ഖൽബിലെ മൊഞ്ചത്തി: ഭാഗം 2

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

കൂട്ടുകാരിയോടൊപ്പം എന്തൊക്കെയോ തമാശകൾ പറഞ്ഞു, ചിരിച്ചു കൊണ്ട് നടന്നു വരുന്ന മെഹറിനെ കണ്ടതും, ആഷി യുടെ നെഞ്ചു ചെറുതായി ഒന്ന് പിടച്ചു..

ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് ഒരു പെണ്ണിനോട്, തനിക്ക് അവളെ ഇഷ്ടം ആണെന്ന് തുറന്ന് പറയാൻ പോകുന്നെ..അവളുടെ പ്രതികരണം എന്താവും എന്ന് ഒരു ഊഹവും ഇല്ല താനും.. എന്തായാലും ഇനി ഒരു നിമിഷം പോലും കാത്തിരിക്കാൻ ഉള്ള ക്ഷമ ഇല്ല....


അവൻ ഇടവഴിയിലേക്ക് മെല്ലെ ബൈക്ക് ഓടിച്ചു പോയി..
ഇതിലൂടെ ആണ് ഓള് വരുന്നത്,,,അധികം ആളുകൾ ഒന്നും ഇല്ലാത്ത സമയമായിരുന്നു...ന്റെ പടച്ചോനെ, പെട്ടന്ന് ഒന്ന് എത്തിയിരുന്നെങ്കിൽ....അതെങ്ങനെ ആണ് അവളുടെ സംസാരം തീരില്ല,, വഴിയേ കാണുന്ന, വണ്ണാത്തിക്കുരുവിയോട് പോലും കിന്നാരം പറഞ്ഞു കൊണ്ട് അല്ലേ നടപ്പ്..

അവൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു,കൂട്ടുകാരിയേ അവളുടെ വീട്ടിലേക്ക് പറഞ്ഞു വിട്ട ശേഷം,ഇട വഴിയിലേക്ക് തിരിയുന്ന മെഹറിനെ....


അവള് അടുത്ത് വരും തോറും ഹൃദയം പെരുമ്പറ മുഴക്കുകയാണ്..

എങ്കിലും രണ്ടിലൊന്ന് അറിഞ്ഞിട്ട് ബാക്കി കാര്യം....അവൻ ഒന്ന് നെടുവീർപ്പെട്ടു.


"നവാസ് അണ്ണന്റെ മോളല്ലേ...."

അവളടുത്തു എത്തിയതും ആഷി ചോദിച്ചു.

പെട്ടന്ന് അവളൊന്നു മുഖം ഉയർത്തി നോക്കി.
ഇരു മിഴികളും ഒന്ന് കോർത്തു വലിച്ചു..

അവളുടെ വെള്ളാരം കണ്ണുകളിൽ കരിമഷി പടർന്നിരിക്കുന്നു, ചുണ്ടപ്പഴംപൊലെ തുടുത്ത അധരത്തിലേക്ക് മിഴികൾ പാഞ്ഞതും അവൻ ഒട്ടൊരു സംയമനം പാലിച്ചു.

"അതേ...... അത്തായേ അറിയുമോ "പെട്ടന്ന് അവള് ചോദിച്ചു.


"ഉവ്വ്..... എന്റെ വാപ്പച്ചിയുടെ ചങ്ങായി ആയിരുന്നു...അണ്ണൻ നാട്ടിൽ ഉണ്ടോ, അതോ "


"ഇല്ല അത്താ വന്നു പോയിട്ട് രണ്ട് മാസം കഴിഞ്ഞു..."


"ഓഹ് അതു ശരി.... വാപ്പച്ചിക്ക് എന്തോ സംസാരിക്കാൻ ആയിരുന്നു.. നമ്പർ ഉണ്ടോ "


"നമ്പർ... ഉണ്ടല്ലോ, തരാമേ."ഒന്നാലോചിച്ച ശേഷം 
അവൾ ബാഗ് തുറന്നു ഫോൺ കൈലേക്ക് എടുത്തു ലോക്ക് മാറ്റിയതും,ആഷി അതു അവളുടെ കൈയിൽ നിന്നും പിടിച്ചു മേടിച്ചു...."

. "ടോ... താനിത് എന്തോന്നാ കാണിക്കുന്നേ....ന്റെ ഫോണിങ്ങട് തന്നെ... "എന്ന് പറഞ്ഞു കൊണ്ട് ഫോൺ തിരികെ മേടിക്കാൻ നോക്കിയതും അവൻ തന്റെ ഫോണിലേക്ക് മിസ്സ്ഡ് കാൾ വിടുക ആയിരുന്നു  മെഹറിന്റെ ഫോണിൽ നിന്നു..
എന്നിട്ട് വേഗം തന്നെ ഫോൺ അവൾക്ക് തിരികെ കൈ മാറി..

"നിങ്ങള്... നിങ്ങളെന്താണ് ചെയ്തേ..... ആരാണ് നിങ്ങൾ"

മെഹർനു അപ്പോൾ വല്ലാത്ത ഭയം തോന്നിയിരുന്നു..

മെഹർ,,, എന്റെ പേര് ആഷിക് മുഹമ്മദ്‌,, ഈരാറ്റുപേട്ട ആണ് സ്വദേശം,ഞാൻ എം ടെക്ക് കഴിഞ്ഞു, ഇപ്പൊൾ കോട്ടയത്ത്‌ ഉള്ള എസ് ബി ഐ യുടെ മെയിൻ ബ്രാഞ്ചിൽ അക്കൗണ്ടന്റ് ആയി വർക്ക്‌ ചെയ്യുന്നു.. എന്റെ വാപ്പച്ചിക്ക് ബിസിനസ്‌ ആണ്, ഉമ്മച്ചി ഹൌസ് വൈഫ്‌, എനിക്ക് താഴെ മൂന്നു സഹോദരങ്ങൾ ഉണ്ട്,നേരെ ഇളയവൾ ആലിയ, ഡിഗ്രി ഫസ്റ്റ് ഇയർ, ഈരാറ്റുപേട്ടയിൽ തന്നെ, അതിന്റെ ഇളയവൾ 10ത്, ഏറ്റവും ഇളയ അനിയൻ, അവൻ ആണെങ്കിൽ 8തിൽ പഠിക്കുന്നു.. പിന്നെ എന്റെ വാപ്പാച്ചിടെ ഉമ്മാനും ഉപ്പായും ഞങ്ങടെ കൂടെ ഉണ്ട്...


അവൻ എന്തിനാണ് ഇത്ര ഒക്കെ തന്നോട് വിശദീകരിച്ചു പറയുന്നത് എന്ന് മനസിലാവാതെ,അവനെ നോക്കി നെറ്റി ചുളിച്ചു നിൽക്കുക ആണ് മെഹർ..

"താൻ ഇപ്പോ ചിന്തിച്ചു കൂട്ടുന്നത് എന്താണെന്ന് എനിക്ക് അറിയാം,,,വളച്ചു കെട്ടില്ലാതെ പറഞ്ഞോട്ടെടോ, എനിക്ക് ഇയാളെ ഇഷ്ടാ.. വെറും ഇഷ്ടമല്ല കേട്ടോ.. പെരുത്തിഷ്ടം.....അതു ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല കെട്ടോ...10വർഷത്തോളം ആയി, താൻ പോലും അറിയാതെ ഞാൻ തന്നെ പ്രണയിക്കുക ആയിരുന്നു,ഒന്ന് തുറന്ന് പറയാൻ,തന്റെ ഡിഗ്രി എക്സാം കഴിയുന്നത് വരെ വെയിറ്റ് ചെയ്ത് കഴിയുവായിരുന്നു കേട്ടോ,കാരണം ഇതൊന്നും തന്റെ പഠനത്തെ ബാധിക്കരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു..

അവൻ പറഞ്ഞത് കേട്ട് കൊണ്ട് തരിച്ചു നിൽക്കുക ആണ് മെഹർ..

സ്വപ്നത്തിൽ പോലും കരുതിയത് അല്ല, ഇയാള് വന്നത് ഒരു പ്രണയഭ്യർത്ഥനയുമായി  ആണെന്ന് ഉള്ളത്. സത്യം ആയിട്ടും കരുതിയത്, അത്തായേ അറിയുന്ന ആരെങ്കിലും ആവും എന്നാണ് .. പക്ഷെ ഇത് ഇപ്പൊ...

"മെഹർ.... ആലോചിച്ചു പറഞ്ഞാൽ മതിടോ.... തന്റെ നമ്പർ എന്റെ കൈവശം ഉണ്ട്.... ഞാൻ വിളിക്കാം... രാത്രിയിൽ 10മണിക്ക് ശേഷം "

. "യ്യോ... അതൊന്നും വേണ്ട... എന്നെ ഫോൺ ഒന്നും വിളിക്കണ്ട കെട്ടോ... എനിക്ക് ഈ പ്രണയത്തിനോട് ഒന്നും താല്പര്യം ഇല്ല.... സോറി ആഷിക്.. ഞാൻ പോട്ടെ......നേരം വൈകി....."

അതും പറഞ്ഞു കൊണ്ട് അവൾ മുന്നോട്ട് നടക്കാൻ തുടങ്ങിയതും അവൻ  അവളെ പിന്നിൽ നിന്നും വിളിച്ചു.പെട്ടന്ന് അവള് അവനെ തിരിഞ്ഞു നോക്കി.

"എടോ.. ഞാൻ മെസ്സേജ് അയക്കും.. എനിക്ക് മറുപടി തന്നിട്ട് താൻ എന്താണ് എന്ന് വെച്ചാൽ തീരുമാനിച്ചോളൂ...."


"വേണ്ട... എനിക്ക് ഇഷ്ടം അല്ല അതൊന്നും.. .."


തന്റെ പ്രണയം നിഷ്കരുണം വലിച്ചെറിഞ്ഞു കൊണ്ട് നടന്നു പോകുന്നവളെ നോക്കി ആഷി അങ്ങനെ നിന്നു..

റബ്ബേ... ആരെങ്കിലും കണ്ടോ ആവൊ...

മെഹർ ആണെങ്കിൽ വട്ടം തിരിഞ്ഞുനോക്കി..

പെട്ടന്ന് അവളുടെ ഫോണിൽ മെസ്സേജ് ടോൺ വന്നു. അതു കേട്ടതും അവൾ ഫോൺ എടുത്തു നോക്കി...


"10വർഷം......
ദാറ്റ്‌ മീൻസ്. 120 മാസങ്ങൾ 3,652 ദിവസങ്ങൾ 87,648 മണിക്കൂർ 5,258,880 മിനിറ്റ്സ് 315,532,800 സെക്കന്റ്‌സ്...

ഇത്രയും ഞാൻ പിന്നിട്ടത് മെഹർ ഫാത്തിമ എന്ന ഒറ്റ വിചാരത്തിൽ ആണ്.....അതുകൊണ്ട് ആഷിക് ഒരു പെണ്ണിനെ സ്വന്തം ആക്കുന്നുവേങ്കിൽ അതു നിന്നേ ആയിരിക്കും.


അവന്റെ മെസ്സേജ് വായിച്ചതും മെഹർ ശ്വാസം വിലങ്ങി നിന്നു പോയി.

തമ്പുരാനെ.. ഇയാള് ഇത് എന്ത് ഭാവിച്ചാണ്...


അപ്പോളേക്കും അടുത്ത മെസ്സേജ്..

മെഹർ.. ഇയാള് എന്റെ നമ്പർ ബ്ലോക്ക് ചെയ്ത് കളയാം എന്നൊന്നും ആലോചിക്കേണ്ട കേട്ടോ ... നിനക്ക് വേണ്ടി എത്ര സിം വേണേലും ഞാൻ എടുത്തോളാം 🥰🥰.. അപ്പോൾ ശരി, ഇനി ശല്യം ചെയ്യുകയൊന്നും ഇല്ല... പക്ഷെ രാത്രി 11മണിക്ക് എന്റെ മെസ്സേജ് വീണ്ടും വരും.. ബൈ..

...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story