💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 48

khalbil nee mathram

രചന: ഷംസീന ഫിറോസ്

നമ്മള് എന്താ പറയാൻ പോകുന്നത് എന്ന് ചിന്തിച്ചു അക്ഷമനായി കണ്ണിമ വെട്ടാതെ നമ്മളെ മുഖത്തേക്ക് നോക്കി ഇരിക്കുന്ന ഷാജഹാനെ കാണുമ്പോൾ നമ്മക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. എങ്കിലും നമ്മള് അത് ചെയ്തില്ല.ഇതുവരെ ഇവന്റെ മുന്നിൽ ഇത്രയും വിനയ ഭാവം നടിച്ച നമ്മളെ സമ്മതിക്കണം.അത് മാത്രമാണോ ഒരു മിനിറ്റ് പോലും തികച്ചു അടങ്ങി ഒതുങ്ങി ഇരിക്കാൻ വയ്യാത്ത നമ്മള് അല്ലെ ഇപ്പൊ ഇവന്റെ മുന്നിൽ ഇത്രയും ക്ഷമയോടെയും ഇല്ലാത്ത നാണമൊക്കെ നമ്മളെ മുഖത്ത് ഫിറ്റ്‌ ചെയ്തോണ്ടും ഇരിക്കുന്നത്. ഓന്റെ ഇരുപ്പും പുഞ്ചിരി തൂകുന്ന മുഖവും ആ നോട്ടവുമൊക്കെ കാണുമ്പോൾ തന്നെ നമ്മക്ക് അറിയാം എന്താണ് ഓൻ നമ്മളിൽ നിന്നും കേൾക്കാൻ കൊതിക്കുന്നതെന്ന്. നമ്മള് ഓനെ ഇഷ്ടാണെന്ന് പറയുമെന്നുള്ള പ്രതീക്ഷയിലാണ് ചെക്കൻ സ്വപ്ന ലോകത്തെന്ന പോലെ ഇങ്ങനെ മിഴിച്ചിരിക്കുന്നത്.

ഹ്മ്മ്..ഇരിക്കട്ടെ..കുറച്ചു വട്ടു പിടിപ്പിക്കാം.ഒന്നുല്ലേലും ഒരു കാര്യവുമില്ലാതെ നേരത്തെ എന്നെ പിടിച്ചു തള്ളി ഇട്ടതല്ലേ.. "എന്താന്നു വെച്ചാൽ ഒന്നു പറയെടി പെണ്ണെ..മനുഷ്യൻമാരെ ഇട്ടു ഇങ്ങനെ വട്ടു പിടിപ്പിക്കാതെ.... എന്താ നൂറ നിനക്ക് എന്നോട് പറയാൻ ഉള്ളത്.നീ എന്താ ഒന്നും മിണ്ടാത്തത്.? എന്ത് കാര്യമാണേലും എന്റെ മുഖത്ത് നോക്കി വെട്ടി തുറന്നു പറയുന്ന നിനക്ക് എന്താ ഇപ്പൊ എന്നോട് സംസാരിക്കാൻ ഒരു മടി..? " നമ്മളെ മുഖത്ത് വന്ന നിശബ്ദ ഭാവവും പെരുമാറ്റവുമൊക്കെ കണ്ടു ഇവിടെ ഓൻക്ക് ശെരിക്കു ഇരുപ്പുറയ്ക്കുന്നില്ല.എന്താണ് നമ്മള് പറയാൻ പോകുന്നത് എന്നറിയാൻ വേണ്ടി ഷാജഹാൻ ഞമ്മളെ മുന്നിൽ ഇരുന്ന് ഒരുമാതിരി എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടി കൂട്ടാണ്. "അത് പറയാനല്ല..എനിക്ക് ചോദിക്കാനാ ഉള്ളത്." "ഹേ.. ചോദിക്കാനോ..? " അതുവരെ ഇരുന്നൂറു വോൾട്ടിൽ പ്രകാശിച്ച് കൊണ്ടിരുന്ന ഷാജഹാൻറ്റെ മുഖത്ത് ഇപ്പൊ സീറോ ബൾബ്ന്റെ പ്രകാശം പോലുമില്ല.

ന്റെ റബ്ബേ.. ഇത്രയും പെട്ടെന്ന് ഒരു മനുഷ്യൻറ്റെ മുഖത്ത് ഇങ്ങനെയൊക്കെ ഭാവമാറ്റം വരോ.. "ഹാ. ചോദിക്കാൻ. എന്തേയ്.. വേണ്ടേ..? " "ഓക്കേ. ചോദിക്കാൻ എങ്കിൽ അങ്ങനെ.ഒന്നു ചോദിക്കെടീ.. " "ഇതെന്റെ ചോദ്യം മാത്രല്ല,, ഒരാവശ്യം കൂടിയാണ്.അത് ഇയാളെനിക്ക് പ്രാവർത്തികമാക്കി തരണം. നൂറ പറഞ്ഞാൽ ഷാജഹാൻ അനുസരിക്കോ..? " "നീ ചോദിച്ചാൽ ഞാൻ എന്റെ ജീവൻ വേണമെങ്കിലും തരും നൂറാ.. പിന്നെയല്ലേ നീ പറയുന്ന ഒരു കാര്യം അനുസരിക്കാൻ പറ്റാത്തത് എന്ന് ഞാൻ പറയുമെന്ന് നീ വിചാരിക്കണ്ട. കാരണം നിന്നെ എനിക്ക് നല്ലോണം അറിയാം മോളെ.എന്നോടുള്ള ദേഷ്യത്തിന് നീ ചിലപ്പോ എന്റെ ജീവൻ തന്നെ ചോദിച്ചെന്നിരിക്കും. ഐ മീൻ നിന്റെ പിറകെ നടക്കുന്നത് മതിയാക്കി എവിടേലും പോയി തൂങ്ങി ചാവാൻ പറഞ്ഞാലോ നീ.. എനിക്കത് ചെയ്യാൻ പറ്റോ..?

വെറുതെ ഇഷ്ടാണ്, ജീവനാണ്, നീ ഇല്ലെങ്കിൽ ഞാനില്ലന്നൊക്കെയുള്ള സെന്റെൻസ് ചുമ്മാ ഡയലോഗ് അടിക്കാനും വാട്സാപ്പ് സ്റ്റാറ്റസ് വെക്കാനും മാത്രെ കൊള്ളു മോളെ.. അല്ലാതെ അതൊന്നും പ്രാവർത്തികമാക്കാൻ ദേ എന്നെ കൊണ്ട് പറ്റില്ല.ബികോസ് ഞാൻ പോവുന്നുണ്ടെങ്കിൽ നിന്നെയും കൊണ്ടേ പോവൂ നൂറാ.. അല്ലാതെ തനിച്ച് പോവില്ല എന്നർത്ഥം.. " "പടച്ചോനെ..കഴിഞ്ഞോ തന്റെ പ്രസംഗം. താൻ എന്റെ പുറകെ നടക്കുന്നത് എനിക്ക് ഇഷ്ടമല്ലാന്നു കരുതി ഞാൻ തന്നോട് പോയി ചാവാനൊന്നും പറയില്ല കേട്ടോ.. എന്നിട്ടു വേണം തന്റെ സൂയിസൈഡ്ന്റെ പേരും പറഞ്ഞ് പോലീസ്കാരൊക്കെ വന്ന് എന്നെ പൊക്കി കൊണ്ട് പോവാൻ.. ഇത് അതൊന്നുമല്ല, അതിനേക്കാളുമൊക്കെ എനിക്ക് ഇമ്പോര്ടന്റ്റ്‌ ആയ മറ്റൊരു കാര്യമാ.. " "എടീ..നീയെന്താ എൻറെ ക്ഷമ പരീക്ഷിക്കാണോ.. എന്തായാലും ഒന്ന് പറയെടീ.. "

"അതേയ്..തന്റെ ഇവിടുത്തെ ക്ലാസ്സ്‌ ഞായറാഴ്ചയല്ലേ കഴിയാ..?അതൊന്നു ശനിയാഴ്ച ആവുമ്പോഴേക്കും തീർക്കാൻ പറ്റോ..? പറ്റോന്നല്ല,,പറ്റണം. സാറ്റർഡേ ആവുമ്പോഴേക്കും തന്റെ ക്ലാസും പ്രൊജക്റ്റ്‌ വർക്കുമൊക്കെ അവസാനിപ്പിച്ചു താൻ ഇവിടുന്ന് പൊക്കോണം. സൺ‌ഡേ ഞങ്ങൾക്കൊരു ഫങ്ക്ഷൻ ഉള്ളതാ. എനിക്ക് എന്തായാലും അതിനു പോകണം. പോയെ പറ്റൂ.. അല്ലാതെ ലാസ്റ്റ് ക്ലാസ്സ്‌ ആണെന്നും പറഞ്ഞ് എനിക്ക് ഇവിടേക്ക് എഴുന്നള്ളാൻ വയ്യാ..ഗോട്ട് യു." നമ്മള് പറഞ്ഞ കാര്യം കേട്ട് ചെക്കൻ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വായും പൊളിച്ച് നമ്മളെ തന്നെ ഉറ്റു നോക്കാണ്. ന്റെ പടച്ചോനെ... ഇപ്പോഴത്തെ ഓന്റെ മുഖത്തെ എക്സ്പ്രെഷനൊന്നു കാണണം.സ്വന്തം കെട്ട്യോൾ വേറൊരുത്തന്റെ കൂടെ ചാടി പോയാൽ പോലും ഒരുത്തന്റെ മുഖത്ത് ഇത്രയും ഭാവ ഭേദങ്ങൾ ഉണ്ടാവില്ല.. "ഇത്..ഇതാണോ നിനക്കെന്നോട് ചോദിക്കാനും പറയാനും ഉണ്ടായിരുന്നത്.?

ഇതിനാണോ നീ ഇത്രയും നേരം എന്നെ ഇവിടെ ഇരുത്തി പൊട്ടൻ കളിപ്പിച്ചത്. " "അതിന് ഇയാളെ ഞാനായി പൊട്ടൻ കളിപ്പിക്കണോ... ആൾറെഡി താനൊരു പൊട്ടനും മന്ദബുദ്ധിയുമൊക്കെ ആണല്ലോ.." "ടീ..എന്റെ പെണ്ണാണ്, ഖൽബാണെന്നൊന്നും നോക്കില്ല.. ഇമ്മാതിരി വട്ടു കളിയുമായി വന്നാൽ ചെകിട് നോക്കി ഒരൊറ്റ പൊട്ടിക്കലായിരിക്കും." "ഓഹോ..അപ്പൊ താൻ എന്നെ അടിക്കോ..എന്നാൽ അടിക്കെടോ.. അപ്പൊ അതിനർത്ഥം ഞാൻ ഇയാൾക്ക് വട്ട് കേസ് ആണെന്നല്ലേ..?" "പിന്നെ ഇതിനെയൊക്കെ ഞാൻ എന്താ പറയാ..ഇതാണോ നിന്റെ ഇമ്പോര്ടന്റ്റ്‌ മാറ്റർ.നിന്റെ ഈ ആവശ്യമാണോ ഞാൻ നടപ്പിലാക്കി തരേണ്ടത്.. ഇതിനെക്കാളുമൊക്കെ ഇമ്പോര്ടന്റ്റായി നിനക്ക് മറ്റൊന്നുമില്ലേ നൂറാ..ഇത്രയും ചെറിയ വിഷയങ്ങളൊക്കെ നിനക്ക് പ്രധാനപ്പെട്ടതാണ്.. നിന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഞാൻ മാത്രം നിനക്ക് വെറുമൊരു കോമാളി..

നിന്റെ ലൈഫിൽ എനിക്ക് യാതൊരു വിധ പ്രാധാന്യവും ഇല്ലേ നൂറാ.. ബാക്കി കാര്യങ്ങൾക്കൊക്കെ നീ കൊടുക്കുന്ന ഈ പ്രാധാന്യത്തിനിടയിൽ ഒരു ചെറിയ സ്ഥാനം എനിക്കും തന്നൂടെ നൂറാ..അങ്ങനെയൊരു സ്ഥാനം പോലും ഞാൻ അർഹിക്കുന്നില്ലേ.. നിനക്ക് എന്നോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ എന്തോരം പ്രതീക്ഷിച്ചതാണെന്ന് അറിയോ നിനക്ക്.. ഇനിയെങ്കിലും നിന്റെ ഇഷ്ടം നീ തുറന്നു പറയുമെന്ന് ഞാൻ കരുതി.. പറ്റിച്ചതാണല്ലേ നീയെന്നെ..മനപ്പൂർവം നിന്റെ മുന്നിൽ എന്നെ വിഡ്ഢിയാക്കാൻ ശ്രമിച്ചതാണല്ലേ.. " "അതെ..പറ്റിച്ചത് തന്നെയാണ്.വിഡ്ഢി ആക്കാൻ വേണ്ടി തന്നെയാണ് ഇങ്ങനെ ചെയ്തത്. രാവിലെ ഒരു കാര്യവും ഇല്ലാതെ താൻ എന്നെ തള്ളി ഇട്ടില്ലേ..അതും പോരാഞ്ഞിട്ട് സിനുന്റെ കൂടെ ചേർന്ന് എന്നെ കളിയാക്കിയില്ലെ..

അപ്പോഴേ ഞാൻ ഇത് കരുതി വെച്ചതാ..അതിനൊക്കെ പകരമായി ഇത് ഇരിക്കട്ടെ തനിക്ക്... ഇപ്പൊ എനിക്ക് സംതൃപ്തിയായി.." "അപ്പൊ നീ പകരം വീട്ടിയതാണോ..?ഓക്കേ..ഇതിനുള്ള പ്രതികാരം ഞാൻ ഇപ്പൊത്തന്നെ തന്നേക്കാം.ഇനി ഇതും മനസ്സിൽ വെച്ചു നിന്റെ പിറകെ നടന്ന് പകരം വീട്ടാനൊന്നും എനിക്ക് വയ്യാ.. മാത്രല്ല,,അതിനുള്ള സമയവും ഇല്ലാ" എന്ന് പറഞ്ഞ് ഓൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നമ്മളെ അടുത്തേക്ക് വന്നു.അത് കണ്ടപ്പോൾ തന്നെ ഓട്ടോമാറ്റികലി നമ്മളും എഴുന്നേറ്റു. എന്താന്നുള്ള ഭാവത്തിൽ ഓന്റെ മുഖത്തേക്ക് നോക്കണ്ട ടൈം വരെ ആ ദുഷ്ടൻ നമ്മക്ക് തന്നില്ല. അതിനു മുന്നേ ഓൻ നമ്മളെ കൈ പിടിച്ച് പുറകിലേക്ക് വലിച്ചു വെച്ച് ഒരൊറ്റ തിരിക്കലായിരുന്നു.വേദന കൊണ്ട് നമ്മള് ഉമ്മാനെയും ഉപ്പാനെയുമൊക്കെ മാറി മാറി വിളിച്ചെങ്കിലും ഓൻ നമ്മളെ കയ്യിലുള്ള പിടി വിട്ടതുമില്ല,,വേദനിപ്പിക്കുന്നത് കുറച്ചതുമില്ല. "ഹൗ...എന്റെ കൈ..വിടെടാ.." "അങ്ങനെ എളുപ്പം വിടാൻ വേണ്ടിയല്ലല്ലോ പിടിച്ചത്" "ദേ..ഇയാള് കളിക്കല്ലേ..എനിക്ക് വേദനിക്കുന്നുണ്ട്."

"വേദനിക്കട്ടെ..അതിനു വേണ്ടി തന്നെയാണ്.. ഞാൻ കാരണം നിന്റെ ശരീരം മാത്രല്ലേ വേദനിക്കുന്നുള്ളു. പക്ഷെ നീ കാരണം ഓരോ നിമിഷവും നോവുന്നത് എന്റെ മനസ്സാടീ കണ്ണിൽ ചോര ഇല്ലാത്തവളെ.. " എന്ന് പറഞ്ഞ് ഓൻ ഓന്റെ പിടി ഒന്നൂടെ മുറുക്കി. "അള്ളോഹ്.. " എന്നൊരലർച്ചയോട് ഒപ്പം നമ്മളെ കണ്ണും നിറഞ്ഞു വന്നു. "ദുഷ്ടാ..ആർക്കാടാ കണ്ണിൽ ചോര ഇല്ലാത്തത്.എനിക്കോ തനിക്കോ..? ഒന്ന് വിടെടോ..നല്ലോണം വേദനിക്കുന്നുണ്ട്.എന്റെ കൈ ഇപ്പൊ പൊളിയും." "എങ്കിൽ പറ..ഇനി എന്നെ പറ്റിക്കോ.. ഇതുപോലെ എന്റെ ഇമോഷൻസ് വെച്ച് കളിക്കോ...പറ.." ഓന്റെ ചോദ്യത്തിന് നമ്മള് നിറകണ്ണുകളോടെ ഓന്റെ മുഖത്തേക്ക് നോക്കി ഇല്ലാന്ന് തലയാട്ടി. നമ്മളെ കണ്ണു നിറഞ്ഞതോണ്ടാവും നമ്മളെ കയ്യിലുള്ള ഓന്റെ പിടുത്തമൊന്ന് അയഞ്ഞത്.എങ്കിലും നമ്മളെ കൈ ഓന്റെ കയ്യിൽ നിന്നും മോചിപ്പിച്ചിട്ടില്ല.

"വെറുതെ തലയാട്ടിയാൽ പോരാ..വാ തുറന്ന് പറ.ഇനി മേലാൽ എന്നെ ഇതുപോലെ വിഡ്ഢി വേഷം കെട്ടിക്കില്ല എന്ന്.." "ഇല്ലാ..ഇനി ചെയ്യില്ല " എന്ന് പറഞ്ഞ് നമ്മള് ദയനീയമായി ഓന്റെ മുഖത്തേക്ക് നോക്കി.അപ്പൊ ഓൻ നമ്മളെ നോക്കി പുഞ്ചിരി തൂകാൻ തുടങ്ങി. "ഇനി എന്താ.. കയ്യിന്ന് വിട്ടേ.. ഞാൻ ഇനി ഇതുപോലെ ചെയ്യില്ലാന്ന് പറഞ്ഞില്ലേ." "അത് മാത്രം പോരല്ലോ മോളെ.. എനിക്ക് വേദനിക്കുന്നു ഷാനുക്കാ,,എന്റെ കയ്യിന്ന് വിടൂ.. പ്ലീസ് ഷാനുക്കാന്ന് നല്ല വിനയത്തോടും സ്നേഹത്തോടും കൂടി എന്റെ മുഖത്തേക്ക് നോക്കി പറ. എങ്കിൽ വിടാം. " അതുവരെ ഓന്റെ മുന്നിൽ കെഞ്ചിക്കൊണ്ട് ഇരുന്ന ഞമ്മക്ക് ഓൻ പറഞ്ഞത് കേട്ടപ്പോ തന്നെ കലി കയറി. ഞമ്മളൊരു നിമിഷം ഒന്ന് താഴ്ന്നു കൊടുത്തെന്ന് കരുതി ചെക്കൻ തലേല് കേറാൻ വരാണ്. "അയ്യടാ..എന്റെ പട്ടി പറയും അങ്ങനെ." "വെറുതെ നീ തന്നെ നിന്നെ പട്ടിന്നൊക്കെ വിളിക്കല്ലേ നൂറാ..

അത് ഇക്കാക്ക് സഹിക്കണില്ല.. ഇപ്പൊ മോള് ഞാൻ പറഞ്ഞത് പോലെ ചെയ്യുന്നുണ്ടോ ഇല്ലയോ.." "ഇല്ലാ.പറ്റില്ല.തന്നെ അങ്ങനെ വിളിക്കാൻ എനിക്ക് പറ്റില്ല.. ഈ ജന്മത്തിൽ ഞാൻ അങ്ങനെ വിളിക്കുംന്ന് താൻ സ്വപ്നം പോലും കാണണ്ടാ" "എന്നാൽ ശെരി.നീ ഇന്നിവിടുന്ന് പോണോ വേണ്ടയോന്ന് ഞാൻ തീരുമാനിക്കും" എന്ന് പറഞ്ഞോണ്ട് ഓൻ നമ്മളെ കയ്യിൽ മുറുക്കി പിടിച്ച് നമ്മളെ അവിടെയുള്ള ബെഞ്ചിൽ പിടിച്ചിരുത്തി തൊട്ടടുത്തായി ഓനും ഇരുന്നു.നമ്മളപ്പോ തന്നെ ചാടി തുള്ളി എഴുന്നേറ്റെങ്കിലും ഓന്റെ ഈ ഒടുക്കത്തെ പിടുത്തം കാരണം നമ്മക്ക് ഓന്റെ അടുത്തുന്ന് രക്ഷപ്പെടാൻ പറ്റോ. "ദിസ്‌ ഈസ്‌ ടൂ മച്ച് ഷാജഹാൻ..എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം എന്നെക്കൊണ്ട് നിർബന്ധിപ്പിച്ചു ചെയ്യിക്കുന്നത് ശെരി ആണെന്ന് തനിക്ക് തോന്നുന്നുണ്ടോ.." "അതൊന്നും എനിക്കറിയില്ല.. ഞാൻ ഈ പിടി വിടണോ എങ്കിൽ നീ എന്നെ ഷാനുക്കാന്ന് വിളിക്കണം. നിന്നോട് വല്യ മല മറിക്കാനൊന്നും അല്ലല്ലോ ഞാൻ പറഞ്ഞത്.ചുമ്മാ എന്നെ ഒന്ന് അങ്ങനെ വിളിക്കാനല്ലേ..

എന്നായാലും നീ അത് ചെയ്യണമല്ലോ.അതിനു മുന്നേ ഇപ്പോ ഇതൊരു പ്രാക്ടീസ് ആയിക്കോട്ടെ.. ഒന്ന് വിളിക്കെടീ.. നിന്റെ വായേന്ന് അങ്ങനെയൊരു വിളി കേൾക്കാനുള്ള കൊതി കൊണ്ടല്ലേ മോളെ.." എന്ത് തന്നെയായാലും ഇവൻ ഞമ്മളെ വെറുതെ വിടില്ല എന്ന് ഉറപ്പായപ്പോൾ നമ്മള് തോറ്റു കൊടുക്കാൻ തയാറായി. "ശെരി.ഞാൻ വിളിക്കാം.പക്ഷെ ഞാൻ നേരത്തെ പറഞ്ഞ ആവശ്യം ഇയാള് അനുസരിക്കണം.സൺ‌ഡേ ക്ലാസ്സ്‌ വെക്കാൻ പാടില്ല.. " "നടക്കില്ല മോളെ.. എന്താ നിനക്ക് സൺ‌ഡേ ഉള്ളത്.അജുന്റെ സിസ്റ്റർന്റെ മാര്യേജ് അല്ലേ.അതിന് നിങ്ങൾക്കുള്ള ഫങ്ക്ഷൻ സാറ്റർഡേ ആണെന്ന് അവൻ പറഞ്ഞതാണല്ലോ.. മൈലാഞ്ചി രാവിനാണ് നിങ്ങൾക്കുള്ള പാർട്ടിയെന്നും അന്ന് രാത്രിയാണ് നിങ്ങള് പോകുന്നതെന്നും അവൻ പറഞ്ഞു. പിന്നെ നിനക്ക് മാത്രം എന്തിനാ സൺ‌ഡേ ഒരു സ്പെഷ്യൽ ലീവ്. നിന്റെ ആ ആവശ്യം ഏതായാലും നടക്കാൻ പോകുന്നില്ല." "എന്നാൽ തന്റെ ആവശ്യവും നടക്കാൻ പോകുന്നില്ല.."

എന്ന് പറഞ്ഞ് നല്ല ദേഷ്യത്തിൽ നമ്മള് ഓന്റെ കാലു നോക്കി ഒരൊറ്റ ചവിട്ടങ്ങു വെച്ച് കൊടുത്തു. നേരത്തെ നമ്മള് അള്ളോഹ് ന്ന് വിളിച്ചു അലറിയത് പോലെതന്നെ അലറിക്കൊണ്ട് ഓൻ നമ്മളെ കയ്യിലുള്ള പിടുത്തം വിട്ട് ഓന്റെ കാലു പിടിച്ചു തടവാൻ തുടങ്ങി.നമ്മക്ക് അത് കണ്ട് നല്ല ചിരി വന്നെങ്കിലും നമ്മള് ചിരിയും അടക്കി പിടിച്ച് വേഗം നമ്മളെ ബാഗും എടുത്തോണ്ട് പുറത്തേക്ക് കടന്നു. കിട്ടിയ തക്കത്തിന് രക്ഷപ്പെടുന്നതാണ് നമ്മക്ക് നല്ലത്. ഇനിയും ഓന്റെ കയ്യിൽ പെട്ടാൽ നമ്മളെ ബോഡി മൊത്തത്തിൽ വേദനിക്കാൻ പാകത്തിന് ഒരു പണി ആവും ഓൻ നമ്മക്ക് തരാ. 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛 ഇനി ഷാജഹാൻറ്റെ ഇവിടുത്തെ ക്ലാസ്സ്‌ അവസാനിക്കാൻ രണ്ടു മൂന്ന് ദിവസം കൂടിയേ ഉള്ളു. അവന്റെ ഇവിടുത്തെ മാസ്റ്റർ പണിയും ഭരണവുമൊക്കെ അവസാനിക്കാൻ പോകാണല്ലോന്ന് ചിന്തിക്കുമ്പോൾ സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നുന്നുണ്ടെങ്കിലും അവൻ ഇവിടുന്ന് പോകുന്നത് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം പോലെ.

ഇനി എന്നും ഷാജഹാൻ നമ്മളെ കണ്മുന്നിൽ ഉണ്ടാവില്ലല്ലോന്ന് കരുതിയും ഇനി സദാ സമയവും ഞമ്മക്ക് വഴക്ക് ഉണ്ടാക്കാനും ഓൻ നമ്മളെ അടുത്ത് ഇല്ലല്ലോന്നും കരുതിയാണ് ഞമ്മക്ക് സങ്കടം വരുന്നത്. എങ്കിലും ആ ഭാവമൊന്നും കാണിക്കാതെ തന്നെയാണ് നമ്മള് കോളേജിലേക്ക് പോയതും ഓന്റെ ക്ലാസ്സിൽ ഇരുന്നതും. ഇപ്പോൾ നമ്മള് ഓന്റെ ക്ലാസ്സിൽ അടങ്ങി ഒതുങ്ങി നല്ല അനുസരണയുള്ള കുട്ടി ആയാണ് ഇരിക്കുന്നത്. കാരണം ഇനിയൊരു തവണ കൂടി തല വഴി തണുത്ത വെള്ളം വീഴണമെന്ന് ഞമ്മക്ക് യാതൊരു വിധ ആഗ്രഹവുമില്ല. പിന്നെ ഒരു കാര്യം. ക്ലാസ്സിൽ മാത്രാണ് ഞമ്മള് ഡീസന്റ്. പുറത്ത് ഇറങ്ങിയാൽ നമ്മള് ഓന്റെ മുന്നിൽ തനി കൂതറ തന്നെയാണ്.എങ്കിലും നമ്മള് ഓനോട്‌ കളിക്കുന്നതൊക്കെ വളരെ സൂക്ഷിച്ചു തന്നെയാണ്. ചെറുതായൊന്നു പറ്റിച്ചതിനു ഓൻ നമ്മളെ കൈ പിടിച്ച് തിരിച്ചൊടിച്ചതിന്റെ ക്ഷീണവും വേദനയും ഇപ്പോഴും നമ്മളെ വിട്ട് മാറിയിട്ടില്ല. എന്ന് കരുതി നമ്മള് ഓന്റെ മുന്നിൽ പത്തി മടക്കി തോറ്റു എന്നല്ലാട്ടോ.

നമ്മളും ഷാജഹാനും ഇവിടെ നേർക്ക്‌ നേർ യുദ്ധവും കത്തി കുത്തുമൊക്കെ പ്രഖ്യാപിക്കുമ്പോൾ നമ്മളെ അസ്‌നയും ആ പേടിത്തൊണ്ടൻ അലിയും ഒടുക്കത്തെ റൊമാൻസ് കളിയാണ്. ആ എലിത്തൊണ്ടന്റെ റിക്വസ്റ്റ് പ്രകാരം ഞമ്മള് അസിനെ അവന് സെറ്റ് ആക്കി കൊടുത്തതാണ്. അവള് ആണേൽ വീഴാൻ റെഡിയായി നിൽക്കുക ആയിരുന്നോണ്ട് നമ്മളെ ഒരൊറ്റ ഉന്തിൽ തന്നെ അവള് കറക്റ്റ് ആയി അലിന്റെ പോസ്റ്റിൽ തന്നെ വീണു. ഇപ്പൊ ഇരുപത്തി നാല് മണിക്കൂറും ക്ലാസ്സിന്റെ അകത്തും വെളിയിലും ക്യാന്റീനിലുമൊക്കെ നിന്നുള്ള അവരുടെ കുറുകലും ഇണ പ്രാവ് കളിയുമൊക്കെ കാണുമ്പോൾ തോന്നുന്നു അവരെ ഒന്നിപ്പിക്കേണ്ടിയിരുന്നില്ല എന്ന്.അമ്മാതിരി ലവ് ആണ് രണ്ടും തമ്മിൽ.. മിക്കപ്പോഴും അസിക്കും അലിക്കും കാവൽ നിൽക്കുന്നത് ഞമ്മളും ഷാജഹാനും ആയത് കൊണ്ട് അവരുടെ റൊമാൻസ് കാണുമ്പോൾ നമ്മള് ഷാജഹാൻ അറിയാതെ ഓന്റെ മുഖത്തേക്ക് നോക്കിയിരിക്കും.

നമ്മള് എങ്ങനെ ഇടം കണ്ണിട്ട് നോക്കിയാലും അതൊക്കെ കൃത്യമായി മനസ്സിലാക്കി ഓന്റെ മിഴികളും അപ്പൊത്തന്നെ ഞമ്മളെ മുഖത്തേക്ക് പതിയും. ആ നിമിഷം ഉണ്ടാകുന്ന നമ്മളെ പരുങ്ങൽ കാണുമ്പോ തന്നെ ഓൻ നമ്മളെ കളിയാക്കി കൊല്ലാൻ തുടങ്ങും. ഒരു തവണ തിരശീല വീണ യുദ്ധം വീണ്ടും തുടങ്ങുന്നത് ഓന്റെ ഇമ്മാതിരി പ്രവർത്തി മൂലമാണ്. ശാന്തയായിരിക്കുന്ന നമ്മളെ ഓൻ തന്നെ രാക്ഷസിയാക്കി മാറ്റി വീണ്ടും ഞങ്ങള് തമ്മിലുള്ള കത്തി കുത്തിന് തുടക്കം കുറിക്കും. അങ്ങനെ വാക്കും വെല്ലുവിളിയും അടിയും പോരാട്ടവുമായി വെള്ളിയാഴ്ച വരെയുള്ള ക്ലാസ്സ്‌ നല്ല കെങ്കെമമായി തന്നെ മുന്നോട്ട് പോയി. ഏതായാലും സൺ‌ഡേ ലീവ് എടുക്കാൻ പറ്റില്ല എന്ന് ഉറപ്പായത് കൊണ്ട് ഞമ്മള് സാറ്റർഡേ നൈറ്റ്‌ തന്നെ അജൂന്റെ വീട്ടിലേക്ക് പോവാൻ തീരുമാനിച്ചു.വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നമ്മളെ ഡിസ്കഷൻ ആമിത്താന്റെ മാര്യേജ്നെ കുറിച്ചും ഞങ്ങള് പരിപാടിക്ക് പോകുന്നതിനെ കുറിച്ചുമായിരുന്നു. 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

ഇന്നാണ് നമ്മളെ ആമിത്താന്റെ മൈലാഞ്ചി രാവ്.അജുന്റെ ഓർഡർ പ്രകാരം ഞമ്മളും അനുവും കൂടി ആറു മണി ആവുമ്പോൾ തന്നെ ഓന്റെ വീട്ടിലേക്ക് എത്തി.നൈറ്റ്‌ ആയതു കൊണ്ട് ഫങ്ക്ഷൻ കൂടുതൽ കളർ ആവുമെന്ന് ഞമ്മക്ക് അറിയാം. സിനുവും അസ്‌നയും അഖിയുമൊക്കെ ഞങ്ങൾക്ക് മുന്നേ ഹാജരാണ്.അജൂനെ ആണെങ്കിൽ ശെരിക്കൊന്നു കാണാൻ പോലും കിട്ടുന്നില്ല.അമ്മാതിരി തിരക്കിലാണ് ചെറുക്കൻ.. അജുന്റെ വീട്ടുകാരൊക്കെ ഞങ്ങളെ ഗംഭീര സ്വീകരണം തന്നെയാണ്.വീടും പരിസരവുമൊക്കെ ലൈറ്റും പന്തലും പാട്ടും കൂത്തുമൊക്കെയായി കളർ ആക്കി വെച്ചിട്ടുണ്ട്. അകത്തു മുഴുവൻ കുട്ടി പട്ടാളവും പെണ്ണുങ്ങളും വയസ്സൻമാരുമൊക്കെയായി ആകെ തിക്കും തിരക്കുമാണ്.എങ്കിലും ഞങ്ങള് അതിന്റെ ഇടയിലൂടെ നുഴഞ്ഞു കയറി ആമിത്താന്റെ റൂമിലേക്ക്‌ എത്തി. ഞങ്ങളെ കണ്ടതും അണിഞ്ഞൊരുങ്ങുന്ന തിരക്കിനിടയിലും ആമിത്ത ചാടി തുള്ളി എഴുന്നേറ്റ് നമ്മളെ കെട്ടിപിടിച്ചു വിശേഷങ്ങളൊക്കെ ചോദിക്കാൻ തുടങ്ങി.

"ആമിത്തോ..മൊഞ്ചത്തി ആയിട്ടുണ്ട്.ഇക്കാക്കാനോട്‌ ഇന്ന് തന്നെ വരാൻ പറഞ്ഞാലോ." "ഒന്ന് പോടീ പെണ്ണേ.. നൂറോ..നിങ്ങളൊക്കെ വല്ലതും കഴിച്ചോടീ." "ഞങ്ങള് ഇപ്പൊ വന്ന് കയറിയതെ ഉള്ളു. ഇങ്ങളും കൂടി റെഡിയായി വാ.ഞങ്ങക്ക് ഒന്നിച്ച് കഴിക്കാം" "എന്നാൽ നിങ്ങളൊക്കെ ഇവിടെ ഇരിക്ക്.. ആരും പെട്ടെന്ന് പോയേക്കല്ലേ..ഞങ്ങൾക്ക് ഫോട്ടോസ് ഒക്കെ പിടിക്കാൻ ഉള്ളതാ.. ഞാനൊന്നു നല്ലോണത്തിൽ ഒരുങ്ങട്ടെ" ഞങ്ങള് ആമിത്താക്കുള്ള ഗിഫ്ടും കൊടുത്ത് ഞങ്ങള് താഴെ ഉണ്ടാവുംന്ന് പറഞ്ഞ് വെളിയിലേക്ക് ഇറങ്ങി. മുറ്റത്തെ പന്തലിൽ നിരത്തി ഇട്ടിരിക്കുന്ന കസേരകളിൽ ഇരുന്ന് ഞങ്ങള് തുടങ്ങില്ലേ ഞങ്ങളെ സ്ഥിരം പരിപാടി.പോവുന്നവരെയും വരുന്നവരെയും നോക്കി കമെന്റ് അടിക്കുകയാണ് ഞമ്മളെ ഇപ്പോഴത്തെ മെയിൻ പണി. ഞങ്ങള് മൂന്ന് പെണ്ണുങ്ങളും കൂടി ചുറ്റുവട്ടത്തുള്ളവരെയൊക്കെ നോക്കി കുറ്റവും കുറവും പറയുന്നത് കേട്ട് സിനുവും അഖിയും നമ്മളോട് നല്ലോണം ദേഷ്യപ്പെടുന്നുണ്ട്. അപ്പോഴുണ്ട് ഒരേഴെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ഓടിക്കോണ്ട് നമ്മളെ അടുത്തേക്ക് വരുന്നു.

"ഇത്താത്താ..ഇങ്ങക്ക് മൈലാഞ്ചി ഇടാൻ അറിയോ. എല്ലാരും കൈ നിറയെ മൈലാഞ്ചി ഇട്ടേക്കണ്.ഞമ്മക്ക് മാത്രം ആരും വരച്ചു തന്നില്ല.. ഇങ്ങളൊന്ന് വരച്ചു തരോ ഇത്താ.. കൊറച്ചു മതി..പ്ലീസ് ഇത്താ." നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന മുഖത്ത് വളരെ വിഷമം കലർത്തി ആ കുട്ടി ഞമ്മളെ നേരെ മൈലാഞ്ചിയും നീട്ടിക്കൊണ്ട് ഞമ്മളെ കയ്യിൽ പിടിച്ച് ദയനീയതയോട് കൂടി അങ്ങനെ ചോദിക്കുമ്പോൾ ഞമ്മക്ക് എന്തോ ഒരു വിഷമം പോലെ തോന്നി. ഞമ്മള് അവളെ അരികിലേക്ക് ചേർത്ത് നിർത്തി. "ആരാ മോൾക്ക്‌ മൈലാഞ്ചി ഇട്ട് തരാത്തത്.?" "ആരും ഇട്ട് തന്നില്ല ഇത്താ.എല്ലാരും തിരക്കിലാണ്.കുഞ്ഞി പാത്തൂനെ ആർക്കും വേണ്ടാ." "അള്ളോഹ്..ആരാ പറഞ്ഞേ പാത്തൂനെ ആർക്കും വേണ്ടാന്ന്.പാത്തുമ്മാനെ ഇത്താക്ക് വേണോല്ലോ.. ഞമ്മക്ക് അത്ര നന്നായി ഒന്നും മൈലാഞ്ചി ഇടാൻ അറിയില്ല.എങ്കിലും ഞമ്മള് ഒന്നു ശ്രമിച്ചു നോക്കാം. എന്താ പാത്തുമ്മ അത് മതിയോ..? ഒടുക്കം നന്നായില്ലെങ്കിൽ ഇത്താനെ വഴക്ക് പറയല്ലേട്ടോ." എന്ന് പറഞ്ഞ് നമ്മള് അവളുടെ കുഞ്ഞു കവിളിൽ പിടിച്ചപ്പോ ഓള് പല്ല് മുഴുവനും തുറന്നു കാട്ടി നമ്മക്ക് ചിരിച്ചു തന്നു.

നമ്മള് അവൾടെ കയ്യിന്ന് മൈലാഞ്ചിയും വാങ്ങിച്ചു അവിടെ അടുത്തുള്ളൊരു കസേരയും വലിച്ച് അതിൽ പാത്തുമ്മാനെ ഇരുത്തി നമ്മള് അവൾക്ക് മൈലാഞ്ചി ഇട്ട് കൊടുക്കാൻ തുടങ്ങി. "നൂറോ...അന്റെ പരീക്ഷണം ഈ കൊച്ചു കുഞ്ഞിന്റെ അടുത്ത് തന്നെ വേണോടീ.ഈ കുട്ടി ന്റെ കൈ ഇന്ന് നീ കുളം തോണ്ടും" അസിയാണ്. "ഇയ്യ് പോടീ ബലാലെ.ഞാൻ വരച്ചു കഴിഞ്ഞതിനു ശേഷവും നീ ഇതുതന്നെ പറയണം. കേട്ടോ.." "ന്റെ പാത്തുക്കുട്ടിയെ..അനക്ക് ഇവിടെ വേറെ നല്ല ഇത്താനെയൊന്നും കണ്ടില്ലേടാ മൈലാഞ്ചി വരച്ചു തരാൻ പറയാൻ.. ഇവളെ മാത്രെ കിട്ടിയുള്ളൂ..അന്റെ കാര്യം പോക്കാ മോളെ. " അനുവാണ്. "നിങ്ങളൊന്നു മിണ്ടാതെ ഇരുന്നെ.അവൾക്ക് വരയ്ക്കാൻ അറിയോ ഇല്ലയോ എന്നതല്ല ഇപ്പോഴത്തെ വിഷയം. ആ കുട്ടി ഒരാവശ്യം പറഞ്ഞോണ്ട് വരുമ്പോൾ എനിക്കറിയില്ല എന്ന് പറഞ്ഞ് അവളത് നിരസിച്ചില്ലല്ലോ..

ഈ കുട്ടീനെ നിരാശ പ്പെടുത്തി മടക്കി വിട്ടതുമില്ല. അവൾടെ ആ മനസ്സിനെ ഇങ്ങളൊന്ന് പ്രോത്സാഹിപ്പിക്ക് അസിയെ.. ഇല്ലേൽ വേണ്ട.. നൂറാക്ക് മൈലാഞ്ചി ഇടാൻ അറിയില്ല.സമ്മതിച്ചു. അനൂ..നീ ഇട്ട് കൊടുക്ക്‌..അസീ.. എന്താ നിനക്ക് പറ്റോ.. ഇല്ലല്ലോ..അതോണ്ട് മക്കള് രണ്ടും വാ പൂട്ടി ഇരുന്നോ.." രണ്ടു പെണ്ണുങ്ങളും കൂടി നമ്മളെ കളിയാക്കി കൊല്ലുമ്പോൾ സിനു ഞമ്മക്ക് സപ്പോർട്ട് ആയി രംഗത്തെക്ക് ഇറങ്ങി.ഞമ്മള് അസിനെയും അനുനെയും നോക്കി ഷോൾഡർ പൊക്കി കാണിച്ചു. "നോക്കെടീ നോക്ക്.. ഇതാണ് എന്റെ സിനു..ഇയ്യ് മ്മളെ മുത്താണ് മോനെ സിനു.." ഞമ്മളെ ഈ വാചകമടിയും കളിയുമൊക്കെ കണ്ട് ഇവിടെ കുഞ്ഞി പാത്തൂ ഒരു കൈ കൊണ്ട് വായും പൊത്തി പിടിച്ച് ഭയങ്കര ചിരിയാണ്. "എന്തേയ് പാത്തൂ.. നമ്മള് വരച്ചത് അനക്ക് പിടിച്ചില്ലേ..ഭംഗിയായില്ലേ.?" നമ്മള് വരയ്ക്കുന്നതിന്റെ ഇടയിൽ തന്നെ ഓളെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. "നല്ലോണം ഭംഗി ആയേക്കണ്" "പിന്നെന്തിനാ പാത്തുമ്മ ചിരിക്കണേ." "അത് ഇത്തൂസിനെ കണ്ടിട്ടാ.."

"അതെന്താ..ഞമ്മളെ കാണാൻ അത്രക്കും മോശാണോ..?അതോണ്ടാണോ അനക്ക് ചിരി വരണേ..?" "അതല്ല..ഇത്തൂസിനെ കണ്ടാൽ ചിരിയെ വരുള്ളൂ.. പാത്തൂന് പെരുത്ത് ഇഷ്ടായി ഇങ്ങളെ. നല്ല മൊഞ്ചുള്ള ഇത്താ.." "പാത്തുമ്മയും മൊഞ്ചത്തി ആണല്ലോ..ഞമ്മക്കും അന്നെ ഒത്തിരി ഇഷ്ടായി" എന്ന് പറഞ്ഞ് നമ്മള് ഓൾടെ തലയിലൂടെ ഒന്നു തടവി കൊടുത്തു. "നൂറാ..ഞങ്ങള് പോയി ഒന്ന് ആമിത്താനെ നോക്കി വരാം.റെഡി ആയിട്ടുണ്ടേൽ ഒന്നിച്ചു ഫുഡ്‌ കഴിക്കായിരുന്നു.വയറ്റിന്ന് കൂവലും വിളിയുമൊക്കെ തുടങ്ങി." അനുവാണ്. "ഹാ..എനിക്കും വിശക്കാൻ തുടങ്ങി.ഇയ്യ് അന്റെ പണി കണ്ടിന്യു ചെയ്തോ.ഞങ്ങളൊന്നു അകത്തു കയറി വരാം.ഇയ്യ് ഇവിടെ തന്നെ ഉണ്ടാവണേ." അസിയാണ്.

"ഇയ്യ് നമ്മളെ കുഞ്ഞി പാത്തൂന് നല്ല വൃത്തിയിൽ തന്നെ വരച്ചു കൊടുക്ക്‌.ഞാൻ പോയെന്നു അജൂനെ തപ്പട്ടേ. ഫുഡ്‌ റെഡി ആയാൽ അങ്ങോട്ടേക്ക് ചെല്ലണം.സപ്ലൈ ഒക്കെ ഉള്ളതാ." എന്ന് പറഞ്ഞ് സിനു പാത്തൂന്റെ കവിളിൽ തലോടി അഖിനെയും കൂട്ടി പുറകു വശത്തെക്കും അനുവും അസിയും അകത്തേക്കും കയറി പോയി. ഞമ്മള് ഇവിടെ പിടിപ്പത് പണിപ്പെട്ട് പാത്തൂന്റെ കൈക്ക് മൈലാഞ്ചി വരയാണ്. "തന്നെ കണ്ടാൽ പറയില്ലാട്ടോ താൻ ഇത്രയും വലിയൊരു ആർട്ടിസ്റ്റാണെന്ന്.. " പെട്ടന്ന് നമ്മളെ സമീപത്തു നിന്നും ഒരു പുരുഷ ശബ്‌ദം ഉയർന്നു വന്നു.എന്നാലും ഇവിടെ ഇപ്പൊ ഞമ്മളെ കഴിവിനെ പൊക്കി പറയാൻ ആരാണാവോന്നു കരുതി മ്മള് ഇരുന്നിടത്തു നിന്നും തല ഉയർത്തി നോക്കി. പന്തലിലെ ധവള പ്രകാശത്തിൽ നമ്മളെ തന്നെ ഉറ്റു നോക്കിക്കൊണ്ട് നമ്മളെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞമ്മള് ഞെട്ടിപ്പോയി........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story