💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 3

khalbil nee mathram

രചന: ഷംസീന ഫിറോസ്

  അജുനോടൊപ്പം അങ്ങോട്ടേക്ക് നോക്കിയ നമ്മളൊന്ന് ഞെട്ടിപ്പോയി.മ്മടെ ഒപോസിറ്റ് രണ്ട് പെൺകുട്ട്യോള് നിന്ന് സംസാരിക്കാണ്.പടച്ചോനെ!!!ഇവനും തൊടങ്ങിയോ പെൺകുട്ടിയോളുടെ വായിനോക്കി നിക്കാൻ.ഇതിനി അജു തന്നെയല്ലെ??എന്നിട്ട് മ്മള് ഓനെ നോക്കുമ്പോഴും ഓൻ കണ്ണിമ വെട്ടാണ്ട് അങ്ങോട്ടേക്ക് തന്നെ നോക്കാണ്.പിന്നെ മ്മളെന്താ ചെയ്യാ?മ്മള് പിന്നെയും അങ്ങോട്ടെക്കെന്നെ നോക്കി.ഒരുത്തി പർദ്ദയാണ് വേഷം.ഓള് തിരിഞ്ഞു നിക്കണോണ്ട് മുഖം കാണുന്നില്ല.മ്മള് ഓളെ മുഖം കാണാൻ വേണ്ടി അങ്ങോട്ടേക്ക് തന്നെ നോക്കി നിന്നു.അല്ല, അജു ഇത്രക്കും നോക്കാണെൽ ന്തേലും ഉണ്ടാവുമല്ലോ.ഇപ്പൊ പർദ്ദ ധരിച്ച പെണ്ണിന്റ്റെ മുഖം കാണാം.ഓൾടെ മുഖം കണ്ട മ്മള് ഞെട്ടിത്തരിച്ചു പോയി.ഇന്റ്റെ കണ്ണുകളെ ഇനിക്ക് തന്നെ വിശ്വാസിക്കാനായില്ല.റബ്ബേ!!ഞാൻ എന്താണ് ഈ കാണുന്നത്.ആരെയാ കാണുന്നത്??ഇത് സത്യമാണോ??

അവിടെ അതാ നിക്കണു ന്റ്റെ ജസി,അല്ല.ജസിയെ പ്പോലെ തന്നെ ഒരുത്തി.ഒറ്റ നോട്ടത്തിൽ ആ പർദ്ദക്കാരി ജസി തന്നെയാണ്.മ്മള് പോലും അറിയാതെ മ്മളെ ചുണ്ട് പതിയെ മന്ത്രിച്ചു, ജസി......... ആ പേര് കേൾക്കുമ്പൊഴെക്കും സിനുവും ഒന്നു ഞെട്ടിത്തരിച്ചു അങ്ങോട്ടേക്ക് നോക്കി.മ്മടെ ഞെട്ടലും നിക്കലുമൊക്കെ കണ്ടിട്ട് അജു മ്മളോട് ചോദിച്ചു: "നൂറോ,അനക്കറിയോ ആ കുട്ടിനെ" ഓന്റെ ചോദ്യമാണ്‌ മ്മളെ ഉണർത്തിയത്.അപ്പോഴേക്കും മ്മള് എവിടെയൊക്കെയോ എത്തിയിരുന്നു.മനസ്സിൽ എന്നോ മണ്ണിട്ടു മൂടിയൊരു ഭൂതകാലത്തിലേക്ക്.............. മ്മള് അജുനെ നോക്കി ഇല്ലാന്ന് തലയാട്ടി.അപ്പോഴേക്കും മ്മടെ കണ്ണൊക്കെ നിറഞ്ഞിരുന്നു.മ്മളെ മുഖമൊക്കെ പെട്ടന്ന് വല്ലാതായോണ്ട് സിനു ചോദിച്ചു: "എന്താ പറ്റി നൂറ അനക്ക്,എന്താണെന്ന്??ഇയ്യ് അതൊന്നും മറന്നില്ലേ?ഇയ്യ് ഇവിടിരുന്നെ."

സിനു മ്മടെ കയ്യിൽ പിടിച്ച് മ്മളെ കുറച്ച് അങ്ങോട്ടേക്ക് മാറ്റി നിർത്തി. "നൂറാ,എന്താടാ അനക്ക്.അന്നോട് ഞാൻ പറഞ്ഞതല്ലേ അതൊക്കെ മറന്നു കളയാൻ.ഇയ്യ് ഒരിക്കൽ കൂടി പഴയ പോലെ ആവാണോ??" സിനു പറയുമ്പോഴും മ്മടെ കണ്ണൊക്കെ നിറഞ്ഞൊഴുകണുണ്ട്.മ്മള് ഓന്റെ മോത്തെക്ക് നോക്കി:"സിനു,മ്മടെ ജസി....,നോക്കിയാട്ടെ.അവളെ പോലെ തന്നെ" മ്മടെ സ്വരമൊക്കെ ഇടറണ് ണ്ട്. "നൂറാ,ഒരാളെ പോലെ എത്ര പേരുണ്ടാകും മ്മടെ ഈ ദുനിയാവിൽ?അതവളല്ല.ആ ഓർമ്മകളൊക്കെ അന്നെ ഇനിയും വേട്ടയാടിയാൽ ഇയ്യ് ഒരിക്കൽ കൂടി ഈ നൂറ അല്ലാണ്ടാവും.അന്നെ ഈ കോലത്തിലെത്തിക്കാൻ മ്മളെത്ര കഷ്ടപ്പെട്ടതാ നൂറ,ഇയ്യതൊക്കെ മറന്നോ?വിട്ടേര്." ശരിയാണ്.സിനു പറയണതാണ് കാര്യം.മ്മള് അതൊക്കെ മറന്നതാണ്.ന്റ്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായമാണ്‌ അതൊക്കെ.ഇനിയും അതൊക്കെ ഓർത്താൽ ഈ നൂറയുടെ ധൈര്യംവും ശക്തിയുമൊക്കെ ചോർന്നു പോവും.പാടില്ല,അങ്ങനെയൊന്നും ആവാൻ പാടില്ല.മ്മള് മ്മളെ കണ്ണൊക്കെ തൊടച്ച് സിനുനെ നോക്കി.

"ഇതാണ്,ദേ ഇതാണ് മ്മടെ നൂറ.ഇടയ്ക്കിടെ ഇയ്യ് എന്താ നൂറ പെണ്ണുങ്ങളെപ്പോലെ.ഇയ്യ് എന്താ പെണ്ണുങ്ങളെ സ്വഭാവം കാട്ടാണെന്ന്??" ഓനതു പറയുമ്പോഴേക്കും മ്മളൊന്ന് ചിരിച്ചു.അല്ലേലും ഓൻ അങ്ങനാണ്.ഇന്റെ വിഷമം കാണണതു ഓൻക്ക് സഹിക്കൂല.മ്മളെ ചിരിപ്പിക്കാൻ വേണ്ടിയാണ് ഓന്റെ ഈ ചീഞ്ഞു നാറണ കോമഡിയൊക്കെ. "നൂറോ,അങ്ങോട്ടേക്ക് ചെന്നോ.ദേ നാലെണ്ണവും മ്മളെ നോക്കാണ്.ഇനി എന്താ ഏതാന്നൊക്കെ ആയിരിക്കും ആ നാറികൾടെ ഡൌട്ട്." മ്മള് അപ്പോഴാണ് അവരെ നോക്കണതു.മൂന്നെണ്ണം മ്മളെ രണ്ടാളെയും നോക്കണ് ണ്ട്.അജു ഇപ്പോളും കറന്റ്‌ അടിച്ച പോലെ ആ പെണ്ണിനെ തന്നെ നോക്കാണ്. ഞാനും സിനുവും കൂടി അവരടുത്തേക്ക് ചെന്നു.അസിയും അനുവും അഖിയും മാറി മാറി എന്നോടും സിനുനോടും എന്താണെന്നൊക്കെ ചോദിക്കുന്നുണ്ട്.മ്മള് ഒന്നുല്ല്യന്ന് പറഞ്ഞ് നൈസ് ആയി അതിൽ നിന്നൊക്കെ ഊരി.അപ്പോഴാണ് അസിടെ വർത്താനം:

"ഡീ നൂറോ,ഇയ്യ് ഇതൊന്ന് നോക്കിയേ.ഒരുത്തൻ ഇവടെ പോസ്റ്റായി നിക്കാൻ തൊടങ്ങീട്ട് മണിക്കൂർ ഒന്നായി." "ശരിയാണല്ലോ,ന്താടാ അജു.അനക്കും തൊടങ്ങിയോ കാതൽ?? ഐ മീൻ പ്യാർ" ന്നും ചോയ്ച്ച് അഖി ചിരിക്കാണ്. "ഒരു പെണ്ണിന്റെ മോത്തേക്ക് നോക്കാത്ത ചെർക്കൻ ആണിപ്പോ ഇവിടെ ഒരു മണിക്കൂറായി ഓളെ നോക്കി വെള്ളമിറക്കണതു.അജു,നീ കേൾക്കുന്നുണ്ടോ ഡാാ" അനുവാണ്. ഇവരൊക്കെ പറയണത് സത്യാണ്.അജു ചെക്കൻ ആളൊരു മൊഞ്ചനാണെങ്കിലും വായിനോക്കിത്തരത്തിലൊന്നും തീരെ താല്പര്യമില്ലാത്തോനാണ്.സെക്കന്റ്‌ ഇയർ ബികോമിലെയും ബിഎസ്സിലെയുമായി പെൺപിള്ളേർ നാലെണ്ണമാണ്‌ ഓന്റെ പൊറകേ നടക്കണത്.എന്നിട്ടും തിരിഞ്ഞുപോലും നോക്കാത്ത ആളാണ്‌ ഇപ്പൊ ഫ്യൂസ് പോയ പോലെ നിക്കണത്.ഇനി മ്മള് ചോദിക്കുന്നതാണ് നല്ലത്.മ്മള് ചോദിച്ചാലെ ഓൻ കാര്യങ്ങളൊക്കെ പറയുള്ളൂ.മ്മളെ അത്രയ്ക്കും പേടിയാണെ ഓൻക്ക്.

"അജു,ഇയ്യ് ഒന്നാ സ്വപ്നലോകത്തുന്ന് എണീറ്റെ" മ്മള് ഓന്റെ തോളിൽ തട്ടികൊണ്ട് അങ്ങനെ പറിമ്പൊഴേക്കും ചെക്കൻ മ്മടെ നേർക്ക് തിരിഞ്ഞു നിന്ന് ചിരിക്കാണ്. റബ്ബേ!!ഇതെന്താണ്??വെറുതെ നിന്ന് ചിരിക്കണോ??ഇനി കണ്ട മാത്രയിൽ തന്നെ ഓളോട് തോന്നിയ മുഹബ്ബത്തിന്റെ മുന്തിരിത്തേനാണോ ഈ ചിരിയിൽ?? മ്മള് വീണ്ടും: "അജുവേ,എന്താ അന്റെ പരിപാടി.ക്ലാസ്സിൽക്ക് പോരാണുണ്ടോ ഇയ്യ്,മ്മള് പോവാ." "നൂറ,ഇയ്യ് ഒന്ന് അങ്ങട്ടേക്ക് നോക്കിയേ.ആ കുട്ടിയെ" അതുവരെ വാ തൊറക്കാത്ത ഓൻ ഇപ്പോളെങ്കിലും വാ തൊറന്നല്ലോ!പടച്ചോനെ സ്തുതി!!! "ഏതു കുട്ടിയെ.അവിടെ രണ്ട് പേരുണ്ടല്ലോ" അഖിയാണ്. "ഡാാ ഇയ്യ് ഒന്നു വെറുതെയിരി.മ്മളൊന്ന് പറഞ്ഞോട്ടേ.ആ പർദ്ദ ഇട്ട കുട്ടിയെ കണ്ടോ ഇങ്ങളൊക്കെ?ന്തൊരു മൊഞ്ചാടാ ഓൾക്ക്!മൊഞ്ചു മാത്രല്ല,നല്ല അടക്കോ ഒതുക്കോക്കെയുള്ള കുട്ടിയാ.ഇന്ക് ഇഷ്ടപ്പെട്ടു." ന്നും പറഞ്ഞോണ്ട് ചെക്കൻ ഇളിച്ചോണ്ട് താഴേക്കു നോക്കാണ്. "അയ്യടാ,ഓന്റെ ഒരു നാണം.ഓൾടെ അടക്കോ ഒതുക്കോക്കെ ഇയ്യ് എപ്പോളാ കണ്ടേ,ഓള് ഇങ്ങോട്ടെക്ക് വന്നു കേറിയല്ലുള്ളൂ??

അപ്പൊഴേക്കും ഇയ്യ് ഓളെ അളന്നു നോക്കിയോ?" "അല്ല നൂറ,അങ്ങനൊന്നുല്ല.ഇന്നിവിടെ ഇത്രേം പെൺകുട്ട്യോൾ പോന്നതിൽ ആരേലും പർദ്ദ ധരിച്ചിട്ടിണ്ടാർന്നൊ?പർദ്ദ മാത്രല്ല,ഓൾടെ നടത്തോക്കെ നോക്കിയാട്ടേ.പിന്നെ അന്നോട് ഒന്നും പറഞ്ഞിട്ട് കാര്യല്ല.അനക്ക് അതൊക്കെ അറിയോ.ഇയ്യ് ഇതുവരെ പർദ്ദ കണ്ടിട്ടുണ്ടോ.പോരാത്തതിന് ഇയ്യ് പെൺകുട്ട്യോളെ പോലെ നടക്കാറുണ്ടോ.ഓടാറല്ലേ??വെറുതെ അല്ലടി അന്നെ എല്ലാരും റിബൽന്നൊക്കെ വിളിക്കണേ" ഓന്റെ വർത്താനം കേട്ട് മ്മള് പകച്ചു പണ്ടാറടങ്ങി പോയി.മ്മള് മാത്രല്ല.ബാക്കിയുള്ളോർടെ അവസ്ഥയും ഏറെക്കുറെയൊക്കെ അങ്ങനെ തന്നെ.മ്മള് എന്താ ഇങ്ങളോട് ഒക്കെ പറഞ്ഞെ,വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത ചെക്കനാണ് ഓനെന്നല്ലേ.ഇപ്പൊ നോക്കിയാട്ടെ,ഒരു പെണ്ണിനെ പ്രേമിക്കാൻ തൊടങ്ങണയിന് മുന്നേ ഓന്ക് ഒരു കാമുകന്റ്റെ ധൈര്യം ഒക്കെ കിട്ട്യോ??പടച്ചോനെ,എന്നാലിനി അങ്ങോട്ടേക്കെന്താണാവോ ഹാല്!! പിന്നെ ഓനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഓൻ പറഞ്ഞതൊക്കെയും ശെരിയാണ്.മ്മള് ഇതുവരെ കോളേജിലേക്ക് പോരുമ്പോഴ് പർദ്ദ ധരിച്ചിട്ടുണ്ടാവൂലാ,ജീൻസും ടോപ്പുമാണ്‌ യൂസ് ചെയ്യാർ.മ്മക്ക് കംഫർട്ടും അത് തന്നെയാണ്.കോളേജിലേക്കു മാത്രല്ല.ഏറെക്കുറെ എവിടെ പോകുമ്പോഴും മ്മളെ വേഷം ഇതൊക്കെ തന്നെയാണ്.

പിന്നെ ഓൻ പറഞ്ഞ അടക്കത്തിലും ഒതുക്കത്തിലും പെടണ ഈ അന്ന നടയും ആന നടയുമൊക്കെ മ്മക്കില്ല.അത് മ്മടെ ക്യാരക്റ്ററിനു ചേരൂലാ.അതാ മ്മള് ഇങ്ങനെ.ന്നാലും മ്മള് നല്ലോണത്തിൽ സ്കാർഫ് ഒക്കെ ചുറ്റിക്കെട്ടീട്ടെ പോരുള്ളൂ. ഒരു മുടിയിഴ പോലും പൊറത്തു കാട്ടൂലാ.സ്കാർഫ് അഴിച്ചിട്ട മ്മടെ മുഖം ഇവിടെ ആരും കണ്ടിട്ടില്ല, എന്തിനധികം...മ്മടെ കളിക്കൂട്ടുകാരായ അനുവും സിനുവും വരെ ഒരു പ്രായം കഴിഞ്ഞു മ്മളെ സ്കാർഫ് ഇല്ലാണ്ട് കണ്ടിട്ടുണ്ടാവൂലാ.അത് മ്മടെ ഒരു പ്ലസ് പോയിന്റ് ആണെന്ന് അസ്‌ന എപ്പോളും പറയും. "അജു ന്താ അന്റെ മനസ്സിൽ" സിനുവാണ്. "അപ്പൊ അതല്ലേ ഓനിത്രയും നേരം പറഞ്ഞത്,ഓന്ക് ആ പർദ്ദക്കാരിനെ വളക്കണോന്ന്" ന്നും പറഞ്ഞോണ്ട് അസ്‌ന നിന്ന് കിണിക്കാണ്. മ്മള് ഇപ്പോളും ഓൻ പറഞ്ഞ വർത്താനത്തിലാണ്.റബ്ബേ!ഇവടെ ഇത്രേം പെൺപിള്ളേരുണ്ടായിട്ടും ഓൻക്ക് കിട്ടിയത് ഓളെയാണല്ലോ.മ്മള് ഓളെയൊന്ന് ശെരിക്കും നോക്കി.

ഓൻ പറഞ്ഞതൊക്കെ കറക്റ്റിന്റ്റെ കറക്ടാണ്.മൊഞ്ചത്തി,അതിലുപരി അച്ചടക്കം.ശെരിക്കും ന്റ്റെ ജസി തന്നെ.ജസിടെ ആ പാൽപുഞ്ചിരി വരെ ഇവൾടെ മോത്തും കാണാം.മ്മക്കും ഓളെ ഇഷ്ടപ്പെട്ടു.എങ്കിലും ഓളെ കാണുമ്പോൾ മ്മക്ക് മ്മടെ ജസിനെയാണല്ലോ ഓർമ വരണതെന്നോർക്കുമ്പോൾ ഉള്ളിലൊരു നീറ്റൽ.എന്നാലും വേണ്ടില്ല.അവനാദ്യമായി ആഗ്രഹിച്ച പെണ്ണല്ലേ.പ്രണയത്തിലൊന്നും മ്മക്ക് വല്യ താല്പര്യമില്ല.വല്യന്നല്ല,തീരെ താല്പര്യമില്ല.ആ കാര്യത്തിനു വേണ്ടി മ്മള് മ്മടെ ചങ്ങായിമാർക്കു വരെ സപ്പോർട്ട് നിക്കാറില്ല.പക്ഷെ,ഇവിടെന്തേയ്‌??അറിയില്ല,ന്റ്റെ ജസി തിരിച്ചു വന്ന പോലൊരു തോന്നൽ. മ്മള് എന്ത്‌ വേണമെന്ന ചോദ്യ ഭാവത്തിൽ അജുനെ നോക്കി.ഹയ്യടാ!!ഇപ്പോഴും എന്തൊരു ചിരിയാണ് ചെക്കൻ.സിനുവാണേൽ മ്മളെ നോക്കി വേണ്ടാന്നൊക്കെ ആംഗ്യo കാട്ടാണ്.

മ്മള് എന്തേലും തീരുമാനിക്കണതിനു മുന്നേ ആ കുട്ടി നടന്നോണ്ട് മ്മൾടെ അരികിലെത്തിയിരുന്നു. റബ്ബേ,നടത്തം പോലും ജസിടെ പോലെ.ഓള് പോട്ടേ,കാണുമ്പോൾ തന്നെ അറിയാം.ജസിയെ പോലെ തന്നെ ഈ പെണ്ണും പാവാണെന്ന്.അതിനെ വെറുതെ വിളിച്ചു പേടിപ്പിക്കാണ്ടാന്ന് മ്മള് പറയാൻ ഒരുങ്ങുമ്പൊഴെക്കും അഖി ഓളെ വിളിച്ചു കഴിഞ്ഞേക്കണ്. യാ റബ്ബി!!വന്നു വന്ന് എല്ലാത്തിനും മ്മളെക്കാളും ധൈര്യാണ്.മ്മള് അഖിയെ നോക്കുമ്പോൾ ഓൻ ഇളിച്ചോണ്ട് അജുനെ നോക്കാണ്.ഓൻ ആണേൽ തെണ്ടി,വായിനോക്കി ആ മൊഞ്ചത്തിനെ തന്നെ നോക്കാണ്.ഓള് പേടിച്ചോണ്ട് മ്മടെ അടുത്ത് വന്നു.എന്നിട്ട് എന്റെയും അസ്‌നന്റെയും മോത്തേക്കു നോക്കിയൊന്നു പുഞ്ചിരിച്ചു.അള്ളോഹ്!എന്തൊരു മൊഞ്ചത്തിയാണ്.ശെരിക്കും സുബർക്കത്തിലെ ഹൂറിയെപ്പോലെ.വെറുതെയല്ല മ്മടെ അജു ഫ്ലാറ്റ് ആയത്.ഓൾടെ കൂടെയുള്ളോളും മൊഞ്ചിന്റെ കാര്യത്തിൽ കുറവൊന്നുമല്ല.എന്നാലും ഇവളാണ് സുന്ദരി.മ്മക്ക് ആണേൽ ഓളോട് ഒന്നും ചോദിക്കാനും കിട്ടണില്ല.

അസ്‌നയാണേൽ മ്മളെ തോണ്ടി നൂറ,നൂറാന്ന് വിളിക്കണ് ണ്ട്.മ്മള് പതിയെ ഇയ്യ് ചോദിച്ചോളി എന്തേലും ന്ന് പറഞ്ഞു.ആ പർദ്ദക്കാരിയാണേൽ ചിരിച്ചോണ്ട് മ്മടെ മോത്തേക്കു നോക്കി നിക്കണുണ്ട്. "ന്താടി പേര്" അസ്‌ന ഓളോട് ചോദിച്ചു. "മുംതാസ്" പുഞ്ചിരിച്ചോണ്ടുള്ള അവളുടെ മറുപടി കേട്ട് മ്മക്കും ഒരു ചിരിയൊക്കെ വന്നു.അജുവാണേൽ പതിയെ മുംതാസ്,മുമ്മുന്നൊക്കെ പറയണുണ്ട്.മ്മള് ഓളോട് എന്തേലും ചോദിക്കാൻ വാ തൊറക്കണയിനു മുന്നേ അജു: "വിട്ടേര് നൂറ,ഓള് പോയിക്കോട്ടെ.പേരറിഞ്ഞല്ലോ.മ്മക്ക് അതുമതി." ന്നും പറഞ്ഞ് ഇളിക്കാണ്. അയ്യടാ, മ്മക്കും കാണൂലെ ഓളോട് ന്തേലുമൊക്കെ ചോദിക്കാൻ.മ്മള് മ്മക്ക് ഓളോട് തോന്നിയ ഇമോഷൻസ് ഒക്കെയൊന്നു കണ്ട്രോൾ ചെയ്ത് കുറച്ചു ഗൗരവത്തിൽ ചോദിച്ചു: "അപ്പോ അന്റെ ഷാജഹാൻ എവിടെടി" മ്മളെ ചോദ്യം കേട്ട് അജു മ്മളെയൊന്നു തുറുക്കനെ നോക്കി.മ്മളെ ഈ ചോദ്യം ഓൻക് ഇഷ്ടപെട്ടിട്ടില്ലെന്ന് മ്മക്ക് നല്ലോണത്തിൽ മനസിലായി.സിനു ആണേൽ മ്മളെ നോക്കി ചിരിക്കാണ്.മ്മളാ സാഡ് മൂഡിന്ന് ഹാപ്പി മൂഡ് ലേക്ക് വന്നോണ്ടാവും.

മ്മളെയൊക്കെ ഞെട്ടിച്ചോണ്ട് ഓള് പറയാ: "ഷാജഹാൻ വന്നിട്ടില്ലെന്ന്" അപ്പോളും ഓൾടെ മോത്താ പുഞ്ചിരിയുണ്ട്. മ്മള് ഞെട്ടിയത് മാത്രാണ്.അജു ഇത് കേട്ട് ആകെ അണ്ടി പോയ അണ്ണാനെ പോലെ ആയേക്കണ്.ഓന്റെ ചിന്ത എന്താണെന്ന് മ്മക്ക് പിടികിട്ടി. ഇനി ഓൾക്ക് ഒരു ഷാജഹാൻ ഉണ്ടാവുമോ??മ്മളും ചെറുതായൊന്നു പേടിച്ചു. "അപ്പൊന്തേയ്‌ മോള് അന്റെ ഷാജഹാനെ കൂടെ കൂട്ടിയില്ല" സിനുവാണ്. പിന്നെയും അവളൊരു ചിരിയോടെ: "ഷാജഹാൻ ഇന്റെ കാക്കുവാണ്.കാക്കുന് തെരക്കുള്ളോണ്ട് ഇന്നോട് ഇവള്ടെ കൂടെ പോരാൻ പറഞ്ഞു" "അപ്പോ അന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലേ??" ഇത് മ്മടെ അജുവിന്റെ സംശയാണ്.ഓന്റെ ചോദ്യം കേട്ട് മ്മള് അന്തം വിട്ടുപോയി. ചെക്കന് എവിടുന്നാണ് ഇത്രയൊക്കെ ധൈര്യം. ഓള് അതിനു ഇല്ലാന്ന് തലയാട്ടി.ന്റ്റെ റബ്ബി!!!അപ്പോള് അജുന്റ്റെ മോത്ത്ണ്ടായ ഒരു സന്തോഷം കാണണം!!

!മ്മടെ ചന്ദ്രേട്ടന് വരെ ഇത്രേം തെളിവും നിലാവും ഉണ്ടാവൂലാന്ന് വരെ തോന്നിപ്പോയി മ്മക്ക്.ആ പെണ്ണാണേൽ അജുനെയും നോക്കി ചിരിക്കാണ്.മ്മക്കൊക്കെ ചിരി വന്നെങ്കിലും സ്റ്റാൻഡേർഡ് കളയാതിരിക്കാൻ പിടിച്ചു നിന്നല്ലേ പറ്റൂ.മ്മള് കുറച്ച് ഗൗരവത്തിൽ "ന്താടി ഇയ്യ് പർദ്ദ ഇട്ടോണ്ട് പൊന്നേ??" അവളൊന്നുല്ലെന്ന് തലയാട്ടി. "ഹാ.അതൊക്കെ നിന്റെ ഇഷ്ടം.ഇനി അങ്ങോട്ട്‌ ഇയ്യ് എന്ത് വേണേലുംഇട്ടോളി.പക്ഷെ മൺഡേയ് അതായത് നെക്സ്റ്റ് ക്ലാസ് ഉള്ള ഡേയ് ഇയ്യ് സാരിയുടുത്തോണ്ട് വരണം.ഇന്നെ സാരിൽ മ്മക്കൊന്ന് കാണാനാ..." മ്മള് ഇത് പറഞ്ഞതും പെണ്ണിന്റെ മോത്തേ പുഞ്ചിരിയൊക്കെ മാഞ്ഞെക്കണ്.അജുവിന്റെ മുഖഭാവം പിന്നെ പറയെ വേണ്ടാ.അവനിഷ്ടപ്പെട്ടതും അവൾടെ ആ പർദ്ദ വേഷമാണല്ലോ. "എന്തെടി, ഇയ്യ് ചെയ്യൂലെ." അസ്‌നയാണ്. ഓള് ഹാന്നും ഇല്ലാന്നൊക്കെ തലയാട്ടുന്നുണ്ട്. ഓളെ എക്സ്പ്രഷൻസ് കണ്ടിട്ടല്ല,

അജുന്റ്റെ ഭാവം കണ്ടിട്ടാണ് മ്മക്ക് ചിരി വന്നത്. എന്നാലും വേണ്ടില്ല, ഓന്റെ പെണ്ണിന് മ്മളെ മറക്കാണ്ടിരിക്കാൻ ഈയൊരു പണി ഇരിക്കട്ടെ.പിന്നെ അവളെയൊന്നു ശെരിക്കു പരിചയപ്പെടാനും മ്മക്ക് ഇതൊരു ചാൻസ് ആണേ.അനുസരണ ഉള്ളവൾ ആണോന്ന് അറിയാലോ. എന്നാൽ ഇങ്ങള് വിട്ടോന്നും പറഞ്ഞ് മ്മള് അവരെ പറഞ്ഞയച്ചു.പോവുമ്പോഴും ഓൾടെ കണ്ണ് അജുന്റ്റെ മേലാണ്.ഇനി ഓൻക്ക് തോന്നിയ പോലെ വല്ലതും ഓൾക്കും തോന്നിയോ?? ഹാ...ആർക്കറിയാം. അജു മ്മക്ക് നല്ല അസ്സല് നോട്ടം ഇട്ടു തരണുണ്ട്.മ്മള് ഓനെ വല്യ മൈൻഡ് ഒന്നും ആക്കാണ്ട് ബാക്കിയുള്ളവരോട് കത്തിയടിക്കാനിരുന്നു. "നൂറ,മതിയെടി.ഇനി എങ്കിലും ഒന്ന് ക്ലാസ്സിൽക്ക് കേറാടീ.ഫസ്റ്റ് ഹൗർ ആ ശാന്തമ്മയാണ്.ലേറ്റ് ആയാൽ മ്മളെ കേറ്റൂലാന്ന് മാത്രല്ല, ഒരാഴ്ചയിൽ തീർക്കണ്ട റെക്കോർഡ് ഒരു ദിവസം കൊണ്ട് കംപ്ലീറ്റ് ചെയ്യിപ്പിക്കും." വീണ്ടും റിയൽസിലെ പഠിപ്പിസ്റ് മോള് അനുവിന്റെ വർത്താനാണ്. മ്മള് ഇതൊക്കെ എത്ര കണ്ടേക്കണ്.എന്നാലും ഓള് പറഞ്ഞത് നേരാണ്ട്ട്ടാ.ആ ഭൂതനയാണ് ഇന്ന് ഫസ്റ്റ് പീരീഡ്.കാണാൻ വെളുത്ത് തടിച്ചു പട്ടത്തിടെ കട്ട്‌ ആണേലും ആ ശാന്തമ്മക്ക് ഭൂതനേടെ സ്വഭാവാണ്.

അതിലുപരി മ്മളോട് ഓൾടെ ഒടുക്കത്തെ സ്നേഹവും.എവടെ കണ്ടാലും അവിടുന്ന് തരും മ്മക്കുള്ള പണി.ന്തായാലും നോട്ട്സും റെക്കോർഡ്സും ഒക്കെ കംപ്ലീറ്റ് ചെയ്തു വെക്കാൻ ഈ നൂറയെ കൊണ്ടാവൂലാ.അവസാനം മനസില്ല മനസ്സോടെ മ്മള് മ്മടെ ക്ലാസ്സ്‌ ലക്ഷ്യം വെച്ച് നടന്നു.അനുവും അജുവും മുന്നിലും മ്മള് നാലാളാണേൽ പിന്നിലുമായിട്ടാണ് നടത്തം.ക്ലാസ്സിന്റെ വരാന്തയിലേക്കെത്തുമ്പൊഴേക്കും മുന്നിലുണ്ടായിരുന്ന രണ്ട് ധൈര്യശാലികളും കൂടി ഒറ്റ നിർത്താണ്.മ്മള് എന്തേയ് ബോംബ് വല്ലതും പൊട്ടിയോ ന്ന് ചോദിക്കുമ്പോൾ അനു പറയാണ്: "ടീ ആ ശാന്തമ്മ ക്ലാസ്സിലുണ്ട്.ക്ലാസ്സ്‌ തുടങ്ങിയെടീ.നിയെന്നെ ഫസ്റ്റ് കേറിയാട്ടെ" "ഹോ!!ഇതാണോ അന്റെ ആന കാര്യം." എപ്പോളും ലേറ്റ് ആയാൽ മ്മള് ആദ്യം കേറണം.അതാണ്‌ ഈ റിയൽസിലെ ഒരു രീതി. മ്മളും സിനുവും ഡോർന്റ്റെ അടുത്ത് ചെന്നിട്ട് ഒരു അറുപതു വോൾട്ടിന്റ്റെ ചിരിയോട് കൂടെ ഒന്നിച്ച് ടീച്ചറെ............!!!!

ന്ന് അങ്ങട്ട് നീട്ടി വിളിച്ചു.മ്മടെ വിളികേട്ട് ക്ലാസ്സിലെ മൊത്തം കുട്ട്യോളും പൊട്ടിചിരിക്കാണ്.ആ ഭൂതനയാണേൽ മ്മള് വിചാരിച്ച പോലെ തന്നെ പടയപ്പാ സിനിമയിൽ രമ്യ ചേച്ചി രജനിചേട്ടന്റെ നേർക്ക് ചാടാണ പോലെ മ്മക്ക് നേരെ ഒരു ചാട്ടാർന്നു.പക്ഷെ,ശാന്തമ്മേടെ ഡയലോഗിന് മ്മള് വിചാരിച്ചത്രയും പഞ്ച് ഇണ്ടാർന്നില്ല. "ന്റ്റെ ദേവിയെ.ഈ റിബൽസിനു ഇങ്ങോട്ടേക്കുളള വഴിയൊക്കെ അറിയായിരുന്നോ??" "ന്ത്‌ വർത്താനാ ടീച്ചറെ,ഇങ്ങടെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാനും പിന്നെ ആ തേൻമൊഴിയൊന്നു കേക്കാൻ കൂടി വേണ്ടിയല്ലേ മ്മള് ഓടിക്കിതച്ച് ഇങ്ങോട്ടേക്കു പോന്നത്." "ഡാാ സിനാനെ,രാവിലെ തന്നെ നിയെന്നെ വാ തൊറപ്പിക്കല്ലേ.നിങ്ങൾക്കൊക്കെ പഠിക്കാണോന്ന് ഇത്രയ്ക്കും പൂതിയുണ്ടായിരുന്നെന്ന് എനിക്കറിഞ്ഞതെയില്ല" മ്മള് എന്തേലും പറയാൻ വേണ്ടി വാ തുറക്കണയിനു മുന്നേ ടീച്ചർ മ്മളെ ഗെറ്റ് ഔട്ട്‌ അടിച്ചിരുന്നു. ആ പോണേൽ പോട്ടെ;മ്മക്ക് ഇതൊക്കെ എന്ത്ന്ന് വിചാരിച്ചു

ശാന്തമ്മയോട് ഒരു താങ്ക്സും പറഞ്ഞ് മ്മള് തിരിഞ്ഞു.അനുന്റ്റെ മുഖം നോക്കാതിരിക്കണതാണ് നല്ലത്. അവൾടെ കലിപ്പ് കണ്ട് ഇനി ഇവളി ഭൂതനേടെ മോളാണോന്ന് വരെ മ്മക്ക് തോന്നിപ്പോയി.ഏതായാലും ഫസ്റ്റ് പീരീഡ് പോയിക്കിട്ടി.ഇനി ബാക്കിയുള്ള രണ്ട് ഹൗർസും ചളി കോരിയിടണ വർഗ്ഗങ്ങളാണ് ക്ലാസ്സിലേക്ക് വരാനുള്ളത്.അതോണ്ട് ഉച്ചവരെ ഇനി മ്മള് ക്ലാസ്സിൽ കേറൂലാന്ന് തീരുമാനിച്ചു നേരെ ക്യാന്റീനിലേക്ക് വിട്ടു.പിള്ളേരോട് തൊള്ള കീറിട്ട് മ്മടെ എനർജിയൊക്കെ പോയെക്കാണ്.ക്യാന്റീനിലേക്ക് നടക്കുമ്പോൾ അജുന് പറയാനുള്ളത് ഓന്റെ മൊഞ്ചത്തിനെ കുറിച്ച് മാത്രം.അനുനാണേൽ ക്ലാസ്സിൽ കേറാൻ പറ്റാത്തതിലുള്ള വിഷമോം.മ്മക്ക് നാലാക്കാണേൽ ടെൻഷൻ ഒന്നുല്ലാത്തോണ്ട് നല്ല കൂൾ ആയി ക്യാന്റീനിൽ ചെന്നിരുന്നു

.കാന്റീൻ ഹംസക്ക മ്മളോട് 'ന്തുണ്ട് നൂറ അന്നെ കാണാനില്ലല്ലോ' ന്നൊക്കെ ചോയ്ക്ക ണുണ്ട്.മ്മള് ഇവിടത്തെ സ്ഥിരം കസ്റ്റമർ ആയതോണ്ട് ഹംസക്കാക്ക് മ്മളെ നല്ല പരിചയാണ്.പിന്നെ ഹംസക്കന്റെ മോൾ ഹാജിറ പ്ലസ് ടുവിന് മ്മടെ കൂടെ പഠിച്ചതാണ്.അതോണ്ട് മൂപ്പർക്കും ഏറെക്കുറെ മ്മളെ കയ്യിലിരിപ്പിനെ കുറിച്ച് നന്നായിട്ടറിയാം.അപ്പോളാണ് അവിടത്തെ ഓർഡർ ചെക്കന്റെ ചോദ്യം: "എന്താണാവോ റിബൽസിനു കഴിക്കാൻ???" മ്മള് ഓനെയൊന്നു നോക്കി പേടിപ്പിച്ചിട്ട് ആറാക്കും ചൂടോടെ ചായയും പരിപ്പുവടയും പെട്ടന്ന് പോരട്ടെന്ന് പറഞ്ഞു.ഓനത് കൊണ്ട് തന്നിട്ട് ചിരിച്ചോണ്ട് അകത്തേക്ക് പോയി.മ്മള് ആറും കൂടി കഴിച്ചോണ്ട് ഉച്ചക്ക് ശേഷം ന്താ പ്ലാൻന്നൊക്കെ ഡിസ്‌കസ് ചെയ്യാണ്.മ്മള് മ്മടെ പരിപ്പുവട വായിലോട്ടു തിരുകുമ്പൊഴാണ് പുറകീന്നൊരു അലർച്ച. "നൂറാ...........!!!!!!!!!!!"..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story