ഖൽബിലെ മൊഞ്ചത്തി: ഭാഗം 11

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

പുതിയ സ്കൂളിൽ ആദ്യമായി എത്തിയത് ആയിരുന്നു റസിയ.

അവിടുത്തെ കുട്ടികളും ടീച്ചേഴ്സും ഒക്കെ വളരെ സ്നേഹത്തോടെ ആയിരുന്നു അവളോട് പെരുമാറിയത്.

അഞ്ചു മുതൽ ഏഴു വരെ ഉള്ള ക്ലാസ്സുകളിൽ ആണ് റസിയ പഠിപ്പിക്കുന്നത്.

Maths ആണ് അവളുടെ വിഷയം. ഒപ്പം തന്നെ ഇവിടെ സോഷ്യൽ സ്റ്റഡീസും ഉണ്ട്.


കുട്ടികളുടെ ഇടയിൽ ആയതിനാൽ നേരo പോകുന്നതേ അറിയുന്നില്ലായിരുന്നു.. 

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ എടുത്തപ്പോൾ അവൾ ഉമ്മച്ചിയെ വിളിച്ചു.

"ഹലോ മോളെ...."


"ആഹ് ഉമ്മച്ചി, എന്തെടുക്കുവാ "

. "ഞാൻ ഇവിടെ കുളിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുവാരുന്ന്... മോൾക്ക് ഇപ്പൊ free ആണോ "


"ഹ്മ്മ്.. Lunch ടൈം "

. "ആഹ് അത് ഞാൻ മറന്നു, നേരം ഉച്ച ആയല്ലേ...ഇവിടെ ആരും ഇല്ലാത്ത കൊണ്ട് ഒരു അനക്കോം ഇല്ല..." 

. "മ്മ്... ഉമ്മച്ചി കഴിച്ചോ "

. "ചായ കുടിച്ചത് താമസിച്ച മോളെ,"


"ഹ്മ്മ്..... ഞാന് ഊണ് കഴിക്കാൻ തുടങ്ങുവാ, അപ്പൊ വിളിച്ചേ...."

. "ആഹ് മോള് ഫോൺ വെച്ചിട്ട് കഴിച്ചോളു ട്ടോ,നേരം കളയണ്ടാ..."

. അവർ പറഞ്ഞതും റസിയ ഫോൺ വെച്ചു.

കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ അവൾ 
ആഷിയെ ഓർത്തു.

ഇങ്ങനെ മിണ്ടതേം പറയാതെ എത്ര നാളു പോകു.. ഇത്ര മാത്രം സ്നേഹിച്ചു എങ്കിൽ ആ പെണ്ണിനെ എന്തിനാ ഉപേക്ഷിച്ചത്.. ആ പെൺകുട്ടിയും ഇപ്പൊ ഒരുപാട് സങ്കടപ്പെടുന്നുണ്ട്വും.... കഷ്ടം...


ഹലോ റസിയ.... എന്താണ് ഇത്രക്ക് ആലോചന..

അടുത്തിരുന്ന നീലിമ ടീച്ചർ ചോദിച്ചതും പെട്ടന്ന് അവൾ മുഖം ഉയർത്തി..

ഒന്നുമില്ല ടീച്ചറെ... ഞാൻ വെറുതേ ഓരോന്ന്..

ഹ്മ്മ്... നടക്കട്ടെ നടക്കട്ടെ... ഞങ്ങളും ഒക്കെ ഇങ്ങനെ തന്നെ ആയിരുന്നു... കല്യാണം കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെ ഒക്കെ വെറുതെ ചിന്തിച് ഇരിക്കും... പിന്നെ ഓരോ ദിവസം ചെല്ലും തോറും കാര്യമായിട്ടുള്ള ചിന്തകൾ ആണ്..

പറഞ്ഞു കൊണ്ട് നീലിമ ചിരിച്ചു.

ഒപ്പം റസിയയും 


***

സ്കൂൾ വിട്ടപ്പോൾ . കാലത്തെത് പോലെ വാപ്പാച്ചിടെ കടയിൽ ഇറങ്ങുക ആയിരുന്നു ബസിലു.

അപ്പോളേക്കും അൻസിയും എത്തി.

ഇരുവരും ഒരുമിച്ചു വീട്ടിലേക്ക് നടന്നു...

മീനച്ചിലാറിന്റെ തീരത്തു കൂടി രണ്ട് പേരും അവരുടെ സ്കൂളിലെ ഓരോരോ വിശേഷം പറഞ്ഞു നടന്നു പോന്നു.

റസിയയ്ക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു ആ ഗ്രാമവും പ്രെദേശവും ഒക്കെ.


ഉമ്മച്ചി അവരെ ഒക്കെ കാത്തു നീളൻ വരാന്തയിലെ തൂണിൽ പിടിച്ചു നിൽപ്പുണ്ട്.

അകത്തേക്ക് കയറിയതും നല്ല നെയ്യപ്പത്തിന്റെ വാസന.

ഹ്മ്മ്... ഇന്ന് നെയ്യപ്പമാണ് അല്ലേ...

അവരെ നോക്കി ചോദിച്ചു കൊണ്ട് അൻസി തന്റെ ബാഗ് തോളിൽ നിന്ന് ഊരി മാറ്റി.


"ആഹ്, കുറച്ചു അരിപൊടി ഉണ്ടായിരുന്നു, ശർക്കരയും.. അത് എടുത്തു ഉണ്ടാക്കിയതാ.. ഒത്തൊ എന്നൊന്നുമറിയില്ല..

കട്ടൻ ചായയുടെ ഒപ്പം, നെയ്യപ്പം കൂട്ടി റസിയയും അൻസിയും കൂടി കഴിച്ചു.

"നന്നായിട്ടുണ്ട് ഉമ്മച്ചി... ഈ എണ്ണപലഹാരം ഒക്കെ ഉണ്ടാക്കാൻ ഉമ്മച്ചിക് വശം ഉണ്ടോ "
..

റസിയ ചോദിച്ചു.

"എന്റെ ഉമ്മാ പഠിപ്പിച്ചത് ആണ് മോളെ, ഉമ്മാക്ക് എല്ലാം അറിയായിരുന്നു.. നല്ല രുചിയ്ക്ക് ഉണ്ടാക്കും.. ആ കൈ പുണ്യം ഒന്നും ഞങ്ങൾക്ക് മക്കൾക്ക് ആർക്കും കിട്ടിയില്ല.. എന്നാലും കുറേശെ ഇതുപോലെ ഉണ്ടക്കാകും "


"ഇത് സൂപ്പർ ആയിട്ടുണ്ട്.. എനിക്ക് ഒരുപാട് ഇഷ്ടം ആയി "

അവള് പറയുന്നത് കേട്ടപ്പോൾ സീനത് പുഞ്ചിരിച്ചു.. ഒപ്പം വലിയ അവാർഡ് എന്തോ കിട്ടിയ പോലെ ഇത്തിരി ഗമയിൽ ഇരുന്നു.

താൻ കാലത്തെ അലക്കി വിരിച്ചു ഇട്ടിട്ട് പോയ മുഴുവൻ ഡ്രെസ്സും മടക്കി വൃത്തി ആയിട്ട് ഉമ്മച്ചി വെച്ചിരിക്കുന്നത് 
ചായ കുടിച്ച ശേഷം റൂമിൽ എത്തിയ റസിയ കണ്ടു.

ആഷിയുടെ മണം....
അവൻ പൂശിയ അത്തർ ന്റെ മണം ആണ് അവിടമാകെ നിറഞ്ഞു നിൽക്കുന്നത് എന്ന് റസിയക്ക് തോന്നി..

അക്കുവും ആലിയയും എത്തിയതും എല്ലാവരും കൂടി വീട്ടിൽ ആകെ ബഹളോം ശബ്ധോം...

പിള്ളേര് പൊരേൽ ഉണ്ടേല് അനക്കം ഒള്ളു.. ഇല്ലെങ്കിൽ ചുമ്മാ മരിച്ച വീട് പോലെയാണ്.

വേഷം മാറി അടുക്കളയിലേക്ക് വന്ന റസിയയെ നോക്കി സീനത്ത് പറഞ്ഞു.ഒപ്പം തന്നെ അവളോട് പുതിയ സ്കൂളിലെ വിശേഷം ഒക്കെ അവര് ചോദിച്ചു.

ആ നേരത്ത് ആണ് റസിയയുടെ അനുജത്തി നജ്മ വീഡിയോ കാൾ ചെയ്തത്.

പിന്നെ എല്ലാവരും കൂടി അങ്ങോട്ടും ഇങ്ങോട്ടും കണ്ട് കൊണ്ട് ഒക്കെ സംസാരിച്ചു.

അക്കച്ചി ഭാഗ്യം ഉള്ളവൾ ആണ്... ഈ കുടുംബത്തിൽ ഇവരുടെ ഒക്കെ കൂടെ സ്നേഹത്തോടെ എന്നും കഴിയട്ടെ എന്നൊരു ദുആ മാത്രം പടച്ചോനോട് ഒള്ളു..

ഫോൺ വെച്ചു കുറച്ചു കഴിഞ്ഞപ്പോൾ വന്ന മെസ്സേജ് ആണ് അവൾക്ക്.. ഇളയ അനുജത്തിയായ നസ്മിയുടെ വക ആയിട്ട്.

അത് വായിച്ചതും റസിയയുടെ മനസ്സിൽ ഓടി എത്തിയത് ആഷി യുടെ മുഖം ആയിരുന്നു.

***

അന്ന് രാത്രിയിൽ അത്താഴം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ആഷി തനിക്ക് ട്രാൻസ്ഫർ ആയെന്ന് ഉള്ള വിവരം എല്ലാവരോടും അറിയിച്ചത്.

കേട്ടതും റസിയയുടെ മുഖം വാടിയത് അവൻ കണ്ടു.

"അതെന്താ ആഷി ഇത്ര പെട്ടന്ന്, നിന്റെ കല്യാണം കഴിഞ്ഞിട്ട് ഇത്ര ദിവസം അല്ലേ ആയുള്ളൂ...റസിയ ആണെങ്കിൽ ഇന്ന് മുതൽക്ക് ജോലിക്കും കേറി.."


"അടുത്ത തിങ്കളാഴ്ച മുതല് ജോയിൻ ചെയ്യണം, ഒരു വീട് വാടകക്ക് കിട്ടിട്ടുണ്ട് . ശനിയാഴ്ച അവിടെക്ക് താമസം മാറ്റാൻ ആണ്, എന്റെ സാധനങ്ങൾ ഒക്കെ കൊണ്ട് പോകണ്ടേ, അതുകൊണ്ട് ആണ് "


"ഇത് എന്തൊരു കഷ്ടം ആണ് കുഞ്ഞേ, ഈ റസിയാകൊച്ചു ഇവിടേം നീയ് അവിടേം ആയിട്ട്...."

ഉമ്മച്ചിയും വാപ്പച്ചിയും ഓരോ ന്യായങ്ങൾ പറയുന്നുണ്ട് എങ്കിലും ആഷി മൗനം പാലിച്ചു. 

അവന്റെ തീരുമാനത്തിൽ മാറ്റം ഇല്ലെന്ന് ഉള്ളത് റസിയക്ക് വ്യക്തമായിരുന്നു..

അതുകൊണ്ട് യാതൊരു അഭിപ്രായവും ആ പാവം ഒട്ട് പറയാനും തുനിഞ്ഞില്ല.

പെട്ടന്ന് തന്നെ അത്താഴം കഴിച്ചു എഴുന്നേറ്റ ശേഷം ആഷി റൂമിലേക്ക് പോകുകയും ചെയ്തു.

പാത്രങ്ങൾ ഒക്കെ കഴുകി വെച്ച ശേഷം എല്ലാം അടിച്ചു വാരി വൃത്തി ആക്കി ഇട്ടിട്ടു അക്കുനെ പഠിക്കാനും കൂടി സഹായിച്ചു കഴിഞ്ഞു ആണ് റസിയ ചെന്നത്.

വെറുതെ ബെഡിൽ കിടക്കുകയാണ് ആഷി.

കണ്ണുകൾ അടച്ചു കൈകൾ രണ്ടും നെഞ്ചിനു കുറുകെ വെച്ചു കൊണ്ട് ആണ് അവൻ കിടക്കുന്നത്.

ഉറങ്ങുകയല്ലെന്ന് ഒറ്റ നോട്ടത്തിൽ അവൾക്ക് മനസിലായി.


"പുതിയ സ്കൂൾ ഒക്കെ എങ്ങനെ ഉണ്ട്... ഇഷ്ടമായോ "
..

അവൾ അടുത്തേക്ക് വന്നതും പെട്ടന്ന് ആഷി കണ്ണ് തുറന്നു എഴുന്നേറ്റു ഇരുന്നു കൊണ്ട് ചോദിച്ചു.

"മ്മ്.. നല്ല സ്കൂൾ ആണ്, കുട്ടികൾ ഒക്കെ നല്ല സ്നേഹം ഉള്ളവരാണ്, കൂടെ വർക്ക്‌ ചെയുന്ന ടീച്ചേർസും അതുപോലെ തന്നെയാ..... ഞാൻ മുന്നേ പഠിപ്പിച്ച മാർഫി സ്കൂളിലും   ഇതുപോലെ ആയിരുന്നു..."

ജസ്റ്റ്‌ അവൻ ഒന്ന് ചോദിച്ചപ്പോൾ റസിയ വളരെ താല്പര്യത്തോടെ ആണ് തിരിച്ചു മറുപടി പറഞ്ഞത്...

"മ്മ്...."

അവൻ ഒന്ന് മൂളി.

"ഇയ്ക്കാക്ക് ശനിയാഴ്ച എപ്പോളാ പോകേണ്ടത്, കാലത്തെ പുറപ്പെടണോ അതോ..."?

ഒന്നും ചോദിക്കേണ്ട എന്ന് കരുതിയത് ആണെങ്കിലും പാവം പെണ്ണ് അവനോട് ആരാഞ്ഞു..

 
"രാവിലെ 10മണി ആകുമ്പോൾ ഇറങ്ങണം, ആലപ്പുഴ എത്തുമ്പോൾ എങ്ങനെ ആയാലും 1മണി ആകും.. പിന്നെ അവിടെ ചെന്നിട്ട് എല്ലാം ഒന്ന് അറേഞ്ച് ചെയ്യണം..യാത്രയും കൂടി ആകുമ്പോൾ ക്ഷീണം ആകും..."

ആഷിക്ക് അവിടെക്ക് പോകാൻ വളരെ താല്പര്യം ഉണ്ടെന്ന് റസിയ ഓർത്തു...അത്ര കാര്യമായിട്ട് ആണ് സംസാരിക്കുന്നത്.. അതും ആദ്യമായിട്ട്..
ഇനി ആ പെണ്ണിനെ എങ്ങാനും കാണാൻ ആണോ റബ്ബേ...

അവൾ ഓർത്തു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story