💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 36

khalbil nee mathram

രചന: ഷംസീന ഫിറോസ്

  കാറിൽ നിന്നിറങ്ങിയ ആളെ കണ്ട് ഞമ്മള് ഞെട്ടി പോയി. നമ്മളെ ചുണ്ടുകൾ പതിയെ മുബിക്കായെന്നു മൊഴിഞ്ഞതും ആഹാ മ്മളെ ബിഗ് ബി വന്നല്ലോന്ന് മുംതാസ് ഉറക്കെ മൊഴിഞ്ഞതും ഒന്നിച്ചായിരുന്നു. നമ്മളാകെ വല്ലാത്ത അവസ്ഥയിലായിപ്പോയി.നമ്മള് ഒന്നും മനസ്സിലാവാതെ നമ്മളെ മുന്നിൽ നിൽക്കുന്ന മുബിക്കാനെയും വരാന്തയിൽ നിൽക്കുന്ന മിന്നുനെയും മാറി മാറി നോക്കി. നമ്മളെ കണ്ടതിൽ മുബിക്കന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നെങ്കിലും ഒരു ചോദ്യ ഭാവത്തിലാണ് മുബിക്ക ഞമ്മളെ നോക്കിയത്. "ദേ ഇക്കാക്കാ... മുബിക്ക വന്നു.. " മിന്നു അകത്തേക്ക് നോക്കിക്കൊണ്ട് വിളിച്ചു പറഞ്ഞു. "മുബിക്കാ.. നിങ്ങള്..... നിങ്ങളെന്താ ഇവിടെ? " നമ്മളെ ചോദ്യം കേട്ടതും മുബിക്ക ചിരിക്കാൻ തുടങ്ങി. "ആഹാ.. ഇത് നല്ല ചോദ്യമാണല്ലോ.. ഞാൻ ഇവിടെ തന്നെയല്ലേ മോളെ. അല്ല,, നീയെന്താ ഇവിടെ? എന്നെ അന്വേഷിച്ചു വന്നതാണോ? "

മുബിക്കാൻറ്റെ മറുപടി കേട്ട് ഞമ്മള് ആകെ സ്തമ്പിച്ചു പോയി. "മുബിക്കാ... അത്... ഇങ്ങള്... അല്ല... ഞാൻ... അതല്ലാ... മുംതാസ്....., ഇവിടെ.... " നമ്മളെ വാക്കുകൾ പകുതിയിൽ വെച്ച് മുറിഞ്ഞു പോയത് കണ്ട് മുബിക്ക നമ്മളെ തന്നെ നോക്കി നിന്നു. "എന്താ ഇത്തൂസെ ഇങ്ങള് പറയുന്നത്... ഇങ്ങക്ക് എന്താ പറ്റിയത്..? അല്ല,, ഇങ്ങളെന്താ വിളിച്ചത്.. മുബിക്കാന്നോ? അപ്പൊ എന്റെ ഈ ഇക്കാക്കാനെയും ഇങ്ങക്ക് നേരത്തെ പരിചയമുണ്ടോ? എന്താ മുബിക്ക ഇത്.. നമ്മക്ക് ഒന്നും മനസ്സിലാവുന്നില്ലാട്ടോ.. " വരാന്തയിൽ നിന്നിരുന്ന മുംതാസ് ഇതും പറഞ്ഞോണ്ട് നമ്മളെയും മുബിക്കന്റെയും അടുത്ത് വന്നു നിന്നു. ഇവിടെ എന്താ സംഭവിക്കുന്നതെന്ന് അറിയാതെ നമ്മള് വായും പൊളിച്ചു മുബിക്കാനെയും മിന്നുനെയും നോക്കാൻ തുടങ്ങി. "നിനക്ക് മാത്രല്ല മിന്നു... എനിക്കും ഒന്നും മനസ്സിലായില്ല.ഇവളെ നിനക്ക് എങ്ങനെ അറിയാം..?

നിന്നെ കാണാനാണോ ഇവള് ഇവിടെ വന്നത്..?" നമ്മളെയും മിന്നുനെയും നോക്കിക്കൊണ്ട് മുബിക്ക ചോദിച്ചു. "എന്തൊരു ചോദ്യമാണ്‌ ഇക്കാക്ക ഇങ്ങള് ചോദിക്കുന്നത്.... ഇത്തൂസ് മ്മളെ കട്ട ചങ്കല്ലേ.. ഞാൻ എപ്പോഴും ഇവിടെ വന്ന് ഒരു ഇത്താൻറെ കാര്യം പറയാറില്ലേ.. അത് ഈ ഇത്താനെക്കുറിച്ചാ. ഇന്ന് എനിക്ക് വയ്യാത്തോണ്ട് എന്നെ ഇവിടെ കൊണ്ടാക്കാൻ വന്നതാ.. അല്ലേ ഇത്തൂസെ.. " നമ്മളെ നോക്കിയുള്ള അവളുടെ ചോദ്യത്തിനു നമ്മളും തലയാട്ടി കൊടുത്തു. "ഇനി പറ.. ഇക്കാക്ക് എങ്ങനെയാ മ്മളെ ഇത്തൂസിനെ പരിചയം " മിന്നുൻറെ ചോദ്യത്തിനു മുബിക്ക നമ്മളെ നോക്കിയൊന്നു പുഞ്ചിരിച്ചു. നമ്മളിവിടെ കഥ അറിയാതെ ആട്ടം കാണുന്നതോണ്ട് വാ തുറക്കാനെ പോയില്ല. "നൂറ ഞമ്മളെ പെങ്ങളു....... " "ഡീീീ... നീയിതു വരെ പോയില്ലേ.. " മുബിക്കന്റെ വാക്കുകൾ പൂർണമാകുന്നതിനു മുന്നേ ആ പൂച്ച കണ്ണൻ തെണ്ടി അലറിക്കൊണ്ട് പുറത്തേക്ക് വന്നു.ഓന്റെ അലർച്ച കേട്ട് ഞമ്മളൊട്ടും പതറിയില്ല.പക്ഷെ,,ഓന്റെ ശബ്‌ദം കേട്ട് മുബിക്ക ഞെട്ടി തരിച്ചു നമ്മളെയും ഓനെയും മാറി മാറി നോക്കാൻ തുടങ്ങി.

"മുബിക്കാ....ദേ..ഇക്കാക്കാനോട് വെറുതെ ഇരിക്കാൻ പറ.. ന്റെ ഇത്തൂസ് വന്നതു മുതൽ ഇക്കാക്ക ഇത്തൂസിന്റെ നേരെ ചാടി കടിക്കാൻ തുടങ്ങിതാ.." പൂച്ച കണ്ണനെയും നോക്കിക്കൊണ്ട് മിന്നു മുബിക്കാനോട് ആയി പരിഭവം പറഞ്ഞു. "മിന്നൂ..ഇനി നീയൊരക്ഷരം മിണ്ടി പോവരുത്.കണ്ട അലവലാതികളെയൊക്കെ വീട്ടിലേക് വിളിച്ചു കയറ്റാൻ ആരാ നിനക്ക് അനുവാദം നൽകിയത്.? മര്യാദക്ക് അവളോട്‌ പോവാൻ പറയുന്നതാ നിനക്ക് നല്ലത്.അല്ലെങ്കിൽ ഞാൻ തന്നെ തൂക്കി എടുത്തു വെളിയിലേക്ക് ഇടും ഈ ജന്തുനെയും അവൾടെ പാട്ട വണ്ടിനെയും. മുബിക്കാ..നിങ്ങളെന്താ നോക്കി നിൽക്കുന്നത്..ദേ..ഈ രാക്ഷസിനെ പിടിച്ച് ഗേറ്റ്നു പുറത്താക്കിയെ.. സഹിക്കാൻ പറ്റാതായി ഇവളുടെ ശല്യം." നമ്മളെ നോക്കിക്കൊണ്ട് പൂച്ച കണ്ണൻ തെണ്ടീ വീണ്ടും വീണ്ടും എന്തൊക്കെയോ വിളിച്ചു പറഞ്ഞു.നമ്മള് അതൊക്കെയും കേട്ട് നിന്നതല്ലാതെ മറുത്തൊരക്ഷരം പോലും ഉരിയാടിയില്ല. എന്താ ഇവിടുത്തെ അവസ്ഥ.ഇവരൊക്കെ തമ്മിൽ എന്താ ബന്ധംന്ന് ഒക്കെ അറിയാതെ നമ്മള് നിസ്സഹയായി മുബിക്കാനെ നോക്കി നിന്നു.

"ഡാ..നീ എന്തൊക്കെയാ ഈ പറയുന്നത്.. നിനക്ക് ആളെ മനസ്സിലായില്ലേ.. ഇവളാരാണെന്ന് അറിയോ നിനക്ക്?" നമ്മളെ പോലും ഞെട്ടിച്ചു കൊണ്ട് മുബിക്ക നമ്മളെ ചേർത്ത് പിടിച്ചു കൊണ്ട് ആ പൂച്ച കണ്ണനോടായി ചോദിച്ചു.എന്താ റബ്ബി ഇവിടെ നടക്കുന്നത്.. ന്താ ഇതിന്റെയൊക്കെ പൊരുൾ... "ഹാ..നന്നായി അറിയാം. ഇവള് ആരാണെന്നും എന്താണെന്നും എനിക്ക് നല്ലോണം മനസ്സിലായതാ ഇക്കാ.. ഞാൻ ഈ നാട്ടിൽ കാലു കുത്തിയ അന്ന് തൊട്ട് എന്റെ പിന്നാലെ ഒരു രാക്ഷസി കൂടിയിട്ടുണ്ടെന്നു ഞാൻ പറഞ്ഞിരുന്നില്ലേ..അത് ദേ ഇവളാണ്. എവിടെ ചെന്നാലും എന്റെ ചോര കുടിക്കാനായി ഒരുത്തി ഒരുമ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്നു ഞാൻ പറഞ്ഞത് ഇക്ക മറന്നോ.. അതൊക്കെ പോട്ടെ,, ഒരു മാന്നേർസും കൂടാതെ ഇന്നലെ നമ്മളെ ഓഫീസിൽ കയറി വന്ന് ഇക്കാനെയും അന്വേഷിച്ചു ബഹളം വെച്ച ഒരു ഭദ്രകാളിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നില്ലേ... ദേ..അതൊക്കെയും ഈ നിൽക്കുന്ന രാക്ഷസിയാ... ഇക്കാക്ക് എങ്ങനെയാ ഇവളെ പരിചയം..ഇവളുമായി ഇക്കാക്ക് എന്താ ബന്ധംന്ന്..

ഇറങ്ങി പോവാൻ പറ അവളോട്‌.. ഡീ.. ഇനിയും എന്ത് നോക്കി നിക്കുവാടി ഇവിടെ.. ഇത്രയൊക്കെ കേട്ടിട്ടും ഒരു ഉളുപ്പുമില്ലാതെ വായും പൊളിച്ചു നിക്കുന്നത് കണ്ടില്ലേ... ഇറങ്ങിപ്പോടി പുല്ലേ..." " ഷാനു.......!! " അതുവരെയും താഴ്ന്ന ശബ്‌ദത്തിൽ മാത്രം സംസാരിച്ച മുബിക്ക നമ്മളെ നേർക്ക്‌ ഉറഞ്ഞു തുള്ളുന്ന പൂച്ച കണ്ണനെ നോക്കി അലറി വിളിച്ചു.മുബിക്കന്റെ ശബ്‌ദത്തിന്റെ തീവ്രതയിൽ നമ്മള് ഉൾപ്പടെ അവിടെയുള്ള ഓരോരുത്തരും ഞെട്ടി. ഉയർന്നു പൊങ്ങിയ മുബിക്കന്റെ ശബ്‌ദം കേട്ടല്ല ഞമ്മള് ഞെട്ടിയത്,,പകരം ആ പേര് കേട്ടാണ്. 'ഷാനു' എന്ന വിളി കേട്ടാണ്.അത് കേട്ട ഞമ്മളെ തല കറങ്ങുന്ന പോലെ തോന്നി.നമ്മള് പോലും അറിയാതെ നമ്മളെ കണ്ണുകൾ നിറയാൻ തുടങ്ങി.നിറഞ്ഞ കണ്ണുകളോടെ നമ്മള് മുബിക്കാനെയും പൂച്ച കണ്ണനെയും മാറി മാറി നോക്കി. "ഷാനു.... ഇപ്പോഴും നിനക്ക് ഇവളെ മനസ്സിലായില്ലെടാ.. എന്റെ ഷാനു തന്നെയാണോ നീ.. ഈ ലോകത്ത് മറ്റാരും ഇവളെ തിരിച്ചറിഞ്ഞില്ലെങ്കിലും മനസ്സിലാക്കിയില്ലെങ്കിലും നീ അറിയുമെന്നും മനസിലാക്കുമെന്നും ഞാൻ കരുതി.

നിന്റെ പെണ്ണാടാ ഇവള്.. ഇത്രയും കാലം നീ കാത്തിരുന്ന,, ആരും അറിയാതെ നീ അന്വേഷിച്ചു കൊണ്ടിരുന്ന നിന്റെ ഖൽബിൻറെ പാതിയാടാ ഇവള്.. ഒരിക്കൽ പോലും കാണാത്ത ഷാജഹാനെ അത്രമാത്രം മനസ്സിൽ കൊണ്ട് നടന്ന നിന്റെ നൂറയാ ഷാനു ഇവള്.. ഇവക്ക് വേണ്ടി അല്ലേടാ നീ ഇത്രയും കാലം കാത്തിരുന്നത്.. നിന്റെ കണ്മുന്നിൽ തന്നെ ഉണ്ടായിട്ടും നീ അറിയാതെ പോയല്ലോ ഷാനു നിന്റെ പെണ്ണിനെ.." പൂച്ച കണ്ണനെ നോക്കി വളരെ ദയനീയതോടു കൂടി മുബിക്ക അത്രയും പറഞ്ഞു കൊണ്ട് നമ്മളെ ഒന്നു കൂടി ചേർത്ത് പിടിച്ചു. 'ഷാനു.. ഷാജഹാൻ.' ഈറനണിഞ്ഞ നമ്മളെ മിഴികളെയും തുടച്ചു കൊണ്ട് തല താഴ്ത്തി പിടിച്ച് നമ്മളെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടേയിരുന്നു മുബിക്കന്റെ വായിൽ നിന്നും അത്രയൊക്കെ കേട്ട് കഴിഞ്ഞപ്പോൾ ഈ നിമിഷം ഭൂമി പിളർന്നു അതിലേക്ക് താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് വരെ നമ്മള് ചിന്തിച്ചു പോയി.നമ്മളെ കണ്ണിലൊക്കെ ആകെ ഇരുട്ട് കയറിയ പോലെ. മുഖമുയർത്തിയൊന്നു മുബിക്കാനെയോ മറ്റുള്ളവരെയോ നോക്കാനുള്ള ധൈര്യം പോലും ഇപ്പൊ നമ്മക്ക് ഇല്ലാ. നമ്മളെ ശരീരം ആകെ തളർന്നു പോയി.

ഷാനു എന്നല്ലാതെ മറ്റൊരു വാക്ക് ഉരുവിടാൻ നമ്മളെ നാക്ക് ചലിക്കുന്നില്ല. മുബിക്കന്റെ മുഖത്തേക്ക് പോലും നോക്കാതെ തന്നെ നമ്മളെ ചേർത്ത് പിടിച്ചിരിക്കുന്ന മുബിക്കന്റെ കൈകൾ നമ്മള് വിടുവിച്ചു. നമ്മള് പോലും അറിയാതെ നമ്മളെ കാലുകൾ പതിയെ പിന്നോട്ടെക്ക് ചലിക്കാൻ തുടങ്ങി.നിയന്ത്രണമില്ലാതെ ഒഴുകുന്ന കണ്ണുനീരിനെ തടഞ്ഞു നിർത്താൻ നമ്മക്ക് ആയില്ല.ആരോടും ഒരു വാക്ക് പോലും മിണ്ടാതെ പുറത്തേക്ക് വന്ന പൊട്ടി കരച്ചിലിനെ വാ പൊത്തി അടക്കി നിർത്തി നമ്മള് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. "ഇത്തൂസെ...പോവല്ലേ ഇത്താ.... കരയാതെ...ഇക്കാക്ക ദേഷ്യപ്പെട്ടതിനോക്കെ ഞാൻ മാപ്പു ചോദിക്കാ..ഇക്കാക്കാക്ക് പെട്ടെന്ന് ദേഷ്യം വരും..അതോണ്ടാ ഇങ്ങനെ... സോറി ഇത്താ... " പോവാനൊരുങ്ങിയ നമ്മളെ അടുത്തേക്ക് ഓടി വന്നു മിന്നു നമ്മളെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

അപ്പോഴും നമ്മക്ക് അവൾടെ മുഖത്തേക്ക് നോക്കാനോ ഒരക്ഷരം മിണ്ടാനോ പറ്റുന്നില്ലെനു. "മിന്നു.. അവള് പോട്ടെ മോളെ.. തടയണ്ട.. നിന്റെ ഷാനുക്ക ദേഷ്യപ്പെട്ടതിനോ ഇറങ്ങി പോവാൻ പറഞ്ഞതിനോ ഒന്നുമല്ല അവള് കരയുന്നത്.. ഞാൻ പറഞ്ഞത് കേട്ടിട്ടാ.. വൈകിയാണെങ്കിലും നിന്റെ ഇത്താ ഇപ്പൊ ഒരു കാര്യം തിരിച്ചറിഞ്ഞിരിക്കുന്നു. അതാ നിന്റെ ഇത്താൻറെ കണ്ണീരിനു കാരണം. " മുബിക്ക മിന്നുനോട് ആയി പറഞ്ഞത് കേക്കാൻ പോലും പിന്നെ നമ്മള് അവിടെ നിന്നില്ല. നമ്മളെ വണ്ടിയും എടുത്തു ഒരു പോക്കായിരുന്നു. മിന്നു പുറകിന്ന് വളരെ വിഷമത്തോടെ കൊറെ തവണ ഇത്താന്ന് വിളിച്ചെങ്കിലും അത് കേൾക്കാനോ ഒന്നു മൂളാനോ ഉള്ള അവസ്ഥ ആയിരുന്നില്ല ഞമ്മക്ക്. ഒരു അനുസരണയും ഇല്ലാതെ ഞമ്മളെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകി. നമ്മളെ കണ്ണീർ ആരും കാണണ്ടാന്ന് കരുതിയാവും അതുവരെ ശാന്തമായിരുന്ന അന്തരീക്ഷത്തിൽ പെട്ടെന്നൊരു മഴ തിമിർത്ത് പെയ്തത്.ആർത്തിരമ്പി പെയ്യുന്ന ആ മഴയത്ത് അടക്കി പിടിച്ചൊരു തേങ്ങലുമായി എങ്ങോട്ട് എന്നില്ലാതെ നമ്മള് വണ്ടിനെ പറപ്പിച്ചു. @@@@@@@@@@@@@@@@@@@

"ഷാനു..നീ കരയണോ..എന്താടാ അനക്ക് പറ്റിയത്..?" "ഇക്കാ....,എനിക്ക്..... .എനിക്ക് അറിയില്ലായിരുന്നു ഇക്കാ..." "കരയല്ലേ ഷാനു.. ഇക്കാന്റെ ഷാനു എന്തിനാ ഇങ്ങനെ കരയുന്നത്..? ഇത്രയും നാള് നീ തേടി കൊണ്ടിരുന്ന പെണ്ണ് നിന്നെ കണ്മുന്നിൽ തന്നെ ഉണ്ടായിട്ടും നീ അറിയാതെ പോയല്ലോ എന്നോർത്തിട്ടാണോ അതോ നീ മനസ്സിൽ കൊണ്ട് നടന്ന നിന്റെ സങ്കൽപത്തിലെ പെണ്ണല്ല അവളെന്നു കരുതിയാണോ..? പറ ഷാനു... " "അത് ഇക്കാ... എനിക്കറിയില്ല.. ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല മുബിക്കാ.. ഞാൻ.. അത്... നൂറാ... അവള്... എന്താ ഇക്കാ ഇതൊക്കെ..? ഞാൻ എന്തൊക്കെയാ നേരത്തെ പറഞ്ഞത്" "ദേ ഷാനു..ആദ്യം നീ ഇക്ക പറയുന്നത് ഒന്നു അനുസരിക്ക്... നീ ഇങ്ങനെ കരയല്ലേടാ.. സന്തോഷിക്കല്ലേ വേണ്ടത്.. ആർക്ക് വേണ്ടിയാണോ നീ ഇത്രയും നാള് കാത്തിരുന്നത് അവള് ദേ ഇപ്പൊ നിന്റെ കയ്യെത്തും ദൂരത്തുണ്ട്.അന്റെ കാത്തിരിപ്പ് ഒക്കെ അവസാനിച്ചില്ലേ.. ഇനി അവള് അന്റെ അല്ലേടാ.. നൂറ ഇനി എന്റെ ഷാനുന് സ്വന്തല്ലേ..പിന്നെ എന്തിനാ നീയിങ്ങനെ വിഷമിക്കുന്നത്? "

"അതല്ല മുബിക്കാ.. ഇത്രയും നാള് ഞാൻ മനസ്സിൽ കൊണ്ട് നടന്ന എന്റെ നൂറ അവളാവുംന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..എന്റെ ഇത്രയും അടുത്ത് അവള് ഉണ്ടായിട്ടും അവളെ തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ലല്ലോ.. ദേ..ഇക്കാന്റെ ഈ ഷാനുവും നൂറായും തമ്മിലുള്ള കൂടി കാഴ്ച ഇങ്ങനെ ആവുംന്ന് ഇക്ക കരുതിയാതാണോ..? പറ ഇക്കാ.." "അതിന് നീ ഇന്നല്ലല്ലോ അവളെ ആദ്യമായി കാണുന്നത്.. പടച്ചോൻറ്റെ നിയോഗമാണ്‌ ഷാനു.. അല്ലെങ്കിൽ ഈ നാട്ടിൽ കാലു കുത്തിയ അന്ന് തന്നെ നീ അവളെ കാണില്ലല്ലോ..? അന്ന് അലിൻറെ കൂടെ എയർപോർട്ടിൽ നിന്ന് ഇങ്ങോട്ടേക്കു വരുന്ന വഴിയിൽ വെച്ചല്ലേ ആദ്യമായി നീ അവളെ കണ്ടത്. നിങ്ങളുടെ ഇടയിലുള്ള പ്രണയം സത്യമാണെങ്കിൽ എന്നായാലും അവളെ നിനക്ക് കിട്ടുന്ന് നീ തന്നെയല്ലേ പറഞ്ഞത്... അത്രയും നാള് നാട്ടിലേക്ക് വരാൻ തയാറല്ലാത്ത നീ അവസാനം വന്നതും അവക്ക് വേണ്ടിയല്ലേ,, നിന്റെ നൂറാനെ കണ്ടുപിടിക്കാനും സ്വന്തമാക്കാനും വേണ്ടി തന്നെയല്ലേ.. ആ വരവിൽ തന്നെ നീ അവളെ കണ്ടുമുട്ടിയതല്ലേ..

പടച്ചോനായി അവളെ നിന്റെ മുന്നിലേക്ക് കൊണ്ടെത്തിച്ചതാ ഷാനു.. കുറച്ച് ദിവസം മുൻപ് നൂറാനെ കണ്ടിരുന്നെന്ന് അന്നോട് ഞാൻ പറഞ്ഞതല്ലേ.. അവൾടെ വീടിന്റെയോ കോളേജ്ന്റെയോ അഡ്രസ്സും തരാന്ന് പറഞ്ഞതാ.. അപ്പോഴൊക്കെ എന്റെ മോന് വാശി ആയിരുന്നില്ലേ,,, നിന്റെ പെണ്ണിനെ നീ തന്നെ കണ്ടുപിടിക്കുന്ന്.. ഷാജഹാൻറ്റെയും നൂറാന്റെയും പ്രണയത്തിന്റെ തുടക്കം മുബിക്കായിലൂടെ ആണെങ്കിലും ഇനി അങ്ങോട്ട്‌ ഞങ്ങളെ ഇടയിൽ ഇങ്ങള് വേണ്ടാന്ന് പറഞ്ഞത് നീ തന്നെയല്ലേ ഷാനു.. അതൊക്കെ പോട്ടെ,, ദിവസവും ഇവിടുന്ന് എന്നെ വെല്ലുവിളിച്ചോണ്ടാണ് ചെക്കൻ ഇറങ്ങുക.. ഇന്ന് ഉറപ്പായും ഞാൻ എന്റെ നൂറാനെ കണ്ടു പിടിച്ചിരിക്കുംന്ന്.. എന്നിട്ട് ഇപ്പൊ എന്ത് പറ്റി എന്റെ ഷാനുന്.. അയ്യേ..മോശായിപ്പോയി ടാ ഇത്.. ഇപ്പൊ എവിടെപ്പോയി അന്റെ ആ വീറും വാശിയൊക്കെ... അന്റെ പെണ്ണിനെ കണ്ടപ്പോ തന്നെ അന്റെ കിളി പോയൊ ഷാനു.. കണ്ടപ്പോഴല്ലാ,, തിരിച്ചറിഞ്ഞപ്പോയി ആണല്ലേ.. ഹ..ഹാ...ഹാ.."

"ഇക്കാ...ഇങ്ങള് ഇങ്ങനെ ചിരിക്കല്ലേട്ടോ.. നമ്മളെ ശവത്തിലാണ് ഇക്ക ഇങ്ങള് കുത്തുന്നത്. ഞമ്മളെ വേദനയും സങ്കടോന്നും പറഞ്ഞാൽ ഇങ്ങക്ക് മനസ്സിലാവില്ല.. ഒരുമാതിരി മയ്യത്ത് ആയ അവസ്ഥ തന്നെയാണ് ഞമ്മക്ക് ഇപ്പൊ ഉള്ളത്. " "പിന്നെ എന്താ ഷാനു ഞാൻ ചെയ്യാ..അന്റെ ഈ മുഖവും ഭാവോക്കെ കണ്ടാൽ ചിരി അല്ലാതെ വേറെ എന്താ മോനെ വരാ.. എന്നാലും എന്റെ ഷാനു..ജീവന് തുല്യം സ്നേഹിക്കുന്ന അന്റെ പെണ്ണിനെ രാക്ഷസി, ഭദ്രകാളിന്നൊക്കെ വിളിക്കാൻ എങ്ങനെ കഴിഞ്ഞൂടാ അനക്ക്.. അതോക്കെ പോട്ടേന്ന് വെക്കാം.ഈ വീട്ടിലേക്ക് ആദ്യായിട്ടല്ലേടാ അവളിന്ന് വന്നത്.അതും ഞങ്ങളെ വിരുന്ന് സൽക്കാരം സ്വീകരിക്കാൻ വേണ്ടി ഒന്നുമല്ല,, മിന്നുന് വയ്യാതായപ്പോൾ കൊണ്ട് വിടാൻ വന്നതാ.. അങ്ങനെയുള്ള ആ പെണ്ണിന്റെ മുഖത്തേക്ക് നോക്കി എങ്ങനെയാടാ ഇറങ്ങി പോടീന്നൊക്കെ പറയാൻ കഴിഞ്ഞേ.." "ഇക്കാ..മതിയാക്കിക്കോട്ടാ ഇങ്ങളെ തമാശിക്കൽ.. എനിക്ക് നല്ലോണം ദേഷ്യം വരുന്നുണ്ട്.എന്നാൽ ഞാൻ അങ്ങനെയൊക്കെ വിളിച്ചു പറയുമ്പോ ഇങ്ങക്ക് പറയായിരുന്നില്ലേ അത് ഇങ്ങളെ പൊന്നാര പെങ്ങളുട്ടി ആണെന്ന്.. അല്ലാതെ നമ്മക്ക് എങ്ങനെ അറിയാനാ..?" "ആഹാ..ഇപ്പൊ കുറ്റം മുഴുവൻ എനിക്കായോ.. എന്തേലും ഒന്ന് പറയണ്ട ഗ്യാപ് നീ തന്നോ..

എന്തൊക്കെ ആയിരുന്നു നേരത്തത്തെ നിന്റെ പെർഫോമൻസ്.. നൂറാൻറെ നേർക്ക്‌ കലി തുള്ളി കൊണ്ട് വന്ന അന്റെ മുഖം അടക്കി ഒന്ന് പൊട്ടിക്കാനാ അന്നേരം എനിക്ക് തോന്നിയത്.പിന്നെ അന്റെ പെണ്ണിന്റെ മുന്നിൽ ആദ്യം തന്നെ അന്റെ ഇമേജ് കളയണ്ടാന്ന് കരുതിയാ ഞാനത് ചെയ്യാത്തത്.." "ഇതിനെക്കാളൊക്കെ ഭേദം ഇങ്ങളത് ചെയ്യലായിരുന്നു ഇക്കാ.. ഇമേജ്.. കോപ്പ്.. അവൾടെ മുന്നിൽ നമ്മളെ ഇമേജ് എപ്പോഴേ ഡാമേജ് ആയതാ.. ശെരിക്ക് പറഞ്ഞാൽ ഞങ്ങളെ ആദ്യ കൂടികാഴ്ച എന്നേ കഴിഞ്ഞതാ.. അന്ന് തൊട്ട് അവൾടെ മുന്നിൽ ഞമ്മള് വെറും വട്ടപൂജ്യമാ ഇക്കാ.." "ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല,, അതൊക്കെ ചിന്തിച്ചു അനക്ക് കുറ്റബോധം ഉണ്ടെങ്കിലും ഇപ്പൊ അനക്ക് പെരുത്ത് സന്തോഷം ആണെന്ന് എനിക്കറിയാം.. പക്ഷെ നൂറാ,, അവളിവിടുന്ന് കരഞ്ഞോണ്ടാ നേരത്തെ ഇറങ്ങി പോയത്.നിനക്ക് ഇപ്പൊ ഉള്ള ഈ സന്തോഷം അവക്ക് ഉണ്ടാവണമെന്നില്ല.. നീയാണ് അവൾടെ ഷാജഹാൻ എന്നറിഞ്ഞ നൂറാക്ക് വിഷമം മാത്രെ ഉണ്ടാകൂ.. നിനക്ക് ഇപ്പോഴും അവളോട്‌ സ്നേഹമാണ്‌..

അവക്ക് വേണ്ടിയാണ് ഇതുവരെ നീ കാത്തിരുന്നതും. പക്ഷെ,, നിന്നോട് അവക്ക് ഉണ്ടായിരുന്ന ആ സ്നേഹം ഇപ്പോഴും അതുപോലെതന്നെ അവൾടെ മനസ്സിൽ ഉണ്ടോന്ന് എനിക്കറിയില്ല. അവളിപ്പോ ആ പഴയ നൂറ അല്ല ഷാനു.. ജെസിൻറെ മരണത്തിനു ശേഷം അവളാകെ മാറിയിട്ടുണ്ട്. " "ഇക്ക എന്താ പറഞ്ഞു വരുന്നത്.. നൂറാക്ക് എന്നെ ഇഷ്ടമല്ലാ എന്നാണോ..? എന്റെ ഈ കാത്തിരിപ്പ് ഒക്കെ വെറുതെ ആണെന്നോ..?" "ഹേയ്...അങ്ങനെയല്ല ഷാനു.. മറ്റുള്ള പെൺകുട്ട്യോളെ പോലെ അല്ലടാ അവള്.. ഒരു പ്രത്യേക സ്വഭാവക്കാരിയാ.. ഏകദേശം നിന്നെ പോലെത്തന്നെ.. നിന്റെ അതേ വാശി,ധൈര്യം,തന്റേടം.. അകലെ നിന്നാണ് എങ്കിലും അതൊക്കെ നീയും അറിഞ്ഞതല്ലേ.. ഇതുവരെയുള്ളത് പോലെ അല്ല ഷാനു ഇനി അങ്ങോട്ട്‌..അവൾടെ മനസ് കീഴ് പെടുത്താൻ നീ കുറച്ച് ബുദ്ദിമുട്ടേണ്ടി വരും.അതിനൊക്കെ കാരണവും നീ തന്നെയാ.. അവൾടെ മുന്നിൽ അത്രക്കും നന്നായിട്ടുള്ള സ്വഭാവ സർട്ടിഫിക്കറ്റ് ആണല്ലോ മോൻ ഉണ്ടാക്കി വെച്ചിരിക്കുന്നത്... പിന്നെ ഒന്നോർക്കുമ്പോഴാ ഒരാശ്വാസം.. " "ഒന്നോർക്കുമ്പോഴോ....അതെന്താ ഇക്കാ.. " "ഓഹോ..ചെക്കന്റെ ഒരു ആകാംഷ.. സ്നേഹിച്ച പെണ്ണിനെ ഒരിക്കൽ കൂടി വളയ്ക്കാനുള്ള വഴി ഞാൻ തന്നെ പറഞ്ഞു തരണോ..?

ൻറെ ഷാനു..അവള് നിന്നെ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും നിന്നെ കണ്ടിട്ടല്ലല്ലോ.. നിന്റെ സൗന്ദര്യമോ പണമോ ഒന്നും അറിഞ്ഞിട്ടുമല്ലാ.. നൂറാ സ്നേഹിച്ചത് നിന്റെ ഖൽബിനെയാടാ... അങ്ങനെയുള്ള ആ സ്നേഹം ഇപ്പോഴും അവളിൽ ഉണ്ടാകും.അതെനിക്ക് ഉറപ്പാ.. പിന്നെ അതവളും കൂടി സമ്മതിച്ചു തരണം.." "അപ്പൊ ഇനി എന്താ ഇക്കാ ഞങ്ങളെ പ്ലാൻ..?" "ഞങ്ങളെയല്ലാ,,നിന്റെ.. ഇനി എല്ലാം പ്ലാൻ ചെയ്യേണ്ടത് നീയാണ്. എന്തായാലും ഇത്രയൊക്കെ സംഭവിച്ചില്ലേ.. ഇനി പെട്ടെന്ന് തന്നെ നീ നൂറാനെ ചെന്നു കാണണം.അവളോട്‌ സംസാരിക്കണം.ഇത്രയും കാലം നിന്റെ മനസ്സിൽ നിറച്ചു വെച്ച സ്നേഹവും ഇഷ്ടവും ആഗ്രഹങ്ങളുമൊക്കെ തുറന്നു പറയണം.ഇനി നിങ്ങളെ ഇടയിൽ ഞാൻ വേണ്ടാ.. അന്റെ പെണ്ണിനെ നീ കണ്ടെത്തിയിരിക്കുന്നു.ഇനി നിങ്ങളെ കഥയാണ്,, ഷാജഹാൻറ്റെയും നൂറാന്റെയും ജീവിതമാണ്‌.പാതിയിൽ മുറിഞ്ഞു പോയി നിങ്ങളെ മുഹബ്ബത്തിന്റെ ബാക്കി കഥ നിങ്ങള് രണ്ട്പേര് കൂടി തന്നെ കൂട്ടി ചേർത്തോളു.." "ഇക്കാക്കാസ്....ഞമ്മക്ക് അങ്ങോട്ടേക്ക് പ്രവേശനം ഉണ്ടോ ആവോ..?"

"ആഹാ.. വന്നല്ലോ വനമാല..ഇന്നിവിടെ നടന്ന മൊത്തം സീൻസിനും കാരണം നീ ഒറ്റയൊരുത്തിയാ മിന്നൂ.. എന്റെ ലവ് സ്റ്റോറിക്ക് ഇത്രയും നല്ല ട്വിസ്ററ് നീ ഉണ്ടാക്കി തരുമെന്ന് നമ്മള് വിചാരിച്ചില്ലേനു.. നിന്നെ ഞാൻ ഇന്ന് ശരിയാക്കുന്നുണ്ട്.." "എന്തോ...എങ്ങനെ.... ദേ..ഷാനുക്കാ..എന്റെ വായിന്ന് ഇങ്ങള് വല്ലതും കേൾക്കുവേ.. നോക്കിയേ മുബിക്കാ..ഇങ്ങളെ അനിയൻ എന്താ പറയുന്നേന്ന്.. നമ്മളും കൂടി ഇടപെട്ടതോണ്ടാ സീൻ കൂടുതൽ കോൺട്ര ആവുന്നതിനു മുന്നേ കാര്യങ്ങളൊക്കെയൊന്നു സോൾവ് ആയി കിട്ടിയത്.ഇല്ലേൽ ഇപ്പൊ കാണായിരുന്നു... കാണുന്നിടത്തു വെച്ചൊക്കെ അടിപിടി കൂടി അവസാനം രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒരെണ്ണം മാത്രമേ ഇപ്പൊ ബാക്കി ഉണ്ടാവുമായിരുന്നുള്ളൂ. ഇത്തൂസിനെ നമ്മള് ഇന്ന് ഇങ്ങോട്ടേക്കു കൊണ്ട് വന്നതിനു നമ്മളോട് ഒരു താങ്ക്സ് പറയണ്ടതിന് പകരം ൻറെ ചെവി പിടിച്ചു പൊന്നാക്കാണോ വേണ്ടത്.. ഏതായാലും ഇപ്പൊ ഷാനുക്കന്റെ മുഖം കാണാൻ നല്ല ചേലുണ്ടല്ലേ മുബിക്കാ.. ആദ്യമായാ ഈ കലിപ്പ് മോന്തേടെ ഫ്യൂസ് പോയി നമ്മള് കാണുന്നത്.."

"ഡീ നിനക്കുള്ള താങ്ക്സ് ഞാൻ തരുന്നുണ്ട്.." " ഇങ്ങളൊന്നു പോയെ ഷാനുക്ക.. എന്തായി ഇവിടുത്തെ തീരുമാനങ്ങളൊക്കെ..? രണ്ട് ഇക്കാക്കാമാരും ചർച്ച നടത്തി നമ്മളെ നൂറാത്താൻറെ കാര്യത്തിൽ ഒരു തീരുമാനമാക്കിയോ.. എന്നാലും എന്റെ ഷാനുക്കാ.. വർഷങ്ങൾക്ക് മുൻപേ തന്നെ ഇങ്ങളെ ഖൽബ് കവർന്ന ആ കാന്താരി നമ്മളെ ഇത്തൂസായിരുന്നോ..എന്തോരം ട്വിസ്റ്റാ പടച്ചോനെ ൻറെ ഷാനുക്കന്റെ ജീവിതത്തിൽ ഇയ്യ് കാണിക്കുന്നത്.. അപ്പൊ വെറുതെയല്ല വെള്ളാരം കണ്ണുകളോട് ഷാനുക്കാക്ക് ഒരു പ്രത്യേക ഇഷ്ടം ഉള്ളത്.. നമ്മള് ആദ്യേ ഇത്തൂസിനെ ഇങ്ങോട്ടേക്കു കൊണ്ട് വരണായിരുന്നു..എങ്കിൽ ഷാനുക്ക ഇത്രയും കൂടി വെയിറ്റ് ചെയ്യണ്ടായിരുന്നു.. ഇങ്ങളെ മനസ്സിൽ പണ്ടേ ഒരു മൊഞ്ചത്തി കയറി കൂടിയതാണെന്ന് മുബിക്ക നമ്മളോട് പറഞ്ഞതേനു..പക്ഷെ പേരോ വീടോ നാടോ ഒന്നും പറഞ്ഞില്ല..അതോണ്ടാ നമ്മക്കും നൂറത്താനെ തിരിച്ചറിയാത്തെ.. ഏതായാലും ഇപ്പൊ ഒക്കെയും സോൾവ് ആയില്ലേ.ആയതല്ലാ,,മ്മള് ആക്കി തന്നതാണ്..അല്ലേ മുബിക്കാ..?

ഇനി എന്താ നെക്സ്റ്റ് പരിപാടി..എപ്പോഴാ എന്റെ ഷാനുക്കന്റെയും നൂറത്താന്റെയും നിക്കാഹ്..? മുബിക്കാ...ഇത് ഇനിയും വെച്ച് താമസിപ്പിക്കാൻ പാടില്ല..." "ഹ്മ്മ്...നികാഹ്..അതും പറഞ്ഞോണ്ട് അവൾടെ അടുത്തേക്ക് ചെന്നാലും മതി,, ഇന്റെ മോന്തൻറെ ഷേപ്പ് മാറി കിട്ടും.കാര്യം പെണ്ണ് എന്റേത് ആണെങ്കിലും ഒരു സത്യം പറയാതെ വയ്യാട്ടോ മുബിക്കാ.. അവളൊരു രാക്ഷസി തന്നെയാ.. എന്റെ കാര്യത്തിൽ അവളൊരുഗ്രൻ തീരുമാനം ഉണ്ടാക്കി തരും.." "ഹ..ഹാ....ന്റെ ഷാനു... നിന്നെ നിലക്ക് നിർത്താൻ അങ്ങനെ ഒരുത്തി തന്നെയാ വേണ്ടത്.. ഈ ഇക്ക നിനക്ക് വേണ്ടി കണ്ടുപിടിച്ചതോന്നും ഇതുവരെ മോശായിട്ടില്ല..ഇതും അങ്ങനെ തന്നെയാ.." "മതി ഇങ്ങളെ ഡിസ്കഷനൊക്കെ..ഇനിക്ക് നല്ലോണം വിശക്കുന്നുണ്ട്..ഞാൻ ഇങ്ങളെ ഫുഡ്‌ കഴിക്കാൻ വേണ്ടി വിളിക്കാൻ വന്നതാ.. മൂത്താപ്പ രണ്ടാളെയും അന്വേഷിക്കുന്നുണ്ട്.. ചർച്ചകൾകൊക്കെ അവസാനം ഒരു ഡിസിഷനിൽ എത്തിയെങ്കിൽ ബ്രദർസ് രണ്ടുപേരും കൂടി താഴേക്ക് വന്നോളി..

അഥവാ ഇനിയൊരു തീരുമാനം ആയില്ലെങ്കിൽ ധൈര്യമായി നമ്മളോട് പറഞ്ഞോളൂ...നൂറത്താനോട് പറഞ്ഞ് നമ്മള് ഇങ്ങളെ കാര്യോക്കെ നൈസ് ആക്കി തരുന്നുണ്ട്.." "ൻറെ പൊന്നോ...അന്റെ ഈ ഹെല്പ് തന്നെ ഇക്കാക്ക് ധാരാളമാണ്‌ മോളെ.. ഇനിയും നമ്മളെ നെഞ്ചത്തേക്ക് തന്നെ ഇയ്യ് റീത്ത് വെക്കല്ലേ മിന്നൂ.." ഹേയ്...ഇങ്ങളൊക്കെ ഇതെന്തോന്ന് മനുഷ്യൻമാരാടോ...? കഥ അറിയാതെ ഇങ്ങനെ ആട്ടം കാണല്ലേ ൻറെ പൊന്നു ചങ്ങായീസെ.. നമ്മള് ആരാണെന്ന് നിങ്ങക്ക് ആർക്കെങ്കിലും മനസ്സിലായോ..? ഇതുവരെ നമ്മളെക്കുറിച്ച് ഇവിടെ ഒരാളെങ്കിലും ചോദിച്ചോ.. ഇത് വല്ലാത്ത കഷ്ടാണ് ട്ടോ.. അപ്പൊ ഷംസീ,,നീ ഇതുവരെ നമ്മളെക്കുറിച്ച് ഇവരോടൊന്നും പറഞ്ഞില്ലേ..അവള് പറയാത്തതോ പോട്ടേ,,, നിങ്ങക്ക് എങ്കിലും ഒന്നു ചോദിക്കാമായിരുന്നു. വേണ്ടാ..ഇനി അവള് പറയുന്നതും നിങ്ങള് ചോദിക്കുന്നതും നോക്കിയിരുന്നാൽ നമ്മള് ഈ കഥയിലേക്ക് എൻട്രി ചെയ്യലുണ്ടാവില്ല.അപ്പൊ നമ്മള് തുടങ്ങല്ലേ?? നമ്മളാണ് ഷാജഹാൻ സുൽത്താൻ.ഈ കഥയിലെ കഥാനായകൻ.നിങ്ങളെയൊക്കെ ഭാഷയിൽ പറഞ്ഞാൽ ഹീറോ ഓഫ് ദി സ്റ്റോറി..

ഇതുവരെ ഗെയിമിലെക്ക് ഇറങ്ങാതെ തന്നെ ഗോൾ അടിച്ച ആ മഹാൻ ഞമ്മള് തന്നെയാണ് ട്ടോ.കഥയിലുടനീളം ഷാജഹാൻ ഷാജഹാൻ എന്ന് എല്ലാവരും പറഞ്ഞു കേട്ടതല്ലാതെ നിങ്ങള് ഞമ്മളെ കണ്ടില്ലാല്ലോ... നമ്മളെ മൊത്തം ഡീറ്റെയിൽസും വിശേഷങ്ങളൊക്കെ പറഞ്ഞു തരാനുള്ളത്രയും ഹാപ്പി മൂഡിലല്ല ഇപ്പൊ നമ്മള് ഉള്ളത്.എന്റെ അവസ്ഥ എന്താണെന്ന് മറ്റാരേക്കാളും നന്നായി ഇപ്പൊ നിങ്ങക്ക് ഒക്കെ അറിയാമല്ലോ.. നമ്മളെ പെണ്ണിനേയും ഓർത്ത് നമ്മള് ഇവിടെ വല്ലാത്ത വിഷമത്തിൽ ആണ് ട്ടോ.. നമ്മള് ഇത്രയും നാള് മനസ്സിൽ കൊണ്ട് നടന്ന് സ്നേഹിച്ച പെണ്ണ് ആ രാക്ഷസിയാണെന്ന് വിശ്വസിക്കാനെ നമ്മക്ക് പറ്റുന്നില്ല.എന്തൊരു ടൈപ്പ് ആണ് ഞമ്മളെ നൂറാ.. വല്ലാത്ത ജാതി തന്നെ. എന്റെ റബ്ബേ.. ഇവളെയാണോ നമ്മള് ഇത്രയൊക്കെ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും. മുബിക്ക പറഞ്ഞ ഒരു ഗുണവും ഇല്ലല്ലോ അവക്ക്. അസ്സല് തന്റേടി തന്നെയാണ്.ഇപ്പോഴെങ്കിലും നമ്മളാണ് ഷാജഹാൻന്ന് ഓള് അറിഞ്ഞത് നന്നായി.ഇല്ലെങ്കിൽ അടുത്തൊരു തവണ നമ്മള് അവൾടെ മുന്നിൽ പെട്ടിരുന്നെങ്കിൽ അന്ന് അവള് നമ്മളെ മയ്യത്ത് ആക്കിയേനെ.. ഹൂ..

ഇനി ഞമ്മള് ഇവിടെ നൂറാനെക്കുറിച്ച് പറഞ്ഞതൊന്നും നിങ്ങള് പോയി അവളോട്‌ പറഞ്ഞേക്കല്ലേ..അല്ലേലും നിങ്ങക്കൊക്കെ അവളെയാണല്ലോ ഇഷ്ടം.ഇതുവരെ എല്ലാവർക്കും കഥ പറഞ്ഞു തന്നത് അവളാണല്ലോ..പിന്നെ നമ്മളെ പെണ്ണിന്റെ കഥ ആയോണ്ടാ അവള് പറയട്ടെന്ന് കരുതി നമ്മള് ഇവിടെ ചുമ്മാ മറഞ്ഞിരുന്നത്.പക്ഷെങ്കിൽ ഇനി ഞമ്മക്ക് അത് പറ്റൂല.ഞമ്മക്കും ഉണ്ട് ഇവിടെയൊരു റോള്.. അതും നൂറാനെക്കാളും മുകളിലായി തന്നെയൊരു റോൾ..ഇനി തുടർന്നങ്ങോട്ട്‌ കഥയിൽ ഞമ്മളും ഉണ്ടാവുട്ടോ.രഹസ്യമായല്ലാ,, പരസ്യമായി തന്നെ.. അല്ലേലും ഷാജഹാൻ ഇല്ലാതെ നൂറാക്ക് എന്താല്ലേ ഒരു റോൾ... അവൾടെ കഥ പൂർണമാവണെങ്കിൽ ഞമ്മളും കൂടി വേണ്ടേ ഇവിടെ..? ഇപ്പൊ നമ്മളെക്കുറിച്ച് നിങ്ങക്കൊരു ഏകദേശ ധാരണയൊക്കെ കിട്ടിയല്ലോ. എന്നാൽ ഇനി പറ.. നൂറ നമ്മക്ക് ചേരുവോ..?

സംഭവം നമ്മള് ആളൊരു കലിപ്പൻ ആണെങ്കിലും നമ്മളെക്കാൾ കലിപ്പ് ഉള്ളൊരു പെണ്ണിനെയല്ല ഞമ്മക്ക് വേണ്ടത്.. എന്ന് വെച്ചാൽ ഈ ഷാജഹാൻറ്റെ അത്രയും വാശിയും ചൂടുമൊന്നും നമ്മളെ നൂറാക്ക് വേണ്ടാ.. അപ്പൊ ഇനിയാണ് ഞമ്മളെ ജോലി തുടങ്ങുന്നത്.നമ്മളെ പെണ്ണിന്റെ ഖൽബ് നമ്മള് എന്നേ കവർന്നതാണ്. പക്ഷെ,, ഇനി ആ ഖൽബ് സ്വന്തമാക്കുന്നതിന് മുന്നേ അവളെ നല്ലോണത്തിലൊന്നു നന്നാക്കി എടുക്കാനുണ്ട്.നൂറ എന്റെ പെണ്ണാണെങ്കിൽ അവളെ നന്നാക്കി എടുക്കേണ്ടത് നമ്മളെ കടമയല്ലേ..

അവൾടെ ആ കളിയൊക്കെ ഒന്ന് മാറ്റി നല്ല അടക്കവും ഒതുക്കവും ഉള്ള ഒരുവളാക്കി മാറ്റണം നമ്മക്ക് നമ്മളെ പെണ്ണിനെ.അവളെ മൊത്തത്തിൽ ഒന്ന് ശെരിയാക്കാനുണ്ട്.ശെരിയാക്കിയിരിക്കും ഈ ഷാജഹാൻ.. ഇനി അതാണ് ഞമ്മളെ പണി.. ൻറെ നൂറാനെ ഒന്ന് നന്നാക്കി എടുക്കാൻ പറ്റോന്ന് ഞമ്മളൊന്ന് നോക്കട്ടെ..ഇനി അതിന് വേണ്ടിയാണ് ഞമ്മളെ പരിശ്രമം. അപ്പൊ ഗയ്‌സ്...എങ്ങനാ..? ഷാജഹാൻറ്റെ കളി തൊടങ്ങല്ലേ..നമ്മളും കൂടി ഗെയിമിലെക്ക് ഇറങ്ങാൻ പോവാണെന്ന്..കളി മാത്രല്ല,, കഥയും തുടങ്ങാണ്.. ഇനി കളിയും കഥയുമൊക്കെ ഞങ്ങള് തമ്മിലാ.ഞാനും എന്റെ പെണ്ണും തമ്മിൽ.. അപ്പൊ ഇനി ഇങ്ങള് കാത്തിരുന്നോ.. ഇതുവരെ ആളറിയാതെ ഞങ്ങള് കളിച്ച കളി പോലെയൊന്നുമല്ലാ ഇനി അങ്ങോട്ട്‌.. എട്ടിന്റെ പണിയും ഒരുക്കി വെച്ച് കൊണ്ട് ഞമ്മള് നൂറാൻറെ മുന്നിലേക്ക്.. മനസ്സിലായില്ലേ..? ഷാജഹാനും നൂറായും നേർക്ക്‌ നേർ......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story