കിച്ചന്റെ പെണ്ണ്: ഭാഗം 10

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""ശരിക്കും ചതിച്ചത് ആരാ...? ഞാനോ അതോ നീയോ...?""" ചന്ദ്രുവിന്റെ ചോദ്യം ആദിയെ ആകെ പിടിച്ചുലച്ചിരുന്നു... 'അയാൾ പറഞ്ഞത് ശരിയല്ലേ..? ഞാൻ എൻ്റെ കാര്യം മാത്രമല്ലേ ചിന്തിച്ചുള്ളൂ... പക്ഷേ അയാളെ ചതിക്കണമെന്ന് ഞാൻ കരുതിയിട്ടില്ല... എല്ലാം അറിഞ്ഞു വച്ചിട്ടും ചതിച്ചത് അയാളല്ലേ...? ' സ്വയം ന്യായീകരിക്കാൻ ശ്രമിക്കുമ്പോഴും കുറ്റക്കാരിയാണെന്ന് ഉള്ളിലിരുന്നാരോ പറയും പോലെ... """എനിക്ക് അങ്ങോട്ട് വരാവോ...?""" പെട്ടെന്ന് ശബ്ദം കേട്ടതും ആദി തിരിഞ്ഞു നോക്കി... നോക്കുമ്പോൾ കുറച്ചു മുന്നേ കണ്ട അതേ പെൺകുട്ടി... അവൾ മെല്ലെ തലയാട്ടി... """എന്നെ മനസ്സിലായോ...?""" """മ്മ്ഹും...""" ആദി ഇല്ലെന്ന മട്ടിൽ തലയാട്ടിയതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് ബെഡിൽ കയറിയിരുന്നു... """എന്റീശ്വരാ... സ്വന്തം നാത്തൂനോട് എന്നെ മനസ്സിലായോന്ന് ചോദിക്കേണ്ട ഗതികേട് ലോകത്ത് ഒരു നാത്തൂനും കൊടുക്കല്ലേ ദൈവമേ..."""

അവൾ മുകളിലേക്ക് നോക്കി കൈ മലർത്തി കാട്ടി ദീർഘശ്വാസം എടുത്ത് പറയുന്നത് കേട്ട് ആദി കണ്ണും മിഴിച്ച് അവളെ നോക്കി... """അതേ മിഷ്ടർ... ഞാൻ ശ്രീലക്ഷ്മി... ലച്ചൂന്ന് വിളിക്കും... ഏട്ടത്തിക്ക് പിറക്കാതെ പോയ... ശേ അല്ലേൽ വേണ്ട എട്ടത്തിക്ക് ആകെയുള്ള ഒരു മൂട് നാത്തൂനാ ഞാൻ... ഇപ്പോൾ മനസ്സിലായാ...""" ലച്ചു ഒരു പുരികം പൊക്കി കണ്ണ് കൂർപ്പിച്ച് ആദിയെ നോക്കി... എന്തോ അവളുടെ കാട്ടിക്കൂട്ടലും സംസാരവും കേട്ട് ആദിക്ക് ചെറുതായി ചിരി വരുന്നുണ്ടായിരുന്നു... """ഹോ... ഇപ്പോഴാ നിക്ക് സമാധാനായേ... ഞാൻ വിചാരിച്ച് ഏട്ടത്തി മസിലിന്റെ ആളാണെന്ന്...""" """മസ്സിലിന്റെയോ...?""" """ആന്നേ... ഈ സംസാര വിരോധി... ഏത് നേരവും ഇങ്ങനെ മുങ്ങേടെ കണക്ക് മുഖമൊക്കെ വീർപ്പിച്ച്... അയ്യേ... എനിക്ക് അങ്ങനെയുള്ളവരോട് മിണ്ടുന്നതേ ഇഷ്ടല്ലാ... """ """എൻ്റെ ലച്ചൂ... നീയാള് കൊള്ളാല്ലോ..."""

പറഞ്ഞു കഴിഞ്ഞാണ് വായിൽ നിന്നും വീണതിനെപ്പറ്റി ഓർമ്മ വന്നത്... ഒന്ന് നാക്ക് കടിച്ചവൾ... കണ്ണിൽ കുറുമ്പോടെ നോക്കി ചിരിക്കുന്നവളെ കാൺകെ അവളുടെ ചുണ്ടിലും കുഞ്ഞൊരു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """ലച്ചൂ... മോളേ...""" """മ്മ്... """ """നീയെന്താ അച്ഛനോട് മിണ്ടാത്തേ...?""" """അച്ഛനോട് മാത്രല്ലല്ലോ... അമ്മയോടും മിണ്ടില്ലല്ലോ...?""" """അതിനുള്ള കാരണമാ എനിക്കറിയേണ്ടത്... അതിനും വേണ്ടി തെറ്റൊന്നും ഞങ്ങൾ ചെയ്തിട്ടില്ല...""" """ഹും... തെറ്റ്...""" അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു... മടക്കി കൊണ്ടിരിക്കുന്ന തുണി ബെഡിലിട്ട് അവൾ അമ്മയുടെ നേരെ തിരിഞ്ഞു... """നിങ്ങൾ ചെയ്തത് വെറുമൊരു തെറ്റാണോ...? ആണെന്ന് എൻ്റെ മുഖത്ത് നോക്കി പറയാമോ...?""" """മോളേ... അതന്നത്തെ സാഹചര്യത്തിൽ... """ മകളുടെ രൂക്ഷമായ നോട്ടത്തിൽ അവരൊന്ന് പതറി... """എന്ത് സാഹചര്യമാ അമ്മാ... കാര്യം സാധിക്കാൻ മകളെ മുൻനിർത്തി മകനെ ഭീഷണിപ്പെടുത്തിയതിന് എന്ത് ന്യായീകരണമാ അമ്മയ്ക്ക് പറയാനുള്ളത്..? ഏഹ്..?""" """മോളേ..."""

"""ഏട്ടന് ഒരു കുടുംബം വേണമെന്ന് നിങ്ങളെപ്പോലെ തന്നെ ഞാനും ആഗ്രഹിച്ചതാ... പക്ഷേ അതിന് തിരഞ്ഞെടുത്ത മാർഗ്ഗം... ഏട്ടൻ വെറുമൊരു പാവമായോണ്ടല്ലേ നിങ്ങളൊക്കെ ഇങ്ങനേ...""" """ലച്ചൂ... അമ്മയൊന്ന് പറയട്ടേ...""" """അമ്മയൊന്നും പറയേണ്ട... എനിക്കൊന്നും കേൾക്കുകയും വേണ്ട... നിങ്ങൾ ഏട്ടനെ മാത്രമല്ല ചതിച്ചേ... ഒന്നുമറിയാത്ത ഒരു പെൺകുട്ടിയെ കൂടെയാ... ഏട്ടൻ ക്ഷമിച്ചാലും ലച്ചു ക്ഷമിക്കില്ല... ഒരിക്കലും ക്ഷമിക്കില്ല... അല്ലെങ്കിൽ ക്ഷമിക്കാം... നിങ്ങൾ ഏട്ടന്റെ ഭാര്യയെന്നും പറഞ്ഞ് ഒരു പാവത്തിനെ കൊണ്ട് വന്നിട്ടില്ലേ... അവൾ എന്നെങ്കിലും മനസ്സ് തുറന്ന് ഏട്ടനെ സ്നേഹിച്ചാൽ... അന്ന്... അന്ന് മാത്രം ഞാൻ ക്ഷമിക്കാം... അതല്ലാതെ സ്നേഹത്തിന്റെയും ബന്ധത്തിന്റെയും കണക്ക് പറഞ്ഞ് മേലാൽ എന്റടുത്ത് വരരുത്...""" അറുത്ത് മുറിച്ച് അവൾ പറഞ്ഞ് നിർത്തുമ്പോൾ മുന്നിൽ കൺ നിറച്ചു നിൽക്കുന്ന അമ്മയെയോ അമ്മയുടെ വേദനയോ അവൾക്ക് പ്രശ്നമായിരുന്നില്ല... കഴിഞ്ഞ കുറെ നാളായി ഏട്ടൻ അനുഭവിക്കുന്നതിന് ഇതൊന്നും പകരമാകില്ല...

അവരെ അവഗണിച്ച് തിരികെ തുണി മടക്കി വയ്ക്കുമ്പോൾ തന്നെ നോവോടെ നോക്കി പോകുന്നവരെ അവൾ കണ്ടില്ലെന്ന് നടിച്ചു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """എടാ... ഈ ഏട്ടത്തി വിളി ശരിക്കും ബോറാണ് ട്ടോ...""" """ആന്നോ...""" """ഒന്നല്ലേലും പ്രായത്തിന് മൂത്തതല്ലേ..?""" """ശ്ശെടാ... ഏട്ടന്റെ ഭാര്യയെ പിന്നെ എട്ടത്തീന്നല്ലാതെ എന്തുവാ വിളിക്കണ്ടേ...""" ലച്ചു പറഞ്ഞതും ആദിയുടെ മുഖം വാടി... എന്തോ അങ്ങനെ കേൾക്കാൻ ഇഷ്ടല്ലാത്തത് പോലെ... """ന്നാ പോട്ടേ... ആദീ ന്ന് വിളിക്കാം... അല്ലേൽ വേണ്ട, എല്ലാരും അതന്നയല്ലേ വിളിക്കുന്നേ... 'അച്ചൂസ്' അത് മതി... അച്ചൂസേ.........""" അവൾ നീട്ടി വിളിച്ചു കൂവി... അത് കേട്ട് ആദി ചിരിച്ചു... അവളോട് എന്തോ പറയാനായി വന്നപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്... ശ്രീയമ്മയുടെ പേര് കണ്ടതും അവളുടെ മുഖം പിന്നെയും വാടി.... പരിഭവമോ ദേഷ്യമോ പിണക്കമോ അങ്ങനെ എന്തൊക്കെയോ ഇട കലർന്നുള്ള ഭാവം... ഒരു തവണ മുഴുവൻ റിംഗ് ചെയ്തിട്ടും അവൾ അടുത്തില്ല... """ആരാത്...?""" ആദിയുടെ മുഖത്തെ ഭാവം കണ്ട് ലച്ചു തിരക്കി... """ശ്രീയമ്മ...""" """ശ്രീയമ്മയോ...?"""

മനസ്സിലാകാത്ത മട്ടിൽ അവൾ നെറ്റി ചുളിച്ചു... """ന്നിട്ട് എന്താ കാൾ എടുക്കാഞ്ഞേ...""" """ശ്രീയമ്മയോട് ഞാൻ മിണ്ടില്ല... ന്നെ കിച്ചേട്ടനെ കാണാൻ സമ്മതിച്ചില്ലല്ലോ... ആ കാട്ടാളൻ പിടിച്ചോണ്ട് വന്നപ്പോൾ നോക്കി നിന്നതല്ലേ... ന്നിട്ട് ഒന്നും മിണ്ടിയില്ല... ഞാൻ മിണ്ടില്ല...""" """കാട്ടാളനോ...?""" """ആ കാട്ടാളൻ... നിൻറെ ചേട്ടൻ...""" ആദിയുടെ സംസാരം കേട്ട് ലച്ചുവിന് ചിരി വന്നു... """കിച്ചു ആരാ...?""" അറിഞ്ഞിട്ടും ആളെ അറിയാത്തതു പോലെ അവൾ തിരക്കി... ആദി ആദ്യം പറയാൻ ഒന്ന് മടിച്ചു... പിന്നെ പറഞ്ഞു തുടങ്ങി... കിച്ചുവിനെ കുറിച്ച് പറയുമ്പോൾ ആദിയുടെ കണ്ണിൽ കണ്ട തിളക്കവും സംസാരിക്കുമ്പോൾ ഇതുവരെ കാണിക്കാത്ത ഉത്സാഹവും എല്ലാം ആദിയുടെ മനസ്സിൽ കിച്ചു എത്രത്തോളം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി... ഏട്ടൻ പറഞ്ഞതിലും ഒരുപാട് മുകളെയാണ് ആദിയുടെ മനസ്സിൽ കിച്ചു... ലച്ചുവിന് ഉള്ളിൽ വേദന തോന്നി... ഒരുപക്ഷേ തന്റെ ഏട്ടനെ കുറിച്ചുള്ള സ്വാർത്ഥത ആകാം... """ലച്ചൂ... എനിക്കൊരു സഹായം ചെയ്യോ...?""" അവളുടെ ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് ആദിയുടെ സ്വരം കേട്ടു...

നോക്കുമ്പോൾ ആള് പതറുന്നത് കണ്ടു... """ന്തേ...""" """എന്നെ ഒന്ന് സഹായിക്കോ...""" """ന്താ...""" """എനിക്ക് ഇവിടുന്ന് പോണം...""" """അയിന്...""" """നേരെ ചെന്നാൽ അച്ഛ വീട്ടിൽ കയറ്റില്ല...""" """പിന്നെ...""" """അറിയില്ല...""" """ഞങ്ങളെ ആരേം ഇഷ്ടപ്പെട്ടില്ലേ... എന്നേ... പിന്നേ ൻറെ ഏട്ടനെ...""" അവളുടെ സ്വരം ഇടറി... ആദിയുടെ മുഖം വാടാൻ തുടങ്ങുന്നത് കണ്ട് വേദന മറച്ചു പിടിച്ച് മുഖത്ത് സന്തോഷം വരുത്തി... """ൻറെ അച്ചൂസേ നമുക്കതൊക്കെ സെറ്റാക്കാന്നേ...""" ആഗ്രഹമില്ലെങ്കിൽ കൂടി അങ്ങനെ പറഞ്ഞപ്പോൾ പ്രതീക്ഷയുടെ കുഞ്ഞൊരു നാളം അവളുടെ മിഴികളിൽ തെളിയുന്നത് കണ്ടു... ഇപ്പോൾ വരാമെന്ന് പറഞ്ഞ് ലച്ചു മുറി വിട്ടിറങ്ങി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """നിന്റെ ന്തേലും ആരേലും കട്ടോണ്ട് പോയോ കുഞ്ഞേ...""" അനിയത്തിയുടെ ഭാവം കണ്ട് ചന്ദ്രു തിരക്കി... അവൻ ലച്ചുവിന്റെ മുറിയിൽ വന്നിട്ട് കുറെ നേരായി... ആളിതൊന്നും അറിയാതെ താടിക്ക് കയ്യൂന്നി എന്തൊക്കെയോ ആലോചിച്ചിരിക്കുവാണ്... """ന്താ...""" """കുന്തം...""" ഒന്ന് ചിരിച്ചു കൊണ്ട് അവൻ അവളുടെ അടുത്തിരുന്നു...

അത് കാത്തത് പോലെ അവൾ അവന്റെ മടിയിൽ തല ചായ്‌ച്ചു... കണ്ണിമ ചിമ്മാതെ ഏട്ടനെ നോക്കി കുറച്ചു നേരം കിടന്നു... """ഏട്ടന്റെ കുട്ടിക്ക് എന്ത് പറ്റി...? മ്മ്ഹ്...""" അവൾക്ക് എന്തോ പറയാനുണ്ടെന്ന് അവന് തോന്നി... """ലച്ചു ശരിക്കും ഒരു പൊട്ടിപ്പെണ്ണാ... അല്ലേ ഏട്ടാ...""" """ന്തേ...""" """അല്ലാ... ഇവിടുന്ന് പുറത്ത് പോവാൻ എന്നോട് തന്നെ സഹായം ചോദിച്ചു...""" കാര്യം മനസ്സിലാകാതെ ചന്ദ്രു തന്നെ നോക്കുന്നത് കണ്ട് അവൾ പറഞ്ഞതെല്ലാം ഏട്ടനെ പറഞ്ഞു കേൾപ്പിച്ചു... എല്ലാം കേട്ടതിന് ശേഷം ഒന്ന് പൊട്ടിചിരിച്ചവൻ... """എന്നിട്ട് മോളെന്ത് പറഞ്ഞു...?""" """എല്ലാം സെറ്റാക്കാമെന്ന്...""" """ന്നാൽ വേഗം ആയിക്കോട്ടേ..."" അവൻ ചിരിച്ചു... """ഏട്ടാ... """ """വേഗം ആയിക്കോട്ടേന്ന്... എന്നിട്ട് വേണം ഏട്ടന് മാനസ മൈന പാടി നടക്കാൻ...""" ഒരിക്കൽ കൂടി ചിരിച്ച് അവൻ ലച്ചുവിന്റെ മുടിയിഴകളിൽ മെല്ലെ തലോടി... """ഏട്ടൻ ആദിയെ ഇപ്പോഴും പ്രണയിക്കുന്നുണ്ടോ...?""" ഓർക്കാപ്പുറത്ത് ലച്ചുവിൽ നിന്നും കേട്ട വാക്കുകൾ കൂരമ്പ് പോലെ അവന്റെ കാതിൽ തുളച്ചു കയറി... 'പ്രണയം...................'

ആദിയെ ഞാൻ പ്രണയിക്കുന്നുണ്ടോ...? ഇല്ല... പക്ഷേ അവളോട് എനിക്ക് തോന്നുന്ന വികാരം...? ഇഷ്ടമാണോ...? അതോ വെറുമൊരു സഹതാപം...? അതോ...? """ഏട്ടാ.....""" ഒരു ഞെട്ടലോടെ അവൻ ചിന്തകളിൽ നിന്നുമുണർന്നു... """ഏട്ടൻ ഒന്നും പറഞ്ഞില്ല...""" """ഏട്ടന് കുറച്ചു പണിയുണ്ട് മോളേ... നാളെ തൊട്ട് ജോലിക്ക് പോകേണ്ടതല്ലേ...""" അവൾ എഴുന്നേൽക്കാൻ കാത്തത് പോലെ അവൻ വേഗം മുറി വിട്ടിറങ്ങി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """ലച്ചൂ... എനിക്കൊരു ഐഡിയ കിട്ടി...""" ഓടിയണച്ച് ലച്ചുവിന്റെ മുന്നിൽ വന്ന് നിൽക്കുമ്പോൾ ആദി വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു... """എന്താടീ...""" """അത് പിന്നെ...""" """ആ...""" """ഇവിടുന്ന് പോവാൻ...""" """എന്ത് ഐഡിയ..?""" അളവിൽ കവിഞ്ഞ അവളുടെ സന്തോഷം കണ്ട് ലച്ചുവിന്റെ മുഖം മങ്ങി... """അതൊക്കെയുണ്ട് പെണ്ണേ... നീ കട്ടയ്ക്ക് കൂടെ നിൽക്കണേ...""" ഒന്ന് കവിളിൽ മുത്തിക്കൊണ്ട് ആദി ലച്ചുവിനെ പിടിച്ച് വട്ടം കറക്കി... പിന്നെയും ഒന്ന് മുത്തി അവൾ മുറിയിലേക്കോടി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

അന്ന് വൈകിട്ട് സ്വന്തമായി ആഹാരം വയ്ക്കാനെന്നും പറഞ്ഞ് ആദി അടുക്കളയിൽ കയറി... രേവതി ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും ഇതു വരെയില്ലാത്ത ആദിയുടെ സമീപനം കണ്ട് അവർ പിന്നെ എതിർത്തില്ല... ലച്ചു വന്ന് നോക്കുമ്പോൾ ആദി കാര്യായിട്ട് പാചകത്തിലാണ്... """അച്ചൂസേ നിനക്കിതൊക്കെ അറിയാർന്നോ...?""" അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു... """പിന്നല്ല, ൻറെ ലച്ചു ആദിയെ പറ്റി എന്താ വിചാരിച്ചു വച്ചേക്കുന്നേ...?""" """എന്താ മോളേ ഉദ്ദേശം...?""" സ്ലാബിൽ കയറിയിരുന്ന് ആദിയെ അടിമുടി വീക്ഷിക്കുമ്പോൾ ലച്ചുവിന്റെ നെറ്റി സംശയത്തോടെ ചുളിഞ്ഞിരുന്നു... """തീർത്തും ദുരുദ്ദേശം...""" ഒന്ന് കണ്ണിറുക്കി കാട്ടിയവൾ... ലച്ചു നോക്കുമ്പോൾ മ്മടെ അഭിരാമി ദൊഡ്ഡലി ഉണ്ടാക്കുന്നതിലും കഷ്ടമായാണ് ആദി ഓരോന്ന് കാട്ടിക്കൂട്ടുന്നത്... വെറും ദോശയ്ക്കും ചട്ണിക്കും അവളുടേതായ പുതിയ റെസിപ്പി തന്നെ അവൾ കണ്ടുപിടിച്ചു... ദോശ മാവിൽ ആവശ്യത്തിനും അനാവശ്യത്തിനും കുഞ്ഞുള്ളിയും ഇഞ്ചിയും മുളകും കൊണ്ട് ഒരഭിഷേകമായിരുന്നു... അതും ഇഞ്ചിയും മുളകും നെട്ടനെ വെട്ടിയരിഞ്ഞ് ഇട്ട്...

അതിന്റെ ഓരോ പീസും മാവിൽ പൊങ്ങിയിരിക്കുന്നത് കാണാം... ചട്ണിക്ക് ഒരു തേങ്ങാ മുഴുവനും ചിരകി അതിന്റെ പാതി മുക്കാലും ആദി കഴിച്ചു.., കുറച്ച് ലച്ചുവിനും കൊടുത്തു... ബാക്കി വന്നത് മിക്സിയിൽ ഇട്ട് അരച്ചു... കാൽക്കിലോ മുളകുപൊടി, കാൽക്കിലോ മഞ്ഞപ്പൊടി, എന്ന് വേണ്ട കയ്യിൽ കിട്ടിയതെല്ലാം തട്ടിയിട്ടു... പോരാത്തതിന് കുറച്ച് ഇഞ്ചി ചട്ണിക്കും തട്ടി... ദോശയ്ക്ക് ഉപ്പ് ചേർത്തില്ല... പകരം ചട്ണിക്ക് അഞ്ച് ടീസ്പൂൺ ഉപ്പ് തികച്ചും ഇട്ടു... എല്ലാം കണ്ട് പാവം ലച്ചുവിന്റെ കണ്ണ് തള്ളിപ്പോയി... """ഇതെന്താടീ... ഇഢലിയോ അതോ ദൊഡ്ഡലിയോ...?""" """രണ്ടുമല്ല, ദോശ ഇഞ്ചിഫെറിക്കാ ഗുൾ ഗുളേ...""" """എന്തോന്നാ...""" """അതൊക്കെ കഴിക്കുമ്പോൾ മനസ്സിലാകും...""" അതും പറഞ്ഞ് അവിടെയിരുന്ന ന്യൂഡിൽസിന്റെ പാക്കറ്റ് ആദി എടുത്തു... """നമുക്ക് ഇത് പോരേ...""" ലച്ചുവിനെ നോക്കി നന്നായൊന്ന് ചിരിച്ചു കാട്ടി..

. """അത് ശരി, അപ്പോ ഒന്നും ഉണ്ടാക്കാൻ അറിയില്ലാരുന്നല്ലേ...?""" ലച്ചു അർഥം വച്ച് ചിരിച്ചു... """ആര് പറഞ്ഞു അറിയത്തില്ലെന്ന്...? ഞാൻ ചായ ഇടും... ന്യൂഡിൽസ് ഉണ്ടാക്കും... ബുൾസെ അടിക്കും... നമുക്ക് അത് പോരേ...?""" """ന്നാലും ൻറെ അച്ചൂസേ... ഇത് കുറച്ച് കൂടുതലല്ലേ... ഒന്നല്ലേലും ൻറെ ഏട്ടൻ...""" """ഒരക്ഷരം മിണ്ടരുത്... ആ കാട്ടാളന് വേണ്ടിയിട്ടാ ഞാനിതൊക്കെ ഉണ്ടാക്കിയേ..." അവിടെയിരുന്ന പിച്ചാത്തിയെടുത്ത് ആദി ലച്ചുവിന് നേരേ ചൂണ്ടിയതും ഫെവി ക്വിക്ക് വച്ച് ഒട്ടിച്ചത് പോലെ ലച്ചു വായ് അടച്ചു... """നിന്റെ അച്ഛനേം അമ്മേം ഓർക്കുമ്പോഴാ... ആഹ്... സാരല്ലാ ഇന്നത്തോടെ അവർ എന്നെ അടിച്ചിറക്കിക്കോളും...""" വല്ലാത്തൊരു ആത്മ നിർവൃതിയോടെ ആദി പറഞ്ഞു നിർത്തുമ്പോൾ ലച്ചു മനസ്സാൽ സകല ദൈവങ്ങളെയും വിളിച്ചിരുന്നു.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ആഹാരം ഡൈനിങ് ടേബിളിൽ കൊണ്ട് വച്ച് ആദി മറ്റുള്ളവരെ കാത്തിരുന്നു... എല്ലാവരും വന്നതും അവൾ തന്നെ അവർക്ക് വിളമ്പിക്കൊടുത്തു... ശേഷം ദീർഘ നിശ്വാസം വിട്ടു... പതിവില്ലാത്ത സംഗതിയായതുകൊണ്ട് ചന്ദ്രുവിൻറെ അച്ഛൻ അന്ധം വിട്ട് ആദിയെ നോക്കുന്നുണ്ടായിരുന്നു... പ്രത്യേകിച്ചും ആദിയുടെ മുഖത്തെ സന്തോഷം... ആദി നോക്കുന്നത് കണ്ടതും ആള് മുഖത്ത് ഗൗരവം എടുത്തണിഞ്ഞു... അച്ഛൻ ഒരു കഷ്ണം ദോശ ചട്ണിയിൽ മുക്കി വായിൽ വച്ചപ്പോഴേക്കും ഗൗരവം മാറി നിർവചിക്കാനാകാത്ത മറ്റേതൊക്കെയോ ഭാവം നിറയുന്നത് കണ്ടു... """ഞാനേ ആഹാരത്തിന് മുൻപുള്ള ഗുളിക കഴിച്ചില്ല...""" അതും പറഞ്ഞ് ആള് എഴുന്നേറ്റു... """ഗുളികയോ... അതേതാ...?""" രേവതിയാണ്... """അറിയില്ലേൽ വാടീ... കാണിച്ചു തരാം...""" ലച്ചുവിന്റെ അച്ഛൻ നിന്ന നിൽപ്പിൽ ഓടുന്നത് കണ്ടു... കാര്യം മനസ്സിലായില്ലേലും എന്തോ പന്തികേടുണ്ടെന്ന് തോന്നി അവരും അയാൾക്ക് പിന്നാലെ പോയി... ആദിക്ക് സംഗതി മുഴുവൻ വർക്ക് ഔട്ട് ആകാത്തതിൽ നേരിയ വിഷമം തോന്നി...

എങ്കിലും ചൈനയിലെ വന്മതിൽ പോലെ മുന്നിൽ നീണ്ടു നിവർന്നിരിക്കുന്ന ഇരയെ കണ്ടതും അവൾ മനസ്സിൽ ചിരിച്ചു... ചന്ദ്രുവിന് അവിടെ നടക്കുന്നതൊന്നും മനസ്സിലായില്ല... അനിയത്തിയെ നോക്കിയതും അവൾ കയ്യിലെ നഖം കടിച്ചുകൊണ്ട് എന്തോ തന്നോട് പറയാൻ ശ്രമിക്കുന്നത് കണ്ടു... അത് കണ്ടതും ആദി അവളുടെ കാലിൽ ചവിട്ടി... """ആഹ്...""" """എന്താ മോളേ...""" എന്ത് പറയണമെന്ന് ലച്ചുവിന് അറിയില്ലായിരുന്നു... """ഒന്നൂല്ല ഏട്ടാ... ആദി ഏട്ടന് വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാ...""" അവസാനത്തെ വരി അല്പം ഊന്നിയാണ് അവൾ പറഞ്ഞത്... ചന്ദ്രു മുന്നിൽ ഇരിക്കുന്ന ഐറ്റംസിലേക്ക് ഒന്ന് സൂക്ഷ്മമായി നോക്കി... ദോശയിൽ മുഴച്ചു പൊന്തിയിരിക്കുന്ന ഉള്ളിയും ഇഞ്ചിയും മുളകും കണ്ടിട്ട് അവന് തന്നെ ചിരി വരുന്നുണ്ടായിരുന്നു... ഒപ്പം ചട്ണിയുടെ കളറും മുളകുപൊടിയുടെ നല്ല ഗന്ധവും കൂടെ ആയതും തനിക്കുള്ള പണിയാണെന്ന് മനസ്സിൽ ഉറപ്പിച്ചു... പോരാത്തതിന് ആകാംശയോടെ തന്നെ നോക്കുന്ന ഒരു ജോഡി കണ്ണുകളും... അവൻ ഒരു കഷ്ണം ദോശ പിച്ചി വായിൽ വച്ചു... അത് കണ്ടതും ആദിയുടെ കണ്ണുകൾ തിളങ്ങി..,

കണ്ണുകൾ ചട്ണിയിലേക്ക് നീണ്ടു... """അല്ല നിങ്ങൾ കഴിക്കുന്നില്ലേ..?""" പെട്ടെന്നാണ് അവന്റെ ചോദ്യം കേട്ടത്... രണ്ടുപേരും മുന്നിലിരിക്കുന്ന ന്യൂഡിൽസ് ഉയർത്തി കാട്ടി... """അതെന്താ ദോശ കഴിക്കാത്തെ... കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ...?""" """വേണ്ട... ഇത് കഴിച്ചോളാം...""" ആദിയാണ്... """അങ്ങനെ പറഞ്ഞാൽ എങ്ങനാ...? കഴിക്കെടി...""" ചന്ദ്രുവിന്റെ കലിപ്പൻ ഭാവം പുറത്തു വരാൻ തുടങ്ങിയിരുന്നു... ആദി ദയനീയമായി ലച്ചുവിനെ നോക്കി... നോക്കുമ്പോൾ ലച്ചു വായ് പൊത്തി ചിരിക്കുന്നത് കണ്ടു... """കഴിക്കെടീ...""" ഒരാക്രോശം ആയിരുന്നു... ആദി പേടിച്ച് ഒരു കഷ്ണം മുറിച്ച് വായിൽ വച്ചു... """അങ്ങനെയല്ല... ചട്ണിയിൽ മുക്കി....""" """നീ കഴിക്കുന്നില്ലേ...?""" ചന്ദ്രു ലച്ചുവിന് നേരെ തിരിഞ്ഞു... """എനിക്ക് വേണ്ട ഏട്ടാ... ദോശ എനിക്ക് പണ്ടേ ഇഷ്ടല്ല...""" """എങ്ങനെ...?""" """അല്ല ഇന്ന് മുതൽ ഇഷ്ടല്ല....""" """ലച്ചൂ....""" അവൻറെ ഒറ്റ വിളിയിൽ ലച്ചു വേഗം ദോശ പിച്ചി കഴിച്ചു... ഒന്ന് രണ്ട് തവണയായപ്പോഴേക്കും ലച്ചുവും ആദിയും വെപ്രാളപ്പെട്ട് ഓടുന്നത് കണ്ടു... """കാന്താരി...""" അവർ പോയതും അവൻ പറഞ്ഞു...

ഇതേസമയം ഓക്കാനിച്ചും അണ്ണാക്കിൽ കൈ കുത്തിയും അകത്ത് പോയ ദോശ പുറത്തു കൊണ്ടുവരാനുള്ള ശ്രമം നടത്തുവാണ് ലച്ചുവും ആദിയും... എരിവ് കാരണം രണ്ടിന്റെയും കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാനും വയ്യ... """അതേ... ഇത് കഴിഞ്ഞാൽ ഇത്തിരി കട്ടനിട്ട് നാരങ്ങാ നീര് പിഴിഞ്ഞ് വച്ചോ... ആവശ്യം വരും...""" രണ്ടിനെയും നോക്കി പറഞ്ഞുകൊണ്ട് ചന്ദ്രു പോയി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 രാത്രി... """ൻറെ ദൈവമേ ഇഞ്ചിഫെറിക്കാ ഗുളു ഗുളെയുടെ അർഥം നിക്ക് ഇപ്പോഴാ മനസ്സിലായേ...""" ലച്ചു അവളുടെ വയറിൽ കൈ വച്ച് പറയുന്നത് കേട്ട് ആദി ദയനീയതോടെ അവളെ നോക്കി... """ഏതായാലും ഏട്ടൻ കട്ടൻ ഇട്ട് തന്നത് നന്നായി... ഇല്ലേൽ നാളെയെന്നെ തെക്കോട്ട് കെട്ടിയെടുത്തേനേ...""" നേരെ നിക്കാൻ വയ്യെങ്കിലും ലവൾ പിന്നെയും നിന്ന് ചൊറിയുവാണ്... ആദിക്ക് വിറഞ്ഞുകയറി.... """നീ കൂടുതൽ കളിയാക്കുവൊന്നും വേണ്ട... ഇതുകൊണ്ടൊന്നും അടങ്ങുന്നവളല്ല ആദി... ഇതല്ലേൽ ഇതുക്കും മേലെ...""" എന്നും പറഞ്ഞ് ലവൾ വെട്ടിത്തിരിഞ്ഞു നടന്നു... """ദൈവമേ ഇനിയും...""" മേലേക്ക് നോക്കി പറയുമ്പോൾ ലച്ചുവിന്റെ കൈകൾ അറിയാതെ സ്വന്തം വയറിലേക്ക് നീണ്ടിരുന്നു............ (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story