💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 53

khalbil nee mathram

രചന: ഷംസീന ഫിറോസ്

"ഷാനുക്കാ... ഷാനുക്ക എന്റേതാ.എന്റേത് മാത്രം.വിട്ട് തരില്ല ഒരാൾക്കും ഞാൻ.അതിനി നിനക്ക് ആയാലും വേറെ ആർക്കായാലും.എന്റെ മുന്നിൽ ഒരു തടസ്സമായി നീ വരരുത്.അങ്ങനെ വന്നാൽ നൂറാനെ കൊന്നിട്ട് ആയാലും ഈ ഫസ്‌ന ഷാനുക്കാനെ സ്വന്തമാക്കിയിരിക്കും..." നമ്മളെ നേർക്കുള്ള ഫസ്‌നന്റെ അട്ടഹാസം തീരുന്നതിന് മുന്നേ സിനുന്റെ കൈ അവളുടെ കവിളത്തേക്ക് ശക്തിയായി പതിഞ്ഞിരുന്നു.നമ്മള് ഉൾപ്പെടെയുള്ള കാഴ്ചക്കാരൊക്കെ ഞെട്ടിത്തരിച്ചെങ്കിലും യാതൊരു ഭാവ ഭേദവും ഇല്ലാതെ അവള് കവിളത്തും കൈ വെച്ചു കണ്ണുകളിൽ തീ നിറച്ച് നമ്മളിലുള്ള അവളുടെ നോട്ടം സിനുന്റെ നേർക്ക്‌ തിരിച്ച് വിട്ടു. "എന്തു പറഞ്ഞെടീ ചൂലേ..നൂറാനെ നീ കൊല്ലുമെന്നോ..ഇവളെ കൊല്ലുന്നത് പോയിട്ട് ഇവളുടെ ഒരു രോമത്തിൽ സ്പർശിക്കാൻ പോലും നിനക്ക് കഴിയില്ലെടീ.. ഈ സിനാൻ ജീവിച്ചിരിക്കുന്ന കാലത്തോളം നീയെന്നല്ല ഒരാൾക്ക് പോലും ഇവളെ വേദനിപ്പിക്കാൻ കഴിയില്ല..അതിന് സമ്മതിക്കില്ല ഞാൻ.. എന്താടി നീ വിളിച്ചു കൂവിയത്‌.ഷാനുക്ക നിന്റേത് ആണെന്നോ..

ഹും..അത് നീ അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.ഷാനുക്ക നൂറാന്റെയാ.. ഈ ലോകത്ത് ഷാജഹാന് ഒരു പെണ്ണുണ്ടെങ്കിൽ അത് എന്റെ നൂറ മാത്രമായിരിക്കും.അതിനിനി തടസ്സം നിൽക്കുന്നത് ആരായിരുന്നാലും നീ പറഞ്ഞത് പോലെ അവരെ കൊന്നിട്ട് ആയാലും ഷാനുക്കാനെയും നൂറാനെയും ഞാൻ ഒന്നിപ്പിച്ചിരിക്കും. അതുകൊണ്ട് പുന്നാര മോള് നെയ്തെടുത്ത കിനാക്കൾ ഒക്കെ അങ്ങ് കാറ്റിൽ പറത്തിയേക്ക്.. ഇനി മേലാൽ ഇക്കാര്യവും പറഞ്ഞോണ്ട് എന്റെയോ ഇവളുടെയോ മുന്നിൽ വന്നു പോകരുത്.. " സിനു അവളുടെ നേർക്ക്‌ ഉറഞ്ഞു തുള്ളുമ്പോഴും നമ്മള് കണ്ണീർ പൊഴിച്ച് കൊണ്ട് നിശബ്ദമായി നിൽക്കുകയാണ്.നമ്മക്ക് ഒന്ന് പ്രതികരിക്കാൻ പോലും കഴിയുന്നില്ല.കാരണം ഷാജഹാൻ അവളുടെതാണെന്ന് അവള് നമ്മളെ മുഖത്തേക്ക് നോക്കി പറഞ്ഞതാണ്.അവളുടെ ആ വാക്കുകൾ നമ്മളെ അത്രമാത്രം തളർത്തി കഴിഞ്ഞിരുന്നു.. "അവളോട്‌ നാല് വർത്താനം പറയേണ്ടതിന് പകരം നിന്നു മോങ്ങുന്നോടീ കോപ്പേ..ദേ അവൾക്ക് കൊടുത്തതിന്റെ ബാക്കി ഇനി നിനക്കായിരിക്കും കിട്ടാ.

അത് വേണ്ടെങ്കിൽ വാ തുറന്ന് വല്ലതും പറയെടീ.. ഷാജഹാൻ നിന്റേത് മാത്രമാണെന്ന് ഈ പരട്ടച്ചിയുടെ മുഖത്തേക്ക് നോക്കി പറയെടി..ഇത്രയും ആളുകളെ സാക്ഷിയാക്കി തന്നെ പറ നൂറാ..ഇവളൊന്നു കേൾക്കട്ടെ." എന്ന് പറഞ്ഞു സിനു മ്മളെ പിടിച്ചു കുലുക്കിയപ്പോൾ നമ്മള് ദയനീയമായി ചുറ്റുമൊന്നു കണ്ണോടിച്ചതിന് ശേഷം ഒന്ന് ഉരിയാടുക പോലും ചെയ്യാതെ നിസ്സഹയായി ക്ലാസ്സിലേക്ക് ഒരോട്ടമായിരുന്നു. ഡെസ്കിൽ മുഖം പൂഴ്ത്തി വെച്ച് നമ്മള് ഏറെ നേരം കരഞ്ഞു. "ഇപ്പോ എന്തിനാടി നീ കരയുന്നത്. നാഴികയ്ക്ക് നാല്പതു വട്ടം നീ പറയുന്നുണ്ടല്ലോ ഷാനുക്കാനോട് നിനക്കൊരു കുന്തവും ഇല്ലെന്ന്.ഷാനുക്കന്റെ മുഖത്ത് നോക്കി തന്നെ എത്രയോ പ്രാവശ്യം നീ വിളിച്ചു പറഞ്ഞതല്ലേ നിനക്ക് ഷാനുക്കാനോട് ഒരു തരി പോലുംഇഷ്ടം ഇല്ലെന്ന്.എന്നിട്ടിപ്പോ എന്തിനാടി നീ കിടന്നു മോങ്ങുന്നത്." "ഒന്ന് നിർത്തുന്നുണ്ടോ അനൂ നീ..പത്തിരുപതു വർഷം ആയല്ലോ അട്ട ചേർന്ന് നടക്കണ പോലെ ഇവളുടെ കൂടെ ചേർന്ന് നടക്കാൻ തുടങ്ങിട്ട്..എന്നിട്ടും ഇവളുടെ മനസ്സ് വായിക്കാൻ നിനക്ക് ഇതുവരെ കഴിഞ്ഞില്ലേ അനൂ..

ഷാനുക്കാനെ ഇഷ്ടല്ലാന്ന് അവള് വാ കൊണ്ട് പറയുന്നതല്ലേയുള്ളൂ.പക്ഷെ അവൾടെ മനസ്സ് നിറയെ ഷാനുക്ക മാത്രമല്ലേടീ.. " "സിനു..ഞാൻ അങ്ങനെ അല്ലടാ.എനിക്കറിയാം.പക്ഷെ ഇനിയും ഇവള് ഇവളുടെ ഈ മനോഭാവം തന്നെ തുടരാനാണ് തീരുമാനമെങ്കിൽ ഷാനുക്കാനെ ഇവൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും. അതെന്താ ഇവള് മനസ്സിലാക്കാത്തത്.ഇവൾക്ക് വേണ്ടിയല്ലേ ഞങ്ങള്..എന്നിട്ടും ഇവളെന്താടാ സിനു ഇങ്ങനെ.." "നൂറാ..നിനക്കെന്താടാ പറ്റിയത്.നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.ഈയിടെയായി തൊട്ടതിനും പിടിച്ചതിനുമൊക്കെ കണ്ണു നിറക്കാണല്ലോ പെണ്ണെ നീ..ഇപ്പോ ഇങ്ങനെ കരയാൻ മാത്രം ഇവിടെ എന്താ സംഭവിച്ചത്. ഏതോ ഒരുത്തി വന്നു ഷാനുക്കാനെ ഇഷ്ടാണെന്ന് പറഞ്ഞതാണോ നിന്റെ പ്രശ്നം.അവള് അങ്ങനെ പറഞ്ഞെന്നു കരുതി ഷാനുക്ക അവളുടെതാവുമോ.ഷാനുക്കന്റെ മനസ്സിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ് നൂറാ.

ഇനി ആരൊക്കെ വന്ന് എന്തൊക്കെ പറഞ്ഞാലും അത് മാറാൻ പോവുന്നില്ല.അവൾക്ക് ഇഷ്ടാണെന്ന് കരുതി ഷാനുക്കാക്ക് അവളെ ഇഷ്ടാണെന്നോ നൂറാ നിന്റെ വിചാരം.. ടാ..നീയല്ലേ പറഞ്ഞത് ഇന്ന് വൈകുന്നേരം ഷാനുക്ക വരുമെന്ന്.നിനക്ക് ഷാനുക്കാനോട് ഒത്തിരി സംസാരിക്കാൻ ഉണ്ടെന്നൊക്കെ.. ഒന്നു വൈകുന്നേരം ആവട്ടെ.നീ ഷാനുക്കാനോട് കാര്യങ്ങൾ ഒക്കെ തുറന്നു പറയണം.കൂടെ ഫസ്‌നന്റെ കാര്യവും.ഒരുപക്ഷെ അവൾക്ക് ഷാനുക്കാനോട് ഇങ്ങനെയൊരു ഇഷ്ടം ഉള്ളത് ഷാനുക്ക പോലും അറിയില്ലായിരിക്കും.പെങ്ങളായി കൂടെ കൊണ്ട് നടക്കുന്നവളുടെ മനസ്സിൽ ഇരുപ്പ് എന്താണെന്ന് ഷാനുക്ക കൂടി അറിയട്ടെ.." എന്ന് പറഞ്ഞു കൊണ്ട് അസി നമ്മളെ മുഖം പിടിച്ച് ഉയർത്തിയതും നമ്മള് ഓളെ കെട്ടിപ്പിടിച്ചു ബാക്കി കണ്ണീരും കൂടെ ഒലിപ്പീക്കാൻ തുടങ്ങി. "എനിക്ക്...എനിക്ക് ഷാജഹാനെ ഇഷ്ടമാണ്.ഒത്തിരി ഒത്തിരി ഇഷ്ടമാണ്.മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഇഷ്ടം ഇന്ന് ഷാജഹാനോട്‌ തുറന്നു പറയാൻ തന്നെയായിരുന്നു എന്റ്റെ തീരുമാനം.

പക്ഷെ ഇനി അത് വേണ്ടാ അസീ.. ഞാൻ..അല്ല..ഫസ്‌ന..അവള് ഷാജഹാനെ മോഹിക്കുന്നു.ഈ ലോകത്ത് ഞാൻ അല്ലാതെ മറ്റൊരു പെണ്ണ് ഷാജഹാനെ സ്നേഹിക്കുന്നുണ്ട്.അതിന്റെ അർത്ഥം എന്റെ സ്നേഹം സത്യമല്ല എന്നല്ലേ.. ഷാജഹാനും ഫസ്‌നനെ ഇഷ്ടം തന്നെയാവും.മിന്നു എന്നോട് പറഞ്ഞതാ..അവന് അവളോട്‌ ഒരു പ്രത്യേക സ്നേഹമാണെന്ന്..ഇനി ഞാൻ എന്തിനാ വെറുതെ..അല്ലെങ്കിലും ഷാജഹാനെ മോഹിക്കാൻ മാത്രം എന്ത് യോഗ്യതയാ എനിക്കുള്ളത്. ഫസ്‌ന..അവള് തന്നെയാ എന്ത് കൊണ്ടും ഷാജഹാന് ചേർച്ച." "ദേ..നൂറാ..ഇത്രയും നേരം മര്യാദയുടെ ഭാഷയിലാ നിന്നോട് സംസാരിച്ചത്.ക്ഷമിക്കുന്നതിനും ഒരു പരിധി ഉണ്ടെടി.അങ്ങനെ നീയിപ്പോ ഒക്കെയും വിട്ടു കൊടുത്ത് വല്യ പുണ്യാളത്തി ചമയാൻ ശ്രമിക്കണ്ടാ. നീ ഒന്നു പോടീ കുരുപ്പേ..നിന്റെ ഈ കാട് കയറിയുള്ള ചിന്തകളൊക്കെ കൊണ്ട് പോയി ഉപ്പിൽ ഇട്ടു വെക്ക്..ഇനി നീയൊന്നും പറയണ്ട..ഞങ്ങൾ പറഞ്ഞോളാം.അതും ഷാനുക്കാനോട്.ഞങ്ങൾക്ക് അറിയാം ഇനി എന്താ ചെയ്യേണ്ടതെന്ന്."

"അതെ അഖി..നീ പറഞ്ഞത് പോലെ തന്നെയാ ഇനി കാര്യങ്ങൾ.പിന്നെ ആ മേക്കപ്പ് റാണി ഫസ്‌ന..അവൾടെ കാര്യം ഞാൻ നോക്കിക്കോളാം.അലിക്കാനോട് പറഞ്ഞ് അവൾക്ക് വേണ്ടത് ഞാൻ വാങ്ങി കൊടുക്കാം.ഇങ്ങനെയൊരു ജന്തുനെ ആണല്ലോ പടച്ചോനെ നീയെനിക്കു നാത്തൂനായി കരുതി വെച്ചിട്ടുള്ളത്.." @@@@@@@@@@@@@@@@@@@@ ഒരു മണിക്കൂർ ആയി നമ്മള് ഇവിടെ കാറും ചാരി അക്ഷമനായി നിൽക്കാൻ തുടങ്ങിയിട്ട്.നമ്മളെ ഹൂറിനെ ഗേറ്റ്ന് വെളിയിലേക്ക് കാണുന്നില്ലല്ലോ..ഈ പെണ്ണ് ഇതെവിടെപ്പോയി.. നൂറാന്റെ മനസ്സിലുള്ള മുഹബ്ബത്ത് അടക്കി നിർത്താൻ അവൾക്ക് പറ്റുന്നില്ല.എത്രയൊക്കെ നമ്മളെ മുന്നിൽ അഭിനയിക്കാൻ ശ്രമിച്ചാലും അവളുടെ കണ്ണുകൾ നമ്മക്ക് തുറന്നു കാട്ടി തരും നൂറാക്ക് നമ്മളോടുള്ള അനുരാഗത്തിന്റെ തീവ്രത.നമ്മക്ക് ഉറപ്പാണ്..കൂടെ കൂടെ നമ്മള് അവൾടെ കൺവെട്ടത്തു ചെന്നാൽ അവൾക്ക് പിടിച്ചു നിൽക്കാൻ ആവില്ല.മിനിയാന്ന് അപ്രതീക്ഷിതമായി നമ്മളെ നെഞ്ചത്തേക്ക് വീണു കെട്ടിപ്പിടിച്ചത് പോലെ വൈകാതെ തന്നെ അവള് വീണ്ടും നമ്മളെ നെഞ്ചോടു ചേർന്ന് നിൽക്കും.പക്ഷെ അത് പൊട്ടി കരയാൻ ആവില്ല..

ഷാജഹാനെ നൂറാക്ക് ഒത്തിരി ഇഷ്ടാണെന്ന് പറയാൻ ആയിരിക്കും.പടച്ചോനെ..ഓർക്കുമ്പോൾ തന്നെ കുളിരു കയറുന്നു.. ശോ..എന്നാലും ആ തല തെറിച്ചവൾ ഇതെവിടെ പോയി. ഇനി വെളിയിൽ നിന്നിട്ട് കാര്യമില്ലാന്ന് മനസ്സിലായത് കൊണ്ട് നമ്മള് ഗേറ്റ് കടന്നു അകത്തേക്ക് കയറി.കോമ്പൗണ്ടിൽ അധികം കുട്ടികളെയൊന്നും കാണാനില്ല.നമ്മള് ചെന്ന് നൂറാന്റെ വണ്ടിന്റെ അടുത്തായി സ്ഥാനം പിടിച്ചു.കുറച്ച് നേരം കഴിഞ്ഞു വണ്ടി ലക്ഷ്യമാക്കി വരുന്ന നൂറാനെ കണ്ടു മ്മളെ നെഞ്ചൊന്ന് നീറിപ്പോയി.നമ്മക്ക് ഏറ്റവും പ്രിയപ്പെട്ട അവളുടെ ആ വിടർന്ന വെള്ളാരം കണ്ണുകൾ ചുവന്നു കലങ്ങിയിട്ടുണ്ട്.എപ്പോഴും വെട്ടി തിളങ്ങുന്ന അവളുടെ മുഖമാകെ വാടി തളർന്നിട്ടുണ്ട്.അനു മാത്രമേ കൂടെയുള്ളു.നമ്മളെ കണ്ടതും പെണ്ണ് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ വണ്ടി എടുക്കാൻ ഒരുങ്ങി. "നൂറാ..." നമ്മളെ വിളി കേട്ടിട്ടും അവള് നമ്മളെ കണ്ടതായി നടിക്കുന്നില്ല.വീണ്ടും വിളിച്ചു നോക്കി.എവടെ..? ഇതെന്താ ഇപ്പോ ഇവളുടെ മുഖം ഇങ്ങനെ..

എന്താടി പ്രശ്നംന്ന് ചോദിച്ചാൽ തന്റെ കൊട്ടത്തല എന്നായിരിക്കും അവള് പറയാ.അതുകൊണ്ട് മനപ്പൂർവം നമ്മള് ആ ചോദ്യം ഒഴിവാക്കി.വീണ്ടും വീണ്ടും അവളെ വിളിച്ചു നോക്കിയെങ്കിലും യാതൊരു പ്രതികരണവും കാണാത്തോണ്ട് നമ്മള് അവൾടെ കയ്യിൽ പിടിച്ചു.അവൾടെ ആ കലങ്ങി ചുവന്ന കണ്ണുകൾ കൊണ്ടുള്ള നോട്ടം കണ്ടപ്പോൾ തന്നെ നമ്മള് ആ പിടി വിട്ടു.അവൾക്കും അവൾടെ വണ്ടിക്കും നമ്മളൊരു തടസ്സമായി നിൽക്കുന്നത് കൊണ്ടാണ് അവൾക്ക് അവിടുന്ന് പോവാൻ കഴിയാത്തത്. നമ്മള് എന്തൊക്കെ സംസാരിച്ചിട്ടും പെണ്ണിന്റെ വായേന്ന് കമന്നൊരക്ഷരം വീഴുന്നത് പോയിട്ട് നമ്മളെ മുഖത്തേക്ക് നേരാവണ്ണം ഒന്നു നോക്കുന്ന് പോലുമില്ല.നമ്മള് അനൂന്റെ നേർക്ക്‌ നോട്ടം എറിഞ്ഞപ്പോൾ അവള് നമ്മളോട് എന്തോ പറയാൻ തുടങ്ങുന്നത് പോലെ നമ്മക്ക് തോന്നി.നമ്മള് എന്താ അനു എന്ന് ചോദിച്ചപ്പോൾ നൂറ അവളുടെ കയ്യിൽ പിച്ചി കൊടുത്ത് കണ്ണു കൊണ്ട് വേണ്ടാന്ന് ആoഗ്യം കാണിച്ചു.അപ്പൊത്തന്നെ നമ്മക്ക് മനസ്സിലായി കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന്..

ഇനി നമ്മള് എത്രയൊക്കെ ചോദിച്ചാലും നൂറ നമ്മളോട് ഒന്നും പറയില്ലാന്ന് ഉറപ്പായ മ്മള് പിന്നെ അവളെ ശല്യം ചെയ്യാൻ നിന്നില്ല.അവൾടെ ഈ മാറ്റത്തിന്റെ കാരണം അറിയാൻ വേറെയും വഴി ഉണ്ടെന്നു ചിന്തിച്ചോണ്ട് നമ്മള് അവിടെന്നു പോയി.. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 "നൂറാ..ഞാനും അലിക്കയുമായുള്ള നിക്കാഹ് നടക്കില്ല നൂറാ..ഞാൻ അലിക്കാനെ മറക്കണമെന്ന്.. ഒരിക്കലും അലിക്ക എന്റ്റെ സ്വന്തമാവില്ലാന്ന് ഫസ്‌ന പറഞ്ഞെടീ..അവൾടെ കൊക്കിൽ ജീവൻ ഉണ്ടെങ്കിൽ എന്ത് വൃത്തികെട്ട പണി ചെയ്തിട്ടായാലും ഞങ്ങൾടെ നിക്കാഹ് മുടക്കുമെന്ന് അവളെന്നോട് പറഞ്ഞു.. " സങ്കടങ്ങളൊക്കെ അയവിറക്കിക്കൊണ്ട് ക്ലാസ്സിന്റെ ഒരു മൂലയ്ക്ക് ഇരുന്ന് ഏതോ ലോകത്തേക്ക് ചിന്തിച്ചു കൂട്ടുന്ന ഞമ്മക്ക് സ്വബോധം വന്നത് അസിന്റെ കരച്ചിലും സങ്കടം നിറഞ്ഞ വാക്കുകളും കാതിൽ പതിഞ്ഞപ്പോഴാണ്. "എന്താ അസീ..എന്താ ഉണ്ടായത്.ഫസ്‌ന വീണ്ടും ഡയലോഗടിച്ചോ" "ഇത് വെറും ഡയലോഗടിയൊന്നുമല്ല സിനു..അവള് എല്ലാം തീരുമാനിച്ചുറപ്പിച്ചു തന്നെയാ.. "

"ദേ അസീ..നിന്ന് ഒലിപ്പീക്കാതെ എന്താ ഉണ്ടായതെന്ന് പറയെടി." "നൂറാ..ഫസ്‌ന കാര്യമായി തന്നെയാടി..അവൾക്ക് ഷാനുക്കാനോട് അങ്ങനെയൊരു താല്പര്യം ഉള്ളത് ഷാനുക്കാക്കോ അലിക്കാക്കോ ഒന്നുമറിയില്ല.അവള് വീട്ടിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ നേരമാണ് അലിക്ക വഴി ഷാനുക്കന്റെയും നിന്റെയും കാര്യം അവള് അറിയുന്നത്.നീ അവൾക്ക് മുന്നിൽ ഒരു തടസ്സമായി ഉള്ളത് കൊണ്ടാണ് അവള് വീട്ടിൽ ഇക്കാര്യം പറയാതെ ഇരുന്നത്.. നിന്നെ അവളുടെ വഴിയിൽ നിന്നും തള്ളി മാറ്റിയിട്ടു വേണം പോലും അവൾക്ക് അവളുടെ ഇഷ്ടം ഷാനുക്കാനോട് പറയാൻ..നീയായി ഒഴിഞ്ഞു മാറണമെന്നാ അവൾടെ ആവശ്യം.എന്നാൽ മാത്രമേ ഷാനുക്ക അവളെ സ്വീകരിക്കുകയുള്ളു എന്നാ ആ ജന്തുന്റെ പറച്ചില്.. ഷാനുക്ക ഒരുകാലത്തും അവളെ സ്വീകരിക്കാൻ പോണില്ല.അതവൾക്ക് അറിയാഞ്ഞിട്ടാ. ഷാനുക്കാനെ നീയായി അവൾക്ക് വിട്ട് കൊടുത്താൽ മാത്രമെ അലിക്കാനെ എനിക്ക് കിട്ടുകയുള്ളൂന്ന് പറഞ്ഞു.ഇല്ലെങ്കിൽ എന്റെ സ്വഭാവം നല്ലതല്ല,

കോളേജിൽ അങ്ങനെയാണ് ഇങ്ങനെയാണ്ന്നൊക്കെ പറഞ്ഞു അലിക്കന്റെ ഉമ്മിനെ പിരി കേറ്റി വിട്ടു ഈ നിക്കാഹിനു എതിർപ്പ് ഉണ്ടാക്കാനാ അവളുടെ തീരുമാനം.അല്ലാതെ തന്നെ അലിക്കന്റെ ഉമ്മിക്ക് ഞങ്ങൾടെ കാര്യത്തിൽ അത്ര താല്പര്യം ഉണ്ടായിരുന്നില്ല.എന്നെ ആദ്യം തൊട്ടേ അവർക്കു ഇഷ്ടപ്പെട്ടിട്ടില്ല.എന്നിട്ടും അലിക്ക എന്നോടുള്ള മുഹബ്ബത്തിന്റെ പേരിൽ വീട്ടിൽ വാശി പിടിച്ച് സമ്മതിച്ചെടുത്തതാ.ആ ഫസ്‌നയും അവൾടെ ഉമ്മിയും രണ്ടും കണക്കാ നൂറാ..ഞാനിനി എന്താ ചെയ്യാ.. ഷാനുക്കാനെ കിട്ടിയില്ലെങ്കിൽ ആ ജന്തു ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞെടീ..ഇനി എന്തൊക്കെയാ നടക്കാൻ പോകുന്നതെന്നനിക്കറിയില്ല.. ഞാൻ ഇന്നലെ പറഞ്ഞതാ ഷാനുക്കാനോട് കാര്യങ്ങളൊക്കെ പറയാമെന്ന്..അതെങ്ങനെയാ..വല്ലതും പറഞ്ഞാൽ പിന്നെ ഒരുകാലത്തും ഞങ്ങളോട് മിണ്ടില്ലാന്ന് പറഞ്ഞ് ഭീഷണി പെടുത്തിയിരിക്കയല്ലേ നീ. ടീ..ഞാൻ അലിക്കാനോട് എങ്കിലും ഒന്നു പറഞ്ഞോട്ടെ..ഫസ്‌ന ഇങ്ങനെയൊക്കെ കാട്ടി കൂട്ടുന്നുണ്ടെന്ന്.എനിക്ക് വല്ലാതെ പേടിയാവുന്നു നൂറാ.."

"നീ എന്തിനാ അസീ പേടിക്കുന്നത്.ഇയ്യ് ധൈര്യമായിരിക്ക്.നീ ആഗ്രഹിച്ചത് പോലെത്തന്നെ അലിക്കായുമായുള്ള നിന്റെ നിക്കാഹ് നടക്കും.ഫസ്‌നക്കെന്താ വേണ്ടത്..?ഷാജഹാനെയല്ലേ..?അതിനെന്താ പ്രശ്നം..ഞാനൊരിക്കലും ഇക്കാര്യത്തിന് അവളുമായി മത്സരിക്കാൻ നിൽക്കില്ല.ഷാജഹാനെ സ്വന്തമാക്കണമെന്ന അവളുടെ ആഗ്രഹത്തിനു ഞാനൊരു തടസ്സമായി മാറില്ല.നീ ചെന്ന് അവളോട്‌ പറഞ്ഞേക്ക്..അവൾടെ ഇഷ്ടം ഷാജഹാനോട്‌ തുറന്നു പറയാൻ.." "ടീ..നീ ഇതെന്തൊക്കെ വിഡ്ഢിത്തരമാ പറയുന്നത്.നീ അവളുടെ മുന്നിൽ തോറ്റു കൊടുക്കാൻ പോവണോ.?" "ഇത് വിഡ്ഢിത്തരമൊന്നുമല്ല അനൂ..ഞാൻ തീരുമാനിച്ചു കഴിഞ്ഞു.ഫസ്‌നയോട് ഒപ്പം നേർക്ക്‌ നേർ നിന്ന് മത്സരിക്കാനും ജയിക്കാനുമൊക്കെ നൂറാക്ക് സാധിക്കും. പക്ഷെ ഞാൻ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത യാതൊന്നിനും വേണ്ടി ആരോടും ഒരു യുദ്ധം ചെയ്യാൻ എനിക്ക് താല്പര്യമില്ല.

ഇനി ഇക്കാര്യവും പറഞ്ഞോണ്ട് ആരും എന്റെ അടുത്തേക്ക് വരണ്ട.അസീ..നിന്റെ നിക്കാഹ് ഗംഭീരമായി തന്നെ നടക്കും.പിന്നെ ഫസ്‌ന..ഷാജഹാൻ..അവര് എന്ത് വേണേലും ആയിക്കോട്ടെ..അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല.." ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒരാഴ്ച്ചയായി നൂറ നമ്മളോട് ഇങ്ങനെ പെരുമാറാൻ തുടങ്ങിട്ട്..എന്നും വൈകുന്നേരം അവളെ കാണാൻ വേണ്ടി കോളേജിലേക്ക് വരുന്നത് പതിവാക്കിയെങ്കിലും അവള് മ്മളെ കാണുമ്പോൾ തന്നെ ഒഴിഞ്ഞു മാറുകയാണ്.ഒന്ന് നമ്മളെ മുഖത്തേക്ക് നോക്കുന്നത് പോലുമില്ല.ഒന്നുമില്ലെങ്കിലും നമ്മളെ കാണുമ്പോൾ തന്നെ കടിച്ചു കീറാൻ വരുന്ന പെണ്ണ് ഇപ്പൊ ആകെ ഒതുങ്ങി കൂടിയിരിക്കുകയാണ്.ഒരുതരം അകൽച്ച തന്നെയാണ്.അവൾടെ ഈ മൗനം ഞമ്മളെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്.അവൾടെ ഈ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് അവള് പറയില്ലാന്ന് ഉറപ്പായത് കൊണ്ടാണ് നമ്മള് കാര്യം അന്വേഷിച്ചു അവളുടെ ഫ്രണ്ട്സിനെ സമീപിച്ചത്.

എത്രയൊക്കെ ചോദിച്ചിട്ടും അവര് യാതൊന്നും പറയാൻ കൂട്ടാക്കിയില്ല. എന്തിന്..സിനു പോലും നമ്മളോട് എന്തോ ഒളിച്ചു വെക്കുന്നത് പോലെ ഞമ്മക്ക് തോന്നി.അതെങ്ങനെയാ..നമ്മളെ പെണ്ണ് കർശനമായി വിലക്കിയിട്ടുണ്ടാവും നമ്മളോട് ഒന്നും പറയണ്ടാന്ന്..അവളൊരു കാര്യം ചെയ്യണ്ടാന്ന് പറഞ്ഞാൽ പിന്നെ സ്വന്തം വാപ്പ വന്ന് ചെയ്യെടാ സിനുന്ന് പറഞ്ഞാൽ പോലും അവനത് ചെയ്യില്ല.. ഇവിടെ കോളേജ് ഗേറ്റ്നു മുന്നിൽ വെറുതെ പോസ്റ്റായി നിൽക്കുന്നത് ഇപ്പൊ ഞമ്മളെ സ്ഥിരം പരിപാടിയായി..ഇന്ന് നൂറാനെ കണ്ടത് പോലുമില്ല.ഇല്ലെങ്കിൽ ഒന്നും സംസാരിക്കില്ല എങ്കിലും മുഖം വീർപ്പിച്ചു വെച്ചിരിക്കുന്ന അവളെ ഒരു നോക്ക് കാണാറെങ്കിലും ഉണ്ടായിരുന്നു.ഇനിയും ഇവിടെ പോസ്റ്റായിട്ട് കാര്യമില്ലാന്ന് ഉറപ്പായപ്പോൾ ഞമ്മള് വണ്ടിയുമെടുത്തു അവിടെന്നു പോവാൻ ഒരുങ്ങി.അപ്പോഴാണ് നമ്മള് അസ്‌നനെ ബസ്‌സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടത്.ഇത് തന്നെയാണ് ഞമ്മക്ക് കാര്യം അറിയാനുള്ള അവസരം.അസ്‌നനോട്‌ ഒറ്റക്ക് സംസാരിക്കാൻ കഴിഞ്ഞാൽ നമ്മക്ക് നൂറാന്റെ വിഷമത്തിന്റെ കാരണം മനസ്സിലാക്കാൻ പറ്റും.

വണ്ടി ഇറങ്ങി ബസ്‌ സ്റ്റോപ്പിലേക്ക് കയറിയ നമ്മളെ കണ്ടതും അസി ഒന്ന് പുഞ്ചിരിച്ചു തന്ന് തലയും താഴ്ത്തി നിന്നു.. "അസ്‌ന..എന്താ നിങ്ങൾക്കൊക്കെ പറ്റിയത്.എന്താ നിങ്ങൾ എല്ലാവരും എന്നോട് ഇങ്ങനെ..? നൂറാ..അവൾക്ക് എന്താ അസി..പറ.. കുറച്ച് ദിവസായി അവളാകെ വിഷമത്തിൽ ആണല്ലോ..എന്താ കാര്യം? വിഷമം മാത്രല്ല..എന്നെ കാണുമ്പോൾ തന്നെ കടിച്ചു കീറാൻ വന്നിരുന്ന പെണ്ണാ ഇപ്പൊ എന്നെ കാണുമ്പോൾ നിശബ്ദം ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത്.എന്തിനാ അവള് എന്നോടിങ്ങനെ.. അവൾടെ ഈ മൗനവും അകൽച്ചയും എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണെന്ന് നിങ്ങൾക്ക് അറിയില്ലേ അസ്‌ന.എന്തായാലും എന്നോട് പറ.അവളോട്‌ ഞാൻ സംസാരിക്കാം.എനിക്ക് നൂറാനെ വേണം അസീ..അവള് ഇല്ലാതെ എനിക്ക് പറ്റില്ല.അവൾക്ക് എന്നെ ഇഷ്ടാണ്.എന്നിട്ടും അവളെന്തിനാ എന്നോട് ഇങ്ങനെയൊക്കെ.."

നമ്മള് എത്രയൊക്കെ ചോദിച്ചിട്ടും അസി നമ്മളോട് യാതൊന്നും പറയാൻ തയാറായില്ല.ഒടുക്കം ഞമ്മളെ സങ്കടം കണ്ടു അവള് കാര്യങ്ങളൊക്കെ വെട്ടി തുറന്നു പറയുമ്പോൾ നമ്മള് ഞെട്ടിത്തരിച്ചു പോയി.. "അപ്പൊ ഫസ്‌ന..അവൾക്ക് വേണ്ടിയാണോ നൂറ എന്നിൽ നിന്നും അകലാൻ ശ്രമിക്കുന്നത്.അവള് പറഞ്ഞത് കേട്ടിട്ടാണോ നൂറ എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നത്.അതിനർത്ഥം നൂറാക്ക് എന്നെ വേണ്ടാന്ന് തന്നെയാണോ..? അവൾടെ ഇഷ്ടങ്ങളൊക്കെ മറച്ചു വെച്ച് ഫസ്‌നക്ക് വേണ്ടി അവളെന്നെ ത്യാഗം ചെയ്യാണോ.? ഫസ്‌ന..സ്വപ്നത്തിൽ പോലും ഞാനവളെ ആ തരത്തിൽ കണ്ടിട്ടില്ല അസി..അവൾടെ മനസ്സിൽ ഇങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നെന്ന് പോലും ഞാനറിഞ്ഞില്ല.അവളെയിന്നു ഞാൻ കൊല്ലും.എന്റ്റെ നൂറാനെ എന്നിൽ നിന്നും എന്നെന്നേക്കുമായി അടർത്തി മാറ്റി എന്നെ സ്വന്തമാക്കാമെന്നുള്ള അവളുടെ ആ പൂതി ഒരിക്കലും നടക്കാൻ പോകുന്നില്ല.."

"ഷാനുക്കാ..നിങ്ങളൊന്നു സമാധാനിക്ക്.ഫസ്‌നക്ക് വേണ്ടിയല്ല ഷാനുക്കാ. എനിക്കു വേണ്ടിയാ.ഞാനും അലിക്കയും ഒന്നിക്കാൻ വേണ്ടിയാ നൂറ ഫസ്‌നന്റെ മുന്നിൽ തോറ്റു കൊടുക്കുന്നത്. നൂറാ..അവള് ഒത്തിരി നല്ലവളാ ഷാനുക്കാ.സ്നേഹിക്കുന്നവർക്ക് വേണ്ടി എല്ലാം വിട്ടു കൊടുക്കാനെ അവള് ശീലിച്ചിട്ടുള്ളു.പുറമെ കാണുന്ന ദേഷ്യവും വാശിയും മാത്രമേയുള്ളൂ.ഈ ലോകത്ത് മറ്റേതൊരു പെണ്ണിനും ഇല്ലാത്ത സ്വഭാവ ഗുണങ്ങളാ പടച്ചോൻ അവൾക്ക് നൽകിയിട്ടുള്ളത്. അവൾടെ മനസ്സിലുള്ള ഇഷ്ടം നിങ്ങളോട് തുറന്നു പറയാൻ തീരുമാനിച്ചപ്പോഴാണ് ഫസ്‌ന വന്ന് കാര്യങ്ങൾ ഇത്രയൊക്കെ വഷളാക്കിയത്.നിങ്ങളോടും അലിക്കാനോടും ഒന്നും പറയരുതെന്ന് പറഞ്ഞ് നൂറ ദേഷ്യം പിടിച്ചത് കൊണ്ടാ ഞാൻ ഇതുവരെ ഒന്നും പറയാതെയിരുന്നത്.നിങ്ങള് പെട്ടെന്ന് തന്നെ എന്തേലും ചെയ്യണം ഷാനുക്കാ.അലിക്കാനോടും കൂടെ കാര്യങ്ങൾ പറയണം.ഇല്ലെങ്കിൽ നൂറ എന്നെന്നേക്കുമായി നിങ്ങളിൽ നിന്നും അകലും ഷാനുക്കാ.." 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

കവിളത്തേറ്റ അടിയുടെ ആഘാതത്തിൽ ഫസ്‌ന സോഫയിലേക്ക് മറിഞ്ഞു വീണു.യാതൊരു സംഭവ വികാസങ്ങളും കൂടാതെ അലിന്റെ വീട്ടിലേക്ക് കയറി ചെന്ന് ഫസ്‌നനെ പിടിച്ചു വലിച്ച് മുന്നിൽ നിർത്തി കരണം പുകയിക്കുന്നത് കണ്ട് അലിയും അലിയുടെ ഉമ്മിയും ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.നമ്മള് ഫസ്‌നന്റെ മുടിക്കുത്തിൽ പിടിച്ച് വീണ്ടും അവളെ നേർക്ക്‌ കൈ ഉയർത്തിയെങ്കിലും കുഞ്ഞു പെങ്ങളായി മനസ്സിൽ സ്ഥാനം കൊടുത്തവളെ വീണ്ടും നോവിക്കാൻ ഞമ്മളെ മനസാക്ഷി അനുവദിച്ചില്ല. "ഷാനു..എന്താടാ..എന്താ ഇതൊക്കെ.? ഫസ്‌ന..എന്താടി നീ ചെയ്തു വെച്ചത്.കാര്യമായി വല്ലതും സംഭവിക്കാതെ ഷാനു ഇങ്ങനെയൊന്നും ചെയ്യില്ലാന്നുള്ള പൂർണ ബോധ്യം ഉള്ളത് കൊണ്ടാ ഇവൻ നിന്നെ അടിക്കുമ്പോഴും ഞാൻ ഒന്നും പ്രതികരിക്കാതെ നിന്നത്.. പറയെടി..ഇതുവരെ ഒരു വാക്ക് കൊണ്ട് പോലും നിന്നെ നോവിക്കാത്ത ഇവൻ ഇപ്പൊ നിന്നെ ഇത്രമാത്രം പ്രഹരിക്കണമെങ്കിൽ അത്രയും വലിയ തെറ്റ് നീ ചെയ്തിരിക്കണം. പറയെടി ഫസ്‌ന..ഷാനു..നീയെങ്കിലും ഒന്ന് പറയെടാ.."

ഇനി ഒന്നും മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ലാന്ന് തോന്നിയത് കൊണ്ട് നമ്മള് അസി പറഞ്ഞ മുഴുവൻ കാര്യങ്ങളും എല്ലാവരും കേൾക്കേ ഉച്ചത്തിൽ തന്നെ വിളിച്ചു പറഞ്ഞു.അത് കേട്ടു തീരുന്നതിനു മുന്നേ ആദ്യമായി അലിയുടെ കൈകളും ഫസ്‌നാന്റെ ദേഹത്ത് പതിച്ചു.അവന്റെ ഉമ്മി അവനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻ വീണ്ടും വീണ്ടും അവളെ വേദനിപ്പിക്കുകയാണ്. "അലി..വേണ്ടെടാ.പോട്ടേ..അവള് കുട്ടിയല്ലേ.അറിയാതെ മനസ്സിൽ അങ്ങനെയൊക്കെ തോന്നിയതാവും.ഇല്ലെങ്കിൽ ഇവള് എന്നും പറയാറില്ലേ..എന്നോട് ഇവൾക്ക് ഭയങ്കര സ്നേഹവും ബഹുമാനവുമൊക്കെ ആണെന്ന്.അതൊക്കെ പ്രണയമാണെന്ന് തോന്നി പോയതാവും. അവൾക്കൊരു തെറ്റ് പറ്റി പോയതാടാ..നമ്മളല്ലേ പറഞ്ഞു മനസ്സിലാക്കേണ്ടത്.ഞാനും പെട്ടെന്നുള്ള ദേഷ്യത്തിൽ... പോട്ടേ മോളെ.അതൊക്കെ വിട്ടേര്.ഇക്കാക്ക അന്നേരത്തെ ദേഷ്യത്തിന് അറിയാതെ അടിച്ചു പോയതാ.മോളെനിക്ക് എന്നും എന്റെ കുഞ്ഞു പെങ്ങളല്ലേ. അപ്പൊ അങ്ങനെയൊക്കെ കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.അതാ..സോറി മോളെ.."

എന്ന് പറഞ്ഞ് നമ്മള് അവളുടെ തലയിലൂടെ തടവിയതും അവള് നമ്മളെ കൈ തട്ടി മാറ്റി കണ്ണീരൊക്കെ തുടച്ച് ഉഗ്രരൂപിണിയായി നമ്മളെ മുന്നിൽ ഉറഞ്ഞു തുള്ളാൻ തുടങ്ങി.. "പെങ്ങളോ.ആര് ആരുടെ പെങ്ങളാണെന്ന്.ഞാൻ ഒരിക്കലും ഷാനുക്കാനെ എന്റെ ഇക്കാക്കാന്റെ സ്ഥാനത്തു കണ്ടിട്ടില്ല.ഓർമ വെച്ച കാലം തൊട്ടേ എനിക്ക് ഷാനുക്ക മറ്റാരൊക്കെയോ ആണ്.ഇങ്ങളോട് എനിക്ക് വല്ലാത്തൊരു സ്നേഹവും കാര്യവുമാണ്.അത് മുഹബ്ബത്ത് ആണെന്ന് തിരിച്ചറിയാൻ ഇത്തിരി വൈകിപ്പോയി.. ഷാനുക്കയും പലപ്പോഴായി എന്നോട് അങ്ങനെ പെരുമാറിയിട്ടുണ്ടല്ലോ.ഇങ്ങളിൽ നിന്നും അങ്ങനെയൊരു ഇഷ്ടം ഞാൻ ഫീൽ ചെയ്തിട്ടുമുണ്ട്. എനിക്കറിയാം.നിങ്ങൾക്കെന്നെ ഇഷ്ടായിരുന്നു.അതൊക്കെ ഇല്ലാതായത് ആ വൃത്തികെട്ടവളെ കണ്ടുമുട്ടിയതിനു ശേഷമല്ലേ..ആ ഒരുമ്പട്ടവളല്ലേ ഇപ്പൊ നമുക്കിടയിലുള്ള തടസ്സം.ആ തടസ്സത്തേ ഞാൻ നീക്കം ചെയ്താലോ..നൂറ ഈ ലോകത്ത് നിന്നും ഇല്ലാതായാൽ നിങ്ങളെന്നെ സ്വീകരിക്കില്ലെ..പറ.സ്വീകരിക്കണം.ഈ ജീവിതത്തിൽ ഫസ്‌നക്ക് ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് ഷാജഹാൻ ആയിരിക്കണം.

നിങ്ങൾക്ക് വേണ്ടി അവളെ കൊല്ലാനും ഞാൻ ഒരുക്കമാണ്.." "ഫസ്‌നാ... " എന്റെ നൂറാനെക്കുറിച്ചു അവള് പറഞ്ഞു തീരുന്നതിനു മുന്നേ നമ്മള് അവൾക്ക് നേരെ ഗർജിച്ചിരുന്നു.. "എന്താ..അവളെ പറയുമ്പോൾ സഹിക്കണില്ലല്ലേ നിങ്ങൾക്ക്..അതിനും മാത്രം എന്ത് കുന്തമാ അവൾക്ക് ഉള്ളത്..കാൽ കാശിനു വക ഇല്ലാത്ത അവളെ എന്ത് കണ്ടിട്ടാണ് ഇങ്ങള് സ്നേഹിച്ചത്..അവളെക്കാളും എത്രയോ ഉയരത്തിൽ ഉള്ളവളാണ് ഈ ഞാൻ..എന്തുകൊണ്ടും നിങ്ങളുടെ സ്റ്റാറ്റസ്നു ഒപ്പത്തോട് ഒപ്പം നിൽക്കുന്നവൾ.. എന്നിട്ടും നിങ്ങളെന്തിനാ ഷാനുക്കാ ആ പിച്ചക്കാരിയുടെ പിന്നാലെ നടക്കുന്നത്.വിട്ടു കൊടുക്കില്ല നിങ്ങളെ ഞാൻ..ഒരിക്കലും..ആർക്കും കൊടുക്കില്ല..പ്രത്യേകിച്ച് അവൾക്ക്..എനിക്ക് വേണം നിങ്ങളെ.." "Are you mad...!!" "Yes..I am mad..mad about you.. സത്യമാ ഷാനുക്കാ. നിങ്ങളെന്നാൽ എനിക്ക് ഭ്രാന്താണ്.എനിക്ക് നിങ്ങളെ വേണം. I really love you and I need you.. നിങ്ങളെ കിട്ടിയില്ലെങ്കിൽ പിന്നെ ഈ ഫസ്‌ന ജീവനോടെ ഉണ്ടാവില്ല.. " ഒരുവിധം കെട്ടടങ്ങി തീർന്ന എന്റെ ദേഷ്യം വീണ്ടും ഇരട്ടിയായി വർധിച്ചു.

അലി വീണ്ടും വീണ്ടും അവളെ പൊതിരെ തല്ലിയെങ്കിലും അവൾടെ കണ്ണിലെ വാശിയും ശബ്ദത്തിന്റെ തീവ്രതയും കൂടുന്നതല്ലാതെ കുറയുന്നില്ല. "നീ എന്നല്ലടീ..ഈ ലോകത്ത് ആര് വിചാരിച്ചാലും നൂറാനെ എന്നിൽ നിന്നും അകറ്റാൻ കഴിയില്ല.അത്രക്കും ദൃഡമാണ് അവൾക്ക് എന്നോടും എനിക്ക് അവളോടുമുള്ള പ്രണയം.ഞങ്ങൾ സ്നേഹിച്ചത് ഹൃദയം കൊണ്ടാണെടീ.അങ്ങനെയുള്ള ഞങ്ങളെ സ്നേഹം നശിപ്പിക്കാൻ നിനക്ക് പറ്റുമോ.പറയെടി. അവളെ കണ്ട് പഠിക്കണം നീയൊക്കെ.അവൾടെ ആ ഖൽബിന്റെ മൊഞ്ചൊന്ന് കാണാൻ ശ്രമിക്ക്. ഇനിയും ഇക്കാര്യവും പറഞ്ഞോണ്ട് അവളെ വേദനിപ്പിക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ ഇതുവരെ നീ കാണാത്ത ഷാജഹാൻറ്റെ മറ്റൊരു മുഖം കൂടി നീ കാണും. സമ്മതിക്കില്ല..അവളെ വേദനിപ്പിക്കാൻ നിന്നെയെന്നല്ല ഒരാളെയും ഞാൻ സമ്മതിക്കില്ല.എന്റെ മനസ്സിൽ അവൾക്ക് അല്ലാതെ മറ്റൊരു പെണ്ണിനും ഇതുവരെ ഒരു സ്ഥാനവും ഉണ്ടായിട്ടില്ല.ഇനി ഉണ്ടാവുകയുമില്ല. നിനക്കും ഉണ്ടായിരുന്നു ഈ മനസ്സിൽ ഒരു സ്ഥാനം.പക്ഷെ അത് നീ ആഗ്രഹിച്ചത് പോലെയല്ല.

മിന്നൂനേക്കാളും കൂടുതലായി ഞാൻ നിന്നെ സ്നേഹിച്ചില്ലേടി.ഒരു കുഞ്ഞു പെങ്ങളുട്ടിയായല്ലേ ഇതുവരെ നിന്നെ ഞാൻ സ്നേഹിച്ചിട്ടുള്ളത്. എന്നിട്ടും നീ..ചെഹ്..വെറുപ്പ് തോന്നുന്നെടീ.എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു നിന്നെപ്പോലെ ഒരുവളെ ഇത്രയും കാലം അനിയത്തിയായി കൂടെ കൊണ്ട് നടന്നതിന്. അതിനൊക്കെയുള്ള സമ്മാനമാണല്ലേ നീ എനിക്കിപ്പോ തന്നത്.ഇനി മേലാൽ എന്റെയോ നൂറാന്റെയോ കൺവെട്ടത്തു പോലും നിന്നെ കണ്ടു പോകരുത്. നൂറ എന്റെ ജീവനാടി.എന്റെ റൂഹിന്റെ പാതിയാ അവള്.അതിനി തിരുത്താൻ പടച്ചോനല്ലാതെ മറ്റാർക്കും കഴിയില്ല.കേട്ടോടി മേക്കപ്പ് റാണി ഫസ്‌ന.." ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഈയിടെയായി മനസ്സിന് വല്ലാത്തൊരു നീറ്റലാണ്.ഷാജഹാനിൽ നിന്നും അകലാൻ ശ്രമിക്കുമ്പോഴോന്നും അകലാനായി മ്മളെ മുന്നിൽ തടസ്സങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.ഒരിക്കലും പിരിയാൻ കഴിയാത്ത വിധം ഷാജഹാനോടായി അടുക്കാൻ ഒരുങ്ങുമ്പോഴാണ് പടച്ചോൻ ഫസ്‌നന്റെ രൂപത്തിൽ ഒരു തടസ്സം ഞങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നത്. എന്നും നമ്മളെ കാണാൻ ഷാജഹാൻ വരുന്നുണ്ടെങ്കിലും നമ്മള് ഓന്റെ മുഖത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യില്ല.

മനപ്പൂർവമാ.മനസ്സ് നീറി പുകയുമ്പോഴും നമ്മളെ നോക്കി പുഞ്ചിരി തൂകുന്ന ഓന്റെ ആ മുഖം കാണാനുള്ള ശേഷി ഞമ്മക്ക് ഉണ്ടാവില്ല.ഓന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല.. എന്റെ മൗനം ഷാജഹാനെ വല്ലാതെ തളർത്തുന്നുണ്ടാവും.നമ്മളെ നെഞ്ച് ഒക്കെ വേദനിക്കുന്നു.കാലങ്ങളായി കാത്തു സൂക്ഷിച്ച അമൂല്യമായ എന്തോ ഒന്ന് കൈവിട്ടു പോകുന്നത് പോലെ.. പടച്ചോനെ..ഷാജഹാനെ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെടുകയാണല്ലോ.എങ്കിലും സാരല്യ.മനസ്സ് ചുട്ടു പൊള്ളുമ്പോഴും വിട്ടു കൊടുക്കലിന് ഒരു പ്രത്യേക സുഗാണ്.ഫസ്‌നയും എന്നെ പോലെയൊരു പെണ്ണല്ലേ.എന്തൊക്കെ പറഞ്ഞാലും എന്റെ ശത്രുവായിരുന്നാൽ പോലും അവൾക്കും ഒരു മനസ്സുണ്ട്.ഓർമ വെച്ച നാള് തൊട്ടേ അവള് ഷാജഹാനെ നെഞ്ചിലേറ്റാൻ തുടങ്ങിയതാണ്.അവൾടെ മനസ് നിറയെ ഷാജഹാൻ മാത്രമാണ്.അങ്ങനെയുള്ള ആ പെണ്ണിനെ വേദനിപ്പിച്ചിട്ട് വേണോ എനിക്ക് ഷാജഹാനെ സ്വന്തമാക്കാൻ.പോരാത്തതിന് എന്നെക്കാളും ചെറുതാണ് അവള്.ഒരുപക്ഷെ ഷാജഹാനെ അവൾക്ക് കിട്ടാതെ വന്നാൽ അവൾക്ക് അവളെ തന്നെ നിയന്ത്രിക്കാൻ കഴിയില്ല.

അവൾടെ സ്വഭാവം വെച്ചു നോക്കിയാൽ വല്ല കടും കൈ ചെയ്യാൻ തന്നെയാണ് സാധ്യത.റബ്ബേ..ഒരു പെണ്ണിന്റെ ജീവൻ ഇല്ലാതാക്കിക്കൊണ്ട് എനിക്കൊന്നും നേടണ്ട.അതുകൊണ്ട് ഷാജഹാനെ ഞാൻ മറന്നേ പറ്റൂ.ഷാജഹാൻ ഫസ്‌നന്റെ സ്വന്തമാണെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുകയാണ് ഞാനിപ്പോൾ.. നല്ല നിലാവുള്ള രാത്രിയിൽ ഇളം തെന്നലും തട്ടി മാനത്തേക്ക് നോക്കി നിൽക്കുക ഞമ്മളെ ശീലമാണ്.വെറുതെ നിൽക്കുകയല്ല..പൂർണ ചന്ദ്രനെയും നോക്കി പലതും ചിന്തിച്ചു കൂട്ടലാണ് നമ്മളെ പരിപാടി.. മുൻപ് ജസി ഉണ്ടായിരുന്നപ്പോൾ ഒക്കെ മഗ്‌രിബ് കൊടുത്ത് ഓത്തും കാര്യങ്ങളുമൊക്കെ കഴിഞ്ഞ് ഞങ്ങള് രണ്ടുപേരും ഏറെനേരം ബാൽക്കണിയിൽ വന്നിരിക്കും.എന്നിട്ട് ദൂരെ ആകാശത്ത് കാണുന്ന നക്ഷത്രക്കൂട്ടങ്ങളെ നോക്കി ഭാവി ജീവിതത്തിന്റെ സ്വപ്നങ്ങൾ നെയ്തു കൂട്ടുകയായിരുന്നു മെയിൻ ഹോബി..അപ്പൊ അവള് മുബിക്കാനെ കുറിച്ച് പറയുമ്പോൾ നമ്മള് പറയുക ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഷാജഹാനെ കുറിച്ചായിരുന്നു.എന്തൊക്കെ കിനാവ് കണ്ടിരുന്നതാ ഞങ്ങള് രണ്ടു പേരും. എന്റെ ജെസി.

.അവൾടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മുബിക്കന്റെ ഒപ്പമുള്ള ജീവിതം.. ഒരേ വീട്ടിലേക്ക് ഞങ്ങള് രണ്ടുപേരും മരുമക്കൾ ആയി ചെല്ലുക എന്നതൊക്കെ..പക്ഷെ പടച്ചോൻ എന്റെ ജസിയെ.... പഴയതൊക്കെ ഓർത്തപ്പോൾ ഞമ്മളെ കണ്ണുകൾ ഈറനണിഞ്ഞു വന്നു.ജെസിനെ വീണ്ടും വീണ്ടും ഞമ്മളെ ഓർമകളിലേക്ക് കൊണ്ട് വരാനാണ് രാത്രിയിൽ ഈ തണുത്ത കാറ്റും നിലാ വെളിച്ചമൊക്കെ കൂട്ട് പിടിച്ചു കൊണ്ട് നമ്മള് ഇങ്ങനെ ഇവിടെ വന്നിരിക്കുന്നത്.സങ്കടങ്ങളൊക്കെ കടിച്ചമർത്തിക്കൊണ്ട് ഇരുട്ടിലേക്ക് കണ്ണും നട്ടു കയ്യും കെട്ടി നിൽക്കുമ്പോഴാണ് ഞമ്മളെ പുറകിലൊരു കാൽ പെരുമാറ്റം ഞമ്മള് കേട്ടത്.ഞമ്മള് അപ്പൊത്തന്നെ തിരിഞ്ഞു നോക്കിയെങ്കിലും നമ്മക്ക് അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല.വീണ്ടും പുറകിലൂടെ ഒരു നിഴൽ സഞ്ചരിക്കുന്നത് പോലെ തോന്നി ഞമ്മള് ഒരു പരുങ്ങലോടെ ചുറ്റും കണ്ണോടിച്ചു നോക്കി.അപ്പോഴും ഞമ്മളെ ചുറ്റു വട്ടത്തൊന്നും മനുഷ്യനെ പോയി ഒരു ഈച്ചക്കുഞ്ഞിനെ പോലും നമ്മള് കണ്ടില്ല.

പിന്നെ നമ്മള് പേടിക്കാത്തത് എന്ത് കൊണ്ടാണെന്നു അറിയോ നിങ്ങൾക്ക്..ഇടയ്ക്കൊക്കെ ആ നാഫി കൊരങ്ങ് ഞമ്മളെ ധൈര്യം എത്രത്തോളം ഉണ്ടെന്നു പരീക്ഷിക്കാൻ വേണ്ടി പുറകിലൂടെ വന്നു വല്ല പ്രേതസ്വഭാവവും കാണിക്കും.എന്നാലും ഇതിപ്പോ ഇവിടെ ഓനെയും കാണുന്നില്ലല്ലോ.ഇനി ശെരിക്കും വല്ല പ്രേതവും തന്നെയാണോ എന്റെ പടച്ചോനെന്നും ചിന്തിച്ചോണ്ട് നഖവും കടിച്ച് നിൽക്കുന്ന ഞമ്മളെ തൊട്ടു പിന്നിൽ ആരോ വന്നു നിൽക്കുന്നത് പോലെ നമ്മക്ക് തോന്നി.അപ്പോഴേക്കും ഞമ്മക്ക് ശെരിക്കും പേടി പിടിച്ചിരുന്നു.ഒന്നു തിരിഞ്ഞു നോക്കാൻ പോലും ധൈര്യം ഇല്ലാതെ നമ്മള് നിന്നു വിയർക്കുമ്പോൾ നമ്മളെ പിൻ കഴുത്തിലേക്ക് ആരുടെയോ ചുടു നിശ്വാസം വന്നു പതിക്കാൻ തുടങ്ങിയിരുന്നു.നമ്മള് അപ്പൊത്തന്നെ ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കിയതും നമ്മള് ആകെ വിയർക്കാൻ തുടങ്ങി.നമ്മളെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് നമ്മളെ തൊണ്ട ആകെ വരണ്ടു.ഒന്നലറി വിളിക്കാൻ പോലും ഞമ്മളെ തൊണ്ടക്കുഴിന്ന് ശബ്‌ദം പുറത്തേക്ക് വരുന്നില്ല.ഒടുക്കം പേടിച്ചു വിറച്ചിട്ടാണേലും നമ്മള് ഉമ്മാന്ന് അലറി വിളിക്കാൻ ഒരുങ്ങിയതും........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story