ഖൽബിലെ മൊഞ്ചത്തി: ഭാഗം 14

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

"വെറുതെയിരിക്കുമ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ ഒന്ന് ഓർത്തു നോക്കുക... ജീവിതം ഒന്നേയുള്ളൂ, അത് സമാധാനത്തോടും സന്തോഷത്തോടും കൂടി ജീവിച്ചു തീർക്കുവാനാണ്  പടച്ചവൻ നമ്മളെ പഠിപ്പിച്ചത്......"


അല്ലു...... നീ എവിടാ.. നിന്റെ ആ ഫോൺ എടുത്തു തല്ലി പൊട്ടിക്കും ഞാന്.

 സീനത്ത് കിടന്ന് ഒച്ച വെച്ചതും അല്ലു, വേഗം ആഷിയുടെ അടുത്ത് നിന്നും ഇറങ്ങി പോയ്‌.


അവൾ പോയ വഴിയേ നോക്കി. കൊണ്ട് ആഷി കുറച്ച് സമയം അനങ്ങാതെ ഇരുന്നു.


 കുറച്ച് സമയം കഴിഞ്ഞതും, വാപ്പച്ചിയുടെ ബൈക്കിന്റെ ശബ്ദം അവൻ കേട്ടു.

 താൻ പുറപ്പെടുന്ന നേരമാകുമ്പോഴേക്കും എത്തിക്കോളാം എന്ന് വാപ്പച്ചി കാലത്തെ പറഞ്ഞിരുന്നു.


അക്കു......അൻസിയെം കൂട്ടി ട്യൂഷനു പോയിട്ട് വാടാ..

വാപ്പച്ചി നീട്ടി വിളിച്ചു.


ദാ.. വരുന്നു,ഞാൻ ഇവിടെ ഇണ്ട് വാപ്പച്ചി.ഇറങ്ങാൻ തുടങ്ങുവാ 

അവൻ ഉറക്കെ പറഞ്ഞു.

ആഷി എഴുന്നേറ്റു ചെന്നപ്പോൾ റസിയ ഷോള് വലിച്ചു നേരെ ആക്കി ഇട്ടു കൊണ്ട് വാപ്പച്ചി യുടെ അടുത്തേയ്ക്ക ച്ചെന്നു.


ആഹ് റസിയാ... ഇത് അടുക്കളേലോട്ട് വെച്ചേക്ക് മോളെ..കുറച്ചു അയില മീൻ ആണ്..

കയ്യിൽ ഇരുന്ന പൊതി അയാൾ റസിയയെ ഏൽപ്പിച്ചു.

"റെഡി ആവാൻ മേലാരുന്നോ മോനേ... നേരം വൈകും "

അടുത്തേയ്ക്ക് വന്ന ആഷിയെ നോക്കി വാപ്പച്ചി പറഞ്ഞു.

"മ്മ്..."


അവനൊന്നു മൂളി.

"എല്ലാം എടുത്തു വെച്ചോ നീയ്... ഇനി അവിടെ ചെന്നിട്ട് അതുമിതും കണ്ടില്ല ന്നു പറഞ്ഞു നിന്നാൽ ഒക്കില്ല...."


"ഇല്ല വാപ്പച്ചി, എല്ലാം കറക്റ്റ് ആയിട്ട് നോക്കിയാണോ പാക്ക് ചെയ്തത്.... "

"എന്നാ പറയാനാ, മോള് ഇവിടെ ആയില്ലോ... അതാണ് ഒരു വിഷമം..... ഉമ്മച്ചി പറഞ്ഞു രണ്ട് ദിവസം ആയിട്ട് റസിയ ഒന്നും കഴിക്കുന്നില്ലന്നു "

"ആഹ്"

"രണ്ടു ദിവസം മുന്നേ ആയിരുന്നു എങ്കിൽ ആ കൊച്ചിനെ ഈ സ്കൂളിൽ കയറ്റില്ലയിരന്നു.നിന്റെ കൂടെ അയച്ചേനെ .. ഇത് എല്ലാം കൃത്യ സമയത്ത് ആയി പോയില്ലേ..."..


"മ്മ് "

അവൻ വീണ്ടും മൂളി.

"ആഹ് വാപ്പച്ചി വന്നോ..."

ആലിയ ഉമ്മറത്തേക്ക് ഇറങ്ങി വന്നു.

"ഹ്മ്മ്... ഒരു ചായ എടുത്തേ മോളെ....സീനത്ത് എവിടെ..."

"അടുക്കളയിൽ ഉണ്ട്... അണ്ണച്ചിക്ക് കൊണ്ട് പോകാൻ ഉള്ള ചോറ് പൊതി കെട്ടി എടുക്കുന്നു..."


"മ്മ്... നീ പോയ്‌ ഒരു ചായ കൊണ്ട് വാ മോളെ... ബല്ലാത്ത പരവേശം "


"ആഹ് ഇപ്പൊ എടുക്കാ"

 അവൾ വേഗത്തിൽ അകത്തേക്ക് വീണ്ടും കയറി പോയി.

 ആഷി തന്റെ മുറിയിലേയ്ക്കും..

 അവനു വേണ്ടിയുള്ള  പൊതിച്ചോറ് കൊണ്ടുവന്നു തങ്ങളുടെ മേശമേൽ വയ്ക്കുകയായിരുന്നു റസിയ.

"ഇത് എടുത്തു വെച്ചോളൂട്ടോ...ഉമ്മച്ചി കെട്ടി തന്നത് ആണ് "


ആഷിയോട് അവൾ പറഞ്ഞു.

ആഹ്... ശരി ശരി....ഈ ബാഗില് വെയ്ക്കാം.. അതിങ്ങട് എടുക്ക്.

അവൻ പറഞ്ഞപ്പോൾ റസിയ പെട്ടന്ന് പൊതി എടുത്തു കൈയിലേക്ക് കൊടുത്തു.

"ചൂടുണ്ട്... സൂക്ഷിച്ചു പിടിക്കണേ...അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ വെച്ചോളാം..."പറഞ്ഞു കൊണ്ട് അവള് തന്നെയാണ് ബാഗ്ന്റെ ഉള്ളിലേക്ക് വെച്ചത്.


"ഇയ്ക്കാ....."പെട്ടന്ന് ആയിരുന്നു റസിയ അവനെ വിളിച്ചത്.

"എന്താ റസിയ "


അവൻ അവളുടെ മുഖത്തേക്ക് നോക്കി.

അപ്പോളേയ്ക്കും ആ മിഴികൾ നിറഞ്ഞു വന്നു.


"ഇയ്ക്കാ....എന്നോട് വെറുപ്പ് ആണെന്ന് അറിയാം, ഞാൻ ഇവിടെ ഒരു അധികപ്പറ്റാണന്നും.   എന്നാലും എനിക്ക് ഇയ്ക്കയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്...ഇയ്ക്കാടെ ആരോഗ്യം ഒക്കെ നല്ലോം ശ്രെദ്ധിച്ചോണം... വണ്ടി ഒരുപാട് സ്പീഡിൽ ഒന്നും ഓടിച്ചു പോകല്ലേ..എന്തെങ്കിലും ആവശ്യം വന്നാല് അപ്പോൾ തന്നെ വാപ്പച്ചിയെ വിളിക്കണേ..."


സങ്കടം വന്നിട്ട് അവളുടെ അധരം വിറ കൊണ്ട്... കരയാതെയിരിക്കാൻ പരമാവധി പാട് പെട്ട് കൊണ്ട് ആ പാവം അവനെ നോക്കി ഒന്നു പുഞ്ചിരി തൂകി.

ഇയ്ക്കാ..... എനിക്ക് എന്നും... എന്റെ ഉള്ളിൽ....

പറഞ്ഞത് പൂർത്തിയാക്കാൻ ആവാതെ കൊണ്ട് അവൾ വേഗം തന്നെ അവന്റെ അരികിൽ നിന്നും ഇറങ്ങി പോയ്‌.

ആഷി... നിന്റ ബാഗ് ഒക്കെ ഇങ്ങട് എടുത്തെ മോനെ....


വാപ്പച്ചിയുടെ ശബ്ദം കേട്ടതും അവൻ കട്ടിലിൽ ഇരുന്ന ബാഗ് എടുത്തു കൊണ്ട് വാതിൽക്കലേക്ക് ചെന്നു..

"കൊണ്ട്പോയി ഡിക്കിയ്ക്ക് ഉള്ളിൽ വെച്ചോളാം..

വാപ്പച്ചി പറഞ്ഞതും അവൻ തലയാട്ടി.


ഇത്ര ദൂരം ഉള്ളത് കൊണ്ട് സ്വന്തം കാറിൽ ആയിരുന്നു ആഷി പോകാൻ തീരുമാനിച്ചത് 

"റസിയാ.... ഇറങ്ങും മുന്നേ അവൻ വിളിച്ചതും അവള് വേഗം അടുക്കളയിൽ നിന്നും വന്നു "


"വിളിച്ചോ "

അവൾ അവന്റെ അരികിലേക്ക് വന്നു.

"മ്മ്..."

"എന്താ ഇയ്ക്ക "

"താനും കൂടെ പോരേ ആലപ്പുഴക്ക്.... "


"ങ്ങെ... ഞാനോ..."


"ഹ്മ്മ്....."


"ഞാൻ ഇപ്പൊ വന്നാല് അത് ശരിയാവില്ല... എന്റെ ജോലി "


"ഹാജിയാരെ വിളിച്ചു ഞാൻ സംസാരിച്ചോളാം... ഇപ്പൊ തന്റെ സാധനങ്ങൾ ഒക്കെ എന്താണ് എന്ന് വെച്ചാലു വേഗം എടുത്തു വെയ്ക്കാൻ നോക്ക്.. താമസിയാതെ ഇറങ്ങണം "


അവൻ പറഞ്ഞത് കേട്ട് കൊണ്ട് വിശ്വാസം വരാതെ നിൽക്കുകയാണ് റസിയ... ഒപ്പം തന്നെ അവന്റെ സംസാരം കേട്ട് കൊണ്ട് വന്ന സീനത്തും ആലിയയും ഒക്കെ "
..

"ഇങ്ങനെ നിൽക്കാതേ കൊണ്ട് വേഗം പോയ്‌ റെഡി ആയി വാ റസിയ "

അവൻ ശബ്ദം ഉയർത്തിയതും അവൾ പിന്തിരിഞ്ഞു ഓടി.. അപ്പോളാണ് ഉമ്മച്ചിയെ കണ്ടത്.

ഓടി ചെന്ന് അവരുടെ കവിളിൽ അവൾ ഉമ്മ കൊടുത്തു.


"ഇയ്ക്കാ പറഞ്ഞു എന്നോടും കൂടി പോരാനു... ഞാനും കൂടി എന്നാൽ പൊയ്ക്കോട്ടേ ഉമ്മച്ചി."

ചോദിക്കുമ്പോൾ പാവം റസിയ കരഞ്ഞു പോയിരുന്നു.


"എന്റെ പൊന്ന് മോളെ പൊയ്ക്കോളൂ.. നിന്റെ വിഷമ കണ്ടിട്ട് പടച്ചവൻ ആണ് ഇങ്ങനെ ഒക്കെ അവനെ കൊണ്ട് തോന്നിപ്പിച്ചത്..."


മനസാലെ പറഞ്ഞു കൊണ്ട് ഉമ്മച്ചി അവളെ ചേർത്തു പിടിച്ചു..

സന്തോഷം ആയിട്ട് പോയിട്ട് വാ മോളെ...നീയും കൂടി ഒപ്പം ഉണ്ടെങ്കിൽ ആഷിയ്ക്കും സന്തോഷം ആകും...


ആലിയ ആ നേരത്ത് ഇയ്ക്കയോട് ചേർന്ന് നിൽക്കുകയാണ്..


പാവം ആണ് ഇത്ത.... ഒരുപാട് നന്മ ഉള്ളവൾ... എന്റെ ഇയ്ക്ക റസിയത്തായെ പൊന്ന് പോലെ നോക്കും എന്ന് എനിക്ക് അറിയാം....

അവൾ അത് പറയുകയും അനുജത്തിയുടെ തോളിൽ ഒന്ന് തട്ടിയശേഷം  ആഷി വാപ്പച്ചിയുടെ അടുത്തെക്ക് പോയ്‌.
.
മകനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അയാൾക്ക് പെരുത്തു സന്തോഷം ആയിരുന്നു.

നന്നായി മോനേ.... ആ കൊച്ചിന്റെ കണ്ണ് നിറയുന്നത് കാണാൻ വയ്യാ... പാവം അല്ലേ..

ആഹ്.. ഹാജിയ്യരെ വിളിച്ചു സംസാരിക്കാം... അയാൾ അല്ലേ സ്കൂളിലേ കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത്...സർട്ടിഫിക്കറ്റ് ഒക്കെ മേടിക്കാൻ ഉണ്ട്..

ആഷി പറഞ്ഞു.


ഹ്മ്മ്.. അതൊന്നും കുഴപ്പമില്ല..നമ്മൾക്ക് എന്തേലും ചെയ്യാം മോനേ.. ഇന്ന് തന്നെ ഞാണും കൂടി പോയ്‌ അയാളോട് കാര്യങ്ങൾ ഒക്കെ പറയാം..

അങ്ങനെ പതിനൊന്നു മണിയോട്കൂടി ആഷിയും റസിയയും കൂടി ആലപ്പുഴയ്ക്ക് പുറപ്പെട്ടു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story