💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 54

khalbil nee mathram

രചന: ഷംസീന ഫിറോസ്

ഒടുക്കം പേടിച്ചു വിറച്ചിട്ടാണേലും നമ്മള് ഉമ്മാന്ന് അലറി വിളിക്കാൻ ഒരുങ്ങിയതും ഷാജഹാൻ നമ്മളെ വായ പൊത്തി പിടിച്ചു.പേടിയും ദേഷ്യവുമൊക്കെ ഒന്നിച്ചു വന്ന മ്മള് ഓന്റെ കൈക്ക് ഒരൊറ്റ കടിയങ്ങ് വെച്ച് കൊടുത്തു.പിന്നീട് നമ്മള് കേട്ടത് ഓന്റെ അലർച്ചയാണ്.അത് പുറത്തേക്ക് കേക്കണ്ടാന്ന് കരുതി നമ്മള് അപ്പൊത്തന്നെ ഓന്റെ വായ പൊത്തി പിടിച്ചു.ഇനി രാത്രി സമയങ്ങളിൽ ഒരു പുരുഷൻറ്റെ ശബ്‌ദം ഞമ്മളെ മുറിയിൽ നിന്നും കേൾക്കേണ്ട കുറവേ ഞമ്മക്ക് ഉള്ളു.ബാക്കിയെല്ലാം കൊണ്ടും ഇവിടെ ആവശ്യത്തിന് പേര് ദോഷം ഞമ്മള് കേൾപ്പിച്ചു വെച്ചിട്ടുണ്ട്. നമ്മള് ഓന്റെ വായ അമർത്തി പിടിച്ച് ഓനെ നോക്കി കണ്ണുരുട്ടി കാണിക്കുമ്പോൾ പഹയൻ കിട്ടിയ അവസരം നല്ലോണം മുതലാക്കി.വൃത്തികെട്ടവൻ.നമ്മളെ കയ്യിലെക്ക് തുരു തുരെ ഉമ്മ വെച്ചു കളിക്കാണ്.നമ്മള് ഷോക്ക് അടിച്ച പോലെ അപ്പൊത്തന്നെ കൈ പിൻവലിച്ചു.നമ്മക്ക് ആണെങ്കിൽ ആകെ കൂടെ ദേഷ്യം നുരഞ്ഞു കയറി എങ്കിലും അപ്രതീക്ഷിതമായി ഓനെ ഇവിടെ കണ്ടതിന്റെ പരുങ്ങൽ വിട്ടിട്ടില്ല..

"ഷാ..ഷാജഹാൻ..എന്താ..ഇവിടെ..ഈ നേരത്ത് തനിക്ക് എന്താ ഇവിടെ കാര്യം.എങ്ങനെയാടോ താൻ ഇവിടേക്ക് കയറിയത്.ആരോടു ചോദിച്ചിട്ടാ താൻ എന്റെ വീട്ടിലേക്ക് വന്നത്.അതും ഈ പന്ത്രണ്ട് മണി നേരത്ത്.. താൻ എന്താ നൈറ്റ് ഡ്യൂട്ടിക്ക് ഇറങ്ങിയതാണോ.കടക്ക് പുറത്ത്..ഇപ്പോ ഇറങ്ങിക്കോണം..എങ്ങനെയാണോ കയറിയത് അതുപോലെ തന്നെ ഇപ്പൊ ഈ നിമിഷം ഇറങ്ങിക്കോണം" "ന്റെ പെണ്ണേ..നീ ഇതെന്തോന്നാ ഒരു കുത്തും കോമയുമില്ലാതെ..നിർത്തി നിർത്തി ചോദിക്ക്.എന്നാലല്ലേ ഇക്കാക്ക് വല്ലതും പറയാൻ ഒരു ഗ്യാപ് കിട്ടുള്ളു. ആദ്യമായല്ലേടി ഞാൻ ഇവിടേക്ക് വരുന്നത്.അന്നേരം തന്നെ ഇറങ്ങി പോവാൻ പറയാണോ വേണ്ടത്.എവിടുത്തെ മര്യാദയാടി ഇതൊക്കെ.." "ദേ ചെറുക്കാ.. അസമയത്തു ഒരു കള്ളനെ പോലെ ഇവിടേക്ക് കയറി വന്നതും പോരാഞ്ഞിട്ട് എന്നെ മര്യാദ പഠിപ്പിക്കാൻ നോക്കുന്നോ.കൂടുതൽ ഡയലോഗ് അടിച്ച് സീൻ ഡാർക്ക്‌ ആക്കാതെ മോൻ ഇറങ്ങി പോവാൻ നോക്ക്.ഇല്ലേൽ ഞാൻ ഒച്ച വെക്കും.നിലവിളിച്ച് ആളെ കൂട്ടും." "ഓ..അതിനെന്താ.നീ ഒച്ച വെച്ചോ.എത്ര ഉറക്കെ വേണേലും അട്ടഹസിച്ചോ.സകലരും കേൾക്കാൻ പാകത്തിൽ തന്നെ നിലവിളിക്കെടീ.

അങ്ങനെ എങ്കിലും ഇവിടുള്ളോരന്നറിയട്ടെ നൂറാന്റെ ജീവിതത്തിൽ ഇങ്ങനെയൊരുത്തന് ഒരു റോൾ ഉണ്ടെന്ന്.ഇത്രയും നാള് ആരും അറിയാത്തൊരു കഥാനായകൻ നിന്റെ കഥയിൽ ഉണ്ടെന്ന്..ഷാജഹാൻ ഇപ്പോഴെങ്കിലും നിന്റെ വീട്ടുകാരുടെ മുന്നിലൊന്ന് പ്രത്യക്ഷപ്പെട്ടോട്ടെ നൂറാ." എന്ന് പറഞ്ഞോണ്ട് ഓൻ നമ്മളെ നോക്കിയൊന്നു ചിരിച്ചു തന്നപ്പോൾ നമ്മള് വീണ്ടും നിന്ന് പരുങ്ങാൻ തുടങ്ങി. "ഷാജഹാൻ..താൻ..താൻ വെറുതെ..ഇപ്പോ..ഇവിടെ.." എന്ന് ചോദിച്ചു നമ്മള് ഓനെ നോക്കിയതും ഓൻ ഒരു ചെറു പുഞ്ചിരിയോടെ നമ്മളെ നേരെ നടന്നടുക്കാൻ തുടങ്ങി.പടച്ചോനെ..ഈ പഹയൻ ഇതെന്തിനുള്ള പുറപ്പാടാ.അല്ലാതെ തന്നെ ഇവിടെ പേടിച്ചു വിറച്ചിട്ട് വയ്യ.ഓനെ ആരെങ്കിലും ഇവിടെ കണ്ടാൽ പിന്നെ നമ്മള് ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ. ഓന്റെ നടത്തത്തിനനുസരിച്ച് നമ്മള് പുറകോട്ടു നീങ്ങി മാറാൻ തുടങ്ങിയതും ഓൻ അവിടെത്തന്നെ നിന്നു.ഓൻ സ്റ്റോപ്പ്‌ ആയപ്പോൾ ഓട്ടോമാറ്റികലി നമ്മളും സ്റ്റോപ്പായി.നമ്മളെ ഈ വെപ്രാളക്കളിയൊക്കെ കണ്ട് ഈ ദുഷ്ടൻ ഇവിടെ കുലുങ്ങി ചിരിക്കയാണ്.

"എടോ..ഒന്നു പതിയെ ചിരിക്കെടോ.. വെളിയിലോ താൻ എനിക്ക് ഒരു സമാദാനവും തരില്ല.ഇപ്പൊ വീട്ടിലും എന്നെ സ്വസ്ഥമായി ഇരിക്കാൻ സമ്മതിക്കില്ല എന്നാണോ..? പടച്ചോനെ..തന്റെ ശബ്‌ദമെങ്ങാനും താഴേക്ക് കേട്ടാൽ,,ആരേലും തന്നെ ഇവിടെ കണ്ടാൽ അതോടെ തീർന്നു എന്റെ കാര്യം.താൻ എന്റെ പൊഹ കണ്ടേ അടങ്ങു എന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ.താൻ ഒന്നു പോവുന്നുണ്ടോ." "ടീ..ഞാൻ പോവാൻ തന്നെയാ വന്നത്.അല്ലാതെ നിക്കാഹിനു മുന്നേ നിന്നെ കെട്ടിപ്പിടിച്ചു കിടക്കാൻ വന്നതൊന്നുമല്ല. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കണം.ഒരാഴ്ചയായി നീ എന്നോട് വല്ലതുമൊന്നു മിണ്ടിയിട്ട്.എന്നെ കാണുമ്പോൾ തന്നെ ഒഴിഞ്ഞു മാറുകയാണല്ലോ.പുറത്ത്ന്ന് എവിടുന്ന് കണ്ടാലും നീ എന്നോട് സംസാരിക്കാൻ തയാറാവുന്നില്ല. മാത്രല്ല,,എനിക്ക് പറയാനുള്ളത് കേൾക്കാൻ കൂടി കൂട്ടാക്കുന്നില്ല.അതുകൊണ്ടാണ് എനിക്കിപ്പോ ഇത്രയും സാഹസപ്പെട്ടു ഈ നേരത്ത് ഇവിടേക്ക് വരേണ്ടി വന്നത്.അതോണ്ട് എനിക്ക് പറയാനുള്ളത് മോള് കേൾക്കണം.

നൂറാ..എനിക്ക് നിന്നോട് സംസാരിച്ചേ പറ്റൂ.സോ..ആ ദേഷ്യവും വാശിയുമൊക്കെയൊന്നു കുറച്ച് നേരത്തേക്ക് കണ്ട്രോൾ ചെയ്ത് എന്റെ പെണ്ണൊന്നു അടങ്ങി നിൽക്ക്." "പറ്റില്ല..എനിക്കൊന്നും കേൾക്കാനില്ല.എനിക്ക് ഇയാളോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടല്ലേ ഞാൻ ഇയാളെ കാണുമ്പോൾ തന്നെ അകന്നു മാറുന്നത്.അതെന്താ ഷാജഹാൻ മനസ്സിലാക്കാത്തത്. ഇയാളൊന്നു പോയാട്ടെ.ദേ..വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്.പറയുന്നത് അനുസരിക്കുന്നതാ തനിക്ക് നല്ലത്.ഒന്ന് ഇറങ്ങിപ്പോടോ" "ഇല്ല.എനിക്ക് സംസാരിക്കണം.സംസാരിച്ചേ പറ്റു. നൂറാ..നീ വെറുതെ ദേഷ്യം പിടിച്ചു ഒച്ച വെക്കണ്ടാ.അത് നിനക്ക് തന്നെയാണ് ദോഷം ചെയ്യുക.വെറുതെ ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ നിൽക്കണ്ട.ആരേലും ഇങ്ങോട്ടേക്കു കയറി വന്നാൽ അതെന്നെ ഒരു തരത്തിലും ബാധിക്കില്ല.പിന്നെ ഞാൻ പറയാനുള്ളതൊക്കെ എല്ലാവരുടെയും മുന്നിൽ വെച്ചായിരിക്കും പറയുക.വേണോ..അത് വേണോന്ന്..?"

എന്ന് ചോദിച്ചോണ്ട് ഓൻ നമ്മളെ നോക്കി പുരികം പൊക്കി കാണിച്ചപ്പോൾ നമ്മള് പാവം നല്ല കുട്ടിയായി വേണ്ടാന്ന് തലയാട്ടി കാണിച്ചു. "അപ്പൊ എങ്ങനെയാ..ഇക്ക അകത്തേക്ക് കയറല്ലേ." ന്ന് ചോദിച്ചോണ്ട് ഓൻ ബാൽക്കണിയിൽ നിന്നും നമ്മളെ റൂമിലേക്ക്‌ കയറിപ്പോയി.. ഹൂ..ഇവൻ.. മിക്കവാറും ഇന്ന് ഞമ്മളെ കൈ കൊണ്ട് ഇവിടെയൊരു കൊല നടക്കും. എന്നാലും നമ്മള് ആകെ പെട്ടിരിക്കുന്ന അവസ്ഥയിൽ ആയതോണ്ട് മറുത്തൊന്നും പറയാതെ ഓന്റെ പിന്നാലെ നമ്മളും റൂമിലേക്ക്‌ വെച്ചു പിടിച്ചു.. "Wow..Nice..Pink and white..Our favorite.. Anyway I like it." എന്ന് പറഞ്ഞോണ്ട് ഓൻ നമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചോണ്ട് ബെഡിൽ ചെന്നിരുന്നു. "എന്താന്ന് വെച്ചാൽ ഒന്ന് പെട്ടെന്ന് പറഞ്ഞു തൊലക്കെടോ." "വെയിറ്റ് ബേബി വെയിറ്റ്..ഞാൻ ഇവിടെയൊക്കെയൊന്നു നോക്കി കാണട്ടെ..ഒന്നുല്ലേലും കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഇത് എന്റെ കൂടി റൂമല്ലേടീ.." ഓന്റെ വർത്താനം കേട്ടു ഞമ്മക്ക് പൊട്ടി തെറിക്കാൻ തോന്നിയെങ്കിലും നമ്മള് ദേഷ്യം കണ്ട്രോൾ ചെയ്തു തന്നെ നിന്നു.

"എന്താ നൂറാ..ദേഷ്യം അടക്കി നിർത്താനൊക്കെ പഠിച്ചോ.ഗുഡ്.. അല്ലേലും ഷാജഹാൻറ്റെ പെണ്ണിന് അത്രക്കൊന്നും കലിപ്പ് പാടില്ല" "This is too much Shajahan..സഹിക്കുന്നതിന് ഒരു പരിധിയുണ്ട്.താൻ ഈ ചെയ്യുന്നതൊക്കെ ശെരിയാണെന്ന് തനിക്ക് തോന്നുന്നുണ്ടോ.ഒരു പെൺകുട്ടിയുടെ മുറിയിലേക്ക് അവളുടെ അനുവാദമില്ലാതെ രാത്രി സമയങ്ങളിൽ കടന്നു വരുന്നത് നല്ലതാണെന്നാണോ ഷാജഹാൻ കരുതിയിട്ടുള്ളത്.ഇതൊക്കെയാണോ ഷാജഹാൻറ്റെ രീതികൾ.. എന്ത് തന്നെയായാലും ഇതൊന്നും എന്നോട് കാണിക്കരുത്.എനിക്കിഷ്ടമല്ല ഇങ്ങനെയൊക്കെ." എന്ന് പറഞ്ഞ് നമ്മള് ദേഷ്യം പിടിച്ചു തലയ്ക്കും കൈ കുത്തി കസേരയിൽ ചെന്നിരുന്നു.ദേഷ്യം മാത്രല്ല..സങ്കടം കൂടിയാണ്.അത് പറഞ്ഞാൽ ഇവന് മനസ്സിലാവുമോ.പിന്നെ കുറച്ച് നേരത്തേക്ക് നമ്മള് തലയുയർത്തി നോക്കിയതെയില്ല. പെട്ടെന്ന് ഷാജഹാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് നമ്മളെ അടുത്തേക്ക് വന്ന് നമ്മള് മുഖത്ത് വെച്ചിരിക്കുന്ന നമ്മളെ കൈ എടുത്തു മാറ്റി.

എന്നിട്ട് നമ്മളെ താടിയിൽ പിടിച്ചു നമ്മളെ മുഖം ഓന്റെ നേർക്കായി ഉയർത്തി പിടിച്ചു. "എന്റെ ഈ പ്രവർത്തികൾ ഇഷ്ടമല്ല എന്നാണോ അതോ എന്നെ ഇഷ്ടമല്ല എന്നാണോ." അപ്രതീക്ഷിതമായ ഓന്റെ പ്രവർത്തിയും ചോദ്യവുമൊക്കെ ആയപ്പോൾ നമ്മക്ക് എന്ത് മറുപടിയാണ് അവന് നൽകേണ്ടതെന്നറിഞ്ഞില്ല.നമ്മള് അപ്പൊത്തന്നെ ഓന്റെ കൈ തട്ടി മാറ്റി കസേരയിൽ നിന്നും എഴുന്നേറ്റു ഓനിൽ നിന്നും അകന്നു നിന്നു. "നൂറാ..അസി എന്നോട് ഒക്കെയും പറഞ്ഞു..നിന്റെ ഇഷ്ടം നീ എന്നോട് തുറന്നു പറയാൻ ഒരുങ്ങിയത് വരെ അവളെന്നോട് പറഞ്ഞു." "ഉവ്വ്..മനസ്സിൽ കൊണ്ട് നടക്കുന്ന ഇഷ്ടം തുറന്നു പറയാൻ തന്നെയായിരുന്നു തീരുമാനം.അതിനായി തയാറായതുമാണ്.പക്ഷെ ഇനി അതിന് പ്രസക്തിയില്ലല്ലോ ഷാജഹാൻ.. ഫസ്‌ന..അവള് തന്നെ മോഹിക്കുന്നുണ്ട്.അവൾക്കും ഒരു മനസ്സുണ്ട്.അത് ഷാജഹാൻ മനസ്സിലാക്കണം" "ഓഹോ.ത്യാഗമാണല്ലേ.അവൾക്ക് മാത്രല്ല നൂറ മനസ്സുള്ളത്.എനിക്കുമുണ്ട്.അതും നിന്നെ മാത്രം കൊണ്ട് നടക്കുന്നൊരു മനസ്സ്.

എനിക്ക് വേദനിക്കും നൂറാ.ഞാനൊരു ജീവനുള്ള വസ്തുവാണെന്ന് പലപ്പോഴും നീ മറന്നു പോകുന്നു.എന്തും സഹിക്കാം.നീ നൽകുന്ന ഈ പ്രണയവേദന ഒഴിച്ച് മറ്റെന്തും." "എന്റെ നിലപാട് ഞാൻ തുറന്നു പറഞ്ഞല്ലോ.ഇതിൽ കൂടുതലായി എനിക്ക് മറ്റൊന്നും പറയാനില്ല.ഫസ്‌ന തന്നെ ഇഷ്ടപ്പെട്ടത് തെറ്റാണെന്ന് പറയാൻ പറ്റില്ല.അവൾടെ സ്നേഹം താൻ മനസ്സിലാക്കാത്തതാണ് തെറ്റ്.പിന്നെ തനിക്കും ഫസ്‌നനെ ഇഷ്ടാണെന്ന് എനിക്കറിയാം ഷാജഹാൻ.. അവൾക്ക് വേണ്ടിയല്ലേ ആദ്യമായി ഷാജഹാൻ മുന്നും പിന്നും നോക്കാതെ കോളേജിലേക്ക് ഒരു യുദ്ധത്തിനു വന്നത്.അതും ഈ എന്നോട് തന്നെ.അന്ന് നൂറയാണെന്നറിയാതെ ഷാജഹാൻ ഫസ്‌നക്ക് വേണ്ടി എന്നോട് കയർത്തതല്ലേ.അതൊക്കെ തന്നെ ധാരാളമല്ലേ തനിക്ക് ഫസ്‌നയെ ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലാക്കാൻ.. എന്നോട് മിന്നുവും അലിയുമൊക്കെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്..ഷാജഹാന് ഫസ്‌നയോട് ഒരു പ്രത്യേക ഇഷ്ടമാണെന്ന്.അതൊരു മുഹബ്ബത്തിന്റെ തുടക്കമാണെന്ന് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി.

ഞാൻ നിങ്ങൾടെ ഇടയിൽ കഥയറിയാതെ ഇങ്ങനെ.. വെറുതെയാ..ഷാജഹാൻ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല." എന്ന് നമ്മള് പറഞ്ഞു തീരുന്നതിനു മുന്നേ നിർത്തെടീന്ന് ഗർജിച്ചോണ്ട് ഷാജഹാൻ ടേബിളിൽ കിടക്കുന്ന ഫ്ലവർ വേസ് എടുത്ത് ഞമ്മളെ മുന്നിലേക്ക് ഒരേറായിരുന്നു.അവന്റെ ഗംഭീര ശബ്‌ദത്തോട് ഒപ്പം ചില്ല് കഷ്ണങ്ങൾ നാല് ഭാഗത്തേക്കായി പൊട്ടി തെറിച്ചപ്പോൾ നമ്മള് ഞെട്ടി തരിച്ചു നിന്നിടത്തു നിന്നും രണ്ടടി പിറകിലേക്ക് നീങ്ങി. "ഇനി നീ ഒരക്ഷരം മിണ്ടി പോകരുത്.ക്ഷമയുടെ അങ്ങേയറ്റം വരെ എത്തിയിരിക്കുന്നു. നീ എന്ത് വേണേലും പറഞ്ഞോ.ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല,സ്നേഹിക്കുന്നില്ല എന്നതൊഴിച്ച് വേറെ എന്ത് വേണേലും നീ പറഞ്ഞോ നൂറാ. അതൊക്കെ ഞാൻ കേൾക്കാം.സഹിക്കാം.പക്ഷെ ഇത്.. നിന്നോടുള്ള എന്റെ സ്നേഹം ഇല്ലാതെ ആവണമെങ്കിൽ ഈ ഷാജഹാൻ മരിക്കണം.പിന്നെ ഫസ്‌ന..നീയിപ്പോ എന്നെയും അവളെയും ചേർത്ത് പറഞ്ഞ കാര്യങ്ങൾക്കൊക്കെ മറുപടിയായി നിന്റെ ചെകിടു അടിച്ചു പൊട്ടിക്കുകയാണ് വേണ്ടത്.പക്ഷെ എനിക്കതിനു കഴിയില്ലല്ലോ.

ഒരു വാക്ക് കൊണ്ട് പോലും നിന്നെ വേദനിപ്പിക്കാൻ എനിക്കാവില്ല നൂറാ." എന്ന് പറഞ്ഞോണ്ട് ഓൻ നമ്മളെ തൊട്ടടുത്തേക്ക് നീങ്ങി വന്നു. നമ്മളെ മനസ്സിലെ വേദന മിഴിനീർ കണങ്ങളായി പുറത്തേക്ക് വരുന്നത് ഓൻ കാണണ്ടാന്ന് കരുതി നമ്മള് ഓനിൽ നിന്നും മുഖം തിരിക്കാൻ ഒരുങ്ങിയപ്പോഴേക്കും ഓൻ നമ്മളെ കഴുത്തിലൂടെ കയ്യോടിച്ചു കൊണ്ട് നമ്മളെ മുഖം ഓനിലേക്ക് വലിച്ചടുപ്പിച്ചു.നമ്മള് ഞെട്ടിത്തരിച്ചോണ്ട് ഓന്റെ മുഖത്തേക്ക് നോക്കുന്നതിനു മുന്നേ ഓൻ നമ്മളെ വെളുത്തുരുണ്ട കവിളത്ത് ഒരു അടാറ് കിസ്സ് വെച്ച് തന്നു.നമ്മള് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്തൊരു കാര്യം ഓന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായപ്പോൾ ശരീരമാകെ മരവിച്ചു ഷോക്കേറ്റ അവസ്ഥയിൽ നമ്മള് അങ്ങനെ കണ്ണും മിഴിച്ചു നിന്നു. "കണ്ണ് നിറക്കണ്ടാ.എന്നോട് ഒച്ച വെക്കയും വേണ്ടാ.കുറെ നാളായി തരണമെന്ന് കരുതി ഇരിക്കുവായിരുന്നു.പക്ഷെ അത് നിന്റെ സമ്മതത്തോടു കൂടി ആവണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.

ഇനി ഇപ്പൊ നിന്റെ ഇഷ്ടത്തിനും അനുവാദത്തിനുമൊക്കെ കാത്തു നിന്നാൽ ഈ ജന്മത്ത് ഞാൻ നിന്റെ ദേഹത്ത് ഒന്നു തൊടുകയോ നിനക്കൊരു സ്നേഹ ചുംബനം നൽകുകയോ ഉണ്ടാവില്ല..അതുകൊണ്ടാ ഇപ്പൊ തന്നത്.നിനക്കിതു ഇഷ്ടപ്പെട്ടിട്ടില്ലാന്ന് എനിക്ക് നന്നായി അറിയാം.നിന്നെ എന്റെ മുന്നിൽ ഇത്രയും അടുത്ത് ഇങ്ങനെ കാണുമ്പോൾ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റണില്ല നൂറാ..മനസ്സിലെ സ്നേഹം അടക്കി നിർത്താൻ വയ്യ.. നിന്റെ ഈ വെള്ളാരം കണ്ണുകളിലേക്കും ചോര ചുണ്ടിലേക്കും നോട്ടം എത്തുമ്പോഴാടി പെണ്ണെ ഷാജഹാൻറ്റെ പ്രാണൻ വരെ ഇല്ലാതാവുന്നത്..അതാ ഞാൻ ഇപ്പൊ.. സോറി നൂറാ ആൻഡ് ലവ് യൂ സോ മച്ച്..ഇനിയെങ്കിലും ഒന്നു മനസ്സിലാക്കെടി എന്റെ സ്നേഹം." എന്ന് പറഞ്ഞോണ്ട് ഓൻ മ്മളെ ഷോൾഡറിൽ പിടിച്ചു കുലുക്കിയപ്പോഴാണ് ഞമ്മളെ മരവിപ്പൊന്നു മാറി നമ്മള് പൂർവ്വ സ്ഥിതിയിൽ എത്തിയത്.നമ്മള് ഓനോട്‌ എന്തെങ്കിലുമൊന്നു പറയാൻ വാ തുറക്കുന്നതിന് മുന്നേ ആരോ വന്നു കതകിൽ തട്ടാൻ തുടങ്ങിയിരുന്നു.

നമ്മളെ ബാക്കി ജീവനും പോയി കിട്ടിയെന്ന അർത്ഥത്തിൽ ഞമ്മള് ഷാജഹാനെ ദയനീയമായൊരു നോട്ടം നോക്കുമ്പോൾ ഓൻ ഞമ്മക്ക് പല്ലിളിച്ച് കാണിക്കയാണ് ദുഷ്ടൻ.ഓൻ ഫ്ലവർ വേസ് എറിഞ്ഞതിന്റെ ശബ്‌ദം കേട്ടിട്ടാവണം ഇപ്പൊ വല്ലവരും മുകളിലേക്ക് കയറിയത്.വീണ്ടും വീണ്ടും കതകിലുള്ള ആഞ്ഞടി ശബ്‌ദം കേട്ടപ്പോൾ ഞമ്മളെ നെഞ്ചിനകത്ത് ബാൻറ്റടിക്കാൻ തുടങ്ങി.നമ്മള് വീണ്ടും ആ തെണ്ടി പിടിച്ചവനെ നോക്കി ഒന്നു ഇറങ്ങി പോടാന്ന് ആoഗ്യം കാണിക്കുമ്പോൾ യാതൊരു കൂസലുമില്ലാതെ ഓൻ കയ്യും കെട്ടി നമ്മളെ അടുത്തേക്ക് നീങ്ങി നിൽക്കാണ്. "താത്താ..വാതിൽ തുറക്കെടി..എന്താ അകത്തൊരു ശബ്‌ദം." ഈ കുരങ്ങൻ ആയിരുന്നോ നമ്മളെ നല്ല ജീവൻ അങ്ങ് എടുത്തതെന്ന് കരുതി നമ്മള് ഒന്നു നെടു വീർപ്പിടുന്നതിനു മുന്നേ ഷാജഹാൻ ചെന്ന് ഡോർ തുറന്നിരുന്നു. "ഏയ്‌..ഷാനുക്കാ..ഇങ്ങളായിരുന്നോ.ഞാൻ വിചാരിച്ചു വല്ല കള്ളന്മാരും ആയിരിക്കുമെന്ന്.അതാ ശബ്‌ദം കേട്ടാപ്പാടെ വന്നു വാതിൽ മുട്ടിയത്. " ഈ അസമയത്തു നമ്മളെ റൂമിൽ ഷാജഹാനെ കണ്ടിട്ടും ഒരു ഭാവ വ്യത്യാസവുമില്ലാതെ നാഫി അവനോട് പെരുമാറുന്നത് കണ്ട് ഞമ്മള് പകച്ചു പണ്ടാറടങ്ങിപ്പോയി..

"എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ..അല്ല നൂറാത്താ..ആദ്യമായി ഇവിടേക്ക് വരുന്ന ഷാനുക്കാനെ സ്വീകരിച്ചത് ഇതൊക്കെ എറിഞ്ഞുടച്ച് കൊണ്ടാണോ..എന്താടി ഇതൊക്കെ..ഷാനുക്കാനോട് ഉള്ള ദേഷ്യം തീർത്തതാണോ.. ഷാനുക്കാ..ഇങ്ങളൊന്ന് ഇങ്ങോട്ടേക്കു മാറി നിന്നേ.ഞാനൊന്നു ശെരിക്കു നോക്കിക്കോട്ടെ.. പടച്ചോനെ..സ്തുതി.ബോഡിക്ക് യാതൊരു വിധ ഡാമേജ്ജും സംഭവിച്ചില്ലല്ലോ.. അല്ലാ..ഇവളുടെ അനുവാദമില്ലാതെ ഇവളുടെ റൂമിലേക്ക്‌ കയറിയവരെ ജീവനോടെ തിരിച്ച് അയക്കില്ല ഇന്റെ ഇത്തൂസ്..അല്ലെ ഇത്തൂസെ.?" എന്ന് നാഫി ചിരി അടക്കി പിടിച്ചു കൊണ്ട് ചോദിച്ചത് കേട്ടു ഇവിടെയുള്ള മറ്റവൻ നമ്മളെ നോക്കി തലങ്ങും വിലങ്ങും ചിരിയാണ്.നമ്മളെ നോക്കി കളിയാക്കി കൊണ്ടുള്ള ഈ രണ്ടു ചെർക്കന്മാരുടെ ഹലാക്കിലെ ചിരി കണ്ട് ഞമ്മള് ഉഗ്രരൂപിണിയായിന്ന് പറഞ്ഞാൽ മതിയല്ലോ..

"ടാ..നാഫി കൊരങ്ങാ..മര്യാദക്ക് എന്റെ റൂമിന്ന് ഇറങ്ങി പോകുന്നതാ നിനക്ക് നല്ലത്.അല്ലെങ്കിൽ അടുത്ത ഫ്ലവർ വേസ് ഒടയുന്നത് അന്റെ തലമണ്ടയിൽ ആവും. " "ഓ..ഞാൻ പോയി തന്നോളാവേ..അല്ലേലും നിങ്ങളുടെ സ്വർഗത്തിലൊരു കട്ടുറുമ്പ് ആവാൻ ഞാനില്ലേ. ഷാനുക്കാ..ഇവളെ കൂടുതൽ ദേഷ്യം പിടിപ്പിക്കുമ്പോൾ ഒന്നു സൂക്ഷിച്ചോണെ.വേറൊന്നും കൊണ്ടല്ല..ഞമ്മളെ ഇത്തൂസിന്റെ സ്വഭാവം വെച്ചു നോക്കി ഇങ്ങള് ഈ കോലത്തിൽ തന്നെ തിരിച്ചു പോക്ക് ഉണ്ടാവില്ലാ.. പിന്നെ നൂറാ..അന്റെ ശബ്‌ദമൊന്നു കുറച്ചോണ്ടി.ഇനി എനിക്ക് പകരം ഇവിടേക്ക് കയറി വരുന്നത് ഉപ്പച്ചിയോ ഉമ്മച്ചിയോ ആവും.അപ്പൊ ഓക്കേ അളിയാ.ഇങ്ങള് പൊളിക്ക്..ഗുഡ് നൈറ്റ്‌." എന്ന് പറഞ്ഞോണ്ട് നാഫി ചിരിച്ചോണ്ട് താഴേക്ക് ഇറങ്ങി പോവുമ്പോഴും ഞമ്മള് വായും പൊളിച്ചു നിൽക്കുകയായിരുന്നു. "ഡീ..വാ അടക്കെടി.വല്ല ഈച്ചയും വന്നു കയറും.ഇനി ഏതായാലും ഞാനും കൂടി പോവാണ്.നിന്നെ കുറിച്ച് സ്വന്തം അനിയന് പോലും അത്ര നല്ല അഭിപ്രായമല്ലാ.നാഫി പറഞ്ഞതൊക്കെ കേട്ടു എനിക്ക് ചെറിയൊരു പേടി ഇല്ലാതില്ല.

എന്റെ പെണ്ണെ..എനിക്ക് നിന്നെ തീരെ വിശ്വാസമില്ല.അതുകൊണ്ട് ഇക്ക ഇപ്പം നിന്റെ അടുത്തുന്ന് എസ്‌കേപ്പ് ആവാണ്." എന്ന് പറഞ്ഞോണ്ട് ഓൻ പോവാൻ ഒരുങ്ങിയപ്പോൾ ദുഷ്ടൻ ഇനി എങ്കിലും ഒന്നു പോയി കിട്ടുമല്ലോന്ന് കരുതി നമ്മള് ഓൻക്കുള്ള മറുപടിയൊന്നും കൊടുക്കാതെ ഒന്നു നെടുവീർപ്പിടാൻ നിന്നതും ഓൻ വീണ്ടും നമ്മക്ക് നേരെ തിരിഞ്ഞു.. "ഡീ.. " "ഇനി എന്താടോ " "ലവ് യൂ നൂറാ.. " "ഗെറ്റ് ലോസ്റ്റ്‌ യൂ ഫൂൾ.." എന്ന് പറഞ്ഞു കൊണ്ട് മ്മള് ഓനെ പിടിച്ചു ഒരൊറ്റ തള്ളലായിരുന്നു ബാൽക്കണിയിലേക്ക്.എന്നിട്ടു നമ്മള് ഡോർ അടക്കാൻ ഒരുങ്ങിയതും ഓൻ ഡോറിൽ പിടിച്ചു തൂങ്ങാൻ തുടങ്ങി. "പിന്നെ നൂറാ..ഞാൻ ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആയിക്കോട്ടെ " ഒരു കള്ളച്ചിരിയോടെ ഓൻ അതും ചോദിച്ചോണ്ട് ഡോറിൽ വെച്ച നമ്മളെ കൈക്കു മുകളിലൂടെ ഓൻ കയ്യോടിച്ചപ്പോൾ നമ്മള് ഓന്റെ കൈ തട്ടി മാറ്റി ഇനിയെന്തും വരട്ടെന്ന് കരുതി വാതിലു വലിച്ചടച്ചു. "ഇത്തൂസെ..വീണ്ടും അവിടെ എന്താ ഒരു ശബ്‌ദം " "ഹോ..ന്റെ നാഫി..ഞാൻ ഉറങ്ങി. "

@@@@@@@@@@@@@@@@@@@@@@@@@@@@@@ നമ്മളെ സുൽത്താൻ റെസ്റ്റോറന്റ്നു മുന്നിലൂടെ വണ്ടി പാസ് ആവുമ്പോഴാണ് പാർക്കിംഗ് ഏരിയയിൽ നൂറാന്റെ വണ്ടി കിടക്കുന്നത് ഞമ്മളെ ശ്രദ്ധയിൽ പെട്ടത്.ഈ സമയത്തു ഇവളെന്താ ഇവിടെ. അപ്പൊ ഇവൾക്ക് ഇന്ന് ക്ലാസ്സൊന്നുമില്ലേന്ന് ചിന്തിച്ചോണ്ട് നമ്മള് കാർ ഒതുക്കി അകത്തേക്ക് കയറി.. "എന്താ ഷാനു ഈ നേരത്ത്.ഇന്ന് ഓഫീസിലേക്ക് പോയില്ലേ " ന്ന് ചോദിച്ചോണ്ട് ആരിഫ് നമ്മളെ അടുത്തേക്ക് വന്നു. ഹാ..ഇവനെ കുറിച്ച് മ്മള് നിങ്ങളോട് പറഞ്ഞിട്ടില്ലല്ലേ..ആരിഫ് അലിന്റെ ഫ്രണ്ടാണ്.നമ്മളും മുബിക്കയും അലിയുമൊക്കെ ബിസ്സിനെസ്സ് കാര്യങ്ങളുമായി തിരക്കിൽ ആയത് കൊണ്ട് നമ്മളെ ബാക്കി സ്ഥാപനങ്ങളും കാര്യങ്ങളുമൊക്കെ നോക്കി നടത്തുന്നത് ഇവനാണ്..വിശ്വസ്തനായത് കൊണ്ട് നമ്മള് പൂർണമായും ഉത്തരവാദിത്വങ്ങളും മേൽനോട്ടവുമൊക്കെ ഇവനെ ഏല്പിച്ചിരിക്കയാണ്. "പോവുന്ന വഴിയാടാ..അത്യാവശ്യമായി ഇവിടെ ഒരാളെ കാണാൻ ഉണ്ട്.അതാ ഇങ്ങോട്ടേക് കയറിയത്." "ഇവിടെയോ.?ഇവിടെ ഞമ്മളൊക്കെ അറിയാതെ നിനക്ക് ആരാ അത്ര വല്യ അത്യാവശ്യക്കാരൻ ഉള്ളത്.അതിന് ഇന്നിവിടെ നിനക്ക് വിസിറ്റർസൊന്നും വന്നില്ലല്ലോ..

പിന്നെ അങ്ങനെ വല്ലവരും ഉണ്ടെങ്കിൽ ഓഫീസിലേക്ക് വരികയാണല്ലോ പതിവ്" "ഇയ്യ് എന്താടാ ഒരുമാതിരി പോലീസ്കാരെപ്പോലെ.. " "ഹിഹി..അപ്പൊ നീ കാര്യം പറ.ഈ നേരത്ത് ഇവിടെ നിനക്ക് ആരെയാ കാണാനുള്ളത്." "അതൊക്കെ ഞാൻ പറയാം.അതിനു മുൻപ് ഞമ്മളെ ആള് ഇവിടെ ഉണ്ടോന്നു നോക്കട്ടെ.പുറത്ത് വണ്ടി കിടപ്പുണ്ട്.അത് കണ്ടു കയറിയതാ " എന്ന് പറഞ്ഞ് നമ്മള് അപ്പൊത്തന്നെ ആരിഫിന്റെ മുന്നിൽ നിന്നും തടി തപ്പി.ഇല്ലേൽ ചെക്കൻ ഞമ്മളെ ചോദ്യം ചെയ്തു ഒരു വഴിക്കാക്കും അവിടെയൊക്കെ നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞമ്മള് ആദ്യം കണ്ടത് അസിനെയാണ്. ഹൗ..അപ്പൊ ഉറപ്പായി.വണ്ടി മാത്രല്ല,,ഞമ്മക്ക് വേണ്ട സാധനവും ഇവിടെ ഉണ്ട്.സമാധാനമായി.ഞമ്മളെ കണ്ടതും അസി മ്മളെ നോക്കി പുഞ്ചിരി തൂകാൻ തുടങ്ങി. "ആഹാ..ആരിത്.ഷാനുക്കായോ? " "പിന്നെ നീ എന്ത്‌ വിചാരിച്ചു.. അലിക്കയാണെന്നോ" "ഹിഹി..അലിക്കയും ഉണ്ടോ ഷാനുക്കാ.?" "അയ്യടാ..അവൾടെ ഒരു ഇളി..

അല്ല..നീയെന്താ ഇവിടെ" പുസ്തകശാല "നല്ല ചോദ്യം. എല്ലാവരും എന്തിനാ ഇവിടേക്ക് വരുന്നത്.അല്ലാ..ഇങ്ങള് ഇതാരെയാ നോക്കുന്നത്. " അസിന്റെ ചോദ്യം കേട്ടു നമ്മള് അവളെ നോക്കിയൊന്നു ഇളിച്ചു കാണിച്ചു. "ഞമ്മളെ പെണ്ണെവിടെടീ." "ഹൂ..ഷാനുക്കാ..ഇങ്ങളെ പെണ്ണിന്റെ കാര്യമൊന്നും പറയണ്ടാ.ഫസ്റ്റ് പീരീഡ് തുടങ്ങിയതു തൊട്ടു അവള് ഞമ്മക്കൊരു സമാധാനം തരുന്നില്ല.. വിശക്കുന്നു കുടൽ കത്തുന്നുന്നൊക്കെ പറഞ്ഞ്..എങ്ങനെയൊക്കെയോ രണ്ടു പീരീഡ് അവിടെ പിടിച്ചിരുത്തി. ഇന്റർവെൽനു ക്യാന്റീനിലേക്ക് ആണെന്ന് പറഞ്ഞു എന്നെയും വലിച്ചോണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങിയതാ.അപ്പൊ അവൾടെ അടുത്ത പ്രശ്നം കാന്റീൻ വേണ്ടാ ഇവിടേക്ക് വരണമെന്ന്..സുൽത്താൻ റെസ്റ്റോറന്റ്ൽ തന്നെ പോകണമെന്ന്.അവൾടെ വാശിക്കൊത്ത് ആരും കാണാതെ കോളേജ് ചാടി..ഇതാണ് അവൾടെ ഇന്നത്തെ വേലത്തരം. "

"പടച്ചോനെ..ഇക്കണക്കിനാണ് അവൾടെ വിശപ്പും തീറ്റയുമെങ്കിൽ ഞാൻ ബിസ്സിനെസ്സ് ഒക്കെ നിർത്തി ഫുൾ കോൺസെൻട്രേഷൻ റെസ്റ്റോറന്റ്ൽ കൊടുക്കേണ്ടി വരുമല്ലോ.ഇല്ലേൽ അവള് ഇതൊക്കെ മുടിച്ചു പണ്ടാറടക്കി വെക്കും. അല്ല.എന്നിട്ട് അവളെവിടെ.നിങ്ങള് കഴിച്ചോ.? " "ഉവ്വ് ഷാനുക്കാ.ഇത്രയും നേരം ഇവിടെ ഇരുന്ന് ദേ ഈ മെനുവിലെ സകല ഐറ്റംസ്നോടും ഒരു യുദ്ധമായിരുന്നു അവള്.ഞാൻ നേരത്തെ കഴിച്ചു കഴിഞ്ഞ് ഇവിടെ അവൾടെ ആക്രാന്തവും നോക്കി ഇരിക്കുവായിരുന്നു.ഇതിപ്പോ അവള് കഴിച്ചു കഴിഞ്ഞ് വാഷ് റൂമിലേക്ക്‌ പോയി മണിക്കൂർ ഒന്നായി.ഇനി എവിടെ എന്തെടുക്കുവാണാവോ. " "ഈ പെണ്ണിന്റെയൊരു അവസ്ഥ..ഇയ്യ് ഇവിടെ ഇരിക്ക് അസി.ഞാനൊന്നു പോയി നോക്കട്ടെ.എനിക്ക് അവളെ തനിച്ചു കണ്ടിട്ട് കുറച്ച് പണി ഉള്ളതാ." ന്നും പറഞ്ഞു ചിരിച്ചോണ്ട് നമ്മള് വാഷ് റൂമിന്റെ ഭാഗത്തേക്ക്‌ പോയി.അപ്പോഴേക്കും ഞമ്മക്ക് മുബിക്കന്റെ കാൾ വന്ന് ഞമ്മള് അവിടുന്ന് മാറി നിന്നു.. 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

ഹോ..ഏത് സമയത്താണാവോ ഇത് അഴിക്കാൻ തോന്നിയത്.ഇതിപ്പോ എത്ര ചുറ്റിയിട്ടും ശെരിയാകുന്നില്ലല്ലോ റബ്ബേ.എന്നും ഫുഡ്‌ കഴിക്കുമ്പോൾ ഞമ്മളെ സ്കാഫ് കോലം തെറ്റുന്നത് പതിവാണ്.പിന്നെ ഇന്നത്തെ കാര്യം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ.ഞമ്മളെ ഒടുക്കത്തെ ആക്രാന്തത്തിന്റെ ഫലമാണ്‌. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.ഇപ്പൊത്തന്നെ ഞമ്മള് ഇതിന്റെ അകത്തേക്ക് കയറി മണിക്കൂർ ഒന്നായി.അസി അവിടെ ഞമ്മളോട് ഒരു യുദ്ധത്തിനു ഒരുങ്ങി നിൽക്കയാവും.ഇനി നല്ലോണത്തിൽ ചുറ്റാൻ നിന്നാൽ ശെരി ആവില്ലന്ന് തോന്നിയോണ്ട് നമ്മള് എന്തൊക്കെയോ കാട്ടികൂട്ടി സ്കാഫ് ചെയ്തു വെച്ചു. അവിടുന്ന് ഇറങ്ങുന്നതിന് മുൻപ് ഒന്നൂടെ കണ്ണാടിയിലേക്ക് നോക്കുമ്പോൾ ഞമ്മക്ക് കണ്ണാടിയിൽ മറ്റാരുടെയോ മുഖം തെളിയുന്നത് പോലെ തോന്നി.

ഞമ്മള് അപ്പൊത്തന്നെ തിരിഞ്ഞു നോക്കി എങ്കിലും അവിടെ ഞമ്മളെ കൂടാതെ വേറെ ആരും ഇല്ലാന്ന് തോന്നിയപ്പോൾ ഞമ്മള് വീണ്ടും കണ്ണാടിയിലേക്ക് നോക്കി.അപ്പോൾ ഞമ്മക്ക് ഷാജഹാനെ പോലെ ഒരു വെളുത്ത വട്ടമുഖം കണ്ണാടിയിൽ തെളിഞ്ഞു വരുന്നതായി കണ്ടു.ഇരുപത്തി നാലു മണിക്കൂറും ഷാജഹാനെ ചിന്തിച്ചു കൊണ്ടിരിക്കുന്നതാണ് ഇങ്ങനെയൊക്കെ തോന്നാനെന്ന് കരുതി നമ്മള് സ്വയം തലയിക്കൊരു കൊട്ടും കൊടുത്ത് അവിടുന്ന് തിരിഞ്ഞതും നമ്മക്ക് മുന്നിൽ നമ്മളെ രൂക്ഷമായി നോക്കി നിൽക്കുന്ന ആൾ രൂപത്തെ കണ്ടു ഞമ്മളെ ശ്വാസം നിലച്ചു പോയത് പോലെ.തൊണ്ടയാകെ വറ്റി വരണ്ട നേരത്തും ആ മുഖം കണ്ടു ഇടറുന്ന സ്വരത്തിൽ ഞമ്മളെ ചുണ്ടുകൾ മന്ത്രിച്ചു... "ഷി...ഷിഹാബ്.."...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story