ഖൽബിലെ മൊഞ്ചത്തി: ഭാഗം 1

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

ആഷി ... നീ പറഞ്ഞത് സത്യം ആണോടാ.. എന്നാലും എനിക്ക് അങ്ങട് വിശ്വസിക്കാൻ പോലും പറ്റുന്നില്ല...ആരാ കക്ഷി...?

അൻവർ ആണെങ്കിൽ തന്റെ ചങ്ങായിടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് പള്ളിപ്പടി യുടെ താഴെ പാർക്ക്‌ ചെയ്തിരിക്കുന്ന ബൈക്കിൽ ഇരിക്കുക ആണ്... ആഷി അപ്പോളും തീവ്രമായ ആലോചനയിൽ ആണ്. ഓനോട്‌  തുറന്ന് പറഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ റബ്ബേ....

ടാ ആസി ഒന്നു പറയെടാ... ആളെങ്ങനെ മൊഞ്ചത്തി ആണോ, അന്റെ നാട്ടുകാരി ആണോടാ.... ഞാന് അറിയുന്ന പെണ്ണാണോ...

അൻവർ അങ്ങനെ ചോദ്യങ്ങൾ തുരു തുരാ എറിഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു...

പക്ഷെ ആഷി ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു.


എന്തെങ്കിലും ഒന്ന് പറയെടാ.. കുറേ നേരം ആയല്ലോ നീയ് ഈ ഇരുപ്പ് തുടങ്ങീട്ട്...വെറുതെ വീട്ടിൽ കിടന്ന് ഉറങ്ങിയാ എന്നെ വിളിച്ചു വരുത്തിയിട്ട്..

അൻവർ പല്ല് ഞെരിച്ചു..


പക്ഷെ മറുപടിയായി ആഷിഖ് ആണെങ്കിൽ ഒരു പുഞ്ചിരിയാണ് അവനു തിരികെ നൽകിയത്....

നിന്റെ ഈ ചിരി ഇല്ലേ... ഈ കള്ള ചിരിയിൽ ആവും ല്ലേ ഓള് വീണത്...

മ്മ്... ആഷി അവനെ നോക്കി ഒന്ന് തല കുലുക്കി.


നീ ആളെ പറയുമോ... അതോ...


സമയമായില്ല അൻവറേ... ഇത്തിരി കൂടി കാത്തിരിക്കേണ്ടി വരും...


എന്നാലും നീയ് ഓളെ പറയുല്ലാ അല്ലേ....


മ് ച്ചും.
അവൻ ചുമൽ കൂപ്പി കാണിച്ചു..


അപ്പോഴേക്കും,കടുത്ത ദേഷ്യത്തിൽ ആഷിയെ നോക്കി പല്ലിറുമ്മി കൊണ്ട്,അൻവർ തന്റെ ബൈക്ക് എടുത്തു കൊണ്ട് പാഞ്ഞു പോയിരുന്നു...

ആഷി ആണെങ്കിൽ 
മൊബൈൽ ഫോൺ കയ്യിൽ എടുത്തു സമയo നോക്കിയപ്പോൾ 4.30..


വരണ്ട സമയം ആയല്ലോ... എന്നിട്ട് എവിടെ...

ആലോചനയോടെ അവൻ വീണ്ടും നോക്കി.


അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോഴേക്കും കണ്ടു അകലെ നിന്നും വരുന്ന റോബിൻ മോട്ടേഴ്‌സ്....


അതു കണ്ടതും ഹൃദയത്തിൽ ഒരു വേലിയേറ്റം പോലെ,,,

ബസ്, സ്റ്റോപ്പിൽ വന്നു നിറുത്തിയതും അവന്റെ കണ്ണുകൾ ഫ്രണ്ട് ഡോറിലേക്ക് നീണ്ടു.

നെഞ്ചിലെ പെടപ്പ് കൂടി കൂടി വരികയാണ്..

എന്നിരുന്നാലും ശരി,,ഇന്ന് ഓളോട് തുറന്നു പറയും....

അവൻ തീരുമാനിച്ചുറപ്പിച്ചു..


(ഒരു പുതിയ കഥ ആണേ... മുസ്ലിം പശ്ചാത്തലത്തിൽ പറയുന്ന ഒരു, love story...

ആഷിഖ്........ തഹഹ്ജ്ജുദ് നിസ്കാരത്തോടെ ഉണരുന്ന ഒരു കുടുംബത്തിലെ മൂത്ത മകൻ. നിസ്കാരവും നോമ്പും ഓതലും ഒക്കെ ആയി കഴിയുന്ന ഒരു ട്രെഡിഷണൽ ഫാമിലി ആയിരുന്നു അവന്റേത്..

കൗമാര കാലഘട്ടം മുതൽക്കേ അവന്റെ മനസ്സിൽ കയറി കൂടിയ ഒരു മൊഞ്ചത്തി ഉണ്ടായിരുന്നു... ഓത്തു പള്ളിയിലേക്ക് വാപ്പച്ചിടേ കയ്യും പിടിച്ചു വരുന്ന അവളെ കാണാനായി അവൻ വഴിയോരത്തു കാത്തു നിൽക്കുമായിരുന്നു..ആരോടും പറയാതെ കൊണ്ട് അവളോട് ഉള്ള പ്രണയം അവൻ തന്റെ ഉള്ളിൽ ഒളിപ്പിച്ചു...


നാളുകൾ പിന്നിട്ടു കൊണ്ടേ ഇരുന്നു.

വേനലും വർഷവും വസന്തവും ശിശിര വും മാറി മാറി കാലത്തെ പുൽകി..


അന്നത്തെ പൊടിമീശക്കാരൻ വളർന്നു 22വയസ് ഉള്ള യുവാവ് ആയി..

തട്ടമിട്ട മൊഞ്ചത്തിയില്ലേ... അവളും തന്റെ ഡിഗ്രി ഒക്കെ കംപ്ലീറ്റ് ചെയ്ത ശേഷം അടുത്ത മേഖലയിലേക്ക് കടക്കാൻ തയ്യാറെടുത്തു..

ആഷിഖ്  ആണെങ്കിൽ ഒരു ഓർത്തഡോക്സ് ഫാമിലി യിലെ ചെക്കൻ ആണെങ്കിൽ, നമ്മുടെ നായികയൊ... അവള് നേരെ വിപരീതവും ആണ്..
കൂട്ടുകാരികളോടൊപ്പം ഒരു കോഫി ഷോപ്പിൽ കയറുന്നതിലോ, ഒരു സിനിമ കാണുന്നതിലോ ഒന്നും, ജസ്റ്റ്‌ ഒന്ന് കറങ്ങാൻ പോകുന്നതിലോ ഒന്നും അവൾക്ക് യാതൊരു കുഴപ്പവും ഇല്ല... ഒരു അടിച്ചു പൊളിക്കാരി പെൺകുട്ടി ആയിരുന്നു അവൾ... മെഹർ ഫാത്തിമ..


ആഷിഖിന്റെ പ്രണയം അങ്ങനെ അവന്റെ ഹൃദയത്തിന്റെ കോണിൽ പതിഞ്ഞു കിടന്നു... നിറമുള്ള കനവുകൾ അവൾക്കായി സ്വര്ക്കൂട്ടി അവൻ കാത്തിരുന്നു....


അവളുടെ ഡിഗ്രി പരീക്ഷ യുടെ റിസൾട്ട്‌ വന്നത് അറിഞ്ഞു കൊണ്ട് അവളെ ഒന്ന് അഭിനന്ദിക്കുവാനും ഒപ്പം തന്റെ പ്രണയം അവളോട് തുറന്നു പറയുവാനും വേണ്ടി ആ വഴിക്കോണിൽ അവൻ കാത്തു നിന്നു..)


Hai Dears... കഥ യുടെ ഇൻട്രോ വായിച്ചിട്ട് താല്പര്യം ഉണ്ടെങ്കി ൽ റിവ്യൂ ചെയ്യണേ...നിങ്ങൾക്ക് ഒക്കെ ഇഷ്ടം ആകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് സ്വന്തം മിത്ര 🥰🥰🥰

Share this story