ഖൽബിലെ മൊഞ്ചത്തി: ഭാഗം 18

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

പുതിയ വീടും പുതിയ അന്തരീക്ഷവും ഒക്കെ ഒരുപാട് ഇഷ്ടം ആയിരുന്നു റസിയക്ക്.

കാലത്തെ നേരത്തെ എഴുനേറ്റ് പ്രാർത്ഥനയ്ക്ക് ശേഷം അവള് അടുക്കളയിൽ എത്തും.ബ്രേക്ക്‌ഫാസ്റ്റും 
ചോറും കറികളും ഒക്കെ വേഗത്തിൽ ഉണ്ടാക്കും.ആഷി എഴുന്നേറ്റു പള്ളിയിൽ ഒക്കെ പോയിട്ട് വരുമ്പോൾ, എല്ലാം റെഡി ആക്കി അവൾ മേശപ്പുറത്തു എടുത്തു വെയ്ക്കും..8:45ആകുമ്പോൾ അവൻ ജോലിക്ക് പോകുന്നത്.. പിന്നീട് അവൾ വീട്ടിൽ ഒറ്റയ്ക്ക് ആണ്. അടുത്ത വീട്ടിലെ ചന്ദ്രൻ ചേട്ടന്റെ ഭാര്യ ഉഷ ചേച്ചി ഇടക്ക് ഒക്കെ അവളുടെ അടുത്ത് വരും... നാട്ട് വർത്തമാനം ഒക്കെ പറഞ്ഞു കുറച്ചു സമയം ഇരിയ്ക്കും. ആഷി പി സ് സി എക്സാം നു വേണ്ടി ഉള്ള ടെക്സ്റ്റ്‌ മേടിച്ചു കൊടുത്തത് കൊണ്ട് റസിയ നന്നായിട്ട് ഇരുന്നു പഠിക്കും... എങ്ങനെ എങ്കിലും ഒരു ജോലി മേടിച്ചേ തീരു എന്ന് അവൾ തീരുമാനിച്ചു ഉറപ്പിച്ചു.

പതിനൊന്നു മണി മുതൽ അവൾ പഠിക്കൻ ഇരിയ്ക്കും. 2മണി വരെയും.. തുടർച്ച ആയിട്ട് ഇരുന്ന് പഠിക്കും. ശേഷം എഴുന്നേറ്റു ഊണ് കഴിക്കുന്നത്.. അപ്പോളാണ് അവൾ ഇരു വീടുകളിലും ഉമ്മച്ചിമാരെ വിളിക്കുന്നത്.. അതൊക്കെ കഴിഞ്ഞു കുറച്ചു സമയം ഫോണിൽ എന്തെങ്കിലും വീഡിയോസ് നോക്കി ഇരിയ്ക്കും. പിന്നീട് ആഷിയ്ക്ക് വേണ്ടി ചായയ്ക്ക് ഉള്ള പലഹാരം ഒക്കെ ആക്കി വെയ്ക്കും. പഴം പൊരിയൊ, ഉഴുന്ന് വടയോ, ബജിയോ... അങ്ങനെ എന്തെങ്കിലും ഒക്കെ.

ഒരുപാട് അവളോട് എടുത്തില്ലെങ്കിൽ പോലും ആഷിയ്ക്ക് ചെറിയ മാറ്റങ്ങൾ ഒക്കെ വന്നു തുടങ്ങി എന്ന് റസിയയ്ക്ക് മനസിലായി.

ആദ്യം ഒന്നും അവൻ ഉച്ച നേരത്ത് അവളെ ഫോണിൽ വിളിക്കുക ഒന്നും ഇല്ലായിരുന്നു. പക്ഷെ പിന്നെ പിന്നേ ആയപ്പോൾ ബ്രേക്ക്‌ ടൈം കിട്ടുമ്പോൾ അവൻ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യും..

ഇടയ്ക്ക് ഒക്കെ പുറത്തു നിന്നും അവൾക്ക് വേണ്ടി എന്തെങ്കിലും ഫുഡ്‌ ഒക്കെ വാങ്ങി കൊണ്ട് വരും..

ഇതൊക്കെ മതിയായിരുന്നു റസിയക്ക് ഏറെ സന്തോഷിക്കുവാൻ. എന്നെങ്കിലും ഒരിക്കൽ ഇയ്ക്ക തന്നെ അംഗീകരിക്കും എന്ന് അവൾ ഉറച്ചു വിശ്വസിച്ചു.

****


പതിവ് പോലെ അന്നും റസിയ കാലത്തെ ഉണർന്നു.

അടുക്കള ജോലികൾ ചെയ്യാൻ തുടങ്ങിയപ്പോൾ ചെറിയ തലവേദന പോലെ..

തലേ ദിവസം ഉച്ച മുതൽ തുടങ്ങിയത് ആണ്.

അല്പം ബാം ഒക്കെ എടുത്തു പുരട്ടിയിരുന്നു. പിന്നീട് അങ്ങട് മാറി. ഇപ്പോൾ വീണ്ടും തല വേദന..

ദോശ ഓരോന്ന് ചുട്ടു വെയ്ക്കുമ്പോളും ചമ്മന്തി അരച്ച് കടുക് താളിച്ചപ്പോളും അവൾ ആകെ തളർന്നു..
ഒരു പ്രകാരത്തിൽ കുറച്ചു ചോറും കറികളും കൂടി ഉണ്ടാക്കി.


ആഷി പള്ളി കഴിഞ്ഞു വന്നപ്പോൾ കാണുന്നത് അടുക്കളയിൽ കിടക്കുന്ന കസേരയിൽ ആകെ ക്ഷീണിച്ചു ഇരിക്കുന്ന റസിയയേ ആണ്.


"റസിയ..... എടോ എന്ത് പറ്റി "

ചോദിച്ചു കൊണ്ട് അവൻ അരികിലേക്ക് വന്നു. അപ്പോളേക്കും അവൾ പതിയെ എഴുന്നേറ്റു.

പെട്ടന്ന് അവൾക്ക് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി.

റസിയാ....

അവന്റെ വിളിയൊച്ച കേട്ടതും പെണ്ണിന്റെ മിഴികൾ താനേ അടഞ്ഞു പോയ്‌.

റസിയ..... എടോ...

അവൻ വീഴാതെ ഇരിക്കാനായി അവളെ വേഗം പിടിച്ചു. തളർന്നു നെഞ്ചോട് ഒട്ടി കിടക്കുന്നവളെ കോരി എടുത്തു കൊണ്ട് അവൻ ബെഡ് റൂമിലേക്ക്പോയി.


റസിയ.... റസിയ... കണ്ണ് തുറന്നെ...

ആഷി പരിഭ്രാന്തിയോട് അവളെ വിളിച്ചു.


മുഖത്തേക്ക് വെള്ളം വീണത് അവൾ കണ്ണു ചിമ്മി തുറന്നു.

എന്താ... എന്താ പറ്റിയേ... ങ്ങെ.. ആകെ വല്ലാണ്ട് ആയല്ലോ..


ബെഡിലേക്ക് അവൾ എഴുന്നേറ്റു ഇരുന്നു..

വേണ്ട..എഴുനേൽക്കണ്ട... കിടന്നോ.. 

പെട്ടന്ന് അവൻ അവളെ പിടിച്ചു ബെഡിലേക്ക് കിടത്തി.

കുഴപ്പമില്ല ഇക്കാ..... ഇക്കാക്ക് സ്കൂളിൽ പോകണ്ടേ... ഞാൻ കഴിക്കാൻ എടുത്തു തരം...


അവൾ വീണ്ടും എഴുനേൽക്കാൻ തുടങ്ങിയതും ആഷി അവളെ ബലമായി പിടിച്ചു കിടത്തി.

വേണ്ട റസിയ എഴുന്നേൽക്കണ്ട,പറയുന്നത് കേൾക്കു... തനിക്ക് തീരെ വയ്യാ.. നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം, കുറച്ചു സമയം റസ്റ്റ്‌ എടുക്ക്, ഞാൻ അപ്പോളേക്കും ഒന്ന് റെഡി ആയി വരാം...

"സാരമില്ല,  ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യമൊന്നുമില്ലന്നേ
..എന്തെങ്കിലും ടാബ്ലറ്റ് മേടിച്ചു തന്നാൽ മതി..."

" തൽക്കാലം നീ അതൊന്നും തീരുമാനിക്കേണ്ട, ഞാൻ ഇപ്പോൾ വരാം... അഞ്ച് മിനിറ്റ് "

 പറഞ്ഞുകൊണ്ട് അവൻ  ഒരു ടീഷർട്ടും പാന്റും എടുത്തുകൊണ്ട് വാഷ് റൂമിലേക്ക് പോയി.

 പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി വന്നശേഷം  റസിയയേ എഴുനേൽപ്പിച്ചു.
ഇരുത്തി. അപ്പോളേക്കും അവളെ തുള്ളി വിറച്ചു പനിയ്ക്കാൻ തുടങ്ങി.

ഈ വേഷമൊക്കെ മാറ്റേണ്ടേ...

അവൾ അവനെ നോക്കി.

 "അതൊന്നും സാരമില്ല ഇതൊക്കെ മതി നീ വേഗം വാ...നമുക്ക് ഹോസ്പിറ്റലിൽ പോകാം. "

അവളെയും ചേർത്ത് പിടിച്ചു കൊണ്ട് ആഷി വാതിലും പൂട്ടി ഇറങ്ങി.

ടൗണിൽ ഉള്ള ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ ആയിരുന്നു അവളെ കൊണ്ട് പോയത്..

നേരെ ക്യാഷ്വാലിറ്റിയിലേക്കാണ് കയറിയത്..


'"വൈറൽ ഫെവർ ആണ്, ഒരാഴ്ച എടുക്കും കുറയൻ.... ഇപ്പോൾ ഒരു ഡ്രിപ്പ് ഇടാം. ഇയാൾക്ക് നല്ല ക്ഷീണം ഉണ്ട്,,ഫുഡ്‌ ഒക്കെ നന്നായി കഴിപ്പിച്ചാൽ മതി "

 ഡോക്ടർ പറഞ്ഞതും ആഷി തലകുലുക്കി.

"ഒരാഴ്ച എങ്കിലും നന്നായി ശ്രെദ്ധിക്കണം, അതിനു ശേഷം ജോലികൾ ഒക്കെ ചെയ്താൽ മതി.. പിന്നെ ക്ലൈമറ്റ് ചേഞ്ച്‌ ന്റെയാ.. അതുകൊണ്ട് എല്ലാവർക്കും ഇപ്പോൾ ഈ പനി ആണ്..."


"ഡോക്ടർ പേടിക്കാൻ എന്തെങ്കിലും, അഡ്മിറ്റ് ആക്കണോ "

"വേണ്ട... മെഡിസിൻ തരാം... ഫുഡ്‌ കഴിച്ച ശേഷം മാത്രം കഴിക്കാവു..... നാലഞ്ച് ദിവസം നോക്കിയിട്ടും കുറഞ്ഞില്ലെങ്കിൽ നമ്മൾക്ക് അഡ്മിറ്റ് ആക്കാം.."

"ശരി ഡോക്ടർ "

"ഓക്കേ 
.. ഇപ്പോൾ ഒരു ഫ്ലൂയിഡ് പോകട്ടെ, ക്ഷീണം മാറും "

ഡോക്ടർ വേണ്ട നിർദേശങ്ങൾ ഒക്കെ കൊടുത്തു.

ഒരു സിസ്റ്റർ വന്നു 
അവളടെ കൈയിൽ ക്യാനുല ഇട്ടപ്പോൾ ആഷി മുഖം തിരിച്ചു നിന്നു.

"പേടിയുണ്ടോ, ഒന്ന് കുത്തുവാ കേട്ടോ "

സിസ്റ്റർ അവളോട് പറഞ്ഞു.

ഫ്ലൂയിട് പോകാൻ തുടങ്ങിയതും സിസ്റ്റർ ആഷി 
യെ വിളിച്ചു..

"അതേയ് ചേട്ടാ... ഇനി ഇങ്ങോട്ട് തിരിഞ്ഞു നിന്നോ, കഴിഞ്ഞു കേട്ടോ... "


അവൻ അല്പം ചമ്മലോട് കൂടി മുഖം തിരിച്ചു നോക്കി.

"ചേച്ചിക്ക് ഒരു പ്രോബ്ളവും ഇല്ല, പേടി മുഴുവൻ ചേട്ടന് ആണ് കേട്ടോ "

അവർ പറഞ്ഞതുo അവൻ ഒന്ന് ചിരിച്ചു.

ഏകദേശം മൂന്നു മണിക്കൂറോളം എടുത്തു അവര് തിരിച്ചു എത്തുവാൻ...

"ഇയ്ക്കാ... ഇന്ന് അവധി എടുക്കേണ്ടി വന്നല്ലേ...ശോ,,, "

വീട്ടിൽ എത്തിയ പാടെ റസിയ പറഞ്ഞു.

"അതിനെന്താ... തനിക്ക് വയ്യാതെ ഒറ്റയ്ക്ക് ആക്കിയിട്ടു എനിക്ക് അങ്ങനെ പോകാൻ പറ്റുമോടോ "

അവൻ ചോദിച്ചതും അവളുടെ മനസ്സിൽ ഒരു കുളിർക്കാറ്റ് വീശും പോലെയാണ് തോന്നിയത്.

അവൾ അവനെ നോക്കി.

സൂക്ഷിച്ചു നടക്കു റസിയാ.. ഒന്നാമത് ആരോഗ്യം പോലും ഇല്ലാ... നന്നായി റസ്റ്റ്‌ എടുക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്.

അവൻ അവളെ കൊണ്ട് പോയ്‌ ബെഡ് റൂമിൽ കിടത്തി.

ഞാൻ ഇപ്പോൾ വരാം, മെഡിസിൻ ഉണ്ട് കഴിക്കാനു...

പുറത്തേക്ക് ഇറങ്ങി പോകുന്നവനെ നോക്കി കിടക്കുമ്പോൾ അവളുടെ മനം ആകെ ആ കുളിർ കാറ്റ് വീണ്ടും വീശി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story