്ട് വരുമ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. ഒരു അച്ചടക്കവും ഇല്ലാതെ ശര വേഗത്തിൽ കോളേജ് ഗേറ്റ് കടന്ന് വന്ന ഒരു പെൺകുട്ടി സിനുൻറെ ദേഹത്ത് തട്ടി.പ്രതീക്ഷിക്കാ ത്തതായോണ്ട് സിനു ബാലൻസ് കിട്ടാതെ നിലത്തേക്ക് പതിച്ചു.കൂടെ ആ പെണ്ണും.സിനു അവളെ തള്ളി മാറ്റി എഴുന്നേറ്റപ്പോഴാണ് ഞങ്ങളൊക്കെ അവളുടെ മുഖം കണ്ടത്.മേക്കപ്പ് റാണിയാണ് കക്ഷി.കലിപ്പൻ സിനു ഓന്റെ കലിപ്പ് മോഡ് അവളുടെ നേർക്ക്‌ തുറന്നു വിട്ടു. സിനുൻറെ കാര്യം ആയോണ്ട് നമ്മള് ആരും ഇടപെട്ടില്ല.കാരണം ഇതൊക്കെ അവൻ പുല്ലു പോലെ മാനേജ് ചെയ്തോളും. കൂട്ടത്തിൽ സിനുൻറെ സ്വഭാവം നിങ്ങക്കും അറിയുന്നതല്ലേ.സിനു ഓളെ നല്ലോണം സ്നേഹിക്കാൻ തുടങ്ങിട്ടുണ്ട്.തെറ്റ് ചെയ്തത് അവളായിട്ട് പോലും അവളുടെ ന്യായീകരിണത്തിനു ഒരു കുറവും ഇല്ല.ഞങ്ങൾ ഇത്രയൊക്കെ മനുഷ്യൻമാർ ഇവിടെ ഉണ്ടായിട്ടും അവള് നല്ല ധൈര്യത്തിൽ സിനുൻറെ നേർക്ക്‌ തട്ടി കയറുന്നുണ്ട്.

"ഇവളുടെ ആങ്ങളയുടെ കാര്യം പറഞ്ഞ് നാക്ക് എടുത്തില്ല..അപ്പോഴേക്കും അനിയത്തി ലാൻഡ് ചെയ്തു.അതും ഇക്കാനെ പോലെത്തന്നെ മനുഷ്യൻമാർടെ നെഞ്ചത്തേക്ക് കയറാൻ.." അസിയാണ്. "ശരിയാണല്ലോ അസി..രണ്ടും കൂടി ഒരുമ്പട്ട് ഇറങ്ങിയതാണെന്ന് തോന്നുന്നു." അനുവാണ്. "ഓൻ നമ്മളെ നൂറാക്കിട്ട് പണി കൊടുക്കുമ്പോൾ ദേ ഇവള് കൊടുക്കുന്നതു നമ്മളെ സിനുനാണ്..രണ്ടു സൈഡിലും ഓരോ ആങ്ങളയും പെങ്ങളും ആണല്ലോ ഉള്ളത്..ഇതെന്താ വല്ല ഫാമിലി പോരാട്ടമാണോ?? " അഖിയാണ്. "നൂറാ..സിനുനോട് പറ വെറുതെ പ്രശ്നം ഉണ്ടാക്കണ്ടാന്ന്..അവള് ഇനിയും അവൾടെ ഇക്കാക്കനെ കൊണ്ട് വരും.അപ്പോഴും പണി കിട്ടണതു നിനക്ക് ആയിരിക്കും.ഒരിക്കൽ കൂടി ഇവളെ പൊരിച്ചുന്ന് ഓൻ അറിഞ്ഞാൽ പിന്നെ ഓൻ വരുന്നത് ഏതു കോലത്തിൽ ആയിരിക്കുന്ന് പറയാൻ പറ്റില്ല.ഇവളെ തോണ്ടിയതും പോരാഞ്ഞിട്ട് നീ അവനെയും കൂടി ചൊറിഞ്ഞിട്ടാ വന്നത്.മറക്കണ്ടാ..

സിനുനോട് പറ കൂടുതൽ വഴക്ക് ഇടാൻ നിക്കണ്ടാന്ന്.നീ പറഞ്ഞാലേ അവൻ അനുസരിക്കു.." "ഇതുപോലെയുള്ള പേടിത്തൊണ്ടൻമാരെ ആണല്ലോ ഇന്റെ പടച്ചോനെ ഞാനും സിനുവും ഇത്രയും കാലം കൂടെ കൊണ്ട് നടന്നത്.അജൂ...എന്താ നീ പറഞ്ഞു വരുന്നത്??എന്റെയും സിനുന്റെയും ഭാഗത്താണ് തെറ്റ് എന്നോ??ഇപ്പോൾത്തന്നെ നോക്ക്,,അവളല്ലേ കണ്ണും മൂക്കും ഇല്ലാതെ ഓടി വന്ന് അവനെ ഇടിച്ചിട്ടത്.എന്നിട്ടും അവളുടെ പ്രസംഗം നോക്കിയേ." "എന്റെ നൂറാ..അതൊക്കെ പിന്നെ നോക്കാം.ഞങ്ങളൊക്കെ എന്ത് പറഞ്ഞോണ്ട് നിക്കുവാ..ദേ മുന്നിൽ ഇങ്ങനെയൊരു സീൻ നടക്കുമ്പോൾ അതിൽ ഇടപെടാതെ അതിലെ ശെരിയും തെറ്റും ഡിസ്‌കസ് ചെയ്തോണ്ട് നിക്കുവാണോ..? നീ സിനുനെ പിടിച്ചു മാറ്റിക്കേ..അല്ലെങ്കിൽ അവളുടെ മുഖത്തിന്റെ ഷേപ്പ് ഇപ്പൊ മാറും."

അഖിയാണ്. അഖി പറഞ്ഞത് ശെരി ആണെന്ന് തോന്നിയോണ്ട് നമ്മള് അതിന്റെ ഇടയിൽ കയറി ഡയലോഗ് അടിക്കാൻ നിക്കാണ്ട് സിനുനെ പിടിച്ചു വലിച്ചു. അപ്പോഴും മേക്കപ്പ് റാണി സിനുനെ പൊരിഞ്ഞ തെറിയാണ്.ഇവള് അവന്റെ തന്നെ അനിയത്തി..നോ ഡൌട്ട്.പിന്നെ അവിടെ നിന്ന് സീൻ കോൺട്രാ ആക്കണ്ടാന്ന് കരുതി നമ്മള് സിനുനെയും കൂട്ടി ക്ലാസ്സിലേക്ക് പോയി. "എന്തിനാടി നിയെന്നെ തടഞ്ഞെ.. ഓൾടെ വെളച്ചില് ഞാൻ ഇന്ന് ശരിയാക്കി കൊടുത്തേനെ.. നിന്നെ കയറി പിടിച്ചോനുള്ളതും ചേർത്ത് രണ്ടെണ്ണം ഓക്ക് തന്നെ പൊട്ടിക്കേണ്ടതായിരുന്നു.." "പോട്ടെ സിനു..അവളിവിടെ തന്നെ കാണുമല്ലോ..പിന്നെ അവൾടെ ആ പൂച്ച കണ്ണൻ നാറി..അവനുള്ളതു നീ കൊടുക്കണ്ട..ഞാൻ തന്നെ കൊടുത്തോളാം.." സിനുൻറെ ദേഷ്യം തീരേ കുറയാത്തതു കാരണം പിന്നെ അന്ന് മുഴുവൻ നമ്മള് ഓനോട്‌ മിണ്ടാൻ നിന്നില്ല.പേടിച്ചിട്ടാണ്..രാവിലെ നമ്മളെ നേർക്കും കലി തുള്ളിയതല്ലേ.. വൈകുന്നേരം അനുൻറെ വീട് കഴിഞ്ഞുള്ള വളവിലേക്ക് വണ്ടി കയറുമ്പോഴാണ് നമ്മളെ മുന്നിലേക്ക് ഒരു കാർ വന്ന് നിർത്തിയത്.കാറിൽ നിന്നിറങ്ങിയ ആൾ രൂപത്തെ കണ്ട് നമ്മള് പതിയെ മൊഴിഞ്ഞു.

"മുബിക്കാ..." മുബിക്ക ഒരു ചെറു പുഞ്ചിരിയോടെ നമ്മളെ അടുത്തേക്ക് വരുമ്പോൾ വണ്ടി ഒതുക്കി നമ്മളും ഇറങ്ങി.മുബിക്കാനെ കണ്ടു നമ്മക്ക് ഒരു വല്ലായ്മ തോന്നി.സങ്കടം കൊണ്ടാണ്.നമ്മളൊന്നും മിണ്ടാതെ മുബിക്കാനെ നോക്കി നിന്നു. "മോളെ നൂറാ...നിനക്ക് എന്നോട് ദേഷ്യമാണോ.മുബിക്കാനോട് വെറുപ്പ് ആണോ..?പറ.." "എനിക്ക് എന്തിനാ ദേഷ്യം.എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഒന്നുമില്ല.മുബിക്കാനോട് ഒരിക്കൽ പോലും എനിക്ക് ദേഷ്യം തോന്നിയിട്ടില്ല.അന്നും ഇന്നും ഇക്കാനെ ഈ പെങ്ങളുട്ടി സ്നേഹിച്ചിട്ടേയുള്ളൂ.... ഒരിക്കലും വെറുത്തിട്ടില്ല.. " "മോളെ.. സത്യം പറ. ഒരിക്കൽ പോലും എന്നെ ശപിച്ചിട്ടില്ലേ.. അറിഞ്ഞോ അറിയാതെയോ ഞാൻ കാരണമാണ്‌ നിന്റെ ജെസിനെ നിനക്ക് നഷ്ട്പ്പെട്ടതെന്ന് കരുതി ഒരിക്കൽ പോലും കുറ്റവാളിയായി കണ്ടിട്ടില്ലേ നിയെന്നെ.. പറ.. എന്നോട് നിനക്ക് ഒരു ദേഷ്യവും തോന്നിയിട്ടില്ലേ.. "

"ഇല്ല മുബിക്കാ.. ഒരിക്കലും തോന്നിയിട്ടില്ല.. പകരം ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളു. മറ്റെന്തിനെക്കാളും ജന്മം നൽകി വളർത്തി വലുതാക്കിയ സ്വന്തം ഉപ്പാന്റെ വാക്കുകൾക്ക് പ്രാധാന്യം നൽകിയ ഈ മനുഷ്യനോട് സ്നേഹവും ബഹുമാനവും മാത്രെ ഈ പെങ്ങക്ക് തോന്നിയിട്ടുള്ളു.. " നിറഞ്ഞു വന്ന നമ്മളെ കണ്ണുകൾ തുടച്ചു കൊണ്ട് നമ്മള് അത് പറഞ്ഞു. അപ്പോഴേക്കും മുബിക്കന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അത് നമ്മള് കാണണ്ടാന്ന് കരുതി ആവാം മുബിക്ക അപ്പോഴേക്കും നമ്മക്ക് പുറം തിരിഞ്ഞു നിന്നത്.അത് നമ്മക്ക് കൂടുതൽ വിഷമമായി. "മുബിക്കാ... ഇങ്ങള്.. ഇങ്ങള് കരയല്ലേ... എല്ലാം കഴിഞ്ഞില്ലേ.. ഇങ്ങളെ ഇനിയൊരിക്കൽ കൂടി കാണാൻ പറ്റുമെന്ന് നമ്മള് കരുതിയതല്ല. " മുബിക്ക കണ്ണ് തുടച്ചു കൊണ്ട് നമ്മളെ അടുത്തേക്ക് വന്നു. "നൂറാ... നീ കരുതുന്ന പോലെ ഉപ്പാന്റെ വാക്കുകൾക്ക് മുന്നിൽ പേടിച്ചു വിറച്ചു എന്റെ പെണ്ണിനെ വേണ്ടാന്ന് വെച്ചവനല്ല ഞാൻ.. ഉപ്പാന്റെ പണത്തിനും പ്രശസ്തിക്കും മുൻപിൽ ജീവനു തുല്യം സ്നേഹിച്ച പെണ്ണിനെ മറന്നു കളഞ്ഞവനല്ല ഈ മുബാറക്‌..

കഥ മറ്റൊന്നാണ്.. നീ അറിയാത്തതാണ്.. എന്റെ സാഹചര്യങ്ങൾക്ക് മുന്നിൽ എനിക്ക് തോറ്റു കൊടുക്കേണ്ടി വന്നു.. എന്റെ ജെസിനെ എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു.. " മുബിക്ക പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലാവാതെ നമ്മള് മുബിക്കാനെ നോക്കി നെറ്റി ചുളിച്ചു. വീണ്ടും നിറഞ്ഞ കണ്ണുകളെ തുടച്ചു കൊണ്ട് ഒരു കുറ്റബോധത്തോട് കൂടി മുബിക്ക തുടർന്നു. "അന്ന് നിന്റെ വീട്ടിന്ന് പോയതിനു ശേഷം ഉപ്പാനോട് ഈ കാര്യവും പറഞ്ഞ് എനിക്ക് വഴക്കിടെണ്ടി വന്നു. എന്ത് തന്നെയായാലും ഉപ്പ സമ്മതിക്കില്ലെന്ന് ഉറപ്പായപ്പോൾ എനിക്ക് കടുത്തൊരു തീരുമാനം ഉപ്പാനോട് പറയേണ്ടി വന്നു. എന്റെ ജെസിനെ അല്ലാതെ മറ്റൊരാളെ സ്വീകരിക്കാൻ ഈ മുബാറക് ഉണ്ടാവില്ലെന്ന എന്റെ മറുപടിക്ക് മുന്നിൽ കൂട്ടുകാരനു കൊടുത്ത വാക്ക് പാലിക്കാൻ പറ്റാതെ വരുമെന്ന അമർഷം ഉപ്പ എന്നോട് തീർത്തു.

അതും വയ്യാതെ കിടക്കുന്ന ഉമ്മാൻറെ മുന്നിൽ വെച്ച് തന്നെ. ആദ്യമായും അവസാനമായും ഞാൻ എന്റെ ഉപ്പാനെ കയർത്തു സംസാരിച്ചത് എന്റെ ജെസിക്ക് വേണ്ടിട്ടാണ്. അതൊക്കെ കണ്ട് പെട്ടെന്ന് ഉമ്മാക്ക് വീണ്ടും അസുഗം കൂടി. മുബാറക്കിൻറെ പെണ്ണായി ജെസിനെ തന്നെ ഇങ്ങോട്ടേക്കു കൊണ്ട് വരണമെന്ന ഉമ്മാന്റെ വാക്കും ഉപ്പ ചെവി കൊണ്ടില്ല. ഇതൊക്കെയായി ആകെ കൂടെ തളർന്ന ഉമ്മാനെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. അതുവരെ ജീവൻ നില നിർത്താൻ ഉപയോഗിച്ചിരുന്ന ഒരു മരുന്നും പിന്നീട് ശരീരത്തിലേക്ക് പ്രതികരിക്കാതെയായി. രണ്ടാഴ്ചത്തോളം ഹോസ്പിറ്റലിൽ കിടന്നു. ഒരു വിധത്തിലൊക്കെ പടച്ചോൻ ഉമ്മാക്ക് നീട്ടി നൽകിയിരുന്ന ആയുസ് ഞാൻ കാര ണാ ....എന്റെ കാര്യം ഓർത്തിട്ടാ ഉമ്മാക്ക് വയ്യാതെയായത്...നിന്നെ കോൺടാക്ട് ചെയ്യാൻ കുറേ ശ്രമിച്ചതാ..ഒരു തവണ പോലും വിളിച്ചിട്ടു കിട്ടിയില്ല..വീട്ടിലേക്ക് വരാനുള്ള സാഹചര്യം ആയിരുന്നില്ല എനിക്ക് അന്ന്...അത്ര പെട്ടെന്ന് എന്റ്റുമ്മാനെ പടച്ചോൻ തിരിച്ചു വിളിക്കുന്ന് ഞാൻ കരുതീല നൂറാ.." ന്നും പറഞ്ഞ് മുബിക്ക നമ്മളെ മുന്നിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ മുഖം പൊത്തി പിടിച്ച് പൊട്ടി കരഞ്ഞു.

ഇതൊക്കെ കേട്ട് തരിച്ചു നിൽക്കുന്ന നമ്മക്ക് മുബിക്കാനെ ആശ്വാസിപ്പിക്കാൻ കഴിഞ്ഞില്ല. "ഉമ്മാ.... മുബിക്കാ.. അപ്പൊ ഉമ്മാ... " "അതേ മോളെ.. നിന്നെയും ജെസിനെയും അത്രയേറെ സ്നേഹിച്ചിരുന്ന എന്റെ ഉമ്മ ഇന്ന് ഈ ദുനിയാവിൽ ഇല്ല.. അതിനേക്കാളുമൊക്കെ ഈ നെഞ്ച് നീറി പോയത് എന്റെ ഷാനുനെ ഓർത്തിട്ടാ... എന്റെ ഷാനുൻറെ കാര്യം ഓർത്തിട്ടാ ഇപ്പോഴും ഈ വിഷമം.. " പൊട്ടി കരഞ്ഞുകൊണ്ടുള്ള മുബിക്കന്റെ ആ വാക്കുകൾ നമ്മളെ നെഞ്ചിലെക്ക് ആഴ്ന്നിറങ്ങി. എന്താണ് മുബിക്ക പറഞ്ഞത്..?? ഷാനുന്നല്ലേ...?? എന്തുപറ്റി മുബിക്കന്റെ ഷാനുന്...?? എന്താണ് ഷാനുനെക്കുറിച്ച് മുബിക്ക പറയാൻ പോകുന്നത് എന്ന് ചിന്തിച്ച് നമ്മളെ ഉള്ള് നീറി കൊണ്ടിരുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story