💘 ഖൽബിൽ നീ മാത്രം 💘: ഭാഗം 9

khalbil nee mathram

രചന: ഷംസീന ഫിറോസ്

ഓന്റെ ആ വരവിൽ ഇനി എന്തും സംഭവിക്കുമെന്ന നിലയിൽ മ്മള് അവിടെ തന്നെ നിന്നു.മ്മള് ഓനെ കാണാത്ത ഭാവത്തിൽ എങ്ങോട്ടൊക്കൊയോ നോക്കിക്കൊണ്ട് നിൽക്കാണ്. ഓന്റെ അനക്കമൊന്നും കേൾക്കാതെയാവുമ്പോൾ മ്മള് ഇടം കണ്ണിട്ടൊന്ന് ഓനെ നോക്കി. ഓൻ ഓന്റെ കോട്ടിലെ വെള്ളോക്കെ തട്ടി മുടിയൊക്കെ ശെരിയാക്കി നിൽക്കാണ്. എന്തൊക്കെ പറഞ്ഞാലും ആള് കളറാണ്. മ്മള് ഓനെയും നോക്കി നിക്കുമ്പോഴാണ് പെട്ടന്ന് ഓനും മ്മളെ നോക്കുന്നത്. മ്മക്ക് ഒരു നിമിഷം എന്താ ചെയ്യേണ്ടേന്ന് അറിയാതെ മ്മളൊന്ന് പരുങ്ങി. എന്നിട്ട് ഓനെ കാണാത്ത ഭാവത്തിൽ ചുറ്റുമൊന്നു കണ്ണോടിക്കുമ്പോഴാണ് ഓൻ മ്മളെ അടുത്തേക്ക് വരുന്നത് മ്മള് കണ്ടത്. സാധരണ മ്മക്ക് ഇങ്ങനെയൊരു പേടിയൊന്നും ഇല്ലാത്തതാണല്ലോ. ഇന്നിപ്പോ എന്തേയ്?? മ്മളെ ഹൃദയമിങ്ങനെ കെടന്നു പിടയ്ക്കാണ്.

ആ നാറി മ്മളെയും നോക്കി കൊണ്ട് മ്മളെ അടുത്തേക്ക് വരാണ്. ഓന്റെയാ നോട്ടമാണ് മ്മളെ തളർത്തുന്നത്. മ്മക്ക് ആണെങ്കിൽ നിന്നിടത്ത് നിന്നും കാലനക്കാൻ കൂടി പറ്റണില്ല. എന്താ ഓന്റെ ഭാവമെന്ന് അറിയാൻ വേണ്ടി മ്മള് ഓനെ നോക്കി. ആ നാറി ആണെങ്കിൽ ഓന്റെ കോട്ടിന്റെ ബട്ടൺസൊക്കെ അഴിച്ചോണ്ട് മ്മളെ അടുത്തേക്ക് വരാണ്. ഓന്റെ ആ നോട്ടത്തിലും വരവിലും എന്തോ പന്തികേട് പോലെ മ്മക്ക് തോന്നിയോണ്ട് മ്മള് പോലും അറിയാണ്ട് മ്മളെ കാലുകൾ പതിയെ പിന്നോട്ട് ചലിച്ചു. മ്മള് പിറകോട്ടു പോവുന്നതിനനുസരിച്ച് ഓൻ മ്മളെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട് മ്മളെ അടുത്തേക്ക് വരാണ്. ചെറുതായൊന്നു നനഞ്ഞോണ്ട് ആൾറെഡി മ്മളെ ശരീരത്തിനൊരു തണുപ്പ് കയറിയിട്ടുണ്ട്. പോരാത്തതിന് ഇതും കൂടി ആവുമ്പോൾ മ്മള് നിന്ന് വിറക്കാൻ തൊടങ്ങി. മ്മളെ പല്ലും ചുണ്ടുമൊക്കെ തണുപ്പത്ത് കൂട്ടി മുട്ടുന്നുണ്ട്. മ്മള് പിന്നോട്ട് പോയി പോയി അവടത്തെ ഭിത്തിയിൽ തട്ടി നിന്നു.

പടച്ചോനെ ഇങ്ങള് കാത്തോളിൻ എന്നും പറഞ്ഞോണ്ട് മ്മള് രണ്ടും കല്പിച്ച് അവിടെ നിന്ന് ഓന്റെ മോത്തേക്ക് തന്നെ നോക്കി.മ്മള് സ്റ്റോപ്പ്‌ ആയപ്പോൾ ഓനും മ്മടെ മുന്നിൽ വന്നു നിന്നു.മ്മക്ക് ആണെങ്കിൽ ശെരിക്കൊന്ന് ശ്വാസം വിടാൻ പോലും പറ്റണില്ല.ഓന്റെ മോത്തേക്ക് നോക്കുംതോറും മ്മടെ വിറയൽ കൂടുവാണ്.ഓന്റെ കണ്ണിൽ ഇപ്പൊ എന്താണെന്ന് പോലും മ്മക്ക് അറിയണില്ല.ഓന്റെയാ നോട്ടം മ്മളെ പൂർണ്ണമായും തളർത്തുന്നുണ്ട്.മ്മളെ തൊട്ടു മുന്നിൽ നിന്ന് ആ നാറി കണ്ണ് എടുക്കാണ്ട് മ്മളെ നോക്കി നിക്കാണ്.ഇങ്ങനെ പേടിച്ചാൽ ശെരിയാവില്ല.എന്താ ഓന്റെ ഉദ്ദേശമെന്ന് അറിയണോല്ലോ.ബി സ്ട്രോങ്ങ്‌ നൂറ ന്നും വിചാരിച്ചോണ്ട് മ്മള് വാ തുറക്കണയിന് മുന്നേ ഓന്റെ ചോദ്യം : "എന്തുപറ്റിയെടി രാക്ഷസി നിനക്ക്?എന്തേയ് പേടിച്ചോ നീ... എവിടെപ്പോയെടി നിന്റെ ആ ധൈര്യംവും തന്റേടവുമൊക്കെ?? " ഇത് മ്മള് പ്രതീക്ഷിച്ചിതാണ് എങ്കിലും ഓന്റെ മോത്തേക്ക് നോക്കി ഒന്നും പറയാൻ കിട്ടാതെ മ്മള് കൊറച്ച് പരുങ്ങി. "അ... അതിന് ഞാ.. ഞാൻ പേടിച്ചുന്ന് തന്നോട് ആരാ പറഞ്ഞെ"

മ്മള് ഒരുവിധം ഓന്റെ മോത്തേക്ക് നോക്കാതെ തന്നെ പറഞ്ഞ് ഒപ്പിച്ചു. മ്മടെ വായിന്ന് ഇത് വീഴണ്ട താമസം ആ നാറി കുറച്ചൂടെ മ്മളെ അടുത്തേക്ക് നീങ്ങി നിന്നു. മ്മളൊന്ന് ഞെട്ടി ഓന്റെ മോത്തേക്ക് നോക്കി. "അപ്പൊ നീ പേടിച്ചില്ലേ" ഇത് ഓൻ കുറച്ച് ഗൗരവത്തിൽ ചോദിച്ചോണ്ട് മ്മള് ശെരിക്കും പേടിച്ചിട്ടുണ്ട്. പോരാത്തതിന് ഇതിന്റെയൊക്കെ കൂടെയൊരു ഇടിയും. മ്മള് ആകെ പെട്ടുപോയല്ലോ റബ്ബേ. എന്നാലും അങ്ങനെ പെടാൻ പാടില്ലല്ലോ. മ്മള് ഉള്ള ധൈര്യമൊക്കെ സംഭരിച്ച് നല്ല കടുപ്പത്തിൽ ഓന്റെ മോന്തക്ക് നോക്കി തന്നെ പറഞ്ഞു. "ഇല്ല. പേടിച്ചിട്ടില്ല. തന്നെയൊക്കെ ആരാടോ പേടിക്കാ? " "ഓഹോ. അപ്പൊ നീ പേടിച്ചിട്ടില്ല, അല്ലെ? നിന്നെ ഞാൻ പേടിപ്പിച്ചു തരാടീ" ന്നും പറഞ്ഞോണ്ട് ഓൻ ഓന്റെ കോട്ട് ഊരിക്കൊണ്ട് കുറച്ചൂടി മ്മടെ അടുത്തേക്ക് വന്നു. ഓന്റെയാ നീക്കത്തിൽ മ്മടെ നെഞ്ചത്തുടെ ഒരു ഇടിവെട്ടിയ ഫീലിംഗ് ആയിരുന്നു. മ്മക്ക് ആണെങ്കിൽ ഒന്നു വാ തുറക്കാൻ പോലും പറ്റണില്ല. ഇനിയെന്ത് എന്ന ഭാവത്തിൽ മ്മള് ദയനീയമായി ചുറ്റുമൊന്ന് നോക്കി.

മ്മടെ നോട്ടം കണ്ട് ഓൻ പറയാ: "ഡീ പരിസരത്തോന്നും ഒരു മനുഷ്യക്കുഞ്ഞില്ല. നീയെത്ര അലറിയാലും ഒരാള് പോലും കേൾക്കാനും പോണില്ല" ഓന്റെ ഈ വർത്താനം കേട്ട് മ്മളൊന്ന് ഞെട്ടിതരിച്ചു ഓന്റെ മുഖത്തേക്ക് നോക്കി. ഓന്റെ മുഖത്തെയാ ഭാവവ്യത്യാസം മ്മളെയാകെ തളർത്തി. മ്മള് എങ്ങനേലും ഓന്റെ മുന്നിൽ നിന്നൊന്ന് രക്ഷപ്പെടാൻ വേണ്ടി നിന്നിടത്ത് നിന്നും കുറച്ചങ്ങോട്ടേക്ക് നീങ്ങി. അപ്പൊ ഓൻ മ്മടെ ഫ്രണ്ടിൽ കേറി നിന്നു. പിന്നെയും മ്മള് മറ്റേ ഭാഗത്തേക്ക്‌ നീങ്ങുമ്പോൾ ഓൻ വീണ്ടും മ്മടെ മുന്നിക്കേറി നിക്കാണ്. ഓന്റെ ഈ കളി കണ്ട് മ്മള് ഓന്റെ മോന്തയടക്കി ഒന്ന് കൊടുക്കാന്ന് വിചാരിച്ചതാ. പക്ഷെങ്കിൽ മ്മക്ക് മ്മളെ കൈ പോലും അനക്കാൻ പറ്റണില്ലേനു. മ്മളെ ഞെട്ടലും പരുങ്ങലുമൊക്കെ കണ്ട് ഓൻ പിന്നെയും മ്മടെ അടുത്തേക്ക് വന്നോണ്ട് മ്മടെ മോത്തേക്ക് നോക്കി ചോദിക്കാണ്: "ന്താടീ നിന്റെ മുഖമൊക്കെ വല്ലാണ്ടിരിക്കണെ. എന്തേയ്, ഇപ്പൊ പേടിയാവണ് ണ്ടോ??"

മ്മള് ഓന്റെ മോത്തേക്ക് നോക്കി നിക്കണതല്ലാണ്ട് ഒന്നും പറയണില്ല.മ്മളെ മുഖത്തേക്ക് ഓനൊന്നു രൂക്ഷമായി നോക്കി.ആ നോട്ടം പോലും സഹിക്കാൻ വയ്യാണ്ട് മ്മള് പേടിച്ച് താഴേക്ക് നോക്കി നിക്കുമ്പോഴാണ് മ്മടെ മുന്നിൽ നിന്ന് ഒരു പൊട്ടിച്ചിരി മുഴങ്ങുന്നത്.മ്മള് ഞെട്ടിതരിച്ചു നോക്കുമ്പോൾ ആ നാറി മ്മടെ മുന്നിൽ നിന്ന് മ്മടെ മോത്തേക്ക് നോക്കിക്കോണ്ട് വായും പൊത്തി ചിരിക്കാണ്. മ്മളാണെങ്കിൽ എന്താ ഏതാന്നൊന്നും അറിയാണ്ട് അന്തം വിട്ട് ഓന്റെ മോത്തേക്ക് നോക്കുമ്പോൾ ഓനാ ചിരിയൊന്നു കണ്ട്രോൾ ചെയ്തിട്ട് വീണ്ടും മ്മളെ അടുത്തേക് വന്നിട്ട് പറയാ: "ഡീ ഇപ്പൊ നിനക്ക് മനസ്സിലായോ, എത്രയൊക്കെ തന്റേടിയാണെങ്കിലും പെണ്ണ് വെറും പെണ്ണ് തന്നെയാണെന്ന്. എന്തിനാ നീ ഇങ്ങനെ കെടന്ന് വിറക്കണത്.അതിനുമാത്രം ഞാനൊന്നും ചെയ്തിട്ടില്ലല്ലോ.ഇങ്ങനെ വന്നൊന്ന് നിന്റെ മുന്നിൽ നിക്കുമ്പൊഴേക്കും നിന്റെ അവസ്ഥ ഇതാണെങ്കിൽ........, നടുറോഡിൽ ഇട്ടും ക്യാമ്പസ്സിലിട്ടും എന്നെ പൊരിച്ചെടുത്ത ആ നീ തന്നെയാണോ ഇത്?എന്തൊക്കെയായിരുന്നു

അപ്പോഴത്തെ ഡയലോഗ്സ്..എന്നിട്ട് എവിടെടീ, ഇപ്പോ നിന്റെ നാവിറങ്ങിപ്പോയോ??നീ ചോദിച്ചില്ലേ,എനിക്കെന്താ നിന്നെ ചെയ്യാൻ പറ്റാന്ന്,ഞാൻ വിചാരിച്ചാൽ എനിക്ക് നിന്നെ ചെയ്യാൻ പറ്റാത്തതായി ഒന്നുല്ലെടീ.ഇപ്പോൾ തന്നെ നോക്ക്.പക്ഷെ ഞാൻ ചെയ്യില്ല.ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടുമ്പോൾ ആ അവസരം മുതലെടുക്കുന്നവനല്ലടീ ഞാൻ.എന്നാലും നിന്നെ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു.ഇതുവരെ ഒരു പെണ്ണിനും കാണാത്ത ധൈര്യമാണ്‌ നിനക്കുള്ളത്,എന്റെ മുന്നിൽ വന്ന് ഇതുവരെ ഒരുത്തിയും ഇങ്ങനെ ഷൈൻ ചെയ്തിട്ടില്ല.നീയാണെടീ ആദ്യത്തെ ആള്.എന്നിട്ടും വെറുതെ വിടുവാ, അതും പെണ്ണാണല്ലോന്ന് വിചാരിച്ച്.ഇനിയെങ്കിലും മര്യാദക്ക് അടങ്ങി ഒതുങ്ങി ജീവിക്കാൻ നോക്ക്.എങ്ങനെയാ മനുഷ്യന്മാരോട് പെരുമാറാന്ന് പഠിക്ക്..ഇപ്പൊ ഞാൻ ആയോണ്ട് വെറുതെ വിടുവാ,മറ്റു വല്ലവരും ആയിരുന്നേൽ കാണാമായിരുന്നു നിന്റെ അവസ്ഥ എന്താണെന്ന്" നല്ല വൃത്തിയായി ഇത്രേം ഡയലോഗ്സ് പറഞ്ഞിട്ട് ആ നാറി മ്മടെ മോത്തെക്ക് നോക്കി ചിരിക്കാണ്

.ആ ചിരിയിൽ മ്മളോട് ഉള്ള പുച്ഛവും പരിഹാസവും മ്മക്ക് കാണാം.കൂടെ ഓൻ ജയിച്ചുവെന്നുള്ളോരു തോന്നലും.ഇതൊക്കെ കേട്ട് മ്മള് ആകെ വല്ലാണ്ടായിരിക്കാണ്.ഓൻ പറഞ്ഞതിലും ഇല്ലേ കാര്യം.സത്യമല്ലെ.??എന്നാലും അങ്ങനെ തോറ്റുകൊടുക്കാൻ പറ്റോ. "ഡോ,താൻ പറഞ്ഞത് ശെരിയാ.എത്രേക്കെ തന്റേടം ഉണ്ടെങ്കിലും പെണ്ണ് വെറും പെണ്ണ് തന്നെയാ.എന്നാ ഒന്ന് താനറിഞ്ഞോ,എല്ലാ പെണ്ണുങ്ങളും ഒരുപോലെ അല്ലഡോ.പ്രത്യേകിച്ച് ഈ ഞാൻ.ഇന്നിപ്പോ,ഇവിടുന്ന് എന്നെ വെല്ലുവിളിക്കുന്നതിൽ എന്ത് അർത്ഥമാ ഡോ ഉള്ളത്.അതും ഇങ്ങനെയൊരു സാഹചര്യത്തിൽ.ഒറ്റപ്പെടുമ്പോൾ എല്ലാരേയും വീഴ്ത്താൻ എളുപ്പമാണ്‌.ഇതാണോ തന്റെ സ്വഭാവം,ഇത്രേ ഉള്ളു തന്റെ ധൈര്യം???" മ്മടെ വർത്താനം കേട്ട് ഓന്റെ മുഖത്തെ ആ പുച്ഛിക്കലൊക്കെ പോയി പകരം ഒരു കലിപ്പ് കേറാണ്. "ഡീീീ...." "ഒന്ന് പോടോ അവിടുന്ന്.." മ്മള് ഇത്രയും പറഞ്ഞോണ്ട് ഓനെ മ്മളെ മുന്നിന്ന് തളളിമാറ്റിട്ട് അവിടന്നൊരു ചാട്ടമായിരുന്നു വെളിയിലേക്ക്.മഴ വലുതായൊന്നും കുറഞ്ഞിട്ടില്ല.എങ്കിലും മ്മള് നേരെ മ്മടെ ബുള്ളറ്റ്ന്റ്റെ അടുത്തേക് ചെന്നിട്ട് അതൊരു സ്റ്റാർട്ട്‌ ആക്കലായിരുന്നു.

ആ നാറി ആണെങ്കിൽ മ്മളെ നോക്കി പല്ലിറുമ്പാണ്.മ്മള് വണ്ടി പറപ്പിക്കണയിന് മുന്നേ അവടെക്കെടക്കണ ഓന്റെ വണ്ടിക്കൊരു ചവിട്ടായിരുന്നു.മ്മടെ ചവിട്ട് ഒരൊന്നൊന്നര ചവിട്ട് ആയോണ്ട് ഓന്റെ വണ്ടി മറിഞ്ഞ് അതിലെ ഹെൽമെറ്റും അങ്ങോട്ടേക്ക് തെറിച്ചു വീണു.ഒന്നുല്ലേലും അനുന്റ്റെ വണ്ടിക്ക് ഇട്ട് പണിഞ്ഞതല്ലേ അന്ന് രണ്ടും കൂടി.നിനക്ക് ഇത്രേങ്കിലും ഇരിക്കട്ടെ ടാ തെണ്ടി.മ്മടെ പണി കണ്ട് ആ നാറി ഡീീന്നും അലറിക്കൊണ്ട് മ്മടെ അടുത്തേക്ക് വരുമ്പോഴേക്കും മ്മള് അവിടുന്ന് പറപ്പിച്ചിരുന്നു.പിന്നെ മ്മള് തിരിഞ്ഞു നോക്കാണ്ടൊരു പോക്ക് ആയിരുന്നു.അവിടുന്ന് പോരുന്നതിനു മുന്നേ മ്മള് അങ്ങനൊരു ഡയലോഗ് കാച്ചിയെങ്കിലും ആ നാറി പറഞ്ഞതൊക്കെ സത്യല്ലേ.മ്മള് ആദ്യം നന്നായി പേടിച്ചതല്ലേ.സാദാരണ മ്മക്ക് അങ്ങനത്തെ പേടിയും വെപ്രാളമൊന്നും പതിവില്ലല്ലോ.

ഏതു തരക്കാരായാലും മ്മടെ മുന്നിൽ കേറി നിന്നവന്റ്റെ നേർക്ക് തട്ടി കേറിട്ടേ മ്മക്ക് ശീലമുള്ളു.ഇതിപ്പോ എന്തേയ്??ഓനെ കാണുമ്പോൾ തന്നെ ശരീരത്തിനൊരു വിറയലാണ്.ഓൻ മ്മടെ അടുത്തേക്ക് വരുമ്പോൾ ഉണ്ടായ അവസ്ഥയാണെൽ പറയേ വേണ്ട.ആകെ ഒരു മരവിപ്പ് ആയിരുന്നു.ഒരുപക്ഷെ ഞാൻ ഭയക്കുന്നത് അവനെ ആയിരിക്കില്ല.അവന്റെ ആ കണ്ണുകളെ ആയിരിക്കും.എന്തൊക്കെയോ ചിന്തകൾ മനസ്സിൽ കടന്നു കൂടിയിട്ടുണ്ട്.ഒടുക്കം വീട്ടിൽ എത്തിയതേ അറിഞ്ഞിട്ടില്ല.നല്ലോണത്തിൽ നനഞ്ഞിട്ടുമുണ്ട്.മ്മളെ കോലം കണ്ടിട്ട് ഇമ്മച്ചിടെ വഴക്കിന്റ്റെ പെരുമഴയാണ് പിന്നെ നടന്നത്.ഇമ്മച്ചിടെ കൂടെ മൂത്താപ്പയും ചേർന്നതോണ്ട് പിന്നെ കാര്യങ്ങൾ പറയേ വേണ്ട.നേരെ റൂമിൽക്ക് വെച്ച് പിടിച്ചു.കുളിച്ചു മാറ്റി നിസ്കാരമൊക്കെ കഴിഞ്ഞ് താഴെക്കിറങ്ങുമ്പോൾ ഇപ്പച്ചിയും നാഫിയും എത്തീട്ടുണ്ട്.അവരുടെ കൂടെ ഇരുന്ന് കാപ്പി കുടിക്കുമ്പോഴാണ് ഇപ്പച്ചി മ്മടെ കല്യാണക്കാര്യം എടുത്തിടണത്.

മ്മക്ക് പണ്ടേ ആ കാര്യം കേൾക്കുന്നത് തന്നെ ഹറാം ആണെന്ന് എല്ലാർക്കും അറിയാം. എന്നിട്ടും ഇപ്പച്ചി അതിൽ പിടിച്ചു തൂങ്ങുവാണ്. ഒന്നുല്ലേലും ഇപ്പച്ചിക്കും കാണുവല്ലോ മ്മടെ കാര്യത്തിൽ ഒരു സമാദാനക്കൊറവൊക്കെ. മ്മക്കത് തീരെ ദഹിക്കാണ്ടായപ്പോൾ മ്മളവിടുന്നെണിറ്റ് പുറത്തേക്ക് പോയി.ഇമ്മച്ചി മ്മടെ പിന്നാലെ വന്നിട്ട് ഇപ്പച്ചിന്റ്റെ ബാക്കിന്ന് തുടങ്ങാണ്.മ്മക്ക് ആണെങ്കിൽ ദേഷ്യം സഹിക്ക വയ്യാണ്ട് ഇമ്മച്ചിന്റടുത്ത് അറിയാണ്ട് തട്ടികേറി.ഇമ്മച്ചി മ്മളെ ഉപദേശിക്കുന്നത് കണ്ട് മൂത്താപ്പ വേണ്ടാന്ന് പറഞ്ഞു ഇമ്മച്ചിയെ അങ്ങോട്ടേക്ക് വിളിച്ചു. ഇക്കാര്യത്തിൽ മ്മളെ കൂടുതലായി ആരും ഉപദേശിക്കാൻ വരില്ല. എങ്കിലും ഒരു ദിവസം മ്മള് ഇവിടുന്ന് മറ്റൊരു വീട്ടിലേക് കയറിചെന്നല്ലേ പറ്റൂ. ഏതൊരു ഉപ്പിടെയും ഉമ്മിടെയും ആഗ്രഹവും സ്വപ്നവും അതാണല്ലോ. മാത്രമല്ല,, മാതാപിതാക്കൾ എന്ന നിലയിൽ അവർക്ക് എന്നോടുള്ള കടമ നിർവഹിക്കലുമാണല്ലോ. പക്ഷെ മ്മക്ക് അങ്ങനെയൊരു കാര്യത്തിനെ കുറിച്ച് ചിന്തിക്കാനെ വയ്യ. മ്മള് ആകെ ബേജാറായി റൂമിലേക്ക്‌ കയറി ചെന്നു. കുറച്ച് നേരം കഴിയുമ്പോൾ നാഫി റൂമിലേക്ക് കയറി വന്നു. ഇനി ഇവനെന്തിനുള്ള പുറപ്പാട് ആണാവോന്നും വിചാരിച്ചു മ്മള് ഓനെയൊന്നു തുറുക്കനെ നോക്കി.

"ടീ കൊറച്ച് മയത്തിലൊക്കെ നോക്കെടീ, ഇല്ലേൽ മ്മളൊക്കെ കത്തിപ്പോവുമെ" "ഇനി എന്താണാവോ അന്റെ വരവിന്റെ ഉദ്ദേശം. ഉപദേശിക്കാൻ ആണേൽ അന്റെ ചന്തി ഇവടെ എവിടെയും ഫിറ്റ്‌ ചെയ്യണോന്നില്ല" "എന്തൊരു സ്വഭാവാടി അന്റേത്?ഈ ജന്മത്തു നീ നന്നാവൂല്ലാ.നിയൊക്കെ നിക്കാഹ് കഴിക്കാണ്ടിരിക്കൽ തന്നെയാടി ഭേദം.അല്ല,കെട്ടിക്കോണ്ട് പോയതിന്റ്റെ മൂന്നാം നാള് തന്നെ ഇയ്യ് ഓനെ മയ്യത്താക്കുടി.അമ്മാതിരി രാക്ഷസിയാണ് നിയൊക്കെ" ഓന്റെ ഈ രാക്ഷസി വിളി മ്മക്ക് തീരെ പിടിച്ചില്ല.മ്മക്ക് ആ പൂച്ച കണ്ണൻ നാറിയെയാണ് ഓർമ്മ വരുന്നത്.ഓനും മ്മളെ വിളിച്ചത് രാക്ഷസിന്നല്ലേ.ഇനി മ്മള് ശെരിക്കും രാക്ഷസിയാണോ???മ്മള് നാഫിക്കൊരങ്ങിനൊരു മറുപടി കൊടുക്കാണ്ട് ഓനെ അടിമുടിയൊന്നു നോക്കി.അപ്പോഴുണ്ട് ഓൻ മ്മളെ ഇത്തുസെ ന്ന് വിളിക്കുന്നു.ഓന്റെ വിളി കേട്ട് മ്മളെ കണ്ണ് രണ്ടും പുറത്തേക്ക് തളളി പോയി.അപ്പൊ എന്തോ സോപ്പിങ്ങിനാണ് ഓൻ വന്നിരിക്കുന്നത്. "എന്താണ്ടാ അനക്ക് ഇപ്പോഴൊരു സ്വഭാവഗുണം.എന്താ അനക്ക് വേണ്ടത്??

ഏതേലും പെൺപിള്ളേരെ സെറ്റ് ആക്കിതരാനാണോ " ന്നും ചോദിച്ച് മ്മള് ഓനെയൊന്നു പുച്ഛിച്ചു.ഓൻക്ക് നല്ല ദേഷ്യം വരുന്നുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ഓൻ ഒന്ന് പുഞ്ചിരിച്ചു തന്നു.ഹോ..ഓന്റെ ആവശ്യത്തിനു കഴുതക്കാലും പിടിക്കണ സൈസ് ആണ് ഓനോക്കെ.എന്നുവെച്ച് മ്മള് കഴുതയാണ് എന്നല്ലാട്ടോ പറഞ്ഞതിന്റെ അർത്ഥം. "ഇത്തുസെ,ഇൻക് ഒന്ന് അന്റെ ലാപ്ടോപ് വേണാർന്നു.അർജന്റ്റ്‌ ആടി. കൊറച്ച് കഴിഞ്ഞു കൊണ്ട് തരാം" "ഓഹോ. അപ്പൊ അതാണ്‌ കാര്യം. ന്താണ് അനക്ക് ഇത്രേക്കെ അർജന്റ്റ്. മ്മള് അറിയാതെ എന്തേലും ചുറ്റിക്കളിയുണ്ടോ" "ഇത്തുസെ, ഇങ്ങള് കളിക്കല്ലേ. ഒന്ന് തന്നോളി. ഇല്ലേൽ ഞാൻ മൂത്താപ്പാനെ വിളിക്കും" ഇത് മ്മക്ക് നന്നായി കൊള്ളുമെന്ന് ഓൻക്കറിയാം. ഓൻക്ക് മ്മൾടെ അടുത്ത്ന്ന് ന്തേലും ആവശ്യമുണ്ടെങ്കിൽ ഓൻ മൂത്താപ്പാനെയും കൂട്ടി വന്നാ ചോദിക്കാ. മൂത്താപ്പ പറഞ്ഞാൽ മ്മക്ക് പിന്നെ കൊടുക്കാണ്ടിരിക്കാൻ വയ്യ. അതോണ്ട് മ്മള് ഓനെ അധികം ചുറ്റിക്കാണ്ട് അതെടുത്തു കൊടുത്തു.ഓൻ അതും എടുത്തോണ്ട് റൂമിന്ന് പുറത്തിറങ്ങിയ ശേഷം മ്മള് ഫോണിൽ തോണ്ടിക്കൊണ്ട് ഇരുന്നു.

അപ്പോഴാണ് നസിടെ കാൾ വരണത്. മൂന്നാല് ദിവസമായി പെണ്ണ് വിളിച്ചിട്ട്. മ്മള് ഫോണും എടുത്ത് ഓൾടെ വിശേഷങ്ങൾ ചോദിച്ചിരുന്നു. മ്മടെ കാര്യത്തിൽ ഓൾക്കാണ് എല്ലാരേക്കാളും കൂടുതൽ വിഷമം. മ്മള് അമ്പിനോടും വില്ലിനോടും അടുക്കില്ലെന്ന് ഉറപ്പാവുമ്പോൾ ഓള് ആ വിഷയം വിടും. വിശേഷങ്ങളൊക്കെ ചോദിച്ചു പറഞ്ഞും മ്മള് ഫോൺ കട്ട്‌ ചെയ്തു. ഫുഡ്‌ അടിയും നിസ്കാരൊക്കെ കഴിഞ്ഞ് മ്മള് മ്മടെ സ്ഥിരം പണിക്കു പോയി.എന്നുവെച്ചാ മ്മള് ഉറങ്ങാൻ കിടന്നുന്ന്. ഇതൊക്കെ അല്ലാണ്ട് മ്മക്ക് വേറെ എന്താണ് ഇവിടെ പണിയുള്ളത്. നാളെ രാവിലെ എന്തായാലും നേരത്തെ എണീക്കണമെന്ന് വിചാരിച്ച് അലാറം ഒക്കെ സെറ്റ് ആക്കി കിടന്നു. ഇന്ന് മ്മക്ക് പണി തന്നത് മ്മടെ ഫോൺ ആണ് ട്ടോ. അലാറം സെറ്റ് ചെയ്തതാണ്. പക്ഷെ അടിച്ചിട്ടില്ല. അതോണ്ട് ഇന്നും മ്മള് എണീറ്റ് ഒരു പറക്കലായിരുന്നു കുളിക്കാനും ഒരുങ്ങാനുമൊക്കെ. എന്തെടുത്തില്ലേലും വേണ്ട, പോവുമ്പോൾ കോട്ട് എടുക്കാൻ മറക്കാതിരുന്നാൽ മതിയായിരുന്നു. ഇന്നലെന്നെ മ്മക്ക് അത്രക്കും പണി കിട്ടിയതാണ് മ്മടെ മറവി കാരണം.

ഇന്നും കാപ്പി കുടിക്കാണ്ട് ഇറങ്ങണതു കണ്ട് ഇമ്മച്ചിന്റ്റെ പൂരപ്പാട്ട് ആയിരുന്നു ഇറങ്ങാൻ നേരം. മ്മള് വണ്ടിയും എടുത്ത് ഗേറ്റ് കടക്കാൻ നേരമാണ് മൂത്താപ്പാന്റ്റെ വിളി.മ്മളൊന്ന് നിർത്തി തിരിഞ്ഞ് നോക്കി.മറന്നേക്കാണ്,,,ഇന്നും മ്മള് ഇത് തന്നെ മറന്നു പോവാണല്ലോ.മൂത്താപ്പ മ്മൾടെ അടുത്തേക്ക് വന്ന് മ്മടെ ചെവി തിരിച്ച് പൊന്നാക്കി തന്നു.എന്നിട്ടൊരു കാച്ചലും :"ഇന്നെങ്കിലും ഇയ്യ് മഴ നനയാണ്ട് വന്നോളി" മ്മള് നൈസ് ആയി ഒരു ചിരിയും കൊടുത്ത് കോട്ടും വാങ്ങിച്ചിട്ട് അനുന്റ്റവിടെക്ക് വിട്ടു.അനുന് ചെറിയൊരു പനിയും തലവേദനയുമൊക്കെയാണ് ഇന്ന് കോളജിലേക്ക് ഇല്ലെന്ന് ഓൾടെ അമ്മ പറഞ്ഞു. എന്തായാലും ഇപ്പൊ കയറി നോക്കാൻ സമയമില്ല. വൈകുന്നേരം വരുമ്പോൾ കയറാമെന്ന് വിചാരിച്ചു മ്മള് വണ്ടി കോളേജിലേക്ക് വിട്ടു. ഗേറ്റ്ന്റ്റെ അവിടെ മ്മടെ റിയൽസിനെ ഒന്നും കാണാനില്ല.ഇതെന്താണാവോ?? മ്മള് വരാണ്ട് ക്ലാസ്സിൽ കേറാത്തവരാണല്ലോന്നും വിചാരിച്ച് മ്മള് ചുറ്റുമൊക്കെയൊന്നു കണ്ണോടിച്ചു. ഇല്ലല്ലോ.. എവടെയും കാണാനില്ലല്ലോ.

മ്മള് നേരെ ക്ലാസ്സിലേക്ക് വിട്ടു. ക്ലാസ്സിൽ ചെന്നു നോക്കുമ്പോൾ മ്മടെ നാല് ചങ്ങായീസും ക്ലാസ്സിൽ കുത്തിയിരുന്ന് പൊരിഞ്ഞ എഴുത്തിലാണ്. റബ്ബേ!എന്താണ് ഇപ്പൊ ഇവിടെ സംഭവിച്ചത്. ലോകവസാനാണോ?? ഇവർക്കൊക്കെ ഇപ്പൊ എന്താ സംഭവിച്ചെന്നും കരുതി മ്മള് അവരുടെ അടുത്തിരുന്നു കാര്യം തിരക്കി. തെണ്ടികൾ... നാലും മ്മളെ കണ്ട ഒരു മൈൻഡ് പോലും ചെയ്യണില്ല. അമ്മാതിരി എഴുത്താണ്. മ്മള് കൊറച്ച് കലിപ്പിൽ അസിയെ തോണ്ടി കാര്യം എന്താണെന്ന് ചോദിക്കുമ്പോൾ ഓള് പറയാ: "ഇന്നാണ് ആന്റപ്പന്റ്റെ റെക്കോർഡ് സബ്മിറ്റ് ചെയ്യേണ്ടതെന്ന്,ഇല്ലേൽ ഇനി മുതൽ അങ്ങോട്ടേക്ക് ക്ലാസ്സിൽ ഇരിക്കേണ്ടന്ന്" മ്മക്ക് ഇത് കേട്ട് തല പെരുക്കണ പോലെയായി.മ്മള് റെക്കോർഡ് കംപ്ലീറ്റ് ചെയ്യണതു പോയിട്ട് അതെടുത്തിട്ട് വരെയില്ല.ഇവറ്റകളൊക്കെ നന്നായ വിവരം മ്മള് അറിഞ്ഞില്ലല്ലോ റബ്ബേ.ആ ആന്റപ്പൻ ആണേൽ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യണ കാലമാടനാണ്. സിനു എങ്കിലും മ്മക്ക് കൂട്ടുണ്ടാവുമെന്ന് കരുതി. ഓനും മ്മളെ ചതിച്ചു.

ഏതായാലും ഉച്ചക്ക് ശേഷമാണ്‌ അയാളുടെ പീരീഡ്. അതുവരെ ഇരുന്ന് അപ്പോഴേക്കും മുങ്ങാന്നൊക്കെ പ്ലാൻ ഇട്ട് മ്മള് ക്ലാസ്സിൽ ഇരുന്നു. നാലെണ്ണത്തിന്റെയും റെക്കോർഡ് പണിയൊക്കെ കഴിഞ്ഞപ്പോൾ മ്മള്ടെ അടുത്ത് സൊള്ളാൻ വന്നിരിക്കാണ്. അനു എവിടെന്നൊക്കെ ചോദിക്കുന്നുണ്ട്. മ്മള് നാലിനെയും മൈൻഡ് ചെയ്യാണ്ട് വേറെ എവിടെയൊക്കെയോ നോക്കി ഇരുന്നു. എങ്ങനേലും തട്ടി മുട്ടി പ്രാകി ഉച്ചയാക്കി. ലഞ്ച് ബ്രേക്ക്‌നുള്ള ബെല്ല് അടിക്കുമ്പോഴേക്കും കോളേജിന്ന് പതിയെ സ്കൂട്ട് ആവാന്ന് കരുതി ഇരിക്കുമ്പോഴാണ് ക്ലാസ്സിലേക്ക് ഒരു നോട്ടീസ് വന്നത്. നോട്ടീസ് വായിച്ച മ്മക്ക് ലോകം കീഴടക്കിയ സന്തോഷമാണ്‌ ഉണ്ടായത്. കോളേജ് യൂണിയൻറ്റെ എന്തോ മീറ്റിംഗ് ന്റ്റെ ഭാഗമായി ഉച്ചക്ക് ശേഷം ക്ലാസ്സില്ലാന്നു. മ്മക്ക് ആണെങ്കിൽ സന്തോഷം കൊണ്ട് ഇരിക്കാനും വയ്യ നിക്കാനും വയ്യ എന്ന അവസ്ഥയിലായി. ബാക്കി നാലെണ്ണത്തിന്റ്റെ മുഖം ഒരു മാതിരി അണ്ടി പോയ അണ്ണാനെ പോലെയാണ്. വേണം,, മ്മളെ കൂട്ടാണ്ട് ഇരുന്നെഴുതിയതല്ലേ. എന്നിട്ട് എന്തായി??

രാവിലെ വന്ന് തലകുത്തി മറിഞ്ഞിരുന്നു ചെയ്തതാണ് നാലും കൂടി.മ്മള് അവിടെ കിടന്ന് ചിരിക്കുമ്പോഴേക്കും കുട്ട്യോളൊക്കെ പോയി ക്ലാസ്സ്‌ ഒക്കെ ഒഴിഞ്ഞിരുന്നു.കോളേജ് യൂണിയൻറ്റെ മീറ്റിംഗ് ആയോണ്ട് ആരും കൂടുതൽ സമയം കോളേജിൽ ചുറ്റി കറങ്ങണ്ടാന്ന് പ്രിൻസിയുടെ നിർദേശം ഉണ്ടായിരുന്നു.മ്മളും പോവാൻ വേണ്ടി ക്ലാസ്സിന്നിറങ്ങി മ്മടെ സ്ഥിരം വാകച്ചോട്ടിന്റെ അവടെക്ക് നീങ്ങി. അസിക്ക് ആണേൽ ബസ്‌ വരാൻ ഇനിയും സമയമെടുക്കും. കൂടുതൽ സമയം അവിടെ കുറ്റിയടിക്കണ്ടാന്ന് സിനു പറഞ്ഞോണ്ട് മ്മള് പോവാൻ നിന്നു. അസിയെയും കൂട്ടി. ഓളെ ഓൾടെ വീട്ടിൽ ആക്കി ശേഷം മ്മള് പൊയ്ക്കോളാന്നും പറഞ്ഞ് മ്മളും വണ്ടി എടുത്തു. ജംഗ്ഷനിൽ എത്തുമ്പോൾ അസിക്കൊന്നു ഷോപ്പിൽ കയറണം ന്ന്. എന്തോ ഒരു ഗിഫ്റ്റ് വാങ്ങിക്കണമെന്ന്. നാളെ ഓൾടെ കസിൻന്റ്റെ ബർത്ത് ഡേയ് ആണ് പോലും. മ്മള് ഗിഫ്റ്റ് ഒക്കെ പർച്ചസ് ചെയ്ത് ഷോപ്പിന്ന് ഇറങ്ങുമ്പോൾ ഓൾക്ക് ഒരാഗ്രഹം., ഒരു ജ്യൂസ്‌ കുടിക്കാൻ.

അല്ലെങ്കിലും തണുപ്പത്ത് നല്ല തണുത്ത ജ്യൂസ്‌ കുടിക്കണത് മ്മക്കും ഒരു സുഗാണ്. നേരെ വിട്ടു കൂൾ ബാറിലേക്ക്. ജ്യസും കുടിച്ച് ബില്ലും കൊടുത്ത് മ്മള് മ്മടെ വണ്ടിന്റ്റെ കീയും കറക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അകത്തേക്ക് കയറി വരണ ആളുമായിട്ട് മ്മളൊന്ന് കൂട്ടിമുട്ടണത്.ആ തട്ടലിൽ മ്മടെ ബുള്ളറ്റ്ന്റ്റെ കീ എങ്ങോട്ടോ തെറിച്ചു.മ്മളൊന്ന് റൗണ്ട് അടിച്ച് തിരിഞ്ഞ് നോക്കുമ്പോൾ മ്മടെ മുന്നിന്ന് ഒരാൾ കുനിഞ്ഞു കീ പെറുക്കി ഒരു സോറിയും പറഞ്ഞോണ്ട് മ്മക്ക് നേരെ കീ നീട്ടുന്നുണ്ട്.മ്മളാ കീയും വാങ്ങിച്ചു ഒരു സോറിയും താങ്ക്സും പറയാന്ന് വിചാരിച്ച് അയാളുടെ മുഖത്തേക്കൊന്നു നോക്കി.അയാളുടെ മുഖം കണ്ട മ്മളൊന്ന് ഞെട്ടിപ്പോയി.മ്മക്ക് മ്മളെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. ആ മുഖം കണ്ട് മ്മളെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. ആ സന്തോഷത്തിൽ മ്മള് പതിയെ പറഞ്ഞു. മുബാറക്............. അല്ല..,മുബിക്ക......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story