ഖൽബിലെ മൊഞ്ചത്തി: ഭാഗം 15

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

യാത്രയിൽ ഉടനീളം അവരിൽ മൗനം തളം കെട്ടി നിന്നു.

ആഷി ആണെങ്കിൽ റസിയയിൽ നിന്നും വിട്ടു നിൽക്കുവാൻ വേണ്ടിയാണ് ആലപ്പുഴയിലേക്ക് മാറിയത് പോലും..

എന്നിട്ട് ഇപ്പൊ ഒടുക്കo.
സ്വപ്നത്തിൽ പോലും കരുതിയത് അല്ല ഒപ്പം കൂട്ടും എന്ന്.വാപ്പച്ചിയും ഉമ്മച്ചിയും ഒക്കെ രണ്ടു മൂന്നു ദിവസം ആയിട്ട് ഇതേ പല്ലവി ആയിരുന്നു, അവളെ ഒപ്പം കൂട്ടണം എന്ന്.. പക്ഷെ താൻ അത് ഒന്നും ചെവി കൊണ്ടില്ല... ഓരോരോ ന്യായങ്ങൾ നിരത്തി കൊണ്ടേ ഇരുന്നു.എന്നാൽ ഇന്ന് കാലത്തെ ചോറ്പൊതി കൊണ്ട് വന്നു തന്നപ്പോൾ കണ്ട അവളുടെ മുഖം.

നെഞ്ചു പൊട്ടിക്കൊണ്ട് തേങ്ങിയാണ് അവൾ സംസാരിച്ചത്.

അത് കേട്ടതും തനിക്കും ആകെ വിഷമം ആയിരുന്നു...

അവളെ ഒറ്റയ്ക്ക് ആക്കിയിട്ടു പോരുവാൻ തോന്നിയില്ല.


14വർഷം പ്രണന്റെ പാതിയായി കണ്ടു സ്നേഹിച്ചവളെ മറന്നിട്ടു പെട്ടന്ന് ഒരു നാൾ റസിയയെ കൂടെ കൂട്ടിയത്. അതും മറ്റൊന്നും ഓർത്തു കൊണ്ടല്ല. കുടുംബത്തിന്റെ സന്തോഷം കണക്കിൽ എടുത്ത മാത്രം. തന്റെ പ്രണയം അറിഞ്ഞ നിമിഷം നടന്ന കോലാഹലം.. ഒന്നും പറയാണ്ട് ഇരിക്കുന്നതാ ഭേദം...ഒരു വാക്കു പോലും വാപ്പച്ചിയോട് പറഞ്ഞു നേടാമെന്ന് ഉള്ളത് വ്യാമോഹം ആണ്..  പറയുന്നത് എന്തോ അത് അക്ഷരം പ്രതി അനുസരിക്കണം.. പണ്ട് മുതൽക്കേ ഉള്ള ശീലം ആണ്. മക്കൾ എല്ലാവരും അങ്ങനെ തന്നെ..സ്വന്തം ആയിട്ട് ആർക്കും ഒരു അഭിപ്രായവും ഇല്ല..

ആഹ് എന്തായാലും ശരി, അവിടെ തുടരുന്നതിലും നല്ലത് താൻ ആലപ്പുഴയിലേക്ക് മാറുന്നത് ആണെന്ന് അവൻ ഓർത്തു.

"ഇയ്ക്കാ....."

ചങ്ങനാശേരി കഴിഞ്ഞു ആലപ്പുഴ റോഡിലേക്ക് വണ്ടി തിരിഞ്ഞപ്പോൾ ആയിരുന്നു റസിയയുടെ വിളിയൊച്ച കേട്ടത്.

ഹ്മ്മ്... എന്താടോ 

"വല്ലാത്ത ദാഹം പോലെ.. ഒരു കുപ്പി വെള്ളം മെടിയ്‌ക്കാമോ."

അവൾ ആകെ തളർന്നു പോയിരിന്നു അപ്പോളേക്കും.

"സോറി ടോ 
.. ഞാൻ ആ കാര്യം ഓർത്തില്ല..."

പെട്ടന്ന് തന്നെ അവൻ അരികിൽ കണ്ടൊരു കൂൾ ബാറിന്റെ മുന്നിലായി വണ്ടി നിറുത്തി.

"റസിയ 
. ഇറങ്ങി വരൂ.. നമ്മൾക്ക് ഓരോ ഫ്രഷ് lime കുടിക്കാം..."


അവൻ ഡോർ തുറക്കുന്നതിനിടയിൽ പറഞ്ഞു.

"കുഴപ്പമില്ല ഇയ്ക്ക.... എനിക്ക് വെള്ളം മാത്രം മതി..."

"സാരമില്ലന്നെ.... വെള്ളം കുടിക്കുന്നതിലും നല്ലത് ഫ്രഷ് ലൈം ആണ്, താൻ വാടോ, ഇറങ്ങു "

അവൻ വെളിയിലേക്ക് ഇറങ്ങിയതും റസിയയും പിന്നാലെ ഇറങ്ങി.

 ഓരോ ഫ്രഷ് ലൈമും ഒപ്പം, നല്ല ചൂട് കട്‌ലൈറ്റും  ആയിരുന്നു അവൻ ഓർഡർ ചെയ്തത്.

" ഡ്രൈവ് ചെയ്തുകൊണ്ടിരുന്നതിനാലാണ് റസിയ ഞാൻ ശ്രദ്ധിക്കാതെ പോയത്, സോറി,, തനിക്ക് എന്നോടൊന്ന് നേരത്തെ പറഞ്ഞു കൂടായിരുന്നോ..."


" അത് സാരമില്ല ഇയ്ക്കാ.... "

"തനിക്ക് നല്ല ക്ഷീണം ഉണ്ടെന്നു തോന്നുന്നു, യാത്ര ചെയ്യുന്നത് കുറവായിരിക്കും അല്ലേ "

 അവളുടെ വാടിയ മുഖവും കൊഴിഞ്ഞ കണ്ണുകളും കണ്ടപ്പോൾ അവൻ വീണ്ടും ചോദിച്ചു പോയി.


"ഹ്മ്മ്.... എനിക്ക് ഈ അടച്ചിട്ട വണ്ടിയിൽ ഒക്കെ യാത്ര ചെയ്യുമ്പോൾ ശർദ്ദിക്കാൻ തോന്നും... കൂടുതലും ബസ്സിൽ ആണല്ലോ പോകുന്നത്, അപ്പോൾ എനിക്ക് കുഴപ്പമില്ല കേട്ടോ  "


"ശീലം ഇല്ലാത്ത കൊണ്ടാ... പിന്നെ ഈ ചൂടും... ഞാൻ ആണെങ്കിൽ അത്രയ്ക്ക് അങ്ങട് ഓർത്തുമില്ല.."

അവൻ പിന്നേയും ക്ഷമാപണം നടത്തി..

അപ്പോളേക്കും അവർ ഓർഡർ ചെയ്തവ എല്ലാം എത്തി.

ഒറ്റ വലിയ്ക്ക് റസിയ ഫ്രഷ് ലൈo കുടിച്ചു തീർത്തു.

അവളു കുടിക്കുന്നത് കണ്ടതും അവനു മനസ്സിൽ ആകെ ഒരു നൊമ്പരം പടർന്നു.

"ഒരു ഓറഞ്ച് ജ്യൂസ്‌ കൂടി പറയട്ടെ "

"വേണ്ട.... ഇത് മതി ഇയ്ക്ക..."


"കുഴപ്പമില്ല.. കുടിച്ചോളൂ.. ഇനിയും ഒരു മണിക്കൂർ മിച്ചം യാത്ര ഉണ്ട്..."

പറഞ്ഞു കൊണ്ട് അവൻ ഓർഡർ കൊടുത്തു കഴിഞ്ഞു.

കഴിക്കാൻ എന്തെങ്കിലും ക്കൂടി പറയാം എന്ന് ആഷി പറഞ്ഞപ്പോൾ റസിയ സമ്മതിച്ചില്ല.

ഇപ്പൊ വയറു ഫുൾ ആയെന്നും ഇനി ഉടനെ ഒന്നും കഴിക്കാൻ വേണ്ടന്നും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു.

രണ്ട് കുപ്പി തണുത്ത വെള്ളവും ഒരു പാക്കറ്റ് കടല മിടായിയും കൂടി മേടിച്ചു കൊണ്ട് ആഷി വന്നു വണ്ടിയിൽ കയറിയത്.

ആലപ്പുഴ റോഡിലേക്ക് കയറിയതും 
ഒരു വശത്തായി പരന്നു കിടക്കുന്ന പാട ശേഖരം,ഒപ്പം റോഡിനോട് ചേർന്ന് കാണുന്ന ചെറിയ ചെറിയ ധാരാളം വീടുകൾ..

ചെറിയ തോട്കളും ആറുകളുo ഒക്കെ പിന്നിട്ട് കൊണ്ട് അവർ യാത്ര തുടർന്ന്.

"താൻ ആദ്യം ആയിട്ട് ആണോ ഈ വഴിക്ക്... "

അവളുടെ ആസ്വദിച്ചു കൊണ്ട് ഉള്ള ഇരുപ്പ് കണ്ടതും ആഷി ചോദിച്ചു.

"അതേ ഇയ്ക്ക... ആദ്യം ആയിട്ട് ആണ് വരുന്നേ... സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം കുട്ടികളെയും ആയിട്ട് ടൂർ പോയിരിന്നു.പക്ഷെ, അത് കടുത്തുരുത്തിയിൽ ഉള്ള ഒരു പാർക്കിൽ ആയിരുന്നു.. അങ്ങനെയാണ് ഞാൻ ആദ്യം ആയിട്ട് കേറുന്നത്. പിന്നെ പഠിച്ചു കൊണ്ട് ഇരുന്നപ്പോൾ, വാപ്പാച്ചിയ്ക്ക് സമ്മതം അല്ലായിരുന്നു ഞങ്ങളെ ഒക്കെ അങ്ങനെ വിടാന്.

"അതെന്താ "

"എന്നേ വിട്ട് കഴിഞ്ഞാൽ പിന്നെ ഇളയവര് വഴക്ക് ഉണ്ടാക്കും എന്ന് പറഞ്ഞു. അത് കാരണം ഞങ്ങൾ ആരും തന്നെ പോകാൻ കൂട്ടാക്കിയില്ല"

"ഒരിടത്തും പോയിട്ടില്ലേ "

"ടൂർ ആയിട്ട് പോയിട്ടില്ല, പിന്നെ ഉമ്മച്ചിടെ ആങ്ങളയുടെ മോന്റെ കല്യാണത്തിന് തൃശൂർക്ക് പോയിട്ടുണ്ട്.. അത്ര മാത്രം "

"മ്മ്......."


വീട്ടിൽ പതുങ്ങി കൂടി ഇരുന്നവൾ ആണ്.. ഇപ്പൊ എന്തെങ്കിലും ഒന്നു ചോദിച്ചാലു ഒരായിരം വാചകങ്ങൾ ആണ് പറയുന്നത്.. ആഷി ഓർത്തു.

 ആഷിയിൽ നിന്നും ചോദ്യങ്ങൾ ഒന്നും വരാതായപ്പോൾ, റസിയ , വെളിയിലേ കാഴ്ചകളിലേക്ക് വീണ്ടും കണ്ണ് നട്ടു.. വയലുകളിൽ, വിത്തു വിതച്ചതേ ഉള്ളെന്നു തോന്നുന്നു, ചെറിയ ചെറിയ നാമ്പുകൾ, കിളിർത്തു പൊങ്ങി നിൽപ്പുണ്ട്.


പൊരിഞ്ഞ വെയിൽ ആണെങ്കിൽ പോലും, ഓരോരോ പണി ചെയ്തു കൊണ്ട് നിൽക്കുന്ന നിരവധി കർഷകരെ കാണാ പാടം നിറയെ.

 കൊച്ചു കുട്ടികളൊക്കെ പോലും യാതൊരു പേടിയും ഇല്ലാതെയാണ് റോഡ്സൈഡുകളിൽ നിന്ന് കളിക്കുന്നത്..

"ശോ.. ഈ കുട്ടികൾ ഒക്കെ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ പേടിയാകുമല്ലേ...ഇവരുടെ ഒക്കെ അച്ഛനും അമ്മയും കാണുന്നില്ലേ ആവോ.."

ക്രിക്കറ്റ് കളിച്ച ശേഷം റൺസ് എടുക്കുവാൻ വേണ്ടി ഓടുന്ന കുട്ടികളെ കണ്ടപ്പോൾ റസിയക്ക് പേടി ആയി.

അൽപ്പം ഉറക്കെ ആണ് അവൾ ഈ കാര്യം ആഷിയോട് പറഞ്ഞതും.

"ഇവിടെ ഉള്ള കുട്ടികൾക്ക് ഒക്കെ അത് ശീലം ആണ്, വൈകുന്നേരം ആകുമ്പോൾ പെൺ കുട്ടികൾ സൈക്കിളിൽ പോകുന്നത് കാണണം.. നമ്മള് ഞെട്ടി പോകും... പക്ഷെ അവർക്ക് ഒക്കെ അതൊന്നും ഒരു പ്രശ്നമേ അല്ലടോ..നിത്യo തൊഴിലു അഭ്യാസം എന്ന് കേട്ടിട്ടില്ലേ താന് "

"ശരിയാണ്.. പക്ഷെ എനിയ്ക്ക് ഇത് കണ്ടിട്ട് പേടിയാകുവാ.."


"സ്ഥിരം ആയിട്ട് കാണുമ്പോൾ ആ പ്രശ്നം മാറും.. ഇത് ആദ്യം ആയിട്ട് ആയതു കൊണ്ടാ..."

"മ്മ് "

.
"വീട്ടിൽ ചെന്നിട്ട് ഫുഡ്‌ കഴിക്കാo അല്ലെ, അതോ ഇപ്പൊ എവിടെ എങ്കിലും വണ്ടി ഒതുക്കി ഇട്ടിട്ട് കഴിക്കണോ "

"ഇപ്പൊ വേണ്ടന്നെ 
... ഇയ്ക്കാക്ക് വിശക്കുന്നുണ്ടോ, എങ്കിൽ കഴിയ്ക്കാം "

"ഹേയ്... ആ വെള്ളം ഒക്കെ കുടിച്ചത് കൊണ്ട് വിശപ്പ് ഇല്ല.... എന്തായാലും ഇനി വീട്ടിൽ ചെല്ലട്ടെ അല്ലേ..."

അവൻ പറഞ്ഞതും അത് മതി എന്ന അർഥത്തിൽ അവൾ തല കുലുക്കി..

പിന്നെയും അര മണിക്കൂറു കഴിഞ്ഞതും അവര് തങ്ങൾക്ക് എത്തി ചേരെണ്ട സ്ഥലത്തു വന്നു..

റസിയ അപ്പോൾ പതിയെ മയങ്ങി പോയിരിന്നു.

റസിയാ... എടോ...

അവൻ വിളിച്ചതും അവൾ കണ്ണു ചിമ്മി തുറന്നു..


"സ്ഥലം എത്തി.. ഇറങ്ങി വാ.."....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story