കിച്ചന്റെ പെണ്ണ്: ഭാഗം 15

kichante pennu

എഴുത്തുകാരി: അർച്ചന അച്ചു

 """ആദീ...""" കിച്ചു വിളിച്ചു... പക്ഷേ ഒരു നിമിഷം കൂടി അവിടെ നിൽക്കാതെ അവൾ വാ പൊത്തി കരഞ്ഞ് പുറത്തേക്ക് ഓടി... ശ്രീയമ്മ വിളിച്ചിട്ടും നിന്നില്ല... ചന്ദ്രു അവരെ നോക്കി അവൾക്ക് പിന്നാലെ പോയി... """ആദീ...""" """ലച്ചൂന്റെ ചേട്ടാ... നമുക്ക്... നമുക്ക് പോകാം...""" """അവരോട് പറഞ്ഞിട്ട്...""" """പ്ലീസ്... നമുക്ക് പോകാം...""" അങ്ങേയറ്റം വേദനയോടെ അവൾ കെഞ്ചി... ഒരു നിമിഷം എന്തോ ആലോചിച്ച് ശേഷം പിന്നിൽ തിരിഞ്ഞു നോക്കുമ്പോൾ അവിടെ ശ്രീയച്ചനും ശ്രീയമ്മയും നിൽപ്പുണ്ട്... അവൻ ദയനീയതയോടെ അവരെ നോക്കി... മിഴികൾ കൊണ്ട് രണ്ട് പേരും മൗനാനുവാദം കൊടുത്തു... ആദി ആരെയും നോക്കാതെ കാറിൽ കയറുന്നതും ഒരു മിന്നായം പോലെ കാർ അകലുന്നതും കിച്ചു തൻ്റെ മുറിയിൽ നിന്നും കാണുന്നുണ്ടായിരുന്നു... തന്റെ ഹൃദയം പാതി അടർന്നു മാറുന്നത് പോലെ അവന് തോന്നി...

ഇതുവരെ അണിഞ്ഞു നടന്ന പൊയ്മുഖം വലിച്ചു കീറി ഒന്ന് ആർത്ത് കരയാൻ ഉള്ളം വെമ്പി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കുറച്ചു ദൂരം കാർ ഓടി... ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ചന്ദ്രു കാർ നിർത്തി... ആദി ഇതൊന്നുമറിയാതെ ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു... """ആദീ... ടോ...""" അവൻ തട്ടി വിളിച്ചു... """കരയരുതെന്ന് ഞാൻ പറയില്ല... പക്ഷേ ഇങ്ങനെ കരഞ്ഞിട്ട് എന്ത് കിട്ടാനാടോ...?""" """ആദീ...""" """ഏട്ടാ... ൻറെ കിച്ചേട്ടൻ... എനിക്ക്... നിക്ക് അറിയില്ല... ഞാൻ... എനിക്ക്...""" അവൾ എന്തൊക്കെയോ പുലമ്പി... മുഖം പൊത്തി കരഞ്ഞു... ആ നേരം ഒന്നും പറയാൻ അവനും തോന്നിയില്ല... അവളുടെ കരച്ചിലിന് അയവ് വരുന്നതും കാത്ത് അവനിരുന്നു... """ആദീ... തന്റെ സങ്കടത്തിന്റെ കാരണം ഞാനാണോ...? """ """തന്റെ കഴുത്തിൽ കിടക്കുന്ന ഈ കുരുക്കാണോ...?""" അവൻ താലിമാല ഉയർത്തി കാട്ടി ... """തനിക്ക് സമ്മതമാണേൽ ഞാൻ പൊട്ടിച്ചു കളയാടോ...""" പറയുമ്പോൾ അവൾ കാണാതെ അവന്റെ കൺ കോണിൽ നിന്നും ഒരു തുള്ളി അടർന്നു വീണു... അപ്പോഴും നിർവികാരതയോടെ അവനെ നോക്കി ഇരുന്നതേയുള്ളൂ അവൾ..

. """പറയ് ആദീ... നീ എന്തെങ്കിലുമൊന്ന് പറയ്...""" """എനിക്ക് അറിയില്ല... പക്ഷേ...""" """പക്ഷേ....?""" """ഞാൻ ശരിക്കും ഭാഗ്യം കെട്ട ജന്മമാ... അല്ലേ ഏട്ടാ... ഒന്നും അനുഭവിക്കാനുള്ള യോഗം ഇല്ല...എന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം... കരുതൽ... വാത്സല്യം... ഞാൻ ആഗ്രഹിച്ച ജീവിതം... എൻ്റെ പ്രണയം...""" """ആദീ...""" """ലച്ചൂന്റെ ചേട്ടനും എന്നോട് ദേഷ്യായിരിക്കും... അല്ലേ..?""" """അറിഞ്ഞു കൊണ്ട് ഏട്ടനെ വേദനിപ്പിക്കണമെന്ന് ഞാൻ കരുതിയിട്ടില്ല... ഇപ്പോൾ കാണുന്ന ഈ ജീവിതവും ബന്ധങ്ങളും ഒന്നും ഞാൻ സ്വപ്നം പോലും കണ്ടിട്ടില്ല... ചിന്തിച്ചിട്ടില്ല... എന്റെ ലോകം അച്ഛയും ശ്രീയച്ഛനും ശ്രീയമ്മയും പിന്നെ എന്റെ കിച്ചേട്ടനും മാത്രമായിരുന്നു... അവിടേക്ക് നിങ്ങളൊക്കെ പെട്ടെന്ന് വന്നപ്പോൾ... ഉൾക്കൊള്ളാൻ എന്നെ കൊണ്ട് കഴിഞ്ഞില്ല... പിന്നെ... ഇന്നലെ ലച്ചു ചോദിച്ചു ഏട്ടനെ കിച്ചേട്ടന്റെ സ്ഥാനത്ത് കാണാൻ പറ്റുമോന്ന്... അതിന് ഈ ജന്മം ആദിക്ക് കഴിയില്ല... പക്ഷേ ആരെയും വേദനിപ്പിച്ച് ആദിക്ക് ഒന്നും വേണ്ട... ഏട്ടനെ കൂട്ടിക്കൊണ്ട് വന്നത് അച്ഛയുടെ വായിൽ നിന്നും സത്യങ്ങൾ അറിയാൻ വേണ്ടി ആയിരുന്നു...

എനിക്കറിയാം ഞാൻ അറിയാത്ത എന്തൊക്കെയോ അച്ഛയുടെ മനസ്സിൽ ഉണ്ടെന്ന് ... ഏട്ടനും അതറിയാം... ശ്രീയമ്മയ്ക്കും ശ്രീയച്ഛനും കിച്ചേട്ടനും എല്ലാവർക്കും എല്ലാം അറിയാം... ഒന്നുമറിയാത്തത് ആദിക്ക് മാത്രമാണ്... ഞാൻ വെറും പൊട്ടി... നിങ്ങളൊക്കെ കീ കൊടുക്കുമ്പോൾ ചലിക്കുന്ന വെറും പാവ...""" """മോളേ... ഞാൻ...""" """ഏട്ടനെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റുമോയെന്നൊന്നും എനിക്കറിയില്ല... ബട്ട് ഞാൻ ശ്രമിക്കാം... അത് തീരുമാനിച്ച് തന്നെയാണ് വന്നത്... സത്യം അറിയണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ... പക്ഷേ...""" അവളുടെ വാക്കുകൾ ഇടറി... പറയാൻ വന്നത് മുഴുവനായും വിഴുങ്ങി... കിച്ചേട്ടനെ ഈ ജന്മം മനസ്സിൽ നിന്നും പറിച്ചു കളയാൻ കഴിയില്ലെന്ന് അവനോട് പറയാൻ അവൾക്ക് കഴിഞ്ഞില്ല... കിച്ചേട്ടനെ കണ്ട നിമിഷം അവൾ അത് തിരിച്ചറിഞ്ഞതാണ്... """ആദീ... എന്താ നിന്നോട് ഞാനിപ്പോ പറയാ... നിന്റെ വേദനയ്ക്ക് ഞാനും ഒരു കാരണമാണ്... ഒന്ന് ഞാൻ പറയാം.... നിൻറെ സന്തോഷങ്ങൾക്ക് ഞാനൊരിക്കലും തടസ്സമാകില്ല... ഈവൻ അത് കിച്ചുവാണെങ്കിൽ കൂടി... നിന്റെ ഇഷ്ടങ്ങൾക്ക് മേലിൽ എനിക്കൊരു ഇഷ്ടവും ഉണ്ടാകില്ല...

പിന്നെ ഫ്രണ്ട്‌സ് എന്ന് പറഞ്ഞത് ആത്മാർഥമായി ആണോ എന്നറിയില്ല... അങ്ങനെ ആണെങ്കിൽ... എന്തുണ്ടേലും നിനക്കെന്നോട് തുറന്ന് പറയാം... എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്ത് തരാം... അത്ര മാത്രം... പിന്നെ...""" """പിന്നെ...?""" """ഒന്നൂല്ല...""" """സോറി ഏട്ടാ...""" """എന്തിന്...? മ്മ്ഹ്...? പോകാം...""" """പോകാം...""" തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ചന്ദ്രുവിനോട് മനസ്സ് തുറന്നതിൽ അവൾക്ക് നേരിയ ആശ്വാസം തോന്നി... അപ്പോഴും കിച്ചു... അവന്റെ ഓർമ്മകൾ... ഉള്ളിൽ ഉമിത്തീ പോലെ വെന്തുരുകുന്നുണ്ടായിരുന്നു.... 💞💞💞💞💞💞💞💞💞💞💞💞💞💞 ആദിയും ചന്ദ്രുവും വീട്ടിൽ എത്തുമ്പോഴേക്കും ലച്ചു ആദിയെ വന്നു വളഞ്ഞു... ആദി പോയത് മുതൽ ആരോടും മിണ്ടാതെ മുറിയിൽ കയറി കതക് അടച്ച് ഇരുന്നതാണ് ലച്ചു ... കുറച്ചു നേരത്തേക്കെങ്കിലും ആദിയുടെ അഭാവം അവളെ തളർത്തിയെന്ന് തന്നെ പറയാം... ലച്ചു വന്നതും തന്റെ വിഷമങ്ങൾ ആദി ഉള്ളിൽ തന്നെ മൂടി വച്ചു... അവളുടെ വാക്കുകൾക്കായി കാതോർത്തു... ഒരു പരിധി വരെ ലച്ചു ആദിക്ക് ഒരാശ്വാസം ആയിരുന്നു...

ഇടയ്ക്ക് ചന്ദ്രുവും അവർക്കൊപ്പം കൂടി... വൈകിട്ട് ഒരു കാൾ വന്നതും അത്യാവശ്യമായി പുറത്ത് പോകണമെന്നും പറഞ്ഞ് അവൻ ഇറങ്ങി... 💞💞💞💞💞💞💞💞💞💞💞💞💞💞 """വന്നിട്ട് ഒരുപാടായോ...?""" തിരക്കുള്ള ഒരു കോഫീ ഷോപ്പിന്റെ ആളൊഴിഞ്ഞ മൂലയിൽ ഇരുന്നു ഫോണിൽ അലക്ഷ്യമായി നോക്കിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരന് മുന്നിൽ ചന്ദ്രു വന്ന് നിന്നു... """ഇല്ലടോ... ജസ്റ്റ് 5 മിനിറ്റ്...""" """മ്മ്ഹഹ്... കിഷോർ അതിന് താനെന്തിനാ ഇങ്ങനെ പരിഭ്രമിക്കുന്നെ... ഞാൻ വെറുതെ തന്നെ കാണാൻ വിളിച്ചതാണ്...""" """അത് കിച്ചൂ... അല്ല കാർത്തിക്ക്...""" അവൻ അബദ്ധം പിണഞ്ഞത് പോലെ നാക്ക് കടിച്ചു... ഫോണിൽ നിന്നും മുഖമുയർത്തി ചെറു ചിരിയോടെ കിച്ചു നോക്കിയതും തലയ്ക്ക് ഒരു കിഴുക്ക് കൊടുത്ത് അവന് അരികിലായി ചന്ദ്രു ഇരുന്നു... """ആദി...?""" """നല്ല സങ്കടമായിരുന്നു... ഒരുവിധം സമാധാനിപ്പിച്ചെന്ന് പറയാം... ലച്ചുവിൻറെ അടുത്തുണ്ട് ആള് ...""" """മ്മ്ഹ്...""" അവനൊന്ന് മൂളി... """കാർത്തിക്ക് എന്താ കാണണമെന്ന് പറഞ്ഞത്...?""" """അത്... ആദിയുടെ ക്ലാസ്സ് തുടങ്ങിയില്ലേ... ഇത് വരെയും അവൾ കോളേജിൽ പോയില്ലെന്നറിഞ്ഞു...

അപ്പോൾ തന്നോടൊന്ന് അന്വേഷിക്കാൻ ...""" കിച്ചുവിൻറെ വാക്കുകളിൽ തീർത്തും ആദിയോടുള്ള കരുതൽ ആയിരുന്നു... കിഷോർ പുഞ്ചിരിച്ചു... """ലച്ചുവിനും ആദിയുടെ കോളേജിൽ പഠിക്കണമെന്നാണ് ആഗ്രഹം... അഡ്മിഷൻ ഞാൻ ശരിയാക്കിയിട്ടുണ്ട്... രണ്ടു പേരൂടെ ഒരുമിച്ചു പോകാൻ ഇരിക്കുവാ... അതാ ലേറ്റ് ആയേ...""" കിച്ചുവിൻറെ മുഖം ഒന്ന് തെളിഞ്ഞു... വെയ്റ്റർ കൊണ്ട് കൊടുത്ത കോഫി കുടിച്ചു തീരുന്നത് വരെയും ഇരുവരും നിശബ്ദം ആയിരുന്നു... എങ്കിലും കിഷോർ കിച്ചുവിനെ നോക്കി കാണുകയായിരുന്നു... ആദ്യായിട്ട് കണ്ട കിച്ചുവിൽ നിന്നും അവൻ ഒരുപാട് മാറിപ്പോയി... ഓർമ്മകൾ അവനെ കുറച്ചു നാൾ പിറകിലേക്ക് കൂട്ടിക്കൊണ്ട് പോയി... 💞💞💞💞💞💞💞💞💞💞💞💞💞 ആദിയെ പെണ്ണ് കാണാൻ പോയ ദിവസം.... ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ട് വ്യക്തികൾ പരസ്പരം പോരുകോഴികളെ പോലെ നോക്കി നിന്നു...

ശ്രീമംഗലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമ 'കാർത്തിക്ക് മഹാദേവൻ...' ആളെ പറ്റി കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ഇതാദ്യമാണ്... ആദി പോയ വഴിയേ പോകാൻ നിന്ന ചന്ദ്രുവിനെ കിച്ചു തടഞ്ഞു... """കിഷോർ... വളച്ചൊടിയ്ക്കാതെ തന്നെ കാര്യം പറയാം... ഈ കല്യാണം നടക്കില്ല... എനിക്ക് ആദിയെ ഇഷ്ടമാണ്... അവൾക്ക് എന്നെയും... എൻ്റെ പ്രാണനാണവൾ... സോ ...""" കിച്ചുവിൻറെ വാക്കുകൾ അവനിൽ ഞെട്ടൽ ഒന്നും ഉണ്ടാക്കിയില്ല... കാരണം തൊട്ട് മുൻപ് ആദിയുടെ മിഴികളിൽ കിച്ചുവിനോടുള്ള പ്രണയം അവൻ നേരിട്ട് കണ്ടതാണ്.. എങ്കിലും ഉള്ളിൽ പേരറിയാത്ത ഒരു നോവ്... ചന്ദ്രു ഒന്നും മിണ്ടാതെ കൈകൾ കൂട്ടി കെട്ടി കിച്ചുവിനെ നോക്കി അൽപനേരം നിന്നു... """ഓഹ്... പെണ്ണ് കാണൽ മുടക്കാൻ വന്നതാണല്ലേ...?""" """ശ്രീമംഗലത്തെ കാർത്തിക്കിന് അതിൻറെ ആവശ്യമില്ല...""" """തെൻ എന്തിന് എന്നോട് പറയണം... ?"""

"""ആദിയെ കെട്ടാൻ വന്നവൻ നീയല്ലേ... അപ്പോൾ നിന്നോടല്ലേ ഞാൻ പറയേണ്ടത്... നിന്നെ ഒന്ന് ഓർമ്മപ്പെടുത്താൻ ഞാൻ പറഞ്ഞെന്നേയുള്ളൂ... ആദിയെ നിനക്ക് കിട്ടില്ല...""" """ഓക്കേ ഫൈൻ... ഇനി പോകാല്ലോ...""" """ഒരു നിമിഷം...""" """ഈ കല്യാണം നീയായി തന്നെ മുടക്കണം... അവളെ ഇഷ്ടല്ലെന്ന് പറയണം...""" """ഇല്ലെങ്കിൽ...? മ്മ്ഹ്...? ലുക്ക് കാർത്തിക്ക്, താൻ പറഞ്ഞത് ഞാൻ കേട്ടു... ഇയാൾക്ക് ഈ വിവാഹം വേണമെങ്കിൽ മുടക്കാം... ഐ ഡോണ്ട് കെയർ... എന്നോട് സംസാരിക്കുന്നതിലും നല്ലത് ആദിയുടെ അച്ഛനോട് സംസാരിക്കുന്നതാണ്... അതായത് ഞാനായി ഈ വിവാഹം വേണ്ടെന്ന് വയ്ക്കില്ല... എന്താണെന്ന് വച്ചാൽ താൻ ചെയ്തോളൂ...""" കിച്ചുവിൻറെ മറുപടിയ്ക്ക് നിൽക്കാതെ ചന്ദ്രു അകത്തേക്ക് പോയി... ചായ കുടിക്കുന്നതിനിടയിൽ കിച്ചു ആദിയുടെ കാര്യം എടുത്തിട്ടു... അമ്മാവനും കിച്ചുവും പരസ്പരം വാക്‌പോര് നടത്തുമ്പോഴും ചന്ദ്രു ഒന്നും മിണ്ടിയില്ല... മറിച്ച് ആദിയെ ശ്രദ്ധിക്കുകയായിരുന്നു അവൻ... കിച്ചുവിനെ കാണുമ്പോഴുള്ള അവളുടെ കണ്ണുകളിലെ പിടച്ചിലും അളവിൽ കവിഞ്ഞ അവനോടുള്ള പ്രണയവും ആദിക്ക് കിച്ചു എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അവൻ ഉറപ്പിച്ചു...

ഈ കല്യാണം ഒരിക്കലും നടക്കാൻ പാടില്ലെന്ന് മനസ്സിൽ തീരുമാനിച്ചു... അല്ലെങ്കിലും പരസ്പരം പ്രണയിക്കുന്നവരെ വേർപെടുത്താൻ പ്രണയം എന്താണെന്ന് തിരിച്ചറിഞ്ഞവന് ഒരിക്കലും കഴിയില്ല... തനിക്ക് നേരിട്ട് സംസാരിക്കാൻ കഴിയാതെ പോയി... തന്റെ നിസ്സഹായത... അന്ന് വൈകിട്ട് ചന്ദ്രു ആദിയുടെ അച്ഛനെ കണ്ടു... ആദിയുടെ ഇഷ്ടം... കിച്ചു തന്നോട് പറഞ്ഞത് അവൻ സംസാരിച്ചു... എല്ലാം കേട്ടിട്ടും ഒരു തമാശ മട്ടിൽ, അല്ലെങ്കിൽ അതിലൊന്നും കഴമ്പില്ലെന്നത് പോലെയാണ് ചന്ദ്രൻ പെരുമാറിയത്... അതോടെ കാര്യങ്ങൾ തൻറെ കൈപ്പിടിയിൽ ഒതുങ്ങില്ലെന്ന് അവന് മനസ്സിലായി... ആകെയുള്ള പ്രതീക്ഷ കിച്ചുവായിരുന്നു... കിച്ചുവിന് ആദിയോടുള്ള പ്രണയം ആയിരുന്നു... താൻ നാണം കെട്ടാലും വേണ്ടില്ല താലി കെട്ടുന്നതിന് മുൻപെങ്കിലും കിച്ചു ആദിയെ വന്ന് സ്വന്തമാക്കുമെന്ന് മനസ്സ് പ്രത്യാശിച്ചു... പക്ഷേ... പ്രണയത്തിന് ഒരു പ്രത്യേകതയുണ്ട്... അങ്ങനെയും ഇങ്ങനെയും ഒന്നും ഉള്ളിൽ കടന്നു കൂടില്ല... ഉള്ളിൽ കടന്ന് കൂടിയാലോ അസ്ഥിക്ക് പിടിക്കും... ഒരു മടങ്ങി പോക്കില്ലാതെ അസ്ഥിയിൽ അലിഞ്ഞു ചേരും...

ദൈവത്തിന് മരണമില്ലെന്നത് പോലെ പ്രണയത്തിനും മരണമില്ലെന്നത് വാസ്തവമാണ്... പിന്നീടുള്ളത് വേദന... പൂർണ്ണതയിൽ എത്താതെ പോകുന്ന പ്രണയത്തിന് അസ്ഥി നുറുങ്ങുന്ന വേദന... പ്രാണൻ പറിയുന്ന വേദന... അങ്ങനെയൊരു വേദന അനുഭവിച്ചിട്ടുള്ളവന് ആ അവസ്ഥയിലൂടെ കടന്ന് പോകുന്നവളെ മനസ്സിലാക്കാൻ എളുപ്പമാണ്... അന്ന് രാത്രി ബോധമില്ലാതെ പനിച്ചു കിടക്കുന്നവളെ ഒരു കുഞ്ഞിനെയെന്ന പോലെ അവൻ പരിചരിച്ചു... ഉറക്കം മുറിഞ്ഞവൾ എന്തൊക്കെയോ പുലമ്പിയപ്പോഴും അവൻ അത് കാര്യമാക്കിയില്ല... ഹൃദയം മുറിഞ്ഞ് ചോര പൊടിഞ്ഞവളുടെ ജല്പനങ്ങൾ... എങ്കിലും കുഞ്ഞൊരു നോവ്... കുറ്റബോധം ആകാം... ബാൽക്കണിയിൽ ചെന്ന് ശൂന്യതയിൽ നോക്കി കുറെ നേരം... ഫോൺ വൈബ്രേറ്റ് ചെയ്യുന്നതറിഞ്ഞ് ഫോണെടുത്ത് നോക്കിയപ്പോൾ അൺനോൺ നമ്പർ... എടുത്ത് കാതോരം വച്ചു... """കിഷോർ...""" നേരിയ വിറവൽ ബാധിച്ച പരിഭ്രമം നിറഞ്ഞ സ്വരം... ആളോട് ഒരു വട്ടമേ സംസാരിച്ചിട്ടുള്ളെങ്കിലും കിച്ചുവിൻറെ സ്വരം അവന് മനസ്സിലായി... """പറയ് കാർത്തിക്ക്..."""

"""അത്... ആദി... അവൾക്ക് വയ്യെന്ന് അമ്മ... എങ്ങനെയുണ്ടിപ്പോ... ചൂടുണ്ടോ...? മരുന്ന് കൊടുത്തോ...? ഓകെയാണോ...?""" അവളെ കുറിച്ചുള്ള ആധി... ഒരു നോക്ക് കാണാൻ കഴിയാത്തതിലുള്ള വേദന... പരിഭ്രമം... അങ്ങനെ വേർ തിരിച്ചറിയാൻ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങൾ... ചന്ദ്രു എല്ലാത്തിനും മൂളി കൊടുത്തു... എന്നിട്ടും കാൾ ഡിസ്കണക്ട് ആക്കാൻ മറുപുറത്ത് കിച്ചു മടിച്ചു നിന്നു... ചന്ദ്രുവിന് അവിടെ എന്ത് വേണമെന്ന് അറിയില്ലായിരുന്നു... ഒരേ സമയം എരിഞ്ഞടങ്ങുന്ന മൂന്ന് ജീവിതങ്ങൾ... കുറ്റബോധം അവനെ വേട്ടയാടി... അതിൻറെ കൂടെ ആദി താൻ അവളെ ചതിച്ചെന്ന് കൂടി പറഞ്ഞപ്പോൾ സമനില തെറ്റി... മദ്യം രുചിച്ചിട്ടില്ല... പക്ഷേ മദ്യത്തിന് ഓർമ്മകളിൽ നിന്ന് ഓടിയൊളിക്കാൻ കഴിയുമെന്ന് പണ്ട് ഒരു സുഹൃത്ത് പറഞ്ഞത് ഓർമ്മ വന്നപ്പോൾ നേരെ ബാറിലേക്ക് പോയി... മതി വരാതെ കുടിച്ചു... മറക്കാൻ ശ്രമിക്കുന്നവ അതിലും പതിന്മടങ്ങ് ശക്തിയിൽ തിരിച്ചു വന്നപ്പോൾ കുടിക്കുന്നത് നിർത്തി... പാർക്കിങ് ഏരിയയിൽ വന്ന് കാർ എടുക്കാൻ തുടങ്ങുമ്പോഴാണ് മുന്നിൽ നിൽക്കുന്ന കിച്ചുവിനെ കണ്ടത്...

വയറ്റിൽ കിടക്കുന്ന മദ്യത്തിന്റെ പുറത്ത് താലി കെട്ടിയവളെ കിച്ചുവിന് തിരികെ കൊടുക്കാമെന്ന് ചന്ദ്രു പറഞ്ഞു.... """കിച്ചു ഒന്നും പറഞ്ഞില്ല...""" """സ്നേഹിച്ച പെണ്ണിനെ ഒന്നിന്റെ പേരിലും വിട്ട് കളയാൻ പോഴനല്ല ഞാൻ... പക്ഷേ മറ്റൊരുത്തന്റെ ഭാര്യയെ തട്ടിയെടുക്കാനും വേണ്ടി അധഃപതിച്ചിട്ടില്ല കാർത്തിക്ക്...""" കിച്ചുവിന്റെ വാക്കുകൾ കേട്ടതും ഇതുവരെ മടമടാന്ന് കുടിച്ചു തീർത്ത മദ്യമത്രയും ആവിയായി പോയി... ഏതാണ്ട് കഞ്ചാവ് അടിച്ച അവസ്ഥയിൽ കിച്ചുവിനെ അവൻ നോക്കി... """തെറ്റ് എന്റെയാണ്... ആദിയുടെ അച്ഛനെ ഞാൻ വിശ്വസിച്ചു... അന്ധമായി തന്നെ... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല... എൻറെ വിധി... താൻ പേടിക്കേണ്ട... ആദിയിപ്പോൾ തന്റെ ഭാര്യയാണ്... ഞാനായി അവളെ ഒരിക്കലും തേടി വരില്ല... ഇത് ശ്രീമംഗലത്തെ കാർത്തിക്കിന്റെ വാക്കാണ്...""" അവിടെ തുടങ്ങുകയായിരുന്നു വലുതല്ലെങ്കിലും ചെറിയൊരു സൗഹൃദം...(തുടരും).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story