💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 35

khalbil nee mathram

രചന: ഷംസീന ഫിറോസ്

 "ഡാ പറയെടാ തെണ്ടീ.. കൊറെ നേരായല്ലോ അവിടെ ഇവിടെന്നൊക്കെ പറയുന്നു.. എവടെയാഡാ..? " "നൂറാ... ദേ ഇവന്റെ പെണ്ണ്.. മുംതാസ് അവിടെ ടോയ്‌ലെറ്റിന്റെ അടുത്ത് നിന്ന് കരയുന്നുണ്ടായിരുന്നു. നമ്മള് ക്യാന്റീനിൽ നിന്ന് വരുന്ന വഴി കണ്ടതാ.. കാര്യം എന്താ ഏതാന്നൊന്നും അറിയില്ല.. ലേഡീസ് ടോയ്‌ലെറ്റിൻറെ ഏരിയ ആയതു കൊണ്ട് ഞങ്ങക്ക് അങ്ങോട്ട്‌ പോകാൻ പറ്റില്ലല്ലോ,, അതാ അവളോട്‌ കാര്യം അന്വേഷിക്കാൻ കഴിയാത്തെ.. " അഖിയാണ്. "നൂറോ... ഇയ്യ് പെട്ടെന്നൊന്ന് അങ്ങോട്ട്‌ ചെന്നെ.. എന്റെ പെണ്ണ്... എന്താന്നൊന്നും എനിക്കറിയില്ല.. പക്ഷെങ്കിൽ എന്റെ പെണ്ണിന് എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ട്. അവളാകെ വിഷമത്തിലാടി.. അവിടെ ഒറ്റക്ക് നിന്ന് കരയാ.. നീയൊന്നു പോയി നോക്കിയേ.. " അജു പറഞ്ഞത് കേട്ട പാതി കേൾക്കാത്ത പാതി ഞമ്മള് അസിനെയും അനുനെയും കൂട്ടി ടോയ്‌ലെറ്റിൻറെ ഭാഗത്തേക്ക്‌ ഓടി. ഞങ്ങള് മൂന്ന് പേരും ആകെ ടെൻഷൻ അടിച്ചു അവിടെ എത്തി നോക്കുമ്പോൾ മുംതാസ് ടോയ്‌ലെറ്റിൻറെ മറവിൽ നിന്ന് കരയുന്നുണ്ട്. "മുംതാസ്... "

രണ്ട് കൈകൊണ്ടും മുഖം പൊത്തി കരയുന്ന മുംതാസ് നമ്മളെ ശബ്‌ദം കേട്ടതും പെട്ടെന്ന് ഒരു ഞെട്ടലോടെ നമ്മളെ ഭാഗത്തേക്ക്‌ തിരിഞ്ഞു പെണ്ണ് ദയനീയതയോട് കൂടി നിറകണ്ണുകളും തുടച്ചു കൊണ്ട് ഞങ്ങളെ മൂന്ന് പേരെയും നോക്കി നിന്നു. കരയുന്ന അവസ്ഥയിലും നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അവളോട്‌ നമ്മക്ക് പിന്നെയും സ്നേഹം കൂടുകയാണ്. "എന്ത് പറ്റിയെടി.. എന്തിനാ കരയുന്നെ..? " "അത് ഇത്താ.. " പെണ്ണ് പിന്നെയും കരയാണ്. നമ്മള് ചോദിച്ചതിനൊരുത്തരം തരാതെ പെണ്ണ് താഴേക്ക് നോക്കി നിന്നു. "ഡീ കാര്യം പറയെടീ.. നീയെന്തിനാ ഇവിടെ ഒറ്റക്ക് വന്നു നിന്ന് കരയുന്നത്. അന്റെ ചങ്ങായിച്ചികളൊക്കെ എവിടെ? " "നൂറാ.. ഈ വിഷമിച്ചിരിക്കണ അവസ്ഥയിൽ അവളെ ഇങ്ങനെ പേടിപ്പിക്കാണോ വേണ്ടത്? " അനുവാണ്. "പിന്നല്ലാതെ...ഞാൻ എന്താ വേണ്ടത്..ശെരിക്ക് ചോദിച്ചിട്ട് അവള് പറയണ്ടേ.. എന്താ മോളെ അനക്ക്...എന്തിനാ നീ കരയണെ..ഈ ഇത്തൂസിനോട് പറ" "അത് ഇത്താ....ചെറിയൊരു വയറുവേദന..തീരെ വയ്യ ഇത്തൂസെ...

ഇന്നെ ഇവിടെ ആക്കിട്ട് ഇപ്പൊ വരാന്നും പറഞ്ഞ് അവര് ഷോപ്പിലേക്ക് പോയതാ..ഇത്ര നേരായിട്ടും കാണുന്നില്ല..ഇനിക്ക് ആണേൽ തീരെ വയ്യ..ഇവിടെ ആരെയും പരിചയം ഇല്ലാത്തോണ്ട് ഇങ്ങോട്ടേക്കു വന്ന ആരോടും കാര്യം പറയാനും പറ്റിയില്ല " "അയ്യേ ഇതിനാണോ ഇയ്യ് ഇങ്ങനെ കരഞ്ഞത്.. നീ വിഷമിക്കാതെ,, ഷോപ്പിൽ തിരക്ക് ഉള്ളോണ്ടാവും അവര് വൈകുന്നത്. അസീ.. നിങ്ങളിവിടെ നിന്നോ.. ഞാൻ ഇപ്പൊ വരാം " കുറച്ച് കഴിഞ്ഞ് ഞങ്ങള് മുംതാസ്നെ ഓൾടെ ക്ലാസ്സിൽ കൊണ്ടാക്കി കൊടുത്തെങ്കിലും വയറു വേദന കുറയാത്തതു കാരണം പെണ്ണിന്റെ കരച്ചിലും കുറഞ്ഞില്ല. "നൂറാ... അവക്ക് തീരെ വയ്യെടി.. ഇയ്യ് അവളെയൊന്നു വീട്ടിൽ ആക്കിട്ട് വാടി.. പാവം കുട്ടിയാ.. എത്ര നേരമെന്ന് വെച്ചാ ഇവിടെ ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്കാ... " അസിയാണ്. "അത് ശെരിയാ നൂറാ.. ഇങ്ങനെ വയ്യാതെ അവളെത്ര നേരംന്ന് വെച്ചാ ക്ലാസ്സിൽ ഇരിക്കാ.. പോരാത്തതിന് ക്ലാസും കഴിഞ്ഞ് ബസ്സ് ഒക്കെ പിടിച്ചു അവള് വീട്ടിൽ എത്തുമ്പോൾ കൂടുതൽ ക്ഷീണിക്കയെ ചെയ്യൂ.."

അനുവാണ്. "അതിന്റെയൊന്നും ആവശ്യമില്ല അസി..അഥവാ അവക്ക് വീട്ടിൽ പോവണംന്ന് ഉണ്ടെങ്കിൽ തന്നെ അവളെ വീട്ടിലെക്ക് വിളിച്ചു പറഞ്ഞാൽ പോരെ..അവക്ക് ഇക്കാക്ക ഉണ്ടെന്നല്ലേ പറഞ്ഞെ.അവളെ പിക് ചെയ്യാൻ വരും. "അപ്പൊ അനക്ക് അവളെ കൊണ്ട് വിടാൻ പറ്റില്ലെന്നാണോ? " "ൻറെ അസിയെ.. അതൊന്നുമല്ല.. പ്രിൻസി എന്നെ വിടുംന്ന് അനക്ക് തോന്നുന്നുണ്ടോ? അവളെ ഒറ്റക്ക് ബസ്‌ കേറ്റി വിട്ടാലും എന്റ്റുടെ പ്രിൻസി അവളെ വിടുന്ന പ്രശ്നമില്ല. അവളെ എന്നല്ല,, ആരെയും വിടില്ല. ഞമ്മളെ കയ്യിലിരിപ്പ് അതാണല്ലോ.. പ്രത്യേകിച്ച് ക്ലാസ്സ്‌ കട്ട്‌ ചെയ്തു എന്നെ പോവാൻ ആ മുരടൻ സമ്മതിക്കോ..അല്ലാതെ തന്നെ മ്മള് നേരാവണ്ണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യണ് ല്ലാന്നു പറഞ്ഞ് ഇന്നലെയും കൂടി അയാളെൻറെ നേർക്ക്‌ ചവിട്ടി തുള്ളിയതാ...അങ്ങനെയുള്ള മ്മള് ഈ കാര്യവും കൂടി ചോദിച്ചോണ്ട് അങ്ങോട്ട്‌ ചെന്നാലും മതി.പിന്നെ ബാക്കി ഉള്ളത് പറയെ വേണ്ടാ.." "അപ്പൊ പ്രിൻസിയാണ് പ്രശ്നം. നീ ചെന്നാൽ അല്ലെ വിടാത്തതുള്ളു..

അതൊക്കെ ഞങ്ങളെറ്റു.നീ മുംതാസ്നെയും കൂട്ടി ഓഫീസ്ലേക്ക് വാ..ഞങ്ങൾ അവിടെ ഉണ്ടാവും." അനുന്റെയും അസിന്റെയും പ്ലാൻ എന്താണെന്ന് ഒന്നും നമ്മക്ക് മനസ്സിലായില്ല. ഏതായാലും മുംതാസ്നെയും കൂട്ടി നമ്മള് പ്രിൻസിൻറെ അടുത്തേക്ക് ചെല്ലാൻ തന്നെ തീരുമാനിച്ചു. "May l come in sir " "Yes " നമ്മള് മിന്നുനെയും കൂട്ടി അകത്തേക്ക് കയറുമ്പോൾ തന്നെ അനുവും അസിയും നമ്മളെ നോക്കി കൈ കൊണ്ട് ഡൺ എന്ന് ആങ്ങിയം കാണിച്ചു. നമ്മള് കാര്യം മനസ്സിലാവാതെ അവരെ രണ്ടിനെയും നോക്കി നെറ്റി ചുളിച്ചു. "ഈ കുട്ടി തന്റെ ആരാണെന്നാ പറഞ്ഞെ..?" "അത്...കസിനാണ് സർ.. " നമ്മളെ നോക്കിയുള്ള പ്രിൻസിൻറെ ചോദ്യം തീരുന്നതിന് മുന്നേ തന്നെ അസി ചാടി തുള്ളി കൊണ്ട് പറഞ്ഞു.മൂപ്പർടെ ചോദ്യവും നമ്മക്ക് മനസ്സിലായില്ല,, അസിൻറെ മറുപടിയും നമ്മക്ക് മനസ്സിലായില്ല.നമ്മളും മിന്നുവും രണ്ടിനെയും നോക്കി വായും പൊളിച്ചു നിന്നു. "ഷെറിൻ..എന്നാൽ താൻ ഈ കുട്ടിയെ വീട്ടിൽ കൊണ്ടാക്കി വിടൂ. ഹാ..പിന്നെ,,ഉച്ചക്ക് ശേഷമുള്ള ഈ ക്ലാസ്സ്‌ കട്ട്‌ ആക്കൽ പരിപാടി അങ്ങ് സ്ഥിരമാക്കണ്ട.

ഇതിപ്പോ ഈ കുട്ടിക്ക് വയ്യാത്തത് കൊണ്ട് മാത്രമാ.. തന്നെ കുറിച്ച് ഇവിടെ മൊത്തം കംപ്ലയിന്റ് ആണല്ലോടോ..ഈ വന്ന കംപ്ലയിന്റ്സ്ൻറെയൊക്കെ റിസൾട്ട്‌ ആയി തന്നെ എപ്പോഴേ ഇവിടുന്ന് ഡിസ്മിസ്സൽ ചെയ്യേണ്ടതാ..എന്നിട്ടും അത് ചെയ്യാത്തത് താൻ കുറച്ച് നന്നായി പഠിക്കുന്ന കൂട്ടത്തിൽ ഉൾപ്പെടുന്നതു കൊണ്ടാ..പിന്നെ ദേ,, വല്ലപ്പോഴുമൊക്കെ ഇങ്ങനെ ഓരോ കുട്ടികൾക്കും താൻ ചെയ്യുന്ന ഈ ഹെല്പ് ഒക്കെ കൺസിടെർ ചെയ്തു കൊണ്ടാ സസ്പെന്ഷൻ വരെ ഒഴിവാക്കിയത്. എന്ന് കരുതി ഇനിയും കൂടുതൽ പ്രശ്നത്തിൽ ചെന്ന് ചാടാനുള്ള ചാൻസ് ആയി കാണരുത് ഇതിനെയൊക്കെ.. അണ്ടർ സ്റ്റാൻഡ്.." എന്തൊക്കെ പറഞ്ഞാലും പ്രിൻസി മൂപ്പർക്ക് നമ്മളോട് ഒരു സ്നേഹമൊക്കെയുണ്ട് പ്രിൻസിക്ക് മാത്രമല്ല,, ബാക്കിയുള്ള ടീച്ചർസിനും നമ്മളോട് ഭയങ്കര കാര്യമാ. പക്ഷെ എന്തു ചെയ്യാം.നമ്മളെ കയ്യിലിരിപ്പ് ഇതായിപ്പോയില്ലേ. പിന്നെ ഇപ്പൊ മൂപ്പര് വിളിച്ച ആ ഷെറിൻ വിളി.അത് നമ്മക്ക് ഇവിടെ കോളേജിൽ മാത്രമുള്ള ഒരു സംബോധനയാണ് ട്ടൊ.കോളേജിലെ മിക്ക സ്റ്റാഫ്‌സിനും നമ്മള് ഷെറിനാണ്.

പ്രിൻസിൻറെ ഉപദേശത്തിനോക്കെ ഇനി നന്നായിക്കോളാം സർ എന്നൊരു കള്ളവും തട്ടി വിട്ടു നമ്മള് മിന്നുനെയും കൂട്ടി പോവാൻ ഒരുങ്ങി. എന്നാലും അസിയും അനുവും എന്ത് കള്ളമാണ്‌ ആവോ അവിടെ കാച്ചിയത്. ചെക്കൻമാർ മൂന്നാളും ക്ലാസ്സിൽ ആയതോണ്ട് നമ്മക്ക് കാര്യോന്നും പറയാൻ പറ്റിയില്ല. "ഇപ്പൊ സന്തോഷായില്ലെടി അനക്ക്.. എങ്ങനെയാ ഉച്ചക്ക് ശേഷം ക്ലാസ്സ്‌ കട്ട്‌ ആക്കാന്ന് തല പുകഞ്ഞു ചിന്തിച്ചോണ്ട് ഇരുന്നതല്ലേ ഇയ്യ്.. " അസിയാണ്. "ഭാഗ്യം മുംതാസ്ൻറെ രൂപത്തിൽ വന്നുന്ന് പറഞ്ഞാൽ മതിയല്ലോ.. എല്ലാരും കൂടി മുങ്ങാൻ ആയിരുന്നു പ്ലാൻ.. എന്നിട്ട് ഇപ്പൊ നീ മാത്രം സ്കൂട്ട് ആവുകയാണല്ലോ മോളെ,, അതും വിത്ത്‌ പെർമിഷൻ" അനുവാണ്. "എന്നാലും ഇങ്ങള് എന്താടി അയാളോട് പറഞ്ഞൊപ്പിച്ചത്.ഒരു തരത്തിലൊന്നും ആരുടെയും റിക്വസ്റ്റ് സ്വീകരിക്കാത്ത ആളെയാണല്ലോ ഇങ്ങള് പതപ്പിച്ചത് ആരുടെതാണ് ബ്രെയിൻ,,എന്തൊക്കെ ആയിരുന്നു ഡയലോഗ്സ്..ഒന്ന് പറഞ്ഞാട്ടെ.." "അതൊക്കെ പിന്നെ പറയാം. ഇപ്പൊ മോള് ചെന്നാട്ടേ..ദേ ഇവക്ക് വയ്യാന്നും പറഞ്ഞാണ് അവിടെന്നു ഊരിയത്.

ഇനി കൂടുതൽ നേരം ഇവിടെ നിക്കണ്ട. വിട്ടോ.." മിന്നുനെയും കൂട്ടി നമ്മള് പോകുന്ന വഴിയിൽ പെണ്ണ് നമ്മളോട് നല്ല കത്തി അടിയാണ്.നേരത്തെ കണ്ട ആളേ അല്ല,, ആ കരച്ചിലും ക്ഷീണമൊന്നും ഇപ്പൊ അവൾടെ മുഖത്ത് കാണാനില്ല. "ഇത് നമ്മക്ക് സ്ഥിരം പരിപാടി ആവോ? " " ഏത്..?" "അല്ല, അന്നെ വീട്ടിൽ കൊണ്ട് വിടലേ.. " "ഇങ്ങക്ക് ഓക്കേ ആണെങ്കിൽ എന്നും ഇതുപോലെ ഇങ്ങളെ കൂടെ വരാൻ മ്മള് റെഡി ആണ് ട്ടോ " "അമ്പടി കേമി... പെണ്ണ് ആള് കൊള്ളാല്ലോ.ഇപ്പൊ എവിടെപ്പോയി അന്റെ വയറു വേദനയൊക്കെ..അവിടുത്തെ അന്റെ കരച്ചിൽ കാണുമ്പോ മ്മള് വിചാരിച്ചു ഇയ്യ് ഇനി കൂടുതൽ നേരം ഉണ്ടാവില്ലാന്ന്. നല്ലോണം അഭിനയിക്കാൻ അറിയാല്ലേ മോക്ക്.. പെരും കള്ളിയാണ് നീ..." "ഹാ..നല്ലോണം വയറു വേദന ഉണ്ടായിരുന്നു ഇത്തൂസെ..പക്ഷെങ്കിൽ ഇപ്പൊ ഇല്ല.. സത്യം പറയാല്ലോ,, ഇങ്ങളെ കണ്ടപ്പോ തന്നെ ഞമ്മളെ വേദനയൊക്കെ പമ്പ കടന്നു. അവിടുന്ന് ഇങ്ങളെ കൂടെ പോന്നപ്പോ തന്നെ ഇന്റെ വേദനയൊക്കെ ആവിയായിപ്പോയി. ഇങ്ങളോട് സംസാരിച്ചോണ്ടിരിക്കാൻ നല്ല സുഗാണ് ഇത്തൂസെ.."

"അന്നെ നമ്മള് വഴിയിൽ ഇറക്കി വിടോന്നുല്ല. അതോണ്ട് മോള് അധികം സോപ്പിട്ട് ബുദ്ധിമുട്ടണ്ട." നമ്മളെ വർത്താനം കേട്ട് പെണ്ണ് നല്ല ചിരിയാണ്. മ്മള് മിററിലൂടെ നോക്കുമ്പോൾ അവളുടെ പുഞ്ചിരി തൂകുന്ന മുഖമാണ്‌ നമ്മക്ക് കാണാൻ കഴിയുന്നത്. "എന്തൊരു മൊഞ്ജാടി പെണ്ണെ അനക്ക്? അന്റെ ഈ ചിരി നമ്മക്ക് നല്ലോണം ബോധിച്ചുട്ടോ.. അന്റെ ഉമ്മച്ചി നമ്മളെ മിസ്സ് കേരള ഒന്നുമായിരുന്നില്ലല്ലോ..ആരുടെ സൗന്ദര്യമാ അനക്ക് കിട്ടിയത്? " "അപ്പൊ നിങ്ങളോ ഇത്തൂസെ.. ഇങ്ങക്ക് എന്താ മൊഞ്ചിന് കുറവുള്ളത്. എന്റെ ക്ലാസ്സിലെ കുട്ട്യോളൊക്കെ പറയുന്നത് എന്താന്ന് അറിയോ ഇങ്ങക്ക്,,, ഇങ്ങളെ അത്രേം സൗന്ദര്യം ഉള്ള വേറെ ഒരാള് നമ്മളെ കോളേജിൽ ഇല്ലാന്നാ..സ്കാഫ് ചെയ്തിട്ടു തന്നെ ഇങ്ങക്ക് ഇത്രേം മൊഞ്ജാണെങ്കിൽ അപ്പൊ ഇതില്ലാതെ ഇങ്ങളെ കാണാൻ എന്തോരം മൊഞ്ചുണ്ടാകും ൻറെ ഇത്തൂസെ..

ഇതുവരെ ഈ സ്കാഫ് ഇല്ലാത്ത ഇങ്ങളെ മുഖം ആരും കണ്ടിട്ടില്ലാ എന്നൊരു കാര്യവും നമ്മളെ കോളേജിൽ കേൾക്കാറുണ്ടല്ലോ.. സത്യാണോ ഇത്തൂസെ..? " "ആരാപ്പാ അന്നോട് അങ്ങനെയൊക്കെ പറഞ്ഞെ.. ഓരോരുത്തർക്കും ഓരോ രീതിയല്ലേ മോളെ.. മ്മള് ഇങ്ങനെയാണ്.ഇതാണ് നമ്മളെ സ്റ്റൈൽ" "എന്നാലും ഇത്തോ.. ഇങ്ങളെക്കുറിച്ച് നമ്മള് എന്താ പറയാ.. അത്രക്കും വ്യത്യാസാണ് ഇങ്ങള്.. നമ്മളിതുവരെയും ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല. ഇങ്ങളെ നമ്മക്ക് പെരുത്ത് ഇഷ്ടായി. ആദ്യ കാഴ്ചയിൽ തന്നെ ഇൻക് ഇത്താനെ നല്ലോണം ഇഷ്ടപ്പെട്ടതാ.. ഇങ്ങളെ ഈ വെള്ളാരം കണ്ണുകാളാണ് നമ്മളെ ഇങ്ങളിലേക്ക് കൂടുതൽ ആകർഷിച്ചത്.ഈ വെള്ളാരം കണ്ണിനോട് നമ്മക്ക് പണ്ടേ ഒരു മുഹബ്ബത്ത് ആണ് ട്ടോ ഇത്തൂസെ..ഇൻക്ക് മാത്രല്ല,, ഇന്റെ ഇക്കാക്കാക്കും വെള്ളാരം കണ്ണുള്ളോരെ ഭയങ്കര ഇഷ്ടാ. ഇന്നോട് എപ്പോഴും പറയും... പക്ഷെ അതിന്റെ കാരണം എന്താന്നൊന്നും നമ്മക്ക് അറിയില്ല." മുംതാസ് നമ്മളെ ഈ സൗന്ദര്യത്തിനെ കുറിച്ച് പറയുമ്പോഴും നമ്മളെ ഈ വെള്ളാരം കണ്ണിനെ ക്കുറിച്ച് പറയുമ്പോഴും നമ്മക്ക് ആദ്യം ഓർമ വന്നത് ഷാജഹാനെയാണ്.ഇതിനുമുൻപ് ഷാജഹാനാണ്

നമ്മളെ വെള്ളാരം കണ്ണുള്ള മൊഞ്ചത്തിയെന്നു വിശേഷിപ്പിച്ചത്. അതോർത്തപ്പോൾ തന്നെ നമ്മള് പെട്ടെന്ന് സൈലന്റ് ആയി. "ഇത്തൂസെ...ഇങ്ങള് കേൾക്കുന്നുണ്ടോ?" "ഹാ,, ഉണ്ട്.. ഇയ്യ് പറഞ്ഞോ" പിന്നെ നമ്മക്ക് കൂടുതലായി ഒന്നും അവളോട്‌ സംസാരിക്കാൻ കഴിഞ്ഞില്ല.എന്തോ ഷാജഹാനെക്കുറിച്ച് ഓർത്തപ്പോൾ തന്നെ ആകെയൊരു വല്ലായ്മ. "ഇത്തൂസെ,,ഇങ്ങളെ നിക്കാഹ് ഉറപ്പിച്ചതാണോ? " "അല്ല " "അതെന്തു പറ്റി... ഇങ്ങക്ക് നിക്കാഹ് ഒന്നും ചെയ്യേണ്ടേ? അല്ല,, ഇനി ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ? ഐ മീൻ ഇങ്ങളെ ഖൽബ് ആൾറെഡി ബുക്ഡ് ആണോന്ന്? " "ൻറെ പടച്ചോനെ,, ഈ പെണ്ണ് ഇതെന്തൊക്കെയാ ചോദിക്കുന്നത്... ഡീ അനക്ക് എന്തെല്ലാം അറിയണം. കുറച്ച് കൂടുന്നുണ്ട്ട്ടോ അനക്ക് .. " അത് ചിരിച്ചു തള്ളി മുംതാസ്ന് നമ്മള് അങ്ങനെയൊരു മറുപടി കൊടുത്തെങ്കിലും അവൾടെ ആ ചോദ്യം നമ്മക്ക് കൊള്ളേണ്ട സ്ഥലത്തു തന്നെ കൊണ്ടു. ഈ ഖൽബിന് ഇനിയൊരിക്കലും ഒരവകാശി വരാൻ പോകുന്നില്ല എന്ന് അവക്ക് അറിയില്ലല്ലോ.

"ഇത്തൂസെ,, ശെരിക്ക് പറ... അങ്ങനെ ആരേലും ഉണ്ടോ... പറ ഇത്താ... " പെണ്ണ് നമ്മളെ ഒരു നടക്കും വിടുന്ന ലക്ഷണമില്ല. "ന്റെ പൊന്നോ... ഇല്ലാ,, അങ്ങനെയൊന്നും ഒരാളില്ലെടി.. എന്തേയ് സമാദാനായോ? " "ഹാ പെരുത്ത് സമാദാനായി,, സന്തോഷായി... അപ്പൊ ഇത്തൂസെ.. മ്മള് ഒരു കാര്യം ചോദിക്കട്ടെ.. " "എന്താ... ഇയ്യ് ചോദിക്കെടി " "അത്... ഇങ്ങക്ക് എന്നെ ഇഷ്ടല്ലെ.. മ്മള് ഇങ്ങളെ ഇത്താന്ന് വിളിക്കണത് ഇഷ്ടല്ലെ.. " "ആണല്ലോ.. അന്നെയും ഇഷ്ടാണ്, അന്റെ ആ വിളിയും നമ്മക്ക് ഇഷ്ടാണ് . അതിനിപ്പോ എന്താ" "അപ്പൊ ഇങ്ങക്ക് ശെരിക്കും എന്റെ ഇത്തൂസായി വരാൻ പറ്റോ?? അതായത്,, നിങ്ങക്ക് എന്റെ ഇക്കാക്കാന്റെ ബീവിയായി വരാൻ പറ്റോന്ന്... ഇങ്ങളെ പോലെ ഒരു പെണ്ണിനെ ഇന്റെ ഇക്കാക്ക് കിട്ടണമെന്ന എന്റെ ആഗ്രഹം. അതോണ്ട് ചോദിച്ചതാ... ന്റെ ഇക്കാക്ക ആള് മൊഞ്ചനാ.. ഇങ്ങക്ക് നല്ലോണം ചേരും. ഇങ്ങക്ക് ഇഷ്ടപ്പെടും " ഓൾടെ ചോദ്യം കേട്ട് നമ്മളെ കിളി പോയിന്നു പറഞ്ഞാൽ മതിയല്ലോ. നമ്മളപ്പോ തന്നെ ബ്രേക്ക്‌ ചവിട്ടി. വേറൊന്നും കൊണ്ടല്ല, ഓൾടെ വീടെത്തി. അതോണ്ടാ.

"ദേ.. അന്റെ ബംഗ്ലാവ് എത്തി. മോള് ഒന്ന് ഇറങ്ങിയാട്ടേ.. വർത്താനം പറഞ്ഞു വന്ന് വീടെത്തിയത് വരെ അറിഞ്ഞില്ലേ... അതുപോലെത്തെ നുണയല്ലേ അവൾടെത്.. " "ഞാൻ ചോദിച്ചതിന് ഇങ്ങള് മറുപടിയൊന്നും പറഞ്ഞില്ല... എന്തായാലും ഒരു തീരുമാനം പറ " "ഒന്ന് പോടീ അവിടുന്ന്.. മുട്ടേന്ന് വിരിഞ്ഞില്ല. അതിനു മുന്നേ ബ്രോക്കർ പണിയുമായി ഇറങ്ങിയതാണോ നീ.. വയറു വേദന ആണെന്നും പറഞ്ഞ് ക്ലാസ്സ്‌ കട്ട്‌ ആക്കിയതും പോരാ മടിച്ചി,, എന്റെ ക്ലാസും കൂടി മുടക്കി തന്നില്ലേ നീ.. " "അയ്യടാ.. എന്നും കറക്റ്റ് ആയി ക്ലാസ്സിൽ ഇരിക്കണ ആളല്ലെ.. ഇങ്ങളാ മടിച്ചി പാറു. " "പോടീ.. പോടീ.... പോയി നല്ലോണം റസ്റ്റ്‌ എടുക്ക്.. ഞാൻ പോവാ.. " "ആഹാ.. അങ്ങനെ പോയാൽ എങ്ങനാ.. ഇനി ഒരിക്കൽ വരുമ്പോൾ വീട്ടിൽ കയറാന്ന് എനിക്ക് വാക്ക് തന്നതല്ലെ.. വന്നേ,, കയറിട്ട് പോയാൽ മതി.. അല്ലാതെ ഇങ്ങളെ ഞാൻ ഇന്ന് വിടൂല" അവൾടെ നിർബന്ധം സഹിക്ക വയ്യാതെ ആയപ്പോൾ നമ്മള് വണ്ടിയും ഒതുക്കി ഇറങ്ങി. ഗേറ്റ്ൻറെ അവിടുന്ന് പിന്നെയും ഒരു കിലോ മീറ്റർ ഉണ്ട് വീടെത്താൻ

"എന്തോന്നെടീ ഇത്.. അക്ബർ ചക്രവർത്തിടെ കൊട്ടാരാണോ..എവിടുന്നു കണ്ടുപിടിച്ചു ഇങ്ങനെ ഒരു അന്തവും കുന്തവും ഇല്ലാത്തൊരു വീട്.വെളിയിലെ അവസ്ഥ ഇതാണെങ്കിൽ ഇനി അകത്ത് എന്തായിരിക്കും സ്ഥിതി. " നമ്മളെ വർത്താനം കേട്ട് മുംതാസ് നല്ലോണം ചിരിച്ചു തന്നു. "ആഹാ..അപ്പൊ ഇക്കാക്ക ഇവിടെ ഉണ്ടോ.. ഇന്നെന്താണാവോ നേരത്തെ " പുറത്തു നിർത്തി ഇട്ടിരിക്കുന്ന കാർ നോക്കിക്കൊണ്ട് മുംതാസ് അത് പറഞ്ഞു. എന്നിട്ട് വീടിന്റെ സീറ്റ്ഔട്ട്‌ലേക്ക് കയറി. "വാ ഇത്തൂസെ, ഇങ്ങള് എന്ത് നോക്കി നിക്കുവാ.. കയറി വന്നേ.. ൻറെ ഇക്കാക്കാനെ പരിചയപ്പെടുത്തി തരാം " "പോടീ അവിടുന്ന്.. ഇനിക്ക് ഒന്നും പരിചയപ്പെടെണ്ട അന്റെ ഇക്കാക്കാനെ.. " മുംതാസ് കയറി ചെന്നതിന്റെ പുറകെ തന്നെ നമ്മളും വെച്ച് പിടിച്ചു. അവളെ ഫോളോ ചെയ്യുന്നതാണ് നമ്മക്ക് ബുദ്ധി. ഇല്ലേൽ ഇതിന്റെ ഉള്ളിൽ നമ്മള് പെട്ടു പോകും. ഓൾടെ കൂടെ ഹാളിലേക്ക് കയറി ചെന്ന നമ്മള് കണ്ണും മിഴിച്ചു ചുറ്റും നോക്കി നിന്നു. ന്റ്റുമ്മാ.. ഇതെന്താ മ്മള് വല്ല ഹിന്ദി സീരിയൽൻറെ ഷൂട്ടിംങ്ങിനും മറ്റും വന്നതാണോ.

അവിടുത്തെ ഡെക്കറേഷൻസും മറ്റു സെറ്റ് അപ്പ്‌മൊക്കെ നോക്കി നമ്മള് വായും പൊളിച്ചു നിക്കുമ്പോഴാണ് മുംതാസ്ൻറെ ശബ്‌ദം ഉയരുന്നത്. "ആഹാ..രണ്ട് പേരും ഇവിടെ തന്നെ ഉണ്ടായിരുന്നോ..എന്താ കാക്കു ഇത്..ഇതിന്റെ അകത്തേക്ക് കള്ളന്മാർ കയറി വന്നാൽ പോലും ഇങ്ങക്ക് അറിയില്ലല്ലോ.." ഇതാരോടാണ് ഇവളുടെ ഈ ചോദ്യം എന്നറിയാൻ വേണ്ടി അവിടെ മൊത്തത്തിലൊന്നു നമ്മള് കണ്ണോടിച്ചു നോക്കി. ഹാളിനു കുറച്ച് അപ്പുറത്തായി ഇട്ടിരിക്കുന്ന ആ വലിയ സോഫയിൽ ഇരിക്കുന്ന ആ രണ്ട് മുഖങ്ങളെ കണ്ട് ഞമ്മള് പകച്ചു പോയി. 'മുംതാസെ... ഇന്നെ പിടിച്ചോളി.. ' ഇത് നമ്മള് മനസ്സിൽ പറഞ്ഞതാട്ടോ. ഓൾടെ ചോദ്യം കേട്ട് പിന്നെയും രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞതിനു ശേഷമാണ്‌ കയ്യിലുള്ള ലാപ്ടോപും പേപ്പർസുമൊക്കെ അവിടെ വെച്ച് ആ രണ്ട് തെണ്ടികൾ ഞമ്മളെ ഭാഗത്തേക്ക്‌ മുഖമുയർത്തി നോക്കിയത്.

ഞമ്മള് ഞെട്ടി തരിച്ച പോലെത്തന്നെ ഞമ്മളെ കണ്ട് ആ പൂച്ച കണ്ണനും പേടിത്തൊണ്ടനും ഒരു ഞെട്ടിട്ട് മുഖത്തൊടു മുഖം നോക്കി നിക്കുന്നുണ്ട്. നമ്മള് ആകെ പെട്ടല്ലോ റബ്ബേ.. ഇവനെന്താ ഇവിടെ?? ങ്‌ഹേ.. ഇവനാണോ മുംതാസ്ൻറെ ഇക്കാക്ക.. അപ്പൊ മേക്കപ്പ് റാണിയോ?? ശ്ശോ.. ഒന്നും മനസ്സിലാവുന്നില്ലല്ലോ.. ചിലപ്പോ ആ പേടിത്തൊണ്ടൻ ആയിരിക്കും ഇവളുടെ ഇക്കാക്ക. "ഇക്കാക്കാ.. മതി അതിൽ തോണ്ടിയതൊക്കെ.. ദേ ആരാ വന്നിരിക്കുന്നേന്ന് നോക്കിയേ.. വീട്ടിലേക് ഒരു ഗസ്റ്റ് വന്നാൽ ഇങ്ങനെയാണോ പെരുമാറാ..? ദേ.. രണ്ട് പേരും ൻറെ ഇത്തൂസിനോട് ഒന്ന് നല്ലോണം പരിചയപ്പെട്ടേ.. കാക്കു...ഇങ്ങളെന്താ വായും പൊളിച്ചോണ്ട് നിക്കുന്നത്..?നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ..എന്റെ കോളേജിലെ ഒരു സീനിയർ ഇത്താനെക്കുറിച്ച്..ഇതാ ആള്.. അല്ല,,ഇന്ന് എന്താണാവോ വിക്രമാദിത്യനും വേതാളവും കൂടി നേരത്തെ ഇങ്ങോട്ടേക്കു പോന്നത്? " "അഞ്ചു മണിക്ക് മുന്നേ ഒരു പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ മെയിൽ ചെയ്യാൻ ഉണ്ടായിരുന്നു.ഓഫീസിൽ ചെന്നപ്പോഴാ ഇവൻ പറയുന്നേ ഫയൽ ഇവിടെ ആണെന്ന്..അതെടുക്കാൻ വേണ്ടി വന്നതാ..

പിന്നെ ഇവിടുന്ന് തന്നെ മെയിൽ ചെയ്യാമെന്ന് കരുതി.. അല്ല,, ഇങ്ങനെ നിന്ന് സംസാരിച്ചാൽ മതിയോ?? നിന്റെ ഗസ്റ്റ്‌നോട് ഇരിക്കാൻ പറ.." മുംതാസ്ൻറെ ചോദ്യത്തിന് നമ്മളെ രൂക്ഷമായി നോക്കിക്കൊണ്ട് ആണ് ആ തെണ്ടി മറുപടി പറഞ്ഞത്.പേടിത്തൊണ്ടൻ ആണെങ്കിൽ നമ്മളെ ഇവിടെ കണ്ടതിന്റെ ഷോക്ക് ഇപ്പോഴും വിട്ടു മാറിയിട്ടില്ല. "ഹോ..ഞാനത് മറന്നു..ഇത്താ..ഇങ്ങള് ഇരുന്നാട്ടെ..ഇക്കാക്കാമാരെ നന്നായി പരിചയപ്പെട്ടോളു..ഞാൻ നിങ്ങക്ക് കുടിക്കാൻ എന്തേലും എടുക്കട്ടെ " ന്നും പറഞ്ഞ് മിന്നു ആ ബംഗ്ലാവ്ൻറെ ഏതോ ഒരു ഭാഗത്തേക്ക്‌ നടന്നു നീങ്ങി.ഈ ചെകുത്താൻറ്റെ മുന്നിൽ പെട്ട നമ്മളെ അവസ്ഥ ഇനി പറഞ്ഞു തരണ്ട കാര്യമില്ലല്ലോ. ഓൻ നമ്മളെ നേർക്ക്‌ നടന്നടുക്കുന്തോറും ഓന്റെ ആ നോട്ടം നേരിടാൻ വയ്യാതെ നമ്മള് തല കുനിച്ചു നിന്നു. "ഡീ...ആരോടു ചോദിച്ചിട്ടാ നീ എന്റെ വീട്ടിൽ കയറിയത്..പുറത്ത് എവിടെ ഇറങ്ങി ചെന്നാലും അവിടെയൊക്കെ കറക്റ്റ് ആയി നിന്റെ മരമോന്ത കാണുന്നുണ്ട്.അതൊന്നും പോരാഞ്ഞിട്ട് ഇന്നലെ എന്റെ ഓഫീസിലേക്കും കയറി വന്നിരുന്നു.ദേ..

ഇപ്പൊ എന്റെ വീടിലേക്കും വലിഞ്ഞു കയറി വന്നിരിക്കുന്നു.ശെരിക്കും ആരാടി നീ..എന്താ നിന്റെ ഉദ്ദേശം? എന്നെ എവിടെയും സമാധാനത്തോടെ വിടില്ലാന്ന് ശപധം ചെയ്തു ഇറങ്ങിയ രാക്ഷസി തന്നെയാണോ നീ" ഓന്റെ ചോദ്യത്തിനോക്കെ ഉത്തരമായി ഒരു മറു ചോദ്യമാണ്‌ നമ്മക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്. " ഞാൻ ആരാണെന്നും എന്റെ ഉദ്ദേശമെന്താണെന്നും ഇയാള് വഴിയേ അറിഞ്ഞോളും. അതിനൊക്കെ മുന്നേ ഞാനൊരു കാര്യം ചോദിക്കട്ടെ.. അപ്പൊ താൻ ശെരിക്കും ഹിറ്റ്ലർ മാധവൻ കുട്ടി ആണോ.? എന്താ തന്റെ റോൾ..? എത്രയാ തനിക്ക് പെങ്ങമ്മാര്..? ഞാൻ ചെല്ലുന്നിടത്തൊക്കെ ഇയാക്ക് പെങ്ങമ്മാരാണല്ലോ..ആദ്യം ഒരു മേക്കപ്പ് റാണി..ദേ ഇപ്പൊ ഇവള്.. ഇനി എത്രെണ്ണം കിടക്കുന്നു.ബാക്കി ഉള്ളോരെയും കൂടി വിളിക്ക്..ഞമ്മളൊന്ന് കാണട്ടെന്ന് " "ചീ.. നിർത്തെടി നിന്റെ ചോദ്യം ചെയ്യൽ.. ഇറങ്ങെടി.. ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിന്ന് " "ഡാ.. എന്താടാ ഇങ്ങനെ.. വീട്ടിൽ വന്ന അതിഥികളോട് ഇങ്ങനെയാ പെരുമാറാ.. എത്രയൊക്കെ ആയാലും ഇവള് മിന്നുൻറെ ഫ്രണ്ട് അല്ലേടാ.. "

"അലിയെ.. നീ മിണ്ടിപ്പോവരുത്.നിനക്കും കൂടി അറിയുന്നതല്ലേ ഇവളുടെ സ്വഭാവം. അതിഥിയല്ല, വീട്ടിൽ കയറി വന്ന രാക്ഷസിയാണ് ഇവള്..ഇവളോ ഇങ്ങനെയൊരു പോക്ക് കേസ് ആണ്.ഇനി എന്റെ അനിയത്തിനെക്കൂടി വഴി തെറ്റിക്കാൻ ആണോ നിന്റെ ഉദ്ദേശം.നല്ല അടക്കത്തോടും ഒതുക്കത്തോടും കൂടി കഴിയുന്ന എന്റെ അനിയത്തിനെ കിട്ടിയുള്ളൂ നിനക്ക് വശീകരിക്കാൻ..കോളേജിൽ അവക്ക് ഇങ്ങനെയൊരു ഫ്രണ്ട് ഉണ്ടെന്നു പറയുമ്പോൾ അത് നീ ആയിരിക്കുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല. ഇത് നിനക്ക് തരുന്ന അവസാനത്തെ വാണിംഗ് ആണ്,, ഇനി മേലാൽ എന്റെയോ അവൾടെയോ കണ്മുന്നിൽ കണ്ടു പോവരുത് നിന്നെ..കുറച്ച് എങ്കിലും മര്യാദ ഉണ്ടെങ്കിൽ ഇറങ്ങി പോടീ . " " ഇറങ്ങാനും പോവാനും തന്നെയാടോ വന്നത്.. അല്ലാതെ തന്റെ വിരുന്ന് സൽക്കാരം സ്വീകരിക്കാനും തന്റെ കെട്ടിയോളായി ഇവിടെ പൊറുതി തുടങ്ങാനുമായി വന്നതല്ല. അടക്കോ ഒതുക്കോ ഉള്ള തന്റെ അനിയത്തിനെ ഞാൻ വശീകരിച്ചിട്ടുമില്ല, വഴി തെറ്റിച്ചിട്ടുമില്ല. അവക്ക് വയ്യാതെ ആയപ്പോൾ ഒന്നിവിടം വരെ കൊണ്ടാക്കിയെന്നേയുള്ളൂ.

മുംതാസ് തന്റെ അനിയത്തി ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ അവളെ ഇവിടെ വരെ കൊണ്ടാക്കുന്നത് പോയിട്ട് അവളോട്‌ ഒന്ന് സംസാരിക്കുക പോലും ചെയ്യില്ലായിരുന്നു. എന്തായാലും ഒരു കാര്യം പറയാതെ വയ്യാ,, അവള് തന്റെ പെങ്ങളാണെന്ന് പറയെ ഇല്ലാട്ടോ. ഇത്രയും നല്ല സ്വഭാവമുള്ള അവക്ക് എങ്ങനെയാണ് ആവോ തന്നെപ്പോലെയൊരു കാട്ടു പോത്തിനെ ഇക്കാക്കയായി കിട്ടിയത്. തനിക്ക് പെങ്ങളായി മാച്ച് ആ മറ്റവൾ തന്നെയാ.. ആ മേക്കപ്പ് റാണി.. " അത്രയും പറഞ്ഞു കഴിഞ്ഞു നമ്മളവിടുന്നു തിരിഞ്ഞു. ഓന്റെ വർത്താനത്തിൽ നമ്മക്ക് നല്ലോണം വിഷമം ആയിട്ടുണ്ട്. ആദ്യമായാണ് ഒരാളുടെ വീട്ടിൽ കയറി ചെന്ന് നമ്മക്ക് ഇങ്ങനെയൊരു അനുഭവം. ആ പേടിത്തൊണ്ടൻ പൂച്ചകണ്ണനെ നല്ലോണം ശകാരിക്കുന്നുണ്ട്.ഓൻ അതൊന്നും കാര്യാക്കാതെ പിന്നെയും നമ്മളെ എന്തൊക്കെയോ പറയുന്നുണ്ട്.

മുംതാസ് ഇവൻറ്റെ അനിയത്തി ആവുന്ന് മ്മള് സ്വപ്നത്തിൽ പോലും വിചാരിച്ചല്ലേനു. അപ്പൊ മുംതാസ് നേരത്തെ നമ്മളോട് ചോദിച്ചത് ഈ തെണ്ടീനെ നിക്കാഹ് കഴിക്കാൻ സമ്മതമാണോന്നോ? ൻറെ പടച്ചോനെ... അതിലും ഭേദം വല്ല പിച്ചക്കാരനെയും നിക്കാഹ് ചെയ്ത് തെരുവിലേക്ക് തെണ്ടാൻ ഇറങ്ങുന്നതാ. അതാവുമ്പോൾ ഇതിനെക്കാളുമൊക്കെ എത്രയൊ സമാധാനം കിട്ടും. ഇപ്പോഴും മ്മക്ക് ഒരു സംശയം ബാക്കി ആണല്ലോ... ആ മേക്കപ്പ് റാണി മുംതാസ്ൻറെ ആരാ..? ഹാ, ഇനി എന്ത് സംശയം ഉണ്ടെങ്കിലും മുംതാസിനോട് നാളെ കോളേജിന്ന് ചോദിക്കാം. കൂടെ നമ്മളെ ഈ രാക്ഷസൻറെ മുന്നിലേക്ക് ഇട്ട് കൊടുത്തതിനു വയറു നിറച്ചു കൊടുക്കുന്നുണ്ട് ഞാൻ. ഇപ്പൊ ഇവിടുന്നു എസ്‌കേപ്പ് ആവലാണ് നമ്മക്ക് ബുദ്ദി. നമ്മളിങ്ങനെ ഓരോന്നും ചിന്തിച്ചോണ്ട് ഹാളിൽ നിന്ന് വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് മിന്നുൻറെ വിളി.

"ഹേയ് ഇത്തൂസെ.. ഇങ്ങള് ഇതെവിടെ പോവാ.. ഇത് നല്ല ചേലാണല്ലോ. ഒന്നും പറയാതെ പോവണോ? വന്നേ, ഈ ജ്യൂസ് എങ്കിലും കുടിച്ചിട്ട് പോ.. ഒന്നുല്ലേലും ഈ വയ്യാത്ത അവസ്ഥയിൽ മ്മള് ഇങ്ങക്ക് വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ " ആ തെണ്ടീനോടുള്ള ദേഷ്യം എന്തിനാ വെറുതെ അവളോട് കാണിക്കുന്നേ. അവളോട്‌ യാത്ര പറഞ്ഞ് തന്നെ ഇറങ്ങാമെന്ന് കരുതി നമ്മള് വീണ്ടും ഹാളിലേക്ക് തന്നെ തിരിച്ചു. "വേണ്ട മിന്നു.. അവള് പോട്ടെ.അവളാരാണെന്നു നിനക്ക് അറിയോ? നിനക്ക് കോളേജിൽ ഒരു ഇത്താനെ കിട്ടിയെന്നു പറയുമ്പോൾ ഈ ഫൂലം ദേവി ആയിരിക്കും അതെന്നു ഞാൻ കരുതിയില്ല. ദേ, നിന്റെ ഫ്രണ്ട്നോട് ഇറങ്ങി പോവാൻ പറ.. ഇല്ലേൽ ഇവളെ ഞാൻ തന്നെ പിടിച്ചു പുറത്താക്കും " പൂച്ച കണ്ണന്റെ വർത്താനം കേട്ട് ഞമ്മള് തീരെ ഞെട്ടിയില്ല. പകരം മുംതാസ് ആകെ ഷോക്ക് അടിച്ച പോലെ ആയിട്ടുണ്ട്. മ്മളും ഈ തെണ്ടിയും തമ്മിൽ മുൻപരിചയം ഉള്ളത് അവക്ക് അറിയില്ലല്ലോ.. പുഞ്ചിരി തൂകി കൊണ്ടിരുന്ന അവൾടെ മുഖ ഭാവം പെട്ടെന്ന് തന്നെ മാറി. അവള് പൂച്ച കണ്ണനെയും നമ്മളെയും നോക്കി നെറ്റി ചുളിച്ചു.

"എന്താ കാക്കു ഇങ്ങള് പറയുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല. ഇങ്ങള് തന്നെയല്ലേ ഇത്തൂസിനെ ഒരു ദിവസം ഇങ്ങോട്ടേക്കു കൂട്ടി കൊണ്ടുവാന്നൊക്കെ പറഞ്ഞെ.. കേട്ടോ ഇത്തൂസെ.. കഴിഞ്ഞ തവണ ഇങ്ങളെന്നെ ഇവിടെ കൊണ്ടാക്കി വിട്ടില്ലേ, അന്ന് ഇക്കാക്ക ഇങ്ങളെ കണ്ടില്ല.. പക്ഷെങ്കിൽ ബുള്ളറ്റ്ൻറെ ശബ്‌ദം കേട്ടിരുന്നു. അന്ന് അകത്തേക്ക് കയറിയ മ്മളെ നേർക്ക്‌ ഏതവന്റെ കൂടെയാടി നീ വന്നതുംന്ന് ചോദിച്ച് ഈ ഇക്കാക്ക ഒരു ചാട്ടമായിരുന്നു. ഇങ്ങളെ പറ്റി പറഞ്ഞു കൊടുത്തപ്പോഴാ ഇക്കാക്ക ഒന്ന് അടങ്ങിയത്.. എന്നിട്ട് ഇപ്പോ എന്തുപറ്റി ൻറെ ഇക്കാക്ക്. ഇങ്ങള് തമ്മിൽ ഇതിന് മുന്നേ പരിചയമുണ്ടോ..?അലിക്ക... ഇങ്ങളെങ്കിലും പറ,, എന്താ കാര്യന്ന് " "എന്തിനാ അലി പറയുന്നത്? ഇവളോട് തന്നെ ചോദിക്ക്.. നിന്റെ ഈ പുന്നാര ഇത്തൂസിനോട് തന്നെ ചോദിക്കെടി ഞങ്ങളെ രണ്ടാളെയും ഇതിന് മുൻപേ പരിചയം ഉണ്ടോന്ന്.. ഇല്ലെങ്കിൽ വേണ്ടാ, ഞാൻ തന്നെ പറയാം. നമ്മളെ ഫസ്‌നനെ അന്ന് ഒരുത്തി കോളേജിന്ന് തോണ്ടിയതും അവള് ഇവിടെ വന്ന് കരഞ്ഞതുമൊക്കെ നിനക്ക് ഓർമയുണ്ടോ?

അത് ദേ ഇവളാണ്. ഈ രാക്ഷസി കാരണമാണ്‌ അന്ന് എനിക്ക് നിന്റെ കോളേജിലേക്ക് വരേണ്ടി വന്നതും അവിടുന്ന് അത്രേക്കെ പ്രശ്നം ഉണ്ടാക്കേണ്ടി വന്നതും. ദേ.. ഒക്കെയും നിന്റെ ഈ ഇത്തൂസ് കാരണാ.. ശെരിക്ക് അറിയില്ല നിനക്ക് ഇവളെ... കുടിച്ച വെള്ളത്തിൽ വരെ വിശ്വസിക്കാൻ പറ്റില്ല ഇവളെയൊന്നും.. പറഞ്ഞു വിടാൻ നോക്ക്..അല്ലെങ്കിൽ സഹികെട്ടു ഞാൻ എന്തേലും ചെയ്തു പോകും.. " ഓൻ പറഞ്ഞതൊക്കെ കേട്ട് മുംതാസ് വായും പൊളിച്ചു നമ്മളെ നോക്കി നിന്നു. അതിനു ബദലായി നമ്മളൊന്നു സ്റ്റൈൽ ആയി ഇളിച്ചു കാണിച്ചു. പെണ്ണ് കൊറെ നേരം നമ്മളെയും ആ തെണ്ടീനെയും മാറി മാറി നോക്കി. ശേഷം വായും പൊത്തി തലങ്ങും വിലങ്ങും ചിരിക്കാൻ തുടങ്ങി. പള്ളക്കും കൈ വച്ച് നിന്ന് ചിരിച്ചു പെണ്ണൊരു വകയായി.അവസാനം അവൾടെ കണ്ണ്ന്നൊക്കെ വെള്ളം വരാൻ തുടങ്ങി.ബലാൽ... ഇതൊക്കെ കേട്ട് ഓക്ക് എങ്ങനെ ചിരിക്കാൻ കഴിയുന്നു. നമ്മളും പൂച്ച കണ്ണനും പേടിത്തൊണ്ടനും മുംതാസിന്റെ ചിരിയും നോക്കി കണ്ണും മിഴിച്ചു നിന്നു. "ഹ..ഹ..ഹാ...ന്റെ ഇത്തൂസെ.. അപ്പൊ അത് ഇങ്ങളായിരുന്നോ.?

ഫസ്റ്റ് ഡേ തന്നെ സീനിയർസിന്റെ കയ്യിന്ന് ഫസിക്കൊരു അഡാറ് പണി കിട്ടിയെന്ന് നമ്മള് അറിഞ്ഞതേനു.അപ്പൊ അവളെ അന്ന് ആ പരുവത്തിൽ ആക്കിയത് ഇങ്ങളായിരുന്നോ..ൻറെ പടച്ചോനെ... ഇനിക്ക് വയ്യാ..അപ്പൊ ൻറെ കാക്കുനെ കോളേജ്ന്ന് വിരട്ടി വിട്ടതും ഇങ്ങള് ആണോ..എന്തൊക്കെയാ റബ്ബി ഞാനീ കേൾക്കുന്നത്.എന്നാലും ഇങ്ങള് തമ്മിൽ ഇതിന് മുൻപേ ഇങ്ങനെയൊരു കണക്ഷൻ ഉണ്ടായിരുന്നെന്ന് നമ്മള് അറിഞ്ഞില്ലേനു..അപ്പൊ ഇക്കാക്ക,,, ഇങ്ങള് എന്നും ഇവിടെ വന്നു പറയുന്ന ആ രാക്ഷസി എന്റെ ഈ ഇത്തൂസാണോ.." നമ്മള് ആകെ ചമ്മി നാറി ഓളെ മുന്നിൽ അങ്ങനെ നിന്ന് കൊടുത്തു. അല്ലാതെ എന്താ ചെയ്യാ.. നമ്മക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ.. അപ്പോഴും നമ്മളെ സംശയം മേക്കപ്പ് റാണിനെക്കുറിച്ച് ആണ്. എന്തായാലും ഇത്രയൊക്കെ ആയില്ലേ. ഇനി അതും കൂടി അറിഞ്ഞിട്ട് തന്നെ കാര്യം. "അപ്പൊ അവളോ..,, ആ മേക്കപ്പ് റാണിയോ? അവള് നിന്റെ ആരാ? " "ആഹാ.. അപ്പൊ അത് ഇങ്ങക്ക് ഇതുവരെ അറിഞ്ഞില്ലേ.. ഫസ്ന ദേ ഈ അലിക്കന്റെ അനിയത്തിയാ.. ഈ മൂപ്പര് നമ്മളെ ഇക്കാക്കാന്റെ കട്ട ചങ്കാ..

അതുപോലെ തന്നെയാ ഫസിയും. അവൾക്ക് കോളേജിൽ ഒരു ഇഷ്യൂ ഉണ്ട്, ഇക്ക വരണംന്ന് പറഞ്ഞ് അന്ന് അവള് അലിക്കാനെ കുറേ വിളിച്ചതാ..പക്ഷെ അലിക്കാക്ക് ധൈര്യം കുറച്ച് കൂടുതൽ ആയോണ്ട് അങ്ങനെയുള്ള കാര്യപരിപാടികൾക്കൊന്നും അലിക്കാനെ കിട്ടില്ല.ഫസിനോട് ഞമ്മളെ ഇക്കാക്ക് വല്യ സ്നേഹവും കാര്യവുമൊക്കെ ആയോണ്ട് അവൾടെ ആവശ്യം കേട്ട പാതി കേൾക്കാത്ത പാതി ഇവിടുന്നു ചാടി പുറപ്പെട്ടതാ ഇക്കാക്ക.ഫസിനെ തോണ്ടിയത് ആരായാലും അവക്ക്ള്ള പണി കൊടുത്തിട്ടേ മടങ്ങി വരുന്നൊക്കെ പറഞ്ഞ് അന്ന് വല്യ വീരവാദം മുഴക്കി കൊണ്ടാ ഇവിടുന്ന് ഇറങ്ങിയത്.എന്നിട്ട് എന്തുപറ്റി... ഇങ്ങളെ മുന്നിൽ ഞമ്മളെ ഇക്കാക്ക വട്ട പൂജ്യമായില്ലേ..ആരുടെ മുന്നിലും പത്തി താഴ്ത്തി കൊടുക്കാത്ത നമ്മളെ ഇക്കാനെയാണ് ഇങ്ങള് നിമിഷനേരം കൊണ്ട് പൊരിച്ചെടുത്തത്.സമ്മതിച്ചു തന്നിരിക്കുന്നു ഇത്തൂസെ ഇങ്ങളെ... ഫസിക്കത് വേണം. അല്ലെങ്കിലും അവക്കൊരു എല്ല് കൂടുതലാ.. അല്ലെ അലിക്കാ..? അലിക്ക അപ്പോഴേ പറഞ്ഞതാ.. ഫസ്‌നക്ക് വേണ്ടി ആരോടും വഴക്ക് ഇടാൻ പോണ്ടാന്ന്. അവൾടെ കയ്യിലിരിപ്പിനാണ് അവക്ക് അതൊക്കെ കിട്ടുന്നതെന്ന്. "

ന്നും പറഞ്ഞ് മിന്നു പിന്നെയും ചിരിക്കാൻ തുടങ്ങി. ഇതൊക്കെ കേട്ട് ആ തെണ്ടീൻറെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു. പേടിത്തൊണ്ടൻ ആണെങ്കിൽ നമ്മളെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കുന്നുണ്ട്. ഇനി ഇവിടെ നിക്കുന്നത് നമ്മളെ തടിക്ക് നല്ലതല്ലാന്ന് തോന്നിയോണ്ട് മിന്നുൻറെ കയ്യും കാലുമൊക്കെ പിടിച്ച് നമ്മളവിടുന്നു പതിയെ പുറത്തേക്ക് കടന്നു.നമ്മള് വരാന്തയിലേക്ക് കടക്കുമ്പോൾ മിന്നുവും നമ്മളെ കൂടെതന്നെ വന്നു. അവള് പിന്നെയും എന്തൊക്കെയോ പറഞ്ഞോണ്ട് നമ്മളെ നല്ലോണം കളിയാക്കുന്നുണ്ട്. ഇതിനൊക്കെ കൂടിയുള്ളത് നാളെ കോളേജിന്ന് തരാന്ന് പറഞ്ഞോണ്ട് നമ്മള് ചാവിയും കറക്കിക്കൊണ്ട് മുറ്റത്തെക്ക് ഇറങ്ങിയതും അവിടെയൊരു കാർ വന്നു നിർത്തിയതും ഒരുമിച്ചായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് ഞമ്മള് ഞെട്ടി തരിച്ചു പോയി. നമ്മളെ ചുണ്ടുകൾ പതിയെ മുബിക്കായെന്നു മൊഴിഞ്ഞതും ആഹാ മ്മളെ ബിഗ് ബി വന്നല്ലോന്ന് മുംതാസ് ഉറക്കെ വിളിച്ചു പറഞ്ഞതും ഒപ്പത്തിനൊപ്പമായിരുന്നു. അപ്രതീക്ഷിതമായി മുബിക്കാനെ ഇവിടെ കണ്ടതും മുംതാസ് ഉരുവിട്ട വാക്കുകളും കേട്ട് നമ്മളൊരു നിമിഷം സ്തമ്പിച്ചു പോയി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story