കിച്ചന്റെ പെണ്ണ്: ഭാഗം 13

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

"""മോളിന്നലെ ഉറങ്ങിയില്ലേ...""" രാവിലെ ആദിയെ കണ്ട് രേവതി തിരക്കി... """ഉറങ്ങിയല്ലോ... എന്താ രേവുമ്മേ...""" """പിന്നെന്താ മോളുടെ കണ്ണൊക്കെ വീർത്ത് കലങ്ങിയിരിക്കുന്നേ...?""" """അതേ... ഞാനിന്നലെ ഒരുപാട് ഉറങ്ങി... അയിന്റെയാകും....""" സ്വതവേയുള്ള പുഞ്ചിരിയെടുത്ത് അവൾ മുഖത്തണിഞ്ഞതും അവർ ചിരിച്ചുകൊണ്ട് ചെയ്യുന്ന പണികൾ തുടർന്നു... ചായ കുടിച്ചു കഴിഞ്ഞ് ഒരു കപ്പ് ചായ അവൾ വേറെയെടുത്തു... """ഇതാർക്കാ....?""" """ലച്ചൂന്റെ ചേട്ടന്...""" ആദിയുടെ സംസാരവും പോക്കും കണ്ട് ഒരു നിമിഷം അവർ അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ആദി ചെല്ലുമ്പോൾ ചന്ദ്രു റൂമിലില്ല... അവൾ ചായ അവിടെ വച്ച് കണ്ണാടിയിൽ പോയി തന്റെ മുഖം നോക്കി... രേവുമ്മയോട് കള്ളം പറഞ്ഞതാണ്... ശരിക്കും ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല... മനസ്സ് നിറയെ ആ ചേച്ചി ആയിരുന്നു...

എന്നാലും എന്തിനാകും അവർ ലച്ചൂന്റെ ചേട്ടനെ ഉപേക്ഷിച്ചത്...? അങ്ങനെ ആരേലും പറഞ്ഞാൽ തീരുന്ന ഇഷ്ടമേയുള്ളോ അവർക്ക്...? അതോ എന്നെ പോലെ... എന്നെ പോലെ... ഞാനും അവരും തമ്മിൽ എന്താ വ്യത്യാസം..? അവളുടെ മനസ്സിൽ ഒരു നിമിഷം ചന്ദ്രു തലേന്ന് പറഞ്ഞത് ഓർമ്മ വന്നു... കിച്ചേട്ടനെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നത് എൻ്റെ തെറ്റാണോ...? അതെങ്ങനെ തെറ്റാകും...? ഞാൻ കിച്ചേട്ടനെയല്ലേ ഇഷ്ടപ്പെട്ടേ... പെട്ടെന്നൊരു നിമിഷം മറക്കാൻ പറഞ്ഞാൽ എന്നെ കൊണ്ട് പറ്റുവോ...? ഇല്ല... അതേ പോലാകില്ലേ ലച്ചൂന്റെ ചേട്ടനും...? ചേട്ടന് ഇപ്പോഴും ആ ചേച്ചീനെ ഇഷ്ടമായിരിക്കില്ലേ...? പക്ഷേ ആ ചേച്ചി മറ്റൊരാളുടെ സ്വന്തമല്ലേ...? സ്വന്തം... ഒരു മന്ത്രണം പോലെ അവൾ ഉരുവിട്ടു... """ടോ...""" ചന്ദ്രുന്റെ ശബ്ദം കേട്ടാണ് അവൾ ബോധമണ്ഡലത്തിലേക്ക് വന്നത്... അവൾ നോക്കിയതും ആള് തന്നെ കണ്ണ് കൂർപ്പിച്ച് നോക്കുന്നത് കണ്ടു... """ഇത് വല്ലാത്തൊരു രോഗമാ...""" """രോഗമോ...?""" """ആന്നേ... ഇങ്ങനെ തനിയേ സംസാരിക്കുന്നത്....' സോമനാമ്പുലിസം...' """ അവൻ ചിരിച്ചു... """അത് ഉറക്കത്തിൽ നടക്കുന്നയല്ലേ...?"""

"""ഹാ... രണ്ടും കണക്കാ...""" ചന്ദ്രുവിന്റെ മറുപടി കേട്ട് അവൾക്ക് ചെറുതായി ദേഷ്യം വന്നിരുന്നു... ഒന്ന് ചുണ്ടു കോട്ടി കൊണ്ട് മേശ മേൽ വച്ചിരുന്ന ചായയെടുത്ത് അവന് നേരെ നീട്ടി... """എനിക്ക് തനിയെ എടുത്തു കുടിക്കാൻ അറിയാം...""" """വോ... ന്നാ കുടിക്കണ്ടാ...""" """ഹാ... അല്ലേൽ വേണ്ട... അവിടെ വച്ചേക്ക്...""" അവൻ പറഞ്ഞതും ഊക്കിന് കപ്പ് മേശമേൽ വച്ച് ആദി വെട്ടിത്തിരിഞ്ഞ് നടന്നു... """ഈ പെണ്ണ്...""" അവൾ പോകുന്നതും നോക്കി അവന്റെ ചുണ്ടിലെവിടെയോ കുഞ്ഞൊരു ചിരി മിന്നി മാഞ്ഞിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 പ്രാതൽ കഴിഞ്ഞ് പോകാൻ നേരം ചന്ദ്രു പതിവില്ലാതെ ആദിയോട് യാത്ര പറഞ്ഞു... ആദി ഒന്ന് പുഞ്ചിരിച്ചു ... ശരിക്കും അതും കണ്ടു കൊണ്ടാണ് മ്മടെ ലച്ചു ഇറങ്ങി വരുന്നത്... പാവം... അവൾ ഏതാണ്ട് പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരുവരെയും നോക്കി... """ഇതെന്താ ഒറ്റരാത്രി കൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും ഒന്നായാ...?"""

ഒന്ന് ആത്മഗതിച്ചു കൊണ്ടാണ് അവൾ താഴേക്കിറങ്ങിയത്... """എന്താ ലച്ചൂ... നീയെന്താ ഇങ്ങനെ നോക്കുന്നേ...""" ലച്ചുവിന്റെ നോട്ടം കണ്ടതും ആദി ചോദിച്ചു... അവളാണേൽ ഉടനെ ഡൈനിങ് ടേബിളിലിരുന്ന സോസറും സ്പൂണും ഉയർത്തി കാട്ടി ... """ഇത് ആനയല്ല... ഇത് ചേനയുമല്ല...""" """ആ ന്നാൽ ഇത് മാങ്ങയുമല്ല... എൻ്റെ ലച്ചൂസേ... ഞാൻ ചിത്രം ഒരുപാട് കണ്ടതാ... രാവിലെ അളിഞ്ഞ കോമഡിയും കൊണ്ട് ഇറങ്ങിയേക്കുവാ...""" ആദി ചുണ്ട് കോട്ടി... """വോ ഞാൻ പറഞ്ഞാൽ കോമഡി... ശ്രീനിവാസൻ പറഞ്ഞാൽ സൂപ്പർഹിറ്റ്...""" """എന്റെ പൊന്നോ നമിച്ചു... ആ വായൊന്നടയ്‌ക്കോ..." """ഏട്ടാ...""" ലച്ചു ചന്ദ്രുവിന് നേരെ തിരിഞ്ഞു... """നിൻറെ കയ്യിൽ ഈ ചീഞ്ഞ ഐറ്റമേ ഉള്ളോടി... രാവിലെ പല്ലും തേക്കാതെ ഇറങ്ങിയേക്കുന്നു... പോയി അടിച്ചു നനച്ചു കുളിക്കടീ...""" """യൂ ടൂ...""" അവൾ ചിണുങ്ങി... അനിയത്തിയുടെ തലയ്ക്ക് ഒരു കിഴുക്കും കൊടുത്താണ് അവൻ ജോലിക്ക് പോയത്... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

അവരുടെ ലോഹ്യത്തിന്റെ കാരണമറിയാൻ ലച്ചു ആദിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു... """അച്ചൂസേ എന്നാലും ശരിക്കും ഇന്നലെ എന്താ പറ്റിയേ...?""" """എന്ത് പറ്റാൻ...? ഒന്നും പറ്റിയില്ലല്ലോ...""" """അതെങ്ങനാ ശരിയാകുന്നേ... ഇന്നലെ രാത്രി വരെ നീയും ഏട്ടനും കീരീം പാമ്പും അല്ലാരുന്നോ...?""" """അയിന്...?""" """അപ്പോൾ രാവിലെ മിണ്ടിയതോ...?""" """എന്തേ നിൻറെ ഏട്ടനോട് മിണ്ടാൻ പാടില്ലേ...?""" """അങ്ങനെയല്ലെടാ...""" """പിന്നെ...?""" """ഒന്നൂല്ല...""" ലച്ചുവിന്റെ മുഖം മങ്ങി... """എന്റെ ലച്ചൂ... ഞാൻ വെറുതേ മിണ്ടിയെന്നേയുള്ളൂ... ഒരേ മുറിയിലിരുന്ന് മുഖം വീർപ്പിച്ചിരിക്കുന്നത് കഷ്ടല്ലേ... അല്ലേലും ആദി ആരോടും മിണ്ടാതിരുന്നിട്ടില്ല... പിന്നെ നിന്റെ ഏട്ടനോട് ദേഷ്യമുണ്ടായിരുന്നു എന്നത് നേരാ... അതെന്റെ... എന്റെ കിച്ചേട്ടനെ എന്നിൽ നിന്നും അകറ്റാൻ നോക്കിയത് കൊണ്ടാ... പിന്നെ... ഒന്നും ആരുടേയും കുറ്റമല്ല...""" ആദിയുടെ മുഖം കാർമേഘം വന്ന് മൂടിക്കെട്ടി... അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലേലും പിന്നെയും ഓരോന്ന് ചോദിച്ച് അവളെ വിഷമിപ്പിക്കാൻ ലച്ചു ഒരുക്കമായിരുന്നില്ല... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

പകൽ മുഴുവനും ഇരുവരും വീടും പറമ്പ് ചുറ്റി നടന്നു... കൂടെക്കൂടെ ആദി രേവുമ്മയോട് എന്തെങ്കിലുമൊക്കെ വന്ന് സംസാരിക്കും... ഒരു വീട് എങ്ങനെയാ നോക്കേണ്ടതെന്ന് കൂടി അറിയില്ല... എങ്കിലും തന്റെ സഹായം വേണോയെന്ന് ഇടയ്ക്കിടെ ചോദിക്കും... ആ പെണ്ണിന്റെ കളങ്കമില്ലാത്ത മനസ്സ് മാത്രം മതിയായിരുന്നു രേവുമ്മയ്ക്ക് സന്തോഷിക്കാനും അവളുടെ സഹായം സ്നേഹത്തോടെ നിരസിക്കാനും... വൈകിട്ട് പറമ്പിൽ നിന്നും പറിച്ച പഴുത്ത ഓമയ്ക്ക പൂളിക്കൊണ്ടിരുന്നതായിരുന്നു രേവതി... അടുത്ത് ലച്ചുവും ആദിയും ഉണ്ട് ... സംഗതി നാടൻ ആയത് കൊണ്ട് നല്ല മണം വരുന്നുണ്ടായിരുന്നു... ആദിയുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം കെട്ടി... """ഒന്ന് വേഗം മുറിക്കോ...""" ആദിയാണ്... അവളെ നോക്കി ചിരിച്ചു കൊണ്ട് രേവതി ഒരു പൂള് അവൾക്ക് നീട്ടി... മറ്റൊരെണ്ണം അവിടെ വച്ചു... """ഇത് ലച്ചൂന്...""" """അതെന്താ രേവുമ്മയ്ക് കൊടുക്കരുതോ...?""" കഴിക്കുന്നതിനിടയിലും ആദി തിരക്കി... അവളുടെ ചോദ്യം കേട്ടതും അവരുടെ കണ്ണ് നിറയുന്നത് കണ്ടു... """രേവുമ്മ കൊടുത്താൽ ലച്ചു കഴിക്കില്ല മോളെ..."""

അവരുടെ കണ്ണിൽ നിന്നും ഒരുതുള്ളി താഴേക്ക് ഉതിർന്നു വീണു... ബാക്കി വന്ന ഓമയ്ക്ക അവിടെ വച്ച് രേവുമ്മ എഴുന്നേറ്റ് പോകുന്നത് കണ്ടു... ആദിക്ക് അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി... കാര്യം ഇവിടെ വന്നിട്ടും ഇതുവരെ രേവുമ്മ എടുത്ത് കൊടുക്കുന്നതൊന്നും ലച്ചു കഴിക്കുന്നത് കണ്ടിട്ടില്ല... രാവിലെയും ഉച്ചയ്ക്കും രാത്രിയിലും എല്ലാം അവൾ തന്നെയാണ് വിളമ്പി കഴിക്കാറ്... താൻ മിണ്ടുന്ന അത്ര പോലും രേവുമ്മയോട് അവൾ മിണ്ടുന്നതും കണ്ടിട്ടില്ല... എന്നാൽ ഏട്ടനോട് മിണ്ടും... ഓരോ വട്ടം ചോദിക്കണമെന്ന് കരുതുമെങ്കിലും പിന്നെ വേണ്ടെന്ന് വയ്ക്കും... എന്തോ രേവുമ്മ എഴുന്നേറ്റ് പോകുന്നത് കണ്ടപ്പോൾ അവൾക്ക് നല്ല വിഷമം തോന്നി... ഒപ്പം അത് കാര്യമാക്കാതെ ഇരിക്കുന്ന ലച്ചുവിനോട് കുഞ്ഞു ദേഷ്യവും... """ഇത് കുറച്ചു കൂടുതലാ ലച്ചൂ...""" പറയണമെന്ന് കരുതിയതല്ലങ്കിലും വായിൽ നിന്നും വീണു പോയി... ലച്ചു ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടു... """നിന്റമ്മ അല്ലേടീ... പിന്നെന്തിനാ ഈ പിണക്കം...""" """കാര്യമുണ്ട് ആദീ...""" """എന്ത് കാര്യം...? രേവുമ്മ ചെയ്തത് ഒരു തെറ്റാണോ...?

മകനെ സ്നേഹിക്കുന്ന ആരും ചെയ്യുന്ന കാര്യമല്ലേ അവരും ചെയ്തുള്ളൂ...""" ആദി പറഞ്ഞത് മനസ്സിലാകാതെ ലച്ചു അവളെ നോക്കി... """നീയെന്തറിഞ്ഞിട്ടാ ഈ പറയുന്നേ...?""" """നിന്റെ ഏട്ടൻ എന്നോട് എല്ലാം പറഞ്ഞു... ഏതൊരമ്മ ചെയ്യുന്നതല്ലേ അമ്മയും ചെയ്തുള്ളൂ...""" """ശരി എന്റമ്മയുടെ സ്ഥാനത്ത് നിന്റച്ഛനായിരുന്നെങ്കിൽ നീ ക്ഷമിക്കോ...""" """മ്മ്മ്മ്...""" അവളൊന്ന് മൂളി... """അപ്പോൾ നിന്റെ കിച്ചേട്ടന്റെ സ്ഥാനത്ത് എന്റെ ഏട്ടനെ...""" """ലച്ചൂ...""" ശാസനയായിരുന്നോ ദേഷ്യമായിരുന്നോ അവളുടെ സ്വരത്തിൽ എന്നറിയില്ല... പക്ഷേ ഇതുവരെയില്ലാത്ത ആദിയുടെ മറ്റൊരു ഭാവം ലച്ചു കണ്ടു... കൈകൾ രണ്ടും പിണച്ചു കെട്ടി ഒരു പുഞ്ചിരിയോടെ അവൾ ആദിയെ നോക്കി... എന്തോ അവളുടെ നോട്ടത്തെ നേരിടാൻ ആദിക്ക് കഴിഞ്ഞില്ല... ഒന്നും പറയാതെ എഴുന്നേറ്റ് പോകുന്നത് കണ്ടു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 """എനിക്കൊന്ന് വീട്ടിൽ പോകണം...""" രാത്രിയിൽ ചന്ദ്രു മുറിയിൽ വരാൻ കാത്തത് പോലെ ആദി പറഞ്ഞു... """അതിനെന്താ പൊയ്‌ക്കോ... താൻ വേണ്ടെന്ന് പറഞ്ഞതുകൊണ്ടല്ലേ ഇതുവരേം പോകാഞ്ഞത്... ഒരു കാര്യം ചെയ് നാളെ ലച്ചൂനേം വിളിച്ചോണ്ട് പൊയ്ക്കോ...""" """അതല്ല, ലച്ചൂന്റെ ചേട്ടനും നാളെ എൻ്റെ കൂടെ വരോ...""" അപേക്ഷയായിരുന്നു ആ കണ്ണുകളിൽ... എന്തോ നിരസിക്കാൻ അവന് കഴിഞ്ഞില്ല... നോക്കട്ടെയെന്നും പറഞ്ഞ് ഫോണുമെടുത്ത് അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി.......... (തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story