💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 40

khalbil nee mathram

രചന: ഷംസീന ഫിറോസ്

ഏതാണ് ആ വളഞ്ഞ വഴി എന്നല്ലേ..? ഇങ്ങളൊക്കെ ചിന്തിക്കുന്ന പോലെ അത്രക്കും വളഞ്ഞതൊന്നും അല്ലാട്ടോ. അതിനും മാത്രം ചീപ് ഒന്നും അല്ല നമ്മള്. ഡീസന്റ് ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്. അത് എന്താണെന്ന് നമ്മള് പറഞ്ഞു തരാം. അതിനു മുന്നേ നമ്മള് നമ്മളെ പുന്നാര ഇക്കാനെയും അനിയത്തിക്കുട്ടിനെയും ഒന്നു കാണട്ടെ. ഇനി നമ്മളോട് ഉള്ള ദേഷ്യത്തിൽ നൂറ നമ്മളെ കൊല്ലാനുള്ള എന്തേലും അഡാറ് പണി മുബിക്കന്റെ മുന്നിൽ അവതരിപ്പിച്ചിട്ടാണോ പോയതെന്ന് നമ്മക്ക് അറിയില്ലല്ലോ. നമ്മളെ പെണ്ണിന്റെ കയ്യിലിരിപ്പ് അതാണെ. നമ്മക്ക് രണ്ടു കിട്ടട്ടെന്ന് കരുതി നമ്മള് അവളെ റേപ്പ് ചെയ്തുന്ന് വരെ പറയാൻ അവള് മടിക്കില്ല. കുറച്ച് നാളെക്ക് നൂറാന്റെ മുന്നിൽ വിലസി നടക്കാനുള്ള ഒരുഗ്രൻ ഐഡിയ കിട്ടിയതിന്റെ നിർവൃതിയിൽ നമ്മള് മുഖത്ത് ഒരു ചിരിയും ഫിറ്റ്‌ ചെയ്തോണ്ട് താഴേക്ക് ഇറങ്ങി.

എന്റ്റുമ്മാ.. മുബിക്കന്റെയും മിന്നുന്റെയും നോട്ടം കണ്ടാൽ തോന്നും നമ്മള് ഏതോ വല്യ പീഡന കേസിലെ പ്രതിയാണെന്ന്. അപ്പൊ നമ്മള് വിചാരിച്ചത് പോലെത്തന്നെയാണ് കാര്യങ്ങൾ. "എന്താ ഷാനു മുഖത്ത് ഒരു കള്ളച്ചിരിയൊക്കെ.. സത്യം പറയെടാ,,, നീ എന്താ ചെയ്തത്.. നൂറാനെ നീ വല്ലതും..? " "എന്റെ അള്ളോഹ്.ഇങ്ങനെ ചങ്കിൽ കൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കല്ലേ മുബിക്കാ.. അപ്പൊ ഇങ്ങളെ ഷാനുനെ ഇങ്ങക്ക് ഇത്രേ വിശ്വാസമുള്ളു.അല്ലേ..? അതെങ്ങനെയാ.. മ്മളെ നൂറ ഇങ്ങളെ മയക്കി വെച്ചിരിക്കല്ലേ.. " "അതല്ലടാ ഷാനു.. അവള് കരഞ്ഞോണ്ട് ഇറങ്ങിപ്പോയത് കണ്ടപ്പോൾ.. എന്നാലും ഷാനു.., നീ വല്ലതും..?" "ദേ മുബിക്കാ.. ഇക്ക ആണെന്നൊന്നും നമ്മള് നോക്കില്ലാട്ടോ.. എവിടേലും പൊട്ട കിണറ്റിൽ കൊണ്ടോയി തള്ളുവേ.. മ്മള് മനസ്സാ വാചാ അറിയാത്ത കാര്യങ്ങൾ ആണല്ലോ ഇങ്ങള് ചോദിക്കുന്നത്.നൂറ അങ്ങനെ വല്ലതും പറഞ്ഞോ..? ഐ മീൻ ഞാൻ അവളെ എന്തേലും വേണ്ടാത്തത് ചെയ്തുന്ന് അവള് പറഞ്ഞോന്ന്..?" "ഹേയ്...അവള് അങ്ങനെയൊന്നും പറഞ്ഞില്ലഡാ.."

"പിന്നെന്താ നിങ്ങളെ പ്രശ്നം..? പെണ്ണുങ്ങൾ ആയാലേ ഇടക്കൊക്കെ കരയണം.അവളെ ഒന്നു കരഞ്ഞു കണ്ടല്ലോന്നുള്ള സമാദാനത്തിലാ ഞാൻ.ഇരുപത്തി നാല് മണിക്കൂറും എയർ പിടിച്ചു നിൽക്കുന്ന അവളോട്‌ കുറച്ച് സംസാരിക്കാൻ കഴിഞ്ഞത് തന്നെ വല്യ ഭാഗ്യമാ.അതിന് തന്നെ നമ്മക്ക് അവളെ വായേന്ന് വേണ്ടത് പോലെ കിട്ടേം ചെയ്തു.പിന്നല്ലേ മ്മള് ഓളെ വല്ലതും ചെയ്യാ.. ഇങ്ങളൊന്ന് പോയേ മുബിക്കാ.എന്റെ സങ്കടങ്ങളൊന്നും കാണാൻ ഇവിടെ ആരൂല്ലല്ലോ.എല്ലാർക്കും വേണ്ടത് ആ രാക്ഷസിനെ ആണല്ലോ." "ഷാനുക്ക പറഞ്ഞത് ശെരിയാ മുബിക്കാ.നൂറത്താനെ ഷാനുക്ക ഒന്നു തൊട്ടിട്ടു പോലും ഉണ്ടാവില്ല.അഥവാ ഷാനുക്കാക്ക് ഇനി അങ്ങനെ വല്ല പൂതിയും ഉണ്ടായിരുന്നുവെങ്കിൽ തന്നെ അതൊന്നും നമ്മളെ നൂറാത്തന്റെ അടുത്ത് വില പോകില്ല.ഷാനുക്ക എന്നല്ല,, ഏത് കൊല കൊമ്പൻ വന്നാലും നമ്മളെ ഇത്തൂസിനെ അത്ര പെട്ടെന്നൊന്നും വരുതിയിൽ കൊണ്ട് വരാൻ കഴിയില്ല." "മിന്നൂ..നീ അവനെ അങ്ങനെ നിരുൽസാഹപ്പെടുത്തല്ലേ.എല്ലാം ശെരിയാകും ഷാനു.

അതൊക്കെ പോട്ടേ.നീ അവളോട് സംസാരിച്ചോ.അവളെന്താ പറഞ്ഞത്.എന്തിനാ നൂറ കരഞ്ഞത്. എന്ത് വന്നാലും പെട്ടെന്നൊന്നും കണ്ണ് നിറയാത്തവളാണ്. അപ്പൊ നീ കാര്യമായി എന്തൊക്കെയോ പറഞ്ഞു കാണുല്ലോ ഷാനു." "ഹാ..എല്ലാം പറഞ്ഞു മുബിക്കാ.നമ്മളെ മനസ് അവൾടെ മുന്നിൽ തുറന്നു കാട്ടിട്ടും നോ രക്ഷ.ഈ നെഞ്ചിലെ മുഹബ്ബത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്നു നമ്മള് അവളോട് പറഞ്ഞു.അത്രയൊക്കെ മനസ്സിൽ തട്ടി ഇഷ്ടാണെന്ന് പറഞ്ഞിട്ടും നമ്മളെ മുഖത്ത് നോക്കി യാതൊരു കൂസലും ഇല്ലാതെ തന്നെ നമ്മളെ ഇഷ്ടല്ലാന്ന് അവള് പറഞ്ഞു ഇക്കാ.അവള് ഇഷ്ടല്ലാന്ന് പറഞ്ഞതിലല്ല വിഷമം. അവക്ക് എന്നെ ഇഷ്ടാണെന്ന് നമ്മക്ക് പൂർണ ബോധ്യമുണ്ട്.അവൾടെ മനസ് നിറയെ ഞാനാണ്.എന്നിട്ടും അവളത് സമ്മതിച്ചു തരുന്നില്ല.ഇഷ്ടം ഉണ്ടായിട്ടും എന്റെ മുഖത്ത് നോക്കി തന്നെ ഇഷ്ടല്ലാന്ന് പറഞ്ഞത് ഓർത്തിട്ടാ വിഷമം.

എന്താ ഇക്കാ അതിനും മാത്രം അവക്കുള്ള പ്രശ്നം. എന്നെ ഇഷ്ടാണെന്ന് അവക്ക് സമ്മതിച്ചു തന്നാൽ എന്താ.ആർക്കു വേണ്ടിയാ അവള് ഇങ്ങനെ? ആദ്യം ഞാൻ കരുതിയത് മ്മള് ആണ് ഷാജഹാൻന്ന് അറിഞ്ഞതിലുള്ള ദേഷ്യാവുംന്നാ.എങ്കിലും അവൾടെ മനസ്സ് എനിക്കറിയാം. എന്തിനു വേണ്ടിയാ അവള് എന്നിൽ നിന്നും അകലാൻ ശ്രമിക്കുന്നത്.നൂറ ഇല്ലാതെ എനിക്ക് പറ്റില്ല മുബിക്ക.. എങ്ങനേലും അവളെ സ്വന്തമാക്കിയെ മതിയാവു." "അവക്ക് നിന്നെ ഇഷ്ടാണ് എന്ന് എനിക്കും അറിയാം ഷാനു. നീ ചോദിച്ചില്ലേ ആർക്കു വേണ്ടിയാ അവള് ഇങ്ങനെന്ന്. ജെസിക്ക് വേണ്ടിയാടാ.. ജെസിക്ക് കിട്ടാത്ത സൗഭാഗ്യമൊന്നും എനിക്കും വേണ്ടാന്ന് പറഞ്ഞു നടക്കാ നൂറ. നൂറാനെക്കാളും കൂടുതലായി ജെസി ആഗ്രഹിച്ചിരുന്നു നമ്മളെ വീട്ടിലേക് മരുമകളായി വരാൻ. ശെരിക്കും പറഞ്ഞാൽ നൂറ നിന്നെ സ്നേഹിക്കാൻ തുടങ്ങിയത് തന്നെ ജെസിക്ക് വേണ്ടി അല്ലേടാ..,

അവളെ ആഗ്രഹം സഫലമാക്കാൻ വേണ്ടിയല്ലേ.. ജെസി നമ്മളെ പിരിഞ്ഞു പോയി വർഷങ്ങളായി. എന്നിട്ടും അവക്ക് വേണ്ടി, അവളോടുള്ള സ്നേഹത്തിന്റെ പേരിൽ സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും വേണ്ടാന്ന് വെക്കുന്നതാടാ നിന്റെ പെണ്ണ്. ലോകത്ത് വേറെ എവിടേലും കാണുവോടാ അന്റെ നൂറാനെപ്പോലെ ഒരുവളെ. അത്രക്കും നല്ലവളാ ഷാനു അവള്. എല്ലാരേം സ്നേഹിക്കാൻ മാത്രേ അവക്ക് അറിയൂ. വിട്ട് കളയരുത്. എങ്ങനേലും സ്വന്തമാക്കണം നീ അവളെ. പടച്ചോൻ നിനക്ക് നൽകുന്ന മഹാഭാഗ്യം തന്നെയായിരിക്കും അവള്. " "സ്വന്തമാക്കാൻ തന്നെയാണ്‌ തീരുമാനിച്ചിട്ടുള്ളത്. അങ്ങനെ എളുപ്പത്തിൽ നൂറാനെ നമ്മള് വിട്ട് കളയോ മുബിക്കാ. പക്ഷെ അവളെയൊന്നു കൺവീൻസ് ചെയ്യുക ഭയങ്കര പാടാണ്. ഇനി അവൾടെ കൺവെട്ടത്തു വരെ ചെല്ലരുത് എന്നാ അവൾടെ ഓഡർ. "

"ഷാനുക്കോ.. നമ്മളൊരു വഴി പറഞ്ഞു തരട്ടെ. പുറമെന്ന് നോക്കുമ്പോൾ നൂറാത്താക്ക് ഇങ്ങളോട് നല്ല ദേഷ്യാണ്‌. ഉള്ളിൽ എന്താണെന്നൊന്നും നമ്മക്ക് അറിയില്ല. അതോണ്ട് തന്നെ ഇങ്ങളുമായി ഒരു സന്ധി സംഭാഷണത്തിനു നമ്മളെ ഇത്തൂസ് തയാറാവില്ല. പക്ഷെ മുബിക്കാ.. ഇങ്ങള് നൂറാത്താനോട്‌ ഒന്നു സംസാരിച്ചു നോക്ക്. ഇങ്ങള് പറഞ്ഞാൽ ഷാനുക്കാന്റെ എന്നല്ല,, ഏതു മന്ദബുദ്ധിടെ കാര്യമായാലും ഇത്തൂസ് കണ്ണടച്ച് ഓക്കേ പറയും.ഇങ്ങള് പറഞ്ഞാൽ ഇത്ത അനുസരിക്കാത്തതായി ഒന്നുല്ല മുബിക്കാ. അത്രക്കുണ്ട് നൂറത്താക്ക് ഇങ്ങളോട് ഉള്ള സ്നേഹം. " "അത് വേണ്ട മിന്നൂ. അങ്ങനെ മുബിക്കാനോട്‌ ഉള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പേരിൽ അവളെന്റെ മുഹബ്ബത്ത് സ്വീകരിക്കണ്ട. അവക്ക് എന്നെ ഇഷ്ടാണ്. അതവള് തുറന്നു പറയുന്നില്ല എന്നതൊഴിച്ച് വേറെ പ്രോബ്ലം ഒന്നുല്ല.

അവൾടെ മനസ്സ് കീഴ് പെടുത്തിയതിനെക്കാളും വല്യ കഷ്ടായി പോയി അവൾടെ വായേന്ന് ഇഷ്ടാണെന്നൊരു വാക്ക് കേൾക്കാൻ. എന്തൊക്കെ വന്നാലും നമ്മള് അങ്ങനെ തോറ്റു പിന്മാറുന്ന പ്രശ്നമില്ലാ. അവൾടെ മുന്നിലും നേരത്തെ നമ്മളൊരുപാട് വെല്ലുവിളി നടത്തിയതാണ്. ഇനി അങ്ങോട്ട്‌ നമ്മള് അവളെ വെറുപ്പിക്കാൻ പോവാ,, ദേഷ്യം പിടിപ്പിക്കാൻ പോവാ. ദേഷ്യം പിടിച്ച് പിടിച്ചു ആ ദേഷ്യത്തിന്റെ അവസാനം എന്നെങ്കിലും അവള് പറയും എന്നെ ഇഷ്ടാണ് എന്ന്. അല്ലെ മിന്നു. ഇല്ലെങ്കിൽ പറയിപ്പിക്കണം. " "ആഹാ.. എന്ത് നല്ല നടക്കാത്ത സ്വപ്നം. ഷാനുക്കോ.. അത് നൂറത്തയാണ്.ആ കാര്യം മറക്കണ്ടാ. ദേഷ്യം പിടിച്ചു പിടിച്ചു അതിന്റെ അവസാനം നമ്മളെ ഇത്തൂസ് ഇങ്ങളെ കൊങ്ങയ്ക്കു പിടിക്കാതെ നോക്കിക്കോ.ഇക്കണക്കിനു പോയാൽ നൂറാത്താന്റെ മനസ്സിൽ ഉള്ള ഇഷ്ടവും ഇങ്ങള് കളഞ്ഞു കുളിക്കും"

"ടീ.. കുറ്റി പിസാസെ..അനിയത്തി ആണെന്നൊന്നും നോക്കില്ല.ട്രോൾ അടിക്കാൻ വന്നാൽ ചവിട്ടി കൂട്ടി മൂലയ്ക്ക് ഇടും. നീ നോക്കിക്കോ..ഞാൻ എന്താ ചെയ്യാൻ പോവുന്നെന്ന്.സ്നേഹിക്കുന്നില്ലെങ്കിലും സാരല്യ.., നാലാളുടെ മുന്നിൽ വെച്ചു അവളെന്നെ ബഹുമാനിക്കുന്നത് നിനക്ക് ഞാൻ കാണിച്ചു തരാ. അങ്ങനെയെങ്കിലും ഞാൻ അവളെയൊന്നു തോല്പിക്കട്ടെ.ഹി..ഹി. " "ഹൂ...ന്റെ കാക്കോ..കൊറെ നേരായല്ലോ ഇങ്ങനെ ഡയലോഗ് അടിക്കാൻ തുടങ്ങിട്ട്.അതിനും മാത്രം എന്ത് ഒലക്കയാ ഇങ്ങള് ചെയ്യാൻ പോന്നെ." "വെയിറ്റ് ആൻഡ് സീ മോളു.." %%%%%%%%%%%%%%%%%%%%%%%% നമ്മള് കോളേജിന്റെ മുന്നിൽ ഓട്ടോയിൽ വന്നിറങ്ങുന്നത് കണ്ട റിയൽസ് അപ്പൊത്തന്നെ നമ്മളെ അടുത്തേക്ക് ഓടി വന്നു. ലഞ്ച് ബ്രേക്ക്‌ന്റെ ടൈം ആയതോണ്ട് എല്ലാം ഗേറ്റ്ന്റെ അവിടെത്തന്നെ ഉണ്ടായിരുന്നു. ഓട്ടോയ്ക്കു കൊടുക്കാൻ നമ്മളെ കയ്യിൽ കാശ് ഇല്ലാതിരുന്നത് കൊണ്ട് ആ ദൗത്യം നമ്മള് സിനുനെ ഏല്പിച്ചു. "നൂറാ...നീ മുബിക്കാനോടും വഴക്കിട്ടോ " സിനുവാണ്.

"നിന്റെ അല്ലേ പെങ്ങള്.ഷാജഹാൻറ്റെ പേരും പറഞ്ഞ് മുബിക്കാനോട് ദേഷ്യപ്പെട്ടിട്ട് ഉണ്ടാവും. സഹിക്ക വയ്യാതെ മുബിക്ക വഴിയിൽ എവിടേലും ഇറക്കി വിട്ടതാവും. ഹി.. ഹി.. " അനുവാണ്. "ഒന്ന് നിർത്തുന്നുണ്ടോ നിങ്ങള്. മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ചു നിൽക്കുമ്പോഴാ അവറ്റകൾടെയൊരു തോണ്ടൽ. " ഒന്നിനെയും വക വെക്കാതെ നമ്മള് നല്ല കലിപ്പിൽ അത്രയും പറഞ്ഞു കൊണ്ട് മരച്ചോട്ടിൽ ചെന്നിരുന്നു. റിയൽസ് നമ്മളെ ചുറ്റും നിന്നു കൊണ്ട് അവിടത്തെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. "നൂറാ.. ഷാജഹാൻ ഉണ്ടായിരുന്നോ അവിടെ.? വല്ലതും കിട്ടിയോ..? അല്ല,,നിന്റെ മുഖഭാവം കണ്ടിട്ട് ചോദിച്ചതാണേ" ഇളിച്ചു കൊണ്ടുള്ള അസിന്റെ ചോദ്യത്തിന് രൂക്ഷമായൊരു നോട്ടമാണ്‌ നമ്മള് മറുപടിയായി കൊടുത്തത്. "അസിയെ.. നീയൊന്നു ചുമ്മാ ഇരുന്നെ. അവള് അല്ലാതെ തന്നെ ദേഷ്യത്തിലാ.. ഇനി നീയായി അത് കൂട്ടി കൊടുക്കല്ലേ. പറ നൂറാ.. എന്താ കാര്യം.

എന്താ ഇപ്പോഴത്തെ അന്റെ ഗൗരവത്തിനു കാരണം.വീണ്ടും ഷാജഹാൻ തന്നെയാണോ?" സിനു നമ്മളെ അടുത്ത് വന്നിരുന്ന് കൊണ്ട് കാര്യം ചോദിച്ചപ്പോൾ അവിടെ നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ നമ്മള് അവറ്റകളോട് പറഞ്ഞു കൊടുത്തു.ഒക്കെയും കേട്ട് കഴിഞ്ഞതിന് ശേഷമുള്ള അഞ്ചെണ്ണത്തിന്റെയും ചിരി കണ്ടപ്പോൾ നമ്മക് വീണ്ടും കേറിയില്ലേ കലിപ്പ്. "നിർത്തെടാ തെണ്ടികളെ.. നമ്മക്ക് ഇവിടെ പ്രാണ വേദന,, നിങ്ങക്കൊക്കെ വീണ വായന.അല്ലേ..?" അതും ചോദിച്ചു കൊണ്ട് നമ്മള് സിനുന്റെ മുടിയിൽ പിടിച്ചു വലിച്ചു. "ന്റെ പൊന്നോ.. സഹിക്കണില്ല മോളെ.. അന്റെ ലവ് സ്റ്റോറിടെ ഡെവലപ്പ്മെന്റ് കണ്ട് നമ്മക്ക് ചിരി സഹിക്കണില്ല നൂറോ.. " സിനുവാണ്. "ഹി..ഹി..അപ്പൊ ഷാജഹാൻ തുടക്കം കുറിച്ചിരിക്കുന്നു.അല്ലെ നൂറാ.." അഖിയാണ്.

"തുടക്കം മാത്രല്ല അഖി., കഥയുടെ പോക്ക് ഇങ്ങനെ ആണെങ്കിൽ ഷാജഹാൻ പെട്ടെന്ന് തന്നെ അവസാനവും കുറിക്കും. ഹ..ഹാ..ഹ.." അനുവാണ്. "അത് ശെരിയാ മോളെ.പെട്ടെന്ന് തന്നെ അവസാനിക്കും.കഥയല്ല,അവന്റെ ജീവൻ.അതും ഞമ്മളെ കൈ കൊണ്ട്." "ഓ പിന്നേ..ഇതൊക്കെ നീ പറയാന്നെ ഉള്ളു നൂറാ.എത്ര നാളെന്ന് വെച്ച അവന്റെ സ്നേഹം നീ കണ്ടില്ലെന്നു നടിക്കാ. അവന്റെ സ്നേഹം പോട്ടേ.എത്ര നാളെക്കാ നിന്റെ മനസ്സിലുള്ള ഇഷ്ടം നീ ഇങ്ങനെ മറച്ചു വെക്കാ.? ഒടുക്കം നീ എല്ലാം സമ്മതിച്ചു കൊടുക്കും മോളെ.അവന്റെ മുന്നിൽ നീ നിന്റെ മനസ്സ് തുറക്കും നൂറാ." അജുവാണ്. "ഹാ തുറക്കും.നല്ലോണം തുറക്കും.ഒന്നു പോടാ ചെർക്കാ. അവന്റെ വെല്ലുവിളിയൊക്കെ കേട്ട് ചോർന്നു പോകുന്നതല്ലാ എന്റെ ധൈര്യം.വരട്ടെ അവനെന്നെ നന്നാക്കാൻ.അപ്പൊ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ അവന് ഈ നൂറ ആരാണെന്ന്." അതും പറഞ്ഞ് മ്മള് അവറ്റകളെയൊന്നും മൈൻഡ് ചെയ്യാതെ നേരെ ക്ലാസ്സിലേക്ക് വെച്ചു പിടിച്ചു.മ്മക്ക് ആണേൽ വിശന്നിട്ടും വയ്യാ.അവിടുന്ന് മിന്നു തന്ന കാപ്പിയും കുടിക്കാൻ കഴിഞ്ഞില്ല.

ഒരു അടിപൊളി ലഞ്ച് ഒക്കെ അവിടുന്ന് കിട്ടുന്നു മ്മള് കരുതിയതേനു.അപ്പോഴേക്കും ആ തെണ്ടി വന്ന് ഒക്കെയും നശിപ്പിച്ചല്ലോ. ഷാജഹാൻ..,കോജഹാൻ.അവനോട് ഞമ്മക്ക് ഉള്ള സ്നേഹം വരെ അവന്റെ സ്വഭാവവും പെരുമാറ്റവും കണ്ട് ഇല്ലാതായി പോവാണ്.കോപ്പ്.. വയറു വിശന്നിട്ടു മ്മള് കാട്ടി കൂട്ടുന്ന കോപ്രായങ്ങളൊക്കെ കണ്ട് സിനു മ്മളെ ക്യാന്റീനിലേക്ക് കൂട്ടി കൊണ്ടുപോയി.ഒരു വിധം കണ്ണിൽ കണ്ടതൊക്കെ വാരി വലിച്ചു കയറ്റിയതിന് ശേഷാണ് ഞമ്മളെ വിശപ്പ് ഒന്നടങ്ങിയത്. "ഹാവൂ.ഞമ്മക്ക് തൃപ്തിയായി സിനു.എന്താന്ന് അറിയില്ലടാ.. ഈയിടെയായി വല്ലാത്ത വിശപ്പ്." "എന്തോ..? അതിനു അനക്ക് എപ്പോഴാടി വിശപ്പ് ഒഴിഞ്ഞിട്ട് നേരോള്ളത്.ഇതൊക്കെ എവിടെക്കാ പടച്ചോനെ പോകുന്നേ.ഒന്നും പുറത്തേക്ക് കാണുന്നില്ലല്ലോ. ഹ്മ്..ബോഡിക്കെ കാണാത്തെ ഉള്ളുട്ടോ.

ഫുഡ്‌ ഒക്കെ ചെന്ന് കയറി വലുതാവുന്നത് നിന്റെ നാവാണ്.ദിവസം പോകുംതോറും അതിനു നല്ല വികസനം ഉണ്ട്." "ആണോ.എന്നാൽ ഇയ്യ് കുറച്ച് മുറിച്ചെടുത്തോ.അനക്ക് ഉപകാരപ്പെടും. നിന്ന് ചളി എറിയാതെ പൈസ കൊടുത്തു വരാൻ നോക്കെടാ." ഇനിയുള്ള മൂന്ന് പീരീഡ് എങ്ങനെയാ ഒന്നു ഉന്തി തള്ളി വിടാന്ന് നമ്മള് ഗാഡമായി ചിന്തിക്കാൻ തുടങ്ങി.ശാന്തമ്മ രണ്ട് മൂന്ന് ദിവസായി ലീവ് ആണ്.അതോണ്ടാണ് മ്മള് ഉച്ചക്ക് ശേഷം ഇരിക്കാന്ന് കരുതിയത്. ഈ കിളവി ഇതെവിടെപ്പോയി.ആ പെണ്ണുങ്ങൾക്ക് നല്ല സുഖമില്ലാന്ന് ഒരു ന്യൂസ്‌ മ്മള് കേട്ടിരുന്നു.റബ്ബേ..ഇനി എങ്ങാനും തട്ടി പോയൊ.സ്റ്റാഫ്‌ റൂമിൽ നിന്നും അങ്ങനെ വല്ല വാർത്തയും ഇപ്പൊ വന്നാൽ മ്മളെ കാറ്റ് പോകും. കാരണം നാളെ മുതൽ മ്മക്ക് ലീവാണ്. അപ്പൊ പിന്നെ ടീച്ചർ ഇപ്പൊ തട്ടി പോയാലും നമ്മക്ക് അത് വല്യ പ്രയോജനം ഉണ്ടാവില്ല. "നൂറാ..നീ അറിഞ്ഞോ ഞങ്ങളെ പ്രൊജക്റ്റ്‌ വർക്കിനെക്കുറിച്ച്"അനുവാണ്. "പ്രൊജക്റ്റോ.? എന്ത് പ്രൊജക്റ്റ്‌.? ഹാ.പത്തു ദിവസം കഴിഞ്ഞിട്ടല്ലേ. അപ്പൊഴേക്കും റെഡിയാക്കാം."

അനുന്റെ ചോദ്യത്തിന് മ്മള് ഒരു കോട്ടുവായും ഇട്ടോണ്ടാണ് മറുപടി പറഞ്ഞത്. "ഹേ.പത്തു ദിവസം കഴിഞ്ഞിട്ടോ.?ഇയ്യ് ഇതെന്തൊക്കെയാ ബാലാലെ പറയുന്നേ.ഞാൻ പറഞ്ഞത് വെക്കേഷനിൽ നമുക്ക് ഉള്ള പ്രൊജക്റ്റ്‌ ക്ലാസ്സിനെ കുറിച്ചാ.നാളെ മുതൽ BBA സ്റ്റുഡന്റസ്നു മാത്രമായി കോളേജിൽ ഒരു പ്രൊജക്റ്റ്‌ ക്ലാസ്സ്‌ കണ്ടക്ട് ചെയ്യുന്നുണ്ട്." "ങ്ങേ..വെക്കേഷൻ..?നാളെ മുതലോ..?പ്രൊജക്റ്റോ." അസിന്റെ വർത്താനം കേട്ട് നമ്മള് അന്തം വിട്ട് തൊള്ളയും തുറന്നു അസിനെയും അനുനെയും മാറി മാറി നോക്കി. "അപ്പൊ നീയൊന്നും അറിഞ്ഞില്ലേ. ഹൗ..സോറി.ലാസ്റ്റ് പീരീഡ് ആണല്ലേ നോട്ടീസ് വന്നത്.ടെൻ ഡേയ്‌സ് എന്ത് ചെയ്യും എന്നോർത്ത് ഞാൻ ഭയങ്കര ടെൻഷനിലായിരുന്നു.വീട്ടിൽ ഇക്കാക്ക ഉള്ളതോണ്ട് ആകെയൊരു കൂട്ടിൽ അടച്ച ഫീൽ ആണ് എനിക്ക്. ഇതിപ്പോ പ്രൊജക്റ്റ്‌ വർക് ആണേലും കൊഴപ്പോല്ല.ടെൻ ഡേയ്‌സ് നിങ്ങളോട് ഒപ്പം തന്നെ,അതും കോളേജിൽ.അടിച്ചു പൊളിക്കാല്ലോ.?"

വീണ്ടും അസി തുരു തുരാ വർത്താനം പറയുന്നതല്ലാതെ നമ്മക്ക് കാര്യമൊന്നും മനസ്സിലായില്ല. "ഡീ കുരുപ്പേ.നീയൊന്നു തെളിച്ചു പറ.ഇങ്ങനെ അവടേം ഇവടേം തൊടാതെ കാര്യങ്ങൾ പറഞ്ഞാൽ അത് മനസ്സിലാക്കി എടുക്കാൻ ഞാൻ ജിന്ന് ഒന്നുമല്ല." "റിലാക്സ് മോളു.ഞാൻ പറഞ്ഞു തരാം. വെക്കേഷൻ കഴിഞ്ഞു വരുമ്പോൾ പ്രൊജക്റ്റ്‌ സബ്മിട് ചെയ്യണംന്ന് പറഞ്ഞത് ഓർമ്മയുണ്ടോ.?നമ്മളെ ആ വർക്ക് ഈസി ആക്കാൻ വേണ്ടിയാ ഇപ്പൊ ഇതുപോലൊരു ക്ലാസ്സ്‌. കോളേജിലെ BBA സ്റ്റുഡന്റസ്നു മാത്രമായി ഏതോ ഒരു വല്യ കൺസ്ട്രക്ഷൻ കമ്പനി ഒരു പ്രൊജക്റ്റ്‌ പ്രിപെറേഷൻ ക്ലാസ്സ്‌ ഇവിടെ ഈ വരുന്ന ടെൻ ഡേയ്‌സിലായി കണ്ടക്ട് ചെയ്യുന്നുണ്ട്. ഞങ്ങളെ സില്ലബസ്സിനു നമുക്കത് നല്ലോണം ഹെല്പ് ആവും. എംബിഎയിൽ ഫോറിനിൽ നിന്നും റാങ്ക് നേടിയ ഏതോ വല്യ പുള്ളിയാണ് ഞങ്ങൾക്ക് പ്രൊജക്റ്റ്‌ മാസ്റ്റർ ആയി വരാൻ പോകുന്നത്. അവരുടെ തന്നെ കമ്പനി വകയാണ്. അതോണ്ട് പത്തു ദിവസം ഒരു ക്യാമ്പ് പോലെത്തന്നെ ആയിരിക്കും ഞങ്ങൾക്ക്. സ്റ്റുഡന്റസിനൊക്കെ കോളേജിലിലായോ ഹോസ്റ്റലിൽ ആയോ തങ്ങാം.

അടുത്ത് ആണെങ്കിൽ വീട്ടിലേക് തന്നെ പോവാം.ഫസ്റ്റ്, സെക്കന്റ്‌ ആൻഡ് തേർഡ് ഇയർസ് നിർബന്ധമായും പങ്കെടുക്കണം. വേണോങ്കിൽ എംബിഎ കാർക്കും പാർട്ടിസിപേറ്റ് ചെയ്യാം. ഇറ്റ്സ് ഏ ഗ്രേറ്റ്‌ ഒപ്പോർചുനിറ്റി. അതോണ്ട് വിട്ട് കളയരുത് എന്നാ പ്രിൻസിയുടെ അഭിപ്രായം. അഭിപ്രായം മാത്രല്ല,,ഓർഡർ ആണ്. ഫൈനൽ ഇയർസ് മസ്റ്റ് ആയും പങ്കെടുക്കണം. ഞങ്ങൾക്ക് വേണ്ടി മാത്രാണ് അവര് ഈ ക്ലാസ്സ്‌ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. " അനുന്റെ പ്രസംഗം കഴിഞ്ഞപ്പോൾ മ്മള് ഞെട്ടിപ്പോയി. ഇതൊക്കെ എപ്പോ സംഭവിച്ചെന്ന മട്ടിൽ ഞമ്മള് താടിക്കും കൈ കൊടുത്തിരുന്നു രണ്ടിനെയും നോക്കി ഇളിക്കാൻ തുടങ്ങി. ഇളിച്ചതല്ലാട്ടോ, ശെരിക്കും ഞമ്മക്ക് പൊട്ടിച്ചിരിയാണ് വന്നത്.ഈ പത്തു ദിവസം സുഗായി വീട്ടിൽ പുതച്ചു മൂടി കിടന്നുറങ്ങാൻ കിട്ടിയ ചാൻസ് ഒക്കെ കളഞ്ഞു കുളിച്ചു ആരാ ഇവിടത്തെ കച്ചറ പ്രൊജക്റ്റ്‌ ക്ലാസ്സ്‌ ഒക്കെ അറ്റൻഡ് ചെയ്യാൻ വരാ. പ്രിൻസിന്നല്ല,,PM വരെ വന്നു മസ്റ്റ്‌ ആണെന്നു പറഞ്ഞാൽ പോലും നമ്മള് വരില്ല. നേരാവണ്ണം ക്ലാസ്സിൽ ഇരിക്കാത്ത നമ്മള്, അറ്റ്ലീസ്റ്റ് ഇതുവരെ ഒരു നോട്ട് പോലും എഴുതി എടുക്കാത്ത നമ്മളാണ് ഇനി ഇമ്മാതിരി പരിപാടിക്കൊക്കെ വന്നു പങ്കെടുക്കാ. ഓർക്കുംതോറും നമ്മള് ചിരിച്ചു മരിക്കാൻ തുടങ്ങി.

"അപ്പൊ നീ വരില്ല എന്ന് തന്നെയാണോ.?" അസിയാണ്. "യെസ്.നമ്മള് തീരുമാനിച്ചു കഴിഞ്ഞു. ഞാൻ വരില്ല. ഒരു ഒലക്കമ്മേലെ പ്രൊജക്ട്ടും കൊണ്ട് ഇറങ്ങിയിരിക്കുന്നു മനുഷ്യൻമാരെ മെനക്കെടുത്താൻ. ഈ ക്ലാസ്സ്‌ കണ്ടക്ട് ചെയ്യാൻ വരുന്നവന്റെ തലയിൽ അത്രയൊക്കെ ബുദ്ധി നിറഞ്ഞു നിൽക്കാണെങ്കിൽ വിദ്യാഭ്യാസത്തിനുള്ള അവസരമൊക്കെ നഷ്ടപ്പെട്ടു കിടക്കുന്ന ഏതേലും കൊച്ചു കുട്ട്യോൾക്ക് പോയി നാലക്ഷരം പഠിപ്പിച്ചു കൊടുക്കാൻ പറ.അതല്ലാ,,ആ മഹാന്റെ കമ്പനിയിൽ അത്രേം പണം കര കവിഞ്ഞു നിൽക്കയാണെങ്കിൽ ആർക്കേലും കൊണ്ട് പോയി ദാനം ചെയ്യാൻ പറ. അല്ലാതെ നമ്മളെ ചാക്കിട്ടു പിടിക്കാൻ വരല്ലാ ചെയ്യേണ്ടത്.ബ്ലഡി ഫൂൾ. " "നീ എന്താ നൂറ ഇങ്ങനെ. ഇതൊക്കെ ഒരു ചാൻസ് അല്ലേടി.ഇങ്ങനെയുള്ള അവസരങ്ങളൊക്കെ മാക്സിമം എൻജോയ് ചെയ്യണം. എൻജോയ്മെന്റ് മാത്രല്ല,,ക്ലാസ്സ്‌ കഴിഞ്ഞു ഒടുക്കം നമുക്ക് അവരുടെ കമ്പനിൽ തന്നെ പോയി പ്രൊജക്റ്റ്‌ ചെയ്യാലോ.എന്തായാലും ഏതെങ്കിലും ഒരു ബിസ്സിനെസ്സ് കമ്പനി വാച്ച് ചെയ്യാതെ നമുക്ക് ഈ വർക് കംപ്ലീറ്റ് ചെയ്യാൻ പറ്റില്ല. ഇതാവുമ്പോൾ ക്ലാസ്സ്‌ അറ്റൻഡ് ചെയ്താൽ എന്താ എങ്ങനെയാന്നൊക്കെ കുറച്ചു ടിപ്സും കിട്ടും. മാത്രല്ല,

വർക് കവർ ചെയ്യാൻ വേറെ എവിടെയും കയറി ഇറങ്ങേണ്ട. സോ നീ വരണം നൂറാ.ഞങ്ങൾക്ക് വേണ്ടി എങ്കിലും.പ്ലീസ് ടാ." "നോ...നോ വേ.നടക്കില്ല.പൊന്നു മക്കള് ഇനി ഇതും പറഞ്ഞോണ്ട് എന്നെ കൂടുതൽ തോണ്ടാൻ നിക്കണ്ട." നമ്മള് അതും പറഞ്ഞ് അവരോട് മുഖം തിരിഞ്ഞിരുന്നു.അസി പിന്നേയും നമ്മളെ ചെവി കടിക്കാൻ തുടങ്ങി.ഓണം സെലിബ്രേഷനു വേണ്ടി അവള് നമ്മളോട് സെന്റ്റി അടിച്ച അതേ ടൈപ്പ് സെന്റി അവള് വീണ്ടും നമ്മളെ മുന്നിൽ ഇറക്കി.ഒടുക്കം നമ്മക്ക് ഒരു തരി പോലും സമാധാനം അവള് തരില്ലാന്ന് കണ്ടപ്പോൾ നമ്മള് അവർക്ക് മുന്നിൽ കീഴടങ്ങി കൊടുത്തു.അല്ലേലും ചങ്ങായീസിന്റെ സന്തോഷം തന്നെയാണല്ലോ ഞമ്മക്ക് വലുത്. ശാന്തമ്മ ഇല്ലാത്തതോണ്ട് നമ്മള് ആ പീരീഡ് മൊത്തം നാട്ടു വർത്താനം പറഞ്ഞു തിമിർക്കുമ്പോഴാണ് നമ്മടെ പ്രിൻസി മൂപ്പര് ക്ലാസിലെക്ക് വരുന്നത്.ക്ലാസ്സ്‌ ഒന്നടങ്കം ഗുഡ് ആഫ്റ്റർ നൂൺ സർന്നും പറഞ്ഞ് എഴുന്നേറ്റ് നിക്കുമ്പോഴാണ് ഞമ്മള് ക്ലാസ്സിലാണ് ഉള്ളതെന്ന ബോധം വരെ നമ്മക്ക് വന്നത്.

"ഗുഡ് ആഫ്റ്റർ നൂൺ ഡിയർ സ്റ്റുഡന്റസ്.. അപ്പൊ കാര്യങ്ങളൊക്കെ എല്ലാരും അറിഞ്ഞു കാണുമെന്നു കരുതുന്നു. നാളെ മുതൽ ടെൻ ഡേയ്‌സിൽ ആയാണ് ക്ലാസ്സ്‌ നടക്കുക. എല്ലാവരും നിർബന്ധമായും പങ്കെടുത്തിരിക്കണം.BBA സ്റ്റുഡന്റസ്ന്റെ ഇമ്പ്രുവ്മെന്റ്നു വേണ്ടിയാണ് ഈ കമ്പനി ഇതുപോലൊരു ക്ലാസ്സ്‌ സങ്കടിപ്പിക്കുന്നത്.നിങ്ങൾക്ക് വേണ്ടി മാത്രമാണെന്നുള്ള പൂർണ ബോധ്യം ഓരോ സ്റ്റുഡന്റസിനും ഉണ്ടായിരിക്കണം. നിങ്ങളുടെ പ്രൊജക്റ്റ്‌ മാസ്റ്റർ കുറച്ച് സമയത്തിനുള്ളിൽ വരുന്നതാണ്.ഇന്നൊരു പരിചയപ്പെടൽ ആവാം.നാളെ രാവിലെ ഒമ്പതു മണി മുതൽ ക്ലാസ്സ്‌ ആരംഭിക്കുന്നതാണ്.മൂന്ന് കോളേജുകളിൽ ആണ് അവർ ഇങ്ങനെയൊരു ക്ലാസ്സ്‌ നടത്തുന്നത്.പ്രൊജക്റ്റ്‌ കഴിയുമ്പോഴേക്കും നമ്മുടെ കോളേജിൽ നിന്നും നല്ല റിസൾട്ട്‌ ഉണ്ടാവണം. നിങ്ങളുടെ എല്ലാവരുടെയും കഴിവുകൾ പുറത്തെടുക്കാൻ നിങ്ങൾക്ക് കിട്ടിയ ഒരു സൂപ്പർ ഓപ്പോർചുനിറ്റിയാണ്. സോ പ്ലീസ് കോപ്പറെറ്റ് them ആൻഡ് യൂസ് യുവർ ടൈം വെൽ.ആൾ ദി ബെസ്റ്റ്."

ഓ പിന്നേയ്..സൂപ്പർ opportunity.. ഈ കുട വയറൻറ്റെ പറച്ചില് കേട്ടാൽ തോന്നും ഈ ക്ലാസ്സ്‌ കഴിയുംമ്പോഴേക്കും നമ്മക്ക് ഒരായിരം പവൻ സ്വർണം കിട്ടുംന്ന്. മൂപ്പർടെ പ്രഭാഷണം സഹിക്ക വയ്യാതെ നമ്മള് ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു. "വൗ....." പെട്ടെന്ന് ഗേൾസിന്റെ സൈഡിൽ നിന്നും ഒന്നടങ്കം ഉയർന്ന ആർപ്പ് വിളി കേട്ട് നമ്മളെ കാതു തുളഞ്ഞു പോയി.നമ്മളൊരു നിമിഷം പുറത്തേക്ക് നോക്കുമ്പോഴേക്കും ഇവിടെ എന്ത് മഹാത്ഭുതമായിപ്പോ സംഭവിച്ചേന്ന് അറിയാൻ വേണ്ടി നമ്മള് ഫ്രണ്ടിലേക്ക് നോക്കി. "ഹേയ് സൈലൻസ് പ്ലീസ്.. സ്റ്റുഡന്റസ്,,ദിസ്‌ ഈസ്‌ യുവർ മാസ്റ്റർ.ഷാജഹാൻ ഫ്രം സുൽത്താൻ ഗ്രുപ്പ്സ്സ്. എനിവേ താങ്ക്യു മിസ്റ്റർ ഷാജഹാൻ ആൻഡ് വെൽക്കം ടൂ ഔർ കോളേജ്." നമ്മളെ കണ്മുന്നിൽ ആ തെണ്ടിനെ ചേർത്ത് പിടിച്ചു പ്രിൻസി നടത്തുന്ന വെൽക്കം സ്പീച്ച് കണ്ടും കേട്ടും നമ്മളെ തല കറങ്ങി പോയി. "അസ്‌നാ..എന്നെ പിടിച്ചോളി.."..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story