💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 55

khalbil nee mathram

രചന: ഷംസീന ഫിറോസ്

 "ഷിഹാബ്..." ഒരു ഞെട്ടലോട് കൂടെ ആ പേരും മന്ത്രിച്ചു കൊണ്ട് ഞമ്മള് പതിയെ പുറകോട്ടേക്ക് നീങ്ങി മാറാൻ തുടങ്ങി.നമ്മളെ നടത്തത്തിനനുസരിച്ചു ആ ആൾരൂപം നമ്മക്ക് നേരെ നടന്നടുക്കുമ്പോൾ ഞമ്മള് ചുവരിനോട്‌ ചേർന്ന് സ്ഥാനം പിടിച്ചിരുന്നു..ഈ ഭീകരൻറ്റെ മുന്നിൽ ഇനിയെന്ത് എന്ന അർത്ഥത്തിൽ ശ്വാസം പോലും വിടാൻ ആവാതെ നമ്മള് കണ്ണുകൾ ഇറുക്കി അടച്ചു മനമുരുകി പടച്ചോനെ വിളിക്കാൻ തുടങ്ങി.അടുത്ത നിമിഷം ഈ ലോകത്ത് നമ്മള് ഏറ്റവും വെറുക്കുന്ന അവന്റെ ചുടു നിശ്വാസം നമ്മളെ മുഖത്തേക്ക് തട്ടി തടഞ്ഞപ്പോൾ തികച്ചും അറപ്പോടു കൂടി നമ്മള് രണ്ടു കൈ കൊണ്ടും മുഖം പൊത്തി പിടിച്ചു.പേടിച്ചു വിറച്ച നമ്മളെ കയ്യിലേക്ക് അവൻറെ സ്പർശം പതിഞ്ഞപ്പോൾ ശരീരമാകെ ചുട്ടു പൊള്ളുന്ന അവസ്ഥയിൽ എവിടുന്നോ വന്ന ധൈര്യത്തിൽ നമ്മള് സർവ ശക്തിയുമെടുത്തു അവനെ പിടിച്ചു തള്ളിമാറ്റി അലറി വിളിച്ചു.. "നോ..!!" "നൂറാ...!!!!" നമ്മളെ അലർച്ച തീരുന്നതിന് മുന്നേ അതിനേക്കാൾ ഉയർന്ന അലർച്ചയിൽ നമ്മള് ഏറ്റവും കേൾക്കാൻ കൊതിക്കുന്ന ഷാജഹാൻറ്റെ ശബ്‌ദം നമ്മളെ കാതുകളിൽ പതിഞ്ഞതും ഞമ്മള് ഞെട്ടി തരിച്ചു കൊണ്ട് കണ്ണ് തുറന്നു ചുറ്റും നോക്കി.

നമ്മളെ മുന്നിൽ നമ്മളെ തന്നെ വീക്ഷിച്ചു പകച്ചു നിൽക്കുന്ന ഷാജഹാനെയാണ് നമ്മക്ക് അപ്പൊ കാണാൻ കഴിഞ്ഞത്. കാണുന്നത് സത്യമാണോന്ന് അറിയാൻ വേണ്ടി നമ്മള് നമ്മളെ കയ്യിലൊന്നു നുള്ളി നോക്കി വീണ്ടും ചുറ്റും കണ്ണോടിക്കാൻ തുടങ്ങി.. പടച്ചോനെ..എന്താ ഇതൊക്കെ.അപ്പൊ ഷിഹാബ്..?അവൻ എവിടെ..ഞമ്മക്ക് തോന്നിയതാണോ.? ഷാജഹാൻ ആയിരുന്നോ അപ്പൊ ഇവിടെ..അല്ലാ..ഞാൻ കണ്ടതാ.. ശിഹാബ്..ശിഹാബ്.. വീണ്ടും വീണ്ടും ഷോക്കേറ്റ അവസ്ഥയിൽ നമ്മള് ശിഹാബിന്റെ നാമം മന്ത്രിച്ചു കൊണ്ടെ ഇരിക്കുമ്പോൾ ഒരു അന്ധാളിപ്പോടെ നമ്മളെ തന്നെ നോക്കി നിൽക്കുന്ന ഷാജഹാനെ നമ്മള് ശ്രദ്ദിച്ചതേയില്ലാ.. "നൂറാ..എന്താടാ നിനക്ക്.?" എന്ന ചോദ്യവുമായി ഷാജഹാൻ നമ്മളെ അരികിലേക്ക് നടന്നടുത്തു. "ചോദിച്ചത് കേട്ടില്ലേ..എന്തിനാ ഞാൻ അടുത്ത് വന്നപ്പോൾ നീ ഭയന്നത്..ഞാൻ കയ്യിൽ തൊട്ടപ്പോൾ നീയെന്തിനാ അലറിയത്.? പറ..എന്താ നിനക്ക്.സത്യം പറയെടി.നിനക്ക് എന്നെ ഇത്രക്കും പേടിയാണോ.അതിന് ഞാൻ നിന്നേ ഒന്നും ചെയ്തിട്ടില്ലല്ലോ.. നൂറാ..എന്താ നീയിങ്ങനെ.?"

എന്ന് ചോദിച്ചു കൊണ്ട് ഷാജഹാൻ മ്മളെ പിടിച്ചു കുലുക്കാൻ തുടങ്ങി.അപ്പോഴും നമ്മള് ഇവിടെയിപ്പോ എന്താ സംഭവിക്കുന്നതെന്ന മട്ടിൽ കണ്ണും മിഴിച്ചു ഓനെ തന്നെ നോക്കി നിന്നു. "ടീ..പറയെടി..നിന്നോടാ ചോദിക്കുന്നത്.ആരെയാ നീ ഇങ്ങനെ പേടിക്കുന്നത്.ഞാനല്ലാതെ വേറെ ആരാ ഇവിടെയുള്ളത്.?" "അത്..ശി..ശിഹാബ്..അവൻ..അവനിവിടെ.." "ശിഹാബോ..ഏതു ശിഹാബിന്റെ കാര്യമാ നീ പറയുന്നത്." എന്ന് ചോദിച്ചു കൊണ്ട് ഷാജഹാൻ മ്മളെ അവനിലേക്ക് വലിച്ചടുപ്പിച്ചപ്പോഴാണ് നമ്മള് എന്തൊക്കെയാ പറയുന്നതെന്ന് നമ്മക്ക് തന്നെ ബോധം വന്നത്.. "അതൊന്നുമില്ല..ഞാൻ..." വാക്കുകൾ മുഴുപ്പിക്കാതെ നമ്മള് ഓനെ തള്ളി മാറ്റിക്കൊണ്ട് ഓനിൽ നിന്നും മുഖം തിരിച്ചു നിന്നു. "ഒന്നുമില്ലെന്നോ.. ഈ ലോകത്ത് മറ്റാരേക്കാളും കൂടുതലായി നീ സ്നേഹിച്ചിരുന്ന നിന്റെ ജസിയുടെ ജീവനും ജീവിതവുമൊക്കെ ഇല്ലാതാക്കിയ ആ നീചൻ ശിഹാബിനെ കുറിച്ചല്ലേ നീയിപ്പോ പറഞ്ഞത്..

അല്ലെ നൂറാ..?" എന്ന് ചോദിച്ചു കൊണ്ട് ഷാജഹാൻ വീണ്ടും നമ്മളെ അരികിലേക്ക് വന്നപ്പോൾ ഞെട്ടി തരിച്ചു കൊണ്ട് നമ്മള് ഓനെ നോക്കി നിന്നു.. "ഞെട്ടണ്ട..എനിക്കെങ്ങനെ ഇതൊക്കെ അറിയാമെന്നാണോ.? നീ മറന്നു പോയോ നൂറാ..എന്റെയും നിന്റെയും പ്രണയം തുടങ്ങിയത് മുബിക്കായിൽ നിന്നും ജസിയിൽ നിന്നുമാണ്.നിന്റെ ജെസിക്ക് വേണ്ടിയാണല്ലോ എന്താണെന്നോ എങ്ങനെയാണെന്നോ ഒന്നും അറിയാത്ത എന്നെ നീ സ്നേഹിച്ചു തുടങ്ങിയത്.. അങ്ങനെയുള്ള നിന്റെ ജെസിന്റെ കാര്യം..എന്റെ ഇക്കാന്റെ പെണ്ണിന്റെ ജീവിതം ഞാനറിയാതെ പോകുമോ നൂറാ.. അന്ന് മുബിക്ക നാട്ടിൽ ഉണ്ടായിരുന്ന സമയത്തു ഇവിടുത്തെ ഓരോ കാര്യങ്ങളും ഫോൺ കാളിലൂടെ വള്ളി പുള്ളി തെറ്റാതെ എനിക്ക് പറഞ്ഞു തരുമായിരുന്നു.അതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയിരുന്നു നിന്റെ ജെസിയെ..അതിനേക്കാൾ കൂടുതലായി നിങ്ങൾക്ക് ഇടയിലുള്ള സ്നേഹം..എന്നിട്ടും പടച്ചവൻറ്റെ തീരുമാനങ്ങളൊക്കെ നമുക്ക് എതിരായി വന്നു.അല്ലേ നൂറാ..?"

ഷാജഹാൻ അത്രയും പറഞ്ഞു തീരുന്നതിനു മുന്നേ ജെസിയുടെ ഓർമകളാൽ നമ്മളെ കണ്ണുകൾ ഈറനണിഞ്ഞു വന്ന് കണ്ണീർ വാർക്കാൻ തുടങ്ങിയിരുന്നു. "കരയാതെടി പെണ്ണെ..റബ്ബിന്റെ വിധിയല്ലേ നൂറാ നടക്കുള്ളു.. അവള്..ജെസി ഇന്നീ ലോകത്തില്ലാ...ജെസി നമ്മളെയൊക്കെ വിട്ടു പോയി വർഷങ്ങൾ ആവുന്നു.എന്നിട്ടും നീ ഇപ്പോഴും അവളുടെ ഓർമകളിൽ ഇങ്ങനെ വേദന നിറച്ചു കഴിയല്ലേ നൂറാ.." "അല്ലാ..അവള് മരിച്ചതല്ലാ.അവൾക്ക് അത്ര എളുപ്പം എന്നെ വിട്ട് പോകാൻ കഴിയുമായിരുന്നി ല്ല. കൊന്നതാ..എന്റെ ജെസിയെ കൊന്നതാ അവൻ..ആ ഷിഹാബ്..അവൻ ദുഷ്ടൻ കൊന്നതാ എന്റെ ജെസിയെ. ഷാജഹാനറിയോ..അവൾക്ക് അത്ര എളുപ്പം എന്നേ ഉപേക്ഷിച്ചു പോകാൻ കഴിയുമായിരുന്നില്ല.എന്നിട്ടും അവള്..അവൻ കാരണമല്ലേ.. ശിഹാബ്..അതെ..അവനെ എനിക്ക് പേടിയാ ഷാജഹാൻ..അവനുള്ള ശിക്ഷ വാങ്ങി കൊടുക്കാൻ..എന്റെ ജെസിയോട് നീതി പുലർത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല.." എന്നു പറഞ്ഞു കൊണ്ട് നമ്മള് രണ്ടു കൈ കൊണ്ടും മുഖം പൊത്തി പിടിച്ചു ഷാജഹാൻറ്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെ പോലെ വാവിട്ട് കരയാൻ തുടങ്ങി.

ഓൻ അപ്പൊത്തന്നെ നമ്മളെ കൈകൾ മുഖത്തുന്ന് മാറ്റി നമ്മളെ കവിളിലിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ ഒപ്പിയെടുത്ത് കൊണ്ട് നമ്മളെ മുഖം ഓന്റെ ഇരു കൈ വെള്ളയിലുമായി ഒതുക്കി നിർത്തി.. "ആരെയാ നീ പേടിക്കുന്നത്..ശിഹാബിനെയോ.വേണ്ട നൂറാ..അവനെ നീ പേടിക്കണ്ട.അതിന്റെ ആവശ്യമില്ല.മാത്രല്ല..ഇനി ഈ അടുത്ത കാലത്തൊന്നും നീ അവനെ കാണുകയുമില്ല.. നിന്റെ ജെസിയോട് നീതി പുലർത്താൻ നിനക്ക് കഴിഞ്ഞിട്ടില്ലെന്ന് ആരാ പറഞ്ഞത്.അവൻ ചെയ്ത ക്രൂരതയ്ക്കുള്ള ശിക്ഷ അവന് കിട്ടി കഴിഞ്ഞിരിക്കുന്നു.അല്ലാ..വാങ്ങി കൊടുത്തിരിക്കുന്നു. ജീവനു തുല്യം സ്നേഹിച്ചു മനസ്സിൽ ജീവന്റെ പാതിയാക്കി സ്ഥാനം നൽകിയ പെണ്ണിന്റെ ജീവൻ ഇല്ലാതാക്കിയ ദുഷ്ടനെ ഏതെങ്കിലും ആണൊരുത്തൻ വെറുതെ വിടുമോ നൂറാ.. ജെസി എന്റെ ഇക്കാന്റെ പെണ്ണായിരുന്നു.എന്റെ ഇക്കാന്റെ മാത്രം..അങ്ങനെയുള്ള അവൾടെ ജീവൻ നഷ്ടപ്പെടാൻ കാരണക്കാരൻ ആയവനെ എന്റെ ഇക്ക വെറുതെ വിടുമോ നൂറാ..അവനുള്ള ശിക്ഷ മുബിക്ക നേടി കൊടുത്തിരിക്കുന്നു നൂറാ. അക്കാര്യം ഓർത്ത് നീ വിഷമിക്കയോ വേദനിക്കയോ വേണ്ടാ. "

എന്നു പറഞ്ഞു കൊണ്ട് ഷാജഹാൻ നമ്മളെ മുഖത്ത് നിന്നും ഓന്റെ കൈ പതിയെ പിൻവലിക്കുമ്പോഴും നമ്മള് അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ അവനെ തന്നെ നോക്കി നിന്നു. "അപ്പൊ ശിഹാബ്.. അല്ലാ..മുബിക്കാ.. ഷാജഹാൻ എന്താ പറഞ്ഞു വന്നത്.." "നൂറാ..നീ അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടിയുണ്ട്.നീ മാത്രല്ല..കൂടുതലായി ആരും അറിയാതെ മുബിക്കായിലും എന്നിലും പിന്നെ നിന്റെ സിനുവിലും മാത്രം ഒതുങ്ങി നിൽക്കുന്ന കാര്യങ്ങൾ.ഒരുപക്ഷെ സിനു നിന്നിൽ നിന്നും എന്തെങ്കിലുമൊന്നു മറച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് ഇക്കാര്യം മാത്രമായിരിക്കും.. ഒന്നിച്ചു നാട്ടിലേക് വരാനായിരുന്നു എന്റെയും മുബിക്കന്റെയും പ്ലാൻ.എന്നിട്ടും അതൊക്കെ തെറ്റിച്ചു കൊണ്ട് മിന്നൂനെയും വാപ്പാനെയും കൂട്ടി മുബിക്ക ധൃതി പിടിച്ചു നാട്ടിലേക്ക് വന്നത് തന്നെ ശിഹാബിനെ അഴികൾക്കുള്ളിലാക്കാൻ വേണ്ടിയിട്ടാണ്.

ജെസി ആഗ്രഹിച്ചത് പോലെ ഒരു ജീവിതം നൽകാനോ ഇക്കാക്ക് കഴിഞ്ഞില്ല.അതുകൊണ്ട് അവൾക്ക് വേണ്ടി ശിഹാബിനെ നശിപ്പിക്കണമെന്ന് ഇക്ക തീരുമാനിച്ചിരുന്നു. നാട്ടിൽ വന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ മുബിക്കയും സിനുവും കണ്ടുമുട്ടി.ഇക്കാന്റെ വരവിന്റെ ഉദ്ദേശങ്ങളൊക്കെ സിനുനോട്‌ പറഞ്ഞപ്പോൾ അവനാണ് മുബിക്കാനോട് പറഞ്ഞത്..ശിഹാബിന്റെ പതനം കാണാൻ വേണ്ടി നീ കേസും കോടതിയുമായി ഒത്തിരി കഷ്ടപ്പെട്ടെന്ന്.എന്നിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല എന്ന്.. ഷിഹാബിനെ കുടുക്കാനുള്ള പദ്ധതിയിൽ എന്തിനും ഏതിനും ഇക്കനോട് ഒപ്പം സിനുവും ഉണ്ടായിരുന്നു.അകലെ നിന്നാണെങ്കിലും ഫോൺ കാളിലൂടെ ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ അതാതു സമയങ്ങളിൽ അറിയുന്നുണ്ടായിരുന്നു.പിന്നീട് മുബിക്കന്റെയും സിനുന്റെയും കഠിന പ്രയത്നം കൊണ്ട് ശിഹാബിനെ കണ്ടെത്തുകയും വീണ്ടും കേസും കാര്യങ്ങളുമായി അവന്റെ ഭാഗത്ത്‌ നിന്നുള്ള കുറ്റം പുറത്ത് കൊണ്ട് വരികയും ചെയ്തു.ആൾറെഡി അവനെതിരെ നീ കേസ് ഫയൽ ചെയ്തിരുന്നത് കൊണ്ട് ഇക്കാക്ക് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല.

പക്ഷെ അപ്പോഴെല്ലാം സിനുന് നിർബന്ധമായിരുന്നു..ഒരു കാരണവശാലും നീ ഇതൊന്നും അറിയാൻ പാടില്ലാന്ന്. വേറൊന്നും കൊണ്ടല്ല.ഒരിക്കൽ ഷിഹാബ് കാരണം നീ തളർന്നതാണ്.വീണ്ടും അവനുമായുള്ള കൂടി കാഴ്ച നിന്നേ ജെസിന്റെ ഓർമകളിലേക്ക് എത്തിച്ചാൽ നൂറ വിഷമത്തിൽ ആവുമെന്ന് സിനു ഇക്കനോട് പ്രത്യകം പറഞ്ഞിരുന്നു.ഈ ലോകത്ത് നീ ഏറ്റവും കൂടുതലായി വെറുക്കുന്ന ഷിഹാബിനെ നിന്റെ ഓർമയിലെക്ക് പോലും കൊണ്ട് വരാൻ പാടില്ലാന്ന് സിനു കൂടെ കൂടെ ഇക്കനോട് പറയുമായിരുന്നു നൂറാ.. മുബിക്ക നാട്ടിൽ വന്നതും മുബിക്കാനെ കണ്ടതുമൊക്കെ സിനു മനഃപൂർവം നിന്നോട് പറയാതെ ഇരുന്നതാണ്.. പിന്നെ ഏതായാലും മുബിക്ക നിന്നെ കാണാൻ വരുമെന്ന് അവന് ഉറപ്പ് ഉണ്ടായിരുന്നു..പക്ഷെ ഇക്ക നിന്നേ കാണാൻ വരുന്നതിനു മുന്നേ നീ ഇക്കാനെ കണ്ടിരുന്നു.. "

ഒരു കഥ കേൾക്കുന്ന പോലെ ഷാജഹാൻ പറയുന്നതൊക്കെയും കേട്ടു നിന്നു മ്മള് ആകെ സ്തംഭിച്ചു പോയി.. "അപ്പൊ താനായിരുന്നു ഷാജഹാനെന്ന് സിനുന് നേരത്തെ അറിയാമായിരുന്നോ.? " "പടച്ചോനെ..ഞാൻ ഇത്രയൊക്കെ കാര്യങ്ങൾ പറഞ്ഞിട്ടും അവൾക്ക് അറിയേണ്ടത് ഞാനും സിനുവും തമ്മിൽ നേരത്തെ പരിചയമുണ്ടോന്ന്..? " "അതെ.അത് തന്നെയാ എനിക്കറിയേണ്ടത്.പറയെടോ..താനും സിനുവും ചേർന്ന് തുടക്കത്തിൽ എന്നെ പറ്റിച്ചതാണോ.താനാണ് ഷാജഹാൻ എന്ന കാര്യവും സിനു എന്നിൽ നിന്നും മറച്ചു വെച്ചതാണോന്ന്..?" "ന്റെ പൊന്നോ..നിന്റെ ചിന്ത ഇതെവിടെക്കെല്ലാമാണ്‌ പോകുന്നത്.മുബിക്കന്റെ ഫോണിലൂടെ ഞാൻ രണ്ടു മൂന്ന് തവണ സിനുവുമായി സംസാരിച്ചിട്ടുണ്ട്.അതല്ലാതെ നേരിൽ ഒരു കൂടി കാഴ്ചയോ സംസാരമോ ഒന്നും തന്നെ ഉണ്ടായിട്ടില്ല.നാട്ടിലേക്ക് വന്നത് തൊട്ടെ അവനെ മീറ്റ് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതാ.പിന്നെയും ഞാനത് വേണ്ടാന്ന് വെച്ചത് അവനിലൂടെ ഞാൻ നിന്നേ കണ്ടെത്തുമെന്ന പേടി കൊണ്ടാണ്.ആരുടേയും സഹായം ഇല്ലാതെ തന്നെ എന്റെ നൂറാനെ എനിക്ക് കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

അപ്പോഴാണ് ആ കുറ്റി പിസാസ് മിന്നു ഇടയിൽ കയറി കാര്യങ്ങളൊക്കെ അവതാളത്തിൽ ആക്കിയത്.ഹാ..ഒരുകണക്കിന് അതേതായാലും നന്നായി. ഇല്ലേൽ ഇപ്പോഴും ഞാൻ നിന്നേ തപ്പി നടക്കേണ്ടി വന്നേനെ. " എന്ന് പറഞ്ഞ് ഷാജഹാൻ നമ്മളെ നോക്കിയൊന്നു പുഞ്ചിരിച്ചു കാണിക്കുമ്പോൾ നമ്മള് ഓനെ നോക്കി കണ്ണുരുട്ടി കാണിച്ചു.. "ടീ..ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?" "മ്മ്..എന്താ.? " "ഒരുകാലത്തും നീ എന്നോട് ചിരിക്കില്ലെന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ." "ഉവ്വ്..നേർന്നിട്ടുണ്ടല്ലോ.. അയ്യടാ..ചിരിക്കാൻ പറ്റിയൊരു മോന്ത.കണ്ടേച്ചാലും മതി.ദേ..ഇയാളൊന്നു മാറി നിന്നാട്ടെ. എനിക്ക് പോവാൻ ഉള്ളതാ..അള്ളോഹ്..അസീ..ഇന്ന് ഇന്റെ മയ്യത്ത് ആവും. ഒന്നു മാറി നിക്കെടോ..ഇത് വാഷ് റൂം ആണെന്ന വല്ല ബോധവും ഉണ്ടോ ഇയാൾക്ക്.. ഇന്നലെവരെ ബെഡ്‌റൂമിൽ ആയിരുന്നു സഞ്ചാരം.ദേ ഇന്ന് വാഷ് റൂമിലേക്കും എന്റെ പിന്നാലെ വെച്ച് പിടിക്കയാണ്. അല്ലാ..ഇതെപ്പോ വന്നു..ഞാൻ ഇവിടേക്ക് വരുമ്പോൾ സുൽത്താൻ റെസ്റ്റോറന്റ്ന്റെ ഓണർ ഷാജഹാനെ ഇതിന്റെ അകത്തൊന്നും കണ്ടില്ലായിരുന്നു.."

എന്നു പറഞ്ഞു കൊണ്ട് നമ്മള് ഓന്റെ നേർക്ക്‌ ഒരു ലോഡ് പുച്ഛം വിതറിക്കൊണ്ട് വാഷ് റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.ഇന്നലെ നമ്മളെ ഒറ്റയ്ക്ക് കിട്ടിയ നേരത്തു അവൻ അവസരം മുതലാക്കി നമ്മളെ ഒന്നു കിസ്സിയതാണ്.ഇനി കൂടുതൽ നേരം അവന്റെ കൂടെ ഇവിടെ നിന്നാൽ അതും അവൻറെ റെസ്റ്റോറന്റ്ൽ വാഷ് റൂമിനകത്ത്..പടച്ചോനെ..അവൻ ഞമ്മളെ എന്താ ചെയ്യാന്ന് ഓർക്കാൻ കൂടി വയ്യാ.. പുറത്തേക്ക് ഇറങ്ങി അസിന്റെ കടന്നൽ കുത്തിയ മോന്ത കണ്ടപ്പോൾ തോന്നി വെളിയിലേക്ക് ഇറങ്ങേണ്ടിയിരുന്നില്ലെന്ന്..ഇനി ഇവളുടെ വായിൽ ഉള്ളത് കേൾക്കുന്നതിനെക്കാൾ നല്ലത് ഷാജഹാൻറ്റെ അടുത്ത് നിന്നും വല്ലതും വാങ്ങിക്കുന്നതായിരുന്നു..😛 "ഓ..ഇപ്പോഴെങ്കിലും ഒന്നു ഇറങ്ങാൻ തോന്നിയല്ലോ.എന്തെടുക്കുവായിരുന്നെടി അതിന്റെ അകത്ത്..ഞാൻ ഇവിടെ ഇങ്ങനെ നിന്നെ നോക്കി നിൽക്കാൻ തുടങ്ങിട്ട് മണിക്കൂർ ഒന്നായി." "ഇവിടെ ഏസി ഉണ്ടല്ലോ.എന്നിട്ടും നീയെങ്ങനെയാടി അസീ ഇത്രേം ഹോട് ആയത്" "ദേ പെണ്ണെ..വെറുതെ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട നീ.ഇനിയെങ്കിലും ഒന്നു വരുന്നുണ്ടോ ഇയ്യ്"

"ന്റെ പൊന്നേ..വാ പോവാം" എന്ന് പറഞ്ഞു നമ്മള് അസിന്റെയൊപ്പം പോവാൻ ഒരുങ്ങിയതും പിന്നീന്ന് നമ്മളെ ചെറുക്കന്റെ വിളി. "നൂറാ.." നമ്മള് തിരിഞ്ഞു നോക്കുന്നതിന് മുന്നേ നമ്മളെ കട്ട ചങ്ക് അവന്റെ വിളിക്ക് മറുപടി കൊടുത്തിരുന്നു. "ആ ഷാനുക്കാ..ഇങ്ങള് ഇവിടെ ഉണ്ടായിരുന്നുല്ലേ.അക്കാര്യം ഞാൻ മറന്നു.അപ്പൊ വെറുതെ അല്ല ഇവള് വാഷ് റൂമിന്ന് ഇറങ്ങാൻ ഇത്രയും ലേറ്റ് ആയത്." നമ്മളെയും ഷാജഹാനെയും നോക്കിക്കൊണ്ട് ഒരു ആക്കിയ ചിരിയോടെ അസി അത് പറഞ്ഞതും നമ്മള് അവളെ കൈത്തണ്ട നോക്കി ഒരൊറ്റ നുള്ളങ്ങ് വച്ച് കൊടുത്തു. "ഹൗ..എന്താടി രാക്ഷസി.." "ഇപ്പൊ എന്താടി നിനക്ക് പോവണ്ടേ.എന്ത് നോക്കി നിക്കുവാ..വാടി.." "ഇത് നല്ല ചോദ്യം.അല്ലേലും എനിക്കെന്താ ഇവിടെ നോക്കി നിൽക്കാൻ ഉള്ളത്.നീ ഇങ്ങോട്ടേക്കു നോക്കിയേ നൂറാ..ദേ ഷാനുക്ക നിന്നെ നോക്കിയല്ലേ നിക്കുന്നത്." "ഞാൻ നോക്കുന്നതോ വിളിക്കുന്നതോ ഒന്നും അവൾക്ക് കാണുകയോ കേൾക്കുകയോ ഇല്ല അസീ.ഇനി കാണാത്തതും കേൾക്കാത്തതുമാണോ അല്ല നിന്റെ നൂറ അങ്ങനെ നടിക്കയാണോ.ആവോ എനിക്കറിയില്ല."

"ആണ്..നൂറ ഇങ്ങനെയൊക്കെ നടിക്കയാണ്.എന്തേയ്.." "എനിക്കൊന്നുമില്ല നൂറാ..നീയെന്ത്‌ വേണേലും എങ്ങനെ വേണേലും ആയിക്കോളു.നിന്റെ വണ്ടി പുറത്ത് കണ്ടു ഞാൻ ഇവിടേക്ക് കയറിയത് തന്നെ നിന്നോടൊരു കാര്യം പറയാനാണ്.ഒരു പ്രധാനപ്പെട്ട കാര്യം.എന്നിട്ടും നിന്നേ കണ്ടപ്പോൾ ഞാനതൊക്കെ മറന്നു പോയി." എന്ന് പറഞ്ഞു കൊണ്ട് ഷാജഹാൻ മ്മളെ നോക്കുമ്പോൾ അതുവരെ ഓന്റെ മുഖത്തുണ്ടായ പുഞ്ചിരി മായുന്നത് മ്മള് ശ്രദ്ദിച്ചിരുന്നു. "എന്താണാവോ അത്രയും പ്രധാനപ്പെട്ട കാര്യം. " "ഞാൻ പറയാൻ പോകുന്നത് എനിക്ക് പ്രധാനപ്പെട്ടത് തന്നെയാണ്.പക്ഷെ നിനക്കതു എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് എനിക്കറിയില്ല നൂറാ" "ഷാനുക്കാ..നിങ്ങളെന്താ പറഞ്ഞു വരുന്നത്. " എന്ന ചോദ്യവുമായി അസി ഇടയിൽ കയറിയപ്പോൾ ഷാജഹാൻ അവളെയും നമ്മളെയും നോക്കി വേണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ പതിയെ ചിരിച്ചു കാണിച്ചു.

"അടുത്തയാഴ്ച ഞാൻ ഗൾഫിലേക്ക് മടങ്ങുകയാ അസീ" ഷാജഹാൻ പറഞ്ഞത് കേട്ടു നമ്മളൊരു നിമിഷം ഞെട്ടി തരിച്ചെങ്കിലും ആ ഭാവം പുറത്ത് കാട്ടാതെ നമ്മള് നെറ്റി ചുളിച്ചു ഓനെ തന്നെ നോക്കി നിന്നു.. "ഷാനുക്കാ..ഇങ്ങള് ഇതെന്തൊക്കെയാ പറയുന്നത്." "അതെ അസി..ഞാൻ ദുബായിലേക്ക് മടങ്ങുകയാ..എന്തിനാ ഇവിടെ നിൽക്കുന്നത്.ആർക്ക് വേണ്ടിയാ.ഇവിടെ എനിക്കൊന്നും ചെയ്തു തീർക്കാനില്ല അസിയെ..പിന്നെ എന്തിനാ വെറുതെ.. ഇന്നല്ലെങ്കിൽ നാളെ ഇവള് ഇവളുടെ ഇഷ്ടം എന്നോട് തുറന്നു പറയുമെന്ന ഒരൊറ്റ വിശ്വാസത്തിലാണ് ഞാൻ ഇത്രയും നാള് ഇവിടെ നിന്നത്..നിന്നതു മാത്രമാണോ..നാട്ടിലേക്കു വന്നത് പോലും ഇവളെ സ്വന്തമാക്കാൻ വേണ്ടി അല്ലേ.. പക്ഷെ..ഇനി എനിക്കാ വിശ്വാസമില്ല അസി.നിന്റെ നൂറാനെ മനസ്സിലാക്കാൻ എനിക്ക് പറ്റുന്നതേയില്ലാ.ഈ ഷാജഹാൻ അറിഞ്ഞതിലും മനസ്സിലാക്കിയതിലുമൊക്കെ എത്രയോ അപ്പുറത്താണ് ഇവള്..എന്തിന് വേണ്ടി ഇങ്ങനെയൊക്കെ.. നൂറാ..നിനക്കെന്നെ ഇഷ്ടാണെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം.

ആ ഇഷ്ടം നീ എന്നോട് സമ്മതിച്ചു തന്നതുമാണ്‌.എന്നിട്ടും അത് തുറന്നു പറയാനോ എന്നെ നിന്റെ ജീവന്റെ പാതിയായി സ്വീകരിക്കാനോ എന്താ നീ തയാറാവാത്തത്.അതെനിക്കറിണം നൂറാ.. ഇന്നലെ വരെ ഈ ചോദ്യത്തിന് പ്രത്യേകിച്ചൊരു കാരണമോ മറുപടിയോ ഒന്നും തന്നെ നിനക്ക് ഉണ്ടായിരുന്നില്ല.ഇപ്പൊ നിനക്ക് മുന്നിലുള്ള പ്രശ്നം ഫസ്‌നയാണോ..പറ..ആണോന്ന്..? " "അതെ..ഫസ്‌ന തന്നെയാണ്.അത് ഞാൻ ഷാജഹാനോട്‌ ഇന്നലെ പറഞ്ഞതാണല്ലോ.എന്നിട്ടും എന്തിനാ വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ ചോദിക്കുന്നത്. " "ഫസ്‌ന..നിന്റെ ഇഷ്ടം എന്നോട് തുറന്നു പറയാൻ നിനക്കു മുന്നിലുള്ള തടസ്സം അവളാണല്ലേ..അവളെങ്ങനെയാടി നിനക്കൊരു തടസ്സമാകുന്നത്. ആത്മാർത്ഥമായി നീ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവളെന്നല്ലാ..ഈ ലോകത്ത് ആരും തന്നെ നിന്റെ ഇഷ്ടത്തിനൊരു തടസ്സമായി നിനക്ക് തോന്നില്ല നൂറാ.. പ്രത്യേകിച്ച് ഫസ്ന..അവളെ ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്.അവൾടെ പൊട്ട ബുദ്ധിയിൽ തോന്നിയൊരു കാര്യത്തിന്റെ പേരിൽ നീ എന്നിൽ നിന്നും അകലേണ്ട ആവശ്യമില്ലാ.നീ പറഞ്ഞത് പോലെത്തന്നെ അവളെന്നെ മോഹിച്ചിരുന്നു നൂറാ..

അവൾടെ മനസ്സിൽ എനിക്കുണ്ടായിരുന്ന സ്നേഹവും ബഹുമാനവുമൊക്കെ പ്രണയമായി വളർന്നതാണ്.. എന്റെ മനസ്സിൽ അന്നും ഇന്നും ഇനി എന്നും നീയാ നൂറാ..നീ മാത്രം.ഫസ്‌ന എന്നോട് ചോദിച്ചു..ഒരുപക്ഷെ നൂറാ എന്നൊരുവളെ പരിചയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഷാനുക്ക എന്നെ സ്വീകരിക്കുമായിരുന്നോന്ന്.. ഇല്ല നൂറാ..ഒരിക്കലും പറ്റില്ല.അവളെന്റെ പെങ്ങളല്ലേടി.അനിയത്തിയായി കണ്ടവളെ ഞാൻ എങ്ങനെയാ നൂറാ..നീ തന്നെ ഒന്നു പറഞ്ഞു താടി.. ഞാനെന്റെ മനസ്സ് തുറന്നവളോട് സംസാരിച്ചു.ഒരു വിധത്തിൽ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു.അവള് വരെ എന്നെ മനസ്സിലാക്കി നൂറാ. ഇപ്പൊ എന്റെ വിഷമം മറ്റാരേക്കാളും നന്നായി ഫസ്നക്ക് അറിയാം.എന്നിട്ടും ഞാൻ ജീവനെക്കാളെറെ സ്നേഹിക്കുന്ന നിനക്ക് എന്റെ മനസ്സ് അറിയാനോ എന്റെ വേദന കാണാനോ കഴിയുന്നില്ല.അല്ലേ നൂറാ..സത്യം പറഞ്ഞാൽ I don't get you Noora.. എന്താടി നീയിങ്ങനെ.." എന്നു ചോദിച്ചു കൊണ്ട് ഷാജഹാൻ ദയനീയമായി മ്മളെ മുഖത്തേക്ക് നോക്കുമ്പോൾ അവനെന്ത്‌ മറുപടിയാണ് കൊടുക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു..അസിയാണെങ്കിൽ നമ്മളെയും ഷാജഹാനെയും നോക്കി ആകെ നിസ്സഹായയായി നിൽക്കയാണ്. "എന്താ..നിനക്കൊന്നും പറയാനില്ലേ എന്നോട്.ഞാൻ പോവാ നൂറാ..

ഇനി നിന്നേ ബുദ്ധിമുട്ടിക്കാനോ ശല്യം ചെയ്യാനോ ഒന്നിനും ഞാൻ വരില്ല. വരുന്ന ബുധനാഴ്ചയ്ക്കാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്.ഈ ഒരാഴ്ച്ചയിൽ നിനക്ക് എന്തെങ്കിലും മാറ്റം വരുകയാണെങ്കിൽ നിന്റെ ഇഷ്ടം എന്നോട് പറയണമെന്ന് തോന്നുകയാണെങ്കിൽ നീ എന്റെ അടുത്തേക്ക് വരണം നൂറാ.അങ്ങനെ ഒന്നുണ്ടാവാൻ സാധ്യത കുറവാണല്ലേ.ഇത്രയും നാള് തോന്നാത്തത് ഈ ഒരാഴ്ചയിൽ തോന്നുവോ.അല്ലേ? ഇല്ലേൽ വേണ്ട നൂറാ.എന്നെങ്കിലും നിനക്ക് എന്നെ വേണമെന്ന് തോന്നിയാൽ അന്ന് നീ പറ.നിന്റെ ആഗ്രഹം പോലെ അപ്പൊ ഞാൻ നിന്റെ മുന്നിൽ ഉണ്ടാവും. ഞാൻ അങ്ങകലേക്ക് പോവാണ് പെണ്ണെ.വീണ്ടും ഷാജഹാൻ അവിടെ നിനക്കായ്‌ ഒരു കാത്തിരിപ്പ് ആയിരിക്കും.അല്ലെങ്കിലും അകന്നു നിൽക്കുന്നത് തന്നെയാ നല്ലത്.ഇങ്ങനെ ഇത്ര അടുത്തുണ്ടായിട്ടും നിന്റെ സ്നേഹം ലഭിക്കാൻ എനിക്ക് ഭാഗ്യമില്ല.ഇതിനെക്കാളുമൊക്കെ എത്രയോ നല്ലതല്ലേ നിന്നെയും മനസ്സിലിട്ടു കൊണ്ട് അവിടെ നിൽക്കാൻ.. ഓക്കേ.

.നൂറാ..ഇൻ ഷാ അല്ലാഹ്..പറ്റുകയാണെൽ പോവുന്നതിനു മുന്നേ ഒന്നൂടെ കാണാം.അന്നെങ്കിലും ഞാൻ ആഗ്രഹിക്കുന്നൊരു മറുപടി നീ എനിക്ക് നൽകുമോ നൂറാ.." അത്രയും പറഞ്ഞു കൊണ്ട് ഞമ്മളെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ഷാജഹാൻ നമ്മളിൽ നിന്നും തിരിഞ്ഞു നടക്കുമ്പോൾ ഒന്നനങ്ങാൻ പോലും വയ്യാതെ നമ്മള് ആകെ തളർന്നിരുന്നു.അവൻ പറഞ്ഞ കാര്യം നമ്മളെ അത്രമാത്രം വേദനിപ്പിച്ചു കഴിഞ്ഞിരുന്നു..ഷാജഹാൻറ്റെ ഈ സങ്കടാവസ്ഥയ്ക്ക് കാരണം നമ്മള് ഒറ്റ ഒരുത്തി ആണെന്ന പൂർണ അറിവ് അസിക്കുള്ളതു കൊണ്ടാകാം അവള് നമ്മളോട് ഒന്നും മിണ്ടാതെ വെളിയിലേക്ക് ഇറങ്ങി പോയത്.അവൾടെ പിന്നാലെ നിശബ്ദം നമ്മളും പുറത്തേക്ക് ഇറങ്ങി.. വണ്ടിയിൽ കയറി ഏറെ നേരമായിട്ടും അസി നമ്മളോട് യാതൊന്നും മിണ്ടുന്നതേയില്ലാ.എന്തിനെന്നില്ലാതെ നമ്മളെ മിഴികൾ നിറഞ്ഞു തുളമ്പുമ്പോഴും നമ്മളോട് ദേഷ്യം പിടിച്ചിരിക്കുന്ന അസിയുടെ മുഖം നമ്മള് മിററിലൂടെ നോക്കി കാണുന്നുണ്ട്..

അവളുടെ വീട് എത്തി അവളെ ഇറക്കി തിരിച്ചു പോവാൻ നേരവും അവളെന്നോട് ഒന്നും സംസാരിച്ചില്ല..നമ്മളെ കണ്ണ് നിറഞ്ഞത് അവള് കാണാതിരിക്കാൻ വേണ്ടി നമ്മളും അവൾക്ക് മുന്നിൽ കൂടുതൽ സമയം നിന്നു കൊടുത്തില്ല.. ഷാജഹാൻ പോകുകയാണെന്ന് പറയുമ്പോൾ എന്തോ ഒരു വല്ലായ്മ..വെറും ഒരു വല്ലായ്മ മാത്രമല്ല..ഞമ്മളെ ജീവൻ പറിഞ്ഞു പോകുന്ന പോലെയൊരു വേദന അനുഭവപ്പെടാണ്.. ഒരുവിധം കണ്ണീർ പിടിച്ചു നിർത്തിക്കൊണ്ട് എങ്ങനെയൊക്കെയോ ഡ്രൈവ് ചെയ്തു നമ്മള് വീടിന്റെ ഗേറ്റ് കടന്നു..വണ്ടി ഒതുക്കി മുഖമൊക്കെ തുടച്ചു കൊണ്ട് അകത്തേക്ക് കയറാൻ ഒരുങ്ങിയ നമ്മളൊരു നിമിഷം അവിടെത്തന്നെ നിന്നു പോയി.. വരാന്തയിൽ മൂത്താപ്പയോട് ഒപ്പം നിൽക്കുന്ന ആളെ കണ്ടു ഞമ്മള് ഞെട്ടി തരിച്ചു പോയി....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story