💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 7

khalbil nee mathram

രചന: ഷംസീന ഫിറോസ്

ഇത്രേം ഗുണങ്ങളുള്ള ആ വ്യക്തി ആരാണെന്ന് അറിയാൻ വേണ്ടി മ്മളും നോക്കി.അവിടെ ഇരിക്കണ ആളെ കണ്ട് മ്മള് പകച്ചുപോയി.പടച്ചോനെ!!ചെക്കനെ കണ്ട മ്മള് മ്മള് പോലും അറിയാണ്ട് പടച്ചോനെ വിളിച്ചു പോയി.ഈ പേടിത്തൊണ്ടൻ വന്നതിനാണോ ഇവളിങ്ങനെ കെടന്ന് വിറച്ചത്.എന്നാലും റബ്ബേ കഥയിലിങ്ങനെയും ട്വിസ്റ്റോ??ഇവനെ ഒതുക്കാനാണോ ഇവള് മ്മളെ വിളിച്ചു വരുത്തിയത്.ഇവനെ ഓടിക്കാൻ അസ്‌ന തന്നെ ധാരാളമാണ്‌.അവനെ നോക്കി അസ്‌ന ഒന്നു കണ്ണുരുട്ടിയാൽ മതിയായിരുന്നു,വന്ന വഴിയേ അവൻ തിരിച്ചു വിടുമായിരുന്നു.അല്ല,ഇങ്ങക്കൊക്കെ ആളെ മനസ്സിലായോ??ഹാ അതുതന്നെ.മ്മടെ അനുവിന്റെ വണ്ടിക്ക് തട്ടിയവൻ.മ്മള് നടുറോഡിലിട്ട് പൊരിച്ച ആ പേടിത്തൊണ്ടൻ.അല്ല,അപ്പൊ മറ്റേ നാറി എവടെ.മ്മള് ചുറ്റുമൊന്നു കണ്ണോടിച്ചു,കൂടെ ആ പൂച്ചകണ്ണനും ഉണ്ടോന്ന്.പക്ഷെ അവടെയൊന്നും കണ്ടില്ല.

ഈ പേടിത്തൊണ്ടന് തന്നെ അറിയാമായിരിക്കും,ആ നാറിയെ ഒപ്പം കൂട്ടിയാൽ ഇവന് പെണ്ണ് വരെ കിട്ടില്ലെന്ന്‌.മ്മള് ഹാളിൽ ഇരിക്കണ ഓന്റെ മോന്തക്കും നോക്കി നിന്ന് ഇതൊക്കെ ആലോചിച്ചിട്ട് ചിരിക്കാണ്.ആൾറെഡി ഓനെ കണ്ടപ്പഴെ മ്മക്ക് ചിരി വന്നതാർന്നു.ഇപ്പൊ അതിന്റെ കൂടെ അസിനെയും കൂടി ഓർത്തപ്പോൾ മ്മക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റീല്ല.മ്മള് തലങ്ങും വിലങ്ങും നിന്ന് പൊട്ടിച്ചിരിക്കാണ്.മ്മളെ ചിരി കണ്ട് അവടെ കൂടിയ പെണ്ണുങ്ങളൊക്കെ മ്മളെ ഏതോ വിചിത്ര ജീവിനെ പോലെ നോക്കുന്നുണ്ട്.പക്ഷെ മ്മളെ ചിരി എന്തെന്നായാലും കൊറയണുമില്ല.എന്നാലും ഓൾടെ മൾട്ടി ഇക്കാക്ക കണ്ടുപിടിച്ചോരു മൊതലെ!!പെട്ടന്നാണ് മ്മളെ മണ്ടക്കൊരു കൊട്ട് വീഴണത്.നോക്കുമ്പോൾ അനുവാണ്.മ്മക്ക് ഇപ്പോളും ചിരി കൊറഞ്ഞിട്ടില്ല.അനുവാണേൽ മ്മളെ നോക്കി ദഹിപ്പിക്കാണ്.എന്നിട്ട് ഡീ പതുക്കെന്നും പറഞ്ഞ് ചുറ്റുമൊന്നു കണ്ണോടിച്ചു.

അപ്പോഴാണ് മ്മക്കും ബോധം വന്നത്.എല്ലാരും വായും പൊത്തി നിന്ന് മ്മളെ നോക്കുന്നുണ്ട്.അനു മ്മളെ അപ്പൊത്തന്നെ വലിച്ചോണ്ട് അസിടെ റൂമിലേക്ക് പോയി.റൂമിൽ എത്തീട്ട് ഓള് മ്മളെ മെക്കിട്ടു കേറാണ്.എങ്ങനെ കേറാണ്ടിരിക്കും.അമ്മാതിരി ചിരിയല്ലേ മ്മള് ചിരിച്ചത്. "ഡീ ഇവിടെ എത്തണതു വരെ നിനക്ക് കൊഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ.ഇപ്പൊഴെന്താടി പറ്റിയത്.ഇവിടുന്ന് വല്ല ബാധയും കൂടിയോ" ഓൾടെ ചോദ്യം കേട്ട് മ്മക്ക് വീണ്ടും ചിരി വന്നെങ്കിലും മ്മള് മ്മളെ തന്നെ കണ്ട്രോൾ ചെയ്ത് മ്മടെ പൊട്ടിച്ചിരിയുടെ കാര്യമെന്താണെന്ന് ഓൾക് പറഞ്ഞ് കൊടുത്തു.എല്ലാം കേട്ട് ഓള് അന്തം വിട്ട് മ്മളെ നോക്കാണ്. "ഡീ നീയെന്തു പണിയാടി കാണിച്ചേ.അവൻ നിന്നെ കണ്ടാലോ" "മ്മള് എന്ത് കാണിച്ചെന്നാ.കാണിച്ചത് അവനല്ലേ.ഡീ ഒന്നുല്ലേലും അന്റെ വണ്ടിന്റ്റെ പരിപ്പ് എടുത്തവനാണെന്ന വിചാരമെങ്കിലും വേണം.പിന്നെ ഓൻ മ്മളെ കണ്ടില്ലേലും മ്മള് ഓന്റെ മുന്നിൽ ചെന്ന് നിക്കും.എന്നാലല്ലേ മ്മളെ പരിപാടി വർക്ക്‌ ഔട്ട്‌ ആവുള്ളു"

"എന്ത് പരിപാടി???" "ഡീ മന്ദബുദ്ധി,മ്മള് എന്തിനാ ഇവടേക്ക് വന്നതെന്ന് നീ മറന്നോ.ഓൾടെ നികാഹിന്റ്റെ കാര്യത്തിൽ അസ്സല് തല്ലിപ്പൊളി തീരുമാനം ഉണ്ടാക്കാനല്ലേ.എന്ന് വെച്ചാ വന്ന കോന്തനെ വിരട്ടി വിടാൻ,ഓളെ വേണ്ടെന്ന് പറയിപ്പിക്കാൻ.വന്നത് ഈ പേടിത്തൊണ്ടൻ ആയോണ്ട് മ്മക്ക് കാര്യം സിമ്പിൾ ആയി.വേറെ ആരേലും ആയിരുന്നേൽ മ്മള് കൊറച്ച് പണി പെട്ടേനെ." "ഡീ ഒരുപക്ഷെ അസിക്ക് ഇവനെ ഇഷ്ടപ്പെട്ടങ്കിലോ." "ഹേയ് അതിനൊന്നും ചാൻസില്ല.അഥവാ അവൾക്കവനെ ഇഷ്ടപെട്ടങ്കിൽ തന്നെ ഇവൻ വേണ്ടടീ മ്മടെ അസിക്ക്.ഇത്രേം വലിയൊരു പേടിത്തൊണ്ടനെ കെട്ടേണ്ട ഗതികേട് ഒന്നും ഓൾക്ക് വന്നിട്ടില്ല.ആണുങ്ങളായാൽ കൊറച്ചു ധൈര്യവും തന്റേടമൊക്കെ വേണം.മ്മക്ക് അങ്ങനെയാ ഇഷ്ടം." "നിന്റെ ഇഷ്ടം പോലെയാണോ നൂറ അവൾടെ.പിന്നെ ചെക്കൻ ആള് ഉഷാറാണെന്ന കേട്ടെ.ഇവടെ ഏതോ ഒരു വല്യ കൺസ്ട്രക്ഷൻ കമ്പനീൽ എഞ്ചിനീയർ ആണെന്ന്"

"റബ്ബേ, ഇവനോ?അവടത്തേ സെക്യൂരിറ്റിനെ വരെ പേടിക്കണ ഇനമാണ്‌ ഇവനൊക്കെ.പിന്നെ അസി മ്മളെ വിളിച്ചതും അവൾക്കിതു വേണ്ടെന്ന് വെക്കാനല്ലേ.ഓൾക്ക് ഇപ്പോ നിക്കാഹ് വേണ്ടന്നല്ലേ പറഞ്ഞെ." മ്മളെ വർത്താനം അനുന് വലുതായൊന്നും പിടിച്ചിട്ടില്ല.മ്മള് റൂമിന്ന് പുറത്തിറങ്ങുമ്പൊഴാണ് താഴെന്ന് വല്യവരുടെ സംസാരം കേട്ടത്.ചെക്കനും പെണ്ണിനും എന്തേലുമൊക്കെ സംസാരിക്കാൻ ഉണ്ടെങ്കിൽ ആവട്ടെന്ന്.അസ്‌ന വേഗം റൂമിന്റടുത്തേക്ക് വന്നു.മ്മള് ഓളെയൊന്നു ശെരിക്ക് നോക്കി.പെണ്ണിന് നല്ല പേടി ഉണ്ടെങ്കിലും ഓൾടെ മുഖത്ത് ഒരു നാണോക്കെയുണ്ട്.മ്മള് ഓൾടെ അഭിപ്രായം എന്താണെന്ന് ചോദിച്ചു.ചെക്കൻ ആള് മൊഞ്ചനോക്കെ ആണെങ്കിലും ഓക്ക് ഇപ്പോ നിക്കാഹ് വേണ്ടാന്ന്,ഇത് ശെരിയായാൽ ഒരാഴ്ചയ്ക്കുള്ളിൽ നിക്കാഹ് നടത്താനാ വീട്ടുകാരുടെ പ്ലാൻ എന്ന്.എന്തായാലും എങ്ങനേലും മൊടക്കണോന്ന്.

അപ്പൊ എന്തായാലും പൊളിക്കണം.എന്നാ പണി തൊടങ്ങാന്നും പറഞ്ഞ് മ്മള് അസ്‌നാട് റൂമിൽക്ക് കേറാൻ പറഞ്ഞു.കൂടെ മ്മളും കേറി.ഡോർ ഒന്നു പതുക്കെ ചാരി.മ്മള് അസ്‌നയോട് ഡോർന്റ്റെ മറവിൽ നിക്കാൻ പറഞ്ഞിട്ട് മ്മള് അവിടെയുള്ള ടേബിളിനോട് ചാരി തിരിഞ്ഞു നിന്നു.അപ്പോഴാണ് ഡോർ പതുക്കെ തുറക്കണ ശബ്‌ദം കേട്ടത്.അപ്പൊ ഇവന് ഓളോട് സംസാരിക്കാനുള്ള ധൈര്യമൊക്കെ ഉണ്ടോ.ഇനി ആള് മ്മള് വിചാരിച്ച പോലെ അല്ലെ.മ്മള് അധികം ചിന്തിക്കാനൊന്നും നിന്നില്ല.അപ്പോഴേക്കും ഓൻ അകത്തു കയറിയിട്ടുണ്ട്.ഇപ്പോൾ ഡോർ തുറന്നു വെച്ചിട്ടുള്ളോണ്ട് അസ്‌ന റൂമിലുള്ളതു ഓൻക്ക് കാണാൻ പറ്റില്ല.ഓൻ കയറിയിട്ട് ചെറുതായൊന്നു ചൊമച്ചു.മ്മള് ആണെങ്കിൽ നിന്നിടത്ത് നിന്നും ചിരിച്ച് മരിക്കാണ്.മ്മള് പതിയെ ഓന്റെ നേരെ തിരിഞ്ഞു നിന്നു. റബ്ബേ...മ്മക്കിനി മയ്യത്ത് ആയാലും വേണ്ടില്ല.മ്മളെ മുഖം കണ്ട ഓന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ മ്മക്ക് വയ്യാട്ടോ.ചെക്കൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ മ്മളെ മോത്തേക്ക് നോക്കി നിക്കാണ്.മ്മക്ക് ആണേൽ ഇതു കണ്ടിട്ട് ചിരി സഹിക്കാനും വയ്യ.

പക്ഷെ കൊറച്ച് ഗൗരവത്തിൽ നിന്നല്ലേ പറ്റൂ.ചെക്കൻറ്റെ മോന്തേലെ ഭാവം എന്താണെന്ന് മ്മക്ക് പോലും പിടി കിട്ടീട്ടില്ല.ഇനി നവരസങ്ങൾ അല്ലാണ്ട് വേറെയും രസങ്ങൾ ഉണ്ടോ റബ്ബേ??മ്മള് ഓന്റെ മോത്തേക്ക് നോക്കി പുരികം പൊക്കി എന്തേന്ന് ചോദിച്ചു.ചെഹ്!!ഇവനെന്താ ഒന്ന് വാ തൊറക്കാത്തെ. "എന്തേയ് ഇങ്ങനെ നോക്കണേ..മ്മളെ ഇഷ്ടായോ?" മ്മള് ഇല്ലാത്ത നാണമൊക്കെ മ്മളെ മോന്തമ്മല് ഫിറ്റ്‌ ചെയ്തോണ്ട് ഓനോടായി ചോദിച്ചു.ശോ!!മ്മക്കൊന്ന് ശെരിക്ക് നാണിക്കാനും അറിയണില്ലല്ലോപ്പാ!! ചെക്കനിപ്പോഴും ഷോക്ക് വിട്ടിട്ടില്ല പക്ഷെ ഓനെന്തോ ചോദിക്കാൻ വരാണ്.മ്മള് പിന്നെയും ചോദിച്ചു: "എന്തേയ് ഒന്നും പറയാത്തെ" "നീ....നീയാണോ അസ്‌ന?" എങ്ങനെയൊക്കെയോ ചെക്കൻ ചോദിച്ച് ഒപ്പിച്ചു. "ഞാ..ഞാനാണ് അസ്‌ന.ന്തേയ്‌ മ്മളെ ബോധിച്ചില്ലേ" "അ..അല്ല.ഞാൻ ഫോട്ടോയിൽ കണ്ടത് തന്നെയല്ലല്ലോ" ഓഹോ.അപ്പൊ ഇവന് ആളെ അറിയാം.ന്നാൽ കളം മാറ്റി നോക്കാം.മ്മള് ചിരിച്ചോണ്ട് ചോദിച്ചു: "പിന്നെയാരെയാണ്?" "അ....അത്.....താനാരാ??താൻ എന്താ ഇവിടെ?"

"ഡോ,അതാണോ അനക്ക് ഇപ്പോ അറിയണ്ടത്.മ്മള് ആരാണെന്നറിഞ്ഞാലെ അനക്ക് സമാധാനാവുള്ളൂ.എന്നാൽ കേട്ടോ മ്മള് അസ്‌നന്റ്റെ ഫ്രണ്ട് ആണ്." ഇപ്പോ ചെക്കന് എന്താ ചോദിക്കേണ്ടതെന്ന് വരെ അറിയണില്ല.സംഭവം ഇവിടെ എന്താ നടക്കണതെന്ന് ഓൻക്കറിഞ്ഞിട്ടില്ല.പിന്നെയും ഓൻ ശബ്‌ദം താഴ്ത്തി കൊണ്ട് ചോദിച്ചു: "അപ്പൊ അസ്‌നയെവിടെ" മ്മള് ഓനെയൊന്നു രൂക്ഷമായി നോക്കി.ഓൻ പേടിക്കണ് ണ്ടോ എന്നറിയണമല്ലോ.ഉണ്ട്.ചെറുതായൊക്കെ ഓൻ നിന്ന് തപ്പാണ്.മ്മള് ഡോർന്റ്റെ അവിടേക്ക് നോക്കി അസിയെ വിളിച്ചു.ഓള് ഡോർ അടച്ച് മ്മളെ അടുത്ത് വന്നുനിന്നു.ഇതൊക്കെ കണ്ട് ഓൻ കണ്ണും തളളി മ്മളെ നോക്കി നിക്കാണ്. "ഡോ,ഇവൾക്ക് തന്നെ ഇഷ്ടപ്പെട്ടിട്ടില്ല.ഇവളുടെ ഇക്കാക്കന്റ്റെ നിർബന്ധം കൊണ്ടാ ഇങ്ങളോട് ഒക്കെ പെണ്ണ് കാണാൻ വരാൻ ഇവൾ പറഞ്ഞത്.ഇവൾക്ക് ഇപ്പോ നിക്കാഹ് വേണ്ടെന്ന്.തന്നെയുമല്ല,ഇവൾക്ക് വേണ്ടത് കൊറച്ച് ധൈര്യമൊക്കെയുള്ള ഒരാളെയാണെന്ന്.ഇവളുടെ അഭിപ്രായം ഇവടെയാരും ചെവിക്കൊള്ളില്ല.അതോണ്ട് താൻ തന്നെ പറയണം ഇവളുടെ വീട്ടുകാരോട്,തനിക്ക് ഇവളെ പറ്റിയിട്ടില്ലെന്ന്."

മ്മളെ വർത്താനം കേട്ട് അസിയും ഓൾടെ ചെക്കനും മ്മളെ വായും തുറന്നു നോക്കി നിക്കാണ്.അസിക്ക് ആണേൽ ചിരിയും പേടിയുമൊക്കെ വരണുണ്ട്.ആ ചെക്കൻറ്റെ മുഖംപെട്ടന്ന് വാടിയ പോലെ മ്മക്ക് തോന്നി. "ഡോ,താനെന്താ ആലോചിക്കണെ.ഒന്നും പറഞ്ഞില്ലല്ലോ.അപ്പോ ങ്ങനെയാ,താൻ മ്മക്ക് വേണ്ടിയൊരു ഹെല്പ് ചെയ്യൂലെ." കൊറച്ച് നേരം ഓൻ മ്മളെ തന്നെ നോക്കി നിന്നു.മ്മക്ക് ഓന്റെ മുഖം കണ്ടപ്പോഴ് ന്തോ വല്ലായ്മ തോന്നി.ഒരു പാവം ചെക്കനാണ്.ഓൻ മ്മളെ രണ്ടാളെയും മാറി മാറി നോക്കി പുഞ്ചിരിച്ചോണ്ട് നിന്നു. എന്നിട്ട് അസ്‌നയോട് ചോദിക്കാണ്: "അസ്‌ന,താൻ പറയെടോ.തനിക്കെന്നെ ഇഷ്ടപ്പെട്ടില്ലേ." ചെക്കന്റെ ചോദ്യം കേട്ട് അസ്‌ന ഞെട്ടണയിന് മുന്നേ മ്മള് ഞെട്ടിയിരുന്നു.ഇവനാള് കൊള്ളാല്ലോ.അസ്‌ന മ്മളെ മുഖം നോക്കണതല്ലാണ്ട് മറുപടിയൊന്നും പറയുന്നില്ല.മ്മള് ഓളെ നോക്കി കണ്ണുരുട്ടുമ്പൊഴ് ഓള് ഓനോട്‌ ഇല്ലാന്ന് തലയാട്ടി.

"ഡോ,ഇയ്യ് ഓളോട് ഇങ്ങനൊന്നും ചോദിക്കല്ലേട്ടോ.താൻ മ്മള് പറഞ്ഞത് പോലെയങ്ങ് ചെയ്തോളി.ഇവളുടെ ഇക്കാക്കയോട് ഇവളെ ഇഷ്ടപ്പെട്ടില്ലാന്ന് പറഞ്ഞാൽ മതി.താനും ഹാപ്പി,മ്മളും ഹാപ്പി ആൻഡ് പ്രോബ്ലം സോൾവ്.പിന്നെ തനിക്ക് ഇവളെ അത്രക്കങ്ങട്ട് ബോധിച്ചിട്ടുണ്ടേൽ താൻ പോയി കൊറച്ച് ധൈര്യമൊക്കെ ഉണ്ടാക്കി ഒരു പത്തു പന്ത്രണ്ടു മാസോക്കെ കഴിഞ്ഞിട്ട് ഇങ്ങോട്ടേക്കു ഒന്നൂടി പോരെ.അപ്പോഴും ഇവടേ വാക്കൻസി ഉണ്ടാവും.ഇപ്പോ മോൻ ചെന്നാട്ടെ " മ്മള് ഇത്രേക്കെ പറഞ്ഞിട്ടും ഓന്റെ മുഖത്തുന്ന് പുഞ്ചിരി മാഞ്ഞിട്ടില്ല.ഓൻ അസ്‌നാനെ നോക്കി ചിരിച്ചോണ്ട് പോവാണെന്ന് പറഞ്ഞു വാതിലിന്റെ അടുത്തേക്ക് ചെന്നു.ഹോ.ഇവനൊക്കെ ഒരാണാണോ.മ്മള് ഇത്രയും പറഞ്ഞിട്ട് ഒരക്ഷരം തിരിച്ചു പറയാണ്ട് പോവാ.ഇനി ഇവളുടെ ഇക്കാക്കയോടും ഉപ്പയോടും ഇവടെ നടന്ന കാര്യങ്ങളൊക്കെ പറയാനാണാവോ.അതോർത്തു മ്മളൊന്ന് പേടിച്ചു.അസിയെ നോക്കുമ്പോൾ ഓളും നിന്ന് വിറക്കാണ്. ഇനിയെന്താവുമെന്ന ഭാവത്തിൽ ഓള് മ്മളെയൊന്നു നോക്കി.മ്മളും പതിയെ റൂമിന്റെ പുറത്തേക്കിറങ്ങി.

അനു അല്ലാതെ വേറെയാരും പുറത്തുണ്ടായിരുന്നില്ല.ഓള് മ്മളോട് ന്തായിന്നൊക്കെ ചോദിക്കുന്നുണ്ട്.മ്മള് വെയിറ്റ് പറയാംന്നും പറഞ്ഞു പതിയെ താഴോട്ടിറങ്ങി.അവടത്തേ സംസാരം കേക്കണോല്ലോ. ആ പേടിത്തൊണ്ടൻ ഓൾടെ ഉപ്പച്ചിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഹോ. ഇനി ഈ പൊട്ടൻ എല്ലാം പറഞ്ഞു കാണുവോ. ഓൾടെ ഇക്കാക്ക ഇവിടെ ഇല്ലാത്തത് മ്മടെ ഭാഗ്യം.ആ ചെക്കൻ ഓൾടെ ഉപ്പയോടും അവിടെയുള്ള ബാക്കി ആൾക്കാരോടും എന്തൊക്കെയോ സംസാരിച്ചോണ്ട് പുറത്തേക്കിറങ്ങി. മ്മള് നോക്കുമ്പോൾ അവര് പോവാൻ വേണ്ടി ഇറങ്ങിയതാണ്. പിന്നെ മ്മള് നേരെ ഒരു ഓട്ടമായിരുന്നു ബാൽക്കണിയിലേക്ക്. അവിടെ ചെന്ന് മ്മള് താഴേക്കു നോക്കി. എന്താണ് സംഭവമെന്ന് പിടികിട്ടുന്നില്ല. ആ പൊട്ടനാണേൽ കാറിൽ കേറാൻ നേരം മോളിലേക്ക് നോക്കി മ്മളോട് ഒരു ചിരിയായിരുന്നു. ഹോ. ഇതൊക്കെ എവിടുന്ന് വരുന്നു. ഓന്റെ ആ ചിരിയിൽ എന്തായിരിക്കും? ഇനി എല്ലാം വരുന്നിടത്തു വെച്ച് കാണാം. മ്മള് അസിടെ റൂമിൽ പോയി നോക്കുമ്പോൾ അനുവിനോട് അസി കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.

ആ ചെക്കനുമായിട്ട് മ്മക്കുള്ള പരിചയം അനു അസിക്കും പറഞ്ഞു കൊടുത്തിട്ടുണ്ട്. അതൊക്കെ കേട്ട് ഓള് ചിരിച്ച് പണ്ടാറടങ്ങിയെങ്കിലും ഓൾടെ മുഖത്ത് ചെറിയൊരു പേടിയുണ്ട്. എന്ത് വന്നാലും ഇയ്യ് പേടിക്കണ്ട മ്മള് കൂടെയുണ്ടെന്ന് പറഞ്ഞ് മ്മള് പെട്ടന്നന്നെ അവിടുന്ന് സ്കൂട്ട് ആയി. മ്മക്കൊന്നും വയ്യ ഓൾടെ ഇപ്പച്ചിന്റ്റെ വായലിരിക്കണതു കേക്കാൻ.അതൊക്കെ ഓള് ഒറ്റയ്ക്ക് വാങ്ങിച്ചോട്ടെ.ഹല്ല പിന്നെ. മ്മളും അനുവും നേരെ വീട്ടിലോട്ട് വിട്ടു.പോവുന്ന വഴി മൊത്തം അനു ഓൾടെ വണ്ടീടെ കാര്യവും ഇന്ന് നടന്ന കാര്യോക്കെ പറഞ്ഞ് ചിരിക്കാണ്.എന്നാലും മ്മളും പ്രതീക്ഷിച്ചില്ല ഓൻ ആയിരിക്കും അസിയെ കാണാൻ വരാന്ന്.അനുനോട് മ്മള് പറഞ്ഞു കൊടുത്ത കഥയിലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് ഓള് മ്മടെ അടുത്ത് ചോദിച്ചു.ഐ മീൻ ആ പൂച്ചകണ്ണൻ നാറിയെ.ഓനെ മ്മള് ഇന്നവിടെ കണ്ടിട്ടില്ലെന്ന് പറഞ്ഞു.അനുന്റ്റെ വീട്ടിൽ കേറിട്ടാണ് മ്മള് മ്മളെ വീട്ടിൽക്ക് തിരിച്ചത്.അവിടെ അനീഷ് ഏട്ടനോട് സംസാരിച്ചിരുന്ന് നേരം വൈകിയിട്ടുണ്ട്.

വീട്ടിലെത്തിയപ്പോ അതിനൊക്കെ കൂടി ഇമ്മച്ചിടെ വക കൊറേ ചോദ്യങ്ങളും വരുന്നുണ്ട്.മ്മള് എന്തൊക്കെയോ തട്ടി വിട്ട് നേരെ റൂമിലേക്ക്‌ കേറി ചെന്നു.അസിടെ അവിടുന്ന് ഫുഡ്‌ കഴിക്കാൻ കൊറേ നിർബന്ധിച്ചതാണ്.മ്മള് വേണ്ടാന്ന് പറഞ്ഞ് അവിടുന്ന് തടി തപ്പിയതാണ്.എന്നിട്ട് അനുന്റവിടുന്നാണ് ചോറ് കഴിച്ചത്.ഇമ്മച്ചി ചോറ് കഴിക്കാൻ വിളിക്കുമ്പോൾ മ്മള് ഓൾടെ വീട്ടിന്ന് കഴിച്ചെന്നു പറഞ്ഞ് ഇമ്മച്ചിയോട് കഴിച്ചോളാൻ പറഞ്ഞു.അസിക്കൊന്നു വിളിക്കാംന്ന് കരുതി ഫോൺ എടുത്തു.പിന്നെ തോന്നി ഇപ്പോ വേണ്ടാ രാത്രിയാവട്ടെന്ന്.തട്ടി മുട്ടി മ്മള് സമയം കഴിച്ചു.രാത്രിയായിട്ടും ഇപ്പച്ചിനെയും നാഫിയെയും കാണുന്നില്ലല്ലോന്ന് വിചാരിച്ചോണ്ടിരിക്കുമ്പോഴാ രണ്ടാൾടെയും വരവ്.നാഫിയോട് എവിടെ ആയിരുന്നെടാന്ന് ചോദിക്കുമ്പോൾ ഇപ്പച്ചിടെ കൂടെ ഷോപ്പിൽ ആയിരുന്നെന്ന്.ഞായറാഴ്ച ആയിട്ടും എന്തേ വൈകിയെന്ന ചോദ്യത്തിനു ഇപ്പച്ചിടെ മറുപടി കൊറച്ചു സാധനങ്ങൾ മാറ്റിവെയ്ക്കാൻ ഉണ്ടായിരുന്നു എന്നാണ്. പിന്നെ മ്മള് ഉപ്പച്ചിനോടും മൂത്താപ്പയോടുമൊക്കെ സംസാരിച്ചിരുന്ന് സമയം കളഞ്ഞു.

ശേഷം മൂത്തുമ്മന്റ്റെ റൂമിൽക്കും ചെന്ന് കുറച്ച് സംസാരിച്ചിരുന്നു. മൂത്തുമ്മ ഉറങ്ങിയ ശേഷം മ്മളും മ്മടെ റൂമിലേക്ക്‌ കയറിപ്പോയി. ഇശാ നിസ്കാരമൊക്കെ കഴിച്ചു പെട്ടന്ന് തന്നെ കിടന്നു. നാളെ കോളേജ് ഉള്ളതാണ്. ലേറ്റ് ആക്കാൻ പാടില്ല. പോയിട്ട് പണിയുള്ളതാണല്ലോ. മ്മടെ ജൂനിയർസ് എത്രണ്ണം കിടക്കുന്നു അവിടെ. ഇനിയും മ്മക്ക് വിശദായി പരിചയപ്പെടാൻ ഉള്ളതാണ്. മ്മള് ഓരോന്നു ചിന്തിച്ച് ഉറങ്ങിപ്പോയി. എന്നത്തേയും പോലെ ഇന്നും മ്മള് എഴുന്നേൽക്കാൻ ലേറ്റ് ആയോണ്ട് ന്താ ങ്ങനെയാ മ്മള് ഒരുങ്ങി ഇറങ്ങിയത് ന്ന് മ്മക്ക് പോലും നിശ്ചയമില്ല. കാപ്പി പോലും കുടിക്കാൻ നിക്കാണ്ട് മ്മള് വീട്ടീന്ന് ഇറങ്ങി. ഉമ്മച്ചി ന്തെക്കെയോ വിളിച്ചു പറയുന്നുണ്ട്.മ്മള് അതിനൊന്നും മറുപടി കൊടുക്കാണ്ട് ഉമ്മചിയോട് സലാം ചൊല്ലി വണ്ടിയുമെടുത്ത് ഇറങ്ങി.അനുവിനെ കൂട്ടാൻ ഓൾടെ വീടിലേക്ക്‌ പോണം.ഇപ്പൊ തന്നെ ലേറ്റ് ആണ്.ക്ലാസ്സ്‌ തൊടങ്ങാൻ ഒമ്പതു മണിയൊക്കെ കഴിയും.ന്നാലും മ്മക്ക് മ്മൾടെത് ആയ ചില പരിപാടികളൊക്കെ നടത്താൻ ഉള്ളതല്ലേ. അനു പുറത്തുതന്നെ മ്മളെയും കാത്തു നിക്കാണ്.

ഓളെയും കേറ്റി നേരെ കോളജിലേക്ക് വിട്ടു. ഗേറ്റ് കടക്കുമ്പോൾ തന്നെ മ്മടെ സ്ഥിരം പൊസിഷനിൽ നാലെണ്ണവും ഹാജർ ആയിട്ടുണ്ട്. അല്ലെങ്കിൽ സിനു ലേറ്റ് ആവാറുണ്ടല്ലോ. ഇപ്പോ ന്തേയ്‌?? ഹാ.. ഫസ്റ്റ് യേർസ് വന്നോണ്ടാവും. മ്മള് വണ്ടിയും സൈഡ് ആക്കി അവരടുത്തെക്ക് പോയി. അസ്‌ന ഇന്നലത്തെ കാര്യം അരച്ച് കലക്കി പറഞ്ഞ് കൊടുത്തിട്ടുണ്ട്.സിനു അതൊക്കെ കേട്ട് മ്മളെ നോക്കി കളിയാക്കിക്കൊണ്ട് ഇരിക്കാണ്. മ്മള് അസിടെ കാര്യം ബാക്കി എന്തായിന്നറിയാൻ വേണ്ടി ഓളോട് ചോദിച്ചു. ഇപ്പച്ചി ഓൾടെ അടുത്ത് ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന്.ന്താ അവരുടെ തീരുമാനമെന്ന് വരെ അവൾക്കറിയില്ലെന്ന്. ഏതായാലും നെക്സ്റ്റ് വീക്ക്‌ ഓൾടെ ഇക്കാക്ക വരുന്നുണ്ടെന്ന്. ബാക്കി അപ്പൊ തീരുമാനമാവുമെന്നാണ് ഓള് പറയണത്. എന്തായാലും വരുന്നിടത്തു വെച്ച് കാണാംന്ന് ഓളും തീരുമാനിച്ചു. മ്മള് പിന്നെയും അവിടെ ഇരുന്ന് സൊറ പറയാണ്.അജുന്റ്റെ ശബ്‌ദം ഇന്നും കേൾക്കുന്നില്ല. ചെക്കൻ ഗേറ്റ്ന്റ്റെ ഭാഗത്തെക്ക് നോക്കി താടിക്കും കൈ കൊടുത്ത് ഇരിക്കാണ്.

ഓന്റെ പെണ്ണിനെ നോക്കിയുള്ള ഇരിപ്പാണെന്ന് കണ്ടാൽ തന്നെ അറിയാം. അതോണ്ട് മ്മള് ഓനെ തോണ്ടാൻ നിന്നില്ല.മ്മള് അതിലുടെ പോവണ കുട്ട്യോളെയൊക്കെ കമ്മന്റ് അടിച്ചോണ്ടിരിക്കാണ്.കുട്ട്യോളെ മാത്രല്ലട്ടോ, ഏറെക്കുറെ സാറമ്മാരെയും.അങ്ങനെ മ്മള് മ്മടെ വർത്താനമൊക്കെ പെരുപ്പിച്ചോണ്ടിരിക്കുമ്പോഴാണ് കാത് തുളയ്ക്കണ പോലെ ഒരു ബുള്ളറ്റ്ന്റ്റെ ശബ്‌ദം കേക്കണത്.മ്മള് ചെവിയും പൊത്തി നിന്ന് എവിടുന്നാണ് ആ ശബ്ദം വരണതെന്ന് നോക്കി.മ്മള് മാത്രല്ല, മ്മടെ ചങ്ങായീസും ഇതെവിടുന്നാ എന്ന രീതിയിൽ ചുറ്റും നോക്കുന്നുണ്ട്. അപ്പോഴാണ് മ്മടെ കോളേജ് ഗേറ്റ് കടന്ന് ഒരു ബുള്ളറ്റ് എൻട്രി ചെയ്യണത് മ്മള് കണ്ടത്. ഹോ, ന്തൊരു സൗണ്ട് ആണ് പടച്ചോനെ!! ഇതുവരെ ഇങ്ങനൊന്ന് മ്മള് ഈ കോളേജ് പരിസരത്ത് കണ്ടിട്ടില്ലല്ലോന്ന് ചിന്തിച്ചു നിക്കുമ്പോളാണ് ആ ബുള്ളറ്റ് മ്മടെ മുന്നിൽ കൊണ്ട് നിർത്തണത്.മ്മടെ തൊട്ട് മുന്നിൽ.ആ ബുള്ളറ്റ്ന്റ്റെ പുറകീൽ ഉണ്ടായ സാധനം അതീന്ന് ഇറങ്ങി മ്മടെ മുന്നിൽ വന്നു നിന്നു.

മ്മടെ ഐശ്വര്യ റായി ആണ്,മനസ്സിലായില്ലെ?മ്മടെ മേക്കപ്പ് റാണി.ഓളെ കണ്ട മ്മക്ക് ആദ്യം ചിരിയാണ് വന്നത്.പക്ഷെ മ്മടെ മുന്നിൽ നിക്കണ ഓൾടെ മോത്ത് അന്നുണ്ടായതിനേക്കാൾ ധൈര്യവും കൂടെ ദേഷ്യവും ഉണ്ട്.ഓൾടെ നോട്ടത്തിൽ മ്മളൊക്കെ ഒന്ന് പതറിയെങ്കിലും എന്താണ് കഥയെന്നറിയാൻ മ്മളും ഓളെ മോന്തക്ക് തന്നെ നോക്കി നിന്നു.ഓള് മ്മളെയൊക്കെ ഒരു പുച്ഛത്തോടെ നോക്കി തിരിഞ്ഞ് ബുള്ളറ്റ്ന്റ്റെ അടുത്ത് നിന്നു.അപ്പോഴാണ് മ്മടെ മുന്നിൽ ഇവളല്ലാണ്ട് അങ്ങനെയൊരു സാധനവും കൂടെ ഉണ്ടെന്ന് മ്മക്ക് ബോധം വരണത്. ഇനി ആ ബുള്ളറ്റ്ൽ ബാക്കിയുള്ള മൊതല് ആരാണാവോന്ന് അറിയാൻ വേണ്ടി മ്മളൊന്ന് നോക്കി.ന്താണ് ഇത്.ബ്ലാക്ക് മാനോ??

മൊത്തത്തിൽ കറുത്തിട്ടാണല്ലോ.കറുത്ത കോട്ടും സൂട്ടുമൊക്കെ ഇട്ട് മണ്ടമ്മേല് ഒരു ഹെൽമെറ്റും വച്ചൊരു രൂപം. ഓഹോ!അപ്പൊ മ്മളെ ഒതുക്കാൻ വേണ്ടി ആളെയും കൂട്ടിയുള്ള വരവാണ്. ആ മേക്കപ്പ് റാണിയുടെ ഉദ്ദേശം എന്താന്നറിയാൻ വേണ്ടി മ്മള് ഓളെ നോക്കി. അപ്പോഴുണ്ട് ഓള് മ്മളെ നോക്കി ഒരു ലോഡ് പുച്ഛം വിതറുന്നു.എന്നിട്ട് ബുള്ളറ്റ്ൽ ഇരിക്കണ ആ ബ്ലാക്ക് മാനോട് മ്മളെ ചൂണ്ടി കാട്ടി ഓള് പറയാണ്; "ഇക്കാക്ക, ദേ ഇവരാണെന്ന്" ഓള് അത് പറഞ്ഞു തീരണയിന് മുന്നേ ആ ബ്ലാക്ക് മാൻ ബുള്ളറ്റ്മ്മന്ന് ഇറങ്ങി തലേലെ ചട്ടി മാറ്റാണ്. ഹെൽമെറ്റ്‌ ഊരിയ ഓന്റെ മോന്ത കണ്ട മ്മള് ഷോക്ക് ആയിപ്പോയി. മ്മളെ ഹാർട്ട്‌ വരെ സ്റ്റക്ക് ആയിപ്പോയ അവസ്ഥയാണ്. മ്മളെ ആ ഞെട്ടലിൽ മ്മള് പോലും അറിയാണ്ട് മ്മളെ ചുണ്ട് പതിയെ മന്ത്രിച്ചു...... 'പൂ....പൂച്ചക്കണ്ണൻ..' .. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story