ഖൽബിലെ മൊഞ്ചത്തി: ഭാഗം 8

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

പറയു റസിയ, എനിക്ക് ഈ ബന്ധം താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ താൻ ഇനി എന്ത് ചെയ്യും "

ചോദിച്ചു കൊണ്ട് അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു 


അടുത്തേക്ക് വന്നു നിന്നു കടുപ്പത്തിൽ ചോദിക്കുന്നവനെ നോക്കി റസിയ അനങ്ങാതെ നിന്നു.

"എനിക്ക് ഈ വിവാഹത്തിന് എന്നല്ല ഒരു വിവാഹത്തിനും താല്പര്യം ഇല്ലായിരുന്നു.കാരണം എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടം ആയിരുന്നു. ഒന്നും രണ്ടും അല്ല 14വർഷം ഞാൻ അവളെ സ്നേഹിച്ചു.... എന്റെ മനസ്സിൽ അവൾ മാത്രം ഉണ്ടായിരുന്നൊള്ളൂ.പക്ഷെ, പക്ഷെ എന്റെ വീട്ടുകാര്... ഇവിടെ ആരും ആ ബന്ധം നടത്തി തരാൻ സമ്മതിച്ചില്ല. വാപ്പച്ചിക്കും ഉമ്മച്ചിക്കും ഒക്കെ അവര് തീരുമാനിക്കുന്ന പെണ്ണിനെ,അവര് ചൂണ്ടി കാണിക്കുന്ന പെണ്ണിനെ മാത്രം ഞാൻ വിവാഹം ചെയ്യാവൊള്ളൂ എന്ന് നിർബന്ധം... അങ്ങനെ കാണിച്ചു തന്നത് ആണ് നിന്നെ.... "

കിതച്ചു കൊണ്ട് പറയുന്നവന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ് റസിയ.

അവന്റെ വാക്കുകൾ ഒക്കെ കേട്ടപ്പോൾ ചങ്ക് പൊട്ടി പൊളിഞ്ഞു പ്പോകും പോലെ..

തന്നോട് ഉള്ള ഈ അവജ്ഞയുടെ കാരണം എന്താണ് എന്നുള്ളത് കുറെ തവണ ആലോചിച്ചു നോക്കി.പക്ഷെ ഒരിക്കൽ പോലും കരുതിയില്ല ആളുടെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ടായിരുന്നു എന്ന്.

നിറഞ്ഞു തുളുമ്പി നിൽക്കുകയാണ് മിഴികൾ..

എന്നാലും വാശിയോട് നിന്നു. അവയെ പെയ്യാൻ അനുവദിക്കാതെ..

"തനിക്ക് എന്ത് വേണേലും തീരുമാനിക്കാം, ഈ കാര്യങ്ങൾ ഒക്കെ സത്യം ആണ് റസിയാ,ഇനി എങ്കിലും തുറന്ന് പറഞ്ഞില്ലെങ്കിൽ അത് തന്നോട് ചെയുന്ന നീതി കേട് ആവും..."


"ആഷിയ്ക്കാ..... ഇതിനു മുന്നേ ഒരു തവണ എങ്കിലും വിളിച്ചു എന്നോട് ഒന്ന് തുറന്ന് സംസാരിക്കുവായിരുന്നു എങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു..... കല്യാണം കഴിഞ്ഞ ഈ രാത്രിയിൽ ഇതൊക്കെ എന്നോട് പറഞ്ഞിട്ട് ഞാൻ ഇനി എന്ത് ചെയ്യാൻ ആണ്....വാപ്പച്ചിപോലും ഇല്ലാണ്ട് വളർത്തി വിട്ടത് ആണ് ഞങ്ങടെ പാവം ഉമ്മച്ചി.. പലരോടും കടോം വെലേം മേടിച്ചു കെട്ടിച്ചു വിട്ടതാ... എന്നിട്ട് ഇപ്പൊ കെട്ടിയവനു മറ്റൊരു പെണ്ണിനെ ഇഷ്ടം ആയിരുന്നു എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവിടേക്ക് തിരിച്ചു ചെന്നാല്....... ആ നിമിഷം, ആ നിമിഷം എന്റെ ഉമ്മച്ചി മരിച്ചു വീഴും, അത് പറയുകയും പാവം റസിയ കരഞ്ഞു പോയിരിന്നു.

"രണ്ടു അനുജത്തിമാരുണ്ട് എനിക്ക്.....
ചേടത്തിപ്പെണ്ണ് മൊഴി ചൊല്ലി വന്നു വീട്ടിൽ നിൽക്കാവാണ് എന്നറിഞ്ഞാൽ എന്റെ അനുജത്തിമാരുടെ ഭാവി ജീവിതം..... അവർക്ക് പിന്നെ ഏതെങ്കിലും നല്ല കുടുംബത്തിൽ നിന്ന് ഒരു ബന്ധം പോലും വരില്ല..."

"നിസ്കാരോം പ്രാർത്ഥനയും ആയിട്ട് മാത്രം നടന്നിരുന്ന എനിക്ക് എന്തിനാണ് എന്റെ റബ്ബേ, എനിക്ക് ഇങ്ങനെ ഒരു വിധി തന്നെ.... ഒരു തെറ്റു പോലും ചെയ്യാത്ത എന്നെ നീ എന്തിനാണ് ഇങ്ങനെ ശിക്ഷിക്കുന്നത് "


വാവിട്ട് കരയുന്നവളെ നോക്കി അവൻ കുറ്റബോധത്തോടെ നിന്നു 

"എന്നോട്.... എന്നോട് ഈ കാര്യം നേരത്തെ ഒന്ന് പറഞ്ഞിരുന്നു എങ്കിൽ.... "

വലം കൈയാൽ ഒഴുകി വരുന്ന കണ്ണീർ തുടച്ചു മാറ്റി കൊണ്ട് അവനെ നോക്കി.

"റസിയ, ഞാൻ..... പലപ്പോഴും ആലോചിച്ചു, പക്ഷെ... സോറി ടോ ..."

"ഹ്മ്മ്,,,, ഈ രണ്ടു വാക്കുകൾ കൂട്ടി ചേർത്തു ഇപ്പൊ പറഞ്ഞപ്പോൾ ആഷിക്കയുടെ ഭാഗം കഴിഞ്ഞു ല്ലേ..."

"എടോ... തനിക്ക്, തനിക്ക് എന്ത് വേണേലും തീരുമാനിക്കാം,"


"എന്റെ അനുജത്തിമാരുടെ വിവാഹം കഴിയും വരെയും ഞാൻ ഇവിടെ നിൽക്കും,എങ്ങോട്ടും പോകില്ല, കാരണം, ഞാൻ നിമിത്തം അവരുടെ ജീവിതം നശിച്ചു കാണരുത്, അത് എനിക്ക് നിർബന്ധം ആണ്, അതിനു ശേഷം പൊയ്ക്കോളം എന്റെ ഉമ്മച്ചിടെ അടുത്തേയ്ക്ക് ഇതാണ് എന്റെ തീരുമാനം ,, "

അവൾ പതറാതെ തന്നെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

"താൻ ഇവിടെ നിന്ന് പോകണം എന്നൊന്നും ഞാൻ പറയില്ല, പക്ഷെ എനിയ്ക്ക്...സമയം വേണോടോ... കഴിഞ്ഞു പോയ എന്റെ ലൈഫിൽ നിന്നു തിരിച്ചു കേറി വരാൻ എനിക്ക് സമയം എടുക്കും. അതുകൊണ്ട് താൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം... അത് മാത്രം എനിക്ക് പറയാനൊള്ളൂ.."

അത് കേട്ടതും പാവം റസിയ ഒന്നും മിണ്ടാതെ നിന്നു.

"നേരം ഒരുപാട് ആയ്, താൻ കിടന്നോളു....."

അനങ്ങാതെ നിൽക്കുന്നവളെ കണ്ടു കൊണ്ട് ആഷി മെല്ലെ പറഞ്ഞു.

മൈലാഞ്ചി മൊഞ്ചുള്ള കനവുകൾ കണ്ടു കൊണ്ട് വന്നവൾ ആണ്.... ഇന്നലെ വരെയും ഒരുപിടി കിനാക്കൾ കണ്ടു കൊണ്ട് കിടന്നു.. ഇന്ന് തന്റെ പ്രാണനാഥന്റെ അരികിൽ ഒന്ന് എത്തി ചേരാൻ വെമ്പൽ കൊണ്ട് നിന്നിരുന്ന മനം ആണ്. പക്ഷെ... പക്ഷെ എല്ലാം തകർന്നടിഞ്ഞു..
ആളുടെ മനഃസിൽ മറ്റൊരുവൾ ആയിരുന്നു എന്ന്..... ഒന്നും രണ്ടും അല്ല... പതിന്നാല് വർഷം അവളെ തന്റെ മനസ്സിൽ താലോലിച്ചു നടന്നത്, സ്വന്തം ആക്കാൻ ആഗ്രഹിച്ചു പ്രണയിച്ചത്...

ആഷിയുടെ അരികിലായ് കിടക്കുകയാണ് റസിയ..

ചുട് കണ്ണീർ അവളുടെ മിഴികളിൽ നിന്നും ഒഴുകി വരുകയാണ് 

ഉയർന്നു പൊങ്ങുന്ന നിശ്വാസങ്ങളിൽ നിന്നും അവനു വ്യക്തമാണ് റസിയ കരയുകയാണെന്ന് ഉള്ളത്..

ഇന്ന് ഈ രാത്രിയിൽ തുറന്ന് പറയാൻ ഇരുന്നത് ഒന്നും അല്ല... പിന്നെ പെട്ടന്ന് അവൾ തന്നോട് അങ്ങനെ ചോദിച്ചപ്പോൾ, നുണ പറയാൻ കഴിഞ്ഞില്ല, അതാണ് സത്യം.... ഇട്ടിട്ട് പോകുന്നെങ്കിൽ പോട്ടെ എന്നും ഒരു നിമിഷം കരുതി പോയ്‌.അവൾക്ക് എങ്കിലും ഒരു നല്ല ജീവിതം കിട്ടുന്നു എങ്കിൽ കിട്ടാൻ വേണ്ടിയാണ് അപ്പോൾ ആഗ്രഹിച്ചത്..... പക്ഷെ..... അവളുടെ അവസ്ഥ.... ജീവിത സാഹചര്യങ്ങൾ... എല്ലാം കേട്ടപ്പോൾ തോന്നി പാവത്തിനോട് ഒന്നും പറയേണ്ടിയിരുന്നില്ല എന്ന്...

അരികിൽ കിടന്നവളുടെ തേങ്ങൽ വീണ്ടും വീണ്ടും ഉയർന്നു വന്നു.


റസിയ..... കരയാതെടോ.... പ്ലീസ്..

അല്പം കഴിഞ്ഞതും അവന്റെ ശബ്ദം ഉയർന്നു..

മിഴികൾ ഇറുക്കി പൂട്ടി ക്കൊണ്ട് അവൾ അങ്ങനെ കിടന്നു..
**

കാലത്തെ റസിയ ഉണർന്നപ്പോൾ ആഷി അടുത്തില്ല.

വേഗം എഴുന്നേറ്റു.

സമയം നോക്കിയപ്പോൾ 4.40

എന്നും 4മണിക്ക് ഉണരുന്നത് ആണ്.. പക്ഷെ തലേ ദിവസം വൈകി ഉറങ്ങിയത് കൊണ്ട് ആണ് ഇത്ര ലേറ്റ് ആയിട്ട് എഴുന്നേറ്റത് 


വാഷ് റൂമിൽ പോയ്‌ ഫ്രഷ് ആയി വന്ന ശേഷം, തലമുടി ഒക്കെ ഒന്ന് മാടി ഒതുക്കി കെട്ടി വെച്ചു കൊണ്ട് ഷോൾ എടുത്തു മീതെ ഇട്ടു, പിന്നിലേക്ക് പിണച്ചു വെച്ചു.

ഓതലും മറ്റും കഴിഞ്ഞ നിന്നപ്പോൾ ഉണ്ട് ആഷി വരുന്നുണ്ട്..

അവനെ നോക്കി ഒന്ന് പുഞ്ചിരിയ്ക്കാൻ ശ്രെമിച്ചു.

തിരിച്ചു അവനും.

"ഉമ്മച്ചി അടുക്കളേൽ ഉണ്ട്, ആലിയയും അൻസിമൊക്കെ എഴുന്നേറ്റു വരുമ്പോൾ ആറു മണി ആകും "


"ഹ്മ്മ്.... ഞാന് എന്നും പുലർച്ചെ എഴുന്നേൽക്കും, ചെറുതിലെ മുതൽക്കേ ഉള്ള ശീലം ആണ്, വാപ്പിച്ചി അങ്ങനെ ആണ് പഠിപ്പിച്ചത്, പിന്നെ അതിനു മാറ്റം ഒന്നും വന്നിട്ടില്ല, ആ നേരം ആകുമ്പോൾ കണ്ണ് അറിയാതെ തുറക്കും "

അവളും മറുപടി ആയി അവനോട് പറഞ്ഞു.

"എന്നാല് താൻ അങ്ങട് ചെല്ല്, ഉമ്മച്ചി കാണും 

ഹ്മ്മ്....

റസിയ അല്പം മടിച്ചു ആണ് അടുക്കളേൽ ചെന്നത്.

"ഉമ്മച്ചി...."

"ആഹ് മോള്ഴുന്നേറ്റോ.... വായോ, വന്നിരിക്ക്...."

അവർ അടുക്കളയിൽ കിടന്ന പഴയ ഒരു തടി കസേര വലിച്ചു നീക്കി ഇട്ടു കൊണ്ട് അവളെ ക്ഷണിച്ചു.

കട്ടൻ ചായ അടുപ്പത്തു കിടന്ന് തിളച്ചു മറിയുന്നുണ്ട്....


മോൾക്ക് ചായ കുടിക്കുന്ന പതിവ് ഉണ്ടോ?


"ഹ്മ്മ്.. കുടിയ്ക്കും "


"ആഹ്, എന്നാൽ ഇവിടെ ഇരിയ്ക്ക്, ഉമ്മച്ചി ചായ തരാം..."


പറഞ്ഞു കൊണ്ട് തന്നെ അലമാര തട്ടിൽ നിന്നു ഒരു കുപ്പി ഗ്ലാസ്‌ എടുത്തു അവർ കഴുകി കഴിഞ്ഞിരുന്നു.

"ഞാൻ.. ഞാൻ എടുത്തു കുടിച്ചോളാം ഉമ്മച്ചി... "

"അവിടെ ഇരിയ്ക്ക് കൊച്ചേ....."

സ്നേഹത്തോടെ അവര് പറഞ്ഞു.

മധുരം ചേർത്ത് ഇളക്കി കൊണ്ട് അവര് റസിയയുടെ കൈലേക്ക് ആറ്റി തണുപ്പിച്ച ചായ കൊടുത്തു.

"അവളുമാര് ഒക്കെ എഴുന്നേറ്റു വരുന്നേ ഒള്ളു..അത് വരെയും നമ്മൾക്ക് ഇത്തിരി വർത്താനം ഒക്കെ പറഞ്ഞു ഇരിയ്ക്കാം...."


ഒരു പ്ലാസ്റ്റിക് കസേര എടുത്തു അവളുടെ അരികിലേക്ക് ഇട്ടിട്ട് ഉമ്മച്ചി ഇരുന്നു.


തലേ രാത്രിയിൽ ആഷി പറഞ്ഞ കാര്യങ്ങൾ കേട്ടു കൊണ്ട് ഒരുപാട് നെഞ്ചു നീറിയത് ആണ്.

എന്നാൽ പോലും ഈ ഉമ്മച്ചിടെ സ്നേഹോം, സംസാരോം ഒക്കെ കേട്ടപ്പോൾ അവൾക്ക് മനസ്സിൽ ഒരു കുളിർമഴ പെയ്തു എന്ന് വേണം പറയാൻ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story