💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 46

khalbil nee mathram

രചന: ഷംസീന ഫിറോസ്

 "ഹേ..തന്നന്നോ.?ആര്..എപ്പോ..?" നമ്മളൊരു ഞെട്ടലോടെ അത് ചോദിച്ചു തീരുന്നതിനു മുന്നേ ഹംസക്കാ ഒരു ടേബിൾന്റെ ഭാഗത്തേക്ക്‌ കൈ ചൂണ്ടി കാണിച്ചു. അവിടെ നമ്മളെ തന്നെ രൂക്ഷമായി നോക്കി ഇരിക്കുന്ന ആ രണ്ട് കണ്ണുകൾ കണ്ടതും മ്മള് ശ്വാസം മുകളിലേക്ക് ഒരൊറ്റ വലിയായിരുന്നു. നമ്മള് അപ്പൊത്തന്നെ ഹംസക്കാന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞു. "ഹംസക്കാ..ഓന്റെ കാശ് ഓൻക്ക് തന്നെ തിരിച്ചു കൊടുത്തോളു.ഇതാ മ്മള് കഴിച്ച ഫുഡ്‌ന്റെ പണം. " "മോളെ അത്.. നിങ്ങളുടെതും കൂടി എടുക്കാൻ അവൻ പറഞ്ഞപ്പോൾ..." "ഹലോ നൂറാ ഷെറിൻ.." ഹംസക്കന്റെ വാക്കുകൾ പൂർണമാകുന്നതിന് മുന്നേ റാഷിദ് നമ്മക്ക് നേരെ നടന്നടുത്തിരുന്നു.നമ്മള് അപ്പൊത്തന്നെ ഓനെ രൂക്ഷമായൊന്നു നോക്കിക്കൊണ്ട് വീണ്ടും ഹംസക്കന്റെ നേരെ കാശ് നീട്ടി. "ഹേയ് നൂറാ.. താൻ എന്താടോ എന്നെ ഒരു അന്യനെ പോലെ കാണുന്നത്. " "എന്തിനാ എന്റെ ബില്ല് നീ പേ ചെയ്തത്. എന്താ നിനക്ക് അതിന്റെ ആവശ്യം. ആരാ നിന്നോട് പറഞ്ഞത് എന്റെ കാര്യത്തിൽ ഇടപെടാൻ.? "

"ഇതൊക്കെ ആരെങ്കിലും പറഞ്ഞിട്ടാണോ ചെയ്യാ. നമ്മൾ ഫ്രെണ്ട്സല്ലേ നൂറാ.. അപ്പൊ നമ്മുടെ ഇടയിൽ ഇതൊക്കെ സ്വാഭാവികമല്ലേ. " "ആരാടാ നിന്റെ ഫ്രണ്ട്..? മര്യാദക്ക് നിന്റെ കാര്യം നോക്കി നടന്നോണം.മേലിൽ എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത് " "വന്നാൽ നീ എന്ത് ചെയ്യുമെടീ..പറയുന്നവള് സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഒരുത്തിയാണല്ലോ. ആരാടി നിന്നോട് എന്റെയും റിഷാനന്റെയും പ്രശ്നത്തിൽ ഇടപെടാൻ പറഞ്ഞത്.അന്ന് നിനക്ക് ഈ വക ബോധം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.. അന്ന് കോളേജ് വാസികൾടെ മുന്നിൽ വെച്ച് എന്തൊക്കെയായിരുന്നു നൂറാ ഷെറിന്റെ പെർഫോമൻസ്. അന്ന് മുതൽ ഞാൻ ഓങ്ങി വെച്ചതാടി നിനക്ക് തരാനൊരു പണി.പക്ഷെ ഈ നിമിഷം വരെ അത് നടപ്പിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എപ്പോഴും കിങ്കരന്മാർ കൂട്ടിനുള്ളത് കൊണ്ട് നിന്നെ ഒറ്റക്ക് കിട്ടാൻ ഭയങ്കര പ്രയാസം ആണല്ലോ മോളെ.. ദേ..ഇപ്പം ഞമ്മക്ക് ആണ് ചാൻസ്.എവിടെ പോയെടി നിന്റെ റിയൽസൊക്കെ.തല്ലിപ്പിരിഞ്ഞോ അതോ നിന്റെ കൂടെ ചേർന്ന് പ്രശ്നത്തിൽ ഒന്നും ചെന്ന് ചാടാൻ വയ്യെന്ന് പറഞ്ഞ് എസ്‌കേപ്പ് ആയോ.. " നമ്മക്ക് ചുറ്റും നാലഞ്ച് റൗണ്ട് അടിച്ച് ഓന്റെ ഷർട്ട്ന്റെ കയ്യൊക്കെ പൊക്കിക്കൊണ്ട് നമ്മളെ അടിമുടിയൊന്നു നോക്കി ഓൻ നടത്തിയ വെല്ലുവിളി കേട്ട് നമ്മക്ക് ചിരിയാണ് വന്നത്.

"ഓ പിന്നേയ്.. നീ എന്നെ അങ്ങ് ഒലത്താൻ പോവല്ലേ.ഒന്ന് പോടാ ചെറ്റേ അവിടുന്ന്.. ലുക്ക്‌ റാഷിദ്‌.. റിഷാനക്ക് നിന്നെ ഇഷ്ടല്ല. നീ അവളെ ശരീരത്തിൽ തൊടുന്നത് പോയിട്ട് അവളെ കൺവെട്ടത്തു ചെല്ലുന്നത് വരെ അവക്ക് ഇഷ്ടമല്ല. അവള് പാവം ഒന്നും പ്രതികരിക്കാത്തത് കൊണ്ടാ അന്ന് നീ അവളെ കയ്യിൽ കയറി പിടിച്ചപ്പോൾ ഞാൻ അത് തടഞ്ഞതും നിന്നോട് ദേഷ്യപ്പെട്ടതും. അല്ലെങ്കിലും എന്തിനാ റാഷിദ് നിന്നെ ഇഷ്ടമല്ലാത്ത ഒരു പെണ്ണിന്റെ സ്നേഹം ബലം പ്രയോഗിച്ചു തട്ടി എടുക്കാൻ നോക്കുന്നത്.അത് ശെരി ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ. പിന്നെ നിന്നെ പേടിച്ചിട്ട് അവള് നിന്നെ ഇഷ്ടാണെന്ന് പറഞ്ഞേക്കാം.പക്ഷെ ആ സ്നേഹത്തിൽ ആത്മാർത്ഥ ഉണ്ടാവില്ല. നിനക്ക് അർഹത ഇല്ലാത്ത ഒന്നിനു വേണ്ടി നീ വെറുതെ അവളെ ശല്യം ചെയ്യാൻ നിക്കണ്ടാ.ഇനിയും ഈ കാര്യത്തിൽ മോൻ കൂടുതൽ ബുദ്ദിമുട്ടണ്ടാന്ന്..മനസിലായോ..? ആ പിന്നെ ഇത് പിടിച്ചോ. അങ്ങനെ ഇപ്പോ നിന്റെ ഔദാര്യമോ സഹായമോ ഒന്നും ഈ നൂറാക്ക് വേണ്ട.അത്യാവശ്യം ഫുഡ്‌ തട്ടാനുള്ള കാശ് ഒക്കെ നമ്മളെ കയ്യിൽ ഉണ്ട്.

അന്റെ വാപ്പ വല്യ കൊമ്പത്തെ ആളായിരിക്കും.അതോണ്ട് അന്റെ കയ്യിൽ പൂത്ത കാശുണ്ടാവും.എന്ന് കരുതി അതിന്റെ ഹുങ്ക് നമ്മൾടെ അടുത്ത് കാണിക്കാൻ നിക്കല്ലേ.പിന്നെ പെറുക്കി എടുക്കാൻ പോലും നിന്റെ കയ്യിൽ അഞ്ചിന്റെ പൈസ ബാലൻസ് ഉണ്ടാവില്ല. അതോണ്ട് മോൻ ഇപ്പം എനിക്ക് വേണ്ടി മുടക്കിയ കാശ് ദേ മോൻ തന്നെ വെച്ചോ " എന്ന് പറഞ്ഞ് നമ്മള് ഹംസക്കാക്ക് കൊടുക്കാൻ വേണ്ടി വെച്ചിരുന്ന കാശ് ഓന്റെ കൈ വെള്ളയിലേക്ക് അങ്ങ് വെച്ചു കൊടുത്തു.എന്നിട്ടു മ്മള് ഓനെ നോക്കി ഒരു ലോട് പുച്ഛം വിതറിക്കൊണ്ട് അവിടുന്ന് തിരിഞ്ഞതും ഓൻ നമ്മളെ കയ്യിൽ കയറി പിടിച്ചു. "അങ്ങനെയങ്ങ് പോയാലോ.ഒന്നവിടെ നിൽക്കെടീ.. എനിക്ക് പറയാനുള്ളതും കൂടി കേട്ടിട്ട് പോടീ മോളെ.. " നമ്മള് അപ്പൊത്തന്നെ നമ്മളെ മറ്റേ കൈ കൊണ്ട് ഓന്റെ കൈ വലിച്ചു മാറ്റാൻ നോക്കിയെങ്കിലും ഓൻ ഓന്റെ പിടുത്തം വിടാൻ കൂട്ടാക്കിയില്ല. "വിടെടാ...ടാ.. വൃത്തികെട്ടവനെ.. എന്റ്റെ കയ്യിന്ന് വിടുന്നതാ നിനക്ക് നല്ലത്. " "നീ എന്ത് വിചാരിച്ചെടി എന്നെക്കുറിച്ച്.. ഞാൻ വെറും പേടിത്തൊണ്ടനാണെന്നോ..

അന്ന് റിഷാനന്റെ കയ്യിൽ കയറി പിടിച്ചതിനല്ലേ നീ എന്റ്റെ നേർക്ക്‌ ചവിട്ടി തുള്ളിയത്. ദേ...ഇപ്പോ ഞാൻ നിന്റെ കയ്യിൽ കയറി പിടിച്ചിരിക്കല്ലേ. അന്നത്തെ പെർഫോമൻസ്ന്റെ ബാക്കി കൂടി നീ കാണിക്കെടീ. ഞാൻ എന്തായാലും ഇനി റിഷാനന്റെ പിന്നാലെ കൂടാൻ പോകുന്നില്ല. എനിക്ക് നിന്നെ മതിയെടി.എന്തുകൊണ്ടും അവളെക്കാളും നല്ല പീസ് നീ തന്നെയാ..." "ഡാാ..#%#%# മോനെ.. അനാവശ്യം പറയുന്നോടാ റാസ്കൽ.. വെറുതെ ഒരു പ്രശ്നം വേണ്ടാന്ന് കരുതി ഞാനൊരു നിമിഷത്തെക്ക് ഒന്നു ഒതുങ്ങി നിന്നപ്പോൾ നീ തലയിൽ കയറാൻ വരുന്നോ. ഒന്നു നന്നാവാൻ ശ്രമിക്കുമ്പോഴാ ഓന്റെ ഓരോ തോണ്ടൽ.. നീയൊന്നും ഒരു കാലത്തും എന്നെ നന്നാവാൻ സമ്മതിക്കില്ലല്ലേ മരപ്പട്ടി... " എന്ന് പറഞ്ഞ് തീരുന്നതിന് മുന്നേ മ്മള് ഓന്റെ കാല് നോക്കി ഒരൊറ്റ ചവിട്ടങ്ങ് കൊടുത്തു.ആാാന്നും അലറിക്കൊണ്ട് ഓൻ അപ്പൊത്തന്നെ നമ്മളെ കയ്യിലുള്ള പിടുത്തം വിട്ട് ഓന്റെ കാല് പിടിച്ചു കുടയാൻ തുടങ്ങി. അടുത്ത നിമിഷം ഡീീീന്നും അലറിക്കൊണ്ട് ഓൻ നമ്മളെ നേർക്ക്‌ പാഞ്ഞടുക്കുമ്പോൾ തന്നെ നമ്മള് രണ്ട് കയ്യും ഉപയോഗിച്ച് ഓനെ ആഞ്ഞു തള്ളി.

നമ്മള് പിന്നെ പണ്ടേ ശക്തിമാൻ ആയതോണ്ട് നമ്മളെ തള്ളലിൽ ഓൻ ദൂരെക്കൊന്നും തെറിച്ചില്ല.നമ്മളെ തൊട്ടു മുന്നിലുള്ള ടേബിളിലേക്ക് മറിഞ്ഞു വീണ് ചെക്കൻ ഇപ്പോ ദേ കിടക്കുന്നു നിലത്ത്. ഓന്റെ ഈ വീഴ്ച കണ്ട് നമ്മക്ക് ഓന്റെ മുന്നിൽ നിന്ന് നാല് ഡയലോഗ് കാച്ചണമെന്നുണ്ട്.പക്ഷെ ഓൻ അവിടുന്ന് എഴുന്നേറ്റാൽ അടുത്ത നിമിഷം നമ്മളെ മയ്യത്ത് ആവും ഇവിടുന്ന് പുറത്തേക്ക് തൂക്കി എടുക്കേണ്ടി വരിക എന്ന് ഉറപ്പുള്ളത് കൊണ്ട് നമ്മള് അപ്പൊത്തന്നെ ഹംസക്കാനോട്‌ ബൈയും പറഞ്ഞ് അവിടുന്ന് ക്ലാസ്സിലേക്ക് ഓരോട്ടമായിരുന്നു. ഓടി കിതച്ച് ആകെ വിയർത്തു ക്ലാസ് റൂമിലേക്ക്‌ എത്തിയ നമ്മളെ കോലം കണ്ടപ്പോൾ തന്നെ റിയൽസ് നമ്മളെ ചുറ്റും കൂടി. "എന്തോന്നാടി ഇത്. വല്ല പട്ടിയും കടിക്കാൻ വന്നോ?" "ഹേയ് അതിനു ചാൻസ് ഇല്ല അനൂ.. ഇവളെ പേടിച്ചിട്ട് പട്ടി പോലും അങ്ങനെയൊരു അബദ്ദം കാണിക്കില്ല. " അഖിയാണ്. "ഹിഹി..എന്നാൽ ഞാൻ ചോദ്യം മാറ്റി പിടിക്കാം. ഷാനുക്ക നിന്നെ വല്ലതും ചെയ്തോ നൂറാ.. ഐ മീൻ കാര്യമായി എന്തെങ്കിലും തരാൻ ഉദ്ദേശിക്കുമ്പോൾ നീ ഓടി പോന്നതാണോ.. "

"അതിനും ചാൻസ് ഇല്ല അനൂ.. ഷാനുക്ക ആ ടൈപ്പ് ഒന്നുമല്ല. " അള്ളോഹ്. ഈ തെണ്ടികൾടെ മുന്നിലേക്ക് വന്ന മ്മളെ പറഞ്ഞാൽ മതീല്ലോ.ഇവറ്റകൾടെ ചോദ്യം ചെയ്യൽ കേൾക്കുമ്പോ തന്നെ എല്ലാത്തിന്റെയും ചെകിട് നോക്കി ഓരോ എണ്ണം പൊട്ടിക്കാനാ നമ്മക്ക് തോന്നിയത്. "പിന്നെ ഏതിനാടാ ചാൻസ് ഉള്ളത്.ഒറ്റ ഒരെണ്ണം വാ തുറന്നു പോകരുത്. കാശിന്റെ കാര്യം വരുമ്പോൾ എന്നെ അവിടെ ഉപേക്ഷിച്ചു പോന്നതും പോരാ.. എന്നിട്ട് ഇപ്പോ എന്നെ ക്യുഎസ്ടിയൻ ചെയ്യാൻ വരുന്നോ. ചങ്ക്‌സ് ആണ് പോലും. ചങ്ക്‌സ്... അതും റിയൽസ്.. ഹും... നിങ്ങളൊക്കെ എവിടുത്തെ ഫ്രണ്ട്സ് ആടാ തെണ്ടികളെ.. വെറുതെയല്ല കാരണവന്മാർ പറയുന്നത് പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന്..പിന്നെ അല്ലെ നിങ്ങളെ പോലത്തെ ശവങ്ങൾ.." "അത് പിന്നെ നിന്റെ പിശുക്കിത്തരമൊക്കെ ഒന്ന് കുറയട്ടെന്ന് കരുതിയല്ലേ നൂറാ.. അല്ലേ സിനു..?" "ഹാ.അതിനിപ്പോ എന്താ. ഇങ്ങനെ ഓടി ചാടി വരാൻ മാത്രം ഞങ്ങള് പോന്നതിനു ശേഷം അവിടെ എന്താ വല്ല പ്രളയവും സംഭവിച്ചോ..? നിന്ന് നാഗവല്ലി കളിക്കാതെ കാര്യം പറയെടി ബലാലെ.."

ഹാ.ഇനി നമ്മള് കാര്യം പറഞ്ഞോളാം.കാരണം ഇപ്പോ ചോദിച്ചത് നമ്മളെ കലിപ്പൻ സിനുവാണ്.അവിടെ നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കുന്നതാവും നമ്മക്ക് നല്ലത്.ഇല്ലെങ്കിൽ നമ്മളെ നാഗവല്ലിക്ക് പകരമായി സിനുന്റെ ദേഹത്തേക്ക് കയറുന്നത് വല്ല കത്തനാറും ആയിരിക്കും. "ഓഹോ.അപ്പൊ അവൻ നിന്നെ തൊട്ടോ.അവന്റെ പക തീർന്നില്ലല്ലേ. റാഷിദ്‌ കളിക്കാൻ തുടങ്ങിയിരിക്കുന്നു.അതും നിന്നോട് തന്നെ.എങ്കിൽ അത് ചോദിച്ചിട്ട് തന്നെ കാര്യം." "വേണ്ട.അതിന്റെ ആവശ്യം ഇല്ലാ.എനിക്ക് വേണ്ടി നിങ്ങള് ബുദ്ദിമുട്ടണമെന്നില്ല. നേരത്തെ എന്നെ അവിടെ തനിച്ചാക്കി തടി തപ്പി പോരുമ്പോൾ നിനക്കൊന്നും ഉണ്ടായിരുന്നില്ലല്ലോ ഈ സ്നേഹം.അവസരവാദികളാണ് നിങ്ങളൊക്കെ.എന്റെ മുന്നിന്ന് മാറിക്കോ.ഇല്ലേൽ എല്ലാത്തിനെയും ഞാൻ ചവിട്ടി കൊല്ലും. മാറി നിക്കെടീ " ന്നും പറഞ്ഞ് നമ്മള് അനുനെയും തള്ളി മാറ്റി കൊണ്ട് സീറ്റിൽ പോയി ഇരുന്നു.നമ്മളെ മുഖം വീർപ്പിച്ചു കൊണ്ടുള്ള ഇരുപ്പ് കാണുമ്പോൾ തന്നെ അവരൊക്കെ നമ്മളെ തോണ്ടാൻ വന്നെങ്കിലും മ്മള് ഒരു വകയിക്കും ഒന്നിനെയും മൈൻഡ് ചെയ്തില്ല. ******

ഗേറ്റ് കടന്നു ചെല്ലുമ്പോൾ തന്നെ റിയൽസിന്റെ കത്തിയടിയാണ് നമ്മക്ക് കാണാൻ കഴിഞ്ഞത്.നമ്മളും അക്കാര്യത്തിൽ തീരെ പിന്നിൽ അല്ലാത്തോണ്ട് വണ്ടിയും ഒതുക്കി വെച്ച് നമ്മള് നേരെ നമ്മളെ ഗാങ്ന്റെ അടുത്തേക്ക് വെച്ചു പിടിച്ചു. "എന്തോന്നാടാ അജൂ ഇങ്ങനെ നോൺ സ്റ്റോപ്പ്‌ ഇല്ലാതെ.. കുറച്ച് സാവധാനത്തിൽ സംസാരിക്കെടാ. " "ഹേയ് നൂറാ..come on.. have a happy news " അജുവാണ്. "ഹാ. അതെനിക്ക് നിങ്ങളുടെ മോന്തമ്മേലെ എക്സ്പ്രഷ്യൻ കാണുമ്പോൾ തന്നെ മനസ്സിലായി. എന്താടി അത്ര വലിയ ഹാപ്പി ന്യൂസ്‌.ആ തെണ്ടി ഇവിടുന്നു പോയോ..?" "ശോ..ഈ നൂറാ. ഷാനുക്കാനെ ഇവിടുന്നു ഓടിക്കാനുള്ള വിചാരം അല്ലാതെ വേറെ ഒന്നുമില്ലെ നിനക്ക്.എപ്പോഴാടി നീയൊന്നു നന്നാവുക." അനുവാണ്. "അതൊക്കെ ഞാൻ നന്നായിക്കോളാം.ഇപ്പോ നീ കാര്യം പറ" "ആമിത്താന്റെ മാര്യേജ് അല്ലേ വരാൻ പോകുന്നത്.ഈ സൺ‌ഡേ.. ഇനി one വീക്ക്‌ പോലുമില്ല.ഞങ്ങക്ക് പൊളിച്ചടുക്കേണ്ടെ നൂറാ." അസിയാണ്. "അതിന് സൺ‌ഡേയും ഞങ്ങക്ക് ഇവിടെ ക്ലാസ്സില്ലേ?" അഖിയാണ്. "അത് തന്നെയാ ഞാൻ പറഞ്ഞത് ആ തെണ്ടീനെ ഇവിടുന്നു ഓടിക്കാൻ.

ആ കാര്യം പറഞ്ഞാൽ ഒറ്റ ഒന്നിനും അത് ദഹിക്കില്ല.പിന്നേ എങ്ങനെയാ.. അനുഭവിച്ചോ.. നിങ്ങളൊക്കെ സൺ‌ഡേ ക്ലാസിനു വന്നോ.ഞാൻ ഏതായാലും മാര്യേജ്നു പോവാൻ തന്നെയാ ഉദ്ദേശം." "എടീ..അത് പറ്റില്ല. അന്ന് ലാസ്റ്റ് ക്ലാസ്സാണ്.ഐ മീൻ പ്രൊജക്റ്റ്‌ വർക് കംപ്ലീറ്റ് ചെയ്തു ഇവിടെ ഷാനുക്കാൻറ്റെ മുന്നിൽ submit ചെയ്യണം.ഷാനുക്കാ വാല്യൂ ചെയ്ത് എറർസൊക്കെ കറക്റ്റ് ചെയ്തതിനു ശേഷം മാത്രമേ ഇവിടെ ആ കുട വയറൻറ്റെ മുന്നിൽ കാണിക്കാൻ പാടുള്ളു." സിനുവാണ്. "ഒന്ന് പോടാ ദജ്ജാലെ.എന്തൊക്കെ ആയാലും സൺ‌ഡേ ഞാൻ ഇങ്ങോട്ടേക്കു വരില്ല.എനിക്ക് ആമിത്താന്റെ നിക്കാഹിനു പോകണം.അത് എങ്ങനെയാടാ മിസ്സ്‌ ചെയ്യാ.." "Dont worry guyzz.. ആ കാര്യത്തിൽ ഞാൻ ഒരു ഒപിന്യൻ പറയാം. സാറ്റർഡേ ഈവെനിംഗ് ഫ്രണ്ട്സ് പാർട്ടി ആണ്.അന്നാണല്ലോ മൈലാഞ്ചി രാവ്.ഇങ്ങള് എല്ലാരും അതിനു പോര്.നൈറ്റ്‌ ആവുമ്പോൾ നമ്മക്ക് കൂടുതൽ കളർ ആവും.നമ്മക്ക് അടിച്ചു പൊളിക്കാമെന്നേ.. എന്താ നൂറാ..നീ എന്ത് പറയുന്നു." "അത്..അജൂ..രാത്രിന്നൊക്കെ പറയുമ്പോൾ..

ഇത്രേം ലോങ്ങ്‌ ഒക്കെ വരാൻ അസിക്ക് ബുദ്ധിമുട്ട് അല്ലേ.എനിക്ക് സിനു ഉള്ളതോണ്ട് പ്രോബ്ലം ഉണ്ടാവില്ല.. പിന്നെ അനുവും അടുത്തായത് കൊണ്ട് അനുന്റെ കാര്യവും പ്രശ്നമല്ലാ." "നീ ഒന്ന് മിണ്ടാതിരിക്കെന്റെ നൂറാ.എന്റെ കാര്യം ഓർത്തു നീ ടെൻഷൻ ആവണ്ട. ആ ടൈം ആവുമ്പോൾ ഞാൻ വന്നാൽ പോരെ. ഇക്കാക്ക ഉണ്ടല്ലോ. എന്നെ കൊണ്ട് വിട്ടോളും. അപ്പൊ അജൂ..അത് തന്നെയാ നല്ലത്.ബാക്കി പിന്നീട് തീരുമാനിക്കാം.ഇപ്പം ക്ലാസ്സിലേക്ക് പോകാം. നൂറാ..ഷാനുക്കാക്ക് panctuality must ആണ്.മണി ഒമ്പതു ആവാറായി.എല്ലാരും വന്നെ.." അതും പറഞ്ഞ് അസി നമ്മളെയും വലിച്ചോണ്ട് ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് റാഷിദ്‌ ഞങ്ങളെ നേർക്ക്‌ നടന്നു വരുന്നത് മ്മള് ശ്രദ്ദിച്ചത്. അള്ളോഹ്..ഓന്റെ അവസ്ഥ കണ്ട് ഞങ്ങളെ ആറിന്റെയും കിളി പോയി.കയ്യും കാലും ഒടിഞ്ഞു തൂങ്ങി നെറ്റിയിൽ കെട്ടൊക്കെയായി നമ്മളെ ലക്ഷ്യമാക്കി എട്ടേ പത്തേന്നുള്ള ഓന്റെ നടത്തം കാണുമ്പോൾ തന്നെ നമ്മക്ക് ചിരി വന്നെങ്കിലും ഒരാളെ ഈ അവസ്ഥയിൽ കാണുമ്പോൾ ചിരിക്കാൻ പറ്റോ.അത് മോശല്ലേ. അതോണ്ട് മ്മള് ചിരിയൊക്കെ കണ്ട്രോൾ ചെയ്തു ഓനെ അടിമുടിയൊന്നു നോക്കി.

"നൂറാ.. സത്യം പറയെടി.. നീ ഇന്നലെ ഇവനെ പിടിച്ചു തള്ളിയതല്ലാതെ വേറെ വല്ലതും ചെയ്തോ. " "റബ്ബേ.. ഞാൻ ഒന്നും ചെയ്തില്ലെടീ. ഇനി സിനു എങ്ങാനും..." നമ്മള് അതും ചോദിച്ചോണ്ട് സിനുന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. നമ്മള് റാഷിദ്‌നെയും ഓനെയും മാറി മാറി നോക്കി നെറ്റി ചുളിക്കുന്നത് കണ്ടപ്പോൾ തന്നെ നമ്മളെ നോട്ടത്തിന്റെ പൊരുൾ എന്താണെന്ന് സിനുന് മനസ്സിലായി.ഓൻ അപ്പൊത്തന്നെ നമ്മളെ നോക്കി ഞാൻ ഒന്നും അറിയില്ലേ എന്ന ഭാവത്തിൽ കൈ മലർത്തി കാണിച്ചു. "എനിക്ക് നിന്നെ തന്നെയാ നൂറാ സംശയം.നീ ഇന്നലെ ഇവനോട് കൂടുതലായി ഒന്നും പ്രതികരിച്ചില്ല എന്ന് പറയുമ്പോൾ തന്നെ ഞാൻ ഊഹിച്ചതാ നീ ഇങ്ങനെ വല്ലതും ചെയ്യുംന്ന്.. " "എടീ മൂദേവി അനു.. ചെയ്യാത്ത കുറ്റം എന്റെ തലേല് കെട്ടി വെക്കാൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ അവന്റെ കയ്യും കാലും തൂങ്ങി കിടക്കുന്ന പോലെ നിന്റെതും തൂങ്ങി കിടക്കും.അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ആരാണെന്ന് എനിക്കറിയില്ല.പക്ഷെ നിനക്ക് അങ്ങനെ എന്തേലും സംഭവിക്കുന്നുണ്ടേൽ അതെന്റെ കൈ കൊണ്ടാവും.

എന്നാലും അനു.. ഞാൻ ഒന്നും ചെയ്തില്ല.ഓൺലി ഒരു തള്ളൽ.അതിനു ഇത്രയൊക്കെ പവർ ഉണ്ടായിരുന്നോ.ഹേയ് അതിന് ചാൻസ് കുറവാ.കൂടി പോയാൽ ഞാൻ ചെയ്തതിനു ഇവന്റെ നെറ്റി ഒന്ന് പൊട്ടണം.അല്ലാതെ ഇങ്ങനെ പട്ടി കടിച്ചു വലിച്ച പരുവത്തിൽ ആവോ. ഇത് കാര്യം വേറെയാ അനൂ.. ഇവന്റെ സ്വാഭാവം വെച്ചു നോക്കിയാൽ ഇവന് ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളു. ആരെയെങ്കിലും തോണ്ടാൻ ചെന്നതാവും. നല്ല ആൺപിള്ളേർ എടുത്ത് പെരുമാറിക്കാണും.ഇതാണ് എന്റെയൊരു ഇത്.ആ..ആവോ.." ഓൻ നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ മുന്നിൽ നിന്നപ്പോൾ നമ്മക്ക് കുറച്ച് പേടി തോന്നിയെങ്കിലും ഈ ബോഡി വെച്ച് ഇവൻ നമ്മളെ ഏതായാലും ഒന്ന് തൊടാൻ പോലും പോകുന്നില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് നമ്മള് രണ്ട് കയ്യും കെട്ടി ഓനെ തന്നെ നോക്കി നിന്നു.നമ്മള് ഒഴികെ ബാക്കി എല്ലാവരും ഓനെ നോക്കി ഹലാക്കിലെ ചിരിയാണ്. "I am really sorry Noora.. നീ ഷാനുക്കന്റെ പെണ്ണാണെന്ന് എനിക്ക് അറിയില്ലായിരുന്നു.അത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്റെ കയ്യിൽ കയറി പിടിക്കുന്നത് പോയിട്ട് നിന്നെ ഒന്ന് നോക്കുക പോലും ചെയ്യില്ലായിരുന്നു.

ഷാനുക്കാനോട്‌ നീ ചെന്ന് പറയണേ ഞാൻ നിന്നോട് സോറി പറഞ്ഞുന്ന്. ഇല്ലെങ്കിൽ ഇന്ന് തലയും കൂടെ ബാക്കി കാണില്ല എന്നാ പറഞ്ഞത്. ഹൂ.. ന്റെ പൊന്ന് നൂറാ.. എന്തൊരു ഇടി ആയിരുന്നെന്ന് അറിയോ നിനക്ക്. ഒന്ന് നിന്നെ തൊട്ടതിനാണ് ഷാനുക്ക എന്റെ ഈ രണ്ട് കയ്യും കാലും തല്ലി ഓടിച്ചത്. ദേ എന്റെ കോലം കണ്ടോ നീ.. നേരാവണ്ണം ഒന്നു ശ്വാസം വിടാൻ പോലും പറ്റുന്നില്ല. അതൊക്കെ പോട്ടേന്ന് വെക്കാം. ഇന്നലെ വൈകുന്നേരം മുതൽ ദേ ഈ സമയം വരെ ഞാനൊന്നു മൂത്രമൊഴിച്ചിട്ടില്ല. നമ്മള് തമ്മിലുള്ള ശത്രുത നമുക്ക് തന്നെ ഒത്തു തീർപ്പാക്കാമായിരുന്നു. അതിന്റെ ഇടയിലേക്ക് നീ ആ മസ്സിൽമാനെ കൂട്ടി കൊണ്ട് വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ശത്രു ആണെങ്കിൽ പോലും എന്നോടിത് വേണ്ടായിരുന്നു നൂറാ.ഇനി ഏതായാലും ഞാൻ നിന്റെ കണ്മുന്നിലേക്ക് പോലും വരില്ല. നമ്മള് തമ്മിലുള്ള കണക്കും കാര്യങ്ങളുമൊക്കെ തീർന്നു. നിന്നെ ശല്യം ചെയ്തതിനു ഒരിക്കൽ കൂടെ സോറി ആൻഡ് താങ്ക്സ് a ലോട്ട് എന്റെ ജീവൻ ബാക്കി വെച്ചതിന്.." തികച്ചും ദയനീയതയോട് കൂടി റാഷിദ്‌ നമ്മളെ മുഖത്തേക്ക് നോക്കി പറഞ്ഞ കാര്യങ്ങൾ കേട്ട് നമ്മള് അന്തം വിട്ട് വായും പൊളിച്ചു നിന്നു. സത്യം പറയാല്ലോ .കാര്യം എന്താണെന്ന് നമ്മക്ക് ഇപ്പോഴും ഒരു പിടിയും കിട്ടിയില്ല. നമ്മള് മാത്രല്ല,,

ഇതൊക്കെ കേട്ട് ബാക്കി മനുഷ്യ ജീവികളും കുന്തം വിഴുങ്ങിയ പോലെ നമ്മളെ തന്നെ ഉറ്റു നോക്കാണ്. "ഓഹോ.. അപ്പൊ നീ നേരത്തെ പറഞ്ഞ ആ നല്ല ആൺപിള്ളേരിൽ പെടുന്നത് ഷാനുക്ക ആണല്ലേ? " "ടീ. സത്യം പറ അസി.. ആരാടി ആ തെണ്ടീനോട്‌ ഈ കാര്യം പറഞ്ഞത്. " "ആഹാ. ഇത് നല്ല കൂത്ത്. ഞങ്ങൾക്ക് ഇവിടെ അതല്ലേ പണി. നീ കൂടുതൽ പൊട്ടൻ കളിക്കണ്ട നൂറാ.ഞങ്ങൾക്ക് എല്ലാം മനസ്സിലായി. " "ടാ.. കോവർ കഴുതേ. നിനക്ക് ഒക്കെ ഉള്ളത് ഞാൻ തരാം. അതിന് മുന്നേ ഞാൻ ആ തെണ്ടീനെ ഒന്ന് കാണട്ടെ. ഓന്റെ എല്ലാ സൂക്കേടും ഞാൻ ഇന്ന് തീർത്തു കൊടുക്കും" എന്ന് പറഞ്ഞ് നമ്മളപ്പോ തന്നെ സ്റ്റാഫ്‌ റൂമിന്റെ ഭാഗത്തേക്ക്‌ വെച്ചു പിടിച്ചു. 💓💓💓💓💓💓💓💓💓💓💓💓 "തന്റെ പേഴ്സണാലിറ്റിയെക്കുറിച്ചും ടീച്ചിങ് മെത്തേഡ്സിനെ കുറിച്ചും ഇവിടെ എല്ലാ സ്റ്റുഡന്റസ്നും നല്ല അഭിപ്രായമാണ്. കുട്ടികൾകൊക്കെ ഷാജഹാൻ മാസ്റ്റർനെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ്. തന്നെ പോലെ ഉള്ളവർ നമ്മുടെ കുട്ടികൾക്ക് എന്നും ഒരു പ്രചോദനമാണ്.

ഈ vaccation ടൈമിലും ഇവിടുത്തെ കുട്ടികൾക്ക് വേണ്ടി താൻ സംഘടിപ്പിച്ച ഈ ക്ലാസിനു തന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.once again thank you Shajahan and keep it up. " "Your wlecome sir" എന്ന് പറഞ്ഞ് മ്മള് പ്രിൻസിക്ക് കൈ കൊടുക്കുമ്പോഴും നമ്മളെ മനസ്സിൽ ഉള്ള ചിന്ത ഇയാൾക്ക് അറിയോ. നമ്മള് ഈ എടുത്താൽ പൊങ്ങാത്ത പ്രൊജക്ടും കോപ്പുമൊക്കെയായി ഇങ്ങോട്ടേക്കു വന്നത് തന്നെ നമ്മള നൂറാക്ക് വേണ്ടിയല്ലേ സാറേ.. വീണ്ടും പ്രിൻസി മൂപ്പര് ക്ലാസ്സിനെ കുറിച്ചും മറ്റു കോളേജ് വിഷയങ്ങളെ കുറിച്ചും ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. നമ്മള് നല്ല ശ്രദ്ധയോട് കൂടി അതൊക്കെ കേട്ടു നിക്കുമ്പോഴാണ് നമ്മളെ പുറകിൽ നിന്നും ഒരലർച്ച നമ്മള് കേട്ടത്. ""ടാ തെണ്ടീ... "" കാര്യം അത് നമ്മക്ക് ഉള്ള വിളി ആണെന്നും നമ്മളെ പെണ്ണാണ് അങ്ങനെയൊരു അലർച്ച നടത്തിയതെന്നും നമ്മക്ക് അപ്പൊത്തന്നെ മനസ്സിലായി.എങ്കിലും ഈ കുട വയറൻറ്റെ മുന്നിൽ നിന്നും നമ്മക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. അതോണ്ട് നമ്മള് അത് കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ തന്നെ വീണ്ടും പ്രിൻസിനെ ശ്രദ്ദിച്ചോണ്ട് നിന്നു.പക്ഷെ അപ്പോഴേക്കും ആ കിളവൻ ചെവിയും കൂർപ്പിച്ചോണ്ട് നമ്മളെ ചുറ്റും കണ്ണോടിക്കാൻ തുടങ്ങിയിരുന്നു.

"ഷെറിൻ..താനോ..?താൻ എന്താ ഇപ്പോൾ വിളിച്ചത്. ദിവസം ചെല്ലുംതോറും തനിക്ക് സംസ്കാരം ഇല്ലാതെ ആവുകയാണോ.ഇതൊരു കോളേജ് ആണെന്നുള്ള കാര്യം താൻ മറക്കുന്നു. " നമ്മളെ പുറകിൽ ഓടി കിതച്ച് വന്നു നിൽക്കുന്ന നൂറാനെ കണ്ട് പ്രിൻസി അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അത് പറഞ്ഞതും എന്റെ അള്ളോഹ് പെണ്ണിന്റെ മുഖം കാണണം. ആകെ ചമ്മി നാറി ഒരു വിധത്തിൽ ആയിട്ടുണ്ട്. പ്രിൻസിടെ ചോദ്യത്തിനു മറുപടിയായി അവള് അയാൾക് നേരെ ഒരു അവിഞ്ഞ ചിരി പാസ്സ് ആക്കുന്നുണ്ടെങ്കിലും നോട്ടം മുഴുവനും നമ്മളെ നേർക്കാണ്.കണ്ണുരുട്ടിക്കൊണ്ടുള്ള ഓൾടെ ആ നോട്ടവും നമ്മളെ മുന്നിൽ കൊച്ചായി പോയതിൽ ഓക്ക് വന്ന ദേഷ്യവുമൊക്കെ കാണുമ്പോൾ നമ്മക്ക് ചിരി അടക്കിപിടിക്കാൻ പറ്റുന്നില്ലേന്നു.എങ്കിലും ഈ വയസ്സന്റെ മുന്നിൽ മാന്യനായി നിന്നല്ലേ പറ്റൂ. "ഷെറിൻ കേട്ടില്ല എന്നുണ്ടോ..? ആരെ തെറി വിളിച്ചോണ്ടാ ഈ ഓടി കിതച്ച് വരുന്നത്." "സാർ..അത്..ഞാൻ..ഞാൻ..ആ സിനാൻ അവനെന്നെ പിടിച്ച് തള്ളി.ആ ദേഷ്യത്തിൽ അവനെ ഓടിച്ചോണ്ട് വന്നതാ." പ്രിൻസിന്റെ മുഖത്തേക്ക് നോക്കി ഒരു കൂസലുമില്ലാതെ അവള് പറയുന്ന നുണ കേട്ട് നമ്മളെ കണ്ണു തള്ളിപ്പോയി.ഇതൊരു വല്ലാത്ത പെണ്ണ് തന്നെ. നുണ പറച്ചില് മാത്രേ ബാക്കി ഉണ്ടായിരുന്നുള്ളു.

ദേ ഇപ്പം അതുമായി. നുണച്ചിപ്പാറു.ഈ പെണ്ണിന് മുഴുവൻ ഇമ്മാതിരി മോശം സ്വഭാവമാണല്ലോ പടച്ചോനെ നീ കൊടുത്തത്. "എടോ..ഷെറിൻ താൻ ഫൈനൽ ഇയർനു പഠിക്കുന്ന ഒരു സ്റ്റുഡന്റല്ലേ.. പ്രായം എത്രയായിന്നുള്ള വല്ല ബോധവും ഉണ്ടോ.ഇപ്പോഴും ചെറിയ കുട്ടികളെ പോലെയാണല്ലോ തന്റെ പെരുമാറ്റം. ഇതെന്താ വല്ല നേഴ്സറിയും മറ്റുമാണോ തള്ളി ഇടാനും ഓടിക്കാനും അവസാനം തെറി വിളിക്കാനും. എന്തോന്നാഡോ തന്റെ അവസ്ഥ. തന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലാ എന്ന് അറിയാം.എങ്കിലും keep discipline and dont repeat it" നമ്മളെ മുന്നിൽ വെച്ച് അയാളുടെ വായിൽ നിന്നും ഇതൊക്കെ കേൾക്കേണ്ടി വന്നതിൽ പെണ്ണിന് ആകെ നാണക്കേടായിട്ടുണ്ട്. കൂടെ നമ്മളോടുള്ള ദേഷ്യവും. പ്രിൻസി പറഞ്ഞതിനോക്കെ അവള് തലയാട്ടി കൊടുത്തതല്ലാതെ ഒന്നും പറഞ്ഞില്ല. ഇനി മൊത്തത്തിൽ നമ്മളെ നേർക്ക്‌ തീർക്കാനാകും അവളുടെ ഉദ്ദേശം. "ഷാജഹാൻ...ഷെറിൻ ക്ലാസ്സിൽ എങ്ങനെയാണ്..? Discipline നന്നേ കുറവുള്ള കൂട്ടത്തിലാണ്. താൻ ഒന്ന് പ്രത്യേകം ശ്രദ്ദിക്കുന്നത് നല്ലതായിരിക്കും. "

നൂറാനെ നോക്കിക്കൊണ്ട് പ്രിൻസി നമ്മളോട് അങ്ങനെ പറഞ്ഞത് കേട്ട് പെണ്ണ് സ്വയം തലയിക്കും കൈ താങ്ങിക്കൊണ്ട് വായും പൊളിച്ചു മൂപ്പരെ തന്നെ നോക്കി നിന്നു.ഇനി അതിനു മ്മള് എന്താ പറയാൻ പോകുന്നത് എന്നറിയാൻ വേണ്ടിയാവും പിന്നീട് ഓള് കണ്ണും മിഴിച്ചു നമ്മളെ തന്നെ നോക്കി നിന്നത്.നമ്മള് അപ്പൊത്തന്നെ ഓളെ നോക്കി ഇപ്പം കാണിച്ചു തരാം എന്ന് ആങ്ങിയം കാട്ടിക്കൊണ്ട് പ്രിൻസിന്റെ നേരെ തിരിഞ്ഞു. "Discipline കുറവാണെന്നല്ല സാർ, discipline എന്ന വേർഡ്ന്റെ മീനിങ് എന്താണെന്ന് പോലും ഈ സ്റ്റുഡന്റ്നു അറിയില്ല. ഈ കുട്ടി ക്ലാസ്സിൽ ഭയങ്കര ഡിസ്റ്റർബൻസ് ആണ്. അത് കാരണം ബാക്കി കുട്ടികൾക്ക് പോലും നേരാവണ്ണം ക്ലാസ്സ്‌ പറഞ്ഞു കൊടുക്കാൻ വയ്യാത്ത സ്ഥിതിയാണ്. " നമ്മള് അതും പറഞ്ഞ് ഓളെ നോക്കുമ്പോൾ ഇതെപ്പോന്നുള്ള അവസ്ഥയിൽ പെണ്ണ് നമ്മളെ തന്നെ ഉറ്റു നോക്കാണ്.നമ്മള് ഓളെ നോക്കി പുരികം പൊക്കി കാണിച്ച് ഒന്നും അറിയാത്ത ഭാവത്തിൽ പ്രിൻസിനെ നോക്കി നിന്നു. "എന്താ ഷെറിൻ ഇത്.?നിങ്ങൾക്ക് വേണ്ടി അല്ലേ ഇതുപോലെയൊരു ക്ലാസ്സ്‌ സങ്കടിപ്പിച്ചത്.

ഒത്തിരി തിരക്കുകൾ ഉണ്ടായിട്ടും അതൊക്കെ മാറ്റി വെച്ച് ഇത്രയും ബുദ്ദിമുട്ടി നിങ്ങളുടെ ഡെവലപ്പ്മെന്റ് മാത്രം ലക്ഷ്യം വെച്ച് ഇങ്ങനെയൊരു ഓപ്പോർചുനിറ്റി ഉണ്ടാക്കി തന്നതിൽ ഷാജഹാൻ മാസ്റ്റർനോട്‌ താങ്ക്സ് പറയണ്ടതിന് പകരം താൻ ക്ലാസ്സ്‌ ഡിസ്റ്റർബ് ചെയ്യുകയാണോ വേണ്ടത്. തനിക്ക് കോപ്പറെറ്റ് ചെയ്യാൻ വയ്യെങ്കിൽ വേണ്ട,, മറ്റുള്ള കുട്ടികളെ കൂടി ശല്യപ്പെടുത്താതെ ഇരുന്നാൽ മതി. മേലാൽ ഇനി ഇതുപോലെയുള്ള കംപ്ലയിന്റ്സ് തനിക്ക് എതിരെ വരാൻ പാടില്ല.രണ്ട് വർഷത്തിൽ രണ്ട് തവണ സസ്പെന്ഷൻ കിട്ടിയതോന്നും തനിക്ക് മതിയായില്ലേ.എത്ര പ്രാവശ്യമാടോ തനിക്ക് വാണിംഗ് നൽകുക. പറഞ്ഞത് മനസ്സിലായല്ലോ. മിസ്റ്റർ ഷാജഹാൻ.. ഇത് പോലെയുള്ള എന്ത് കംപ്ലയിന്റ്സ് ഉണ്ടെങ്കിലും പറയാൻ മടിക്കേണ്ട. അതിനെതിരെയുള്ള ആക്ഷൻ ഞങ്ങൾ എടുക്കുന്നതായിരിക്കും. " "Sure sir.. നമ്മുടെ സ്റ്റുഡന്റസ്നെ നല്ല അച്ചടക്കത്തോട് കൂടി വളർത്തി എടുക്കുക എന്നതല്ലേ ഓരോ ടീച്ചർസിന്റെയും ഫങ്ക്ഷൻ." "Your right Shajahan.ഒമ്പതു മണി ആവുന്നു. തനിക്ക് പങ്ചുവാലിറ്റി മസ്റ്റ്‌ ആണെന്ന് പറയുന്നത് കേട്ടു. താൻ ക്ലാസ്സിലേക്ക് ചെന്നോളു. ഷെറിൻ,,തന്നോടും കൂടിയ പറഞ്ഞത്. Go to your class. " അതും പറഞ്ഞ് അയാള് ഓഫീസിന്റെ ഉള്ളിലേക്ക് നടന്നു നീങ്ങി.ഒപ്പം നമ്മളും.

"ടാ തെണ്ടീ.. അവിടെ നിക്കെടാ.." ഇത് നമ്മള് പ്രതീക്ഷിച്ചതാണ്.പെണ്ണ് ആകെ രോഷകുലയായി നിൽക്കുകയാണല്ലോ അള്ളോഹ്. നമ്മള് അവളെ മൈൻഡ് ചെയ്യാതെ അവിടുന്ന് തിരിഞ്ഞു വരാന്തയിലൂടെ നടക്കാൻ തുടങ്ങി. "എടാ ഷാജഹാൻ തെണ്ടീ...നിന്നോടാ നിൽക്കാൻ പറഞ്ഞത്." പെണ്ണിന്റെ ഈ വിളിച്ചു കൂവലും നമ്മളെ പിന്നാലെയുള്ള ഈ നടത്തവുമൊക്കെ കണ്ട് നമ്മക്ക് ചിരിച്ചു തല കുത്തി മറിയാൻ തോന്നുന്നുണ്ടെങ്കിലും നമ്മള് അതൊന്നും പുറത്തു കാണിക്കാതെ നല്ലോണം എയർ പിടിച്ചു തന്നെ നിന്നു. "എന്താ..?നിന്നോട് ഇവിടെ നിൽക്കാനോ എന്റ്റെ പിറകെ വിളിച്ചു കൂവി നടക്കാനോ അല്ല പറഞ്ഞത്.പ്രിൻസിപ്പൽ പറഞ്ഞത് കേട്ടില്ലേ.അയാൾടെ വായിന്ന് ഇത്രയൊക്കെ കേട്ടിട്ടും ഒരു ഉളുപ്പ് പോലും തോന്നാത്ത സാധനം. ക്ലാസ്സിൽ പോടീ.." "ദേ..അല്ലാതെ തന്നെ ഞാൻ ആകെക്കൂടെ കലി കയറി നിൽക്കാ.വീണ്ടും വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ വരാതെ ഇരിക്കുന്നതാ ഇയാൾക്ക് നല്ലത്. ഉളുപ്പ് ഇല്ലാത്തത് നിന്റെ മറ്റവൾക്കാടാ തെണ്ടീ..ഈ പറഞ്ഞ സാധനം തനിക്ക് ഉണ്ടോ..?

ഇല്ലാ.അതെനിക്കറിയാം. അത് ഉണ്ടായിരുന്നെങ്കിൽ എന്റെ അറിവോ സമ്മതമോ ഇല്ലാതെ താൻ എന്റെ കാര്യത്തിൽ ഇടപെടാൻ വരുവോ. കുറെ തവണ ഞാൻ പറഞ്ഞതാ ഇയാൾടെ കാര്യം നോക്കി പോകാൻ." അവള് പറഞ്ഞു വരുന്നത് റാഷിദ്‌ന്റെ കാര്യമാണെന്ന് നമ്മക്ക് മനസ്സിലായി.എങ്കിലും നമ്മള് ഒന്നും അറിയാത്ത പോലെ ഓളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. "ഹൂ.. തെണ്ടീ.. തനിക്ക് എന്താ ചെവി കേൾക്കില്ലേ. ഞാൻ ഇവിടെ കിടന്നു ഇങ്ങനെ അലറി വിളിക്കുന്നതിനു ഒരു മറുപടി തരാനാ പറഞ്ഞത്. അല്ലാതെ ഇങ്ങനെ കണ്ണും മിഴിച്ചു എന്റെ മുഖത്തേക്ക് നോക്കി നിക്കാനല്ല പറഞ്ഞത് വായിനോക്കി.. " "അതെ..വായിനോക്കി തന്നെയാ. വേറെ ആരെയും അല്ലല്ലോ.. എന്റെ പെണ്ണിനെ തന്നെയല്ലേ..? " "പെണ്ണോ.. ആരുടെ പെണ്ണ്. ഞാൻ എപ്പോഴാടാ തന്റെ പെണ്ണ് ആയത്. അത് ഇയാള് മാത്രം തീരുമാനിച്ചാൽ മതിയോ. എടോ..താൻ വെറുതെ വിഷയം മാറ്റാൻ നിക്കല്ലേ.ഞാൻ ചോദിച്ചതിന് മറുപടി പറ. " "ഓക്കേ. എന്താ നീ ചോദിച്ചത്.ഒന്നൂടെ ചോദിക്ക്.. നിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നതോണ്ട് നീ പറഞ്ഞതൊന്നും ശ്രദ്ദിക്കാൻ പറ്റിയില്ല. " നമ്മള് പറയുന്നത് കേട്ടു പെണ്ണിന് വീണ്ടും ദേഷ്യം കൂടാണ്.ഓള് യൂ ന്ന് അലറി വിളിച്ച് നമ്മളെ നേരെ കൈ ഉയർത്തിക്കൊണ്ട് ചവിട്ടി തുള്ളാൻ തുടങ്ങി.

പുസ്തകശാല ന്റെ റബ്ബേ..ഇതൊരു ബല്ലാത്ത ജാതി തന്നെ. നമ്മള് അപ്പൊത്തന്നെ ഓളെ രണ്ട് കയ്യും പിടിച്ചു വലിച്ചോണ്ട് തൊട്ടടുത്തുള്ള ക്ലാസ്സ്‌ റൂമിലേക്ക്‌ കയറി. "ടീ.. നീ ഇങ്ങനെ അലറി വിളിക്കല്ലേ. തൊട്ട് അപ്പുറത്തുള്ളത് ഓഫീസ് ആണെന്ന ബോധം വേണം" നമ്മള് അത് പറയുമ്പോൾ ഓള് നമ്മളെ മുഖത്തേക്കും കയ്യിലെക്കും മാറി മാറി രൂക്ഷമായി നോക്കി കൊണ്ടിരുന്നു.അപ്പോഴാണ് നമ്മളും ശ്രദ്ദിച്ചത്. ഓളെ രണ്ട് കയ്യും നമ്മള് പിടിച്ചു വെച്ചിരിക്കയാണ്.ഓൾടെ നോട്ടം കണ്ടപ്പോൾ തന്നെ നമ്മള് ഓൾടെ കയ്യിലുള്ള പിടുത്തം വിട്ടു. "എന്താ നിനക്ക് ബാധ കയറിയോ.?" "ഇനി പുറത്തുന്ന് എന്തിനാ വേറൊരു ബാധ കയറി വരുന്നത്.ആൾറെഡി ഇവിടെ കിടക്കല്ലേ ഒരെണ്ണം. താൻ തന്നെയാടോ ഇപ്പോ എന്റെ കൂടെയുള്ള ഒഴിയാ ബാധ." "ന്റെ പെണ്ണേ..നീ ഇവിടെ കിടന്ന് കാറല്ലേ.ഒന്ന് പതിയെ സംസാരിക്ക്." "എങ്കിൽ പറ.താൻ എന്തിനാ റാഷിദ്‌നെ അടിച്ചത്.അവന്റെ കയ്യും കാലുമൊക്കെ ഒടിഞ്ഞു കിടക്കാണല്ലോ.താൻ എന്താ അവനെ ചെയ്തത്." "ഹോ..ഇതാണോ നിന്റെ ആനക്കാര്യം.ഇതിനാണോ നീ ഇങ്ങനെ പ്രഷർ കൂട്ടുന്നത്." എന്ന് ചോദിച്ചു നമ്മള് ഓള് ചോദിച്ച കാര്യം നിസ്സാരമാക്കി കളഞ്ഞ് അവിടെയൊരു ഡെസ്കിൽ കയറി ഇരുന്നു.അപ്പോഴും നൂറാ നമ്മളെ നോക്കി ചോര കുടിക്കാണ്.

"എന്തിനാ താൻ അവനെ ഇടിച്ചു പഞ്ചറാക്കിയത്.തനിക്ക് എന്താ അതിന്റെ ആവശ്യം. ആ ചെറുക്കൻറ്റെ കോലം കാണുമ്പോൾ തന്നെ കഷ്ടം തോന്നുന്നുണ്ട്.അവന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ.. ഓ...അല്ലേലും ഇനി എന്താല്ലേ സംഭവിക്കാൻ ബാക്കി ഉള്ളത്. അവൻറെ ബോഡിയിൽ ചതവ് പറ്റാൻ ഇനിയൊരു സ്ഥലവും ബാക്കിയില്ല." എന്ന് പറഞ്ഞോണ്ട് ഓള് നമ്മള് ഇരിക്കുന്നതിന്റെ അടുത്തേക്ക് വന്നെങ്കിലും നമ്മള് അത് കേൾക്കാത്ത ഭാവത്തിൽ കാലും കയറ്റി വെച്ച് നമ്മളെ കൈ വിരലിലേക്കും കണ്ണോടിച്ചു കൊണ്ടിരുന്നു. നമ്മളെ ഈ പ്രവർത്തിയൊന്നും ഓൾക് തീരെ ദഹിക്കുന്നില്ല എന്ന് നമ്മക്ക് നല്ലോണം മനസ്സിലാകുന്നുണ്ട്.അതിനുള്ള പണി അവള് അപ്പൊത്തന്നെ നമ്മക്ക് തരികയും ചെയ്തു. ഡെസ്കിന്റെ മുകളിൽ കയറി ഇരുന്ന നമ്മളെ പിടിച്ചു ഒരൊറ്റ തള്ളായിരുന്നു പെണ്ണ്.അവിടെയുള്ള മറ്റൊരു ഡെസ്കിൽ തട്ടി നമ്മള് നിലത്തേക്ക് പതിക്കുന്നതിന് മുന്നേ നൂറ നമ്മളെ കയ്യിൽ പിടിച്ചു വലിച്ചിരുന്നു. നമ്മക്ക് ബാലൻസ് കിട്ടിന്ന് തോന്നിയപ്പോൾ ഓള് നമ്മളെ കയ്യിലുള്ള പിടുത്തം വിട്ടു. കൈ ഡെസ്കിൽ തട്ടിയത് കൊണ്ട് നമ്മളെ കൈക്ക് നല്ലോണം വേദന കയറിയിട്ടുണ്ട്.

നമ്മള് കയ്യും കുടഞ്ഞു തടവി എരിവ് വലിച്ചോണ്ട് ഈ പ്രവർത്തി ചെയ്തവളെ നേർക്ക്‌ രൂക്ഷമായൊരു നോട്ടം എറിഞ്ഞു കൊടുത്തു. ഇതുവരെ കലിപ്പ് മോഡിൽ ഉണ്ടായിരുന്ന പെണ്ണിന്റെ മുഖത്ത് ഇപ്പോൾ പത്തര മാറ്റ് തിളക്കമുള്ള ചിരിയാണ്. അത് കണ്ടപ്പോൾ നമ്മക്ക് കേറിയില്ലേ കലിപ്പ്. "ഡീ.. " "അലറണ്ടാ.അപ്പുറത്തു ഓഫീസ് ആണെന്ന ബോധം വേണം. എന്താ ഇപ്പോ ഷാജഹാന് ശബ്‌ദം പുറത്തേക്ക് വരുന്നുണ്ടോ. ഇതുവരെ ഞാൻ ഇവിടെ തൊള്ള കീറുമ്പോൾ ഇയാൾക്ക് മൗനവൃതം ആയിരുന്നല്ലോ." "എന്താ നീയെന്നെ തള്ളിയിട്ട് കൊല്ലാൻ നോക്കുവാണോ.?" "അതെ.എന്തേയ്.? തനിക്ക് മാത്രെ ബാക്കി ഉള്ളോരേ കൊല്ലാ കൊല ചെയ്യാൻ പാടുള്ളു. എനിക്ക് പാടില്ലെ..? പറ.. എന്തിനാ റാഷിദ്‌നെ ഉപദ്രവിച്ചത്.അവനുമായി തനിക്ക് എന്തെങ്കിലും ഇഷ്യൂ ഉണ്ടായിരുന്നോ. വെറുതെ പോയി ഒരുത്തനെ അടിക്കാൻ താൻ ആരാ ഗുണ്ടയോ. " നൂറാന്റെ ചോദ്യങ്ങളും ശബ്‌ദത്തിന്റെ തീവ്രതയും വീണ്ടും വീണ്ടും കൂടിക്കൊണ്ട് വരികയാണ്. ഓൾടെ ബോഡി ചൂടാകുന്നത് ഈ സ്പീഡിൽ ആണെങ്കിൽ മിക്കവാറും ഇവിടെ നമ്മളെ കൊല നടക്കും.

എങ്കിലും സാരല്യ. എത്രത്തോളം അവളെ ദേഷ്യം കയറ്റാൻ പറ്റുവോ അത്രത്തോളം നമ്മള് ചെയ്തിരിക്കും. ഓൾടെ ഈ ഭദ്രകാളി രൂപം കാണാൻ തന്നെ ഒരു പ്രത്യേക മൊഞ്ജാ. അതിനോളം വരില്ല മറ്റൊന്നും. "ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്ക് വാ തുറന്നൊരു മറുപടി തരില്ലാന്ന് താൻ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ. " "ഒരേ കാര്യം തന്നെയല്ലേ നീ ചോദിക്കുന്നത്.ഇതല്ലാതെ വേറെ ഒന്നുമില്ലെ നിനക്ക് എന്നോട് ചോദിക്കാൻ. ഏതോ ഒരുത്തന്റെ കയ്യും കാലും ഒടിഞ്ഞെന്നു കരുതി നീയെന്തിനാ ഇങ്ങനെ തിളച്ചു മറിയുന്നത്. അവന്റെ കാര്യം വിട്ട് നീ നമ്മുടെ കാര്യം സംസാരിക്ക് നൂറാ.. for exmple നമ്മുടെ ലവ്നെ പറ്റി.ഐ മീൻ ഈ പ്രണയത്തിന്റെ ഡെവലപ്പ്മെന്റ്ന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം,, നീ എന്നാണ് നിന്റെ ഇഷ്ടം തുറന്നു പറയുക,, അല്ലെങ്കിൽ എപ്പോഴാണ് നമ്മുടെ കല്യാണം നടക്കുക..... ദേ ഇതുപോലെ വല്ലതും ചോദിക്കു പെണ്ണേ. നല്ല വൃത്തിയായി തന്നെ ഞാൻ മറുപടി തരാം നിനക്ക്. " "വേണ്ട.ഇനി താൻ പറയുന്നതൊന്നും എനിക്ക് കേൾക്കണമെന്നില്ല. അപ്പൊ നൂറ ചോദിക്കുന്ന കാര്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ ഷാജഹാന് വയ്യാല്ലേ. തന്നോട് ഒക്കെ സംസാരിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ. "

"ഇപ്പൊ എന്താ നിന്റെ പ്രശ്നം. നീ ചോദിച്ചതിനോക്കെ ഞാൻ കൃത്യമായ മറുപടി തരണം. അല്ലേ..? " "അതെ. എനിക്കറിയണം. എന്താ റാഷിദ്‌ തന്നോട് ചെയ്തത്" "ഇതിന്റെ ഉത്തരം എന്നേക്കാൾ നന്നായി നിനക്ക് അറിയാം നൂറാ.. അതല്ല,ഇനി എന്റെ വായെന്ന് തന്നെ കേൾക്കണമെന്ന് നിനക്ക് നിർബന്ധം ആണെങ്കിൽ ഞാൻ തന്നെ പറയാം. അവൻ നിന്റെ കയ്യിൽ കയറി പിടിച്ചത് എനിക്ക് ഇഷ്ടമായില്ല. അതാ അവൻറെ കയ്യും കാലും ഒടിച്ചു വിട്ടത്." "അതിന്..? അതിന് തനിക്ക് എന്താ..? അവൻ പിടിച്ചത് എന്റെ കയ്യിൽ അല്ലേ.അല്ലാതെ തന്നെ അല്ലല്ലോ. എനിക്ക് അതിൽ പ്രശ്നം ഇല്ലെങ്കിൽ പിന്നെ തനിക്ക് എന്താ.അഥവാ ഉണ്ടെങ്കിൽ തന്നെ അവന് വേണ്ടത് കൊടുക്കാൻ എനിക്കറിയാം. അല്ലാതെ ഇതിനൊക്കെ പോയി താൻ കണ്ട ചെറുക്കൻന്മാരുടെയൊക്കെ കയ്യും കാലും തല്ലി ഒടിക്കോ." "കയ്യും കാലും മാത്രല്ല..വേണ്ടി വന്നാൽ തലയും എടുത്തിരിക്കും. എന്റെ പെണ്ണാ നീ.എന്റേത് മാത്രം.. ആ നിന്റെ ദേഹത്ത് എന്റെ അല്ലാതെ മറ്റൊരാളുടെ സ്പർശം വീണാൽ അന്ന് അവന്റെ അവസാനമായിരിക്കും. സ്പർശം ഏൽക്കുന്നത് പോയിട്ട് ഏതവനെങ്കിലും തെറ്റായ രീതിയിൽ നിന്നെ ഒരു നോട്ടം നോക്കിയാൽ പോലും ഞാൻ വെറുതെ ഇരിക്കില്ല നൂറാ.. അതിലിനി നിനക്ക് പ്രശ്നം ഉണ്ടെങ്കിലും ഇല്ലെങ്കിലും.മതിയോ..

മറുപടി ഇത്രയും മതിയോ.." നമ്മള് പറഞ്ഞതൊക്കെ കേട്ടു പെണ്ണ് വായും പൊളിച്ച് കണ്ണും തള്ളി നമ്മളെ തന്നെ നോക്കി നിൽക്കാണ്. "ഡീ..നിനക്ക് വേണ്ട ഉത്തരം കിട്ടിയല്ലോ. വായും പൊളിച്ചു നിൽക്കാതെ ക്ലാസ്സിൽ പോകാൻ നോക്കെടീ." "അതൊക്കെ ഞാൻ പോയിക്കോളാം.താൻ എന്നെ ഉന്തി തള്ളി വിടണമെന്നില്ല.അവിടെ ചെന്നാലും സഹിക്കേണ്ടത് ഇയാളെ തന്നെയല്ലേ.. ഞാനൊരു കാര്യം പറഞ്ഞേക്കാം. ഇനി മേലാൽ എന്റ്റെ പേരും പറഞ്ഞ് ആരോടെങ്കിലും വഴക്ക് ഇടാനോ ദേഹോപദ്രവം ചെയ്യാനോ പോയാൽ പിന്നെ തന്റ്റെ കയ്യും കാലുമായിരിക്കും ഒടിഞ്ഞു തൂങ്ങി കിടക്കാ.. തനിക്ക് തോന്നിയ പോലെ ഓരോ റൗഡിത്തരം കാണിച്ചു വെച്ചാൽ ഒടുക്കം അതൊക്കെ എന്റ്റെ തലയിൽ വന്നാവും വീഴാ.. തന്റെ ഈ വക അഭ്യാസങ്ങളൊന്നും എന്റെ നേർക്ക്‌ എടുക്കരുത്. അതെനിക്ക് ഇഷ്ടമല്ല.. " നമ്മളെ നേരെ വിരൽ ചൂണ്ടിക്കൊണ്ടുള്ള ഓളെ വർത്താനം കേട്ടപ്പോൾ ഓൾടെ ആ കൈ പിടിച്ച് തിരിച്ച് ഓടിക്കാനാ നമ്മക്ക് തോന്നിയത്.എന്നിട്ടും നമ്മള് ആ പണിക്ക് പോയില്ല. വേറൊന്നും കൊണ്ടല്ല.. മ്മള് ഓടിക്കുന്നത് ഓളെ കൈ ആണെങ്കിൽ അതിനു പകരമായി അവള് തിരിച്ച് ഓടിക്കാൻ പോകുന്നത് നമ്മളെ തലയായിരിക്കും.

"അതെങ്ങനെയാ മോളെ ശെരിയാവാ.. നിന്റെ കാര്യം നോക്കേണ്ടത് എന്റ്റെ ആവശ്യമല്ലേ നൂറാ.. കാരണം നീ എന്റ്റെ ബീവി ആകാൻ പോകുന്നവളാ.അപ്പൊ നിന്റെ സുരക്ഷിതത്വം എന്റെ കടമയാണ്." "ഒന്ന് നിർത്തുന്നുണ്ടോ താൻ. കൊറെ നേരായല്ലോ എന്റ്റെ പെണ്ണ് എന്റ്റെ ബീവിന്നൊക്കെ പറയാൻ തുടങ്ങീട്ട്.. എന്റെ കാര്യം നോക്കാൻ എനിക്കറിയാം.എന്നെ സൂക്ഷിക്കാൻ എനിക്ക് നന്നായി അറിയാംന്ന്.അതിനെനിക്ക് തന്നെ പോലെ ഒരുത്തന്റെ സഹായം വേണ്ട." "ഓ.അങ്ങനെയാണ് കാര്യങ്ങൾ.അപ്പൊ നിന്റെ കാര്യത്തിൽ ഞാൻ ഇടപെടുന്നത് നിനക്ക് ഇഷ്ടമല്ല.അല്ലേ...? " എന്ന് ചോദിച്ചോണ്ട് നമ്മള് ഓൾടെ നേരെ നടന്നടുക്കാൻ തുടങ്ങി. "അല്ലാന്നല്ലേ പറഞ്ഞത്." നമ്മള് ഓൾടെ അടുത്തേക്ക് നീങ്ങുന്നതിനനുസരിച്ച് ഓള് നമ്മളെ നോക്കി നെറ്റി ചുളിച്ചോണ്ട് പുറകോട്ടു നീങ്ങാൻ തുടങ്ങി. "അല്ലേ..? " നമ്മള് വീണ്ടും അത് തന്നെ ചോദിച്ചോണ്ട് ഓൾടെ അടുത്തേക്ക് എത്തിയപ്പോൾ പെണ്ണ് നമ്മളെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നതല്ലാതെ വായ തുറക്കുന്നില്ല. ഇത്രനേരം സൈറൺ ഓണാക്കിയത് പോലെ അലറി കൊണ്ടിരുന്ന പെണ്ണാ ഇപ്പോ വായും പൂട്ടി കണ്ണും മിഴിച്ചു നമ്മളെ തന്നെ നോക്കി നിൽക്കുന്നത്.

"ഇപ്പൊ എന്താ നിന്റെ ശബ്‌ദം പുറത്തേക്ക് വരുന്നില്ലെ." നമ്മള് ചോദിച്ചതിന് ഓള് കണ്ണുരുട്ടിക്കൊണ്ട് മുഖം തിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. "നിന്നോടാ ചോദിക്കുന്നത്.നിന്റെ കാര്യത്തിൽ ഞാൻ ഇടപെടുന്നത് നിനക്ക് ഇഷ്ടമല്ലേന്ന്.പറ.. എടീ...ഇങ്ങോട്ടേക്കു നോക്കെടീ.. നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാ,, ഞാൻ സംസാരിക്കുമ്പോൾ എന്റെ മുഖത്തേക്ക് നോക്കണമെന്ന്." മ്മള് അതും പറഞ്ഞ് ഓളെ മുഖത്തിന് നേരെയായി വിരൽ ഞൊടിച്ചപ്പോൾ ഓള് നമ്മളെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി. @@@@@@@@@@@@@@@@@@@@@@@@@@@@@@ @📖 പുസ്തക ശാല 📖 ✔ അള്ളോഹ്.. ഈ തെണ്ടീ ഞമ്മളെ അവസാനം കണ്ടെ അടങ്ങുന്നാ തോന്നുന്നേ. ഇഷ്ടമല്ലാന്ന് ഇത്രയും നേരം ഓന്റെ മുഖത്തേക്ക് നോക്കി പറഞ്ഞിട്ടും ദേ വീണ്ടും അത് തന്നെ ചോദിക്കാണ്. "എന്റെ മുഖത്തേക്ക് നോക്കി നിക്കാൻ അല്ല പറഞ്ഞത്. ഞാൻ ചോദിച്ചതിന് ഉത്തരം പറയാനാ. വെറുതെ പറഞ്ഞാൽ പോരാ. യെസ് ആയാലും നോ ആയാലും അതിന്റെ കാരണം കൂടി പറയണം. പറയെടി.. " അതുവരെ പുഞ്ചിരി തൂകി കൊണ്ടിരുന്ന ഓന്റെ മുഖം കലിപ്പിലെക്ക് മാറിയപ്പോൾ നമ്മളൊന്നു പേടിച്ചു. സത്യം പറയാല്ലോ. നമ്മക്ക് വാ തുറക്കാൻ പറ്റാത്തതാണ്.അതും ഈ തെണ്ടി കാരണം.

ഇവൻ ഞമ്മളെ അടുത്തേക്ക് വരുംതോറും നമ്മളെ ശരീരം മൊത്തത്തിൽ വിറയലാണ്.എങ്കിലും നമ്മക്ക് അത് പുറത്തു കാണിക്കാൻ പറ്റോ.നമ്മള് ചൂളി പോവില്ലേ ഇവന്റെ മുന്നിൽ. "ഉത്തരം തരാൻ എനിക്ക് സൗകര്യമില്ല.. ഇയാൾ ഒന്ന് മുന്നിന്ന് മാറിയേ. എനിക്ക് ക്ലാസ്സിൽ പോകണം. " "ഓ. അതിനെന്താ പൊയ്ക്കോ" എന്ന് പറഞ്ഞ് ഓൻ നമ്മളെ മുന്നിൽ നിന്നും മാറി തന്നു. നമ്മള് ഓനെയും നോക്കി കണ്ണുരുട്ടിക്കൊണ്ട് അവിടുന്ന് പോകാൻ ഒരുങ്ങിയതും ചെക്കൻ ദേ വീണ്ടും നമ്മളെ മുന്നിൽ കേറി നിക്കുന്നു. "ശെ..എന്തൊരു കഷ്ടാ ഇത്.തനിക്ക് എന്താ അകലം പാലിച്ചു നിൽക്കാൻ അറിയില്ലെ.ഇങ്ങനെ തൊട്ടുരുമ്മി നിൽക്കാണ്ട് മാറി നിക്കെടാ." എവിടെ...നമ്മള് പറയുന്നതൊക്കെ ആര് കേൾക്കാൻ. ഇവിടെ ഈ തെണ്ടി കയ്യും കെട്ടി നമ്മളെ മുഖത്തേക്ക് നോക്കി നിൽക്കുന്നതല്ലാതെ മുന്നിൽ നിന്നും മാറാൻ ഉള്ള യാതൊരു ഉദ്ദേശവും നമ്മള് കാണുന്നില്ല. "ഡാ തെ......" ഓന്റെ മുഖത്തേക്ക് നോക്കി അത്രയും അടുത്ത് നിന്നും അലറി വിളിച്ച നമ്മളെ ശബ്‌ദം പൂർണമായും പുറത്തേക്ക് വരുന്നതിനു മുന്നേ ഓൻ നമ്മളെ വായ പൊത്തി പിടിച്ചിരുന്നു.

ഓൻ അപ്പൊത്തന്നെ നമ്മളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ചുറ്റും വീക്ഷിക്കാൻ തുടങ്ങി.അപ്പോഴാണ് നമ്മക്കും കത്തിയത് തൊട്ടപ്പുറത്ത് ഓഫീസ് ആണെന്ന്. പറ്റിയ അബദ്ധം മനസ്സിലായി നമ്മള് ഓനെ നോക്കുമ്പോഴാണ് ചെക്കൻ നമ്മളെ കണ്ണിലേക്കു തന്നെ നോക്കി നിൽക്കുന്നത് നമ്മള് ശ്രദ്ദിച്ചത്. അപ്പോഴും ഓൻ നമ്മളെ ചുണ്ടിൽ അമർത്തി വെച്ചിരിക്കുന്ന ഓന്റെ കൈ പിൻവലിക്കാതെ നമ്മളെ നോക്കി ഒരു കള്ളച്ചിരി ചിരിക്കാൻ തുടങ്ങി.അത് കണ്ടപ്പോ തന്നെ നമ്മള് ഓനെ പിടിച്ചൊരു തള്ളലായിരുന്നു. "തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ദേഹത്ത് തൊടരുതെന്ന്.." എന്ന് ചോദിച്ചു നമ്മള് ഓനെ രൂക്ഷമായി നോക്കി നിന്നു. "അതിനാരാ നിന്റെ ദേഹത്ത് തൊട്ടത്.ഞാൻ നിന്റെ മുഖത്തല്ലേ തൊട്ടത്.." ഇളിച്ചു കൊണ്ടുള്ള ഓന്റെ വർത്താനം കേൾക്കുമ്പോൾ തന്നെ നമ്മക്ക് ദേഷ്യം അരിച്ചു കയറാണ്. "ചീ പോടാ തെണ്ടീ" എന്ന് പറഞ്ഞ് നമ്മള് അവിടെ കിടന്നിരുന്ന വേസ്റ്റ് ബിൻ എടുത്ത് ഓന്റെ നേർക്ക്‌ എറിഞ്ഞു. അതിൽ വേസ്റ്റ് ഒന്നും ഇല്ലാതിരുന്നത് കൊണ്ട് നമ്മളെ ഉന്നം കറക്റ്റ് സ്ഥാനത്തേക്ക് തന്നെയായിരുന്നു. പക്ഷെ ആ തെണ്ടീ നമ്മള് എറിഞ്ഞ അതേ സ്പോട്ടിൽ തന്നെ അതിനെ തിരിച്ചു നമ്മളെ നേർക്ക്‌ തട്ടി വിട്ടു. നമ്മളും വിട്ടു കൊടുത്തില്ല.തിരിച്ചു വീണ്ടും നമ്മള് ഓന്റെ നേരെ തന്നെ തട്ടി തെറിപ്പിച്ചു.

ഇപ്രാവശ്യം നമ്മളെ ഉന്നം പിഴച്ചു.ഓന്റെ ദേഹത്ത് കൊള്ളുന്നത് പോയിട്ട് ആ സാധനം ഓന്റെ ഏഴ് അയലത്ത് വരെ ചെന്നിട്ടില്ല. നമ്മളെ ഈ കാട്ടി കൂട്ടലുകളൊക്കെ കണ്ട് ഓൻ ചിരിച്ച് മറിയാണ്.ഓന്റെ ചിരി കാണുമ്പോൾ തന്നെ നമ്മക്ക് തല പെരുക്കുന്നുണ്ട്. മലയാള ഭാഷയിൽ നമ്മക്ക് അറിയാവുന്ന സകല തെറികളും ഓനെ വിളിച്ച് ഓന്റെ നേരെ മുഖം തിരിച്ചു കൊണ്ട് നമ്മള് അവിടുന്ന് ഒരൊറ്റ നടത്തമായിരിന്നു.നടന്നത് മാത്രെ ഉള്ളുട്ടോ.നമ്മള് ക്ലാസ്സിന് വെളിയിലേക്ക് എത്തിയില്ല. അതിന് മുന്നേ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന് പറയുന്ന അവസ്ഥയായി പോയി ഞമ്മക്ക്. നമ്മള് തട്ടി തെറിപ്പിച്ച ആ വേസ്റ്റ് ബിൻ നമ്മക്ക് തന്നെ പാരയായി നമ്മളെ കാലിൽ തട്ടി.വാണം വിട്ട പോലെ ക്ലാസിനു വെളിയിലേക്ക് വെച്ച് പിടിച്ച നമ്മളെ കാലിലേക്ക് തീരെ പ്രതീക്ഷിക്കാതെയുള്ള തട്ടലായത് കൊണ്ട് നമ്മള് അപ്പൊത്തന്നെ കാലു മറിഞ്ഞു വീഴാൻ പോയി. എന്റെ അള്ളോന്നും വിളിച്ച് കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് നിലം പതിക്കാൻ പോയ നമ്മളെ ശരീരത്തിലേക്ക് അപ്പോഴേക്കും ആരുടെയോ കൈകൾ പിടുത്തം ഇട്ടിരുന്നു.

നമ്മള് പതിയെ കണ്ണു തുറന്നു നോക്കുമ്പോൾ നമ്മളെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകുന്ന ഷാജഹാനെയാണ് നമ്മക്ക് കാണാൻ കഴിഞ്ഞത്.ഓന്റെ കൈകൾക്കുള്ളിൽ സുരക്ഷിതമായി കിടക്കുന്ന നമ്മള് ഓന്റെ ഷർട്ടിൽ മുറുകെ പിടിച്ചിരിക്കുകയാണ്. ഒരുനിമിഷം എന്താ സംഭവിച്ചതെന്നറിയാതെ നമ്മള് ഓനെ തന്നെ മിഴിച്ചു നോക്കി.അപ്പോഴും ഓൻ പുഞ്ചിരി തൂകി കൊണ്ട് നമ്മളെ കണ്ണിലേക്കു നോക്കി നിൽപ്പാണ്.ഓന്റെ തീവ്രമായ നോട്ടത്തിൽ സകലതും മറന്ന് നമ്മള് ഓനിൽ അലിഞ്ഞു ചേരുന്നത് പോലെ നമ്മക്ക് തോന്നി.ഇങ്ങനെ ഓന്റെ കൈകൾക്കുള്ളിൽ കിടന്ന് ഓന്റെ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേക അനുഭൂതിയാണ് നമ്മക്ക്.ഓനിൽ നിന്നും അകന്നു മാറാനെ തോന്നുന്നില്ല. ""ഷെറിൻ.."" പെട്ടന്ന് ക്ലാസ്സ്‌ മുറിയുടെ വാതിലിന്റെ ഭാഗത്ത്‌ നിന്നും ഉയർന്നു പൊങ്ങിയ പുരുഷ ശബ്‌ദം കേട്ടു നിന്ന അതേ നിൽപ്പിൽ നിന്നും ഞങ്ങള് രണ്ട് പേരും ഞെട്ടി തരിച്ചു അങ്ങോട്ടേക്ക് നോക്കി....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story