💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 33

khalbil nee mathram

രചന: ഷംസീന ഫിറോസ്

നമ്മളെ ബാക്ക് സൈഡിന്ന് നമ്മക്ക് നേരെ ഉയർന്ന കമന്റ്‌ കേട്ട് നമ്മള് തിരിഞ്ഞു നോക്കി. ആഹാ.. ബെസ്റ്റ്.. പൂച്ചകണ്ണനും പേടിത്തൊണ്ടനും.. അതിനൊരു മറുപടി പറയാൻ തിരിഞ്ഞ നമ്മളെ തല പിടിച്ച് അസി മുന്നിലേക്ക് തന്നെ തിരിച്ചു. "വേണ്ട നൂറാ.. പൂച്ച കണ്ണൻ മാത്രമല്ല.. ദേ മറ്റോനും കൂടിയുണ്ട്. റബ്ബേ ഇക്കാക്കാ.... ഓൻ എന്നെ ഇവിടെ വെച്ച് കണ്ട കാര്യം ഇക്കാക്കാനോട് പറഞ്ഞാൽ എല്ലാം തീർന്നു മോളെ... എന്റ്റെ കോളേജ് പഠിത്തം ഇതോടെ അവസാനിക്കും . പോരാത്തതിന് നീ ഇക്കാക്കാനെ പറഞ്ഞതും ഓൻ കേട്ടിട്ടുണ്ടാകും " "ആ പേടിത്തൊണ്ടനെയാണോ അസി നീ ഇങ്ങനെ പേടിക്കുന്നത്?? ഓൻ കണ്ടാലും കേട്ടാലും നിനക്ക് എന്താ... ഓനോട്‌ ഓന്റെ കാര്യം നോക്കി പോവാൻ പറ.. " "നിന്നെ പോലെയല്ല നൂറാ ഞാൻ.. എന്റെ അവസ്ഥ അതല്ല....നമ്മളെ ഭാഗ്യത്തിനാ അന്ന് നടന്നതൊന്നും ഓൻ ഇക്കാക്കാനോട് പറയാത്തത്. ഓൻ ആളൊരു പേടിത്തൊണ്ടനാണ്,, സമ്മതിച്ചു.

പക്ഷെ ഓൻ ഇന്റെ ഇക്കാക്കൻറെ കണ്ണിലുണ്ണിയാണ്. നമ്മളെ ലീലാ വിലാസങ്ങളൊക്കെ ഓൻ പറഞ്ഞ് ഇക്കാക്ക അറിഞ്ഞാൽ.... വേണ്ട.. ഇപ്പൊ നമുക്ക് പോകാം. ഫുഡ്‌ ഇതുവരെ വന്നില്ലല്ലോ.. അജൂ.. ഓർഡർ ക്യാൻസൽ ചെയ്തേക്ക്.. " "അസീ... അത്.. അത് ഞാൻ പറയുന്നത്... " "നൂറാ.. അവൾക്ക് ഇത് ബുദ്ദിമുട്ടാണേൽ ഇനി കൂടുതൽ നേരം ഇവിടെ ഇരിക്കണ്ട.ഇപ്പൊ പോകാം.ഇനി സിനുവും കൂടിയുള്ളൊരു ദിവസം നോക്കി നമുക്ക് വരാം " അജുവും കൂടി പറഞ്ഞതോണ്ട് നമ്മള് പിന്നെയൊന്നും നോക്കിയില്ല.അവിടെന്നെഴുന്നെറ്റ് തിരിഞ്ഞു നടന്നു.ഇപ്പൊ നമ്മളെ മുന്നിൽ ഇരിക്കുന്ന ആ രണ്ട് കോന്തൻമാരുടെ നേർക്ക്‌ ആണ് നമ്മളെ നോട്ടം ആദ്യം ചെന്ന് പതിച്ചത്.ഒരുത്തൻ എന്നത്തെപോലെ ഇന്നും നമ്മളെ നോക്കി പുച്ചിക്കുന്നുണ്ട്.

ആ പേടിത്തൊണ്ടൻ നമ്മളെയും അസിനെയും നോക്കി അസ്സല് പുഞ്ചിരി സമ്മാനിച്ചു.രണ്ടിനെയും രൂക്ഷമായി നോക്കിക്കൊണ്ട് നമ്മള് അവരുടെ മുന്നിലൂടെ നടന്നു നീങ്ങിയതും ആ പൂച്ച കണ്ണൻ തെണ്ടി ഓന്റെ അടുത്ത് ഉണ്ടായിരുന്ന ചെയർ വലിച്ചു നമ്മളെ മുന്നിലേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു.അപ്രതീക്ഷിതമായ ഓന്റെ പ്രവർത്തിയിൽ കസേരയുടെ കാല് തട്ടി നമ്മള് മറുവശത്തേക്കുള്ള ടേബിളിലേക്ക് മറിഞ്ഞു.പക്ഷെ വീണില്ല.അപ്പോഴേക്കും ആ നാറിയുടെ ബലിഷ്ടമായ കൈ നമ്മളെ കയ്യിൽ പതിഞ്ഞിരുന്നു. "യൂ ബ്ലഡീീീ....!!! " നമ്മളെ അലർച്ചയിൽ നമ്മളെ കയ്യിലുള്ള ഓന്റെ പിടുത്തം വിട്ടു. "അലറണ്ടാ..." ഇത്രയൊക്കെ ഉണ്ടാക്കി വെച്ചിട്ടും ഓൻ നമ്മളെ പേടിപ്പിച്ചു നിർത്തുന്നോ??പോരാത്തതിന് നമ്മളെ നോക്കിയുള്ള ഓന്റെ ആ പുച്ചിക്കലും.ടോട്ടലി അൺ സഹിക്കബിൾ.. "തള്ളിയിടാൻ നോക്കിയതും പോരാഞ്ഞിട്ട് കയ്യിൽ പിടിച്ചു വലിക്കുന്നോ തെണ്ടീ.. "

"തള്ളിയിടാൻ നോക്കിയെന്നോ.. ഞാനോ..?? എപ്പോ..?? രണ്ട് ഉണ്ടക്കണ്ണുണ്ടല്ലോ..സൂക്ഷിച്ചു നടക്കാൻ പടിക്കെടി.. ഇല്ലേൽ നടുറോഡിൽ മാത്രമല്ല,, ഇങ്ങനെയുള്ള സ്ഥലങ്ങളിലും വീണു കിടക്കേണ്ടി വരും... കേട്ടോടീ രാക്ഷസി... " "ഡാാ... " നമ്മളെ അലർച്ചയൊന്നും കാര്യമാക്കാതെ ഓൻ വീണ്ടും നമ്മളെ പുച്ഛിച്ചു തള്ളി.എന്നിട്ട് ആ പേടിത്തൊണ്ടൻറ്റെയും നമ്മളെയും മുഖത്തേക്ക് ഓൻ മാറി മാറി നോക്കികൊണ്ടിരുന്നു. "അലിയെ....ഇവളല്ലേ ഡാ അന്റെ പെണ്ണ് കാണലിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കി തന്നവള്...ആ മാസ്റ്റർ ബ്രെയിൻ ഇവള്ടെതു തന്നെയല്ലേ.." ഓന്റെ പറച്ചില് കേട്ട് നമ്മക്ക് നല്ലോണം അങ്ങോട്ട്‌ ചൊറിഞ്ഞു വന്നു.കൂടെ ആ പേടിത്തൊണ്ടൻറ്റെ പത്തു പൈസക്ക് വക ഇല്ലാത്തൊരു ഇളിയും. "അതേല്ലോ...ഇയാള് ഇപ്പോ പറഞ്ഞ ആ ബ്രെയിൻറ്റെ ഉടമ നമ്മള് തന്നെയാ...ദേ ഓന് മാത്രമല്ല,,, ഇയാൾക്കും നമ്മള് ചെയ്തു തരുട്ടോ അങ്ങനെയുള്ള ഹെല്പ് ഒക്കെ.. പെണ്ണ് കാണൽ മാത്രമല്ലഡാ,, അന്റെ ഫസ്റ്റ് നൈറ്റ്‌ വരെ പൊളിച്ചു കയ്യിൽ വെച്ച് തരാൻ ദേ നമ്മള് റെഡി ആണ് ട്ടോ..പറഞ്ഞാൽ മതി.."

"നിർത്തെഡീ പുല്ലേ.. കൊറെ നാളായല്ലേ നീ പൂണ്ടു വിളയാടാൻ തുടങ്ങിട്ട്...നിന്റെ ഈ സ്വഭാവം വെച്ച് കുടുംബത്തിൽ പിറന്ന ആൺപിള്ളേര് ഒന്നും നിന്നെ കെട്ടാൻ വരില്ല,, നിനക്ക് കിട്ടാത്തതോന്നും ദേ നിന്റെ ഈ ഫ്രണ്ട്നും കിട്ടണ്ടാന്ന് കരുതിയോ നീ.. നല്ല അസൂയ ഇണ്ടല്ലേ...അതോണ്ടല്ലേടി രാക്ഷസി ഇവള്ടെ കല്യാണ ആലോചന നീ മുടക്കിയത്..." "അതൊക്കെ ചോദിക്കാൻ താനാരാടോ... ഇവൾടെ ആങ്ങളയോ..?? ഇവൾടെ കല്യാണ ആലോചന മുടക്കുക മാത്രമല്ലാ,,,ഇവക്ക് വേണ്ടാന്ന് തോന്നിയാൽ,,ഇവള് ചെയ്യാൻ പറഞ്ഞാൽ പെണ്ണ് കാണാൻ വരുന്നവനെ വിരട്ടാൻ മാത്രമല്ലാ,,തട്ടാനും നമ്മക്ക് അറിയാം.." നമ്മളെ ശബ്‌ദം ഉയരുന്നതു കണ്ട് അസ്‌ന നമ്മളെ കയ്യിൽ പിടിച്ച് വലിച്ചു പോകാമെന്ന് പറഞ്ഞു. കൂടെ ബാക്കി മൂന്നെണ്ണവും അത് തന്നെ പറഞ്ഞപ്പോൾ ഇവിടുന്നു ഒരു പ്രശ്നം വേണ്ടാന്ന് കരുതി നമ്മള് ഓനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പോവാൻ ഒരുങ്ങിയതും പുറകിൽ നിന്നൊരു വിളി

. "മാഡം... ഓർഡർ റെഡി... " ആൾറെഡി നമ്മളെ ശരീരത്തിൽ നുരഞ്ഞു പൊന്തിയിരുന്ന ദേഷ്യം മൊത്തം നമ്മള് ആ ചെറുക്കൻറെ നേർക്ക്‌ വാക്കുകളായി പ്രയോഗിച്ചു. "ഓർഡർ... എനിക്കൊന്നും വേണ്ടാ...നിന്റെ കെട്ടിയോൾക്ക് കൊണ്ട് പോയി കൊടുക്കെടാ.. ഒരു നാല് ഐറ്റംസിനും ഓർഡർ ചെയ്തു ഞങ്ങള് ഇവിടെ ഇരിക്കാൻ തുടങ്ങിട്ട് മണിക്കൂർ ഒന്നായി. ജോലിക്കാരായാലെ ആദ്യം പങ്ചുവാലിറ്റി വേണം.. ഇയാളെന്താ നമ്മള് ഓർഡർ ചെയ്തതിന് ശേഷം തന്റെ വീട്ടിൽ പോയി ഉണ്ടാക്കി കൊണ്ട് വന്നതാണോ??? നിങ്ങളെയൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.. ഈ പാട്ട ഹോട്ടൽ നടത്തുന്ന ഇതിന്റെ ഓണറെയൊക്കെ പറഞ്ഞാൽ മതിയല്ലോ. കൊണ്ട് പോയി പുഴുങ്ങി തിന്നെടോ.. " നമ്മളെ ശബ്‌ദം ഉയർന്നത് കേട്ട് റെസ്റ്റോറന്റ് ലെ മൊത്തം ആൾക്കാരുടെയും നോട്ടം നമ്മളെ നേർക്ക്‌ പതിഞ്ഞിട്ടുണ്ട്. വാടി അസീന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോൾ ആണ് പൂച്ചക്കണ്ണന്റെ ശബ്ദം വീണ്ടും നമ്മക്ക് നേരെ ഉയരുന്നത്.

"അങ്ങനെ അങ്ങ് പോയാലോ.?മോള് ഒന്നവിടെ നിന്നെ.... ഈ ഓർഡർ ചെയ്ത മുഴുവൻ സാധനത്തിന്റെയും ബില്ല് പേ ചെയ്തിട്ട് മോളിവിടുന്ന് ഇറങ്ങിയാൽ മതി. നിനക്ക് തോന്നുമ്പോൾ വേണംന്ന് പറയാനും വേണ്ടാന്ന് പറയാനും അതൊക്കെ വെറുതെ കിട്ടുന്ന സാധനങ്ങളല്ല.കാശ് മുടക്കി ഉണ്ടാക്കുന്നതാ.... " "ഓഹോ... കാശ് മുടക്കി ഉണ്ടാക്കുന്നതാണോ...അറിഞ്ഞില്ലേനു. കാശിന്റെ കണക്കൊക്കെ പറയാൻ താനാരാടോ...?ഇതിന്റെ ഓണറോ?അല്ല ഈ റെസ്റ്റോറന്റ് എന്താ ഇയാൾടെ അമ്മായിഅപ്പന്റെ വക സ്ത്രീധനമായി കിട്ടിയതാണോ..??" "ആണല്ലോ... നീ നേരത്തെ പറഞ്ഞ ഈ പൊട്ട ഹോട്ടൽ നടത്തുന്ന ഇതിന്റെ ഓണർ ഞാൻ തന്നെയാണ്... ഇതെന്റെ റെസ്റ്റോറന്റ് ആടി.. അതോണ്ട് അധികം ഡയലോഗടിച്ച് സീൻ കോൺട്ര ആക്കാണ്ട് മോള് പോയി ബില്ല് പേ ചെയ്യാൻ നോക്ക് " അന്തം വിട്ട് നിക്കുന്ന നമ്മക്ക് ബോധം വന്നത് അജുന്റെ ശബ്ദം കാതിൽ പതിഞ്ഞപ്പോഴാണ്. "നൂറ... വന്നേ... ബില്ല് ഞാൻ കൊടുത്തിട്ടുണ്ട്. ഇനി അതും പറഞ്ഞ് വെറുതെ ഒരു പ്രശ്നം വേണ്ട. വാ പോവാം..."

അവരുടെ കൂടെ നടക്കുമ്പോഴും നമ്മളെ മനസ്സിൽ പൂച്ചക്കണ്ണനാണ്. പടച്ചോനെ... ഇത് വല്ലാത്ത കുരിശായിപ്പോയല്ലോ. അസിക്ക് പറയാനുള്ളത് പേടിത്തൊണ്ടനെക്കുറിച്ചും. നമ്മളെ മാസ്സ് ഡയലോഗ് അടിയും ആക്ഷനുമൊക്കെ കണ്ട് ആ പേടിത്തൊണ്ടൻ വായും പൊളിച്ചു നിക്കുന്നത് നമ്മള് കണ്ടതാണ്.അസിൻറെ കാര്യത്തിൽ ഇന്ന് ഓനൊരു തീരുമാനം ഉണ്ടാക്കി കൊടുക്കും. എന്നാടി നീയൊന്നു നന്നാവുകാന്നും ചോദിച്ചോണ്ട് നാലെണ്ണവും നമ്മളെ ഇട്ട് പൊരിക്കുന്നുണ്ട്. ഹാവു...സിനു ഇല്ലാത്തത് നമ്മളെ ഭാഗ്യം... നമ്മളെ ഭാഗ്യമാണോ...ആ പൂച്ചക്കണ്ണന്റെ ഭാഗ്യം. ഇല്ലേൽ നമ്മളെ കൈയ്ക്ക് ആ നാറിന്റെ കൈ പതിയുന്നതിന് മുന്നേ സിനുന്റെ കൈ ഓന്റെ മുഖത്തേക്ക് പതിഞ്ഞേനെ. ഹല്ല പിന്നെ.ചെഹ്.. ബിഗ് ലോസ് ആയിപോയി. സിനുവും കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു ഒന്നൊന്നര സ്റ്റണ്ടിന് ചാൻസ് ഉണ്ടായിരുന്നു.ഓൻക്ക് പോവാൻ കണ്ട നേരം.

ഇന്നാണ് നമ്മളെ ഫ്രഷേഴ്‌സ് ഡേ. ഫസ്റ്റ് ഇയർസിന് കൊടുക്കേണ്ട എല്ലാ തരികിട പരിപാടികളും പ്ലാൻ ചെയ്തു കൊണ്ടാണ് നമ്മള് കോളേജിലേക്ക് വിട്ടത്. ഏറ്റവും കൂടുതലായി മേക്കപ്പ് റാണിക്ക് കൊടുക്കേണ്ട ടാസ്ക് ആണ് നമ്മളെ ചർച്ചാ വിഷയം. സിനുവും കൂടി നമ്മളോടൊപ്പം സഹകരിച്ചാൽ ഒരഡാറ് പണി തന്നെ ഓൾക്ക് കൊടുക്കാമെന്ന് നമ്മള് തീരുമാനിച്ചു. സിനുവാണല്ലോ ഓളെ മെയിൻ ശത്രു.. എല്ലാവരുടെയും മുന്നിൽ വെച്ച് സിനുവിനോട് തട്ടിക്കയറിയ ആ പൂതന ഇന്ന് അതേ ആൾക്കാരുടെയൊക്കെ മുന്നിൽ വച്ച് ഓനെയൊന്ന് നൈസ് ആയി പ്രൊപ്പോസ് ചെയ്യട്ടെ... അത് മതി... സ്റ്റേജ് പ്രോഗ്രാംസിന്റെയോക്കെ മേൽനോട്ടം പിജിക്കാർക്കാണ്. എസ്‌പെഷ്യലി നമ്മളെ ജുനൈദും കൂട്ടരും. കാര്യം നേടാൻ നമ്മള് ഓനെയൊന്ന് നന്നായി പതപ്പിച്ചെടുത്തു.

ജുനൈദിന്റെ സഹായം കൊണ്ട് എല്ലാം സെറ്റാക്കി വെച്ച് നമ്മള് പ്രോഗ്രാംസ് ഒക്കെ ആസ്വദിക്കാൻ തുടങ്ങി. മേക്കപ്പ് റാണിന്റെ ഊഴമെത്താൻ വേണ്ടിയാണ് ഞങ്ങള് ഇങ്ങനെ അക്ഷമരായി ഇരിക്കുന്നത്. സ്റ്റേജിൽ കയറി ടാസ്ക്കും കേട്ട് കണ്ണ് രണ്ടും തള്ളി നിൽക്കുന്ന മേക്കപ്പ് റാണിനെ നോക്കി നമ്മള് നാല് വിസിലങ്ങട്ട് കാച്ചി. റിയൽസിനു പുറമെ ഫൈനൽ ഇയർസ് മൊത്തത്തിൽ കൂവാൻ തുടങ്ങിയപ്പോൾ ഓൾ നിന്ന നിൽപ്പിൽ തന്നെ ഉരുകിതീർന്ന പോലെ നമ്മക്ക് തോന്നി. ആദ്യം കുറേ വിസമ്മതിച്ചെങ്കിലും നമ്മളെ കയ്യിന്ന് രക്ഷപെടില്ലാന്ന് ഉറപ്പായപ്പോൾ ഓൾ സിനുന്റെ നേർക്ക് ആഭിമുഖമായി നിന്ന് പരിപാടി തുടങ്ങി. ഈ കാര്യത്തിൽ സിനുവും ആദ്യം നമ്മളെ എതിർത്തതാണ്. പിന്നെ അവൾടെ ആ ചമ്മി നാറി നിൽക്കുന്ന അവസ്ഥ കണ്ട് രസിക്കാൻ വേണ്ടിയാണ് ഓനും സമ്മതം നൽകിയത്. ഓൾടെ പ്രൊപോസൽ സീൻ കണ്ട് നമ്മള് ചിരിച്ച് മയ്യത്തായിന്ന് പറഞ്ഞാൽ മതിയല്ലോ. സിനു ഓളെ മുന്നിൽ നല്ലോണം എയർ പിടിച്ചു തന്നെ നിന്നു കൊടുത്തു.

ഒടുക്കം അവളെന്തെക്കെയോ കാട്ടികൂട്ടി സ്റ്റേജിന്ന് തലയും താഴ്ത്തി കൊണ്ട് ഇറങ്ങി പോകുമ്പോൾ നമ്മള് ബെഞ്ചിന്റെ മോളിൽ കയറി നിന്നാണ് ആർത്ത്‌ വിളിച്ചത്. ഇന്ന് ഓൾ ശരിക്കും നാണം കേട്ടിട്ടുണ്ട്. ഇനി ഓള് നമ്മളെ മുന്നിൽ വിളയാടാൻ വരില്ല. മുംതാസിന് നേരെ യാതൊരു വിധ കളിയും നടത്തരുത് എന്ന് അജൂൻറെ കർശനമായ നിർദേശമുണ്ട്. പിന്നെ ഇപ്പൊ ഓളെ നമ്മക്കും പെരുത്ത് കാര്യമായതു കൊണ്ട് ഓളെ നമ്മള് എല്ലാ ടാസ്ക്കിൽ നിന്നും നൈസ് ആയി ഒഴിവാക്കി കൊടുത്തു.ആ മേക്കപ്പ് റാണിൻറെ കൂടെയുള്ള മൊത്തം ജന്തുക്കൾക്കും നല്ലോണം പണി കൊടുത്തതിന് ശേഷമാണ്‌ നമ്മള് ഫൈനൽ ഇയർസ് പരിപാടിക്ക് തിരശീല ഇട്ടത്. ആ ജാസിം മോൻ ഇന്ന് ലീവ് ആയത് കൊണ്ട് ഓൻക്ക് ആയി നമ്മള് കരുതി വെച്ചിരുന്ന പണി നമ്മക്ക് കൊടുക്കാൻ കഴിഞ്ഞില്ല. ഏകദേശം പരിപാടികളൊക്കെ അവസാനിപ്പിച്ചു കോളേജ് വിടുമ്പോൾ മണി ആറ് കഴിഞ്ഞിരുന്നു. കോളേജ് ബസ്‌ സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോഴാണ് അവിടെ നമ്മള് മുംതാസ്നെ കണ്ടത്. പോരാത്തതിന് അവള് അല്ലാതെ മറ്റൊരു മനുഷ്യനില്ല ബസ്‌ സ്റ്റോപ്പിൽ. നേരം ഇത്രയും ആയിട്ട് ഇവളെന്താ പോവാത്തതുന്ന് കരുതി നമ്മള് ബസ്‌ സ്റ്റോപ്പിൻറെ അടുത്തേക്ക് വണ്ടി ഒതുക്കി. "നീ ഇതുവരെ പോയില്ലേ.. നേരം എത്രയായിന്നാ വിചാരം?? നിന്റെ ഫ്രണ്ട്സ് ഒക്കെ എവിടെ? "

"അത് ഇത്താ.. പ്രോഗ്രാംസ് ഒന്നും നോക്കാൻ താല്പര്യമില്ലാന്ന് പറഞ്ഞ് ഫ്രണ്ട്‌സ് ഒക്കെ ഉച്ച ആവുമ്പോഴേ പോയി.. അഞ്ചു മണി ആവുമ്പോൾ ഞാനും ഇറങ്ങിയതാ.. പക്ഷെ അതിന് ശേഷം ബസ്സ് ഒന്നും വന്നില്ല.. ഇന്ന് ബസ്‌ കുറവാണെന്നാ തോന്നുന്നേ... " "ബസ്‌ ഇല്ലാന്ന് അറിയുമ്പോൾ നേരത്തെ ഇറങ്ങണ്ടേ.. ഇനി എത്ര നേരം ഇവിടെ നിക്കാനാ നിന്റെ ഉദ്ദേശം? വാ കയറ്.. ഞാൻ കൊണ്ട് വിടാം " "ങേ.. അത്... അതൊന്നും വേണ്ട ഇത്താ... ഞാൻ പോയിക്കോളാം. ബസ്‌ ഇപ്പൊ വരും." "നിന്നോട് പറഞ്ഞിട്ട് ആണോ ബസ്‌ വരുന്നതും പോവുന്നതും... കയറെടീ... ഒരാൺകുട്ടിൻറെ കോലം കെട്ടി നടക്കുന്നെന്ന് കരുതി എന്റെ സ്വഭാവം ആണിൻറെതല്ലാ... ഞാൻ നിന്നെ പുഴുങ്ങി തിന്നാൻ ഒന്നും പോകുന്നില്ല.. അതോണ്ട് മോള് കയറിയാട്ടെ... " നമ്മളെ ശബ്‌ദതിന്റെ തീവ്രത കൂടിയപ്പോൾ പിന്നെ ഒരുനിമിഷം പോലും കളയാതെ അവള് നമ്മളെ വണ്ടീൽ കയറി.

ഒറ്റ നോട്ടത്തിൽ പെണ്ണ് മിണ്ടാപൂച്ച ആണെങ്കിലും അടുത്തറിഞ്ഞാൽ നമ്മളെ പോലെത്തന്നെ അസ്സല് വായാടിയാണ്. മുംതാസ് പറഞ്ഞ് തന്ന വഴികൾ വെച്ച് ഒരു പടുകൂറ്റൻ ബംഗ്ലാവിന്റെ മുന്നിലേക്ക് ആണ് നമ്മളെ വണ്ടി ചെന്ന് നിർത്തിയത്. നമ്മളെ വണ്ടിനെ കൂടാതെ കാറും ബൈക്കും ഒക്കെയായി വേറെയും കുറേ എണ്ണം അവിടെ കിടപ്പുണ്ട്. "ആഹാ.. അപ്പൊ നീയാള് ചില്ലറക്കാരിയല്ലല്ലോ.. വല്യ കൊമ്പത്തെ കുട്ടിയാല്ലെ..? " "ഇത്തൂസെ... ഇങ്ങനെ താങ്ങല്ലേട്ടോ.. " "ഇത്രയൊക്കെ സൗകര്യം ഉണ്ടായിട്ടും നീയെന്തിനാ ഇത്രയും ദൂരം ബസ്സും പിടിച്ചു കഷ്ടപ്പെട്ട് യാത്ര ചെയ്യണേ... ഒരു വണ്ടി വാങ്ങി തരാൻ പറഞ്ഞൂടെ..? ഹോ,, സോറി.. എന്തിനാ വാങ്ങി തരുന്നത്? ഇവിടെ കിടക്കുന്നതിൽ ഏതേലും ഒന്നെടുത്തു വന്നാൽ പോരെ?? " "അതൊന്നും നമ്മക്ക് പറ്റൂല ഇത്തൂസെ... ഇങ്ങളെപ്പോലെ ഒരു വണ്ടി കൈകാര്യം ചെയ്യേണ്ട മനോധൈര്യമൊന്നും നമ്മക്ക് ഇല്ല.. പിന്നെ എന്റെ ഇക്കാക്കാ.... ഈ കാര്യത്തിനോട് തീരെ യോജിക്കില്ല.

പെൺകുട്ട്യോള് വണ്ടി എടുത്ത് പറപ്പിക്കണതു കണ്ടാൽ തന്നെ ഇക്കാക്ക് കലി കയറും. അങ്ങനെയുള്ളവരോട് ഇക്കാക്ക് വെറുപ്പാണ്. ദിവസവും ഇവിടെ വന്ന് പറയും,,, റോഡിലൂടെ കണ്ണും മൂക്കുമില്ലാതെ മരണ പാച്ചില് പായുന്ന പെൺകുട്ടിയോളെ പറ്റി... അങ്ങനെയുള്ള ഒരു ഇക്കാക്കാന്റെ അനിയത്തിയായ നമ്മക്ക് ഒരു വണ്ടി അലോഡ് ആണോ?? " മുംതാസിന്റെ മറുപടി കേട്ട് നമ്മക്ക് നല്ലോണം ചിരി വന്നു. "എന്നാൽ ഞാൻ പോവുവാ.. ഇപ്പോൾ തന്നെ സമയം ഒരുപാട് ആയി.. " "ഇത്താ.. ഇവിടേം വരെ വന്നിട്ട് വീട്ടിൽ കയറാതെ പോവുകയാണോ " "ഇനിയൊരിക്കൽ ആവാം മുംതാസ്... എനിക്കും വീടും വീട്ടുകാരൊക്കെ ഉള്ളതാണെ... "

"പിന്നേ ഇത്താ... ഈ മുംതാസ് വിളിയൊന്നു മാറ്റാൻ പറ്റോ?? ഇങ്ങളെന്നെ മിന്നുന്ന് വിളിച്ചോളി...ഇവിടെ എല്ലാവരും ഇന്നെ അങ്ങനെയാ വിളിക്കാ... ഇത്തായും അങ്ങനെന്നെ വിളിച്ചോളി,, അതാണ് നമ്മക്ക് ഇഷ്ടവും.. " ശെരിയെന്ന മറുപടിക്കൊപ്പം അവൾക്ക് ഒരു നല്ല പുഞ്ചിരിയും സമ്മാനിച്ചു കൊണ്ട് നമ്മളവിടുന്നിറങ്ങി. ശനിയാഴ്ച ആയത് കൊണ്ട് നമ്മക്ക് ഇന്ന് വലിയൊരു കാര്യപരിപാടിയുണ്ട്.അസിൻറെ കൂടെ ചെറിയൊരു ഷോപ്പിംഗ്.നേരം വെളുക്കുന്നതിനു മുന്നേ തന്നെ കുളിച്ചു റെഡിയായി സ്റ്റൈലായി സ്കാഫ് ഒക്കെ ചെയ്ത് നല്ല മൊഞ്ചത്തിക്കുട്ടിയായി നമ്മള് അസിൻറെ അവിടേക്ക് വിട്ടു.അസിനെ വീട്ടിൽ പോയി പിക് ചെയ്തിട്ടു വേണം നമ്മക്ക് തെണ്ടൽ പരിപാടി ആരംഭിക്കാൻ.പോകുന്ന വഴിയിലാണ് നമ്മക്ക് ഏറെ പരിചിതമായ ഒരു മുഖം നമ്മള് ബസ്‌ സ്റ്റോപ്പിൽ കണ്ടത്. ആളെ കണ്ട നമ്മക്ക് പെരുത്ത് സന്തോഷായി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story