ഖൽബിലെ മൊഞ്ചത്തി: ഭാഗം 9

khalbile monjathi

രചന: ഉല്ലാസ് ഒ എസ്

ആലിയയും അൻസിയും ഒക്കെ ഉണർന്ന് വന്നപ്പോൾ, റസിയയും ഉമ്മച്ചിയും കൂടി പത്തിരി പരത്തുകയാണ്.

"ആഹാ... പുതിയപെണ്ണ് അടുക്കള ഭരണം ഒക്കെ എന്റടുത്തുല്ലോ... വാടീ അൻസി, ഇനി നമ്മക്ക് രണ്ടാൾക്കും റസ്റ്റ്‌ എടുത്ത് ഇവിടെ ഇരിയ്ക്കാം..... "

ആലിയയുടെ ശബ്ദം കേട്ടതും റസിയ തിരിഞ്ഞു നോക്കി.


"അല്ലെങ്കിൽ തന്നെ നിയൊക്കെ എന്നും റസ്റ്റ്‌ ആണ്, പിന്നെ ഇന്ന് ഇനി പ്രേത്യേകിച് അതിനെ പറ്റി ഒന്നും പറയേണ്ട കേട്ടോ "

മാവ് എടുത്തു ഉരുളകൾ ആക്കി വെയ്ക്കുന്നതിനിടയിൽ ഉമ്മച്ചി ടെ ശബ്ദം ഉയർന്നു.

"കണ്ടോ കണ്ടൊ... മരുമോളെ കിട്ടീപ്പോൾ ഞങ്ങളെ മറന്ന് ല്ലേ...എല്ലാ ദിവസോം കാലത്തെ എന്ത് മാത്രം ജോലി ചെയ്തിട്ട് ആണ് ഞങ്ങൾ ഒന്ന് കോളേജിലേക്ക്പോകുന്നെ...എന്നിട്ട് ഇപ്പൊ ഉമ്മച്ചിടെ വർത്താനം കേട്ടോ..."

അൻസിടെ ഊഴം ആയിരുന്നു അടുത്തത്.

എല്ലാം കേട്ട് കൊണ്ട് റസിയ പുഞ്ചിരിയോട് കൂടി നിന്നതേ ഒള്ളു..


പത്തിരിയും ബീഫ് വരട്ടിയതും ആയിരുന്നു കാലത്തെ കഴിയ്ക്കാൻ വേണ്ടി ഉണ്ടാക്കിയത്.


റസിയ ആണെങ്കിൽ നല്ല വേഗത്തിൽ ആണ് എല്ലാം പാകം ചെയ്യുന്നത്. നല്ലോരു അടുക്കും ചിട്ടയും വൃത്തിയും ഒക്കെ ഉണ്ട് അവൾക്ക്..അതൊക്കെ നോക്കി കൊണ്ട് ആലിയ അടുത്ത് നിന്നു.

ഭക്ഷണം കഴിക്കാനായി ആഷിയേ വിളിക്കാൻ വേണ്ടി റസിയയേ പറഞ്ഞു അയച്ചത് ഉമ്മച്ചി (സീനത്ത് )ആയിരുന്നു.


അവള് റൂമില് ചെന്നപ്പോൾ ആഷി വെറുതെ കിടക്കുകയാണ്.


തലയിലെ ഷോള് ഒന്നൂടെ വലിച്ചു നേരെ ആക്കി ഇട്ടു കൊണ്ട്, അവള് അവന്റെ അടുത്തേക്ക് വന്നു.


"ഉമ്മച്ചി വിളിക്കുന്നു, ഭക്ഷണം കഴിക്കാന് "


"ഹ്മ്മ്... ഞാൻ വന്നോളാം "

അവൻ പറഞ്ഞതും അവള് പെട്ടന്ന് തന്നെ മുറിയിൽ നിന്ന് ഇറങ്ങി പോയ്‌...


ആഷി വന്നു ഊണ് മേശയുടെ മുന്നിലായ് കിടന്ന ഒരു കസേര വലിച്ചിട്ടു ഇരുന്നപ്പോൾ റസിയ ആണെങ്കിൽ അലിയയുടെ അടുത്തേയ്ക്ക് ഒതുങ്ങി കൂടി.


"അണ്ണച്ചിടെ അടുത്ത് ഇരിയ്ക്ക് ഇത്ത... അവിടെ ഇരുന്ന് വേണ്ടേ ആഹാരം കഴിക്കേണ്ടത്..."

"കുഴപ്പമില്ല, ഞാൻ ഇവിടെ ഇരുന്നോളാം...."

എല്ലാവരും ഏറെ നിർബന്ധിച്ചു എങ്കിലും റസിയ അവിടെ ഇരിക്കാൻ കൂട്ടാക്കിയില്ല.

കലുപില വർത്താനങ്ങൾ ഒക്കെ പറഞ്ഞു ആണ് അൻസിയും അൽ സാബിത്തും (അക്കു )വും ഒക്കെ ഇരുന്ന് കഴിക്കുന്നത്..

ആഷി മാത്രം ഗൗരവത്തിൽ ആണ്.

അങ്ങനെ ആണ് ആളുടെ സ്വഭാവം എന്ന് തോന്നി പോയ്‌ റസിയക്ക്... കാരണം മറ്റുള്ളവർ ആരും തന്നെ അവനെ അത്രക്ക് ശ്രെദ്ധിക്കുന്നില്ല..


പെട്ടന്ന് തന്നെ അവൻ ഭക്ഷണം കഴിച്ചു എഴുന്നേറ്റും പോയ്‌.

പാത്രങ്ങ്ങൾ ഒക്കെ കഴുകി വെച്ചു കൊണ്ട് ഉമ്മച്ചിടെ അടുത്ത് തന്നെ വീണ്ടും കൂടി.

ആഷിടെ ബൈക്ക് സ്റ്റാർട്ട്‌ ആകുന്ന ശബ്ദം അടുക്കള പ്പുറത്തു നിൽക്കുമ്പോൾ റസിയ കേട്ടു.

"ഈ ചെക്കൻ ഇത് എവിടേക്ക് പോയ്‌.... വാപ്പച്ചി ആണെങ്കിൽ അവനോട് കടേലോട്ട് ഒന്ന് ചെല്ലാൻ പറഞ്ഞത് ആണ് " 
അടുക്കള വാതിലിന്റെ ഇടയിൽ കൂടി തല വെളിയിലേക്ക് ഇട്ടു കൊണ്ട് നോക്കി നിന്ന് പറയുന്നുണ്ട് സീനത്ത്..


അവൻ എവിടെ ആണ് പോയത് എന്ന് അറിവില്ലാത്ത കാരണം റസിയ മൗനം പാലിച്ചു.


ഫോൺ എടുത്തു മകനെ വിളിച്ചു കൊണ്ട് വീണ്ടും പ്ലാസ്റ്റിക് കസേരയിൽ വന്നു അവര് ഇരിപ്പുറപ്പിച്ചു.


"ആഹ് 
മോനേ, നീ എവിടെ പോകുവാ, കടേലോട്ട് ഒന്ന് ചെല്ലിന്, വാപ്പച്ചി കുറച്ചു മട്ടൻ മേടിച്ചു വെച്ചിട്ടുണ്ട്. ഉച്ചത്തേക്ക് നെയ് ചോറും മട്ടൻ കറിയിം വെയ്ക്കാൻ പറഞ്ഞു ആണ് കാലത്തെ പോയെ . "

ആഷി എന്തൊക്കെയോ പറയുന്നത് അവ്യക്തമായി റസിയക്ക് കേൾക്കാ.


"പത്തു മണി കഴിയുന്നു വരുമ്പോളു, ഏതോ ഫ്രണ്ട്നെ കാണണം അത്രെ...."

ഉമ്മച്ചി പറഞ്ഞതും റസിയ ആദ്യം ഓർത്തത് ആള് പ്രണയിച്ച പെണ്ണിനെ കാണാൻ ആണോ തിടുക്കപ്പെട്ടു പോയെ എന്നായിരുന്നു....

തലേ രാത്രിയിൽ ആഷിയ്ക്കാ പറഞ്ഞ ഓരോ കാര്യങ്ങൾ ഓർത്തപ്പോൾ പാവം റസിയയുടെ നെഞ്ചു വിങ്ങിപൊട്ടി.

എത്രമാത്രം ആഗ്രഹിച്ചു ആണ് ആ മനുഷ്യന്റെ താലി ഏറ്റു വാങ്ങിയത്... 

താൻ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ ഒക്കെ ഏതോ വലിയൊരു ഒഴുക്കിൽ പ്പെട്ടു അലഞ്ഞു പോകും പോലെ ആണ് അവൾക്ക് അപ്പോൾ തോന്നിയെ..

"ഇത്ത,, ഫോൺ അടിച്ചു, ഞാൻ എടുത്തപ്പോൾ നജ്മയാണ്... "

അക്കു ഫോൺ എടുത്തു കൊണ്ട് വന്നു റസിയക്ക് നീട്ടി.

താങ്ക് യു മോനേ..

അവൾ അക്കുവിന്റെ കവിളിൽ തലോടി.

"ഹെലോ മോളെ....."

"അക്കച്ചി ഇത്ര വേഗന്നു ഞങ്ങളെ ഒക്കെ മറന്നോ.. കഷ്ടം ഉണ്ട് കേട്ടോ.... എത്ര തവണ വിളിച്ചു ന്നു അറിയോ, ഫോൺ പോലും ഒന്നു എടുക്കരുതേ... "

പരാതിയുടെ ഒരു ഭാണ്ഡം തുറന്ന പോലെ ആയിരുന്നു നജ്മയുടെ പറച്ചിലു..

എല്ലാം കേട്ടതും റസിയയുടെ മിഴികൾ നിറഞ്ഞു തൂവി.


"ഹലോ അക്കച്ചി....."


അപ്പുറത് നിന്നും അനക്കമൊന്നും ഇല്ലതേ വന്നപ്പോൾ നജ്മ വിളിച്ചു.

"ഹ്മ്മ്.... കേൾക്കുന്നുണ്ട് മോളെ "

റസിയ മറുപടി കൊടുത്തതും നജ്മയ്ക്ക് മനസിലായി അവള് കരയുകയാണ്ന്നു.

"അയ്യോ.. അക്കച്ചി, ഞാൻ വെറുതേ പറഞ്ഞത് ആണ്.. അപ്പോളേക്കും കരഞ്ഞോ...."
..
"ഇല്ലടാ... കരയുവല്ല..."

എന്റെ കൊച്ചിനെ കരയിച്ചപ്പോൾ നിനക്ക് സന്തോഷം ആയോടി.. ആ ഫോൺ ഇങ്ങോട്ട് തന്നെ നീയ്..

ഉമ്മച്ചിയാണ്.നജ്മയുടെ അടുത്ത് ഉണ്ട് എന്ന് മനസിലായി...

ഹെലോ... മോളെ 

ആ ഉമ്മച്ചി..

മോളെ.. നീ എന്തെടുക്കുവാ, എല്ലാവരും എന്ത്യേ.....


ഇവിടെ ഉണ്ട്... ഞാൻ അടുക്കളയിൽ ആയിരുന്നു,അതാണ് ഫോൺ അടിച്ചത് കേൾക്കാഞ്ഞത്.


"ഹ്മ്മ്.... അതൊന്നും കുഴപ്പമില്ല, ഇവൾക്ക് ഒക്കെ വേറെ പണി ഒന്നും ഇല്ലല്ലോ..... മോളെ, നീ എന്തെങ്കിലും കഴിച്ചോ "

. "ഉവ്വ്... പത്തിരിയും ഇറച്ചി കറിയും ആയിരുന്നു, അവിടോ..."

. "ഇവിടെ ഇറച്ചി കറി ഉണ്ടായിരുന്നു മോളെ, പിന്നെ ചപ്പാത്തി മേടിച്ചു,"

. "ഹ്മ്മ്....."

"ആഷി എവിടെ "


"പുറത്തേക്ക് ഒന്ന് പോയി, ഇപ്പൊ എത്തും "

. "വരുമ്പോൾ തിരക്കിയാതായി പറ മോളെ, ഞാൻ വെച്ചേക്കാം കേട്ടോ..."

"നസ്മി എവിടെ.."

അവര് ഫോൺ വെയ്ക്കാൻ തുടങ്ങിയതും പെട്ടന്ന് റസിയ ഇളയ അനുജത്തിയുടെ കാര്യം ചോദിച്ചn 

"അവള് അപ്പുറത്തെ ഷംനയുടെ അടുത്ത് പോയത.. അവിടുത്തെ കുറച്ചു പാത്രങ്ങൾ ഒക്കെ എടുത്തുല്ലോ.. മടക്കി കൊടുക്കാന് "

"ഉമ്മച്ചി നജ്മേടെ കൈയിൽ കൊടുത്തേ.. അവളോട് സംസാരിച്ചില്ല "

"നസ്മി കൂടി വന്നിട്ട് വിളിക്കാം മോളെ, നീ ഫോൺ വെച്ചോ "

. "ഹ്മ്മ്... ശരി ഉമ്മച്ചി "

അവൾ ഫോൺ കട്ട്‌ ചെയ്ത് മേശമേൽ എടുത്തു വെച്ചു.

അപ്പോളേക്കും ആഷിയുടെ ബൈക്ക് വരുന്ന ശബ്ദം റസിയ കേട്ടിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story