ഖൽബിലെ മൊഞ്ചത്തി: ഭാഗം 7

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

"ആഷി, നീയാ കുട്ടിയേ ഒന്ന് വിളിച്ചു സംസാരിക്കെടാ, ഇന്നത്തെ കാലത്തെ എല്ലാവരും ഇങ്ങനെ ഒക്കെ അല്ലേ.... "

പള്ളി വിട്ട ശേഷം അജ്മലിനോട് സംസാരിച്ചു കൊണ്ട് വാർത്തിട്ടിരിക്കുന്ന അര ഭിത്തിയിൽ ഇരിയ്ക്കുകയാണ്..

അപ്പോളാണ് അവൻ ആഷിയോട് ഈ കാര്യം ആവശ്യപ്പെട്ടത്.


"ഓഹ്... എനിക്ക് ഇനീ ഒന്നും പറയാൻ ഇല്ലെടാ.... മറ്റന്നാൾ കല്യാണം അല്ലേ... അതിനു ശേഷം മതി ഇനി വിളിയും പറച്ചിലും ഒക്കെ "


"മെഹർ ന്റെ വിവരം വല്ലോം...."


"ഹേയ്.. ഒന്നൂല്ലാ.. വിളിച്ചിട്ട് ഒട്ട് ഫോണും എടുത്തില്ല.... പിന്നെ ഞാൻ അങ്ങോട്ട് ശല്യം ചെയ്യാൻ മെനക്കെട്ടില്ല...എന്നെ വേണ്ടാത്തവളെ പിന്നെ എനിക്ക് എന്തിനാ "

"കഴിഞ്ഞത് കഴിഞ്ഞു... പുതിയൊരു കൊച്ചു ജീവിതത്തിലേക്ക് കടന്നു വരുവാ... അതിനെ കരയിക്കല്ലേട....."


അതിനു മറുപടി ഒന്നും പറയാതെ കൊണ്ട് ആഷി പോകാൻ എഴുനേറ്റു.

എടാ,,, നീ എന്താ ഒന്നും പറയാത്തത്..


ഹേയ്.. ഒന്നുല്ല.... നേരം കുറച്ചു ആയില്ലേ... ഇനി പതിയെ പോയേക്കാം....നീ നാളെ വരില്ലേ, നേരത്തെ എത്തിയേക്കണം, എനിക്ക് ആകെ കൂടെ ഉള്ള ചങ്ങായി ആണ്..


അജ്മലിന്റെ തോളിൽ ഒന്ന് തട്ടിയ ശേഷം ആഷി നടന്നു പോയ്‌ 


അത് നോക്കി കൊണ്ട് അജ്മല് അങ്ങനെ തന്നെ നിന്നു.

പാവം 
.. അവനു നല്ല വിഷമം ഉണ്ട്.. പക്ഷെ എന്ത് ചെയ്യാനാ... പ്രേമിച്ച പെണ്ണും കണക്കാ, അവന്റ വീട്ടുകാരും കണക്കാണ് 

**---
മൈലാഞ്ചിചോപ്പ് നിറം ഉള്ള ഒരു ലഹങ്ക ഇട്ട് കൊണ്ട്, മിതമായ രീതിയിൽ ആഭരണങ്ങൾ ഒക്കെ ധരിച്ചു വരുന്ന മണവാട്ടിയുടെ മേൽ ആയിരുന്നു ഓഡിട്ടോറിയത്തിൽ കൂടിയ ഓരോ ആളുകളുടെയും മിഴികൾ...

റസിയാത്താ വരുന്നുണ്ട് അണ്ണച്ചി...

ആലിയയും അനുജത്തി അൻസിയയും ഇളയ അനുജൻ ആയ അൽത്താഫും കൂടി ആഷിയുടെ അടുത്തായി തിളങ്ങി നിൽപ്പുണ്ട്...

പെണ്ണിനെ കൊണ്ട് വന്നവർ ഒക്കെ ചേർന്നു അവളെ ആഷി യുടെ അരികിൽ പിടിച്ചു ഇരുത്തി.

റസിയയുടെ മുഖം നാണത്താൽ ചുവന്നപ്പോൾ,തന്റെ മുഖത്ത് ചെറുതായ് എങ്കിലും ഒരു പ്രസന്നത വരുത്താൻ പാട് പെടുക ആയിരുന്നു ആഷി.

aരണ്ടു പേരും ജോലി ചെയ്യുന്നതിനാൽ ഒരുപാട് സഹ പ്രവർത്തകർ ഒക്കെ എത്തിയിരുന്നു..

എല്ലാവരെയും ചേർത്തു നിറുത്തി ഫോട്ടോ ഒക്കെ എടുപ്പിക്കുകയാണ് ആലിയയും അൻസിയയും...

റസിയടെ അനുജത്തിമാരും ഉണ്ട് ഇവരുടെ ഒപ്പം..

പാട്ടും ഡാൻസും ഒപ്പനയും ഒക്കെ ചേർന്നപ്പോൾ ആകെ കൂടി ഉത്സവ പ്രതീതി...


പെണ്ണിന്റെ തോളത്തു കൂടെ കൈ ഇടുവിച്ചു കൊണ്ട് ഒരു ഫോട്ടോ എടുക്കാൻ വേണ്ടി, ഫോട്ടോ ഗ്രാഫർ ആവുന്നത്ര ശ്രെമിച്ചു എങ്കിലും ആഷി ബലം പിടിച്ചു നിന്നു.

"ശോ ഇങ്ങനെ ഉണ്ടോ ഒരു നാണം.. അണ്ണച്ചി ആ കൈ ഇങ്ങു തരൂ എന്ന് പറഞ്ഞു കൊണ്ട് ആലിയ അവന്റ വലം കൈ കവർന്നെടുത്തു.. എന്നിട്ട് റസിയയുടെ തോളിലൂടെ വട്ടം പിടിപ്പിച്ചു.


തന്റെ കൈ അവളുടെ തോളിൽ പതിഞ്ഞതും റസിയയെ വിറ കൊള്ളുന്നത് ആഷി അറിഞ്ഞു.

ഇടയ്ക്ക് ഒരു വട്ടം അവൾ ആഷിയെ നോക്കി.. പക്ഷെ അവൻ മുഖം തിരിച്ചു നിന്നു.

അതൊക്കെ കണ്ടതും പേരറിയാത്ത ഒരു നൊമ്പരം റസിയയെ വന്നു പൊതിഞ്ഞു..

ന്റെ റബ്ബേ, ആൾക്കിത് എന്നോട് താല്പര്യം ഇല്ലേ ആവോ... പെണ്ണ് കാണൽ കഴിഞ്ഞു പിന്നെ നേരിൽ കാണുന്നത് ഇന്നാണ്. ഇതേ വരെ ആയിട്ടും ഒന്ന് ഫോണ് വിളിക്കുകയോ ഒരു വാക്ക് സംസാരിക്കുകയോ ഒന്നും ആള് ചെയ്തില്ല.. വീട്ടുകാരൊക്കെ വിളിക്കേം പറയേം ഒക്കെ ചെയ്യും, തന്റെ ഉമ്മച്ചി, ആഷിക്കാടെ കാര്യം ചോദിക്കുമ്പോൾ ആള് അപ്പുറത്ത് എവിടെ എങ്കിലും ആന്നെന്നോ,അല്ലെങ്കിൽ പിന്നെ പള്ളിലോ മറ്റൊ പോയെന്നോ ഒക്കെ പറയും.. തങ്ങള് അതെല്ലാം വിശ്വാസിയ്ക്കുകയും ചെയ്തു. പക്ഷെ ഇന്ന് ഇവിടെ വെച്ചു..

എല്ലാം കൂടെ ഓർത്തപ്പോൾ റസിയയുടെ ഉള്ളം നൊന്തു.


അവള് പഠിപ്പിച്ചോണ്ട് ഇരുന്ന സ്കൂളിലെ ഒരു സാറും ഫാമിലിയിം അപ്പോളാണ് സ്റ്റേജിലേക്ക് കയറി വന്നത്...

ആഷി വളരെ നീറ്റ് ആയിട്ട് ആണ് അവരോടൊക്കെ സംസാരിച്ചത്..

അവൻ ജോലി ചെയ്യുന്ന ബാങ്ക് ന്റെ ഡീറ്റെയിൽസ്, ഒപ്പം തന്നെ അവൻ പഠിച്ച കോളേജ്,
അതൊക്കെ കേട്ടപ്പോൾ അവൾക്ക് അല്പം ആശ്വാസവും ആയി.

ഫുഡ്‌ കഴിക്കുവാൻ വേണ്ടി രണ്ടാളെയും വന്നു വിളിച്ചത് റസിയടെ മാമ ആയിരുന്നു.

ആഷിക്കിന്റെ പിന്നാലെ ഇറങ്ങി, ഫുഡ്‌ കഴിക്കുന്ന വശത്തേയ്ക്ക് പോയ്‌.

കൊതിപ്പിക്കുന്ന ബിരിയാണിന്റെ മണം വായുവിൽ മുഴുവൻ കലർന്നിരിക്കുകയാണ്..

ആളുകൾ ഒക്കെ ആസ്വദിച്ചു ഇരിന്നു കഴിക്കുന്നുണ്ട്.

അപ്പോളേക്കും റംല (റസിയയുടെ ഉമ്മച്ചി )വന്നു..

"മോനേ... മടുത്താരിയ്ക്കും അല്ലേ..കുറെ നേരം ആയിട്ട് ഈ നിൽപ്പ് തന്നെയല്ലേ.... "


"ഹേയ്... അതൊന്നും സാരമില്ല, കഴിച്ചോ എല്ലാവരും, എവിടെ അനുജത്തിമാരൊക്കെ "

"അപ്പുറത്ത്  ഉണ്ട് മോനേ,അവരുടെ ഒക്കെ ഫ്രണ്ട്സ് വന്നിട്ടുണ്ട്, എല്ലാരേം വിളിച്ചു സത്കരിക്കുന്നു "


"ഹ്മ്മ്....."

അവനൊന്നു മൂളി.

****

ചെക്കന്റെ വീട്ടിലേക്ക് പുറപ്പെടാൻ ഉള്ള നേരം ആയപ്പോൾ റസിയക്ക് തന്റെ നെഞ്ചിടിയ്ക്കും പോലെ ആയിരുന്നു.

ഉമ്മാനേം അനുജത്തിമാരെയും ഒക്കെ കെട്ടിപിടിച്ചു അവൾ കരഞ്ഞു.

ആഷിയുടെ ഉമ്മച്ചി വന്നു റംലയേ സമാധാനിപ്പിച്ചു.


"കരയാതെ റംല.... ഇങ്ങനെ നിലവിളിച്ചാൽ മോൾക്ക് കൂടി സങ്കടം ആവില്ലേ.... "

"പാവം ആണ് എന്റെ കുട്ടി, ആരോടും ഒരു വാശിയും വൈരാഗ്യവും ഒന്നും ഇല്ലാത്ത ഒരു കൊച്ചാ... ഇവളിൽ നിന്ന് ഒരിക്കലും ആ കുടുംബത്തിന് ഒരു നാശം ഉണ്ടാവില്ല.. എനിക്ക് ഉറപ്പാ... അതുപോലെ തിരിച്ചു ആവണെ എന്നാണ് പടച്ചോനോട് ഉള്ള എന്റെ പ്രാർത്ഥന...."


കണ്ണീർ തുടച്ചു മാറ്റി കൊണ്ട് റംല പറഞ്ഞു..

ഉമ്മാക്കും അനുജത്തിമാർക്കും മാറി മാറി മുത്തം നൽകിയ ശേഷം ആഷിയുടെ പിന്നാലെ റസിയ കാറിലേക്ക് കയറി.

യാത്രയിൽ മുഴുവൻ ആഷി അങ്ങനെ വെളിയിലെ കാഴ്ചകൾ കണ്ടു ഇരുന്നു..

അവന്റെ മനസ് ശൂന്യം ആയിരുന്നു.

അവിടെ അപ്പോൾ ആർക്കും സ്ഥാനം ഇല്ലായിരുന്നു.


ഇപ്പുറത്തെ വശത്തായി ഒരുത്തി ഇരിപ്പുണ്ട് എന്നത് പോലും അവൻ മറന്നു...

****"ആഷിക്കായ്ക്ക് ഈ കല്യാണത്തിന് സമ്മതം അല്ലായിരുന്നോ, "

പതിനൊന്നു മണി രാത്രി ആയിട്ട് പോലും തന്നോട് ഒരക്ഷരം ഉരിയാടാതെ ഇരുന്നവനെ നോക്കി റസിയ ചോദിച്ചു.

പെട്ടന്ന് അവൻ ഫോണിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി.

മിഴികൾ തുളുമ്പാൻ വെമ്പി നിൽക്കുകയാണ് അവളുടെ.....


"എന്നോട് എന്താ മിണ്ടാത്തേ, ഞാൻ.... ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ, ഇതേ വരെ ആയിട്ടും എന്നെ ഒന്നു നോക്കുക പോലും ചെയ്തില്ല, മനസിന് വല്ലാത്ത വേദന... അതുകൊണ്ട് ചോദിച്ചു പോയതാ..."


മുഖം കുനിച്ചു നിന്ന് അവൾ പതിയെ പറഞ്ഞു.

"സമ്മതം അല്ലായിരുന്നു എന്നറിഞ്ഞാൽ ഇയാള് ഇനി എന്ത് ചെയ്യും....."

ആദ്യം ആയിട്ട് അവന്റെ നാവിൽ നിന്ന് അവളുടെ നേർക്ക് ഒരു വാക്ക് വന്നത് ആണ് 

"പറയു റസിയ, എനിക്ക് ഈ ബന്ധം താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ താൻ ഇനി എന്ത് ചെയ്യും "

ചോദിച്ചു കൊണ്ട് അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story