ഖൽബിലെ മൊഞ്ചത്തി: ഭാഗം 3

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

വീട്ടിലെത്തിയ ശേഷം മെഹറിന് ആണെങ്കിൽ ആകെ കൂടി ഒരു പരവേശം..

പെട്ടന്ന് തന്നെ അവള് തന്റെ റൂമിലേക്കു പോയി.
ഫോൺ എടുത്തു സൈലന്റ് ആക്കിയിട്ട് അത് എടുത്തു ബാഗിൽ ഒളിപ്പിച്ചു വെച്ചു.അനുജത്തി എങ്ങാനും കണ്ടാലോ എന്ന് ഭയന്നു. അയാള് വിളിക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പാണ് എന്ന് അവൾ ഓർത്തു.

"മെഹർ....."
പുറത്തു നിന്നും ഉമ്മാന്റെ വിളിയൊച്ച കേട്ടതും അവള് വേഗം മുറി വിട്ട് ഇറങ്ങി..

"മോളെ..... ചായ കുടിക്കാൻ വരുന്നില്ലേ "

"ആഹ്, വരുവാ, ഞാനീ വേഷം ഒക്കെ ഒന്ന് മാറട്ടെ "

സൽവാർ മാറിയിട്ട ശേഷം ഒരു ഫ്രോക്ക് എടുത്തു ഇട്ടു കൊണ്ട് അവൾ ഹാളിലേക്ക് ഇറങ്ങി വന്നു.


"സെറ ഇതുവരെ ആയിട്ടും എത്തിയില്ലേ ഉമ്മാ "
" കവലയിൽ വന്നു ബസിൽ ഇറങ്ങിന്നു... അയ്യപ്പ സീസൺ ആയത് കൊണ്ട് വഴി എല്ലാം ബ്ലോക്ക്‌ ആയിരുന്നു.. "


"മ്മ്"

ഉമ്മച്ചി മേശമേൽ എടുത്തു വെച്ചിട്ടുണ്ട് ചായയും കൂടെ ഒരു പരിപ്പ്വടയും....

മെഹർ പോയി ടി വി ഓൺ ചെയ്ത ശേഷം, വന്നു ചായ എടുത്തു മെല്ലെ കുടിച്ചു.
ഉമ്മാടെ അനുജത്തി റംലത്താ ഫോൺ വിളിച്ചപ്പോൾ അവർ അതുമായി അടുക്കളയിലേക്ക് പോയി.

എല്ലാ ദിവസവും ആസ്വദിച്ചു ഇരുന്നു, ചായകുടിക്കുന്ന താനാണ്. പക്ഷെ ഇന്ന് ആകെ കൂടി വല്ലാത്ത ടെൻഷൻ...
ആ ചെക്കൻ.. അയാളിത് എന്തോ ഭാവിച്ചാണ് എന്റെ റബ്ബേ... ഇനി അതിന്റെപേരിൽ എന്തൊക്കെ പുലിവാൽ ഉണ്ടാവും... ഓർത്തിട്ട് തല കറങ്ങുന്നു.. പേടി കാരണം ചൂട് ചായ ഒറ്റ വലിയ്ക്ക് അങ്ങട് കുടിച്ചു തീർത്തു..


"ഇത്താ.....".എന്ന് വിളിച്ചു കൊണ്ട് അടുത്ത വീട്ടിലെ അഞ്ചു വയസ്കാരി നിച്ചു കയറി വന്നു.

മെഹർ ആണെങ്കിൽ അവളെ പിടിച്ചു തന്റെ മടിയിൽ ഇരുത്തി. പരിപ്പ് വടയുടെ ഒരു ഭാഗം മുറിച്ചെടുത്തു വായിലേക്ക് വെച്ച് കൊടുത്തു.
"നിച്ചൂസേ... നീ ഇന്ന് അംഗനവാടിയിൽ പോയില്ലേടാ "

"മ്മ്.. പോയിരുന്നുല്ലോ...."
"എന്നിട്ട് എന്തിക്കെ ആണ് അവിടെ വിശേഷങ്ങൾ. അമൻ എന്ത് പറയുന്നു "

"അവനിട്ടു ഇന്ന് ടീച്ചറു വഴക്ക് പറഞ്ഞു....."
. "എന്തിനു "

"എന്റടുത്തു പിച്ചിപറിച്ചു "
"ശോ... കഷ്ടം ആയല്ലോ... ആഹ് എന്നാലും സാരമില്ല, ടീച്ചറ് രണ്ടെണ്ണം കൊടുത്തല്ലോ അല്ലേ..."
രണ്ടാളും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ മെഹർ ന്റെ അനുജത്തി സെറ കയറി വന്നത്. മെഡിക്കൽ കോളേജിൽ ബി ഡി സ് ഫസ്റ്റ് ഇയർ പഠിക്കുക ആണ് അവള്.
"അക്കച്ചി കോളേജിൽ പോയിട്ട് എപ്പോ വന്നു. ഞാൻ ഒന്ന് രണ്ട് വട്ടം ഫോൺ വിളിച്ചു ല്ലോ.. എന്തെ എടുക്കാഞ്ഞത് "
മെഹർ ന്റെ അടുത്തായി വന്നു ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു.

"ഞാൻ വന്നിട്ട് അര മണിക്കൂർ ആയി, ഫോൺ സൈലന്റ് ആയിട്ട് ഇരിക്കാ.. അതാവും ബെല്ല് കേൾക്കാഞ്ഞത് "..

ഒരു ഒഴിക്കൻ മട്ടിൽ പറഞ്ഞ ശേഷം അവള് വീണ്ടും നിച്ചുവിനോട് സംസാരിച്ചു കൊണ്ട് ഇരുന്നു..


രാത്രിയിലെ ഓതലും നിസ്കാരോമൊക്കെ കഴിഞ്ഞപ്പോളും അത്താഴം കഴിച്ചു കൊണ്ട് ഇരുന്നപ്പോഴൊക്കെ മെഹറു മറ്റേതോ ലോകത്ത് ആയിരുന്നു..ഉമ്മച്ചി യും സെറയും കൂടി എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നുണ്ട് .. പക്ഷെ അതൊന്നും കേൾക്കാൻ തക്ക മനസ്ഥിതിയിൽ അല്ലായിരുന്നു അവൾ അപ്പോൾ..

സമയം പിന്നിട്ടു കൊണ്ടേ ഇരുന്നു..

രാത്രിയിൽ പത്തു മണി ആയപ്പോൾ വാപ്പച്ചി വിളിച്ചത്.എന്നും 
അതാണ് പതിവ്.മൂവരും മാറി മാറി സംസാരിച്ചു. അര മണിക്കൂർ നേരം എന്നും അവര് സംസാരിക്കും.. ശേഷ ഫോൺ വെച്ചിട്ട് പോയി കിടക്കും. അമ്മയും മക്കളും കൂടി ഒരു മുറിയിൽ ആണ് കിടക്കുന്നത്..

പതിനൊന്നു മണി ആകുമ്പോൾ യാതൊരു കാരണവശാലും ആരും ഉറങ്ങാറില്ല.മിക്കവാറും ആ സമയത്തു സെറ ഇരുന്നു പഠിക്കുക ആവും.അതുകൊണ്ട് ആഷിയുടെ കാൾ വരുന്നത് ഓർത്തു പേടിച്ചു  മെഹർ ദുവാ ചെയ്തു കിടന്നു..


ക്ലോക്കിൽ സമയം 11അടിയ്ക്കും മുന്നേ അവള് ഫോൺ എടുത്തു സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു.

പിന്നെയും കുറെ സമയം കഴിഞ്ഞ ശേഷം ആണ് സെറ വന്നു കിടന്നത്.

അവളും ഉമ്മച്ചി യും ഉറങ്ങി എന്ന് മനസിലാക്കിയത് മെഹറു ഫോൺ എടുത്തു ഓൺ ചെയ്തു.
ശേഷം അതു സൈലന്റ് മോഡിൽ ഇട്ടു.

പെട്ടന്ന് ആയിരുന്നു അവൾക്ക് ഒരു കാൾ വന്നത്. ആഷിക് എന്നുള്ള പേര് ട്രൂ കോളറിൽ തെളിഞ്ഞു വരികയും ചെയ്തപ്പോൾ അവളുടെ നെഞ്ച് ഇടിച്ചു.
മൂന്നു തവണ ഫോൺ റിങ് ചെയ്ത് തീർന്നു എങ്കിലും അവള് അതു അറ്റൻഡ് ചെയ്തില്ല.

പക്ഷെ വീണ്ടും വീണ്ടും ആഷി വിളിച്ചു കൊണ്ടേ ഇരുന്നതും അവൾക്ക് ആകെ ഒരു പരവേശം പോലെ തോന്നി.

തല പൊന്തിച്ചു നോക്കിയപ്പോൾ ഉമ്മച്ചി യും സെറയും നല്ല ഉറക്കത്തിൽ ആണ്.

അവൾ എഴുന്നേറ്റു വേഗം വാഷ് റൂമിലേക്കു പോയി.

അപ്പോളും അവന്റെ കാൾ അവളെ തേടി എത്തി.

ഒടുവിൽ അവനോട്‌ സംസാരിക്കുവാ തന്നെ അവൾ തീരുമാനിച്ചു.

"ഹെലോ..മെഹർ എത്ര നേരം ആയി ഞാൻ വെയിറ്റ് ചെയ്യുവാണെന്നോ......."

ഫോൺ എടുത്തു കാതോട് ചേർത്തതും ആഷിയുടെ ശബ്ദം അവൾ കേട്ടു.

"തനിക്ക് ഇത് എന്തിന്റെ കേട് ആണ്, ഞാൻ പറഞ്ഞത് അല്ലേ എന്നെ വിളിക്കരുത് എന്ന് "

അവൾ പതിയെ ശബ്ദം താഴ്ത്തി.

"ദേ പെണ്ണേ... എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നം അല്ലേ ഒള്ളു... അതിനല്ലേ ഞാൻ ഇത്ര നാളും കാത്തിരുന്നത്."

"ഇതിനുള്ള മറുപടി ഞാൻ നേരിട്ട് നിങ്ങളോട് പറഞ്ഞത് അല്ലേ..അതിനു യാതൊരു മാറ്റവും ഇല്ല കേട്ടോ.. ഞാൻ ഫോൺ വെയ്ക്കുവാ "

"പ്ലീസ് പ്ലീസ്.. വെയ്ക്കല്ലേ മെഹർ.... ഞാൻ ഒരു കാര്യം കൂടി പറഞ്ഞോട്ടെ "

"എന്താണ്...."അല്പം ദേഷ്യത്തിൽ അവൾ ചോദിച്ചു 

"മുന്നത്താടേ മോടേ കല്യാണം കൂടാൻ താൻ ശനിയാഴ്ച വരില്ലേ , അന്ന് വരുമ്പോൾ സാരീ ഉടുക്കണം കേട്ടോ.. എന്റെ ഒരു ഫ്രണ്ട് ന്റെ അണ്ണൻ ആണ് ചെക്കൻ. അതുകൊണ്ട് ഞാനും കല്യാണത്തിന് വരും "

അതും പറഞ്ഞു കൊണ്ട് അവന്റെ കാൾ കട്ട്‌ ആയി.

മുന്നത്താ എന്ന് പറയുന്നത് മെഹർ ന്റെ ഉമ്മച്ചിടെ വകയിൽ ഉള്ള ഒരു ചേടത്തി ആണ്. അവരുടെ മൂത്ത മകളുടെ കല്യാണം ആണ് നാളെ കഴിഞ്ഞു.. അതിനു പോകാൻ കസിൻസ് എല്ലാവരും സാരീ ആണ് ഉടുക്കുന്നത് താനും.ബ്ലൗസ് തയ്ക്കാൻ കൊടുത്തിട്ടുണ്ട്. നാളെ ഉച്ചക്ക് അതു കിട്ടുകയും ചെയ്യും.പക്ഷെ,ഇനി സാരീ ഉടുത്തു ചെന്നാൽ പ്പിന്നേ അത് അവൻ പറഞ്ഞിട്ട് ആണെന്ന് ഓർക്കുല്ലോ...

ആലോചനയോട് കൂടി മെഹറു വന്നു ബെഡിലേക്ക് കയറി കിടന്നു.

അത്ള്ളാ... ഇവൻ ഇത് എന്ത് ഭാവിച്ചാണോ..മര്യാദക്ക് മനഃസമാദാനം ആയിട്ട് നടന്ന ഞാൻ ആണ്... ഇനി എന്തൊക്കെ ആവും സംഭവിക്കാൻ പോന്നത്..
..കുടുംബക്കാരു
എല്ലാവരുo കൂടുന്ന കല്യാണം ആണിത്.. നിറയെ ബന്ധുജനങ്ങൾ ഉള്ള കുടുംബമാ...ഇവൻ ഇനി നേരിട്ട് വന്നു എന്തെങ്കിലും തന്നോട് പറയുമോ ആവൊ..

അവൾക്ക് ആണെങ്കിൽ വല്ലാത്ത പേടി തോന്നി.
ഇത്ര നാളും യാതൊരു ചീത്ത പ്പേരും കേൾപ്പിക്കാതെ ആണ് താനും അനുജത്തിയും വളർന്നു വന്നത്...
ഇനി എന്താവുമോ.
അവൾ ആഷിയുടെ മുഖം ഒന്ന് ഓർത്തെടുക്കാൻ ശ്രെമിച്ചു..
ആകെ കൂടി തെളിഞ്ഞു വരുന്നത് ആരെയും വശികരിക്കുന്ന അവന്റെ കണ്ണുകൾ മാത്രം ആയിരുന്നു.ബാക്കി എല്ലാം ബ്ലാങ്ക് ആയ അവസ്ഥയിൽ ആയിരുന്നു അവളപ്പോൾ.
വെളുപ്പാൻ കാലം ആയപ്പോഴാണ് മെഹർ ഒന്ന് കണ്ണടച്ചത്....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story