ഖൽബിലെ മൊഞ്ചത്തി: ഭാഗം 13

khalbile monjathi

രചന: ഉല്ലാസ് ഒ എസ്


"ആഹ്, കുറച്ചു ദിവസം പൊയ് നിന്ന് നോക്ക് മോനേ.. ജോലി കഴിഞ്ഞു വന്ന ശേഷം ഒറ്റയ്ക്ക് ഈ വെപ്പും കുടിയും എല്ലാം ആകുമ്പോൾ വല്ലാത്ത പാടണ്   പക്ഷെ ഇപ്പൊ വേറൊരു നിവർത്തിയും ഇല്ലാതായി പോയിലേ... ഇല്ലെങ്കിൽ റസിയയെ കൂട്ടമായിരുന്നു..


റസിയടേ ഉമ്മച്ചി സ്നേഹത്തോടെ അവനെ നോക്കി പറഞ്ഞു.

ആഷിയുടെ മറുപടി എന്താണ് എന്നു അറിയുവാൻ ഒരു ചുവരിന് അപ്പുറം ഒരുവൾ കാതോർത്തു ഇരിക്കുകയായിരുന്നു.


 എൻജിനീയറിങ്ങിന്  പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഞാനും എന്റെ കൂട്ടുകാരും കൂടി ഒരുമിച്ച് ആയിരുന്നു ഫുഡ് ഒക്കെ ഉണ്ടാക്കിക്കൊണ്ടിരുന്നത്. അങ്ങനെ അന്ന് പഠിച്ചതാണ് ഈ പാചക പരീക്ഷണങ്ങൾ ഒക്കെ.. കുഴപ്പമില്ല എന്തായാലും നിന്ന് നോക്കാം, നിന്നല്ലേ പറ്റൂ...

 ആഷി പറഞ്ഞു.

 സീനത്തും പെൺമക്കളും കൂടി പത്തിരി ഉണ്ടാകുകയും ബീഫ് വരട്ടി കറി വെയ്ക്കുകയും ഒക്കെ ആയിരുന്നു.റസിയയും അവരെ സഹായിയ്ക്കുവാൻ ചെന്നു എങ്കിലും സീനത് അവളെ അവളുടെ ഉമ്മയോടും അനുജത്തിമാരോടും ഒക്കെ സംസാരിക്കുവാനായി പറഞ്ഞയച്ചു.

 ആഷിയും വളരെ സ്നേഹത്തോടുകൂടിയായിരുന്നു വീട്ടുകാരോട് പെരുമാറിയത്.

 അരമണിക്കൂറിനുള്ളിൽ വാപ്പച്ചിയും കട അടച്ചു എത്തിച്ചേർന്നു..

പിന്നീട് എല്ലാവരും കൂടി ഇരുന്നാണ് അത്താഴമൊക്കെ കഴിച്ചത്..

റസിയയുടെ വീട്ടുകാര് പിരിഞ്ഞു പോയപ്പോൾ നേരം 10 മണിയോളം ആയിരുന്നു..

അടുക്കള പണിയൊക്കെ ഒതുക്കിയിട്ട് റസിയ റൂമിൽ എത്തിയപ്പോൾ,ആഷി അവന് കൊണ്ടുപോകുവാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു മടക്കി വയ്ക്കുകയാണ്.

 അത് കാണുംതോറും അവളുടെ നെഞ്ച് വിങ്ങി പൊട്ടി.


 എന്നാലും അതൊന്നും പുറമേ കാണിക്കാതെ കൊണ്ട് പാവം അവന്റെ അടുത്തേക്ക് ചെന്നു.

"ഞാൻ സഹായിക്കണോ ഇയ്ക്കാ"

"വേണ്ടടോ... എല്ലാം കഴിഞ്ഞു.. അധികം ഒന്നുമില്ല, ശനിയാഴ്ച വൈകുന്നേരം ഞാൻ വീട്ടിലേക്ക് പോരും. വാപ്പച്ചിയുടെ ഓർഡറാണ്.."

അവൻ അവളെ നോക്കി പുഞ്ചിരിച്ചു.തിരികെ അവളും.


അടക്കി പിടിച്ച തേങ്ങലുകൾ ഉള്ളിന്റെ ഉള്ളിൽ ഒതുക്കി ആഷിയുടെ അരികിലായി പാവം റസിയ കിടന്നു..

നേരം വെളുക്കരുതേ റബ്ബേ....ഇയ്ക്ക പോകുന്നത് കാണാൻ വയ്യാ.....

അവൾ വെറുതെ പ്രാർത്ഥിച്ചു.. ഒരു അഞ്ചു വയസ്കാരി കുട്ടി അവളുടെ വാപ്പ ഗൾഫിനു പോകുമ്പോൾ പ്രാർത്ഥിക്കുന്ന പോലെ...

എത്ര നേരം കിടന്ന് പടച്ചവനോട് തേടി എന്ന് അവൾക്ക് പോലും അറിയില്ലയിരന്നു 

എന്നിരുന്നാലും പടച്ചവൻ അവളുടെ പ്രാർത്ഥന കേട്ടില്ല..നേരം വെളുത്തോ റബ്ബേ...കൃത്യം നാല് മണിക്ക് അവൾ കണ്ണു തുറന്ന് എഴുനേറ്റ്.
 ആഷി അപ്പോളും നല്ല ഉറക്കത്തിൽ ആണ്.

കിടക്ക വിട്ട് എഴുന്നേറ്റു കൊണ്ട് അവൾ വാഷ് റൂമിൽ ചെന്ന്.

പതിവ് പോലെ ഓതലും നിസ്ക്കാരോം.... 

എല്ലാം കഴിഞ്ഞു അവൾ അടുക്കളയിൽ എത്തി.

ഒറ്റ നോട്ടത്തിൽ സീനത്തിനു മനസിലായി അവൾ ഒരുപാട് കരഞ്ഞുന്നു..

കണ്ണും മുഖവും ഒക്കെ ഇടുമിച്ചു ആണ് ഇരിക്കുന്നത്.

ആകെ കൂടി അവൾ ഒറ്റ രാത്രി കൊണ്ട് വല്ലാതെ ആയി പോയ്‌.

"മോളെ... നിനക്ക് വിഷമം ഉണ്ടെന്ന് അറിയാം.. പക്ഷെ എന്ത് ചെയ്യാനാ, അവസ്ഥ ഇതയി പോയില്ലേ, കുറച്ചു ദിവസം കഴിഞ്ഞു അവൻ ഇങ്ങട് എത്തും, അതിനി ശേഷം മോളെയും കൂട്ടി കൊണ്ട് പോകാൻ ഉള്ള എന്തെങ്കിലും വഴി നോക്കാം...."


അവളെ ചേർത്തു പിടിച്ചു കൊണ്ട് ഉമ്മച്ചി പറഞ്ഞു.

"സാരമില്ല ഉമ്മച്ചി...... പിന്നെ കുറച്ചു വിഷമ ഒക്കെ ഇണ്ട് ഇയ്ക്ക പെട്ടന്ന് പോകുന്നത് കാരണം ...ഇക്കയ്ക്കും വേറേ മാർഗം ഇല്ലാലോ.... അവിടെ ആദ്യം ആയിട്ട് അല്ലെ, ഒന്നും അറിയാത്ത നാട്ടിലേക്ക് എന്നേ കൊണ്ട് പോയാല്..പിന്നെ ഞാൻ ഇവിടെ ജോലിക്കും ചേർന്ന്... എല്ലാംകൂടി ആലോചിക്കുമ്പോൾ...."


"ഹ്മ്മ്.. എനിക്ക് മനസിലാകും മോളെ.... നീ പറയുന്നത് ഒക്കെ ശരിയാ.... എന്ന് കരുതി നിന്റെ സങ്കടം കണ്ടില്ലെന്ന് നടിക്കാൻ എന്നേ കൊണ്ട് ആവില്ല.. 
അത്‌കൊണ്ട് ഇതിനു ഒരു പോം വഴി കണ്ടേ തീരു....

അവർ തീരുമാനിച്ചു ഉറപ്പിച്ചു.

പള്ളിയിൽ പോയ ശേഷം മടങ്ങി വന്നപ്പോൾ ആണ് ആഷിയും റസിയയും മുഖാമുഖം കാണുന്നത്.


അവനും തോന്നി അവൾ ഒരുപാട് കരഞ്ഞെന്ന് ഉള്ളത്..

ആകെ മുഖം ഒക്കെ വാടിയാണ്.. കണ്ണൊക്കെ കുഴിഞ്ഞു..

"ഇയ്ക്കാക്ക് ചായ എടുക്കട്ടെ "

അവന്റെ നോട്ടം കണ്ടതും പെട്ടന്ന് അവള് ചോദിച്ചു.


"വേണ്ട റസിയാ.... ഇപ്പൊ തത്കാലം ഒന്നും വേണ്ട...കുറച്ചു കഴിയട്ടെ... "


അവൻ റൂമിലേക്ക് കയറി പോയ്‌.

കുട്ടികൾ ഒക്കെ എഴുന്നേറ്റു വന്നു 

എല്ലാവർക്കും സങ്കടം ആണ്.. അണ്ണച്ചി പോകുന്നത് കൊണ്ട്.

ആലിയയും അൻസിയും കൂടി അവന്റെ അടുത്തേയ്ക്ക് ചെന്നു.

അപ്പോളേക്കും എന്തോ ആവശ്യത്തിന് അൻസിയായെ ഉമ്മച്ചി വിളിച്ചതും അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോന്നു.

ആലിയ നോക്കിയപ്പോൾ റസിയ അടുക്കളയിൽ ആയിരുന്നു. അതുകൊണ്ട് ആണ് അവൾ ആഷിയോട് സംസാരിക്കാൻ എത്തിയതും..
"ഇത്തയെ കൊണ്ട് പോകാത്തത് വളരെ കഷ്ടം ആണ് കേട്ടോ അണ്ണച്ചി "

ആലിയ തെല്ലു ദേഷ്യത്തോടെ ആഷിക്കിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

" ഞാൻ അതിന് മനപൂർവ്വം അവളെ കൊണ്ടുപോകാത്തത് അല്ല, പിന്നെ സുഖവാസത്തിന് പോകുന്നതും അല്ല എന്റെ ജോലിയുടെ ഭാഗമായിട്ടാണ് ഈ മാറ്റം, നീ എന്താണ് എന്റെ സാഹചര്യം മനസ്സിലാക്കാത്തത്,"


" എന്തോന്ന് ജോലി... ഈ ട്രാൻസ്ഫർ ഇത് ഇപ്പോൾ അണ്ണച്ചിക്ക് ആവശ്യമുള്ളതായിരുന്നൊ "


"അല്ലു..."


" എന്റെ മുൻപിൽ  എന്തിനാണ് ഈ നാടകം ഒക്കെ ഇറക്കുന്നത്..വേണ്ട അണ്ണച്ചി...എനിക്ക് എല്ലാം മനസിലാകും "

"അല്ലു... ഞാൻ അതിനു മനഃപൂർവം ഒന്നും ചെയ്തിട്ടില്ല "


" മനപ്പൂർവ്വം തന്നെ ആണ് അണ്ണച്ചി, ഇത്തയെ ഒഴിവാക്കുന്നത്..അത് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്, മുഖത്ത് നോക്കി കളവു പറയുവാൻ ഒന്നും എന്റെ അണ്ണച്ചിക്ക് അറിയില്ല  "


" നീ ഇത് എന്ത് അറിഞ്ഞിട്ടാണ് അല്ലു  ഇങ്ങനെയൊക്കെ കിടന്നു പറയുന്നത്,"

" ഒന്നും വേണ്ട അണ്ണച്ചി, സ്വന്തം മനസാക്ഷിയോട് ഒന്ന് ചോദിച്ചു നോക്കിയാൽ മാത്രം മതി, അതിനുള്ള ഉത്തരം കിട്ടും... അണ്ണച്ചിയെക്കാൾ പ്രായം കുറവാണെങ്കിലും, അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ളവൾ തന്നെയാണ് ഞാനും "

 അതൊരു പാവം ആയിപ്പോയി, എന്ന് കരുതി പാവം എന്റെ ഇത്തായെ കണ്ണുനീർ കുടിപ്പിക്കുവാൻ ആണ് ഉദ്ദേശമെങ്കിൽ, അണ്ണച്ചി വിവരമറിയും"

 അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ആലിയ പുറത്തേക്ക് ഇറങ്ങിയതും റസിയയുടെ മുന്നിലേക്ക് ആയിരുന്നു.

പെട്ടെന്ന് അവൾ ഒന്നു പകച്ചു. പിന്നാലെ വന്ന ആഷിയും.

 റസിയ എല്ലാം കേട്ടു എന്നുള്ളത് ഇരുവർക്കും വ്യക്തമായിരുന്നു..

"മോളെ അല്ലു... നിന്റെ ഫോൺ ബെൽ അടിക്കുന്നുണ്ട്, അൻസിയാണ് പറഞ്ഞത്, അവൾ എടുത്തു നോക്കിയപ്പോൾ, നിന്റെ ഫ്രണ്ട് ആണ്, ഏതോ പ്രോജക്ടിനെ കുറിച്ച് ചോദിക്കുവാൻ...മോൾ അങ്ങോട്ട് ചെല്ല് ആരാണ് വിളിക്കുന്നതെന്ന് നോക്കു കേട്ടോ..."


 ആലിയയോടായി പറഞ്ഞുകൊണ്ട് റസിയ വീണ്ടും അടുക്കളയിലെയ്ക്കു പോയി 

"അണ്ണച്ചി.. അണ്ണച്ചിക്ക് ഒരു പെൺകുട്ടിയോട് ഇഷ്ടം ഉണ്ടായിരുന്നു എന്നത് ഞങ്ങൾക്കൊക്കെ അറിയാം, ഇവിടെ വാപ്പച്ചിയും ഉമ്മച്ചിയും ഒന്നും അതിന് സമ്മതിച്ചതും ഇല്ല, അതുകൊണ്ടാണ് അണ്ണച്ചി ഇപ്പോൾ ഇത്തയെ വിവാഹം ചെയ്യുവാൻ പോലും ഇട വന്നത്..ഒക്കെ ശരി തന്നെ.... പക്ഷെ അണ്ണാച്ചി, ഈ വാശിയും വൈരാഗ്യവും ഒക്കെ കുടുംബത്തോടു കാണിക്കുമ്പോൾ അതിനിടയിൽ കിടന്ന് നീറി  പിടയുന്നത് പാവം ഇത്ത ആണ്.... ഒരു തെറ്റും ചെയ്യാത്ത എന്റെ റസിയത്താ....."


അതു പറയുമ്പോൾ അല്ലുവിനെ കിതച്ചു..

"വെറുതെയിരിക്കുമ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ ഒന്ന് ഓർത്തു നോക്കുക... ജീവിതം ഒന്നേയുള്ളൂ, അത് സമാധാനത്തോടും സന്തോഷത്തോടും കൂടി ജീവിച്ചു തീർക്കുവാനാണ്  പടച്ചവൻ നമ്മളെ പഠിപ്പിച്ചത്......"


അല്ലു...... നീ എവിടാ.. നിന്റെ ആ ഫോൺ എടുത്തു തല്ലി പൊട്ടിക്കും ഞാന്.

 സീനത്ത് കിടന്ന് ഒച്ച വെച്ചതും അല്ലു, വേഗം ആഷിയുടെ അടുത്ത് നിന്നും ഇറങ്ങി പോയ്‌......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story