💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 56

khalbil nee mathram

രചന: ഷംസീന ഫിറോസ്

വരാന്തയിൽ മൂത്താപ്പയോട് ഒപ്പം നിൽക്കുന്നയാളെ കണ്ടു നമ്മള് ഞെട്ടി തരിച്ചു പോയി. മുബിക്കാ.. മുബിക്ക എന്താ ഇവിടെ.പടച്ചോനെ..ഇനി ഷാജഹാൻറ്റെ കാര്യം വല്ലതും അവതരിപ്പിക്കാൻ വേണ്ടിയാണോ..? മുബിക്കാനെ കണ്ടതും നമ്മള് അകത്തേക്ക് കയറണോ വേണോ എന്നൊരങ്കലാപ്പോടു കൂടി മുറ്റത്തു തന്നെ നിന്നു. "ഇയ്യ് എന്താ നൂറാ പോയപ്പം തന്നെ തിരിച്ചു വന്നത്.ഇന്ന് ക്ലാസുണ്ടാർന്നില്ലേ അനക്ക്." മൂത്താപ്പ നമ്മളോടായി അത് ചോദിക്കുമ്പോഴും നമ്മളെ നോട്ടം മുഴുവൻ മുബിക്കായിലാണ്.നമ്മളെ ഞെട്ടിയ മുഖഭാവം കണ്ടിട്ട് ആവണം മുബിക്ക നമ്മളെ തന്നെ നോക്കി പുഞ്ചിരി തൂകാൻ തുടങ്ങിയത്. "എന്നെ കണ്ടതോണ്ടാണോ നൂറാ നീ അവിടെ തന്നെ നിന്ന് കളഞ്ഞത്." "ഏയ് അതല്ല മുബിക്കാ..ഞാൻ പെട്ടെന്ന് പ്രതീക്ഷിക്കാതെ ഇങ്ങളെ ഇവിടെ കണ്ടപ്പോൾ.." "ആ..അത് എനിക്ക് മനസ്സിലായി.പ്രതീക്ഷിക്കാതെ കണ്ടതിന്റെ ഷോക്ക് നിന്റെ മുഖത്ത് നല്ലോണം കാണാനുണ്ട് നൂറാ."

"അല്ലാ..ഇങ്ങള് പോവാൻ ഇറങ്ങിയതാണോ.?വന്നിട്ട് കൊറേ നേരായോ മുബിക്കാ." എന്ന് ചോദിച്ചോണ്ട് നമ്മള് വരാന്തയിലേക്ക് കയറുമ്പോഴും നമ്മളെ നെഞ്ചിനകത്ത് ബാൻറ്റടിയാണ്.ഷാജഹാൻറ്റെ കാര്യം വല്ലതും മുബിക്ക ഇവിടെ പറഞ്ഞു കാണുമോ എന്നതാണ് നമ്മളെ ഭയം.അതിനേക്കാളുമൊക്കെ നമ്മള് ഇപ്പൊ വല്ലാണ്ടായി നിക്കുന്നത് മൂത്താപ്പന്റെ അവസ്ഥ കണ്ടിട്ടാണ്.മുബിക്കാനോട് തികഞ്ഞ മര്യാദയോടും സന്തോഷത്തോടും കൂടി പെരുമാറുന്ന മൂത്താപ്പന്റെ മുഖത്തിന്ന് പതിവില്ലാത്ത ഒരു തെളിച്ചവും കാണാനുണ്ട്.ഇതിന്റെയൊക്കെ അർത്ഥം മൂത്താപ്പന്റെ മനസ്സിൽ മുബിക്കാനോട് ഒരിറ്റു ദേഷ്യം പോലുമില്ല എന്നല്ലേ.. "അതെ മോളെ..പോവാണ്.വന്നിട്ട് കുറച്ചധിക നേരമായി.നാട്ടിൽ വന്നത് മുതൽ ഇവിടേക്ക് വരണമെന്ന് കരുതിയിരുന്നതാ.അവസരം ഉണ്ടായിട്ടും വരാതെയിരുന്നത് ഇവിടുള്ളവർ എന്നോട് ഏത് രീതിയിൽ പെരുമാറുമെന്ന ഭയം കൊണ്ടാണ്.ഇദ്ദേഹത്തിന്റെ മനസ്സിൽ എന്നോട് ദേഷ്യം ഉണ്ടാവുമെന്ന പേടി കാരണം മനഃപൂർവം വരാതെ ഇരുന്നതാ ഇവിടേക്ക്.. പക്ഷെ ഇപ്പൊ ഇക്കാക്ക് സന്തോഷായി മോളെ.നിന്റ്റെ വീട്ടുകാരൊക്കെ ഒത്തിരി നല്ലവരാ നൂറാ

.ജെസിയെ നിങ്ങൾക്ക് നഷ്ടമാവാൻ അറിയാതെ ആണെങ്കിലും ഞാനൊരു കാരണക്കാരനാണ്.അല്ലെങ്കിൽ എന്റെ വാപ്പ.. എന്നിട്ടും ആ ദേഷ്യമോ പരിഭവമോ ഒന്നും ഇല്ലാതെയാണ് ഇപ്പൊ നിന്റെ വീട്ടുകാർ എന്നോട് പെരുമാറിയത്.പെരുമാറ്റം മാത്രല്ല..തികഞ്ഞ ആദിത്യ മര്യാദയോട് കൂടെയാണ് ഇന്ന് ഇവരൊക്കെ എന്നെ സ്വീകരിച്ചത്. ഈ വീട്ടിലെ മരുമകനായി വരാൻ ഒത്തിരി കൊതിച്ചതാണ്.പക്ഷെ അപ്പോഴേക്കും... എങ്കിലും സാരല്യ നൂറാ..ഇപ്പൊ നിന്റെ മൂത്താപ്പന്റെയും മൂത്തുമ്മന്റെയും അങ്ങനെ എല്ലാവരുടെയും മനസ്സിൽ എനിക്കൊരു മകന്റെ സ്ഥാനമാണ്‌.ഇതിൽ കൂടുതലായി എനിക്കെന്ത്‌ വേണം നൂറാ.." എന്ന് പറഞ്ഞു കൊണ്ട് മുബിക്ക മ്മളെ നോക്കി കണ്ണ് നിറക്കുമ്പോൾ മൂത്താപ്പ മുബിക്കന്റെ തോളിൽ കൈ വെച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.. അല്പ സമയത്തിനുള്ളിൽ ഒരു പൊട്ടി കരച്ചിലോടെ മുബിക്ക മൂത്താപ്പന്റെ നെഞ്ചത്ത് വീണ് കെട്ടിപിടിക്കുമ്പോൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ഞമ്മളെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു. "ആദ്യമൊക്കെ വിഷമം ഒരാൺ തരി ഇല്ലല്ലോ എന്നോർത്തിട്ടായിരുന്നു.പിന്നീട് ആ വിഷമം ഒരു തളർച്ചയിലേക്ക് മാറിയത് ആറ്റുനോറ്റു കിട്ടിയ ഇന്റെ ജെസിനെ പടച്ചോൻ പെട്ടെന്ന് തിരിച്ചു വിളിച്ചപ്പോഴാണ്.. അവളെ നഷ്ടമായന്ന് തൊട്ടു ഞാനും ഇന്റെ കെട്ടിയോളും ഒന്നിനും വയ്യാതെയായി മുബിയെ..

ഓളാകെ തളർന്നു.എന്നിട്ടും ഞാനും ഓളും ഇപ്പോഴും ഇതുപോലെയെങ്കിലും ഉള്ളത് നൂറ കാരണമാ. ഉള്ളിൽ ഒത്തിരി വിഷമം ഉണ്ടായിട്ടും ഞങ്ങളെ സന്തോഷിപ്പിക്കാൻ ഞങ്ങൾക്ക് മുന്നിലുള്ള ഇവളുടെ ഈ കളിയും ചിരിയുമൊക്കെ കാണുന്നത് കൊണ്ടാ ഞങ്ങൾ ഇപ്പോഴും ഇങ്ങനെയെങ്കിലും ഉള്ളത്. പക്ഷെ ഇനി അങ്ങോട്ട്‌ ഞാൻ കൂടുതൽ ഉഷാറാവും മുബിയെ..കാരണം വൈകിയാണെങ്കിലും പടച്ചോൻ എനിക്കൊരു മകനെ തന്നിരിക്കുന്നു.മരുമകനാവാൻ അള്ളാഹു വിധി തന്നില്ലെങ്കിലും എന്താ..ഇയ്യ് ഇന്റെ സ്വന്തം മോനല്ലേടാ മുബിയെ.." എന്ന് പറഞ്ഞു കൊണ്ട് മൂത്താപ്പ വീണ്ടും വീണ്ടും കണ്ണീർ പൊഴിക്കാൻ തുടങ്ങി. "മൂത്താപ്പ..ഇങ്ങള് കരയാതെ..ഒക്കെയും കഴിഞ്ഞു പോയില്ലേ.ഇങ്ങള് മുബിക്കാനെ അംഗീകരിച്ചല്ലോ.അതുതന്നെ പെരുത്ത് സന്തോഷമല്ലേ മൂത്താപ്പ..ഇങ്ങള് ഇനിയും വിഷമിക്കാതെ." "നൂറാ..മുബി പോവാൻ ഒരുങ്ങിയതാ.അപ്പോഴാ ഇയ്യ് വന്നത്.മുബിക്ക് അന്നോട് എന്തേലുമൊക്കെ സംസാരിക്കാൻ കാണും.ഇങ്ങള് സംസാരിച്ചിരിക്ക്.ഞാനൊന്നു കിടക്കട്ടെ."

ഇനിയും മുബിക്കന്റെ മുന്നിൽ നിന്നാൽ സങ്കടം കൂടുമെന്ന് തോന്നിയതോണ്ടാവും മൂത്താപ്പ അങ്ങനെ പറഞ്ഞ് അകത്തേക്ക് പോയത്.അപ്പോഴും മുബിക്കാനോട് ചോദിക്കാൻ എനിക്കൊരു സംശയം ബാക്കിയായിരുന്നു.. "മുബിക്കാ..ഇങ്ങള്." "എന്താ നീ ചോദിക്കാൻ വരുന്നതെന്ന് എനിക്കു മനസ്സിലായി നൂറാ.ഞാൻ ഇവിടേക്ക് വരണമെന്ന് നിനക്ക് ആഗ്രഹം ഉണ്ടായിട്ടും എന്നെ ഇവിടെ കണ്ടപ്പോൾ നീ ഞെട്ടിയതെന്തിനാ.ഷാനുന്റെ കാര്യം ഞാനിവിടെ അവതരിപ്പിച്ചു കാണുമെന്നു കരുതിയല്ലേ.എന്നാൽ അതോർത്തു നീ പേടിക്കണ്ട.. ഞാൻ പറഞ്ഞിട്ടില്ല നൂറാ.ഒന്നും പറഞ്ഞിട്ടില്ല.എനിക്ക് ഷാനു എന്നൊരു അനിയൻ ഉണ്ടെന്നോ അതിനേക്കാൾ കൂടുതലായി എന്റെ ഷാനുവുമായി ഇവിടുത്തെ നൂറാക്ക് ഒരു മുഹബ്ബത്തിന്റെ കഥ ഉണ്ടെന്നോ ഒന്നും തന്നെ ഞാൻ പറഞ്ഞിട്ടില്ല.. ഒരിക്കലും നിന്റെ സമ്മതമോ ഇഷ്ടമോ ഇല്ലാതെ ഞാനൊന്നും പറയില്ല നൂറാ.ഷാനുനെയോ അവന്റെ സ്നേഹമോ അംഗീകരിക്കണമെന്ന് പറഞ്ഞു ഒരിക്കലും ഞാൻ നിര്ബന്ധിക്കയുമില്ല.. കാരണം അങ്ങനെ മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി നീ എന്റെ ഷാനുനെ സ്വീകരിക്കണ്ടാ.

അങ്ങനെ ചെയ്യുന്നതിൽ അർത്ഥവുമില്ല.ഞാനെന്തു പറഞ്ഞാലും അതൊക്കെ മറുത്തൊരു വാക്ക് പോലും പറയാതെ നീ അനുസരിക്കുമെന്ന് എനിക്കറിയാം.ആ വിശ്വാസത്തിൽ എന്റെ അനിയന്റെ സ്നേഹം നീ മനസ്സിലാക്കണമെന്ന് എനിക്ക് നിന്നോട് പറയാമായിരുന്നു.എങ്കിലും ഞാനത് ചെയ്യില്ല നൂറാ.. മറ്റെന്തിനേക്കാളും എനിക്ക് വലുത് നീ തന്നെയാ.നീ നിന്റെ ഇഷ്ടം പോലെ ചെയ്താൽ മതി.ഒരുപക്ഷെ നിന്റെ മനസ്സ് പൂർണമായി ഇക്കാര്യത്തിനോട്‌ യോജിക്കാതെ മറ്റുള്ളവർക്ക് വേണ്ടി നീ ഷാനുനോട്‌ ഒപ്പം ഒരു ജീവിതം തുടങ്ങിയാൽ തന്നെ നിനക്ക് മനസ്സറിഞ്ഞു സന്തോഷത്തോടെ അവന്റെ കൂടെ ജീവിക്കാൻ പറ്റണമെന്നില്ല.അതുകൊണ്ട് തീരുമാനം നിന്റേത് തന്നെ ആവണം" "മുബിക്കാ..ഞാൻ..ഞാൻ എല്ലാരേയും ഒത്തിരി വേദനിപ്പിക്കുന്നുല്ലേ..എനിക്ക് വയ്യാത്തത് കൊണ്ടാ മുബിക്കാ. മറ്റാരേക്കാളും നന്നായി എന്നെ ഇങ്ങക്ക് അറിയാമല്ലോ.എന്റെ ജെസി..അവൾടെ ആഗ്രഹം..അതൊക്കെ ഞാൻ എങ്ങനെയാ മറക്കാ.. അവള് ഇന്നീ ലോകത്ത് ഇല്ലായെങ്കിലും അവൾടെ ഓർമ്മകൾ ഇന്നും എന്നോടൊപ്പം തന്നെയുണ്ട് മുബിക്കാ..

ആ ഓർമ്മകൾ എന്നെ വേട്ടയാടുന്ന കാലത്തോളം എനിക്ക് ഷാജഹാനോട്‌ ഒപ്പം ഒരു ജീവിതം തുടങ്ങാൻ സാധിക്കില്ല മുബിക്കാ.ഒരുപക്ഷെ തുടങ്ങിയാൽ തന്നെ ആ വീട്ടിൽ നിങ്ങളെ കാണുന്ന ഓരോ നിമിഷവും എന്റെ വേദന കൂടുകയെയുള്ളൂ. ഇങ്ങളെ കാണുന്ന ഓരോ സെക്കന്റ്റും ഞാൻ വീണ്ടും വീണ്ടും ജെസിയെ ഓർക്കുകയാ മുബിക്കാ.എന്റെ മുബിക്ക ഇങ്ങനെ വേദന തിന്നു കഴിയുമ്പോൾ അതും എന്റെ ജെസിക്ക് വേണ്ടി ആവുമ്പോൾ ഞാൻ എങ്ങനെയാ മുബിക്കാ സന്തോഷവതിയായി ഇരിക്കാ..എനിക്ക് പറ്റുമോ അങ്ങനെ.ഇങ്ങള് തന്നെ ഒന്നു പറഞ്ഞു തായോ മുബിക്കാ.." എന്നു പറഞ്ഞു തീരുന്നതിന് മുന്നേ ഒരുവിധം അടക്കി നിർത്തിയിരുന്ന ഞമ്മളെ കണ്ണുനീർ വീണ്ടും ധാര ധാരയായി താഴേക്ക് ഇറങ്ങാൻ തുടങ്ങി. "മോളെ നീ കരയല്ലേ.എനിക്കറിയാം നൂറാ നിന്നെ..മറ്റാർക്കും നിന്നെ മനസ്സിലാക്കാൻ പറ്റിയില്ല എങ്കിലും ഈ ഇക്കാക്ക് പറ്റും മോളെ.. എങ്കിലും ഷാനുനെ ഓർക്കുമ്പോൾ ഇതിനെക്കാളും വിഷമമാവുകയാണ്.ഇന്നലെ നിന്റെ കാര്യം പറഞ്ഞ് ഒത്തിരി കരഞ്ഞു അവൻ..പോവുകയാണ് പോലും.ഇനി ഇവിടെ വയ്യെന്ന് പറയുന്നു.ബുധനാഴ്ചയ്ക്ക് ടിക്കറ്റ് എടുത്തിരിക്കുവാ.പോണ്ടാന്ന് ഞാനും പറഞ്ഞില്ല..ഇവിടെ നിന്നാൽ അവൻ ഇനിയും വേദനിക്കയെയുള്ളൂ.

അവൻ മാത്രല്ല..അവൻ നിന്റെ കൺ വെട്ടത്തുണ്ടാവുമ്പോൾ അതു നിനക്കും കൂടി വേദനയാ.അല്ലേ നൂറാ..? നിങ്ങളെ രണ്ടാളെയും ഇങ്ങനെ കാണാൻ ഈ ഇക്കാക്ക് വയ്യ മോളെ.അവൻ പോട്ടേ.അതാ നല്ലത്.അല്ലേ മോളെ.?" "മ്മ്..ഷാജഹാനെ ഞാൻ കണ്ടിരുന്നു.എന്നോട് പറഞ്ഞു പോവാണെന്ന്.ഞാനും മറുവാക്ക് പറഞ്ഞില്ല മുബിക്കാ.. എന്തിനാ തടയണെ..ഇനിയും ഞാൻ കാരണം വേദനിക്കാനോ.വേണ്ടാ..പോട്ടേ..അത് തന്നെയാ ഷാജഹാനും എനിക്കും എല്ലാവർക്കും നല്ലത്." "ആഹാ..അപ്പൊ ഈ കണ്ണുനീരിന്റെ കാരണം അതാണല്ലേ.." എന്ന് ചോദിച്ചു കൊണ്ട് മുബിക്ക മ്മളെ മുഖത്തേക്ക് തന്നെ നോക്കുമ്പോൾ ഒരു മറുപടിക്ക് വേണ്ടി നമ്മള് നിന്നു വിയർക്കാൻ തുടങ്ങി.. "ശെരി നൂറാ.നീ കൂടുതൽ വിയർക്കണ്ടാ.ഞാൻ ഇറങ്ങാ.ഷാനുന് ഇവിടേക്ക് വരണമെന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.നിനക്ക് ഇഷ്ടപ്പെടില്ലാന്നു ഉറപ്പുള്ളതു കൊണ്ട് ഞാനാ വേണ്ടാന്ന് പറഞ്ഞത്..ഇപ്പൊ ഇക്ക പോട്ടെ മോളെ..ഇന് ഷാ അല്ലാഹ്..വീണ്ടും കാണാട്ടോ." മുബിക്ക കാർ എടുത്തു ഗേറ്റ് കടക്കുമ്പോഴും നമ്മള് കണ്ണും നിറച്ചുകൊണ്ട് മുബിക്ക പോകുന്നതും നോക്കി അവിടെ തന്നെ നിന്നു.. ******

"വേണ്ട അനു..ഇനിയാരും ഇവളെ ഒന്നിനും നിർബന്ധിക്കണ്ട.ഇവള് എന്ത് വേണേലും ആയിക്കോട്ടെ.ഇവൾക്ക് ഷാനുക്കാനെ ഇഷ്ടമല്ലാത്തതാണ് കാരണമെങ്കിൽ ഓക്കേ..അങ്ങനെ പറഞ്ഞെങ്കിലും നമുക്ക് സമാധാനിക്കാമായിരുന്നു..ഇതിപ്പോ മനസ്സ് നിറയെ ഷാനുക്കയാണെന്ന് ഇവള് തന്നെ പറയുന്നുണ്ട്.എന്നിട്ടും.. പടച്ചോനെ..എനിക്കൊന്നും മനസ്സിലാകുന്നില്ല.എനിക്കെന്നല്ലാ..ആർക്കും മനസ്സിലാവുന്നില്ല നൂറാ നിന്റെ സ്വഭാവം.. നൂറാ..ഇത്രയും നാള് ഞങ്ങളൊക്കെ പറഞ്ഞു തരേണ്ട രീതിയിൽ നല്ലപോലെ നിനക്ക് പറഞ്ഞു തന്നു.ഇനി എങ്ങനെയാടി നിന്റെ ബുദ്ധിയൊന്നു ശെരിയാക്കി എടുക്കാ. ഷാനുക്കാനെ നീ വിട്ടു കളയരുത് നൂറാ..ദേ ഇപ്പോഴും വൈകിയിട്ടില്ല.ഷാനുക്ക പോവാൻ ഇനിയും രണ്ടു ദിവസം കൂടിയുണ്ട്.അതിന് മുന്നേ നീ ഷാനുക്കന്റെ മുന്നിൽ ഒന്നു മനസ്സ് തുറക്കെടി.. പിന്നീടു നീ ഇതൊക്കെ ഓർത്തു ദുഖിക്കും നൂറാ..ഷാനുക്കന്റെ സ്നേഹത്തിനു വേണ്ടി നീ കൊതിക്കുന്ന ഒരു കാലം വരും.അങ്ങനെ ഒരവസ്ഥ നീ ഉണ്ടാക്കരുത്.ദയവു ചെയ്തു ഞങ്ങള് പറയുന്നത് നീയൊന്നു കേൾക്ക് നൂറാ.. "

"നിർബന്ധിക്കണ്ട സിനു..എന്തിനാ വെറുതെ നീയിങ്ങനെ ഇവളുടെ മുന്നിൽ തൊണ്ട കീറുന്നത്.അതിലൊന്നും യാതൊരു കാര്യവുമില്ല.ഈ സ്നേഹവും പ്രണയവുമൊക്കെ മനസ്സിൽ സ്വയം തോന്നേണ്ട ഒന്നാണ്.അല്ലാതെ ബാക്കിയുള്ളവർ നിർബന്ധിച്ചത് കൊണ്ടോ യാചിച്ചതു കൊണ്ടോ തോന്നേണ്ടതല്ലാ. ഇനി ഇവളുടെ മുന്നിൽ ഞങ്ങളെന്നല്ല..ആര് സംസാരിച്ചിട്ടും പ്രയോജനമില്ലാ.ഒരിക്കലും ഇവളുടെ നിലപാട് മാറാൻ പോകുന്നില്ല സിനു.. എന്താടി നൂറാ നീയിങ്ങനെ..കല്ലാണോ നിന്റെ മനസ്സ്. " നമ്മക്ക് ചുറ്റും കൂടി നിന്ന് നമ്മളെ റിയൽസ് നമ്മളോടായി പറയുന്ന വാക്കുകളും ചോദ്യങ്ങളും കേട്ട് മനസ്സ് നീറി പുകയുന്നുണ്ടെങ്കിലും നമ്മള് ഒന്നും മിണ്ടാതെ ഒക്കെയും കേട്ടിരുന്നു..അസി ചോദിച്ചത് പോലെത്തന്നെ മനസ്സിപ്പോ കല്ലാണ്.ഷാജഹാൻ പോകുന്ന വിവരം അറിഞ്ഞത് മുതൽ മനസ്സിനെ കല്ലാക്കി മാറ്റിക്കൊണ്ടാണ് മ്മള് കഴിയുന്നത്.. നമ്മളെ തീരുമാനം മാറ്റാൻ മ്മള് തയാറല്ലാത്തതു കൊണ്ട് റിയൽസ് ഇപ്പൊ നമ്മളോട് അകൽച്ച കാണിക്കുകയാണ്.ക്ലാസ്സിൽ ഇരിക്കുമ്പോൾ അഞ്ചു പേരും നമ്മളോട് യാതൊന്നും സംസാരിക്കുന്നതേയില്ലാ.

ആൾറെഡി ഉള്ള വേദനയോട് ഒപ്പം ഇവരുടെ അകൽച്ച കൂടി ആയപ്പോൾ നമ്മക്ക് പിന്നെ തീരെ പിടിച്ചു നിൽക്കാൻ വയ്യാതെയായി.ഒന്നു പൊട്ടി കരഞ്ഞു സങ്കടം തീർക്കണമെന്ന് കരുതി നമ്മള് ആരെയും കൂട്ട് പിടിക്കാതെ ക്ലാസ്സിൽ നിന്നിറങ്ങി ടോയ്‌ലെറ്റിന്റെ ഭാഗത്തേക്ക്‌ നടന്നു. "നൂറാ.. " പിന്നിൽ നിന്നും ഒരു വിളി കേട്ടെങ്കിലും കൂടുതൽ അടുത്തറിയാത്ത ശബ്‌ദം ആയത് കൊണ്ട് നമ്മളതു കാര്യമാക്കിയില്ല.വീണ്ടും മുന്നോട്ടു നടക്കാൻ ഒരുങ്ങിയതും നൂറാന്നുള്ള വിളിയോട് ഒപ്പം ഓടി കിതച്ചു നമ്മളെ മുന്നിൽ നിൽക്കുന്ന മേക്കപ്പ് റാണിയെ കണ്ട് നമ്മളൊരു നിമിഷം വല്ലാതെയായി.. "എന്താ നൂറാ നീയിങ്ങനെ നോക്കുന്നത്.ഇത് ഞാൻ തന്നെയാ ഫസ്‌ന..ഓഹ്..സോറി..നിനക്ക് ഞാൻ മേക്കപ്പ് റാണി ആണല്ലേ.. ശെരി.അതൊക്കെ പോട്ടേ.രാവിലെ തൊട്ടു ഞാൻ നിന്നെ തപ്പി നടക്കുവായിരുന്നു." "എന്താ കാര്യം.. " നമ്മള് കുറച്ച് ഗൗരവത്തിൽ തന്നെ ചോദിച്ചു. "എന്റെ നൂറാ..നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണോ." "അതറിയാൻ വേണ്ടിയാണോ ഇത്രയും നേരം തപ്പി നടന്നു ഇപ്പൊ ഓടി കിതച്ചു കൊണ്ട് നീ എന്റെ മുന്നിൽ വന്നു നിൽക്കുന്നത്. " "അള്ളോഹ്..അതൊന്നുമല്ല..എനിക്ക് നിന്നോട് അല്പം സംസാരിക്കണം.

നിനക്ക് വിരോധമില്ലെങ്കിൽ ഒരു ഫൈവ് മിനുട്സ്.. ഇനി അഥവാ നിനക്ക് വിരോധമുണ്ടെങ്കിലും എനിക്കത് പ്രശ്നമില്ല..എനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞിട്ടേ ഞാൻ പോകുള്ളൂ.." എന്ന് പറഞ്ഞുകൊണ്ട് അവള് ഒന്നു നെടു വീർപ്പിട്ടതിന് ശേഷം നമ്മളെ അടുത്തേക്ക് നീങ്ങി നിന്നു.അപ്പോഴും കാര്യം എന്താന്നുള്ള ഭാവത്തിൽ നമ്മള് ഓളെ നോക്കി നെറ്റി ചുളിച്ചു.. "ആദ്യം തന്നെ സോറി നൂറാ..പരിചയപ്പെട്ട അന്ന് തൊട്ടു നമ്മൾ ശത്രുക്കളാണ്.ഞാനും നീയുമായി ഒത്തിരി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.വളരെ മോശമായി തന്നെയാണ് ഞാൻ നിന്നോട് പെരുമാറിയിട്ടുള്ളത്.അതിന്റെയൊക്കെ പുറമെ നിന്നോട് വഴക്കിനു വന്നപ്പോഴോക്കെ നിന്റെ സിനുന്റെ കയ്യിന്ന് എനിക്ക് രണ്ടു മൂന്നെണ്ണം കിട്ടിയതുമാണ്‌.ഇവിടുത്തെ കാര്യങ്ങളൊക്കെ പോട്ടേ..ഇതൊക്കെ ഒരു കോളേജ് ലൈഫിൽ സ്വാഭാവികമാണ്‌. പക്ഷെ മറ്റാരെയും ബാധിക്കാതെ എന്നെയും നിന്നെയും മാത്രം ബാധിച്ച ഒരു കാര്യമാണ് ഷാനുക്കന്റെത്.ഞാൻ പറഞ്ഞു വരുന്നത് നൂറാക്ക് മനസിലാകുന്നുണ്ടോ..? " "ഉവ്വ്..നിനക്കെന്നോട് സംസാരിക്കാൻ ഉണ്ടെന്നു പറയുമ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു

വിഷയം ഷാജഹാൻ ആയിരിക്കുമെന്ന്.." "നിനക്ക് എല്ലാം മനസ്സിലാകുന്നുണ്ടല്ലോ നൂറാ..എന്നിട്ടും നീയെന്താ ഇങ്ങനെ.. ഞാൻ നിന്നെ ഉപദേശിക്കയാണെന്ന് വിചാരിക്കരുത്.അതിനും മാത്രമൊന്നും ഞാൻ നിനക്കാരുമല്ല.നീ മിന്നുന്റെ സ്ഥാനത്തു തന്നെ എന്നെയും കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട് നൂറാ..ഷാനുക്കാക്കും ഞാൻ അതുപോലെയാണ്.മിന്നുനെ പോലെ എന്നല്ലാ.ഞാനും മിന്നുമായി ഷാനുക്കാക്ക് യാതൊരു വ്യത്യാസവുമില്ല. എന്നിട്ടും ഞാൻ.. എന്റെ ഈ നശിച്ച ബുദ്ധിയിൽ അറിയാതെ തോന്നിപ്പോയതാണ് അങ്ങനെയൊക്കെ.അതിനെല്ലാം ഞാൻ ഷാനുക്കാനോട് മാപ്പ് ചോദിക്കയും ചെയ്തു.ഇപ്പൊ നിന്നോട് സോറി പറഞ്ഞതും അതിന് വേണ്ടി തന്നെയാ നൂറാ.. എന്നോട് ക്ഷമിക്കില്ലേ നൂറാ നീ..മനസ്സിലെ ദേഷ്യമൊക്കെ കളഞ്ഞു എന്നെ ഒരനിയത്തിയായി കാണാൻ നിനക്ക് പറ്റില്ലേ.." "അതിന് ഫസ്‌നനോട്‌ എനിക്ക് ദേഷ്യമാണെന്ന് ആരാ പറഞ്ഞത്..നീ പറഞ്ഞത് പോലെ ഈ വാശിയും വഴക്കുമൊക്കെ കോളേജ് ലൈഫിൽ സാധരണയല്ലേ..

എന്താ നിന്റെ ആഗ്രഹം..മിന്നുനെ പോലെ നിന്നെയും ഞാനെന്റ്റെ അനിയത്തിയായി കാണണമെന്നല്ലേ.. അതിനെന്താ..ഇനിമുതൽ നീയും എനിക്ക് അവളെ പോലെത്തന്നെയാ ഫസ്‌ന.." "ആണല്ലോ..ഈ പറഞ്ഞതൊക്കെ സത്യമാണല്ലോ.?" നമ്മളെ നോക്കി ചിരിച്ചു കൊണ്ടുള്ള അവൾടെ ചോദ്യത്തിന് നമ്മളും ചിരിച്ചു കൊണ്ട് ആണെന്ന അർത്ഥത്തിൽ തലയാട്ടി കൊടുത്തു.. "അപ്പൊ നൂറ ഈ അനിയത്തിക്ക് വേണ്ടി ഒരു കാര്യം ചെയ്തു തരുമോ.. എന്റെ ഇക്കാന്റെ പെണ്ണായി വന്നൂടെ നിനക്ക്..എന്താ എന്റെ ഇക്കാക്കൊരു കുറവുള്ളത്.എന്തിനാടാ നീയെന്റെ ഷാനുക്കാനെ ഇങ്ങനെ അകറ്റി നിർത്തുന്നത്..എന്തിനു വേണ്ടിയാ ഇത്രയും വേദനിപ്പിക്കുന്നത്.. ഷാനുക്ക എന്നോട് ഒരായിരം തവണ പറഞ്ഞിട്ടുണ്ട്..നൂറാന്റെ ഖൽബിനു വല്ലാത്തൊരു മൊഞ്ജാണെന്ന്..നിന്റെ ഖൽബിന് ഇത്രയും മൊഞ്ചുണ്ടായിട്ടാണോ നൂറാ നീ ഷാനുക്കന്റെ സ്നേഹം കാണാതെ പോകുന്നത്.. ഇത്രയും കാലം നിനക്ക് വേണ്ടിയും നിന്റെ സ്നേഹം കൊതിച്ചും കാത്തിരുന്നതല്ലേടാ..ഇനിയും ആ പാവത്തിനെ വേദനിപ്പിക്കല്ലേ നൂറാ.. ഇവിടെ ഉണ്ടെങ്കിൽ ഷാനുക്ക നിന്റെ സ്നേഹം നേടി എടുക്കാൻ വേണ്ടി നിന്റെ പിന്നാലെ വരും.അത് നിനക്കൊരു ബുദ്ധിമുട്ടാകും.നിന്നെ അങ്ങനെ ശല്യം ചെയ്യണ്ടാന്ന് കരുതിയാണ് ഷാനുക്ക നിന്റെ കൺവെട്ടത്തു നിന്നും അകലേക്ക്‌ പോവാൻ ഒരുങ്ങുന്നത്.

സമ്മതിക്കല്ലേടാ..ഷാനുക്കാനെ പോവാൻ സമ്മതിക്കല്ലേ..ഷാനുക്കാക്ക് പോവാൻ തീരെ താല്പര്യമില്ല.എന്നിട്ടും പോകുന്നത് എന്ത് കൊണ്ടാണെന്നു അറിയോ നിനക്ക്..നിന്റെ മുന്നിലൊരു വേദനയായി മാറാൻ പറ്റാത്തത് കൊണ്ടാ.. എന്താടാ നീ ഷാനുക്കന്റെ മുന്നിൽ മനസ്സ് തുറക്കാത്തത്.എന്തേയ് നീ നിന്റെ ഇഷ്ടം തുറന്നു പറയുന്നില്ല..അന്ന് നീ ഇഷ്ടം തുറന്നു പറയാൻ തയാറായപ്പോൾ ഞാനായിരുന്നു നിന്റെ മുന്നിലേ തടസ്സം..ഇന്ന് അതൊന്നുമില്ലല്ലോ..പിന്നെ നീയെന്താ പറയാത്തത്..ഇനിയെങ്കിലും ഒന്നു പറയോ നൂറാ..നീ നിന്റെ മനസ്സു തുറന്നാൽ ഷാനുക്ക പോവില്ലെടി..പ്ലീസ് നൂറാ.." എന്ന് പറഞ്ഞുകൊണ്ട് ഫസ്‌ന നമ്മളെ മുന്നിൽ കെഞ്ചിയപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി.ഇത്രക്കും മനസ്സലിവില്ലാത്ത ദുഷ്ടത്തിയാണോ ഞാനെന്ന് വരെ ചിന്തിച്ചുപോയി.. അവൾക്കെന്തു മറുപടി കൊടുക്കുമെന്നറിയാതെ നമ്മള് ദയനീയമായ അവസ്ഥയിൽ അവളെ നോക്കുമ്പോഴേക്കും നമ്മളെ കണ്ണ് നിറഞ്ഞു വന്നിരുന്നു..പിന്നെ ഒരുനിമിഷം പോലും നമ്മള് അവൾടെ മുന്നിൽ നിന്നില്ല..

കരച്ചിലും അടക്കി പിടിച്ചു കൊണ്ട് നമ്മള് ടോയ്‌ലെറ്റിന്റെ ഭാഗത്തേക്ക്‌ ഓടുമ്പോൾ പിന്നിൽ നിന്നും ഫസ്‌നന്റെ വിളി ഞമ്മക്ക് കേൾക്കാമായിരുന്നു.. @@@@@@@@@@@@@@@@@@@@@@@@@@@@@@ "പോവാൻ തന്നെയാണോടാ നിന്റെ തീരുമാനം. ഒന്നൂടെ ആലോചിച്ചിട്ട് പോരെ ഷാനു.. നൂറാനോട്‌ ഒരിക്കൽ കൂടി സംസാരിച്ചു നോക്കാമായിരുന്നില്ലേ..? " "വേണ്ട ഇക്കാ..ഇത്രയും നാള് സംസാരിച്ചിട്ട് മാറാത്ത മനസ്സാണോ ഇനി മാറുക..ഇന്നലെ ഫസ്‌ന അവളോടു സംസാരിച്ചിരുന്നു. എന്നേ കുറിച്ച് ഒത്തിരി ചോദിച്ചിട്ടും പറഞ്ഞിട്ടും നൂറ യാതൊരു പ്രതികരണവും നൽകിയില്ല എന്നാ ഫസ്‌ന പറഞ്ഞത്.ഇനി ഞാൻ ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല മുബിക്കാ.നാളെത്തന്നെ പോവാണ്.ടിക്കറ്റും എടുത്തതാണല്ലോ. പോവണം.പോയേ പറ്റൂ..ഇനിയും വയ്യ അവൾടെ മുന്നിൽ ഇങ്ങനെ." "ഷാനു..ഞാൻ..ഞാൻ എന്താടാ നിന്നോട് പറയാ.പോണ്ടാന്ന് പറഞ്ഞിട്ട് കാര്യമില്ല.നിന്റെ വേദന കാണാൻ ഈ ഇക്കാക്ക് പറ്റുന്നില്ല ഷാനു. അവൾടെ വീട്ടിൽ ചെന്നപ്പോ ഞാൻ അവളോട്‌ സംസാരിച്ചു

നോക്കിയതാ.അവൾടെ തീരുമാനം മാറ്റാൻ അവള് തയാറല്ല ഷാനു.. വല്ലാത്തൊരു പെണ്ണ് തന്നെ..അന്നേ മരിച്ചു പോയ ജെസിക്ക് വേണ്ടി അവള് ഇന്നും ഇങ്ങനെ.. പടച്ചോനെ..നൂറാ..അവളാടാ പെണ്ണ്..നിന്നോടുള്ള പ്രണയത്തിനെക്കാളും അവൾക്ക് വലുത് സ്വന്തം കൂടെപ്പിറപ്പായ ജെസിയാണ്.നൂറാനെ സ്നേഹിക്കാൻ കഴിഞ്ഞത് തന്നെ നിന്റെ മഹാഭാഗ്യമാ ഷാനു..പക്ഷെ അവളെ സ്വന്തമാക്കാനുള്ള ഭാഗ്യം പടച്ചോൻ നിനക്ക് നൽകിയില്ല.. ഒരുപക്ഷെ അവള് നിന്റെ നല്ല പാതിയായി വന്നിരുന്നുവെങ്കിൽ ഈ ലോകത്ത് ഏറ്റവും സന്തോഷവാൻ നീ ആയേനെ ഷാനു.." "അപ്പൊ നൂറാ ഇനി ഒരിക്കലും എന്റെ സ്വന്തമാവില്ല എന്ന് തന്നെയാണോ ഇക്കാ..എന്റെ ജീവന്റെ പാതിയായി എനിക്ക് അവളെ കിട്ടില്ലെന്നാണോ.. ഞാൻ..എനിക്ക്..എനിക്ക് അവളെ വേണം മുബിക്കാ..അവള് ഇല്ലാതെ എനിക്ക് പറ്റുമെന്ന് ഇക്കാക്ക് തോന്നുന്നുണ്ടോ..

പറ..ഇനി എന്താ മുബിക്കാ ഞാൻ ചെയ്യാ..നാളെ പോകുന്ന കാര്യം ഓർക്കുമ്പോൾ ഇപ്പോഴെ നെഞ്ച് വേദനിക്കയാ.. ഇവിടേക്ക് വന്നത് തന്നെ എന്റെ നൂറാനെ സ്വന്തമാക്കാൻ അല്ലേ..എന്നിട്ട് ഇപ്പം അവളില്ലാതെ വീണ്ടും ഞാൻ ഒറ്റക്ക് മടങ്ങുകയാണല്ലോ റബ്ബേ.. മുബിക്കാ..എനിക്ക് പറ്റില്ല ഇക്കാ..നൂറാനെ കിട്ടിയില്ലെങ്കിൽ പിന്നെ ഷാജഹാൻ ഇല്ല മുബിക്കാ..ഇങ്ങൾക്ക് അറിയില്ലേ ഈ ഷാനുനെ..പ്ലീസ് മുബിക്കാ..എനിക്ക് അവളെ വേണം.. ഇക്കാ..ഇങ്ങള് നൂറാനെ പറഞ്ഞു മനസ്സിലാക്കുവോ..പ്ലീസ്.." "ടാ ഷാനു..ഇയ്യ് ഇങ്ങനെ കരയാതെടാ..അന്നെ ഇങ്ങനെ കാണാൻ എനിക്ക് വയ്യടാ ഷാനു..ടാ..നിന്നോടാ പറഞ്ഞത്..ആദ്യം ഈ കരച്ചിലൊന്നു നിർത്ത്.. നൂറാ..ഞാൻ എന്നല്ല.ആര് പറഞ്ഞാലും അവള് അവൾടെ നിലപാട് മാറ്റാൻ പോകുന്നില്ല..അവളെ നിനക്ക് അറിയാവുന്നതല്ലേ..എന്നുകരുതി

ഇത് അങ്ങനെ വിടാനും പറ്റില്ലല്ലോ..നൂറ അവള് നിനക്കുള്ളതാ ഷാനു..അവള് നിന്റേത് തന്നെയാ.അവൾടെ ഇഷ്ടം തുറന്നു പറയിപ്പിക്കാൻ ഒരു വഴിയുണ്ട്..ഒരൊറ്റ വഴി..ഇനി അത് മാത്രമാ നമ്മുടെ മുന്നിൽ ഉള്ളത്." @@@@@@@@@@@@@@@@@@@@@@@@@@@@@@ ബുധനാഴ്ച...ഇന്നാണ് ഷാജഹാൻ ഗൾഫിലേക്ക് മടങ്ങുന്ന ദിവസം.ഈ ഒരാഴ്ച്ച എത്ര പെട്ടെന്നാണ് കടന്നു പോയത്.പോവുന്നതിന് മുന്നേ ഒരു തവണ കൂടി നമ്മളെ കാണാൻ വരാമെന്നു ഷാജഹാൻ പറഞ്ഞതായിരുന്നു.പക്ഷെ അതിന് ശേഷം നമ്മള് ഷാജഹാനെ കണ്ടതേയില്ലാ. ഹാ..ഒരുകണക്കിന് മ്മളെ കാണാൻ അവൻ വരാതെയിരിക്കുന്നത് തന്നെയാ നല്ലത്. ഇനിയും അവനെ വേദനിപ്പിക്കാൻ എനിക്ക് വയ്യ. പോട്ടേ..അങ്ങ് ദൂരെക്ക് തന്നെ പോയിക്കോട്ടെ.അതാ അവനു നല്ലത്.. വീട്ടിൽ ആർക്കും നമ്മളെ സങ്കടങ്ങളൊന്നും അറിയാത്തതു കൊണ്ട് എല്ലാവരുടെയും മുന്നിൽ കളിച്ചു ചിരിച്ചു തന്നെയാണ് നമ്മള് കഴിഞ്ഞത്.മനസ്സ് ആകെ താളം തെറ്റി കിടക്കുന്നത് കൊണ്ട് ഇന്ന് കോളേജിലേക്ക് പോവണ്ടന്ന് കരുതി ഇരുന്നതാണ്.പക്ഷെ എല്ലാ വിഷമങ്ങളും മാറുന്നത് റിയൽസിന്റെ കൂടെ ചേരുമ്പോൾ ആണല്ലോന്ന് കരുതിയാണ് നമ്മള് ഇന്ന് കോളേജിലേക്ക് വന്നത് തന്നെ..

എന്നിട്ടും എന്താ കാര്യം.കോളേജിലേക്ക് എത്തിയപ്പോൾ നമ്മളെ വിഷമവും വേദനയുമൊക്കെ പതിന്മടങ്ങ് കൂടിയതല്ലാതെ കുറഞ്ഞില്ല.നമ്മളെ ചങ്ക്‌സ്കളൊന്നും ഇപ്പൊ നമ്മളോട് കൂടുതൽ അടുപ്പം കാണിക്കുന്നില്ല.ഇരുപത്തി നാല് മണിക്കൂറും നമ്മളെ കളിയാക്കി കൊല്ലാൻ വേണ്ടി വാ തുറന്നിരുന്ന കൂട്ടങ്ങളാ ഇപ്പൊ നമ്മളോട് മുഖം വീർപ്പിച്ചിരിക്കുന്നത്.സിനു ആണെങ്കിൽ ഇന്ന് കോളേജിലേക്ക് വന്നിട്ടുമില്ല..അല്ലെങ്കിൽ ലീവ് എടുക്കുന്ന കാര്യം നമ്മളോട് നേരത്തെ പറയുന്നവനാണ്.ഇതിപ്പോ അവനും ഞമ്മളെ വേണ്ടാതെ ആയിരിക്കുന്നു.. ക്ലാസ്സിൽ ഇരിക്കുമ്പോഴും നമ്മളെ മനസ്സിൽ ഷാജഹാൻറ്റെ പുഞ്ചിരി തൂകുന്ന ആ വട്ട മുഖമാണ്‌.ഇന്നവൻ പോയാൽ പിന്നെ ഈ ജന്മത്തിൽ നമ്മള് അവനെ കാണുമോ..അവനോട് പോണ്ടാന്ന് പറയണമെന്ന് തന്നെയാണ് ആഗ്രഹം..എന്നിട്ടും മനസ്സ് അതിന്നുവദിക്കുന്നതേയില്ലാ.അവന്റെ കാര്യങ്ങളൊക്കെ ഓർത്ത് ആകെ കൂടെ നെഞ്ച് നീറി പുകച്ചു കൊണ്ടാണ് നമ്മള് വൈകുന്നേരം വരെ ക്ലാസ്സിൽ ഇരുന്നത്.ക്ലാസ്സ്‌ കഴിഞ്ഞു പോവാൻ നേരവും നമ്മളെ ഫ്രണ്ട്‌സ് നമ്മളെ മൈൻഡ് ചെയ്തില്ല.അനു ആണെങ്കിൽ നമ്മളെക്കാൾ മുന്നേ തന്നെ അവൾടെ വണ്ടിയും എടുത്തു പോയിരുന്നു..

ഇനിയും ഇവരുടെയൊക്കെ പെരുമാറ്റം ഇത് തന്നെയായാൽ ഇവിടെ നമ്മക്ക് ഒരു കണ്ണീർ മഴ ആവുമെന്ന് ഉറപ്പായത് കൊണ്ട് നമ്മളും വണ്ടിയെടുത്ത് പതിയെ കോളേജ് ഗേറ്റ് കടന്നു.. വീടിന്റെ ഗേറ്റ് കയറുമ്പോൾ തന്നെ മുറ്റത്തു രണ്ടു ബുള്ളറ്റ് നിർത്തിയിട്ടിരിക്കുന്നതാണ് മ്മള് കണ്ടത്..ഇതിപ്പോ ഈ നേരത്തു നമ്മള് അല്ലാതെ വേറെ ആരാ ഇവിടേക്ക് ബുള്ളറ്റ്ൽ ഒക്കെ വരാൻ എന്ന് കരുതി മ്മള് ആ രണ്ടു വണ്ടികളും സൂക്ഷിച്ചു നോക്കിയപ്പോൾ അതിലൊന്നു സിനുന്റെ ആണെന്ന് ഞമ്മക്ക് മനസ്സിലായി..അപ്പൊ അവൻ കോളേജിലേക്ക് വരാതെ ഇവിടെ വന്നു അടയിരിക്കയാണോന്ന് ചിന്തിച്ചുകൊണ്ട് നമ്മള് മറ്റേ ബുള്ളറ്റ്ലേക്ക് കണ്ണോടിച്ചപ്പോൾ നമ്മളെ ശരീരം മൊത്തത്തിൽ വിറയ്ക്കാൻ തുടങ്ങി.. അപ്പൊ ഷാജഹാൻ പോയില്ലേ..അവനിവിടെ എന്താ കാര്യം.ഞമ്മളെ കാണാൻ വന്നതാവുമോ..അതോയിനി ഇവിടെ ഞമ്മളെ കാര്യങ്ങൾ അവതരിപ്പിക്കാൻ വന്നതാണോ.. പടച്ചോനെ..സിനു.. ആ ഒരു മിനുട്ൽ ഒരായിരം ചോദ്യങ്ങളാണ് നമ്മളെ തലയിലൂടെ പാഞ്ഞു പോയത്.ഇനി അകത്തു എന്താണാവോ നമ്മളെ കാത്തു നിൽക്കുന്നത്.. എന്ത് തന്നെയായാലും പതറാൻ പാടില്ല നൂറാ എന്ന ഉറച്ച തീരുമാനത്തോടെ രണ്ടും കല്പിച്ചു കൊണ്ട് ഞമ്മള് അകത്തേക്ക് കയറി..

നമ്മളെ അകത്തേക്ക് കണ്ടതും ഷാജഹാൻ പെട്ടെന്ന് തന്നെ സോഫയിൽ നിന്നും ചാടി എണീറ്റു..സിനുവും നാഫിയുമാണെങ്കിൽ നമ്മളെ മുഖത്തേക്ക് നോക്കുന്നത് പോലുമില്ല..മൂത്താപ്പന്റെയും ഉപ്പച്ചിന്റെയും മ്മളെ ഉമ്മച്ചിന്റെയുമൊക്കെ നോട്ടം നമ്മളിൽ പതിയുമ്പോൾ അവരുടെ മുഖത്ത് നമ്മളോട് ഒരു ദയനീയ ഭാവമാണ്‌..അപ്പൊ വിചാരിച്ചത് പോലെത്തന്നെ എല്ലാം എല്ലാരും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.. നമ്മളെ കണ്ടിട്ടും ആരും യാതൊന്നും മിണ്ടുന്നില്ല.നമ്മള് ആരുടെയും മുഖത്തേക്ക് നോക്കാതെ തലയും താഴ്ത്തിക്കൊണ്ട് നിശബ്ദം കോണിപ്പടിയിലേക്ക് കയറാൻ ഒരുങ്ങിയതും നാഫി നമ്മളെ തടഞ്ഞു.. "നൂറാ..ദേ ഇങ്ങനെ ഒരാൾ ഇവിടെ വന്നിട്ടുള്ളതു നീ കണ്ടോ? " ഷാജഹാൻറ്റെ കയ്യിൽ പിടിച്ചു വലിച്ചു നമ്മളെ അടുത്തേക്ക് നിർത്തിക്കൊണ്ടാണ് നാഫി ആ ചോദ്യം ചോദിച്ചത്.അപ്പോഴും നമ്മള് മൗനത്തെ കൂട്ട് പിടിച്ചു കൊണ്ട് തലയും താഴ്ത്തി തന്നെ നിന്നു.ഷാജഹാൻറ്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തി ഞമ്മക്ക് ഇല്ലാത്തത് കൊണ്ടാണ്.അവന്റെ മുഖത്തേക്ക് നോക്കിയാൽ ഒരു പൊട്ടി കരച്ചിലാവും നമ്മളെ ഭാഗത്തുന്ന് ഉണ്ടാവുക.. "എന്താ നിന്റെ തീരുമാനം.. ഇങ്ങനെ തലയും താഴ്ത്തി നിൽക്കാതെ വാ തുറന്നു വല്ലതും പറയെടി..

ഇപ്പോഴെങ്കിലും നീ ഷാനുക്കന്റെ മുന്നിലൊന്ന് മനസ്സ് തുറക്കെടി ജന്തു... " എന്ന് പറഞ്ഞു കൊണ്ട് സിനു നമ്മളെ പിടിച്ചു കുലുക്കിയപ്പോൾ നമ്മളെ നോട്ടം ചെന്ന് പതിഞ്ഞത് മൂത്താപ്പന്റെയും ഉപ്പച്ചിന്റെയും മുഖത്തേക്കാണ്. "എന്റെ മോൾടെ മനസ്സിൽ ഇങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ അത് നേരത്തെ ഈ ഉപ്പച്ചിനോട്‌ തുറന്നു പറയായിരുന്നില്ലേ..അന്റെ ഏത് ആഗ്രഹത്തിനാ ഞാനിതു വരെ തടസ്സം നിന്നിട്ടുള്ളത്.നിക്കാഹിന്റെ കാര്യം പറയുമ്പോഴോക്കെ ഇയ്യ് ഒഴിഞ്ഞു മാറുന്നത് കാണുമ്പോൾ ഉപ്പച്ചി ചോദിച്ചതല്ലേ നൂറാ അന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോന്ന്.. അന്നേരമെങ്കിലും അനക്ക് ഇന്നോട് പറയായിരുന്നില്ലേ മോളെ ഇങ്ങനെ ഒരാളെക്കുറിച്ച്.. എന്തിനാ ഇത്രയും കാലം ഇതൊക്കെ മനസ്സിൽ ഒതുക്കി ഇങ്ങനെ വേദന തിന്നു കഴിഞ്ഞത്.. " "അതെ മോളെ..അബു പറഞ്ഞത് പോലെത്തന്നെ നിന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഞങ്ങള് എതിരു നിക്കുമോ.നീ സന്തോഷത്തോടെ ജീവിക്കുന്നതു കാണണമെന്നല്ലേ ഞങ്ങളെ ആഗ്രഹം. ഇയ്യ് എന്താ ഷാജഹാൻറ്റെ കാര്യം ഇതുവരെ ഇവിടെ പറയാതെയിരുന്നത്.ഓൻ മുബിന്റെ അനിയനായതു കൊണ്ട് ഈ മൂത്താപ്പ സമ്മതിക്കില്ലെന്ന് കരുതിയാണോ..ഓനെ ഞാൻ അംഗീകരിക്കില്ലെന്ന് വിചാരിച്ചാണോ നീയിതുവരെ ഇക്കാര്യം ഞങ്ങളിൽ നിന്നും മറച്ചു വെച്ചത്. " എന്നു ചോദിച്ചു കൊണ്ട് മൂത്താപ്പ ഞമ്മളെ അടുത്തേക്ക് വരുന്നതിനു മുന്നേ അതുവരെ മൗനം പാലിച്ചു നിന്ന നമ്മള് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് ഉറക്കെ സംസാരിച്ചു തുടങ്ങിയിരുന്നു..

"അല്ല..അതുകൊണ്ടൊന്നുമല്ല ഞാൻ ഷാജഹാൻറ്റെ കാര്യം ഇവിടെ പറയാതെയിരുന്നത്. എനിക്ക് ഇഷ്ടമല്ല..എന്റെ മനസ്സിൽ ഷാജഹാനൊരു സ്ഥാനമില്ലാ.പിന്നെന്തിനു ഞാൻ ഇക്കാര്യം നിങ്ങളോട് ഒക്കെ പറയണം.എനിക്ക് ഇഷ്ടമില്ലാത്ത ഒന്ന് നേടി തരാൻ വേണ്ടിയാണോ ഞാനിവിടെ ആവശ്യപ്പെടെണ്ടത്.ഷാജഹാന് എന്റെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ല.. ഉണ്ടായിരുന്നു..എന്നോ ഞാൻ ഇഷ്ടപ്പെട്ടിരുന്നു.അത് സത്യമാ.. പക്ഷെ അന്ന് ജെസി ഉണ്ടായിരുന്നു..അവൾക്ക് വേണ്ടി ഞാൻ ഷാജഹാനോട്‌ ഒപ്പം ഒരു ജീവിതം കൊതിച്ചിരുന്നു.. പക്ഷെ ഇന്നവളില്ലാ.അതുകൊണ്ട് തന്നെ നൂറാക്ക് ഇനിയൊരു ജീവിതമില്ലാ..ഉണ്ടെങ്കിൽ തന്നെ അങ്ങനെയൊരു സന്തോഷ ജീവിതം എനിക്ക് വേണ്ടാ..എന്റെ ജെസിക്ക് കിട്ടാത്തതൊന്നും എനിക്കും വേണ്ടാ.. പറഞ്ഞതല്ലേ ഞാൻ..ഒത്തിരി തവണ ഷാജഹാനോട്‌ തന്നെ ഞാൻ ഇക്കാര്യം പറഞ്ഞതല്ലേ..എനിക്ക് ഇയാളെ വേണ്ടാന്ന് ഞാൻ പറഞ്ഞിട്ടില്ലേ.എന്നിട്ടും വീണ്ടും വീണ്ടും എന്തിനാ എന്റെ മുന്നിലേക്ക് വരുന്നത്.എന്തിനാ എനിക്ക് ഇങ്ങനെ വേദന മാത്രം സമ്മാനിക്കുന്നത്.ആരോട് ചോദിച്ചിട്ടാ താൻ ഇവിടേക്ക് വന്നത്.

ഞാൻ പറഞ്ഞതല്ലേ ഒരിക്കൽ പോലും എന്റെ വീട്ടുകാരുടെ മുന്നിലേക്ക് വരരുതെന്ന്. പോവാണെന്നു പറഞ്ഞതാണല്ലോ.. എന്നിട്ടെന്താ പോവാത്തത്. അവസാനമായി ഇയാളെന്നോട് പറഞ്ഞില്ലേ..ഇനിയൊരു തവണ കൂടി കാണാൻ ശ്രമിക്കാം.അന്നെങ്കിലും എനിക്ക് അനുയോജ്യമായ മറുപടി നൂറ തരണമെന്ന്. പറ്റില്ല ഷാജഹാൻ..ഇയാളാഗ്രഹിക്കുന്നൊരു മറുപടി തരാൻ എനിക്കാവില്ല..ഷാജഹാൻ ഇനിയും എനിക്ക് വേണ്ടി കാത്തിരിക്കരുത്.ഇനിയും എനിക്കായി തന്റെ ജീവിതം പാഴാക്കി കളയരുതെന്ന്.. നൂറ ജീവിക്കും. ദേ..ഇതുപോലെ തന്നെ.എന്നും ഒറ്റത്തടിയായി തന്നെ.ഈ ജന്മത്തിൽ നൂറാക്കൊരു നിക്കാഹ് ഉണ്ടാവില്ല ഷാജഹാൻ.. അതുകൊണ്ടാ പറയണത്.താൻ എന്നേ മറക്കണം.എന്നെന്നേക്കുമായി.. ഇനി എന്താ ഞാൻ പറയേണ്ടത്. കഴിഞ്ഞു..ഇനി ഷാജഹാന് പോവാം. മതി..ഇറങ്ങിക്കോളു..ഒന്നു പോയി തരോ ഇവിടെന്ന്.. " എന്ന് മ്മള് പറഞ്ഞു തീരുന്നതിന് മുന്നേ സിനു നമ്മളെ പിടിച്ചു വലിച്ചു ഓന്റെ മുന്നിലേക്ക് നിർത്തി നമ്മളെ മുഖമടക്കിയൊന്നു പൊട്ടിച്ചിരുന്നു..നമ്മളെ തൊട്ടു തലോടാൻ മാത്രം ഉയർന്നിരുന്ന സിനുന്റെ കൈയാണ് ഇപ്പൊ നമ്മളെ വേദനിപ്പിച്ചിരിക്കുന്നത്.

.കവിളത്തെറ്റ അവന്റെ അടിയെക്കാളും നമ്മക്ക് വേദനിച്ചത് അവൻ പറഞ്ഞ വാക്കുകൾ കേട്ടാണ്..അതിൽ നിന്നും തന്നെ നമ്മക്ക് മനസ്സിലായി നമ്മള് ഇവരെയൊക്കെ എന്തോരം സങ്കടപ്പെടുത്തുന്നുണ്ടെന്ന്.. "നിർത്തെടി നിന്റെ പ്രസംഗം.മതിയാക്കിക്കോ..ഇപ്പോൾത്തന്നെ ഓവർ ആയിരിക്കുന്നു.എന്താടി ഷാനുക്ക ചെയ്ത തെറ്റ്.നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നതോ.എത്രയൊക്കെ നീ അകറ്റി നിർത്തിയിട്ടും വീണ്ടും വീണ്ടും നിന്റെ സ്നേഹം കൊതിച്ചു പിന്നാലെ ഇങ്ങനെ വരുന്നതാണോ ഷാനുക്ക ചെയ്യുന്ന തെറ്റ്. എന്നേ മരിച്ചു പോയ ജെസിയുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമൊക്കെ നീ ഇന്നും ഓർത്ത് വെക്കുന്നുണ്ടല്ലോ..അതൊക്കെ ഇന്നും നിന്റെ മനസ്സിൽ ഉണ്ടല്ലോ.. പക്ഷെ നിന്റെ മുന്നിൽ ഇതുപോലെ പച്ചക്ക് ജീവിച്ചു നിൽക്കുന്ന ഷാനുക്കന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എന്താ നീ അറിയാത്തതു..നിന്റെ ഈ പെരുമാറ്റം കൊണ്ട് ഉള്ളു നീറി മരിച്ചു ജീവിക്കുന്ന ഷാനുക്കാനെ മനസ്സിലാക്കാൻ മാത്രം എന്താടി നിനക്ക് പറ്റാത്തത്..

എന്താ ഇതിന്റെയൊക്കെ അർത്ഥം..നീ തന്നെ പറഞ്ഞു താടി..നീ എന്റെ നൂറ തന്നെയാണോ.. സത്യം പറയെടി..ഈ പാവത്തിന്റെ മനസ്സ് കണ്ടിട്ടും നീ കണ്ടില്ലാന്നു നടിക്കയല്ലേ..മനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ അഭിനയിക്കയല്ലേ..ദുഷ്ടയാ നീ.. വെറും ദുഷ്ടാ..വെറുത്തു പോകുവാടി നിന്നെ ഞാൻ..നീ എന്റെ നൂറ ആണെന്ന് പറയാൻ പോലും എനിക്കിപ്പോ പുച്ഛം തോന്നുകയാ.." "വേണ്ട സിനു..അവളെയൊന്നും പറയല്ലേ..എല്ലാം എന്റെ തെറ്റാ.എന്റെ മാത്രം.. അവള് ഒന്നല്ല..ഒരായിരം തവണ എന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞതാ എന്നെ ഇഷ്ടമല്ലാന്നു..ഒരുപാട് പ്രാവശ്യം ആട്ടി അകറ്റിയതാ.എന്നിട്ടും എനിക്ക് ഇവളെ മറക്കാനോ വിട്ടു കളയാനോ വയ്യാത്തത് കൊണ്ടാണ് ഇങ്ങനെ വീണ്ടും വീണ്ടും..അറിയില്ലെടാ എനിക്ക് ഇപ്പൊ നിങ്ങളോട് ഒക്കെ എന്താ പറയേണ്ടതെന്ന്.. പോവുന്ന കാര്യം ഇവളോട് ഒരാഴ്ച്ച മുന്നേ പറഞ്ഞതാണ്.ഈ ദിവസങ്ങളിലെങ്കിലും ഇവളുടെ തീരുമാനത്തിൽ ഒരു മാറ്റം ഉണ്ടാവുമെന്ന് കരുതി.അങ്ങനെ ഉണ്ടാവുക ആണെങ്കിൽ അതെന്നെ അറിയിക്കണമെന്നും പറഞ്ഞിരുന്നു. എവിടെ..

അതൊന്നും ഉണ്ടായില്ല.അതുകൊണ്ട് തന്നെ പോവാൻ ഒരുങ്ങിയ ഈ നേരം വരെ ഇവളെ കാണാനോ ശല്യം ചെയ്യാനോ വരണ്ടാ എന്ന് കരുതിയതാണ്. പക്ഷെ എനിക്കതിനു പറ്റണ്ടേ സിനു..പോവുന്നതിനു മുന്നേ ഒന്നൂടെ കാണണമെന്ന് തോന്നി..ദേഷ്യപ്പെടാൻ വേണ്ടി ആണെങ്കിലും ഇവളെന്നോട് രണ്ടു വാക്ക് സംസാരിക്കുമല്ലോ.അതെങ്കിലും കേൾക്കാമെന്ന് വിചാരിച്ചാണ് വന്നത്. ഇനി പോവാണ് നൂറാ..വരില്ല ഒരിക്കലും നിന്നെ ശല്യം ചെയ്യാൻ.നിന്റെ സമ്മതമില്ലാതെ നിന്റെ കൺവെട്ടത്തെക്ക് പോലും വരില്ല നൂറാ ഞാൻ.. പക്ഷെ ഒന്നുണ്ട്.. ഈ ഷാജഹാൻറ്റെ നെഞ്ചിൽ റൂഹുള്ളടത്തോളം💘ഖൽബിൽ നീ മാത്രം💘നൂറാ..ഞാൻ നിന്നെ മറക്കണമെന്നോ നിനക്ക് വേണ്ടി കാത്തിരിക്കണ്ടാന്നോ ഇനി നീയെന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തിൽ മാറ്റമുണ്ടാകില്ല. ഞാൻ മണ്ണിൽ ഉറങ്ങും വരെ നീയെന്റെ നെഞ്ചിൽ ഉണ്ടാകും പെണ്ണെ.. പോട്ടേ..കാത്തിരിക്കും നിനക്ക് വേണ്ടി..അതിനി എത്ര കാലമായാലും.എന്നെങ്കിലും നിനക്ക് എന്നെ വേണമെന്ന് തോന്നിയാൽ എന്നോട് നീ പറയണം..അന്ന് ഞാൻ ഉണ്ടാകും നിന്റെ കണ്മുന്നിൽ..പോവാണ്..

ഇറങ്ങട്ടേടാ സിനു..ഉപ്പച്ചി..മൂത്താപ്പ..എല്ലാരോടും..ഞാൻ..എന്നെ മറക്കരുത്.. നാഫി..വരട്ടെടാ..ഈ ഷാനുക്കാനെ എന്നും ഓർത്തിരിക്കണെ.." പുറത്തേക്ക് വരാൻ വെമ്പി നിൽക്കുന്ന കണ്ണീരിനെ ആവും വിധത്തിലൊക്കെ പിടിച്ചു നിർത്തിയാണ് ഷാജഹാൻ എല്ലാവർക്കും മുന്നിൽ അത്രയും സംസാരിച്ചു നിർത്തിയത്.. പിന്നെ ഒരുനിമിഷം പോലും അവിടെ നിൽക്കാതെ അവൻ വെളിയിലേക്ക് ഇറങ്ങി.അവൻ പുറത്തേക്ക് ഇറങ്ങിയതിനെക്കാൾ വേഗത്തിൽ ഞമ്മള് റൂമിലേക്ക്‌ ഓടിയിരുന്നു.അവന്റ്റെ ബുള്ളറ്റ്ന്റെ ശബ്‌ദം കാതിൽ നിന്നും അകലുന്നതു വരെ മാത്രമായിരുന്നു ഞമ്മളെ കണ്ണീർ പിടിച്ചു നിന്നത്.അടുത്ത നിമിഷം ബെഡിലേക്ക് കമിഴ്ന്നു വീണ് ഞമ്മള് വിങ്ങി പൊട്ടി കരയാൻ തുടങ്ങി.. ഏറെ നേരം ബെഡിൽ മുഖം പൂഴ്ത്തി കരഞ്ഞു.പെട്ടെന്ന് എന്തോ ബോധം വന്നപോലെ ഞമ്മള് ബെഡിൽ നിന്നും എണീറ്റ്‌ ഷെൽഫിന്റെ അടുത്തേക്ക് ചെന്നു.ഷെൽഫ് തുറന്നപ്പോൾ ഞമ്മളെ കണ്ണുകൾ തിരയാൻ തുടങ്ങിയത് ഷാജഹാൻ ആദ്യമായും അവസാനമായും ഞമ്മക്ക് നൽകിയ മുഹബ്ബത്തിന്റെ സമ്മാനമാണ്‌.

വൈറ്റ് ആൻഡ് പിങ്ക് കളറിലുള്ള ആ ഫ്രെയിമിലേക്ക് നോക്കി നിൽക്കുമ്പോൾ ഞമ്മളെ നെഞ്ച് എന്തെന്നില്ലാതെ നീറി പുകഞ്ഞു കൊണ്ടേയിരുന്നു.ഷാജഹാൻ എത്ര അകലേക്ക്‌ പോയാലും അവൻ എന്നും ഞമ്മളെ മനസ്സിൽ ഉണ്ടാവും.കുറേനേരം ആ ഫ്രെയിമിലേക്ക് നോക്കി കണ്ണീർ പൊഴിച്ചതിന് ശേഷം നമ്മള് ഷെൽഫിൽ നിന്നും പതിയെ അത് പുറത്തേക്ക് എടുത്തു.അന്നേരം നമ്മളെ കൈ തടഞ്ഞു എന്തോ ഒന്നു താഴെ പോയത് പോലെ.. മ്മള് താഴേക്ക് നോക്കുമ്പോൾ കണ്ടത് നമ്മള് ഇത്രയും നാള് ആരും കാണാതെ ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന ന്റെ ജെസിയുടെ ഡയറിയാണ്.മ്മള് അപ്പൊത്തന്നെ അത് കയ്യിൽ എടുത്ത് പൊടി തട്ടി ഷെൽഫിലേക്ക് വെക്കാൻ ഒരുങ്ങിയതും വീണ്ടും നമ്മളെ നോട്ടം നമ്മളെ കയ്യിലുള്ള ഫ്രെയിംലേക്ക് പതിച്ചു.ഈ ജീവിതത്തിൽ നമ്മള് ഏറ്റവും കൂടുതൽ സ്നേഹിച്ചതും എന്നും നമ്മളോട് ഒപ്പം ഉണ്ടാകണമെന്നും ആഗ്രഹിച്ചതു രണ്ടു പേരെയാണ്. ഒന്നെന്റെ ജെസി.. മറ്റൊന്നു ഷാജഹാൻ..ജെസിയെ വർഷങ്ങൾക്ക് മുന്നേ തന്നെ പടച്ചവൻ എന്നിൽ നിന്നും അകറ്റിയിരിക്കുന്നു.ഇപ്പൊ ഇതാ ഷാജഹാനെയും..

ജെസിയുടെ ഈ ഡയറിയിൽ എന്താണെന്ന് ഞമ്മക്ക് അറിയില്ല.കുറേ തവണ തുറന്നു നോക്കാൻ ഒരുങ്ങിയതാ.എന്നിട്ടും വേണ്ടാന്ന് വെച്ചത് സിനു പറഞ്ഞ ഒരൊറ്റ കാര്യം കൊണ്ടാ.ഒരുപക്ഷെ ഈ ഡയറിയിൽ ഉള്ളത് അവളുടെ സങ്കടങ്ങളും വേദനകളുമാണെങ്കിൽ ഞാൻ വീണ്ടും തളരുമെന്ന്.അവൾടെ സങ്കടം കാണുമ്പോഴാണ് നമ്മള് ഏറ്റവും വേദനിക്കുന്നതെന്ന്... പക്ഷെ..ഇനി അതിന്റെ പേരിൽ ഞാനിതു തുറക്കാതെ ഇരിക്കേണ്ട ആവശ്യമില്ല..കാരണം നമ്മള് ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന രണ്ടു പേരെയും നമ്മക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.ഇനി ഇതിനേക്കാൾ വലിയൊരു വേദനയും നമ്മക്ക് കിട്ടാനില്ല..അതുകൊണ്ട് തന്നെ അവൾടെ ഈ ഡയറിയിൽ എന്താണെന്നറിയാൻ വേണ്ടി നമ്മള് അതും എടുത്തു ഷാജഹാൻ തന്ന സമ്മാനവും നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് ബെഡിൽ ചെന്നിരുന്നു..പതിയെ ആ ഡയറിയുടെ താളുകൾ തുറന്നു.. **ഈ ഡയറി നിന്റെ കയ്യിൽ കിട്ടുമോന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല നൂറാ.എങ്കിലും എന്റെ മനസ്സിലുള്ള വേദനയൊക്കെയൊന്നു കുറിച്ചിടാതെ വയ്യ.എന്തും ഏതും ഞാൻ നിന്നോടാണല്ലോ തുറന്നു പറയുക..

പക്ഷെ ഇവിടേക്ക് വന്ന നാൾ മുതൽ എനിക്കതിനു കഴിഞ്ഞിട്ടില്ല.നിന്നെയൊന്നു കാണാനോ ഫോണിലൂടെ ഒരു വാക്ക് സംസാരിക്കാനോ ഉള്ള സാഹചര്യം പോലുമല്ല നൂറാ എനിക്കിവിടെ.. ജീവിതം വല്ലാതെ മടുത്തു പോയി നൂറാ.എന്തൊക്കെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമായിരുന്നുല്ലെ ഞങ്ങൾക്ക്.. എത്ര പെട്ടെന്നാ ഒക്കെയും തകർന്നു പോയത്. എനിക്കിവിടം തീരെ വയ്യടാ. ആദ്യമൊക്കെ മുബിക്കാനെ മനസ്സിൽ ഇട്ടു കൊണ്ട് ഇവിടെ ഈ ദുഷ്ടൻറ്റെ ബീവിയായി കഴിയുമ്പോൾ ഞാൻ ഇവിടെയുള്ളവരെ വഞ്ചിക്കുകയാണല്ലോന്നു കരുതിയായിരുന്നു വിഷമം.. മുബിക്കാനെ മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ ആവാതെ ഇരുന്നിട്ടും ഉപ്പച്ചിക്ക് കൊടുത്ത വാക്കിന്റെ പേരിൽ ഞാനൊക്കെയും മറന്നു എല്ലാം സഹിച്ചു ഇവന്റെ ഭാര്യയായി ഇവിടെ നല്ലൊരു മരുമകളായി ജീവിക്കാൻ തുടങ്ങിയതാ നൂറാ. പക്ഷെ എന്റെ ഭർത്താവ് എന്ന് പറയുന്നവൻ..നമ്മള് ശത്രുവായി കണ്ടിരുന്നവൻ നമ്മള് വിചാരിച്ചതിനെക്കാളുമൊക്കെ ദുഷ്ടനായിരുന്നു നൂറാ..നീ പറഞ്ഞതു പോലെത്തന്നെ വെറുമൊരു നീചൻ..മനസ്സ് കൊണ്ട് എനിക്ക് അവനെ അംഗീകരിക്കാൻ വയ്യാത്തത് കൊണ്ട് എന്റെ ശരീരം ബലം പ്രയോഗിച്ചു കീഴ് പെടുത്തി.

ഒരേ സമയം ശരീരവും മനസ്സും വേദനിച്ചിട്ടും സഹിച്ചു നിന്നതു അയാൾ എന്റെ കഴുത്തിൽ മഹർ ചാർത്തിയവനല്ലോന്നു കരുതിയാണ്.എന്നായാലും എന്നിലുള്ള പൂർണ അവകാശം അയാൾക് തന്നെയാണെന്നുള്ള ബോധ്യം ഉള്ളത് കൊണ്ടാണ്. മകൻ മാത്രല്ല..വാപ്പയും ഉമ്മയും എല്ലാരും ഒരുപോലെ ദുഷ്ടൻമാരാണ് നൂറാ..എല്ലാവരും എന്നോട് വളരെ ക്രൂരമായി പെരുമാറുകയാ..എന്നിട്ടും അതൊക്കെ സഹിച്ചു വരുമ്പോഴാണ് എന്റെ പ്രിയതമന്റെ അടുത്ത ലീലവിലാസങ്ങൾ.. ഓരോ ദിവസം ഓരോ പെണ്ണിനെ കൂട്ടിക്കൊണ്ട് വരികയാ.അതും വാപ്പാന്റെയും ഉമ്മാന്റെയും അറിവോടെയും സമ്മതത്തോടെയും..എന്നിട്ടു സ്വന്തം ഭാര്യയായ എന്റെ മുന്നിൽ വെച്ച്..ചെഹ്..എനിക്കത് പറയാൻ തന്നെ അറപ്പാവുകയാ നൂറാ. അപ്പോഴൊക്കെ ജീവിതം മടുത്തെന്ന് തോന്നിയിരുന്നെങ്കിലും മരണത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ലയിരുന്നു..പക്ഷെ ഇപ്പം ഞാനത് ഉറപ്പിച്ചു നൂറാ..എന്റെ ഭർത്താവ് എന്നെ മറ്റൊരുത്തന്റെ മുന്നിൽ കാഴ്ച വെച്ചിരിക്കുന്നു..

ബിസ്സിനെസ്സ് പാർട്ണർ ഷിപ് നേടാൻ വേണ്ടി സ്വന്തം ഭാര്യയെ സുഹൃത്തിന്റെ മുന്നിലേക്ക് കടിച്ചു കീറാൻ വലിച്ചെറിഞ്ഞു കൊടുത്തു നൂറാ.. ഞാൻ...ഞാൻ നശിക്കപ്പെട്ടവളായി..എന്നെ ഒന്നിനും കൊള്ളാതെയാക്കിയെടി. ഇനി ശിഹാബിന് എന്നെ ഭാര്യയായി വേണ്ടപോലും.എന്നോട് സാധനങ്ങളൊക്കെ കെട്ടി പെറുക്കി ഇവിടുന്ന് ഇറങ്ങി പോയിക്കോളാൻ പറഞ്ഞു.ഇങ്ങനെ നശിച്ച ഒരുവളായി എനിക്കവിടെ വന്നു നിൽക്കാൻ കഴിയുമോ..ഉപ്പച്ചിക്ക് സഹിക്കാൻ കഴിയുമോ ഇതൊക്കെ..എന്റെ ഈ അവസ്ഥ കണ്ടാൽ ഉമ്മച്ചി തളരില്ലെ നൂറാ..അതുകൊണ്ട് ഞാൻ പോവാ.ആർക്കും ഒരു ശല്യമാവാതെ ഇരിക്കാൻ വേണ്ടിയാ.മരിക്കാൻ പേടിയാ നൂറാ.നിന്നെ ഉപേക്ഷിച്ചു പോവാൻ എനിക്ക് ആവുന്നില്ലടാ..എങ്കിലും ഞാനിനി ജീവിക്കുന്നതിൽ അർത്ഥമില്ല.. ഞാൻ പോയെന്നു കരുതി നീ തളരരുത്.വിഷമിക്കാൻ പാടില്ല നൂറാ.ആ പഴയ വായാടി നൂറയായി തന്നെ ഇരിക്കണം.അതാണ് എനിക്ക് വേണ്ടത്.അവസാനമായി എനിക്കൊരു ആഗ്രഹം ഉണ്ട് നൂറാ..നിന്റെ ജെസിക്ക് വേണ്ടി നീയത് നിറവേറ്റി തരണം.

ഞാനും നീയും ഒരുപോലെ ആശിച്ചതല്ലേ മുബിക്കന്റെ വീട്ടിലേക്ക് മരുമക്കളായി ചെല്ലാൻ.എനിക്കോ അതിനുള്ള ഭാഗ്യം പടച്ചോൻ നൽകിയില്ല.പക്ഷെ നീ.. നീ ഷാനുക്കന്റെ പെണ്ണായി ആ വീട്ടിലേക്ക് തന്നെ മരുമകളായി ചെല്ലണം.എനിക്കുറപ്പാ നൂറാ..മുബിക്കന്റെ ഉപ്പാന്റെ മനസ് മാറും.എന്നെ അംഗീകരിക്കാത്ത അദ്ദേഹം ഇന്നല്ലെങ്കിൽ നാളെ നിന്നെ അംഗീകരിക്കും.കാരണം നിന്റെ സ്നേഹം സത്യമാണ്‌ നൂറാ.ഷാജഹാനോടുള്ള നിന്റെ മുഹബ്ബത്ത് അത് അത്രക്കും വലുതാണ്.അതുകൊണ്ട് തന്നെ പടച്ചോൻ നിന്നെ ഷാജഹാനിലെക്ക് തന്നെ ചേർത്ത് വെക്കും.എല്ലാം മറന്നു നമ്മുടെ വീട്ടുകാർ മുബിക്കന്റെ ഉപ്പച്ചിന്റെ പൂർണ സമ്മതത്തോടു നിന്നെ ഷാനുക്കന്റെ കയ്യിൽ ഏല്പിക്കുന്നൊരു ദിവസം വരും നൂറാ..അന്ന് ഒരു എതിർപ്പും കാട്ടാതെ ഷാനുക്കന്റെ കൂടെ ചെന്നേക്കണേ.. ഞാനില്ലാതെ നിനക്ക് പറ്റില്ലെന്ന് എനിക്കറിയാം പെണ്ണെ.എന്റെ ജീവിതം നശിച്ചതു കൊണ്ട് നീയിനി ഒരിക്കലും നിന്റെ ജീവിതം സന്തോഷകരമാക്കില്ലാന്ന്.

എന്നെയോർത്ത് നീ നിന്റെ ജീവിതം പാഴാക്കി കളയുമെന്ന് മറ്റാരേക്കാളും നന്നായി എനിക്ക് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഞാൻ അവസാന നിമിഷം ഇങ്ങനെ ഒരെഴുത്ത് നിനക്കായ്‌ എഴുതുന്നത് പോലും.. നീ ജീവിക്കണം നൂറാ..ഷാനുക്കന്റെ കൂടെ..ഷാനുക്കന്റെ നല്ല പാതിയായി സന്തോഷത്തോടെ ജീവിക്കണം.നിന്റെ സന്തോഷമല്ലേ എനിക്ക് വേണ്ടത്.എനിക്ക് വേണ്ടി നീയിതു ചെയ്യില്ലേ നൂറാ. എനിക്ക് വേണ്ടി മാത്രല്ല..ഞങ്ങളെ രണ്ടു പേരെയും ജീവനു തുല്യം സ്നേഹിച്ചിരുന്ന മുബിക്കന്റെ ഉമ്മിക്ക് വേണ്ടി..മരിക്കുന്നതിന് മുന്നേ ആ പാവത്തിന് ഈ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു.. ഒക്കെയും പോട്ടേ..നീ മുബിക്കന്റെ കാര്യമൊന്നു ചിന്തിച്ചു നോക്കിയേ..ഒരുപക്ഷെ ഇപ്പൊ എന്നെക്കാളും നീ സ്നേഹിക്കുന്നത് മുബിക്കാനെ ആയിരിക്കും.ആ മനുഷ്യൻറ്റെ ആഗ്രഹമാണ് നീ ഇക്കാന്റെ കുഞ്ഞു പെങ്ങളായി അവിടേക്ക് ചെല്ലണമെന്നത്.എന്റെ അനിയത്തി എന്നതിലുപരി നിന്നെ ഷാനുന്റെ പെണ്ണായി.. ഇക്കാന്റെ അനിയത്തിയായാണ് മുബിക്ക കണ്ടിട്ടുള്ളത്. ആ ഇക്കാക്ക് വേണ്ടി എങ്കിലും നീ എന്റെ ആഗ്രഹം സാധിച്ചു തരണം നൂറാ..നീ സാധിച്ചു തരും.

അതെനിക്കറിയാം.. കാരണം ഞാനെന്തു കാര്യം ആവശ്യപ്പെട്ടാലും അതൊക്കെ നീ എനിക്ക് സാധിച്ചു തരാറുണ്ട്. ഈ അവസാന നിമിഷത്തിൽ ഇത് മാത്രമേ എനിക്ക് നിന്നോട് പറയാനുള്ളു..എന്റെ നൂറ എന്നും സന്തോഷവതി ആയിരിക്കണം..അങ്ങ് അകലെ നിന്നായാലും ഞാൻ നിന്നെ നോക്കി കാണും..ലവ് യൂ നൂറാ.... .................................................................... എന്ന് നിന്റെ സ്വന്തം ജെസി .............................* അത്രയും വായിച്ചു തീരുമ്പോഴേക്കും നമ്മളെ കയ്യിലുള്ള ഡയറി കണ്ണീരിൽ കുതിർന്നിരുന്നു.ശരീരമാകെ തളർന്നു വേദനിക്കുന്ന അവസ്ഥയിൽ നമ്മള് ഉറക്കെ ജെസിന്ന് അലറി വിളിച്ചു ഏങ്ങലടിക്കാൻ തുടങ്ങി..നമ്മളെ ശബ്‌ദം പുറത്തേക്ക് ആരും കേൾക്കണ്ടന്ന് കരുതി നമ്മള് വായ പൊത്തി പിടിച്ചു വീണ്ടും വീണ്ടും തേങ്ങി കൊണ്ടേയിരുന്നു.. പടച്ചോനെ..എന്റെ ജെസി..അവൾടെ ആഗ്രഹം..ഞാനും ഷാജഹാനും ഒന്നിക്കണമെന്നാണ് അവസാന നിമിഷം വരെ അവള് ആഗ്രഹിച്ചിരുന്നത്.എന്നിട്ടും ഞാനതൊന്നും അറിയാതെ അവൾക്ക് വേണ്ടി ഷാജഹാനേ...

അള്ളോഹ്..വേണ്ടിയിരുന്നില്ല..അവനെ പോവാൻ സമ്മതിക്കേണ്ടിയിരുന്നില്ല.ജെസിടെ ആഗ്രഹം ഇതായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഷാജഹാനെ ഇത്രമാത്രം വേദനിപ്പിക്കില്ലായിരുന്നു.. റബ്ബേ..ഞാൻ..ഞാൻ എന്തൊക്കെയാ..എനിക്ക് വേണം ഷാജഹാനെ..അവൻ പോയിക്കാണുമോ..ജെസിന്റെ ഡയറി വായിച്ച വിഷമവും ഷാജഹാനോട്‌ നമ്മള് ചെയ്തതിന്റെ കുറ്റബോധമൊക്കെ ആയി നമ്മളെ സമനില തെറ്റുമെന്ന അവസ്ഥയിലായി. എന്ത് ചെയ്യണമെന്ന് അറിയാതെ നമ്മള് നിലത്തിരുന്നു തേങ്ങി കരയുമ്പോൾ ആണ് നാഫി നമ്മളെ റൂമിലേക്ക്‌ വന്നത്.. "ഇത്തോ..ഇനിയും വൈകിയിട്ടില്ല നൂറാ..ഷാനുക്ക ഇല്ലാതെ നിനക്ക് പറ്റില്ലെന്ന് എനിക്കറിയാം..ഇനിയെങ്കിലും നീ നിന്റെ ഈ മനോഭാവമൊന്നു മാറ്റു നൂറാ..ഇപ്പൊത്തന്നെ നീ ഒരുപാടു വേദനിച്ചില്ലെ. ഇനിയും ഈ ഇഷ്ടം ഇങ്ങനെ മനസ്സിൽ ഒതുക്കി വെച്ച് രണ്ടു പേരും രണ്ടറ്റത്തായി കഴിയണോ നൂറാ..ഷാനുക്കന്റെ ഓർമ്മകളെ മനസ്സിൽ ഇട്ടു കൊണ്ട് നിനക്ക് സമാധാനമായി ജീവിക്കാൻ കഴിയില്ലെടി..നിന്റെ സമനില വരെ തെറ്റി പോകുമോ എന്നാ എന്റെ പേടി..കാരണം..

നീ അത്രക്കും ഷാനുക്കാനെ സ്നേഹിക്കുന്നുണ്ട്..പ്ലീസ് നൂറാത്താ..ഇങ്ങളെ നാഫി അല്ലേ പറയണേ..ഇപ്പോഴും വൈകിയിട്ടില്ല.. നീ ഷാനുക്കാനെ വിളിക്ക്.നിനക്ക് പറ്റില്ലെങ്കിൽ ഞാൻ വിളിക്കാം..ഇല്ലേൽ വേണ്ടാ..സിനുവും ഷാനുക്കന്റെ കൂടെ പോയിട്ടുണ്ട്.നീ സിനുന്റെ ഫോണിലേക്ക് വിളിച്ചു നോക്ക്..ഇനിയെങ്കിലും ഞാൻ പറയുന്നതൊന്നു കേൾക്കൂ നൂറാ.." എന്ന് പറഞ്ഞു കൊണ്ട് നിറ കണ്ണുകളോടെ നാഫി നമ്മക്ക് നേരെ നമ്മളെ ഫോൺ നീട്ടിയപ്പോൾ മറുത്തൊന്നും ചിന്തിക്കാതെ മ്മള് അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി..ഷാജഹാനോട്‌ ഒക്കെയും തുറന്നു പറയണം..ഇഷ്ടം മാത്രെ ഉള്ളുന്ന് പറയണം.ജെസിന്റെ ഡയറിടെ കാര്യം വരെ പറയണമെന്ന ഉദ്ദേശത്തോടു കൂടെ ഞമ്മള് സിനുന്റെ നമ്പർ ഡയൽ ചെയ്യാൻ ഒരുങ്ങിയതും മ്മളെ ഫോണിലേക്ക് അലിന്റെ കാൾ വന്നു..

അവനും ഷാജഹാൻറ്റെ ഒപ്പം തന്നെ ഉണ്ടാവും.ഷാജഹാൻറ്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറയാം എന്ന് വിചാരിച്ചു കണ്ണീരൊക്കെ തുടച്ചു കൊണ്ട് സന്തോഷത്തോടെ നമ്മള് ഫോൺ അറ്റൻഡ് ചെയ്തതും നമ്മക്ക് അങ്ങോട്ട്‌ ഹലോന്ന് പറയാനുള്ള സാവകാശം പോലും തരാതെ അലി ഇങ്ങോട്ടേക്കു സംസാരിച്ചു തുടങ്ങി..ഒരു പൊട്ടി കരച്ചിലോടെ വാക്കുകൾ പൂർണമാകാതെയുള്ള അലിന്റെ സംസാരം കേട്ടതും ഞമ്മളെ കയ്യിൽ നിന്നും ഫോൺ താഴേക്ക് ഊർന്നു വീണു..നാഫി എന്താ ഇത്താന്ന് ചോദിച്ചു നമ്മളെ കയ്യിൽ പിടിച്ചപ്പോൾ അവന്റെ കൈ തട്ടി മാറ്റി ഒരു ഭ്രാന്തത്തിനെ പോലെ നമ്മള് അലറി വിളിച്ചു. "നോ...ഷാജഹാൻ..." നമ്മളെ അലർച്ചയിലും നമ്മളെ കാതുകളിൽ മുഴങ്ങി കേട്ടത് അലി പറഞ്ഞ വാക്കുകൾ ആയിരുന്നു.. "നൂറാ..ഷാനു..നമ്മളെ ഷാനു... അവൻ..അവന് ആക്‌സിഡന്റ്..ഷാനു.... " ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story