💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 30

khalbil nee mathram

രചന: ഷംസീന ഫിറോസ്

കവർ തുറന്നു നോക്കിയ നമ്മള് ആകെ വണ്ടർ അടിച്ചു പോയി. നമ്മളെ ഏറ്റവും ഫേവ്റിറ്റ് ആയ പിങ്ക് ആൻഡ് വൈറ്റ് കളറിൽ ഒരു ഷർട്ട് മോഡലിൽ ഉള്ളൊരു ടോപ് ആയിരുന്നു അത്. അതും നമ്മള് ഏറെ ഇഷ്ടപ്പെടുന്ന സിമ്പിൾ ടൈപ്പിലൊരു ടോപ്. നമ്മള് ഒന്നും മനസ്സിലാവാതെ സിനുനെ നോക്കി നിന്നു. "എന്തു പറ്റിയെടി.. ഇഷ്ടപ്പെട്ടില്ലേ?? എന്നാൽ ഇങ്ങു തന്നേക്ക്. " "അതല്ല.. ഇപ്പൊ എന്താണാവോ കലിപ്പൻ സിനുന് നമ്മളോട് ഒരു പ്രത്യേക സ്നേഹം. ഇനി അനക്കും ഏതേലും പെണ്ണിനെ സെറ്റ് ആക്കി തരണോ? അല്ല,, അജു ഇവിടെ നമ്മളെ സോപ് ഇടാനും സ്നേഹിക്കാനും തുടങ്ങിയിട്ട് ദിവസം കുറച്ച് ആയെ. ഇനി എന്താ നിന്റെ കാര്യം?? അതും കൂടി ഇങ്ങോട്ടേക്കു പോരട്ടെ " "നീയൊന്നും ഒരു കാലത്തും നന്നാവില്ലടി.. ഇത് നീ കരുതുന്ന പോലെ ഒന്നും അല്ലെൻറെ നൂറോ..

എൻഗേജ്മെന്റ് പരിപാടിക്ക് ഡ്രസ്സ്‌ എടുക്കാൻ വേണ്ടി ഇന്നലെ സാബിക്കാൻറെ കൂടെ ഷോപ്പിങ്ങിന് പോയിരുന്നു. ഉമ്മി സാബിക്കന്റെ പെണ്ണിന് വേണ്ടി ഡ്രസ്സ്‌ നോക്കുമ്പോ ഞാനും വെറുതെ ഒന്ന് നോക്കി. അപ്പോഴാ ആ സെക്ഷനിൽ ഇത് കണ്ടത്. വൈറ്റ് ആൻഡ് പിങ്ക് കാണുമ്പോൾ തന്നെ നിന്നെയാ ആദ്യം ഓർമ വന്നത്. പിന്നെ അനക്ക് ഇമ്മാതിരി ടൈപ്പ് ആണല്ലോ ഇഷ്ടം. അതാ വാങ്ങിച്ചത്. പിന്നെ ഇന്നലെ രാവിലെ ഞാൻ നിന്നോട് ദേഷ്യപ്പെട്ടതിന് നീ അത്ര പെട്ടെന്നൊന്നും എന്നോട് ഇണങ്ങില്ലെന്ന് എനിക്കറിയാമായിരുന്നു. ആ പരിഭവം തീർക്കാൻ കൂടിയാ വാങ്ങിച്ചത്.ഇപ്പൊ പ്രോബ്ലം സോൾവ്. എന്നിട്ടും അനക്ക് പറ്റീട്ടില്ലെങ്കിൽ ഇങ്ങ് തന്നേക്ക്.ഞാൻ വേറെ ആർക്കേലും കൊടുത്തോളാം. "അയ്യടാ.. അങ്ങനെ ഇപ്പൊ ഇനിക്കായി വാങ്ങിയത് വേറെ ആർക്കേലും കൊണ്ട് പോയി കൊടുത്ത് നീ കൂടുതൽ ബുദ്ധിമുട്ടണ്ട.പിന്നെ നമ്മള് അറിയാതെ ആരാടാ അനക്ക് വേറെ ഉള്ളത് ഇതൊക്കെ കൊടുക്കാൻ? സംതിങ് ഈസ്‌ റോങ്ങ്‌ ആണല്ലോ മോനെ സിനു..ആരാടാ കക്ഷി?? പറയെടാ.."

"നീ ഒന്ന് ചുമ്മാ ഇരിയെടി..സർപ്രൈസ് ആയി ഒരു സാധനം അവൻ കൊടുത്തിട്ടും അവള് പറയുന്നത് നോക്കിയേ.. നീ അല്ലാതെ വേറെ ആരേലും ഈ പണിക്കു നിക്കുവോ സിനു..നിനക്ക് ഇത് വേണം. ദേ ഇപ്പോഴും ഞാൻ പറയാ..നീയൊരുത്തൻ കാരണമാ ദിവസം പോകുന്തോറും ഇവള് ഇത്രയ്ക്കും മോശം ആവുന്നത്. പിണക്കം മാറ്റാൻ വേണ്ടി ഡ്രെസ്സും വാങ്ങി വന്നേക്കുന്നു ചെക്കൻ " അസിയാണ്. "നാലു പെട വെച്ച് കൊടുക്കേണ്ടതാ ഇവളുടെ ഈ സ്വഭാവത്തിനൊക്കേ... " അഖിയാണ്. "ഒരാഴ്ച്ച ഞാൻ പിണങ്ങി ഇരുന്നിട്ട് പോലും എന്റെ പിണക്കം മാറ്റാൻ വേണ്ടി അനീഷ് ഏട്ടൻ എനിക്ക് ഇതുപോലെ ഒരെണ്ണം വാങ്ങിച്ചു തന്നിട്ടുണ്ടാവില്ല. പോരാത്തതിന് ദേഷ്യം പിടിച്ചിരുന്നതിന് എന്റെ നടു പൊറം നോക്കി നാലെണ്ണം പൊട്ടിച്ചിട്ടുമുണ്ട്. " "പോടീ... പോടീ... നിനക്ക് ഒക്കെ അസൂയയാ..എന്നെ കുറ്റം പറയാൻ കിട്ടുന്ന ഒരവസരവും പാഴാക്കണ്ട നാലും കൂടി...നന്നായി ഉപയോഗിച്ചോട്ടോ " "ഇണക്കവും പിണക്കോക്കെ തീർന്നല്ലോ.ഇനി ക്ലാസ്സിലേക്ക് ചെന്നാലോ?? " അജുവാണ്.

"ആയില്ല അജൂ.. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് " എന്റെ പാസ്റ്റ് ഒക്കെ ഇപ്പൊ എല്ലാത്തിനും നന്നായി അറിയുന്നതോണ്ട് ഇന്നലെ മുബിക്കാനെ കണ്ട കാര്യവും മുബിക്ക പറഞ്ഞ സംഭവങ്ങളൊക്കെ നമ്മള് അഞ്ചാൾക്കും പറഞ്ഞ് കൊടുത്തു. ഒരു കഥ കേൾക്കുന്ന പോലെ ഒക്കെയും കേട്ട് നിന്ന് അഞ്‌ജെണ്ണവും നമ്മളെ തന്നെ ഉറ്റു നോക്കാണ്. "മുബിക്കാനെ നീ വീണ്ടും കണ്ടോ? " സിനുവും അസിയും ഒരു ഞെട്ടലോടെ ചോദിച്ചു. "അപ്പൊ ഞാൻ ഇത്രയും നേരം ഇവിടെ കിടന്ന് പാട്ട് പാടിയത് അത് തന്നെയല്ലേ സിനു... അല്ലാതെ ഞാൻ കണ്ട സ്വപ്നത്തിന്റെ കാര്യമൊന്നുമല്ല പറഞ്ഞത്" "അപ്പൊ നീ മുബിക്കാനെ വീണ്ടും കണ്ടു. ഇത്രയൊക്കെ സംസാരിക്കുകയും ചെയ്തു. ആ സ്ഥിതിക്ക് മറ്റൊന്നും കൂടി നീ അറിഞ്ഞിട്ടുണ്ടാകുമല്ലോ.? ഷാജഹാനെ ക്കുറിച്ച്... നിന്റെ ഷാജഹാനെക്കുറിച്ച് മുബിക്ക ഒന്നും പറഞ്ഞില്ലേ..? ഷാജഹാനെക്കുറിച്ച് മുബിക്കാനോട് നീ ഒന്നും ചോദിച്ചില്ലേ. " അഖിയാണ്. "ഹാ അത് ശെരിയാണല്ലോ.. എവിടെയാടി അന്റെ ഷാജഹാൻ ഇപ്പൊ..?

എന്താ ഷാജഹാനെക്കുറിച്ച് അറിയാൻ കഴിഞ്ഞത്.? അതും കൂടി പറ നൂറാ.. " അജുവാണ്. "ഞാൻ എന്തിനാ ഷാജഹാനെക്കുറിച്ച് അന്വേഷിക്കുന്നത്. അതിന്റെ ആവശ്യം എന്താ എനിക്ക്? നിങ്ങളോട് ഒക്കെ എത്ര തവണ ഞാൻ പറഞ്ഞതാ,, ഇപ്പൊ ഷാജഹാനുമായി എനിക്കൊരു ബന്ധവും ഇല്ലെന്ന്. എന്നേ ഞാൻ ഷാജഹാൻ മറന്നതാണെന്ന്.. അങ്ങനെയുള്ള ഈ ഞാൻ എന്തിനാ മുബിക്കാനോട് ഷാജഹാനെക്കുറിച്ച് ചോദിക്കുന്നത്??" "ഈ കാര്യത്തിനെ കുറിച്ച് ഇനി ആരൊക്കെ എന്തൊക്കെ ചോദിച്ചാലും നീ ഇതേ പറയുള്ളുന്ന് എനിക്കറിയാം നൂറാ.. നിന്റെ പോക്ക് ഇങ്ങനെ ആണെങ്കിൽ എനിക്കും ചിലതൊക്കെ തീരുമാനിക്കേണ്ടി വരും. നിനക്ക് ഷാജഹാനെക്കുറിച്ച് ഒന്നും അറിയാണ്ടെങ്കിൽ വേണ്ടാ. പക്ഷെ എനിക്ക് അറിഞ്ഞേ മതിയാവൂ.. ഞങ്ങൾ ഇറങ്ങാ നിന്റെ ഷാജഹാനെ അന്വേഷിച്ച്..

ഷാജഹാൻ എവിടെ ആണെങ്കിലും ഞങ്ങള് കണ്ടു പിടിച്ചിരിക്കും. ഇനി അത് കഴിഞ്ഞിട്ടേ ഞങ്ങക്ക് ഒരു വിശ്രമമുള്ളു.. നീ എവിടെ വരെ പോവുംന്ന് നോക്കി ഇരിക്കയായിരുന്നു ഞങ്ങള്.. നീ അമ്പിനോടും വില്ലിനോടും അടുക്കില്ലെന്ന് മനസ്സിലായി.. ഇനി ഈ കാര്യത്തിനെ കുറിച്ച് ഒരിക്കൽ കൂടി ഞാൻ നിന്നോട് സംസാരിക്കുന്നത് ഷാജഹാൻറ്റെ മുന്നിൽ വെച്ച് ആയിരിക്കും. അന്ന് നീ എന്താ പറയാൻ പോകുന്നതെന്ന് എനിക്കൊന്നു കാണണം. " നമ്മളെ സംസാരത്തിൽ ദേഷ്യം കയറി സിനു നമ്മളോട് വീണ്ടും നല്ലോണം ചൂടായി. കൂടെ ബാക്കി നാലെണ്ണവും. എന്നിട്ട് നമ്മളെ ഒരു മൈൻഡ് പോലും ചെയ്യാതെ ക്ലാസിലെക്ക് കയറി. ക്ലാസ്സിൽ ഇരുന്നിട്ടും അഞ്ചെണ്ണം നമ്മക്ക് പുല്ലു വില പോലും തരുന്നില്ല. നമ്മക്ക് ആണെങ്കിൽ അവറ്റകളോട് വായിട്ടലക്കാഞ്ഞിട്ട് നാക്ക് തരിച്ചിട്ടും വയ്യാ. വൈകുന്നേരം ആവുമ്പോഴേക്കും ഇരുന്നും കിടന്നും ഉറങ്ങിയും നമ്മള് മടുത്തു.

ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോൾ നമ്മള് അസിൻറെ ബാഗ് ന്ന് ഓള് അറിയാതെ ഓൾടെ റെക്കോർഡ് എടുത്ത് നമ്മളെ ബാഗിൽ ഇട്ടു. നേരാവണ്ണം ചോദിച്ചാൽ അവള് നമ്മക്ക് തരില്ലെന്ന് അറിയാം. നാളെ രാവിലെ ഫസ്റ്റ് പീരീഡ് തന്നെ ആന്റപ്പനാണ്. നാളെയും കൂടി റെക്കോർഡ് സബ്മിറ്റ് ചെയ്തില്ലെങ്കിൽ നമ്മള് ഇനി മുതൽ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും. നമ്മക്ക് ആണെങ്കിൽ മൊത്തത്തിൽ കംപ്ലീറ്റ് ആക്കാനുണ്ട്. വീട്ടിൽ എത്തീട്ടു നമ്മള് ആദ്യം ചെന്നത് മൂത്തുമ്മൻറെ റൂമിലേക്ക് ആണ്. ഇന്നലെ മുബിക്കാനെ കണ്ട കാര്യവും സംസാരിച്ചതുമൊക്കെ നമ്മള് മൂത്തുമ്മനോട് പറഞ്ഞു മൂത്തുമ്മക്ക് എങ്കിലും മുബിക്കന്റെ നിരപരാധിത്യം മനസ്സിലാവട്ടെന്ന് കരുതിയാണ്. ഒന്നുല്ലേലും മൂത്തുമ്മയും അന്ന്മുബിക്കാനെ തെറ്റിദ്ധരിച്ചതല്ലേ. ഒക്കെയും കേട്ട് കഴിഞ്ഞ് മൂത്തുമ്മ തേങ്ങി കരയാൻ തുടങ്ങി.

എന്റെ ജെസിന്നും പറഞ്ഞോണ്ട് മൂത്തുമ്മ നമ്മളെ കയ്യിൽ പിടിച്ച് വീണ്ടും വീണ്ടും കരയുന്നുണ്ട്. അതൊക്കെ കണ്ടു നമ്മളെ ഉള്ള് നീറി എങ്കിലും എവിടുന്നോ വന്ന കുറച്ച് ആശ്വാസ വാക്കുകളിലൂടെ നമ്മള് മൂത്തുമ്മനെ സമാദാനിപ്പിച്ചു. രാത്രി രണ്ട് മണി വരെ ഇരുന്ന് കഷ്ടപ്പെട്ടാണ് നമ്മള് റെക്കോർഡ് എഴുതി തീർത്തത്.ഈ ലോകത്തുള്ള മൊത്തം തെറിയും ആ ആന്റപ്പനെ വിളിച്ച് കൊണ്ടാണ് നമ്മള് പണി പൂർത്തിയാക്കിയത്.എന്നാണാവോ അസി ഇതൊക്കെയും എഴുതി തീർത്തത്.നേരത്തെ കിടന്നാൽ തന്നെ നമ്മള് എഴുന്നേൽക്കാൻ ലേറ്റ് ആണ്.ഇതിപ്പോ നട്ടപ്പാതിരാക്കല്ലേ നമ്മള് ഉറങ്ങിയത്. രാവിലെ ഉറക്കമെണീറ്റ്‌ സമയം നോക്കിയ ഞമ്മക്ക് ബ്രെഷ് എടുക്കണോ തോർത്ത്‌ എടുക്കണോ ബാത്‌റൂമിൽ കയറണോ എന്ത് ചെയ്യണമെന്ന് വരെ പിടുത്തം കിട്ടിയില്ല. കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴാണ് സിനു തന്ന കവർ നമ്മളെ കണ്ണിൽ പെട്ടത്. സാബിക്കന്റെ എൻഗേജ്മെന്റ്നു പോകുമ്പോൾ ധരിക്കാം എന്നാണ് കരുതിയത്. പക്ഷെ അതെന്തായാലും നടക്കില്ല, നമ്മളെ ഉമ്മച്ചി നടത്തിക്കില്ല.

ഫാമിലിയിൽ ഇങ്ങനെയൊരു ഫങ്ക്ഷൻ നടക്കുമ്പോൾ ഒരാൺകുട്ടീയായി നമ്മളെ കൂടെ കൂട്ടില്ലാന്ന് ഉമ്മച്ചി ആദ്യേ പറഞ്ഞതാണ്. എന്നുവെച്ചാൽ നമ്മളെ ഉമ്മച്ചിൻറെ കർശനമായ നടപടിയുണ്ട് നമ്മക്ക് നേരെ,, എപ്പോഴെത്തേയും പോലെ ജീനും ടോപ്പും ധരിച്ചോണ്ട് ഫങ്ക്ഷനു ചെല്ലരുതെന്ന്. പിന്നെ ഒരു സാധനം കിട്ടിയാൽ കുറേ നാള് അതിനെ മുന്നിൽ വെച്ച് നോക്കി വെള്ളം ഇറക്കണ പരിപാടിയൊന്നും നമ്മക്ക് പറ്റൂല. അതോണ്ട് നമ്മള് ഇന്ന് തന്നെ ഇത് ധരിക്കാൻ തീരുമാനിച്ചു. ഡ്രസ്സ്‌ ഒക്കെ ചെയ്ത് കണ്ണാടിൻറെ മുന്നിൽ നിന്ന് ഡിസ്കോ കളിക്കുമ്പോൾ ആണ് അസിൻറെ കാൾ. "ഡീ പുല്ലേ... ആരോടു ചോദിച്ചിട്ടാടി നീ എന്റെ റെക്കോർഡ് എടുത്തത്.. വെറുതെ അല്ലേടി ആ പൂച്ച കണ്ണൻ നിന്നെ കള്ളിന്നൊക്കെ വിളിച്ചത്. ഡീ പെരുങ്കള്ളീ... ഷാർപ് നയൻ തേർട്ടി ആവുമ്പോൾ കോളേജിലേക്ക് എത്തിയില്ലെങ്കിൽ ഇന്ന് നിന്റെ മയ്യത്ത് ഞാൻ എടുക്കുവെടി..ആന്റപ്പൻ എന്നെ ഇന്ന് തൂക്കി കൊല്ലും.. ഒന്ന് വേഗം വാടി മൂദേവി.. " "അസീ... ഞാൻ ഇതുവരെ ഇറങ്ങിയില്ലെടി. ഒരര മണിക്കൂറിൽ എത്താഡാ.. ചൂടാവാതെ മുത്തേ... "

"പടച്ചോനെ.. !! ഇതുവരെ ഇറങ്ങിയില്ലേ.. ജന്തു കൊല്ലുവെടി അന്നെ ഞാൻ.. നീ ലേറ്റ് ആവോ വരാതെ ഇരിക്കോ എന്ത് വേണേലും ചെയ്തോ. പക്ഷെ നൂറാ,, എന്റെ റെക്കോർഡ് ഫസ്റ്റ് പീരീഡ് നു മുൻപെ എനിക്ക് കിട്ടിയിരിക്കണം." "ൻറെ പൊന്നാര അസിയെ..ദേ ഞാൻ ഇറങ്ങി.. " പിന്നേയ്..!! ഓൾടെ ഭീഷണി കേട്ട് നമ്മക്ക് അത്ര പെട്ടെന്ന് ഇറങ്ങാൻ പറ്റോ.ഇന്നൊരു പുതിയ ഡ്രസ്സ്‌ ഒക്കെ ഇട്ടതല്ലേ.അതിന്റെതായ കുറച്ച് സ്റ്റൈലിൽ ഒക്കെ വേണ്ടേ ഇന്ന് കോളേജിലേക്ക് പോവാൻ. നമ്മള് കണ്ണാടിൻറെ മുന്നിൽ നിന്ന് നല്ലോണം ഒന്ന് ഒരുങ്ങി എടുത്തു.ആൾറെഡി നമ്മളൊരു മൊഞ്ചത്തി ആണെങ്കിലും നല്ല അഡാറ് ലുക്ക്‌ ആയിന്ന് ഉറപ്പായ ശേഷം നമ്മള് ബാഗും എടുത്ത് ഇറങ്ങി.ഉമ്മച്ചി നമ്മളെ വിളിച്ചു കൂവുന്നുണ്ടെങ്കിലും ഇന്ന് വീട്ടിലെ ഒരു മനുഷ്യൻമാരെയും നമ്മള് കണ്ടില്ല.വിശന്നിട്ടാണ് ആണേലും വയ്യ.എങ്കിലും സാരല്യ. കോളേജ് കാന്റീൻനെയും മനസ്സിൽ ഓർത്ത് കൊണ്ട് നമ്മള് ആ വിശപ്പ് അങ്ങ് അടക്കി പിടിച്ചു.

ലേറ്റ് ആയതും പോരാഞ്ഞിട്ട് നമ്മളെ ഫാഷൻ ഷോയും കഴിഞ്ഞ് ഇറങ്ങിയതോണ്ട് നമ്മള് ഓവർ ലേറ്റ് ആണ്. ഇവിടുന്ന് അരമണിക്കൂർ ഉണ്ട് കോളേജിലേക്ക്.നമ്മക്ക് ആകെയുള്ള ടൈം ഇനി പത്തു മിനിറ്റ് മാത്രമാണ്‌.ഒന്നുകിൽ മരണം ആ ആന്റപ്പൻറെ കൈ കൊണ്ട്,, അല്ലെങ്കിൽ നമ്മളെ അസിൻറ്റെ കൈ കൊണ്ട്.പിന്നെ നമ്മളൊന്നും നോക്കിയില്ല. ചവിട്ടി വിട്ടു.കണ്ണും മൂക്കും ഇല്ലാത്ത ഈ പോക്ക് എവിടെ ചെന്നാണാവോ റബ്ബേ അവസാനിക്കുകയെന്ന് ചിന്തിച്ചോണ്ട് നമ്മളൊരു വളവ് തിരിഞ്ഞതും എതിരെ ഒരു കാർ വന്നതും ഒപ്പമായിരുന്നു.എവിടുന്നോ കിട്ടിയ ശക്തിയൊക്കെ സംഭരിച്ചു കൊണ്ട് നമ്മള് വണ്ടി സൈഡിലേക്ക് വെട്ടിച്ചു.അപ്രതീക്ഷിതമായ ആക്ഷൻ ആയതുകൊണ്ട് ബാലൻസ് കിട്ടാതെ നമ്മളും നമ്മളെ വണ്ടിയും രണ്ട് ഭാഗത്തേക്കായി മറിഞ്ഞു വീണു. നമ്മളെ വണ്ടി കറക്റ്റ് ആയി റോഡിൽ തന്നെയാണ് വീണു കിടക്കുന്നത്.

നമ്മക്ക് പിന്നെ പണ്ടേ ഭാഗ്യം കൂടുതൽ ആയതോണ്ട് സൈഡിൽ കെട്ടി കിടക്കുന്ന ചളി വെള്ളത്തിലെക്ക് ഊരയും കുത്തിയാണ് വീണത്. രണ്ട് കൈ കൊണ്ടും കുത്തി പിടിച്ചതു കൊണ്ട് കൂടുതലായി നമ്മക്ക് ഒന്നും സംഭവിച്ചില്ല. പടച്ചോനെ,,, ഇന്റെ പുതിയ ഡ്രസ്സ്‌ !!! ഇതൊന്നുമല്ല നമ്മളെ പ്രശ്നം. ഇത്രയൊക്കെ ആക്കി വെച്ചിട്ടും ആ കാറിൽ നിന്നിറങ്ങിയ മഹാൻ ഓന്റെ കാർ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് . ബ്ലാക്ക് പാന്റും വൈറ്റ് ഷർട്ടുമൊക്കെ ഇട്ട് ഇൻ ആക്കി നിൽക്കുന്ന ആ ടിപ്ടോപ്പ് ജന്തുൻറ്റെ പിറകു വശം മാത്രമേ നമ്മക്ക് കാണുന്നുള്ളു. വാഴ വെട്ടിയിട്ട പോലെ എന്നെ ഇടിച്ചിട്ടിട്ട് ഓൻ നോക്കുന്നത് ഓന്റെ വണ്ടിക്ക് എന്തേലും പറ്റിയോന്നാണ്. "ആരുടെ അമ്മൂമ്മയ്ക്ക് വായി ഗുളിക വാങ്ങിക്കാനാഡോ രാവിലെ തന്നെ ഈ ഓഡിയും കൊണ്ട് ഇറങ്ങി ഇരിക്കുന്നത്. ഡോ കോപ്പേ.. തന്നോടാ ചോദിച്ചത്.." വീണിടത്ത് നിന്നും എഴുന്നേൽക്കാതെ നമ്മളെ നടുവും തടവി കൊണ്ട് ഓനെ നോക്കി നമ്മള് അട്ടഹസിച്ചു.നമ്മളെ തൊള്ള കീറിട്ടുള്ള ചീത്ത വിളിയിൽ ഓൻ തിരിഞ്ഞു നോക്കി. "ങ്ങേ.... ഇവനോ !!! എന്ത് തെറ്റാ റബ്ബേ ഞാൻ നിന്നോട് ചെയ്തത്?? പടച്ചോനെ.... ഈ നാറിൻറെ കയ്യിന്ന് എന്നെ കത്തോളി...." .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story