💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 49

khalbil nee mathram

രചന: ഷംസീന ഫിറോസ്

പന്തലിലെ ധവള പ്രകാശത്തിൽ നമ്മളെ തന്നെ ഉറ്റു നോക്കിക്കൊണ്ട് നമ്മളെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് നമ്മള് ഞെട്ടിപ്പോയി.. ഷാജഹാൻ.. ഇവൻ എന്താ ഇവിടെ.നമ്മളെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകുന്ന ഓനോട്‌ നമ്മക്ക് ആ ചോദ്യം ചോദിക്കണം എന്നുണ്ട്.എങ്കിലും നമ്മള് ചോദിച്ചില്ല. അല്ലാതെ തന്നെ ഇവൻ ഞമ്മക്ക് ഒരു ഉപദ്രവമാണ്. ഇനി വല്ലതും ചോദിച്ച് അതിനുള്ള മറുപടിയായി,വാക്കായി,വഴക്കായി ചെക്കൻ ഇവിടെ നമ്മളെ ഒട്ടി ചേർന്ന് ഇരിക്കും.എന്നിട്ടു വേണം നമ്മക്ക് വല്ല പേരുദോഷവും കേൾക്കാൻ.. ഞമ്മള് ഓന്റെ ചോദ്യത്തിന് തറപ്പിച്ച ഒരു നോട്ടം മാത്രം നൽകിക്കൊണ്ട് വീണ്ടും ഞമ്മളെ ജോലിയിൽ തന്നെ മുഴുകി. "എന്താ നൂറാ ഇക്കാനെ കണ്ടിട്ടും നിനക്കൊരു മൈൻഡ് ഇല്ലാത്തത്" എന്ന് ചോദിച്ചോണ്ട് ഓൻ ഒരു കസേരയും വലിച്ച് ഞമ്മളെയും പാത്തൂന്റെയും അടുത്തായി വന്നിരുന്നു.

ഓൻ നമ്മളെ അടുത്തു വന്നിരിന്നിട്ടും നമ്മള് ഓനെ ഒരു വിധത്തിലും മൈൻഡ് ചെയ്തില്ല.തല പോലും ഉയർത്തി നോക്കാതെ നമ്മള് പാത്തൂന്റെ കയ്യിൽ മൈലാഞ്ചി വരയോട് വര തന്നെ.. "ആരാ ഇത്താ ഇത്" ഷാജഹാനെ തൊട്ടു കാട്ടി കൊണ്ടുള്ള പാത്തൂന്റെ ചോദ്യം കേട്ടപ്പോൾ ഞമ്മളൊന്ന് പരുങ്ങി.എങ്കിലും ഓന്റെ മുന്നിൽ ആ പരുങ്ങൽ കാണിക്കാൻ പറ്റോ. "ആ എനിക്കറിയില്ല പാത്തൂ.കണ്ടിട്ട് ഒരു പിച്ചക്കാരൻ ആണെന്ന് തോന്നുന്നു. ഇവിടെ ബിരിയാണി ഉള്ളത് അറിഞ്ഞിട്ട് വന്നതാവും" "അപ്പൊ ഈ പിച്ചക്കാരന് എങ്ങനെയാ ഇത്താന്റെ പേര് അറിയുന്നത്" "അത്..അതിന് പാത്തൂന് ഞമ്മളെ പേര് എന്താന്ന് അറിയോ?" "ആ..അറിയാല്ലോ.നൂറാന്നല്ലേ.ഇപ്പൊ ഈ പിച്ചക്കാരൻ വിളിക്കുന്നത് കുഞ്ഞിപാത്തൂ കേട്ടല്ലോ" പാത്തുമ്മന്റെ ആ പിച്ചക്കാരൻ വിളി കേട്ട് നമ്മക്ക് ചിരിച്ച് തല കുത്താനാണ് തോന്നിയത്.

നമ്മള് ഇടം കണ്ണിട്ട് ഷാജഹാനെ നോക്കുമ്പോൾ ഓൻ അന്തം വിട്ടു നമ്മളെയും പാത്തൂനെയും നോക്കി ഇരിക്കാ. "ഏയ്‌..പിച്ചക്കാരൻ ഇക്കാക്കാ.. ഇങ്ങക്ക് എങ്ങനെയാ ഞമ്മളെ ഇത്താനെ അറിയുന്നത്.താത്ത ഇങ്ങക്കും മൈലാഞ്ചി ഇട്ട് തന്നതാണോ?" ഓന്റെ കയ്യിൽ തോണ്ടിക്കൊണ്ട് ഉള്ള പാത്തൂന്റെ ചോദ്യം കേട്ട് മ്മക്ക് വീണ്ടും ചിരി പൊട്ടി.മ്മള് വായും പൊത്തി പിടിച്ച് ഷാജഹാനെ നോക്കുമ്പോൾ ഓൻ നമ്മളെ നോക്കി കണ്ണുരുട്ടി കാണിക്കാണ്. "അതോ..അന്റെ ഈ ഇത്താത്ത മ്മളെ ബീവി ആണ് പാത്തോ" "ങ്ങേ..അപ്പൊ ഇത്താത്ത പിച്ചക്കാരി ആണോ.." ഇപ്രാവശ്യം പാത്തൂന്റെ ചോദ്യം കേട്ട് അന്തം പോയത് ഞമ്മക്ക് ആണ്. ചിരി വന്നത് ഷാജഹാനും. "ടീ..പാത്തുമ്മാ.അനക്ക് മ്മള് വൃത്തിയിൽ വരച്ചു തരണോ.? എങ്കിൽ വാ ഒതുക്കി ഇരുന്നോ ഇയ്യ്" "അതല്ല ഇത്താത്ത.. മ്മള് ഒന്ന് ചോദിക്കട്ടെ" "വേണ്ട.കുഞ്ഞി പാത്തു ഒന്നും ചോദിക്കണ്ട.

ഇയ്യ് അടങ്ങി ഇരിക്കെന്റെ മോളെ..ഇത്താക്ക് വരയ്ക്കാൻ പറ്റണില്ല" എന്ന് പറഞ്ഞു ഓന്റെ ഭാഗത്തേക്ക്‌ നോക്കി ഇരുന്ന പാത്തൂന്റെ തല പിടിച്ചു മ്മള് നമ്മളെ ഭാഗത്തേക്ക്‌ തിരിച്ചു വച്ചു. നമ്മളെ ഈ ചെയ്ത്തൊക്കെ കണ്ട് മ്മളെ ചെക്കൻ നമ്മളെ നോക്കി പല്ലിളിക്കുന്നുണ്ട്. "എന്തോന്നെടീ ഇത്.നിനക്ക് പറ്റുന്ന പണി ചെയ്താൽ പോരെ.. വരയ്ക്കാൻ അറിയില്ലെങ്കിൽ ഈ കുട്ടീനോട്‌ അറിയില്ലന്ന് പറഞ്ഞാൽ മതിയായിരുന്നില്ലേ.ഇതിന്റെ കൈ ഇങ്ങനെ വൃത്തികേട് ആക്കണമായിരുന്നോ.. അല്ല കുഞ്ഞി പാത്തൂ..അനക്ക് ഇവിടെ ഈ ഭദ്ര കാളിനെ കിട്ടിയുള്ളൂ." "ഡോ..എന്താ ഇയാൾടെ പ്രശ്നം.തന്റെ കയ്യിൽ അല്ലല്ലോ ഞാൻ വരയ്ക്കുന്നത്. ഒന്ന് എഴുന്നേറ്റ് പോയേ ഇവിടുന്ന്" "അതല്ല നൂറാ..നീ വരച്ചു കൊടുക്കുന്നത് മോശമായാൽ അതെനിക്കും കൂടി നാണക്കേടാ.. പാത്തൂ ചെന്ന് എല്ലാരോടും പറയും നീയാണ് മൈലാഞ്ചി ഇട്ട് കൊടുത്തതെന്ന്.

അപ്പൊ ഇവളുടെ കൈ വൃത്തികേട് ആയി കണ്ടാൽ ഇവിടെ ഉള്ളവരൊക്കെ എന്താ പറയാ.. എന്റെ പെണ്ണിന് തീരെ കലാബോധം ഇല്ലാന്നല്ലേ.." "എന്ത് തെറ്റാടോ ഞാൻ തന്നോട് ചെയ്തത്.ഞാൻ എവിടെ പോയാലും അവിടൊക്കെ താൻ ഉണ്ടാവുല്ലോ.. ഇയാൾ എന്താ എന്റെ പിറകെ ക്യാമറ വെച്ചോണ്ട് നടക്കാ." "നീ എന്താടി പെണ്ണേ എന്നോട് ഒരു സ്നേഹം ഇല്ലാത്ത പോലെ.. നീ ചെല്ലുന്നിടത്തൊക്കെ ഞാൻ വേണ്ടേ നൂറാ..എന്നാൽ അല്ലേ മൊത്തത്തിൽ ഒന്ന് കളർ ആവുള്ളു. മാത്രല്ല..നിന്നെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാൻ എനിക്ക് പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.." "ഓ.അങ്ങനെയാണ് അപ്പൊ കാര്യങ്ങൾ. എന്നാലേ മോൻ ഇവിടെ ഇരുന്ന് കൂടുതൽ ഒലിപ്പിക്കാൻ നോക്കാതെ എഴുന്നേറ്റ് പോവാൻ നോക്ക്.. വെറുതെ ആൾക്കാരെ കൊണ്ടു ഓരോന്ന് പറയിപ്പിക്കാൻ" എന്ന് പറഞ്ഞ് മ്മള് കസേര തിരിച്ചു വെച്ച് ഓൻക്ക് പുറം തിരിഞ്ഞിരുന്നു.ഞമ്മളെ ഈ ഡയലോഗടിയും പ്രവർത്തിയുമൊക്കെ കണ്ട് കുഞ്ഞി പാത്തു വായും പൊത്തി പിടിച്ച് ചിരിയോട് ചിരിയാണ്.

"എന്തിനാ ഇത്താത്ത ഈ ഇക്കാക്കാനോട്‌ ദേഷ്യപ്പെടുന്നെ..താത്താനെക്കാളും മൊഞ്ചുണ്ടല്ലോ ഇക്കാക്കാക്ക്. പിന്നെ എന്തിനാ ദേഷ്യപ്പെടണെ.പറ.. ഞമ്മക്ക് ഈ ഇക്കാക്കാനെയും നല്ലോണം ഇഷ്ടായി.നല്ല ഇക്കാക്ക തന്നെ.ഇങ്ങള് ഈ ഇക്കാക്കാനോട്‌ ചൂടാവല്ലേ.." ഞമ്മളെ കവിളിൽ പിടിച്ചോണ്ട് പാത്തു അത് പറഞ്ഞപ്പോ ഞമ്മക്ക് ചിരി വന്നെങ്കിലും നമ്മള് ഓളെ മുന്നിൽ മുഖം വീർപ്പിച്ചു തന്നെ ഇരുന്നു. "അങ്ങനെ പറഞ്ഞു കൊടുക്കെന്റെ പാത്തോ.ഇക്കാക്കാക്ക് മൊഞ്ചുണ്ട്,സ്വഭാവം നല്ലതാണ്.ഒക്കെയും കുഞ്ഞി പാത്തൂന് വരെ മനസ്സിലായി. എന്നിട്ടും അന്റെ ഈ ഇത്താത്താക്ക് അതൊന്നും മനസ്സിലാവുന്നില്ലല്ലോ.അന്റെ ഈ ചൂടത്തി ഇത്താനെ ഞമ്മക്ക് എന്തോരം ഇഷ്ടാണെന്ന് അനക്ക് അറിയോ പാത്തൂ.നീയെങ്കിലും പറഞ്ഞ് ഈ ഇക്കാക്കാന്റെ കാര്യം ഒന്ന് സെറ്റ് ആക്കി താ മോളെ." എന്ന് പറഞ്ഞ് ഓൻ കസേരയിൽ നിന്നും എണീറ്റ്‌ പാത്തുനെയും പൊക്കി എടുത്ത് ഓള് ഇരുന്ന കസേരയിൽ ഓൻ ഇരുന്നു.എന്നിട്ടു പാത്തൂനെ മടിയിൽ വെച്ചു ഓൻ ആ കസേര ഞമ്മളെ കസേരയ്ക്ക് തൊട്ടു മുട്ടി വെച്ചു.

"മൈലാഞ്ചി വര കഴിഞ്ഞു.അന്റെ ആവശ്യവും കഴിഞ്ഞു.അതോണ്ട് ഇപ്പൊ ഞമ്മള് പുറത്ത്.അല്ലേ പാത്തൂ." എന്ന് പറഞ്ഞ് നമ്മള് പാത്തൂന് മുഖം തിരിച്ചിരുന്നു. "അള്ളോഹ്.അങ്ങനെ പറയല്ലിം.. താത്ത ഇന്നോട് പിണങ്ങല്ലേ.ഇക്കാക്കാനേക്കാളും ഞമ്മക്ക് ഇഷ്ടായത് താത്താനെ തന്നെയാ.. ഇങ്ങള് ഞമ്മളെ പൊന്നിത്തയാണ്." എന്ന് പറഞ്ഞ് ഓള് ഷാജഹാൻറ്റെ മടിയിൽ നിന്നും ഏന്തി വലിഞ്ഞു നമ്മളെ മുഖം ഓളെ ഭാഗത്തേക്കായി തിരിച്ചു പിടിച്ചു നമ്മളെ കവിളിലൊരു മുത്തം തന്നു.നമ്മള് അപ്പൊത്തന്നെ ഓൾക്കും അതുപോലെ ഒരെണ്ണം കൊടുക്കാൻ നിന്നതും പെണ്ണ് നീങ്ങി പോയി ഷാജഹാൻറ്റെ കൈകൾക്കുള്ളിൽ തന്നെ ഇരുന്നു. "താത്താ..പാത്തൂന് ഇങ്ങള് മുത്തം തരില്ലെ" "അതിനെന്താ.തരാല്ലോ.പാത്തു താത്താന്റെ അടുത്തേക്ക് വാ." "അതിന് ഇപ്പൊ ഞമ്മള് താത്താന്റെ അടുത്ത് തന്നല്ലേ.ഞമ്മള് ഇക്കാക്കാന്റെ മടിയിൽ ഇരുന്നത് കൊണ്ടാണോ.. ഇങ്ങള് ഇക്കാക്കാനെ കാര്യം ആക്കണ്ടാ.ഞമ്മളെ കവിളത്തൊരു മുത്തം തന്നാൽ മതി. എന്താ തരില്ലെ..അപ്പൊ ഇത്താക്ക് ഞമ്മളെ ഇഷ്ടായില്ലേ."

എന്ന് പറഞ്ഞ് പാത്തു നമ്മളെ മുന്നിൽ ചിണുങ്ങിയപ്പോൾ നമ്മള് നോക്കിയത് ഷാജഹാൻറ്റെ മുഖത്തേക്ക് ആണ്.ഓൻ ആണെങ്കിൽ യാതൊരു ഭാവഭേദവും ഇല്ലാതെ ഞമ്മളെ നോക്കി നിറപുഞ്ചിരിയാണ്.പാത്തു വീണ്ടും ചിണുങ്ങാൻ തുടങ്ങിയപ്പോൾ നമ്മള് ഓന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് ഓന്റെ മടിയിൽ ഇരിക്കുന്ന പാത്തുമ്മാനെ കെട്ടിപിടിച്ചു ഓൾടെ കുഞ്ഞി കവിളിൽ ഒരു ചക്കരയുമ്മ തന്നെ വെച്ച് കൊടുത്തു. ഇപ്പൊ ഞമ്മളെ പുറകിൽ നിന്നും നോക്കുന്നവർക്ക് ഞമ്മള് ഷാജഹാനെ കെട്ടിപിടിച്ചു വല്ലതും വേണ്ടാത്തത് ചെയ്യുന്നതാണെന്നേ തോന്നു.പാത്തുന്റെ ആവശ്യം കഴിഞ്ഞപ്പോൾ തന്നെ നമ്മള് ഓനിൽ നിന്നും അകലം പാലിച്ചിരുന്നു. "നൂറാ..എനിക്കും തരോ." പെട്ടെന്നുള്ള ഷാജഹാൻറ്റെ ചോദ്യം കേട്ടപ്പോൾ ഞമ്മളൊന്ന് ഞെട്ടി. "എന്ത്..?" "ഇപ്പൊ പാത്തൂന് കൊടുത്തത്."

"എന്തോന്ന്" എന്ന് ചോദിച്ച് മ്മള് ഓനെ നോക്കി നെറ്റി ചുളിച്ചു. "ഇത്ര പെട്ടെന്ന് മറന്നോ.ഇപ്പൊ നീ പാത്തൂന്റെ കവിളിൽ കൊടുത്തത് പോലെ ഒരെണ്ണം എനിക്കും തരുമോന്ന്." "വാട്ട്‌..?" "എന്താ ഇനിയും മനസ്സിലായില്ലേ.ഇല്ലേൽ ഞാൻ കാണിച്ചു തരാം.ശേഷം നീ തന്നാൽ മതി" എന്ന് പറഞ്ഞ് ഓൻ നമ്മളെ നോക്കി കണ്ണിറുക്കി കാണിച്ചു. "ശെ.വൃത്തികെട്ടവൻ.താൻ എന്തൊക്കെയാ ചോദിക്കുന്നത്. ഇയാൾടെ നാവിനു എന്താ ലൈസെൻസ് ഇല്ലേ.അതും കൊച്ചു കുട്ടീടെ മുന്നിൽ വെച്ച്." "ഇങ്ങള് വീണ്ടും ദേഷ്യപ്പെടാണോ താത്താ.. അതെന്താ ഇക്കാക്കാക്കും ഒരെണ്ണം കൊടുത്താൽ.കൊറേ നേരായല്ലോ ചോദിക്കുന്നു. ഇക്കാക്ക പാവല്ലേ ഇത്താ..ഞമ്മക്ക് തന്നത് പോലെ ഒരെണ്ണം കൊടുത്തേക്ക്" അതും പറഞ്ഞ് പാത്തു നമ്മളെ നോക്കി ഹലാക്കിലെ ചിരി ചിരിക്കുമ്പോൾ നമ്മക്ക് ഓളെ തൂക്കി എടുത്ത് വല്ല കുപ്പ തൊട്ടിയിലും കൊണ്ട് പോയി ഇടാനാ തോന്നിയത്.മൊട്ടെന്ന് വിരിഞ്ഞില്ല.

അതിനു മുന്നേ ഇവറ്റകൾടെ വായെന്ന് എന്തൊക്കെയാ പടച്ചോനെ വരണത്. "ഞമ്മക്ക് ഇപ്പൊ വേണ്ടാ പാത്തുമ്മാ.അന്റെ ഇത്ത ഒരുദിവസം ഞമ്മക്ക് തരും.അതും ഞമ്മള് ചോദിക്കാതെ തന്നെ. ഇത് മാത്രല്ല.ഈ ഇക്കാക്കാക്ക് തരാൻ വേണ്ടി അന്റെ ഇത്ത ഒരുപാട് കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.അതൊക്കെയും ഒന്നിച്ചു ഒരുദിവസം ഞമ്മക്ക് തരും.അല്ലേ നൂറാ?" ഓന്റെ ഈ വർത്താനത്തിനു മറുപടിയായി ഒരു പൂരപ്പാട്ട് നടത്താൻ വേണ്ടി ഞമ്മള് വാ തുറന്നതും ഒരു കുട്ടിപ്പട തന്നെ ഓടി ചാടി വന്ന് ഞങ്ങൾക്ക് ചുറ്റും കൂടി.അവരെയൊക്കെ കണ്ടതും പാത്തു ഷാജഹാൻറ്റെ മടിയിൽ നിന്നും ഒരൊറ്റ തുള്ളലായിരുന്നു.എന്നിട്ട് അതിലൊരു കുട്ടീനെ പാത്തു ഞമ്മളെ മുന്നിൽ പിടിച്ചു നിർത്തി. "ഇത്താ..ഇനി ഇവളും കൂടിയേ മൈലാഞ്ചി ഇടാൻ ബാക്കി ഉള്ളു.ഇവക്കും കൂടി കുറച്ച് വരച്ചു കൊടുക്കോ ഇത്താ" എന്ന് പറഞ്ഞ് പാത്തു ആ കുട്ടീനെ നമ്മളെ അടുത്തുള്ള കസേരയിൽ പിടിച്ചിരുത്തി.

ഒരുത്തിക്ക് ഇട്ടു കൊടുത്തതിന്റെ ക്ഷീണം തന്നെ ഞമ്മക്ക് ഇതുവരെ മാറിയിട്ടില്ല.ഒന്ന് നെടു വീർപ്പിടാനുള്ള സാവകാശം പോലും തരാതെ കുഞ്ഞി പാത്തു വീണ്ടും ഞമ്മളെ കുടുക്കി. നമ്മള് പാത്തൂനെയും നോക്കി എന്നോടിത് വേണായിരുന്നോ മോളെന്നും ആത്മഗദം കൊണ്ട് വീണ്ടും വര തുടങ്ങി. "എന്നാൽ ഇങ്ങള് വരക്കിം..മ്മള് ഇപ്പൊ വരാവേ" എന്നും പറഞ്ഞ് പാത്തു വന്ന കുട്ടി പട്ടാളങ്ങളെയൊക്കെ കൂട്ടി അവിടുന്ന് ഓടി പോയി. ഈ കുട്ട്യോൾക്ക് വരച്ചു കൊടുക്കുന്നത് ഒന്നുമല്ല ഞമ്മളെ പ്രശ്നം.ഇവിടെ ഒരുത്തൻ ഞമ്മളെ തൊട്ടടുത്ത് ഇരുന്ന് ഞമ്മളെ തന്നെ വീക്ഷിക്കുന്നതാണ് ഇപ്പോഴത്തെ നമ്മളെ മെയിൽ പ്രോബ്ലം. ഷാജഹാൻ നമ്മളെ അടുത്ത് ഉണ്ടെങ്കിൽ ഞമ്മക്ക് വേറെ ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റില്ല.അവനെ തന്നെ നോക്കി ഇരിക്കാൻ തോന്നുകയാണ്.അതാ മ്മള് ഇങ്ങനെ ഒരുമാതിരി..

നമ്മള് ഇടംകണ്ണിട്ട് ഓനെ നോക്കുമ്പോഴോക്കെ ഓൻ നമ്മളെ തന്നെ നോക്കുന്നുണ്ടാവും. അള്ളോഹ്..ഈ പഹയൻ.ഇവൻ മിക്കവാറും ഞമ്മളെ ഉള്ളിലെ കോഴിനെ പുറത്ത് ചാടിക്കും.ഒടുക്കം നൂറ ഷാജഹാനെ വായിനോക്കി എന്ന ചീത്ത പേര് ഞമ്മള് കേൾപ്പിക്കും. ദിവസം ചെല്ലുംതോറും ഈ ചെക്കന് മൊഞ്ചു കൂടിക്കോണ്ട് പോവാണല്ലോ.അവന്റെ ആ വെളുത്ത വട്ടമുഖവും കട്ട താടിയും ആ ബ്ലാക്ക് ഷർട്ട്‌മൊക്കെ ഒരു അടാറ് ലുക്ക്‌ തന്നെയാണ്.അതൊക്കെ പോരാഞ്ഞിട്ട് ഇരുപത്തി നാല് മണിക്കൂറും മുഖത്തൊരു പുഞ്ചിരിയും. അള്ളോഹ്..കണ്ട്രോൾ തന്നേക്കണേ. 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 ഞമ്മള് നൂറാന്റെ അടുത്ത് ഉണ്ടായാൽ നമ്മളെ അല്ലാതെ മറ്റൊന്നിനെയും അവൾക്ക് ശ്രദ്ദിക്കാൻ പറ്റില്ല എന്ന് ഞമ്മക്ക് അറിയാം.പുറമെ എത്രയൊക്കെ ദേഷ്യം കാണിച്ചാലും അവളുടെ മനസ് നിറയെ ഞമ്മളോട് ഉള്ള സ്നേഹമാണ്. ആ കുട്ടിക്ക് മൈലാഞ്ചി ഇട്ട് കൊടുക്കുന്നതിന്റെ ഇടയിൽ ഇടം കണ്ണിട്ട് കൊണ്ടുള്ള ഓൾടെ നോട്ടം കാണുമ്പോൾ തന്നെ ഞമ്മക്ക് ചിരി വരുന്നുണ്ട്.

പെണ്ണ് ഇന്ന് ചെത്ത്‌ സ്റ്റൈലിൽ തന്നെയാണ്.എന്നും കറുത്ത കളർ സ്കാഫിലാണ് ഞമ്മള് നൂറാനെ കാണുന്നത്.ഇന്ന് നല്ല റെഡ് നിറത്തിലുള്ള സ്കാഫാണ് ചെയ്തിരിക്കുന്നത്. അതിന്റെ ചുവന്ന നിറം തട്ടി അവളുടെ കവിളുകൾ ഇന്ന് കൂടുതൽ ചുവന്നു കാണുന്നുണ്ട്. അവൾടെ ആ വെള്ളാരം കണ്ണുകളും നീണ്ടു നിവർന്നു നിൽക്കുന്ന കണ്പീലികളും ചോര ചുണ്ടുകളും ചേർന്ന് അവൾക്കൊരു പ്രത്യേക ഭംഗി തന്നെയാണ് റബ്ബ് നൽകിയിരിക്കുന്നത്. പക്ഷെ ഞമ്മക്ക് ബോധിക്കാത്തത് അതൊന്നുമല്ല.അവൾടെ വേഷം.. ഈ ജീൻസും ടോപ്പും കയറ്റിയുള്ള അവൾടെ ഈ വേഷവിധാനമാണ് ഞമ്മക്ക് പറ്റാത്തത്. ഈ പെണ്ണിന്റെ ഇമ്മാതിരി വേഷം കെട്ടല് അവസാനിപ്പിക്കാൻ എന്താ പടച്ചോനെ ഒരു മാർഗം. "അതേയ്..ഇയാള് എന്തിനാ എന്നെ തന്നെ നോക്കി ഇരിക്കുന്നത്.തന്റെ ഈ നോട്ടം കാരണം എനിക്ക് ഇവിടെ ശെരിക്കു വരയ്ക്കാൻ പറ്റണില്ല. അതായത് എനിക്ക് ഈ കുട്ടിന്റെ കയ്യിലേക്ക് ശ്രദ്ദിക്കാൻ പറ്റുന്നില്ല എന്ന്." "അപ്പൊ അതിനർത്ഥം നിന്റെ ശ്രദ്ധ മുഴുവൻ എന്നിലാണെന്നല്ലേ.

ഐ മീൻ നീ എന്ത് ചെയ്യുമ്പോഴും നിന്റെ മൈൻഡ് നിറയെ ഞാനാണ് എന്നല്ലേ." "അയ്യടാ.മൈൻഡിൽ വെക്കാൻ പറ്റിയൊരു സാദനം.തന്റ്റെ ഈ കണ്ണുരുട്ടിയുള്ള നോട്ടം എനിക്ക് തീരെ പിടിക്കുന്നില്ല.അതാ എനിക്ക് ഇവിടെ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റാത്തത്. അല്ല,താൻ എന്തിനാ എപ്പോഴും എന്റെ മുഖത്തേക്ക് ഇങ്ങനെ നോക്കി ഇരിക്കുന്നത്.തന്റെ വല്ലതും എന്റെ മുഖത്ത് കളഞ്ഞ് പോയിട്ടുണ്ടോ." അവൾടെ ആ ചോദ്യത്തിനു നിന്നെ എന്റെ ജീവന്റെ പാതിയായി സ്വപ്നം കാണാൻ തുടങ്ങിയത് മുതൽ എനിക്ക് എന്നെ തന്നെ കളഞ്ഞ് പോയതാ,അതും പോരാഞ്ഞിട്ട് നിന്റെ മുഖവും നോട്ടവുമൊക്കെ കാണുമ്പോൾ എനിക്ക് എന്റെ ശ്വാസം വരെ നഷ്ടപ്പെടുകയാണ് മോളെ നൂറാന്ന് മ്മക്ക് പറയണം എന്നുണ്ടായിരുന്നു.പിന്നെ അവൾടെ സ്വഭാവം വെച്ച് നമ്മള് ഇമ്മാതിരി ഡയലോഗ് അടിക്കാതെ ഇരിക്കുന്നതാണ് ഞമ്മക്ക് നല്ലത്. "താൻ വല്ലതും പറഞ്ഞോ." "ഏയ്‌.ഇല്ലാ..ഞാൻ നോക്കിയത് നിന്റെ മുഖത്തേക്ക് ഒന്നുമല്ല നൂറാ.നിന്റെ മുഖത്തേക്ക് നോക്കിയാൽ കണ്ണ് എടുക്കാൻ പറ്റില്ലെന്ന് എനിക്കറിയാം.

ഞാൻ ശ്രദ്ദിച്ചത് നിന്റെ കൈയ്യാ." "കൈയ്യോ..എന്താ എന്റെ കൈക്ക് പ്രശ്നം.എന്താടോ എന്റെ കയ്യിൽ ഉള്ളത്." "നിന്റെ കയ്യിൽ ഇല്ലാത്തത് എന്താ.. എന്തോന്നെടീ ഇതൊക്കെ.നീ എന്തിനാ ഇങ്ങനെ കൈ നിറയെ കരി വളയും കുപ്പിവളയുമൊക്കെ വാരി വലിച്ചു ഇടണത്.നീ എന്താ വല്ല കാക്കോത്തിയും മറ്റുമാണോ. ഇവിടെ ഒരു നിക്കാഹ് അല്ലേടി നടക്കുന്നത്.അപ്പൊ അതിന്റെതായ രീതിയിൽ ഒക്കെ വന്നൂടെ.ഇതൊരുമാതിരി നാടോടിത്തരത്തിനൊക്കെ വരുന്നത് പോലെ..ഇനി ഒരു മൂക്കുത്തിടേം കൂടി കൊറവേയുള്ളൂ. കുറച്ച് വൃത്തിയിലൊക്കെ നടന്നൂടെടീ പെണ്ണേ അനക്ക്" "ഞാനേ എനിക്ക് ഇഷ്ടമുള്ളത് പോലെ നടക്കും.എല്ലാ കോപ്രായങ്ങളും കേട്ടേം ചെയ്യും.താൻ ഇപ്പൊ പറഞ്ഞത് പോലെ മൂക്കും കുത്തിയെന്നു വരും. അതെ.നൂറാക്ക് ഇച്ചിരി വൃത്തി കുറവു തന്നെയാ.തന്നോട് ഞാൻ പറഞ്ഞോ ഈ വൃത്തിയില്ലാത്ത പെണ്ണിന്റെ പുറകെ നടക്കാൻ.ഇല്ലല്ലോ?" "എത്രയൊക്കെ വൃത്തി കുറവാണെലും നീ ഞമ്മക്ക് ഹൂറി തന്നെയാണ് മോളെ.പിന്നെ അന്റെ ഈ കോലം കെട്ടലൊക്കെ നിക്കാഹ് കഴിഞ്ഞതിനു ശേഷം ഞാൻ ശെരിയാക്കി തരുന്നുണ്ട്.

ഇപ്പൊ ഞാൻ ഇവിടെ ഇരുന്ന് നിന്നെ ഡിസ്റ്റർബ് ചെയ്യുന്നില്ല.ഇനി ഞമ്മളെ മുഖത്തേക്ക് നോക്കി ഇരുന്ന് നീ ആ കൊച്ചിന്റെ കൈ വൃത്തികേട് ആക്കണ്ട." എന്ന് പറഞ്ഞ് ഞമ്മള് അവിടുന്ന് പോവാൻ ഒരുങ്ങി. അപ്പോഴാണ് ഒരു സപ്ലൈ ചെറുക്കൻ അതിലെ ഒരു ട്രെ നിറയെ കൂൾ ഡ്രിങ്ക്സുമായി പോകുന്നത് ഞമ്മള് കണ്ടത്.അത് കണ്ടതും ഞമ്മക്ക് പെട്ടെന്നൊരു ബുദ്ധി ഉദിച്ചു വന്നു.ഞമ്മള് ഒന്നും അറിയാത്തവനെ പോലെ നിന്ന് ആ ചെറുക്കൻ ഞമ്മളെ മുന്നിലൂടെ പാസ്സ് ആവുമ്പോഴേക്കും അവൻറെ കയ്യിലുള്ള ട്രെ നമ്മള് നൂറാന്റെ ഭാഗത്തേക്ക്‌ ഒരൊറ്റ തട്ടലായിരുന്നു. ഞമ്മളെ ഉദ്ദേശം വേറൊന്നുമല്ല.നമ്മളെ പെണ്ണിന് ഒരു പണി കൊടുക്കണം.പിന്നെ ഇതൊക്കെ ദേഹത്ത് വീണ് ഡ്രസ്സ്‌ മുഷിഞ്ഞാലെങ്കിലും അവള് ആ പേക്കോലമൊന്നു മാറ്റുമല്ലോ. പക്ഷെ ഞമ്മളെ കണക്കു കൂട്ടലുകളൊക്കെ തെറ്റിച്ചു കൊണ്ട് ഞമ്മള് അത് ഓൾടെ നേരെ തട്ടി ഇടുന്നതിനു മുന്നേ നൂറ അവിടെ നിന്നും എണീറ്റിരുന്നു.ദേഹം വൃത്തികേട് ആയില്ലെങ്കിലും ജ്യൂസ് ഒക്കെ വീണ് അവളുടെ സ്കാഫ് നല്ലോണം വൃത്തികേടായിട്ടുണ്ട്.

നൂറാന്റെ രാക്ഷസി രൂപം പുറത്തേക്ക് വരുന്നതിനു മുന്നേ നമ്മള് ആ ചെറുക്കനെ അവിടുന്ന് പറഞ്ഞയച്ചു. "തനിക്ക് എന്താടോ കണ്ണു കാണുന്നില്ലേന്ന് ഞാൻ ചോദിക്കുന്നില്ല. എന്റ്റെ ഡ്രസ്സ്‌ മോശം ആക്കാൻ വേണ്ടി താൻ ഇത് മനഃപൂർവം ചെയ്തതാണെന്ന് എനിക്കറിയാം." "അപ്പൊ മോൾക്ക്‌ ഇക്കാന്റെ മനസ്സിൽ ഇരുപ്പ് ഒക്കെ നന്നായി അറിയാമല്ലേ. ശെരിയാ.ഞാൻ മനഃപൂർവം ചെയ്തത് തന്നെയാ.നീ ഇതുപോലെയുള്ള വേഷം ധരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് ചെയ്തതാ." "അതിന് ഇയാൾടെ ഇഷ്ടം നോക്കിയല്ല ഞാൻ ജീവിക്കുന്നത്.തന്നോട് ഒക്കെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്കറിയാം. ഗെറ്റ് ലോസ്റ്റ് ഇഡിയറ്റ്.ഇനി എന്റെ മുന്നിലേക്ക് വന്നു പോകരുത്." 💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧 എന്താ ഷാജഹാന്..അവൻ എന്തിനാ എപ്പോഴും ഞമ്മളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. ഇതുപോലെയുള്ള വേഷങ്ങളൊന്നും ഷാജഹാന് ഇഷ്ടല്ലാന്ന് പണ്ടേ മുബിക്ക പറഞ്ഞ് ഞമ്മക്ക് അറിയാവുന്നതാണ്. അവന്റെ ഇഷ്ടങ്ങൾക്കും സങ്കൽപങ്ങൾക്കുമൊത്ത് ഞമ്മളെ മാറ്റി എടുക്കണമെന്ന് ഞമ്മക്ക് നല്ലോണം ആഗ്രഹമുണ്ട്.

എങ്കിലും അതൊന്നും വേണ്ടാന്ന് മ്മള് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിക്കയാണ്. ഞമ്മളെ ഡ്രെസ്സിൽ കൊള്ളാനാണ് അവൻ അത് മുഴുവൻ ഞമ്മളെ നേരെ തട്ടിയത് എങ്കിലും ആ ജ്യൂസ് ഒക്കെ വീണ് മോശമായത് ഞമ്മളെ സ്കാഫാണ്.അത് കഴുകി വൃത്തിയാക്കാൻ വേണ്ടി ഞമ്മള് ഓനെയും പ്രാകിക്കൊണ്ട് അകത്തേക്ക് കയറി. അസിയും അനുവുമൊക്കെ ആമിത്താനെ വട്ടം ചുറ്റിയിരിക്കുകയാണ്.ഞമ്മളെ കണ്ടതും അസി കാര്യം തിരക്കി.ഞമ്മള് അവളോട്‌ കാര്യങ്ങളൊക്കെ പറഞ്ഞ് വാഷ് ചെയ്തു വരാമെന്ന് പറഞ്ഞു. "നൂറോ..സ്കാഫ് മൊത്തത്തിൽ വൃത്തികേട് ആയല്ലോ.അതിനി ക്ലീൻ ചെയ്താൽ മുഴുവൻ നനഞ്ഞു തന്നെ ഇരിക്കും. ഇയ്യ് അത് മാറ്റി വേറെ ഒരെണ്ണം ചുറ്റിക്കോ.അതാ നല്ലത്.ദേ ഇതെടുത്തോ" എന്ന് പറഞ്ഞ് ആമിത്ത ഷെൽഫിൽ നിന്നും ഒരു തട്ടം എടുത്ത് ഞമ്മക്ക് നേരെ നീട്ടി. "പിന്നെ നൂറാ.. ഇവിടെ താഴത്തെ മുറിയിലൊക്കെ നിറയെ ആൾക്കാരാ.ഇയ്യ് മേലേ പോയിക്കോ" നമ്മള് ആമിത്ത പറഞ്ഞതിന് തലയും ആട്ടി കൊടുത്ത് ആ തട്ടവും വാങ്ങി മുകളിലേക്ക് വെച്ച് പിടിച്ചു. 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

ഞമ്മളും അലിയും ജന്റ്സ്ന്റെ സൈഡിൽ ഇരുന്ന് വരുന്നവരോടും പോകുന്നവരോടുമൊക്കെ ഭയങ്കര കത്തിയടിയാണ്.പിന്നെ സിനുവും അജുവും അഖിയുമൊക്കെ ഉള്ളത് കൊണ്ട് കാര്യങ്ങൾ കൂടുതൽ കളറാണ്. ഫുഡ്‌ കഴിക്കാൻ വേണ്ടി അജു നമ്മളെ നിർബന്ധിക്കുന്നുണ്ടെങ്കിലും മ്മളെ പെണ്ണ് കഴിച്ചോ ഇല്ലയോന്ന് അറിയാതെ ഞമ്മക്ക് ഒരു സമാദാനവും ഇല്ലാ. കാര്യം നമ്മള് ഇവിടെ വന്നത് തന്നെ അവൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല.ഇനി ഞമ്മളെ ഇവിടേക്ക് ക്ഷണിച്ചതിനും ഞമ്മള് ഇവിടേക്ക് വന്നതിനുമൊക്കെയുള്ള കലി അവള് തീർക്കുന്നത് അജൂനോട്‌ ആയിരിക്കും. നമ്മള് ലേഡീസ്ന്റെ ഭാഗത്തേക്ക്‌ ഒക്കെയൊന്നു കണ്ണോടിച്ചു വിട്ടെങ്കിലും അവിടെയൊന്നും ഞമ്മക്ക് നൂറാനെ കാണാൻ കഴിഞ്ഞില്ല.ഇനി ഞമ്മളെ മുന്നിൽ കണ്ടാൽ തന്നെ നേരത്തെ ഞമ്മള് ചെയ്തതിലുള്ള ദേഷ്യം അവക്ക് ഞമ്മളോട് ഉണ്ടാകും.

ക്ലീൻ ചെയ്യാൻ ആണെന്നും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി മണിക്കൂർ ഒന്നാവാറായി.ഈ പെണ്ണ് ഇതെവിടെപ്പോയി എന്ന് കരുതി നമ്മള് അവിടെ ഉള്ളവരുടെയൊക്കെ കണ്ണ് വെട്ടിച്ചു അകത്തേക്ക് പോവാൻ ഒരുങ്ങി. "ടാ..കള്ള കാമുകാ. ഞാനും വരുന്നെടാ. എനിക്ക് അസ്‌നനെ ഒന്ന് കാണണം. അസ്‌ന അകത്തുണ്ടെന്ന് അജു പറഞ്ഞത് അല്ലാതെ ഞാൻ അവളെയൊന്നു കണ്ടില്ലെടാ ഷാനു." "ആഹാ.ഞാനും നീയും തമ്മിൽ എന്താ മനപ്പൊരുത്തം.ഇയ്യ് വാടാ അലി.. ഞമ്മള് ആണുങ്ങളുടെയൊക്കെ ഒരു ഗതികേടെ.ഈ പെണ്ണുങ്ങളെയും തപ്പി അവറ്റകൾടെ പിന്നാലെ നടക്കണം. എന്നിട്ടും എന്താ പ്രയോജനം.സ്നേഹത്തോടെ ഒരക്ഷരം പോലും മിണ്ടില്ല കഴുതകള്.കാണുമ്പോൾ തന്നെ കടിച്ചു കീറാൻ വരും." "ഹി.ഹി.കഴുതകൾ അല്ല..കഴുത.അത് നിന്റെ പെണ്ണ് മാത്രാടാ അങ്ങനെ.ഞമ്മളെ അസ്‌ന വെറും പാവാ.അവൾടെ ആ ഇക്കാന്നുള്ള വിളിയൊന്നു കേൾക്കണം.അത് തന്നെ ഞമ്മക്ക് ധാരാളാണ്." "ഓ.പെൺകോന്തൻ.മതി അന്റെ കെട്ട്യോളെ പുകഴ്ത്തിയത്.വരുന്നുണ്ടേൽ വാ ഒതുക്കി നടക്ക്."

അകത്തേക്ക് കയറിയതും അലി തപ്പി നടന്ന ആളെ മുന്നിൽ തന്നെ കിട്ടി. "എന്നാൽ ഷാനു..ഇയ്യ് പോയിക്കോ" "അങ്ങനെയിപ്പോ നിങ്ങള് മാത്രം കുറുകാൻ പോകണ്ട.നൂറാനെ കൂടി കിട്ടട്ടെ.എന്നിട്ടു ഇങ്ങള് രണ്ടും പോയാൽ മതി." "നൂറ മുകളിലത്തെ മുറിയിലാ ഷാനുക്കാ.എന്തോ നിങ്ങള് അവക്ക് ഒരു പണിയൊക്കെ കൊടുത്തുന്ന് കേട്ടല്ലോ. അത് ക്ലീൻ ചെയ്യാൻ ആണെന്നും പറഞ്ഞ് പോയതാ." "താങ്ക്യുടാ അസീ.എന്നാൽ നിങ്ങള് തുടങ്ങിക്കോ.ഞാൻ ഞമ്മളെ പെണ്ണിനെ ഒന്ന് കണ്ടിട്ട് വരാം" "ഷാനുക്കാ.സൂക്ഷിച്ചൊക്കെ ചെല്ലണെ. അവള് ആകെ കലിപ്പിലാ.ഇങ്ങളോട് തന്നെയാ ദേഷ്യം മുഴുവൻ." "അതൊക്കെ ഞമ്മള് ഒതുക്കാം അസീ.അവൾടെ ആ കലിപ്പ് തന്നല്ലേ ഞമ്മക്ക് വേണ്ടത്" എന്ന് പറഞ്ഞ് ഞമ്മള് മുകളിലെ മുറി ലക്ഷ്യം വെച്ചു നടന്നു.ഡോർ അടച്ചു വെച്ചിരിക്കുന്നുണ്ട്.ഇനി അകത്തുന്ന് ലോക്ക് ആവോന്ന് കരുതി ഞമ്മള് വാതിലൊന്നു തള്ളി നോക്കി.ഞമ്മളെ ഭാഗ്യത്തിന് ഡോർ ലോക്ക് അല്ല. വാതിൽ തുറന്നു അകത്തേക്ക് നോക്കിയ ഞമ്മള് കണ്ണാടിന്റെ മുന്നിൽ നിൽക്കുന്ന നൂറാനെ കണ്ട് ഞെട്ടിപ്പോയി........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story