💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 50

khalbil nee mathram

രചന: ഷംസീന ഫിറോസ്

നൂറാനെ കാണാമെന്ന പ്രതീക്ഷയോടെ നമ്മള് വാതിൽ തുറന്നതും അപ്രതീക്ഷിതമായ വേഷത്തിൽ നമ്മളെ നൂറാന്റെ മറ്റൊരു മുഖം നമ്മളിലേക്ക് തിരിഞ്ഞതും ഒന്നിച്ചായിരുന്നു. ഏഴഴകുള്ള നൂറാന്റെ മുഖം കണ്ട് ഞമ്മളൊന്നു ഞെട്ടി. നീണ്ടു ഇടതൂർന്നു കിടക്കുന്ന അവളുടെ മുടികളെ ഒതുക്കി വെക്കാനുള്ള ശ്രമത്തിലാണ് നൂറ.അവളുടെ കയ്യിൽ നിന്നും അയഞ്ഞു പോകുന്ന മുടിയിഴകൾ ഒട്ടും അനുസരണയില്ലാതെ വീണ്ടും താഴേക്ക് നിവർന്നു നിൽക്കുന്നുണ്ട്. ഇന്നേവരെ തട്ടത്തിൻ മറയത്ത് ആരും കാണാതെ അവള് മറച്ചു വെച്ചിരുന്ന അവളുടെ തുടുത്ത വട്ട മുഖം കണ്ട് നമ്മളൊരു നിമിഷം സ്വർഗത്തിലാണോന്ന് വരെ തോന്നിപ്പോയി വെളുത്തുരുണ്ട കവിളുകൾ പലപ്പോഴും പാതി മാത്രമെ നമ്മള് കണ്ടിട്ടുള്ളു.എന്നാൽ ഇന്നാ കവിളുകളിൽ കാണുന്ന മറ്റൊരു പ്രത്യേകത അവളുടെ ആ വെളുത്ത കവിളുകളിൽ ആകർഷണം നൽകാൻ പറ്റിയൊരു കറുത്ത കുഞ്ഞു മറുകാണ്.

അവളുടെ മുഴുവൻ ഭംഗിയും ഈ നിമിഷം വരെ മറഞ്ഞു നിന്നിരുന്ന അവളുടെ ആ കവിൾ തടത്തിലും നീണ്ടു ഇടതൂർന്നു കിടക്കുന്ന ആ മുടിയിലുമാണ്. ഒട്ടും പ്രതീക്ഷിക്കാതെ നമ്മളെ ഇവിടെ കണ്ടതിൽ അവള് പല കോപ്രായങ്ങളും കാട്ടി കൂട്ടുന്നുണ്ട്. തട്ടം ഇല്ലാത്ത അവളുടെ മൊഞ്ച് ഒന്ന് കാണണമെന്ന് നമ്മള് പലതവണയായി ആഗ്രഹിച്ചതാണ്. "ഷാജഹാൻ..പ്ലീസ്..ആ ഡോർ ഒന്നടക്കോ?" ഒരു ദയനീയതയോട് കൂടി നൂറാന്റെ ശബ്‌ദം ഞമ്മക്ക് നേരെ ഉയർന്നപ്പോഴാണ് നമ്മള് സ്വബോധത്തിലേക്ക് വന്നത്.അതുവരെ അവളുടെ സൗന്ദര്യത്തിൽ അലിഞ്ഞു ചേർന്നങ്ങനെ നിൽക്കുകയായിരുന്നു. നമ്മള് ഡോർ വലിച്ചടച്ചു അവൾക്കരികിലേക്ക് നടന്നു നീങ്ങി. നമ്മക്ക് വന്ന ഞെട്ടലും സന്തോഷവുമൊക്കെ അടക്കി വെച്ച് കൊണ്ട് നമ്മള് മനപ്പൂർവം അവളുടെ മുന്നിൽ ദേഷ്യം അഭിനയിച്ചു.

"എന്താ നിന്റെ ഉദ്ദേശം" നമ്മളെ ചോദ്യം കേട്ട് വല്ലാത്തൊരത്ഭുതത്തോടെ അവള് ഞമ്മളെ നോക്കുമ്പോഴും നമ്മള് ഒരു രൂക്ഷമായ നോട്ടമാണ് അവൾക്ക് നൽകിയത്. "നിന്നോടാ ചോദിച്ചത്.?ഇവിടെ എന്താ വല്ല ഫാഷൻ പരേഡും നടക്കുന്നുണ്ടോ ഇങ്ങനെ മുടിയും അഴിച്ചിട്ടു നിൽക്കാൻ. എവിടെടീ നിന്റെ തട്ടം.ഇപ്പോൾ എനിക്ക് പകരം മറ്റാരെങ്കിലുമാണ് ഇവിടേക്ക് വന്നിരുന്നതെങ്കിൽ ഈ രൂപത്തിൽ നീ അവർക്ക് മുന്നിലും ഇങ്ങനെ നിന്നു കൊടുക്കുമായിരുന്നോ." "ഇതുവരെ നൂറ ഇതുപോലെ ഒരാളുടെ മുന്നിലും നിന്നു കൊടുത്തിട്ടില്ല.ഇന്നേവരെ എന്റെ മൊഞ്ച് ഒരുത്തന്റെ മുന്നിലും പ്രദർശിപ്പിച്ചിട്ടില്ല.ഇനി അങ്ങോട്ട്‌ പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. പിന്നെ ഇപ്പോൾ ഇയാളോട് ഞാൻ പറഞ്ഞോ ഇതിന്റെ അകത്തേക്ക് കയറി വരാൻ.ഒരു മുറിയിലേക്ക് കടന്നു വരുമ്പോൾ അറ്റ്ലീസ്റ്റ് ഡോറിലൊന്നു തട്ടണമെന്ന മാന്നേഴ്സ് പോലും ഷാജഹാനില്ലേ. അതൊക്കെ പോട്ടേ. ഇയാള് തന്നെയല്ലേ എന്റെ സ്കാഫ് വൃത്തികേട് ആക്കിയത്.അതുകൊണ്ടല്ലേ എനിക്ക് ഇപ്പോൾ ഈ അവസ്ഥയിൽ തന്റെ മുന്നിൽ നിൽക്കേണ്ടി വന്നത്.

ഇന്നേവരെ എന്റെ ഉമ്മ അല്ലാതെ മറ്റൊരാളും കണ്ടിട്ടില്ലാത്ത നൂറാന്റെ മൊഞ്ച് ഷാജഹാൻ ഇന്ന് കാണാൻ ഇടയായതും അതുകൊണ്ടല്ലേ.ഒക്കെയും ചെയ്തു വെച്ചിട്ട് എന്റെ മെക്കിട്ട് കയറുന്നോ?" "അപ്പൊ നൂറാ ഷെറിൻ സമ്മതിച്ചു തന്നിരിക്കുന്നു ഈ നിമിഷം വരെ നിന്റെ ഉമ്മ ഒഴിച്ച് വേറെ ഒരാളുടെ മുന്നിലും തുറന്നു കാട്ടാത്ത നിന്റെ ഈ മൊഞ്ചു കാണാനും സ്വന്തമാക്കാനും ഒരേയൊരു അവകാശി ഷാജഹാൻ മാത്രമാണെന്ന്. അപ്പൊ ഇതായിരുന്നുല്ലേ തട്ടത്തിൻ മറയത്ത് ആരും കാണാതെ ഇത്രയും നാള് നീ ഒളിപ്പിച്ചു വെച്ചിരുന്നത്.ഇതാണല്ലേ എന്റെ നൂറാന്റെ മറ്റൊരു മുഖം." "ഷാജഹാൻ..ഇപ്പോ താനൊന്നു പോയാട്ടെ.എനിക്ക് തന്നോട് ഒന്നും സംസാരിക്കാൻ ഇല്ല." "നിനക്ക് അല്ലെ സംസാരിക്കാൻ ഇല്ലാത്തത്.പക്ഷെ എനിക്കുണ്ട്.നിനക്ക് എന്താ എന്നോട് ഇത്ര ദേഷ്യം.പറ.." "ഞാൻ പറഞ്ഞ് കഴിഞ്ഞല്ലോ എനിക്ക് ഇയാളോട് ഒന്നും സംസാരിക്കാൻ ഇല്ലെന്ന്.ഇയാൾക്ക് വെളിയിൽ പോവാം. ഒന്നിറങ്ങി പോയേ" എന്ന് പറഞ്ഞ് അവള് നമ്മളെ പിടിച്ചു തള്ളിയതും നമ്മള് അവളുടെ വെളുത്തു മെലിഞ്ഞ കരിവള കയ്യിൽ പിടുത്തം ഇട്ട് കഴിഞ്ഞിരുന്നു

. "ദേ.ഇയാള് വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.തന്നോട് ഞാൻ പലതവണയായി പറഞ്ഞതാ എന്റെ ദേഹത്ത് തൊടരുതെന്ന്.കയ്യിന്ന് വിട്ടേ." "ഇല്ലെങ്കിൽ" "ഇല്ലെങ്കിൽ എന്താന്ന് ഞാൻ കാണിച്ചു തരാടോ" എന്ന് പറഞ്ഞ് അവള് നമ്മളെ കൈത്തണ്ട നോക്കി ഒരൊറ്റ കടിയായിരുന്നു. "ടീ..രാക്ഷസി.നീ എന്താടി എന്നെ കടിച്ചു ചോര കുടിക്കാൻ നോക്കാണോ" "അല്ലടോ..ഉമ്മ വെച്ച് സുഖിപ്പിക്കാൻ നോക്കിയതാ. എന്താ ഇയാൾക്ക് ഇഷ്ടയില്ലേ." "പിന്നെ..ഒത്തിരി ഇഷ്ടായി.ആദ്യായിട്ട് ഞാൻ ചോദിക്കാതെ തന്നെ എന്റെ പെണ്ണ് സ്നേഹത്തോടെ ഞമ്മക്ക് ഒരു സമ്മാനം തന്നതല്ലേ.അത് ഈ ഇക്കാക്ക് പെരുത്ത് ഇഷ്ടായി. അപ്പൊ മോൾക്കും ഞമ്മള് വല്ലതും തിരിച്ചു തരണ്ടേ. ഇല്ലേൽ അത് മോശല്ലേ നൂറാ.." എന്നു പറഞ്ഞ് കൊണ്ട് മ്മള് ഒന്നൂടെ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് നമ്മളെ നെഞ്ചത്തേക്ക് ചേർത്ത് നിർത്തി.അവള് കുതറിമാറാൻ ശ്രമിച്ചെങ്കിലും മ്മള് ഒരു കൈ അവളുടെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ച് മറ്റേ കൈ കൊണ്ട് പതിയെ അവളുടെ കവിളിലൂടെ കയ്യോടിച്ചു വിട്ടു.

ശേഷം അവളുടെ മുഖത്തും കഴുത്തിലും വീണ് കിടക്കുന്ന മുടി ഇഴകൾ വകഞ്ഞു മാറ്റി കൊണ്ട് നമ്മള് അവളുടെ പിൻ കഴുത്തിലൊരു അഡാാറ് കടി തന്നെ വെച്ച് കൊടുത്തു. അള്ളോഹ് എന്നൊരലർച്ചയോട് ഒപ്പം പെണ്ണിന്റെ കണ്ണും നിറഞ്ഞു വന്നു.അവളുടെ എതിർപ്പുകൾ വക വെക്കാതെ നമ്മള് അവളെ വരിഞ്ഞു മുറുക്കുമ്പോൾ അവളുടെ കൈ നഖം നമ്മളെ പള്ളയിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. നമ്മള് അപ്പൊത്തന്നെ അവളിലുള്ള പിടി വിട്ടു.എന്തോ മരണ വെപ്രാളത്തിൽ നിന്നും ശ്വാസം തിരിച്ചു കിട്ടിയ പ്രതീതിയായിരുന്നു അവൾക്ക്. "യൂ ചീപ്..വൃത്തികെട്ടവനെ.ദുഷ്ടാ..ബ്ലഡി റാസ്കൾ.. താൻ..താൻ ഇത്രയും വലിയ ഫ്രോഡ് ആണെന്ന് ഞാൻ കരുതിയില്ല. ചെ..ഐ ഹേറ്റ് യൂ." കണ്ണു നിറച്ചു കൊണ്ട് നമ്മളെ നേർക്ക്‌ ഉറഞ്ഞു തുള്ളുന്ന നൂറാന്റെ രാക്ഷസി രൂപം കണ്ട് ഞമ്മക്ക് ചിരിയാണ് വന്നത്. "അപ്പൊ നീ ചെയ്തതോ.അത് തന്നെയല്ലേ ഞാനും ചെയ്തുള്ളു. " "ഞാൻ..ഞാനെന്താ ചെയ്തത്.ഇനി താനൊന്നും പറയണ്ട.എനിക്കെല്ലാം മനസ്സിലായി.

ഷാജഹാൻ ചീത്തയാണ്.വൃത്തികെട്ടവനാണ്.വെറും ഫ്രോഡ് തന്നെയാണ്.ഞാൻ മനസ്സിലാക്കിയ ഷാജഹാനേ അല്ല താൻ.ഇതൊന്നും അല്ല ഞാൻ ഷാജഹാനെക്കുറിച്ച് അറിഞ്ഞത്. മുബിക്ക എന്നോട് കള്ളം പറഞ്ഞതാ.ഷാനുനെ കുറിച്ച് നല്ലത് മാത്രം പറഞ്ഞ് തന്ന് മുബിക്ക എന്നെ പറ്റിച്ചതാ. ഇത് ഞാൻ ഇപ്പൊത്തന്നെ മുബിക്കാനോട്‌ പറഞ്ഞു കൊടുക്കും.നോക്കിക്കോ." "ഓ.അപ്പൊ ഞാൻ ഫ്രോഡ് ആണ്.ഷാജഹാൻ റാസ്കലാണ്.നീ ഇതൊക്കെ ചെന്ന് മുബിക്കാനോട്‌ പറയും.അല്ലെ. കാര്യമായി ഒന്നും കിട്ടാതെ നീ എന്ത് പോയി പറഞ്ഞു കൊടുക്കുമെന്നാ.പറയാൻ പാകത്തിൽ തരട്ടെ ഞാൻ ഒരെണ്ണം. എന്തായാലും നീ പറയാൻ പോവല്ലേ.എന്നാൽ ഇതും കൂടി കഴിഞ്ഞോട്ടെ.എന്നിട്ടു മൊത്തത്തിൽ പോയി പറഞ്ഞേക്ക്." എന്ന് പറഞ്ഞ് കൊണ്ട് നമ്മള് നൂറാന്റെ അടുത്തേക്ക് നീങ്ങിയതും പെണ്ണ് പതിയെ പിന്നോട്ടേക്ക് മാറാൻ തുടങ്ങി. ചുമരിൽ തട്ടി നിന്ന അവളുടെ ഷോൾഡർനു മുകളിലായി നമ്മള് ഇരുകൈകളും കുത്തി വെച്ചു.പെണ്ണ് ആകെ പേടിച്ചിട്ടുണ്ടെന്നു അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം.

നമ്മള് ചെയ്തത് അവൾക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല.അതാണ് കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകുന്നത്. പേടിച്ചു വിറയ്ക്കുന്ന അവളുടെ ചോര ചുണ്ടുകളിലേക്കാണ് നമ്മളെ നോട്ടം പതിഞ്ഞത്.ആ നോട്ടം നേരിടാൻ വയ്യാതെ ആവണം അവള് കണ്ണുകൾ ഇറുക്കി അടച്ചത്. ♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤♥❤ ഏറെ നേരമായും ഷാജഹാൻറ്റെ ചുടു നിശ്വാസം മ്മളെ മുഖത്തേക്ക് തട്ടി തലോടുന്നതല്ലാതെ അവന്റെ ഭാഗത്ത്‌ നിന്നും യാതൊരു വിധ പ്രവർത്തിയും കാണുന്നില്ല.കണ്ണു തുറന്നു നോക്കണമെന്നുണ്ട്.പക്ഷെ അവന്റെ തീവ്രമായ നോട്ടം സഹിക്കാൻ വയ്യെന്ന് ഓർത്ത് നമ്മള് ഒന്നു കൂടി കണ്ണുകൾ ഇറുക്കി പിടിച്ചു. "നൂറാ..കണ്ണ് തുറക്ക്.എനിക്ക് കാണേണ്ടത് ആ വെള്ളാരം കണ്ണുകളാണ്.എനിക്ക് നോക്കേണ്ടതും ആ വിടർന്ന കണ്ണുകളിലെക്കാണ്. എന്നോടുള്ള നിന്റെ മുഹബത്ത് ആരും കാണാതെ നീ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് നിന്റെ ഈ കണ്ണുകളിലാണ്.അതെനിക്ക് കാണണം നൂറാ.കണ്ണു തുറക്ക്." യാതൊരു അനുസരണയും കൂടാതെ നമ്മളെ മുഖത്ത് വീണ് കിടക്കുന്ന മുടി ഇഴകൾ ഒതുക്കി വെച്ച് നമ്മളെ കവിളിലൂടെ വിരലോടിച്ചു കൊണ്ടാണ് ഷാജഹാൻ ഞമ്മളോട് സംസാരിച്ചത്.

നമ്മള് പതിയെ കണ്ണു തുറന്നു നോക്കിയതും നമ്മളെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട് ഓൻ നമ്മളിൽ നിന്നും അകലം പാലിച്ചു നിന്നു.പിന്നെ നമ്മളോട് ഒന്നും മിണ്ടാതെ ഓൻ വാതിലിന്റെ ഭാഗത്തേക്ക്‌ നടന്നു നീങ്ങി. ഹാവൂ..ദുഷ്ടൻ പോവാണല്ലോന്ന് സമദാനിച്ച് നമ്മള് ഒന്നു നെടു വീർപ്പിട്ടതും ദേ ഓൻ തിരിഞ്ഞു വീണ്ടും നമ്മക്ക് നേരെ വരുന്നു. നമ്മള് അപ്പൊത്തന്നെ പുറകോട്ടു മാറി നിന്നു.ഇനിയും അവന്റെ കടി കൊള്ളാനുള്ള ശേഷി ഞമ്മക്ക് ഇല്ലേ.. "ഒരു തവണ നിന്നോട് ഞാൻ ചോദിച്ചു കഴിഞ്ഞു.. എന്താ നിന്റെ ഉദ്ദേശം.?" എന്ന് ചോദിച്ചു കൊണ്ട് ഓൻ നമ്മളെ അടിമുടിയൊന്നു നോക്കിയപ്പോൾ കാര്യം അറിയാതെ നമ്മള് ഓനെ നോക്കി നെറ്റി ചുളിച്ചു. "തലയിൽ തട്ടം ഇല്ലാതെ ഇങ്ങനെ നിൽക്കാൻ തന്നെയാണോ നിന്റെ ഉദ്ദേശം. കണ്ണും മിഴിച്ചോണ്ടു നിൽക്കാതെ പോയി തട്ടം എടുത്ത് ഇടെടീ.. പിന്നെ ഒരു കാര്യം കൂടി..ഇനി നീ ഇതുപോലെ വേറെ ആരുടേലും മുന്നിൽ ചെന്ന് പെടരുത്.അതായത് നിന്റെ ഈ സൗന്ദര്യം ഞാൻ അല്ലാതെ മറ്റൊരാളും കാണാൻ പാടില്ല എന്ന്.

അങ്ങനെ വല്ലതും ഉണ്ടായിന്ന് ഞാൻ അറിഞ്ഞാൽ പിന്നെ വേദനിക്കുന്നത് നിന്റെ കഴുത്തു മാത്രമായിരിക്കില്ല...വെളുത്തുരുണ്ട ഈ കവിളും കൂടി ആയിരിക്കും.മനസ്സിലായോടീ നൂറാ ഷാജഹാൻ.." നമ്മളിൽ പൂർണമായി അവകാശം നേടി എടുത്തത് പോലെ നമ്മക്ക് നേരെ ആഞ്ജയും നൽകിക്കൊണ്ട് ഓൻ ആ മുറിവിട്ടു പുറത്ത് പോയെങ്കിലും നമ്മള് ഒരു അന്തവും ഇല്ലാതെ വായും പൊളിച്ചു നിന്നു. 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥 ആമിത്താന്റെ മൈലാഞ്ചി രാവ് ഞങ്ങള് വിചാരിച്ചതിനെക്കാളും കൂടുതൽ ഗംഭീരമാക്കിയിട്ടുണ്ട്.ഇന്ന് ആമിത്താന്റെ നിക്കാഹ് ആണ്.നമ്മള് ഏറെ കാത്തിരുന്ന നിക്കാഹിനു പോകാൻ കഴിയില്ല എന്നതിനെക്കാളും ഞമ്മക്ക് ഇപ്പൊ വിഷമമാകുന്നത് കോളേജിൽ ഇന്ന് ഷാജഹാൻറ്റെ ലാസ്റ്റ് ക്ലാസ്സ്‌ ആണെന്ന് ഓർത്തിട്ടാണ്. നാളെ മുതൽ നമ്മളെ ദേഷ്യം പിടിപ്പിക്കാനോ ശല്യം ചെയ്യാനോ അവൻ ഞമ്മളെ അടുത്തുണ്ടാവില്ല.അവൻ ഉണ്ടായ ഈ ഒമ്പതു ദിവസങ്ങൾ കടന്നു പോയത് എത്ര വേഗത്തിലാണെന്നും എങ്ങനെയാണെന്നും ഞമ്മക്ക് തന്നെ അറിയില്ല.

ഞമ്മളെ വാശി കയറ്റിയും ദേഷ്യം പിടിപ്പിച്ചും ഈ കഴിഞ്ഞ സമയങ്ങളിൽ അവൻ ഞമ്മളെ കൂടെ നടക്കുമ്പോൾ ഇന്നേവരെ അനുഭവിക്കാത്ത സുഖവും സന്തോഷവുമായിരുന്നു ഞമ്മക്ക്.അതൊക്കെ നാളെ മുതൽ ഞമ്മക്ക് നഷ്ടപ്പെടാൻ പോകുവാണല്ലോന്ന് ഓർക്കുമ്പോൾ തന്നെ ഞമ്മക്ക് ഇന്ന് കോളേജിലേക്ക് പോകാൻ തോന്നുന്നില്ല.എങ്കിലും പോയല്ലേ പറ്റൂ.. ഒരുങ്ങി കെട്ടാൻ വേണ്ടി കണ്ണാടിന്റെ മുന്നിലേക്ക് നിക്കുമ്പോഴാണ് ഞമ്മളെ കഴുത്തിലുള്ള കറുത്ത പാട് ഞമ്മള് ശ്രദ്ദിച്ചത്.ഇന്നലെ ആ ദുഷ്ടൻറ്റെ കടി കൊണ്ട ഭാഗം ഇന്നേക്ക് കറുത്ത് വന്നിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ തന്നെ ഞമ്മക്ക് ഓനോട്‌ ഉള്ള ഇഷ്ടവും സ്നേഹവുമൊക്കെ ആവിയായി പോവാണ്. കഴുത്ത് എന്തൊരു വേദന ആണെന്ന് അറിയോ.കുളിക്കുമ്പോൾ വെള്ളം തട്ടി മ്മള് നീറി പുകഞ്ഞതാണ്.ഓനെയും പ്രാകിക്കൊണ്ട് നമ്മള് പതിയെ കഴുത്തിലൂടെ ഒന്നു തടവി നോക്കി. "ന്റുമ്മോ.." ഇപ്പോഴും വല്ലാത്ത നീറ്റലാണ്.അവന്റെ പല്ലിനെക്കാളും മൂർച്ച അവന്റെ കട്ട താടി രോമങ്ങൾക്കാണ്.അവന്റെ താടി തറച്ചുരസിയ ഭാഗത്ത് എന്തൊരു അസ്വസ്ഥതയാണ് റബ്ബേ.. 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

ഇന്നലെ നൂറാന്റെ യഥാർത്ഥ സൗന്ദര്യം കണ്ടതിന്റെ ഹാങ്ങ്‌ ഓവർ ഇപ്പോഴും ഞമ്മളെ വിട്ടു മാറിയിട്ടില്ല.രാത്രിയിൽ അവിടെ വെച്ച് നടന്ന കാര്യങ്ങളൊക്കെ ഓർത്ത് അറിയാതെ നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. എന്നാലും എന്റെ നൂറാ..നിന്റെ തട്ടത്തിൻ മറയത്തെ മൊഞ്ച്,അത് ഒരൊന്നൊന്നര മൊഞ്ചു തന്നെയാണ് മോളെ.അതൊന്നു കാണേണ്ടത് തന്നെയാ.. മ്മള് കോളേജിലേക്ക് എത്തുന്നതിനു മുന്നേ നമ്മളെ പെണ്ണ് ഹാജരാണ്.അതും ഇന്നത്തെ ഓൾടെ ടീംസിന്റെ കത്തിയടി സ്റ്റാഫ്‌ റൂമിന്റെ മുന്നിൽ വെച്ചാണ്.മ്മള് അതിലൂടെ പാസ്സ് ആയതും ഓള് നമ്മളെ തറപ്പിച്ചോരു നോട്ടം നോക്കി. അതിനു മറുപടിയായി നമ്മള് ഓളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചോണ്ട് സ്റ്റാഫ്‌ റൂമിലേക്ക്‌ കയറി. നൂറാന്റെ ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ ഞമ്മക്ക് മനസ്സിന് വല്ലാത്ത വേദനയാണ്.ഇന്ന് ഇവിടെ ലാസ്റ്റ് ക്ലാസ്സ്‌ ആണ്.ഇവിടെ വന്നത് തന്നെ നൂറാനോട്‌ അടുത്തു ഇടപെടാനും അവളുടെ മനസ്സിലുള്ള ഇഷ്ടം തുറന്നു പറയിപ്പിക്കാനും വേണ്ടിയാണ്.

ഈ ഒമ്പതു ദിവസങ്ങളിൽ അവളോട് കത്തി കുത്ത് നടത്തിയതല്ലാതെ അവളെ കൊണ്ട് ഇഷ്ടാണ് എന്നൊരു വാക്ക് പറയിപ്പിക്കാൻ ഞമ്മക്ക് സാധിച്ചിട്ടില്ല.ഇനി മുന്നിൽ കിടക്കുന്നത് ഈയൊരു ദിവസം കൂടിയാണ്.നോക്കാം.വൈകുന്നേരം വരെ സമയം കിടക്കല്ലേ. "ഡിയർ സ്റ്റുഡന്റസ്..ഈ കോളേജിൽ നിങ്ങൾക്ക് വേണ്ടി ഞാൻ കണ്ടക്ട് ചെയ്ത വെക്കേഷൻ ക്ലാസ്സ്‌ ഇന്ന് അവസാനിക്കാൻ പോവാണ്. തുടക്കത്തിൽ ഞാൻ പറഞ്ഞത് പോലെ ഇന്നാണ് പ്രൊജക്റ്റ്‌ submit ചെയ്യേണ്ട ദിവസം. എല്ലാവരുടെയും വർക് കംപ്ലീറ്റ് ആയി കാണുമെന്നു വിചാരിക്കുന്നു. അപ്പൊ എല്ലാവരും അതൊക്കെയൊന്നു പുറത്തേക്ക് എടുത്തു വെച്ചേ.. വാല്യു ചെയ്തു എറർസൊക്കെ കറക്റ്റ് ആക്കി ഈവെനിംഗ് എല്ലാവർക്കും തിരിച്ചു നൽകാം. എനിക്ക് ഇന്ന് ആ ജോലി ഉള്ളത് കൊണ്ട് അലി സർ ആയിരിക്കും ഇപ്പോൾ നിങ്ങൾക്ക് ക്ലാസ്സ്‌ എടുക്കുന്നത്. ഞാൻ വാല്യൂ ചെയ്തതിനു ശേഷം മാത്രമേ പ്രിൻസിപ്പലിന്റെ മുന്നിൽ കാണിക്കാൻ പാടുള്ളു.എല്ലാവരുടെതും റെഡി ആണോ.?

ആണോ എന്നല്ല ആവണം. ടെൻ ഡേയ്‌സ് ടൈം നൽകിയതാണ്.എല്ലാവരും നിർബന്ധമായും ഇപ്പോൾ തന്നെ കാണിക്കണം" എന്ന് പറഞ്ഞ് നമ്മള് ക്ലാസ്സ്‌ മുഴുവൻ കണ്ണോടിച്ചു നമ്മളെ പെണ്ണിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഓള് ഓൾടെ സ്ഥിരം സ്വഭാവത്തിൽ തന്നെയാണ്.നമ്മള് ഇവിടെ തൊണ്ട പൊട്ടിക്കുന്നത് ഒന്നും കാര്യമാക്കാതെ സ്വപ്നലോകത്താണ്. ഇവളോട് ഒക്കെ എത്ര തവണയാ പറയാ.എത്ര വഴക്ക് പറഞ്ഞാലും ഒരു തരി പോലും ഉളുപ്പ് ഇല്ലാത്ത സാദനം.ബെസ്റ്റ് സെലെക്ഷൻ തന്നെ ഷാനു നിന്റെത്.എന്റേത് അല്ല,,മ്മളെ മുബിക്കാൻറ്റെത്. "ഷെറിൻ..താൻ കേൾക്കുന്നുണ്ടോ. " "ഉവ്വ്" "താൻ മുഖം വീർപ്പിക്കണ്ട.ഇന്നൊരു ദിവസം കൂടിയെ ഇയാള് എന്നെ സഹിക്കേണ്ടതുള്ളു.നാളെ മുതൽ തന്നെ ഭരിക്കാനും നിയന്ത്രിക്കാനുമൊന്നും ഷാജഹാൻ ഇവിടെ ഉണ്ടാവില്ല.മനസ്സില്ല മനസ്സോടെ ആണെങ്കിലും ഇത്രയും നാള് എന്നോട് കോപ്രെറ്റ് ചെയ്തതിനു ഒരുപാട് നന്ദിയുണ്ട്." അതുവരെ ഞമ്മളെ പുച്ഛിച്ചു കൊണ്ടിരുന്ന ഓളെ മുഖത്ത് ഞമ്മള് ഇത് പറഞ്ഞപ്പോൾ എന്തോ ഒരു വിഷാദം പടരുന്നത് നമ്മള് ശ്രദ്ദിച്ചു. അതിന് യാതൊരു വിധ പ്രതികരണവും ഇല്ലാതെ അവള് തലയും താഴ്ത്തി ഇരുന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അല്ലാതെ തന്നെ നമ്മള് ആകെ വിഷമത്തിലാണ്.ഈ ദുഷ്ടൻ ഇന്നിവിടുന്നു പോകുന്ന കാര്യം ഓർത്ത് മ്മളെ മനസ്സിൽ എന്തോ ഒരു നീറ്റലാണ്.അതിന്റെ ഇടയിലാണ് ഇവന്റെ ഇമ്മാതിരി ഡയലോഗ്. ഷാജഹാനറിയാം നമക്ക് ഓനെ പെരുത്ത് ഇഷ്ടാണെന്നും ഓൻറ്റെ ക്ലാസ്സ്‌ അവസാനിക്കുന്നതിൽ ഞമ്മക്ക് നല്ല വിഷമം ഉണ്ടെന്നും.എന്നിട്ടും മനപ്പൂർവം മ്മളെ വേദനിപ്പിക്കാൻ വേണ്ടിയാണ് ഇവന്റെ ചങ്കിൽ കൊള്ളുന്ന ഈ ടൈപ്പ് വർത്താനമൊക്കെ.. ഇനിയും ഓന്റെ ആ സ്നേഹം കണ്ടില്ലായെന്നു നടിക്കാൻ മ്മക്ക് ആവില്ല.ഒക്കെയും ഷാജഹാനോട്‌ തുറന്നു പറയണം.പറ്റുമെങ്കിൽ ഇന്ന് തന്നേ.. പക്ഷെ എന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ ആ നിമിഷം അവൻ വീട്ടിലേക്ക് വരും.നൂറാക്ക് ഇങ്ങനെയൊരു മുഹബ്ബത്തിന്റെ കഥ ഉണ്ടെന്ന് വീട്ടിൽ അറിഞ്ഞാൽ എന്താവും സംഭവിക്കാ.അതും പോരാഞ്ഞിട്ട് ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല.. മുബിക്കന്റെ അനിയനെയാണ് ഞാൻ സ്നേഹിക്കുന്നത് എന്ന് മൂത്താപ്പ അറിഞ്ഞാൽ എന്താവും പ്രതികരണം. വേണ്ടാ നൂറാ.. ഒന്നും വേണ്ടാ.ഒക്കെയും മറന്നേക്ക്.ജെസിടെ ഓർമ്മകളിൽ നിന്നൊക്കെ മൂത്താപ്പയും മൂത്തുമ്മയും ഇന്നും കര കയറിയിട്ടില്ല.

അതിന് മുന്നേ വീണ്ടും മുബിക്ക വീട്ടിലേക്ക് വന്നാൽ കാര്യങ്ങൾ ഒക്കെ കൂടുതൽ വശളാവും. നിന്റെ പ്രണയം സത്യമാണ് നൂറാ.ഇത്രയും കാലം എങ്ങനെയാണോ നീ അത് സൂക്ഷിച്ചത് അതുപോലെ തന്നെ നിശബ്ദമായി ഇരിക്കട്ടെ ഇനി അങ്ങോട്ടും. "താൻ എന്റെ ക്ലാസ്സ്‌ ശ്രദ്ദിക്കില്ല എന്ന് തന്നെയാണോ ഷെറിൻ.. എന്താ തനിക്ക് ഇത്രയ്ക്കും ചിന്തിച്ചു കൂട്ടാൻ ഉള്ളത്.എനി ഡൌട്ട്..?" അള്ളോഹ്..ഈ കുറച്ച് നേരം കൊണ്ട് നമ്മള് എന്തൊക്കെയാ ചിന്തിച്ച് കൂട്ടിയത്. നമ്മള് കണ്ണും മിഴിച്ചു തന്നെ ഇരുന്നാലും നമ്മളെ ശ്രദ്ധ അല്പം മാറിയാൽ അത് അപ്പൊത്തന്നെ ഷാജഹാന് മനസ്സിലാവും. "ഒന്നുല്ല.." "ഓക്കേ..തന്റെ ഈ ശ്രദ്ധ കുറവ് ഞാൻ മാറ്റി തരാം.ഒരു സ്റ്റുഡന്റ്റായാൽ ആദ്യം വേണ്ടത് ഏകാഗ്രമായ മനസ്സാണ്.അത് തനിക്ക് ഇല്ലാ. എന്തായാലും താൻ ഇപ്പോൾ ഒരു കാര്യം ചെയ്യ്." ഇനി ഇന്നെന്താണാവോ ഓൻ നമ്മക്ക് തരുന്ന കുരിശു എന്ന് ചിന്തിച്ചോണ്ട് നമ്മള് ഓന്റെ മുഖത്തേക്ക് നോക്കി നിന്നു. നമ്മളോട് ചെയ്യാൻ വേണ്ടി ഓൻ പറഞ്ഞ കാര്യം കേട്ട് ഓന്റെ തലമണ്ട ഒലക്ക വെച്ചടിച്ച് പൊട്ടിക്കാനാ നമ്മക്ക് തോന്നിയത്...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story