💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 41

khalbil nee mathram

രചന: ഷംസീന ഫിറോസ്

"അസ്ന.. എന്നെ പിടിച്ചോളി.. " "നൂറാ.. ഡീ.. തീപ്പൊരി.. " "ങേ..അസീ... നീ....നീ.." "ഹാ..പറ നൂറാ..ഞാൻ..? " "ചെഹ്.. നീയല്ല. അവൻ ഷാജഹാൻ.. ആ തെണ്ടീ.." "എന്തൊക്കെ പിച്ചും പെയ്യുമാടി നീ പറയുന്നേ.വട്ടായോ.? " അനുവാണ്. "ഇത് വട്ടൊന്നുമല്ലാ അനു.. ഷാജഹാനെ ഇവിടെ കണ്ടതിന്റെ ഷോക്കാ. ഇപ്പോഴേ ബോധം പോയാൽ എങ്ങനാ നൂറാ..? ഇനിയും കിടക്കല്ലേ പത്തു ദിവസം." അസിയാണ്. "ഓഹോ.അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ.സത്യം പറയെടി..നീയൊക്കെ അറിഞ്ഞു കൊണ്ടാണല്ലേ ഈ തെണ്ടി ഇവിടേക്ക് ലാൻഡ് ചെയ്തത്. ഒരു പ്രൊജക്റ്റ്‌ മാസ്റ്റർ.. പ്ർർർ... നിങ്ങൾ ഇത്രയൊക്കെ ബിൽഡപ്പ് കയറ്റി പറയുമ്പോൾ ഇങ്ങോട്ടേക്കു കെട്ടി എടുക്കാൻ പോകുന്നത് ഈ മൊതല് ആണെന്ന് ഞാൻ കരുതിയില്ല. ഇല്ല മോളെ..അങ്ങനെയൊന്നും പോവില്ല എന്റെ ബോധം.പോവാൻ വേണ്ടി നാളെ മുതൽ ഞാൻ ഇങ്ങോട്ടേക്കു വന്നിട്ട് വേണ്ടേ.നല്ല വൃത്തിയായി ക്ലാസും അറ്റൻഡ് ചെയ്തു പ്രൊജക്ട്ടും സബ്മിറ്റ് ചെയ്തു ഒടുക്കം നിങ്ങള് തന്നെ ട്രോഫി അടിച്ചാൽ മതി.ഇനി എന്നെ പ്രതീക്ഷിക്കണ്ടാ."

"കൂൾ ഡൌൺ നൂറാ.ഞങ്ങളൊന്നു പറയട്ടെ." "വേണ്ട.ഇനി നിങ്ങളൊന്നും പറയണ്ട.എനിക്കെല്ലാം മനസ്സിലായി. മനപ്പൂർവാ...എന്നെ തോല്പിക്കാൻ വേണ്ടി തന്നെയാ അവൻ ഇങ്ങോട്ടേക്കു കെട്ടി എടുത്തത്.എന്നെ അടക്കി നിർത്താനുള്ള പരിശ്രമം അവൻ തുടങ്ങുംന്ന് പറഞ്ഞപ്പോൾ അത് ഇത്രയും വേഗത്തിൽ ആവുംന്ന് കരുതിയതല്ല.അതും ഇങ്ങനെയൊരു മാസ്സ് എൻട്രി. കൊല്ലും ഞാൻ ആ തെണ്ടീനെ.അങ്ങനെയിപ്പോ എന്റെ മുന്നിൽ ജയിക്കാൻ സമ്മതിക്കില്ല ഞാൻ അവനെ." "ഹേയ് നൂറാ..നീ ഇങ്ങനെ ബിപി കൂട്ടല്ലേടാ.ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഷാജഹാൻ കളി തുടങ്ങി കഴിഞ്ഞുന്ന്.ഹി..ഹി.." "എന്തൊക്കെ പറഞ്ഞാലും ഷാജഹാനെ സമ്മതിച്ചു കൊടുക്കണം.നിന്റെ മുന്നിൽ ഷൈൻ ചെയ്യാൻ ഇങ്ങനെയൊരു വഴിയിലൂടെ അവൻ ഇവിടേക്ക് വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല നൂറാ. ഹി ഈസ്‌ സ്മാർട്ട്‌.അല്ലെ അനു..?" "ഡീ മരപ്പട്ടികളെ..നിങ്ങളോടാ പറഞ്ഞത് മിണ്ടരുതെന്ന്. അതെ അവൻ സ്മാർട്ട്‌ തന്നെയാണ്.പക്ഷെ അവന്റെ ആ സ്മാർട്ട്‌നെസ് കാണാൻ വേണ്ടി ഞാൻ ഈ ക്ലാസ്സിൽ പങ്കെടുത്താലല്ലേ."

"അപ്പൊ നീ വരില്ല എന്നാണോ.?ഇതൊക്കെ ഒരു ചാല്ലേഞ്ച് ആയി എടുക്കു പെണ്ണെ. നീയും അവനെക്കാൾ ഒട്ടും മോശമല്ലല്ലോ.ജയിച്ചു കാണിക്ക്..ഈ വരുന്ന പത്തു ദിവസങ്ങളിൽ നീയും അവന്റെ മുന്നിൽ ഒന്ന് വിലസി നടക്കെന്റെ നൂറാ." "ഇല്ല..ഞാൻ തീരുമാനിച്ചു കഴിഞ്ഞു.ഞാൻ വരില്ല വരില്ലാ വരില്ലാ.." ആ തെണ്ടി ഇവിടേക്ക് ലാൻഡ് ചെയ്തതിലുള്ള മൊത്തം അമർഷവും നമ്മള് അസിന്റെയും അനുന്റെയും നേർക്ക് കാണിച്ചു. "എന്താ അവിടെ..?" പെട്ടെന്നാണ് ക്ലാസ്സിൽ ആകെയൊരു നിശബ്ദത പടർന്നു ഞമ്മളെ മുന്നിലേക്ക് ഒരു ചോദ്യം ഉയർന്നത്.ഞമ്മള് ഞെട്ടി കൊണ്ട് നോക്കുമ്പോൾ ആ തെണ്ടിന്റെയും കുടവയറൻ പ്രിൻസിയുടെയും പൊടി പോലും ക്ലാസ്സിൽ കാണാനില്ല.പകരം ഞമ്മക്ക് മുന്നിൽ ഉള്ളത് ആന്റപ്പനാണ്. ങ്‌ഹേ.അപ്പൊ ആ തെണ്ടി എവിടെ.ഈ മാരണം ഇതെപ്പോഴാ ക്ലാസ്സിലേക്ക് വന്നത്.ഞമ്മള് ഇതൊന്നും അറിഞ്ഞില്ലല്ലോ.

"ഷെറിൻ..തന്നോടാ ചോദിച്ചത്.ഇത് ക്ലാസ്സ്‌ ആണെന്ന വല്ല ബോധവും ഉണ്ടോ തനിക്ക്." ആന്റപ്പൻ വീണ്ടും അയാളുടെ ഉണ്ടകണ്ണും ഉരുട്ടിക്കൊണ്ട് ഞമ്മളോട് ചോദ്യം ആവർത്തിച്ചു. "അത്..സോറി സർ.പെട്ടെന്ന്..അറിയാതെ..." നമ്മള് ഒരു അവിഞ്ഞ ചിരിയും പാസ് ആക്കിക്കോണ്ട് അയാളുടെ മുന്നിൽ നിന്ന് പരുങ്ങാൻ തുടങ്ങി. "എന്തിനാടോ താനൊക്കെ ഇങ്ങോട്ടേക്ക് എഴുന്നള്ളുന്നത്.ബാക്കിയുള്ള സ്റ്റുഡന്റസ്നു കൂടെ ഡിസ്റ്റർബ് ഉണ്ടാക്കാൻ. ഹ്മ്മ്..സിറ്റ് ഡൌൺ." ആന്റപ്പൻറ്റെ പുച്ചിക്കൽ അല്ല ഞമ്മക്ക് സഹിക്കാൻ വയ്യാത്തത്,, റിയൽസിന്റെയാണ്.നമ്മളെ നോക്കിക്കൊണ്ട് അനുവും അസിയും വായും പൊത്തി പിടിച്ചു ചിരിക്കുന്നുണ്ട്. സിനു ആണെങ്കിൽ നിനക്ക് ഇത് വേണംടി എന്ന മട്ടിൽ തലയും ആട്ടികൊണ്ട് നമ്മളെ നോക്കി എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നുണ്ട്. ക്ലാസ്സിലെ മൊത്തം കുട്ട്യോളും നമ്മളെ തന്നെ ഉറ്റു നോക്കുന്നത് കണ്ടാൽ തോന്നും ഞമ്മള് ഏതോ ബല്യ മാവോയിസ്റ്റാണെന്ന്. ഇതൊക്കെ എന്ത് എന്ന് ഭാവത്തിൽ നമ്മള് അവറ്റകളെയൊക്കെ നോക്കിയൊന്നു പുച്ഛിച്ചു കൊണ്ട് വീണ്ടും ഡീസന്റ് ആയി തന്നെ സീറ്റിൽ ഇരുന്നു.

ക്ലാസ്സ്‌ കഴിയുന്നതു വരെ മൊത്തം ജന്തുക്കൾക്കും വാ തോരാതെ സംസാരിക്കാൻ ഉള്ളത് ഇന്ന് ഇവിടേക്ക് കെട്ടി എടുത്ത ആ തെണ്ടീനെ കുറിച്ച് മാത്രമാണ്‌. വെക്കേഷൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ താല്പര്യം ഇല്ലാതിരുന്നവർ വരെ പ്രൊജക്റ്റ്‌ മാസ്റ്റർ ആയി വന്നവന്റെ സൗന്ദര്യത്തിൽ ഫ്ലാറ്റ് ആയി തീരുമാനം മാറ്റി. അതെങ്ങനാ.. അമ്മാതിരി ഗെറ്റ് അപ്പോട് കൂടി അല്ലേ അവൻ എഴുന്നള്ളിയിരിക്കുന്നത്. ന്റെ പടച്ചോനെ.. ഈ പത്തു ദിവസങ്ങളിൽ ഇവിടെ ഇനി എന്തൊക്കെ ആണാവോ നടക്കാൻ പോകുന്നത്. ക്ലാസ്സ്‌ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞമ്മളെ മിഴികൾ ആദ്യം തിരഞ്ഞത് ഷാജഹാനെയാണ്. അവിടെ ചുറ്റുവട്ടത്തോന്നും നമ്മക്ക് അവന്റെ പൊടി പോലും കാണാൻ കഴിഞ്ഞില്ല. അപ്പൊ കഥാ നായകൻ ഞമ്മക്ക് ഒരു മുഖദർശനം തരാൻ വേണ്ടി മാത്രം വന്നതാണ്. "ഷാജഹാൻ ഇവിടേം വരെ വന്നിട്ട് നിന്നോട് ഒന്നു സംസാരിക്കുക പോലും ചെയ്തില്ലല്ലോ നൂറാ. " നമ്മള് മനസ്സിൽ വിചാരിച്ച അതേ ചോദ്യം തന്നെ അനു നമ്മളോട് ചോദിച്ചപ്പോൾ നമ്മള് ഞെട്ടിപ്പോയി.

എങ്കിലും അത് അവളോട്‌ കാണിക്കാൻ കഴിയില്ലല്ലോ. "അതിന് അവൻ വന്നത് എന്നോട് സംസാരിക്കാൻ ആണോ?? എനിക്കിട്ടു പണിയാനല്ലേ." "ഹി..ഹി.. അത് ശെരിയാണല്ലേ.. " "നിന്ന് കിണിക്കാതെ വാടി." അനു ഇന്ന് നമ്മളെ കൂടെയാണ് വന്നത്. ബാക്കി നാലെണ്ണവും പോയിട്ടുണ്ട്. വണ്ടിന്റെ അടുത്ത് എത്തീട്ടും നമ്മള് അവിടെ ചുറ്റുവട്ടത്തോക്കെയൊന്നു കണ്ണോടിച്ചു നോക്കി. നമ്മളെ നോട്ടം കണ്ട് അനു എന്താ ഏതാന്നൊക്കെ ചോദിച്ചു നമ്മളെ തോണ്ടാൻ വന്നപ്പോൾ നമ്മള് ഒന്നുല്ലാന്ന് പറഞ്ഞ് വണ്ടിയിൽ കയറി. നമ്മള് ബുള്ളു സ്റ്റാർട്ട്‌ ചെയ്തതും പെട്ടെന്ന് ആരുടെയോ കൈ വന്ന് നമ്മളെ വണ്ടിടെ കീ വലിച്ചുരിയതും ഒന്നിച്ചായിരുന്നു. ഓഹോ.. അപ്പൊ മ്മളെ ഹീറോ കളം വിട്ടിട്ടില്ല. ഷാജഹാനെ പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ ഞമ്മക്ക് എന്തോ മനസ്സിൽ ഒരു സന്തോഷം തോന്നി. നമ്മളെ ചാവിയും വിരലിൽ ഇട്ട് കറക്കി കൊണ്ട് ഓൻ നമ്മളെ വണ്ടിക്ക് താങ്ങി നിന്ന് നമ്മളെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകാൻ തുടങ്ങി.ഓന്റെ ഈ പ്രവർത്തി കണ്ട് നമ്മള് ഓനെ രൂക്ഷമായൊന്നു നോക്കിക്കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി.

"തേടിയ വള്ളി കാലിൽ ചുറ്റി." അനു ചിരി അടക്കി പിടിച്ചു കൊണ്ട് നമ്മളെ കാതിൽ പതിയെ മൊഴിഞ്ഞു. നമ്മള് അത് വക വെക്കാതെ ആ തെണ്ടീന്റെ നേരെ കൈ നീട്ടി. " താ.. കീ തരാനാ പറഞ്ഞത്. " നമ്മളെ ആവശ്യം വക വെക്കാതെ ഓൻ വീണ്ടും അത് കയ്യിലിട്ട് കറക്കി കൊണ്ട് നമ്മളെ വണ്ടിയിൽ ഒരു വശത്തെക്കായി രുന്നു. "അതൊക്കെ തരാം. അതിന് മുന്നേ ഞാൻ ചോദിക്കുന്നതിന് നീ സത്യസന്ധമായ മറുപടി നൽകണം" കണ്ണിമ വെട്ടാതെ നമ്മളെ നോക്കി കൊണ്ടുള്ള ഓന്റെ ചോദ്യം കേട്ട് നമ്മള് ഓനെ നോക്കി നെറ്റി ചുളിച്ചു. "ആരെയാ നീ നോക്കിയത്.സത്യം പറ.. ഇത്രയും നേരം നിന്റെ ഈ വെള്ളാരം കണ്ണുകൾ ഇവിടെ തിരഞ്ഞത് എന്നെയല്ലേ.." ഓന്റെ ചോദ്യം കേട്ട് ഞമ്മളൊന്ന് അമ്പരന്ന് പോയി. എങ്കിലും നമ്മള് അത് കാര്യമാക്കാതെ വീണ്ടും വീണ്ടും ഓനോട്‌ കീ ചോദിച്ചു കൊണ്ടേയിരുന്നു.ആ തെണ്ടി ആണെങ്കിൽ അത് കയ്യിൽ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും അമ്മാനമാടി നമ്മളെ പറ്റിക്കുന്നത് അല്ലാതെ തരാനുള്ള ഭാവമൊന്നും കാണുന്നില്ല.

ഒടുക്കം ഞമ്മക്ക് കേറിയില്ലേ കലിപ്പ്.എന്നാലും നമ്മള് തന്നെ സ്വയം കണ്ട്രോൾ ചെയ്തു രണ്ടും കയ്യും കെട്ടി നിന്ന് ഓന്റെ മുഖത്തേക്ക് നോക്കി വളരെ ക്ഷമയോടെ തന്നെ ചോദിച്ചു. "എന്താ ഷാജഹാൻറ്റെ ഉദ്ദേശം.?" "എന്റെ ഉദ്ദേശം എന്താണെന്ന് എന്നെക്കാളും നന്നായി നിനക്ക് അറിയാം നൂറാ... ഒരുതവണ ഞാനത് നിന്നോട് പറഞ്ഞ് കഴിഞ്ഞതാ.. ഇന്ന് രാവിലെ ഞാൻ പറഞ്ഞതൊക്കെ നീ ഇത്ര പെട്ടെന്ന് മറന്നോ.? വെരി ബാഡ് നൂറാ.. " "ഡോ..ഇയാള് അധികം തമാശിക്കല്ലേ. തന്റെ ഒരു ദുരുദ്ദേശവും എന്റെ അടുത്ത് നടക്കാൻ പോകുന്നില്ല. " "ഡോന്നോ..?ഷാനുക്കാന്ന് വിളിക്ക് മോളെ.." നമ്മളെ നോക്കി കണ്ണിറുക്കി കൊണ്ടുള്ള ഓന്റെ മറുപടി കേട്ട് വീണ്ടും ഞമ്മളെ കണ്ട്രോൾ വിടണ പോലെ തോന്നി. "ഹും.. വിളിക്കും വിളിക്കും. വിളിച്ചത് തന്നെ.തന്റെ ആ പൂതിയൊക്കെ താനങ്ങ് കാറ്റിൽ പറത്തിക്കോ.. എനിക്ക് പറയാനുള്ളത് മുഴുവൻ തന്നോട് ഞാൻ പറഞ്ഞു കഴിഞ്ഞതാണ്." "അതിനുള്ള മറുപടിയും നിനക്ക് ഞാൻ തന്ന് കഴിഞ്ഞതാണ് നൂറാ.. എനിക്ക് നിന്നെ വേണം.നിന്റെ മുന്നിൽ എന്ത് കളി കളിച്ചിട്ട് ആയാലും നിന്നെ സ്വന്തമാക്കാൻ തന്നെയാണ് എന്റെ തീരുമാനം."

"ഓഹോ..അപ്പൊ അതിന് വേണ്ടിയാണോ ഈ പ്രൊജക്റ്റ്‌ മാസ്റ്റർ വേഷം.എന്നാൽ ഷാജഹാൻ ഇതും കൂടി കേട്ടോളു.. താൻ ഒരുക്കുന്ന ഈ ക്ലാസ്സിന് ഞാൻ പങ്കെടുക്കുന്നില്ല.ഇങ്ങനെയൊരു വേഷത്തിൽ എന്നല്ലാ..മറ്റേതൊരു വേഷത്തിൽ വന്നാലും എന്നെ തന്റെ വരുതിയിൽ കൊണ്ടു വരാൻ തനിക്ക് കഴിയില്ല,, ഞാൻ ഒരിക്കലും തന്റെ സ്വന്തമാ വാനും പോകുന്നില്ല. ഇത് നൂറയാ പറയുന്നത്. " നമ്മളെ ശബ്‌ദം ഉയരുന്നതിനനുസരിച്ച് അനു മ്മളെ കയ്യിൽ പിച്ചി തരാൻ തുടങ്ങി.ഷാജഹാനോട്‌ ഡയലോഗ് അടിക്കുന്നതിന്റെ ഇടയിലും അവൾക്ക് ഇട്ട് കൊടുക്കേണ്ട തൊഴിയൊക്കെ നമ്മള് കറക്റ്റായി കൊടുത്തിട്ടുണ്ട്. നമ്മള് ഇത്രയൊക്കെ പറഞ്ഞാൽ എങ്കിലും ഓന്റെ മുഖത്തുള്ള പുഞ്ചിരി മാഞ്ഞു കലിപ്പ് on ആവുംന്നാണ് നമ്മള് വിചാരിച്ചത്. എവിടെ.? ഓന്റെ ആ നോട്ടമാണ്‌ മ്മക്ക് സഹിക്കാൻ വയ്യാത്തത്.ന്റെ റബ്ബി..കണ്ട്രോൾ വിടാതെ കാത്തോളണേ.

ഓൻ നമ്മളെ വണ്ടിന്റെ മണ്ടയിൽ നിന്നും ഇറങ്ങി നമ്മളെ മുന്നിൽ വന്ന് നിന്നു.ഒരു കള്ളച്ചിരിയോടെ മ്മളെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട് പെട്ടെന്ന് ഓൻ നമ്മളെ കയ്യിൽ പിടിച്ച് വലിച്ച് ഓനിലേക്ക് ചേർത്ത് നിർത്തി.നമ്മളൊരു നിമിഷം കാര്യം അറിയാതെ ഓന്റെ മുഖത്തേക്ക് തന്നെ നോക്കിപ്പോയി.പെട്ടെന്ന് എന്തോ ഒരു ബോധം വന്നപ്പോൾ നമ്മള് ഞെട്ടി തരിച്ചു ഓനെ തള്ളി മാറ്റി എങ്കിലും ഓൻ വീണ്ടും നമ്മളെ കയ്യിൽ പിടിച്ചു വലിച്ച് ഓന്റെ തൊട്ടു മുന്നിൽ നിർത്തി. "നീ ചോദിച്ചല്ലോ നിന്റെ ഇഷ്ടം നേടാൻ വേണ്ടിയാണോ എനിക്ക് ഇപ്പോൾ ഇങ്ങനെയൊരു വേഷമെന്ന്.ആണ്.അതിന് വേണ്ടി തന്നെയാണ്. ഇവിടേക്ക് മാത്രല്ല,,നിന്നെ സ്വന്തമാക്കാൻ വേണ്ടി ഡയറക്റ്റ് ആയി നിന്റെ വീട്ടിലേക് തന്നെ വന്ന് പെണ്ണ് ചോദിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല.പക്ഷെ നിന്റെ വായിൽ നിന്നും വരുന്ന ഇഷ്ടമാണ് എന്നൊരു വാക്ക്..അതാണ് മറ്റെന്തിനെക്കാളും എനിക്ക് വലുത്.അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നതും. പിന്നെ നീ ഈ ക്ലാസ്സ് അറ്റൻഡ് ചെയ്യില്ല എന്ന് പറഞ്ഞത് പേടിച്ചിട്ടാണ്.എന്നെയല്ല,

,നിന്നെ തന്നെയാണ് നിനക്ക് പേടി,,നിന്റെ മനസ്സിനെ. നിന്റെ ഉള്ളിലുള്ള ഇഷ്ടം പുറത്തേക്ക് വരുമോ എന്ന ഭയമാണ്‌.ഞാൻ നിന്റെ കൺവെട്ടത്ത് തന്നെ ഉണ്ടാവുമ്പോൾ നീ മറച്ചു വെക്കുന്ന നിന്റ്റെ ആ സ്നേഹം ഞാൻ അറിയുമോ എന്ന പേടിയാണ് നിനക്ക്.അതോണ്ട് മനപ്പൂർവം നീ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതാണ്. @📖 പുസ്തക ശാല 📖 ✔ എനിക്ക് പകരം വേറെ ആരേലും ആയിരുന്നെങ്കിൽ നീ ഈ ക്ലാസിനു പങ്കെടുക്കില്ലായിരുന്നോ.ഓഫ് കോഴ്സ്.നീ വരുമായിരുന്നു. അപ്പൊ എന്താ അതിന്റ്റെ അർത്ഥം.ഞാൻ പറഞ്ഞത് തന്നെയല്ലേ. നീ പറഞ്ഞത് പോലെ നിനക്ക് എന്നോട് യാതൊരു തരത്തിലുമുള്ള വികാരമൊന്നും ഇല്ലെങ്കിൽ നീ എന്തിനാ എന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറുന്നത്. പറ..അപ്പൊ അതിലെന്തോ ഉണ്ട്.അല്ലേ നൂറാ.." ഓന്റെ പറച്ചില് കേട്ട് ഞമ്മളെ കിളി പോയിന്നു പറഞ്ഞാൽ മതീല്ലോ.ഇവനെ പേടിച്ചിട്ടാണ് നമ്മള് വരാതിരിക്കാ എന്ന് തന്നെയാവും ഇനി ഇവൻ കരുതുക. പറ്റില്ല..അങ്ങനെ തോറ്റു കൊടുക്കാൻ നമ്മളും ഉദ്ദേശിച്ചിട്ടില്ല. "ഹാ..ഉണ്ട്.ഒരു ആനമുട്ടയുണ്ട്.എന്തേയ് തനിക്ക് കാണണോ.?

എന്താ ഇയാള് ഇപ്പൊ പറഞ്ഞത്.എനിക്ക് പേടിയാന്നോ. പിന്നേയ്..പേര് ഷാജഹാൻ ആണെന്ന് കരുതി താൻ ഒറിജിനൽ ഷാജഹാൻ ഒന്നുമല്ലല്ലോ.അങ്ങനെ ഷാജഹാനെ പേടിച്ചു നൂറ ഒഴിഞ്ഞു മാറില്ല..അത് കേവലം ഒരു പ്രൊജക്റ്റ്‌ ക്ലാസ്സ്‌ ആയാലും മറ്റെന്തു തന്നെ ആയാലും. ശെരിക്കും അറിയാല്ലോ എന്നെ ക്കുറിച്ച്.ഷാജഹാന് മാത്രല്ല കളിക്കാനും ജയിക്കാനുമൊക്കെ അറിയുന്നത്.ഈ നൂറാക്കും അറിയാം. പിന്നൊന്നും കൂടി പറഞ്ഞല്ലോ..എന്താ അത്..? ഹാ..തന്റെ മുന്നിൽ നിന്നാൽ എന്റെ മനസ്സിലുള്ള ഇഷ്ടം പുറത്തേക്ക് വരുമെന്നോ. നോ വേ.അങ്ങനെയൊരു ഇഷ്ടം ഇല്ലാന്ന് ഞാൻ പറഞ്ഞതല്ലേ.അതല്ലാ ഇനി അങ്ങനെയൊന്നുണ്ടാക്കി അത് പുറത്തേക്ക് കൊണ്ടു വരാനാണ് തന്റെ ഈ കോപ്പിലെ സർ കളിയെങ്കിൽ ഷാജഹാൻ ഇച്ചിരി വിയർക്കും." "ഓ..ആയിക്കോട്ടെ.കുറച്ച് അല്ല,,ഒത്തിരി വിയർത്താലും സാരല്യ.

നിനക്ക് വേണ്ടി അല്ലേ.അത് ഞാൻ സഹിച്ചോളാം" അതും പറഞ്ഞ് ഓൻ മ്മളെ നോക്കി കണ്ണിറുക്കി. ഹൂ..ഈ തെണ്ടി.ഇവനെ ഞാൻ ഇന്ന് കൊല്ലും. "അപ്പൊ എങ്ങനെയാ നൂറാ..നാളെ വരല്ലേ.ഇക്കാന്റെ ക്ലാസ്സിന് പങ്കെടുക്കല്ലേ. ഇനി നാളേക്ക് പേടി പനിയൊന്നും വന്നേക്കല്ലേ. അനൂ..മ്മളെ പെണ്ണിനെ ഒന്നു നോക്കിക്കോണെ.അപ്പൊ നൂറാ..ആൾ ദി ബെസ്റ്റ്." ഓന്റെ വർത്താനം തീരുന്നതിനു മുന്നേ നമ്മള് ഓനെ പിടിച്ചു മ്മളെ മുന്നിൽ നിന്ന് തള്ളി മാറ്റി.എന്നിട്ട് കീയും കൈക്കലാക്കി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അനു ഓനെ നോക്കി ഇളിക്കുന്നതു കണ്ടപ്പോൾ നമ്മള് ഓളെ തല പിടിച്ചു തിരിച്ചു. "ന്റെ പെണ്ണേ..എന്നോടുള്ള ദേഷ്യം അവളോട് തീർക്കല്ലേ." "അങ്ങനെ പറഞ്ഞ് കൊടുക്ക്‌ എന്റെ ഷാനുക്കാ.." അനൂന്റെ വർത്താനം കേട്ട് നമ്മളെ കണ്ണ് രണ്ടും പുറത്തേക്ക് ചാടുമെന്നായി.ഷാനുക്കാന്നോ..? അതെപ്പോ.. ഹാ..അത് എന്തെങ്കിലും ആവട്ടെ.പക്ഷെ എന്റെ ഷാനുക്കാന്നോ..?അതെങ്ങനാ ശെരി ആവാ..?

അനു ആയിപ്പോയി..വേറെ ആരേലും ആയിരുന്നെങ്കിൽ മ്മള് അങ്ങനെ പറഞ്ഞവൾടെ പള്ളക്ക് കത്തി കയറ്റിയേനെ. മ്മള് ആ തെണ്ടീനെ രൂക്ഷമായി നോക്കിക്കൊണ്ട് വണ്ടി ഫ്രണ്ടിലേക്ക് എടുത്തതും ഓൻ നമ്മളെ വണ്ടിന്റെ മുന്നിൽ കയറി നിന്നു. "പിന്നേ നൂറാ.. " അതും പറഞ്ഞോണ്ട് ഓൻ മ്മളെ അടുത്തേക്ക് വന്നു. "ഇനി എന്താ.. " നമ്മള് നല്ല കട്ട കലിപ്പിൽ ചോദിച്ചു. "ലവ് യൂ നൂറാ" ന്നും പറഞ് നമ്മളെ നോക്കി കണ്ണിറുക്കി കൊണ്ട് ഓൻ അവിടുന്ന് തിരിഞ്ഞു നടന്നു. ഓനറിയാം ഓന്റെ ഈ പറച്ചിലിന് നമ്മള് ഈ വണ്ടിനെ ഓന്റെ നെഞ്ചത്തേക്ക് കയറ്റുമെന്ന്.അതാ മ്മളെ മറുപടിക്ക് പോലും ഓൻ കാത്തു നിലക്കാത്തത്. @@@@@@@@@@@@@@@@@@@@ പെണ്ണിനെ വാശി പിടിപ്പിക്കാനും ദേഷ്യം കയറ്റാനും നല്ല സുഗാണ്‌.അപ്പൊ മ്മള് വിചാരിച്ചത് പോലെത്തന്നെ ആയിരുന്നു കാര്യങ്ങൾ.മ്മളെ കണ്ട് പ്രൊജക്റ്റ്‌ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യില്ല എന്ന് നൂറ ഉറപ്പിച്ചതാണ്. അവൾടെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് തന്നാണ് മ്മള് വൈകുന്നേരം അങ്ങനെയൊരു വെല്ലുവിളി നടത്തിയത്. ആരുടെ മുന്നിലും അവള് അത്ര എളുപ്പം തോറ്റു കൊടുക്കാറില്ല.

പ്രത്യേകിച്ച് ഇനി നമ്മളെ മുന്നിൽ.അതുകൊണ്ടാണ് മ്മള് നൂറാനോട്‌ അതുപോലുള്ള ഡയലോഗ് ഒക്കെ തട്ടി വിട്ടത്. നമ്മളോട് ഉള്ള ദേഷ്യവും നമ്മള് പറഞ്ഞതൊക്കെ കേട്ടതിലുള്ള അമർഷവുമൊക്കെയായി പെണ്ണിന് നല്ലോണം വാശി കയറിയിട്ടുണ്ട്. അപ്പൊ ഏതായാലും നാളെ വരാതിരിക്കില്ല. മ്മക്ക് നല്ല പേടി ഉണ്ടായിരുന്നു ഇനി അവളെങ്ങാനും ഇതിനു പങ്കെടുക്കാതിരിക്കോന്ന്. ആ പേടി മാറിക്കിട്ടി. അവളെ കണ്ടോണ്ടിരിക്കാൻ വേണ്ടി അല്ലേ നമ്മള് ഇത്രയൊക്കെ റിസ്ക് എടുത്ത് ആ പ്രിൻസിന്റെ സ്പെഷ്യൽ പെർമിഷനും വാങ്ങി അറിയാം വയ്യാത്ത ഈ സാർ പണിക്കൊക്കെ ഇറങ്ങി പുറപ്പെട്ടത്. ഇനി നമ്മളെ പഞ്ഞിക്ക് ഇടാനുള്ള എന്ത് കുരുട്ടു ബുദ്ധിയും ഒപ്പിച്ചു കൊണ്ടാണാവോ ആ രാക്ഷസി നാളെ കോളേജിലേക്ക് വരാ.എന്ത് വന്നാലും നോ പ്രോബ്ലം. ഇനി കുറച്ച് ദിവസത്തേക്ക് അവളെയൊന്നു ശെരിക്ക് കണ്ടോണ്ട് ഇരിക്കാല്ലോ. അത് തന്നെ ഞമ്മക്ക് ലോട്ടറിയാണ്. "ഷാനു.. നീ എന്തോ വലിയ കോളേജ് മാസ്റ്റർ ഒക്കെ ആയിന്ന് കേട്ടല്ലോടാ..? "

മുബിക്കന്റെ ചോദ്യം കേട്ടാണ് മ്മള് സ്വപ്നലോകത്തുന്ന് താഴേക്ക് ഇറങ്ങി വന്നത്. "നമ്മളെ ഇങ്ങനെ താങ്ങല്ലേ ഇക്കാ.." "എന്താടാ നിന്റെ പരിപാടി. നൂറാന്റെ പിന്നാലെ കൂടാൻ വേണ്ടിയാണോ അവൾടെ കോളേജിലേക്ക് തന്നെ ഇങ്ങനൊരു വർക്കുമായി കയറി ചെന്നത്.അവള് ഇതിൽ പാർട്ടിസിപ്പെറ്റ് ചെയ്യുംന്ന് തോന്നുന്നുണ്ടോ നിനക്ക്." "ആ കാര്യം ഓർത്ത് ഇക്ക ടെൻഷൻ അടിക്കേണ്ട. അതൊക്കെ ഞമ്മള് റെഡി ആക്കിട്ടുണ്ട്. അല്ല,,ഇക്ക എങ്ങനെ അറിഞ്ഞു സംഭവങ്ങളൊക്കെ.മ്മള് ഇത് സർപ്രൈസ് ആയി വെച്ചിരുന്നതാണല്ലോ.കോളേജിൽ നിന്നും പെർമിഷൻ കിട്ടിയതിനു ശേഷം നിങ്ങളോടെല്ലാം പറയാന്നു കരുതിയതാണ്." "ഞാൻ സിനുനെ കണ്ടിരുന്നു. അവനാ പറഞ്ഞത്." "അവൻ വേറെ എന്തേലും പറഞ്ഞോ ഇക്കാ.ഐ മീൻ എന്നെ കുറിച്ച് വല്ലതും.അന്ന് ഫസിന്റെ കാര്യത്തിൽ നൂറാനോട്‌ ഒപ്പം ഓനോടും മ്മള് ഇഷ്യൂ ആയതാ.അതിനു ശേഷം ഞാനും അവനും തമ്മിൽ ഒന്ന് സംസാരിച്ചിട്ട് പോലുമില്ല.ഞമ്മളെ പെണ്ണിന്റെ എല്ലാ തല്ലു കൊള്ളിത്തരത്തിനും അവനാണ് വലം കയ്യെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്."

"ഏയ്‌..നിന്നെപ്പറ്റി ഒന്നും പറഞ്ഞില്ലടാ.നിന്നെ കോളേജിൽ വെച്ചു കണ്ട് നൂറാന്റെ കിളി പോയെന്ന് പറഞ്ഞു. നീ എന്ത് കാര്യം ഉണ്ടെങ്കിലും സിനുനോട്‌ പറ..അവൻ ഉണ്ടാകും നിനക്ക് സപ്പോർട്ടായി.നൂറാന്റെ വിഷയത്തിൽ മറ്റാരേക്കാളും ബോധം അവനുണ്ട്.അവളെ പറഞ്ഞു മനസ്സിലാക്കാൻ സിനു കുറേ ശ്രമിച്ചതാ. നിന്റെ പെണ്ണിന്റെ അവസ്ഥ.പറഞ്ഞിട്ട് കാര്യമില്ലാ." "ഇനി സിനുനോട്‌ അധികം പാടു പെടേണ്ടന്ന് പറ..അവക്ക് ഞാൻ തന്നെ എല്ലാം മനസിലാക്കി കൊടുക്കുന്നുണ്ട്." "ഷാനുക്കോ..ഇങ്ങളൊന്നു സൂക്ഷിച്ചോളി..പിന്നെ ദുഖിക്കേണ്ടി വരരുത്.ഹി..ഹി..." "ഹൂ..നീ ഉറങ്ങിയില്ലേടി കുരുപ്പേ.. നൂറാന്റെ കൂടെ ചേർന്ന് അന്റെ നാവിനും നീളം വെച്ചിട്ടുണ്ട്. തൂക്കി എടുത്തു വെളിയിൽ കളയണ്ടേൽ മിണ്ടാതെ ഇരുന്നോ.." &&&&&&&&&&&&&&&&&&&&&&&&&&&&

ആ തെണ്ടിന്റെ മുന്നിൽ തോറ്റു കൊടുക്കാൻ വയ്യാത്തോണ്ടാ അപ്പോഴത്തെ ദേഷ്യത്തിന് എടുത്ത് ചാടി നമ്മള് അങ്ങനെയൊക്കെ പറഞ്ഞത്. അതിപ്പോ ഞമ്മക്ക് തന്നെ കുരിശായല്ലോ റബ്ബേ. ഈ ലീവ് കിട്ടിയ ടൈമിലും കോളേജിലേക്ക് കെട്ടി എടുക്കണല്ലോന്ന് ഓർക്കുമ്പോൾ തന്നെ ഞമ്മക്ക് തല പെരുക്കുന്നുണ്ട്.അതിലേറെ വട്ടു പിടിക്കുന്നത് ഇനി രാവിലെ മുതൽ വൈകുന്നേരം വരെ ആ തെണ്ടീനെ മാത്രം സഹിക്കണല്ലോന്ന് കരുതിയാണ്.എങ്കിലും ഷാജഹാൻ അടുത്ത് ഉണ്ടാവുമ്പോൾ എന്തോ ഒരു പ്രത്യേക ഫീൽ ആണ് ഞമ്മക്ക്.ഷാജഹാൻ പറഞ്ഞത് പോലെത്തന്നെ എത്ര നാള് നമ്മള് ഉള്ളിലുള്ള ഈ ഇഷ്ടം ദേഷ്യമായി പ്രകടിപ്പിക്കും.അവന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു. എന്ന് കരുതി നമ്മള് അവന്റെ മുന്നിൽ തോറ്റു കൊടുക്കും എന്നൊന്നുമല്ലാട്ടോ.

ഞമ്മളെ തോൽപ്പിക്കാൻ അവന് എന്തോരം വഴികൾ ഉണ്ടാർന്നു.എന്നിട്ടും ഞമ്മളെ ഉറക്കം കളഞ്ഞു കുളിക്കുന്ന ഇമ്മാതിരി പണി ആണല്ലോ അവൻറെ തലയിൽ പൊട്ടി മുളച്ചത്.ചെഹ്..ഇങ്ങനെയാണോ ശത്രുവിനോട് ദേഷ്യം തീർക്കാ.. മിസ്റ്റർ ഷാജഹാൻ..ഇത് വളരെ ചീപ് റിവെഞ്ച് ആയിപ്പോയി. മ്മളെ വായിൽ വന്ന ഒരു ലോഡ് തെറി മനസ്സിൽ സൂക്ഷിച്ചു ഓനെയും പ്രാകി കൊണ്ടാണ് മ്മള് കോളേജിലേക്ക് വിട്ടത്. തെറിയൊക്കെ സ്റ്റോക്ക് ആക്കി വെക്കുന്നത് നല്ലതാ.ഓന്റെ കയ്യിലിരുപ്പിനൊക്കെ കൂടി മിക്കവാറും നമ്മക്ക് അത് ഇന്ന് നല്ലോണം ഉപകാരപ്പെടും. മ്മളെ സഹിക്കാൻ പറ്റാതെ ഒറ്റ ദിവസം കൊണ്ട് തന്നെ ഓൻ ഓന്റെ ഒലക്കമ്മേലെ പ്രൊജക്ട്ടും കെട്ടി പൂട്ടി ടാറ്റാ പറഞ്ഞ് കോളേജ്ന്ന് ഓടണം.ഇല്ലേൽ ഓടിക്കണം. അതിനുള്ള പദ്ധതികളൊക്കെ ചിന്തിച്ചു കൂട്ടി നമ്മള് കോളേജിലേക്ക് എത്തി. ഗേറ്റ് കടക്കുമ്പോൾ തന്നെ മ്മളെ കണ്ണിൽ പെട്ട കാഴ്ച കണ്ട് മ്മള് പകച്ചു പോയി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story