ഖൽബിലെ മൊഞ്ചത്തി: ഭാഗം 4

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

സുബഹി ബാങ്ക് കേട്ട് കൊണ്ട് ഉണരുന്ന പ്രഭാതം ആയിരുന്നു മെഹറിന്റേത്..

ഡിസംബർ മാസം ആയതിനാൽ നല്ല തണുപ്പും കുളിരും ഉണ്ട്.
അരികിൽ മൂടി പുതച്ചു കിടന്നു ഉറങ്ങുന്ന അനിയത്തിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ പതിയെ എഴുന്നേറ്റു.

ഉമ്മച്ചി ഉണർന്ന് നിസ്കാരോo പ്രാർത്ഥന യും കഴിഞ്ഞു അടുക്കളയിലേക്ക് പോയി കഴിഞ്ഞിരുന്നു.

മെഹർ എഴുനേറ്റ് ഒന്ന് ഫ്രഷ് ആയ ശേഷം പ്രാർത്ഥിക്കാനായി പോയി.

ഫോണിന്റെ ഡിസ്പ്ലേ തെളിഞ്ഞത് കണ്ട് കൊണ്ട് നോക്കിയപ്പോൾ ആണ്, ഒരു മെസ്സേജ് വാട്ട്‌സപ്പിൽ വന്നു കിടക്കുന്നത് അവൾ ശ്രെദ്ധിച്ചത്.

വേഗം അത് എടുത്തു നോക്കി.
അപ്പോഴാണ് തലേ ദിവസത്തെ ഓർമ്മകൾ അവളെ വന്നു പുൽകിയത്.

ഈശ്വരാ... ആഷിഖ് 

അവൾ അറിയാതെ പിറു പിറുത്തു.

ഗുഡ്മോർണിംഗ് My Dear... ഒരു കാര്യം പറയാൻ ആയിരുന്നു ട്ടൊ...  കല്യാണത്തിന് സാരീ ഒക്കെ ഉടുത്തു വരുന്നത് കൊള്ളാം, പക്ഷെ എനിക്ക് കാണേണ്ട കാര്യങ്ങൾ ഒന്നും ആരെയും പരസ്യമായി കാണിച്ചു കൊണ്ട് ഉടുത്തേക്കരുത് കേട്ടോ.. എല്ലാം ഒളിപ്പിച്ചു വെച്ചേ വരാവൂ.. സമയം ആകുമ്പോൾ ഞാൻ കണ്ടോളാം..
അവന്റെ മെസ്സേജ് വായിച്ചതും മെഹറു വേഗം അത് ഡിലീറ്റ് ചെയ്തു.

എന്റെ അനുജത്തി യുടെ കൈയിൽ ആണ് ഫോൺ. സൊ താൻ മെസ്സേജ് അയക്കരുത്.. പ്ലീസ്....


വേഗം തന്നെ അവനു ഒരു മെസ്സേജ് അയച്ച ശേഷം അവൾ അതും delete ചെയ്ത് കളഞ്ഞു..

അനുജത്തി കാലത്തെ എട്ടു മണി ആകുമ്പോൾ കോളേജിലേക്ക് പോകില്ലേ...8.30നു ഞാൻ മെസ്സേജ് അയക്കാം.. ഓക്കേ... ബൈ..

ഗുഡ്മോർണിംഗ് അക്കച്ചി....

സെറ യുടെ ശബ്ദം കേട്ടതും മെഹർ വേഗം തന്നെ ഫോൺ മേശമേൽ വെച്ച്.

ശേഷം അവളെ തിരിച്ചു വിഷ് ചെയ്തു.

അടുക്കളയിൽ എത്തിയപ്പോൾ പത്തിരിയും ചിക്കൻ പിരട്ടും വേഗത്തിൽ ഉണ്ടാക്കുന്ന ഉമ്മച്ചിയെ കണ്ടു..


"മോളെ..... രാമൻ ചേട്ടൻ പാല് കൊണ്ട് വന്നു വെച്ചിട്ടുണ്ട്, ഇയ്യ് അതിങ്ങട് എടുത്തേ..."

ഗേറ്റ് ന്റെ അടുത്തായി ഉള്ള ഒരു ചെറിയ മതിലിൽ പാലിന്റെ കുപ്പി ഇരിക്കുന്നത് ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി ചെന്നപ്പോൾ അവളു കണ്ടു..

മഞ്ഞു പൊതിഞ്ഞ അന്തരീക്ഷം ആയിരുന്നു.തണുപ്പും കുളിരും തന്നെ വന്നു പൊതിഞ്ഞതായി അവൾക്ക് തോന്നി..
ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി.

അപ്പോളേക്കും ന്യൂസ് പേപ്പറും വന്നു.

തന്റെകൂടെ പഠിച്ച അസ്‌ലം ന്റെ അനുജൻ അമർ ആണ് പേപ്പർ ഇടാൻ വരുന്നത്. അസ്സലാമു അലൈകും
ഇത്ത..
മെഹറിനെ കണ്ടതും അവൻ വിളിച്ചു പറഞ്ഞു.
വാഅലൈക്കു അസ്‌ലാം.. അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

ക്ലാസ്സൊക്കെ കഴിഞ്ഞു ല്ലേ...

ഹ്മ്മ്.. ഇന്നലെ കൊണ്ട് തീർന്നുടാ 

"ഇനി എന്താ അടുത്ത പ്ലാൻ.. എം ബി എ ആണോ "?

"ഒന്നും തീരുമാനിച്ചില്ലടാ.. റിസൾട്ട്‌ വരട്ടെ "

" ഇനി എന്തോ പഠിക്കാനാ മോളെ, ഏതെങ്കിലും നല്ല ചെക്കന്മാരെ കിട്ടിയാൽ കെട്ടിച്ചു അയക്കാൻ നോക്കണ്ടെ.. പ്രായം 20 കഴിഞ്ഞു... "

അവരുടെ സംസാരം കേട്ട് കൊണ്ട് റോഡിലൂടെ പോയ അടുത്ത വീട്ടിലെ പാത്തുമ്മയുടെ മറുപടി കേട്ട് മെഹർ നു അങ്ങട് ചൊറിഞ്ഞു കേറി വന്നു..

"എന്നാൽ ശരി ഇത്താ.. പിന്നെ കാണാം കെട്ടോ "അവൻ തന്റെ സ്കൂട്ടി സ്റ്റാർട്ട്‌ ആക്കി കൊണ്ട് വേഗം പോയി.

പത്രവും  കൊണ്ട് പോയി മേശമേൽ വെച്ചിട്ട്  പാലും ആയിട്ട് മെഹർ കലിപ്പില് ഉമ്മച്ചിടെ അടുത്തേക്ക് ചെന്നു.

"ആ പാത്തുമ്മക്ക് എത്ര വയസ് കാണുംമ്മാ "

"ഹ്മ്മ്... എന്തെ..."
ചുട്ട പത്തിരി മുഴോനും എടുത്തു കാസറോളിൽ വെച്ച് അടച്ച ശേഷം അവർ തിരിഞ്ഞു മകളെ നോക്കി.

"ഓടെ ഒരു നാവ്......അറത്തു മുറിച്ചു എടുത്തു കളയാൻ തോന്നുവാ "

"ഇയ്യ് കാര്യം പറ കുട്ടി.... എന്താപ്പോ സംഭവിച്ചേ "

"ഞാൻ പാലെടുത്തു കൊണ്ട് തിരിഞ്ഞപ്പോൾ അമൻ,പേപ്പർ ഇടാനായി വന്നു...."

"ഹ്മ്മ്... എന്നിട്ട് "

"ന്റെ എക്സാം ഒക്കെ കഴിഞ്ഞത് ഓനു അറിയാല്ലോ...."

"ഹാ... "
"എം ബി എ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ട് നിന്നപ്പോൾ പാത്തുമ്മ വന്നത്,ഞാൻ ഒട്ട് കണ്ടതും ഇല്ല...."

"ന്റെ റബ്ബേ... എന്നിട്ട് അവര് എന്നതെങ്കിലും പറഞ്ഞൊ നിന്നോട് "

"ഹ്മ്മ്.. ഇനി പഠിപ്പൊന്നും വേണ്ട, നല്ല ചെക്കനെ പിടിച്ചു കെട്ടിച്ചു ഏതെങ്കിലും പോരേല് വിടാൻ..."..

"അത്ള്ളോ.... ഇനി നോക്കണ്ട.. അക്കച്ചിടെ പഠിപ്പ് തീർന്നു."


കോളേജിലെക്ക് കൊണ്ട് പോവാനുള്ള ബാഗും പുസ്തകവുമൊക്കെ ആയിട്ട് വന്ന സെറ അവരുടെ സംസാരം കേട്ട് കൊണ്ട് ഉറക്കെ പറഞ്ഞു.

"നീ മിണ്ടാതെ വല്ലടത്തും പൊന്നുണ്ടോ, ഇല്ലെങ്കിൽ എന്റെ കയ്യിന്നു മേടിച്ചു കൂട്ടും കേട്ടൊ "

"ആഹ് ഇപ്പൊ കുറ്റം എനിക്കായി ല്ലേ..... പാത്തുമ്മ പറഞ്ഞാൽ പറഞ്ഞത് ആണ്.. അതുവെച്ചാണ് ഞാൻ പറഞ്ഞെ... കിഴക്കേലെ പണിക്കരെക്കാൾ കേമം ആയിട്ട് പ്രവചനം നടത്തും എന്നൊക്കെ ആണ് നാട്ടുകാരുടെ വെപ്പ്.. അതുകൊണ്ടാ ഞാൻ പറഞ്ഞത്....അപ്പോളേക്കും അക്കച്ചി വയലന്റ് ആയില്ലോ ഉമ്മച്ചിയേ...."

ഒരു പ്ലേറ്റിലേക്ക് രണ്ട് പത്തിരിയും കുറച്ചു ചിക്കൻ കറി വെച്ചതും കൂടി എടുത്തിട്ട ശേഷം ഡിനിംഗ് റൂമിലേക്ക് വന്നു ഇരുന്നുകൊണ്ട് സെറ പിന്നെയും ഓരോന്നു  പറഞ്ഞു..

ഉമ്മച്ചി ഒച്ച വെച്ചതും അടക്കി ചിരിച്ചു കൊണ്ട് അക്കച്ചിയെ നോക്കിയ ശേഷം അവള് കഴിക്കൽ തുടർന്ന്....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story