💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 52

khalbil nee mathram

രചന: ഷംസീന ഫിറോസ്

ഒടുക്കം കാറിൽ കയറാൻ നേരം ഓൻ പറഞ്ഞ വാക്കുകൾ നമ്മളെ അത്രമാത്രം തളർത്തി കഴിഞ്ഞിരുന്നു. "നാളെ ഞാൻ വരും നൂറാ നിന്റെ വീട്ടിലേക്ക്..വെറുതെ ഒരു വരവല്ല.നിന്നെ സ്വന്തമാക്കാൻ വേണ്ടി തന്നെയുള്ള വരവാ. ഇതുവരെ ഉള്ളിൽ ഒതുക്കി വെച്ച ഞങ്ങളെ മുഹബ്ബത്തിന്റെ കഥ നിന്റെ വീട്ടിലും അറിയട്ടെ. നിന്റെ വീട്ടുകാർ തീരുമാനിക്കട്ടെ ഇനി എന്താ വേണ്ടതെന്ന്.നീ എത്രയൊക്കെ എതിർത്താലും ഞാൻ വന്നിരിക്കും നൂറാ.." "ഓ..അപ്പൊ ഷാജഹാൻ എല്ലാം ഉറപ്പിച്ചു കഴിഞ്ഞോ.പാടില്ലാ..താൻ എന്റെ വീട്ടിലേക്ക് വരാൻ പാടില്ല.ഇയാൾക്ക് അറിയില്ല എന്താ സംഭവിക്കാൻ പോകുന്നതെന്ന്.. ഷാജഹാൻ മുബിക്കന്റെ അനിയൻ ആണെന്ന് അറിഞ്ഞാൽ തന്റെ ഇഷ്ടം എന്റെ മൂത്താപ്പ അംഗീകരിക്കുമെന്ന് തോന്നുന്നുണ്ടോ. പഴയതൊക്കെ എല്ലാവരും മറക്കുവാണ്.ദയവു ചെയ്ത് താനായി വീണ്ടും എന്റെ വീട്ടുകാരെ നോവിക്കല്ലേ.." "അപ്പൊ മൂത്താപ്പ ആണോ നിന്റെ പ്രശ്നം.മൂത്താപ്പ എന്നെ അംഗീകരിച്ചാൽ നീയും അംഗീകരിക്കോ.നിന്റെ വീട്ടുകാർ സമ്മതം നൽകിയാൽ നീ നിന്റെ ഇഷ്ടം എന്നോട് തുറന്നു പറയോ നൂറാ..

എന്നാൽ നാളെത്തന്നെ ഞാൻ വരാണ്.എല്ലാവരും എല്ലാം അറിയട്ടെ.എനിക്ക് ഉറപ്പുണ്ട് നൂറാ.. നിന്റെ വീട്ടുകാർ സമ്മതിക്കും" "ഇല്ല.സമ്മതിക്കില്ല.അഥവാ സമ്മതിച്ചാൽ തന്നെ ഞാൻ സമ്മതിക്കില്ല.താൻ വന്നാലും എല്ലാവരുടെ മുന്നിൽ വെച്ച് ഞാൻ പറയും എനിക്ക് ഇഷ്ടമല്ലാന്ന്.ഷാജഹാനെ എനിക്ക് വേണ്ടാന്ന് തന്നെ ഞാൻ പറയും. അതോണ്ട് വരരുത്. ഇനിയും എന്റെ പിന്നാലെ നടന്ന് എന്നെ ഇങ്ങനെ ശല്യം ചെയ്യരുത്. ശല്യമല്ല..വേദനയാണ്.ഷാജഹാൻ എന്നെ മനസ്സിലാക്കണം.ഇനി ഞങ്ങൾ തമ്മിൽ ഒരു കൂടി കാഴ്ച ഉണ്ടാവരുത്.അതിനായി ശ്രമിക്കണം" നെഞ്ച് പൊട്ടുന്ന വേദനയിൽ അത്രയും പറഞ്ഞു കൊണ്ട് ഷാജഹാൻറ്റെ മുഖത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ നമ്മള് അനൂന്റെ കൂടെ കോളേജ് ഗേറ്റ് കടന്നു.മനഃപൂർവമാ ഓനെ നോക്കാത്തത്.ഓന്റെ മുഖത്തേക്ക് നോക്കിയാൽ നമ്മക്ക് നമ്മളെ തന്നെ കണ്ട്രോൾ ചെയ്യാൻ കഴിയില്ല. അടക്കി വെച്ച കണ്ണീരൊക്കെ പുറത്തേക്ക് വന്നത് പോവുന്ന വഴിയിലാണ്.നമ്മള് അനൂന്റെ തോളിൽ മുഖം പൂഴ്ത്തി എന്തെന്നില്ലാതെ പൊട്ടി പൊട്ടി കരഞ്ഞു.

"ഇപ്പോ എവിടുന്ന് വരുന്നെടീ നിനക്ക് ഈ കണ്ണീരൊക്കെ. എന്തിനാ നീ കരയുന്നത്.ആര് കാണാൻ വേണ്ടിയാ.. എങ്ങനെ കഴിഞ്ഞെടീ നിനക്ക് ഷാനുക്കന്റെ മുഖത്തേക്ക് നോക്കി അങ്ങനെയൊക്കെ പറയാൻ.എന്തൊരു പെണ്ണാ നീ.ദുഷ്ടേ.. ഷാനുക്ക നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു ആരെക്കാളും നന്നായി നിനക്ക് തന്നെ അറിയാം. എന്നിട്ടും നീ എന്തിനാ നൂറാ ഇങ്ങനെ.... " ഡ്രൈവിംഗ്ന്റെ ഇടയിൽ തന്നെ അനൂന്റെ ശബ്‌ദം ഞമ്മക്ക് നേരെ ഉയർന്നപ്പോൾ അവളോട്‌ പറയാൻ ഒരുത്തരവും നമ്മളെ കയ്യിൽ ഉണ്ടായിരുന്നില്ല.നമ്മളെ കരച്ചിൽ വീണ്ടും വീണ്ടും കൂടുന്നതല്ലാതെ കുറയുന്നില്ല. "ഹേയ്..നൂറാ..റിലാക്സ് ടാ.എനിക്കറിയാം നൂറാ എന്താ നിന്റെ പ്രശ്നമെന്ന്.എന്തിനു വേണ്ടിയാ നീ ഇങ്ങനെയൊക്കെ എന്ന്.എന്നാലും ഷാനുക്കന്റെ സങ്കടം കാണുമ്പോൾ അറിയാതെ പറഞ്ഞു പോയതാ. സോറി ടാ.നീ ഇങ്ങനെ കരയാതെ. ദേ..ആൾക്കാരൊക്കെ ശ്രദ്ദിക്കും" "സാരല്യ അനൂ.. ഞാനായി ഷാജഹാനിൽ നിന്നും അകലുന്നതാണ് നല്ലത്.അവൻ വേദനിക്കുന്നുണ്ടാവും.

കുറച്ച് നാള് കഴിയുമ്പോൾ ഒക്കെയും ശെരിയായിക്കോളും.കുറച്ച് ദിവസം പരസ്പരം കാണാതെ ആവുമ്പോൾ തന്നെ ഓനെല്ലാം മറന്നോളും" "ഉവ്വ്..ഉവ്വ്..നീ തന്നെ പറയണം ഇത്. ഷാനുക്ക നീ പറഞ്ഞ സ്വഭാവക്കാരൻ ആയിരുന്നുവെങ്കിൽ ഇത്രയും കാലം നിനക്ക് വേണ്ടി കാത്തിരിക്കില്ലായിരുന്നു. ഈ നാലഞ്ചു വർഷം കഴിഞ്ഞിട്ടും നിന്നെ അന്വേഷിച്ചു വരില്ലായിരുന്നു.ഷാനുക്കന്റെ കാര്യം പോട്ടേ..നീ മറക്കുവോ.ഷാനുക്കാനെ അത്ര പെട്ടെന്ന് മറന്നു കളയാൻ നിനക്ക് പറ്റോ." അനൂന്റെ ചോദ്യത്തിന് മ്മള് മറുപടി ഒന്നും കൊടുത്തില്ല.പിന്നെ വീട് എത്തുന്നത് വരെ ഞമ്മളെ ഇടയിൽ മൗനം മാത്രമായിരുന്നു. റൂമിൽ കയറി വാതിൽ അടച്ചു ഏറെ നേരം കരഞ്ഞു.എന്തിനാണെന്നൊന്നും അറിയില്ല.എല്ലാം നഷ്ടപ്പെട്ടത് പോലൊരു തോന്നൽ..ഷാജഹാനെ മറക്കാനോ മനസ്സിൽ നിന്നും മായ്ച്ചു കളയാനോ ഈ ജന്മത്തിൽ എനിക്ക് കഴിയില്ല.എങ്കിലും ഇനി അതിനായി ശ്രമിക്കണം. 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

"നൂറാനോട്‌ ഞാനൊന്നു സംസാരിച്ചു നോക്കിയാലോ ഷാനു..ഞാൻ പറഞ്ഞാൽ അവള് കേൾക്കും മോനെ" "വേണ്ട ഇക്കാ. എന്നെ അവക്ക് ഇഷ്ടമല്ല.എന്റെ കാര്യം പറഞ്ഞ് ഇങ്ങള് പോയി അവളെ നിർബന്ധിക്കുകയോ ബുദ്ദിമുട്ടിക്കുകയോ വേണ്ട ഇക്കാ. ഇനിയൊരു കൂടി കാഴ്ച പോലും ഉണ്ടാവാൻ പാടില്ല എന്ന അവള് പറഞ്ഞത്" "എടാ ചെറുക്കാ..നീ ഇങ്ങനെ കിടന്നു മോങ്ങാതെ.അവൾടെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ.നീ എന്താടാ ഷാനു ഒരുമാതിരി കൊച്ചു കുട്ട്യോളെ പോലെ..അയ്യേ..ഇതിനൊക്കെ വന്ന് കരയാ വേണ്ടത്." "എനിക്കറിയില്ല മുബിക്കാ..ഇങ്ങള് തന്നെ പറ.ഇനി എന്താ ഞാൻ ചെയ്യേണ്ടത്.എനിക്ക് നൂറാനെ വേണം.അവള് ഇല്ലാതെ എനിക്ക് പറ്റില്ല ഇക്കാ." "അതിന് വേണ്ടിയല്ലേ ഞാൻ അവളെ ചെന്ന് കാണാമെന്നു പറഞ്ഞത്.നമുക്ക് നാളെത്തന്നെ അവളുടെ വീട്ടിലേക്ക് പോകാം.എനിക്ക് ഉറപ്പാ ഷാനു.. ഞാൻ പറഞ്ഞാൽ അവള് അനുസരിക്കാതെ ഇരിക്കില്ല" "അവൾടെ വീട്ടിലേക്ക് ചെന്നാൽ അവളെന്നെ നാണം കെടുത്തും ഇക്കാ.

ചെല്ലരുതെന്ന് അവള് പറഞ്ഞിട്ടും ഞാൻ ചെന്നാൽ പിന്നെ അവൾക്ക് എന്നോട് ഉള്ള സ്നേഹവും ഇല്ലാതെയാവും. പിന്നെ ഇപ്പോ എന്നോട് മാത്രെ അവള് ഇഷ്ടല്ലാന്ന് പറയുന്നുള്ളു.ഇനി എല്ലാവരുടെ മുന്നിൽ വെച്ച് അവളെന്നെ ഇഷ്ടല്ലാ,വേണ്ടാന്നൊക്കെ പറഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ.അവൾടെ സ്വഭാവം എന്നെക്കാളും നന്നായി ഇക്കാക്ക് അറിയുന്നതല്ലേ" "ദേ ഷാനു..എനിക്ക് ദേഷ്യം വരുന്നുണ്ട്. ഇതൊരുമാതിരി അതും വേണ്ടാ ഇതും വേണ്ടാന്നൊക്കെ പറഞ്ഞാൽ കാര്യം നടക്കോ.ഇപ്പോ എന്ത് വേണമെന്നാ നീ പറയുന്നത്" "ഇപ്പോ ഒന്നും വേണ്ടാ ഇക്കാ. ഞാനൊന്നു സമാധാന പരമായി ആലോചിക്കട്ടേ.ആ വട യക്ഷിനെ തളയ്ക്കാൻ എന്തെങ്കിലും മാർഗമുണ്ടോന്ന്" 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 ദിവസങ്ങൾ വീണ്ടും ശരവേഗത്തിൽ കടന്നു പോയി കൊണ്ടിരുന്നു.റിയൽസിന്റെ കൂടെ കൂടുമ്പോൾ കോളേജ് ടൈം അടിപൊളി ആണെങ്കിലും ഷാജഹാൻറ്റെ ഓർമകൾ ഞമ്മളെ നല്ലോണം വേദനിപ്പിക്കുന്നുണ്ട്.ഓന്റെ ആ പുഞ്ചിരി തൂകുന്ന മുഖം മനസ്സിലൊരു നീറ്റലായി കിടക്കാണ്.

നമ്മളെ മറന്നത് കൊണ്ടോ അല്ല നമ്മളെ ശല്യപ്പെടുത്തണ്ടാന്ന് കരുതിയോ പിന്നെ ഷാജഹാൻ നമ്മളെ കൺവെട്ടത്ത് പോലും വന്നില്ല. സ്നേഹ കൂടുതൽ കൊണ്ട് തന്നെയാണ്..ഇല്ലേൽ നമ്മളെ വാക്കിനു ഓൻ അത്രയും വില കൊടുക്കില്ലായിരുന്നു.ഓനെ ഒന്നു കാണണമെന്ന ആഗ്രഹം വല്ലാതെ ഉണ്ടെങ്കിലും മനസ്സിനെ സ്വയം നിയന്ത്രിച്ച് വെച്ച് വീണ്ടും പെൺ പുലിയായി തന്നെ കോളേജിൽ വിലസി നടക്കാൻ തുടങ്ങി. നമ്മളെ വിലസൽ പരിപാടിയിൽ മെയിൻ എന്താന്ന് നിങ്ങൾക്കൊക്കെ അറിയാല്ലോ.ഓരോ കാരണങ്ങൾ ഉണ്ടാക്കി ജൂനിയർസ്നോട്‌ വഴക്ക് ഉണ്ടാക്കലും തല്ലു കൂടലും തന്നെയാണ്.റാഷിദ്‌ ഇപ്പൊ അഹിംസ വാദി ആയതോണ്ട് ഞമ്മക്ക് ഇപ്പോൾ കോളജിൽ കാര്യമായ ശത്രുസ് ഒന്നുമില്ല.എനിമീസ് ഇല്ലെങ്കിൽ കോളേജ് ലൈഫ് മഹാ ബോറാണ്. ഓരോ നല്ല അടിപിടികൾക്കുള്ള ചാൻസ് ആണു മിസ്സ്‌ ആവുന്നത്.എന്നാലും ഞമ്മക്ക് തോണ്ടാൻ ആ മേക്കപ്പ് റാണിയും ഓൾടെ വാല് ജാസിമും തന്നെ ധാരാളമായിരുന്നു.

അലിടെ പെങ്ങൾ ആണെന്ന കാരണം കൊണ്ടും അസ്‌നന്റെ റിക്വസ്റ്റ് പ്രകാരവും ഞമ്മള് ഓളെ കൂടുതലായി പഞ്ഞിക്ക് ഇടാൻ പോയില്ല.പക്ഷെ മിക്കവാറും ഒരുദിവസം ഞമ്മള് അവളെ തല മണ്ട അടിച്ചു പൊട്ടിക്കും.അമ്മാതിരി വിളച്ചിലാണ് അവൾക്ക് സീനിയർസിന്റെ മുന്നിൽ.. ആ പേടിത്തൊണ്ടന് എവിടെന്ന് കിട്ടി അനിയത്തിയായി ഇതുപോലെ ഒരെണ്ണത്തിനെ..ഇക്കണക്കിനു പോയാൽ അസിക്ക് എന്നും നാത്തൂൻ പോരായിരിക്കുമല്ലോ റബ്ബേ.. ഇപ്പോൾ സിനുന് പകരം ഞമ്മളെ ഉപദേശിച്ച് നന്നാക്കാനുള്ള ശ്രമം ജുനൈദ്നാണ്.ഷാജഹാനോട്‌ ഞമ്മള് കാണിക്കുന്ന അകൽച്ചയ്ക്കുള്ള കാരണങ്ങൾ ചോദിച്ചു കൊണ്ട് ചെക്കൻ ഇപ്പോൾ ഞമ്മക്ക് ഒരു തരി പോലും സ്വസ്ഥത തരാറില്ല.ഷാജഹാനെക്കുറിച്ച് പറയുമ്പോൾ ജുനൈദ്ന് നൂറു നാവാണ്.അതൊക്കെ കേൾക്കുമ്പോൾ നമ്മള് പോലും അറിയാതെ വീണ്ടും ഷാജഹാനോട്‌ ഉള്ള ഇഷ്ടം ഞമ്മക്ക് കൂടി കൂടി വരാണ്. ഒടുക്കം കണ്ണു നിറയുമ്പോൾ മ്മള് എന്തേലും കാരണം ഉണ്ടാക്കി ജുനൈദ്നോട്‌ വഴക്ക് ഇടും.

ഇതാണ് ഇപ്പോ ഞമ്മളെ സ്വഭാവം. അങ്ങനെ ഇരിക്കെ ഒരുദിവസം ആന്റപ്പന്റെ ക്ലാസ്സിലിരുന്നു ഉറക്കം തൂങ്ങുമ്പോഴാണ് ഞമ്മളെയും അന്വേഷിച്ചോണ്ട് പ്യൂൺ വരുന്നത്. "നൂറാ ഷെറിന് ഒരു വിസിറ്ററുണ്ട്.ഓഫീസിൽ വെയ്റ്റിംഗ് ആണ്.ഈ പീരീഡ് കഴിഞ്ഞു ക്യാന്റീനിലേക്ക് ചെന്നാൽ മതിന്ന് പറഞ്ഞു." അത് കേൾക്കേണ്ട താമസം ഞമ്മള് ആന്റപ്പന്റെ ക്ലാസ്സിൽ നിന്നും തലയൂരി കിട്ടുമല്ലോന്ന് കരുതി മൂപ്പർടെ പെർമിഷനും വാങ്ങി അപ്പൊത്തന്നെ ക്യാന്റീനിലേക്ക് വെച്ചു പിടിച്ചു. സംഭവം ഇനി ആരാണാവോ നമ്മക്ക് ഉള്ള വിസിറ്റർ എന്ന് ചിന്തിച്ചു തല പെരുക്കാൻ തുടങ്ങിയെങ്കിലും കൂടുതൽ ചിന്തിച്ചു കൂട്ടുന്നതിന് മുന്നേ നമ്മളെ കാത്തിരിക്കുന്ന ആളെ ക്യാന്റീനിൽ കയറുമ്പോൾ തന്നെ നമ്മള് കണ്ടു. ഷാജഹാൻ.. ഓനെ കണ്ട ഞമ്മക്ക് മനസ്സിൽ ഒരായിരം ലഡു ഒന്നിച്ചു പൊട്ടി എങ്കിലും നമ്മള് ആ സന്തോഷം പുറത്ത് കാണിക്കാതെ അപ്പൊത്തന്നെ അവിടുന്ന് തിരിച്ചു പോവാൻ ഒരുങ്ങി. ഒന്ന് കാണണമെന്ന് ആഗ്രഹിച്ചിരുന്നു.കണ്ടു..ഇനി മുഖം കൊടുക്കാൻ നമ്മക്ക് കഴിയില്ല.

ഓനെ ഇനിയും വേദനിപ്പിക്കാൻ പറ്റില്ല.. "നൂറാ.." "എന്തിനാ വന്നത്. ഞാൻ പറഞ്ഞതല്ലേ ഇനി എന്നെ കാണാൻ വരരുതെന്ന്." "നീ എന്നേ മറന്നോ നൂറാ..അതോ ഞാൻ നിന്നെ മറന്നെന്നു കരുതിയോ.കാണാൻ ആഗ്രഹം ഉണ്ടായിട്ടും വരാതിരുന്നത് എന്ത് കൊണ്ടാണെന്നു അറിയോ നിനക്ക്.. ഞാൻ നിനക്കൊരു വേദനയാണെന്ന് നീ അന്ന് പറഞ്ഞില്ലേ. അതുകൊണ്ടാ..എനിക്ക് വേണ്ടി ആയാലും നീ വേദനിക്കുന്നത് കാണാൻ എനിക്ക് ആവില്ല നൂറാ. നീ എന്റ്റെ സാമീപ്യം ആഗ്രഹിക്കുന്നില്ലെങ്കിൽ ബുദ്ധിമുട്ടിക്കേണ്ടന്ന് കരുതിയാ ഒഴിഞ്ഞു മാറിയത്‌." "എന്നിട്ട് ഇപ്പോ എന്തുപറ്റി..ഇപ്പോഴും എനിക്ക് ബുദ്ധി മുട്ടു തന്നെയാണ്" "എങ്കിലും എനിക്കായി കുറച്ച് നേരം നൽകണം നൂറാ.എനിക്ക് അല്പം സംസാരിക്കണം" "സോറി..എനിക്ക് ക്ലാസ്സുണ്ട്.ഒരു വിസിറ്റർ ഉണ്ടെന്ന് പറഞ്ഞപ്പോൾ അത് ഷാജഹാൻ ആവുമെന്ന് കരുതിയില്ല. അറിഞ്ഞിരുന്നെങ്കിൽ കേട്ട പാതി ചാടി തുള്ളി വരില്ലായിരുന്നു." "പ്ലീസ് നൂറാ.. വീണ്ടും ഒരേ കാര്യം തന്നെ പറഞ്ഞ് ശല്യപ്പെടുത്താൻ വന്നതല്ല.ഇനി ഞാൻ നിന്നെ അക്കാര്യം പറഞ്ഞ് ഡിസ്റ്റർബ് ചെയ്യില്ല. ഒരു ഫൈവ് മിനുട്ട്സ് എങ്കിലും എനിക്ക് വേണ്ടി നൽകാൻ നിനക്ക് കഴിയില്ലെ നൂറാ. അത്രക്കും ഞാൻ നിനക്ക് ആരുമല്ലേ നൂറാ.."

എന്ന് പറഞ്ഞ് ഓൻ നമ്മളെ ദയനീയമായൊന്നു നോക്കുമ്പോൾ ഞമ്മക്ക് പിന്നെ മറുത്തോന്നും പറയാൻ കഴിഞ്ഞില്ല. "ശെരി..ഇനിയെന്താ ഷാജഹാന് എന്നോട് സംസാരിക്കാൻ ഉള്ളത്" "നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയോ നൂറാ" "അത് ചോദിക്കാൻ വേണ്ടിയാണോ താൻ ഇവിടേക്ക് വന്നത്" "ചോദിക്കാൻ വേണ്ടി മാത്രല്ല.. ചിലത് ഓർമപ്പെടുത്താൻ കൂടെ വേണ്ടിയാ. നാളത്തെ സ്‌പെഷ്യാലിറ്റി നീ മറന്നാലും ഞാൻ മറക്കില്ല നൂറാ." എന്ന് പറഞ്ഞോണ്ട് ഓൻ അവിടെ ടേബിളിൽ ഉണ്ടായിരുന്ന ഒരു കവർ എടുത്ത് ഞമ്മക്ക് നേരെ നീട്ടി.നമ്മള് ഓനെ നോക്കി നെറ്റി ചുളിച്ചതല്ലാതെ അത് വാങ്ങിക്കാനോ കാര്യം ചോദിക്കാനോ കൂട്ടാക്കിയില്ല. "അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ നൂറാ.. ഇന്നല്ല..നിന്റെ പിറന്നാൾ ദിവസം ആരെക്കാളും മുന്നേ എനിക്ക് നിന്നെ വിഷ് ചെയ്യണം എന്നുണ്ടായിരുന്നു.

നട്ട പാതിര പന്ത്രണ്ടു മണി നേരം നിന്റെ അടുത്ത് വന്ന് നിന്നെ വിഷ് ചെയ്യാനും അല്ലെങ്കിൽ അന്നേരം കാൾ ചെയ്യാനും ഒക്കെ എനിക്ക് സാധിക്കുമായിരുന്നു.ഏതു പാതി രാത്രിയിലും നിന്റെ അടുത്തേക്ക് വരുന്നതിനു എനിക്ക് യാതൊരു പേടിയോ മടിയോ ഒന്നുമില്ല. പക്ഷെ നിന്റെ ഇഷ്ടം ഇല്ലാതെ ഞാൻ അതൊന്നും ചെയ്യില്ല. എന്നെ കാണുന്നത് തന്നെ നിനക്ക് അരോചകമാണല്ലോ.പിന്നെ നാളെ സാറ്റർഡേ ആയത് കൊണ്ട് ഇവിടേക്ക് വന്ന് കാണാനും പറ്റില്ല.അതാ നിന്റെ വാക്ക് ധിക്കരിച്ചു കൊണ്ട് ഇന്നിങ്ങനെയൊരു കൂടി കാഴ്ച നടത്തേണ്ടി വന്നത്" എന്ന് പറഞ്ഞ് ഓൻ വീണ്ടും ഓന്റെ കയ്യിലുള്ള പൊതി ഞമ്മക്ക് നേരെ നീട്ടി.ഒരു നിമിഷം അത് വാങ്ങണോ വാങ്ങണ്ടയോന്ന് കരുതി ഞമ്മള് ഓന്റെ കയ്യിലെക്ക് തന്നെ നോക്കി നിന്നു പോയി.നോ നൂറാ..പാടില്ലാ..മറക്കണം.ഒക്കെയും മറന്നേ പറ്റൂ..

"നോ താങ്ക്സ്..എനിക്ക് ഇതിന്റെയൊന്നും യാതൊരു വിധ ആവശ്യവുമില്ല.പ്രത്യേകിച്ച് ഷാജഹാൻ നൽകുന്ന ഒന്നിന്റെയും. അതിനും മാത്രം ഒരു റിലേഷൻ ഞങ്ങൾക്കിടയിലില്ലാ. സോ എനിക്ക് തന്റെ ഈ ഗിഫ്റ് വേണ്ടാ" "ഞാൻ നൽകുന്ന ഒന്നും നിനക്ക് ആവശ്യമില്ലേ..നാലഞ്ചു വർഷങ്ങൾക്ക് മുന്നേ ഇങ്ങനെയൊരു ദിവസം കാണാ മറയത്ത് നിന്നാണെങ്കിലും ഷാജഹാൻ നിനക്ക് ഒരെണ്ണം സമ്മാനിച്ചതാണ്.അക്കാര്യം നൂറാക്ക് ഇപ്പോഴും ഓർമ ഉണ്ടാവുമല്ലോ. ആദ്യമായി ഞാൻ നിനക്ക് നൽകിയ മുഹബത്തിന്റെ സമ്മാനം നീ ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും എനിക്കറിയാം.ഞാനുമായി നിനക്ക് ഒരു ബന്ധവും ഇല്ലെങ്കിൽ പിന്നെന്തിനാ നീ ഇപ്പോഴും അത് കൈവശം വെച്ചിരിക്കുന്നത്.. ലുക്ക്‌ നൂറാ.. പഴയതൊന്നും ഓർമിപ്പിക്കാനോ എന്റെ ഇഷ്ടം അംഗീകരിക്കണമെന്ന് പറഞ്ഞ് നിന്റെ മുന്നിൽ അഭ്യർത്ഥിക്കാനോ അല്ല ഞാൻ വന്നത്. ഇത് നീ സ്വീകരിക്കണം.എനിക്ക് വേണ്ടിയല്ല.. മുബിക്കാക്ക് വേണ്ടി.. ഇക്ക നിനക്ക് വേണ്ടി വീട്ടിൽ നാളെ ചെറിയൊരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്.അതിന് നീ വരണം.

അതും ഈ വസ്ത്രം ധരിച്ചു തന്നെ.. ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ല എന്ന് എനിക്കറിയാം.എങ്കിലും ഇക്കാക്ക് വേണ്ടി എങ്കിലും നീ വരണം" "അവള് വരും ഷാനുക്കാ..ഈ കാര്യം ചോദിച്ചു നിങ്ങൾ ഇവളുടെ മുന്നിൽ കൂടുതൽ തോറ്റു കൊടുക്കണ്ട" നമ്മള് ഒരു മറുപടി കൊടുക്കുന്നതിന് മുന്നേ ഞമ്മളെ പുറകിൽ നിന്നും സിനുന്റെ ശബ്‌ദം ഉയർന്നു. "സിനു..നീ ഇത് ഇവിടെ.." "നിനക്കൊരു വിസിറ്റർ ഉണ്ടെന്നു പറയുമ്പോൾ തന്നെ അത് ഷാനുക്ക ആവുമെന്ന് എനിക്ക് തോന്നി. നിന്റെ സ്വഭാവം നല്ലത് പോലെ അറിയുന്നത് കൊണ്ടാ ആന്റപ്പൻ ക്ലാസ്സിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ നിന്റെ പിന്നാലെ ഇങ്ങോട്ടേക്കു വെച്ചു പിടിച്ചത്" "ഷാനുക്കാ..ഇങ്ങള് ഹാപ്പി ആയിരിക്ക്. മുബിക്കാന്റെ ആഗ്രഹം അല്ലേ. അതോണ്ട് നൂറ വരും.ഇവള് മാത്രല്ല..ഞാനും വരുന്നുണ്ട്." "ഇല്ല സിനു.ഇവള് വരില്ല.മുബിക്കാനോട്‌ ഉള്ള ഇഷ്ടത്തിന്റ്റെ പേരിൽ നൂറ വന്നേനെ.പക്ഷെ ഷാജഹാനും ആ വീട്ടിൽ തന്നെ ആയിപ്പോയില്ലേ" "അറിയാല്ലോ ഞാൻ വരില്ലാ എന്ന്.അപ്പൊ ഷാജഹാനിനി പോവാം.ഒരുപാട് ബിസ്സിനെസ്സ് കാര്യങ്ങൾ ഒക്കെ ഉള്ള ആളല്ലേ.

വെറുതെ ഇവിടെ നിന്നു തന്റെ വിലയേറിയ സമയം നഷ്ട്പ്പെടുത്തണ്ടാ" "ടീ..നീ പോവുംന്ന് ഞാൻ പറഞ്ഞ് കഴിഞ്ഞല്ലോ.കൂടുതൽ ഡയലോഗ് അടിക്കാൻ നിക്കാതെ ഷാനുക്കന്റെ കയ്യിൽ നിന്നും അത് വാങ്ങിക്കെടീ" എന്ന് പറഞ്ഞ് സിനു നമ്മളെ കൈ വലിച്ച് ഓന്റെ മുന്നിലേക്ക് നീട്ടി പിടിച്ചെങ്കിലും നമ്മള് അത് വാങ്ങാൻ തയാറായില്ല. "ദേ..ചെകിട് നോക്കി ഒരെണ്ണം തന്നാലുണ്ടല്ലോ.നിന്നോടാ പറഞ്ഞത് അത് വാങ്ങിക്കാൻ" വീണ്ടും സിനുന്റെ ശബ്ദം ഞമ്മക്ക് നേരെ ഉയർന്നപ്പോൾ ഓന്റെ കലിപ്പ് പേടിച്ചു നമ്മള് ഷാജഹാൻറ്റെ മുഖത്തേക്ക് നോക്കാതെ തന്നെ ഓന്റെ കയ്യിൽ നിന്നും അത് വാങ്ങിച്ചു.ഇപ്പോ ഷാജഹാൻറ്റെ മുഖത്ത് ഞമ്മളെ കാണുമ്പോൾ മുൻപത്തെ പോലെ ആ പുഞ്ചിരിയോ സന്തോഷമോ ഒന്നുമില്ല.പകരം വിഷാദം മാത്രമാണ്.മനപ്പൂർവം നമ്മള് പറഞ്ഞത് പോലെത്തന്നെ ഓൻ നമ്മളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ്.. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്റെ ഷാനു..നീ ഇങ്ങനെ വാലിനു തീ പിടിച്ച പോലെ ഓടി നടക്കല്ലേടാ. നൂറ വരും"

"അത് തന്നെയാ അലി ഞാനും ഇവനോട് പറയുന്നത്.രാവിലെ മുതൽ തുടങ്ങിയതാ ചെറുക്കൻ ഇങ്ങനെ നഖവും കടിച്ചോണ്ട് നടക്കാൻ" "അതല്ല ഇക്കാ..ഞാൻ വിളിച്ചത് കൊണ്ട് അവള് വരാതിരിക്കോന്നാ. പിന്നെ ഞാൻ ഇവിടെ ഉള്ളോണ്ട് നൂറ വരില്ലേന്നാ എന്റെ പേടി." "ആഹാ..പറഞ്ഞു നാക്കെടുത്തില്ലാ..ദേ അതിനു മുൻപേ എത്തിയല്ലോ ഞമ്മളെ ഷാനുക്കന്റെ പെണ്ണ്.." എന്ന് പറഞ്ഞ് മിന്നു പുറത്തേക്ക് കൈ ചൂണ്ടി കാണിച്ചതും നമ്മള് അങ്ങോട്ടേക്ക് നോക്കി.. സിനുന്റെ കൂടെ ബുള്ളറ്റിൽ വന്നിറങ്ങുന്ന നൂറാനെ കണ്ട് ഞമ്മളെ കണ്ണു തള്ളിപ്പോയി..ഒരുനിമിഷം നമ്മളെ ഹൃദയമിടിപ്പ് നിന്ന് പോയോന്ന് വരെ ഞമ്മക്ക് തോന്നിപ്പോയി. നൂറാക്ക് വേണ്ടി നമ്മള് സെലക്ട്‌ ചെയ്ത ഫുൾ സ്ലീവ് വൈറ്റ് കളർ ചുരിദാറിൽ അവള് ഇന്ന് അതീവ സുന്ദരിയാണ്.ആ തൂവെള്ള നിറത്തിനു മാച്ച് ആയി അവൾ ചെയ്ത പിങ്ക് കളർ സ്കാഫ് അവൾടെ മൊഞ്ച് ഒന്നൂടെ കൂട്ടുന്നുണ്ട്.പോരാത്തതിന് ഇന്ന് അവളുടെ കയ്യിൽ കരിവളകൾ ഇല്ലാ. ഡ്രെസ്സിന് ചേർന്ന വിധത്തിൽ ഒരൊറ്റ സിംഗിൾ സ്റ്റോൺ വളയാണ് അണിഞ്ഞിരിക്കുന്നത്.

എന്ത്കൊണ്ടും നമ്മള് കാണാൻ ആഗ്രഹിച്ച രൂപത്തിൽ തന്നെയാണ് അവള് ഉള്ളത്. പെണ്ണിനെ ഇങ്ങനെയൊരു വേഷത്തിൽ കാണാൻ കഴിയുമെന്ന് ഞമ്മള് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.അവൾ വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും നമ്മള് കൊടുത്ത ഡ്രസ്സ്‌ ധരിക്കുമെന്ന് കരുതിയതല്ല. അവളെ കണ്ടതും മുബിക്കയും അലിയും മിന്നുവുമൊക്കെ വരാന്തയിലേക്ക് ചെന്നു.മിന്നൂന്റെ നിർബന്ധ പ്രകാരം ഞമ്മളും പുറത്തേക്ക് ഇറങ്ങി.വരാന്തയിൽ ഞമ്മളെ കണ്ടതും വരണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ അവള് മുറ്റത്തു തന്നെ നിന്നു. സിനു അപ്പൊത്തന്നെ അവൾടെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് വരാന്തയിലേക്ക് കയറി.. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 "എനിക്ക് ഉറപ്പുണ്ടായിരുന്നു മോള് വരുമെന്ന്. എന്താ നൂറാ..ഷാനുനോടുള്ള ദേഷ്യം കൊണ്ടാണോ മോൾടെ മുഖത്ത് എന്നെ കണ്ടിട്ടും പുഞ്ചിരി വരാത്തത്.." "ന്റെ മുബിക്കാക്കോ..ഷാനുക്കാൻറ്റെയും നൂറത്താന്റെയും കാര്യമൊക്കെ നമുക്ക് പിന്നീട് സോൾവ് ചെയ്യാം. ആദ്യം ഇത്തായും സിനുക്കയും ഒന്ന് അകത്തേക്ക് കയറിക്കോട്ടേ.."

എന്ന് പറഞ്ഞ് മിന്നു നമ്മളെയും കൂട്ടി അകത്തേക്ക് കയറി.ഹാളിലേക്ക് കയറിയ നമ്മളെ കണ്ണു രണ്ടും പുറത്തേക്ക് തള്ളി വന്നു.അകം മുഴുവൻ ഞമ്മളെ ഡ്രെസ്സിന് അനുയോജ്യമായ രീതിയിൽ പിങ്ക് ആൻഡ് വൈറ്റ് കളർ റോസാ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കയാണ്.അത് കൂടാതെ ബലൂണുകളും മറ്റു പലവിധ ഡക്കറേഷൻസുമൊക്കെയായി നല്ല അടാറ് ഒരുക്കം തന്നെയാണ് ഇവരൊക്കെ കൂടി ചെയ്തിരിക്കുന്നത്.ഹാളിന്റെ ഒത്ത നടുക്കുള്ള ചുമരിൽ ഞമ്മളെയും ജസീന്റെയും മാത്രം ഫോട്ടോസ് അടങ്ങുന്ന കോളാഷാണ് നമ്മക്ക് കാണാൻ കഴിഞ്ഞത്.ജസീടെ ഓർമയ്ക്കായി ഞമ്മളെ കയ്യിലുള്ള പോലത്തെ എല്ലാ ഫോട്ടോസ് ഇവിടെയും കാണാനുണ്ട്.അത് കണ്ടതും ഞമ്മളെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. "എങ്ങനെയുണ്ട് നൂറാ..ഇഷ്ടായോ ഇക്കാന്റെ ഗിഫ്റ്" എന്നു ചോദിച്ചോണ്ട് മുബിക്ക നമ്മളെ തോളിൽ തട്ടിയതും നമ്മള് മുബിക്കാനെ കെട്ടിപിടിച്ചു ഒരൊറ്റ കരച്ചിലായിരുന്നു. "എന്തിനാ..എന്തിനാ മുബിക്കാ ഇതൊക്കെ.അതും നിങ്ങളെ ആരുമല്ലാത്ത എനിക്ക് വേണ്ടി."

"ആരാ പറഞ്ഞത് നീ എന്റെ ആരുമല്ലാന്ന്.അന്നും ഇന്നും നീ എന്റെ കൊച്ചു പെങ്ങളുട്ടിയാ മോളെ.ഒരുപക്ഷെ ദേ ഈ മിന്നൂനെക്കാളും എനിക്ക് സ്നേഹം കൂടുതൽ നിന്നോടാ നൂറാ." അതും പറഞ്ഞോണ്ട് മുബിക്ക നമ്മളെ തലയിലൂടെ തടവി.മുബിക്കന്റെ സ്നേഹത്തിനു മുന്നിൽ നമ്മക്ക് വീണ്ടും കരച്ചിൽ കൂടുന്നത് അല്ലാതെ കുറയുന്നില്ല. "അയ്യേ..നീ കരയാ..ഇതെപ്പോ മുതലാ നീ ഇങ്ങനെയൊരു തൊട്ടാവാടി ആയത്.ഇത് നിനക്ക് തീരെ ചേരണില്ലാട്ടോ നൂറാ..കണ്ണ് തുടച്ചേ. എന്നിട്ട് ആ പഴയ വായാടിക്കുട്ടിയായെ.." നമ്മള് അപ്പൊത്തന്നെ മുബിക്കായിൽ നിന്നും വിട്ടു നിന്നു. "അപ്പൊ എങ്ങനെയാ ഇനി കേക്ക് മുറിക്കല്ലേ." എന്ന് ചോദിച്ചോണ്ട് അലി നമ്മളെ അടുത്തേക്ക് വന്നു.മിന്നു തുള്ളി ചാടി കൊണ്ട് യെസ് എന്നും പറഞ്ഞോണ്ട് നമ്മളെ എല്ലാവരെയും ടേബിൾന്റെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയി.നമ്മക്ക് ഏറ്റവും ഇഷ്ടമുള്ള ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് അലി ഞമ്മളെ മുന്നിലേക്ക് കൊണ്ട് വച്ചപ്പോൾ ഞമ്മക്ക് ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു.

അലിയും മിന്നുവും ബർത്ത് ഡേ വിഷസിനൊപ്പം ഗിഫ്ടും കൂടി തന്നപ്പോൾ ഞമ്മളെ കാര്യം പിന്നെ പറയെ വേണ്ട.ശേഷം അവരൊക്കെ കൂടി ഞമ്മളെ കേക്ക് കട്ട്‌ ചെയ്യാൻ നിർബന്ധിച്ചപ്പോൾ ഞമ്മളെ കണ്ണുകൾ തിരഞ്ഞത് ഷാജഹാനെയാണ്.ഓൻ ഒന്നിനും കൂടാതെ ഞമ്മളെ അടുത്തേക്ക് പോലും വരാതെ ഒക്കെയും നോക്കിക്കൊണ്ട് മാറി നിക്കുകയാണ്.ഓന്റെ സാമീപ്യം ഞമ്മക്ക് ശല്യമായി തീരണ്ടാന്ന് കരുതിയാണ് ഓൻ അങ്ങനെ ചെയ്യുന്നത്.പക്ഷെ ഞമ്മക്ക് അത് കൊള്ളേണ്ട സ്ഥലത്തു തന്നെ കൊള്ളുന്നുണ്ട്. "എന്താ താത്താ നോക്കി നിൽക്കുന്നത്.ഇങ്ങള് ഇതൊന്നു മുറിച്ചിട്ട് വേണം എനിക്ക് ഇതിൽ കയ്യിട്ടു വാരാൻ" "എന്തുപറ്റി നൂറാ.നിനക്ക് ഇതിലൊന്നും താല്പര്യമില്ലേ" "ഏയ്‌..അങ്ങനെയൊന്നുമില്ല അലി.. ഞാൻ... " അവർക്കൊക്കെ മുന്നിൽ വാക്കുകൾ പൂർണമാക്കാതെ നമ്മള് വീണ്ടും ഷാജഹാനെ നോക്കി നിന്നു.നമ്മള് ഓനെ നോക്കുന്നത് കണ്ടിട്ടും ഓൻ മനപ്പൂർവം ഞമ്മക്ക് മുഖം തരാതെ ഒഴിഞ്ഞു മാറുകയാണ്.ഞമ്മള് പറഞ്ഞത് പോലെത്തന്നെ ഓൻ നമ്മളിൽ നിന്നും അകലാൻ ശ്രമിക്കുകയാണ്.

പക്ഷെ അത് താങ്ങാൻ നമ്മക്ക് കഴിയുന്നില്ല.ഓന്റെ മുഖത്തേക്ക് നോക്കുമ്പോൾ നെഞ്ച് നീറി പുകയുകയാണ്. ഒടുക്കം നമ്മള് വേണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ എന്തൊക്കെയോ കാട്ടി കൂട്ടി കേക്കും മുറിച്ചു കഴിഞ്ഞ് അവിടെ ഒരു വശത്തു മാറിയിരുന്നു. ഞമ്മളെ മാറ്റം മനസ്സിലാക്കി സിനുവും മുബിക്കയും കാര്യം എന്താന്നൊക്കെ ചോദിച്ചെങ്കിലും നമ്മള് ഒന്നുല്ലാന്ന്‌ പറഞ്ഞു.മിന്നുവും അലിയും ഞമ്മൾടെ ഒപ്പം കൂടി കത്തി അടിച്ചു നമ്മളെ ചെവി കീറി മുറിക്കുന്നുണ്ട്.നമ്മള് എല്ലാത്തിനും മൂളിയും ചിരിച്ചും അവരുടെ ഇടയിൽ അങ്ങനെ ഇരുന്നു കൊടുക്കുമ്പോഴും നമ്മള് തിരഞ്ഞത് ഷാജഹാനെയാണ്.പക്ഷെ നമ്മളെ ചുറ്റുവട്ടത്ത് ഒന്നും നമ്മക്ക് അവനെ കാണാൻ കഴിഞ്ഞില്ല. @@@@@@@@@@@@@@@@@@@@ "ടാ ഷാനു..നീ എന്താ ഈ ചെയ്യുന്നത്.എല്ലാവരും അവിടെ എൻജോയ് ചെയ്യുമ്പോൾ നീ മാത്രം എന്താടാ ഇവിടെ വന്ന് ഒറ്റക്കിരുക്കുന്നത്.താഴേക്ക് വന്നെ.."

"വേണ്ടടാ..ഞാൻ താഴേക്ക് വന്നാൽ നിങ്ങൾക്ക് ഒക്കെ അത് സന്തോഷമാകും.പക്ഷെ നൂറാ...." "നൂറാക്ക് എന്താ..എല്ലാവരും താഴെ ഉണ്ടായിട്ടും അവള് തിരയുന്നത് നിന്നെയാടാ.നിന്റെ മുന്നിൽ നിന്നും മാത്രമാടാ അവള് നിന്നോട് ദേഷ്യം കാണിക്കുന്നത്.അവൾടെ മനസ് നിറയെ നിന്നോടുള്ള സ്നേഹമാ.നീ എന്താ അത് മനസ്സിലാക്കാത്തത്..നീയും നൂറാനെ പോലെത്തന്നെ തുടങ്ങാ.." "എനിക്കറിയാം അലി.അവൾക്ക് എന്നെ ഇഷ്ടാണെന്ന കാര്യം മറ്റാരേക്കാളും നന്നായി എനിക്കറിയാം.പക്ഷെ അക്കാര്യം അവള് സമ്മതിച്ചു തരുന്നത് വരെ ഞാൻ ഇനി അവളെ ശല്യം ചെയ്യില്ല. ഈ അകൽച്ച തന്നെയാ നല്ലത്.എന്നെങ്കിലും അവൾക്ക് അവൾടെ ഇഷ്ടം തുറന്നു പറയണമെന്ന് തോന്നിയാൽ അവള് പറയട്ടെ.. അന്നേ ഇനി ഷാജഹാൻ നൂറാനെ ബുദ്ദിമുട്ടിക്കുകയുള്ളൂ."

"പക്ഷെ ഷാനു..നീ കാണിക്കുന്ന ഈ അകൽച്ച അത് അവളെ നല്ലോണം വിഷമിപ്പിക്കുന്നുണ്ട്.അത് അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം" "അവൾക്ക് മാത്രമാണോ അലി വിഷമം.ഞാൻ എത്ര നാളായി ഈ വേദനയും സഹിച്ചോണ്ട് നടക്കുന്നു.ഈ കഴിഞ്ഞ നാലഞ്ചു വർഷം അവൾക്ക് വേണ്ടി ഒരു കാത്തിരിപ്പ് ആയിരുന്നു.കാണാ മറയത്ത് നിന്നും കണ്മുന്നിലേക്ക് വരുന്ന ദിവസവും സ്വപ്നം കണ്ട് അങ്ങ് ദൂരെ ഇവൾക്ക് വേണ്ടി ഇത്രയും നാള് കാത്തിരുന്നതല്ലേടാ ഞാൻ. എന്നിട്ട് ഇപ്പോ ഇങ്ങനെ ഇത്ര അടുത്തുണ്ടായിട്ടും അവൾടെ സ്നേഹം പിടിച്ചു പറ്റാൻ എനിക്ക് കഴിയുന്നില്ലല്ലോടാ അലി.." "എന്താടാ ഷാനു നീ ഇങ്ങനെ..എവിടെ പോയി നിന്റെ ആ കലിപ്പും വീറും വാശിയുമൊക്കെ.നീ വിഷമിക്കാതെ. എല്ലാം ശെരിയാവും.ആവണം.ഇല്ലെങ്കിൽ ആക്കണം.അതിന് വേണ്ടിയല്ലേ ഇവിടെ ഞങ്ങളൊക്കെ ഉള്ളത്.ഇപ്പോ നീ ഏതായാലും താഴേക്ക് വാ.ഫുഡ്‌ കഴിക്കാൻ വേണ്ടി ഒരു മണിക്കൂർ ആയി എല്ലാവരും നിന്നെ കാത്തിരിക്കുന്നു.." എന്ന് പറഞ്ഞു അലി താഴേക്ക് പോയി.

പിന്നാലെ നമ്മളും.നൂറായും ഫുഡ്‌ കഴിക്കാതെ ഞമ്മക്ക് വേണ്ടി കാത്തിരിക്കുകയാണ്.ഇവിടെ വന്നത് മുതൽ ഞമ്മള് അവളെ ശ്രദ്ദിക്കുന്നുണ്ട്.മുബിക്കയും മിന്നുവുമൊക്കെ അടുത്തുണ്ടായിട്ടും അവൾടെ ആ വിടർന്ന വെള്ളാരം കണ്ണുകൾ തിരഞ്ഞത് ഞമ്മളെയാണ്.നമ്മള് കാണിക്കുന്ന ഈ അകൽച്ച അത് അവൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.എന്നിട്ടും എന്തിനാ അവള് ഞമ്മളോട് അവളിൽ നിന്നും അകന്നു മാറാൻ പറയുന്നത്.. 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 എത്ര നേരമായി അലി ഷാജഹാനെ വിളിക്കാൻ പോയിട്ട്.ഞമ്മള് ഉള്ളത് കൊണ്ടാവും ഓൻ ഫുഡ്‌ വരെ കഴിക്കാൻ വരാത്തത്.നമ്മള് ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്ന് കളം വരയ്ക്കുന്നതല്ലാതെ ഒരു വറ്റ് പോലും ഞമ്മളെ തൊണ്ടക്കുഴിയിൽ നിന്നും താഴേക്ക് ഇറങ്ങുന്നില്ല.നമ്മള് ഇടയ്ക്ക് ഇടെ നോക്കുന്നത് സ്റ്റയറിന്റെ ഭാഗത്തേക്ക്‌ ആണ്.ഷാജഹാൻ മുകളിൽ നിന്നും ഇറങ്ങിയോന്ന്.. "എന്താ നൂറാത്താ ഇങ്ങള് ഒന്നും കഴിക്കാത്തത്..ഫുഡ്‌ കൊള്ളില്ലേ." എന്ന് ചോദിച്ചു മിന്നു നമ്മളെ തോണ്ടിയപ്പോൾ നമ്മള് ഒന്നുല്ലാന്ന് തലയാട്ടി കാണിച്ചു.

"ആരെയാ നൂറാ നീ നോക്കുന്നത്" സിനുന്റെ ചോദ്യം കേട്ടതും കുടിച്ച് കൊണ്ടിരുന്ന വെള്ളം നമ്മളെ മണ്ടയിൽ കയറി.സിനു അപ്പൊത്തന്നെ നമ്മളെ തലക്ക് രണ്ടു കൊട്ട് വെച്ചു തന്നു.ഇതൊക്കെ കണ്ട് മിന്നുവും മുബിക്കയും ചിരിയോട് ചിരി.അവരുടെയൊക്കെ അർത്ഥം വെച്ചു കൊണ്ടുള്ള ആ ചിരി കാണുമ്പോൾ തന്നെ ഞമ്മള് ആകെ ചടച്ചു.ഒടുക്കം നമ്മള് പ്ലേറ്റിലേക്ക് തന്നെ നോക്കി തലയും താഴ്ത്തി ഇരിക്കുമ്പോഴാണ് അലി ഷാജഹാനെ ഉന്തി തള്ളി കൊണ്ട് വന്ന് ഞമ്മളെ അടുത്തുള്ള കസേരയിൽ ഇരുത്തുന്നത്.ഷാജഹാൻ ഒരുപാട് തവണ വേണ്ടാന്നൊക്കെ പറഞ്ഞ് എണീറ്റ്‌ പോവാൻ ഒരുങ്ങിയെങ്കിലും അലി അവനെ അവിടെ തന്നെ പിടിച്ചിരുത്തി.ഇതുവരെ ഓനെ കാണാഞ്ഞിട്ട് ആയിരുന്നു ഞമ്മക്ക് ഒരുരുള പോലും ഇറങ്ങാത്തത്.ഇപ്പോ ഓൻ അടുത്ത് ഇരുന്നോണ്ട് നമ്മക്ക് ഫുഡ്‌ കഴിക്കാനെ നാണക്കേട് ആവാണ്. "കേട്ടോ മുബിക്കാ..ഇല്ലേൽ ഒറ്റ ഇരുപ്പിന് നാലഞ്ചു പ്ലേറ്റ് ബിരിയാണി അകത്താക്കുന്നവളാ ഇന്നൊരു പ്ലേറ്റിൽ തന്നെ കളം വരച്ചിരിക്കുന്നത്."

"നിന്റെ നൂറാന്റെ ഇപ്പോഴത്തെ പ്രശ്നം എന്താന്ന് അറിയോ സിനു നിനക്ക്" എന്ന് ചോദിച്ചു അലി ഞമ്മളെയും ഷാജഹാനെയും മാറി മാറി നോക്കുമ്പോൾ ടേബിളിൽ ഇരിക്കുന്ന കുപ്പി ഗ്ലാസ്‌ കൊണ്ട് അവന്റെ തല മണ്ട അടിച്ചു പൊട്ടിക്കാനാ നമ്മക്ക് തോന്നിയത്.നമ്മള് അലിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് വീണ്ടും പ്ലേറ്റിലേക്ക് നോക്കുന്നതിന് മുന്നേ ഷാജഹാൻറ്റെ മുഖത്തേക്ക് പാളി നോക്കി. ഓ.ആർത്തി പണ്ടാറം.മനുഷ്യൻമാർക്ക് ഇവിടെ ഒരൊറ്റ വസ്തു താഴേക്ക് ഇറങ്ങുന്നില്ല.അതും ഈ ദുഷ്ടൻ കാരണം.എന്നിട്ട് ഓൻക്ക് അങ്ങനെയുള്ള വല്ല വിചാരവും ഉണ്ടോന്നു നോക്കിയേ. അല്ലെങ്കിലും എമ്മാതിരി പ്രണയവും വിരഹവും വന്നാൽ അതൊന്നും ഭക്ഷണത്തിനെ ബാധിക്കാൻ പാടില്ലാന്ന് തോന്നിയോണ്ട് നമ്മള് ഷാജഹാനോടുള്ള ദേഷ്യമൊക്കെ രണ്ടു പ്ലേറ്റ് ബിരിയാണിയിലും ചിക്കൻ കാലിലും കടിച്ചു തീർത്തു. "ഷാനുക്കന്റെ സെലെക്ഷൻ നൂറത്താക്ക് നല്ലോണം ചേരുന്നുണ്ടല്ലോ മുബിക്കാ" "അത് പിന്നെ അങ്ങനല്ലേ വരൂ മിന്നു..ഞങ്ങള് സെലക്ട്‌ ചെയ്ത ഡ്രസ്സ്‌ ഒന്നും അവന് ഇഷ്ടപ്പെട്ടില്ലല്ലോ..

ഒടുക്കം അവന്റെയും അവൾടെയും ഫേവ്റിറ്റ് കളർ തന്നെ തപ്പി എടുത്തതല്ലേ" "ഓ ഇത്തൂസെ..ഈ വൈറ്റ് കളർ ഡ്രെസ്സിൽ ഇങ്ങളൊരു വൈറ്റ് ഏയ്‌ഞ്ചൽ തന്നെയാണ്" അവരുടെയൊക്കെ കമെന്റ്സിനു നമ്മള് ഒന്ന് ചിരിച്ച് കൊടുത്തു.എല്ലാവരും നമ്മള് മൊഞ്ചത്തിയാണ്,സുന്ദരിയാണ് ന്നൊക്കെ പറയുന്നുണ്ട്. പക്ഷെ ഷാജഹാൻ.. ഓൻക്ക് വേണ്ടിയല്ലേ നമ്മള് ഇഷ്ടമല്ലാഞ്ഞിട്ടും ഈ വേഷം കെട്ടി അണിഞ്ഞൊരുങ്ങി വന്നത്.ഓൻക്ക് ഇഷ്ടല്ലാന്ന് അറിഞ്ഞിട്ട് നമ്മള് ഇന്ന് നമ്മളെ എല്ലാമെല്ലാമായ കുപ്പിവള പോലും ഉപേക്ഷിച്ചു. എന്നിട്ടും എന്താ കാര്യം.ഒരു നല്ല വാക്ക് പറഞ്ഞില്ലേലും സാരല്യായിരുന്നു.ഒരു പ്രാവശ്യമെങ്കിലും ഞമ്മളെ മുഖത്തേക്ക് ഒന്ന് നോക്കെടാ ഷാജഹാൻ കൊരങ്ങാ.. പരിപാടിയൊക്കെ അടിച്ചു പൊളിച്ചു മുബിക്കന്റെ ഉപ്പാനോടും സംസാരിച്ച ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് നമ്മള് പോവാനൊരുങ്ങി.എല്ലാവരും എന്ന് ഉദ്ദേശിച്ചതിൽ നമ്മളെ ചെറുക്കൻ മാത്രം പെടില്ലാട്ടോ.. സിനു ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു നമ്മള് കയറാൻ നേരം ഓൻ നമ്മളെ അടിമുടിയൊന്നു നോക്കി.ശേഷം നമ്മളെ നോക്കി കണ്ണുരുട്ടി കാണിക്കുന്നുണ്ട്.

"എന്താടാ" "നീ ഷാനുക്കാനോട്‌ പറഞ്ഞോ പോവാണെന്ന്" "ഇല്ല.ഞാൻ എന്തിനാ അവനോട് പറയുന്നത്. എന്താ അവന്റെ സമ്മതം കിട്ടിയാൽ മാത്രെ നമുക്ക് ഇവിടുന്ന് പോകാൻ പറ്റൂ." "പോയി പറഞ്ഞിട്ട് വാ നൂറാ..എന്നിട്ട് വണ്ടിയിൽ കയറിയാൽ മതി" "പറ്റില്ല" "ടീ..നിന്നോടാ പറഞ്ഞത് പോയി ഷാനുക്കാനോട്‌ സംസാരിക്കാൻ.ഇല്ലേൽ എന്റെ പൊന്നു മോള് നടന്ന് പോവേണ്ടി വരും.ചെല്ലെടീ ഭദ്ര കാളി" സിനുന്റെ ശബ്‌ദം ഉയർന്നപ്പോൾ നമ്മള് മനസ്സില്ല മനസ്സോടെ വരാന്തയിലേക്ക് തിരിഞ്ഞു നോക്കി.അവിടെ ഷാജഹാൻ ഒഴിച്ച് ബാക്കി എല്ലാവരും ഉണ്ട്.നമ്മള് നോക്കുമ്പോൾ ചെക്കൻ മുകളിൽ ബാൽക്കണിയിൽ കയ്യും കെട്ടി നിന്നു താഴേക്ക് നോക്കാണ്.ഇവനെ ഞാനിന്നു കൊല്ലും.ഈ ചെറുക്കൻ ഇതെന്തിനാ ഇരുപത്തി നാല് മണിക്കൂറും തട്ടിൻ പുറത്ത് കയറി നിൽക്കുന്നത്. നമ്മള് ഓനെയും സിനുനെയും മാറി മാറി നോക്കി നമ്മക്ക് വയ്യാന്നുള്ള രീതിയിൽ സിനുന്റെ മുന്നിൽ കെഞ്ചി കാണിച്ചു. ന്റെ റബ്ബേ..അന്നേരത്തേ സിനുന്റെ മുഖഭാവം കണ്ടതും നമ്മള് പിന്നൊന്നും നോക്കാതെ വീണ്ടും അകത്തേക്ക് കയറി നേരെ ബാൽക്കണിയിലേക്ക് വെച്ചു പിടിച്ചു.

നമ്മളെ ഈ കാട്ടി കൂട്ടലൊക്കെ കണ്ട് ഇവിടെ ബാക്കി ഉള്ളോരൊക്കെ വായും പൊത്തി പിടിച്ച് ചിരിയോട് ചിരിയാണ്. നമ്മള് മുകളിൽ ചെന്നു നോക്കുമ്പോഴും ഓൻ തിരിഞ്ഞു വിദൂരതയിലേക്ക് കണ്ണും നട്ട് നിൽപ്പാണ്.നമ്മളെ സാന്നിധ്യം അറിയിച്ച് കൊടുക്കാൻ വേണ്ടി നമ്മള് ചെറുതായൊന്നു ചുമച്ചു. എവടെ.പാലം കുലുങ്ങിയാലും കേളന് എന്താ കുലുക്കമെന്ന അവസ്ഥയിലാണ് ഓന്.ഓന്റെ ഒന്നും അറിയാൻ പാടില്ലാത്ത ആ നിൽപ്പ് കാണുമ്പോൾ തന്നേ ഞമ്മക്ക് ഓനെ തള്ളി താഴേക്ക് ഇടാൻ വിചാരിച്ചതാ.ഒടുക്കം ദേഷ്യം കയറി നമ്മള് അവിടുന്ന് പോകാൻ ഒരുങ്ങി. "നൂറാ." ഓഹോ.അപ്പൊ ജീവനുണ്ട്.ഓന്റെ വിളി കേട്ടതും അത് കേൾക്കാൻ കൊതിച്ചത് പോലെ നമ്മള് സ്വിച്ചിട്ട പോലെ അപ്പൊത്തന്നെ അവിടെ നിന്നു.ഓന്റെ മുഖത്തേക്ക് നോക്കാനെ വയ്യാ.എന്താ പറയേണ്ടത് എന്നും അറിയില്ല. "ഞാൻ..അത്..സിനു..പോവാൻ.."

"മനസ്സിലായി.എന്നോട് യാത്ര പറയാൻ വേണ്ടി സിനു പറഞ്ഞ് വിട്ടതാണല്ലേ.അല്ലാതെ നൂറാന്റെ ഇഷ്ടപ്രകാരം വന്നതല്ല" എന്ന് പറഞ്ഞു ഓൻ നമ്മളെ മുഖത്തേക്ക് നോക്കിയതും നമ്മള് അതേന്നും അല്ലാന്നും തലയാട്ടി കൊടുത്തു. "എന്നാൽ ശെരി.നൂറ പൊയ്ക്കോളൂ.ഇപ്പോൾത്തന്നെ നേരം ഒരുപാടായി.ഇനിയും വൈകിക്കണ്ട"  നമ്മള് അതിനും തലയാട്ടി കൊടുത്ത് അവിടുന്ന് പോവാൻ വേണ്ടി തിരിഞ്ഞു.പക്ഷെ ഓന്റെ അടുത്ത് നിന്നും പോവാനെ ഞമ്മക്ക് തോന്നുന്നില്ല.നമ്മളെ കാലു പോലും മുന്നോട്ടു നീങ്ങുന്നില്ല.നമ്മള് വീണ്ടും ഓന്റെ ഭാഗത്തേക്ക്‌ തന്നെ തിരിഞ്ഞു. "അത് എനിക്ക് ഷാ.. ഷാജഹാനോട്‌ താങ്ക്സ്... " "താങ്ക്സോ..എന്തിനാ" "അറിയില്ല..എന്തിനൊക്കെയോ. " "ഒരു താങ്ക്സ് പറയേണ്ട റിലേഷൻ എങ്കിലും ഞങ്ങൾക്ക് ഇടയിൽ ഉണ്ടല്ലോ.മതി നൂറാ.ഇത് തന്നെ ധാരാളം" എന്ന് പറഞ്ഞോണ്ട് ഓൻ നമ്മളെ അടുത്തേക്ക് വന്നു.നമ്മള് പതിയെ മുഖം ഉയർത്തി ഓനെ നോക്കി. "നീ ഇന്ന് വരുമെന്ന് ഞാൻ കരുതിയില്ല.അഥവാ വന്നാലും ഞാൻ ഗിഫ്റ്റ് ആയി തന്ന വസ്ത്രം ധരിക്കുമെന്ന് കരുതിയില്ല. മുബിക്കാക്ക് വേണ്ടി നീ വന്നല്ലോ നൂറാ.

രാവിലെ നിന്നെ ഈ വേഷത്തിൽ കണ്ടപ്പോൾ പെട്ടെന്ന് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷമായിരുന്നു.എന്തായാലും ഷാജഹാൻറ്റെ സെലെക്ഷൻ നൂറാക്ക് നന്നായി ചേരുന്നുണ്ട്" എന്ന് പറഞ്ഞ് ഓൻ നമ്മളെ മുഖത്തേക്ക് നോക്കി ഒരു വിഷാദ ചിരി ചിരിച്ചതും നമ്മക്ക് നമ്മളെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.അടുത്ത നിമിഷം സകലതും മറന്ന് നമ്മള് ഷാജഹാൻറ്റെ നെഞ്ചത്തേക്ക് ചേർന്ന് നിന്നു ഓനെ കെട്ടിപ്പിടിച്ചു.. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 അപ്രതീക്ഷിതമായ നൂറാന്റെ പെരുമാറ്റം കണ്ട് ഞമ്മള് ഷോക്ക് അടിച്ച പോലെ നിന്നു.നമ്മളെ നെഞ്ചത്ത് വീണു പൊട്ടി കരയുന്ന അവളെ ചേർത്ത് പിടിക്കാൻ പോലും ഞമ്മളെ കൈകൾ ഉയരുന്നില്ല.എന്താ സംഭവിക്കുന്നതെന്നറിയാതെ നമ്മള് ആ നിൽപ്പ് തുടർന്നു.ഏറെ നേരം നമ്മളെ ദേഹത്ത് മുഖം പൂഴ്ത്തി കരഞ്ഞു കൊണ്ട് തന്നെ അവള് സംസാരിക്കാൻ തുടങ്ങി.

"ഷാജഹാനെ ഞാൻ ഒരുപാട് വേദനിപ്പിച്ചു.എന്നെ സ്നേഹിച്ചു കൊണ്ടിരുന്നാൽ ഇനിയും ഇയാൾക്ക് വേദന മാത്രെ ഉണ്ടാവുള്ളൂ.അതോണ്ട് ഷാജഹാൻ എന്നെ മറക്കണം.ഇനിയും ഇയാള് വേദനിക്കുന്നത് കാണാൻ എനിക്ക് വയ്യ.നൂറ ഇങ്ങനെയാ ഷാജഹാൻ..എനിക്ക് ഇങ്ങനെയൊക്കെ പറ്റൂ..എനിക്ക് വേണ്ടി ഇയാള് ഇയാൾടെ ജീവിതം നശിപ്പിക്കരുത്.ഷാജഹാൻ എന്നെ മനസ്സിലാക്കില്ലേ..പറ..ഷാജഹാൻറ്റെ നൂറാനെ മനസ്സിലാക്കില്ലേന്ന്" എന്ന് ചോദിച്ചു പെണ്ണ് വീണ്ടും വീണ്ടും കരയുകയാണ്.അവൾടെ കണ്ണീരിന്റെ നനവ് ഒക്കെ നമ്മളെ ഷർട്ട്‌ലൂടെ പടരുമ്പോൾ നമ്മളെ നെഞ്ച് വല്ലാതെ നീറിപ്പോയി.നമ്മള് അപ്പൊത്തന്നെ നമ്മളെ ഇരു കൈകളും കൊണ്ട് അവളെ കെട്ടിപിടിച്ചതും എന്തോ ബോധോദയം വന്ന പോലെ നമ്മളെയും തള്ളി മാറ്റി കൊണ്ട് അവള് നമ്മളിൽ നിന്നും അടർന്നു മാറി.ഒരു നിമിഷം അവള് ചുറ്റുമൊക്കെയൊന്നു കണ്ണോടിച്ചു കൊണ്ട് അവൾടെ കണ്ണീരൊക്കെ തുടച്ചു മാറ്റി.എന്നിട്ട് ഒരു ദയനീയതയോടെ നമ്മളെ മുഖത്തേക്ക് നോക്കി പോവാണെന്ന് പറഞ്ഞ് അപ്പൊത്തന്നെ താഴേക്കോടി. ഈ പെണ്ണെന്താ റബ്ബേ ഇങ്ങനെ..ഈ ജന്മത്തിൽ ഇവളെ മനസ്സിലാക്കാൻ നമ്മക്ക് കഴിയില്ല. എങ്കിലും നൂറാ..നീ കരയേണ്ടിയിരുന്നില്ലടീ പെണ്ണെ..അതും ഈ നെഞ്ചത്ത് വീണ്.നിന്റെ കണ്ണ് നിറയുന്നത് കാണാൻ ഷാജഹാന് ആവില്ലടീ.. 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

ഞമ്മളെ റിയൽസൊക്കെ ലഞ്ച് ബ്രേക്ക്‌ ആവാൻ വേണ്ടി ശ്വാസം അടക്കി പിടിച്ചതാണ് ഇതുവരെ.എന്തിനാണെന്നോ.. ശനിയാഴ്ചത്തെ നമ്മളെ ബർത്ത്ഡേ പാർട്ടിന്റെ വിശേഷങ്ങളൊക്കെ ചോദിച്ചറിയാൻ.ഇന്ന് രാവിലെ ഞമ്മള് വരാൻ ലേറ്റ് ആയത് കൊണ്ട് ഞമ്മക്ക് രാവിലെ ഒന്നും വിശദീകരിക്കാൻ കഴിഞ്ഞില്ല.ഈ മരമാക്രികൾക്കൊക്കെ അറിയേണ്ടത് ഒൺലി ഷാജഹാൻ നൂറാ മാറ്റർ.ഞമ്മക്ക് ആണേൽ പറയാനുള്ളത് മുഴുവൻ അവിടത്തെ കേക്ക്ന്റെയും ബാക്കി ഫുഡ്‌ന്റെയും കാര്യമാണ്.ഒടുക്കം അവറ്റകൾ ഞമ്മളെ ചെവി കടിച്ചു പറിക്കുമെന്ന് ഉറപ്പായപ്പോൾ ഞമ്മള് നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞ് കൊടുത്തു വിത്ത്‌ നമ്മള് വരാൻ നേരം ഓന്റെ നെഞ്ചത്തേക്ക് വീണ് പൊട്ടി കരഞ്ഞത് വരെ. ചെ..അതോർക്കുമ്പോൾ തന്നെ ഞമ്മക്ക് ഇപ്പോ വല്ലാത്ത നാണക്കേട് തോന്നാണ്.

എന്നാലും നൂറാ അങ്ങനെ ഓനെ കെട്ടിപ്പിടിക്കാനൊന്നും പാടില്ലായിരുന്നു.ഓന്റെ സ്നേഹത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ വയ്യാതെ ആയപ്പോൾ ഞമ്മള് പോലും അറിയാതെ ചെയ്തു പോയതാ അങ്ങനെയൊക്കെ.. ഓനോടുള്ള ഞമ്മളെ സ്നേഹമാണ് കണ്ണീരായി ഓന്റെ ദേഹത്ത് പതിച്ചത്.ഏതായാലും ഓന്റെ മുന്നിൽ നമ്മള് തോറ്റു.ഇനി ഇതിനെക്കാളും കൂടുതലായി നമ്മളെ മനസ്സ് തുറന്ന് കാണിക്കാൻ ഞമ്മക്ക് കഴിയില്ല.. ഇന്നലെ ഞമ്മള് അങ്ങനെയൊരു പ്രവർത്തി ചെയ്തോണ്ട് ഷാജഹാൻ ഇനി വെറുതെ ഇരിക്കില്ല.എന്തായാലും ഇന്ന് ഓൻ നമ്മളെ കാണാൻ വരും.വീണ്ടും നമ്മളെ മനസ്സിലുള്ളത് കുത്തി പൊക്കാൻ ശ്രമിക്കും.ഷാജഹാനോട്‌ വെട്ടി തുറന്നങ്ങു പറഞ്ഞാലോ വാശിയും ദേഷ്യവുമൊക്കെ അവസാനിപ്പിച്ചു നൂറ ഷാജഹാൻറ്റെ സ്നേഹത്തിന് മുന്നിൽ തോറ്റു തരുവാണെന്ന്.. നോക്കാം.ഇന്ന് ഷാജഹാൻ വന്നാൽ ഇതൊക്കെ പറയാൻ പറ്റുമോന്ന് നോക്കണം.. "എടീ അനൂ..ഈ അസിയും സിനുവും ഇതെവിടെ പോയി" "അസിക്ക് അലിക്കന്റെ കാൾ വന്ന് ദേ ഇപ്പം പുറത്തേക്ക് പോയതേ ഉള്ളു..ഇവിടെ ശബ്‌ദം കാരണം സംസാരിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു.. പിന്നെ സിനു..അവൻ എവിടെ പോയെന്ന് നിനക്ക് അറിയില്ലെങ്കിൽ ഇനി ആർക്കും അറിയാൻ വഴിയില്ല നൂറാ" അനു പറഞ്ഞത് ശെരിയാണ്.

ഒന്ന് ക്ലാസ്സിന് വെളിയിൽ പോകുന്നെങ്കിലും അവൻ ഞമ്മളോട് പറഞ്ഞിട്ടേ പോകുള്ളൂ.ഇതിപ്പോ എവിടെ പോയതാന്ന് കരുതി നമ്മള് അഖിനോടും അജൂനോടും ചെന്നു ചോദിക്കുമ്പോഴാണ് അസി ഓടി കിതച്ചു കൊണ്ട് നമ്മളെ അടുത്തേക്ക് വരുന്നത്.പെണ്ണിന്റെ വെപ്രാളം കണ്ടാൽ തന്നെ അറിയാം കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. "നൂറാ..നീയൊന്നു പെട്ടെന്ന് വന്നേ.അവിടെ സിനുവും ഫസ്‌നയും തമ്മിൽ പൊരിഞ്ഞ വഴക്കാ. നീ ഒന്ന് പെട്ടെന്ന് ചെല്ല് നൂറാ.ഞാൻ എന്തൊക്കെ പറഞ്ഞിട്ടും സിനു കേൾക്കുന്നില്ല.മിക്കവാറും അവൾടെ മുഖത്തിന്റെ ഷേപ്പ് അവൻ ഇന്ന് മാറ്റി എടുക്കും.സിനു അമ്മാതിരി കലിപ്പിലാ.അവളാണെങ്കിൽ വിട്ടു കൊടുക്കാനും തയാറല്ല. പടച്ചോനെ..ഇതൊക്കെ അലിക്ക അറിഞ്ഞാൽ അത് എനിക്കും കൂടെ പ്രശ്നാ..നീ വന്നേ നൂറാ.." എന്ന് പറഞ്ഞ് അസി നമ്മളെ വലിച്ചോണ്ട് ഗേറ്റ്ന്റെ അവിടേക്ക് ഓടി.കൂടെ ഞമ്മളെ ബാക്കി മെംബേർസും. അസി പറഞ്ഞത് പോലെത്തന്നെ സിനുവും മേക്കപ്പ് റാണിയും തമ്മിൽ പൊരിഞ്ഞ യുദ്ധമാണ്.

ജൂനിയർസും ഫൈനൽ ഇയർസും എന്തിന് പിജിക്കാരു വരെ കാണികളായി അവർക്ക് ചുറ്റും ഗ്രൗണ്ടിൽ കൂടിയിരിക്കുന്നുണ്ട്. "ടാ സിനു.. എന്താടാ..എന്താ പ്രശ്നം" എന്ന് ചോദിച്ചോണ്ട് നമ്മള് സിനുന്റെ അടുത്തേക്ക് ചെന്നതും മേക്കപ്പ് റാണി ഞമ്മളെ മുന്നിൽ കേറി നിന്നു. "മാറി നിക്കെടീ മുന്നിന്ന്..എന്താടി നിന്റെ വിചാരം.നീ വീണ്ടും തുടങ്ങിയോ സീനിയർസിന്റെ മുന്നിൽ പൂണ്ടു വിളയാൻ.." "മാറി നിക്കണ്ടത് ഞാനല്ല..നീയാടീ.എന്റെ മുന്നിൽ ഒരു തടസ്സമായി നിൽക്കുന്നവളാ നീ.ഞാൻ ആരാണെന്നും എന്താണെന്നും എനിക്ക് നല്ല വിചാരമുണ്ട്. പക്ഷെ നീ.. നീ ആരാ..അതാ എനിക്ക് അറിയാത്തത്.എന്താ നിന്റെ വിചാരം.കുറച്ച് തൊലി വെളുപ്പ് ഉണ്ടെങ്കിൽ സകല ആണുങ്ങളെയും മയക്കി എടുക്കാമെന്നോ.ഇത്രയും നാള് ഞാൻ കരുതിയത് കോളേജിൽ മാത്രമാണ് നൂറാ ഷെറിൻ ഈ ഫസ്‌നയുടെ എതിരാളി എന്ന്.പക്ഷെ ഇപ്പൊ എനിക്ക് മനസ്സിലായി എന്റെ ജീവിതത്തിൽ തന്നെ നീയൊരു വില്ലത്തിയാടി" എന്ന് പറഞ്ഞ് ആ മേക്കപ്പ് റാണി നമ്മളെ മുന്നിൽ രാക്ഷസി രൂപം പൂണ്ടു നിൽക്കുമ്പോൾ കാര്യം എന്താ എന്നറിയാതെ നമ്മള് ഓളെ നോക്കി നെറ്റി ചുളിച്ചു.നമ്മള് മാത്രല്ല,,

സിനു ഒഴികെ ബാക്കി എല്ലാവരും കാര്യം അറിയാതെ കണ്ണും മിഴിച്ചു നമ്മളെയും ഓളെയും നോക്കി നിൽക്കാണ്.ഒന്നും മനസ്സിലായില്ല എങ്കിലും ഓളെ ഡയലോഗിനു മുന്നിൽ ചോർന്നു പോകുന്നതല്ല ഞമ്മളെ ദൈര്യം.കാരണം ഞമ്മള് നൂറയാണ്. "ടീ..നിന്റെ വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവാൻ ഇത് നിന്റെ തറവാട് ഒന്നുമല്ല.. ഇവിടെ ഉള്ളോര് നിന്റെ വീട്ടുകാരുമല്ല.സൂക്ഷിച്ചു സംസാരിക്കണം.ഇല്ലേൽ ഒരിക്കൽ കൂടി ഡയലോഗ് അടിച്ചു ആളാവാൻ നിന്റെ വായിൽ നാക്ക് കാണില്ല.അത് ഇങ്ങോട്ടേക്കു പിഴുതെടുക്കും ഞാൻ.. എന്താ നിന്റെ പ്രശ്നം.ഇതുപോലെത്തെ മാസ്സ് ഡയലോഗ് അടിക്കാൻ മാത്രം എന്താ നിന്റെ ഈ കുത്തലിന് കാരണമെന്ന് പറഞ്ഞ് തൊലക്കെടീ " എന്ന് പറഞ്ഞ് നമ്മള് ഓളെ പിടിച്ചു തള്ളിയപ്പോൾ ഞമ്മക്ക് നേരെ ഒരു രൂക്ഷമായ നോട്ടം എറിഞ്ഞു കൊണ്ട് ഓള് വീണ്ടും നമ്മക്ക് നേരെ ശബ്‌ദം ഉയർത്താൻ തുടങ്ങി.

കണ്ണുകളിൽ തീ നിറച്ചു കൊണ്ട് നമ്മളോട് ആയി അവള് പറഞ്ഞ വാക്കുകൾ കേട്ട് നമ്മളെ കണ്ണിൽ ആകെ ഇരുട്ട് കയറി.അവള് പറഞ്ഞത് ഒന്നും സത്യമാകല്ലേന്ന് പടച്ചോനോട്‌ മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് ബോധം വരെ നഷ്ടമാകുമെന്ന് തോന്നിയ നമ്മള് സിനുന്റെ അടുത്തേക്ക് ചേർന്ന് നിന്നു.അപ്പോഴും അവൾടെ ശബ്‌ദം ഞമ്മളെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കൊണ്ടിരുന്നു. "എന്റെ പ്രശ്നം എന്താണെന്ന് നിനക്ക് അറിയണമല്ലേ..പറഞ്ഞ് തരാടീ.. നീ വളച്ചൊടിച്ചു കുപ്പിയിലാക്കിയ നിന്റെ ഷാജഹാൻ ഇല്ലേ..നിന്റെ അല്ല..എന്റെ ഷാജഹാൻ.. ഷാനുക്കാ.. ഷാനുക്ക എന്റേതാ.എന്റേത് മാത്രം.വിട്ടു തരില്ല ഒരാൾക്കും ഞാൻ.. അതിനി നിനക്ക് ആയാലും വേറെ ആർക്കായാലും. എന്റെ മുന്നിൽ ഒരു തടസ്സമായി നീ വരരുത്.അങ്ങനെ വന്നാൽ നൂറാനെ കൊന്നിട്ട് ആയാലും ഈ ഫസ്‌ന ഷാനുക്കാനെ സ്വന്തമാക്കിയിരിക്കും"..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story