💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 43

khalbil nee mathram

രചന: ഷംസീന ഫിറോസ്

 അടുത്ത നിമിഷം ഓന്റെ കൈ മ്മളെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചതും സർവ ശക്തിയുമെടുത്ത് മ്മള് അലറി വിളിച്ചു. "നോ.. " പുറത്തേക്ക് വന്ന അലർച്ചയോട് ഒപ്പം തന്നെ നമ്മള് ഷാജഹാനെ തള്ളി മാറ്റിയിരുന്നു. അപ്പോഴേക്കും മ്മളെ കണ്ണൊക്കെ നിറഞ്ഞു വന്നു. എന്തോ ഞമ്മളെ ജീവൻ വരെ ഇപ്പൊ നഷ്ടപ്പെടുമെന്ന് തോന്നിപ്പോയി നമ്മക്ക്. നമ്മള് കണ്ണും ഇറുക്കി അടച്ച് പതിയെ ഒരു ശ്വാസം വലിച്ചു വിട്ട് എന്താ ഇപ്പോം ഇവിടെ സംഭവിച്ചതെന്ന് ജസ്റ്റ് ഒന്ന് റിവൈൻഡ് ചെയ്തു നോക്കി. ഇല്ലാ.. ഒന്നും സംബവിചിട്ടില്ല. നമ്മളെ ശബ്‌ദം പുറത്തേക്ക് വരാൻ ഒരു നിമിഷം കൂടി വൈകി പോയിരുന്നെങ്കിൽ..... ഹാവൂ.. മ്മള് നെഞ്ചത്തും കൈ വെച്ച് കൊണ്ടൊന്നു നെടു വീർപ്പിട്ടു. അപ്പോഴേക്കും നമ്മളെ മുന്നിൽ നിന്നൊരു പൊട്ടിച്ചു ഉയർന്നിരുന്നു. മ്മള് കണ്ണ് തുറന്നു നോക്കുമ്പോൾ ഷാജഹാൻ മ്മളെ നോക്കി കൊണ്ട് ഹലാക്കിലെ ചിരിയാണ്.

അവൻ കാണിച്ചു തരട്ടെന്ന് ചോദിക്കുമ്പോൾ മ്മള് ഇത്രക്കും പ്രതീക്ഷിച്ചില്ലേനു. ഒക്കെയും ചെയ്തു വെച്ചിട്ട് നിന്നു ചിരിക്കുന്നത് നോക്കിയേ മരപ്പട്ടി. നമ്മക്ക് ഇപ്പോഴും ഇവിടെ ശ്വാസമൊന്നു നേരെ വീണിട്ടില്ല. "മതി..എനിക്ക് ഇത്രയും മതി നൂറാ.. നിനക്ക് എന്നെ ഇഷ്ടാണെന്ന് എനിക്ക് ഇപ്പോൾ പൂർണ ബോധ്യമായിരിക്കുന്നു. ഇപ്പൊ ഇവിടെ എന്റെ സ്ഥാനത്തു വേറെ ആരേലും ആയിരുന്നേൽ അവൻറെ കൊലവെറി നീ നടത്തിയേനെ. എന്ത് പറ്റി എന്റെ പെണ്ണിന്... നിനക്ക് എന്നോട് ഒരു ചുക്കും തോന്നുന്നില്ല എങ്കിൽ എന്റെ നോട്ടത്തിന് മുന്നിൽ നീ എന്തിനാ പതറുന്നത്.? ഞാൻ അടുത്ത് വരുമ്പോൾ നിന്റെ ഹാർട്ട്‌ ബീറ്റ് എന്തിനാ കൂടുന്നത്..? ദേ.. ഇതാണ് നൂറാ..എനിക്കും നിനക്കും ഇടയിലുള്ള കെമിസ്ട്രി. നിന്റെ മനസ്സിനും ശരീരത്തിനുമുള്ള ഒരേയൊരു അവകാശി ഈ ഞാൻ മാത്രമാണെന്ന് നീ തെളിയിച്ചു തന്നിരിക്കുന്നു.

അതോണ്ട് ഇനി മരിച്ചാലും ഞാൻ നിന്നെ വിട്ട് പോവില്ല മോളെ.. " നമ്മളെ തൊട്ടു മുന്നിൽ നിന്നു കൊണ്ട് അവൻ ഇത്രയൊക്കെ പ്രസംഗിച്ചിട്ടും നമ്മള് പൂർവ്വ സ്ഥിതിയിലേക്ക് വന്നിട്ടില്ല. നേരത്തത്തേ ഷോക്ക് ഇപ്പോഴും നമ്മളെ വിട്ട് പോയിട്ടില്ല. ഇനിയും ഇവിടെ നിന്നാൽ ഞമ്മള് പ്രതീക്ഷിക്കാത്ത ഒരുമാതിരി ഗിഫ്റ്റ് ഒക്കെ ഇവൻ നമ്മക്ക് ഫ്രീ ആയി നൽകും😝അത് നമ്മളെ ബോഡിക്ക് നല്ലോണം തകരാർ ഉണ്ടാക്കുമെന്ന് തോന്നിയ നമ്മള് അപ്പൊത്തന്നെ ജീവനും കൊണ്ട് ക്ലാസ്സിലേക്ക് ഒരു ഓട്ടമായിരുന്നു. ക്ലാസ്സിൽ ചെന്ന് നോക്കുമ്പോൾ ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു ആരും എത്തീട്ടില്ല.നമ്മള് സീറ്റിൽ ചെന്നിരുന്നു ഡെസ്കിൽ തല ചായിച്ചു കിടന്നു. ഷാജഹാൻ പറഞ്ഞ വാക്കുകൾടെയും അവിടെ നടന്ന സംഭവത്തിന്റെയും ഹാങ്ങ്‌ ഓവർ ഇപ്പോഴും നമ്മളെ വിട്ട് മാറിയില്ല. അതൊക്കെ ഓർക്കുമ്പോൾ എന്തിന് എന്നറിയാതെ മ്മളെ മിഴികൾ നിറയാൻ തുടങ്ങി.

ഷാജഹാൻറ്റെ സാന്നിധ്യത്തിൽ എന്താണ് നമ്മക്ക് സംഭവിക്കുന്നത് എന്ന് നമ്മക്ക് വരെ അറിയുന്നില്ല. പഴയതൊക്കെയും നമ്മൾ മറക്കാൻ ശ്രമിക്കുമ്പോഴാണ്ഓൻ വീണ്ടും വീണ്ടും ഓന്റെ വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും നമ്മളെ വേദനിപ്പിക്കുന്നത്. വേദനയല്ല,,പരാജയമാണ്‌. ഷാജഹാൻറ്റെ സ്നേഹത്തിന് മുന്നിൽ നമ്മള് തോറ്റു പോവാണല്ലോ റബ്ബേ. അവന്റെ നല്ല പാതിയായി മാറാൻ എനിക്ക് കഴിയില്ല എന്ന് എന്താ അവൻ മനസ്സിലാക്കാത്തത്. എന്റെ ജെസിന്റെ ഓർമകൾ എന്നെ വേട്ടയാടുന്ന കാലത്തോളം അവൻറെ ബീവി ആകാനോ,,ആയാൽ തന്നെ അവനോട് ഒപ്പം സന്തോഷത്തോടെ ഒരു ജീവിതം ജീവിച്ചു തീർക്കാനോ എനിക്ക് ആവില്ല. എങ്ങനെയാ ഞാൻ ഇതൊക്കെയൊന്നു ഷാജഹാനെ പറഞ്ഞു മനസ്സിലാക്കാ.അവന്റെ സ്നേഹത്തിന് മുന്നിൽ പതറാതെ പിടിച്ചു നിൽക്കാൻ ഞമ്മക്ക് കഴിയുന്നില്ല. "നൂറാ..ടീ..വായാടി..ഇതെന്തു പറ്റി..

ഇങ്ങനെയൊരു ഉച്ച ഉറക്കമൊന്നും പതിവ് ഇല്ലാത്തതാണല്ലോ." മ്മളെ തലയിൽ തട്ടി കൊണ്ടുള്ള അസിന്റെ വിളി കേട്ടാണ് മ്മള് തല ഉയർത്തി നോക്കിയത്.മ്മളെ കണ്ണു നിറഞ്ഞത് അവര് കാണണ്ടാന്നു കരുതി നമ്മള് മനപ്പൂർവം അവർക്ക് മുന്നിൽ മുഖം തിരിച്ചിരുന്നു. "ടീ..നിന്നോടാ ചോദിച്ചത്.എന്ത് പറ്റിയെന്നു..? പെണ്ണ് ആകെ മൂഡ് ഓഫിൽ ആണല്ലോ.എന്തുവാടി കാര്യം.?" അനു മ്മളെ തോണ്ടി കൊണ്ടിരിക്കുന്നത് സഹിക്കാൻ വയ്യാതെ ആയപ്പോൾ തല വേദനയാണെന്ന് പറഞ്ഞ് മ്മള് ഒഴിഞ്ഞു മാറി. "ഉവ്വ് ഉവ്വേ..നിന്റെ ഈ ശോക ഭാവത്തിന് കാരണം എന്താന്നൊക്കെ ഞങ്ങക്ക് മനസ്സിലാകുന്നുണ്ട്. ഷാജഹാൻ ഇന്നലെ ഇവിടെ വന്നത് മുതൽ നിനക്ക് തലവേദന തുടങ്ങിയതാ.. ഇക്കണക്കിനു പോയാൽ പത്തു ദിവസം കഴിയുമ്പോൾ നിനക്ക് ഹാർട്ട്‌ അറ്റാക് വരാനാണല്ലോ സാധ്യത.." അനുവും അസിയും മ്മളെ എന്തൊക്കെ പറഞ്ഞ് കളിയാക്കിയെങ്കിലും മ്മള് അതിനൊന്നും പ്രതികരിക്കാൻ പോയില്ല. ഉച്ചക്ക് ശേഷവും ഷാജഹാൻ തന്നാണ് ക്ലാസ്സിലേക്ക് വന്നത്.

നമ്മക്ക് എന്തോ അവനെ കാണുമ്പോൾ തന്നെ ആകെയൊരു മാതിരിയാണ്. ക്ലാസ്സിലേക്ക് കയറി വന്നപ്പോൾ തന്നെ ഓന്റെ നോട്ടവും ശ്രദ്ധയും നമ്മളിലേക്ക് ആയിരുന്നു.നമ്മള് ഓന്റെ മുഖത്തേക്ക് നോക്കാതെ തലയും താഴ്ത്തി പിടിച്ചു ഇരിക്കാൻ തുടങ്ങി. രാവിലത്തെ പോലെയല്ല.ഇപ്പൊ ഓന്റെ മുഖത്ത് നല്ല ഗൗരവമുണ്ട്.എന്ത് തന്നെ ആയാലും മ്മക്ക് ഓനെ ഫേസ് ചെയ്യാൻ വല്ലാത്ത മടിയാണ്. ഇടയ്ക്ക് ഒക്കെ ഓന്റെ തീവ്രമായ നോട്ടം നമ്മളിൽ പതിയുമ്പോൾ നമ്മളെ ശരീരം മൊത്തത്തിലൊരു വിറയലാണ്. ഈ ടൈപ്പിലാണ് ഇവന്റെ പോക്ക് എങ്കിൽ അനു പറഞ്ഞത് പോലെത്തന്നെ ക്ലാസ്സ്‌ തീരുമ്പോഴേക്കും മ്മളെ ഹാർട്ട്‌ സ്റ്റോപ്പ്‌ ആയിട്ടുണ്ടാകും. തല താഴ്ത്തി ഇരുന്നും ഡെസ്കിൽ കളം വരച്ചും പുറത്തേക്ക് നോക്കി ഇരുന്നുമൊക്കെ നമ്മള് ആകെ ചടച്ചു. ഒടുക്കം മ്മള് ഡെസ്കിൽ തലവെച്ചു കിടന്നു. അപ്പോഴേക്കും അസിയും അനുവും തുടങ്ങീല്ലേ അവരുടെ ഹലാക്കിലെ തോണ്ടൽ. ആ തെണ്ടീനെ പോലെത്തന്നെ ഇവറ്റകളും മ്മക്ക് ഒരു കാലത്തും സമാദാനം തരില്ല എന്ന് ശപത്ഥം ചെയ്തതാണോ.😤

"നൂറാ.. എഴുന്നേൽക്കെടീ.. ഷാജഹാൻ ഇങ്ങോട്ടേക്കു തന്നെ ശ്രദ്ദിക്കുന്നുണ്ട്. ടീ നിന്നെ തന്നെ നോക്കുന്നുണ്ടെന്ന്. " "നോക്കട്ടെ.. അത് കാണാൻ വയ്യാത്തത് കൊണ്ട് തന്നെയാ കിടക്കുന്നത്. " "അവൻ ഇപ്പോം ഇങ്ങോട്ടേക്കു വരും. രാവിലത്തെ പോലെ തന്നെ നിനക്ക് വയറു നിറച്ചു കിട്ടേം ചെയ്യും. " രണ്ടും കൂടി മ്മളെ തോണ്ടിക്കോണ്ടെയിരുന്നു. മ്മള് നല്ല കലിപ്പിൽ തന്നെ അവറ്റകൾടെ കൈ തട്ടി മാറ്റി കൊണ്ട് രണ്ട് കൈ കൊണ്ടും കാതടച്ച് പിടിച്ചു കിടന്നു. "വേണ്ട.. വിളിക്കണ്ട. ക്ലാസ്സിൽ ഇരുന്നത് കൊണ്ടോ ടോപ്പിക്ക് ഇന്റെരെസ്റ് ആയത് കൊണ്ട് മാത്രമോ കാര്യമില്ല. ക്ലാസ്സ്‌ എടുക്കുന്ന ആളിനോടും താല്പര്യം ഉണ്ടാകണം. മനസ്സിൽ കുറച്ച് എങ്കിലും ഇഷ്ടം തോന്നണം. എന്നാലെ ക്ലാസ്സിൽ ആക്റ്റീവ് ആയി ഇരിക്കാൻ സാധിക്കുകയുള്ളൂ." ഷാജഹാൻറ്റെ ആ വാക്കുകൾ നമ്മക്ക് കൊള്ളേണ്ട സ്ഥലത്ത് തന്നെ കൊണ്ടെങ്കിലും ഇനി അവൻ ഞമ്മളെ ശല്യം ചെയ്യില്ലല്ലോ എന്നുള്ള ആശ്വാസമായിരുന്നു നമ്മക്ക്. ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം അവിടെയൊക്കെ നമ്മള് ഷാജഹാനെ തിരഞ്ഞെങ്കിലും നമ്മക്ക് എവിടെയും അവനെ കാണാൻ കഴിഞ്ഞില്ല.

അപ്പോം നേരത്തെ ഓൻ പറഞ്ഞത് പോലെത്തന്നെ ഇനി ഓൻ മ്മളെ ബുദ്ധിമുട്ടിക്കില്ല എന്ന് തന്നാണോ.. 🤔 ഹാ.. എന്തേലും ആവട്ടെ.. പക്ഷെ അവൻറെ കാർ കോമ്പോണ്ടിൽ നിർത്തി ഇട്ടിരിക്കുന്നത് കണ്ടപ്പോൾ ഓൻ പോയിട്ടില്ലെന്ന് മ്മക്ക് ഉറപ്പായി. അസിക്ക് ബസ്സിന്റെ ടൈം ആവുന്നത് വരെ ഞങ്ങൾ എല്ലാവരും അവിടെ കത്തി അടിച്ചോണ്ട് നിന്നു "ഫസ്റ്റ് ഇയർ സ്റ്റുഡന്റസ്നെയൊന്നും കാണാൻ ഇല്ലാലോ..? " അജുവാണ്. "അവരോട് നിർബന്ധം പറഞ്ഞിട്ടില്ല,,അവർക്ക് താല്പര്യം ഉണ്ടെങ്കിൽ വന്നാൽ മതിന്നാ ആ കുടവയറന്റെ പറച്ചില്.. " അനുവാണ്. ഇവരൊക്കെ ഇങ്ങനെ ഓരോന്ന് സംസാരിച്ചോണ്ട് നിൽക്കുന്നുണ്ടെങ്കിലും മ്മള് ആകെ സൈലന്റ് ആയി ഇരിക്കാണ്.അവിടെ ഇരുന്നിട്ടും മ്മളെ ശ്രദ്ധ മുഴുവൻ ഷാജഹാൻറ്റെ വണ്ടിന്റെ ഭാഗത്തേക്ക്‌ ആണ്. "നൂറാ..." ഹൂ..ജുനൈദോ..ഇവനൊക്കെ ഇവിടെ ഉണ്ടാർന്നോ.കാലം കൊറെ ആയല്ലോ ചെക്കനെ കണ്ടിട്ട്.

ഓന്റെ വിളികേട്ട് മ്മള് ഓനെ നോക്കിയൊന്നു ഇളിച്ചു കൊടുത്തു. "എന്താടോ നൂറാ..ആകെയൊരു മൂഡ് ഓഫ് ആണല്ലോ.ഇരുപത്തി നാല് മണിക്കൂറും വാ തോരാതെ ചറ പറാന്ന് സംസാരിക്കുന്ന ആളാണല്ലോ.. വാട്ട്‌ ഹാപ്പെൻഡ് " "ഹോ..അവൾടെ കാര്യമൊന്നും പറയണ്ടാ ജുനൈദേ.ഒക്കെയും കൈ വിട്ട് പോയി." അസിയാണ്. അസിന്റെ വർത്താനം കേട്ട് മ്മള് ഓളെ നോക്കി കണ്ണുരുട്ടി.ഓളപ്പോ തന്നെ മ്മളെ നോക്കിയൊന്നു ഇളിച്ചു കാണിച്ചു. "അതെന്താ അസ്‌ന..? നൂറാനെ ഇങ്ങനെ സൈലന്റ് ആയി കാണാറില്ലല്ലോ..?" "അത്..അതൊന്നുല്ല ജുനൈദ്.. അവൾക്കെന്തോ ഒരു തലവേദനയാണെന്ന്." മ്മള് കണ്ണുരുട്ടിയതിന്റെ അർത്ഥം മനസ്സിലായത് കൊണ്ട് അസി അപ്പൊ തന്നെ കളം മാറ്റി ചവിട്ടി. "ഹാ..അതെന്തേലും ആവട്ടെ.. നൂറാ..എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം.വിരോധമില്ലെങ്കിൽ ഒരു ഫൈവ് മിനുട്ട്സ്സ്.." ജുനൈദ് പറഞ്ഞത് കേട്ട് മ്മള് ഓനെ നോക്കി നെറ്റി ചുളിച്ചു. "ബുദ്ദിമുട്ട് ആണെങ്കിൽ വേണ്ടാ.." "ഹേയ്..നോ..താൻ വാ.." മ്മള് ജുനൈദ്നോട് ഒപ്പം കുറച്ച് അങ്ങോട്ട്‌ മാറി നിന്നു.

"ഞാൻ തന്നോട് ചോദിച്ച കാര്യത്തിന് ഇതുവരെയായും താൻ ഒരു മറുപടി തന്നില്ല നൂറാ.." "എന്ത് കാര്യം..??" "മൂന്ന് വർഷമായി ഞാൻ തന്റെ പിറകെ നടക്കാൻ തുടങ്ങീട്ട്.. ഇതുവരെ താൻ പോസിറ്റീവ് ആയൊരു മറുപടി പറഞ്ഞില്ല.ഞാൻ വിശ്വാസിച്ചോട്ടെ തനിക്ക് എന്നെ ഇഷ്ടാണ് എന്ന്.." "വാട്ട്‌...താൻ എന്തൊക്കെയാ ജുനൈദേ പറയുന്നത്.ഇതിനുള്ള ഉത്തരം ഞാൻ ആദ്യം തന്നെ നൽകിയതാണ്. ഞാൻ ജുനൈദ്നെ ആ തരത്തിലൊന്നും കണ്ടിട്ടില്ല.ഇനി കാണാനും വയ്യാ.എനിക്ക് തന്നെ ഇഷ്ടാണ്.. പക്ഷെ,, അത് ജുനൈദ് വിചാരിക്കുന്ന പോലെ അല്ലാ. താൻ എന്റെ നല്ലൊരു ഫ്രണ്ടാടോ..അത് കൊണ്ടല്ലേ എനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞാൻ ജുനൈദ്നെ സമീപിക്കുന്നത്. താൻ അതിനെ മറ്റൊരു തരത്തിൽ കണ്ട് ഞങ്ങളുടെ ഇടയിലുള്ള ഈ ഫ്രണ്ട്ഷിപ് ഇല്ലാതാക്കരുത്.പ്ലീസ്.." "അപ്പൊ നൂറാക്ക് എന്നെ ഇഷ്ടല്ലേ.. ഇന്നല്ലെങ്കിൽ നാളെ താൻ എന്റെ ഇഷ്ടം മനസിലാക്കുമെന്ന് കരുതിയാ ഞാൻ ഇങ്ങനെ.... പ്ലീസ് നൂറാ..അണ്ടർ സ്റ്റാൻഡ് മി.റീലി ഐ ലവ് യൂ.. " "ദേ.. ജുനൈദേ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ.

നിന്നോട് എനിക്ക് യാതൊരു വിധ ഇഷ്ടക്കുറവുമില്ല.. പക്ഷെ,, ഇനിയും ഇത് തന്നാണ് നിന്റ്റെ പല്ലവിയെങ്കിൽ എന്റെ മനസ്സിൽ നിനക്കുള്ള ആ നല്ല ഫ്രണ്ട്ന്റെ സ്ഥാനം വരെ ഇല്ലാതാവും." "ഓക്കേ..ഞാൻ ഇനി ഇതും പറഞ്ഞോണ്ട് നിന്നെ ഡിസ്റ്റർബ് ചെയ്യാൻ വരില്ല.. പക്ഷെ എന്നെ ഇഷ്ടമല്ലാത്തതിന്റെ കാരണം എന്താ..? അത് നീ പറയണം. നിന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ..? " "സീ ജുനൈദ്.. എനിക്ക് ഈ മാങ്ങാത്തൊലി പ്രണയത്തിലൊന്നും യാതൊരു വിധ താല്പര്യവുമില്ല.അതുപോലെ തന്നെ വിവാഹത്തിലും. ഇനി അഥവാ താല്പര്യം ഉണ്ടെങ്കിൽ തന്നെ എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല. " "ഹാ.. അതെനിക്ക് മനസ്സിലായി.അതിന്റെ കാരണമാണ്‌ ഞാൻ ചോദിക്കുന്നത്. " "അതിനു പ്രത്യേകിച്ചൊരു കാരണമില്ല.. " "അതല്ല,,എന്തോ ഉണ്ട്. എനിക്ക് അതറിയണം. എങ്കിലേ ഞാൻ പോവുള്ളു. " "ഒന്നുല്ല എന്നല്ലേ പറഞ്ഞേ.. 😠" ഓന്റെ ചോദ്യം ചെയ്യൽ കേട്ട് നമ്മക്ക് ആകെ തല പെരുക്കുന്ന പോലെ തോന്നി.മ്മള് നല്ല കലിപ്പിൽ തന്നെ ഓൻക്കുള്ള മറുപടി കൊടുത്തു. "അപ്പൊ നിന്റ്റെ മനസ്സിൽ വേറെ ആരോ ഉണ്ടെന്നല്ലേ.? "

"ഹാ.. ഉണ്ട്.. എന്തേയ്..? " "എനിക്കറിയാം.. ഷാജഹാനല്ലേ..? " "അതേ.. ഷാജഹാൻ തന്നെയാണ്. എന്റെ മനസ്സിൽ ഒരാൾക്ക് സ്ഥാനം ഉണ്ടെങ്കിൽ അത് ഷാജഹാനു മാത്രാണ്. ഈ നൂറ മരിച്ചു കഴിഞ്ഞാലും ഷാജഹാൻറ്റെ മാത്രം സ്വന്തമായിരിക്കും" "ഓഹോ... അപ്പൊ നീ ഷാജഹാനെ അത്രയ്ക്കും സ്നേഹിക്കുന്നുണ്ടോ..? " "ഉണ്ടെന്നല്ലേ പറഞ്ഞത്.എനിക്ക് ഷാജഹാനെ ഇഷ്ടാണ്. അവനെ അല്ലാതെ മറ്റാരെയും ഞാൻ സ്നേഹിക്കില്ല. " ജുനൈദ്ന്റെ കുത്തി കുത്തിയുള്ള ഓരോ ചോദ്യത്തിനും പൊട്ടിത്തെറിച്ചു കൊണ്ടാണ് നമ്മള് ഓരോ മറുപടിയും കൊടുത്തത്. അത്രയും ദേഷ്യത്തിൽ ഒക്കെയും വിളിച്ചു കൂവിയതിന് ശേഷാണ് നമ്മള് എന്തൊക്കെയാ റബ്ബേ ഓനോട്‌ പറഞ്ഞതെന്ന ബോധം മ്മക്ക് വന്നത്. ഷാജഹാനെ കുറിച്ച് ആണല്ലോ മ്മള് പറഞ്ഞത്.ങേ.. അപ്പൊ ജുനൈദ്നു ഷാജഹാനെ നേരത്തെ അറിയാമല്ലേ..🤯 പറ്റിയ അമളി മനസ്സിലായി മ്മള് സ്വയം തലയ്ക്കൊരു കൊട്ടും കൊടുത്തു കൊണ്ട് ഒരു അവിഞ്ഞ ചിരിയോട് കൂടി ജുനൈദ്ന്റെ മുഖത്തേക്ക് നോക്കി.

ഓൻ അപ്പൊ നമ്മളെ ഈ ഭദ്രകാളി കളിയൊക്കെ കണ്ട് വായും പൊത്തി പിടിച്ചു ചിരിക്കാണ്. ന്റെ റബ്ബി..നമ്മള് ഓന്റെ ലവ് അക്‌സെപ്റ് ചെയ്യാത്തതിനെ തുടർന്ന് ഓന്റെ തലന്റെ പിരി പോയോ. മ്മള് തൊള്ളയും തുറന്നു ഓനെ തന്നെ ഉറ്റു നോക്കുമ്പോൾ ഓൻ മ്മളെ പുറകിലേക്ക് നോക്കി പുരികം പൊക്കി കാണിച്ചു.നമ്മള് ഓന്റെ മുന്നിൽ ഉണ്ടായിട്ടും ഇതിപ്പോ ഓൻ ആരോടാ ഈ കോപ്രായം കാട്ടുന്നെന്ന് കരുതി മ്മള് തിരിഞ്ഞു നോക്കി.അപ്പം മ്മക്ക് അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല. പടച്ചോനെ..ഇത് ശെരിക്കും വട്ടു തന്നാണ്. "ജുനൈദേ..... ഡാ..മരപ്പട്ടി...എന്തിനാടാ ഇമ്മാതിരി കൊലച്ചിരി ചിരിക്കുന്നത്." തൊള്ളയും കീറി കൊണ്ടുള്ള മ്മളെ ചോദ്യം കേട്ടിട്ടും ഓന്റെ ചിരി കുറയുന്നില്ല.ഒടുക്കം മ്മള് അവനെ പുഴുങ്ങി തിന്നുന്ന് ഉറപ്പായപ്പോൾ ഓൻ ചിരി കണ്ട്രോൾ ചെയ്തു മ്മളെ പുറകിലേക്ക് കൈ ചൂണ്ടി കാണിച്ചു. "അള്ളോഹ്...ഷാജഹാൻ.😱" തിരിഞ്ഞു നോക്കിയ മ്മളെ നല്ല ജീവൻ അങ്ങ് പോയിന്ന് പറഞ്ഞാൽ മതീല്ലോ.നാണം കെട്ട് മരിച്ചു മ്മള്. മ്മളെ തൊട്ടു പുറകിലായി ഓന്റെ വണ്ടിക്കും ചാരി കൈ കെട്ടി നിന്ന് തെണ്ടീ മ്മളെ നോക്കി ഒടുക്കത്തെ ചിരിയാണ്. റബ്ബി..അപ്പൊ നമ്മള് പറഞ്ഞതൊക്കെ ഈ തെണ്ടി കേട്ടോ.ശേ..ആകെ ചമ്മി നാറിയല്ലോ.

മ്മള് മുന്നിലേക്ക് തിരിഞ്ഞു നിന്ന് ഇതൊക്കെ ഉണ്ടാക്കി വെച്ച ആ ജുനൈദ്നെ നാല് തെറി വിളിക്കുമ്പോഴേക്കും ഷാജഹാൻ മ്മളെ അടുത്തേക്ക് വന്നിരുന്നു.രണ്ടു ബ്ലഡി ഫൂൾസും ഇപ്പോഴും മ്മളെ നോക്കി ഹലാക്കിലെ ചിരിയാണ്.ഷാജഹാൻറ്റെ മുഖത്തേക്ക് നോക്കാൻ തന്നെ മ്മക്ക് ചമ്മലായി. അതെങ്ങനാ..അമ്മാതിരി ഡയലോഗല്ലേ മ്മള് ജുനൈദ്ന്റെ മുന്നിൽ കാച്ചിയതും. അതും മ്മളെ ഈ ചെറുക്കനെ കുറിച്ച് തന്നെ. "ഷാനുക്കാ.. ഇപ്പൊ എങ്ങനുണ്ട്..? " ഷാജഹാനോട്‌ ആയുള്ള ജുനൈദ്ന്റെ ചോദ്യം കേട്ട് മ്മള് പകച്ചു പോയി.മ്മള് അന്തം വിട്ട് രണ്ടിനെയും നോക്കി നിന്നു. "കേട്ടോ ഷാനുക്കാ ഇവളെന്താ പറഞ്ഞതെന്ന്..? " "ഹ്മ്മ്.. കേട്ടു ജുനൈദേ.. ഞാൻ എല്ലാം നല്ല വൃത്തിയിൽ തന്നെ കേട്ടു.. " നമ്മളെ അടിമുടിയൊന്നു നോക്കി ഒരു പരിഹാസ ചിരിയോടെയാണ് ഓൻ അത് പറഞ്ഞത്. "ഷാനുക്കാ.. ഇപ്പൊ ഇങ്ങള് ഹാപ്പി ആയില്ലേ..? " "എന്നാലും ജുനൈദേ.. ഓരോരുത്തരുടെ മനസ്സിലിരുപ്പെ.. മണിചിത്ര താഴ് ഇട്ട് മനസ്സിൽ വെച്ച് പൂട്ടിയ കാര്യങ്ങൾ ആണ് ഇങ്ങനെ വെട്ടി തുറന്നു പറയുന്നത്.അറിയാതെ പുറത്തേക്ക് വന്നതാണെന്ന് തോന്നുന്നു.. പാവം..

" ഓൻ അതും പറഞ്ഞോണ്ട് വീണ്ടും മ്മളെ നോക്കി പുച്ഛിച്ചു വിജയശ്രീമാൻ ഭാവത്തിൽ ചിരിച്ചു തകർക്കുകയാണ്. ഓൻ ഇട്ടു തരുന്നതിന്റെ ഡബിൾ പുച്ഛം മ്മള് ഓൻക്ക് നേരെ എറിഞ്ഞു കൊടുത്തു.ഹല്ല പിന്നേ..😏 മ്മളോടാ ഓന്റെ കളി.. ജുനൈദിനു മ്മള് കൊടുത്തത് കണ്ണുരുട്ടിക്കൊണ്ട് ഉള്ള നോട്ടമാണ്‌. "ന്റെ നൂറ..നീ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ..ഞാൻ ഒന്ന് പറയട്ടെ.. നീ ഷാനുക്കന്റെ പെണ്ണ് ആണെന്ന് എനിക്കറിയില്ലായിരുന്നു.ഇന്ന് ഉച്ചയ്ക്കാ നിങ്ങളെ ലവ് സ്റ്റോറി ഷാനുക്ക എന്നോട് പറഞ്ഞത്. നിന്നെ എനിക്ക് ഇഷ്ടാണ് നൂറ,, നിനക്ക് സമ്മതമാണെങ്കിൽ നിന്നെ എന്റെ ബീവി ആക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ ഇഷ്ടം തന്നെയാണ് ഇത്രയും നാള് ഞാൻ നിന്നോട് പറഞ്ഞത്. പക്ഷെ,, ഇപ്പൊ ഞാൻ നിന്റെ മുന്നിൽ വന്നു നടത്തിയ ഈ പ്രൊപോസൽ സീൻ അത് ഷാനുക്ക പറഞ്ഞിട്ടാ. നീ ഷാനുക്കന്റെ സ്നേഹം അംഗീകരിക്കാത്തപ്പോൾ നിന്റെ മനസ്സിൽ വേറെ വല്ല ഇഷ്ടവും ഉണ്ടോന്നു അറിയാൻ വേണ്ടിയാണ്. നിന്റ്റെ മനസ്സിൽ എന്താണെന്ന് അറിയാൻ വേണ്ടി മാത്രാണ്...

എനിക്ക് നിന്നോട് തോന്നിയ ഇഷ്ടം ഞാൻ മറക്കാണ് നൂറാ.. നീ ഷാനുക്കന്റെ പെണ്ണ് ആണെന്ന് അറിഞ്ഞ നിമിഷം മുതൽ നീ എനിക്കെന്റെ പെങ്ങളുടെ സ്ഥാനത്താണ്,,ഇനി അങ്ങനെ കാണാൻ പാടുള്ളു.. നീ നേരത്തെ പറഞ്ഞത് പോലെ ഒരു നല്ല ഫ്രണ്ട് ആയി തന്നെ ഞാൻ നിന്റെ കൂടെ ഉണ്ടാവും. അല്ലെങ്കിലും ഞമ്മളെ വായാടി നൂറക്ക് ചേരുന്നത് ഈ സുൽത്താൻ തന്നാണ്. അല്ലെ ഷാനുക്കാ..? പിന്നെ ഷാനുക്കാ.. പെണ്ണിന് കുറച്ചു വാശിയും ദേഷ്യമൊക്കെ ഉണ്ടെന്നേയുള്ളൂ. ആള് പാവാണ്.മ്മളെ നൂറാനെ നല്ലോണം നോക്കിക്കോണെ.. " ജുനൈദ്ന്റെ വർത്താനം കഴിയുമ്പോഴേക്കും മ്മളെ പാതി ബോധം പോയിരുന്നു. എന്തരോ എന്തോ.. 😇 "ന്റെ പൊന്നു ജുനൈദേ..ഇങ്ങനെ താങ്ങാൻ പറ്റാത്ത നുണകളൊക്കെ പറയല്ലേ മോനെ.. ഹമ്മ്.. പാവം...ആര്??? ഇവളോ...?? നീ ഈ കോമഡിയൊന്നു മാറ്റി പിടിച്ചേ.. " "ഹി..ഹി..അത് ഞാൻ നമ്മളെ നൂറാനെ ഒന്ന് പൊക്കിയതല്ലേ.. ഇവളുടെ സ്വഭാവത്തിനു നിങ്ങള് തന്നേ പറ്റൂ. രണ്ടും അഡാറ് മാച്ചിങ് ആണ്. അപ്പൊ ഷാനുക്കാ.. ഇങ്ങള് പൊളിക്ക്. പെങ്ങളെ,, മ്മള് വരട്ടെ.ഷാനുക്കാനെ ജീവനോടെ വെച്ചേക്കണേ.. "

ജുനൈദ്നെ വിളിക്കാൻ നല്ല അസ്സല് തെറി മ്മക്ക് വായിൽ വന്നതേനു.പക്ഷെ നമ്മള് അത് ഇപ്പൊ വേണ്ടാന്ന് വെച്ചു. കാരണം,,ഇപ്പൊ ഞമ്മക്ക് അതിനേക്കാളും വല്യ ജോലി ഇവിടുന്നു എസ്‌കേപ്പ് ആവലാണ്.നമ്മക്ക് വയ്യല്ലോ ഇവിടെ ഈ ഷാജഹാൻ തെണ്ടിന്റെ പരിഹസിക്കൽ കേൾക്കാൻ. ജുനൈദ് തിരിഞ്ഞ ഭാഗത്തേക്ക്‌ തന്നെ മ്മളും തിരിഞ്ഞു. "നൂറ മോളൊന്നവിടെ നിന്നെ.. " നമ്മള് അത് കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ തന്നെ മുന്നോട്ട് നടന്നു. "ടീ..നിക്കെടി അവിടെ.. " പിന്നേയ്..മ്മള് നിൽക്കുന്ന് നിങ്ങക്ക് തോന്നുന്നുണ്ടോ.. "ടീ നിന്നോടാ പറഞ്ഞത് അവിടെ നിൽക്കാൻ..മര്യാദക്ക് നീ നിൽക്കുന്നോ ഞാൻ നിന്നെ നിർത്തി കാണിക്കണോ.." ഇതേറ്റു.മ്മള് നിന്നു.പിന്നല്ലാണ്ട്,, ഇങ്ങനെ പറയണ്ട പോലെ പറഞ്ഞാലല്ലേ മ്മള് നിൽക്കുള്ളു😛. അവിടെ കിട്ടിയ കാറിനും താങ്ങി രണ്ട് കൈയും കെട്ടി നമ്മള് എന്ത് വേണമെന്ന ഭാവത്തിൽ ഓനെ തന്നെ നോക്കി നിന്നു. "നിന്നോട് ഞാൻ ഒരുതവണ പറഞ്ഞതാ ഇമ്മാതിരി നോട്ടം നോക്കി മനുഷ്യൻറ്റെ കണ്ട്രോൾ കളയല്ലേന്ന്.."

"ഡാ..തെണ്ടീ..താൻ തന്നല്ലേ നിക്കാൻ പറഞ്ഞത്." "ഞാൻ നിക്കാനെ പറഞ്ഞുള്ളു.ഇങ്ങനെ തുറിച്ചു നോക്കാൻ പറഞ്ഞിട്ടില്ല... " "ഷാജഹാനെന്താ ഞാൻ നോകുമ്പോൾ പേടി ആകുന്നുണ്ടോ..? ഞാൻ ഇങ്ങനെ നോക്കുന്നത് തനിക്ക് പ്രശ്നാണെങ്കിൽ ഇനി ഇതുപോലെ എന്റെ മുന്നിലേക്ക് വരരുത്. കേട്ടല്ലോ.." "പ്രശ്നം എനിക്കല്ല.. നിന്റ്റെ ഈ കണ്ണുരുട്ടി കൊണ്ടുള്ള നോട്ടം നിനക്ക് തന്നാവും പ്രശ്നാകാ.. മ്മള് പതറി പോവാണ് മോളെ നിന്റെ മുന്നിൽ.. നേരത്തെ അവിടുന്ന് തരാതെ ബാക്കി വെച്ചത് ഇപ്പോഴാവും ഞാൻ തരാ.അതും ഇവിടുന്ന് തന്നെ.. ഇവിടെ ആകുമ്പോൾ നല്ല ഫ്രീയാണ്.നല്ല സുഗായിരിക്കും. മാത്രല്ല,,എല്ലാരും കാണുകയും ചെയ്യും." മ്മളെ നോക്കി സൈറ്റ് അടിച്ചോണ്ടുള്ള ഓന്റെ വർത്താനം കേട്ടപ്പോ തന്നെ മ്മക്ക് അങ്ങോട്ട്‌ അരിച്ചു കയറി. "പിന്നേയ്..താൻ തരുന്നതും നോക്കി നിക്കല്ലേ ഞാൻ.. ഒന്ന് പോടാ.. ശേ..എന്നാലും താൻ ഇത്രക്കും വൃത്തികെട്ട തെണ്ടിയാണെന്ന് ഞാൻ കരുതിയില്ല തെണ്ടീ.." "ഇത് നല്ല ചേലാണല്ലോ..നിന്നോട് ഞാൻ പറഞ്ഞോ എന്നെക്കുറിച്ച് ഇങ്ങനെയൊന്നും കരുതണ്ട എന്ന്. അപ്പൊ മ്മളെ കുറിച്ച് നല്ലത് മാത്രാണ് മോള് കരുതി വെച്ചിട്ടുള്ളത്.

അത് മതി. അത് തന്നെ മ്മക്ക് ധാരാളം. " "എന്താ തന്റെ അസുഗം. നേരത്തെ ക്ലാസ്സിൽ നിന്നും വല്യ ഡയലോഗ് അടിച്ചതാണല്ലോ,, എന്നെ ഇനി ബുദ്ദിമുട്ടിക്കില്ല എന്ന്.എന്നിട്ട് ഇപ്പൊ എന്തുപറ്റി.അപ്പൊ ഞാൻ വിചാരിച്ചു ശല്യം ഒഴിഞ്ഞു പോയി കാണുംന്ന്." "പൊന്നു മോള് ആ പൂതിയൊക്കെ ദേ നിന്റെ ഈ ജീൻസ്ന്റെ പോക്കറ്റിൽ ഇട്ട് വെച്ചേക്ക്.. നിന്നെ ബുദ്ദിമുട്ടിക്കാനും ശല്യം ചെയ്യാനും തന്നല്ലേ ഞാൻ ഇങ്ങോട്ടേക്കു കെട്ടി എടുത്തത്. എന്നിട്ട് നീയിപ്പോ ഇതെന്തു വർത്താനാ നൂറ പറയുന്നത്.ഇതൊക്കെ ഒരു തുടക്കം മാത്രല്ലേ.ഇനി നിയെത്ര കാണാൻ കിടക്കുന്നു. " "ഓ..ശരി.. അതൊക്കെ ഞാൻ കണ്ടോളാം.ഇപ്പൊ ഇയാളൊന്നു മാറി നിൽക്ക്.. ഞാൻ ഒന്ന് പോയിക്കോട്ടെ.." "ഓക്കേ..പോയിക്കോ.അതിനു മുന്നേ നേരത്തെ പറഞ്ഞ ആ കാര്യം ഒന്നൂടെ പറഞ്ഞേ." "ഏതു കാര്യം."

ഓൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ മ്മള് ഓനെ നോക്കി നെറ്റി ചുളിച്ചു. "നീ ജുനൈദ്നോട്‌ പറയുന്നത് കേട്ടല്ലോ. എന്തോ നിന്റെ മനസ്സിൽ ആരോ ഉണ്ടെന്നൊക്കെ.." നമ്മളെ നോക്കി കണ്ണിറുക്കി കൊണ്ട് ഷാജഹാൻ അത് പറഞ്ഞപ്പോഴാണ് നേരത്തെ ജുനൈദ്നോട്‌ തൊള്ള കീറിയ കാര്യം നമ്മക്ക് ഓടിയത്.ഹൂ..ഈ തെണ്ടി..എന്തൊരു മെമ്മറിയാ റബ്ബി ഇവന്. "ഡീ..സ്വപ്നം കാണാൻ അല്ല പറഞ്ഞത്.നേരത്തെ ജുനൈദ്നോട്‌ പറഞ്ഞ കാര്യങ്ങൾ എന്നോടും കൂടിയൊന്നു പറഞ്ഞേ. നിന്റെ വായെന്ന് തന്നെ ഒരിക്കൽ കൂടി എനിക്കത് കേൾക്കണം.അതും എന്റെ മുഖത്ത് നോക്കി തന്നെ പറ.." "ഏ...ഏത് കാര്യം..എന്ത്....എന്ത് കാര്യം.ഞാനൊന്നും പറഞ്ഞിട്ടില്ല." "നീയൊന്നും പറഞ്ഞില്ലേ..അപ്പൊ ഞാൻ കേട്ടതോ.." "ഹാ..ഞാൻ പറഞ്ഞിരുന്നു.താൻ കേട്ടതുമാണല്ലോ..പിന്നെന്തിനാ വീണ്ടും ചോദിക്കുന്നത്.. ഷാജഹാൻ എന്താ പൊട്ടൻ ആണോ..?" "എനിക്ക് വീണ്ടും കേൾക്കണം." ശൂ..ഈ തെണ്ടി ഞമ്മളെ പൊഹ കണ്ടേ അടങ്ങൂ. "എന്നാലേ എനിക്ക് ഇപ്പം പറയാൻ മനസ്സില്ല." "അപ്പൊ നീ പറയില്ല അല്ലേ..?"

"ഇല്ലാ.." മ്മള് നല്ല കലിപ്പിൽ തന്നെ പറഞ്ഞു മുഖം തിരിച്ചു. അപ്പോഴുണ്ട് ഓൻ ഓന്റെ കൈയും മ്മളെ നേരെ നീട്ടിക്കൊണ്ട് നമ്മളുടെ അടുത്തേക്ക് വരുന്നു. നമ്മള് കാര്യം അറിയാതെ ഓനെ നോക്കി നെറ്റി ചുളിക്കുമ്പോൾ ദേ പിന്നേം ഓൻ നീങ്ങി നീങ്ങി മ്മളെ തൊട്ടു മുന്നിൽ വന്നു നിക്കാണ്.നമ്മളൊരു അന്ധാളിപ്പോടെ ഓനെ നോക്കി തല അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ആട്ടി കളിക്കുന്നതല്ലാതെ കാര്യം എന്താണെന്നൊന്നും ചോദിച്ചില്ല. "എന്തുവാടി നിന്ന് തല കൊണ്ട് അഭ്യാസം കാണിക്കുന്നത്.കുറച്ചൊന്നു മാറി നിക്കെടീ.. ഞാനൊന്നു ഇത് തുറന്നോട്ടെ.." ഓൻ അതും പറഞ്ഞോണ്ട് മ്മളെ ഇടയിലൂടെ കൈ ഇട്ട് കാറിന്റെ ഡോർ തുറന്നപ്പോഴാണ് മ്മക്ക് സംഗതി കത്തിയത്.മ്മള് ഇത്രേം നേരം ഇങ്ങനെ പോസ്റ്റായി നിന്നിരുന്നത് ഓന്റെ വണ്ടിക്കും താങ്ങിയാണ്. ചെഹ്..ഇതായിരുന്നോ കാര്യം.നമ്മള് വെറുതെ തെറ്റിദ്ധരിച്ചു പോയി. ഓൻ കാർ തുറന്നു ഒരു വാട്ടർ ബോട്ടിൽ എടുത്തു മ്മക്ക് നേരെ നീട്ടി. "ഇതാ നല്ല തണുത്ത വെള്ളാണ്.തലയോടെയൊന്നു ഒഴിച്ച് കൊടുക്ക്‌.മോൾടെ ഈ ചൂടൊക്കെയൊന്നു കുറയട്ടെ. "

"ശോ.. എന്തൊരു തോൽവിയാടോ തെണ്ടീ താൻ.. നിന്റെ മറ്റവൾക്ക് കൊണ്ട് പോയി കൊടുക്ക്‌.. " "അത് തന്നെയല്ലേ ഞാൻ ഇപ്പം ചെയ്യുന്നുള്ളത്." "ഡാ... " "കൂൾ ഡൗൺ ബേബി കൂൾ ഡൗൺ.. ഇതിനു തന്നെയാ ഈ വാട്ടർ തന്നത്.ഇക്ക പറഞ്ഞത് പോലെയൊന്നു ട്രൈ ചെയ്തു നോക്ക്.നല്ല റിസൾട്ട്‌ ഉണ്ടാകും " ഓനോട്‌ ഇനി ഒന്നും സംസാരിച്ചിട്ട് കാര്യമില്ല എന്ന് തോന്നിയതോണ്ട് മ്മള് വാ അടക്കി പിടിച്ച് നിന്നു.മ്മള് എന്ത് പറഞ്ഞാലും അതിനൊക്കെ ഇവന്റെ കയ്യിൽ വെടികെട്ടു പോലത്തെ മറുപടി ഉണ്ടാകും. ശവം.. "എന്നാൽ മോള് വീട്ടിലേക്ക് വിട്ടോ.. കൂടുതൽ നേരം ഇവിടെ നിന്ന് ചവിട്ടു നാടകം കളിക്കണ്ട.. ചെന്നെ.. പെട്ടെന്ന് പോയേ.. " "ഓ..ഉത്തരവ് ഷാജഹാൻ മാസ്റ്റർ." ഇപ്പോ മ്മള് വാരി വലിച്ചെറിയുന്ന പുച്ഛത്തിനൊന്നും യാതൊരു വിധ കയ്യും കണക്കുമില്ല.അത്രക്കും മ്മള് ഓന്റെ നേർക്ക്‌ എറിഞ്ഞു കൊടുക്കുന്നുണ്ട്. ഒക്കെയും കൊണ്ട് പോയി പുഴുങ്ങി തിന്നട്ടെ തെണ്ടി. "നൂറാ.. " പോകാൻ ഒരുങ്ങിയ മ്മളെ ഓൻ വീണ്ടും വിളിച്ചു.ഇനി എന്താണാവോ അടുത്ത കുരിശെന്നും ചിന്തിച്ചു മ്മള് തിരിഞ്ഞു നോക്കി.

"പിന്നെ..ഇക്കാന്റെ നൂറ മോള് നാളെ രാവിലെ കുറച്ചു നേരത്തെ വരണംട്ടോ.. ഒരു സർപ്രൈസ് ഉണ്ട് നിനക്ക്.. " "പിന്നേയ്...ഇയാൾടെ സർപ്രൈസും കാത്തിരുന്നു ഞാൻ നേരം വെളുക്കുന്നതിന് മുന്നേ ഇങ്ങോട്ടേക്കു കെട്ടി എടുക്കുന്നതല്ലേ.. എനിക്കൊന്നും വേണ്ട തന്റെ ഒലക്കമ്മേലെ സർപ്രൈസ്.. " "അതൊന്നും എനിക്കറിയില്ല.. പക്ഷെ നാളെ നീ നേരത്തെ വരും.വന്നപ്പോൾ തന്നെ എന്നെ കാണാൻ വരേം ചെയ്യും. അതെനിക്ക് ഉറപ്പാ.." "അത് താനാണോ തീരുമാനിക്കാ. ഞാൻ വരില്ല.. " "അതൊക്കെ നീ വന്നോളും നൂറാ.." "ആണോ.. അതിനു ഞാൻ നൂറ ഷെറിൻ അല്ലാതെ ആവണം." "എന്തിനാ നൂറാ വെറുതെ നിന്റെ പേര് നീയായി തന്നെ കളഞ്ഞു കുളിക്കുന്നത്....നീ വരും.നിനക്ക് വരാതിരിക്കാൻ കഴിയില്ല." "എന്നാൽ നമുക്ക് കാണാം." "ഓക്കേ. കാണാം. കാണണം. " ന്നും പറഞ്ഞോണ്ട് ഓൻ മ്മളെ നോക്കി സൈറ്റ് അടിച്ചോണ്ട് കാറിൽ കയറി. "നൂറാ..ലിഫ്റ്റ് വേണോ..എനിക്ക് വിരോധമൊന്നുല്ല..ഞാൻ കൊണ്ട് വിടാം.വന്നു കയറെന്റെ പെണ്ണേ.." " പോടാ തെണ്ടി......."

വീട്ടിൽ എത്തീട്ടും നമ്മളെ ചിന്ത ഓൻ പറഞ്ഞ സർപ്രൈസ്നെ കുറിച്ചാണ്.ശേ.. വെല്ലുവിളി നടത്തേണ്ടിയിരുന്നില്ല.അതെന്താണെന്ന് അറിയാൻ മ്മക്ക് നല്ല ക്യൂരിയോസിറ്റി ഉണ്ട്. ഇനി അതെന്താണ് എന്ന് ചോദിച്ചോണ്ട് ഓന്റെ മുന്നിൽ ചെന്നാൽ നാണം കെടും.മാത്രല്ല,,തോറ്റു കൊടുക്കുന്നതിന് സമമാണ്‌. ഇല്ലാ.. എന്ത് വന്നാലും ഓന്റെ മുന്നിൽ തല താഴ്ത്താൻ പാടില്ല. പക്ഷെ,,, ഞമ്മക്ക് അറിയണം ആ സർപ്രൈസ് എന്താണെന്ന്.ഇനി എന്താ അറിയാനൊരു വഴി.. ഹാ..അത് തന്നെ.. ഏതായാലും നേരത്തെ തന്നെ ചെല്ലാം. അവന്റെ മുന്നിലേക്ക് പോകാതിരുന്നാൽ മതിയല്ലോ. ന്റെ പൊന്നു നൂറാ..അതെന്തേലും ആവട്ടെ.ആ തെണ്ടിടെ സർപ്രൈസ് എന്താണെന്ന് അറിയേണ്ട യാതൊരു വിധ ആവശ്യവും നിനക്ക് ഇല്ലാ നൂറോ. ആ ചിന്തകളെയൊക്കെ മനസ്സിൽ കുഴിച്ചു മൂടികൊണ്ട് മ്മള് ഉറക്കിലേക്ക് വഴുതി വീണു.അല്ലേലും ആര് നമ്മളെ കൈ വിട്ടാലും മ്മളെ കൂടെ പിറപ്പ് ആ ചതി ചെയ്യില്ലാട്ടോ. അതിനു നമ്മളെ എപ്പോഴും വേണം. കോളേജിലേക്ക് എത്തീട്ടും മ്മള് നിലാവത്ത് അഴിച്ചു വിട്ട കോഴിനെ പോലെയാണ്.മ്മള് ആ തെണ്ടി പറഞ്ഞ സർപ്രൈസ് എന്താവുംന്ന് ആലോചിച്ചു നഖവും കടിച്ചോണ്ട് ക്ലാസ്സിന്റെ വരാന്തയിലൂടെ നടക്കാൻ തുടങ്ങി.ഇനി ഓനോട്‌ തന്നെ പോയി ചോദിച്ചാലോ.

ഹേയ്.. അത് വേണ്ടാ..മ്മള് നേരത്തെ വന്നെന്നു അറിഞ്ഞാൽ അത് ഓൻ ഒരുക്കി വെച്ച സർപ്രൈസ് കാണാനുള്ള പൂതിയിലാണെന്നെ ഓൻ വിചാരിക്കു.പോരാത്തതിന് റിയൽസ്സ് ആരും എത്തീട്ടില്ല. ഷാജഹാൻ എവിടെ കാണുമെന്നു അറിയാൻ വേണ്ടി മ്മള് സ്റ്റാഫ്‌ റൂമിന്റെ വരാന്തയിലൂടെയൊക്കെയൊന്നു ചുറ്റി നടന്നു.അതിന്റെ ഇടയിൽ തന്നെ അകത്തേക്ക് ഒക്കെ ഒന്ന് കണ്ണോടിച്ചു നോക്കി.പക്ഷെ അവിടെയൊന്നും നമ്മക്ക് ഓനെ കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് ഒരു ക്ലാസ്സ്‌ റൂമിന്റെ അകത്ത്ന്ന് മ്മക്ക് ഷാജഹാൻറ്റെ ശബ്‌ദം കേട്ടത്. അപ്പൊ ആള് ഇവിടെ ഉണ്ട്.ഇത്ര നേരത്തെ വന്നു എന്താ ഓന്റെ പരിപാടിന്ന് അറിയാൻ വേണ്ടി മ്മള് വാതിലിന്റെ അരികത്ത് ചെന്ന് നിന്നു അകത്തേക്ക് വീക്ഷിച്ചു. മ്മക്ക് ആണെങ്കിൽ ഡയറക്റ്റ് ആയി ചെന്ന് ഓനോട്‌ കാര്യം എന്താണെന്ന് ചോദിക്കാൻ പറ്റില്ല.ഇങ്ങനെ മറഞ്ഞു നിന്നായാലും മ്മക്ക് സംഗതി അറിയണമല്ലോ. അതിന്റെ അകത്തു നടക്കുന്ന കാഴ്ച കണ്ട് ദേഷ്യവും സങ്കടവും ഇരച്ചു കയറിയ നമ്മള് സർവ ശക്തിയും എടുത്ത് സകലതും മറന്ന് വാതിലിലേക്ക് ആഞ്ഞടിച്ചു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story