ഖൽബിലെ മൊഞ്ചത്തി: ഭാഗം 5

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

നടക്കില്ല ആഷി... ഞങ്ങള് ജീവിച്ചു ഇരിക്കുമ്പോൾ ഈ ബന്ധo നടത്തി തരുല്ല.... ഇവിടെ അന്റെ കാര്യങ്ങളൊക്കെ തീരുമാനിക്കാൻ ഞാനും ഉമ്മച്ചിയുംഉണ്ട്.... നിനക്ക് യോജിച്ച പെണ്ണിനെ കണ്ടെത്തി ഞങ്ങളു തന്നോളം... അല്ലാണ്ട് വല്ലടത്തും കിടന്ന ഏതോ ഒരുത്തിയെ ഇങ്ങോട്ട് കെട്ടി കൊണ്ട് വരാൻ സമ്മതിക്കുല്ലാ...

ആഷിക് ന്റെ വാപ്പയായ 
മുഹമ്മദ്‌ ഇന്ന് പലചരക്കു കടയിൽ ഇരുന്നപ്പോൾ ആയിരുന്നു പള്ളിലെ ഉസ്താദ് പതിവില്ലാതെ ആ വഴി വന്നത്, കടയിൽ കയറുന്ന പതിവില്ലാത്ത കൊണ്ട് അയാളോട്ടു ഗൗനിച്ചുമില്ല..

പക്ഷെ പതിവിന് വിപരീതം ആയിട്ട് അയാള് കടയിൽ വന്നു, തിക്കും പോക്കും നോക്കിയിട്ട് മെല്ലെ തന്നോട് പറയുന്ന കാര്യങ്ങൾ കേട്ടതും ഞെട്ടി വിറച്ചു പോയി.

ആഷി ഒരു പെൺകുട്ടിയുമായി കോട്ടയത്തുടെ കറങ്ങുന്ന കണ്ടുന്നു....

സത്യം ആണോ, അത് തന്റെ മകൻ ആഷി തന്നെയാണോ...അവൻ അങ്ങനെ ഒരിക്കലും,, തന്റെ കുടുംബത്തിൽ ഉണ്ട് രണ്ടു പെൺകുട്ടികള്, അവന്റെ സഹോദരിമാർ, എല്ലാ കാര്യങ്ങളും അറീഞ്ഞു കൊണ്ട് അവൻ ഇങ്ങനെ ഒരു പ്രണയത്തിൽ പോയി ചാടുമോ.

മകൻ ജോലി കഴിഞ്ഞു വരുന്നത് വരെ അയാള് പരവശൻ ആയിരുന്നു..

അകലെ നിന്നും അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും അയാളുടെ നെഞ്ചിടിപ്പ് ഉയർന്നു വന്നു.

ഇതെന്താ പറ്റിയെ... നേരം കുറെ ആയല്ലോ പുരപ്പുറത്തുടെ എലി നടക്കും പോലെ ഇങ്ങനെ നടക്കാൻ തുടങ്ങീട്ട്...

റസിയ (ആഷിയുടെ ഉമ്മ )
വന്നു പല തവണ ഭർത്താവിനോട് ചോദിച്ചു എങ്കിലും അയാൾ അറിഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ പങ്ക് വെച്ചില്ല.

"വാപ്പച്ചി ഇന്ന് നേരത്തെ വന്നോ, കച്ചോടം തീരെ ഇല്ലേ ഇപ്പോ "

ഉമ്മറത്ത് ഇരിക്കുന്ന മുഹമ്മദിനെ നോക്കി ആഷി ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി.

"ഹ്മ്മ്..... മടുപ്പാ...."

അയാളുടെ ശബ്ദത്തിലെ മാറ്റം തിരിച്ചു അറിഞ്ഞതും അവന്റെ നെറ്റി ചുളിഞ്ഞു.

"ചായ കുടിച്ചിട്ട് നി ഒന്ന് തുണി മാറി വ്വാ.. നമ്മൾക്കു ഒരിടം വരെ പോണo "

"എവിടെക്കാ വാപ്പച്ചി .."


"അറിഞ്ഞാലേ നീ വരുവൊള്ളു..."


"ഒരു പത്തു മിനിറ്റ്... ഇപ്പൊ വരാം "

പെട്ടന്ന് അവൻ പറഞ്ഞു.


ചായ യും ഉഴുന്ന് വടയും കഴിച്ച ശേഷം അവൻ പെട്ടന്ന് തന്നെ അയാളുടെ അരികിലേക്ക് ചെന്നു.

പള്ളി മുറ്റത്തു ചെന്നാണ് ബൈക്ക് നിന്നത്.

പടച്ചോനെ... വാപ്പച്ചി എന്തെങ്കിലും അറിഞ്ഞോ ആവോ...പ്രശ്നം ഒന്നും ആവല്ലേ...

അവൻ മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി.


"നിനക്ക് ഏതെങ്കിലും പെൺകുട്ടിയുമായി അടുപ്പമുണ്ടോ,"


യാതൊരു മുഖവുരയും കൂടാതെ അയാൾ ചോദിച്ചു.

"വാപ്പച്ചി ...."

അറിയാതെ അവൻ വിളിച്ചു പോയി.

"ചോദിച്ചെനു ഉത്തരം പറയു ആഷി.... നി ആർക്കെnkilum വാക്ക് കൊടുത്തോ..."

"വാപ്പച്ചി അത് പിന്നേ....."

"ഈ പള്ളിമുറ്റത്തു വെച്ച് എന്നോട് കളവ് പറയല്ല്..... ഞാൻ കുറച്ചു കാര്യങ്ങൾ ഒക്കെ അറീഞ്ഞു, അത് സത്യം ആണോ അല്ലയോ......"


"എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടം ആണ്, മൂന്നു വർഷം ആയിട്ട് ഞങ്ങൾ അടുപ്പത്തിൽ ആണ്, അവള് നല്ലോരു കുടുംബത്തിലെ കുട്ടിയാ വാപ്പച്ചി... ഓളെ എല്ലാവർക്കും ഇഷ്ടം ആകും... എനിക്ക് ഉറപ്പുണ്ട് "

. "ച്ചി നവടക്കെടാ...... അയാൾ മുരണ്ടു......."

"വാപ്പച്ചി....."


"പൊന്ന് പോലെ വളർത്തി കൊണ്ട് വന്നത് നിന്റെ ഇഷ്ടത്തിനു ജീവിയ്ക്കാൻ അല്ല.... പെങ്ങൾ ഒരെണ്ണം പുര നിറഞ്ഞു നിൽപ്പുണ്ട്, പിന്നാലെ ഇളയതും... അവരെയൊക്കെ മറന്ന് കൊണ്ട് നി നിന്റെ തോന്നിവാസം..... പച്ചയ്ക്ക് കത്തിക്കും നിന്നെ....ഇതിവടം കൊണ്ട് നിർത്തിക്കോ.... ഇല്ലെങ്കിൽ ഈ മുഹമ്മദ്‌ ആരാണെന്ന് നീ അറിയും...."

കൂടുതൽ ഒന്നും പറയാതെ കൊണ്ട് അയാൾ മകനെയൊന്ന് നോക്കിയ ശേഷം പള്ളിയിലേക്ക് കയറി പോയി.

താമസിയാതെ വീട്ടിൽ എല്ലാവരും കാര്യങ്ങൾ അറിഞ്ഞു.. ആകെ കൂടി ബഹളം, കരച്ചില്, ഉമ്മാ ആണെങ്കിൽ തൂങ്ങി ചാവാൻ വരെ ഒരുങ്ങി...


ഞാന് എന്ത് ചെയ്യാനാട... ഓർത്തിട്ട് തലയ്ക്കു ഭ്രാന്ത് ആണ്,,,

കൂട്ടുകാരൻ ആയ അജ്മലിനോട് തന്റെ സങ്കടം എല്ലാം ആഷി തുറന്നു പറഞ്ഞു.

എടാ..... ഏതെങ്കിലും ഒരാളെ നി മറക്കണം... ഒന്നെങ്കിൽ മെഹർ.. അല്ലെങ്കിൽ നിന്റെ കുടുബ...രണ്ടും കൂടി നടക്കില്ലട.. ഉറപ്പ് m

അജ്മലെ...

ഹ്മ്മ്... ഞാൻ പറഞ്ഞത് സത്യം ആണ്, ഇവിടെ രണ്ടു കൂട്ടരെയും ഒന്നിച്ചു ചേർത്തു കൊണ്ട് പോകുന്നത് വല്യ ബുദ്ധിമുട്ട് ആടാ..... മെഹർ നെ നീ കല്യാണം കഴിച്ചാൽ ഒരുപാട് പ്രശ്നം ഉണ്ടാകും....നിന്റെ വാപ്പച്ചിയും ഉമ്മച്ചിയും അമ്പിനും വില്ലിനും അടിക്കില്ലന്നു ഉള്ളത് തീർച്ചയാണ്.. പിന്നെ ആലിയ കെട്ടു പ്രായം എത്തി നിൽക്കുന്നു. മൂത്ത സഹോദരൻ ഏതോ ഒരു പെണ്ണിനെ പ്രേമിച്ചു കെട്ടി എന്ന് അറിഞ്ഞാൽ ഒരു പക്ഷെ അവൾക്ക് നല്ലോരു കുടുംബത്തിൽ നിന്നും ആലോചന പോലും ഇന്നത്തെ കാലത്ത് വരാൻ പാടാണ്..പിന്നെ മെഹർ നെ കുറിച്ചു പറയുക ആണെങ്കിൽ, അവളും നന്നായി പഠിക്കുന്ന കുട്ടിയാ, താമസിയാതെ ഒരു ജോലി നേടും, പിന്നെ നിനക്ക് സ്വന്തം ആയിട്ട് വരുമാന ഉള്ളവൻ ആണ്... അവളെ വിളിച്ചോണ്ട് എവിടെ എങ്കിലും പോയി സുഖം ആയിയ്ത് കഴിയാം... പക്ഷെ സ്വസ്ഥത എന്നൊരു സാധനം കിട്ടില്ല....കുടുംബക്കാരെ എല്ലാവരെയും വെറുപ്പിച്ചു കൊണ്ട് മുന്നോട്ട് പോണോ.. അതോ ഇത് മറക്കണോ.. ഏത് വേണം എന്ന് നീ തീരുമാനിക്ക് 


"എടാ... നീ ഇങ്ങനെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് എന്റെ ഉള്ള സമാധാനം കൂടി കളയല്ലേ പ്ലീസ്....."


"നി പോയി ഇരുന്ന് ആലോചിയ്ക്ക്.. എന്തായാലും മെഹറും ഈ വിവരം ഒക്കെ അറിഞ്ഞല്ലോ.. അവളുടെ തീരുമാനം കൂടി നോക്കാം..."

"അറിഞ്ഞപ്പോ മുതല് പെണ്ണ് ഒരേ കരച്ചിൽ ആണ്, അതിൽ പിന്നെ നേരം വണ്ണം ഒന്നും സംസാരിച്ചിട്ടില്ലട..."

"നിനക്ക് എന്താ തോന്നുന്നേ.... എങ്ങനെ മുന്നോട്ട് പോകാനാ നിന്റെ പ്ലാന് "

അജ്മൽ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

"എടാ, അവളെ ഉപേക്ഷിച്ചു ഒരു ജീവിതം.. അത് എനിക്ക് ഓർക്കാൻ കൂടി വയ്യ.. പക്ഷെ എന്റെ വാപ്പച്ചി,, ഇന്ന് വരെ ഞാൻ വാപ്പച്ചിയെ ധിക്കരിച്ചിട്ടില്ല.."

"ആണ്ടവരോട് തേട്.. ഒരു വഴി കാണിക്കും "


"എല്ലാം വരുന്നിടത്തു വെച്ച് കാണാം... നി എന്നാൽ വിട്ടോ.. നേരം ഒരുപാട് ആയില്ലേ.."

"ഹ്മ്മ്.. ശരിട "

**
ഹലോ ആഹ് സിദ്ധിക്കാക്കയാണോ.. അതെ അതെ മുഹമ്ദാ... ആഹ് ഈ വരുന്ന പതിനാലിനു ആണ് കല്യാണം.
അൽ റമാനിൽ ടീച്ചർ ആണ്...പെൺകൊച്ചു തൊടുപുഴക്കാരിയാ... ഹ്മ്മ്.. മൂന്നു പെൺപിള്ളേർ... ഇവള് മൂത്തത് ആണ്... ഇല്ലില്ല ഉപ്പ ഇല്ലാത്ത കുട്ടിയാ, അയാള് അറ്റാക്ക് വന്നു നാല് വർഷം മുന്നേ മരിച്ചു...വയസോ... വയസ് 22ആകുന്നു... ആഹ് അവനും ആയിട്ട് മൂന്നു വയസ്സിന്റെ ഇളപ്പം...

കല്യാണം വിളി തുടങ്ങി കഴിഞ്ഞിരിക്കുന്നു പൊരേല്.. ഇവിടെ ഒരുത്തൻ നെഞ്ചു നീറി പിടഞ്ഞു നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയി..
ആരും ഒന്ന് മനസിലാക്കുന്നില്ല....

നൂറു വട്ടം വിളിച്ചു അവളെ.. ഒപ്പം ഇറങ്ങി വരാൻ പറഞ്ഞു കൊണ്ട്.. അന്നേരം അവൾക്ക് അവളുടെ അനുജത്തിടെ ഭാവി... ഉപ്പാടെ ഉമ്മാടെ എതിർപ്പ് സമ്പാദിച്ചു കൊണ്ട് അവൾക്ക് ഒരു ലൈഫ് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ട് ആണെന്ന്...

ചെകുത്താനും കടലിനും ഇടയിൽ നിന്ന് കൊണ്ട് ജീവിക്കുക ആണ് താൻ..

അജ്മൽ പറയും പോലെ വരുന്നിടത്തു വെച്ച് കാണാം.. എന്നാലും ഒരിക്കൽ കൂടി താൻ മെഹറിനെ വിളിക്കും... അവള് ഇറങ്ങി വരിം എങ്കിൽ ഈ ചങ്കിലെ ചൂട് പോകും വരേയ്ക്കും കൂടെ കൂട്ടും.. ഉറപ്പ്..

ഇരു കൈകളും തലയിൽ ഊന്നി ആഷി അതേ ഇരുപ്പ് തുടർന്ന്.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story