💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 47

khalbil nee mathram

രചന: ഷംസീന ഫിറോസ്

വാതിലിന്റെ ഭാഗത്ത്‌ നിന്നും ഉയർന്നു പൊങ്ങിയ പുരുഷ ശബ്ദം കേട്ട് നിന്ന അതേ നിൽപ്പിൽ തന്നെ ഞങൾ രണ്ടുപേരും ഞെട്ടി തരിച്ചു അങ്ങോട്ടേക്ക് നോക്കി. വാതിലിന്റെ അടുത്ത് സിനുനെ കണ്ടതും നമ്മള് അപ്പൊത്തന്നെ ഷാജഹാൻറ്റെ ഷർട്ടിലുള്ള നമ്മളെ പിടുത്തം വിട്ടു.അപ്പോഴും നമ്മളെ മേലുള്ള ഓന്റെ പിടുത്തം അയഞ്ഞിട്ടില്ല.നമ്മള് ഓനെ തള്ളി മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓൻ നമ്മളെയും സിനുനെയും മാറി മാറി നോക്കി ഒരു കള്ളച്ചിരിയും പാസ് ആക്കിക്കൊണ്ട് വീണ്ടും നമ്മളെ ഓനിലേക്ക് ചേർത്ത് പിടിച്ചു. ഓന്റെ ഇപ്പോഴത്തെ ഈ പ്രവർത്തി സിനു കാണാൻ വേണ്ടി ആണെന്നും അത് മുഖേന നമ്മള് സിനുന്റെ മുന്നിൽ ചമ്മി നാറാനും കൂടി വേണ്ടിയാണെന്നും നമ്മക്ക് നല്ലോണം മനസ്സിലാകുന്നുണ്ട്. ഞങ്ങളെ ഇവിടുത്തെ സീൻ കണ്ട് സിനു വായും പൊളിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്നു. "അപ്പൊ അസി പറഞ്ഞത് ശെരിയാണല്ലേ. ഞങ്ങൾടെ മുന്നിൽ മാത്രമാണ് നിങ്ങള് തമ്മിൽ ഫൈറ്റ്. ആരും ഇല്ലാത്ത ടൈമിൽ ഇതാണ് അപ്പൊ എന്റെ പെങ്ങൾടെയും അളിയൻറ്റെയും ഹോബി. പടച്ചോനെ..എന്തൊക്കെ കാണണം."

"സിനു..ടാ..അത് അങ്ങനെയല്ല ടാ.നീ കരുതുന്ന പോലെ ഒന്നും അല്ല സിനു.." "എന്താ നൂറാ ഇത്.? നീ എന്തിനാ സിനുനോട്‌ കള്ളം പറയുന്നത്.ഇവൻ വല്ലതും കണ്ടെന്നോ അറിഞ്ഞെന്നോ വെച്ച് ഇപ്പൊ ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.ഇവൻ ഞമ്മക്ക് കട്ട സപ്പോർട്ട് അല്ലേ മോളെ.. അല്ലേ സിനു..?" ഞമ്മളെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് സിനുനോട്‌ ഓൻ അത് പറഞ്ഞപ്പോ നമ്മളെ കിളി പാറിപ്പോയി. "സപ്പോർട്ട് ഒക്കെയാണ്.എങ്കിലും ഇങ്ങനെ പബ്ലിക് ആയുള്ള കെട്ടി പിടുത്തവും റൊമാൻസുമൊക്കെ ഇച്ചിരി കണ്ട്രോൾ ചെയ്യുന്നത് നല്ലതാവും.ഐ മീൻ കോളേജല്ലേ. സോ നിങ്ങൾ റിസ്ക് എടുക്കേണ്ടി വരും. ഹി..ഹി.." "സിനു നീയും കൂടി.." "എന്താടി..നീ ഒന്ന് അടങ്ങി നിന്നേ.. അവൻ കുറച്ച് ഉപദേശിക്കട്ടെ മോളെ..നിനക്ക് ആണെങ്കിൽ അതിന്റെ കുറവ് നല്ലോണം ഉണ്ട് താനും" "ഡോ..ആദ്യം താൻ ഈ പിടിയൊന്നു വിട്..ശ്വാസം വരെ കിട്ടണില്ല.. എന്നിട്ടു മതി തന്റെ വാചകമടിയൊക്കെ.ഞാൻ പറഞ്ഞതല്ലേ തന്നോട് എന്റെ ദേഹത്ത് തൊടരുതെന്ന്.."

"ഓ..നീ അങ്ങനെ പറഞ്ഞായിരുന്നുല്ലേ..നിനക്ക് അത് ഇഷ്ടമല്ലാന്നും കൂടി പറഞ്ഞതാണല്ലേ. ഞാൻ അത് മറന്നു. സോറി" എന്നും പറഞ്ഞോണ്ട് നമ്മളെ മുറുക്കി പിടിച്ച് നമ്മളെ അരയിലൂടെ ഉണ്ടായിരുന്ന ഓന്റെ പിടുത്തം ഒരൊറ്റ വിടലായിരുന്നു ഓൻ. ഇത് ഞമ്മള് പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും ഓന്റെ പിടി വിടുന്നതിനൊപ്പം ഓൻ നമ്മളെ പിടിച്ചു തള്ളിയോന്ന് നമ്മക്ക് ഒരു ഡൌട്ട്.ഇപ്പൊ നമ്മള് ഊരയും കുത്തി ദേ കിടക്കുന്നു നിലത്ത്. ഡൌട്ട് അല്ലാട്ടോ. ഈ ദുഷ്ടൻ നമ്മളെ പിടിച്ചു തള്ളിയത് തന്നെയാണ്. വാഴ വെട്ടിട്ട പോലെയുള്ള നമ്മളെ വീഴ്ച കണ്ട് നമ്മളെ പുന്നാര ആങ്ങളയും കൂടെ നമ്മളെ ചെറുക്കനും ഞമ്മളെ നോക്കി ഹലാക്കിലെ ചിരിയാണ്.ഞമ്മക്ക് ആണെങ്കിൽ അപ്രതീക്ഷിതമായ വീഴ്ച ആയതോണ്ട് കൈക്കും നടുവിനും നല്ല വേദന പറ്റിയിട്ടുണ്ട്. നമ്മള് അവിടെ കിടന്നു കൊണ്ട് തന്നെ കയ്യും കാലുമൊക്കെ പിടിച്ചു എരിവ് വലിക്കുമ്പോൾ ഇവിടെ ഇപ്പോഴും രണ്ടെണ്ണം നമ്മളെ നോക്കി മൂക്കത്തും വിരൽ വെച്ചോണ്ട് നിൽക്കാണ്.

സിനുന്റെ കളിയാക്കലൊക്കെ സഹിക്കാം.ആ മറ്റേ സാദനത്തിന്റെ മോന്തയും ചിരിയുമൊക്കെ കാണുമ്പോഴാണ് നമ്മക്ക് തല പെരുക്കുന്നത്. നമ്മള് രണ്ടിനെയും തുറിച്ചു നോക്കിക്കൊണ്ട് പല്ലിറുമ്മുമ്പോൾ ഷാജഹാൻ ചിരിയും അടക്കി പിടിച്ചു കൊണ്ട് നമ്മക്ക് നേരെ കൈ നീട്ടി.നമ്മള് ഓന്റെ നേർക്ക്‌ ഒരു ലോട് പുച്ഛവും വിതറിക്കൊണ്ട് ഓന്റെ കൈ തട്ടി മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു. എവിടെ..നമ്മളെ പരിശ്രമം അസ്ഥാനത്തു തന്നെയാണ്.വീഴ്ചയുടെ ആഘാതത്തിൽ നമ്മളെ ബോട്ടം സൈഡിനാണ് ചതവ് സംഭവിച്ചത്.അതോണ്ട് തന്നെ നമ്മള് എഴുന്നേൽക്കാൻ ശ്രമിക്കുന്നതല്ലാതെ നമ്മളെ ബോഡി തറയിൽ നിന്നും പൊങ്ങുന്നില്ല. നമ്മളെ കൂവലും വിളിയും ഈ കളിയുമൊക്കെ കണ്ട് ഷാജഹാൻ വീണ്ടും നമ്മക്ക് നേരെ കൈ നീട്ടി എങ്കിലും നമ്മള് അത് കണ്ട ഭാവം നടിച്ചില്ല. നമ്മളെ പുച്ഛിക്കൽ കണ്ട് വേണ്ടെങ്കിൽ വേണ്ടാന്നും പറഞ്ഞ് അവൻ അപ്പൊത്തന്നെ കൈ പിൻവലിച്ചു. നമ്മള് സിനുന്ന് വിളിച്ച് ഓനെ ദയനീയമായി നോക്കിക്കൊണ്ട് ഓന്റെ നേരെ കൈ നീട്ടുമ്പോൾ ചെക്കൻ ഞാൻ ഇവിടെയൊന്നുമില്ലേ എന്ന ഭാവത്തിൽ കയ്യും കെട്ടി മാനത്തേക്ക് നോക്കി നിൽക്കാ.

നമ്മള് വീണ്ടും സിനുന്ന് വിളിച്ചു കാറിയെങ്കിലും ഓൻ നമ്മളെ ഒരു വകയ്ക്കും മൈൻഡ് ചെയ്തില്ല. പിന്നെ നമ്മള് ഇടം കണ്ണിട്ട് നോക്കിയത് ഷാജഹാൻറ്റെ ഭാഗത്തേക്ക്‌ ആണ്. നമ്മളെ ആ നോട്ടം കണ്ടപ്പോ തന്നെ ഓൻ വായും പൊത്തി പിടിച്ചു ചിരി അടക്കി വെച്ച് പുരികം പൊക്കി നമ്മളോട് എന്തേന്ന് ചോദിച്ചു. "ഇയാളല്ലേ എന്നെ തള്ളി ഇട്ടത്.എന്നിട്ട് ഒരു കൂസലുമില്ലാതെ വായും പൊളിച്ചു നിൽക്കുന്നത് നോക്കിയേ.. തള്ളി ഇട്ട ആള് തന്നെ എന്നെ പിടിച്ചു പൊക്കിക്കോ.." അങ്ങനെ ഇപ്പൊ വിട്ടു കൊടുക്കാൻ ഞമ്മളും തയാറല്ല. ഓന്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റെന്നു കരുതി ഞാൻ ഓന്റെ മുന്നിൽ തോൽക്കാൻ ഒന്നും പോകുന്നില്ലല്ലോ.. ഞമ്മള് മനുഷ്യൻമാരൊക്കെ സാമൂഹ്യ ജീവികളല്ലേ.എപ്പോഴാ പരസ്പര സഹായം വേണ്ടെന്നൊക്കെ പറയാൻ പറ്റോ.. അപ്പൊ ഇതൊക്കെ എന്ത്..😉 "ഓക്കേ..എങ്കിൽ ഞാൻ തന്നെ പൊക്കാം." എന്നും പറഞ്ഞോണ്ട് ഓൻ ഷർട്ട്‌ന്റെ കയ്യൊക്കെ കയറ്റി വെച്ച് രണ്ടും കയ്യും നീട്ടി നമ്മളെ നേരെ വന്നു. ഓന്റെ വരവ് കാണുമ്പോൾ തന്നെ ഞമ്മക്ക് തല പെരുത്തു. "എന്താ ഉദ്ദേശം "

"നീയല്ലേ പറഞ്ഞേ നിന്നെ പൊക്കാൻ.." "ഓ.ചളി.എവിടുന്നു വരുന്നെടോ ഇതൊക്കെ. തത്കാലം താൻ എന്നെ പൊക്കി അത്ര വല്യ ഉപകാരമൊന്നും ചെയ്യണ്ട.ദേ..എന്റെ കയ്യൊന്നു പിടിച്ചാൽ മതി.എനിക്കറിയാം എഴുന്നേൽക്കാനൊക്കെ.." "അത്രേം മതിയോ" എന്ന് ചോദിച്ചോണ്ട് ഓൻ മ്മളെ കയ്യിൽ പിടിച്ച് വലിച്ചു. ന്റെ അള്ളോഹ്..വെറുതെയല്ലാ റാഷിദ്‌ ഇവനെ മസ്സിൽ മാൻന്നൊക്കെ പറഞ്ഞത്.എന്തൊരു ശക്തിയാ റബ്ബേ ഇവന്.കൈ കൊടുത്തത് മാത്രെ മ്മക്ക് ഓർമയുള്ളു. ഓന്റെ ഒരൊറ്റ വലിയിൽ നമ്മള് തറയിൽ നിന്നും പൊങ്ങി ഇപ്പൊ ദേ കിടക്കുന്നു ഓന്റെ നെഞ്ചത്ത്.. "നേരത്തെ എന്നെ തള്ളി ഇടാൻ നോക്കിയതല്ലേ..അതിനൊരു ചിന്ന പണി തന്നതാ..." "ഈ ചിന്ന പണികളൊക്കെ കൂട്ടിവെച്ച് ഒരു ബിഗ് പണി തനിക്ക് ഞാൻ തരുന്നുണ്ട്." "അളിയോ..മതി കണ്ണും കണ്ണും നോക്കി നിന്നത്.ഇതിനൊക്കെ ഇനിയും എത്രയൊ ടൈമുണ്ട്. ഇക്കണക്കിനു പോയാൽ ഇവള് ഇങ്ങളെ ലവ് അക്‌സെപ്റ് ചെയ്യുന്നതിന് മുന്നേ നിങ്ങൾക്ക് രണ്ട് ബേബീസ് ഉണ്ടാകുമെന്നാ എനിക്ക് തോന്നുന്നത്.." സിനു അത് പറഞ്ഞ് ഞങ്ങളെ കളിയാക്കിയപ്പോ തന്നെ നമ്മള് ഓന്റെ നെഞ്ചത്തേക്കൊരു കുത്തും വെച്ച് കൊടുത്ത് ഓനിൽ നിന്നും വിട്ടു നിന്നു.

"ഞമ്മള് എല്ലാത്തിനും എപ്പോഴേ റെഡിയായി നിൽക്കാ സിനു.. നിന്റെ പെങ്ങളോട് ചോദിക്ക് എന്താ തീരുമാനമെന്ന്.." "ദേ സിനു..നിനക്ക് ജീവനിൽ കൊതി ഉണ്ടേൽ നീ വാ പൂട്ടി നിന്നോ.." "കൂൾ മൈ സിസി.. സത്യം പറയുമ്പോൾ ഇയ്യ് ഇങ്ങനെ ഹോട് ആവല്ലേ മോളെ.. പിന്നെ ഷാനുക്കാ.. ഇപ്പൊ എവിടെ പോയി ഇങ്ങളെ പങ്ചുവാലിറ്റിയൊക്കെ.ഇവളെ അടുത്ത് കിട്ടുമ്പോൾ ഞങ്ങളെ ക്ലാസ്സിന്റെ കാര്യമൊക്കെ മറന്നോ ഇങ്ങള്.. ഒമ്പതു മണിക്ക് ക്ലാസും തുടങ്ങുംന്ന് പറഞ്ഞ് ഞങ്ങളെയൊക്കെ അവിടെ ഇരുത്തി നിങ്ങക്ക് രണ്ടുപേർക്കും ഇവിടെ ഇതൊക്കെ ആയിരിക്കും പണി എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. റാഷിദ്‌ന്റെ കയ്യും കാലും ഒടിച്ചു വിട്ടത് ഇങ്ങള് ആണെന്ന് അറിഞ്ഞപ്പോ ഇവൾക്ക് ബാധ കയറിയതാ. അപ്പോഴത്തെ കലിപ്പിൽ ഇങ്ങളെയൊന്നു കാണട്ടെന്നും എന്തോ സൂക്കേട് മാറ്റി തരുന്നുണ്ടെന്നൊക്കെ പറഞ്ഞ് നേരത്തെ അവിടുന്ന് ചാടി തുള്ളി വന്ന പെണ്ണാ ഇപ്പോ ഇവിടെ റൊമാൻസ് കളിച്ചോണ്ട് നിൽക്കുന്നത്.ഈ സൂക്കേടിന്റെ കാര്യമാണ് നീ പറഞ്ഞതെന്ന് എനിക്ക് അറിഞ്ഞില്ല നൂറാ..

എന്നും കറക്റ്റ് ഒമ്പതു മണി ആവുമ്പോൾ ക്ലാസിലെക്ക് വരാറാണല്ലോ ഷാനുക്കന്റെ പതിവ്.ഇന്ന് ഈ സമയം ആയിട്ടും ഇങ്ങളെ ക്ലാസ്സിലേക്ക് കണ്ടില്ല.കൂടെ ദേ ഈ സാധനത്തിനെയും.അപ്പോഴാണ് നേരത്തെ ഇവള് ഇങ്ങളെ തപ്പി വന്ന കാര്യം എനിക്ക് ഓർമ വന്നത്.ഇങ്ങളെ കാണാതെ ആവുമ്പോൾ ആദ്യം നമ്മളൊന്നു പേടിച്ചു ഷാനുക്കാ. ഇവള് ഇങ്ങളെ തട്ടി കളഞ്ഞിട്ടുണ്ടാവുമോ എന്ന് വരെ ചിന്തിച്ചു പോയി. അല്ല,,നേരത്തെ അമ്മാതിരി വടയക്ഷി രൂപമായിരുന്നു ഇവൾക്ക്. ഒടുക്കം നിങ്ങളെ ഇവിടെ ഈ സീനിൽ കണ്ടപ്പോ എന്റെ അന്തം പോയതാ.അപ്പൊ തന്നെ നമ്മള് നൂറാന്ന് ഉറക്കെ വിളിക്കുകയും ചെയ്തു. എവിടെ..നിങ്ങളുടെ കണ്ണുകൾ തമ്മിൽ റൊമാൻസ് കൈ മാറുന്നതിനിടയിൽ ഞമ്മളെ വിളിയൊക്കെ ആര് കേൾക്കാൻ. പിന്നെ രണ്ടിനെയും ഒന്ന് പേടിപ്പിക്കാന്ന് കരുതിയാണ് ഞാൻ നല്ല ശബ്ദത്തിൽ തന്നെ ഷെറിൻന്ന് വിളിച്ചത്.ആ വിളി കേട്ടാൽ നൂറ ഒന്നു ഞെട്ടുംന്ന് എനിക്ക് തോന്നി. എന്റെ ആ തോന്നൽ ശെരിയാണ്.എന്റെ വിളി കേട്ട് ഇങ്ങള് ഞെട്ടിയില്ലെ ഷാനുക്കാ.."

"പിന്നേ..ഞെട്ടി..കുന്താണ്. നിന്റെ ഷാനുക്ക ഞെട്ടിട്ടുണ്ടാകും.ഞാനൊന്നും ഞെട്ടിയുമില്ല ഞൊട്ടിയുമില്ല.." "എന്തോന്നാടീ നൂറ ഇത്..? ഇത്രയൊക്കെ ആയില്ലേ.ഇനിയെങ്കിലും നീ നിന്റെ ഈ വാശിയും ദേഷ്യമൊക്കെയൊന്നു മാറ്റി വെച്ച് ഷാനുക്കന്റെ സ്നേഹം മനസ്സിലാക്കാൻ നോക്ക്..ഷാനുക്ക സ്നേഹിക്കുന്നത് പോലെ തിരിച്ച് അങ്ങോട്ടു നീയും സ്നേഹിക്കാൻ നോക്ക്." "അങ്ങനെ പറഞ്ഞു കൊടുക്കെന്റെ സിനു..ഇവൾക്ക് ഒഴികെ ലോകത്തുള്ള ബാക്കി എല്ലാവർക്കും എന്റെ സ്നേഹം മനസ്സിലാകുന്നുണ്ട്. ഇവള് മാത്രം എന്താ ഇങ്ങനെ.ഇനി ആരു പറഞ്ഞാലാ ഇവളൊന്ന് അനുസരിക്കുകാ.. ആര് വിചാരിച്ചാലാ ഇവളെയൊന്നു നന്നാക്കാൻ പറ്റാ.." "എന്നെ അനുസരണ പഠിപ്പിക്കാനും നന്നാക്കി എടുക്കാനുമാണ് മോന്റെ ഉദ്ദേശമെങ്കിൽ അതൊന്നും ഒരു കാലത്തും നടക്കാൻ പോകുന്നില്ല. നൂറ ഇങ്ങനെയാണ്. അന്നും ഇന്നും ഇനി എന്നും ഞാൻ ഇങ്ങനെ തന്നെ ആയിരിക്കും. മറ്റൊരാൾക്ക് വേണ്ടി എന്നെ മാറ്റി എടുക്കാൻ ഞാൻ തയാറല്ല. മനസ്സിലായോ ഷാജഹാൻ മാസ്റ്റർ "

എന്ന് പറഞ്ഞ് രണ്ടിനെയും നോക്കി മുഖം തിരിച്ചു കൊണ്ട് നമ്മള് നേരെ ക്ലാസ്സിലേക്ക് വെച്ചു പിടിച്ചു.നമ്മളെ തൊട്ടു പിന്നാലെ തന്നെ സിനുവും. സിനു നമ്മള് പോന്നതിനു ശേഷം അവിടെയൊരു സെക്കന്റ്‌ പോലും നിൽക്കാതെ ഓടി കിതച്ച് നമ്മളെ ഒപ്പം തന്നെ ക്ലാസ്സിലേക്ക് കയറിയത് എന്തിനാണെന്ന് നമ്മക്ക് പിന്നീടല്ലേ മനസ്സിലായത്. ഷാനുക്കന്റെയും നൂറാന്റെയും ലവ് സീൻ എന്ന് ക്യാപ്ഷൻ ഇട്ട് അവിടെ അവൻ കണ്ടത് വള്ളി പുള്ളി തെറ്റാതെ ഇവിടെ ഈ നാല് ശവങ്ങൾടെ മുന്നിൽ വിളമ്പി കൊടുത്തു. കണ്ടത് മാത്രല്ല,, കാണാത്തത് വരെ..എന്തിനധികം അവിടെ നടക്കാത്ത കാര്യങ്ങളാണ് ഇവൻ ഇവിടെ ക്രിയെറ്റ് ചെയ്യുന്നത്.ഒക്കെയും കേട്ടു ഇതൊക്കെ എപ്പോന്നുള്ള അവസ്ഥയിൽ നമ്മള് വായും പൊളിച്ച് ഇരിക്കുമ്പോൾ അഞ്ചും കൂടി നമ്മളെ നെഞ്ചത്ത് അറബന മുട്ടാൻ തുടങ്ങിയിരുന്നു. ❤❤❤❤❤❤❤❤❤❤❤❤

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു കുട്ടികളൊക്കെ പോയിട്ടും നൂറാന്റെ ക്ലാസ്സിന്റെ മുന്നിലൂടെ പോകുമ്പോൾ അവിടുന്ന് ഭയങ്കര ശബ്‌ദം കേൾക്കുന്നുണ്ട്.കാര്യം എന്താണെന്ന് അറിയാൻ വേണ്ടി ഞമ്മള് ജനലിലൂടെ അകത്തേക്ക് നോക്കുമ്പോൾ നമ്മള് വിചാരിച്ചത് പോലെത്തന്നെ നമ്മളെ പെണ്ണും ഓളെ ടീംസുമാണ് അതിന്റെ അകത്തിരുന്നു വെടി പൊട്ടിക്കുന്നത്. അവരോടൊക്കെ സംസാരിക്കുമ്പോൾ പെണ്ണ് ചിരിച്ച് തല കുത്തി മറിയുന്നുണ്ട്.നമ്മളോട് ഇതുവരെ അവളൊന്നു ചിരിച്ചിട്ട് ഉണ്ടാവോ.. പോട്ടെ.. ഒരു തവണ എങ്കിലും കലിപ്പിൽ അല്ലാതെ നമ്മളെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ഉണ്ടാവോ. നമ്മളെ കാണുമ്പോൾ തന്നെ ഓളെ മുഖം തേനിച്ച കുത്തിയ പോലെയാണ്. എന്താ പടച്ചോനെ ഈ പെണ്ണ് ഇങ്ങനേ..ഇവളെ മനസ്സിലാക്കാനേ മ്മക്ക് പറ്റുന്നില്ലല്ലോ..? നമ്മള് രണ്ട് കയ്യും കെട്ടി വാതിലിന്റെ അവിടെ ചെന്ന് നിന്നു അകത്തേക്ക് നോക്കിയൊന്നു ചുമച്ചു കൊടുത്തു. നമ്മളെ കണ്ടതും ഓളെ ചങ്ങായിമാരൊക്കെ ശബ്‌ദം താഴ്ത്തി ബെഞ്ചിന്റെയും ഡെസ്കിന്റെയുമൊക്കെ മുകളിൽ നിന്നായി ചാടി തുള്ളി എഴുന്നേൽക്കാൻ തുടങ്ങി.നൂറാക്ക് മാത്രം നമ്മളെ കണ്ട മൈൻഡെ ഇല്ലാ.

അവള് ഒന്നൂടെ ഞെളിഞ്ഞിരുന്ന് നമ്മളെ നോക്കി മുഖം തിരിച്ചു ജനലിലൂടെ പുറത്തേക്ക് നോട്ടം എറിഞ്ഞു കൊണ്ടിരുന്നു. "ക്ലാസ്സ്‌ കഴിഞ്ഞു ഇത്രയും നേരമായി നിങ്ങളൊക്കെ എന്താ പോകാത്തത്.? " എന്ന് ചോദിച്ചോണ്ട് നമ്മള് ക്ലാസ്സിന്റെ അകത്തേക്ക് കയറി. "അസിന്റെ ബസ്‌ വരാൻ ഇനിയും ടൈമുണ്ട് ഷാനുക്കാ.എന്നും ഇവള് പോയതിനു ശേഷമാണ് ഞങ്ങൾ എല്ലാവരും പോവുക.അതുവരെ ബസ്‌സ്റ്റോപ്പിൽ ഇരിക്കേണ്ടന്ന് കരുതിയാ.. പിന്നെ ഞങ്ങക്ക് ആണെങ്കിൽ വണ്ടിയുമുണ്ട്. " "അതെ ഷാനുക്കാ.. അസ്‌ന മാത്രാണ് ബസ്സിൽ പോകുന്നത്. അപ്പൊ അവൾടെ ബസ് വന്നതിന് ശേഷം പോകാന്ന് വിചാരിച്ചാ.. " "ഹാ.ഓക്കേ.എങ്കിലും ഇങ്ങനെ ഫ്രീ കിട്ടുന്ന ടൈമിൽ നിങ്ങൾക്ക് വല്ല നോട്ട്സോ ഡൌട്ട്സോ അങ്ങനെ എന്തേലുമൊക്കെ ഡിസ്‌കസ് ചെയ്തൂടെ." "നല്ല കാര്യാണ് ഷാനുക്ക ഇങ്ങള് പറഞ്ഞത്. രാവിലെ മുതൽ വൈകുന്നേരം വരെ നിങ്ങളെ ക്ലാസ്സിൽ ഇരിക്കേണ്ടി വരുന്നതിനാണ് നമ്മളെ നൂറ ഇപ്പൊ ഫുൾ ടൈമും മുഖം വീർപ്പിച്ചിരിക്കുന്നത്. ഇനി ഫ്രീ ടൈമിലും ക്ലാസ്സ്‌ ഡിസ്കഷൻ തന്നെ ആയാൽ അവള് ഞങ്ങളെ കുത്തി കൊല്ലും. ദേ ഇപ്പൊത്തന്നെ നോക്ക്..

നിങ്ങള് ഇവിടേക്ക് കയറി വരുന്നത് വരെ ചറ പറാന്ന് വായിട്ടലച്ചോണ്ടിരുന്ന പെണ്ണാ ഇപ്പോ മോന്തയും ഉരുട്ടി വെച്ചിരിക്കുന്നത്. " എന്ന് പറഞ്ഞ് അഖി നൂറാനെ ചൂണ്ടി കാണിച്ചപ്പോ നമ്മള് ഓളെ മുഖത്തേക്ക് നോക്കി.പെണ്ണ് ഇപ്പോഴും ഏതോ ലോകത്തേക്ക് നോക്കി ഇരിപ്പാണ്. നമ്മള് ഇവിടെ നടത്തുന്ന സംഭാഷണം അവള് കേൾക്കാത്തതാണോ അല്ല നമ്മള് ഉള്ളതോണ്ട് മനപ്പൂർവം കേട്ടില്ല, കണ്ടില്ലാന്നൊക്കെ നടിക്കാണോ.. ഞമ്മള് കയ്യും കെട്ടി ഓളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഇവിടെ ഈ പിള്ളേര് നമ്മളെ കളിയാക്കാൻ തുടങ്ങി. "മ്മ്..നടക്കട്ടെ നടക്കട്ടെ..ഞങ്ങള് പോയി തരാവേ.. പിന്നെ രാവിലത്തെ പോലെ സീൻ ഓവർ ആക്കല്ലേ" എന്ന് പറഞ്ഞോണ്ട് സിനു നമ്മളെ നോക്കി കളിയാക്കുമ്പോൾ ബാക്കി നാലെണ്ണവും ഒന്ന് നീട്ടി മൂളിക്കൊണ്ട് നമ്മളെ നോക്കി വെളിയിലേക്ക് ഇറങ്ങി. നമ്മള് അവർക്കൊക്കെ ഒരു അവിഞ്ഞ ചിരി പാസ് ആക്കിക്കൊണ്ട് നൂറാന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞതും പെണ്ണ് ചാടി തുള്ളി ഒരു എഴുന്നേൽക്കലായിരുന്നു. "ടാ..നിക്കെടാ അവിടെ.ഞാനും വരുന്നു.." ഓഹോ. അപ്പൊ ഇത്രേം നേരം ബോധം ഉണ്ടായിരുന്നു. "അതിനു അവര് അമേരിക്കയിലേക്ക് ഒന്നും പോയതല്ല.വെളിയിൽ തന്നെ ഉണ്ടാവും. "

എന്ന് പറഞ്ഞോണ്ട് നമ്മള് ഓൾടെ അടുത്തേക്ക് നടന്നു നീങ്ങി. "തന്നോട് ഞാൻ ചോദിച്ചോ,,ഇല്ലല്ലോ..? ചോദിക്കുമ്പോൾ പറഞ്ഞാൽ മതി. ടാ സിനു.. ചതിയൻമാരെ..ഞാനും വരുന്നെടാ" "ടീ..നിന്നെ ഞാൻ പിടിച്ചു തിന്നാനൊന്നും പോവുന്നില്ല." "അല്ലേലും അങ്ങനെ ആർക്കും തിന്നാൻ വേണ്ടി ഞാൻ നിന്നു കൊടുക്കാറുമില്ലാ.. മാറി നിന്നേ. എനിക്ക് പോവണം" "അങ്ങനെ നിന്നു കൊടുക്കാറില്ലെങ്കിൽ പിന്നെന്താ നിന്റെ പ്രശ്നം. നിനക്കെന്നെ പേടിയാണോ..? അതേ.പേടി തന്നെയാ ഇത്. അപ്പൊ നൂറാക്ക് ഷാജഹാനെ പേടിയാണെന്ന്.." "ഓ പിന്നേ..പേടി..ഒന്ന് പോടാ ചെറുക്കാ അവിടുന്ന്.. പേടിക്കാൻ പാകത്തിലുള്ളൊരു മൊതല്.കണ്ടേച്ചാലും മതി. താൻ എന്താ വല്ല അസുര ചക്രവർത്തിയുമാണോ തന്നെ കാണുമ്പോൾ ഞാൻ പേടിച്ചു ഓടാൻ " നമ്മളെ ചോദ്യം കൊള്ളേണ്ട സ്ഥലത്തു തന്നെ കൊണ്ടു.പെണ്ണിന് വാശി കയറണമെങ്കിൽ ഇങ്ങനെ വല്ലതും തന്നെ ചോദിക്കണം.എന്ത് വന്നാലും അവള് ഞമ്മളെ മുന്നിൽ തോറ്റു തരില്ല.അത് തന്നെയാണല്ലോ ഞമ്മക്ക് വേണ്ടതും. "പിന്നെ നീ എന്തിനാ പോകാൻ ധൃതി കാണിക്കുന്നത്.

എന്നെ പേടി ഇല്ലെങ്കിൽ പിന്നെ നിനക്കെന്താ എന്റെ മുന്നിൽ ഒറ്റയ്ക്ക് നിൽക്കാൻ കഴിയാത്തത്. " "ഒരു തവണ ഞാൻ പറഞ്ഞു എനിക്ക് തന്നെ പേടി ഇല്ലാന്ന്. ഇതുവരെ ഞാൻ ഒറ്റക്ക് തന്നെയാണല്ലോ തന്റെ മുന്നിലേക്ക് വന്നിട്ടുള്ളത്.ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അതിനി ഏതു ഇരുട്ടത്തായാൽ പോലും നൂറാക്ക് ഷാജഹാൻറ്റെ മുന്നിലേക്ക് വരാൻ ഒരു തെല്ലു പോലും ഭയമില്ല. " നമ്മളെ മുഖത്തേക്ക് നോക്കി നൂറ അത് പറഞ്ഞപ്പോൾ അവൾടെ കണ്ണിൽ ഞമ്മള് കണ്ടത് അവളുടെ ധൈര്യമോ വാശിയോ അല്ല. പകരം,, അവക്ക് എന്നോടുള്ള വിശ്വാസമാണ്.നൂറാന്റെ മനസ്സിൽ അത്രയും ആഴത്തിൽ നമ്മക്ക് ഒരു സ്ഥാനമുണ്ടെന്ന് മനസ്സിലാക്കാൻ അവളുടെ ഈ വാക്കുകൾ തന്നെ മ്മക്ക് ധാരാളമാണ്. എങ്കിലും ഇപ്പൊ അവളോട്‌ ഈ കാര്യം ചോദിച്ച് അവൾടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ നമ്മള് ഉദ്ദേശിച്ചിട്ടില്ല. "അപ്പൊ നിനക്ക് പേടിയില്ല.അത് നീ സമ്മതിച്ചല്ലോ.? എങ്കിൽ നീ ഒന്നിവിടെ ഇരുന്നെ.. " "എന്തിന്..? " എന്നും ചോദിച്ചോണ്ട് നൂറ നമ്മളെ നോക്കി നെറ്റി ചുളിച്ചു.

"ഇരിക്കാനല്ലേ പറഞ്ഞത് " ന്നും പറഞ്ഞോണ്ട് നമ്മള് അവളെ അവിടെയൊരു ബെഞ്ചിൽ പിടിച്ചിരുത്തി. അവള് അപ്പൊത്തന്നെ നമ്മളെ കൈ തട്ടി മാറ്റി എഴുനേറ്റു പോവാൻ ഒരുങ്ങി. "അപ്പൊ പേടിയാണല്ലേ..? " അത് കേൾക്കേണ്ട താമസം പെണ്ണ് നമ്മളെ നോക്കി പല്ലിറുമ്പിക്കൊണ്ട് അടങ്ങി ഒതുങ്ങി മ്മള് ഇരുത്തിയ സ്ഥാനത്തു തന്നെ ഇരുന്നു. നമ്മള് അതിനു മുന്നിലുള്ള ബെഞ്ച് വലിച്ചിട്ടു അവൾക്ക് അഭിമുഖമായി ഇരുന്നു.എന്നിട്ടു അവള് ഡെസ്കിൽ കൈ വെച്ചത് പോലെ തന്നെ നമ്മള് ഓളെ കയ്യിന്റെ അടുത്തായി നമ്മളെ കയ്യും ഡെസ്കിൽ വെച്ചു.അവള് നമ്മളെ തുറുക്കനെ നോക്കി കൊണ്ട് അപ്പൊത്തന്നെ കൈ വലിച്ചു.ഒപ്പം നമ്മളും. നമ്മള് കൈ എടുത്തപ്പോൾ ഓള് വീണ്ടും കൈ ഡെസ്കിൽ വെച്ചു. ഇപ്രാവശ്യം നമ്മള് കൈ വെച്ചത് ഓളെ കയ്യിന്റെ മുകളിലായാണ്.ഓള് അപ്പൊത്തന്നെ നമ്മളെ കൈക്ക് ഒരു കുത്തും തന്ന് ഓളെ കൈ പിൻവലിച്ചു കൈയും കെട്ടി ഇരുന്നു.നമ്മളും അതേപോലെ ചെയ്തു. നമ്മളെ ഈ പ്രവർത്തിയൊക്കെ കണ്ട് പെണ്ണിന് വട്ടു പിടിക്കുന്നുണ്ടെന്നു മ്മക്ക് അറിയാം. "എന്താ..? "

കണ്ണുരുട്ടിക്കൊണ്ടുള്ള ഓൾടെ ചോദ്യം കേൾക്കുമ്പോൾ തന്നെ മ്മക്ക് ചിരി പൊട്ടി പൊട്ടി വരുന്നുണ്ട്. "ഒന്നുല്ല.. " "പിന്നെന്താ... ഇയാള് ഇങ്ങനെ ചിരിക്കുന്നത് കാണാനാണോ എന്നെ ഇവിടെ പിടിച്ചിരുത്തിയത്" "അല്ല.. " "എന്നാൽ ഞാൻ പോവാ.." "എങ്ങോട്ട്.. അവിടെ ഇരിക്കെടി.. " എഴുന്നേൽക്കാൻ ഒരുങ്ങിയ അവൾടെ കയ്യിൽ മ്മള് പിടിച്ചപ്പോ അവള് അപ്പൊത്തന്നെ നമ്മളെ കൈ വിടുവിച്ചു വീണ്ടും അവിടെ തന്നെ ഇരുന്നു. പെണ്ണ് കണ്ണുരുട്ടിക്കൊണ്ട് നമ്മളെ തന്നെ നോക്കി ഇരിക്കുന്നതല്ലാതെ നമ്മളോട് ദേഷ്യപ്പെടാനായി പോലും വാ തുറക്കുന്നില്ല. ആ വെള്ളാരം കണ്ണുകൾ വിടർത്തി കൊണ്ടുള്ള അവളുടെ നോട്ടത്തിൽ നമ്മള് പതറി പോവാണ്. പടച്ചോനെ..ഈ നേരം നെഞ്ചിന്ന് റൂഹ് വിട്ടു പിരിഞ്ഞാലും നമ്മള് മയ്യത്ത് ആവുക പുഞ്ചിരി തൂകിക്കൊണ്ട് ആവും.അമ്മാതിരി നോട്ടമാണ് പെണ്ണിന്റെത്. പിടിച്ചു നിൽക്കാൻ പറ്റുന്നില്ലല്ലോ അള്ളോഹ്..അവള് ആണെങ്കിൽ ആ നോട്ടമൊന്നു പിൻവലിക്കുന്നുമില്ല... വർഷങ്ങൾക്ക് മുൻപ് നമ്മള് മനസ്സിൽ പതിപ്പിച്ച വെള്ളാരം കണ്ണുകൾ.നമ്മള് കിനാവ് കണ്ടതിനെക്കാളും ഏഴഴക് മൊഞ്ചു കൂടുതലുള്ള ഒരു ഹൂറി തന്നെയാണ് നമ്മളെ പെണ്ണ്...

ഒരുതവണ പോലും കാണാതെ നമ്മള് മനസ്സിൽ കുറിച്ചിട്ട അതേ മുഖവും മൊഞ്ചും തന്നെയാണ് എന്റെ നൂറാക്ക്.എന്ത് കൊണ്ടും എന്റെ സങ്കൽപങ്ങൾക്കനുസരിച്ച് എന്റെ ബീവി ആകാൻ പടച്ചോൻ കനിഞ്ഞു നൽകിയതാണ് ഇവളെ നമ്മക്ക്. എന്നാ ഇവളെയൊന്നു സ്വന്തമാക്കാൻ കഴിയുക.ഇത്രയും അടുത്ത് ആയിരുന്നിട്ടു പോലും ഈ പെണ്ണിനെ ഒന്ന് നെഞ്ചോടു ചേർത്ത് നിർത്താൻ നമ്മക്ക് ആവുന്നില്ലല്ലോ അള്ളോഹ്.. എന്നാണ് ഇവളുടെ തീരുമാനങ്ങളൊക്കെയൊന്നു മാറുക.ഈ വായാടിന്റെ സ്നേഹം അനുഭവിക്കാൻ ഇനിയും എത്ര നാള് നമ്മള് കാത്തിരിക്കണം. ഓരോ ദിവസം കടന്നു ചെല്ലുംതോറും നൂറയില്ലാതെ നമ്മക്ക് ശ്വാസം വിടാൻ പോലും വയ്യാത്ത അവസ്ഥയായി വരാണല്ലോ.. ഇതൊക്കെ ഈ പെണ്ണിന് അറിയണോ.നമ്മളുടെ മനസ്സിലെ വിഷമമൊക്കെ പറഞ്ഞാൽ ഈ രാക്ഷസിക്ക് മനസ്സിലാവോ..? കണ്ണ് എടുക്കാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുമ്പോൾ നമ്മക്ക് പഴയതൊക്കെ ഓർമ വരാണ്.അന്ന് കാണാമറയത്ത് ആയിരുന്നിട്ട് പോലും ഇവൾക്ക് നമ്മളോട് എന്തോരം സ്നേഹമായിരുന്നു.

ഇന്ന് ഇവളുടെ തൊട്ടടുത്ത് നിൽക്കുമ്പോൾ അതിന്റെ ഒരംശമെങ്കിലും ഇവള് നമ്മക്ക് തന്നിരുന്നെങ്കിൽ... അതൊക്കെ ഓർക്കുമ്പോൾ ദുഃഖം തികട്ടി വരുന്നുണ്ട്. ദീർഘ നേരം ഞങ്ങൾക്ക് ഇടയിൽ ഉണ്ടായ മൗനത്തെ ഭേദിച്ചു കൊണ്ട് വീണ്ടും നമ്മള് തന്നെ തുടങ്ങി. "നൂറാ... " "ഉം.. " പതിഞ്ഞ സ്വരത്തിലുള്ള നമ്മളെ വിളിക്ക് അതിലും താഴ്ന്ന ശബ്ദത്തിൽ അവള് മൂളി തന്നപ്പോൾ നമ്മളെ നെഞ്ചത്ത് ഒരായിരം പൂത്തിരി ഒന്നിച്ചു കത്തിയ പോലെയായിരുന്നു ഞമ്മക്ക് തോന്നിയത്. നാള് ഇതുവരെയായി പെണ്ണ് നമ്മളെ വിളിക്ക് മറുപടി തന്നിട്ടില്ല.എന്തിനു,, അട്ടഹാസത്തോടെ അല്ലാതെ ഒരിക്കലെങ്കിലും ചെറിയ ശബ്‌ദത്തിൽ നമ്മളോട് സംസാരിച്ചിട്ടില്ല.പുറത്തേക്ക് വന്ന സന്തോഷമൊക്കെ കടിച്ചു പിടിച്ചു കൊണ്ട് നമ്മള് വീണ്ടും ഓളെ മുഖത്തേക്ക് തന്നെ നോക്കി. പെണ്ണ് ഇപ്പോഴും കണ്ണിമ വെട്ടാതെ നമ്മളെ മുഖത്തേക്ക് തന്നെ നോക്കി ഇരിപ്പാണ്. "ഇങ്ങനെ എന്റെ കണ്ണിലേക്കു തന്നെ നോക്കി ഇരിക്കുമ്പോ നിനക്ക് എന്നോട് ഒന്നും തോന്നുന്നില്ലേ നൂറാ..?ഒരു തരി പോലും ഇഷ്ടം തോന്നുന്നില്ലേ..?

പോട്ടേ..പഴയതൊന്നും ഓർമ വരുന്നില്ലെ.. " അതുവരെ നമ്മളെ മുഖത്തേക്ക് അനുരാഗത്തിന്റെ നോട്ടം എറിഞ്ഞു കൊണ്ടിരുന്നവൾ നമ്മളെ ചോദ്യം കേട്ടപ്പോൾ എന്തോ വെളിപാട് വന്നത് പോലെ അപ്പൊത്തന്നെ നമ്മളിലുള്ള ഓളെ നോട്ടം പിൻവലിച്ചു. "പറ..ഞാൻ ചോദിച്ചത് കേട്ടില്ലേ.. അല്ലാത്ത സമയങ്ങളിലൊക്കെ നിനക്ക് കഴുത്തിനു ചുറ്റും നാവ് ആണല്ലോ..? ഞാൻ ഇതുപോലെ വല്ലതും ചോദിക്കുമ്പോൾ മാത്രം എന്താ നൂറാ നിന്റെ നാവ് ഇറങ്ങി പോകുന്നത്. " എന്ന് നമ്മള് ചോദിച്ചപ്പോ തലയും താഴ്ത്തി താഴേക്ക് നോക്കി കൊണ്ടിരുന്നവൾ വീണ്ടും നമ്മളെ മുഖത്തേക്ക് നോക്കി. പക്ഷെ നേരത്തത്തെ പോലെയല്ല ഇപ്പൊ. നമ്മളെ മുഖത്തേക്ക് നോക്കാൻ തന്നെ അവളെന്തോ പ്രയാസപ്പെടുന്നത് പോലെ നമ്മക്ക് തോന്നി. "പറയെടീ..നിനക്ക് ഒന്നും തോന്നുന്നില്ലേ..? " "ഹാ..തോന്നുന്നുണ്ട്.തന്റെ തലമണ്ട അടിച്ചു പൊട്ടിക്കാൻ തോന്നുന്നുണ്ട്. " പെട്ടെന്നുള്ള അവളുടെ മറുപടി കേട്ട് നമ്മളൊന്നു വല്ലാണ്ടായി.അതിലേറെ ദേഷ്യവും. ഇത്രയൊക്കെ കഷ്ടപ്പെട്ട് എങ്ങനെയെങ്കിലും മനുഷ്യൻമാരിവിടെ ഒരു റൊമാൻസ് മൂഡ് ക്രിയെറ്റ് ചെയ്തു വരുമ്പോഴാണ് അവൾടെ കോപ്പിലെ ഒരു ഡയലോഗടി.

"എന്നാൽ അടിച്ചു പൊട്ടിക്കെടീ.." "അതൊക്കെ നമുക്ക് പൊട്ടിക്കാം.പക്ഷെ അതിനു മുന്നേ എനിക്ക് ഷാജഹാനോട്‌ ഒരു കാര്യം പറയാനുണ്ട്." പൊടുന്നനെ ഉയർന്ന നൂറന്റെ ശബ്‌ദം വീണ്ടും താഴ്ന്നു.നമ്മള് ചോദിച്ചതിനുള്ള മറുപടി ആവോ അവക്ക് നമ്മളോട് ഇനി പറയാനുള്ളത് എന്ന്ചിന്തിച്ച് നമ്മക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. പക്ഷെ,,അതല്ലങ്കിലോ.. എങ്കിലും നമ്മള് വളരെ ക്ഷമയോട് തന്നെ അവളോട്‌ കാര്യം ചോദിച്ചു. "എന്താ പറ..നിനക്ക് പറയാനുള്ളത് കേൾക്കാൻ വേണ്ടി ആണല്ലോ ഞാൻ ഇവിടെ നിന്റ്റെ മുന്നിൽ വന്നിരിക്കുന്നത്. നിന്റെ വായേന്ന് എന്തേലും ഒന്ന് പുറത്തേക്ക് വരാൻ വേണ്ടി തന്നെയല്ലേ ഞാൻ നിന്നോട് ഇതൊക്കെ ചോദിക്കുന്നത്.പറ.. " "അത് എനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ല..ഞാൻ പറഞ്ഞാൽ ഇയാളെന്നോട് ദേഷ്യപ്പെടോ..?"

"ഞാൻ ദേഷ്യപ്പെട്ടാലും അതൊക്കെ നിനക്കൊരു വിഷയമാണോ..? നീ പറ നൂറാ.." "അത്..ഞാൻ..എനിക്ക്...അല്ല..തനിക്ക്.. അതല്ലാ..ഷാജഹാന്...തന്നോട് ഞാൻ.... " "എന്തോന്നടി ഇത്.. ശെരിക്ക് പറയെന്റെ പെണ്ണേ.." എന്ന് പറഞ്ഞ് നമ്മള് ഓളെ തന്നെ ഉറ്റു നോക്കുമ്പോൾ പെണ്ണ് പതിയെ ഒരു നെടു വീർപ്പിട്ടതിനു ശേഷം നമ്മളെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കാൻ തുടങ്ങി. ന്റെ റബ്ബേ..ഈ പെണ്ണ് എന്താ ഇങ്ങനെ..?എന്താ ഇവളുടെ മനസ്സിൽ..? ആദ്യമായാണ് നൂറാ ഇത്രയും ക്ഷമയോട് കൂടെ നമ്മളോട് സംസാരിക്കുന്നത്.എന്താവും നമ്മളെ പെണ്ണിന് നമ്മളോട് പറയാൻ ഉള്ളതെന്ന ആകാംഷയിൽ ഞമ്മള് ഓളെ മുഖത്തേക്ക് നോക്കി ഇരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story