💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 32

khalbil nee mathram

രചന: ഷംസീന ഫിറോസ്

ഡൌൺലോഡ് ആയി വന്ന ഫോട്ടോ കണ്ട് ഞമ്മളെ കണ്ണ് തള്ളിപ്പോയി. ആന്റപ്പൻ നമ്മളെ അസിനെ ഡെസ്കിൻറെ മുകളിൽ കയറ്റി നിർത്തിയതാണ് സംഭവം. ഞാനും അവളും മാത്രമെ റെക്കോർഡ് സബ്മിറ്റ് ചെയ്യാത്തതുള്ളു. നമ്മള് ആണെങ്കിൽ ഇന്ന് പോയിട്ടുമില്ല. ഡെസ്കിൻറെ മുകളിൽ കയറി നിന്ന് ആന്റപ്പനെ രൂക്ഷമായി നോക്കുന്ന അസിനെയാണ് നമ്മക്ക് ഫോട്ടോയിൽ കാണാൻ കഴിഞ്ഞത്. അപ്പൊ വെറുതെ അല്ല പെണ്ണ് നമ്മളെ ഇങ്ങനെ തെറി അഭിഷേകം നടത്തിയത്. നിർത്താതെയുള്ള നമ്മളെ ചിരി കേട്ട് നാഫി വീണ്ടും റൂമിലേക്ക്‌ വന്നു. ഓൻ വരുമ്പോൾ നമ്മള് ഫോണും ബെഡിലേക്ക് ഇട്ട് ഹലാക്കിലെ ചിരിയാണ്. "എന്താടി രാക്ഷസി.. ഒറ്റക്ക് ഇരുന്ന് ചിരിക്കണത്?? ആ പൂച്ച കണ്ണൻ മനസ്സിൽ കയറി കൂടിയോ? " "പോടാ ജന്തു..." "ഉവ്വ് ഉവ്വേ...നമ്മളെ തലയിലും കുറച്ചൊക്കെ വിവരം ഉണ്ടേ നൂറാ..ആദ്യം അവനുമായി ഒടക്കുകാ,, പിന്നെ അതൊക്കെ ഓർത്ത് ചിരിക്കുക,, ഒറ്റക്ക് ഇരുന്ന് സ്വപ്നം കാണുക.... ഒരു പ്രേമത്തിന്റെ ലക്ഷണം ഉണ്ടല്ലോ... ഒരു മുഹബ്ബത്തിന്റെ മണം വീശുന്നുണ്ടല്ലോ മോളെ,,, അതും ആ പൂച്ച കണ്ണൻ ഹിറ്റ്ലറോട്.. "

റൂമിൽ കിടക്കണ ഫ്ലവർ ബേസ് എടുത്ത് ഓന്റെ നേർക്ക്‌ എറിഞ്ഞാണ് നമ്മള് അതിന് മറുപടി കൊടുത്തത്. "പോടാ തെണ്ടി.. പട്ടീ.. ആ ജന്തുൻറെ കാര്യം ഇനി നീ ഇവിടെ മിണ്ടിപ്പോയാൽ...." "എന്റ്റുമ്മാ.... ഈ രാക്ഷസി എന്നെ കൊല്ലാൻ നോക്കുന്നെ... " ----------------------------- "അസി എവിടെ? " നമ്മള് എത്തീട്ടും അവളെ കാണാതായപ്പോൾ നമ്മള് നാലെണ്ണത്തിനോടുമായി ചോദിച്ചു. "അപ്പൊ നീയൊന്നും അറിഞ്ഞില്ലേ..? അവൾടെ ഇക്കാക്ക വന്നിട്ടുണ്ട്. അതോണ്ട് ഇനി അവള് കോളേജിലേക്ക് വരുമോന്ന് വല്യ നിശ്ചയമില്ല" അനുവാണ്. "ഓഹോ എന്നിട്ട് അതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ " "അതെങ്ങനെയാ.. വിളിച്ചാൽ ഫോൺ എടുക്കുവോ..ഇന്നലെ ഞങ്ങൾ എല്ലാവരും കൂടി എത്ര തവണ വിളിച്ചതാ.." അഖിയാണ്. "ഇയ്യ് ചിരിക്കണ്ടാ നൂറാ..ഇയ്യ് ഒറ്റ ഒരുത്തി കാരണം അവൾക്ക് ഇന്നലെ ആന്റപ്പൻറ്റെ കയ്യിന്ന് വയറു നിറച്ചു കിട്ടിയിട്ടുണ്ട്." അജുവാണ്. "ഹ..ഹാ...അപ്പൊ അവളിന്ന് വരില്ലേ??ഹാവൂ..നമ്മള് രക്ഷപെട്ടു.."

"ജന്തു.. ബല്ലാത്ത ജാതി തന്നെയാടി നീ..ഓൾടെ ഇക്കാക്കയും ഇത്താത്തയും വരുന്നതോണ്ട് മാത്രം ഇന്ന് ലീവ് എടുത്തുന്നേയുള്ളൂ" "ഓഹോ അപ്പൊ അസിൻറെ കാര്യം ഏകദേശം തീരുമാനമായി.ആ പേടിത്തൊണ്ടനെ അവളെ തലേല് കെട്ടി വെക്കാൻ തന്നെയാണോ ഓൾടെ ഇക്കാക്കാന്റെ പ്ലാൻ? ഓളെന്തിനാ അയാളെ അത്രക്കും പേടിക്കുന്നത്.സ്വന്തം ഇക്കയൊന്നും അല്ലാലോ.." "പെൺകുട്ട്യോൾ ആയാൽ വീട്ടുകാരെ കുറച്ച് പേടിയും ബഹുമാനവും ഒക്കെ കാണും.എല്ലാരും നിന്നെ പോലെ ആണെന്ന് കരുതിയോ നീ.. അതുമാത്രമല്ലാ,, അവൾടെ വീട്ടുകാർക്ക് അവളിൽ ഉള്ള ആഗ്രഹവും സ്വപ്‌നങ്ങളും ഒക്കെ അവള് നന്നായി മനസിലാക്കുന്നുണ്ട്.അല്ലാതെ നീ എല്ലാവരെയും വേദനിപ്പിക്കുന്നത് പോലെ തന്നെ അവളും ചെയ്യണമെന്ന് ആണോ.?അവക്കും അവൾടെ ഫാമിലിക്കും ഇതാണ് താല്പര്യവും ഇഷ്ടവുമെങ്കിൽ ഇനി നീ ആയിട്ട് ഇത് പൊളിക്കാൻ നോക്കണ്ട.നിന്റെ തരികിട പരിപാടി ഇനിയും കാണിക്കണ്ടാന്ന്..പറഞ്ഞത് കേട്ടല്ലോ.. കേട്ടാൽ മാത്രം പോരാ..അനുസരിച്ചോളണം.."

സിനു പറഞ്ഞത് മുഴുവൻ കേട്ട് നിന്നു എന്നല്ലാതെ നമ്മള് അതിനെതിരെ തട്ടി കയറാൻ ഒന്നും പോയില്ല.നമ്മളെ കയ്യിലെ മുറിവ് കണ്ട് സിനു കാര്യം തിരക്കി.ഇന്നലെ നടന്നതൊക്കെ പറഞ്ഞ് കഴിഞ്ഞതിന് ശേഷം നാലാളുടെയും ഉപദേശം കൊണ്ട് നമ്മളെ ചെവി നിറഞ്ഞു. കോളേജ് ദിനങ്ങളൊക്കെ ശര വേഗത്തിൽ കടന്നു പോയിക്കൊണ്ട് ഇരുന്നു.അസിന്റെയും പേടിത്തൊണ്ടൻറ്റെയും കാര്യം വീട്ടിൽ ഡിസ്‌കസ് ചെയ്യുന്നുണ്ടെങ്കിലും അവളൊരു ഗ്രീൻ സിഗ്നൽ കൊടുക്കാത്തതു കൊണ്ട് ഒരു കരക്കും എത്തിയില്ലാന്നാണ് അസി പറഞ്ഞത്.അതിനിടയിൽ അജുൻറെ മൊഞ്ചത്തിക്കുട്ടി മുംതാസുമായി നമ്മള് പെട്ടെന്ന് തന്നെ നല്ല കമ്പനിയായി.അവൾടെ ആ പുഞ്ചിരി തൂകിക്കൊണ്ട് ഉള്ള മുഖവും ആരെയും ആകർഷിക്കാൻ കഴിയുന്ന സൗമ്യമായ സ്വഭാവവും നമ്മളെയും അവളിലേക്ക് പെട്ടെന്ന് തന്നെ അടുപ്പിച്ചു.ഇപ്പൊ ഓളും നമ്മളെ റിയൽ റിബൽ ഗാങ്ങിലെ ഒരങ്കം തന്നെയാണ്.എങ്കിലും അജുൻറെ കാര്യമൊന്നും നമ്മള് ഓളോട് പറഞ്ഞില്ല.

അവൾടെ മൊത്തം ഡീറ്റെയിൽസും പിന്നെ അവൾടെ മനസ്സിൽ വേറെ ആരെങ്കിലുമൊക്കെ ഉണ്ടോന്ന് കൂടി അറിഞ്ഞതിനു ശേഷം പതിയെ അജുൻറെ കാര്യം അവതരിപ്പിക്കാമെന്നാണ് നമ്മള് കരുതിയിട്ടുള്ളത്.ഓള് നമ്മളോട് അത്രയൊക്കെ അടുത്തിട്ടും ഓളെ ഫാമിലിയെക്കുറിച്ച് നമ്മക്ക് ഒന്നും അറിയാൻ കഴിഞ്ഞില്ല.അത് ചോദിക്കുമ്പോഴോക്കെ ഓളെ കണ്ണ് നിറയുന്നത് നമ്മള് പലതവണയായി ശ്രദ്ധിച്ചതാണ്.പിന്നെ ഓളെ വേദനിപ്പിക്കണ്ടാന്ന് കരുതി നമ്മളും കൂടുതലായി ചോദിക്കാൻ നിന്നില്ല. മുംതാസിനെ നമ്മള് ഇങ്ങനെ കട്ടക്ക് സ്നേഹിക്കുകയും കൂടെ ചേർക്കുകയും ചെയ്യുമ്പോൾ മറ്റൊരുത്തിനെ നമ്മളിവിടെ കൊല്ലാ കൊല ചെയ്യുകയായിരുന്നു.നമ്മളെ മേക്കപ്പ് റാണിനെ.... കോളേജിലെ ഏറ്റവും തരികിട ഗാങ് ആയ ഞങ്ങളെ മൊത്തം പണിയും നമ്മള് കൊടുക്കുന്നത് ആ മേക്കപ്പ് റാണിക്കും ഓളെ ഫ്രണ്ട്സിനും കൂടിയാണ്.കൂടെ നമ്മളെ അസ്‌നന്റെ ജാസിം മോനുമുണ്ടാകും.കിട്ടുന്ന ഒരു അവസരം പോലും പാഴ് ആക്കാതെ നമ്മളെ ഗാങ് മേക്കപ്പ് റാണിക്ക് നല്ല മുട്ടൻ പണികൾ തന്നെ കൊടുക്കാൻ തുടങ്ങി.

ഏറെക്കുറെയും കോളേജ് ക്യാമ്പസ്സിൽ നമ്മളെ ഗാങ്ങും ഓളെ ഗാങ്ങും തമ്മിൽ ഉഗ്രൻ വാക്ക് പോരാട്ടം തന്നെ ആയിരിക്കും നടക്കാ.വാക്ക് പോരാട്ടം കയ്യാങ്കളിയിലേക്ക് മാറുമ്പോൾ ജുനൈദും കൂട്ടരും വന്ന് നമ്മളെ ഇടയിൽ കയറി ഒരു വിധത്തിൽ പ്രശ്നം സോൾവ് ആക്കി തരും.ഇപ്പൊ നമ്മള് കോളേജിലേക്ക് പോകുന്നതു തന്നെ മേക്കപ്പ് റാണിനോട് തല്ലുണ്ടാക്കാനാണ്.അവസാനം ഒരു ദിവസം നമ്മള് വിചാരിച്ചതു തന്നെ സംഭവിച്ചു.നമ്മളെ സിനുന് മേക്കപ്പ് റാണിൻറെ മോന്ത അടക്കിയൊന്നു പൊട്ടിക്കേണ്ടി വന്നു.അന്ന് എല്ലാവരെയും മുന്നിൽ വച്ച് അവള് പത്തിയും താഴ്ത്തി കരഞ്ഞോണ്ട് പോകുമ്പോൾ നമ്മക്ക് എന്തെന്ന് ഇല്ലാത്ത ഒരു സുഖമായിരുന്നു.എന്തൊക്കെ ആയാലും അവൾടെ മുഖത്ത് കൈ വച്ചത് ശെരി ആയില്ലെന്ന് പറഞ്ഞ് എല്ലാവരും സിനുനെ കുറ്റപ്പെടുത്തുമ്പോൾ നമ്മള് മാത്രം ഓൻക്ക് ഷേക്ക്‌ ഹാൻഡ് നൽകി കട്ടക്ക് തന്നെ കൂടെ നിന്നു.ഒരവസരം കിട്ടിയാൽ ഇനിയും ഒന്നൂടെ പൊട്ടിക്കണം സിനുന്ന് പറഞ്ഞ് നമ്മള് ഓനെ നല്ലോണം അഭിനന്ദിച്ചു.

അതിന്റെ ഭാഗമായി ഓള് ഓൾടെ പൂച്ച കണ്ണനെ കൂട്ടി കൊണ്ടു വരുമോന്ന് നമ്മളെ ഉള്ളിൽ ചെറിയൊരു ഭയം ഉണ്ടായിരുന്നു.പക്ഷെ ഓള് ആ സാഹസത്തിനു മുതിർന്നില്ല.പകരം പ്രിൻസിപ്പൽൻറെ അടുത്ത് ചെന്ന് അടിപൊളിയായി റിയൽസിനു നേരെ ഒരു കംപ്ലയിന്റ് എഴുതി കൊടുത്തു.നമ്മളെ നല്ല സ്വഭാവം കാരണം കോളേജിൽ ഏറെക്കുറെയും നമ്മക്ക് ശത്രുക്കളാണ്.ഈ പ്രശ്നത്തിൽ അവരൊക്കെ മേക്കപ്പ് റാണിക്ക് സപ്പോർട്ട് ആയി വന്നപ്പോൾ നമ്മളെ കാര്യം വീണ്ടും ഒരിക്കൽ കൂടി സസ്പെന്ഷന്റ്റെ വക്കിലേക്ക് എത്തി. അപ്പോഴും നമ്മക്ക് കൂട്ടായ് ജുനൈദും ഓന്റെ കൂട്ടരും പിന്നെ നമ്മളെ ബാക്കി സൂപ്പർ സീനിയർസും ഉണ്ടായിരുന്നു.പക്ഷെ സസ്പെന്ഷൻ തടയാൻ അവരെക്കൊണ്ട് പറ്റിയില്ല.അങ്ങനെ സസ്പെന്ഷനും വാങ്ങിച്ചു ഒരാഴ്ച വീട്ടിൽ സുഖമായി കിടന്നുറങ്ങാമെന്ന് വിചാരിച്ച നമ്മളെ സ്വപ്‌നങ്ങളൊക്കെ തകിടം മറിച്ചോണ്ട് പ്രിൻസി സസ്പെന്ഷൻ പിൻവലിച്ചു.കാരണം അന്നെഷിച്ചപ്പോൾ അസിൻറെ ഇക്കാക്കയാണ് ഈ ക്രൂരത നമ്മളോട് ചെയ്തതെന്ന് അറിഞ്ഞു.

വലിയ പിടിപാടുള്ള മനുഷ്യൻ ആയതു കൊണ്ട് ഇതൊക്കെ അയാൾ പുല്ലു പോലെ മാനേജ് ചെയ്തു.കൂട്ടത്തിൽ ഇനിയെങ്കിലും നന്നായിക്കൂടെന്നൊരു ഉപദേശവും.നമ്മക്ക് ഈയൊരു ഉപദേശം മാത്രമെ നൽകിയുള്ളുവെങ്കിലും അസിക്ക് ഇതുക്കും മേലേയാണ് കൊടുത്തത്. ഇനി നമ്മളെ കൂടെ ചേരരുതെന്ന്,, അഥവാ ഇനി നമ്മളെ കൂടെ ചേർന്ന് ഇങ്ങനെ സസ്പെന്ഷനും ഡിസ്സ്മിസലും വാങ്ങിച്ചു കൂട്ടാനാണ് പരിപാടി എങ്കിൽ അവള് പിന്നെ കോളേജിൻറെ പടി ചവിട്ടില്ലാ,, അവരൊക്കെ കൂടി ഓൾക്ക് കണ്ടു വെച്ചിട്ടുള്ള ചെറുക്കനുമായി ഓൾടെ നിക്കാഹ് ആയിരിക്കും അടുത്ത ദിവസം നടക്കാൻ പോകുകാന്നൊക്കെ പറഞ്ഞ് കലി തുള്ളിക്കൊണ്ട് ആണ് ഓൾടെ ഇക്കാക്ക കോളേജിന്ന് ഇറങ്ങിപ്പോയത്. നമ്മളെ ഈ പ്രശനമൊക്കെ കാരണം ഫസ്റ്റ് ഇയർസിനു വെൽക്കം പാർട്ടി വരെ കൊടുക്കുലാന്ന് ഞങ്ങള് ഫൈനൽ ഇയർസ് തീരുമാനം എടുത്തു. പിജിക്കാരുടെ അഭിപ്രായം മാനിച്ചു കൊണ്ട് അവസാനം ഫ്രഷേഴ്‌സ് ഡേ നടത്താമെന്ന അഭിപ്രായത്തോട് നമ്മക്കും യോജിക്കേണ്ടി വന്നു.

ഇന്ന് നമ്മള് കോളേജിലേക്ക് വന്നത് തന്നെ അജുൻറെ പോക്കറ്റ് കാലിയാക്കാൻ ഉള്ള ഉദ്ദേശത്തോട് കൂടിയാണ്. ഓന്റെ ഇത്തൂസ് അമീറ,, നമ്മളെ സ്വന്തം ആമിത്താൻറെ നിക്കാഹ് ഫിക്സ് ചെയ്തു. ആമിത്ത നമ്മളെ സീനിയർ ആയിരുന്നു. കഴിഞ്ഞ വർഷം ഇവിടുന്ന് എംബിഎ റാങ്കോട് കൂടി പാസ്സായതാണ്. അന്ന് തൊട്ട് പാർട്ടിയും ട്രീറ്റും ചോദിച്ചോണ്ട് നമ്മള് അജൂൻറെ പിന്നാലെ നടക്കുന്നുണ്ട്.ഇതുവരെ കിട്ടിയിട്ടില്ല.എൻഗേജ്മെന്റ് കഴിഞ്ഞതിന്റെ പാർട്ടിയും അവൻ തന്നില്ല.പക്ഷെ ഇപ്രാവശ്യം നമ്മള് അജൂനെ കയ്യോടെ പിടിച്ചു.ആമിത്താൻറെ മാര്യേജ് ഡേറ്റ് ഇന്നലെ ഫിക്സ് ആക്കി.പോരാത്തതിന് ഓന്റെ ഇക്കാക്ക നാട്ടിലേക് ലാൻഡ് ചെയ്തിട്ടുണ്ട്.അതിന്റെയൊക്കെ കൂടി ട്രീറ്റ്‌ ഇന്ന് തന്നെ വേണമെന്ന നമ്മളെ ഉറച്ച തീരുമാനം സഹിക്ക വയ്യാതെ അജു പോക്കറ്റ് കാലിയാക്കാൻ തയ്യാറായി.ഉച്ചക്ക് ശേഷമുള്ള ക്ലാസും കട്ട്‌ ചെയ്ത് പ്രിൻസി കാണാതെ കോളേജ് മതിലും ചാടി കടന്ന് ഞങ്ങള് ആറാളും ടൗണിൽ ഉള്ള ഏറ്റവും നല്ല റെസ്റ്റോറന്റ്റിലേക്ക് തന്നെ കയറി.അപ്പോഴേക്കും സിനുന് സാബിക്കാൻറ്റെ കാൾ വന്ന് അർജന്റ്റാണെന്ന് പറഞ്ഞ് ഓൻ സ്ഥലം വിട്ടു.

ഏസിൻറെ കാറ്റും കൊണ്ട് നമ്മള് സുഖിച്ചു ഇരിക്കുമ്പോഴാണ് അനുൻറ്റെയൊരു സംശയം. "നൂറാ...നമ്മള് മതില് ചാടിയത് ആരേലും കണ്ട് കാണുവോ?? പ്രിൻസി അറിഞ്ഞാൽ...... പോയി മോളെ,,,പിന്നെ ഡിസ്മിസ്സൽ തന്നെയാവും..ഇനിയൊരു വാണിംഗ് ഇല്ലാന്ന് കഴിഞ്ഞ തവണ തന്നെ അയാള് തറപ്പിച്ചു പറഞ്ഞതാ..." "അത് തന്നെയാ അനു എന്റെയും പേടി..ഇനിയൊരു തരികിട പരിപാടി ഞാൻ കാണിച്ചുന്ന് ഇക്കാക്ക അറിഞ്ഞാൽ....!! പ്രിൻസി കോളേജ്ന്ന് പുറത്താക്കുന്നതിന് മുന്നേ തന്നെ ഇക്കാക്ക വന്ന് ഞമ്മളെ കോളേജ്ന്ന് വലിച്ചോണ്ട് പോവും.ഇക്കാക്ക അറീന്ന ആരേലും ഇവിടെ വെച്ച് എന്നെ കണ്ടാൽ അത് മതി പിന്നെ..." "ഹൂ..ശവങ്ങള്.. നിന്റെ ഇക്കാക്കാനോട് പോയി പണി നോക്കാൻ പറ. ഇത്രക്ക് പേടി ആണേൽ പിന്നെ എന്തിനാ വന്നത്.അവിടെത്തന്നെ ഇരുന്നാൽ മതി ആയിരുന്നല്ലോ.ഏതായാലും വന്നില്ലേ,,ഇനി മൂക്ക് മുട്ടെ വലിച്ചു കേറ്റിട്ട് സാവധാനം ഇറങ്ങാം.ദേ.. നമ്മളെ അജൂനെ പിഴിയാൻ ഇനി ഇങ്ങനെയൊരു ചാൻസ് കിട്ടീന്ന് വരില്ല" "പോടീ...അവര് പറഞ്ഞതിലും കാര്യമുണ്ട്.കോളേജ് ചാടിയാണ് വന്നത്.പെട്ടെന്ന് പോവാൻ നോക്കണം "

"ഓർഡർ പറഞ്ഞിട്ട് എത്ര നേരമായി,,ഒരുത്തനെയും ഇങ്ങോട്ടേക്കു കാണുന്നില്ലല്ലോ.. നൂറാ..നിനക്ക് അല്ലെ കൂട്ടത്തിൽ ശബ്‌ദം കൂടുതൽ ഉള്ളത്..ഏതേലും ഒരുത്തനെ ഇങ്ങോട്ടേക്കു വിളിക്ക്..,എനിക്കാണേൽ വിശന്നിട്ടു വയ്യാ.." അഖി പറഞ്ഞത് ശെരിയാണ്.നമ്മക്കും നല്ല വിശപ്പുണ്ട്.ഇങ്ങോട്ടേക്കു വരാൻ പ്ലാൻ ഇട്ടത് കൊണ്ട് ഉച്ചക്ക് ഒന്നും കഴിച്ചില്ല.അഖിൻറെ അഭിപ്രായം മാനിച്ചുകൊണ്ട് നമ്മള് കൈ കൊട്ടി അവിടെയുള്ളൊരുത്തനെ വിളിച്ചു. "എത്ര സമയമായെഡോ ഞങ്ങള് വന്നിട്ട്..ഇന്ന് വല്ലതും കിട്ടുവോ ഇവിടുന്ന്.. പോയിട്ട് തിരക്ക് ഉള്ളതാ ചേട്ടാ...ഒന്ന് പെട്ടെന്ന് നോക്കിക്കേ.." എന്നിട്ട് നമ്മള് അഞ്ചു പേരും കൂടി പാട്ടു പാടിക്കൊണ്ട് ടേബിളിൽ വിരലും കൊട്ടി ഇരിക്കാൻ തുടങ്ങി.നേരം കൊറെ ആയിട്ടും ആരെയും കാണാതാവുമ്പോൾ നമ്മള് വീണ്ടും വിളിച്ചു കൂവി. "എടോ..ഒന്ന് പെട്ടെന്ന് ആവട്ടെ.." "ചേട്ടോ...ഒന്ന് പെട്ടെന്ന് കൊടുത്തേക്ക്..പോയിട്ട് അത്യാവശ്യമുള്ള പാർട്ടികളാ.. ഏതേലും വണ്ടിടെ മുന്നിൽ ചാടാനോ അല്ലെങ്കിൽ ആരുടേലും വണ്ടി മോഷ്ടിക്കാനോ മറ്റും പ്ലാൻ ഇട്ട് ഇറങ്ങിയതാവും.കൂടുതൽ നേരം ഇരുത്തി മുഷിപ്പിക്കല്ലേ ചേട്ടാ..." നമ്മളെ ബാക്ക് സൈഡിൽ നിന്നും നമ്മക്ക് നേരെ ഉയർന്ന കമന്റ്‌ കേട്ട് നമ്മള് തിരിഞ്ഞു നോക്കി. ആഹാ...!! ബെസ്റ്റ്... പൂച്ച കണ്ണനും പേടിത്തൊണ്ടനും.... .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story