💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 8

khalbil nee mathram

രചന: ഷംസീന ഫിറോസ്

പൂ.... പൂച്ചകണ്ണൻ.... പടച്ചോനെ!!ഇങ്ങള് പണി തന്ന് തന്ന് മ്മടെ നെഞ്ചത്തേക്കാണല്ലോ തരണത്. ഈ നാറിടെ പെങ്ങളായിരുന്നോ ഇവള്. കണ്ടാൽ പറയില്ലാട്ടോ. മോരും മുതിരയും പോലുണ്ടല്ലോ രണ്ടും. സംഭവം മേക്കപ്പ് റാണി ആളൊരു സുന്ദരിയാണെങ്കിലും മ്മടെ പൂച്ചകണ്ണന്റെ അത്രയും വരൂലാട്ടോ. അതൊരു ഒന്നൊന്നര മൊഞ്ചനാണെ. പിന്നെ സ്വഭാവം വെച്ച് നോക്കിയാൽ രണ്ടും അസ്സല് കോമ്പിനേഷൻ ആണ്. പെങ്ങള് മ്മക്ക് ഇവിടുന്നാണ് പണി തരണതെങ്കിൽ ആങ്ങള നടുറോഡിന്ന് മ്മടെ നെഞ്ചത്തേക്ക് കേറാണ്. നൂറ, ഇന്നോട് മ്മള് ആദ്യേ പറഞ്ഞതാണ്, വല്ല ആങ്ങളമാരുമുള്ള മൊതലിന്റടുത്ത് കളിക്കാൻ നിക്കല്ലേന്ന്. ഇപ്പൊന്തായി?? ഇതൊക്കെ മ്മള് മ്മളോടായി തന്നെ പറഞ്ഞോണ്ട് നിൽക്കുമ്പോഴാണ് ആ മേക്കപ്പ് റാണി വീണ്ടും മ്മളെ ചൂണ്ടികാട്ടി പറയണത്: "ഇക്കാക്ക, ദേ ഇവളാണ്. ഇവളാണ് മ്മളെ തോണ്ടിയതെന്ന്"

മ്മള് നോക്കിയത് പൂച്ചകണ്ണന്റെ മോന്തക്കാണ്. മ്മള് ഞെട്ടിയത് പോലെ ഓനും ഞെട്ടിയോ? ഹാ, കൊറച്ചൊക്കെ ഞെട്ടിയിട്ടുണ്ട്. പക്ഷെ ആ ഞെട്ടൽ ഓന്റെ മോത്തില്ല, പകരം മ്മളോടുള്ള ദേഷ്യമാണ്. എങ്ങനെ ദേഷ്യം ഇല്ലാണ്ടിരിക്കും.ഓനോട്‌ തട്ടി കേറിയത് പോരാഞ്ഞിട്ട് ഓന്റെ പെങ്ങക്കും മ്മള് കൊടുത്തല്ലോ നല്ല അഡാർ പണി. ഓന്റെ നോട്ടം കണ്ട മ്മളൊന്ന് പരുങ്ങി.ഓനാ മേക്കപ്പ് റാണിടെ കയ്യും പിടിച്ചോണ്ട് മ്മടെ മുന്നിൽ വന്നു നിന്നു. മ്മടെ ചങ്ങായീസ് അഞ്ചണ്ണവും ഉണ്ട വിഴുങ്ങിയ പോലെ നിക്കാണ്. "ഡീ ഇതപ്പോ നിന്റെ സ്ഥിരം പരിപാടിയാണല്ലേ മനുഷ്യർടെ മെക്കിട്ടു കേറല്" മ്മളെ നേർക്ക് കൊരച് ചാടി കൊണ്ടുള്ള ഓന്റെ ചോദ്യം കേട്ട് മ്മള് ഒഴികെ ബാക്കി എല്ലാവരും ഞെട്ടിപ്പോയി.കൂടെ ആ മേക്കപ്പ് റാണിയും.മ്മക്ക് മാത്രല്ലേ കാര്യം അറിയുള്ളു.മ്മള് ഒട്ടും പതറാതെ തന്നെ ഓന്റെ മോന്തക്ക് നോക്കിതന്നെ പറഞ്ഞു:

"ഹാ ആണ്.എന്തേയ്??" "ഡീ നിന്റെ വിളച്ചില് എന്റെ പെങ്ങളടുത്ത് വേണ്ടാ" "ഓഹോ!ഇത് തന്റെ പെങ്ങളായിരുന്നെന്ന് മ്മള് അറിഞ്ഞില്ലേനു.ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ.അൽഹംദുലില്ലാഹ്,എന്നാ ഇനി അങ്ങോട്ട്‌ മ്മടെ കളി മൊത്തം അന്റെ പെങ്ങളോടായിരിക്കും.എന്തേയ്??താനാരാ ഹിറ്റ്ലർ മാധവൻ കുട്ടിയോ വന്ന് ചോദിക്കാൻ" "ഡീ നിന്നെ അന്നേ ഞാൻ നോട്ടമിട്ടതാ.അന്നേ നിന്റെ സൂക്കേട് ഞാൻ തീർത്തേനെ.പെണ്ണല്ലേന്ന് വിചാരിച്ച് ക്ഷമിക്കുമ്പോൾ ഓള് പിന്നെയും തലേൽ കേറാണ്.നീ ആരാണെന്നാ നിന്റെ വിചാരം.മര്യാദക്ക് അടങ്ങി കളിച്ചോ നീ.അല്ലേൽ ഞാൻ ആരാണെന്ന് നീയറിയും." ഹോ.ഓൻറ്റോരു ഡയലോഗ്.ഇവടെ മ്മക്ക് ആണെങ്കിൽ ഒന്നും പറയാനും കിട്ടുന്നില്ല.ആ മേക്കപ്പ് റാണി ആണെങ്കിൽ മ്മളെ നോക്കി പുച്ഛിക്കലോട് കൂടി പുച്ഛിക്കലാണ്.മ്മളെ ചങ്ങായീസ് ആണെങ്കിൽ ഒറ്റ ഒന്നും വായും തുറക്കണില്ല.അതെങ്ങനെയാ,കാര്യം എന്താ ഏതാന്നൊക്കെ അറിയാണ്ട് അവരെങ്ങനാ എന്തേലും പറയാ.ഓൻക്കുള്ള മറുപടി മ്മള് തന്നെ കൊടുക്കാ.അല്ലാണ്ട് ഇപ്പൊ ന്താ ചെയ്യാ.

"താൻ ആരാടോ??അന്നും കൊറേ മാസ്സ് ഡയലോഗ് വിട്ടതാണല്ലോ.എന്നിട്ട് എന്തായി??മ്മക്ക് വേണ്ടത് മ്മള് നൈസ് ആയി വാങ്ങിച്ചിട്ട് പോയി.അന്നും മ്മളടുത്ത് താൻ പറഞ്ഞതാണ്,താൻ ആരാണെന്ന് മ്മക്കറിയില്ലെന്ന്.ഇന്നും അതുതന്നെ റിപീറ്റെഷൻ ആണല്ലോ.എന്നാല് മ്മള് ഇപ്പൊ തനിക്കൊരു ചാൻസ് തരാം.ഇന്ന് എങ്കിലും താനൊന്ന് പറഞ്ഞു തൊലക്കഡോ, ആരാ താനെന്ന്.അല്ല, അപ്പൊ തന്നെ പരിചയപ്പെടുത്താനാണോ ഈ ബ്ലാക്ക് മാൻറ്റെ കോലവും കെട്ടി ഇങ്ങോട്ടേക്കു എഴുന്നള്ളിയത്. എന്നാലേ പേരും അഡ്രസ്സും എഴുതി തന്നോളി, മ്മക്ക് വിശദമായി പിന്നെ പരിചയപ്പെടാം. " മ്മള് ഇത്ര പറഞ്ഞ് വാ അടക്കണയിനു മുന്നേ ഡീന്നൊരു അലർച്ചയായിരുന്നു.ഹോ, റബ്ബി. ഓന്റെ കണ്ണിൽ മ്മളോട് ഉള്ള ദേഷ്യം ആളിക്കത്താണ്. "ഡീ നിർത്തെടീ, നിന്നെ ഇവിടുന്ന് തൂത്ത് വാരാൻ എനിക്കറിയാഞ്ഞിട്ടല്ല. പെണ്ണായി പോയി.

ഹോ, സോറി.. സോറി. നിയൊക്കെ ഒരു പെണ്ണാണോ?? ടീ ജന്മം കൊണ്ട് പെണ്ണായിട്ട് കാര്യമില്ലെടീ. അതിന്റെ കൊറച്ചു ഗുണമൊക്കെ കാണിക്കണം. ഇതൊരുമാതിരി രാക്ഷസി ആയിട്ട് എഴുന്നള്ളിയിരിക്കയാണ്.നിയൊക്കെ എന്തിനാ ഇവടേക്ക് കെട്ടിയെടുക്കുന്നത്. വിളച്ചില് കൊറച്ച് മര്യാദക്ക് നടന്നോ നീ. ഇതുവരെ നല്ല ഉശിരുള്ള ആണുങ്ങളെ നീ കണ്ടിട്ടുണ്ടാവൂലാ.അതാ നിന്റെ എല്ലിന്റെ എണ്ണം കൂടണയിന് കാരണം.അതൊക്കെ കൊറച്ച് കളിച്ചോ നീ. അല്ലെങ്കിൽ ആണുങ്ങളെ കയ്യിന്റെ ചൂട് നിയറിയും. " ഹോ, ഇവനാള് മരണമാസ്സ് ആണല്ലോ. മ്മക്ക് ഓന്റെ ഡയലോഗ് ഒക്കെ കേട്ട് കലിപ്പ് കേറിയിട്ടുണ്ട്. "ഡോ, അപ്പൊ താനെന്നെ അടിക്കോ?എന്നാലടിക്കെഡോ. മ്മളൊക്കെ ഒന്ന് കാണട്ടെ അന്റെ ധൈര്യം. ഇത് തന്റെ കെട്ടിയോൾടെ വീടല്ല. കോളേജാണ്. മ്മടെ ക്യാമ്പസ്സിൽ കേറി വന്ന്‌ മ്മളെ പേടിപ്പിക്കാണോ. ഡോ, കോളേജ് പിള്ളേരൊക്കെ ഇടപെട്ടാൽ താൻ വന്ന പോലെ ഇവിടുന്ന് തിരിച്ചു പോവില്ല.ഇപ്പൊ എന്താ മോന്റെ പ്രശ്നം.അന്റെ ഈ മേക്കപ്പ് റാണിടെ കാര്യോല്ലെ,,അത് മ്മള് നോക്കാന്നെ.

ഇവൾടെ കാര്യം മ്മള് ഏറ്റു. ഇനി അങ്ങട്ട് മോനെപ്പോഴും ഇങ്ങട്ടേക്ക് കയറിയിറങ്ങണ്ടി വരും.അപ്പൊ മോൻ നിന്ന് സമയം കളയാണ്ട് പെട്ടന്ന് സ്ഥലം കാലിയാക്കാൻ നോക്ക്. വെറുതെ മ്മക്ക് പണി ഉണ്ടാക്കല്ലേ" മ്മളെ ഡയലോഗ് തീരണയിന് മുന്നേ ഓന്റെ കൈ മ്മടെ മോന്തക്ക് നേരെ പൊങ്ങിയിരുന്നു. മ്മള് ഓന്റെ കൈക്ക് എത്രത്തോളം ചൂടുണ്ടെന്ന് അറിയാന്നു കരുതി മോന്തയും കാട്ടി നിന്നു.നേരം കൊറേ ആയിട്ടും മ്മടെ കരണം പൊകയണില്ലല്ലോന്ന് കരുതി നോക്കുമ്പോൾ സിനു കേറി ഓന്റെ കൈക്ക് പിടിച്ചിരിക്കുവാണ്.ഹാവൂ..ഇവനാണ് മ്മടെ ചങ്ക് ബ്രോ.ഇതുവരെ ഇവനെന്താ സ്വപ്നം കാണുവായിരുന്നോ.ഏതായാലും വേണ്ടില്ല.ഇപ്പോഴെങ്കിലും ഓൻ ഒന്ന് അനങ്ങിയല്ലോ.പിന്നെ ഡയലോഗ്സ് അവര് തമ്മിലായി. കൂടെ മ്മളും ചേർന്നപ്പോ അവടെയൊരു യുദ്ധക്കാളമായി.ആ മേക്കപ്പ് റാണി ഇതൊക്കെ ആക്കി വെച്ചിട്ട് ഇപ്പോൾ നിന്ന് പരുങ്ങാണ്. ഓൾ ആ പൂച്ചകണ്ണനെ വിളിച്ച് വേണ്ട ഇക്കാക്കന്നൊക്കെ പറയുന്നുണ്ട്. നല്ല പൊരിഞ്ഞ വാക്കേറ്റം നടക്കുമ്പോഴാണ് പുറകിന്നൊരു അലർച്ച.

"നിർത്തെടാ.....!!!!" മ്മള് പോലും ഞെട്ടിത്തരിച്ചു ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ നോക്കിപ്പോയി. നോക്കുമ്പോൾ ജുനൈദും കൂട്ടരുമാണ്‌.ഹോ, ഇവനാണോ. ഓൻ മ്മൾടെ അടുത്ത് വന്നിട്ട് എന്താ നൂറ എന്താ പ്രശ്നോന്നൊക്കെ ചോദിക്കുന്നുണ്ട്. അല്ലേലും ഓനൊരു ടൈപ്പ് അങ്ങനാണ്. ഓൻക്ക് മ്മളെ മെക്കിട്ട് കേറാന്നല്ലാണ്ട് മ്മളെ മെക്കിട്ട് വേറാരെലും കേറിയാൽ അവറ്റകൾടെ കാര്യത്തിൽ ഓനൊരു തീരുമാനം ഉണ്ടാക്കും.അത് മ്മളോട് ഉള്ള മുഹബ്ബത്തിന്റ്റെ ഭാഗമാണെന്നാണ് ഇവടേ എല്ലാവരുടെയും പറച്ചില്. അങ്ങനെ എങ്കിലും മ്മക്ക് ഒരു രക്ഷകൻ ഉണ്ടല്ലോ.ഹാ, ഇരിക്കട്ടെന്ന്. ഓൻ മ്മളെ അടുത്ത് വന്ന്‌ കാര്യം തിരക്കുമ്പോഴ് മ്മളാ പൂച്ചകണ്ണൻ നാറിയെ ചൂണ്ടി കാട്ടി കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. ജുനൈദ് പൂച്ചകണ്ണനെയും മ്മളെയും മാറി മാറി നോക്കി. ഇനി ഇവനെന്താണാവോ?? ബെസ്റ്റ് ആളോടാണ് മ്മള് കാര്യം പറഞ്ഞത്.ഓൻ മ്മളെ പിന്നെയും നോക്കണ കണ്ടിട്ട് മ്മള് ഓനെ നോക്കി കണ്ണുരുട്ടി.

ഓൻ അപ്പൊത്തന്നെ ആ പൂച്ചകണ്ണൻ നാറിടെ അടുത്ത് ചെന്നിട്ട് ഓനെ ഇക്കാന്ന് വിളിച്ചു. മ്മള് പകച്ചു പണ്ടാരടങ്ങി പോയി. ഹോ.!ഇനി ഈ നാറി ജുനൈദിന്റ്റെ ഇക്ക കൂടിയാണോ.,ഹേയ് അല്ല.മ്മളെ അറിവിൽ അങ്ങനൊന്നും ഇല്ലാലോ.ഓന്റെ വിളി കേട്ട് ആ നാറി തിരിഞ്ഞ് നോക്കി ജുനൈദോ,നീ ഇവിടെ ഉണ്ടായിരുന്നോടാന്നും ചോദിച്ച് ഓന്റെ അടുത്തേക്ക് വന്നു.ജുനൈദ് ഓനോട്‌ എന്താ ഇക്ക എന്താ കാര്യം ന്ന് ചോദിക്കുമ്പോൾ ആ നാറി മ്മളെയൊന്നു രൂക്ഷമായി നോക്കി ഓനോട്‌ എന്തൊക്കെയോ പറയാണ്.കൂടെ ആ മേക്കപ്പ് റാണിയും.ശോ!ഇനി ഇവര് തമ്മിൽ എന്താണാവോ ബന്ധം.ജുനൈദ് എന്തൊക്കെയോ പറഞ്ഞ് ആ നാറിനെ കൂൾ ആക്കാൻ നോക്കുന്നുണ്ട്.അവരെ സംസാരം കഴിഞ്ഞിട്ട് ആ നാറി മ്മളെ അടുത്തേക് വന്നിട്ട് മ്മളെ ഒരു ദഹിപ്പിക്കലായിരുന്നു,ഓന്റെ നോട്ടം കൊണ്ട്.ഹോ!!ഓന്റെയാ കണ്ണ്.മ്മള് ശെരിക്കും വല്ലാണ്ടായിപ്പോവാണ്.എന്നിട്ട് മ്മളെ മുന്നിൽ കൊണ്ടന്നു നിർത്തിയിട്ട ഓന്റെ ബുള്ളറ്റ്മ്മല് കേറി ഒരു സ്റ്റാർട്ട്‌ ആക്കാലാണ്. റബ്ബേ, അതൊക്കെയൊന്നു കാണണം.

മ്മളോട് ഉള്ള മൊത്തം കലിപ്പും ഓൻ തീർക്കണത് ഓന്റെ വണ്ടിനോടാണ്.ഹോ, അതിന്റെയൊരു യോഗേ!!മ്മക്ക് ആണെങ്കിൽ ഇതൊക്കെ കണ്ട് ചിരി വരാണ്. പുലി പോലെ വന്നവൻ എലി പോലെ പോവാണല്ലോന്ന് ഓർത്ത്. മ്മളും മ്മടെ ചങ്ങായീസും ഓനെയും ജുനൈദ്നെയും കൂടെ ആ മേക്കപ്പ് റാണിനെയും മാറി മാറി നോക്കി ഹലാക്കിലെ ചിരി ചിരിക്കുമ്പോഴാണ് ഓന്റെ നെക്സ്റ്റ് ഡയലോഗ്;അതും വണ്ടിന്റെ ആക്‌സിലറേറ്റുമ്മല് തിരിച്ചോണ്ട്, "ടീ രാക്ഷസി.. ഇപ്പൊ ഞാൻ പോവാ. അത് നിന്നെ പേടിച്ചിട്ടൊന്നുമല്ല. ദേ ഈ ജുനൈദ് പറഞ്ഞോണ്ട് മാത്രാ... ഇതിനകത്തല്ലെ നീയീ കളിയൊക്കെ കളിക്കുള്ളൂ., ഇവിടുന്ന് നീ പുറത്തേക്ക് ഇറങ്ങുവല്ലോ. അവിടെ ഉണ്ടാവും ഞാൻ, നിനക്കുള്ള പണിയും ഒരുക്കി വച്ച്. നീയൊന്ന് പുറത്തേക്ക് ഇറങ്ങി നോക്ക്, അപ്പൊ ഞാൻ കാണിച്ചു തരാടി.. ഞാൻ ആരാണെന്നും എനിക്കെന്താ നിന്നെ ചെയ്യാൻ പറ്റാന്നും. " ഓന്റെ ആ ഡയലോഗ് കേട്ട് മ്മള് പേടിച്ചിട്ടൊന്നുമില്ല. പക്ഷെ ഓന്റെ ആ കണ്ണ്, പൂച്ചകണ്ണ്, അതിലെരിയുന്ന ആ കനൽ അതൊക്കെ കൂടി ആകുമ്പോൾ മ്മക്ക് പെട്ടന്ന് ഓർമ വന്നത് ആ ശിഹാബിനെയാണ്.ആ ദുഷ്ടനെ.

അന്നും മ്മള് തന്നെ തുടങ്ങി വെച്ചതായിരുന്നു. ഇനി ഇവടേയും അതുപോലെ തന്നെ സംഭവിക്കുമോന്ന് ഓർത്ത് മ്മളാകെ പേടിച്ചു. എന്നാലും അതൊന്നും പുറത്തു കാട്ടാതെ മ്മള് നല്ല കൂൾ ആയി നിന്നു.എന്നിട്ട്, "ആയിക്കോട്ടെ.താൻ എന്താന്ന് വെച്ചാ ചെയ്യടോ പൂച്ചകണ്ണൻ തെണ്ടീ" ന്നും പറഞ്ഞ് മ്മളും മ്മടെ ചങ്ങായിസും ചിരിക്കാൻ തൊടങ്ങി.അതിനൊക്കെ കൂടി കനൽ എരിയുന്ന ഒരു നോട്ടമായിരുന്നു ഓന്റെ മറുപടി.എന്നിട്ട് ബുള്ളറ്റും എടുത്തോണ്ട് ഓൻ കോളേജ് ഗേറ്റ് കടന്നു.ഓനോടല്ല മ്മക്ക് ദേഷ്യം.ഇത്രേക്കെ ആക്കി വെച്ച ആ മേക്കപ്പ് റാണിയോടാണ്.എന്നിട്ട് ഓൾ എവിടെന്ന് നോക്കുമ്പോൾ ആ പരിസരത്തോന്നും അവളെ കാണാനില്ല.ഓഹോ!പെണ്ണ് ആള് കൊള്ളാല്ലോ.തിരിയും കൊളുത്തിട്ട് പെണ്ണ് എസ്‌കേപ്പ് ആയെക്കാണ്.വരട്ടെ,ഓൾ ഇവിടെ തന്നെ കാണുവല്ലോ.ഓൾക്ക് ഉള്ളത് പിന്നെ കൊടുക്കാന്ന് വിചാരിച്ച് മ്മളൊന്ന് നെടു വീർപ്പിടുമ്പോഴാണ് ജുനൈദ് മ്മളെ നേരെ ചാടണത്. "ടീ നിന്റെ സ്വഭാവം എന്നാടി മാറാ??

എല്ലാരോടും ഒരുപോലെ മെക്കിട്ട് കേറാൻ നിക്കാ നീ.ഇപ്പൊ വന്ന ആളായിട്ട് ന്താ നിന്റെ പ്രശ്നം.ഓൻ ആരാണെന്ന് നിനക്കറിയോ?" ഹൂ.ഇവനും തൊടങ്ങിയോ ഓൻ ആരാണെന്ന് ചോദിക്കാൻ.അത് മ്മക്ക് എങ്ങനെ അറിയാനാ. "ജുനൈദേ,ബാക്കി നീയും തൊടങ്ങാണോ.ഓൻ ആരാണെന്ന് മ്മക്ക് എങ്ങനെ അറിയാനാ.അഥവാ ഓൻ ആരായാലും മ്മക്ക് എന്താണ്?മ്മളെ കേറി ചൊറിയാൻ വന്നോണ്ടാ മ്മളും വിട്ട് കൊടുക്കാത്തെ.അല്ല,നിനക്ക് ഇത്രേക്കെ ഫീൽ ചെയ്യാൻ അതിനുമാത്രം ഓൻ ആരാണാവോ???" "നൂറ,ഇയ്യ് അന്റെ ആ ദേഷ്യമൊക്കെയൊന്ന് മാറ്റി വെച്ചേ.ഇയ്യ് എന്താ എല്ലാരോടും ഇങ്ങനെ.എല്ലാരേയും ശത്രുവാക്കി അനക്ക് എന്ത് നേടാനാ?ഇപ്പൊ ഓൻ ആയോണ്ടാ അന്നെ വെറുതെ വിട്ടേ.സംഭവം ഓനൊരു നല്ല മനുഷ്യനാടീ.വല്യ കൊമ്പത്തെ ആൾക്കാരാ.ഇനിക്കറിയാവുന്നതാ.അങ്ങനെ ഒരാൾക്ക് ഇവടെ ന്താ പ്രശ്നോന്നറിയാൻ വേണ്ടിയാ മ്മള് ഓനോട്‌ കാര്യങ്ങൾ തിരക്കിയത്.അപ്പോഴല്ലെ അറിയണത്,അന്റെ കയ്യിലിരിപ്പ് കൊണ്ടാണെന്ന്.അന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ,

വെറുതെ കുട്ട്യോളെ തോണ്ടാൻ നിക്കണ്ടാന്ന്.അതും ഓന്റെ വീട്ടിലെ കുട്ടിയെ" "പിന്നേയ്,ഓൻ എത്ര വല്യ കൊമ്പത്തെ ആളായാലും മ്മക്ക് പുല്ലാണ്.ഇത് കോളേജാണ്.ഇവടേ ഇതൊക്കെ പതിവുള്ളതാണ്.ഓൻക്ക് അത്രയ്ക്ക് പ്രശ്നം ആണെങ്കിൽ ഓന്റെ പെങ്ങളെ വീട്ടിൽ ഇരുത്തി പഠിപ്പിക്കാൻ പറ.അല്ലെങ്കിൽ ഓന്റെ മേക്കപ്പ് റാണിക്ക് വേണ്ടി ഒരു കോളേജ് അങ്ങട്ട് തൊടങ്ങാൻ പറ.വല്യ പണക്കാരൻ ആണെന്നല്ലേ ഇയ്യ് പറഞ്ഞത്.അല്ലാണ്ട് മ്മക്ക് നേരെ പണിയാൻ വരികയല്ല വേണ്ട്" "ഇന്നോട് പറഞ്ഞ് ജയിക്കാനൊന്നും മ്മക്ക് ആവില്ല നൂറ.എന്നാലും ഇയ്യ് ഒന്ന് സൂക്ഷിച്ചോ,അന്റെ ഈ സ്വഭാവം അനക്ക് ദോഷം ചെയ്യും." "ആയിക്കോട്ടെ,അന്റെ ജ്ഞാനോപദേഷത്തിനു നന്ദി" മ്മളോട് പറഞ്ഞിട്ടും വല്യ കാര്യോന്നും ഇല്ലാന്നറിഞ്ഞോണ്ട് ഓനവിടുന്ന് പോയി.അപ്പോഴാണ് അനുവിന്റെ ഡൌട്ട്.ഹോ,അപ്പൊ ഇവൾക്കൊക്കെ ശ്വാസം ഉണ്ടായിരുന്നോ.

"ടീ ഇതാണോ നീ പറഞ്ഞ ആ പൂച്ചകണ്ണൻ" ഓൾടെ ഈ ചോദ്യം കേട്ട് ബാക്കി നാലെണ്ണവും മ്മളെ രൂക്ഷമായി നോക്കുന്നുണ്ട്.അവർക്കൊന്നും കാര്യം മനസ്സിലായിട്ടില്ല.മ്മള് കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു കൊടുക്കാന്ന് കരുതി അവറ്റകളെയെല്ലാം അവിടെത്തന്നെ പിടിച്ചിരുത്തി.മ്മള് പറയാൻ തുടങ്ങുമ്പോഴേക്കും അനു ഓൾടെ വാ തുറന്നിരുന്നു.ഇനി മ്മക്ക് ചാൻസ് ഉണ്ടാവൂലാന്ന് അറിയാണോണ്ട് മ്മള് വാ അടച്ചിരുന്നു.കഥ കേൾക്കണ പോലെ എല്ലാം കേട്ടിരുന്ന് അവറ്റകള് തൊള്ളയും തുറന്ന് മ്മളെ നോക്കി നിക്കാണ്. അസ്‌നക്ക് കാര്യം നേരത്തെ അറിയാമെങ്കിലും ആളെ ഇപ്പോഴാണ് അറിയണത്.പിന്നെ മ്മളെ സ്വഭാവം നല്ലോണത്തിൽ അറിയണോണ്ട് അവര് വലുതായൊന്നും ഞെട്ടിയില്ല.സിനു മ്മളെ എന്തൊക്കെയോ പറഞ്ഞ് ഉപദേശിക്കുന്നുണ്ട്.മ്മക്ക് പിന്നെ അതൊന്നും വലിയ പുത്തരിയല്ലാത്തോണ്ട് മ്മളത് കാര്യമാക്കിയില്ല. അജു മ്മളോട് എന്തൊക്കെയോ കത്തി അടിക്കുന്നുണ്ടെങ്കിലും ചെക്കന്റെ നോട്ടം ഗേറ്റ്ന്റ്റെ ഭാഗത്തെക്കാണ്.

അഖി ആണേൽ ഓനെ നല്ലോണത്തിൽ താങ്ങുന്നുമുണ്ട്. അങ്ങനെ ഗേറ്റ്ന്റ്റെ അവടെക്ക് നോക്കി നിക്കുമ്പോഴാണ് മ്മടെ അസ്‌നാനന്റ്റെ ജാസിം മോൻ വരണത് മ്മടെ ശ്രദ്ദയിൽ പെട്ടത്. ഒരു ലെറ്റർ എഴുതി പോരാൻ പറഞ്ഞിട്ട് ചെക്കന്റെ പോടി പോലും കാണാനില്ലല്ലോന്ന് മ്മള് വിചാരിച്ചതെയുള്ളൂ. മ്മള് ഓനെ മ്മളെ അടുത്തേക്ക് വിളിച്ചു.മ്മള് വിളിക്കണയിന് മുന്നേ ഓൻ മ്മളെ കണ്ടിരുന്നു. ചെക്കൻ ഭയങ്കര നാണത്തോടു കൂടിയാണ് മ്മൾടെ അടുത്തേക്ക് വരുന്നത്. അസ്‌ന ഒഴികെ മ്മളെല്ലാവരും ഓനെ നോക്കി ചിരിക്കുന്നുണ്ട്. "ജാസി മോനെ, എവടെടാ അസ്‌നക്കുള്ള ലെറ്റർ. എന്ത് പണിയാ ഇയ്യ് കാണിച്ചത്?ഫ്രൈഡേ ഉച്ചക്ക് ഇവൾക്കു കൊടുക്കാന്നു പറഞ്ഞിട്ട്... ശോ!!ഇവൾ ആണെങ്കിൽ അന്നെ കാത്തു നിന്ന് മുഷിഞ്ഞെക്കണ്." മ്മൾടെ വർത്താനം കേട്ട് ഓനൊരു പുഞ്ചിരിയാണ് മ്മക്ക് ഒക്കെ തന്നത്.ഓന്റെ മോത്തെ നാണമൊന്നു കാണേണ്ടതാണ്. "ടീ ഇന്നെ കാണാൻ വന്ന ചെക്കനെ ഓടിക്കാനെ ഞാൻ പറഞ്ഞിട്ടുള്ളൂ.,അല്ലാണ്ട് ഇൻക് വേറെ ഒന്നിനെ സെറ്റ് ആക്കി തരണം ന്ന് പറഞ്ഞിട്ടില്ല" അസ്‌നയാണ്.

മ്മള് ഓൾടെ വർത്താനം കേൾക്കാത്ത ഭാവത്തിൽ ഓനോടായി ചോദിച്ചു. "എവടെടാ,ഇനിയെങ്കിലും ഒന്നു കൊടുക്കടാ" മ്മള് ഓനോട്‌ അങ്ങനെ പറയണ്ട താമസം ഓൻ ഓന്റെ ഷർട്ട്‌ന്റ്റെ പോക്കറ്റിന്ന് ഒരു കടലാസ് എടുത്ത് മ്മക്ക് നേരെ നീട്ടാണ്. "ഡാാ ഇനിക്കല്ല,ഇവൾക്ക് " മ്മളെ വർത്താനം കേട്ട് ഓൻ മ്മളെ ആരുടേയും മോത്തെക്ക് നോക്കാണ്ട് ആ ലെറ്റർ അസ്‌നാക്ക് നേരെ നീട്ടി.ഓൾ അത് വാങ്ങാൻ കൂട്ടാക്കിയില്ല.മ്മള് ഓളെയൊന്നു പിടിച്ച് തള്ളിയപ്പോൾ മ്മളെ എന്തൊക്കെയോ പിറുപിറുത്തോണ്ട് ഓളത് വാങ്ങിച്ചു. ഓളോട് അത് തുറന്ന് വായിക്കാൻ പറഞ്ഞിട്ടും പെണ്ണ് കൂട്ടാക്കണില്ല അവസാനം മ്മളെന്നെ തുറന്ന് വായിക്കാൻ തുടങ്ങുമ്പോഴാണ് ജാസിം മോൻ പതിയെ സ്കൂട്ട് ആവാൻ നോക്കണതു.മ്മള് വിടുവോ?? "മോനെ,ഇയ്യ് എങ്ങോട്ടാ..അവിടെ നിന്നെ.ഇത് മ്മള് വായിച്ച് കഴിഞ്ഞ് ഇയ്യ് സ്ഥലം വിട്ടാൽ മതി.എന്തേലും തെറ്റ് കുറ്റമൊക്കെ ഉണ്ടോന്ന് നോക്കട്ടെ.അതൊക്കെ തിരുത്തി തരണ്ടത് മ്മളെ കടമയല്ലേ" മ്മളതും പറഞ്ഞ് ചിരിച്ചോണ്ട് ആ കടലാസ് തുറന്ന് വായിക്കാൻ തൊടങ്ങി.

''''''' എന്റെ എല്ലാമെല്ലാമായ അസ്‌നയ്ക്ക്.. എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. ഇതുവരെ ജൂനിയർസിന് ലവ് ലെറ്റർ എഴുതി മാത്രമേ എനിക്ക് പരിചയമുള്ളു. ആദ്യമായാണ് ഒരു സീനിയറിന് ലവ് ലെറ്റർ എഴുതുന്നത്. പിന്നെ സീനിയർ ആണെന്ന പ്രശ്നോന്നും മ്മക്ക് ഇല്ലാട്ടോ. ആദ്യ കാഴ്ചയിൽ തന്നെ മ്മക്ക് ഇങ്ങളെ പെരുത്ത് ഇഷ്ടായി. ഇങ്ങളെ മൊഞ്ചും ആസ്വദിച്ചു നടക്കുമ്പോഴാണ് ഇങ്ങടെ തേൻമൊഴി മ്മടെ കാതിൽ കേക്കണത്."ഡാാ അന്നെയും കൂടിയാ" എന്ന ഇങ്ങടെ വിളി മ്മടെ ഖൽബിലാണ് തറച്ചത്.ഹോ!!എന്തൊരു സുഗമായിരുന്നെന്നോ അതിന്.പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ് ആണ്.ഇങ്ങള് മൊത്തത്തിൽ ഓക്കേയാണ് ട്ടോ.മ്മക്ക് നൂറിൽ 99 ഉം ഇങ്ങളെ പിടിച്ചു, ബോധിച്ചു.പക്ഷെങ്കിൽ ഒന്ന് മാത്രം പറ്റീട്ടില്ലാട്ടോ.എന്താന്ന് വെച്ചാൽ ഇങ്ങളാ പെൺപുലിയുടെ കൂടെ കൂടരുത് ട്ടോ.പെൺപുലിയല്ല, ചീറ്റപ്പുലിയാണ് ഓള്. എന്താണ് ഓൾടെ പേര്.. ഹാ.. നൂറ.. നൂറയല്ല, കൂറയാണ് ഓള്, വെറും കൂതറ. ഓൾടെ കൂടെ കൂടിയാൽ ഇങ്ങള് മൊത്തത്തിൽ ചീത്തയാവുട്ടോ. ഇനിക്ക് വേണ്ടത് നല്ല അച്ചടക്കോക്കെയുള്ള ഒരു ബീവിനെയാ. ഓൾടെ കൂടെ കൂടിയാൽ ഇങ്ങൾടെ സ്വഭാവം കൂടി മോശാവും. അതോണ്ട് ഇങ്ങള് നന്നായിക്കോളി. മ്മക്ക് ഇങ്ങളെ തന്നെ മതി.

എന്ന് ഇങ്ങളെ മാത്രം സ്നേഹിക്കുന്ന ജാസിം. ''''''''''' ലെറ്റർ വായിച്ച മ്മടെ കണ്ണും മനസ്സുമൊക്കെ ഒരുപോലെ നിറഞ്ഞു. തൃപ്തിയായി.മ്മക്ക് സന്തോഷായി, സമാദാനായി.അമ്മാതിരി എഴുത്തല്ലെ ഓൻ എഴുതി വെച്ചിരിക്കണത്.വെറുതെയല്ല ഓൻ സ്കൂട്ട് ആവാൻ നോക്കിയത്.മ്മക്ക് ഇതൊക്കെ വായിച്ചിട്ട് പൊട്ടിചിരിയാണ് വന്നതെങ്കിലും മ്മള് ഓനോട്‌ രണ്ടു വർത്താനം പറയാൻ വേണ്ടി മ്മടെ കലിപ്പ് മോട് ഓണാക്കി.ബാക്കി അഞ്ചുo നിന്ന് കിണിക്കാണ്.അസ്‌ന ആണേൽ നിനക്ക് ഇത് വേണോടീന്നും പറഞ്ഞ് തലയാട്ടി ചിരിക്കാണ്.മരപ്പട്ടികള്. "ഡാാ ഇന്നോട് ഞാൻ എന്താ പറഞ്ഞെ,, ലവ് ലെറ്റർ എഴുതാനാണ്. അല്ലാണ്ട് ഇന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനല്ല" ഓൻ നിന്ന് പരുങ്ങണതല്ലാണ്ട് വായൊന്നും തുറക്കണ് ഇല്ല. "അപ്പൊ ഇയ്യ് തീരുമാനിച്ചോ ഇവളാണ് അന്റെ ബീവിന്ന്" ഈ ചോദ്യം ഓന്ക് ബോധിച്ചിട്ടുണ്ട്. ഇതിന് ഓനൊന്നു നൈസ് ആയിട്ട് പുഞ്ചിരിച്ചു തന്നു. ഹയ്യട. അനക്ക് ഞാൻ കാണിച്ചു തരാടാ. ഇന്നെ കൂതറയാക്കിയ അനക്ക് ഞാൻ തരാടാ മോനെ ജാസിക്കുട്ടാ.

"സിനു, അന്റെ ആ റെക്കോർഡ് കംപ്ലീറ്റ് ആയിട്ടില്ലന്നല്ലെ പറഞ്ഞെ. ഇവന്റെൽ കൊടുത്തേര്. ഓൻ ചെയ്തോളും" മ്മളെ വർത്താനം കേക്കണ്ട താമസം സിനു ഓന്റെ റെക്കോർഡ് എടുത്ത് മ്മക്ക് നേരെ നീട്ടി. മ്മള് അത് വാങ്ങിച്ചു ഓന്റെ നേർക്ക് നീട്ടി. ചെക്കൻ മ്മളെ കണ്ണും തുറന്നു നോക്കണതല്ലാണ്ട് അത് വാങ്ങിക്കണില്ല.മ്മള് കൊറച്ച് ഗൗരവത്തിൽ നിന്നപ്പോള് ഓൻ അത് വാങ്ങിച്ചു. ഇന്ന് ഉച്ച ആവുമ്പോഴേക്കും കംപ്ലീറ്റ് ആക്കി കൊണ്ട് തരണോന്നും പറഞ്ഞ് കൊറച്ച് ഡയലോഗും കാച്ചി മ്മള് ഓനെ വിട്ടു.അഖിയും അജുവും ഗേറ്റ്ന്റവടെക്ക് കണ്ണും നട്ടിരിക്കാണ്.സമയം ഇത്രേക്കെ ആയിട്ടും അജുന്റ്റെ മൊഞ്ചത്തി വന്നിട്ടില്ല.ഇനി ഏതായാലും ഓള് ഇന്ന് വരൂലെടാ അജുന്ന് മ്മള് പറയുമ്പൊഴ് ചെക്കന്റെ മോന്ത കാണണം.ന്നിട്ട് മ്മളോട് തട്ടി കേറാണ്. "എങ്ങനെ വരാനാ.ഫസ്റ്റ് ഡേയ് തന്നെ നിയൊക്കെ കൂടി അവളെ പേടിപ്പിച്ചിട്ടല്ലേ വിട്ടേ.പാവം,അവൾക് സാരി ഉടുക്കാൻ അറിയില്ലായിരിക്കും" ഓന്റെ വർത്താനം കേട്ട് മ്മളൊക്കെ ചിരിച്ച് മണ്ണ് തുപ്പാണ്.എന്തായാലും ഇനി ഓള് വരില്ലെന്ന് ഉറപ്പിച്ചു മ്മളൊക്കെ ക്ലാസ്സിലേക്ക് വിട്ടു.ഹോ. എന്നത്തേയും പോലെ ടീച്ചർമാരും സാറമ്മാരുമൊക്കെ മ്മളെ പച്ചക്ക് തിന്നുവാണ്. ഉറങ്ങിയും കൂർക്കം വലിച്ചുമൊക്കെ മ്മള് സമയം കളഞ്ഞു.

ഉച്ചയ്ക്ക് ശേഷം ക്ലാസ്സിൽ ഇരിക്കണ മ്മളെയൊക്കെ സമ്മതിക്കണം. അങ്ങനെത്തെ പണ്ടാരങ്ങളാണ് ക്ലാസ്സ്‌ എടുക്കാൻ വരണത്. പിന്നെ നാല് മണി ആവാൻ വേണ്ടി ഒരു കാത്തിരിപ്പ് ആണ്. ബെല്ല് അടിക്കുമ്പോൾ ഇന്ന് എല്ലാരേക്കാളും മുന്നേ ക്ലാസ്സിന്ന് ഇറങ്ങിയത് മ്മളാണ്. അത്രയ്ക്കും മ്മള് മടുത്തിരുന്നു. അനുനെ പിക് ചെയ്യാൻ ഇന്നും അനീഷ് ഏട്ടൻ വന്നിട്ടുണ്ട്. ഇന്നും ഹോസ്പിറ്റലിലേക്ക് ആണ്. അസ്‌നയും കൂടി പോയതിനു ശേഷം മ്മളും വിട്ടു വീട്ടിലേക്ക്. പകുതി എത്തുമ്പോഴേക്കും മഴ ചാറാൻ തുടങ്ങീട്ടുണ്ട്.അള്ളോഹ്!മ്മള് ഇന്നും കോട്ട് എടുത്തിട്ടില്ലല്ലോ.രാവിലെ ആരെക്കാളും മുന്നേ മ്മള് എഴുന്നേൽക്കണോണ്ട് ഇന്നും ചടപടാന്ന് തിരക്കി ഇറങ്ങിയതാണ്.എന്തായാലും പെരുമഴയ്ക്ക് ഉള്ള സാധ്യതയാണ്.മ്മള് പറപ്പിച്ച് തന്നെ വിട്ടു.പക്ഷെ പകുതി എത്തുമ്പോഴേക്കും മഴ ശക്തിയായി തുടങ്ങീട്ടുണ്ട്.പോരാത്തതിന് ഇടിയും.എത്ര തന്റേടിയൊക്കെ ആണേലും മ്മക്ക് പണ്ടും ഇടി പേടിയാണ്,ഇപ്പോഴും പേടിയാണ്.ഇനി എന്തായാലും മഴ ഒതുങ്ങട്ടേന്ന് കരുതി അവടെ കണ്ട ബസ്‌ സ്റ്റോപ്പ്‌ന്റ്റെ അടുത്തേക്ക് മ്മള് വണ്ടി സൈഡാക്കി.

നനഞ്ഞാൽ പിന്നെ ഇമ്മച്ചിന്റ്റെ വകയായിരിക്കും ബാക്കി കിട്ടാ. മ്മള് വണ്ടീന്നിറങ്ങി ബസ്‌ സ്റ്റോപ്പ്‌ലേക്ക് കേറി നിന്നു. ഇതാണ് പെരുമഴക്കാലം. അങ്ങനെത്തെ ഇടിയും മഴയും.പരിസരത്ത് വരെ ഒരു മനുഷ്യൻമാരെ കാണാനില്ല. മഴ ആയോണ്ടാവും. മ്മള് കൊറച്ചൊക്കെ നനഞ്ഞിട്ടുണ്ട്. ബാഗിൽ കേറിയ വെള്ളമൊക്കെയൊന്നു തട്ടി മാറ്റി അവിടെ നിക്കുമ്പോഴാണ് മ്മളാ ശബ്‌ദം കേക്കുന്നത്. രാവിലെ കേട്ട അതെ ശബ്‌ദം. ആ ബുള്ളറ്റ്ന്റ്റെ ചെവി തുളയ്ക്കണ ശബ്‌ദം. അപ്പോഴാണ് മ്മടെ മനസ്സിലേക്ക് രാവിലത്തെ സംഭവങ്ങളൊക്കെ ഓടി എത്തിയത്. അവനെയല്ല മ്മള് പേടിച്ചത്. അവന്റെ ആ പൂച്ചകണ്ണുകളെയാണ്. ആ നോട്ടം, അത് കാണുമ്പോൾ തന്നെ ശരീരത്തിനൊരു വിറയലാണ്. ആ ദുഷ്ടൻ ശിഹാബിന്റെ മുഖമാണ് മനസ്സിലേക്ക് ആദ്യം കയറി വരണത്. ആ ശബ്‌ദത്തിന്റ്റെ തീവ്രത കൂടുന്നതിനനുസരിച്ച് മ്മളൊന്ന് വല്ലാണ്ടായി.രാവിലെ എന്തൊക്കെയോ പറഞ്ഞതാണ്,അപ്പോഴത്തെ ഹരത്തിന്.ഇനി ആ നാറി പറഞ്ഞത് പോലെന്നെ മ്മക്ക് നേരെ പണിയാനുള്ള വരവാണോ.

അതിനിനി ഇതവൻ തന്നെയാണോ. മ്മളെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് മ്മടെ മുന്നിൽ കൂടെ ഒരു ബുള്ളറ്റ് ചീറി പാഞ്ഞു പോയി. ആണ്. അതവൻ തന്നെയാണ്. രാവിലത്തെ അതേ വേഷം തന്നെ. ഭാഗ്യത്തിനു ആ നാറി മ്മളെ കണ്ടിട്ടില്ല. ഒരൊറ്റ പറപ്പിക്കലായിരുന്നു. മ്മളൊന്ന് നെഞ്ചത്ത് കയ്യും വച്ച് ശ്വാസം വിടുമ്പോഴാണ് വീണ്ടും അതിന്റെ ശബ്‌ദം കേക്കണത്.മ്മള് പിന്നെയും ഒന്ന് പേടിച്ചു.മ്മള് ആ വണ്ടി പോയ ഭാഗത്തേക്കെന്നെ ഒന്നൂടെ നോക്കി. പടച്ചോനെ !!!അതാ പോയ പോലെ തന്നെ ആ നാറി തിരിച്ചു വരാണ്.അപ്പൊ ഓൻ മ്മളെ കണ്ടതാണോ.??ഓൻ രാവിലെ പറഞ്ഞതൊക്കെ ഇപ്പോളും മ്മടെ ചെവിയിൽ മിന്നി മറയാണ്. ആ നാറി ആണെങ്കിൽ മ്മടെ ബുള്ളറ്റ്നോട് ചേർന്ന് ഓന്റെ വണ്ടി നിർത്തിട്ട് അതീന്നു ഇറങ്ങാണ്. ആ ഹെൽമെറ്റ്‌ ഊരണതു വരെ മ്മക്കൊരു പ്രാർത്ഥനയെ ഉണ്ടാർന്നുള്ളൂ. അതവനായിരിക്കല്ലേന്ന്. പക്ഷെ മ്മടെ ഭാഗ്യം... അല്ലാണ്ട് ന്ത്‌ പറയാനാ.... അതാ നാറി തന്നെയാണ്. ഓനാ ഹെൽമെറ്റും വണ്ടിന്റെ മോളിൽ വെച്ചോണ്ട് തിരിഞ്ഞു നിന്ന് മ്മളെ ഒരു നോട്ടമായിരുന്നു. ആ പെരുമഴയത്ത് കൂടി ഓന്റെ കണ്ണിലെ തീ ആളി കത്തുന്നതു മ്മള് കാണുന്നുണ്ട്. ഓൻ മ്മളെയും നോക്കിക്കോണ്ട് നേരെ ബസ്‌ സ്റ്റോപ്പ്‌ലേക്ക് കേറി വന്നു.ഓന്റെയാ വരവിൽ ഇനി എന്തും സംഭവിക്കുമെന്ന നിലയിൽ മ്മള് അവിടെ തന്നെ നിന്നു... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story