ഖൽബിലെ മൊഞ്ചത്തി: ഭാഗം 12

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

ഒരാഴ്ച്ച എത്ര പെട്ടന്ന് ആണ് കടന്നു പോയത്...

വെള്ളിയാഴ്ച വൈകുന്നേരം സ്കൂളിൽ നിന്നു വന്നപ്പോൾ മുതൽ റസിയക്ക് ആകെ ഒരു പരവേശം പോലെ ആയിരുന്നു.


ചായയും പഴംപൊരിയും ഉണ്ടാക്കി വെച്ചു പതിവ് പോലെ ഉമ്മച്ചി കാത്തിരുന്നു.

അൻസിയോടൊപ്പം ഇരുന്ന് പലഹാരം കഴിച്ചപ്പോൾ തൊണ്ട കുഴിയിൽ നിന്നും ഇറക്കാൻ ആവാതെ അവൾ വിഷമിച്ചു...


ആഷി അണ്ണച്ചി ഇന്ന് നേരത്തെ എത്തിയോ...?

ബൈക്കിന്റെ ശബ്ദം കേട്ടതും അൻസി വെളിയിലേക്ക് നോക്കി പറഞ്ഞു.

മ്മ്......ആഷി കാലത്തെ പറഞ്ഞിട്ട പോയെ, മൂന്നു മണി വരെ ജോലി ചെയ്യുവോള്ളൂന്നു. എന്നിട്ട് ഇറങ്ങും പോലും.
അവന്റെ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തു വെയ്ക്കണംന്നു."

ഉമ്മച്ചി പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആഷി അകത്തേയ്ക്ക് കയറി വന്നു..

പെട്ടന്ന് തന്നെ റസിയ എഴുന്നേറ്റു തട്ടം വലിച്ചു നേരെ ആക്കി അല്പം മാറി നിന്നു.

"നാളെ പോണോ മോനേ.... ഓർക്കുമ്പോൾ തന്നെ ആകെ വിഷമം ആണ് "

അവനെ കണ്ടതും സീനത്തു സങ്കടത്തോടെ പറഞ്ഞു.

"ഇതൊക്ക എന്റെ ജോലീടെ ഭഗം ആണ് ഉമ്മച്ചി..... അവര് പറയും പോലെ അല്ലേ നമ്മൾക്ക് ചെയ്യാൻ ഒക്കു..."


"എന്നാലും ആ കൊച്ചിന്റെ മുഖം കാണുമ്പോൾ... പാവം അതിനു എന്ത് മാത്രം സങ്കടം ഉണ്ടെന്നോ... എല്ലാം ഉള്ളിൽ ഒതുക്കി നടക്കുവാ.... രണ്ട് ദിവസം ആയിട്ട് ഒന്നും കഴിക്കുന്നു പോലുമില്ല..."


വേഷം മാറ്റുവാനായി മുറിയിലേയ്ക്കു പോയ റസിയയെ നോക്കിയാണ് ഉമ്മച്ചി അത് പറഞ്ഞത്.

അതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിൽ ആയിരുന്നു ആഷിയുടെ പെരുമാറ്റം.


ഇട്ടിരുന്ന ചുരിദാർ മാറ്റിയ ശേഷം മറ്റൊന്നു ഇട്ടു കൊണ്ട് റസിയ അടുക്കളയിലേക്ക് വന്നു.

എന്നിട്ട് പിന്നിലേക്ക് ഉള്ള വശത്തെയ്ക്ക് ഇറങ്ങി ചൂല് എടുത്തു മുറ്റം അടിച്ചു വാരാൻ തുടങ്ങി.


എല്ല ദിവസവും അവൾക്ക് ആ പതിവ് ഉണ്ട്.

അല്ലെങ്കിൽ ആലിയയും അൻസിയും മാറി മാറി ആയിരുന്നു ഈ പണികൾ ഒക്കെ ചെയ്യുന്നത്.

മുറ്റം എല്ലാം അടിച്ചു വാരി വൃത്തിയായിട്ടു ഇട്ട ശേഷം, കയ്യും കാലും മുഖവും ഒക്കെ കഴുകി കയറി വന്നു അവള് നാളികേരം ഒക്കെ എടുത്തു ചിരകി വെയ്ക്കും. പിറ്റേ ദിവസത്തേക്ക് ഉള്ള ആവശ്യങ്ങൾക്ക്.പിന്നീട് പച്ചക്കറികൾ നുറുക്കി വെയ്ക്കുകയും ഉള്ളിയും സവാളയും ഒക്കെ തൊലി കളഞ്ഞു വെയ്ക്കുകയും ഒക്കെ ചെയ്യും. അതൊക്കെ ചെയ്യുവാൻ അൻസിയും അലിയായും ഒക്കെ മാറി മാറി കൂടും.

ആ സമയത്ത്  ഒരുപാട് തമാശകളും പഴങ്കഥകളും ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്ന് ആണ് മൂവരും ഈ ജോലികൾ ചെയ്യുന്നത്.. അതുകൊണ്ട് നേരം പോകുന്നത് പോലും അറിയില്ല..

എന്നാൽ പതിവിന് ഒക്കെ വിപരീതം ആയിട്ട്, റസിയ നിശബ്ദ ആയിരുന്നു.

എന്നതെങ്കിലും ഒക്കെ ആരെങ്കിലും വന്നു ചോദിച്ചാൽ ഒന്ന് രണ്ടു വാക്കുകളിൽ അവൾ പറഞ്ഞു തീർക്കും.

ഇത്താത്തയ്ക്ക് നല്ല സങ്കടം ആണ്, അണ്ണച്ചി പോകുന്നത് കൊണ്ട് ആവും ല്ലേ ഉമ്മച്ചി...
ആലിയ ചോദിച്ചു 

ഹ്മ്മ്.... അതെ മോളെ, എന്തോ ചെയ്യാനാ, ഞാൻ അവനോട് ഒരുപാട് പറഞ്ഞു നോക്കി.... ഈ കൊച്ചു ആണെങ്കിൽ ജോലിക്ക് കേറിയത് അല്ലേ ഒള്ളു.. ഇല്ലരിന്നേൽ അവിടെ എവിടെ എങ്കിലും നോക്കായിരുന്നു.


" വാപ്പച്ചിയെ  കൊണ്ട് അണ്ണച്ചിയോട് ഒന്നൂടെ ഒന്ന് പറഞ്ഞു നോക്കിച്ചാലോ...

 വാപ്പച്ചി ഞാനും ഒക്കെ എത്ര തവണ മാറിമാറി പറഞ്ഞു.പക്ഷേ അവൻ പറയുന്നത് ബാങ്കിലെ ഉദ്യോഗസ്ഥന്മാര് പറയുന്നത് അവൻ അനുസരിക്കാൻ പറ്റൂ എന്നല്ലേ...


എങ്ങനെയെങ്കിലും, ഈ ഒരാഴ്ച അണ്ണച്ചി പോയി നിന്നിട്ട് വരട്ടെ.എന്നിട്ട് നോക്കാം ബാക്കി.. അല്ലാതെ പാവം ഇത്താത്തയെ വിഷമിപ്പിക്കുവാൻ ഞങ്ങൾ ആരും സമ്മതിക്കില്ല..

 അതു പറയുമ്പോൾ
അൻസി എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു.

 ആ സമയത്ത് ആഷി പള്ളിയിലേക്ക് പോയിരുന്നു.

 റസിയ അവരുടെ അടുത്തേക്ക് വന്നതും ഉമ്മച്ചിയും മക്കളും സംഭാഷണം അവസാനിപ്പിച്ചു.

" ഉമ്മച്ചി"

" എന്താണ് മോളെ"

" ആഷിക്കയ്ക്ക് കൊണ്ടുപോകുവാനായി എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കൊടുത്തു വിടണോ "

"ഹ്മ്മ്... ഞാൻ ഇത്തിരി, ഈന്തപ്പഴവും നാരങ്ങയും കൂടി അച്ചാർ ഇട്ട്  വെച്ചിരുന്നു, ഇവിടുത്തെ ആവശ്യത്തിനുവേണ്ടി ഇട്ടതാണ്. ഇനി അത് അവന് കൊടുത്തു വിടാമെന്ന് കരുതി. പിന്നെ കുറച്ച്
 മീൻ ഒക്കെ വാങ്ങിക്കൊണ്ടു വരുവാൻ വാപ്പച്ചിയെ വിളിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. അരച്ച് തിരുമ്മി ഫ്രീസറിൽ വയ്ക്കാം എന്നോർത്താണ്. അവിടെ ചെന്നിട്ട് മീൻ പൊരിച്ചു കൂട്ടാല്ലോ. അച്ചാറും മീൻ പൊരിച്ചതും ഉണ്ടെങ്കിൽ പിന്നെ അവൻ അതൊക്കെ കൂട്ടി കഴിച്ചോളൂo.

 ഞാൻ എന്തെങ്കിലും സഹായിക്കണോ ഉമ്മച്ചി...

വേണ്ട മോളെ,..എല്ലാ ജോലിയും മോള് വന്നപ്പോൾ തന്നെ, ചെയ്ത് തീർത്തതല്ലേ. ഇനിയിപ്പോ അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല.

 ആ സമയത്താണ് മുറ്റത്ത് ഏതോ ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.

 അക്കു വേഗം  തന്നെ വെളിയിലേക്ക് ഓടി.

ഇത്താതാടെ വീട്ടിൽന്നു ആണ്. ഉമ്മച്ചിയും അക്കച്ചിമാരും...

അക്കു പാഞ്ഞു വന്നു പറഞ്ഞതും റസിയയും സീനത്തും ഒക്കെ ചേർന്നു ഉമ്മറത്തേക്ക് ഇറങ്ങി പ്പോയ്.


"അത്ള്ളാ... ഒന്ന് വിളിച്ചൂടെ പറഞ്ഞില്ലാലോ ആരും.."

ഓടി ചെന്നു ഉമ്മാനേം അനുജത്തിമാരെയും ഒക്കെ സ്വീകരിച്ചു അകത്തേക്ക് കയറ്റുകയണ് റസിയ..

"വിളിച്ചു പറഞ്ഞു വരേണ്ട വീടൊന്നും അല്ലാലോ... ഞങ്ങൾക്ക് എപ്പോ വേണേലും വരാവുന്നത് അല്ലേ മോളെ..."


റസിയയുടെ ഉമ്മച്ചി അവളുടെ കൈ തണ്ടയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.


സീനത്തു പെട്ടന്ന് തന്നെ ആഷിയെ വിളിച്ചു.

കുറച്ചു പലഹാരവും മറ്റും മേടിച്ചു കൊണ്ട് പെട്ടന്ന് വരാൻ അറിയിച്ചു.

അവൻ ആ നേരത്ത് വാപ്പച്ചിയുടെ അടുത്ത് ആയിരുന്നു.

കുറച്ചു ബീഫും കൂടി മേടിക്കാൻ അയാൾ മകനോട്‌ പറഞ്ഞു.

എന്നിട്ട് സീനത്തിനെ വിളിച്ചു പത്തിരി ഉണ്ടാക്കാൻ അയാൾ നിർദ്ദേശിച്ചു.

ഉണ്ണിയപ്പവും, കപ്പ്‌ കേക്കും, പഫ്സും, ലഡ്ഡുവും ജിലേബിയും... പിന്നെ കുറച്ചു ഞാലി പൂവൻ പഴവും ഒക്കെ മേടിച്ചു ആണ് ആഷി വീട്ടിൽ എത്തിയത്.


ആലിയാ ഓടി വന്നു അവന്റെ കൈയിൽ ഇരുന്ന കവർ മേടിച്ചു അടുക്കളയിലേക്ക് പോയി.

നജ്മയും നസ്മിയും അക്കുവും അൻസിയും ഒക്കെ കൂടി റസിയയും ആയിട്ട് സംസാരിച്ചു ഇരിക്കുകയാണ്.

ഉമ്മച്ചിമാര് രണ്ടു പേരും അടുക്കളയിലും 

"ഉമ്മച്ചി എപ്പോ വന്നു "
ആഷി അവരുടെ അടുത്തേക്ക് ചെന്നു ചോദിച്ചു.

"ദേ കുറച്ചു നേരം ആയി മോനേ, നാളെ എപ്പോ ആണ് ഇറങ്ങേണ്ടത്...."

" കാലത്തെ തന്നെ പോണം, ആദ്യമായിട്ടാ കൊണ്ട്  എല്ലാം ഒന്ന് സെറ്റ് ചെയ്യണം ഉമ്മച്ചി "

"ഹ്മ്മ്... അവിടെ കുഴപ്പമില്ലാത്താ സ്ഥലം ആണോ മോനേ, അതോ..."

"അങ്ങനെ പ്രശ്നം ഒന്നും ഇല്ലാ, പിന്നെ ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ വരാം ശനിയാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞു ഇറങ്ങിയാൽ, ഒരു 9മണി ആകുമ്പോൾ ഇവിടെ എത്താം എന്നാണ് എന്റെ ഒരു ഫ്രണ്ട് പറഞ്ഞത്.

"ആഹ്, കുറച്ചു ദിവസം പൊയ് നിന്ന് നോക്ക് മോനേ.. ജോലി കഴിഞ്ഞു വന്ന ശേഷം ഒറ്റയ്ക്ക് ഈ വെപ്പും കുടിയും എല്ലാം ആകുമ്പോൾ വല്ലാത്ത പാടണ്   പക്ഷെ ഇപ്പൊ വേറൊരു നിവർത്തിയും ഇല്ലാതായി പോയിലേ... ഇല്ലെങ്കിൽ റസിയയെ കൂട്ടമായിരുന്നു..


റസിയടേ ഉമ്മച്ചി സ്നേഹത്തോടെ അവനെ നോക്കി പറഞ്ഞു.

ആഷിയുടെ മറുപടി എന്താണ് എന്നു അറിയുവാൻ ഒരു ചുവരിന് അപ്പുറം ഒരുവൾ കാതോർത്തു ഇരിക്കുകയായിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story